എന്റേത് മാത്രം: ഭാഗം 14

എന്റേത് മാത്രം: ഭാഗം 14

എഴുത്തുകാരി: Crazy Girl

ആദി അവനു നേരെ ഓടി വന്ന മിന്നുവിനെ എടുത്തു… “വാപ്പിനെ നോക്കി നിക്കെണ് നാനും ഉമ്മിയും “മിന്നു അവനെ നോക്കി കുഞ്ഞരി പല്ലു കാണിച്ചു പറഞ്ഞു.. “ആനോടാ “അവന് അവൾടെ നെറ്റിയിൽ മുത്തി അതേ താളത്തിൽ മറുപടി നൽകി… അയ്ഷയുടെ അടുത്ത് എത്തി നജീമിന് നേരെ ഒരു പുഞ്ചിരി നൽകി.. “വൈകിയോ ഞാൻ “ആദി ആയിഷയെ നോക്കി “ഇല്ലാ… ആവുന്നേ ഉള്ളൂ “അവൾ പുഞ്ചിരിയോടെ പറഞ്ഞു… “എന്ന ഞാൻ ചെല്ലട്ടെ ആയിഷ… ഫുഡിന്നുള്ള ഏർപ്പാട് തുടങ്ങട്ടെ “നജീം ആയിഷയെ നോക്കി പറഞ്ഞു ആദിക്ക് ഒരു ചിരിയും നൽകി നടന്നു… “ഹും ഇച്ചല്ല “അവന് പോകുന്നതും നോക്കി മിന്നു പറഞ്ഞു…

“അതെന്തേ ഇഷ്ടല്ലാതെ”ആദി “ഉമ്മിനെ നോക്കി കൊണ്ടോയാൽ മിന്നു മോക്ക് ആര ഉള്ളെ”മിന്നു പറയുന്നത് കേട്ട് അയ്ഷയുടെ കണ്ണ് മിഴിഞ്ഞു… “എന്താടി കുറുമ്പി നീ പറയണേ “അവന്റെ കയ്യില് നിന്നു അവളെ വാങ്ങി ആയിശു അവളെ കണ്ണ് തള്ളി നോക്കി… മിന്നു അവള്ടെ നോട്ടം കണ്ടു അയിശുടെ തോളിൽ മുഖമമർത്തി… ആദി ചിരിയോടെ അത് നോക്കി നിന്നു… ആയിഷ ആദിയെ എല്ലാവർക്കും പരിചയപ്പെടുത്തി… ശേഷം അവള്ടെ ക്ലാസും മറ്റും അവനു കാണിച്ചു കൊടുത്തു…. ആദിയും മിന്നുവും ഓരോന്ന് പറഞ്ഞ്ഞും ചിരിച്ചും അവള്ടെ പുറകെ നടന്നു… ഭക്ഷണം ആയപ്പൊളേക്കും ടിച്ചേഴ്സും അവരടെ കൂടെ വന്നവരും പിന്നെ കുട്ടികളും എല്ലാം കഴിക്കാൻ ഇരുന്നു… എല്ലാം കഴിഞ്ഞു ആയിഷയും ആദിയും മിന്നുവും സ്കൂളിന് അറ്റത്തെ മരത്തിനു കീഴിൽ ഇരുന്നു….

കസേര കളി നടക്കുവാണ്‌ എല്ലാവരും അതിൽ നോക്കി നിക്കുവാ.. എന്നാൽ മിന്നുവിന് ആൾകാരുടെ കൂടെ കൂടി ശീലം ബടക്കായി കരയാൻ തുടങ്ങിയത് കാരണം ഒച്ചയും ബഹളവും ഇല്ലാത്തത് കൊണ്ട് മരത്തിനു കീഴിൽ ഇരുന്നു… എന്നാൽ കരച്ചിൽ എല്ലാം മാറി ആദിയുടെ മൊബൈലും പിടിച്ചു മിന്നു മരത്തിനു ചുറ്റും ഓടി കളിക്കാൻ തുടങ്ങി… “നജീമിന്റെ കൂടെ ആരും വന്നില്ലേ “മിന്നുവേ നോക്കിയിരിക്കുന്ന അയ്ഷയോട് ആദി “ഹ്മ്മ് ഇല്ലാ വൈഫ്‌നു വരാൻ പറ്റിയില്ല എന്ന് പറഞ്ഞു “ആയിഷ അവനെ നോക്കി “ഓ അപ്പൊ കല്യാണം കഴിഞ്ഞതാണോ “ആദി “ഹ്മ്മ് എന്തെ “ആയിശു “ഏയ് ഒന്നുല്ല…. മിന്നു മൊബൈൽ താ “അവന് ഓടി കളിക്കുന്ന മിന്നുവിനെ നീട്ടി വിളിച്ചുകൊണ്ടു പറഞ്ഞു… മിന്നു ഓടി വന്നു ആദിക്ക് മുന്നിൽ നിന്നു..

