എന്തിനെന്നറിയാതെ: ഭാഗം 1

enthinannariyathe

എഴുത്തുകാരി: ആര്യ പൊന്നൂസ്
 

ഇന്നലെ രാത്രി മുഴുവൻ മറ്റൊരുത്തന്റെ കൂടെകിടന്ന തന്റെയീ മോളുടെ മഹത്വം എനിക്കും എന്റെ മോനും കേൾക്കാൻ താല്പര്യമില്ല....... ചെറുക്കൻകൂട്ടരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച സൽപ്പേര് ഒറ്റയടിക്ക് കടപ്പുഴകിയോഴുകുന്നത് നോക്കിനിൽക്കാനെ പ്രതാപവർമയ്ക്ക് കഴിഞ്ഞുള്ളൂ...... താൻ പറയുന്നതൊന്നും ശ്രവിക്കാൻ മറ്റുള്ളവർക്ക് താല്പര്യമില്ലെന്ന് മനസിലായതും അയാൾ തലകുനിച്ചു നിന്ന്...... പലരും പലതും പാടുന്നുണ്ട്....ഒരിക്കൽപോലും സത്യം എന്താണെന്ന് അന്വേഷിക്കാനുള്ള മനസ് ആർക്കുംതന്നെയുണ്ടായിരുന്നില്ല........ ദേ മനുഷ്യാ നിങ്ങളെന്താ തലയും കുമ്പിട്ടു നിൽക്കുന്നത്.... അപ്പോഴേ പറഞ്ഞതാ ഞാൻ പെണ്ണിന് തള്ളയുടെ സ്വഭാവമാണെന്ന്.... അമ്മ വേലി ചാടിയാൽ മോള് മതില് ചാടും അത് പുത്തരിയൊന്നും അല്ലല്ലോ.... തന്റെ അമ്മയെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം പറയാറുള്ള ചിറ്റ അത് പറഞ്ഞപ്പോൾ അവൾക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല..... അർപ്പണയുടെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ചെറിയ നീർച്ചാലുകളായി ഒഴുകിതുടങ്ങി..... ഇന്നലെ രണ്ടെണ്ണം അടിച്ചത് മാത്രമേ അർജുന് ഓർമയുള്ളൂ....

പിന്നെ എണീക്കുമ്പോൾ കാണുന്നത് അർപ്പണയുടെ റൂമിൽ അവളോടൊപ്പം കിടക്കുന്നതാണ്.... എങ്ങനെ താൻ അവിടെ വന്നു എന്നതിനെകുറിച്ച് യാതൊരു അറിവും അവനില്ല......ഇനിയിപ്പോ കാര്യങ്ങൾ എന്താകുമെന്ന ടെൻഷൻ അവന്റെ മനസിലുണ്ട്...... തന്റെ ഫ്രണ്ടിന്റെ കസിന്റെ കല്യാണം കൂടാൻ എത്തിയതാണവൻ..... മറ്റുള്ളവർ പറയുന്നതൊക്കെ ശ്രദ്ധപൂർവ്വം വീക്ഷിക്കുകയാണവൻ..... തന്റെ കയ്യിൽ മാറ്റാരുടെയോ കൈകൾ പിടിമുറുക്കിയതും അവനവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു....... പ്രതാപവർമ...... അയാളവനെ ദഹിപ്പിക്കാനെന്നോണം ഒന്ന് നോക്കി.... പിന്നെയാ നോട്ടം മറ്റെങ്ങോ നീണ്ടു..... എന്താ പേര്...... എങ്ങോ നോക്കികൊണ്ടുള്ള ചോദ്യം..... അർജുൻ.... പതിഞ്ഞസ്വരത്തിൽ അവൻ മറുപടി പറഞ്ഞു...... അർജുന് എന്താ ജോലി...... ഇതൊക്കെ ഇയാളെന്തിനാ തന്നോട് തിരക്കുന്നതെന്ന ഭാവത്തിൽ അവനയാളെ നോക്കിയെങ്കിലും ആ മുഖം തീർത്തും ഗൗരവമാണ്.... മാത്രവുമല്ല എന്തോ ഉറച്ചതീരുമാനമെടുത്ത മട്ടുമുണ്ട്.... ഞാൻ......... ഗൈനോക്കോളജിസ്റ് ആണ്.. ഹ്മ്.......

