എന്റേത് മാത്രം: ഭാഗം 3

എന്റേത് മാത്രം: ഭാഗം 3

എഴുത്തുകാരി: Crazy Girl

“ഉമ്മീ ” കണ്ണുകൾ വലിച്ചു തുറന്ന് ഞാൻ വീണ്ടും കാതോർത്തു… “ഉമ്മീ ” അല്ല സ്വപ്നമല്ല… ആയിശു ബെഡിൽ നിന്നു ചാടി എണീറ്റിരുന്നു.. പതിയെ തിരിഞ്ഞു നോക്കി… ഡോറിനടുത്തുള്ള ചുമരിനപ്പുറം തല മാത്രം മുറിയിലേക്ക് എത്തിനോക്കി നിൽക്കുന്ന മിന്നു മോളേ അവള് വിശ്വാസം വരാതെ നോക്കി… “ഉമ്മീ “വീണ്ടും അവള് വിളിച്ചതും കാറ്റ് പോലെ അവള്ടെ അടുത്തേക്ക് പാഞ്ഞു… അവൾക്കടുത്ത് മുട്ട് കുത്തിയിരുന്നു… ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി…എന്നാൽ ആ കുഞ്ഞിപ്പെണ്ണ് അവള്ടെ കുഞ്ഞി കയ്യ്ക്കൊണ്ട് അത് തുടച്ചു ..

“കയ്യണ്ടാട്ടോ… നാനെ കൂട്ടു കൂടാം പിരോമിസ് “(കരയണ്ടാട്ടോ ഞാനെ കൂട്ടു കൂടാം പ്രോമിസ് അവള് പറഞ്ഞു കഴിഞ്ഞതും അറിയാതെ ചിരി പൊട്ടി പോയി… അവളെ ഇറുക്കെ പുണർന്നു കൊണ്ട് ഞാൻ എഴുനേറ്റു… എന്റെ കൈക്കുള്ളിൽ കിടന്ന് അവള് കുണുങ്ങി ചിരിച്ചു…അവളുടെ കവിളിലും ചുണ്ടിലും ഉമ്മവെച്ച്… മനസ്സിലെ വലിയ ഭാരം ഇറങ്ങിയത് അറിഞ്ഞില്ല ഞാൻ അവളെ ഇറുക്കെ പുണർന്നു… അവളേം എടുത്ത് ബെഡിൽ കിടത്തി… പക്ഷെ അവള് ഇറങ്ങി മുറിക് പുറത്ത് പോയി… അവളെ നോക്കാൻ നടക്കാൻ ഒരുങ്ങിയതും കൊലുസ്സിന്റെ ശബ്ദം കേട്ട് അവള് വരുന്നുണ്ടെന്ന് മനസ്സിലായി…. അവളുടെ കയ്യും പിടിച്ചു ആദിൽ വരുന്നത് കണ്ടു ഞാൻ ഷാൾ വെച്ച് മുഖം മൊത്തം ഒന്ന് തുടച്ചു…

റൂമിലേക്ക് കയറി അവന് അവളുടെ കയ്യ് വിട്ട് ഡോർ കുറ്റിയിട്ടതും മിന്നു മോൾ ഓടി വന്നു എന്റെ മടിയിൽ ഇരുന്നു… “വാപ്പി….റ്റായി ” ആദിലിനു കയ്യ് നീട്ടി കൊണ്ട് അവള് ചോദിച്ചു “ഇപ്പൊ ഒങ്ങണ്ടേ അല്ലെ നാളെ തരാം” അവള് ഒന്ന് ചിണുങ്ങി കൊണ്ട് എന്റെ മടിയിൽ നിന്നു ഊർന്നു നിലത്തേക്ക് നിന്നു ശേഷം അവനെ നോക്കി ചുണ്ട് പിളർത്തി…. “മിന്നു മോൾക്ക് നാളെ മുട്ടായി തരും വാപ്പി… പ്രോമിസ് “അവള്ടെ കുഞ്ഞി കയ്യില് അവന് കയ്യ് വെച്ച് കൊണ്ട് അവന് പറഞ്ഞു… അവള് വേഗം അവന്റെ കഴുത്തിനെ ചുറ്റി പിടിച്ചു ആദി അവളേം കൊണ്ട് എഴുനേറ്റു… “വാപ്പി പഞ്ഞപോലെ ഉമ്മി പാവോ… കണ്ണിലേ ബെള്ളം ബന്ന്… ഉമ്മ തന്ന് ഇദൊക്കെ ” അവള് അവനോട് പറയുന്നത് കേട്ട് ഞാൻ അവനെ ഒന്ന് നോക്കി എന്നാൽ അവന് അവളുടെ നുണക്കുഴിയിൽ ചുണ്ട് ചേർത്തു….

