ഏഴാം ബഹർ: ഭാഗം 100 || അവസാനിച്ചു

ezhambahar

രചന: SHAMSEENA FIROZ

 ac ഫുൾ സ്പീഡ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യല്ല.. ശരീരം മൊത്തം വിയർക്കുവാ.. നിനക്ക് അറിയുന്നതല്ലേ.. എനിക്കിപ്പോ ചൂട് കൂടുതലാണെന്ന്..." അവൾ മുഖത്തും കഴുത്തിലുമൊക്കെ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കൈ കൊണ്ടു തുടച്ചു മാറ്റി..ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങി.. "എന്നാൽ മുടി കെട്ടി വെക്ക്..തല നനയ്ക്കണ്ടാ..മേലു കഴുകിയിട്ട് വന്നാൽ മതി.." "പറ്റില്ല..നീയീ തലയിലൊന്നു കയ്യിട്ട് നോക്ക്..വിയർത്തു മുടിയൊക്കെ പറ്റി പിടിക്കുന്നു.. " "നിനക്ക് എന്താടി പറഞ്ഞാൽ മനസ്സിലാകാത്തത്..ഇതാ ഞാൻ പറഞ്ഞത് നീയിപ്പോൾ കെയർ ലെസ്സ് ആണെന്ന്..എല്ലാത്തിലും സ്വന്തം ഇഷ്ടവും വാശിയുമൊക്കെയാ.. ആരെന്തു പറഞ്ഞാലും അനുസരിക്കില്ല.. അതിനൊക്കെ പുല്ല് വിലയാ..നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യണം നിനക്ക്..നീര് ഇറക്കമുണ്ട്,, രാത്രിയിൽ തല നനയ്ക്കരുതെന്ന് ഇന്നലേം കൂടെ ഡോക്ടർ പറഞ്ഞതല്ലേ ടീ.." "എടാ..ദേഷ്യപ്പെടല്ലേ..ചൂട് സഹിക്കാൻ കഴിയാഞ്ഞിട്ടല്ലേ..

പിന്നെ തല എത്ര വട്ടം നനച്ചാലും എന്താ..തോർത്തി ഉണക്കി തരാൻ നീയില്ലെ.." അവൾ സ്നേഹത്തോടെ അവന്റെ കവിളിൽ കൈ ചേർത്തു വെച്ചു.. "കൂടുതൽ സോപ്പിങ് ഒന്നും വേണ്ടാ.. വേഗം ഇറങ്ങിക്കോണം.. നല്ല സുഖമുണ്ട് എന്ന് പറഞ്ഞു കൊറേ നേരം വെള്ളത്തിൽ നിന്നാൽ ഉണ്ടല്ലോ..? " അവൻ പേടിപ്പിച്ചു പറഞ്ഞു.. എന്നിട്ടു ഒരു ടൗവലും അവൾക്ക് മാറ്റാനുള്ള ഒരു അയഞ്ഞ വസ്ത്രവും ബാത്രൂമിൽ വെച്ചിട്ടു അവളെ പതിയെ പിടിച്ചു ബാത്രൂമിലേക്ക് ആക്കി കൊടുത്തു.. അവൾ ഇറങ്ങുന്നത് വരെ ഡോർൻറെ അടുത്ത് തന്നെ നിൽക്കുകയും ചെയ്തു.. "ദേ കഴിഞ്ഞു..ഇത്രേയുള്ളൂ.. ഇതിനാ നീ ചുമ്മാ കലിപ്പ് ആയത്.. " അവനെ പേടിച്ചിട്ട് അഞ്ചു മിനുട്ട് തികയുന്നതിന് മുന്നേ അവൾ കുളിച്ചിറങ്ങിയിരുന്നു..അവൻ പതിയെ പിടിച്ചു നടത്തിച്ചു ബെഡിലേക്ക് ഇരുത്തുമ്പോൾ അവൾ പറഞ്ഞു.. "ചുമ്മാ കലിപ്പ് ആകുന്നത് ഒന്നുമല്ല.. നിന്റെ പ്രവർത്തി അതുപോലെത്തേതാ ലൈല.. നീയാ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.. ഇങ്ങോട്ട് താ..തുവർത്തി തരാം.. "