“നാൻ പോട്ടോ എക്കട്ടെ “അവൾ വെല്ല്യ കാര്യം പോലെ പറഞ്ഞു ഫോൺ തിരിച്ചു പിടിച്ചു നിന്നു… “ഓ ഒരു പോട്ടോക്കാരി ഇങ് താ മൊബൈൽ “അവന് അവൾക് നേരെ കയ്യ് നീട്ടി “ല്ല പോട്ടോ എക്കണം “മിന്നു വാശിയോടെ പറഞ്ഞു… “ആഹ് വാപ്പി എടുക്ക… വാപ്പീടെ ചുന്ദരി വാ “ആദി അവളെ സോപ്പിട്ടു വിളിച്ചതും അവൾ ചിരിച്ചുകൊണ്ട് ഫോൺ കൊടുത്തു… “ഉമ്മി വാ പോട്ടോ എക്കാ “മിന്നു ആയിഷയെ നോക്കി മാടി വിളിച്ചു അവൾ ചിരിച്ചു കൊണ്ട് ആദിക്ക് അടുത്ത് ഇരുന്നു… എന്നാൽ മരച്ചുവട്ടിൽ ആയത് കൊണ്ട് തന്നെ ഫോട്ടോയിൽ ഇരുട്ട് ആയത് കൊണ്ട് ആദി എണീറ്റു നിന്നു… “ഹ ഇവിടെ ക്ലിയർ ഉണ്ട് “അവന് കുറച്ചൂടെ വെളിച്ചമുള്ളടുത്തു നിന്നു വിളിച്ചു… ആയിശു മിന്നുവിനെ എടുത്തു അവനു അടുത്തേക്ക് ചെന്നു… അവന് സെൽഫി ഓൺ ചെയ്ത് ഫോൺ ദൂരെ പിടിച്ചു നിന്നു…

“കുറച്ചു അടുത്ത് വാ “ഫോണിൽ നോക്കി ആദി ആയിഷയെ വിളിച്ചു അവൾ ഒന്നൂടെ അവനു അടുത്ത് ചെന്ന് നിന്നു…മിന്നു 2 വിരൽ വിടർത്തി പീസ് എന്ന മട്ടിൽ നിന്നതും ആദി ഇടത് കയ്യ്കൊണ്ട് അയ്ഷയുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി…ക്യാമറ ക്ലിക്ക് ചെയ്തു… പെട്ടെന്നുള്ള പിടിത്തത്തിൽ അവൾ ഒന്ന് ഞെട്ടി അവനെ നോക്കി നിക്കുക ആയിരുന്നു.. അതായിരുന്നു കിട്ടിയത് “ഒന്നൂടെ “എന്ന് ഫോണിൽ നോക്കി ആദി പറഞ്ഞു “ഇങ്ങട്ട് നോക്കെടി “ആദി ഫോണിലൂടെ തന്നെ നോക്കി നിൽക്കുന്ന നിൽക്കുന്ന അയ്ഷയോട് പറഞ്ഞു.. അവൾ അവനിൽ നിന്ന് നോട്ടം മാറ്റി ഫോണിലേക്ക് നോക്കി… മിന്നു അയ്ഷയുടെ കഴുത്തിൽ ചുറ്റി പിടിച്ചു കവിളിൽ ഉമ്മ വെച്ചു അയ്ഷ ചിരിയോടെ ഫോട്ടോയിൽ നോക്കിയതും ആദി ക്യാമറ ക്ലിക്ക് ചെയ്തു…

അവള്ടെ ഇടുപ്പിൽ നിന്നു കയ്യെടുത്തു അവന് ഫോട്ടോയിലേക്ക് നോക്കി മിന്നു കവിളിൽ ഉമ്മ വെക്കുമ്പോൾ ചിരിയോടെ നിൽക്കുന്ന അയ്ഷയുടെ നുണക്കുഴിയുമായി അവന്റെ നെഞ്ചിൽ തട്ടി നിൽക്കുന്ന ഫോട്ടോ… അവന് ചിരിയോടെ അത് അയിഷാക്ക് നേരെ നീട്ടി…അവള്ടെ കണ്ണുകൾ വിടർന്നു വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു ആ ഫോട്ടോയിൽ… അയ്ഷയുടെ ചുണ്ടിൽ മിന്നി മറിയുന്ന പുഞ്ചിരി നോക്കി ആദി നിന്നു…. ************** “ഇത്താ പ്ലീസ് ഇത്താ ഒന്ന് വാ…. ഇക്കാനോട് വേണേൽ ഞാൻ പറയാം… ഒരു ദിവസം… പ്ലീസ് “മറിയു ഫോണിലൂടെ കെഞ്ചി.. “ആഹ്ടി നോക്കട്ടെ….”ആയിഷ “നോക്കണ്ടാ… ഉറപ്പ് താ… കാണാനുള്ള കൊതി കൊണ്ടല്ലേ… എനി ഇത് പോലെ ലീവ് കിട്ടൂലാ… പൊന്നിത്ത അല്ലെ “മറിയു “ആഹ്ഹ ആഹ്ഹ ശെരി…

