എന്റേത് മാത്രം: ഭാഗം 6

എന്റേത് മാത്രം: ഭാഗം 6

എഴുത്തുകാരി: Crazy Girl

“ചെറിയ പനി ഉണ്ട്… തത്കാലം ഞാൻ മരുന്ന് എഴുതി തരാം… ഇൻജെക്ഷൻ എടുക്കണം എഴുതിയിട്ടുണ്ട് ” ഡോക്റ്ററിനെ കാണിച്ചു കൊണ്ട് അവർ മെഡിക്കൽ സ്റ്റോറിന്റെ അടുത്ത് പോയി…. ആദിയുടെ പുറകിൽ മിന്നുവിനേം എടുത്ത് അയിഷയും ഉണ്ടായിരുന്നു… “വാ കാശ്വാലിറ്റിയിൽ പോയി ഇൻജെക്ഷൻ എടുക്കാം ” റെസിപ്റ് കയ്യില് വെച്ചു മരുന്നും എടുത്തു കൊണ്ട് ആദിൽ മുന്നിൽ നടന്നു…പുറകെ അയിഷയും കാശ്വാലിറ്റിയുടെ അടുത്തെത്തിയതും പിന്നിൽ നിന്ന് അനക്കം കാണാത്തത് കണ്ടു ആദി തിരിഞ്ഞു നോക്കി…

കുഞ്ഞിനേയും കൊണ്ട് അവിടെ നിക്കുന്നത് കണ്ടു അവന് സംശയത്തോടെ അവളെ നോക്കി അടുത്തേക്ക് നടന്നു… “എന്താ “അവളെ നോക്കി അവന് ചോദിച്ചതും അവളുടെ കണ്ണിൽ ദയനീയ ഭാവം നിറഞ്ഞു വന്നു കുഞ്ഞിനെ ഇറുക്കെ പിടിച്ചു… “ഇൻജെക്ഷൻ വേണ്ട മരുന്ന് കൊടുക്കാം “അവൾ അവനെ നോക്കി പറയുന്നത് കേട്ട് അവനു ചിരിച്ചു പോയി… “താൻ ഏത് സ്കൂളിലെ ടീച്ചർ ആണെന്ന പറഞ്ഞെ “അവന് കളിയോടെ അവളോട് ചോദിച്ചതും അവൾ അവനെ നോക്കി മുഖം തിരിച്ചു… കളിയാക്കുവാ… ഹും.. അവൾ പിറുപിറുത്തു…

“നീ കുഞ്ഞിനെ താ ഞാൻ പോകാം നീ ഇവിടെ നിന്നാൽ മതി “അവള്ടെ മുന്നിൽ നിന്ന് അവന് മിന്നുവിനെ വാങ്ങാൻ കൈകൾ നീട്ടി… അവൾ നിഷേധാർത്ഥത്തിൽ തലയിട്ടികൊണ്ട് മിന്നുവിനെ ഇറുക്കെ പിടിച്ചു അവനു കൊടുക്കാതെ… “മിന്നുവിനെ താ ഇൻജെക്ഷൻ വച്ചില്ലെങ്കിൽ പനി തലക്ക് കേറും “അവന് പറഞ്ഞതും അവൾ അവനെ നോക്കി നിന്നു അവള്ടെ കയ്യില് നിന്നു കുഞ്ഞിനെ വാങ്ങി അവന് അതിനുള്ളിലേക്ക് കയറി… മിന്നുവിന്റെ കരച്ചിൽ കേട്ടതും അവൾ കൈകൾ ഇറുക്കെ പിടിച്ചു… ആദി കുഞ്ഞിനേം കൊണ്ട് ഇറങ്ങിയതും അവൾ അവനിൽ നിന്ന് മോളേ വേഗം വാങ്ങി… “ഇല്ലടാ ഒന്നുല്ല…. കരയല്ലേ… ഉമ്മീടെ മോളല്ലേ….