അവൻ അവളുടെ കയ്യിന്ന് ടവൽ വാങ്ങിച്ചു തല തുവർത്തി കൊടുക്കാൻ തുടങ്ങി.. "വേഗം കിടന്നോ..ഇല്ലേൽ ചൂട് എടുക്കുന്നെന്നും പറഞ്ഞു നീ വീണ്ടും ഞെരങ്ങാൻ തുടങ്ങും.. " അവൻ തലയിണ ശെരിക്കും എടുത്തു വെച്ച് അവളെ പിടിച്ചു കിടത്തി. "ഇങ്ങനെയല്ല..ചെരിഞ്ഞിട്ട് കിടക്കടി.. " അവൾ മലർന്നു കിടന്നതും അവൻ ഒച്ചയിട്ടു.. "ശോ..എന്തൊരു കഷ്ടാ ഇത്.. " അവൾ അവന്റെ ഷർട്ടിൽ പിടിച്ചിട്ടു തന്നെ ഇടത്തെ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടന്നു.. അവൻ അവളുടെ അരികിൽ ഇരുന്നു അവളുടെ നെറുകിലും ആ ചെറു നനവുള്ള മുടിയിലും തഴുകാൻ തുടങ്ങി.. അവൾ ഉറങ്ങിക്കോട്ടേന്ന് കരുതി ഏറെ നേരം അതുപോലെ തഴുകി കൊണ്ടിരുന്നു എങ്കിലും അവൾക്ക് ഉറക്കം പിടിച്ചതേയില്ല.. അസ്വസ്ഥതയോടെ മുഖം തിരിക്കാനും നടുവിൽ കൈ വെക്കാനുമൊക്കെ തുടങ്ങി.. "എന്താടി..? " അവൻ ആകുലതയോടെ ചോദിച്ചു.. "വയ്യടാ.. " "ഹോസ്പിറ്റലിൽ പോകാം..മമ്മയെ വിളിക്കട്ടെ.. " "അങ്ങനത്തെ വേദനയൊന്നും അല്ലടാ..കിടക്കാൻ വയ്യാ..എന്തോ അസ്വസ്ഥത പോലെ..ഇരിക്കണം.."

"എന്നാൽ ഇത്തിരി നേരം ഇരിക്ക്.. ഉറക്കം വരുമ്പോൾ കിടന്നാൽ മതി..." അവൻ തലയിണ കയറ്റി വെച്ചു അവളെ പിടിച്ചു ഇരുത്തി.. എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.. "ഇനി എന്താടി..ഇരിക്കാനും വയ്യേ..?" "ഇവിടെയല്ല..പുറത്ത് ഇരിക്കണം.. " "പുറത്തോ..പുറത്ത് നല്ല കാറ്റാ.. അതൊന്നും വേണ്ടാ..ഇവിടെ ഇരുന്നാൽ മതി.. " "പോരാ..എനിക്ക് പുറത്ത് തന്നെ ഇരിക്കണം..അന്ന് ഫസ്റ്റ് നൈറ്റ്ൻറെ അന്ന് ഇരുന്നില്ലേ..നിന്റെ മടിയിൽ.. ആ തണുത്ത കാറ്റേറ്റ്.. അത് പോലെ ഇന്നും ഇരിക്കണം.. കുറച്ച് നേരം.. കുറച്ച് നേരം മതിയെടാ.. ഞാൻ ഗർഭിണിയായ ഒരു പെണ്ണാ..എന്റെ ആഗ്രഹം സാധിച്ചു തന്നില്ലങ്കിൽ പാപം കിട്ടും നിനക്ക്.." അവൻ എതിരൊന്നും പറഞ്ഞില്ല..അല്ലെങ്കിലും അവളുടെ ഏതു ആഗ്രഹത്തിനാ എതിരു പറഞ്ഞിട്ടുള്ളത്..വാന്നും പറഞ്ഞു അവളെ എഴുന്നേൽപ്പിക്കാൻ നോക്കി..അവള് പക്ഷെ കൈ കൊടുത്തില്ല..എടുക്കെടാന്നുള്ള അർത്ഥത്തിൽ കൈ രണ്ടും നീട്ടി പിടിച്ചു.. "അനങ്ങാൻ വയ്യാ..എന്നിട്ടും അവളുടെ ആഗ്രഹത്തിനൊരു കുറവുണ്ടോന്ന് നോക്കിയേ..?"