അർജുന്റെ കല്യാണം..... ഇതുവരെയില്ല....... അതുപറയുമ്പോഴും മനസിൽ ആദ്യം ഓടിയെത്തിയത് ശ്രയയുടെ ഓർമകളാണ്..... കെട്ടുവാണെങ്കിൽ തന്നെ മാത്രമേ കെട്ടുള്ളൂ എന്ന് എല്ലാവരോടും വീമ്പ്‌പറയുന്നവളെ ഓർമവന്നതും അറിയാതെയൊരു പുഞ്ചിരി അവനിൽ പൂവിട്ടു...... അർജുൻ..... നീയീ നിമിഷം ഇവളെ എന്റെ മകളെ താലികെട്ടണം...... അയാളുടെ ആജ്ഞ കേട്ടതും അവനു ദേഷ്യം നുരഞ്ഞുപൊങ്ങി...... എങ്കിലും സാഹചര്യം കണക്കിലെടുത്ത് അതടക്കിവച്ചു....... സാർ.... എനിക്ക് മനസിലായില്ല..... അതിനുവേണ്ടി ഞങ്ങളു തമ്മിൽ ഒന്നുമില്ല..... ഇന്നലെ ആ റൂമിൽ എങ്ങനെ വന്നു എന്നതുപോലും എനിക്കറിയില്ല ....... എനിക്കിതിന് കഴിയില്ല സാർ...... നിനക്കിതിന് കഴിയണം.... ഇല്ലെങ്കിൽ നീയിവിടുന്ന് ജീവനോടെ പോകില്ല.... എന്റെ മാനം തച്ചുടച്ചു ഇവിടുന്ന് പോവാൻ ഞാൻ നിന്നെ അനുവദിക്കില്ല.... എന്റെ സമ്മതമില്ലാതെ ഇവിടുന്ന് രക്ഷപെടാനും നിനക്ക് കഴിയില്ല......... അപ്പാ...... അയാള് പറഞ്ഞില്ലേ.... ഞങ്ങളു തമ്മിൽ ഒന്നുമില്ല.... ഒന്നും.... അങ്ങനെയൊരാളെ ദയവ് ചെയ്ത് എന്നിൽ കെട്ടിവക്കരുത്..... എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല ..... എനിക്കീ കല്യാണം വേണ്ട.......

