എന്റേത് മാത്രം: ഭാഗം 7

എന്റേത് മാത്രം: ഭാഗം 7

എഴുത്തുകാരി: Crazy Girl

“വാതിക്കൽ നിക്കാതെ കയറി വരണം ഫാത്തിമത്തുൽ മറിയം ” അയാൾ പുച്ഛതോടെ വിളിച്ചത് കേട്ട് തല താഴ്ത്തി മറിയു അകത്തേക്ക് കയറി അയാൾക് മുന്നിൽ നിന്നു… “എവിടെ പോകണം എന്ന് പറഞ്ഞ താൻ പോയത് “അയാൾ സൗമ്യമായി ചോദിക്കുന്നത് കേട്ട് അവൾക് പേടി കൂടി “പറയണം “വീണ്ടും ചോദിച്ചു “അത്….ബാത്രൂം “അവൾ പറഞ്ഞുകൊണ്ട് തല ഉയർത്തി നോക്കി… “ഓഹോ…. പ്രാക്ടിക്കൽ കഴിഞ്ഞാൽ നോട്സ് സബ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞത് ഇയാൾ കേട്ടിരുന്നോ” “ഹ്മ്മ്മ് ” “ലാബ് ടൈം ബോയ്സിനോട് സംസാരിച്ചത് കൊണ്ടല്ലേ ഞാൻ സീറ്റ്‌ മാറ്റിയത് ” “ഹ്മ്മ്മ് ” “എന്നിട്ട് ബാത്‌റൂമിൽ പോണം എന്നും പറഞ്ഞു ലാബിൽ നിന്ന് പോയതല്ലേ ”

“ഹ്മ്മ്മ് ” “പിന്നീട് മണിക്കൂർ കഴിഞ്ഞിട്ടും ലാബിലും കയറിയില്ല നോട്സും സബ്‌മിറ്റ് ചെയ്തില്ല “ടേബിളിൽ പെൻ കറക്കികൊണ്ട് അയാൾ പറയുന്നത് കേട്ട് അവള്ടെ തല കുനിഞ്ഞു… “എന്നേ അനുസരിക്കാൻ നിനക്ക് പറ്റില്ല എന്നുണ്ടോ “അയാളുടെ ശബ്ദത്തിൽ കടുപ്പം വരുന്നത് അവൾ അറിഞ്ഞു.. “സർ…. അത്… ഞാൻ ” “shut അപ്പ്‌…. ഒരക്ഷരം മിണ്ടി പോകരുത് “അവൾ പറയാൻ നിന്നതും അയാൾ ഒച്ചയെടുത്തത് കേട്ട് അവൾ ഞെട്ടി… “നിനക്കൊക്കെ എന്റെ ക്ലാസ്സിൽ തോന്നുമ്പോ ഇറങ്ങി വരാനും ഇറങ്ങി പോകാനും അല്ല ഞാൻ വന്നു നില്കുന്നത് “അയാൾ ടേബിളിൽ കയ്യ് വെച്ച് അടിച്ചു എഴുനേറ്റ് നിന്ന് പറഞ്ഞതും അവൾ ഞെട്ടി അയാളെ നോക്കി…

അമൻ ദീർഘ ശ്വാസം വിട്ടു കണ്ണുകൾ ഇറുക്കെ അടച്ചു… “ഇന്ന് ലാബിൽ ചെയ്യാൻ തന്ന തിയറി 50 പ്രാവിശ്യം എഴുതിയിട്ട് നാളെ എന്നേ വന്നു കാണിക്കണം “ദേഷ്യം കടിച്ചു പിടിച്ചു പറയുന്നത് കേട്ട് അവൾ തലയാട്ടി… “ഹ്മ്മ് പോ “അവന് പറഞ്ഞുകൊണ്ട് ചെയറിൽ ഇരുന്നു.. അവൾ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും പെട്ടെന്ന് നിന്നുകൊണ്ട് തിരിഞ്ഞു നോക്കി… “ഹ്മ്മ് എനിയെന്താ “അവളെ നോക്കി അമൻ ചോദിച്ചതും അവൾ അയാളുടെ ടേബിളിൽ ഇരിക്കുന്ന അവള്ടെ നോട്ടിലേക്ക് നിഷ്കളങ്കമായി കൈ ചൂണ്ടി… “നാളെ ഞാൻ പറഞ്ഞത് എഴുതികൊണ്ട് വരുമ്പോ ഈ നോട്ട് ഞാൻ തരാം “അവന് കടുപ്പിച്ചു പറഞ്ഞതും അവൾ ഒന്ന് നോക്കി ലാബിൽ നിന്ന് ഇറങ്ങി പിന്നെ ക്ലാസ്സിലേക്ക് ഒരു ഓട്ടം ആയിരുന്നു…