അവൻ അവളെ കൈകളിൽ കോരി എടുത്തു കൊണ്ടു പറഞ്ഞു. "ആഗ്രഹിക്കുന്നതിനും സ്വപ്നം കാണുന്നതിനുമൊക്കെ എന്താ.. മുടക്കൊന്നുമില്ലല്ലോ.. പിന്നെ ഞാൻ എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു തരാൻ നീയുണ്ടല്ലോ.. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്.. " "എടീ..എന്റെ കുഞ്ഞ് വാവയ്ക്ക് തണുക്കില്ലേ ടീ..? " അവൻ അവളെയും കൊണ്ടു ബാൽക്കണിയിലെ ഊഞ്ഞാലിലേക്ക് ഇരുന്നു. "ഇല്ലാ..കുഞ്ഞ് വാവയുടെ ഈ ഉമ്മാക്ക് തണുപ്പ് ഇഷ്ടമാണല്ലോ.. അത് കൊണ്ടു കുഞ്ഞ് വാവയ്ക്കും ഇഷ്ടപ്പെടും.. " അവൾ അവന്റെ കഴുത്തിലൂടെ ഇട്ടു പിടിച്ചിരിക്കുന്നതിൽ നിന്നും ഒരു കൈ എടുത്തു വയറിൽ ചേർത്തു.. അവൻ അവളുടെ സംസാരം കേട്ടു ഒന്നു ചിരിച്ചു.. "അമൻ..നിനക്കിപ്പോ എന്താ തോന്നണേ..എന്താ ഇപ്പോ മനസ്സിൽ..? " അവൾ മുഖം ഉയർത്തി അവനെ നോക്കി.. "മനസ്സിൽ നീയാ..നീയും നമ്മുടെ മക്കളുമാ..നിന്നെ കോളേജിൽ വെച്ച് ആദ്യമായി കണ്ടു മുട്ടിയതും ഉടക്കിയതും പിന്നീട് എന്റെ സ്വന്തമായി മാറിയതുമൊക്കെ ഓർമ വരുന്നു.