ഉമ്മി റ്റായി വാങ്ങി തരാലോ… ന്റെ മുത്തിന് “അവളേം എടുത്ത് ഇടറിയ ശബ്ദത്തോടെ പറയുന്നത് കേട്ട് ഒരുമാത്ര അവന് അവളെ നോക്കി നിന്നു പോയി… “വേറെ ഒരു കല്യാണം കഴിച്ചാൽ നിന്നിൽ നിന്നു നിന്റെ മോളേ അകറ്റാൻ നോക്കുവേ ഉള്ളൂ… പിന്നെ നിന്റെ സ്വത്ത്‌ കണ്ടു വരുന്നത് അല്ലാതെ നിന്റെ കുഞ്ഞിനെ ഏറ്റെടുക്കാൻ വേറെ പെണ്ണ് വരില്ല…” കുടുംബക്കാർ അന്ന് പറഞ്ഞത് അവന്റെ ചെവിയിൽ അലയടിച്ചു… “എന്നാൽ തനിക് കിട്ടിയത് തന്നെക്കാൾ കരുതലോടെ മിന്നുവിനെ നോക്കുന്ന ഒരു പെണ്ണിനെ ആണ്… കുഞ്ഞു കരയുമ്പോൾ കൂടെ കരയാൻ വെമ്പുന്ന പെണ്ണാണ് അവൾ… സ്വന്തമല്ലാഞ്ഞിട്ടും ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ…

സ്വന്തം ജീവിതത്തെ കുറിച് അവൾക് ഒരു വിചാരവും ഇല്ലേ” അവന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു… ചമയങ്ങൾ ഒന്നുമില്ലേലും ചുണ്ടിനു താഴെയുള്ള കാക്കപ്പുള്ളിയും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും ഗോതമ്പിന് നിറമുള്ള അവൾക് പ്രതേക ഭംഗി ആയിരുന്നു… “പോകാം” അവള്ടെ ശബ്ദം കേട്ടപ്പോൾ അവന് ഞെട്ടി നോക്കി മിന്നുവിന്റെ കരച്ചിൽ നിന്നിരുന്നു… അവന് മോൾക് നേരെ കൈ നീട്ടി എന്നാൽ അവൾ അയ്ഷയുടെ കഴുത്തിൽ ചുറ്റി പിടിക്കുന്നത് കണ്ടു ഞാൻ തുറിച്ചു നോക്കി…ആയിഷ അവനു നേരെ ചിരിച്ചു.. ആദ്യമായി തനിക്ക് നേരെ ചിരിക്കുന്നവളെ കണ്ടു അവന് അത്ഭുതത്തോടെ നോക്കി…

ആദ്യമായി തന്റെ കണ്ണുകളിൽ നോക്കി അവൾ ചിരിച്ചു..അവന് അവളെ നോക്കി നിന്നു പോയി..പെട്ടെന്ന് പരിസരബോധം വന്നതും കണ്ണ് വെട്ടിച്ചു അവളേം കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു… “റ്റായി “മിന്നു അയ്ഷയുടെ മാറിൽ നിന്നു തല ഉയർത്തി ചോദിച്ചു “വാങ്ങിച്ചു തരാട്ടോ “അവൾ മിന്നുവിന്റെ കവിളിൽ ചുണ്ട് ചേർത്തു… ഇത് കാൺക്കേ ആദിലിനു മനസ്സിൽ സന്തോഷം തോന്നി… പതിയെ അവന്റെ ചുണ്ടിൽ ചിരി മാഞ്ഞു എന്തോ അവനെ അലട്ടുന്നത് പോലെ അവന് മിന്നുവിന് നേരെ നോക്കി അവളെ പൊതിഞ്ഞു പിടിച്ച അയിഷയിലേക്കും… പിടിച്ചിരുന്ന ഗിയറിൽ പിടി മുറുകി…

പെട്ടെന്ന് കാറിൽ സ്പീഡ് കൂടിയതും ആയിശു ആദിയിലേക്ക് ഒന്ന് നോക്കി… അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു അവൾക്കെന്തോ പേടി തോന്നി…. പെട്ടെന്ന് മുഖം മാറാനുള്ള കാരണവും അറിയാതെ അവൾ സംശയത്തോടെ അവനെ നോക്കി ശേഷം മിന്നുവിനെ ഇറുക്കെ പിടിച്ചു അവള്ടെ ചെവിയിൽ ഒരു കാര്യം പറഞ്ഞു… പെട്ടെന്നാണ് കവിളിൽ കുഞ്ഞി ചുണ്ട് കൊണ്ട് വന്നു മുത്തിയത്… ആദി ഞെട്ടി കൊണ്ട് മിന്നുവിനെ നോക്കി.. വാ പൊത്തി ചിരിയ്ക്കുന്ന മിന്നുവിനേം തന്നെ നോക്കി ഇരിക്കുന്ന ആയിഷയെ നോക്കിയപ്പോൾ വീണ്ടും അറിയാതെ പുഞ്ചിരി നിറഞ്ഞു… “ഉമ്മി പഞ്ഞതാ (ഉമ്മി പറഞ്ഞതാ)”

