ഏഴാം ബഹർ: ഭാഗം 28

ezhambahar

രചന: SHAMSEENA FIROZ

"എന്റെ കയ്യിന്നു വാങ്ങിച്ചിട്ടേ അടങ്ങുന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്.. ഇതിനുള്ള മറുപടി അല്ലേടി ഞാൻ നിനക്ക് ഇന്നാളൊരു ദിവസം തന്നത്.. ഞാനൊന്നു സോഫ്റ്റ്‌ ആയെന്നു കരുതി നീ ആ അവസരം മുതൽ എടുക്കാൻ നോക്കണ്ട.. നീ ഫ്രണ്ട്സ് എന്നും പറഞ്ഞു കൈ നീട്ടുമ്പോഴേക്കും ഇന്നാ പിടിച്ചോന്നും പറഞ്ഞു ഞാൻ എൻറെ കൈ നിന്റെ കയ്യിലോട്ട് വെച്ചു തരുമെന്ന് കരുതിയോ.. എന്നാലേ മോളാ പൂതിയങ്ങ് ഈ ജനൽ വഴി പുറത്തേക്ക് കളഞ്ഞേക്ക്.. എന്റെ കൈക്ക് പണി ഉണ്ടാക്കരുത്.. വായ അടച്ചു വെച്ചു കിടക്കടീ അവിടെ.. " പെട്ടെന്നാണ് അവനു ദേഷ്യം വന്നത്.. അതുകണ്ടു അവളു നീട്ടിയ കൈ അറിയാതെ പിൻവലിച്ചു പോയി.. "നന്നാവില്ലടാ നീ.. ഒരുകാലത്തും നന്നാവില്ല.. " അവൾ പിറു പിറുത്തു.. "വല്ലതും പറയാൻ ഉണ്ടെങ്കിൽ ഉറക്കെ പറയെടി.. " "ഇല്ല.. ഇവിടെ നിന്നു കാലു വേദനിപ്പിക്കണ്ടാ.. അങ്ങോട്ട്‌ പൊയ്ക്കോന്ന് പറയാൻ വരുകയായിരുന്നു.. " അവൾ പല്ല് കടിച്ചു പിടിച്ചു കൊണ്ടു പറഞ്ഞു. അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..

അവന്റെ കയ്യിന്ന് വാങ്ങിക്കണ്ടാന്ന് കരുതി വേറെ ഒന്നും പറയാതെ ഇരുന്നു.. " നിനക്ക് എന്തിന്റെ കേടായിട്ടാ എന്നെ കാണുമ്പോൾ ഈ ഫ്രണ്ട്സ് എന്നും പറഞ്ഞു കൈ നീട്ടുന്നത്.. ബുദ്ധിയുണ്ടോ നിനക്ക്.. ഒരുകാലത്തും ഞാൻ അത് അംഗീകരിച്ചു തരില്ലെന്ന് നിനക്ക് അറിയാം.. പിന്നെന്തിനാ ചെയ്യുന്നത്..? എന്റെ ദേഷ്യം കൂടട്ടെന്ന് കരുതിയോ..? " അവൻ ദേഷ്യത്തോടെ തന്നെ ചോദിച്ചു.. "ഞാനൊന്നും കരുതീട്ടില്ല.. ഇനിയൊന്നും കരുതുന്നുമില്ല.. എനിക്ക് ബുദ്ധിയുണ്ടോന്ന് ചോദിച്ചില്ലേ.. ഇല്ല.. സമ്മതിച്ചു.. ആ സാധനം എന്തെന്ന് പോലും എനിക്കറിഞ്ഞൂടാ.. എന്നിട്ടു നിനക്കുണ്ടോ.. ഈ ചോദിച്ച നിനക്കതുണ്ടോ അമൻ.. ഇല്ല.. പമ്പര വിഡ്ഢിയാണ്‌ നീ.. നിന്റെ സ്നേഹം ഞാൻ ഒരിക്കലും അംഗീകരിക്കില്ല.. ഒരിക്കലും നിന്നെ ഉൾകൊള്ളാനും പോകുന്നില്ല.. അത് നിനക്ക് നന്നായി അറിയാം.. ഒരായിരം വട്ടം ഞാനത് നിന്നോട് തുറന്നടിച്ചു പറയുകയും ചെയ്തതാ.. എന്നിട്ടും നീയെന്റെ സ്നേഹം കൊതിച്ചു എന്റെ പിന്നാലെ നടക്കുന്നില്ലേ..

അതിനോളം വിഡ്ഢിത്തരമാകുമോ ഞാൻ ഇപ്പോ ചെയ്തത്.. അപ്പൊ ആർക്കാ ബുദ്ധി ഇല്ലാത്തത്.. എനിക്കോ നിനക്കോ..? " "നീ എത്രയൊക്കെ അട്ടഹസിച്ചിട്ടും ഒരു കാര്യവുമില്ല.. ഒരിക്കലും ഞാൻ നിനക്കോ നീ എനിക്കോ ഫ്രണ്ട് ആകാൻ പോകുന്നില്ല.. ആവാം.. എന്നാണെന്നു അറിയുമോ.. നീയെന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് ശേഷം.. ഒരു ഭർത്താവു ഭാര്യയുടെ മേൽ അധിപൻ ആവുന്നതിനേക്കാൾ അവളുടെ ഏറ്റവും നല്ല സുഹൃത്ത് ആയിരിക്കണമെന്നല്ലെ.. സോ ഫ്രണ്ട്‌സ് ആവാം..ആഫ്റ്റർ മാര്യേജ് നമുക്ക് പരസ്പരം അറിയുന്ന മനസ്സിലാക്കുന്ന ഏറ്റവും നല്ല ഫ്രണ്ട്‌സ് ആയി മാറാം.. ഇപ്പോ അതിന് കഴിയില്ല.. അതിന് വേണ്ടിയല്ല ഞാൻ നിന്റെ പിന്നാലെ കൂടി ഇരിക്കുന്നത്.. നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കും.. നേരത്തെ നിന്റെ കയ്യിലേക്ക് കൈ ചേർത്തു വെച്ച ആ നിമിഷം മുതൽ മുന്ന എന്റെ ഫ്രണ്ട് ആണ്.. എബിയെ പോലെ.. എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയി കണ്ടോളാം ഞാൻ അവനെ..

ഇന്നുവരെ ഉണ്ടായത് ഒക്കെ മറന്ന് ഞാൻ അവനോട് കൂട്ട് കൂടാൻ ചെന്നോളാം.. ഞാൻ നടക്കുമ്പോൾ എന്റെ ഇടം ഭാഗത്തു എബി ഉണ്ടാകുന്നത് പോലെ എന്റെ വലം ഭാഗത്തു മുന്ന വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. കാരണം ആദ്യമായിട്ടാ നീ എന്നോടൊരു കാര്യം ആവശ്യ പെടുന്നത്.. അത് ഞാൻ സാധിച്ചു തന്നിരിക്കും.. ഇനി നീ കോളേജിലേക്ക് വരുന്ന ദിവസം നിന്നെ കാത്തു നിൽക്കുന്ന കാഴ്ച അതായിരിക്കും.. ഇനിമുതൽ താജ് എന്നോ മുന്നയെന്നോ രണ്ടു ശക്തികൾ ഇല്ല.. ഒന്നേയുള്ളൂ.. രണ്ടാളും ഒന്നാണ്.. ഇത് ഞാൻ നിനക്ക് നൽകിയ വാക്കിന്റെ പൂർണ രൂപം.. അതിന്റെ ഇടയിൽ നീയെനിക്ക് എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞ് കള്ള സത്യം ചെയ്തു നിന്നെ ചതിക്കാനോ അഭിനയിച്ചു അരങ്ങു തകർക്കാനോ എനിക്ക് കഴിയില്ല.. എന്ത് കൊണ്ടെന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ലൈല.. മറ്റാരോടും ഉള്ളതിനേക്കാൾ വാശി നിന്നോട് ഉണ്ട് എനിക്ക്.. ആ വാശി തന്നെയാ നിന്നോടുള്ള സ്നേഹവും..

അളന്നു പറയാൻ എനിക്ക് അറിഞ്ഞൂടാ.. മറ്റുള്ള കാമുകൻമാരെ പോലെ പൈങ്കിളി ഡയലോഗ് പറയാനും.. ഒന്ന് പറയാം.. ഇഷ്ടമാണ്.. എനിക്ക് വേണം നിന്നെ.. അന്ന് പറഞ്ഞതെ ഇന്നും പറയാനുള്ളു.. മനസ്സിലാക്കാൻ പറ്റുമെങ്കിൽ മനസ്സിലാക്ക്.. ഇല്ലെങ്കിൽ അവിടെ അടങ്ങി കിടക്ക്.. ഇനി മേലാൽ എന്നോട് ഇക്കാര്യം പറഞ്ഞു പോകരുത്.. കേട്ടോടി..? " അവളെ ഒന്ന് കനപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് പോയി.. അവളൊന്ന് ശ്വാസം എടുത്തു വിട്ടു.. കയ്യും കാലും ഒടിഞ്ഞു കിടപ്പ് ആയതു കൊണ്ടു ജീവൻ തിരിച്ചു കിട്ടി.. അല്ലങ്കിൽ ഇപ്പോ ഞെക്കി കൊല്ലേണ്ട സമയം കഴിഞ്ഞു അവൻ.. 🍁🍁🍁🍁 പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നയെയും സനുവിനെയും കണ്ടില്ല.. അവൻ എബിയുടെയും നുസ്രയുടെയും അടുത്തേക്ക് ചെന്നു കോളേജിലേക്ക് പൊക്കോളാൻ പറഞ്ഞു.. രണ്ടിനും താല്പര്യം ഉണ്ടായിരുന്നില്ല.. കുറച്ചു കഴിയട്ടെന്ന് പറഞ്ഞു അവിടെ തന്നെ നിന്നു.. പക്ഷെ അവൻ സമ്മതിച്ചില്ല.. "അവളെ കുറച്ചു കഴിഞ്ഞു ഡിസ്ചാർജ് ചെയ്യും..

