എന്റേത് മാത്രം: ഭാഗം 5

എന്റേത് മാത്രം: ഭാഗം 5

എഴുത്തുകാരി: Crazy Girl

പെട്ടെന്നുള്ള അവന്റെ പ്രവർത്തി എന്നേ ഞെട്ടിച്ചു… “എന്താ നിനക്ക് വേണ്ടത് ” അവന്റെ ചോദ്യം കേട്ട് അവനെ നോക്കാൻ പറ്റാതെ ഒന്നും മിണ്ടാതെ ഞാൻ നിന്നു അവന്റെ കൈ എന്റെ അരയിൽ മുറുകിയതും ഞാൻ ഞെട്ടി അവനെ നോക്കി…എന്നേ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടു ആകെ വെപ്രാളപ്പെട്ട്… എന്ത് പറയണം എന്നറിയാതെ വാക്കുകൾ തൊണ്ടേൽ കുടുങ്ങി നിക്കുന്ന പോലെ തോന്നി… “മോ.. മോൾക്… പനി… ക്കുനിണ്ട്….. ഞാൻ…. എടുക്കട്ടെ “ഒരുവിധം പറഞ്ഞൊപ്പിച്ചുകൊണ്ട് ഞാൻ അവനിൽ നിന്ന് നോട്ടം മാറ്റി മിന്നുവിനെ നോക്കി…

അവന്റെ കയ്യ് അരയിൽ നിന്നു ഊർന്നു പോയി…അവന് ചെരിഞ്ഞു കിടന്നു മോൾടെ നെറ്റിയിൽ കയ്യ് വെച്ചു നോക്കി…. പെട്ടെന്ന് അവൻ മോളേ തലയിൽ നിന്നു കയ്യെടുത്തു ബെഡിൽ നേരെ കിടത്തി ചാടി എണീറ്റു പുറത്തേക്ക് പോയി… അതറിഞ്ഞു മിന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി കരയാൻ തുടങ്ങി എന്നാൽ പാവത്തിന് പനിയുള്ളത് കാരണം കണ്ണ് പോലും തുറക്കാൻ പറ്റുന്നില്ലായിരുന്നു… പെട്ടെന്ന് മോളേ എടുത്തു തോളത്തു കിടത്തി പുറത്ത് തലോടിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ….ഇടയ്ക്കിടെ കണ്ണുകൾ വാതിക്കൽ പതിഞ്ഞുകൊണ്ടിരുന്നു…. മോൾടെ കരച്ചിൽ ഒന്ന് കുറഞ്ഞു വന്നു… ഉറക്കിനിടയും മൂളികൊണ്ട് നിന്നു…

അപ്പോഴേക്കും ആദിൽ കയ്യില് ഒരു ഗ്ലാസും ഒരു കോപ്പയും കൊണ്ട് വന്നു സോഫയിൽ ഇരുന്നു… “ഇങ് വാ “എന്നേ നോക്കി വിളിച്ചതും ഞാൻ അവിടെ ചെന്നിരുന്നു… “മിന്നുവിനെ നേരെ കിടത്ത് ഇത് കുടിപ്പിക്കണം “അവന് ഗ്ലാസ്‌ ഇളക്കി കൊണ്ട് പറഞ്ഞു… അവൾക് പാൽ കൊടുക്കുന്നത് പോലെ ഞാൻ കിടത്തി കൊടുത്തു.. “എന്താ ഇത് “അവന് ചൂടാറുന്ന ഗ്ലാസിൽ നോക്കി ഞാൻ ചോദിച്ചു “ചുക്ക് കാപ്പി ആണ്… അതിന്റെ ചൂട് പോവ്വാൻ ഇളക്കിയതാ… മോൾക് പനി വരുമ്പോ തൊണ്ട വേദന വരും… അത് വന്നാൽ പിന്നെ നിക്കാനും ഇരിക്കാനും കയ്യൂലാ… അതുകോണ്ട് ഇപ്പോ ഇത് കൊടുക്കാം നാളെ ഡോക്ടറുട്ത് പോകാം “തന്നെ നോക്കാതെ കുഞ്ഞിക്ക് വെള്ളം കൊടുത്തു കൊണ്ട് പറയുന്ന ആദിയിലേക്ക് ഒരു നിമിഷം ഞൻ നോക്കി നിന്നു പോയി…