സീറ്റിൽ ഇരുന്നതും അവൾ ദേഹം മൊത്താകെ ഒന്ന് തൊട്ടു നോക്കി … “കൊന്നോ അയാളെന്നെ… ഇല്ലാ ജീവനുണ്ട് “സ്വയം കവിളിൽ കയ്യ് വെച്ച് അവൾ പറഞ്ഞു ************ ആയിശു വീട്ടിൽ എത്തിയതും മിന്നുവിന് കൊടുക്കാൻ കുറുക്ക് ആകാൻ അടുക്കളയിൽ ചെന്നു… “ഡോക്ടർ എന്ത് പറഞ്ഞു മോളേ” ഉമ്മ അടുക്കളയിൽ വന്നു ചോദിച്ചു… “ചെറിയ പനി ഉണ്ട് മരുന്ന് തന്നിരുന്നു.. ഇൻജെക്ഷനും വെച്ചു “അവൾ ഗ്യാസിൽ നോക്കി മറുപടി നൽകി “അതെ പക്ഷെ ഇൻജെക്ഷൻ എടുക്കുമ്പോൾ മിന്നുവിനെക്കാൾ കൂടുതൽ പേടിച്ചത് ടീച്ചർ ആണ് “ആദി കിച്ചണിൽ വന്നു കളിയാക്കി പറഞ്ഞതും അവൾ തിരിഞ്ഞു നോക്കാതെ ചുണ്ട് കൂർപ്പിച്ചു…

ഉമ്മയുടെയും ആദിയുടെയും ചിരി കേട്ടതും അവൾ പാത്രത്തിൽ കുറുക്കൊഴിച്ചു ചുണ്ട് കൂർപ്പിച്ചു അവരെ നോക്കാതെ നടന്നു… പുറകിൽ പൊട്ടിച്ചിരി കേട്ടുകൊണ്ട് അവൾ നെറ്റിയിൽ കയ്യ് വെച്ചു… കുറുക്ക് കൊടുത്ത് മരുന്നും കൊടുത്ത് അവളെ തോളത്തു എടുത്ത് നടന്നു മരുന്നിന്റെ എഫക്ട് കാരണം മിന്നു ഉറങ്ങി പോയിരുന്നു… അവളെയും എടുത്ത് മുറിയിലേക്ക് നടന്നു അപ്പൊ കണ്ടു ബെഡിൽ കിടന്നു മൊബൈൽ നോക്കുന്ന ആദിയെ…ആദി അറ്റത്തു കിടന്നത് കൊണ്ട് തന്നെ അവൾക് മിന്നുവിനെ അവന്റെ അപ്പുറത്തായി കിടത്താൻ അവൾ അവനടുത് ചെന്നു… എന്നാൽ അവൾ വന്ന ഭാവം കാണിക്കാതെ അവന് മൊബൈലിൽ തന്നെ നോക്കി നില്കുന്നത് കണ്ടു അവൾ ഒന്ന് തൊണ്ടയനക്കി… വീണ്ടും നിരാശ ആയിരുന്നു…

“അതെ”അവസാനം രണ്ടും കൽപ്പിച്ചു അവൾ അവനെ വിളിച്ചു “ഹ്മ്മ് എന്താ “മൊബൈലിൽ നിന്നു കണ്ണു ഉയർത്താതെ പറഞ്ഞു “മോളേ കിടത്തണം” “കിടത്തിക്കോ “യാതൊരു ഭാവം വ്യത്യാസവും ഇല്ലാതെ പറയുന്നത് കേട്ട് അവൾക് ച്ചൊടിച്ചു… അവസാനം അവനെ മറികടന്നു അവനെ മുട്ടാതെ മിന്നുവിനെ അവനു അപ്പുറമായി കിടത്തി… അവളുടെ മഹർമാല അവന്റെ നെഞ്ചിൽ തട്ടി നിന്നു… മിന്നുവിനെ കിടത്തുമ്പോൾ അവളുടെ ഷാൾ കുഞ്ഞിന്റെ പുറകിൽ ഇറുകിയത് അവൾ അറിഞ്ഞില്ല… മിന്നുവിനെ കിടത്തി നിവർന്നു നില്കാൻ തുനിഞ്ഞതും ഷാൾ കുടുങ്ങിയത് കാരണം അവൾ വീണ്ടും മുന്നോട്ടേക്ക് ചാഞ്ഞു…

