എന്റേത് മാത്രം: ഭാഗം 9

എന്റേത് മാത്രം: ഭാഗം 9

എഴുത്തുകാരി: Crazy Girl

“വാപ്പീ ഓട്ത്തു “ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി മിന്നു “വാപ്പി ഐസ്കീം വാങ്ങി ഇപ്പൊ വരും ” കടയിൽ ഡോർ തുറന്ന് വരുന്ന ആദിയെ കണ്ടതും മിന്നു കയ്കോട്ടി ചിരിച്ചു വാപ്പീന്ന് അലറി വിളിക്കാൻ തുടങ്ങി… അവള്ടെ വിളിയിൽ അറിയാതെ ഞാൻ ചിരിച്ചു… “ഇന്നാ അന്റെ ഐസ്കീം “ആദി കാറിൽ കയറി അവൾക് നേരെ കോൺ ഐസ്ക്രീം നീട്ടി… “താങ്കു..”എന്നും പറഞ്ഞു ആദിലിന്റെ കഴുത്തിലൂടെ വട്ടം ചുറ്റി അവൾ കവിളിൽ ഉമ്മ കൊടുത്തു… “അയ്യെടാ ഒലിപ്പികുന്ന നോക്ക് “ആദി അവളെ ഇറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു… ശേഷം അയ്ഷയുടെ മടിയിൽ തന്നെ മിന്നു ചെന്നിരുന്നു…

“വേം “വെപ്രാളത്തോടെ ആദിയുടെ കയ്യില് നോക്കി അവൾ പെടച്ചു “നിക്കെടി “ആദി അവൾക് പാക്കറ്റ് പൊളിച്ചു കയ്യില് കൊടുത്തു… അവൾ അത് നുണയാൻ തുടങ്ങി… ആയിശു അത് നോക്കി നിൽക്കെ അവൾക് നേരെ ആദി കോൺ ഐസ്ക്രീം നീട്ടി അവൾ ആദിയെ വേണ്ടെന്ന രീതിയിൽ ഒന്ന് നോക്കി… “നോക്കി നിൽകാതെ വാങ്ങി കഴിക്ക് അല്ലേൽ അലിയും “അവന് ഉറച്ച സ്വരത്തോടെ പറഞ്ഞതും അവൾ അത് വാങ്ങി… അവന് വണ്ടി മുന്നോട്ടെടുത്തു….അവൾ പതിയെ കഴിക്കാൻ തുടങ്ങി “വാങ്ങി തന്നവനോട് വേണോന്ന് പോലും ചോയ്ക്കാതെ കഴിക്കുന്നത് എവിടുത്തെ മര്യാദയാ മിന്നു ” ആദി പറയുന്നത് കേട്ട് ആയിഷ സഡൻ ബ്രേക്ക്‌ ഇട്ട പോലെ കഴിപ്പ് നിർത്തി എന്നാൽ അവന് ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി മിന്നുവിനെ നോക്കി…

“വാപ്പിക്ക് മാണോ “മിന്നു അവനോടായി ചോദിച്ചു.. ആദി വേണമെന്ന് തലയാട്ടി…മിന്നു ആദിക്ക് നേരെ ഐസ്ക്രീം നീട്ടി അതിനേക്കാൾ സ്പീഡിൽ അവള്ടെ വായിൽ തന്നെ വെച്ചു… “വാപ്പിക്ക് ഉമ്മി തരൂ ” “അയ്യെടി പറ്റിച്ചല്ലേ എന്നേ “അവന് അവള്ടെ വയറിൽ ഇക്കിളിയാക്കി മിന്നു കുണുങ്ങി ചിരിച്ചു.. “സോറി ” അപ്പോഴാണ് നേർത്തൊരു ശബ്ദം അവനെ തേടിയെത്തിയത്…അവന് അവളെ ഒന്ന് നോക്കി… എന്നാൽ തലകുനിച്ചു നിൽക്കുന്ന നില്കുന്നത് കണ്ടു അവനു ചിരി വന്നു… “ഇങ്ങനെ ഒരു പൊട്ടി ആയി പോയല്ലോ ഇവള്”അവന് ഓർത്തു കൊണ്ട് വണ്ടിയൊടിച്ചു… ആയിഷ തല ഉയർത്തി നോക്കിയത് ചെറിയ പുഞ്ചിരിയോടെ കാർ ഓടിക്കുകയായിരുന്നു ആദി… “ശെരിയാ എന്റെ തെറ്റാ എന്നാലും ഞാൻ ഓർത്തില്ല എന്ത്‌ വിചാരിച്ചു കാണും ഞാൻ കൊതിച്ചി ആണെന്ന് കരുതിയിട്ടുണ്ടാകുമോ… എന്നാലും ഒന്ന് ചോദിക്കായിരുന്നു വേണോന്ന്”ആയിശു സ്വയം കുറ്റപ്പെടുത്തി…