ഞാൻ ചോദിച്ചു നോക്കട്ടെ….. ശെരിയെന്ന.. ഉപ്പാനോട് ചോദിച്ചിന് എന്ന് പറഞ്ഞെ “ആയിഷ “ഹ്മ്മ് ശെരി ബൈ “മറിയു… ഫോൺ കട്ട്‌ ചെയ്തു ആയിശു ടേബിളിൽ മൊബൈൽ വെച്ചു.. ഓണം കഴിഞ്ഞു എനി പത്ത് ദിവസം ലീവ് ആണ്… അതിനു വീട്ടിൽ ഒരു ദിവസം നിക്കാൻ വിളിച്ചതാ മറിയു… എനിക്കും അവൾക്കും ലീവ് ആണ് പക്ഷെ ആദിക്ക് ലീവ് ഉണ്ടാവുമോ… ഉണ്ടായാൽ തന്നെ എന്റെ വീട്ടിൽ നിക്കുമോ… അവൾ ഓരോന്ന് സ്വയം ചോദിച്ചിരുന്നു… ************ “ഉമ്മാ ” അടുക്കളയിൽ ചപ്പാത്തി ചുടുമ്പോൾ അടുത്ത് തക്കാളി അരിയുന്ന ഉമ്മയെ അവൾ വിളിച്ചു… “ഹ്മ്മ് ” “അത് പിന്നെ ഞാൻ ” “നിന്ന് കൊഞ്ചാതെ പറയ്യ് അയിശു…”ഉമ്മ ചിരിച്ചു “ഓണം ആയോണ്ട് 10 ദിവസം ലീവ് അല്ലെ ഞാൻ ഒന്ന് ” “വീട്ടിൽ പോയി നിന്നിട്ട് വന്നോട്ടെ “അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ഉമ്മ പറഞ്ഞു…

അവൾ ഉമ്മയെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാട്ടി… “ഇത് ചോദിക്കാൻ ആണോ എന്റെ ആയിശു ഇത്ര ഡിമാൻഡ്…”ഉമ്മ “പൊക്കോട്ടെ ഞാൻ “പ്രദീക്ഷയോടെ അവൾ നോക്കി… “ഹ്മ്മ് പൊക്കോടി കല്യാണം കഴിഞ്ഞു ഇത് വരെ ഒരു നിക്കാൻ പോയില്ലല്ലോ… ചെന്ന് അടിച്ചു പൊളിച്ചിട്ട് വാ ” “താങ്ക് യു ഉമ്മാാാ “അവൾ ഉമ്മയെ പുറകിൽ കെട്ടി പിടിച്ചു… ഇതൊക്കെ കണ്ടു അടുക്കളയിൽ വെള്ളം കുടിക്കാൻ വരാൻ നിന്ന ആദി ചിരിയോടെ തിരികെ നടന്നു… ************* ആദി മുറിയിലേക്ക് വരുമ്പോൾ മിന്നുവിനെ ഉറക്കി അവൾക്കടുത്ത് ഇരുപ്പുണ്ടായിരുന്നു അയിശു… എന്തിനാ അവൾ കാത്ത് നില്കുന്നെ എന്നവന് അറിയുന്നത് കൊണ്ട് തന്നെ അവനു ചിരി മറച്ചു പിടിച്ചു… ബെഡിൽ ഇരിക്കാതെ ടേബിളിൽ വെറുതെ ഓരോന്ന് പരതി കൊണ്ടിരുന്നു…

അവൾ എന്നാൽ അവനെ നോക്കി ഇരുന്നു അവന് നീങ്ങുമ്പോൾ അവള്ടെ കണ്ണുകളും നീങ്ങുന്നത് അവന് ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ മനസ്സിലാക്കി… കൊറേ നിന്ന് തിരിഞ്ഞു കളിച്ചു അവന് ബെഡിൽ ഇരുന്നു… “അതേ “നേർത്ത ശബ്ദം അവനെ തേടിയെത്തി.. “ഹ്മ്മ് എന്താ “മുഖത്ത് നോക്കാതെ ഗമയോടെ അവന് ചോദിച്ചു “അത് മിന്നുവിനേം കൂട്ടി ഞാൻ വീട്ടിൽ പൊക്കോട്ടെ “അവള്ടെ ചോദ്യം കേട്ട് അതുവരെ ഉണ്ടായ കുസൃതിയും ചിരിയും കാറ്റിൽ പറന്നു… “എൻ.. ന്താ “അവന് അവളെ ഉറ്റുനോക്കി “മറിയു വിളിച്ചിരുന്നു… ലീവ് അല്ലെ ഞാൻ പൊക്കോട്ടെ “ആയിഷ വീണ്ടും പ്രദീക്ഷയോടെ നോക്കി… “ഹും അപ്പൊ ഞാൻ വേണ്ടേ… വെറുതെ വേണ്ടാത്തത് ഒക്കെ വിചാരിച്ചു കോപ്പ് “അവന് പിറുപിറുത്തു… “നോക്കട്ടെ നാളെ ബിസി ആണ് “ഇപ്പോഴും അവനെ പ്രദീക്ഷയോടെ നോക്കുന്ന അയിശുവിനെ നോക്കി അവന് കനപ്പിച്ചു പറഞ്ഞു കിടന്നു…

