ഏഴാം ബഹർ: ഭാഗം 3

ezhambahar

രചന: SHAMSEENA FIROZ

"ലൈലാ..നിനക്ക് മത്സരിക്കാൻ സാധിക്കില്ല...ബർത്ത് ഓഫ് ഡേറ്റ്ന്റെ പ്രശ്നം വരുന്നുണ്ട്..ചെയർപേർസൺ‌ സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്ക് 21 വയസ് തികഞ്ഞിരിക്കണം..അതായത് 1996 ഓഗസ്റ്റ്ന്റെയും 98 ഓഗസ്റ്റ്ന്റെയും ഇടയിൽ ജനിച്ചവർക്ക് മാത്രമേ നോമിനേഷൻ നൽകാൻ സാധിക്കുള്ളൂ..ഞാൻ രജിസ്റ്റർ നോക്കി..നീ 98 ഡിസംബർ ആണല്ലേ..പുതിയ നിയമമാ...ഞാൻ ഇപ്പോഴാ അറിഞ്ഞത്..നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്...നീ ചെന്നൊന്നു നോക്കിക്കോ...വേറെയും രണ്ട് മൂന്ന് റൂൾസ്‌ പുതുതായി വന്നിട്ടുണ്ട്..ഇനി അത് നോക്കിട്ടും കാര്യമില്ല...സാരമില്ല..നിനക്ക് നെക്സ്റ്റ് ഇയർ നോക്കാം.. " അഞ്ജലി മിസ്സ്‌ അവളുടെ തോളിൽ തട്ടി പറഞ്ഞു..അവളൊന്നു ചിരിക്കുക മാത്രം ചെയ്തു..നുസ്റാനെയും കൂട്ടി വേഗം ഓഫീസിൽ നിന്നും ഇറങ്ങി നോട്ടീസ് ബോഡിന്റെ അടുത്തേക്ക് ചെന്നു.. മിസ്സ്‌ പറഞ്ഞത് ശെരിയാണ്..ഇന്നലെ വരെയില്ലാത്ത റൂൾസാണ് അതിൽ ഇന്ന്..ഈ കോളേജിന്റെ ഓരോ കാര്യങ്ങളും നുസ്ര പറഞ്ഞു തന്നു എനിക്ക് കാണാപാഠമാണ്..അവള് ഡിഗ്രിയും ഇവിടെ തന്നെയാണല്ലോ പഠിച്ചത്...അവള് പറഞ്ഞതിലൊന്നും ഞാൻ ഇങ്ങനൊരു നിയമങ്ങളും കേട്ടിട്ടില്ല...

എന്തിന്...ഇന്നലെ വൈകുന്നേരം കൂടി ഞാനിതിന്റെ മുന്നിലൂടെ തന്നെയാ പോയത്..അപ്പോഴും നോട്ടീസ് ബോർഡിൽ തിരുത്തോ കൂട്ടി ചേർക്കലോ ഒന്നും ഉണ്ടായിട്ടില്ല..എന്നിട്ടും ഇപ്പൊ ഈ അവസാനം നിമിഷം...?? "ലൈല..ഇനിയിപ്പോ എന്താ ചെയ്യാ..ഇങ്ങനൊരു റൂൾ ഉള്ള സ്ഥിതിക്ക് ഇനിയിപ്പോ നിനക്ക് കോമ്പറ്റ് ചെയ്യാൻ പറ്റില്ലല്ലോ...സാരല്യടീ..പോട്ടെ...മിസ്സ്‌ പറഞ്ഞത് പോലെ നമുക്ക് നെക്സ്റ്റ് ഇയർ നോക്കാം.. " "അടുത്ത വർഷത്തെ കാര്യമൊക്കെ നമുക്ക് തീരുമാനിക്കാം..അതിന് മുന്നേ എനിക്കൊരാളെ കാണാൻ ഉണ്ട്...ഇത് അവന്റെ പണിയാ...ആ അമന്റെ...നീ വന്നെ.. " "അന്വേഷിച്ചു നടന്നു ബുദ്ധിമുട്ടണ്ടാ...ഞാൻ ഇവിടെ തന്നെയുണ്ട്..." നുസ്രയെയും കൂട്ടി അവിടുന്ന് പോകാൻ ഒരുങ്ങിയ അവളുടെ മുന്നിലേക്ക് ഷർട്ടിന്റെ കോളർ ഒന്നൂടെ ഉയർത്തിക്കൊണ്ട് ഹിന്ദി ഫിലിം ഹീറോയെ പോലെ അവൻ സ്ലോ മോഷനിൽ കടന്നു വന്നു... "ചെറ്റത്തരം കാണിച്ചവനെ ചെറ്റയെന്നു വിളിക്കാം..അതിലും തരം താണ പണി കാണിച്ച നിന്നെ ഞാൻ എന്ത് വിളിക്കണം..വെറും ബോറല്ലാ..മഹാ ബോറായി പോയി അമൻ ഇത്..തെരുവിൽ തല്ലുണ്ടാക്കുന്ന കോളനി പിള്ളേർക്ക് വരെ ഉണ്ടാകും നിന്നെക്കാൾ മാന്യത..

തോൽക്കും എന്നാകുമ്പോൾ ലോകത്ത് എവിടെയും ഇല്ലാത്ത നിയമങ്ങൾ നോട്ടീസ് ബോർഡിൽ കൊണ്ട് വന്നിട്ടിരിക്കുന്നു..." "തോൽക്കുകയോ..ഞാനോ..നോ..നെവർ... " "ഓ..മറന്നു ഞാനത്..ജയിക്കുമെന്ന് ഹൺഡ്രഡ് പേർസെന്റെജ് ഉറപ്പാണല്ലോ നിനക്ക്...അതല്ലേ ഇപ്പൊ കണ്ടത്..അല്ലേ മിസ്റ്റർ അമൻ താജ്...? ആദ്യമായി നിനക്ക് എതിരെ ഒരാൾ മത്സരിക്കുന്നുണ്ടെന്നു കേട്ടപ്പോൾ നീയൊന്നു പതറി..അതും നിന്റെ നേർക്ക് നേർ പോരാടിക്കൊണ്ട് കളത്തിലേക്ക് ഇറങ്ങുന്നത് ഞാൻ ആണെന്ന് അറിഞ്ഞതും നിന്റെ പതർച്ചയുടെ ആക്കം കൂടി.. ഏവരുടെയും മുന്നിൽ നിന്റെ സ്ഥാനം നിലം പതിപ്പിച്ചു കോളേജിന്റെ ഈ കഴിഞ്ഞ നാലു വർഷത്തെ ചരിത്രം മാറ്റി കുറിച്ച് കൊണ്ട് ഞാൻ വിജയ കൊടി പറത്തുമോയെന്നു ഒരു നിമിഷത്തേക്ക് എങ്കിലും നീയൊന്നു ഭയന്നു പോയി അമൻ.. നിന്റെ ഭീഷണിയിലൊന്നും ഞാൻ പിന്തിരിയില്ലന്നു നിനക്കറിയാം..അതോണ്ടല്ലേ ഇപ്പൊ പെട്ടെന്ന് ഒരു മിനുട്ടിൽ ഈ നിയമങ്ങളൊക്കെ പൊട്ടി മുളച്ചത്..