ഞങ്ങൾക്കാർക്കെങ്കിലും ഒരു പനിയോ ജലദോഷമോ വന്നാൽ ഒരിക്കലും ഉറങ്ങാതെ എന്തേലും ഇത് പോലെ കുടിപ്പിച്ചോണ്ടിരിക്കുന്ന ഉപ്പയെ ഓർമ വന്നു പോയി…. എന്നേ പോലെ വളരേണ്ടവൾ അല്ലെ മിന്നു….പനിച്ചു കിടക്കുന്ന മിന്നുവിനെ നോക്കി അവൾ ഓർത്തു പടച്ചോനെ നീ എനിക്ക് ഇവളെ തന്നതിൽ ഒരുപാട് കടപ്പെട്ടിരിക്കും ഞാൻ… ഇത് പോലെ ഒരു കുടുംബത്തെയും മോളെയും പിന്നെ… അവള്ടെ നോട്ടം അറിയാതെ ആദിലിലേക്ക് പോയി… അവന് അപ്പോൾ മിന്നുവിന്റെ നെറ്റിയിൽ തുണി വെച്ചു കൊടുക്കുകയായിരുന്നു… അവന്റെ മുഖത്ത് കണ്ണുകൾ തറഞ്ഞു നിന്നു. നെറ്റിയിൽ തട്ടിമുട്ടി കളിക്കുന്ന മുടി ചെറിയ കാപ്പി നിറത്തിലുള്ള കണ്ണുകൾ സംസാരിക്കുമ്പോൾ അത് ചെറുതാവുന്നത് അവൾ അത്ഭുദത്തോടെ നോക്കി…

ഷേവ് ചെയ്ത് സെറ്റ് ആക്കി വെച്ച കുറ്റി താടി… അതിനിടയിൽ ഇടയ്ക്കിടെ ചെറിയ നുണക്കുഴി വിരിയുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു… പതിയെ അവന്റെ റോസ് നിറത്തിലുള്ള ചുണ്ടിലേക്ക് അവള്ടെ കണ്ണുകൾ പാഞ്ഞു… “മോളേ കിടത്തിക്കോ ” ……….. “എന്താ അതിനു മാത്രം എന്റെ മുഖത്ത് നോക്കാൻ ” ആദി അവൾടെ മുഖത്തിന്‌ നേരെ കയ്യ് ഞൊടിച്ചപ്പോൾ അവൾ ഞെട്ടി “എൻ… ന്താ….”അവൾ ഞെട്ടി അവനെ നോക്കി… “എന്താ നോക്കുന്നെ “അവന് അവളെ നോക്കി ചോദിച്ചതും അവൾ നിന്ന് പരിഭ്രമിച്ചു… അവന് ഉള്ളിൽ വിരിഞ്ഞ കുസൃതിയോടെ അത് നോക്കി… “അത്… മുഖത്ത്.. എന്തോ…. പ്രാണി…. അല്ല പൊടി “എന്നും പറഞ്ഞു അവൾ അവനിൽ നിന്നു നോട്ടം മാറ്റി.. “ഹ്മ്മ് നീ കുഞ്ഞിനേം എടുത്ത് കിടന്നോ…”

അവന് പറയാൻ കാത്ത് നിന്ന പോലെ അവൾ കുഞ്ഞിനേം എടുത്തു ബെഡിൽ കിടന്നു… വെറുതെ ഒന്ന് ആദിലിനെ നോക്കിയതും കണ്ണാടിയിൽ നോക്കി താടിയൊക്കെ തടവുന്നത് കണ്ടു അവൾ പെട്ടെന്ന് നോട്ടം മാറ്റി… ലൈറ്റ് ഓഫ്‌ ചെയ്ത് അവന് വന്നു കിടന്നു അവൾ മിന്നുവിന്റെ വയറിൽ കയ്യ് വെച്ചു കിടന്നു… പിറ്റേന്ന് രാവിലെ എഴുനെല്കുമ്പോൾ അടുത്ത് ഉറങ്ങുന്ന മോൾടെ നെറ്റിയിൽ ചുണ്ട് ചേർത്തു…പനി കുറഞ്ഞോ എന്ന് നോക്കാൻ കയ്യ് എടുക്കാൻ നോക്കിയതും എന്തോ ഭാരം പോലെ… അപ്പോഴാണ് ശ്രേദ്ധിച്ചത് മോൾടെ വയറിൽ വെച്ച തന്റെ കയ്ക്കു മുകളിൽ കിടക്കുന്ന ആദിലിന്റെ കയ്യ് കണ്ടതുകൊണ്ട് പെട്ടെന്ന് കയ്യ് വലിച്ചു….