“ശ്യെ ഓവർ ആയി എന്തോ പ്രധീക്ഷിച്ചത് കൊണ്ടാ നിരാശ ആയത്…”അവന് സ്വയം കുറ്റപ്പെടുത്തി കണ്ണുംപൂട്ടി കിടന്നു… ************** രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച പാത്രമെല്ലാം കഴുകി വെച്ചു മുറിയിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് കാളിങ് ബെൽ അടിഞ്ഞത്… “ആയിശു “ഉമ്മ മുറിയിൽ നിന്ന് നീട്ടി വിളിച്ചു “ആ ഉമ്മാ ഞാൻ നോക്കാം “അവളും നീട്ടി പറഞ്ഞു കൊണ്ട് ഡോറിനടുത്തേക്ക് നടന്നു… ഡോർ തുറന്നു വന്ന ആളെ കണ്ടതും അവള്ടെ മുഖം മങ്ങി… “വരൂ “മുഖത്ത് ചിരി വരുത്തി അവൾ മിസ്രിയുടെ ഉപ്പ നിസാറിനെയും ഉമ്മ സീനത്തിനെയും ക്ഷണിച്ചു… “എന്താ മോളേ ഞങ്ങളെ കണ്ടപ്പോ മുഖം മങ്ങിയേ ഞങ്ങളെ പ്രധീക്ഷിച്ചില്ലേ”ആ സ്ത്രീ ആയിരുന്നു… “അയ്യോ അങ്ങനെ ഒന്നും ഇല്ലാ…അവൾ പറഞ്ഞൊപ്പിച്ചു കൊണ്ട് അവരോടായി ഇരിക്കാൻ ആയി പറഞ്ഞു… “ആ ഇത്ത… അന്ന് വന്നതിനു ശേഷം കണ്ടില്ല എന്നേ ഓർത്തെ ഉള്ളൂ ”

ഉമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു… “തിരക്കായിരുന്നു ആസി… ഇക്കാ എവിടെ “സീനത്ത് “ഇന്ന് ശനി അല്ലെ… എവിടെയോ മീറ്റിംഗ് ഉണ്ട് പറഞ്ഞു പോയി…”ഉമ്മ “അല്ലാ എവിടെ മിന്നു മോൾ എവിടെ “നിസാർ “അവൾ മുകളിൽ ഉണ്ട്”ആയിശു “എന്താ… മുകളിലോ… ആ ചെറിയ കുഞ്ഞിനെ മുകളിൽ ആക്കിയിട്ടാണോ നീ ഇവിടെ നികുന്നെ… അത് വീണു എന്തേലും സംഭവിച്ചാലോ… സ്വന്തം മോൾ അല്ലെങ്കിലും പൊന്ന് പോലെ നോക്കണം “വേവലാതിയോടെ ആണ് പറയുന്നതെങ്കിലും ആയിഷുവിനു അത് കേട്ട് വല്ലാതായി… സ്വന്തം മോൾ അല്ലാ എന്നെന്തിനാ വിളിച്ചു പറയുന്നേ അവൾ എന്റെ സ്വന്തം തന്നെയാ എന്നവൾക് പറയാൻ തോന്നി… എന്നാൽ അവൾക് അതിനുള്ള അവകാശം ഇല്ലല്ലോ എന്നോർത്ത് തല കുനിഞ്ഞു…. “അതിനു മിന്നു ഒറ്റക്കല്ലല്ലോ മൂത്തു ഞാനും ഉണ്ട് “മിന്നുവിനേം എടുത്ത് പടിയിറങ്ങി വരുന്ന ആദിയെ കണ്ടു അവർ വിളറിയ ചിരി ചിരിച്ചു….

ആദി താഴെ വരുന്നത് കണ്ടു ആയിശു കിച്ചണിൽ നടന്നു “നീ ഉണ്ടായിരുന്നോ… ഞാൻ വിചാരിച്ചു ജോലിക്ക് പോയിട്ടുണ്ടാകും എന്ന് “അവർ അവനെ നോക്കി പറഞ്ഞു ശേഷം ചെയറിൽ നിന്ന് എണീറ്റു മിന്നുവിനെ എടുക്കാൻ അവനടുത്തേക്ക് വന്നു അവൾ എന്ന മുഖം ചെരിച്ചു ആദിയുടെ തോളിൽ കിടന്നു… “ഉമ്മാമടെ മോൾ വാ “അതൊന്നും വക വയ്ക്കാതെ വീണ്ടും അവളെ പിടിച്ചെടുക്കാൻ നോക്കിയതും അവൾ അലറി വിളിച്ചു കരയാൻ തുടങ്ങി.. “അവൾ അങ്ങനെ പെട്ടെന്ന് അടുകൂലാ”ആദി മിന്നുവിന്റെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു… “അതിനു ഞാൻ അവള്ടെ ഉമ്മാമ അല്ലെ “അവർ പറഞ്ഞത് കേട്ട് ആദി ഒന്ന് പുച്ഛിച്ചു… അവന്റെ മനസ്സിൽ പലതും തെളിഞ്ഞു വന്നു… അത് മനസ്സിലാക്കിയവണ്ണം അവർ വേഗം ചെയറിൽ പോയി ഇരുന്നു… “പിന്നെ ആസി ഞങ്ങൾ വന്നത് എന്തിനാണെന്ന് വെച്ചാൽ ഈ വരുന്ന ചൊവ്വാഴ്ച ഷാന വരുന്നുണ്ട്… അവളെ കൂട്ടാൻ ആദി പോകുമോ…

