എന്റേത് മാത്രം: ഭാഗം 4

എന്റേത് മാത്രം: ഭാഗം 4

എഴുത്തുകാരി: Crazy Girl

“എന്താ ഉമ്മ പുറത്ത് ഇരിക്കുന്നെ ” “അല്ലമോളെ നല്ല മഴക്കാർ പിടിച്ചിരിക്ക്യ… മഴ പെയ്യും എന്നാ തോന്നുന്നേ… ഉപ്പ ആണേൽ വന്നുമില്ല ” ആയിഷ ഉമ്മാടെ അടുത്തുള്ള ചെയറിൽ ഇരുന്നു… “മം ശെരിയാ… ഉപ്പ കാറിൽ അല്ലെ പോയത് ഉമ്മ ഒന്ന് വിളിച് നോക്ക് ” “വിളിച്ചു ഇപ്പൊ എത്തും എന്നാണ് പറഞ്ഞത് എന്നാലും മനസ്സിൽ ഒരു പേടി… കാലം തെറ്റിവരുന്ന മഴയല്ലേ… അങ്ങേര് ആണേൽ വണ്ടി സ്പീഡിൽ ഓടിച്ചെ വരുള്ളൂ ” ഉമ്മാന്റെ ആധി കണ്ടു അവള് ഉമ്മയെ തന്നെ നോക്കി ഇപ്പോഴും ആ കണ്ണുകൾ ഗേറ്റ്ൽ തറഞ്ഞു നിൽക്കുന്നു…

ഓരോ വാഹനങ്ങൾ പോകുമ്പോളും പ്രദീക്ഷയോടെ നോക്കുന്നു അതല്ല എന്ന് മനസ്സിലാവുമ്പോ നിരാശയോടെ കാത്തിരിക്കുന്നു… ഇതും പ്രണയം തന്നെ അല്ലെ….പക്ഷെ ഈ പ്രണയം പ്രകടിപ്പിച്ചു കൊണ്ടല്ല മറിച് കാമവും റൊമാന്സും അല്ല… എന്നാൽ ഒരിക്കലും പിരിയാൻ പറ്റാതെ ഈ വയസ്സിലും തന്റെ ഭർത്താവിനെ കാത്ത് നിൽക്കുന്നതും ഒരു പ്രണയം ആണ്.. വെത്യസ്തമായ പ്രണയം… ശെരിയാ പ്രണയം ഒരിക്കലും മരിക്കുന്നില്ല.. ഓരോ വയസ്സ് കൂടുന്നോറും അത് പലരീതിയിൽ പ്രകടിപ്പിക്കുന്നു എന്ന് മാത്രം… “ഉമ്മാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ” അപ്പോഴാണ് ആദി മിന്നുമോളെ എടുത്ത് പുറത്തേക്ക് വന്നത്…

ചിന്തകളിൽ നിന്ന് ഞെട്ടി ഞാൻ എഴുനേറ്റു… നേരത്തെ അങ്ങേരുടെ മുന്നിൽ നിന്ന് മുങ്ങിയതാണ്… പിന്നെ അങ്ങോട്ട് നോക്കാനേ പോയിട്ടില്ല അവൾ ഉയർന്ന നെഞ്ചിടിപ്പോടെ തലതാഴ്ത്തി … “എങ്ങോട്ടാ ഈ നേരം നല്ല കാറ്റ് മഴ വരുന്ന ലക്ഷണമുണ്ട് “ഉമ്മ ആകാശത്തേക്ക് നോക്കി പറഞ്ഞു… “ഓ അപ്പോഴേക്കും ഞാൻ എത്തും… ഒരു പെൻഡ്രൈവ് വാങ്ങാനാ ” “നീ പിന്നെ പറഞ്ഞ അനുസരണ ഉള്ളവൻ ആണല്ലോ… എന്തേലും കാട്ട് “ഉമ്മ ചുണ്ട് കോട്ടി കസേരയിൽ തന്നെ ഇരുന്നു… “വാപ്പീടെ ചക്കരെ… വാപ്പീ വരുമ്പോ റ്റായി കൊണ്ടരാട്ടോ.. ഇവിടെ ഇരിക്ക് “മിന്നുവിനെ താഴെ ഇറക്കാൻ നോക്കിയതും അവള് അവന്റെ കഴുത്തിൽ ഇറുക്കെ പിടിച്ചു…