അവന് ഒന്ന് ഞെരങ്ങി കൊണ്ട് മോളേ ചുറ്റി പിടിച്ചു… അവൾക് ആ കയ്യ് അനക്കാൻ പറ്റാത്ത പോലെ തോന്നി… അവൾക് അവിടെ വല്ലാത്ത തണുപ്പ് തോന്നി… ഉറങ്ങികിടക്കുന്ന ആദിയിലേക്ക് വെറുതെ ഒന്ന് നോക്കി… അവന് ഒന്ന് അനങ്ങിയതും അവൾ നിമിഷം നേരം കൊണ്ട് ഇറങ്ങി ബാത്റൂമിലേക്ക് ഓടി…. എന്തോ വല്ലാത്ത നെഞ്ചിടിപ്പ്… അവന് തൊട്ട കയ്യില് ഇപ്പോഴും വല്ലാത്ത ഒരു തണുപ്പ്… ഇന്നലെ.. എന്റെ നടുവിൽ അവൾ അവിടെ ഒന്ന് തൊട്ടു ഇന്നലെ അവന് അവിടെ പിടിച്ചുകൊണ്ടു നോക്കുന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു എന്തോ അവളെ പൊതിയുന്നത് പോലെ തോന്നി… “ശ്ശെ എന്താ തനിക് ഇങ്ങനെ…”അവൾ ഇരുകവിളിലും കൈ വെച്ചു… ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോളും അവർ ഉറക്കിൽ തന്നെ ആയിരുന്നു….

മുടി തുവർത്തി ഒരു ഷാളും ഇട്ടു മിന്നുവിന്റെ കാലിൽ വീണ പുതപ്പ് അവളെ പുതപ്പിച്ചു… അടുത്ത് കിടക്കുന്ന ആദിയിലേക്ക് നോക്കി തിരിഞ്ഞു നടന്നു എന്നാൽ എന്തോ തന്നെ പിടിച്ചുവെച്ചത് പോലെ നിന്നു ഒന്നുംകൂടെ തിരിഞ്ഞു അവനെ നോക്കി മിന്നുവിനെ പൊതിഞ്ഞാണ് കിടത്തം അവൾ നീട്ടി ശ്വാസം വലിച്ചു അവന്റെ അടുത്തുള്ള പുതപ്പ് അവനേം പുതപ്പിച്ചു കൊണ്ട് പെട്ടെന്ന് മുറിയിൽ നിന്ന് ഇറങ്ങി… “ഹോ “പുറത്തെ ചുമരിൽ ചാരി നെഞ്ചിൽ കൈ വെച്ചു…ഹൃദയമിടിപ്പ് സാധാരണ പോലെ ആയതും അവൾ താഴേക്ക് ഇറങ്ങി “എന്താ ആയിശു ആദി ഇനീം എണീറ്റില്ലേ” ചായ ഉണ്ടാക്കാൻ ചായപാത്രം വെക്കുമ്പോൾ ആണ് ഉമ്മ വന്നത് “ഇല്ലുമ്മ ഇന്നലെ കിടക്കാൻ വൈകി… മിന്നുവിന് പനി ആയിരുന്നു.. അദ്ദേഹം ആണ് തുണിയൊക്കെ വെച്ചത് ”