“ഞാൻ കഴിച്ചത് എനി വാങ്ങില്ലെന്ന് ഉറപ്പാ എന്നാലും അങ്ങനെ പറഞ്ഞത് കൊണ്ട് കൊടുക്കാതെ എങ്ങനാ സമാധാനത്തോടെ കഴിക്കും…”അവൾ ഒന്ന് അവനെ നോക്കി ഇപ്പോഴും ഡ്രൈവിങ്ങിൽ ആണ് ശ്രെദ്ധ… അവസാനം അവൾ രണ്ടും കല്പ്പിച്ചു അവനു നേരെ അത് നീട്ടി… തനിക് നേരെ ഐസ്ക്രീം നീട്ടി പിടിച്ചിരിക്കുന്ന ആയിഷയെ കണ്ടു അവന് ഒന്ന് അമ്പരന്നു… ഉള്ളിൽ അറിയാതെ ചിരി വരുന്നുണ്ടായിരുന്നു അവനു… “ഇവള് എനിയും അതു വിട്ടില്ലേ “അതും ഓർത്തു അവന് അവളെ ഒന്ന് നോക്കി എന്നാൽ അവള്ടെ മുഖത്തെ അയ്യോ പാവം ഭാവം കണ്ടു അവന് ചിരിക്കാതിരിക്കാൻ പറ്റിയില്ല… അവൾ നീട്ടിയ ഐസ്ക്രീംമിൽ അവന് തലതാഴ്ത്തി കൊണ്ട് നുണഞ്ഞു വീണ്ടും കാർ ഓടിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു…

എന്നാൽ വാങ്ങില്ല എന്ന് ഒറപ്പിച്ചു ഒരു ഫോർമാലിട്ടിക്ക് നീട്ടിയ അവൾ അവന്റെ കഴിച്ചത് കണ്ടു കണ്ണു തള്ളി കോണിലേക്ക് അവനെയും നോക്കി… “എന്തെ ഞാൻ കഴിച്ചത് നീ കഴിക്കില്ലെന്ന് ഉണ്ടോ “ഒരുപാട് നേരം അവള്ടെ നോട്ടം കണ്ടു അവന് അവളെ നോക്കാതെ ചോദിച്ചു… “മ്മ്മ്മ്.. ല്ല “അവൾ വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് നേരെ ഇരുന്നു… ശേഷം ഐസ്ക്രീംമിലേക്ക് ഒന്ന് നോക്കി… കണ്ണുകൾ ഇറുക്കെ അടച്ച് തുറന്നു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു കൊണ്ട് അവൾ അത് കഴിക്കാൻ തുടങ്ങി… ഇതെല്ലാം കണ്ടു ആദിക്ക് ചിരി വന്നിരുന്നു എന്തോ ചെയ്യാൻ പറ്റാത്തത് ചെയ്യുന്ന പോലെയുള്ള അവള്ടെ കളി കണ്ടു.. ************* വീട്ടിലെ ഗേറ്റ് കടന്നതും അകത്തു ഒരു വേറെ ഒരു കാർ കിടക്കുന്നത് കണ്ടു ആയിഷ അങ്ങോട്ടേക്ക് നോക്കി…

ആദി കാർ നിർത്തി ആയിഷ മിന്നുവിനേം എടുത്ത് കാറിൽ നിന്ന് ഇറങ്ങി സംശയത്തോടെ ആ കാറിലേക്കും ആദിയെയും നോക്കി. എന്നാൽ അവന്റെ മുഖത്തിലെ ഭാവം അവൾക് മനസ്സിലായില്ല… അവൾ വീട്ടിലേക്ക് കയറി പുറകെ ആദിയും… അകത്തെ സോഫയിൽ ഇരിക്കുന്ന 60, 65 തോന്നിക്കുന്ന ഒരു പുരുഷനും അവരുടെ ഭാര്യ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു… അവൾ അവർക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു… അവരും തിരിച്ചു ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി… “മോൾ വന്നോ… എങ്ങനാ ഉണ്ടായിരുന്നു സ്കൂളിൽ “ഉമ്മ ആയിരുന്നു “കുഴപ്പമില്ലായിരുന്നു ” “ഹ്മ്മ് മിന്നു എണീറ്റത് മുതൽ ആദി വരുന്നത് വരെ എന്നേ നിക്കാനും ഇരിക്കാനും വിട്ടില്ലാ……… രാവിലെ മുതൽ പുതിയ ഡ്രെസ്സും അവൾ തന്നെ എടുത്തിട്ട് നിന്നെ കാണണം എന്ന് വാശി ആയിരുന്നു…