അപ്പൊ ആദിൽ ആയിരുന്നു അവളെ കൊണ്ട് അങ്ങനെ വിളിപ്പിച്ചത് അല്ലെ… അവൾക് ചിരി വന്നു അതുവരെ ഉണ്ടായ സങ്കടം എല്ലാം മാഞ്ഞു പോയത് അവള് അറിഞ്ഞില്ല… അവന് അവിടെ നിന്നു മിന്നു മോൾ പറയുന്നത് മുഴുവൻ കേട്ട് അവള് പറയുന്ന അതെ സീരിയസ് ഭാവത്തോടെ അവനും അഭിനയിക്കുന്നത് കണ്ടു അയ്ഷക്ക് ചിരി വന്നു… ദിവസങ്ങൾ കൊഴിഞ്ഞു പോയി പതിയെ പതിയെ മിന്നു മോൾ അടുത്ത് വരാനും ഉമ്മീ വിളിച്ചു കഥപറയാനും ഒക്കെ തുടങ്ങി… ആദിൽ ഓഫീസ് ബിസി ആയതിനാൽ രാവിലെ പോയി രാത്രി അവള് ഉറങ്ങിയതിനു ശേഷം ആയിരുന്നു വരവ്… അതുകൊണ്ട് തന്നെ അവളുമായി തനിക് കൂടുതൽ അടുക്കാൻ പറ്റി… രാവിലെ എഴുനെല്കുമ്പോൾ ആദിൽ ഓഫീസിലേക്ക് പോയിട്ടുണ്ടാകും എന്നാൽ തന്റെ കയ്യില് കിടന്ന് ഉറങ്ങുന്ന മിന്നു മോളേ കണ്ടു വീണ്ടും അവളെ പൊതിഞ്ഞുകൊണ്ട് കിടക്കും…

************* “എന്ത് പറ്റി ” കുളിച്ചിറങ്ങിയപ്പോൾ ആണ് മുട്ടിന്മേൽ കയ്യ് കുത്തി തലയിൽ കൈവെച്ചിരിക്കുന്ന ആദിയെ കണ്ടത്… “തല വേദന “അവന് കൈകൾ മാറ്റി തന്നെ നോക്കി പറഞ്ഞു… “ഹ്മ്മ് ഞാൻ ചായ എടുക്കാം” അതും പറഞ്ഞു പുറത്തേക്ക് നടന്നു…എന്തൊക്കെയോ പറയാൻ നാവ് വെമ്പിയിരുന്നു എന്നാൽ ആ മുഖത്തേക്ക് നോക്കി പറയാൻ അർഹതയില്ലാത്തത് പോലെ…. ഗ്യാസ് സ്റ്റോലേക്ക് ചായ പാത്രം വെച്ച് പാൽ ഒഴിച്ച്… തന്നെ ഭാര്യ ആയിട്ട് കാണുന്നുണ്ടാകുമോ… അന്ന് ആദ്യമായി കാണാൻ വന്നപ്പോൾ മിന്നു മോൾക് ഉമ്മ വേണം എന്നാണ് പറഞ്ഞത്… അതിനർത്ഥം അവൾക് ഉമ്മ മാത്രം ആണൊ ഞാൻ അതോ അദ്ദേഹത്തിന് ആരുമല്ലേ ഞാൻ..