ഇനി ഇവിടെ നിക്കണ്ട കാര്യമൊന്നുമില്ല.. " എന്ന് അവൻ വീണ്ടും പറഞ്ഞപ്പോൾ അവർ പിന്നെ എതിർക്കാൻ ഒന്നും നോക്കിയില്ല.. ബാഗും ബുക്കുമൊക്കെ കോളേജിലാണ്.. അതുകൊണ്ട് നുസ്ര പോകാന്നു വേഗം സമ്മതിച്ചു.. അപ്പോഴാണ് എബിയും അക്കാര്യം ഓർത്തത്.. രാവിലെ കോളേജിന്നു പോന്നത് ആണ്.. ഇപ്പോ കോളേജ് ഗേറ്റ് അടക്കുന്നതിന് മുന്നേ ചെന്നാൽ ബാഗും ബുക്കുമൊക്കെ കിട്ടും.. അല്ലെങ്കിൽ നാളെ ചെന്നു നോക്കുമ്പോൾ അതിന്റെയൊന്നും പൊടി പോലും കാണില്ല.. താജ്നു പിന്നെ പണ്ടേ അതൊക്കെ അലർജി ആയതോണ്ട് അതിനെ കുറിച്ചൊന്നും ഒരു ടെൻഷനും ഉണ്ടായില്ല.. എബിയും നുസ്രയും ലൈലയുടെ അടുത്തേക്ക് ചെന്നു പോകുവാണെന്ന് പറഞ്ഞു.. ശ്രദ്ധിക്കണം, സൂക്ഷിക്കണംന്നൊക്കെ പറഞ്ഞ് രണ്ടും ആ ചുരുങ്ങിയ സമയം കൊണ്ടു ഉപദേശിച്ചു വെറുപ്പിക്കാൻ കഴിയുന്നതിന്റെ മാക്സിമം അവളെ വെറുപ്പിച്ചു. " മുന്ന എവിടെ.. " പോകാൻ ഒരുങ്ങിയ നുസ്രയോടും എബിയോടും താജ് ചോദിച്ചു.. " എന്താ.. "

അതുകേട്ടു രണ്ടാളും കണ്ണും തള്ളി ഒന്നിച്ച് ചോദിച്ചു.. " ചെവി കേട്ടൂടെ.. മുന്ന എവിടെ എന്ന്..? " " വെളിയിൽ പോയി.. ബോർ അടിക്കുന്നു എന്ന് പറഞ്ഞു സനു മുഖം ചുളിച്ചപ്പോ അവനെയും കൂട്ടി കൂൾബാർലേക്ക് പോയതാ.. ഇപ്പം വരും.." നുസ്ര വേഗം പറഞ്ഞു.. അവനൊന്നു മൂളി ചെയർലേക്ക് ഇരുന്നു.. നുസ്ര അപ്പോഴും കണ്ണും തള്ളി അവനെ നോക്കി നിന്നു.. എബിക്ക് ആണെങ്കിൽ ആകെ അന്തം പോയിരുന്നു.. ഇനി ഇവന്റെ പിരി എങ്ങാനും ഇളകി കാണുവോ.. കാണും കാണും.. അല്ലാണ്ട് ഇവൻ മുന്നയെ ചോദിക്കാനോ.. നോ.. നെവർ.. എബി ആകെ സംശയത്തോടെ അവന്റെ അടുത്ത് ചെന്നിരുന്നു.. " നിന്നോട് അല്ലേ പോകാൻ പറഞ്ഞത്..? " അവന്റെ ചോദ്യം കേട്ടതും എബി ഇരുന്ന അതേ സ്പോട്ടിൽ എഴുന്നേറ്റു.. " പോകുവാ.. അല്ല.. പോയി.. വാ നുസ്ര.. " എബി നുസ്രയെയും കൂട്ടി വേഗം അവിടെന്ന് പോയി.. താജ് ദേഷ്യത്തിൽ ആണെന്ന് എബിക്ക് മനസ്സിലായിരുന്നു..അവനു ഇഷ്ടപെടാത്ത എന്തെങ്കിലും ലൈല പറഞ്ഞിട്ട് ഉണ്ടാകുമെന്നും ഊഹിച്ചു.

. " എടാ... താജ് എന്തിനായിരിക്കും മുന്നയെ ചോദിച്ചത്.. " പോകുന്ന പോക്കിൽ നുസ്ര എബിയോട് ചോദിച്ചു.. " എനിക്ക് എങ്ങനെ അറിയാനാ.. നന്നാവാൻ തീരുമാനിച്ചു കാണും.. " " താജോ..ഹേയ്.. അതൊന്നും ആയിരിക്കില്ല.. വേറെന്തോ ആണ്.. എന്നാലും എന്തിനായിരിക്കും. " അവൾ വീണ്ടും അതുതന്നെ ചോദിച്ചു കൊണ്ടിരുന്നു.. എബി അറിയില്ലന്ന് പറയാനും.. എന്നിട്ടും അവൾ വിട്ടില്ല..സംശയത്തോടെ ചോദിച്ചു കൊണ്ടേയിരുന്നു.. "എൻറെ പൊന്നോ... " ഒടുക്കം സഹികെട്ടു എബി അവൾക്ക് നേരെ കൈ കൂപ്പി കാണിച്ചു.. അതുകണ്ടു അവളൊരു അവിഞ്ഞ ചിരി ചിരിച്ചു.. " കുരിശു ചുമന്നതു പോലെ ആയല്ലോ.. കോളേജിലേക്ക് എത്തുമ്പോൾ ഞാൻ ബാക്കി ഉണ്ടായാൽ മതിയായിരുന്നു.. " എബി അവളെ മൊത്തത്തിലൊന്നു നോക്കി ഒരു നെടു വീർപ്പോടെ പറഞ്ഞു.. " ഞാനൊന്നും മിണ്ടില്ല.. പോരെ.. " "എന്നാൽ നിനക്ക് കൊള്ളാം.. " " അല്ലങ്കിൽ നീയെന്നെ എന്ത് ചെയ്യുമെന്നാ.. " അവൾ എബിയെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു..

" സോറി മുത്തേ..എനിക്ക് കൊള്ളാമെന്നാ പറഞ്ഞത്... ഒരു വാക്യ പിഴ ആർക്കാ സംഭവിക്കാത്തത്..ഒന്ന് ക്ഷമിച്ചേരേന്ന്.. " അവൻ വളരെ നിഷ്കു ഭാവത്തോടെ പറഞ്ഞു..അതുകണ്ടു അവളൊന്നു ചിരിച്ചു പോടാന്നും പറഞ്ഞ് അവന്റെ പള്ള നോക്കി ഒരു കുത്ത് വെച്ചു കൊടുത്തു.. അവൻ അപ്പൊത്തന്നെ പോ പോത്തേന്നും പറഞ്ഞു പള്ള ഉഴിഞ്ഞു കൊണ്ടു അവളെ മൈൻഡ് ചെയ്യാതെ മുന്നിൽ നടന്നു.. " ടാ ഞാനും വരുന്ന് " എന്നും പറഞ്ഞ് അവൾ അവന്റെ പിന്നാലെ വെച്ചു പിടിച്ചു.. അവൻ തിരിഞ്ഞു നോക്കിയില്ല.. ഒരേ നടത്തം നടന്നു.. " ടാ നിക്ക്.. എന്റെ കയ്യിൽ കാശ് ഒന്നുമില്ല.. ഞാൻ മുന്നയുടെ ഒന്നിച്ചാ വന്നത്.. എന്നെയും കൂട്ടിട്ട് പോടാ.. " അവൾ ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു കൊണ്ടു പറഞ്ഞു.. പിന്നെ അവൻ വെയ്റ്റു ഇടാൻ ഒന്നും നിന്നില്ല.. അവളെ നോക്കി ഇപ്പോ എങ്ങനെ ഉണ്ടെന്നും ചോദിച്ചു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ചിരിച്ചു അവളെയും കൂട്ടി നടന്നു.. താഴേക്ക് ഇറങ്ങുമ്പോൾ മുന്നയെയും സനുവിനെയും വരുന്നത് കണ്ടു.. "ഞാൻ ഇവന്റെ ഒന്നിച്ച് പോകുന്നു. നീ പയ്യെ വാ.. ആ പിന്നെ..താജ് നിന്നെ ചോദിച്ചിരുന്നു.. " നുസ്ര മുന്നയോട് പറഞ്ഞു..

ശെരിയെന്ന് പറഞ്ഞു പോകാൻ നിന്നെങ്കിലും മുന്നയുടെ മനസ്സിൽ ചോദ്യം ചിഹ്നം ഉണ്ടായിരുന്നു.. എന്തിനായിരിക്കും താജ് എന്നെ അന്വേഷിച്ചതെന്ന്.. അത് എബിക്ക് മനസ്സിലായി..എബി മുന്നയുടെ ഷോൾഡറിൽ കൈ വെച്ചു.. " പ്രശ്നത്തിനൊന്നും ആയിരിക്കില്ല.. നിന്നെ അവിടെ കാണാഞ്ഞിട്ട് ചോദിച്ചത് ആയിരിക്കും.. നീ ചെല്ല്.." എബി പറഞ്ഞു.. മുന്നയൊന്നു തലയാട്ടിക്കൊണ്ട് പോകാൻ നോക്കിയതും ഒപ്പം സനുവിനെ കാണുന്നില്ല.. ഇതെവിടെന്ന് കരുതി ചുറ്റും കണ്ണുകൾ പായിച്ചതും തൊട്ടടുത്തു തന്നെ നുസ്രയെ പറ്റിച്ചേർന്നു നിന്നു കത്തി വെക്കുന്നത് കണ്ടു.. " ഒന്ന് വിടെടീ അവനെ.. കുട്ട്യോളെ വഷളാക്കാൻ.. " മുന്ന സനുവിനോട് വാടാന്ന് പറയാൻ നോക്കിയതും എബി വേഗം നുസ്രയോട് പറഞ്ഞു.. അതുകേട്ടു സനുവും മുന്നയും ചിരിക്കാൻ തുടങ്ങി.. " നീ പോടാ മരപ്പ...." " ആ മരപ്പട്ടി എങ്കിൽ മരപ്പട്ടി.. ഇപ്പം നീ വാ.. ലേറ്റ് ആവുന്നു.. ദേഷ്യം തീർന്നില്ലങ്കിൽ ഇനിയും വിളിച്ചോ നീ.. കോളേജ് എത്തുന്നത് വരെ ടൈം ഉണ്ട്.. ഇപ്പൊ നീയൊന്നു വരാൻ നോക്ക്.. മുന്ന..സനു.. പോകുവാണേ.."