“ഇറങ് മോളേ മഴ വരുമ്പോളേക്കും വാപ്പി പോയിട്ട് വരട്ടെ “അവളെ അടർത്തി മാറ്റാൻ നോക്കികൊണ്ട് അവന് പറഞ്ഞു അവള് ഒന്നുടെ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു “ല്ല നാനു ബെരൂ…. “അവൾ വാശിയോടെ പറഞ്ഞതും അവന് കണ്ണുകൾ ഉയർത്തി ആയിഷയെ നോക്കി അവൾ പെട്ടെന്ന് അവന്റെ അടുത്തേക്ക് നടന്നു “ഉമ്മീടെ മിന്നു മോൾ വാ… ഉമ്മി ഒരു ഷാധനം കാണിച്ചു തരാം ” അവന്റെ കയ്യില് നിന്നു മിന്നു മോളേ എടുക്കാൻ ഒരു ശ്രമം കാട്ടിയതും അവള് ഇല്ലാന്ന് പറഞ്ഞു ഒന്നൂടെ അവനെ മുറുക്കെ പിടിച്ചു… അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിക്കാൻ നോക്കിയതും അവള് അലറി വിളിച്ചു കരയാൻ തുടങ്ങി…

അത് കണ്ടു ഞാൻ കൈകൾ പിൻവലിച്ചു… “യ്യോ കയ്യണ്ട കയ്യണ്ടാ…”അവന് അവളെ ഇറുക്കെ പിടിച്ചു പുറത്ത് തലോടി കൊണ്ട് പറഞ്ഞു.. “ഉമ്മ… പറഞ്ഞ… പോലെ… പോണ്ട… മഴയല്ലേ… പിന്നെ മോൾ വിടൂല “ഒരുവിധം ആദിലിനെ നോക്കി അവള് പറഞ്ഞൊപ്പിച്ചു… “എനിക്ക് പോയേ പറ്റൂ… മഴ പെയ്തില്ലല്ലോ… ഞാൻ ഇവളേം കൂട്ടി വേഗം പോയിട്ട് വരാം ” എന്നും പറഞ്ഞു അവന് ചെരുപ്പിട്ട് മിന്നുമോളേം എടുത്ത് ഇറങ്ങി മിന്നുവിന്റെ കരച്ചിൽ പതിയെ കുറഞ്ഞു അവള് കള്ളക്കരച്ചിൽ പോലെ ഏങ്ങി കൊണ്ട് ടാറ്റാ പറഞ്ഞു… ഈ മഴയത് പോയില്ലെങ്കിൽ എന്താ ഒരു പെൻഡ്രൈവ് അല്ലെ നാളെ വാങ്ങിയ പോരെ അവള് നിന്ന് പിറുപിറുത്തു…

അവർ ബുള്ളറ്റിൽ ആണ് പോകുന്നത് എന്ന് കണ്ടു.. “ഒരു min നിക്ക് “അവരെ നോക്കി നീട്ടി വിളിച്ചു പറഞ്ഞു… ആദി എന്തെന്ന മട്ടിൽ തിരിഞ്ഞു നോക്കിയതും അവള് ഉള്ളിലേക്ക് ഓടിയിരുന്നു… “ശ്ശെ ഇവളിതെവിടെ പോയതാ “അവന് അവള് പോയ വഴിയേ നോക്കി “ആ എൻച്ചറിയൂല “മുന്നിൽ ഇരുന്ന് അക്സലേറ്ററിൽ പിടിക്കാൻ ശ്രേമിചികൊണ്ട് പറയുന്ന മിന്നുവിനെ കണ്ടു അവന് അവളെ നോക്കി… “അമ്പടി കള്ളത്തി… നിന്നോട് ആരു ചോയ്ച്ചു… നിന്നെ കൂട്ടിയതിന്റെ ദേഷ്യം മുഴുവൻ നിന്റെ ഉമ്മാടെ മുഖത്ത് ഉണ്ട്…”അവന് ചുണ്ടിൽ ചെറിയ ചിരിയോടെ പറഞ്ഞു… പെട്ടെന്ന് ഓടികൊണ്ട് വരുന്ന ആയിഷയെ കണ്ടതും അവന് അങ്ങോട്ടേക്ക് നോക്കി…