അവൾ കുണുങ്ങി കൊണ്ട് പറയുന്നത് കേട്ട് ആയിശു അവളെ നോക്കി വേണ്ടന്ന് തലയാട്ടി… അത് കണ്ടു ആദിക്ക് ചിരി വന്നു… വണ്ടി ഓടിച്ചു കൊണ്ട് തന്നെ കുഞ്ഞി പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചതും ആയിഷ ഒന്ന് ഞെട്ടിയത് പോലെ നിന്നു അവളെ നോക്കിയതും അവളുടെ പിടയുന്ന കണ്ണുകൾ കണ്ടു അറിയാതെ ചിരി തത്തി കളിച്ചു… നേരെ നോക്കി വണ്ടി ഓടിക്കുമ്പോൾ അവൾ പുറത്തേക്ക് നോക്കി കിതക്കുന്നത് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു… “അതെ ” കുറച്ചു കഴിഞ്ഞപ്പോൾ ആണ് അയ്ഷയുടെ ശബ്ദം കേട്ടത്… “ഹ്മ്മ് എന്താ “അവളെ നോക്കാതെ തന്നെ മറുപടി നൽകി എന്നാൽ അനക്കം ഒന്നും കാണാത്തത് കണ്ടത് തല ചെരിച്ചു നോക്കി.. “എന്തേലും പറയാൻ ഉണ്ടേൽ പറയണം അല്ലാതെ ഇങ്ങനെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലാ ”

അവളുടെ മുഖത്ത് നോക്കി പറഞ്ഞതും അവൾ കണ്ണുകൾ വെട്ടിച്ചു… “ഇവിടുത്തെ ഗവണ്മെന്റ് കോളേജിൽ ഒന്ന് പോകാവോ മറിയുനെ കാണണമായിരുന്നു “അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു പ്രദീക്ഷയോടെ അവനെ നോക്കി.. “ഈ ചെറിയ കാര്യം പറയാന് നീ എന്തിനാ ഇടറുന്നെ ” അവൾ അവനെ തുറിച്ചു നോക്കി ശേഷം കണ്ണുകൾ വെട്ടിച്ചു മാറിൽ തല വെച്ചു ഉറങ്ങുന്ന മിന്നുവിനേം ചേർത്ത് പിടിച്ചു പുറത്തേക് നോക്കി ഇരുന്നു… “എന്താ ഇയാളോട് സംസാരിക്കാൻ മാത്രം തനിക് ഒരു പേടി… ഈ വയസ്സിനിടയിൽ എത്രയോ പുരുഷന്മാരെ കണ്ടിരിക്കുന്നു അവരോട് സംസാരിച്ചിരിക്കുന്നു എന്നാൽ ഇയാളോട് മാത്രമെന്ത് ഇങ്ങനെ “അവൾ ഓർത്തു പോയി… അവന് അവളെ ഒന്ന് നോക്കി തലകുടഞ്ഞു കൊണ്ട് കോളേജിനുള്ളിലേക്ക് കാർ കയറ്റി…

************* മുഖം കഴുകി കഴിഞ്ഞതും മറിയു വരാന്തയിലൂടെ ലാബിലേക്ക് നടന്നു… അപ്പോഴാണ് കാർ പാർക്കിംഗ് ഏരിയയിൽ നിന്നു പരിചതമായ മുഖം കാണുന്നത്… അവൾ ഒന്ന് നിന്നു സൂക്ഷിച്ചു നോക്കി… “ഇത്താത്ത “അവളുടെ ചുണ്ട് മന്ത്രിച്ചു കണ്ണുകൾ നിറയുന്നതിനു മുൻപേ അവൾ അങ്ങോട്ടേക്ക് ഓടി ഒരുപാട് പേർ നോക്കുന്നുന്ടെലും അവൾ അതൊന്നു കാര്യമാക്കിയില്ല… “ഇത്താ “ദൂരെന്ന് നിന്ന് നീട്ടി വിളിക്കുന്ന മറിയുനെ കണ്ടതും ആയിഷ ഒന്ന് നിന്നു… ആദിൽ കുഞ്ഞിനേം പിടിച്ചു കാറിൽ ചാരി നിൽക്കുക ആയിരുന്നു… മറിയു ഓടി ചെന്ന് ആയിഷയെ കെട്ടി പിടിച്ചു… രണ്ട് പേർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു…