Brilliant Aman...എത്ര കൊടുത്തു നീ പ്രിൻസിക്ക് നിന്റെ തീരുമാനം ഇവിടെ നടപ്പിലാക്കാൻ..നോട്ടീസ് ബോർഡ് തിരുത്തി കുറിക്കാൻ പ്യൂണിന് നേരെ എറിഞ്ഞത് ആയിരമോ പതിനായിരമോ... " "ചീ..നിർത്തടീ നിന്റെ അധിക പ്രസംഗം...എനിക്ക് എതിരെ കളത്തിൽ ഇറങ്ങാൻ നിന്നാൽ കളി പഠിപ്പിച്ചു തരും ഞാൻ...അത് നീയെന്നല്ലാ...ആരായാലും...എനിക്കെതിരെ മത്സരിക്കാൻ മാത്രം വളർന്നിട്ടില്ലടീ നീയൊന്നും...nomination നൽകുന്ന കാര്യം അവസാന നിമിഷം വരെ നീ രഹസ്യമാക്കി വെച്ചത് തന്നെ എന്നെ പേടിച്ചിട്ട്...എന്നിട്ടും ഇപ്പൊ എന്തുണ്ടായെടീ..പുലി പോലെ വന്ന നിന്നെ ഞാൻ എലി പോലെ തിരിച്ചയക്കുന്നത് കണ്ടോ നീ...ഇതാ താജ്ന്റെ മിടുക്ക്... " അവന്റെ മുഖത്ത് വിജയ ചിരി നിറഞ്ഞു... "ഹ്മ്മ്..മിടുക്ക്...നട്ടെല്ലില്ലാത്തവന്റെ മിടുക്ക്...കൈ കരുത്തും മാത്ര പോരാ അമൻ...മനോധൈര്യം കൂടി വേണം...അത് നിന്റെ രക്തത്തിൽ തൊടാത്ത ഒന്നാണെന്നു നീ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...

എതിർ സ്ഥാനാർഥികൾ ഇല്ലാതെ മത്സരിച്ചു സ്ഥാനത്തിരിക്കുന്നതു ആത്മവിശ്വാസം ഉള്ളൊരുത്തനു ചേർന്ന പണിയല്ല..ആണാണെങ്കിൽ,, നട്ടെല്ല് ഉള്ളവൻ ആണെങ്കിൽ എന്നെ കൂടെ കളത്തിൽ ഇറങ്ങാൻ അനുവദിക്ക്...എന്റെ കൂടെ മത്സരിച്ചു ജയിക്ക്...എങ്കിൽ ഞാൻ സമ്മതിച്ചു തരാം നാഴികയ്ക്കു നാല്പത് വട്ടം നീ വിളിച്ചോതുന്ന നിന്റെ ധൈര്യവും ചങ്കൂറ്റവും...എങ്കിൽ നീ പറഞ്ഞത് പോലെ ഞാൻ നിന്നെ നിന്റെ ഇഷ്ടം നോക്കി താജ് എന്ന് വിളിച്ചോളാം...നിന്റെ മുന്നിൽ ഞാൻ അടിയറവു പറഞ്ഞോളാം അമൻ... " അവൾ ജ്വലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി വെല്ലുവിളിച്ചു... "ലൈല..വേണ്ടാ...വാ...എല്ലാരും ശ്രദ്ധിക്കുന്നു.. " ചുറ്റിനും ആള് കൂടുന്നതു കണ്ട നുസ്ര അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..അവള് പോകാൻ കൂട്ടാക്കിയില്ല.. "എന്ത് പറയുന്നു അമൻ...റൂൾസ്‌ തിരുത്തുകയല്ലേ... " അവനൊന്നും മിണ്ടിയില്ല..പകരം നെറ്റിയും തടവിക്കൊണ്ട് ചുറ്റിനും നോക്കി..എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട അവൻ അവളെ നോക്കി പല്ല് ഞെരിച്ചു... "നിന്നു വിയർക്കണ്ട അമൻ..കൊടുത്ത കാശു നഷ്ടത്തിലാക്കയും വേണ്ടാ...നോട്ടീസ് ബോർഡ് അങ്ങനെ തന്നെ ഇരുന്നോട്ടെ...

ഞാൻ മത്സരിക്കുന്നില്ല..പക്ഷെ ഒന്നോർത്തു വെച്ചോ നീ..തോറ്റു തരില്ല ഞാൻ...നിന്റെ മുന്നിൽ അടിയറവു പറഞ്ഞു തല കുനിച്ചു നിൽക്കണമെങ്കിൽ ഈ ലൈല മരിച്ചിരിക്കണം..." എല്ലാവരും കേൾക്കേ ഉറച്ച സ്വരത്തിൽ അവൾ അവന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു..എല്ലാം കണ്ടു കാറ്റ് പോയ അവസ്ഥയിൽ നിക്കുന്ന നുസ്രയെയും വലിച്ചു അവൾ നടന്നു.. "നിന്റെയൊക്കെ അമ്മൂമ്മേടെ പതിനാറാം അടിയന്ത്രത്തിന്റെ ചോറ് വിതരണമല്ല ഇവിടെ... " അവന്റെ ശബ്ദം ചുറ്റും കൂടി നിന്ന സ്റ്റുഡന്റ്സിന് നേരെയായി..അവന്റെ വിറപ്പിക്കൽ കേട്ടതും ജൂനിയർസൊക്കെ ഓടെടാ ഓട്ടമെന്ന പോൽ സ്ഥലം കാലിയാക്കി...സീനിയർസ് എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് ഓരോ ഭാഗത്തേക്ക്‌ നടന്നു...എല്ലാവരും പോയി കഴിഞ്ഞതും എബി അവന്റെ അടുത്തേക്ക് വന്നു.. "നീ ഇതെന്തു പണിയാടാ കാണിച്ചേ.." എബി അന്തം വിട്ടു കൊണ്ട് ചോദിച്ചു...അവൻ എബിയെ ഒന്ന് തറപ്പിച്ചു നോക്കി.. "എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ..? "