എന്ന് പറഞ്ഞോണ്ട് എബി അവളെ കയ്യിൽ പിടിച്ചു വേഗം നടന്നു.. എബിയുടെയും അവളുടെയും കളി കണ്ടു ചിരിച്ചോണ്ട് മുന്നയും സനുവും മുകളിലേക്ക് കയറി.. "അവളെ ആരും കൊണ്ട് വിടണ്ടന്ന്.. ടാക്സി വിളിച്ചാൽ മതി എന്ന്.. " മുന്നയെ കണ്ടതും താജ് എണീറ്റു അവന്റെ അടുത്തേക്ക് ചെന്നു ഒരു മുഖവുരയും കൂടാതെ പറഞ്ഞു.. താജ്ന്റെ ആ പെരുമാറ്റം മുന്നയെ വല്ലാതെ അത്ഭുതപെടുത്തി.. മുന്നയെ മാത്രമല്ല.. സനുവിനെയും.. രണ്ടും ഒന്നും മിണ്ടിയില്ല.. താജ്ന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "ഞാൻ പോയി ടാക്സി വിളിച്ചു വരാം.. നീ ഇവിടെ ഡിസ്ചാർജ്ന്റെ കാര്യം നോക്ക്.. " വീണ്ടും താജ് പറഞ്ഞു.. മുന്ന എതിർക്കുകയൊന്നും ചെയ്തില്ല.. ശെരി എന്ന് പറഞ്ഞു ഡോക്ടറെ കാണാൻ പോകാൻ നിന്നു.. താജ് അവനെ തടഞ്ഞു.. എന്തെന്ന ഭാവത്തിൽ അവൻ താജ്നെ നോക്കി. "ഞാൻ പ്രശ്നം ഉണ്ടാക്കുമെന്ന് കരുതിയല്ലേ നീ അവളുടെ അടുത്തേക്ക് ചെല്ലാത്തത്.. ഞാനൊരു പ്രശ്നത്തിനും വരില്ല.. ചെന്നോ.. " താജ് പറഞ്ഞു.. മുന്നയ്ക്ക് എന്ത് പറയണമെന്നറിഞ്ഞില്ല.. താജ്ന്റെ പെരുമാറ്റം അവനും സനുവിനും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. "ചെല്ല്.. " താജ് മുന്നയുടെ തോളിൽ തട്ടി പറഞ്ഞു.

. പിന്നെ അവിടെ നിന്നില്ല.. വേഗം താഴേക്ക് ഇറങ്ങിപ്പോയി.. " അളിയൻ നന്നായെന്നു തോന്നുന്നു.." സനു നഖവും കടിച്ചു കൊണ്ടു പറഞ്ഞു.. " അളിയനോ..? " മുന്ന നെറ്റി ചുളിച്ചു സനുവിനെ നോക്കി.. " ആ അളിയൻ തന്നെ.. അപ്പോ നിങ്ങൾ അറിഞ്ഞില്ലേ കാര്യം.. ഞാൻ താജ്നെ എന്റെ അളിയൻ സ്ഥാനത്തേക്ക് എടുത്തു.. ഞാൻ താജ്നു വാക്ക് കൊടുത്തു ലൈലൂനെ നിങ്ങൾക്ക് തന്നെ തരാം എന്ന്.. പക്ഷെ ലൈലു സമ്മതിച്ചിട്ടില്ല.. വൈകാതെ സമ്മതിക്കും.. സമ്മതിപ്പിക്കും ഞാൻ ലൈലൂനെ.. ഞാൻ വാശി പിടിച്ചാൽ അനുസരിക്കാതെ നിക്കില്ല.. എന്നെ വിഷമിപ്പിക്കില്ല അവൾ.. ഞാനൊരുപാട് വട്ടം പറഞ്ഞാൽ അവൾ ഉറപ്പായും താജ്നെ അംഗീകരിക്കും.. ഞാൻ മാത്രമല്ല.. നിങ്ങളും കൂടെയൊന്നു ശ്രമിക്കണേ മുന്ന.. നിങ്ങൾക്ക് താജ്നോടുള്ള ദേഷ്യമൊക്കെ നിങ്ങൾ മാറ്റി വെക്കണം.. ഇപ്പൊ താജ് നിങ്ങളോട് സംസാരിച്ചില്ലെ. അതുപോലെ തന്നെ നിങ്ങളും സംസാരിക്കണം.. നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആവണം.. എന്നിട്ടു ലൈലൂനെ പറഞ്ഞു മനസ്സിലാക്കണം താജ് അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..

എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ താജ്നെ കയറ്റണം.. താജ്ന്റെ പ്രണയം അവൾ അംഗീകരിക്കണം മുന്ന.. കാരണം അവൾക്ക് ചേരുക താജ് ആണ്.. താജ് മാത്രമേ അവൾക്ക് ചേരുകയുള്ളൂ.. താജ്നു ഒരുപാട് ഇഷ്ടമാ ലൈലൂനെ.. ഈ ദേഷ്യവും വാശിയും മാത്രമല്ല.. അതിനപ്പുറം വലിയൊരു മനസ്സുണ്ട് താജ്ന്.. അത് ഞാൻ മനസ്സിലാക്കിയതാ മുന്ന.. നിങ്ങളു പറയണം അവളോട് താജ്നെ സ്നേഹിക്കാൻ.. നിങ്ങൾ പറഞ്ഞാൽ കേൾക്കും അവൾ.. അവളെ പൂർണമായി അറിയുന്ന ആളല്ലേ നിങ്ങൾ.. പറയില്ലേ മുന്ന..അവളോട് നിങ്ങൾ താജ്നെ കുറിച്ച് സംസാരിക്കില്ലെ.. പ്ലീസ്.. " സനു നിന്ന് കെഞ്ചുന്നത് പോലെ പറഞ്ഞു.. മുന്നയ്ക്ക് എന്തു പറയണമെന്ന് ഒന്നും അറിഞ്ഞില്ല.. സനു പറയാതെ തന്നെ താജ്നെ കുറിച്ച് അറിയാം.. പുറമെ കാണുന്ന ദേഷ്യവും വാശിയും മാത്രമേ ഉള്ളു അവന്.. അകത്തു ഒന്നും തന്നെ സൂക്ഷിക്കാറില്ലന്ന് നന്നായി അറിയാം.. ഒരു തരി പോലും കറ ഏല്ക്കാത്ത ഒരു മനസ്സിന് ഉടമയാണ്‌ അവൻ എന്ന് എപ്പോഴേ മനസ്സിലാക്കിയതാണ്..

അവനോട് തനിക്ക് ഒരു ദേഷ്യവും ഇല്ല.. പകരം അവന്റെ രീതികളോട് ഇഷ്ടവും അവന്റെ നല്ല മനസ്സിനോട് ബഹുമാനവുമുണ്ട്.. ഉടക്കിയത് മുഴുവൻ ലൈലയ്ക്ക് വേണ്ടിയാ..അവളെ വേദനിപ്പിക്കുന്നതു കണ്ടു നിൽക്കാൻ വയ്യാഞ്ഞിട്ട്.. അല്ലാതെ അത് അവനോടുള്ള വെറുപ്പ് കൊണ്ടോ ദേഷ്യം കൊണ്ടോ ഒന്നുമല്ല.. താജ് അവളെ എന്ത് മാത്രം സ്നേഹിക്കുന്നുണ്ടെന്നു നല്ലത് പോലെ അറിയാം.. എന്നിട്ടും അക്കാര്യം അവളോട്‌ സംസാരിക്കാതെ നിക്കുന്നത് മനഃപൂർവമാ.. ഒരുവട്ടം അവൾ അവനിലേക്ക് അടുത്ത് പോയാൽ പിന്നെ അവളെ അവനിൽ നിന്നും അകറ്റാൻ ആവില്ല. കാരണം അത്രക്കും തീവ്രതയേറിയതാണ് അവന്റെ സ്നേഹം.. അതൊന്നും ഉണ്ടാകാൻ പാടില്ല.. അവൾ താജ്ന്റെ കൈകളിലേക്ക് എത്തണ്ടവളല്ല.. മറ്റൊരു കൈകളിലേക്ക് എത്തി ചേരേണ്ടവളാ.. എന്റെ റമി ആഗ്രഹിച്ച കൈകളിലേക്ക്.. റമിക്ക് നൽകിയ വാക്ക് പാലിച്ചെ മതിയാകുകയുള്ളൂ.. വെറും വാക്കല്ല.. അവന്റെ ആഗ്രഹമായിരുന്നു.. അത് മറന്നു കളയാൻ ആവില്ല എനിക്ക്..