ഒരുപാട് നാളിന് ശേഷം കണ്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നു… അവർ അടർന്നു മാറി പരസ്പരം നോക്കി… അയ്ഷയുടെ മുഖത്തെ തെളിച്ചവും അവളുടെ കണ്ണുകളിലെ തിളക്കവും കണ്ടു മറിയത്തിന് ഒരുപാട് സന്തോഷം തോന്നി… എന്നാൽ മറിയയുടെ കോലം കണ്ടു അയ്ഷക്ക് സങ്കടം തോന്നി ഒറ്റക്ക് അവൾ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്ന് അവള്ടെ കോലം പറയുന്നുണ്ടായിരുന്നു… അപ്പോഴാണ് അയിഷാക്ക് ആദിലിനെ ഓർമ വന്നത്… കാറിൽ ചാരി ചിരിയോടെ നോക്കുന്ന അവന്റെ അടുത്തേക്ക് മറിയത്തിനേം കൂട്ടി നടന്നു… കല്യാണത്തിന് അന്ന് കണ്ടതാണേലും മറിയു ആദിലിനെ നോക്കി ഒന്ന് ചിരിച്ചു…

“സുഖല്ലേ “ആദി “ഹ്മ്മ് ഇങ്ങൾക്കോ “ആദിയെ നോക്കി അവൾ ചോദിച്ചു “ദേ നിന്റെ ഇത്താനോട് ചോദിക്ക് “അവന് ചിരിയോടെ പറഞ്ഞതും അവൾ അയ്ഷയുടെ അടുത്ത് ചേർന്ന് നിന്നു… അയ്ഷയുടെ സംസാരവും ചിരിയും കണ്ടു ആദിലിനു അത്ഭുതം തോന്നി ആദ്യമായിട്ടാണ് തന്റെ മുന്നിൽ ഒരു പേടിയും ഇല്ലാതെ… അപ്പൊ നിനക്ക് വിറയൽ ഇല്ലാതെ സംസാരിക്കാൻ അറിയാം അല്ലെ… അവന് മനസ്സ്സിൽ പറഞ്ഞു ചിരിച്ചു… “ഉമ്മീ “ആദിയുടെ തോളിൽ നിന്നു മിന്നു ഞെട്ടി എണീറ്റത്തും മറിയത്തിന്റെ അടുത്ത് നിന്ന് അവൾ ആദിക്ക് അടുത്ത് നടന്നു അവന്റെ കയ്യില് നിന്നു മിന്നുവിനെ വാങ്ങി…. “എണീറ്റോ കുറുമ്പി “അവളെ കുലുക്കി കൊണ്ട് ചോദിച്ചതും മിന്നു ചിണുങ്ങി കൊണ്ട് അവള്ടെ തോളിൽ കിടന്നു മുന്നിലെ മറിയത്തിനെ നോക്കി..

മറിയം കയ്യ് നീട്ടി എങ്കിലും മിന്നു അയിഷയെ മുറുക്കെ പിടിച്ചു… “അയ്യെടി നിന്റെ ഉമ്മീടെ അനിയത്തിയ ഞാൻ നിന്റെ മാമി അയ്യേ അത് വേണ്ട നിന്റെ ബാബി… ആഹ് അത് കൊള്ളാം കേൾക്കാൻ ഒരു പഞ്ജ് ഉണ്ട് അല്ലെ ഇത്ത “അവൾ ആയിഷയുടെ തോളിൽ പിടിച്ചു മിന്നുവിനെ നോക്കി… എന്നാൽ മിന്നു ചാടി എണീറ്റു ആയിഷയുടെ തോളിൽ കിടക്കുന്ന മറിയത്തിന്റെ കയ്യ് തട്ടി മാറ്റി… “ന്റെ ഉമ്മിയാ “അവൾ ചുണ്ട് കൂർപ്പിച്ചു പറയുന്നത് കേട്ട് മൂവരും ചിരിച്ചു പോയി… “ഉമ്മി പയ്ക്കുന്നു (വിശക്കുന്നു )”വയറിൽ കൈ വെച്ചു പറയുന്ന മിന്നുവിനെ കണ്ടു ആയിഷ ആദിയെ നോക്കി “രാവിലെ നാസ്ത കഴിച്ചില്ലല്ലോ “അവന് അവളോടായി പറഞ്ഞു അവൾ. ഇല്ലെന്ന് തലയാട്ടി…