ഇവർക്കു അന്ന് എവിടെയോ പോകാനുണ്ട്…” “ഉറപ്പിക്കാൻ പറ്റില്ല എപ്പോഴാ അർജെന്റ് മീറ്റിംഗ് വെക്കുന്നെ എന്ന്… മൂത്തു വേറെ ആരേലും നോക്കുന്നതാ നല്ലത് “ആദി യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു… “അങ്ങനെ പറയല്ലേടാ… വേറെ ആരെയും കിട്ടാഞ്ഞത് കൊണ്ടാ ” അവന് വീണ്ടും എന്തോ പറയാൻ തുനിഞ്ഞതും ഉമ്മ കണ്ണ് കൊണ്ട് അരുത് എന്ന് കാണിച്ചു… “ഹ്മ്മ് നോക്കാം “ഉമ്മയെ കൂർപ്പിച്ചു നോക്കി അവന് പറഞ്ഞു… അപ്പോഴേക്കും അടുക്കളയിൽ നിന്നു കലക്കിയ വെള്ളവുമായി വന്നിരുന്നു അവൾ അവർക്ക് നേരെ നീട്ടി… “അയിഷാക്ക് ഇപ്പൊ ലീവ് ആയിരിക്കും അല്ലെ “അത് വരെ മിണ്ടാതെ നിന്ന നിസാർ ആയിരുന്നു… അവൾ ചിരിയോടെ തലയാട്ടി…. “ആയിഷ ചെല്ല് മോളേം റെഡി ആക്കി നീയും റെഡി ആകൂ പെട്ടെന്നു ഇറങ്ങാം “ആദി പറഞ്ഞത് കേട്ട് അയിശു അവന്റെ കയ്യില് നിന്നു മിന്നുവിനെ വാങ്ങി മുഖളിലേക്ക് നടന്നു….

“ഞങ്ങൾ വന്നോണ്ടാണോ ആദി… ഞങ്ങൾ ഇപ്പോ ഇറങ്ങും ” “അതൊന്നല്ല മൂത്തു അവള്ടെ വീട്ടിൽ പോണം.. “ആദി “അതേ ഇത്ത ഇന്നലെ അവൾ പറഞ്ഞതാ “ഉമ്മ “അവളെങ്ങനെ കൊള്ളാവോ “ശബ്ദം താഴ്ത്തി ചോദിക്കുന്നത് കേട്ട് ഉമ്മ ചിരിച്ചു… “നല്ല മോളാ… ദേഷ്യമോ വാശിയോ ഒന്നും ഇല്ലാ എല്ലാം ചിരിയോടെ ചെയ്തോളും… “ഉമ്മ പറഞ്ഞത് കേട്ട് ആദിയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു… “കല്യാണം കഴിഞ്ഞു ഒന്നര മാസം അല്ലെ ആയുള്ളൂ ” മൂത്തു പറഞ്ഞത് കേട്ട് അവന് അവരെ തറപ്പിച്ചു നോക്കി കൊണ്ട് മുകളിലേക്ക് നടന്നു… അവൾ അപ്പോൾ മിന്നുവിന്റെ രണ്ട് മൂന്നു ഡ്രസ്സ്‌ ബാഗിൽ എടുത്ത് വെക്കുക ആയിരുന്നു….അവന് അത് നോക്കി കൊണ്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി…. ഒരുങ്ങി കഴിഞ്ഞു അയിശു മിന്നുവിനേം എടുത്ത് ആദി അവരുടെ ബാഗും എടുത്തു ഇറങ്ങി… “ഉമ്മ എന്ന ഞങ്ങൾ ഇറങ്ങുവാ”ആദി മറ്റുരണ്ടുപേരെയും നോക്കാതെ പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി… ഉമ്മ അയ്ഷന്റെ കയ്യിന്ന് മിന്നുവിനെ വാങ്ങി…