ഇന്നേവരെ ഒരു നോട്ടം തനിക്കായി കണ്ടിട്ടില്ല… ഇല്ലാ ഒരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെ ഒരിക്കലും മനസ്സിൽ നിന്നു മായിച്ചു കളയാൻ അയാൾക് സാധിക്കില്ല… പലപ്പോഴും കണ്ടിട്ടുണ്ട് ഒന്നിനും മിണ്ടാതെ ഇരിക്കുന്നത്… ചെലപ്പോ ഭാര്യയെ ഓർത്തു വിഷമിക്കുന്നത് ആവാം.. ഒന്നല്ലെങ്കിലും അദ്ദേഹത്തിന്റെ ചോരയെ വയറ്റിലിട്ട് നടന്ന സ്ത്രീയല്ലേ .. അപ്പൊ ഒരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ല… അഥവാ സ്നേഹിച്ചാൽ തന്നെ അതിൽ പ്രണയം ഉണ്ടാവില്ല അതെപ്പോഴും അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് മാത്രമായിരിക്കില്ലേ… ഓരോന്നു ഓർക്കവേ അവള്ടെ കണ്ണ് നിറഞ്ഞു… പാൽ പതച്ചു മറിയനായതും ചായപ്പൊടി ഇട്ടു തിളപ്പിച്ച്‌… ഒരു വാശി പോലെ കണ്ണുകൾ തുടച്ചു ചായയുമായി ഹാളിലേക്ക് നടന്നു…

അപ്പോൾ കണ്ടു സോഫയിൽ മിന്നുമോളെ എടുത്ത് ഇരിക്കുന്ന ആദിലിനെ… അങ്ങേർക്ക് ചായ കൊടുത്തതും മിന്നു മോൾ എന്റെ ദേഹത്തേക്ക് ചുറ്റി പിടിച്ചു… ഒരു വാശി പോലെ അവളെ ഞാൻ എന്നിലേക്ക് പൊതിഞ്ഞു പിടിച്ചു… എന്നെയും സ്നേഹിക്കാൻ ആളുണ്ട് എന്ന മട്ടിൽ അയാളെ നോക്കി…. അയാൾ എന്നാൽ എന്നേം മിന്നു മോളേം ഉറ്റുനോക്കി ശേഷം എന്റെ കയ്യിലുള്ള മിന്നുമോൾക് നേരെ കയ്യ് നീട്ടി അവള് എന്നാൽ എന്റെ കഴുത്തിനു ചുറ്റിപിടിച്ചു… അത് കണ്ടപ്പോൾ ഞാൻ ഒന്ന് പുച്ഛിച്ചു അതിനു തിരിച്ചും ഒന്ന് പുച്ഛിക്കുന്നത് പോലെ തോന്നിയോ “ഹ്മ്മ് നീ ചായ മോന്തി കുടിക്ക്… നിന്നെ ഒന്ന് നേരാവണ്ണം കണ്ടിട്ട് എത്രയായി…

കണ്ണും മൂഡും നോക്ക് ആകെ ക്ഷീണിച് ആർക്ക് വേണ്ടിയാ നീ ഈ ഉണ്ടാക്കുന്നെ… നിന്റെ മോളേ കുറിച് ആലോചിക്കുന്നുണ്ടോ നീ… എന്തിന് കല്യാണം കഴിഞ്ഞിട്ട് ആകെ ഒരാഴ്ച കഴിഞ്ഞേ അവള്ടെ കൂടെ നീ ഒന്ന് ഇരുന്നോ ” ഉമ്മ പറഞ്ഞു കൊണ്ട് വരുന്നത് കണ്ടതും ഞാൻ ഉമ്മാനെ നോക്കി ഒന്ന് ചിരിച്ചു ആദിലിനെ നോക്കി… എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നാ മട്ടിൽ ചായ ഊതിക്കുടിക്കുന്നത് കണ്ടു എനിക്ക് ആശ്ചര്യം തോന്നി… ഉമ്മ ഓരോന്ന് പറയുന്നതിനും അങ്ങേര് ചെവി കൊള്ളൂന്നില്ല എന്ന് കണ്ടപ്പോൾ എന്റെ നാവ് അറിയാതെ ചൊറിഞ്ഞു വന്നു… ചെലപ്പോ താൻ ഒരു അധ്യാപിക ആയത് കൊണ്ടാകാം അയാളുടെ മര്യാദ ഇല്ലാത്ത പരിവാടി കണ്ടു ഒരു കുത്തു വെച്ച് കൊടുക്കാൻ തോന്നിയത്…