എന്നോട് പൊറുക്കണം താജ്.. അവൾ നിനക്ക് അവകാശപ്പെട്ടവളല്ല.. നിന്നെ പോലെ വീറും വാശിയും കരുത്തുമൊക്കെയുള്ള മറ്റൊരു ആണിന് അവകാശപ്പെട്ടതാ.. നീ അവളെ മറന്നു കളയണം.. മറന്നേ പറ്റുള്ളൂ.. " മുന്നാ.. എന്താ ഒന്നും പറയാത്തത്.. പറ്റില്ലേ നിങ്ങൾക്ക് അവളെ പറഞ്ഞു മനസ്സിലാക്കാൻ.. " അവനൊന്നും മിണ്ടാതെ എന്തോ ചിന്തിച്ചു നിൽക്കുന്നത് കണ്ടു സനു ചോദിച്ചു.. " പറ്റും.. അതൊക്കെ നമുക്ക് പിന്നീട് ശെരിയാക്കാം.. ഇപ്പൊ ഡിസ്ചാർജ്ന്റെ കാര്യം നോക്കാം.. നീയിവിടെ ഇരിക്ക്.. ഞാനൊന്നു അവളെ കണ്ടിട്ട് വരട്ടേ.. എന്നിട്ടു ഡോക്ടറെ അടുത്തേക്ക് ചെല്ലാം.. " അവൻ അകത്തേക്ക് പോയി.. അവനെ കണ്ടതും അവളൊന്നു ചിരിച്ചു.. ചിരിക്ക് വല്യ വോൾട്ടേജ് ഒന്നുമില്ല.. ഇത്രേം നേരം ആയിട്ടും ഒന്ന് വന്നു നോക്കാത്തതിന്റെ പരിഭവം അവൾക്ക് ഉണ്ടെന്ന് അവനു മനസ്സിലായി.. അവൻ അവളുടെ തലയിലൂടെ ഒന്ന് തടവി വിട്ടു.. അവന്റെ ഉള്ള് നിറയെ വേദന ആയിരുന്നു..അവളെ സംരക്ഷിക്കാൻ കഴിയുന്നില്ലല്ലോന്നുള്ള വേദന..അത് അവൾ അറിയുന്നുണ്ടായിരുന്നു.. " ഒന്നും ഇല്ലെടാ.. " എന്ന് പറഞ്ഞു അവൾ അവന്റെ കയ്യിൽ പിടിച്ചു.. " വീട്ടിലേക്കു വിളിക്കുന്നില്ല..

വരില്ലെന്ന് അറിയാം.. വേറെ എവിടെയെങ്കിലും നോക്കാമെന്ന് പറഞ്ഞാൽ അതിനും നീ സമ്മതിക്കില്ല.. സൂക്ഷിക്കണം ലൈല.. കുറച്ചൊന്നുമല്ല..ഒരുപാട് സൂക്ഷിക്കണം.. ഇന്ന് നിന്നെ വീഴ്ത്തിയവർ നാളെ നിന്നെ കൊല്ലാൻ ശ്രമിക്കും.. എപ്പോഴും ശ്രദ്ധ വേണം.. സനുവിനോട് ഞാൻ പറയാം കുറച്ചധികം ശ്രദ്ധയോടെ ഇരിക്കാൻ.. നല്ലത് പോലെ റസ്റ്റ്‌ എടുക്കണം.. വേദന ഒക്കെ കുറഞ്ഞതിന് ശേഷം കോളേജിലേക്ക് വന്നാൽ മതി..താജ് ടാക്സി വിളിക്കാൻ പോയിട്ടുണ്ട്.. ഇപ്പൊ പോകാം ട്ടൊ.. ഞാൻ ഡോക്ടറെ കണ്ടിട്ട് വരട്ടെ.. " അവൻ എണീറ്റു പുറത്തേക്ക് പോയി.. 💜💜💜💜 താജ് ടാക്സിയുമായി വരുമ്പോഴേക്കും ഡിസ്ചാർജ് കഴിഞ്ഞു സനുവും മുന്നയും താങ്ങി പിടിച്ചു അവളെ പുറത്തേക്ക് കൊണ്ടു വന്നിരുന്നു.. താജ്നെ കണ്ടതും സനു പിടിവിട്ടു.. അവളോ മുന്നയോ അത് പ്രതീക്ഷിച്ചിരുന്നില്ല..ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു വീഴാനായി അവൾ.. പക്ഷെ അപ്പോഴേക്കും താജ് അവളുടെ കയ്യിൽ പിടിച്ചു ശെരിക്കു നിർത്തിച്ചിരുന്നു.. സനുവിന്റെ കണ്ണും കാതും പൊട്ടുന്ന തരത്തിൽ അവൾ തെറി വിളിച്ചു.. അതൊന്നും അവന് എവിടെയും ഏശിയില്ല.. " ഇനിയും വീഴ്ത്തുമെടീ ഞാൻ നിന്നെ.. "

എന്നും പറഞ്ഞു അവൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു.. "എന്നാൽ നീ വിവരം അറിയുമെടാ.." താജ് അവനെ നോക്കി പേടിപ്പിച്ചു കൊണ്ടു പറഞ്ഞു.. " ഓ.. ഇവളെ തൊട്ടാൽ ചോദിക്കാൻ എത്ര പേരാ.. ഞാനെങ്ങും തൊടുന്നില്ല നിങ്ങടെ പെണ്ണിനെ.. പോരെ.. " സനു മുഖം വീർപ്പിച്ചു വെച്ചു കൊണ്ടു വണ്ടിയിലേക്ക് കയറി.. അതുകണ്ടു താജുo മുന്നയുമൊന്നു ചിരിച്ചു.. എന്നിട്ടു അവളെ പതുക്കെ വണ്ടിയിലേക്ക് കയറ്റി.. മുന്ന സനുവിനോട് മരുന്നിന്റെ കാര്യവും അവളെ ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞു.. സനു എല്ലാത്തിനും തലയാട്ടി കൊണ്ടിരുന്നു.. താജ് ഒന്നും മിണ്ടിയില്ല.. മുന്ന പറയുന്നത് ഒക്കെ കണ്ടും കേട്ടും നിന്നു.. മുന്ന അവളുടെ കാര്യത്തിൽ എത്രമാത്രം ബോധവാനാണെന്ന് ആ ചുരുങ്ങിയ സമയം കൊണ്ടു തന്നെ താജിനു മനസ്സിലായി..വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോ അവൾ മുന്നയോട് പോവട്ടെന്ന് പറഞ്ഞു.. ശേഷം താജ്നെ നോക്കി.. അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.. അവനോടും അവൾ പോവട്ടെന്ന് പറഞ്ഞു..അവൻ ok..Take care എന്ന് മാത്രം പറഞ്ഞു.. ടാക്സി പോയതും അവൻ ജിപ്സിയിലേക്ക് കയറി.. മുന്നയുടെ വണ്ടി ഒന്നും അവിടെ കണ്ടില്ല.. അതോണ്ട് മുന്നയോട് വരുന്നോന്ന് ചോദിച്ചു..

"ഇല്ല.. ബൈക്ക് ഉണ്ട്..സൈഡിലാ പാർക്ക്‌ ചെയ്തിരിക്കുന്നെ.. " മുന്ന പറഞ്ഞു..അവൻ പിന്നൊന്നും ചോദിച്ചില്ല.. വണ്ടി എടുത്തു വേഗം വിട്ടു.. കോളേജിലേക്കല്ല.. വീട്ടിലേക്കു ആണ്.. ബാഗും ബുക്കുമൊക്കെ എബി എടുത്തു വെക്കുമെന്ന് അവന് അറിയാം.. അഥവാ ഇനി എടുത്തു വെച്ചില്ലങ്കിലും പ്രശ്നമൊന്നുമില്ല.. അതുപോലെ തന്നെ മുന്നയും.. നുസ്ര എടുത്തു വെക്കുമെന്ന് അറിയാം..അതോണ്ട് നേരെ വീട്ടിലേക്കു തന്നെ വിട്ടു.. 💙💙💙💙 അകത്തേക്ക് കയറുമ്പോൾ തന്നെ കേട്ടു റൂമിൽ നിന്നും മൂന്ന് പേരുടെയും ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരിയും.. " നീ മരിച്ചെന്നു കരുതിക്കാണും..അതിന്റയാ ആഹ്ലാദം.. " സനു പുച്ഛത്തോടെ പറഞ്ഞു.. "റൂമിൽ അല്ലേ.. ഒന്നിന്റെയും മുഖം കാണണ്ടല്ലോ.. അല്ലെങ്കിൽ ഇപ്പൊ കയറുമ്പോൾ തന്നെ മൂന്നും കൂടി എന്റെ ബാക്കിയുള്ള ജീവനും കൂടെ എടുത്തേനേ.. " " ഞാൻ അവരുടെ വയറ്റിൽ തന്നെയാണോ ജന്മം കൊണ്ടത്.. അതെന്റെ ഉമ്മയാണെന്ന് പറയാൻ പോലും എനിക്ക് അറപ്പ് തോന്നുന്നു ലൈലൂ..ഇവരെയൊക്കെ ഞാൻ ഉണ്ടല്ലോ...? "

സനു ദേഷ്യം കൊണ്ടു പല്ല് കടിക്കാൻ തുടങ്ങി..അവളൊന്നും മിണ്ടിയില്ല.. അവന്റെ കയ്യിൽ അമർത്തി പിടിച്ചു എല്ലാം ശെരിയാകുംടാ എന്ന മട്ടിൽ ഒന്നു കണ്ണുകൾ അടച്ചു കാണിച്ചു.. " എനിക്ക് മനസ്സിലാവാത്തതു നിന്നെയാ.. എങ്ങനെ കഴിയുന്നു ഇങ്ങനെ സഹിക്കാൻ..? അവരോട് ക്ഷമിക്കാൻ എങ്ങനെ കഴിയുന്നു നിനക്ക്..? " " എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാ കണ്മുന്നിലേക്ക് ചലനമറ്റു മരവിച്ചു പോയ ഉമ്മാനെ കൊണ്ടു കിടത്തിയത്.. അത് കഴിഞ്ഞു വാപ്പാന്റെ പൊന്നു മോളായി വളരുന്ന കാലത്ത് എന്റെ വാപ്പാനെയും അവർ എന്റെ മുന്നിൽ കൊണ്ടു വന്നു കിടത്തി..അതും ഒന്നു നോക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. അത്രക്കും കീറി പറഞ്ഞിരുന്നു ആ ശരീരം..അതിനേക്കാൾ വലുതാണോ ഇത്.. അതിനേക്കാൾ വലുത് ആണോ ഇപ്പൊ ഇവർ എന്നോട് ചെയ്യുന്നത്.. ഇന്ന് ഞാൻ അനുഭവിക്കുന്ന വേദനയൊക്കെയും അതിനേക്കാൾ ചെറുതല്ലാതെ വലുതാണോ സനു.. " അവളുടെ ശബ്ദം ഇടറിയതു അവൻ അറിഞ്ഞു..വേദനയോടെ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു..