“ഉമ്മാമന്റെ ചക്കര എപ്പളാ വരുവാ “ഉമ്മ കവിളിൽ ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു… “വേം ബരും… “മിന്നു അപ്പോഴേക്കും ആയിഷ ചെരുപ്പ് ഇടുകയായിരുന്നു എന്നാൽ മിന്നുവിനെ എടുക്കാതെ മുറ്റത്തേക്കിറങ്ങിയ ആയിശുവിനെ കണ്ടു അവൾ ഉമ്മാന്റെ കയ്യില് നിന്നു അങ്ങോട്ട് നീങ്ങാൻ തൊടങ്ങി… “ഉമ്മി… നാനും… റ്റാറ്റാ പൊന്ന്… മ്മി… നാനും കൂട്ട് “അവർ കൂട്ടാതെ പോകും എന്ന് കരുതി അവൾ വെപ്രാളം പിടിച്ചു കരയാൻ തുടങ്ങി… “അയ്യോടാ ഉമ്മിന്റെ മോളേ കൂട്ടാണ്ട് ഉമ്മി പോവ്വോ “ആയിശു ഉമ്മാന്റെ കയ്യില് നിന്ന് മോളേ വാങ്ങി മിന്നു വേഗം അവൾക്കടുത്തേക്ക് ചാഞ്ഞു കഴുത്തിൽ ഇറുക്കി പിടിച്ചു… “ന്നാ ശെരി ഉമ്മ…”അവൾ ഉമ്മനോടും അവിടെയുള്ള മിസ്രിയുടെ ഉമ്മനോടും ഉപ്പാനോടും യാത്ര പറഞ്ഞു ഇറങ്ങി… ************** “മിന്നു മോളില്ലാതെ ആദ്യമായിട്ട് ഒറ്റക്ക് നിൽക്കേണ്ടി വരും… എന്നാലും ലേശം മനുഷ്യപ്പറ്റ് … പേരിനെങ്കിലും വരുന്നോ എന്ന് ചോദിച്ചൂടെ “ആദി മനസ്സിൽ ഓരോന്ന് പറഞ്ഞു ഇരുന്നു… അയിശു എന്നാൽ പോകുന്ന സന്തോഷത്തിൽ മിന്നുവുമായി കളിചിരിയിൽ ആണ്…

വീട്ടീനു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ നൗഫൽ ഉണ്ടായിരുന്നു… ഇന്നലെ ചിലപ്പോ വരും എന്ന് സൂചന നൽകിയത് കൊണ്ട് അയാൾ എല്ലാം ഒരുക്കി വെച്ചിരുന്നു… മറിയു വണ്ടിയുടെ ശബ്ദം കേട്ട് കിച്ചണിൽ നിന്ന് ഓടി വന്നു… “ഇത്താ “അവൾ ആയിശുവിനെ കേട്ടി പിടിച്ചു മിന്നുവിന്റെ കവിളിൽ ഉമ്മ വെച്ചു അടർന്നു മാറി… മിന്നു അവൾ ഉമ്മ വെച്ചെടുത്തു വാശിയോടെ തുടച്ചു അവളെ നോക്കി കണ്ണുരുട്ടി… “അയ്യെടി… ഇവിടെ കൊറേ മുട്ടായി ഉണ്ട് നിനക് തരൂലാ “മറിയു അവള്ടെ കുറുമ്പ് കണ്ടു പറഞ്ഞു അത് വരെ കൂർപ്പിച്ചു നിന്ന മിന്നു പതിയെ അവൾക് നേരെ കൊഞ്ഞരി പല്ലു കാട്ടി ഇളിച്ചു കാണിച്ചു… “ഓന്ത് മാറുവോ ഇത് പോലെ “ആദി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച് കൊണ്ട് അകത്തേക്ക് കയറി… വിശേഷം പറഞ്ഞും സംസാരിച്ചും ഇരുന്നു ഉച്ച ആയപ്പോൾ ഭക്ഷണം കഴിക്കാൻ ഇരുന്നു… ബിരിയാണി ചിക്കൻ പൊരിച്ചത് തൈർ അച്ചാർ അങ്ങനെ വേണ്ടതൊക്കെ ഉണ്ടായിരുന്നു…

“ഇതിൽ ബിരിയാണി ഒഴികെ ബാക്കി ഒക്കെ ഞാൻ ആകിയതാ”മറിയു പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഇരുത്തി നോക്കി അവൾ നന്നായി ഒന്ന് ഇളിച്ചു കാട്ടി.. എല്ലാം കഴിഞ്ഞു ആദി ഉമ്മറത്തു വന്നു നിന്നു… ആയിശു മിന്നുവിനേം എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു…. “എപ്പഴാ എനി കൂട്ടാൻ വരേണ്ടത്”ആദി അവളെ നോക്കി… “അത് പിന്നെ… ഇന്ന് ഇവിടെ നിന്നൂടെ “മടിച് മടിച്ച് അവൾ ചോദിച്ചു… “അതിനു ഞാൻ ഡ്രസ്സ്‌ ഒന്നും എടുത്തില്ല”അവനറിയാം അവൾ ഫോർമാലിറ്റിക്ക് ചോയ്ക്കുന്നതാ എന്ന്… ഇന്നലെ പോലും അവളും മിന്നുവും മാത്രമേ ഉണ്ടായിരുന്നു.. “ഞാൻ എടുത്തിരുന്നു “അവൾ പെട്ടെന്ന് മറുപടി നൽകിയത് കണ്ടു അവന് അവളെ അന്തിച്ചു നോക്കി… ഇന്ന് ഇറങ്ങുമ്പോൾ പോലും പറഞ്ഞില്ല വീട്ടിൽ നിക്കാൻ വരുമോ എന്ന്… എന്നിട്ടിപ്പോ എന്റെ ഡ്രസ്സ്‌ എടുത്ത് വന്നേക്കുന്നെ.. “അത്… നിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു… പിന്നെ ചെറിയ ഒരു പ്രദീക്ഷയിൽ എടുത്തതാ ”