“മൊരടൻ ” പെട്ടെന്നാണ് അങ്ങേര് ഞെട്ടി എന്നേ നോക്കിയത്… അപ്പോഴാണ് ഞാൻ എന്താണ് പറഞ്ഞത് എന്ന് ഓർത്തത്… പടച്ചോനെ അങ്ങേര് കേട്ടോ… അത് വരെ മനസ്സിൽ ഉണ്ടായ ടീച്ചർ ഒക്കെ എങ്ങോട്ടോ പോയി… ആദി കൂർപ്പിച്ചു നോക്കുന്നത് കണ്ടതും ഞാൻ നിന്ന് പരുങ്ങി… “ഉമ്മടെ വാവാക്ക് കുച്ചണ്ടേ “ഒരു വിധം മോളേ നോക്കി കൊഞ്ചിച്ചു അങ്ങേരെ കാണാത്തത് പോലെ മുറിയിലേക്ക് ഓടി ഞാൻ… ഹോ… ഞാനെന്ത് കണ്ടിട്ടാ പറഞ്ഞെ… പടച്ചോനെ ഒരുവിധം അവിടുന്ന് രക്ഷപെട്ടത്… എനി കെട്ടിട്ടുണ്ടാവുമോ… ഉണ്ടാകും അല്ലെങ്കിൽ വെറുതെ നോക്കി പേടിപ്പിക്കില്ലല്ലോ… മൊരടൻ മിന്നുമോളേം കുളിപ്പിച്ചോണ്ട് നിൽകുമ്പോൾ അവള് പിറുപിറുത്തു….

“അടങ്ങി ഇരിക്ക് ചക്കരെ ഉമ്മെടെ മേത്തു വെള്ളമാക്കല്ലേ ” “എവിടെ കേൾക്കാൻ ആ പറഞ്ഞിട്ട് കാര്യമില്ല ആ ഉപ്പാടെ അല്ലെ മോള്…അല്ലേടി കാന്താരി… പക്ഷെ നീയെ എന്റേം കൂടി മോളാ.. ഉമ്മി പരീന്നത് കെട്ടില്ലെങ്കിലേ നല്ല അടി വെച്ച് തരും കേട്ടോടി “അവളെ നോക്കി ഓരോന്ന് പറയുമ്പോൾ ഒന്നും മനസ്സിലാവാതെ തന്നെ ഇമവെട്ടാതെ നോക്കുന്ന അവളെ കണ്ടു ചിരി വന്നു…. ടർക്കി എടുത്ത് അവളെ മൊത്തമായി പൊതിഞ്ഞു പിടിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ചുമരിൽ കൈ കെട്ടി നിക്കുന്ന ആദിയെ കണ്ടു വീണ്ടു ഞെട്ടി… “വാപ്പീ….”എന്നും പറഞ്ഞു അവള് അങ്ങോട്ട് ചാഞ്ഞതും അവന് എന്നേ നോക്കി അവളെ എടുത്തു..

“നീ ഇവളെ കുളിപ്പിക്കാൻ പോയതാണോ അതോ നീ വെള്ളത്തിൽ മുങ്ങാൻ പോയതാണോ ” തന്നെ നോക്കി മൊത്താകെ ഉഴിഞ്ഞു കൊണ്ട് പറയുന്നത് കേട്ട് ഞാൻ എന്നേ തന്നെ ഒന്ന് നോക്കി…. ശെരിയാ ഞാൻ നിന്നടുത്തുന്ന വെള്ളം ഉറ്റുന്നുണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് വേറെ ഡ്രസ്സ്‌ എടുക്കാൻ തിരിഞ്ഞു…. “വാപ്പീ ഉപ്പ് മതീ “(വാപ്പീ ഉടുപ്പ് മതി)അവൾക് തോർത്തികൊടുക്കുന്നതിനിടക്ക് മിന്നു പറഞ്ഞു “ഉപ്പ് വേണ്ടെടി ചൂട് എടുക്കും ” അവന് പറഞ്ഞു കഴിഞ്ഞതും അവള് ചുണ്ട് പിളർത്തി… അവന് കാണാത്ത ഭാവത്തിൽ നിന്നതും അവള് വലിയ വായിൽ കരയാൻ തുടങ്ങി… ഞാൻ വേഗം ഒരു കുഞ്ഞു ഉടുപ്പ് എടുത്ത് അവർക്കടുത്തേക്ക് ഓടി….”ഇതല്ലെ… മോൾക്ക് നല്ല ഉടുപ്പ്… കയ്യണ്ടാട്ടോ ഉമ്മടെ മോളേ…