അവൾ പറയുന്നത് ഉമ്മ നോക്കി നിന്നു അറിയാതെ ഒരു ചിരി വിരിഞ്ഞു പോയി അവർക്ക്… അവൾ ഇപ്പോഴും ചായ തിളപ്പിച്ച്‌ ഹോർലിക്സ് ആകുന്നതിന്റെ തിരക്കിൽ ആണ്… “എന്താ ഉമ്മ”ചായയുമായി പെട്ടെന്ന് തിരിഞ്ഞപ്പോൾ ചെറുപുഞ്ചിരിയോടെ നോക്കുന്ന ഉമ്മാനെ കണ്ടു അവൾ സംശയിച്ചു നോക്കി… “ഏയ്യ് ഒന്നുല്ല.. ഉപ്പാക്കുള്ള ചായ തന്നേക്ക് ഞാൻ കൊടുക്കാം മോൾ ആദിക്ക് കൊടുക്ക് ” അതും പറഞ്ഞു ഉമ്മന്റെയും ഉപ്പന്റെയും ചായ കൊണ്ട് ഉമ്മ നടന്നു… ഒരു നിപ്പിൾ ബോട്ടിലിൽ ഹോർലിക്സും മറ്റേ കപ്പിൽ ചായയുമായി ഞാൻ മുറിയിലേക്ക് നടന്നു….. മുറിയിൽ ആദി ഇല്ലായിരുന്നു മിന്നു മോൾ ഉറക്കത്തിൽ ആണ്… ടേബിളിൽ ഹോർലിക്സും ചായയും വെച്ചു മിന്നുവിന്റെ അടുത്ത് ചെന്നിരുന്നു…

നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി ഇന്നലത്തെ പോലെ ഇല്ലെങ്കിലും ചൂട് ഉണ്ടായിരുന്നു കൂടാതെ ജലദോഷം പിടിച്ചതിനാൽ ശ്വാസമെടുക്കാൻ അവൾക്ക് നല്ല ബുദ്ധിമുട്ടുള്ളത് പോലെ തോന്നി … “വാവേ… എണീക് മോളേ…. മിന്നൂ… ഉമ്മാടെ മോൾ വാ ” മിന്നുവിനെ എണീപ്പിച്ചു അവൾ ചെറുതായി ഏങ്ങി കരയാൻ തുടങ്ങി അവളെ എടുത്ത് മടിയിൽ ഇരുത്തി… അവൾ എന്നേം ഇറുക്കി പിടിച്ചു…ചെറുതായി കണ്ണ് തുറന്ന് നോക്കി… “മോൾ കരയണ്ടാട്ടോ… ഉമ്മി ഇല്ലേ ന്റെ മുത്തിന് “അവളെ ചേർത്ത് പിടിച്ചു നിന്നു.. അപ്പോഴേക്കും ആദി ബാത്‌റൂമിൽ നിന്ന് ഇറങ്ങി… എന്നേ കണ്ടതും അവന് അടുത്തേക്ക് വന്നു… എന്റെ മടിയിൽ കിടക്കുന്ന മോൾടെ കഴുത്തിലും നെറ്റിയിൽ തൊട്ടു നോക്കി.. “പെട്ടെന്ന് റെഡി ആകു ഡോക്ടറുട്ത് പോകാം ”

അവന് അവളെ നോക്കി പറഞ്ഞു അവൾ തലയാട്ടി കൊണ്ട് മോളേം കൊണ്ട് ബാത്‌റൂമിൽ കയറി അവളെ ഒരുവിധത്തിൽ വാ കഴുകിച്ചു….ബാത്‌റൂമിൽ നിന്ന് ഇറങ്ങി…ആദി ചായ കപ്പും കൊണ്ട് റൂമിൽ നിന്ന് ഇറങ്ങിയിരുന്നു… അവൾക് എടുത്ത് വെച്ച നിപ്പിൾ ബോട്ടിലിൽ ഹോർലിക്സ് കൊടുത്തു…ഓരോ ഇറക്ക് കൊടുക്കുമ്പോളും അവൾ അത് തുപ്പി കളഞ്ഞു…. “കുടിക്ക് മോളേ… മ്മക്ക് റ്റാറ്റാ പോണ്ടേ”ഒരുവിധം അവളെ കുടിപ്പിച്ചു ചൂട് സ്വറ്ററും പാന്റും ഇട്ടു കൊടുത്തു…. ബെഡിൽ ഇരുത്തി… ഞാനും ഷെൽഫിൽ നിന്ന് ചുരിദാർ എടുത്ത് അത് ഇടാൻ തുനിഞ്ഞതും അവൾ എടുക്കാൻ വേണ്ടി കരയാൻ തുടങ്ങി…. “ഉമ്മ ഇപ്പൊ വരാം… ഒരു min കരയല്ലേ മുത്തേ…. ഉമ്മാടെ മിന്നു മോളേ…”