അതാ ആദി വന്നപ്പോലെ അവളേം കൂട്ടി ഇറങ്ങിയത് ” ഉമ്മ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു മിന്നുവിനെ നോക്കി… അവൾക്കെവിടെയൊക്കെയോ മനസ്സിലായി അവളെ കുറിച്ചാണ് പറയുന്നത് എന്ന് അതുകൊണ്ട് ഉമ്മയെ കൂർപ്പിച്ചു നോക്കി… “ഇവൾക്കെന്താ പണി ആസി “അവിടെ ഇരിക്കുന്ന സ്ത്രീ സോഫയിൽ നിന്ന് എണീറ്റ് അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു നല്ല വിലയുള്ള പട്ടുസാരിയാണ് വേഷം… കഴുത്തിൽ ഒന്നോ രണ്ടോ സ്വർണമാല കയ്യില് സ്വർണ വളകൾ വിരലുകൾ സ്വർണ മോതിരം വേഷത്തിൽ തന്നെ ആഡംബരമായ ജീവിതമാണെന്ന് മനസ്സിലാക്കാം… “ടീച്ചറാ “ഉമ്മ “മോളേ ഇത് മിസ്രിയുടെ ഉമ്മയാ അത് അവള്ടെ ഉപ്പ “ഉമ്മ ആയിരുന്നു പറഞ്ഞത് അവൾ മനസ്സിലായില്ലെങ്കിലും തലയാട്ടി.. “ആയിഷ അല്ലെ “അവർ അവൾക്കടുത്തേക്ക് വന്നു അവൾ പുഞ്ചിരിയോടെ തലയാട്ടി..

“എന്നാലും മോളേ നിന്നെ ആദി കല്യാണം കഴിച്ചത് മോളേ നോക്കാൻ അല്ലെ എന്നിട്ടും മോളേ നോക്കാതെ എങ്ങനെയാ സ്കൂളിലെ പിള്ളേരെ നോക്കാൻ തോന്നുന്നേ ” അവർ പറഞ്ഞത് കേട്ട് അവള്ടെ മുഖം വിളറി വെളുത്തു… അവൾ ആകെ വല്ലാതായി “ശെരിയാ ഞാൻ എന്റെ മോളേ നോക്കാന് വേണ്ടി തന്നെയാ കൊണ്ട് വന്നേ അത് പോലെ തന്നെ എനിക്ക് ഒരു ഭാര്യയെയും ഒരു മരുമകളെയും ആണ് കൊണ്ട് വന്നത് അല്ലാതെ എന്റെ മോൾക്കൊരു ആയയെ അല്ലെ ” അത് വരെ വാതിക്കൽ കൈകെട്ടി നിന്ന ആദി യാതൊരു ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു… “അല്ലടാ മൂത്തു അങ്ങനെ അല്ലാ ഉദ്ദേശിച്ചത്… നമ്മടെ മിന്നു അല്ലേടാ അവൾക് നല്ലത് വരാനല്ലേ ഞങ്ങൾ കരുതൂ അവളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞു പോയതാ “അവർ കണ്ണീർ പൊഴിച്ചു…