.എന്തൊക്കെയായിരുന്നു അന്ന്..എനിക്കിഷ്ടമല്ല..വെറുപ്പാണ്.. മലപ്പുറം കത്തി..അമ്പും വില്ലും.. ആ എന്നെ കിടു കിടെ വിറപ്പിച്ചോണ്ട് ഇരുന്ന പെണ്ണാ ഇപ്പൊ എന്റെ രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ചു മൂന്നാമത്തെതിനെയും വയറ്റിലിട്ടു എന്റെ മടിയിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേർന്നിരിക്കുന്നത്..എല്ലാം ഓർക്കുമ്പോൾ ചിരി വരുന്നു.. " "ഓ പിന്നെ..എനിക്ക് അത്രക്കു ചിരിയൊന്നും വരുന്നില്ല.." "പിന്നെന്തിനാടീ നീ ചോദിച്ചത്..? " അവൻ അവളെ തറപ്പിച്ചു നോക്കി.. "എനിക്ക് ചോദിക്കണമെന്നു തോന്നിയിട്ട്.. " അവൾ പല്ല് ഇളിച്ചു കാണിച്ചു.. "പോടീ അവിടെന്ന്.. " "നീയല്ലേ പറഞ്ഞത് നല്ല കാറ്റ് ഉണ്ടെന്ന്.. എന്നിട്ടു എവിടെ.. കാറ്റു കുറവാണല്ലോ.. " "ആ..ഇത്രയൊക്കെ മതി.. കാറ്റു കൊണ്ടു കഴിഞ്ഞെങ്കിൽ അകത്തേക്ക് പോകാം.. " "ആയില്ല..കുറച്ച് നേരം കൂടെ.. ഞാൻ ഉറങ്ങിയതിന് ശേഷം എടുത്തോണ്ട് പോയാൽ മതി.. ബെഡിൽ കിടക്കുമ്പോഴേ അസ്വസ്ഥത തോന്നുന്നു.. ഇങ്ങനെ നിന്റെ മടിയിൽ ഈ നെഞ്ചോടു ചേർന്ന് ഇരിക്കാൻ നല്ല സുഖം.. എത്ര നേരം ഇരുന്നാലും മടുക്കില്ല ടാ.. " അവൾ അവന്റെ നെഞ്ചിൽ മുഖം ചായിച്ചു തന്റെ പ്രാണന്റെ ഹൃദയതാളം കേൾക്കാൻ തുടങ്ങി.. അവന്റെ ചിരി വിടർന്ന ചുണ്ടുകൾ അവളുടെ നെറുകിൽ പതിഞ്ഞു..

കൈകൾ രണ്ടും അവളെ പൊതിഞ്ഞു പിടിച്ചു.. "ഇരുന്നോ..എത്ര നേരം വേണമെങ്കിലും..ഈ നെഞ്ചകം നിനക്ക് ഉള്ളതാ..ഈ ജീവിതാവസാനം വരെ ഈ നെഞ്ചിൽ ചേർന്നു ഇരിക്കേണ്ടവൾ നീയാ..നിനക്ക് മാത്രം അവകാശപ്പെട്ടതാ..ഈ ശരീരത്തിലെ പ്രാണൻ നിലയ്ക്കുന്നത് വരെ ഈ നെഞ്ചോടു ചേർന്നു നീ വേണം ലൈല.." അവന്റെ ചുണ്ടുകൾ അവളുടെ തൂ നെറ്റിയിലും കവിളിലുമെല്ലാം പതിഞ്ഞു കൊണ്ടേയിരുന്നു.. ആ ചുംബനങ്ങളെല്ലാം ഏറ്റു വാങ്ങിച്ചു അവളൊരു കുഞ്ഞ് പക്ഷിയെ പോൽ, നാളെ പിറന്ന് വീഴാൻ പോകുന്ന തന്റെ പൊന്നോമനയെയും സ്വപ്നം കണ്ടു അവന്റെ നെഞ്ചിൽ കുറുകി അമർന്നു.. മാനത്തു ശോഭിച്ചു നിൽക്കുന്ന പൂർണ ചന്ദ്രൻ ഒരിക്കലും നിറം മങ്ങാത്ത അവരുടെ പ്രണയത്തിനു സാക്ഷിയായി നിന്നു..താരകങ്ങൾ നാണത്തോടെ കണ്ണുകൾ ചിമ്മി.. ഒരു നേർത്ത കുളിർ കാറ്റ് അവരെ ആശിർവദിക്കും പോൽ തഴുകി അകന്ന് പോയി.. മുല്ല പൂക്കളുടെ ഗന്ധവും സൗന്ദര്യവും അവരുടെ പ്രണയത്തെയും ആ രാത്രിയെയും ഒന്നൂടെ മനോഹരമാക്കി.. അവസാനിച്ചു..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story