"തെണ്ടീ...എന്നെ വിളിച്ചു വേഗം വരാൻ പറഞ്ഞിട്ട് നീയിതെവിടെ പോയി ചത്തു കിടക്കുവായിരുന്നു...അവള് ഇവിടെ ഘോരം ഘോരം പ്രസംഗിച്ചതു വല്ലതും കേട്ടോ നീ...വിയർത്തു പോയി ഞാൻ...എല്ലാം കഴിഞ്ഞപ്പോൾ ചോദ്യം ചെയ്യാൻ വന്നേക്കുന്നു...പൊക്കോണം എന്റെ മുന്നീന്ന്.." "എടാ..അത് പിന്നെ ഞാൻ...നിനക്ക് ആരുടെയും സഹായമൊന്നും വേണ്ടല്ലോ...വെട്ടു പോത്ത് വന്നാലും ഒറ്റയ്ക്ക് നേരിടുന്നവനാണല്ലോ നീ..അപ്പൊ ഞാൻ വിചാരിച്ചു... ഇതിപ്പോ ഞാൻ അറിഞ്ഞോ അവള് നിന്നെ കിടിലം കൊള്ളിക്കുമെന്ന്..." "ഇത് വെട്ടു പോത്തിനെയും കടത്തി വെട്ടും..മദം പൊട്ടി നിൽക്കുന്ന മദയാനയാടാ അവള്... " "ചുമ്മാതെ ഒന്നുമല്ലല്ലോ...നീ തോണ്ടാൻ ചെന്നിട്ടല്ലേ...നിന്നെ മുട്ടാതെയും തട്ടാതെയും പോകുന്ന ആ പെണ്ണിനെ പോയി ചൊറിയണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നിനക്ക്...വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു ഇട്ട കഥയായി പോയി മോനെ..." എബി നിന്നു ചിരിക്കാൻ തുടങ്ങി.. "പട്ടീ...നീ പറഞ്ഞിട്ടല്ലേ ടാ.... "

"ഞാനോ...ഞാനെന്താ പറഞ്ഞേ...നീ വന്നു ഡിക്ലയർ ചെയ്തോന്നാ...അല്ലാതെ അവളെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഇമ്മാതിരി തറ വേല കാണിക്കാൻ പൊന്നു മോനോട് ഞാൻ പറഞ്ഞിട്ടില്ല...അവള് പറഞ്ഞത് പോലെ ലോകത്ത് എവിടെയും ഇല്ലാത്ത റൂൾസ്‌ ആണല്ലോ ടാ നീയൊരറ്റ നിമിഷം കൊണ്ട് നോട്ടീസ് ബോർഡിലേക്ക് കൊണ്ട് വന്നത്... എന്നാലും മുടിഞ്ഞ കപ്പാസിറ്റിയാ മോനെ നിനക്ക്...ഇത്രേമൊക്കെ ചെയ്തു കൂട്ടിയിട്ടും അവള് അത്രേമൊക്കെ വിറപ്പിച്ചിട്ടും നീ നിന്നിടത്ത് നിന്നു അനങ്ങിയത് പോലുമില്ലല്ലോ...ഞാനായിരുന്നേൽ ഉറപ്പായിട്ടും മുള്ളി പോയേനെ... " അവൻ ഒന്ന് ചിരിച്ചു.. "ചിരിക്കുന്നോ...എടാ പോത്തേ...നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവളോടു ഉടക്കാൻ നിക്കരുതെന്ന്..നിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഓരോ പ്രവർത്തിയും അവളെ ദേഷ്യം പിടിപ്പിക്കുന്നത് ആണെടാ...നീ ചെയ്തു വെക്കുന്നതൊക്കെ കണ്ടു അവൾക്ക് നിന്നോടുള്ള വെറുപ്പ് കൂടത്തേയുള്ളൂ... അവൾക്ക് നിന്നോട് ഇഷ്ടം തോന്നേം വേണം..

എന്നാൽ നീയൊട്ട് അവൾക്ക് ഇഷ്ടമുള്ളതൊന്നും ചെയ്യേമില്ല താനും...ഇതിനൊക്കെ എന്നാടാ ഒരു അവസാനം... " താജ് അപ്പോഴും ഒന്നും മിണ്ടിയില്ല..എബിയെ നോക്കി ഒന്നു സൈറ്റ് അടിച്ചു കാണിക്കുക മാത്രം ചെയ്തു.. "അവള് ഇവിടെ നടത്തിയത് പ്രണയ താണ്ടവമല്ല ഇങ്ങനെ ചിരിച്ചോണ്ടും സൈറ്റ് അടിച്ചോണ്ടും നിക്കാൻ...രുദ്ര താണ്ടവമാ..എനിക്കിപ്പോഴും വിറയൽ മാറീട്ടില്ല...എന്നിട്ട് അവനു വല്ല കൂസലും ഉണ്ടോ നോക്കിക്കേ.. " "എടാ അച്ചായാ...ഒന്നും കാണാതെ ഞാനൊരു കാര്യവും ചെയ്യില്ലെന്ന് നിനക്ക് അറിയാമല്ലോ...അവള് പറഞ്ഞത് ശെരിയാ..കാശു കുറച്ചധികം എറിഞ്ഞിട്ട് തന്നെയാ കളിച്ചത്.. പക്ഷെ എന്തിന് വേണ്ടി..ആർക്ക് വേണ്ടിയാണെന്ന് നീ ചോദിച്ചോ...? ഈ എനിക്ക് വേണ്ടിയാണെന്ന് കരുതിയോ നീ...എങ്കിൽ കേട്ടോ..അവൾക്ക് വേണ്ടിയാ...അവള് തോൽക്കാതെ ഇരിക്കാൻ വേണ്ടി മാത്രം.. നിനക്ക് തോന്നുന്നുണ്ടോ എന്റൊപ്പം മത്സരിച്ചാൽ അവൾ ജയിക്കുമെന്ന്..ഇല്ലാ..ജയിക്കില്ല...ഭൂരിഭാഗം പോയി കാൽഭാഗം പോലും കിട്ടില്ല...ആ കിട്ടുന്നത് തന്നെ അവളുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്ന സീനിയർ ബോയ്സ് കുറച്ചെണ്ണമില്ലേ..അവരുടേതു മാത്രം ആയിരിക്കും...