അതിന് മറുപടി പറഞ്ഞത് അയാളുടെ കരുത്തുറ്റാ കൈകൾ ആയിരുന്നു..... ആ അടിയിൽ അവള് വെച്ചുവെച്ചു പുറകിലേക്ക് വീണുപോയി....... ഇനിയൊരക്ഷരം പറഞ്ഞാൽ കൊന്ന് കുഴിച്ചുമൂടും രണ്ടിനെയും...... എടാ..... നീയാ താലി ഇങ്ങെടുക്ക്.... അയാൾ പറഞ്ഞതും ആരോ ആ താലിയുമെടുത്ത് അങ്ങോട്ട്‌ വന്നു.... വീണിടത്തുനിന്നും അർപ്പണയെ എണീപ്പിച്ചു അയാള് താലി അർജുന് നീട്ടി...... അത് വാങ്ങില്ലെന്ന തീരുമാനത്തിലാണവൻ........ അർജുൻ..... ഇത് വാങ്ങി ഇവൾക്ക് കെട്ടുന്നതാണ് നിനക്ക് നല്ലത്..... സാർ.... ഒരു കല്യാണം ഇങ്ങനെയല്ല നടക്കേണ്ടത്.... ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ല...... പിന്നെയെന്തിനാ നിർബന്ധിക്കുന്നത്...... ഇന്നലെ രണ്ടുപേരെയും ആരും നിർബന്ധിച്ചിരുന്നില്ലല്ലോ....... സാർ..ഞാൻ പറഞ്ഞു അതെനിക്കറിയില്ല എന്ന്..... എനിക്കൊന്നും കേൾക്കണ്ട....... ഒന്നുകിൽ ഇവളെ കെട്ടണം അല്ലെങ്കിൽ നീ മരിക്കണം ഏത് വേണമെന്ന് തീരുമാനിച്ചോ....... അവൻ നിഷേധാർത്തത്തിൽ കഴുത്തിളക്കിയതും അയാള് വീടിനകത്തേക്ക് പ്രവേശിച്ചു...... എടാ അർജു.... ഇപ്പൊ നീയിവളെ കെട്ടു.... പിന്നെ ഡിവോഴ്സ് ചെയ്‌താൽപ്പോരേ....... ഇല്ലെങ്കിൽ അയാള് കൊന്നുകളയും നിന്നെ..... പിന്നിൽ നിന്നും രോഹിത് പറഞ്ഞതും അർജുൻ നെറ്റിച്ചുളിച്ചു...... എടാ ഒരു ഫേക്ക് മാര്യേജ് അത്രയേ ഉള്ളൂ..... അതില്കൂടുതൽ ഒന്നും കരുതണ്ട....

ജസ്റ്റ്‌ ഒരു ഡ്രാമ.... കെട്ടുന്നു കുറച്ചു ദിവസം കഴിയുമ്പോൾ അത് അഴിക്കുന്നു.... ഓക്കേ...... എടാ എന്നാലും..... ശ്രയ..... അവളിതറിയില്ല..... അത് പോരെ...... ഹ്മ്...... കെട്ടിയിട്ട് നമ്മളിവിടുന്ന് മുങ്ങുന്നു പിന്നെ മഷിയിട്ട് നോക്കിയാൽപോലും ഇവർക്കാർക്കും നമ്മളെ കണികാണാൻ കൂടെ കിട്ടില്ല..... ഏത് സമയത്താണാവോ ഇങ്ങോട്ട് പണ്ടാരമടക്കാൻ തോന്നിയത്.... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല..... ദാ അയാള് തോക്കും കൊണ്ട് വരുന്നുണ്ട്.... നീ സമ്മതിച്ചേക്ക് ഇനിയൊന്നും നോക്കണ്ട....... പ്രതാപവർമ അർജുന്റെ മുൻപിൽ വന്നുനിന്ന്.... എന്തെങ്കിലും മാറ്റമുണ്ടോ നിന്റെ തീരുമാനത്തിൽ..... ഞാൻ കെട്ടാം........ അയാളുടെ കയ്യിൽനിന്നും താലിവാങ്ങി അവൻ അർപ്പണയ്ക്ക് ചാർത്തി ...... ആരോ നീട്ടിയ കുങ്കുമ്മചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ആ വിരിനെറ്റിയിൽ തൊട്ടുകൊടുത്തു ..... അസ്തമയസൂര്യനെ ഓർമിപ്പിക്കാനെന്നോണം അതവളുടെ നെറ്റിയിൽ തെളിഞ്ഞുനിന്ന്......... പ്രധാപവർമ അവളുടെ കൈപിടിച്ച് അർജുന്റെ കയ്യിൽ ചേർത്തുവച്ചു......