മഹറിനു കൂടെ ഇപ്പോ അവളും അവന്റെ നെഞ്ചിൽ തട്ടി നിന്നു… ആദ്യമായി രണ്ട് പേരുടെ ഹൃദയവും കൂട്ടിമുട്ടി അവളുടെ കണ്ണുകൾ തള്ളി അവൾ അവനിലേക്ക് നോക്കിയതും രണ്ടു പേരുടെ കണ്ണുകളും കോർത്തു…. അവൾടെ ദേഹമാകെ വിറയൽ അനുഭവപെട്ടു… അവള്ടെ വിറയൽ അവന് മനസ്സിലായി… അവന് കയ്യെത്തിച്ചു മിന്നുവിന്റെ പുറകിൽ നിന്നു ഷാൾ വലിച്ചെടുത്തു മിന്നു ഒന്ന് കുറുകി കൊണ്ട് ചെരിഞ്ഞു കിടന്നു ഷാൾ കിട്ടിയതും ആയിഷ പെട്ടെന്ന് എണീറ്റു അവനെ നോക്കാതെ ബാത്റൂമിലേക്ക് ഓടി പോയി…. അവള്ടെ വെപ്രാളം കണ്ടു അവനു ചിരി പൊട്ടി മനപ്പൂർവം മാറാതിരുന്നതാ എന്നാൽ നെഞ്ചത്തേക്ക് വീഴുമെന്ന് അവനും പ്രദീക്ഷിച്ചില്ല….

ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു… “മതി മതി എനി ഇങ്ങനെ ഇടിക്കല്ലേ ” കണ്ണുകൾ ഇറുക്കെ അടച്ച് നെഞ്ചിൽ കയ്യ് വെച്ചു ആയിശു മൊഴിഞ്ഞു കൊണ്ടിരുന്നു… ദേഹമാകെ ഒരു തണുപ്പ് പടരുന്നത് പോലെ തോന്നി…. എന്നാൽ മനസ്സിൽ തെളിഞ്ഞു വരുന്ന അവന്റെ കുസൃതി നിറഞ്ഞ മുഖം അവളിൽ തങ്ങി നിന്നു…. ************** “ഓ വന്നല്ലോ മ്മടെ പിതാജി ” അടുക്കള വാതിക്കൽ നിക്കുന്ന ഉപ്പാനെ നോക്കി മറിയു പറഞ്ഞു… “ആഹാ ഇന്ന് നേരെത്തെ തുടങ്ങിയോ അംഗം” അയാൾ അവളുടെ അടുത്ത് വന്നു കയ്യിലെ ചട്ടുകവും ഗ്യാസിൽ വെച്ചിരിക്കുന്ന ദോശയിലും നോക്കി ചോദിച്ചു… “ആഹ് തൊടങ്ങി… എനി നൗഫലിക്ക ചുട് “അതും പറഞ്ഞു അവൾ ഉപ്പാടെ കയ്യില് ചട്ടുകം വെച്ചു കൊടുത്ത്…

“ലാലാ ലസ… ലാലാ ലസ.. ലാലാ ലസ്സലാല “മൂളിപാട്ട് പാട്ട് കൊണ്ട് അവൾ പാത്രം കഴുകി… “ഇന്ന് മറിയൂട്ടി ഭയങ്കരം സന്തോഷത്തിൽ ആണല്ലോ “അയാൾ മോൾടെ പാട്ട് കേട്ട് ചോദിച്ചു…. “പിന്നെ ഇന്ന് ഞാൻ കൊറേ ഹാപ്പിയാ “അവസാന പാത്രവും കഴുകികൊണ്ട് അവൾ പറഞ്ഞു… “എന്നപറ ഇന്നത്തെ വിശേഷം ” “പറഞ്ഞേരൂല “അവൾ ഉപ്പാനെ പുറകിൽ നിന്നു ഇറുക്കെ കെട്ടിപിടിച്ചു ഞെരിച്ചു.. “അയ്യോ മെല്ലെ പിടിയെടി… “നൗഫൽ ചിരിയോടെ പറഞ്ഞു… “ഉപ്പാ…” “ഹ്മ്മ്..” “ഇന്ന് എന്നേ ഇത്ത കാണാൻ വന്നിരുന്നു ” അത് കേട്ടതും നൗഫൽ വയറിൽ മുറുകിയ മറിയുന്റെ കൈ വീടുവെച്ചു അവളെ നേരെ നിർത്തി…