പിന്നെ കൊടുത്താൽ കുറച്ചു ജൂനിയർ ബോയ്സും...ഗേൾസ് ഒരൊറ്റ എണ്ണം ഈ താജ്നു അല്ലാതെ മറ്റൊരാൾക്കും കൊടുക്കില്ല അവരുടെ വോട്ട്...ബികോസ് ഞാനാണ് അവരുടെ ഹീറോ..എല്ലാ പെണ്ണും അവളെ പോലെയല്ലടാ..ആണിന്റെ സൗന്ദര്യത്തിലും ബോഡി ഫിറ്റ്‌നെസിലും വീഴാത്ത പെൺകുട്ടികൾ ചുരുക്കമാണ്...ബോയ് ഫ്രണ്ട് ആയി കിട്ടാൻ കൊതിക്കും..കിട്ടിയില്ലന്നാൽ ചുമ്മാതെ മനസ്സിൽ ഹീറോയായി കൊണ്ട് നടക്കും..നോക്കി വെള്ളം ഇറക്കും..അങ്ങനെ ആ കൊതി ഒരുവിധം തീർക്കും...ഇതൊന്നും ഇല്ലാത്ത അവളെ പോലെത്തെ മൂരാച്ചി ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അവളല്ലാതെ വേറൊന്നു കാണില്ല... ചേ..വിഷയം മാറിപ്പോയി...പറഞ്ഞു വന്നതെന്താ..അവൾ തോൽക്കുംന്നല്ലേ..? എനിക്കെതിരെ മത്സരിച്ചു അവൾ ഈ ക്യാമ്പസിലെ ഏവർക്കും മുന്നിൽ തോൽക്കുംന്നല്ലേ...അത് വേണ്ടടാ..അവളങ്ങനെ തോൽക്കാൻ പാടില്ല..തോൽക്കണം..എന്റെ മുന്നിൽ മാത്രം...ഈ താജ്ന്റെ പ്രണയത്തിനു മുന്നിൽ മാത്രം... അതുകൊണ്ട് അവൾ എനിക്ക് എതിരെ കോമ്പറ്റ് ചെയ്യാതെ ഇരിക്കുന്നതാ നല്ലത്...മത്സരിച്ചു പരാജയ പെടുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ മത്സരിക്കാതെ നിക്കുന്നത്...

അതും അവളായി സ്വയം പിന്തിരിഞ്ഞതല്ല..ഒരു റൂൾ...അതുകാരണം അവൾക്ക് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കുന്നില്ല..അത്രേയുള്ളൂ..അതാകുമ്പോൾ ആരും അവളുടെ ധൈര്യത്തിനെ കുറ്റപെടുത്തുകയുമില്ല.. അതിന് വേണ്ടിയാ ഇപ്പം ഇങ്ങനൊന്ന്..അതാ നേരത്തെ എന്നേം കൂടെ കളത്തിൽ ഇറങ്ങാൻ അനുവദിക്കെന്നു പറഞ്ഞു അവള് അലറിയിട്ടും ഞാനൊന്നും മിണ്ടാതെ നിന്നത്..അല്ലാതെ എന്റെ നാവ് ഇറങ്ങി പോയിട്ടൊന്നുമല്ല.." "പക്ഷെ താജ്..നീ അവള് നിനക്ക് മുന്നിൽ അല്ലാതെ മറ്റാർക്കും മുന്നിൽ തോൽക്കരുത് എന്ന് ആഗ്രഹിക്കുന്നു...അതിനായി ഓരോന്ന് ചെയ്തു വെക്കുന്നു...അവൾ ആണെങ്കിൽ അതൊക്കെ നിന്റെ അഹങ്കാരവും ചെറ്റത്തരവും ആണെന്ന് പറഞ്ഞു എല്ലാവർക്കും മുന്നിൽ നിന്നെ തോല്പിക്കാൻ കാത്തു നിക്കുന്നു...എന്തൊക്കെയാ താജ് ഇത്... ഇതൊക്കെ ചെയ്യുന്നതിന് മുന്നേ നീ അവളുടെ മനസ്സിൽ നിന്നോടുള്ള ദേഷ്യവും വെറുപ്പും ഇല്ലാതാക്ക്...എന്നാലേ കാര്യമുള്ളൂ...ഇത് ദിവസം ചെല്ലും തോറും അവൾ നിന്നെ ശത്രു പക്ഷത്തേക്ക് ആക്കുവാ...അവളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല...അന്ന് നീ അവളെ കിസ്സ് ചെയ്യാൻ നോക്കിയതോ തെറ്റ്..അവള് നിന്റെ പെണ്ണാണെന്ന് ഇവിടെ എല്ലാരോടും പറഞ്ഞു നടക്കുന്നത് അതിലും വല്യ തെറ്റ്..അതാ അവൾക്ക് ഒന്നാമത്തെ നിന്നെ പിടിക്കാത്തത്...