അവള് അടുത്ത് വന്നു മോൾടെ തലയിൽ വട്ടതൊപ്പി ഇട്ടു കൊടുത്തു…. എന്നിട്ട് പതിയെ കണ്ണുകൾ അവനിലേക്ക് നീണ്ടു… അതിന്റെ അർത്ഥം മനസ്സിലായ അവന് കയ്കൾ നീട്ടി.. അവള് അവന്റെ കൈകളിലേക്ക് ക്യാപ് വെച്ചു കൊടുത്തു… അവന് അത് ഇട്ടു.. “അതെ “വണ്ടിയെടുക്കാൻ നിന്നതും വീണ്ടും അവളുടെ ശബ്ദം അവനെ നിർത്തിച്ചു അവന് എന്തെന്ന രീതിയിൽ അവളെ നോക്കി… ആ നോട്ടം അവൾക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അവള് നോട്ടം തെറ്റിച്ചു ദൂരേക്ക് നോക്കി… “നല്ല… മഴ വരും… സൂക്ഷിച് പോണം… പെട്ടെന്ന് വരാൻ… കഴിയുമെങ്കിൽ പെട്ടെന്ന് എത്തിക്കണേ മോളേ ”

കാലം തെറ്റിയ മഴ പെയ്യാൻ മേഘങ്ങൾ മൂടുമ്പോൾ ക്രമം തെറ്റിയ അവള്ടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു……..അവൾ പറഞ്ഞൊപ്പിച്ചു… അനക്കം ഒന്നും കാണാത്തത് കണ്ടതും വെറുതെ ഒന്ന് ചെരിച്ചു നോക്കി.. തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ ഒരു നിമിഷം കണ്ണുകൾ ഉടക്കി… പെട്ടെന്ന് നോട്ടം തിരിച്ചു… അവന് എന്തേലും പറയുന്നതിന് മുന്നേ അവൾ വീട്ടിലേക്കായി നടന്നു… ബുള്ളറ്റ് വിടുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി ആ ഗേറ്റ് കടക്കുന്നതു വരെ അവൾ അവിടെ നിന്നു… ഗേറ്റ് കടക്കുന്നത് വരെ മിററിലൂടെ അവന് അവളെ നോക്കി… “മോളേ മാത്രം വേഗം എത്തിച്ച മതിയല്ലേ “അവന് സ്വയം ചോദിച്ചുകൊണ്ട് ഒന്ന് ചിരിച്ചു…

************* “വന്നോ നിങ്ങള് എവിടെ ആയിരുന്നു ഇത്ര നേരം ” ഉമ്മറത്തേക്ക് കയറി വരുന്ന ഉപ്പയോട് ഉമ്മ നല്ല ചൂടോടെ ചോദിച്ചു… “ന്റെ ആസിയ ഞാൻ പറഞ്ഞതല്ലേ അരമണിക്കൂർ ആകും എന്ന്” ഉപ്പ ഉമ്മയെ നോക്കി പറഞ്ഞു… “അരമണികൂറോ എന്നോട് ഇപ്പൊ എത്തും എന്നാ പറഞ്ഞത്…”ഉമ്മ കണ്ണുരുട്ടി പറഞ്ഞപ്പോ ഉപ്പ ഒന്ന് ചിരിച്ചു അത് കണ്ടതും ഉമ്മ കലിതുള്ളി അകത്തേക്ക് കയറി… ഉപ്പയും ഞാനും അറിയാതെ ചിരിച്ചു പോയി അത് കണ്ട്… “മോളെന്താ ഇവിടെ നികുന്നെ” “അതുപ്പ മിന്നുമോളേം കൂട്ടി പോയിട്ടുണ്ട്… എന്തോ വാങ്ങാനാണത്രെ…”ഗേറ്റ്നു അടുത്ത് നോക്കി അവൾ പറഞ്ഞു ഉപ്പയെ നോക്കി…