“എന്നിട്ട് ഇത്ത എന്ത് പറഞ്ഞു മോളേ… സുഗാണോ അവൾക്… ഒറ്റക്കാണോ കാണാൻ വന്നത്… അവിടെ ഇഷ്ടായോ അവൾക് അതോ ” “എന്റെ പിതാജി ഒന്ന് നിർത്തി നിർത്തി ചോദിക്ക്… ഇങ്ങളിങ്ങനെ ബേജാർ ആവല്ലെ… “സ്ലാബിൽ കയറി ഇരുന്നു ഒരു ദോശ ചുരുട്ടി പിടിച്ചുകൊണ്ട് അവൾ പറഞ്ഞു “എന്നാ പറ ” “മ്മടെ അളിയനും ഉണ്ടായിരുന്നു കൂടെ “അവൾ കളിയോടെ പറഞ്ഞു.. “എങ്ങനാ അവന് പാവം ആണോ”ഉപ്പ ആവലാതിയോടെ ചോദിച്ചു “ആ കൊയപ്പില്ല… മിന്നു മോളേം കൊണ്ട് ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാ അവർ കോളേജിൽ വന്നത്… കണ്ടപ്പോ എന്ത്‌ സന്തോഷായി എന്ന് അറിയോ… ഇത്താടെ കണ്ണിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നു…

എന്ത് സന്തോഷത്തോടെയാ ഇത്ത മോൾടെ ഓരോ കാര്യവും നോക്കുന്നത് എന്ന് അറിയോ “അവൾ നിറഞ്ഞ ചിരിയോടെ പറയുന്നത് കേട്ട് അയാളുടെ മനസ്സും നിറഞ്ഞു… “പക്ഷെ ഇത്ത മിന്നുവിനെ തന്നെ എടുത്തും കഥ പറഞ്ഞു തീറ്റിക്കുക ആയിരുന്നു… എന്നേ ഒന്ന് നേരാവണ്ണം മൈൻഡ് അകീല ഹും കല്യാണം കയിഞ്ഞപ്പോ അനിയത്തിയെ മറന്ന് പോയി…”അവൾ കുറുമ്പൊടെ പറഞ്ഞുകൊണ്ട് ദോശ കടിക്കുന്നത് കണ്ടു അയാൾ ചിരിച്ചു “ഇങ്ങനെ ഒരു കുശുമ്പി “അവള്ടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.. “അല്ല എപ്പോഴാ വന്നേ”നൗഫൽ “കോളേജിൽ ക്ലാസ്സ്‌ ടൈം ആണ്.” ദോശ കഴിച്ചു കൊണ്ട് അവൾ പറഞ്ഞു

“കോളേജിൽ അങ്ങനെ തോന്നുമ്പോളൊക്കെ ഇറങ്ങാന് പറ്റുമോ”നൗഫൽ ഡൌട്ട് ചോതിച്ചു “ഇത് സ്കൂൾ അല്ല പിതാജി കോളേജ് ആണ് കോളജ് നല്ല ഒന്നാന്തരം കോളേജ്.. ക്ലാസ്സിൽ തന്നെ നേരാവണ്ണം ഇരിക്കാതെ കോളേജിൽ പോകുന്നു എന്ന് പറഞ്ഞു കറങ്ങിനടക്കുന്ന പിള്ളേർ വരെ ഉണ്ട് “അവൾ അയാളോട് വെല്ല്യ കാര്യം പോലെ പറഞ്ഞു… “അയ്യോ പടച്ചോനെ “അവൾ പെട്ടെന്ന് സ്ലാബിൽ നിന്ന് ഞെട്ടി താഴേക്ക് ഇറങ്ങി അവള്ടെ അലറൽ കേട്ട് നൗഫൽ ഞെട്ടി നോക്കി “എന്താ എന്ത് പറ്റി മോളേ ” “എനി എന്തോന്ന് പറ്റാൻ… നാളെ മിക്കവാറും അയാളെന്നെ ചുമരിൽ പറ്റിക്കും “അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു… “എന്ത് ” “അയ്യോ ഉപ്പച്ചി രക്ഷിക്ക് ഉപ്പച്ചി എന്നേ ”