“ഇല്ലാ ഇത്താ അവന് അങ്ങനെ പറഞ്ഞതല്ല നിങ്ങള് അവിടെ ഇരിക്ക്… ആയിശു മോളേം കൂട്ടി ഫ്രഷ് ആയി വാ ” എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന ആയിഷയെ നോക്കി ഉമ്മ പറഞ്ഞു അവൾ അവിടെയുള്ള എല്ലാവരേം നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി മുറിയിലേക്ക് നടന്നു… അവള്ടെ ഹൃദയം വല്ലാതെ വെമ്പിയിരുന്നു… അവൾ മിന്നുവിനെ ബെഡിൽ ഇരുത്തി അവളും ഇരുന്നു… “പടച്ചോനെ ഞാൻ ചെയ്തത് തെറ്റാണോ… മോളേ ഞാൻ ശ്രേദ്ധിച്ചില്ലേ…”അവൾ വല്ലാതെ ആസ്വസ്ഥമായി… അപ്പോഴാണ് ആദി മുറിയിലേക്ക് കയറി വന്നത്… അവൾ ഞെട്ടിപിടഞ്ഞ് എണീറ്റു… “ആ താഴെ വന്നിരിക്കുന്നത് ആരാണെന്ന് അറിയുമോ “ആദി കണ്ണാടിയിൽ നോക്കി വാച്ച് അഴിച്ചു മേശയിൽ വെച്ചു കൊണ്ട് ചോദിച്ചു… “മിസ്രി.. ടെ… ഉമ്മയോ

“അവൾ ഉമ്മ പറഞ്ഞ പേര് ഓർത്തെടുത്ത പോലെ പറഞ്ഞു… “അതിനു മിസ്രി ആരാണെന്ന് നിനക്ക് അറിയുമോ “അവന് മന്ദഹസിച്ചു കൊണ്ട് അവളെ നോക്കി ചോദിച്ചു അവൾ നിഷ്കളങ്കമായി ഇല്ലെന്ന് തലയാട്ടി… “മിന്നുവിന്റെ ഉമ്മ..എന്റെ ആദ്യ ഭാര്യ “അവന് ചെറിയ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും അവൾക് ഇടിവെട്ടിയ പ്രതീതി ആയിരുന്നു… ഒരു കടാരം കൊണ്ട് നെഞ്ചിൽ കുത്തിയ വേദന…അവള്ടെ കണ്ണ് നിറഞ്ഞു തുളുമ്പാൻ ആയതും അവൾ വേഗം ഷെൽഫിൽ നിന്നു ഡ്രസ്സ്‌ എടുത്തു ബാത്റൂമിലേക്ക് കയറി ഡോർ അടച്ച്…അതിൽ ചാരി നിന്നു… “മിന്നുവിന്റെ ഉമ്മയോ അപ്പൊ ഞാനോ ” എന്തിനോ അറിയാതെ അവള്ടെ കണ്ണ് നിറഞ്ഞു ഒഴുകി…

——— ആയിഷ ഫ്രഷ് ആയി താഴേക്ക് നടന്നു… ഉമ്മ എല്ലാവർക്കും ചായ കൊടുക്കുന്നുണ്ട് ആദിയും മിന്നുമോളെ എടുത്ത് ഇരിക്കുന്നുണ്ട്… അവൾ അങ്ങോട്ടേക്ക് നടന്നു ചെറുപുഞ്ചിരിയോടെ… “അയിഷക്ക് വീട്ടിൽ ആരൊക്കെ ഉണ്ട് “മിന്നുവിന്റെ ഉമ്മാന്റെ ഉപ്പ ആയിരുന്നു… “ഉപ്പയും അനിയത്തിയും ” “ഹ്മ്മ് ഉപ്പ എന്ത് ചെയ്യുന്നു “അയാൾ ആണ് “ഡ്രൈവർ ആണ് “അവൾ സൗമ്യമായി പറഞ്ഞു.. “ഇവന്റെ ആലോചന വന്നപ്പോൾ നിനക്ക് അറിയാമായിരുന്നോ ഇവന് ഒരു കുട്ടിയുണ്ടെന്ന് “ആ സ്ത്രീ ആയിരുന്നു… അതിനു അവൾ ഒന്ന് തലയാട്ടി… “അല്ലേലും രണ്ടാം കാരനെ കെട്ടണമെങ്കിൽ ഒന്നെങ്കിൽ അവന്റെ സ്വത്ത്‌ കണ്ടാകണം അല്ലെങ്കിൽ ഇതിനേക്കാൾ എനി നല്ലൊരു ബന്ധം വരില്ലെന്ന് ഉറപ്പുണ്ടാകണം…. മോളേ അല്ലാട്ടോ ഇപ്പോഴത്തെ പെമ്പിള്ളേരെ പറ്റി പറഞ്ഞതാ ” അവർ പറഞ്ഞു കൊണ്ട് ചായ കുടിച്ചതും അയ്ഷയുടെ തല എന്തിനോ വല്ലാതെ താണു…