അവളൊന്നു പുഞ്ചിരിച്ചു കാണിച്ചു.. ആ പുഞ്ചിരി നിറയെ അവളുടെ കണ്ണുനീർ ആണെന്ന് അവനു മനസ്സിലായി.പിന്നൊന്നും പറഞ്ഞില്ല..പതിയെ അവളെ മുകളിലേക്ക് നടത്തിച്ചു.. 💜💜💜💜 " ഇനി നിനക്ക് ഒരിക്കലും അവളെ ആ കൈകളിലേക്ക് ചേർത്തു വെക്കാൻ കഴിയില്ലാ എങ്കിൽ അവളെ നീ തന്നെ സംരക്ഷിക്കണം.. നിന്റെ വീട്ടിൽ.. നിന്റെ പെണ്ണായി നിന്റെ ജീവിതത്തിൽ ഉണ്ടാകണം അവൾ.. കാരണം നീയും ശക്തനാണ്.. അവളെ സംരക്ഷിക്കാൻ നിനക്കും കഴിയും.. അതിനുള്ള കരുത്ത് നിനക്കുണ്ട്.. ഒരിക്കലും അവളെ അവളുടെ ശത്രുക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കരുത്.. അവർക്ക് ഒന്നു തൊടാൻ പോലും കഴിയരുത് അവളുടെ ശരീരത്തിൽ.. അതെനിക്ക് സഹിക്കില്ല..എന്റെ ജീവനാണ് അവൾ..എന്നിട്ടും എനിക്ക് അവളെ രക്ഷിക്കാനോ അവളുടെ ദുഃഖങ്ങൾ മാറ്റി കൊടുക്കാനോ സാധിച്ചില്ല.. നിനക്ക് എങ്കിലും കഴിയണം.. ഒരിക്കലും അവളെ വേറെ ഒരാൾക്ക് പോലും വിട്ടു കൊടുക്കരുത്.. അവളെ നീ നിന്നിലേക്ക്‌ ചേർത്തു വെക്കണം..

എന്നെപ്പോലെ തന്നെ അവളെ പൂർണമായി അറിഞ്ഞ മറ്റൊരാൾ നീയാ.. അപ്പോ നിനക്കതിനു സാധിക്കും മുന്ന.. മറ്റു വഴിയൊന്നും ഇല്ലെന്നാൽ എന്റെ ലൈലയെ നീ സ്വീകരിക്കണം.. അതിനി അവൾ സമ്മതിച്ചാലും ഇല്ലെങ്കിലും.. സ്വീകരിക്കില്ലേ ടാ..? " " നോ....! " എന്നൊരു അലർച്ചയോടെ അവൻ ഉറക്കിൽ നിന്നും ഞെട്ടി പിടഞ്ഞു എണീറ്റു.. ആകെ വിയർത്തു കുളിച്ചിരുന്നു.. ഫോൺ എടുത്തു സമയം നോക്കി.. ഏഴു മണി ആയി വരുന്നതേയുള്ളൂ.. ഹോസ്പിറ്റലിൽ നിന്നു വന്നപ്പാടെ കയറി കിടന്നതാണ്..അവൾക്ക് ഒന്നു വിളിച്ചു നോക്കിട്ടു പോലുമില്ല.. മനസ്സ് ശെരിയല്ലായിരുന്നു.. അവളെയും അവളുടെ വേദനകളെയും ഓർത്ത് കിടന്നതാണ്..അത് കൊണ്ടാവാം റമിയെ സ്വപ്നം കാണാൻ.. നിന്റെ പെണ്ണിനെ സംരക്ഷിക്കാൻ എനിക്ക് ആവുന്നില്ല ടാ.. ഒന്നിനും അവൾ സമ്മതിക്കുന്നില്ല..ആ വാശി ഇന്നും അതുപോലെ തന്നെയുണ്ട്.. ഒരുമാറ്റവും ഇല്ല അവൾക്ക്..ദിവസം ചെല്ലുന്തോറും അവൾ അനുഭവിക്കുന്ന വേദനയുടെ അളവ് കൂടുന്നുണ്ട്..

എന്നാലും ഞാൻ പാതി വഴിയിൽ വെച്ചു ഉപേക്ഷിക്കില്ല അവളെ.. ഞാൻ കണ്ടു പിടിച്ചിരിക്കും.. നിനക്ക് തന്ന വാക്ക് പാലിച്ചിരിക്കും. മുഖം അമർത്തി തുടച്ചു ഒന്നു പതുക്കെ ശ്വാസം എടുത്തു വിട്ടതിന് ശേഷം അവൻ ഫോൺ എടുത്തു ലൈലയ്ക്ക് വിളിച്ചു..അവിടെ കുഴപ്പമൊന്നും ഇല്ലല്ലോന്നു ചോദിച്ചു..പിന്നെ അവൾടെ അവസ്ഥ എങ്ങനെയാണ്‌, വേദന കുറവുണ്ടോന്നൊക്കെ ചോദിക്കുകയും ചെയ്തു.. കാൾ കട്ട്‌ ചെയ്തതിന് ശേഷം തോർത്തും എടുത്തു ബാത്റൂമിലേക്ക് കയറി. 💚💚💚💚 രാത്രിയിൽ കിടക്കാൻ നേരം ഫോൺ എടുത്തു നോക്കിയ അവളുടെ കണ്ണ് തള്ളിപ്പോയി..ഒരു പത്തഞ്ഞൂറ് മിസ്സ്ഡ് കാൾസ്..നേരത്തെ മുന്നയുടെ കാൾ വന്നപ്പോൾ സനു കൊണ്ടു തന്നതാ.. കാൾ കട്ട്‌ ചെയ്തു അവിടെത്തന്നെ വെക്കുകയും ചെയ്തു..അതല്ലാതെ അപ്പൊ വേറൊന്നും നോക്കിട്ടില്ല..ഇപ്പോഴാ ഈ മിസ്സ്ഡ് കാൾസ് ഒക്കെ കാണുന്നത്.. മുന്നയും നുസ്രയും പിന്നെ ആ തെമ്മാടിയും മാറി മാറി വിളിച്ചിട്ടുണ്ട്..

അതിൽ ഏറ്റവും കൂടുതൽ ഉള്ളത് താജ്ന്റെ കാൾസ് ആണെന്ന് കണ്ടതും അവളുടെ കണ്ണ് ഒന്നൂടെ തള്ളിപ്പോയി.. ഇവൻ എന്തിനാ ഇങ്ങനെ വിളിച്ചേ.. എന്നെ കോളേജിലേക്ക് കാണാതിരുന്നപ്പോ ഞാൻ ചത്തു പോയെന്നു കരുതി കാണും.. അല്ലാതെന്ത്.. വിചാരിച്ചു തീർന്നില്ല..അതിന് മുന്നേ അവന്റെ കാൾ വന്നു.. അവൾ എടുക്കണോ വേണ്ടയോ എന്ന് ഒരുനിമിഷം ആലോചിച്ചു.. വേണ്ടാ.. കാൾ കട്ട്‌ ആകുന്നത് വരെ സ്‌ക്രീനിലേക്ക് നോക്കിയിരുന്നു.. അപ്പോൾത്തന്നെ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു..അവന്റ്റെതാണ്..അവൾ ഓപ്പൺ ചെയ്തു നോക്കി. " how do you feel now " അതും അവോയ്ഡ് ചെയ്തു വിടാൻ തോന്നിയില്ല.. good എന്ന് മാത്രം റിപ്ലൈ ടൈപ്പ് ചെയ്തു വിട്ടു.. " koppe.. phon kayyil thanne undaayittaano call edukkaathath..😡" ഉടനെ വന്നു അവന്റെ കലിപ്പ് റിപ്ലൈ..അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. "Edukkan thonniyilla.." എന്ന് ടൈപ്പ് ചെയ്തു.. വിടാൻ പറ്റിയില്ല.. അപ്പോഴേക്കും അവന്റെ കാൾ വന്നു..അറ്റൻഡ് ചെയ്യണോ വേണ്ടയോന്ന് ആലോചിക്കാൻ ഒന്നും നിന്നില്ലാ..വേഗം എടുത്തു.. " എനിക്ക് കാണാൻ തോന്നുന്നു..ഞാൻ വരുവാ അങ്ങോട്ട്‌.. " എടുത്തപ്പാടെ അവൻ പറഞ്ഞു.