അവൾ കരയുന്നത് പോലെ പറഞ്ഞു “നീ എന്താ പറയുന്നേ പെണ്ണെ “അവള്ടെ കളി കണ്ടു അയാൾക് ചിരി വരുന്നുണ്ടായിരുന്നു “മ്മടെ കോളേജിലെ ഒരു കാട്ട്പോത്ത് ഉണ്ട്…ഉപ്പാക്ക് ഈ പാവം പൊന്ന് മോളേ ജീവനോടെ വേണമെങ്കിൽ ആ കാട്ട്പോത്തിൽ നിന്ന് രക്ഷിക്ക് ഉപ്പച്ചി ” അവൾ ചിണുങ്ങി പറയുന്നത് കേട്ട് അയാൾ ചിരി അടക്കി പിടിച്ചു കാര്യം അന്നോഷിച്ചു അവൾ വള്ളി പുള്ളി തെറ്റാതെ നടന്നതൊക്കെ പറഞ്ഞതും പിടിച്ചു വെച്ച ചിരിയെല്ലാം പൊട്ടിപ്പോയി… “ചിരിക് ചിരിക്ക്… ഇവിടെ മോൾക് പ്രസവവേദന അമ്മക്ക് വീണ വായന നല്ലോണം ചിരിക്ക് “അവൾ കലി തുള്ളി കൊണ്ട് നടന്നു “എടി മറിയൂട്ടി പ്രസവ വേദന അല്ലേടി….

അമ്മക്ക് പ്രാണ വേദന മകൾക് വീണ വായന എന്നാണ് “അയാൾ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു “ഓ എന്തായാലും കാര്യം മനസ്സിലായില്ലേ അത് മതി…ഞാൻ പോയി അങ്ങേരുടെ 50 പ്രാവിശ്യം ഇമ്പോസിഷൻ എഴുതട്ടെ ഒക്കെ കൂടി പുഴുങ്ങി തിന്നട്ടെ കാലമാടൻ “അവൾ ചുണ്ട് കൂർപ്പിച്ചു ബുക്കും പെന്നും എടുത്തിരുന്നു എഴുതാൻ തുടങ്ങി… ************** “കഴിക്ക് മോളേ ” “ല്ലാ ” “കഴിക്കൂലേ നീ ” “ണോ ണോ… വാപ്പി കൈച്ചോ “ചൂണ്ടവിരൽ ആട്ടികൊണ്ട് അവൾ പറഞ്ഞു “ദേ ഒന്ന് കഴിക്കാണ്ട് നിന്നാൽ നേരത്തെ സൂചി വെച്ചത് പോലെ വെക്കാൻ ഇനിം കൊണ്ട് പോകും “ആദി അവള്ടെ പുറകെ ഉള്ള നടത്തം നിർത്തി അവളെ പേടിപ്പിക്കാനായി പറഞ്ഞതും അവൾ ഓട്ടം നിർത്തി അവനെ നോക്കി…

“നീ എന്നേ നോക്കി സോപ്പൊന്നും ഇടണ്ടാ വാപ്പി പറഞ്ഞ പോലെ ചെയ്യും ഞാൻ വിളിക്കട്ടെ ഡോക്ടറെ സൂചി വെക്കാൻ “മാണ്ടാ…..വാപ്പി ബെര്തെ പഞ്ഞുവ “അവൾ ചുണ്ട് കൂർപ്പിച് പറഞ്ഞു “അയ്യെടി വെറുതെ ഒന്നുവല്ല ഇപ്പൊ വിളികും ഞാൻ “എന്നും പറഞ്ഞു അവന് പോക്കറ്റിൽ നിന്നു ഫോൺ എടുത്ത് ചെവിയിൽ വെച്ചതും അവൾ കരയാൻ തുടങ്ങി… “കരയണ്ടാ കരയണ്ടാ “അവന് ഫോൺ പോക്കറ്റിൽ തന്നെ ഇട്ടു അവള്ടെ അടുത്തേക്ക് ചെന്നതും മിന്നു തറയിൽ കിടന്ന് കാലിട്ടടിച്ചു കരയാൻ തുടങ്ങി… അവന് ചെന്നെടുക്കാൻ നോക്കിയെങ്കിലും അവൾ കയ്യ് തട്ടി അവന്റെ കയ്യിലെ പാത്രം നിലത്തു വീണു… അത് കണ്ടതും അവള്ടെ കരച്ചിൽ കൂടി ശബ്ദം കേട്ട് വന്ന ആയിഷ വേഗം അവളെ ചെന്ന് എടുത്തു…