ഉമ്മ തന്നെ നോക്കി കണ്ണു ചിമ്മി കാണിച്ചതും അവൾ ചിരി വരുത്താൻ ശ്രേമിച്ചു… എന്നാലും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു… “ആ നിങ്ങളെപ്പോ വന്നു “അകത്തേക്ക് കയറിക്കൊണ്ട് ഉപ്പയാണ്.. “ഇക്ക വന്നോ… ഇക്കനേം കാത്ത് നില്കുവായിരുന്നു “ആ സ്ത്രീ ചെയറിൽ നിന്ന് എണീറ്റു ഉപ്പാക്ക് അടുത്ത് നടന്നു കൊണ്ട് പറഞ്ഞു… “ഹ്മ്മ് ഇന്ന് കമ്പനിയിൽ ചെറിയ തിരക്കായിരുന്നു…”ഉപ്പ “എന്തെല്ല നിസാറെ സുഖല്ലേ “ഉപ്പ അയാൾക് നേരെ കൈകൊടുത്തു അയാൾ തിരിച്ചു.. “ഓ സുഖം “നിസാർ “അല്ല ഷാന വന്നില്ലേ “ഉപ്പ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…. “ഇല്ലാ അവൾ പഠിക്കാനായി ബാംഗ്ലൂർ അല്ലെ… അവൾക് ഒരുപാട് സങ്കടമായി ആദിയുടെ വിവാഹം നടന്നത് കൊണ്ട്.. എപ്പോഴും വിളിച്ചാൽ മിന്നുമോളെ ഓർത്തു കരയും… പാവം അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു ” അവസാന വാജകം പറയുമ്പോൾ അവർ എന്തിനോ ആയിഷയെ നോക്കി എന്നാൽ അവരുടെ ഭാവം അവൾക് മനസ്സിലായില്ല…

“ഹ്മ്മ്മ് നിങ്ങള് കഴിക്ക് ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ “ഉപ്പ “ഇല്ലാ ഇരുട്ട് ആവറായി ഞങ്ങൾ ഇറങ്ങുവാ ഇക്കയെ ഒന്ന് കാണണം തോന്നി അതാ ” ഉപ്പ മുറിയിലേക്ക് പോകാൻ നിന്നതും അവർ പറഞ്ഞു… “എന്നാ ഇക്കാ ആസി ഞങ്ങൾ ഇറങ്ങുവാ ” “മോനെ ആദി എന്നാ ഞങ്ങൾ പോട്ടെ “അവർ ആദിയുടെ അടുത്ത് ചെന്നു “ഉമ്മാമടെ മിന്നു വാവേ ഉമ്മാമ ചെല്ലട്ടെ “അവർ അവൾക് ഉമ്മ വെക്കാൻ തുനിഞ്ഞതും അവൾ മുഖം തിരിച്ചു ആദിലിന്റെ തോളിൽ തല വെച്ചു കിടന്നു…. അവർ അത് വെല്ല്യ കാര്യമാകീല വീണ്ടും എല്ലാരോടും യാത്ര പറഞ്ഞു ആയിഷയെ ഒന്ന് നോക്കി അവർ കാറിൽ കയറി പോയി…. ഉപ്പ മുറിയിലേക്ക് നടന്നു കൂടെ ഉമ്മയും പുറകെ ചെന്നു… “മോൾക്കുള്ള ഹോർലിക്‌സ് കിട്ടിയില്ല ” എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ആയിഷയെ നോക്കി അവന് പറഞ്ഞു “ഞാ… ന്.. ഇപ്പൊ.. കൊണ്ട് വരാം “ഞെട്ടലിൽ നിന്നു മുക്തിയായി അവൾ കിച്ചണിലേക്ക് നടന്നു….

പക്ഷെ അവള്ടെ സമാധാനം നഷ്ടപ്പെട്ടിരുന്നു ആ സ്ത്രീ അർത്ഥം വെച്ചു പറഞ്ഞതോ അല്ലയോ എന്നവൾക് മനസ്സിലായില്ല എങ്കിലും എന്തോ അവള്ടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു…. മിന്നുമോൾടെ കളിചിരിയിൽ മനസ്സ് തണുത്തെങ്കിലും എന്തൊക്കെയോ അവള്ടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു…. ************** പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ആയിഷ ഇല്ലായിരുന്നു അവന് മിന്നുമോൾടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് ബെഡിൽ കുറച്ചു നേരം കിടന്നു… പതിയെ എണീറ്റ് ബാത്‌റൂമിൽ കയറി… കുളിച്ചൊരുങ്ങി ആയിഷ തേച്ചുവെച്ച ഷർട്ടും പാന്റും അണിഞ്ഞപ്പോഴേക്കും ആയിഷ അവനുള്ള ചായയും മോൾക്കുള്ള ഹോർലിക്‌സുമായി വന്നു… സമയം എട്ടര ആയിട്ടും ഒരുങ്ങി കാണാത്ത ആയിഷയെ അവന് സംശയത്തോടെ നോക്കി…