“എന്തിനാ മോളേ അയച്ചേ.. മഴ പെയ്യാൻ ചാൻസ് ഉണ്ട്..” “അവൾ വാശി പിടിച്ചിട്ടാണ് ഉപ്പ ” “ഹ്മ്മ് പേടിക്കണ്ടാ ഇപ്പൊ വരുമായിരിക്കും … ഞാൻ ഒന്ന് ആസിയയെ നോക്കട്ടെ അല്ലേൽ അത് മതി എനി വായക്ക് റസ്റ്റ്‌ കൊടുക്കാതെ ഇരിക്കാൻ ” ഉപ്പ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി… ഉപ്പ അകത്തേക്ക് പോയതും പുറത്തുള്ള ചെയറിൽ ഇരുന്നു… “നല്ല കാറ്റ് ഉണ്ടല്ലോ പടച്ചോനെ… ഉമ്മ പറഞ്ഞത് പോലെ അനുസരിച്ചാൽ എന്താ അങ്ങേർക്ക് “അവൾക് വല്ലാതെ ദേഷ്യം വരുന്നത് പോലെ തോന്നി… സമയം നീങ്ങി ചെറിയ തോതിൽ മഴ പെയ്തു തുടങ്ങി… അവളിലെ ആധിയും കൂടി… മഴ ചെറുതായി കൂടിയതും ഇരുന്നടുത് നിന്നു അവൾ എണീറ്റു…

അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി… “എനിയും വന്നില്ലേ അവർ”ഉമ്മ പുറത്തേക്ക് വന്നു ചോദിച്ചു… “ഇല്ലുമ്മ “പുഞ്ചിരി വരുത്തി പറഞ്ഞൊപ്പിച്ചു എങ്കിലും ഉള്ളിൽ എന്തോ അസ്വസ്ഥത തോന്നി.. “പണ്ടേ അവന് അങ്ങനെയാ എന്തേലും പറഞ്ഞ അതിനു വിപരീതമേ ചെയ്യൂ…വാശി കൂടുതലാ..അതോണ്ട് എന്ത് പറഞ്ഞിട്ടും കാര്യമില്ല “ഉമ്മ ഓരോന്ന് പറയുന്നുന്ടെലും മനസ്സ് അവിടെ അല്ലായിരുന്നു…എന്നാലും വെറുതെ മൂളി കൊടുത്തു പെട്ടന്ന് ഗേറ്റ് കടന്നു വരുന്ന ബുള്ളറ്റ് കണ്ടതും ഒരു ഓട്ടം ആയിരുന്നു അങ്ങോട്ടേക്ക്…മുന്നിലിരുന്നു മോളേ എടുത്ത് പൊതിഞ്ഞു പിടിച്ചു… ദേഹത്തായി ചെറുതായി മഴ കൊണ്ടിട്ടുണ്ട്…