അവൾ ആയിഷയെ കഴുത്തിനു ചുറ്റിപിടിച്ചു തോളിൽ തലവെച്ചു അലറി വിളിച്ചു കരയാൻ തുടങ്ങി… “എന്തെ ചക്കരെ വാപ്പി എന്ത് പറഞ്ഞെ മുത്തിനെ… ഇല്ലടാ കരയണ്ടാ “ആയിഷ അവളേം എടുത്ത് ഉലാത്തികൊണ്ടിരുന്നു… ആദി അത് കണ്ടു ചിരിയോടെ റൂമിലേക്ക് നടന്നു… മിന്നുവിന്റെ കരച്ചിൽ കുറഞ്ഞതും അവൾ മൂക്ക് വലിച്ചു ആയിഷയെ നോക്കി… “എന്തിനാ ഉമ്മീടെ വാവ കരയുന്നെ “അവള്ടെ കണ്ണു തുടച്ചുകൊണ്ട് ആയിശു ചോദിച്ചു… “വാപ്പീ സൂചി വെക്കും പഞ് നാൻ കുഞ്ഞല്ലേ മോൾക് വെനിക്കൂലേ ” അവൾ മൂക്കൊലുപ്പിച്ചു പറയുന്ന കേട്ട് അയിശുക്ക് ചിരി വന്നു… “ആണോടാ… വാപ്പാക്ക് അടി കൊടുക്കാട്ടോ ഉമ്മ ” അത് പറഞ്ഞപ്പോ അവള്ടെ തല നല്ല പോലെ ആട്ടി… “ന്നാ കയ്ക്ക് ന്നലെ അടി കൊടുക്കൂ “ടേബിളിൽ നിന്നു വേറെ ദോശ എടുത്ത് വായിൽ വെച്ചു കൊടുക്കാൻ നിന്നതും അവൾ തോളിൽ മുഖം തിരിച്ചു കിടന്നു…

“ആഹാ എന്നാ വാപ്പിക്ക് അടി കൊടുക്കൂല” “കൊക്കണം ” “ന്നാ കയ്ക്ക് ” അവൾ ഓരോ പിടി കഴിച്ചു ദോശ പകുതി ആയതും അവള്ടെ വായിൽ ദോശ നിറച്ചു ചവയ്ക്കുന്നു എന്നല്ലാതെ ഇറക്കുന്നത് കണ്ടില്ല “ഉമ്മി മോൾടെ വയർ നേരഞ്ഞു “വയറ്റിലെ കുപ്പായം പൊക്കി അവൾ പറയുന്നത് കേട്ട് ആയിശു അവളെ നോക്കി തലയാട്ടി… “ആ കുമ്പ നിറഞ്ഞല്ലോ എന്നാ മതി കയ്ച്ചത് ഉമ്മച്ചീടെ മുത്താണ് “അവള്ടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവളെ സോഫയിൽ ഇരുത്തി… ഇതൊക്കെ മേലേ നിന്ന് വീക്ഷിച്ച ആദിലിന്റെ മുഖത്ത് പുഞ്ചിരി തൂകി… അവന് മുറിയിലേക്ക് നടന്നു ആയിശു ടേബിളിൽ വെച്ചിരുന്നു ഭക്ഷണം എടുത്ത് കിച്ചണിൽ കൊണ്ട് വെച്ചു ഒരു തുണിയും എടുത്ത് ഹാളിൽ വന്നു നിലത്ത് വീണ പത്രവും ഫുഡും എടുത്ത് അടുക്കളയിൽ കൊണ്ട് വെച്ചതിനു ശേഷം മോക്കുള്ള പാലും കുടുപ്പിച്ചു അവൾ ഹാളിലെ ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് നടന്നു…

മുറിയിൽ എത്തി മിന്നുവിനെ താഴെ ഇറക്കി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും അറിയാതെ ചിരി വന്നു പോയി എന്നാൽ ചിരി കടിച്ചു പിടിച്ചു ഞാൻ നോക്കി നിന്നു… മിന്നു ആദിലിനെ കണ്ണുരുട്ടി പേടിപ്പിക്കുവാണ് നടുവിന് കയ്യ് കുത്തി എന്നാൽ അവനും ചുമ്മാ കണ്ണു കൊണ്ട് നോക്കിപേടിപ്പിക്കുന്ന പോലെ അഭിനയിക്കുന്നുണ്ട്… “മുണ്ടൂല “അവൾ തള്ള വിരൽ താഴ്ത്തി കൊണ്ട് പറഞ്ഞു “മുണ്ടണ്ടാ “അവനും വിട്ട് കൊടുത്തില്ല അവനും ബെഡിൽ നിന്ന് എണീറ്റു കൊണ്ട് അവളെ പോലെ നടുവിന് കൈ കുത്തി നിന്നു അത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി എന്നാൽ അവർ നല്ല അംഗത്തിൽ ആണ് “എൻകെ ഉമ്മി ഇണ്ട് “അവൾ അയ്ഷയുടെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു… “ഇവളെ എന്റെ ഭാര്യ ആണ് “ആയിഷയെ അവന്റെ അടുത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു…