“ഇന്ന് പോകുന്നില്ലേ “അവള്ടെ കയ്യില് നിന്നു ചായ കപ്പ് വാങ്ങി കൊണ്ടവൻ ചോദിച്ചു “ഇല്ലാ”അവൾ നേർത്ത ശബ്ദത്തോടെ മിന്നുവിന്റെ അടുത്ത് ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. “ഇന്നെന്തേലും പ്രതേക ദിനം ആണോ “അവന് സംശയത്തോടെ അവളെ നോക്കി എന്നാൽ അവൾ മിന്നുവിനെ എടുത്ത് പാതി ഉറക്കത്തിൽ മിന്നു ചിണുങ്ങികൊണ്ട് അവള്ടെ മാറിൽ ചയിച്ചു കിടന്നു… “ഞാൻ ജോലി റിസൈൻ ചെയ്താലോ എന്ന് ആലോചിക്കുവാ “അവൾ ഉറങ്ങിക്കിടന്ന മിന്നുവിനെ നോക്കി പറഞ്ഞു… ഇന്നലെ അവള്ടെ മുഖത്തെ നീര്തെളിച്ചവും ഇന്നലെ ഉറങ്ങാതെയുള്ള തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തവും കണ്ടപ്പോഴേ അവനു മനസ്സിലായിരുന്നു ഇന്നലെ അവർ വന്നത് അവൾക്കുള്ള ഒരു അടിയാണെന്ന്… “എന്ത്കൊണ്ട് “അവന് അവള്ടെ മുഖത്തേക്ക് ഉറ്റുനോക്കി… അവളും അവനു നേരെ കണ്ണ് പായിച്ചതും അവന്റെ നോട്ടം അവള്കുനേരെ ആണെന്ന് അവൾ അറിഞ്ഞു അവൾ പിടപ്പൊടെ കണ്ണുകൾ പിൻവലിച്ചു… “ഞാൻ… മോൾടെ കൂടെ ” “മതി…”

അവന് ദേഷ്യത്തോടെ കയ്യ് ഉയർത്തി… അവൾ ഒന്ന് ഞെട്ടി എന്തോ പറയാൻ വന്നതും “നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് നിനക്ക് ജോലിക്ക് പോകാൻ തോന്നുന്നുവോ അന്ന് മുതൽ പോകാം എന്ന്… സ്വന്മനസ്സാലെ പറഞ്ഞതാണേൽ ഞാൻ സമ്മധിച്ചേനെ… പക്ഷെ നീ ആരുടെയോ വാക്ക് കേട്ട് പറയുന്നതാ എന്ന് എനിക്ക് നന്നായി അറിയാം ” അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവന് പറഞ്ഞുതുടങ്ങി… അവൾ അമ്പരപ്പോടെ അവനെ നോക്കി… “അതല്ല “അവൾ വീണ്ടും പറയാൻ നിന്നതും അവന് കേറി പറയാൻ തുടങ്ങി “മിന്നു കുറച്ചു കാലം കഴിഞ്ഞാൽ കെജിയിൽ ചേരും അന്ന് നീ വീട്ടിൽ വെറുതെ ഇരിക്കേണ്ടി വരും.. അപ്പൊ നിനക്ക് തന്നെ തോന്നും ഈ ചെയ്തത് തെറ്റായി പോയി എന്ന് ” അവന് പറഞ്ഞതിൽ കാര്യമുണ്ട്… തനിക്കൊരിക്കലും ഇത് ജോലി റിസൈൻ ചെയ്യണമെന്നില്ല എന്നാൽ ഇന്നലെ അവർ പറഞ്ഞത്… അവൾ അവനെ ദയനീയമായി നോക്കി…