അത് കണ്ടതും അങ്ങേരെ നോക്കിപേടിപ്പിക്കാൻ തോന്നിയെങ്കിലും മുഖത്ത് ദയനീയമായ ഭവമാണെന്ന് വന്നത്… അവളെ പൊതിഞ്ഞു കൊണ്ട് വീട്ടിൽ കയറി “വേഗം ഡ്രസ്സ്‌ മാറ്റി കൊടുക്ക് ആയിശു… അല്ലേൽ അവൾക് പനി വരും ” ഉമ്മ പറഞ്ഞത് കേട്ട് തലയാട്ടി… ഷാൾ കൊണ്ട് മിന്നുവിന്റെ തല തുടച്ചു കൊടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു “റ്റായി ഉന്തെല്ലോ… മാണോ “കയ്യില് ഇറുക്കെ പിടിച്ചിരിക്കുന്ന കൊള്ളി മുട്ടായി നീട്ടി അവൾ പറഞ്ഞു… “റ്റായി അല്ല അടി വെച്ച് തരും ഞാൻ… നോക് കുപ്പായത്തിൽ മൊത്തം വെള്ളം ആയിട്ട് “അവളെ നോക്കി കണ്ണുരുട്ടിയതും അവൾ ചുണ്ട് പിളർത്തി…ഇപ്പൊ കരയും എന്ന മട്ടിൽ ആയി…

“യ്യോടാ ഉമ്മീടെ വാവാച്ചി അല്ലെ ഉമ്മ ചുമ്മാ പറഞ്ഞതാ “ചുണ്ടിൽ ഉമ്മ കൊടുത്ത് പറഞ്ഞതും അവൾ ഒന്ന് ചിണുങ്ങി ബെഡിൽ നിർത്തി അവള്ടെ കുപ്പായം അഴിച്ചു മാറ്റി നന്നായി തുവർത്തി കൊടുത്തു… ഷെൽഫിൽ നിന്നു സ്വെറ്റർ പാന്റും എടുത്തു ഇട്ടു കൊടുത്തു… അപ്പോഴേക്കും ആദി മുറിയിൽ കേറിയിരുന്നു… പെട്ടെന്നാണ് ബെഡിലിട്ട ഷാൾ എടുത്ത് കഴുത്തിലിട്ടത്…അവന് എന്നേ ഒന്ന് നോക്കി ഷെൽഫിന്റെ അടുത്തേക്ക് നടന്നു… “ഇന്നാ ” ഡ്രസ്സ്‌ എടുക്കാൻ നിന്നപ്പോൾ ആണ് പുറകിൽ നിന്ന് കേട്ടത്… തിരിഞ്ഞു നോക്കിയപ്പോൾ മിന്നുവിനേം എടുത്ത് തനിക് നേരെ ടർക്കി നീട്ടുവായിരുന്നു… അവൾക്കെന്തൊക്കെയോ വിളിച്ചു പറയണം എന്നുണ്ടെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു… വീണ്ടും തനിക് നേരെ നീട്ടിയപ്പോൾ ആണ് ടർക്കി വാങ്ങിയത്….അവൾ പതിയെ മുറി വിട്ടു ഇറങ്ങി പോയി…

************** “മ്മ്ച്ചു… മ്മ്മ്ച്ചു ” “ഉമ്മ തുമ്മൽ ഉണ്ട് ഉമ്മ എന്താ വേണ്ടേ… കുഞ്ഞല്ലേ എനിക്കറിയില്ല “അയ്ഷയുടെ കയ്യില് നിന്നു മിന്നു തുമ്മാൻ തുടങ്ങി…അവള്ടെ കണ്ണും മുഖവും ചെറുതായി ചുവന്നു വന്നു… അയ്ഷക്ക് അത് കണ്ടു പേടി തോന്നി… ആദ്യമായിട്ടാണ് ഇങ്ങനെ ചെറിയ കുട്ടികളെ എടുത്തിട്ടുണ്ടെങ്കിലും ശുശ്രൂഷിച്ചിട്ടില്ല… ഇപ്പൊ താ പനിയും… അവള്ടെ കയ്യ് വിറകുന്നത് കണ്ടു ആദി വന്നു അവള്ടെ കയ്യിന്ന് കുഞ്ഞിനെ എടുത്ത്… “നിനക്കണോ പനി അതോ മോൾക്കോ… നിന്റെ കയ്യ് വിറക്കുന്ന കണ്ട തോന്നും നിനക്കാണെന്ന് “ആദി നോക്കി പറഞ്ഞതും അവൾ ദയനീയമായി ഉമ്മയെ നോക്കി…