അവളോട് പറഞ്ഞു കൊണ്ട് തന്നെ പെട്ടെന്ന് ചുരിദാർ ഇട്ടു പാന്റും അണിഞ്ഞു അപ്പോഴേക്കും അവൾ നിലവിളിച്ചു തുടങ്ങിയിരുന്നു… പെട്ടെന്ന് തന്നെ അവളെ പോയി എടുത്തു തോളത്തു ഇരുത്തി…. “എന്താ… എന്തിനാ മിന്നു കരയുന്നെ ” റൂമിലേക്ക് ആദി ഡോർ തുറന്ന് കയറി വന്നു… “അത് ബെഡിൽ ഇരുത്തിയതിനാ”ആയിശു പറഞ്ഞു കൊണ്ട് മിന്നുവിനെ സമാധാനിപ്പിച്ചു… അപ്പോഴാണ് അവൾക് ബോധം വന്നത് തലയിൽ തട്ടമില്ല… ഒരു ഞെട്ടലോടെ അവൾ ആദിയെ നോക്കി… ശേഷം നിലത്തു വീണു പോയ ഷാൾ എടുക്കാൻ തുനിഞ്ഞതും മിന്നു കയ്യില് ഉള്ളതിനാൽ പരാജയപെട്ടു…. ആദി അടുത്തേക്ക് മെല്ലെ വന്നു മിന്നുവിനെ എടുക്കാൻ കൈ നീട്ടി എന്നാൽ അവൾ പോയില്ല എന്ന് മാത്രമല്ല അവൾ എന്നേ ഇറുക്കെ പിടിച്ചു…

ആദി നിലത്തേക്ക് കുനിഞ്ഞു ഷാൾ എടുത്തു …. ഞാൻ വാങ്ങാൻ തുനിഞ്ഞതും അവന് എന്റെ കഴുത്തിലൂടെ ചുറ്റി തന്നു… ഞാൻ ഒന്ന് വിറച്ചു പോയി… അവനെ നോക്കാൻ പറ്റാതെ കണ്ണുകൾ താണു കഴുത്തിൽ അവന്റെ കൈ തട്ടിക്കൊണ്ടിരിക്കുമ്പോൾ മേലാകെ തരിപ്പ് പടർന്നു… “ഇപ്പൊ ന്റെ മിന്നുവിന് വാപ്പാനെ കാൾ ഇഷ്ടം ഉമ്മീനെ ആണല്ലേ… കള്ളത്തി “അവള്ടെ തലയിൽ തട്ടം ഇട്ടു കൊണ്ട് അവന് പറഞ്ഞു … അയ്ഷക്ക് വല്ലാതെ തോന്നി… അവന് ഒന്നുടെ അടുത്ത് ചെന്നു മാറിൽ തലചായ്ച്ചു കിടക്കുന്ന മിന്നുവിന്റെ കവിളിൽ ചുംബിച്ചു.. അവന്റെ ചൂട് ശ്വാസം അവളുടെ നെഞ്ചിൽ തട്ടി നിന്നു…ഒരടി പോലും അനങ്ങാൻ ആവാതെ തറഞ്ഞു നിന്നു അവൾ… കൈകൾ കുഞ്ഞിനെ ഇറുക്കെ പിടിച്ചു… അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് നോക്കി നിന്നു…