“ഒന്ന് ഞാൻ പറയാം ഇന്നലെ വന്നവർ എനിയും വരും അവർക്ക് പുറമെ വേറെയും ആൾകാർ വരും… ഇത് പോലെ പലതും പറയും ചെലപ്പോൾ ഇതിനേക്കാൾ … പക്ഷെ അതൊന്നും നീ കാര്യമാക്കേണ്ടതില്ല… കേട്ടില്ലേ “അവന് ഉറച്ചവാക്കോടെ പറയുന്നത് കേട്ട് അവൾ അറിയാതെ തലയാട്ടി… “എന്നാ ചെന്ന് റെഡി ആകൂ “അവന് പറഞ്ഞുകൊണ്ട് മിന്നുവിനേം എടുത്ത് അവൾക്കുള്ള ഹോർലിക്സും കൈയിൽ എടുത്ത് റൂമിൽ നിന്ന് ഇറങ്ങി… എന്നാൽ അവന്റെ വാക്കുകളിൽ എന്തൊക്കെയോ ഒളിച്ചിരിക്കുന്ന പോലെ തോന്നി അവൾക്… ************* “അറിയുക അറിയുക… നിങ്ങളിത് അറിയുക ഹ്മ്മ്‌ഹ്ഹ്…. (കൊളർ പിടിച്ചു തൊണ്ടയൊന്ന് അനക്കി ) പ്രിയ സഹോദരി അല്ല അത് വേണ്ട.. പ്രിയ സഹോദരൻ സുന്ദരി എൻ പ്രിയ കൂട്ടുക്കാരെ..

നിങ്ങൾക്കൊരു അറിയിപ്പ് സുന്ദരും സുമുഖനും രാജാവും ഡോക്ടറും… നമ്മുടെ ആൺകുട്ടികളുടെ കഞ്ഞിയിലെ പാറ്റയും പെൺകുട്ടികളുടെ ഹൃദയത്തെ കവർന്നെടുത്ത… നമ്മുടെ പ്രിയ ചൂടൻ അമൻ റഹ്മാൻ… ഹോസ്പിറ്റലിലെ ചില സാങ്കേതിക തിരക്കുകൾ കാരണം… ഇന്ന് ക്ലാസ്സിൽ വരില്ലാ…. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ ” ബുക്ക്‌ മൈക്ക് ആയി പിടിച്ചുകൊണ്ടു പറഞ്ഞു തുടങ്ങിയ സഹദ് അവസാനം പടക്ക പൊട്ടിക്കുന്നത് പോലെ ശബ്ദവും ആക്കി തുള്ളിച്ചാടി ബോയ്സ് സൈഡിൽ പോയപ്പോ അവിടെ എല്ലാവരും കയ്യടിക്കലും ആർപ്പുവിളിയുമായിരുന്നു എന്നാൽ ഗേൾസ് ഭാഗത്തു എല്ലാരിലും ചെറിയ നിരാശ പടർന്നു… “ആളു ചെറിയ ചൂടൻ ആണേലും ഇത്രേം നന്നായി ക്ലാസ്സ്‌ എടുക്കുന്ന സർ വേറെ ഇല്ലാ… കണ്ണെടുക്കാൻ തോന്നില്ല ആ മുഖത്ത് നിന്നു ” മുന്നിൽ നിന്നും പിന്നിൽ നിന്നു അമൻ സർനെ പറ്റി ഓരോന്ന് പറയാൻ തുടങ്ങി… ഇതൊക്കെ കേൾക്കുന്നുണ്ടേലും അവൾ ഒന്നിനും മിണ്ടാതെ അനങ്ങാതെ നിന്നു…

ജനലിലൂടെ പുറത്തെ വരാന്തയിൽ കണ്ണിട്ടു ഇരുന്നു… സന്തോഷമോ സങ്കടമോ അങ്ങനെ ഒന്നും തോന്നുന്നില്ല എന്നാലും ആരെയോ ഇടയ്ക്കിടെ അവള്ടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു… അവൾ പോലും അറിയാതെ… ************* “വാപ്പീ റ്റായി ” അയ്ഷയുടെ മടിയിൽ നിന്നു ആദിയെ നോക്കി മിന്നു കൈനീട്ടി കൊണ്ട് പറഞ്ഞു “അയ്യെടി എല്ലാ അടവും പഠിച്ചിരിക്ക്യ… ഇപ്പൊ ദിവസവും റ്റായി കഴിക്കൽ ശീലാമായി അല്ലെ കള്ളി “ആദി അവളുടെ വയറിൽ ഒന്ന് ഇകിളിയാക്കി… അയ്ഷയുടെ മടിയിൽ നിന്നു അവൾ കുണുങ്ങി ചിരിച്ചു… എന്നാൽ ഇതൊന്നും ശ്രെദ്ധിക്കാതെ സീറ്റിൽ തലചായ്ച്ചു പുറത്തേക്ക് നോക്കുന്ന അയ്ഷയിൽ അവന്റെ കണ്ണുടക്കി…. അവന് മിന്നുവിനോട് കണ്ണുകൊണ്ട് എന്തോ കാണിച്ചതും അവൾ വാ പൊത്തി ചിരിച്ചു…