ആ കൈപിടിക്കുമ്പോൾ അവനിൽ അവളോടുള്ള നീരസം അനുനിമിഷം വർദ്ധിച്ചുവരാൻ തുടങ്ങി........ ഇനി എനിക്ക് ഇങ്ങനെയൊരു മകളില്ല.... ഞാൻ മരിച്ചാൽപോലും ഇങ്ങോട്ട് വരരുത്..... ഇതോടെ അവസാനിച്ചു എല്ലാ ബന്ധങ്ങളും...... നിനക്ക് തന്ന നൂറുപവൻ അത് കൊണ്ടുപോകാം..... പിന്നെ നിന്നെ അക്കൗണ്ടിലേക്ക് നിനക്ക് അവകാശപ്പെട്ടത് ഞാൻ ട്രാൻസ്ഫർ ചെയ്യാം....... ഇപ്പോൾ ഇവിടുന്നിറങ്ങണം രണ്ടുപേരും........ അർജുന്നും രോഹിത്തും ഞെട്ടി...... അവളെ അവിടെ ഉപേക്ഷിച്ചുപോകാമെന്ന ശ്രമം ഇനി നടക്കില്ലെന്ന് മനസിലായതും അവനവളുടെ കൈവിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി........ അർജുൻ..... ഇവളില്ലാത്ത നിനക്കിവിടുന്ന് പോവാൻ സാധിക്കില്ല..... ഇവളെയും കൂടെ കൊണ്ടുപോകുന്നതാണ് നിനക്ക് നല്ലത്....... അരിശം പൊങ്ങിവന്നെങ്കിലും രോഹിത്തിന്റെ വാക്കുകേട്ട് അവൻ അർപ്പണയുടെ കൈപിടിച്ച് അവിടുന്നിറങ്ങി.......അവളുടെ കൈകൾ തണുത്തുമരവിച്ചിരിക്കുന്നു..... മനസിലെ നിർജീവാവസ്ഥ കൈകളിലേക്കും പ്രവഹിച്ചതാകാം ഒരുപക്ഷെ......

അവരുടെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആരോ വിളിക്കുന്നത് കേട്ടത്...... ഇതാ നിന്റെ ഓർണമെൻറ്സ് ഇനി ഇതിനുവേണ്ടി ഈ പടി ചവിട്ടണമെന്നില്ല.......... ആൻഡ് ഇതാ ചെക്ക്.,....... ബ്ലാങ്ക് ചെക്ക് ആണ് എത്രവേണമെങ്കിലും എഴുതിയെടുക്കാം...... സ്വന്തം അച്ഛന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ രണ്ടായി ഭേധിച്ചു.....അതവളുടെ കയ്യിൽവച്ചുകൊടുത്തു അയാള് തിരിഞ്ഞു നടന്നു...... അർജുൻ അവളെ ദേഷ്യത്തിൽ നോക്കുകയാണ്..... എടാ അർജൂ....... വാ നമുക്കിറങ്ങാം രോഹിത്തിന്റെ ഒപ്പം അർജുൻ നടന്നു... അർപ്പണ അവിടെ നിൽക്കുന്നതുകണ്ടതും രോഹിത്തവളുടെ അടുത്തേക് വന്നു അവളെയും ഒപ്പം കൂട്ടി....... പച്ചപ്പും പുഴയും അരുവിയും താണ്ടി വണ്ടി സിറ്റിയിൽ എത്തിയതും അർജുൻ വണ്ടി സൈഡ് ആക്കി..... താനൊന്ന് ഇറങ്ങിയേ...... എന്നോട് ഒന്നും തോന്നരുത്... കൂടെ കൂട്ടാൻ എനിക്ക് ബുദ്ധിമുട്ടാണ്......

ഇനി നമ്മൾ തമ്മിൽ കാണില്ല..... ജീവിക്കാനുള്ള ക്യാഷ് എല്ലാം നിന്റെ തന്ത തന്നിട്ടുണ്ടല്ലോ..... എടാ.... അർജൂ..... രോഹിത്തേ മിണ്ടാതിരുന്നേ... നീ പറഞ്ഞിട്ട ഇത്രയും സമ്മതിച്ചത്.... ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല.... അർപ്പണ രണ്ടുപേരെയും ഒന്ന് നോക്കി പിന്നെയാ വണ്ടിയിൽ നിന്നുമിറങ്ങി....... അവളിറങ്ങിയതും ആ വണ്ടി റോഡിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പാഞ്ഞു.......തുടരും

Share this story