" ഇപ്പൊ എന്റെ കയ്യും കാലും മാത്രമേ ഒടിഞ്ഞുള്ളൂ.. വന്നാൽ നിന്റേതു കൂടി ഒടിയും.." "നിന്റെ വീട്ടുകാർ എന്നെ എന്ത് ചെയ്യുമെന്നാ.. അവരെന്നെ ഒരു ചുക്കും ചെയ്യില്ല.. " "അതിന് വീട്ടുകാരു ചെയ്യുമെന്ന് ആരാ പറഞ്ഞത്.. ഞാൻ ചെയ്യുമെന്നാ..വന്നാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും.. " "ഉറപ്പാണോ.. എന്നാൽ എനിക്കതൊന്നു കാണണം..ഞാൻ വരുവാ.. പത്തു മിനുട്ടിനുള്ളിൽ നിന്റെ റൂമിൽ എത്തിയിരിക്കും.. " അവൻ വാശിയോടെ പറഞ്ഞു. "നോ അമൻ.. വേണ്ടാ.. നിന്നോട് തർക്കിക്കാനോ കലി തുള്ളാനോ ഉള്ള എനർജി ഇല്ല.. പ്ലീസ് ലീവ് മി.." " ഇല്ല..വരില്ല.. ദേഷ്യപ്പെടണ്ടാ.. വെറുതെ ശരീരം ചൂട് പിടിപ്പിക്കണ്ടാ..ഫോൺ മാറ്റിവെച്ചു കിടന്നുറങ്ങാൻ നോക്കടീ.. ലൈനിൽ കണ്ടാൽ ഉറപ്പായും ഞാൻ വരും.." അവൻ കാൾ കട്ട്‌ ചെയ്തു.. ഹൂ.. എന്തൊരു ജന്മമാ പിശാശ്.. എന്നെ പേടിപ്പിക്കാൻ നീ ആരെടാ തെണ്ടി.. കാട്ടു പോത്തേ.. ദജ്ജാലെ.. പോയി പണി നോക്കെടാ.. വായിൽ വന്ന തെറിയൊക്കെ വിളിച്ചു അവനോടുള്ള ദേഷ്യം തീർത്തു.. ലൈനിൽ കയറേണ്ട.. അവൻ പറഞ്ഞാൽ പറഞ്ഞതാണ്.. വെറുതെ പണി വാങ്ങിക്കുന്നത് എന്തിനാ.. ഫോൺ മാറ്റിവെച്ചു കിടക്കാൻ നോക്കി..

അപ്പോഴാണ് നുസ്രയ്ക്ക് വിളിച്ചില്ലന്ന കാര്യം ഓർത്തത്.. അപ്പൊത്തന്നെ അവൾക്ക് കാൾ ചെയ്തു കുറച്ചു നേരം സംസാരിച്ചു.. ശേഷം ഉറങ്ങി കിടക്കുന്ന സനുവിനെയും പറ്റി ചേർന്നു കിടന്നു.. 💛💛💛💛 ലൈല അഞ്ജലി മിസ്സ്‌നു ഫോൺ ചെയ്തു പത്തു പതിനൊന്നു ദിവസത്തേക്ക് ലീവ് ആണെന്ന് പറഞ്ഞു..അതിന്റെ കാരണവും വ്യക്തമാക്കി..കാല് ശെരിക്കും സുഖപ്പെടണമെങ്കിൽ മിനിമം രണ്ടാഴ്ച എങ്കിലും റസ്റ്റ്‌ വേണം..ഏതായാലും അത്രേം ഡേയ്‌സ് ഒന്നും കഴിയില്ല..ട്രസ്റ്റ്‌ന്റെ ഉൽഘാടനവും ഇലക്ഷനുമൊക്കെ അടുത്ത് വന്നു.അതോണ്ട് കൂടുതൽ ഡേയ്‌സ് ലീവ് എടുക്കാൻ പറ്റില്ല..അവൾ പോകാത്ത അത്രയും ഡേയ്‌സ് സനു സ്കൂളിലേക്കും പോകില്ല..എത്ര നിർബന്ധിച്ചിട്ടും അവൻ പോകാൻ കൂട്ടാക്കുന്നില്ല..അവളെ അവരുടെ അടുത്ത് വിട്ടിട്ടു പോകാൻ അവനു ധൈര്യമില്ല..അതുതന്നെ കാര്യം..പിന്നെ സ്കൂളിൽ പോകാതെ നിക്കാൻ ഒരു അവസരം നോക്കി നിൽക്കുന്നവനാണ് അവൻ..അതോണ്ട് അവളുടെ കാല് വേദന അവൻ നല്ലോണം മുതലാക്കി എന്നുവേണം പറയാൻ..😀 രണ്ടു ദിവസം ആകുമ്പോഴേക്കും തന്നെ അവൾക്ക് വീട്ടിൽ വല്ലാതെ ബോർ അടിക്കാൻ തുടങ്ങി.

.സനു ഒന്നിച്ച് ഉള്ളതായിരുന്നു ഏക ആശ്വാസവും ടൈം പാസ്സുമൊക്കെ..പിന്നെ ഇടയ്ക്ക് ഇടെ നുസ്രയും മുന്നയും വിളിച്ചു സംസാരിക്കും..പിന്നെ ഡെയിലി ഒന്നെന്ന കണക്കിൽ താജുo..അവളെക്കാൾ ബോർ അടിയായിരുന്നു നുസ്രയ്ക്കും മുന്നയ്ക്കും കോളേജിൽ..ലൈല ഇല്ലാത്ത ആ ദിവസങ്ങൾ അവരിൽ വല്ലാത്ത മൂകത സൃഷ്ടിച്ചു..ലൈല അധികമൊന്നും സംസാരിക്കാറില്ല..അല്പം മാത്രമേ സംസാരിക്കാറുള്ളൂ..ആവശ്യത്തിനു മാത്രം..കൂടുതൽ സംസാരിച്ചു ആരെയും വെറുപ്പിക്കുന്ന സ്വഭാവമൊന്നുമില്ല അവൾക്ക്..എന്നാലും അവൾ ഒന്നിച്ച് ഉണ്ടാകുമ്പോൾ ഒരു പ്രത്യേക സുഖവും സന്തോഷവുമൊക്കെയാണ്‌..പിന്നെ അവളുടെ ഒരു ചിരിയുണ്ട്..സിമ്പിൾ ആയുള്ള ഒരു ചിരി..അതൊന്നു മതി ഒരുദിവസം ഫുൾ കളർ ആവാൻ.. നുസ്ര അതൊക്കെ ഓർത്ത് ഓരോ ദിവസവും തള്ളി നീക്കി.. ഈ മുന്നയുടെയും നുസ്രയുടെയും അവസ്ഥ പറഞ്ഞതിനേക്കാൾ കഷ്ടം ആയിരുന്നു താജ്ന്റെ അവസ്ഥ..അവൾ ഇല്ലാതെ ആകെ ശോക മൂകമായിരുന്നു അവൻ കോളേജിൽ..അവൾ ഇല്ലാത്ത ദിവസങ്ങൾ കോളേജ് ശ്മശാനത്തിനു തുല്യമാണെന്ന് തോന്നിപ്പോയി അവന്..അവന് ഏറ്റവും മിസ്സ്‌ ചെയ്തത് അവളുടെ വായയാണ്..

ദിവസവും അതുകേട്ടു ശീലമായതു കൊണ്ടു ഇപ്പൊ ഒരുദിവസം പോലും അതില്ലാതെ പറ്റില്ലായിരുന്നു..അവളോട്‌ ഉടക്കാതെ, വഴക്ക് ഇടാൻ കഴിയാതെ അവന് ഒരു സമാധാനവും ഉണ്ടായില്ല..എന്നും രാത്രിയിൽ അവളെ കാണാൻ തോന്നും..വീട്ടിലേക്കു പോകാൻ വേണ്ടി ഇറങ്ങുകയും ചെയ്യും..പിന്നെ വേണ്ടാന്ന് വെക്കും..അവൾക്ക് ദേഷ്യം വരുന്ന ഒരു കാര്യവും ചെയ്യാതെ നിന്നു..വേറൊന്നും കൊണ്ടല്ല..അവളെക്കൊണ്ട് കൂടുതൽ സ്‌ട്രെയിൻ എടുപ്പിക്കണ്ടന്നു കരുതി..വയ്യാതെ കിടക്കുന്നത് അല്ലേ..സ്വസ്ഥമായി കിടന്നോട്ടെന്നു കരുതി..അതോണ്ട് കൂടുതൽ കാൾ ചെയ്തോ മെസ്സേജ് അയച്ചോ ഒന്നും ശല്യം ചെയ്തില്ല..ഡെയിലി രാത്രി ഒരുവട്ടം വിളിക്കും..എങ്ങനെ ഉണ്ടെന്ന് ചോദിക്കും..ചോദ്യം ശാന്തമാവുന്നതു കൊണ്ടു അവളുടെ മറുപടിയും ശാന്തമായിരിക്കും..കൂടുതൽ ഒന്നും ചോദിക്കില്ല..അത് അവൻ ആയാലും അവളായാലും..എന്നാൽ കിടന്നോന്നു പറഞ്ഞു അവൻ ഫോൺ വെക്കും.അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ..അതൊരു ഒഴിഞ്ഞു മാറൽ ആയിരുന്നില്ല..അവളോടുള്ള അവന്റെയൊരു പ്രത്യേക തരം കേറിങ് ആയിരുന്നു അത്..

അവർ തമ്മിൽ അത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സനു അങ്ങനൊന്നും ആയിരുന്നില്ല.. സനു കൂടെ കൂടെ അവനെ വിളിക്കുകയും ഒരുപാട് സംസാരിക്കുകയും അവനെ ലൈനിൽ കാണുമ്പോൾ എല്ലാം മെസ്സേജ് അയക്കുകയുമൊക്കെ ചെയ്യുമായിരുന്നു.. അങ്ങനെ പത്തു ദിവസങ്ങൾ എല്ലാവരും ഒരുപോലെ ഉന്തിതള്ളി വിട്ടു.. പതിവ് പോലെ അന്ന് രാത്രിയും അവൻ അവളെ വിളിച്ചു. സനുവാണ് ഫോൺ എടുത്തത്.. " അവൾ എന്ത്യേ.. ഉറങ്ങിയോ..? " അവൻ ചോദിച്ചു.. " ഉറങ്ങാനോ.. അവളോ.. ഇവിടെ കിടക്കുവാ ഭൂതനാ.. അവളെന്നെ പിച്ചി താജ്.. എന്റെ കയ്യും കാലും നുള്ളി പറിച്ചു എടുത്തു.. " സനു കരയുന്നത് പോലെ പറഞ്ഞു..അതുകേട്ടു താജ്ന്റെ അന്തം പോയി.. അപ്പൊ നീ ശെരിക്കും രാക്ഷസി തന്നെയാണോടീ.. ആ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ലല്ലോ പിശാശേ.. താജ് മനസ്സിൽ പറഞ്ഞു.. എന്നിട്ടു സനുവിനോട് എന്തിനാ അവൾ പിച്ചിയതെന്നു ചോദിച്ചു.. അടുത്ത് നിന്നും അവളുടെ ശബ്ദവും തെറി വിളിക്കലുമൊക്കെ കേൾക്കുന്നുണ്ട്.. " അതോ.. അത് ഞാൻ റൂമിൽ ഫുട്ബോൾ തട്ടി കളിക്കുമ്പോൾ അവളുടെ നെറ്റിയിലൊന്നു ഇടിച്ചു.. ഇത്തിരി ചോര വന്നു.. അത്രേയുള്ളൂ.. " "എടാ പിശാശ്ശെ.. കൊന്നോ ടാ നീ അവളെ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവളോട് കുരുത്തക്കേട് കാണിക്കാൻ നിക്കരുത് എന്ന്.. അവളെ നല്ലോണം നോക്കിക്കോളാമെന്ന് പറഞ്ഞത് ഇതിനാണോടാ നീ. "