പതിയെ ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയുമായി ഡോറിനടുത് ചെന്നു “വാ പോകാം “. തിരിഞ്ഞു നോക്കി അവന് പറഞ്ഞതും അവൾ ബോധത്തിലേക്ക് വന്നത് അപ്പോഴാണ് ഡോറിനടുത് എത്തിയ ആദിയെ അവൾ കണ്ടത്… പെട്ടെന്ന് തന്നെ അവനെ നോക്കാതെ അവനെ കടന്നു അവൾ താഴേക്ക് നടന്നു….. ************** “individual ആയി ചെയ്യേണ്ടത് ആണ് ഇത് സൊ എല്ലാരും ഒറ്റക്ക് ഡിസ്റ്റൻസ് വെച്ചു നിൽക്കുക ” ലാബിൽ ആണ് എല്ലാരും അമൻ സർ ലാബിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ട് പറഞ്ഞു…. “ഏയ് മറിയാ നീ അതൊന്നു എടുത്ത് തന്നെ ” ഓപ്പോസിറ്റ് ആയി നിൽക്കുന്ന സഹദ് ആയിരുന്നു…എന്റെ അടുത്തുള്ള scale അവനു നീട്ടി… “താങ്ക് യു ടി ” ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും തുടങ്ങി… “അല്ലാ മറിയാ നിന്റെ സിസ്ന്റെ കല്യാണം കഴിഞ്ഞു അല്ലെ…

നീ ഞങ്ങളെ ഒന്നും വിളിച്ചില്ല “സഹദ് “ആരേം വിളിച്ചില്ല…”അവൾ അവനെ ചിരിയോടെ നോക്കി… “ആ ശെരിയാ ഇവള് എങ്ങനാ വിളികാനാ ആദ്യം നമ്മള് ആയി ഒന്ന് മിണ്ടണ്ടെ എന്നാലല്ലേ കല്യാണത്തിന് വിളിക്കൂ” സഹദിനു അടുത്തുള്ള നിഹാൽ ആയിരുന്നു…. അവനെ നോക്കി ഞാനൊന്നു ചിരിച്ചെന്നു വരുത്തി…. “ഔ ഇവൾക്ക് ചിരിക്കാനും മിണ്ടാനും ഒക്കെ അറിയാലേ “വീണ്ടും സഹദ് പറഞ്ഞതും ഞാൻ അവനെ നോക്കി… “സൈലെൻസ്….”അമൻ സർന്റെ അലറൽ കേട്ടതും എല്ലാവരും പ്രാക്ടിക്കലിൽ തലയിട്ട് കമിഴ്ന്നു തുടങ്ങി… “മറിയു തന്റെ കല്യാണം അടുത്തെങ്ങാനും ഉണ്ടോ “സൗണ്ട് കുറച്ചു കൊണ്ട് സഹദ് ആയിരുന്നു… ഞാൻ ഇല്ലെന്ന് തലയാട്ടി കൊണ്ട് സർ നെ നോക്കി…

ക്ലാസ്സിലെ ഷിഫാന ഇല്ലാത്ത ഡൌട്ട് ചോയ്ക്കുക ആയിരുന്നു… “അപ്പൊ സെറ്റ്…”നിഹാൽ ആയിരുന്നു… ഞാൻ അവനെ സംശയത്തോടെ നോക്കി… അവന് കണ്ണുചിമ്മി കാണിച്ചു സഹദിന്റെ തോളിൽ കയ്യിട്ട് അവന്റെ കയ്യിലുള്ള scale തട്ടി പറിക്കുന്നത് കണ്ടു അറിയാതെ ചിരിച്ചു പോയി.. “മറിയം….” അയാളുടെ അലറൽ കേട്ട് എല്ലാരുടെയും ദൃഷ്ടി എന്നിലേക്ക് പതിഞ്ഞു കയ്യിലുള്ള ബുക്ക്‌ ഞാൻ മുറുക്കി പിടിച്ചു കൊണ്ട് പേടിയോടെ അങ്ങേരെ നോക്കി… “കം ഹിയർ “അയാൾ പറഞ്ഞതും ഞാൻ എല്ലാവരേം നോക്കി മുന്നോട്ടേക്ക് നടന്നു… “വിത്ത്‌ യുവർ ബുക്ക്‌ ആൻഡ് സ്റ്റേഷനറീസ് “അയാൾ വീണ്ടും പറഞ്ഞതും ഞാൻ എന്റെ ബൂക്കെല്ലാം എടുത്ത് സഹതിനെയും നിഹാലിനെയും ദയനീയ ഭാവത്തോടെ നോക്കി അവരും സോറി എന്നാ മട്ടിൽ നോക്കി…ഞാൻ സർന്റെ അടുത്ത് ചെന്നതും അയാളുടെ ചെയർനു അടുത്തുള്ള ടേബിളിൽ പ്ലേസ് ആക്കി തന്നു അവിടെ നിന്നു ചെയ്യാൻ ഓർഡർ ഇട്ടു…