അവന്റെ നോട്ടം കണ്ടു അയിശു പറഞ്ഞു നിർത്തി… അവന്റെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു… അത് നോക്കി നിൽക്കേ അവള്ടെ കണ്ണുകൾ വിടർന്നു ആ ചിരി അവളിലും പടർന്നു… “വാപ്പി പോന്താ “അപ്പോഴാണ് അയിഷായുടെ കയ്യിന്ന് മിന്നു അവനു നേരെ ചാഞ്ഞത്. “ഇല്ലെടാ വാപ്പി മിന്നു മോൾ ഇല്ലാണ്ട് പോകുമോ “അവന് മിന്നുവിനെ ഇറുക്കെ പിടിച്ചു പറയുമ്പോളും അവന്റെ കണ്ണുകൾ അവൾക് നേരെ ആയിരുന്നു…. ************* “മോളേ ആദിയെയും കൊണ്ട് മുറിയിലേക്ക് ചെല്ല് അവനു ഡ്രസ്സ്‌ മാറ്റേണ്ടി വരും”ഉപ്പ പറഞ്ഞത് കേട്ട് ആയിശു തലയാട്ടി… അവൾ ആദിയെയും കൂട്ടി കോണിപ്പടികൾ കേറി… മിന്നു ഇപ്പൊ കുറച്ചു മറിയവുമായി അടുക്കുന്നുണ്ട്… അങ്ങ് നന്നായി ഒന്നായില്ലെങ്കിലും മറിയു പറയുന്നതെല്ലാം കേട്ട് ചിരിച്ചു കളിച്ചും മിന്നു ഇരുന്നു…

മിന്നുവിന്റെ അദേ കുറുമ്പും കാട്ടി മറിയു മിന്നുവിനെ കൂട്ടാക്കാൻ ശ്രേമിച്ചുകൊണ്ടിരിക്കുവാണ്… പുറത്ത് നിന്നു വാതിൽ ഉന്തി തുറന്നു അകത്തു കേറിയതും അയിഷയുടെ കണ്ണ് വിടർന്നു….പുറകെ നിന്ന് ആദി വന്നതും അവന് അത്ഭുദത്തോടെ നോക്കി… ബെഡിനു അടുത്തായി കുറച്ചു വലിയ പിങ്ക് കളർ തൊട്ടിൽ വാങ്ങി വെച്ചേക്കുന്നു… “ഉപ്പാനോട് ഇന്നലെ ചെറുതായി സൂചിപ്പിച്ചിരുന്നു വരുമെന്ന് “അവന്റെ നോട്ടം കണ്ടു അവൾ ചിരിയോടെ പറഞ്ഞു… “ഇന്ന് വന്നില്ലെങ്കിലോ”അവന് അവളെ കൗതുകത്തോടെ നോക്കി… “ഇതൊന്നും കാണില്ലായിരുന്നു “അവന്റെ കണ്ണിൽ നോക്കി പറഞ്ഞതും രണ്ട് പേരുടെ കണ്ണുകളും കൊരുത്തു അവൾ വേഗം നോട്ടം പിൻവലിച്ചു… ബാഗ് ബെഡിലിട്ടു അവനു വേണ്ട ഡ്രസ്സ്‌ എടുത്തു കൊടുത്തു…

“മുറിക് പുറത്താണ് ബാത്രൂം ” “എനിക്കറിയാം “അവന് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി… അയിഷയും മിന്നുവിന് ഡ്രസ്സ്‌ ഒക്കെ മാറ്റി കൊടുത്തു റെഡി ആയി താഴെ ഇറങ്ങി… ————————————- രാത്രിയിലെ ഭക്ഷണം എല്ലാം കഴിച്ചു എല്ലാവരും ഉമ്മറത്തു ഇരിക്കുവാണ് ഉപ്പ കസേരയിലും ആയിശു ഉപ്പാക്ക് താഴെ നിലത്ത് മിന്നുവിനേം മടിയിൽ ഇരുത്തി ഇരുന്നു… എന്നാൽ ആദിയും മറിയുവും ഇരുപ്പിടത്തിൽ ഇരുന്ന് ലുഡോ കളിക്കുവാണ്… ഇടയ്ക്കിടെ അവളെ കളിയാക്കുവും ഉപ്പയോട് സംസാരിക്കുന്നും ഉണ്ട്… ഇവിടെ വന്നപ്പോൾ മുതൽ ആദിയും മറിയുവും വല്ലാത്ത സംസാരം ആണ്… സത്യം പറഞ്ഞ മറിയു ആയിഷയേക്കാൾ ആദിയുടെ കൂടെ ആണെന്നുള്ളത് ആയിഷയെ അതിശയിപ്പിച്ചു… ഒരു മിനിറ്റ് പോലും മടുപ്പ് കാണിക്കാതെ ഉപ്പാനോടും മറിയുവിനോടും സംസാരിച്ചു ഇടക്ക് മിന്നുവിനെയും കൊഞ്ചിക്കുന്ന ആദിയിലേക്ക് അവള്ടെ കണ്ണ് പാഞ്ഞു കൊണ്ടിരുന്നു…