അവസാനം അവർ റെസ്റ്ററന്റ് പോകാം എന്ന് പറഞ്ഞു മറിയുന്നെയും നിർബന്ധിച്ചു കൂട്ടി ആദിൽ … അവളും അവസാനം അവരുടെ കൂടെ കാറിൽ കയറി… “നീ കഴിക്ക് “മിന്നുവിനെ തീറ്റിക്കുന്ന അയ്ഷയുടെ പത്രത്തിൽ ആലുപൊറോട്ട ഇട്ടു കൊണ്ട് ആദി പറഞ്ഞു… അവൾ തലയാട്ടികൊണ്ട് മിന്നുവിനെ കഥ പറഞ്ഞും കളിപ്പിച്ചും കഴിപ്പിച്ചു കുറച്ചു അവളും കഴിച്ചു….. അയ്ഷയുടെ നിറഞ്ഞ പുഞ്ചിരി നോക്കി നിൽക്കെ മറിയുവിന്റെ കണ്ണ് നിറഞ്ഞു അവൾ ചെറിയ ചിരിയോടെ അവരെ നോക്കി കഴിച്ചു… “കളിക്കാതെ കഴിക്ക് പെണ്ണെ”കറിയിൽ ഇട്ട സ്പൂനിൽ പിടിച്ചു കളിക്കുന്ന മിന്നുവിനെ നോക്കി അയിശു പറഞ്ഞു “അയ്യാ ”

കണ്ണുപൊത്തി ആയിഷയെ വിരലിനിടയിൽ നോക്കുന്ന കണ്ടു അവൾ കള്ള ദേഷ്യം തോടെ അവളെ നോക്കി… “ചൊറി ” ചുണ്ട് പിളർത്തി പറയുന്നത് കേട്ട് ആയിഷ ചിരിയോടെ അവളുടെ ചുണ്ടിൽ മുത്തി… “നീ കഴിക്ക് ഞാൻ കഴുകാം “മിന്നുവിന്റെ ദേഹത്തു മറിഞ്ഞ കറിയിൽ നോക്കി ആദി പറഞ്ഞു “വേണ്ട ഞാൻ പോകാം “എന്നും പറഞ്ഞു അവൾ മിന്നുവിനേം എടുത്ത് വാഷ്‌റൂമിലേക്ക് നടന്നു… ഇതെല്ലാം നോക്കി നിൽക്കുന്ന മറിയത്തിനെ ആദി ഒന്ന് നോക്കി… “ഒരു മോളുള്ള രണ്ടാംകെട്ടു കാരനെ നിന്റെ ഇത്ത കല്യാണം കഴിച്ചത് കൊണ്ടാണോ നിന്റെ കണ്ണു നിറഞ്ഞത് ” ആദി അവളെ നോക്കി ചോദിച്ചതും അവൾ ഒന്ന് പകച്ചുപോയി പെട്ടെന്ന് കണ്ണുകൾ അമർത്തി തുടച്ചു ശേഷം അവനെ നോക്കി… ”