“മഴയത്ത് മോളേം കൊണ്ട് പോയതും പോരാ എന്നിട്ട് നീ ഇവള്ടെ മെക്കിട്ട് കേറുന്നോ “ഉമ്മ ആദിയെ നോക്കി പറഞ്ഞു… അവന് രണ്ടാളേം ഒന്ന് കൂർപ്പിച്ച നോക്കി കൊണ്ട് മിന്നുവിനേം എടുത്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു… മിന്നുവിന്റെ ശീലം മാറാൻ തുടങ്ങി… ഭക്ഷണം കഴിക്കാതെ അവൾ അലറി വിളിച്ചു കരയാൻ തുടങ്ങി ആദി അവള്ടെ കരച്ചിൽ നിർത്താൻ പലതും ചെയ്‌തെങ്കിലും അവൾടെ വാശി കൂടി എന്നല്ലാതെ കുറഞ്ഞില്ല…ആദി അവിടെ ഇരുന്ന് കുഴഞ്ഞു അവളെയും കൊണ്ടു… അത് കണ്ടതും ആയിഷ ചെന്ന് കുഞ്ഞിനെ അവന്റെ കയ്യില് നിന്നു പിടിച്ചു വാങ്ങി… ശേഷം ദേഷ്യത്തിൽ അവന്റെ പത്രത്തിൽ 5 ചപ്പാത്തി ഇട്ടു കൊടുത്തു..

അത് കഴിക്കാതെ എണീറ്റു പോകരുത് എന്നാ മട്ടിൽ ഒരു നോട്ടവും എറിഞ്ഞു അവൾ കുഞ്ഞിന്റെ പുറത്ത് തലോടി അവളെ എടുത്ത് നടന്നു… എപ്പോഴും രണ്ടോ മൂന്നോ ചപ്പാത്തി കഴിക്കുന്ന എനിക്ക് പ്ലേറ്റിൽ 5 ചപ്പാത്തി ഇട്ടത് കണ്ടു അവന് അവളെ നോക്കി… എന്നോടുള്ള ദേഷ്യം എന്നേ തീറ്റിച്ചു തീർക്കുന്ന ആയിഷയെ അവന് നോക്കിനിന്നു പോയി… അവനു ചിരി വരുന്നുണ്ടായിരുന്നു… “ഇല്ലപ്പാ… ഉമ്മീടെ മോൾക് ഒന്നുല്ലാ… ചാച്ചിക്കോ… ചാച്ചിക്കോ.. ഉമ്മീടെ വാവാച്ചി ചാച്ചിക്കോ “അവൾ മിന്നുവിനേം എടുത്ത് അവള്ടെ പുറത്ത് തലോടി കൊണ്ട് ഉലാത്തികൊണ്ടിരുന്നു… “മോൾ ഒന്നും കഴിക്കാതെ ഉറങ്ങി അല്ലെ “ഉമ്മ വന്നു പറഞ്ഞപ്പോൾ ആണ് അവൾ ഉറങ്ങിയെന്ന് മനസ്സിലായത്…

മുറിയിൽ കിടത്താനായി കോണി കയറാൻ നിന്നതും ആദി വന്നു മുന്നിൽ നിന്നു… “പോയി കഴിക്ക് കുഞ്ഞിനെ ഇങ് താ ” അവന് കൈ നീട്ടിയതും അവൾ ഒന്നൂടെ കുഞ്ഞിനെ ഇറുക്കെ പിടിച്ചു… “എഴുനേൽപ്പിക്കില്ല… നീ ചെല്ല് “അവന് വീണ്ടും പറഞ്ഞുകൊണ്ട് അവള്ടെ കയ്യിന്ന് കുഞ്ഞിനെ എടുത്തു… അവള്ടെ കയ്യില് അവന്റെ കയ്യ് ഒന്ന് ഉരസിയതും അവൾ പിടച്ചുകൊണ്ട് കൈകൾ പിൻവലിച്ചു… അവനെ നോക്കാതെ ടേബിളിന്റെ അടുത്തേക്ക് നടന്നു… അവന്റെ പാത്രത്തിൽ ഇട്ട ചപ്പാത്തിയിൽ രണ്ടെണ്ണം കറി ഒഴിച്ച് വെച്ച് കുഴച്ചു വെച്ചത് കണ്ടു അവൾ കോണിപടിയിലേക്ക് നോക്കി…അപ്പൊ ആദി അവിടെ നിന്ന് തുറിച്ചു നോക്കുന്നത് കണ്ടു തിന്നാതെ എണീറ്റുപോകരുത് എന്നപോലെ കണ്ണുരുട്ടി പറയുന്ന പോലെ തോന്നി അവൾക്ക് പെട്ടെന്ന് അവൾ അവിടെ ഇരുന്ന് വാരി വലിച്ചു കഴിക്കാൻ തുടങ്ങി….