എന്നാൽ ആയിശു ഞെട്ടി അവനെ നോക്കി അവന് ഇപ്പോഴും മിന്നുവിനെ ചൂടാക്കുകയാണ് അവന്റെ കയ്യ് ഇപ്പോഴും അവളുടെ കൈ മുട്ടിന്മേലെ പിടിച്ചിരിക്കുന്നു… “അല്ലാ എന്റെ ഉമ്മിയാ “അവൾ അയിശുവിന്റെ കാലിൽ വലിച്ചു കൊണ്ട് പറഞപ്പോൾ ആണ് അവൾ ബോധത്തിൽ വന്നത്… അപ്പോഴാണ് ആദിക്ക് മനസ്സിലായത് അവന് ഇപ്പോഴും അവളെ പിടിച്ചിരിക്കുകയാണെന്ന് അവന് പതിയെ വിട്ടു… “ഉമ്മ കൊക്ക് ഉമ്മ “മിന്നു ആയിഷയുടെ കാലിൽ വലിച്ചു കൊണ്ട് പറഞ്ഞു.. “എന്താ ഉമ്മ തരാനോ “ആദി ആയിഷയെ നോക്കി കുസൃതിയോടെ പറഞ്ഞതും അവൾ വല്ലാതെ ആയി… ശേഷം മിന്നുവിനെ നോക്കി കണ്ണിറുക്കി… “ഉമ്മി അടി കൊക്ക് ഉമ്മി “വീണ്ടും മിന്നു കരയാൻ എന്നാ പോലെ പറഞ്ഞതും ആയിഷ നിന്ന് പരുങ്ങി അവൾ മിന്നുവിനെ എടുത്ത് മുന്നോട്ട് നടന്നു..

“ഉമ്മി നാളെ കൊടുക്ക ഇപ്പൊ നമ്മക്ക് ചാച്ചാം ” “മണ്ടാ ഇപ്പൊ കൊക്കണം… കൊക്ക് ഉമ്മ… പ്ലീച് ” എന്റെ പടച്ച തമ്പുരാനെ ഏത് നേരത്താ ഇവളോട് പറയാൻ തോന്നിയത്… ആയിശു ഓർത്തു “ആ കൊടുക്കാ നീ വാശിപിടിക്കല്ലേ ” ആയിഷ തിരിഞ്ഞു നിന്നു ആദിയെ നോക്കി അവന് ഇപ്പോഴും അവിടെ തന്നെ നില്കുന്നത് കണ്ടു അവള്ടെ ഹൃദയം മിടിക്കാൻ തുടങ്ങി കൂടെ മിന്നുവിന്റെ പ്രോത്സാഹനം കേൾക്കാതിരിക്കാനും കഴിഞ്ഞില്ല… അവസാനം രണ്ടും കല്പിച്ച് അവന്റെ കയ്യില് പോയി രണ്ടടി കൊടുത്തു.. “എന്റെ മോളേ സൂചി വെച്ചു പോകരുത് “എന്നും പറഞ്ഞു നിമിഷ നേരം കൊണ്ട് ബെഡിൽ കിടന്നു തല വഴി പുതപ്പ് മൂടി… എന്നാൽ എന്തോ ഒളിച്ചു കളിയാണെന്ന് വെച്ച് പുതപ്പുനുള്ളിൽ നിന്നു മിന്നു കുണുങ്ങി ചിരിച്ചു…