ചക്കരെ “അവള്ടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു ഉടുപ്പ് കാണിച്ചപ്പോൾ അവള് കരച്ചിലിന്റെ വോളിയം കുറച്ചു… പതിയെ ചിരിക്കാൻ തുടങ്ങി… “അയ്യെടി ചിരിക്കുന്ന കണ്ടില്ലേ കള്ളിപ്പെണ്ണ്… നിന്റെ വാശി ഉണ്ടല്ലോ “ആദി അവള്ടെ വയറ്റിൽ ഇക്കിളി ആക്കി…മിന്നു കുണുങ്ങി ചിരിച്ചു “അതെങ്ങനാ ഉപ്പാടെ അല്ലെ മോൾ വാശിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ “അവന് പറഞ്ഞത് കേട്ട് അറിയാതെ വായ പിറുപിറുത്തതും അവന് തന്നിലേക്ക് നോക്കി…. ഞാൻ വേഗം കയ്യില് എടുത്ത ഡ്രെസ്സുമായി ബാത്റൂമിലേക്ക് പാഞ്ഞു… “അവള് ഉപ്പാടെ മോൾ തന്നെയാ അതുകൊണ്ട് ഇത്തിരി വാശി കൂടിയാലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ … അല്ലേടി മുത്തേ ” പാതി ഒച്ചയിലും പാതി മോളോടും ആയി അവന് വിളിച്ചു പറയുന്നത് കേട്ടു…. അവള് വേഗം ബാത്റൂമിലെ കുറ്റി ഇട്ടു ശ്യെ എല്ലാം കേട്ടു…ആയിശു സ്വയം തലക്കടിച്ചു

************* “എന്താ മോളേ ഇന്ന് തിരക്കിട്ട്… എന്തെ വൈകിയേ ” “ഉപ്പ ഇറങ്ങാൻ ലേറ്റ് ആയി നാരായണേട്ടാ ഞാൻ ചെല്ലട്ടെ അല്ലെലോ വൈകി ” “ആഹ് ചെല്ല് എനി 9മുക്കാൽന്റെ മണിക്കുട്ടൻ ഉണ്ടാകും ” “ആ ശെരി നാരായണേട്ടാ ” അതും പറഞ്ഞു അവള് ബസ്റ്റോപ്പിലേക്ക് ഓടി…. ഇന്നലെ ഉപ്പാക്ക് തലവേദന ആയിരുന്നു ഒരുപാട് പറഞ്ഞതാ ഇന്ന് പോകണ്ടാ എന്ന് ഒന്നും വകവെക്കാതെ പോയി ഇത്ത വിളിക്കട്ടെ പറഞ്ഞു കൊടുക്കണം ഉപ്പാന്റെ അനുസരണക്കേട്… പിറുപിറുത്കൊണ്ട് അവള് സ്പീഡിൽ നടന്നു… “എന്തെ ചെല്ലക്കിളി വൈകിയേ എത്ര നേരായി ഇക്കമാർ ഇവിടെ വെയിറ്റ് ആകുന്നെ… ഞമ്മള് വിചാരിച്ചു ഇന്ന് വരില്ലെന്ന്…” എന്നും പോലെ ഇന്നും ഉണ്ടായിരുന്നു പൂവാലൻ കോഴികൾ അവള് അവരെ നോക്കാതെ ബസ്റ്റോപ്പിൽ കേറി നിന്നു…

“ഇത്ത പോയൊണ്ട് പെണ്ണ് ഒന്ന് മെലിഞ്ഞു അല്ലേടാ ” പരസ്പരം നോക്കി കമന്റ്‌ അടിക്കുന്നവരെ ശ്രെദ്ധിക്കാതെ അവള് ബസ് വരുന്നതും നോക്കി നിന്നു… “അതെങ്ങനാ തന്ത എന്ന് പറയുന്നവൻ പൈസ ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചെക്കുവല്ലേ… മൂത്തമകളെ പൈസക്കാരൻ രണ്ടാകെട്ടുകാരന്റെ കൂടെ അയച്ചു ഇവളെ എന്ത് ചെയ്യാണാവോ എന്തോ… എന്തായാലും മറിയമ്മേ നിനക്ക് ഇവിടെ ചുള്ളന്മാർ ഉണ്ടെടി പൈസ ആവിശ്യത്തിന് തരാൻ അല്ലേടാ “കൂട്ടം പരസ്പരം കയ്യടിച്ചു ച്ചിരിക്കുന്നത് കണ്ടതും അവള്ടെ നോട്ടം അങ്ങോട്ട് തെറ്റിച്ചു കത്തിച്ചുകരിയാനുള്ള ശക്തി ഉണ്ടായിരുന്നു അതിൽ… മണിക്കുട്ടൻ ബസ് വരുന്നത് കണ്ടതും അവള് ഒന്നുടെ അവരെ നോക്കി… അതിൽ കയറി… ആള് കുറവായത് കൊണ്ട് തന്നെ സൈഡ് സീറ്റിൽ സ്ഥാനമുറപ്പിച്ചു….