പിന്നെ അവളെ ആരെങ്കിലും നോക്കിയാലോ മിണ്ടിയാലോ അവന്റെ കണ്ണ് കൈ കാല്..ഇതൊക്കെ അല്ലെ നിന്റെ ചെയ്ത്ത്...പിന്നെ എങ്ങനെ അവള് നിന്നെ ഇഷ്ട പെടാൻ ആണെടാ... " എബി അവനെ വഴക്ക് പറയുന്നത് പോലെ പറഞ്ഞു.. "ഇഷ്ട പെടുത്തിക്കോളാം എബി..ആയില്ലല്ലോ..ഇനിയും കിടക്കല്ലേ ദിവസങ്ങൾ...എന്നെ ഇഷ്ട പെടാതെ പിന്നെ എവിടെ പോവാനാ അവൾ.." അവൻ ആത്മ വിശ്വാസത്തോടെ പറഞ്ഞു... ** ക്ലാസ്സിൽ എത്തുമ്പോഴേക്കും അവൾ ദേഷ്യം കൊണ്ട് ആകെ വിറക്കുന്നുണ്ടായിരുന്നു.. അവനാരാ എന്നെ ഒഴിവാക്കാൻ...ഈ കോളേജ് എന്താ അവന്റെ തറവാടു സ്വത്താണോ... എന്തെന്തായിട്ടും ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ കൈ ഭിത്തിയിലേക്ക് ആഞ്ഞടിച്ചു.. "റബ്ബേ...ഈ പെണ്ണ്...അവിടെന്ന് മുന്നും പിന്നും നോക്കാതെ അവനെ വെല്ലുവിളിച്ചു വന്നിട്ടിപ്പോ ഇവിടെ സ്വന്തം കൈ തല്ലി ഒടിക്കുന്നോ...വട്ടായോ നിനക്ക്.. " "ആ വട്ടു തന്നെയാ..കൊല്ലും ഞാൻ അവനെ..." "പിന്നേ...കൊല്ലാൻ നീയങ്ങോട്ട്‌ ചെന്നാലും മതി..അവൻ നിന്നു തരല്ലേ നിനക്ക്...ഒന്നു പോടീ അവിടെന്ന്...ഇത്രയൊക്കെ ആയിട്ടും അവൻ ആരാണെന്നു നിനക്ക് മനസ്സിലായില്ലേ..

നീ മത്സരിക്കുന്നുണ്ടെന്നു പറഞ്ഞപ്പോഴേ നിന്നോട് ഞാൻ പറഞ്ഞതാ..അവനോടു മുട്ടാൻ നിക്കണ്ട..ജയിക്കില്ലന്ന്..ഇതിപ്പോ ജയിക്കുന്നത് പോയിട്ട് ഒന്നു തോൽക്കാനുള്ള യോഗം പോലും നിനക്ക് അവൻ തന്നില്ലല്ലോ...അതിന് മുന്നേ തന്നെ നിന്നെ നീക്കം ചെയ്തു കളഞ്ഞില്ലേ...വേണ്ട ടീ..പോട്ടെ..മിസ്സ്‌ പറഞ്ഞില്ലേ..നിനക്ക് അടുത്ത വർഷം നിക്കാം..വെറുതെ അവനെ ചൊറിയാൻ പോണ്ട..അവൻ മത്സരിക്കുകയോ ജയിക്കുകയോ അങ്ങനെ എന്തുണ്ട വേണേലും പുഴുങ്ങിക്കോട്ടെ...ഇനി ആ ഭാഗത്തേക്ക്‌ നോക്കാൻ നിക്കണ്ട.. " "അപ്പോ ബാക്കി ഉള്ളോരേ പോലെ നിനക്കും പേടി തന്നെയാണല്ലേ അവനെ...അതോ സീനിയർ എന്നതിലുപരി നെയിബർ എന്നതിലുള്ള കാര്യമോ.. നിന്നെയൊന്നും പറഞ്ഞിട്ട് കാര്യല്ല..പ്രിൻസി വരെ അവന്റെ അടിമ പണിയാ...പിന്നെയല്ലേ ബാക്കി ഉള്ളവർ...ഈ കോളേജ് തന്നെ അവന്റെ കൈപിടിയിൽ ആണെന്ന് അറിയാം...എങ്കിലും ഞാൻ വിട്ടു കൊടുക്കില്ല നുസ്ര...നോട് കെട്ടുകൾ എറിഞ്ഞു കൊണ്ട് ഇത്തവണയും അധികാരത്തിൽ ഇരിക്കാമെന്നതു അവന്റെ വ്യാമോഹം മാത്രമാണ്..എനിക്കറിയാം എന്താ വേണ്ടതെന്ന്... " എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ പറഞ്ഞു..

അവളുടെ വാശിയും എടുത്തു ചാട്ടവും കണ്ടു നുസ്രയ്ക്കു നന്നേ പേടി തോന്നുന്നുണ്ടായിരുന്നു..നുസ്ര അവളെ ഒന്നും വേണ്ടടീന്ന് പറഞ്ഞു തടയാൻ നോക്കിയെങ്കിലും അവൾ അടങ്ങിയില്ല..അവൾ ദേഷ്യത്തോടെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.. *** ക്യാന്റീനിൽ നിന്നും ഫുഡ്‌ കഴിച്ചിറങ്ങി വരുന്ന വഴിയിൽ എബി ഓഫീസിന്റെ മുന്നിൽ ഒരു പുതിയ ഫ്ലക്സ് കണ്ടു..അവൻ അപ്പൊത്തന്നെ താജ്നെയും അന്വേഷിച്ചു നടക്കാൻ തുടങ്ങി..ക്ലാസ്സിൽ എവിടെയും കാണാതെ വന്നപ്പോൾ അവൻ പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു.. "താജ്... " ജിപ്സിയിൽ ഇരുന്നു കയ്യിലെ സിഗരറ്റിലേക്ക് തന്നെ പുക ഊതി വിടുന്ന അവനെ നോക്കി എബി വിളിച്ചു.. "എന്താ പുതിയ ന്യൂസ്‌... " അവൻ തല ചെരിച്ചു നോക്കാതെ സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു.. "താജ്...അവൻ മത്സരിക്കുന്നുണ്ട്.ആ മുന്ന..അവൾക്ക് പകരം..നിനക്ക് എതിരെ...അവനാകുമ്പോൾ age പ്രോബ്ലം വരുന്നില്ല..കാര്യം ഫസ്റ്റ് ഇയർ ആണെന്നാലും അവന് നമ്മുടെ age തന്നെയാ...