അത് കണ്ടു ചിരിയോടെ കോണി കയറി… ************ റൂമിലേക്ക് ജഗ് വെള്ളവുമായി ചെന്നപ്പോൾ കണ്ടു രണ്ടുപേരും ഉറങ്ങിയിരുന്നു … ഒരു കയ്യ് കണ്ണിനു മേലേ വെച്ചു മറ്റേ കയ്യ് കുഞ്ഞിനെ പൊതിഞ്ഞു കൊണ്ട് മലർന്നു കിടക്കുവായിരുന്നു ആദിൽ… “എന്റെ കുഞ്ഞിനെ മഴ നനയ്പ്പിച്ചിട്ട് കിടക്കുന്ന കണ്ടില്ലേ “അവൾ കൂർപ്പച്ചൊന്നു ഒന്ന് നോക്കി കൊണ്ട് ബെഡിനു അറ്റത്തായി പതിയെ കിടന്നു…. പതിയെ ഉറക്കത്തിലേക്ക് വരുമ്പോൾ ആണ് മിന്നുവിന്റെ തേങ്ങൽ കേട്ടത്… പെട്ടെന്നു എണീറ്റു കയ്യെത്തിച്ചു ലാമ്പ് ലൈറ്റ് ഇട്ടു അവളെ നോക്കിയപ്പോൾ ഉറക്കത്തിൽ കരയുന്നതാണ്…

കുറച്ചൂടെ അടുത്തൂടെ നിരങ്ങി കുഞ്ഞിന്റെ തലയിൽ കയ്യ് വെച്ചപ്പോൾ നല്ല ചൂടും… “പടച്ചോനെ പനിക്കുന്നുണ്ടല്ലോ ” ആദിലിന്റെ കയ്യ് പതിയെ അവളെടുത്തുന്ന് എടുത്തു മാറ്റാൻ തുനിഞ്ഞതും ഒന്നൂടെ അവന് അവളെ ഇറുക്കെ പിടിച്ചു… മിന്നു ആണേൽ പനിച്ചു വിറക്കുന്നും ഉണ്ട്… “എന്താ ചെയ്യാ വിളിച്ചു എഴുനേൽപ്പിക്കണോ… വേണ്ട നാളെ ഓഫീസ് പോണ്ടതല്ലേ… പക്ഷെ മോളേ എങ്ങനാ എടുക്കും” ആയിഷ വേഗം ബെഡിൽ നിന്നു എണീറ്റ് ലൈറ്റ് ഇട്ടു ലാമ്പ് ലൈറ്റ് ഓഫ്‌ ചെയ്ത് ടേബിളിൽ വെച്ചു… കുഞ്ഞിനെ എടുക്കാൻ ആദിയെ തട്ടാതെ അവന്റെ കൈ പതിയെ എടുത്തു മാറ്റി…. മോളേ എടുക്കാൻ തുനിഞ്ഞതും അവന്റെ കൈകൾ അരയിലൂടെ ചുറ്റി വരിഞ്ഞു… അവൾ ഒന്ന് ഞെട്ടി വിറച്ചു പോയി…………….തുടരും…. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

എന്‍റേത് മാത്രം: ഭാഗം 3

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story