കണ്ണ് നിറഞ്ഞിരുന്നു ഒരുപാട് എന്തിനു ഇന്ന് ഇത്തയെ കാണുന്നത് വരെ… എന്നാൽ ഇപ്പൊ കണ്ണ് നിറഞ്ഞത് എന്റെ ഇത്താടെ നിറഞ്ഞ ചിരി സന്തോഷം ഇതൊക്കെ കണ്ടത് കൊണ്ടാണ് “അവൾ ചെറുതായി ചിരിച്ചു കൊണ്ട് അവനെ നോക്കി… “ഇക്കാക് അറിയോ ഇന്നും ഇന്നലെയും അല്ല ഞങ്ങൾടെ മൂത്ത ഇത്ത എന്ന് പോയോ അന്ന് തുടങ്ങിയതാണ് എന്റെ ഇത്താടെ കഷ്ടപ്പാട്… ഉപ്പാനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഇഷ്ടപെട്ട പഠിത്തം പോലും നിർത്തി ടീച്ചിങ് കോഴ്‌സിൽ ചേർന്ന്…. എന്നാൽ എനിക്ക് ഒരു കുറവും വരുത്താതെ… ദേ ഇപ്പൊ മിന്നു മോളേ നോക്കുന്നില്ലേ അത് പോലെയാ എന്നേ നോക്കിയത്…ആ ഇത്താടെ കണ്ണു നിറഞ്ഞാൽ സഹിക്കില്ല ഞങ്ങൾക്ക്…

ഒന്നും പറയില്ല പൊന്ന് കൊണ്ട് മൂടണം എന്നില്ല പക്ഷെ ആ കണ്ണ് നിറയിക്കരുത് അത്രേ എനിക്ക് പറയാനുള്ളു…” അവൾ യാചിക്കുന്നത് പോലെ തോന്നി അവനു…അയിഷയെപ്പോൽ നിഷ്കളങ്കമായ ഒരു പെണ്ണ്… അവനു അവളെ കണ്ടു വാത്സല്യം തോന്നി…അവനു ഒരുമാത്ര അവളെ വാത്സല്യത്തോടെ നോക്കി…തനിക് ഇത് പോലെ ഒരു പെങ്ങളെ കിട്ടിയില്ലല്ലോ എന്നോർത്തു ഒരു നിമിഷം ആയിഷയോട് പോലു അസൂയ തോന്നി പോയി…. അവന് ചിരിയോടെ അവളുടെ പ്ലേറ്റിൽ ഭക്ഷണം ഇട്ടു കൊടുത്തു… “കഴിക്ക് “അവന് പറഞ്ഞതും അവൾ നിറഞ്ഞ പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി… ———————————

“എന്തുണ്ടെലും വിളിക്കണം മടിക്കരുത് കേട്ടല്ലോ “മറിയത്തിന്റെ നെറ്റിയിൽ മുത്തി കൊണ്ട് ആയിശു പറഞ്ഞു… അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു… “ഇടക്ക് വീട്ടിൽ വരാം ഇത്താടെ കൂടെ നിക്കണം എന്ന് തോന്നിയാൽ എന്നേ ഒന്ന് വിളിച്ച മതി കൂട്ടാൻ ഞാൻ വരാം “ആദി അവളെ നോക്കി പറഞ്ഞു അവൾ അവനു നേരെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി… “പോട്ടെടി ചുന്ദരി”മിന്നുവിന്റെ കവിളിൽ നുള്ളി മറിയു ചോദിച്ചതും അവൾ കവിൾ അമർത്തി തുടച്ചു അവളെ കൂർപ്പിച്ച നോക്കി… അത് കണ്ടു മൂവരും ചിരിച്ചു… മറിയു ക്കോളജിലേക്ക് ഗേറ്റിൽ നിന്നു തിരിച്ചു നടന്നു പതിയെ ആദി കാർ മുന്നോട്ടെടുത്തു… ക്ലാസ്സിലേക്ക് കയറിയപ്പോൾ എല്ലാവരും ഓരോ ഭാഗത്തു ഇരിക്കുന്നത് കണ്ടു… “നീ എവിടെ ആയിരുന്നു “സഹദ് ഓടി വന്നു ചോദിച്ചു…