പറഞ്ഞത് പോലെത്തന്നെ അവള് പിന്തിരിയാനുള്ള ഏർപ്പാട് ഒന്നും ഇല്ലല്ലോ...എന്നാ ധൈര്യം ആന്നെടാ അവൾക്ക്..." "മ്മ്..അറിഞ്ഞു...അടിയറവു പറയില്ലന്ന് എന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചിട്ടല്ലേ പോയത്...തോൽക്കണമെങ്കിൽ മരിച്ചിരിക്കണമെന്ന്...പ്രതീക്ഷിച്ചിരുന്നു ഞാൻ...പക്ഷെ മുന്നയെ ഇറക്കുമെന്ന് കരുതിയില്ല.. " "ടാ..ഇനിയിപ്പോ നിന്റെ കാര്യത്തിൽ എനിക്ക് സംശയമുണ്ട്...മുന്നയും ഹീറോ തന്നെയാ മോനെ...നിന്നോടുള്ളതു പോലെത്തന്നെ പല പെൺകുട്ടികൾക്കും അവനോടും ഒരു ക്രെസ് ഉണ്ട്...ഗ്ലാമർന്റെയും ബോഡി ഫിറ്റ്‌നെസിന്റെയും കാര്യത്തിൽ അവനും ഒട്ടും പിന്നിൽ അല്ല..മാത്രമല്ല..കേട്ടിടത്തോളം ക്യാരക്റ്ററും സൂപ്പർ ആണെന്ന തോന്നുന്നത്.. " "സത്യത്തിൽ നീ എന്റെ ഫ്രണ്ടോ അതോ അവരുടെയൊ...വായ തുറന്നാൽ എന്റെ കുറ്റം...ഫുൾ നെഗറ്റീവ് ടോക്ക് മാത്രമേയുള്ളൂ...എന്റെ കോൺഫിഡൻസ് കളയാൻ...നീയൊക്കെ ആണെടാ എന്റെ പരാജയം..

.ഇരുപത്തി നാലു മണിക്കൂറും അവറ്റകൾടെ മേന്മയും പറഞ്ഞു നടന്നോളും...ചോറ് ഇവിടെയും കൂറ് അവിടെയും...നാറി...എഴുന്നേറ്റു പോടാ... " "അയ്യേ...ഞാനൊരു സാധ്യത പറഞ്ഞപ്പോൾ ഇങ്ങനെ...അപ്പൊ ഉള്ള സത്യം മുഴുവനങ്ങു പറഞ്ഞാലോ... " എബി ഇരുന്നു ചിരിക്കാൻ തുടങ്ങി...അത് കണ്ടു അവന്റെ മുഖം ചുവക്കാനും.. "ചോറി മുത്തേ...നീ തന്നെ ജയിക്കും...എല്ലാരുടെയും വോട്ട് നിനക്ക് തന്നെ കിട്ടും...കിട്ടിയില്ലേലും നീ വാങ്ങിച്ചോളും..നിന്നെ എനിക്ക് അറിയാവുന്നതല്ലേ..എന്ത് തറ വേല കാണിച്ചിട്ട് ആയാലും നീ വിജയിച്ചിരിക്കും..പിന്നെന്തിനാ ഈ ടെൻഷൻ... " "ടെൻഷനോ..എനിക്കൊ...ഈ ലൈഫിൽ ടെൻഷൻ എന്നൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല...ഇനിയും ഉണ്ടാവില്ല...ഞാൻ ഏതായാലും തറ വേല കാണിക്കാൻ ഒന്നും പോകുന്നില്ല...തത്കാലം ഞാൻ അറിയാതെ നീയും ഒന്നിനും പോകാതെ നിന്നാൽ മതി...അവള് പറഞ്ഞത് പോലെ തന്നെ ഒരു കോമ്പറ്റിഷൻ ഇല്ലാതെ അധികാരത്തിൽ ഇരിക്കുന്നതിന് ഒരു സുഖ കുറവുണ്ടെടാ...challenge ആയി ഏറ്റെടുത്തേക്കാം... മുന്ന..അവളുടെ എല്ലാമെല്ലാമാണ്..അവള് മത്സരിച്ചാലും അവൻ മത്സരിച്ചാലും രണ്ടും തുല്യമാണ്...

കണ്ടറിയാം എന്ത് നടക്കുമെന്ന്... " അവൻ സിഗരറ്റ് കളഞ്ഞു ഒരു നെടു വീർപ്പോടെ സീറ്റിലേക്ക് ചാഞ്ഞു.. "വരുന്നില്ലേ നീ ക്ലാസ്സിലേക്ക്.. " "നീ പൊക്കോ... " അവൻ പറഞ്ഞു.. എബിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ലൈലയെ ഓർത്ത് അവന്റെ മനസ് അസ്വസ്ഥതമാണെന്ന്...പിന്നെ അവനൊന്നും പറയാൻ നിന്നില്ല..നേരെ ക്ലാസ്സിലേക്ക് നടന്നു.. കണ്ണുകൾ അടച്ചു ഇരിക്കുന്ന അവന്റെ ചിന്തകളിൽ മുഴുവനും അവളായിരുന്നു..എബി ചോദിക്കുന്നു എന്ത് കൊണ്ടാ അവളെ ഇഷ്ടപ്പെട്ടെന്ന്...മുഖം നോക്കിയോ ദേഹം നോക്കിയോ സൗന്ദര്യം നോക്കിയോ ഇഷ്ടപെട്ടതല്ല..അതോണ്ട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പൊ അറിയുന്നു എന്ത് കൊണ്ടാ ഞാൻ അവളെ ഇത്രേം ഇഷ്ടപ്പെടുന്നേന്ന്..എത്ര തോല്പിക്കാൻ ശ്രമിച്ചാലും തോൽക്കുന്നില്ല...ഒരിക്കൽ പോലും തളർന്നു കണ്ടിട്ടില്ല അവളെ...എത്രയൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഇരട്ടി വാശിയോടെ ഉയർത്തെഴുന്നേൽക്കുന്നു..ഇവൾക്ക് അല്ലാതെ മറ്റേതൊരു പെണ്ണിനാണ് ഒരു ആണിന്റെ മുന്നിൽ ഇത്രയും ധൈര്യത്തോടെയും തന്റേടത്തോടെയും നിൽക്കാൻ കഴിയുക...