"നീ പോടാ അളിയാ.. എനിക്ക് ഇങ്ങനെയൊക്കെ നോക്കാൻ അറിയൂ.. ഞാൻ അവളെ നല്ലോണം ശ്രുശ്രൂഷിക്കുന്നുണ്ട്.. അതിൽ തൃപ്തി വരുന്നില്ലങ്കിൽ നിങ്ങൾ അവളെ നിങ്ങടെ വീട്ടിലേക്കു എടുത്തോണ്ട് പൊക്കോ.. എന്നിട്ടവിടെ കിടത്തി ശ്രുശ്രൂഷിക്ക് ഈ അണ്ണാച്ചിയെ.. നിങ്ങടെ സ്വീറ്റ് ഹാർട്ട്‌ അല്ലേ.. ബാക്കിയുള്ളവർക്ക് ഇത്തിരി സമാധാനം കിട്ടും.. " " നീ ഫോൺ അവളെ കയ്യിൽ കൊടുത്തെ.. " " ആാാ.. " എന്ന് കനപ്പിച്ചു പറഞ്ഞു സനു ഫോൺ അവളുടെ മടിയിലേക്ക് എറിഞ്ഞു.. " പെറുക്കി എറിയാൻ നിന്റെ കെട്ട്യോളുടെ വീട്ടിന്നു കൊണ്ടു വന്ന ഫോൺ ഒന്നുമല്ല.. ഇനി നീയിതിൽ തൊടുന്നത് ഞാനൊന്നു കാണട്ടെ..അപ്പൊ ശെരിയാക്കി തരാം നിന്നെ..എഴുന്നേറ്റു പോടാ മാക്രി തലയാ.. " എന്ന് പറഞ്ഞു സനുവിനെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ടു അവൾ ഫോൺ ചെവിയോട് ചേർത്തു.. " എന്തുവാടി.. ഇപ്പോഴും നേഴ്സറി കുട്ടിയാണെന്നോ നിന്റെ വിചാരം.. അവൻ കുഞ്ഞല്ലെ.. വിട്ടു കൊടുത്തൂടെ നിനക്ക്.. " " കുഞ്ഞ്..എന്റെ വായിന്നു ഒന്നും കേൾക്കണ്ട നീ.. ഫുഡ്‌ ബാൾ വെച്ചെന്റെ നെറ്റി പൊട്ടിച്ചു അവൻ.. മുറിവിലാ വന്നു ഇടിച്ചെ.. ചോര വരുന്നു.. നീറിട്ട് ആണെങ്കിൽ തൊടാൻ മേലാ.. " അവൾ എരിവ് വലിച്ചോണ്ട് പറഞ്ഞു..

" ഹോസ്പിറ്റലിൽ പോകണോ.. " അവന്റെ ശബ്ദത്തിൽ ടെൻഷൻ നിറഞ്ഞിരുന്നു.. " വേണ്ടാ.. മരുന്നുണ്ട്.. അത് വെച്ചോളാം.. നീറ്റൽ ഉണ്ടെന്നേയുള്ളൂ.. വേറെ കുഴപ്പമൊന്നുമില്ല.. " "മ്മ്.. " അവനൊന്നു മൂളുക മാത്രം ചെയ്തു..പിന്നെ അവളൊന്നും മിണ്ടിയില്ല.. അവനും മിണ്ടിയില്ല.. കുറച്ചു നേരം മൗനം മാത്രമായിരുന്നു ഇടയിൽ.. " എന്നാ ഇനി കോളേജിലേക്ക്..? " അവളൊന്നും മിണ്ടില്ലന്നു തോന്നിയതും അവൻ മൗനം ഭേദിച്ചു.. "രണ്ടു ദിവസം കൂടി കഴിയും.. നല്ല സുഖം തോന്നുന്നില്ല.. " " ഇപ്പോൾത്തന്നെ പത്തു ദിവസം ആയില്ലേ.. ഇനി എന്തിനാ രണ്ടുദിവസം കൂടി.. നാളെ തൊട്ടു വാ.. എനിക്ക് പറ്റുന്നില്ല നീ ഇല്ലാതെ.. ബസ്സിൽ ഒന്നും വരണ്ട.. ഞാൻ വരാം പിക് ചെയ്യാൻ.. അല്ലെങ്കിൽ വേറെ വണ്ടി വിടാം.. വീട്ടിൽ തന്നെ ഇരുന്നാൽ ശരീരത്തിന്റെ അസ്വസ്ഥത മാറി കിട്ടും ആയിരിക്കും.. പക്ഷെ അപ്പോഴേക്കും മനസ്സ് അസ്വസ്ഥതമായി തീരും.. ഒതുങ്ങി കൂടണ്ട.. നാളെ മുതൽ കോളേജിലേക്ക് വരാൻ നോക്ക്.. മാത്രമല്ല.. നീ ലീവ് എടുക്കുന്ന അത്രയും ഡേയ്‌സ് സനുവും വീട്ടിലാ.. ഇപ്പോൾത്തന്നെ എത്ര ക്ലാസ് മിസ്സ്‌ ആയി അവന്.. നാളെ തൊട്ടു അവനെയും പറഞ്ഞയക്ക്.. " അവൻ ദേഷ്യത്തോടെ പറഞ്ഞു..

സത്യം പറഞ്ഞാൽ അവളെ കാണാതെ അത്രക്കും പറ്റുന്നുണ്ടായിരുന്നില്ല അവന്.. ഈ പത്തു ദിവസം എങ്ങനെയാ ഉന്തി തള്ളി വിട്ടതെന്ന് തമ്പുരാനു മാത്രം അറിയാം..ഇനിയും അവളെ കാണാതെ നിന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി അവന്.. അവളെല്ലാം കേട്ടു ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല.. " നിന്റെ വായിൽ എന്തുവാടി.. എന്ത് ചോദിച്ചാലും പറഞ്ഞാലും ഉത്തരമില്ല ഇപ്പൊ.. എപ്പോഴും മൗനം മാത്രം... ദൂരത്തായത് നിന്റെ ഭാഗ്യം.. അടുത്ത് എങ്ങാനും കിട്ടിയിരുന്നു എങ്കിൽ കഴുത്തു പിടിച്ചു ഞെരിച്ചേനെ ഞാൻ.. വെച്ചിട്ടു പോടീ.. " അവന് ദേഷ്യം കൂടി ഫോൺ വെച്ചു.. അവൾ ഫോണിലേക്ക് നോക്കി..അവൻ കാൾ കട്ട്‌ ചെയ്തത് കണ്ടു ഒന്നു ചിരിച്ചു.. ഫോൺ സൈഡിലേക്ക് വെച്ചു.. സനു അവളെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.. "എന്താണ്ടാ..? " അവൾ അവനെ തുറിച്ചു നോക്കി..അവൻ ഒന്നു ഇളിച്ചു കാണിച്ചു.. എന്നിട്ടു അതില്ലേ ലൈലൂ ന്നും പറഞ്ഞോണ്ട് അവളുടെ അടുത്ത് വന്നു അവളെ പറ്റിച്ചേർന്നു ഇരുന്നു.എന്തോ കാര്യ സാധ്യത്തിനു വേണ്ടിയാണെന്ന് അവൾക്ക് മനസ്സിലായി..ഒന്നും ചോദിച്ചില്ല.അവൻ ഇങ്ങോട്ട് പറയട്ടെന്നു കരുതി കുറച്ചു വെയ്റ്റ് ഇട്ടു ഇരുന്നു..സനു അവളുടെ മടിയിലേക്ക് കിടന്നു..

അപ്പോൾത്തന്നെ അവൾ ജാഡ ഒക്കെ എടുത്തു ദൂരെക്ക് വലിച്ചെറിഞ്ഞു അവന്റെ മുടിയിലൂടെ വിരൽ ഓടിക്കാൻ തുടങ്ങി.. " നിനക്ക് താജ്നോട് ദേഷ്യമുണ്ടോ..?" "ദേഷ്യമോ.. എന്തിന്.. എനിക്കൊരു ദേഷ്യവും ഇല്ലല്ലോ.. " " അപ്പൊ ഇഷ്ടമാണോ ഉള്ളത്..? " "പോ പിശാശ്ശെ.. ദേഷ്യം ഇല്ല എന്നതിന്റെ അർത്ഥം ഇഷ്ടം ഉണ്ടെന്നാണോ.. സാധാരണ ഒരാളോട് ഉള്ളത് പോലെ.. പിന്നെ ഞാൻ അവനെ എന്റെ ഫ്രണ്ട് ആയി കാണുന്നുണ്ട്. പക്ഷെ അവനത് അംഗീകരിച്ചു തരുന്നില്ല.. " അവൾ വിഷമത്തോടെ പറഞ്ഞു.. "സാരമില്ല..എല്ലാം പതുക്കെ ശെരിയാകും..താജ് നിന്നെ ഫ്രണ്ട് ആയി അംഗീകരിച്ചില്ലെങ്കിലും കുഴപ്പമില്ല..നീ അവനോട് ദേഷ്യ പെടരുത്..ഒരു ഫ്രണ്ട്നോട് പെരുമാറുന്നത് പോലെത്തന്നെ പെരുമാറ്..മുന്നയോടും എബിയോടുമൊക്കെ ഉള്ളത് പോലെ..നിങ്ങൾ രണ്ടുപേരും സോഫ്റ്റ്‌ ആയി ഇടപഴകുന്നത് കാണാനാ എനിക്കിഷ്ടം..നിങ്ങൾ ശത്രുക്കൾ ആവണ്ട..നീയെപ്പോഴും നിന്റെ ഭാഗം കണ്ട്രോൾ ചെയ്തു വെക്ക്..കാര്യങ്ങൾ ഒരു പരിധി വരെ ഓക്കേ ആകും.."