അയാൾ എന്നേ മറികടന്നു പോയതും ഞാൻ ഒന്നും നോകീല തലഉയർത്താതെ ഓരോന്ന് ചെയ്യാൻ തുടങ്ങി… അയാളുടെ കാല് പെരുമാറ്റം അടുത്തറിഞ്ഞതും തല ഉയർത്താൻ നിന്നില്ല… “ഇത് കഴിഞ്ഞു എല്ലാവരും ഇന്നലെ തന്ന നോട്സ് കാണിച്ചിട്ട് പോയ മതി “അയാൾ ഓപ്പോസിറ്റ് ആയ ചെയറിൽ ഇരുന്ന് പറഞ്ഞു.. സർ ന്റെ മുന്നിൽ നിന്ന് കയ്യൊക്കെ വിറക്കുന്നത് പോലെ തോന്നി… ഞാൻ ചെയ്യുന്നത് നോക്കുകയാണോ… അവൾ ഓർത്ത് അത് വരെ നല്ല പോലെ ചെയ്തുകൊണ്ടിരുന്നു എന്റെ കൈകൾ വിറക്കാൻ തുടങ്ങി ചെയ്യുന്നതൊക്കെ തെറ്റാനും ഇതൊകെ അയാൾ കാണുന്നുണ്ടോ എന്ന് അറിയാൻ വെറുതെ കണ്ണു മാത്രം ഉയർത്തിയതും ഞാൻ ഉരുകി തീരുന്നത് പോലെ തോന്നി… പെട്ടെന്ന് കണ്ണുകൾ മാറ്റി… പടച്ചോനെ തന്നെയാണല്ലോ നോക്കുന്നെ ഇപ്പൊ വീണ്ടും കിട്ടും..പടച്ചോനെ ഇങ്ങള് കാത്തോളണേ ഇയാളുടെ കയ്യില് നിന്നു… അവള്ടെ നെറ്റിയിലൂടെ വിയർപ്പൊഴുകി അവൾ കൈ കൊണ്ട് തുടച്ചു ആകെ മൊത്തം ഒരു പരവേഷം തോന്നി…

അവസാനം രണ്ടും കല്പ്പിച്ചു അയാളെ നോക്കി… “മ്മ് എന്താ”തന്നെ നോക്കി ഒച്ചയെടുക്കാതെ ചോദിക്കുന്നത് കേട്ട് അവൾക് പറയാൻ വന്നത് മറന്നു പോയത് പോലെ… “അത്…. അത് .. പിന്നെ ” “നിന്ന് വിക്കാതെ കാര്യം പറയുന്നുണ്ടോ “കുറച്ചു ചൂട് ആയി പറഞ്ഞതും അവൾ ചുറ്റും ഒന്ന് നോക്കി ഇല്ലാ ആരും അറിഞ്ഞില്ല… “നിക്ക്… ബാത്രൂം പോണം “രണ്ടും കല്പിച്ചു പറഞ്ഞതും അയാൾ അവളെ ഉറ്റുനോക്കി ശേഷം ഒന്ന് മൂളി.. അവൾ കേൾക്കേണ്ട താമസം ലാബിൽ നിന്ന് ഇറങ്ങി ചെരുപണിഞ്ഞു ബാത്‌റൂമിലേക്ക് ഓടി… എന്താ ഇത്… എനിക്ക് മാത്രം എന്ത ഇങ്ങനെ തോന്നുന്നേ… എന്തിനാ അയാളെ ഞാൻ പേടിക്കുന്നെ… എപ്പോഴും എന്താ അയാളെ നോക്കുമ്പോ തന്നെ നോക്കുന്നത് പോലെ തോന്നുന്നേ… നെഞ്ചിൽ കൈവെച്ചു അവൾ ഹൃദയമിടിപ്പ് കുറയ്ക്കാൻ നോക്കി… ബാത്‌റൂമിൽ നിന്ന് മുഖത്ത് വെള്ളം ഒഴിച് കഴുകികൊണ്ടിരുന്നു………………..തുടരും…………. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

എന്‍റേത് മാത്രം: ഭാഗം 4

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story