എന്നെ അവളിലേക്ക് ഇത്രയും ആകർഷിച്ചതു അവളുടെ ആ കരുത്തേറിയ മനസ്സ് തന്നെ...ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും അതുതന്നെ.. Yes..I like her smartness.. പക്ഷെ ഞാൻ ഇഷ്ടപെടുന്ന ഈ സ്മാർട്ട്‌നെസും ധൈര്യവും തന്നെയാണല്ലോ എനിക്ക് വിനയായി വരുന്നത് എന്നോർക്കുമ്പോഴാ ദേഷ്യം തോന്നുന്നേ...എങ്ങനെയാ റബ്ബേ ഈ ചീറ്റ പുലിയെ ഒന്നു മെരുക്കി എടുക്കുക..ഇക്കണക്കിനു പോയാൽ ഞാൻ അവളെയല്ല..അവളെന്നെ ആയിരിക്കും മൂക്ക് കൊണ്ട് ക്ഷ ഞ്ജ വരപ്പിക്കുന്നത്...ഈ പോക്ക് ആണ് പെണ്ണ് ഇനിയും പോകുന്നത് എങ്കിൽ എത്രേം പെട്ടെന്ന് തന്നെ ഒരു മൂക്ക് കയർ ഇടേണ്ടി വരും...അല്ലാണ്ട് എങ്ങനെ ഞാനീ പോത്തിനെ വേദം ചൊല്ലി നന്നാക്കാനും ഒതുക്കാനുമാ റബ്ബേ.. ** ലൈലയുടെ മനസ്സും ആകെ അസ്വസ്ഥതമായിരുന്നു..പക്ഷെ അത് താജ്നെ കുറിച്ചോർത്തായിരുന്നില്ല.. രാവിലെ ലൈബ്രറിയിൽ നിന്നും മിന്നായം പോലെ കണ്ട ആൾ രൂപം..അതാരെന്ന് അറിയാതെ അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു..

അമനെ കഴിഞ്ഞാൽ എന്നെ പ്രണയിക്കാൻ മാത്രം ധൈര്യം ഉള്ളവൻ ആരാ ഇവിടെ..? അതും മറഞ്ഞിരുന്നു കൊണ്ട്..എന്താ അതിന്റെ ആവശ്യകത.. ധൈര്യം ഇല്ലാത്തതു കൊണ്ടല്ല അവൻ മറഞ്ഞു നിക്കുന്നെ..മറിച്ചു എന്നെ കളി കളിപ്പിക്കാനാണ്.. ആരെന്നു അറിയണമെന്ന് ആഗ്രഹമേ ഉണ്ടായിരുന്നില്ല..ഒരിക്കലും കണ്ടു പിടിക്കേണ്ടന്ന് കരുതിയതാ...പക്ഷെ ഇനി കഴിയില്ല..അമനെ പോലെ അവനെയും പിന്തിരിപ്പിക്കണം..ആരും ഒരു സുഹൃത്ത് എന്നതിലുപരി മറ്റൊരു തരത്തിലും എന്നെ സ്നേഹിക്കാൻ പാടില്ല..എത്രയും പെട്ടെന്ന് അവൻ ആരെന്നു അറിയണം..അമനോട് പറഞ്ഞത് തന്നെ പറയണം..എന്റെ മനസ്സിൽ ഒരാൾക്കും സ്ഥാനം ഇല്ലെന്ന് പറയണം..മനസ്സ് മറ്റൊരാൾക്ക് നൽകിയ ഈ പെണ്ണിന്റെ പുറകെ നടന്നു സമയവും ജീവിതവും കളഞ്ഞു കുളിക്കണ്ടന്ന് പറയണം.. എങ്ങനെയാ ഇപ്പൊ അയാൾ ആരെന്നു അറിയുക..മുന്നയോടു പറഞ്ഞാലോ..അതോ ഒന്നൂടെ ലൈബ്രറിയിൽ ചെന്നു നോക്കണോ..ഗേൾസ് അല്ലാതെ ബോയ്സ് ആരും അവിടെ ഏറെ നേരം സമയം ചിലവ് ഒഴിക്കുന്നതു ഞാൻ കണ്ടിട്ടില്ല..ഉണ്ടെങ്കിൽ തന്നെ ജൂനിയർസ് ആണ്...എന്താ റബ്ബേ ഇപ്പൊ ചെയ്യുക..

ആ വില്ലൻ അമനോട് പറഞ്ഞാലോ..എന്നെ ഒരുത്തൻ നോക്കിയെന്നു അറിഞ്ഞാൽ മദം പൊട്ടുന്നവനാ..അപ്പൊ എന്നെ ഒരുത്തൻ പ്രേമിക്കുന്നെന്ന് അറിഞ്ഞാലോ..ആ ഗോസ്റ് ഏതു കൊമ്പത്തേ ഗോസ്റ് ഹൌസിലേതു ആണെങ്കിലും അവനെ കണ്ടുപിടിച്ചു കയ്യും കാലും ഒടിച്ചു കളയും ആ വില്ലൻ..വേണ്ടി വന്നാൽ തല വരെ കൊയ്യും..വേണോ അത്.. ഈ..വേണ്ടാ..ലൈല...എന്തൊക്കെയാ നീയീ ചിന്തിക്കുന്നെ...അയ്യേ...അവന്റെ സഹായം തേടുകയോ..യൂ മണ്ടൂസ്..അതിനേക്കാൾ ഭേദം ചാവുന്നത് ആടീ നല്ലത്... അവൾ ഓരോന്ന് ഓർത്ത് കൊണ്ട് സ്വയം തലയ്ക്കടിച്ചു.. "ഇതിപ്പോ കൈ കഴിഞ്ഞു തല അടിച്ചു പൊട്ടിക്കാൻ തുടങ്ങ്യോ.. " നുസ്ര ചിരിച്ചോണ്ട് അവളുടെ അടുത്ത് വന്നിരുന്നു.. "ആടീ..വേണേൽ നിന്റേതും കൂടി പൊട്ടിച്ചു തരാം.. " "അള്ളോഹ് വേണ്ടായേ..." നുസ്ര കൈ കൂപ്പി കാണിച്ചു...അതു കണ്ടു അവളൊന്നു ചിരിച്ചു.. "ലൈല..മുന്ന മത്സരിക്കുന്നുണ്ടല്ലേ.." "ആ..ഉണ്ട്..nomination കൊടുത്തു..മാത്രല്ല..ഫ്ലക്സ് അടിച്ചു പ്രചരണവും തുടങ്ങി.. " "ഞാൻ കണ്ടു...നിനക്ക് പേടിയില്ലേ..മുന്ന തോറ്റു പോയാലോ ടീ.. " "പേടിയോ..എന്തിന്..മത്സരത്തിൽ ജയവും തോൽവിയും സ്വാഭാവികമല്ലെ...