“തനിക് കിട്ടിയ ഭാഗ്യമാ…ഇത് പോലെ എന്നേം എന്നേ കുടുംബത്തെയും നോക്കുന്നില്ലേ..അത്കൊണ്ട് തന്നെ ഒരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്… ഇപ്പോഴും ആ മനസ്സിൽ ഭാര്യയുടെ സ്ഥാനം മിന്നുവിന്റെ ഉമ്മ ആയിരിക്കും.. എന്നിട്ടും തന്നോട് സ്നേഹത്തോടെ അല്ലെ… അത് മതി…”അവൾ പുഞ്ചിരിയോടെ ഓർത്തു ഉപ്പാടെ കാലിൽ തല വെച്ചു കിടന്നു… നൗഫൽ മോൾടെ തലയിൽ തലോടിക്കൊണ്ടിരുന്നു… “ശ്യേ വീണ്ടും തോറ്റു “മറിയു അവനെ നോക്കി ചുണ്ട് പിളർത്തി… ആദി എന്നാൽ അവളെ നോക്കി കളിയാക്കി… “ഹഹ അപ്പോഴേ പറഞ്ഞില്ലേ ഞാൻ ജയിക്കും എന്ന് “അവന് ഗമയോടെ പറഞ്ഞു അവളെ നോക്കി കണ്ണിറുക്കി.. ഇതൊക്കെ ചെറു ചിരിയോടെ നൗഫലും അയിഷയും നോക്കി നിന്നു…. “ഇത്ത എങ്ങനാ ഇക്കാക അവിടെ “മറിയു കുറുമ്പൊടെ ആദിയെ നോക്കി ചോദിച്ചു… അവന് തലചെരിച്ചു അയിശുവിനെ നോക്കി…

അവൾ മിന്നുവിന്റെ തലയിൽ തലോടി ഇരിക്കുവായിരുന്നു… എന്നാൽ മറിയത്തിന്റെ ചോദ്യവും ആദിയുടെ നോട്ടവും കണ്ടു അവൾ പിടപ്പോടെ കണ്ണുകൾ താഴ്ത്തി മിന്നുവിനെ നോക്കി… “ദാ അത് പോലെ തന്നെ “അവള്ടെ വെപ്രാളം കണ്ടു അവന് പുഞ്ചിരിയോടെ പറഞ്ഞു… “ഉപ്പാ നോക്കിയേ… ഇക്കാക്ക നോക്കിയപ്പോ ഇത്ത നാണം കൊണ്ട് തലകുനിച്ചത് “മറിയു പറഞ്ഞത് കേട്ട് നൗഫൽ ചിരിച്ചു… “ഇത് നാണമല്ല മോളേ അവൾക് പേടിയാണ് എന്നേ “എന്ന് പറയാൻ ആദിക്ക് തോന്നി… എന്നാൽ മറിയുവിനെ കൂർപ്പിച്ചു നോക്കി ആയിശു മാറിൽ തലചായ്ച്ചു ഉറങ്ങുന്ന മിന്നുവിനേം എടുത്ത് നടന്നു…. “ആയിഷ സൈലന്റ ആണല്ലേ “ആദി അവൾ പോയ വഴിയേ ഒന്ന് നോക്കി മറിയത്തിനോട് ചോദിച്ചു.. “സൈലന്റ് ആണോ ചോദിച്ചാൽ ആണ്…

എന്നാൽ വേണ്ടയിടത്ത ശബ്ദമുയർത്താൻ ഇത്താക് മാത്രമേ പറ്റൂ “അവൾ ചിരിയോടെ പറഞ്ഞു… “എന്റെ മോൾ എന്നും പൊരുതിയിട്ടേ ഉള്ളൂ… ഇഷ്ടമുള്ളത് ഒന്നും ഇന്നേവരെ എനിക്ക് നൽകാന് പറ്റിയിട്ടില്ല… അതിന്റെ ഒരു പരിഭവവും അവൾക്കില്ല… എന്നിട്ടും അനിയത്തീടെ ആഗ്രഹത്തിന് ഒരു കോട്ടവും നൽകത്തില്ല… പാവമാ എന്റെ ആയിശു ” എല്ലാം കേട്ട് കൊണ്ടിരുന്നു നൗഫൽ ആദിയെ നോക്കി പറയുമ്പോൾ അയാൾക് കണ്ണ് നിറയാൻ തുടങ്ങിയിരുന്നു അയാൾ ഒരു ചിരിയോടെ അകത്തേക്ക് നടന്നു… ആദി മറിയുവിനെ നോക്കിയപ്പോൾ അവള്ടെ കണ്ണും നിറഞ്ഞിരുന്നു….. ആദി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…അവള്ടെ തലയിൽ ഒന്ന് തലോടി അവിടെ നിന്ന് എണീറ്റ് അകത്തേക്ക് നടന്നു… നടക്കുമ്പോൾ അയ്ഷയോടു അവനു ബഹുമാനം തോന്നിയിരുന്നു………………………………തുടരും………….

എന്‍റേത് മാത്രം: ഭാഗം 13

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story