സനു പറഞ്ഞു..അവളൊന്നും മറുത്തു പറഞ്ഞില്ല..എല്ലാം ശാന്തമായി കേൾക്കുകയും ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുകയും ചെയ്തു..കാരണം സനു പറഞ്ഞതൊക്കെ അവളും ആഗ്രഹിക്കുന്നുണ്ടായിരുന്നു..താജ്നോടു ഇപ്പോൾ ദേഷ്യമൊന്നുമില്ല..അന്നും ഉണ്ടായിരുന്നില്ല..പക്ഷെ ഇപ്പോൾ ഒരു ഇഷ്ടമുണ്ട്..മുന്നയോടും എബിയോടുമൊക്കെ ഉള്ളത് പോലൊരു ഇഷ്ടം..അവൻ തന്റെ ഫ്രണ്ട് ആകണമെന്ന് അവൾ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.അവന്റെ സ്നേഹവും സംരക്ഷണവും എത്രയെന്നു ഈ ചുരുങ്ങിയ നാള് കൊണ്ടു തന്നെ അവൾക്ക് മനസ്സിലായിരുന്നു..പക്ഷെ ഒരിക്കലും അവൻ ആഗ്രഹിക്കുന്ന ഒരു സ്ഥാനം അവന് നൽകാൻ കഴിയില്ല..എങ്കിലും ഇനി മുന്നോട്ടു തമ്മിൽ ഉടക്കോ വഴക്കോ ഒന്നും ഇല്ലാതെ കാര്യങ്ങൾ എല്ലാം ഭംഗി ആവുമെന്നാ അവൾ ഇപ്പോ പ്രതീക്ഷിക്കുന്നത്..അതുപോലെ തന്നെ താജ്നോടുള്ള പെരുമാറ്റം നല്ല രീതിയിൽ ആക്കാൻ അവൾ തീരുമാനിച്ചു..എന്ത് വന്നാലും അവനെത്ര ദേഷ്യപ്പെട്ടാലും അതൊന്നും കാര്യമാക്കാതെ ബാക്കിയുള്ളവരോട് പെരുമാറുന്നത് പോലെ തന്നെ സോഫ്റ്റ്‌ ആയി മാത്രമേ അവനോടും ഇനിമുതൽ പെരുമാറുകയുള്ളൂ എന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു..

അവൾ ഓരോന്നു ചിന്തിച്ചു ഇരുന്നു.അപ്പോഴേക്കും സനു എണീറ്റു അവളുടെ മരുന്ന് എടുത്തു കൊണ്ടു വന്നിരുന്നു..അവൻ പതുക്കെ അവളുടെ മുറിവിൽ മരുന്ന് വെച്ചു കൊടുത്തു..ഒപ്പം ഒരായിരം സോറിയും അവളുടെ കവിള് നിറയെ മുത്തവും..അവൾ സാരമില്ലടാന്നും പറഞ്ഞു അവനെ ചേർത്തു ഇരുത്തി ഓരോന്നു പറഞ്ഞു ചിരിക്കാനും വീണ്ടും അടി ഉണ്ടാക്കാനും തുടങ്ങി.. 💙💙💙 രാവിലെ എഴുന്നേൽക്കുമ്പോൾ അവൾക്ക് കാലിനു പൂർണ സുഖമൊന്നും തോന്നുന്നുണ്ടായിരുന്നില്ല..എന്നിട്ടും തലേന്ന് താജ് പറഞ്ഞതൊക്കെ ഓർത്ത് വെച്ചു കൊണ്ടു കോളേജിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു..ഒപ്പം താജ്നോട് നന്നായി കൂട്ട് കൂടണമെന്ന ആഗ്രഹവും..പറ്റുമെങ്കിൽ അവനോട് തന്റെ കഴിഞ്ഞ രണ്ടുവർഷക്കാലത്തെ കുറിച്ച് പറയണം..എല്ലാം തുറന്നു പറയണം..ആ പ്രണയം ഇന്നും ഒരുതരി പോലും നിറം മങ്ങാതെ ഈ നെഞ്ചിൽ ഉണ്ടെന്നും അത് കൊണ്ടാ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയാത്തതെന്നുമൊക്കെ പറയണം..അങ്ങനെ എങ്കിലും അവൻ പിന്മാറിക്കോട്ടേ..എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം സംഭവിച്ചു എന്നെ ഒരു സുഹൃത്ത് ആയി അംഗീകരിക്കട്ടെ..

അവൾ റെഡിയാകുന്നതിന് ഒപ്പം തന്നെ സനുവിനെ റെഡിയാക്കുകയും ചെയ്തു..ബസ് സ്റ്റോപ്പിലേക്ക് പതിയെ നടന്നു..അവിടെന്ന് ഒരു ഓട്ടോ പിടിച്ചു സനുവിനെ സ്കൂളിൽ കൊണ്ടാക്കി..അവൻ ഇത്രേം ദിവസം അവധി എടുത്തതിനു ഹെഡ് മിസ്ട്രസിന്റെ വായിൽ ഇരിക്കുന്ന മുഴുവൻ തെറിയും അവൾ കേട്ടു..സനുവിന് ഒരു കൂസലും ഇല്ലായിരുന്നു..ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ കയ്യും കെട്ടി നാലു ഭാഗത്തേക്കും നോക്കി നിന്നു..ആ നിൽപ് കാണുമ്പോൾ തന്നെ ഒരു ചവിട്ടു വെച്ചു കൊടുക്കാനാ അവൾക്ക് തോന്നിയത്..താജ് ഒരിക്കൽ പറഞ്ഞിരുന്നു..വലുതാകുമ്പോൾ സനു എന്നെ പോലെ ആകുംഎന്ന്.. അന്ന് അവനോട് അവൾ ദേഷ്യ പെട്ടിരുന്നു..അതിന്റെയൊന്നും ഒരു ആവശ്യം ഇല്ലായിരുന്നു എന്ന് അവൾക്ക് ഇപ്പോഴാ മനസ്സിലായത്..ഈ കുട്ടി പിശാശ്ന്റെ സ്വഭാവം നല്ലത് പോലെ അറിഞ്ഞു വെച്ചിട്ടാ അവനന്നു അങ്ങനെ പറഞ്ഞത്..ഒരു വ്യത്യാസവുമില്ല..അവന്റെ തനി പകർപ്പ് തന്നെ എന്റെ അനിയൻ.. അവളൊന്നു നെടുവീർപ്പിട്ടു.. ഹെഡ്മിസ്ട്രസിന്റെ കഴിഞ്ഞു ബാക്കി ടീച്ചർസിന്റെ ആയിരുന്നു..എല്ലാം കഴിഞ്ഞപ്പോൾ ഒരു യുദ്ധം കഴിഞ്ഞത് പോലെ തോന്നി അവൾക്ക്..

ലീവ് എടുക്കാൻ തുടങ്ങിയ അന്നുതന്നെ സ്കൂളിലേക്ക് വിളിച്ചു പറയാൻ ഒരുങ്ങിയതാ..പക്ഷെ സനു സമ്മതിച്ചില്ല..എന്ത് എക്സ്ക്യൂസ് പറഞ്ഞാലും ക്ലാസ്സ്‌ ടീച്ചർ ലീവ് എടുക്കാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു കരയാനും ചിണുങ്ങാനും തുടങ്ങിയിരുന്നു. പിന്നെ ആ ഭാഗം നോക്കിയില്ല..സ്കൂളിൽ നിന്നും വിളിക്കുമ്പോൾ അവൾ അറിയാതെ അവൻ കാൾ കട്ട്‌ ചെയ്യുകയും കാൾ ലിസ്റ്റിൽ നിന്നും ക്ലിയർ ചെയ്യുകയുമൊക്കെ ചെയ്തിരിക്കുന്നു..അതൊക്കെ ഇപ്പോഴാ അവൾക്ക് അറിഞ്ഞത്..തലയിൽ തേങ്ങ വീണത് പോലെ തോന്നി അവൾക്ക്..അവന്റെ തല തെറിച്ച സ്വഭാവം കാരണമാ ഇപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചത്..എല്ലാത്തിനും ഉള്ളത് വൈകുന്നേരം തരാടാ എന്നും പറഞ്ഞു അവന്റെ ചന്തി നോക്കി ഒരു നുള്ളും വെച്ചു കൊടുത്തു അവൾ അതേ ഓട്ടോയിൽ കോളേജിലേക്ക് പോയി.. അവിടെ അവളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു..ഇത്രേം ദിവസം കൊണ്ടു താജ്നോട് തോന്നിയ ഇഷ്ടവും സ്നേഹവുമൊക്കെ ഒരൊറ്റ നിമിഷം കൊണ്ടു പകയായി മാറുന്നത് അവൾ അറിഞ്ഞു..അവളുടെ കണ്ണിൽ കനൽ എരിയാൻ തുടങ്ങി..അവളുടെ ഹൃദയത്തിലേക്ക് തുളച്ചു കയറാൻ കഴിവ് ഉണ്ടായിരുന്നു അവിടെ അരങ്ങേറി കൊണ്ടിരുന്ന കാഴ്ചയ്ക്ക്.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story