പതിയെ അയ്ഷയുടെ മടിയിൽ കേറി മുട്ട് കുത്തി ഇരുന്നു അവളുടെ കഴുത്തിൽ ചുറ്റി കൊണ്ട് മിന്നു അയ്ഷയുടെ കവിളിൽ ഉമ്മ വെച്ചു… ആയിഷ ഒന്ന് ഞെട്ടി… വാ പൊത്തി ചിരിക്കുന്ന മിന്നുവിനെ കണ്ടതും അവൾ അവള്ടെ വയറ്റിൽ മുഖമുരസി… മിന്നുവിനെ ചിരി കാറിൽ ഉയർന്നു… “എന്തേലും പറയാനുണ്ടോ ” മിന്നുവിനെ നേരെ ഇരുത്തി അവള്ടെ മുടിയിൽ തലോടികൊണ്ടിരിക്കുന്ന അയിഷായിലേക്ക് നോക്കി അവന് ചോദിച്ചു… “എനിക്ക്… ഉപ്പാ… നെ… ഒന്ന്… കാണണം “അവൾ അവനെ ഒന്ന് നോക്കി… “ഹ്മ്മ്മ് “അവനൊന്നു മൂളി… അവൾ അവനിൽ നിന്നു നോട്ടം മാറ്റി മിന്നുവിനെ ചേർത്ത് പിടിച്ചു… സ്റ്റാഫ്‌ റൂമിൽ വെറുതെ ഒറ്റക്ക് ഇരിക്കുമ്പോൾ ഒന്ന് മയങ്ങി പോയതായിരുന്നു… അന്ന് കല്യാണ ദിവസം ഉപ്പാടെ നിറഞ്ഞു തുളുമ്പുന്ന മുഖം മനസ്സിൽ തെളിഞ്ഞണ് ഞെട്ടിയുണർന്നത്….

എന്തോ വല്ലാത്തൊരു ഭാരം പോലെ ഉപ്പാനെ കാണാൻ അധിയായ ആഗ്രഹം ഉണ്ട്…..കല്യാണം കഴിഞ്ഞിട്ട് ഇന്നേവരെ ഒന്ന് കണ്ടില്ല… ഓരോന്ന് ഓർത്തു അവൾ സീറ്റിൽ ചാരി കണ്ണുകൾ അടച്ച്… കണ്ണുകൾ അടച്ച് ചാരി കിടക്കുന്ന അയിഷയിലേക്ക് അവന് ഒന്ന് നോക്കി…. നിഷ്കളങ്കമായ ആ മുഖത്ത് അവനു ഒന്ന് തൊടാൻ തോന്നി… ആ നെറ്റിയിൽ തട്ടി നിൽക്കുന്ന മുടി മാടിയൊതുക്കാൻ കൈകൾ വെമ്പി പക്ഷെ എന്തോ അവനെ തടഞ്ഞു നിർത്തുന്ന പോലെ… “വാപ്പീ ഉമ്മീനെ നോക്കി മണ്ടി ഇടിക്കും “അയ്ഷയുടെ മടിയിൽ ഇരുന്ന മിന്നു പറയുന്നത് കേട്ടതും അവന് അവളെ അമ്പരപ്പോടെ നോക്കി.. “ഉറങ്ങീലെ കുറുമ്പി നീ “അവന് അവളുടെ കവിളിൽ പിടിച്ചു വലിച്ചു… അവൾ കള്ളചിരി ചിരിച്ചു അയ്ഷയുടെ മാറിൽ മുഖമോളുപ്പിച്ചു… എന്നാ ഇതൊന്നും അറിയാതെ കണ്ണടച്ച് കിടക്കുന്ന ആയിഷയെ കണ്ടപ്പോ അവന് ശ്വാസം നേരെ വിട്ടു……………………..തുടരും………….

എന്‍റേത് മാത്രം: ഭാഗം 8

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story