എതിരാളി കരുത്തനാണെന്ന് കരുതി മത്സരിക്കാതെ നിക്കുന്നതാണ് മത്സരിച്ചു തോൽക്കുന്നതിനേക്കാൾ വല്യ നാണക്കേട് എന്ന് വിശ്വസിക്കുന്നവളാ ഞാൻ.." "അതൊക്കെ ആണെടാ...നിന്നെ എനിക്ക് അറിയാവുന്നതല്ലേ...പക്ഷെ മുന്നയുടെ താല്പര്യം അത് നീ ചോദിച്ചിരുന്നോ...എല്ലാം തീരുമാനിച്ചുറപ്പിച്ചതിന് ശേഷമല്ലെ നീ അവനോട് പറഞ്ഞത്...താജ്ന്റെ മുന്നിൽ തോൽക്കാതെ ഇരിക്കാനാണ് നീ മുന്നയോടു മത്സരിക്കാൻ പറഞ്ഞതെന്ന് എനിക്കറിയാം...പക്ഷെ സംസാരം അതല്ല..താജ്നെ തോല്പിക്കാൻ നീ നിന്റെ കാമുകനെ ഇറക്കി കളിക്കുകയാണെന്നാ..." "നീ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട മോളെ...മുന്നയ്ക്കു എതിർ അഭിപ്രായമൊന്നുമില്ല..നിനക്ക് അറിയാമല്ലോ അവനെ..ആരുടെ മുന്നിലും ഞാൻ തലകുനിക്കുന്നത് അവന് ഇഷ്ടമല്ല..എനിക്ക് വേണ്ടി ഏതറ്റം വരെ പോകാനും അവൻ തയാറാണ്...എന്നേക്കാൾ വാശി അവനാ ഇപ്പോൾ.. ഇനിയിപ്പോ ഏതായാലും കൊടുത്ത nomination തിരികെ വാങ്ങിക്കാൻ ഒന്നും പറ്റില്ല..

അത് എല്ലാത്തിനെക്കാൾ വല്യ നാണക്കേടാ...തോറ്റാൽ പോട്ടെ ടീ..സാരമില്ല..എന്നാലും ആ അമനൊരു എതിർ സ്ഥാനാർഥി വേണമെന്നതു എന്റെയൊരു വാശിയാ...ഇനി ബാക്കിയൊക്കെ കണ്ടറിയാം.. " അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു.. "നീ ഇതെവിടെക്കാ..." നുസ്ര ചോദിച്ചു.. "ഞാൻ ലൈബ്രറിയിലേക്കാ...രാവിലെ എടുത്ത ബുക്സ് ഒന്നും കൊള്ളില്ല..മാറ്റി എടുക്കണം..വീട്ടിൽ പോയിട്ട് പണി വല്ലതും വേണ്ടേ.. " "ഓ...ഒരു പുസ്തക പുഴു...വെറുതെ അല്ലടീ നിന്നെ ആ എബി പറഞ്ഞത്.." "എബിയോ.....ഏതു എബി.." അവൾ കണ്ണ് കൂർപ്പിച്ചു.. "ഏതുമില്ല പൊന്നോ..ഞാൻ ചുമ്മാ പറഞ്ഞതാ... " "അല്ല...ആ അമന്റെ വാല് എബിയല്ലേ...എന്നെ എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടാകും..എന്താടി അവൻ പറഞ്ഞേ...പറയുന്നതാ നിനക്ക് നല്ലത്...ഇല്ലേൽ ഞാനിപ്പോ പോയി അവനോടു തന്നെ ചോദിക്കും... " "പടപ്പേ...ഇനി പോയി ആ ചെക്കന്റെ മെക്കിട്ട് കയറല്ലേ..പ്ലീസ്..അവൻ ഒന്നും പറഞ്ഞില്ലടീ...നീ എപ്പോഴും ലൈബ്രറിയിൽ പോകുന്നത് കണ്ടു അവൻ ചോദിച്ചു

നിന്റെ ഉമ്മ നിന്നെ പുസ്തകത്തിന്റെ ഉള്ളിൽ ആണോ പെറ്റിട്ടതെന്ന്... " നുസ്ര പറഞ്ഞത് കേട്ടു അവൾ പൊട്ടിച്ചിരിച്ചു.. "എന്താടി... " "ഇത് രാവിലെ അമനും ചോദിച്ചു..." "അപ്പൊ എല്ലാർക്കും നിന്നെക്കുറിച്ചു നല്ല ധാരണ ഉണ്ട്.. " "പോടീ പോടീ... " "എടീ...എബിയോടു ചോദിക്കല്ലേ ട്ടൊ.. " "പിന്നെ...ഇപ്പൊ അതല്ലേ എന്റെ പണി..ഞാൻ ചോദിക്കൊന്നും ഇല്ല പെണ്ണെ.. " അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി ലൈബ്രറി ലക്ഷ്യം വെച്ചു നടന്നു...ലൈബ്രറി എത്തുന്നതിന് മുന്നേ ഒരു ക്ലാസ്സ്‌ റൂമിൽ നിന്നും അവൾക്ക് നേരെ ഒരു കൈ നീളുകയും ശര വേഗത്തിൽ അവളെ പിടിച്ചു വലിച്ചു ആ ക്ലാസ്സ്‌ റൂമിനു അകത്തേക്ക് ഇടുകയും ചെയ്തു... "ആരാ...? " ചുറ്റും ആരെയും കാണാത്തത് കാരണം അവൾ ശബ്ദം ഉയർത്തി ചോദിച്ചതും ആ കൈ അവളുടെ ചുണ്ടുകൾക്ക് മേലേ പതിഞ്ഞു..അവളൊരു നിമിഷം ശ്വാസം വിടാനാകാതെ ഭയന്ന് നിന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story