“ഇത്ത വന്നിരുന്നു കാണാൻ… അല്ലാ രാഘവൻ സർ ഇല്ലേ “അവൾ ക്ലാസ്സ്‌ ചുറ്റും നോക്കി “ഏയ് അയാൾ വന്നില്ല ഇപ്പൊ ഫ്രീയാ ” അവൾ ഒന്ന് തലയാട്ടി സീറ്റിൽ പോയി ഇരുന്നു… അപ്പോഴാണ് ലാബിൽ വെച്ചിരുന്ന അവളുടെ പ്രാക്ടിക്കൽ ബുക്കിന്റെ കാര്യം ഓർമ വന്നത്… “പടച്ചോനെ… ഞാൻ ലാബ് കട്ട്‌ ചെയ്തിട്ടല്ലേ ഇത്താടെ ഒപ്പരം പോയേ… അമൻ സർ നോട്‌ പറഞ്ഞത് പോലും ഇല്ലല്ലോ “അവൾ ഓർത്തു “നീതു എന്റെ ബുക്ക്‌ എടുത്തിരുന്നോ “ബാക്കിൽ ഇരിക്കുന്ന പെണ്ണിനോടായി അവൾ ചോദിച്ചു “ആ നീ വന്നോ എവിടെ പോയതായിരുന്നു “നീതു “അത് ഇത്ത വന്നിരുന്നു ഒന്ന് പുറത്ത് പോയതാ ” “സംഭവം ഇത് ഗവണ്മെന്റ് കോളേജ് ഒക്കെ തന്നെയാ…

നീ ഏത് സർ ന്റെ പീരീഡ് പുറത്ത് പോയാലും കുഴപ്പമില്ലായിരുന്നു ഇതിപ്പോ അമൻ സർ ന്റെ പീരീഡ് തന്നെ പോയല്ലോ… മോളേ നീ പെട്ട് “നീതു പറഞ്ഞത് കേട്ട് അവളെ ഞാൻ ദയനീയമായി നോക്കി “ലാബിൽ നിന്ന് ഇറങ്ങുമ്പോ നിന്റെ ബുക്ക്‌ എടുക്കാൻ തുനിഞ്ഞ ഷാനയോട് അത് അവിടെ സർ വെക്കാൻ പറഞ്ഞു… എന്നിട്ട് പറഞ്ഞു ബുക്ക്‌ വേണേൽ ബുക്കിന്റെ ഉടമസ്ഥൻ ചെന്ന് വാങ്ങണം എന്ന് അയാളെ നിനക്ക് അറിയുന്നതല്ലെ… വേണേൽ ഇപ്പൊ ചെന്ന് വാങ്ങിക്കോ അല്ലേൽ ക്ലാസ്സിൽ വന്നു നാറ്റിക്കും സർ ” “പടച്ചോനെ ഏത് നേരത്താണാവോ എനിക്ക് പോകാൻ തോന്നിയത് “(ആത്മ) “ഞാൻ ചെല്ലട്ടെ “നീതുവിനെ നോക്കി അവൾ സീറ്റിൽ നിന്നു എണീറ്റു സ്റ്റാഫ്റൂമിലേക്ക് നടന്നു… എന്നാൽ അവിടെ അയാൾ ഇല്ലായിരുന്നു…

ലാബിൽ ഉണ്ടാവും എന്ന് അവിടെയുള്ള ടീച്ചർ പറഞ്ഞത് കേട്ട് അവൾ ലാബിലേക്ക് നടന്നു… “പഠിക്കാൻ വരുന്നുണ്ടേൽ പഠിക്കണം അല്ലെങ്കിൽ വരരുത്… മനുഷ്യനെ മേനെക്കെടുത്താൻ ഗെറ്റ് ഔട്ട്‌…”ലാബിന്റെ വാതിക്കൽ എത്തിയതും ഉള്ളിലെ അലർച്ച കേട്ട് അവൾ തരിച്ചു നിന്നു… പുറത്തേക്ക് കരഞ്ഞുകൊണ്ട് നടന്നു വരുന്ന ഷിഫാനയെ കണ്ടു അവൾ ഒന്ന് പകച്ചു നിന്നു…. പെട്ടെന്നാണ് അയാളുടെ ദൃഷ്ടി തന്നിലേക്ക് നീണ്ടത്… അവൾക് തിരിഞ്ഞു ഓടാൻ തോന്നി… ചെയറിൽ കയ്യ് കെട്ടി ഇരുന്ന് യാതൊരു ഭാവം വ്യത്യാസവും ഇല്ലാതെ നോക്കുന്നത് കണ്ടു അവള്ടെ നെഞ്ചിലൂടെ കൊള്ളിയാൻ മിന്നി കൊടുങ്കാറ്റിനു മൂന്നുള്ള ശാന്തതായാണോ ഇത് അവൾ ഓർത്തു പോയി………………..തുടരും…………. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

എന്‍റേത് മാത്രം: ഭാഗം 5

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story