അതുവരെ പിടിച്ചു വെച്ച കണ്ണുനീർ പൊട്ടിയോഴുകും എന്നവൾ പേടിച്ചു ചെറിയ ഒരു കണ്ണീരോടെ അവള് അത് തുടച്ചു മാറ്റി… ———————————- “സ…. ർ…..” കിതച്ചു കൊണ്ട് വാതിക്കൽ നിന്നു വിളിക്കുന്നത് കേട്ട് അമൻ സാറും കൂടെയുള്ള പിള്ളേരും അങ്ങോട്ടേക്ക് ശ്രെദ്ധ തിരിച്ചു… “എവിടെയായിരുന്നു താൻ ഇത്ര നേരത്തെ വരേണ്ടിയിരുന്നില്ല “അയാളുടെ കയ്യിലെ ബുക്കിൽ പിടി മുറുകുന്നത് ഒരു പേടിയോടെ അവള് നോക്കി “സാ… ർ.. അത്… പിന്നെ….” “ജസ്റ്റ് shut അപ്പ്‌… and വെയിറ്റ് outside “അയാൾ അലറിയതും അവള് ഒന്ന് വിറച്ചു പോയി…. തലതാഴ്ത്തി ക്ലാസിനു പുറത്ത് ചുമരിൽ ചാരി നിൽകുമ്പോൾ കേട്ടു അകത്തെ അലറി വിളിച്ചുള്ള പഠിപ്പിക്കൽ… അവള് ക്ലാസ്സിൽ അല്ലെങ്കിലും പുറത്ത് നിന്നു ശ്രെദ്ധയോടെ ക്ലാസ്സ്‌ കേട്ടു…

ഒരു ക്ലാസ്സ്‌ പോലും തനിക് മിസ്സ്‌ ആക്കാൻ പാടില്ല… ഉപ്പാടെ ഇത്താടേം സ്വപ്നം അതിലുപരി താൻ ഡോക്ടർ ആയാൽ തന്റെ ഉപ്പാനെ പൊന്ന് പോലെ നോക്കണം എന്നത് അവള്ടെ ആഗ്രഹമല്ല ഉറച്ച തീരുമാനമായിരുന്നു… പെട്ടെന്നാണ് ക്ലാസ്സിലെ ശില്പയെ കൊണ്ട് നോട്സ് വായിക്കാനായി വിളിക്കുന്നത് കേട്ടത്… അവള് വേഗം ബാഗിൽ നിന്നു നോട്സ് എടുക്കാൻ തുനിഞ്ഞതും അടുത്തായി കാൽപ്പെരുമാറ്റം കണ്ടു അവള് ഒന്ന് ഞെട്ടി പുറകിലേക്ക് വേച്ചു പോയി… രൂക്ഷമായി നോക്കുന്ന അയാളെ കണ്ടതും കണ്ണൊന്നു പിടഞ്ഞു… കണ്ണിൽ ചുവപ്പ് രാശി പടർന്നു അത് നിറഞ്ഞു വരുന്നത് കണ്ടതും അയാൾ കൈകൾ മുറുക്കി പിടിച്ചു ശ്വാസം നീട്ടിവലിച്ചു വിട്ടു…

“ഗെറ്റ് ഇൻ ” അതൊരു അലറൽ ആയിരുന്നു… അത് പറഞ്ഞു കഴിഞ്ഞതും അവള് പോകുന്നത് പോലും അവന് കണ്ടില്ല ഒരു കാറ്റ് പോലെ ആയിരുന്നു അവള് ഓടിയത്… സീറ്റിൽ ഇരുന്ന് ശ്വാസം പോലും വിടാതെ നോട്ടെടുത്ത് തല ഉയർത്താതെ അവള് എഴുതാൻ തുടങ്ങി… “എന്ത് പറഞ്ഞാലും മോങ്ങാൻ അറിയാം “അവന് പിറുപിറുത്തുകൊണ്ട് ക്ലാസ്സിൽ കയറി… ************ അലക്കി വെച്ച തുണികൾ ഓരോന്നായി മടക്കി അലമാരയിൽ മടക്കി വെക്കുകയായിരുന്നു ആയിഷ… അടുത്തൂടെ വണ്ടിയൊടിക്കുന്ന ശബ്ദവും ആക്കി കൈകൊണ്ട് വണ്ടിയൊടിക്കുന്നത് പോലെ ഓടികളിക്കുകയായി കാന്താരി മിന്നു… ചെറിയ പുഞ്ചിരിയോടെ അതും നോക്കി അവള് തുണി ഓരോന്നായി ഷെൽഫിൽ വെച്ചു… “യ്യോ മണ്ടി ഇദ്ച്ചേ “(അയ്യോ വണ്ടി ഇടിച്ചേ ) എന്നും പറഞ്ഞു ആയിശുനെ തട്ടി മിന്നു ഓടി…