അയിഷാക്ക് തല പുറത്തിട്ടു നോക്കിയാൽ ആദി നോക്കും എന്നുറപ്പുള്ളത് കൊണ്ട് അവൾ മോളേ ഇറുക്കെ പിടിച്ചു കിടന്നു… എന്നാൽ അയ്ഷയുടെ വിക്കില്ലാത്ത സംസാരവും അടിയും കണ്ടു അന്തിച്ചു നിന്നു ആദി… നേരത്തെ അവളെ കാര്യമാക്കാതെ കുഞ്ഞിന് ഇൻജെക്ഷൻ വെച്ചതിനു മനപ്പൂർവം അവൾ അടിച്ചതാണോ എന്ന് വരെ തോന്നിപോയി… പക്ഷെ അവള്ടെ പേടിച്ചരണ്ട കിടത്തം കാൺക്കേ അവനു ചിരി പൊട്ടി…അവന് ബെഡിൽ വന്നു കിടന്നു “മതി മൂടിപ്പോതച്ചു ശ്വാസം മുട്ടണ്ടാ ” ആദി പറഞ്ഞത് കേട്ട് അവൾ വല്ലാതെ ചമ്മി… ************ ക്ലാസ്സിൽ ഫസ്റ്റ് ഹവർ രാഖവൻ സർ ആയത് കൊണ്ട് തന്നെ ക്ലാസ്സിൽ ആൾക്കാർ കുറവായിരുന്നു ക്ലാസ്സ്‌ കഴിഞ്ഞു സെക്കന്റ്‌ ഹവർ ഫ്രീ ആണെന്ന് കേട്ടതും ബാക്കിയുള്ളതും കൂടെ ക്ലാസിനു പുറത്ത് പോയി….

“വേഗം അങ്ങേരുടെ പണി അങ്ങ് കൊടുക്കാം അല്ലേൽ പിന്നെ അതും പറഞ്ഞയരിക്കും അടുത്ത അലറൽ “മറിയു ഓർത്തു കൊണ്ട് ബാഗിൽ നിന്നു ഇമ്പോസിഷൻ എടുത്തു…. സ്റ്റാഫ്‌ റൂമിൽ കാണാത്തത് കൊണ്ട് അവൾക് ഉറപ്പായിരുന്നു ലാബിൽ ഉണ്ടാകും എന്ന്…അവൾ അങ്ങോട്ടേക്ക് ചെന്നു… “അമാൻക്ക ഇന്ന് ഒന്നും കഴിച്ചില്ല അല്ലെ ” ലാബിൽ കയറാൻ നേരം ആണ് ഷിഫാനയുടെ ശബ്ദം കേട്ടത്… ഉള്ളിലേക്ക് കയറാണോ വേണ്ടയോ എന്നപോൽ അവൾ അവിടെ നിന്നു.. “ഇക്കയോ whatt ” “ജസ്റ്റ് കാൾ me സർ… ഞാൻ ആരുടേയും ഇക്കയും ഒന്നുമല്ല… പിന്നെ ഞാൻ കഴിച്ചോ ഇല്ലയോ എന്ന് നോക്കാൻ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല… ജസ്റ്റ് മൈൻഡ് യുവർ ബിസിനസ്‌.. ഗെറ്റ് ഔട്ട്‌ ” അയാളുടെ അലറൽ കേട്ട് പുറത്ത് നിന്ന മറിയു ഞെട്ടി പോയി…

കലിയോടെ ഇറങ്ങി വരുന്ന ഷിഫാന അവളെ കണ്ടതും യാതൊരു ഭാവം വെത്യാസം ഇല്ലാതെ പോയി… അവൾ ആണേൽ ഷിഫാന പോയ വഴിയേ നോക്കി… ലാബിന്റെ ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്നാലോചിച്ചു നിന്നതും ഉള്ളിൽ നിന്നു നീട്ടിയുള്ള വിളി വന്നു… “പടച്ചോനെ തന്റെ മരണ വിളിയാണോ അത് “അവൾ നെഞ്ചത് കൈ വെച്ചു ശ്വാസം നീറ്റിയെടുത് ഉള്ളിലേക്ക് കയറി.. “കഴിഞ്ഞോ “അമൻ “യെസ് സർ ” “give me ” അവൾ അവനു നേരെ നീട്ടി ഒന്ന് തുറന്ന് പോലും നോക്കാതെ അത് ടേബിളിൽ വെച്ചു… “അപ്പൊ എനി ഇത് പോലെ വല്ലതും ഉണ്ടാവുമോ ” “ഇല്ലാ സർ ” “ഹ്മ്മ് “അമൻ അവൾക്കു നേരെ അവള്ടെ നോട്ട് കൊടുത്ത്… അവൾ കിട്ടിയ നോട്ടുമായി പുറത്തേക്ക് നടക്കുമ്പോ എന്തോ മറന്നു പോയ പോലെ തോന്നി… വെറുതെ ഒന്ന് തിരിഞ്ഞു… “ക്ലാസ്സിൽ പോടീ “അമൻ അലറി “ആ ഇപ്പോഴാ തൃപ്തിയായേ “അവൾ ക്ലാസ്സിലേക്ക് ഓടി ………………..തുടരും………….

എന്‍റേത് മാത്രം: ഭാഗം 6

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story