“ഡീ കാന്താരി നിന്നെ ഉണ്ടല്ലോ “അവള്ടെ പ്രധീക്ഷിക്കാത്ത തട്ട് കാരണം നിലത്ത് വീണ തുണികൾ നോക്കി ആയിശു മിന്നുവിനോട് പറഞ്ഞതും അവള് വാ പൊത്തി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഓടി… “ഈ പെണ്ണ് “ചെറിയ ചിരിയോടെ നിലത്തേക്ക് ഇരുന്ന് ഓരോ തുണിയും എടുത്തു നിവരാൻ നിന്നതും നേരെ മുന്നിലായി വന്നു നിൽക്കുന്ന കാലുകൾ കണ്ടു അവള് ഒന്ന് തല ഉയർത്തി നോക്കി.. വെറും പാന്റ് മാത്രം ഇട്ടു നിൽകുന്ന ആദിയെ കണ്ടു നിമിഷനേരം കൊണ്ട് അവള് തലതാഴ്ത്തി… തൊണ്ടയിലെ വെള്ളം വറ്റുന്നത് അവള് അറിഞ്ഞു… “ഇന്നെങ്ങാനും എണീക്കുമോ എനിക്കൊന്നു ഡ്രസ്സ്‌ എടുക്കണം ” അവന്റെ ശബ്ദം കേട്ടതും അവള് പെടുന്നനെ എണീറ്റു…എന്നാൽ തുറന്ന് കിടന്ന് ഷെൽഫിന്റെ ഡോറിൽ തല വെച്ചടിച്ചു…. “ഉമ്മാ “തലയിൽ കൈവെച്ചു കൊണ്ട് അവള് അലറി…. “നീ എന്താ കാണിക്കുന്നേ…ഡോർ തുറന്നത് കണ്ടില്ലേ… അതെങ്ങനാ ഇവിടെയൊന്നും അല്ല ശ്രെദ്ധ…” തലയിൽ അമർത്തി തടവിക്കൊണ്ട് അവന് ദേഷ്യപെട്ടു…

“അയ്യോ പതിയെ ” അവള് അലറിക്കൊണ്ട് പറഞ്ഞതും അവന് ഒന്നുടെ പതിയെ തടവി… വേദന കുറഞ്ഞതും അവള് കണ്ണ് തുറന്ന് നോക്കിയത്… മുന്നിൽ ഷർട്ട്‌ ഇല്ലാതെ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ കണ്ണുതള്ളി… അവന്റെ വെളുത്ത കഴുത്തിൽ നീലഞ്ഞരമ്പ് കണ്ടു അവള് ഉമിനീരിറക്കി നോക്കി…ഇപ്പോഴും അവന് തലയിൽ തടവുകയാണെന്ന് കണ്ടതും അവള് ഒരു പിടച്ചിലോടെ തുണി നിലത്തിട്ട് അവനേം തള്ളി ബാത്റൂമിലേക്ക് ഓടി കയറി… എനിയും അവിടെ നിന്നാൽ ശ്വാസം കിട്ടാതെ ചത്തുപോയേനെ എന്നവൾക് തോന്നി… എന്നാൽ പെട്ടെന്നവൾടെ പ്രവർത്തി കണ്ടു നിലത്ത് വീണ തുണിയും അടഞ്ഞു കിടക്കുന്ന ബാത്‌റൂമിലേക്കും ഒന്നും മനസ്സിലാവാതെ അവന് നോക്കി നിന്നു …………..തുടരും…. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

എന്‍റേത് മാത്രം: ഭാഗം 2

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story