ഏഴാം ബഹർ: ഭാഗം 30

ezhambahar

രചന: SHAMSEENA FIROZ

"എന്തുവേണം..അവൾ പറഞ്ഞതിന്റെ ബാക്കി പറയാൻ വേണ്ടി വന്നതാണോ.. ആണെങ്കിൽ വേണ്ടാ.. നിനക്ക് പോകാം..അവളോട്‌ ദേഷ്യപ്പെടാതെ നിന്നത് നോക്കണ്ട.. നിന്നോട് ദേഷ്യപ്പെട്ടെന്ന് ഇരിക്കും.. അത് കൊണ്ടു പൊക്കോ.. എനിക്ക് കാണണ്ട ആരെയും.. " ചുമലിൽ കൈ വെച്ച മുന്നയുടെ കൈ തട്ടിമാറ്റിക്കൊണ്ട് അവൻ പറഞ്ഞു.. മുന്ന അത് കാര്യമാക്കിയില്ല.. അവന്റെ അടുത്തായി ഇരുന്നു. " അവളുടെ സ്വഭാവം അറിയുന്നത് അല്ലേ നിനക്ക്.. കാര്യമാക്കണ്ട.. ദേഷ്യം കൊണ്ടാ അവൾ അങ്ങനെയൊക്കെ.. കുറച്ചു നേരം കഴിയുമ്പോൾ എല്ലാം ശെരിയാകും.. ഇപ്പൊ പറഞ്ഞത് ഒന്നും ഓർമയിൽ പോലും ഉണ്ടാകില്ല അവൾക്ക്.. ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം അവളെ.. നീ വേദനിക്കാതെ.. " " നീ എന്താ അവിശ്വസിക്കാത്തതു എന്നെ.. ഞാനാ ചെയ്തത്.. ഞാനാ ഡ്രാമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയത്.. നിന്നെ ഈ കോളേജിൽ നിന്നും പുറം തള്ളുക തന്നെയായിരുന്നു ഉദ്ദേശം.. നടന്നു കിട്ടി.. ഡ്രാമ വെറുതെയായില്ലാ.. സമാധാനമായി ഇപ്പൊ.. "

അവൻ ദേഷ്യത്തോടെ പറഞ്ഞു.. "ഈ ദേഷ്യമൊന്നു മാറ്റി വെക്ക് താജ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ അവിശ്വസിക്കില്ല.. കാരണം കൂട്ട് കൂടുന്നതിന് മുന്നേ നിന്നെ അറിഞ്ഞവനാ ഞാൻ.. നിന്റെ മനസ്സിൽ ചതി ഇല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം താജ്.. അതോണ്ടാ പറയുന്നേ.. Be cool.. വെറുതെ ഓരോന്നു ചിന്തിച്ചു മനസ്സ് വേദനിപ്പിക്കണ്ടാ.. ലൈലയ്ക്ക് കാര്യങ്ങൾ മനസ്സിലാകും.. ഞാൻ പറഞ്ഞു ശെരിയാക്കിക്കോളാം.." "വേണ്ടാ.. പറയണ്ട.. ആരും അവളോട്‌ എന്നെക്കുറിച്ച് സംസാരിക്കണ്ട.. അവളെന്നെ മനസ്സിലാക്കണ്ടാ.. എനിക്കൊരു വേദനയുമില്ല.. പുല്ലാണ്.. അവളെ പിന്നാലെ നടന്നു കെഞ്ചാനും കാല് പിടിക്കാനുമൊന്നും ഈ താജ്നെ കിട്ടില്ല.. അതിന് വേറെ ആളെ നോക്കട്ടെ അവൾ.. വേണമെങ്കിൽ ഈ നിമിഷം എനിക്കെന്റെ നിരപരാധിത്വം തെളിയിക്കാം.. മനാഫ്ന്റെയോ ഹാരിസിന്റെയോ അല്ലെങ്കിൽ ആ പെണ്ണിന്റെയോ ചെകിടു നോക്കി ഒറ്റ ഒരെണ്ണം പൊട്ടിച്ചാൽ മതി..

തത്ത പറയുന്നത് പോലെ പറയും അവർ.. പക്ഷെ അതുകൊണ്ട് കാര്യമില്ല.. അവളല്ലെ ആള്.. അതെന്റെ നെക്സ്റ്റ് ഡ്രാമയാണെന്ന് പറയും.. നേരത്തെ കണ്ട്രോൾ ചെയ്തു നിന്നത് പോലെ ഇനി പറ്റിയെന്നു വരില്ല.. അവളു പ്രസംഗിക്കാൻ വേണ്ടി വാ തുറന്നാൽ ഞാൻ അവളെ ചുവരിൽ തേച്ചൊട്ടിച്ചെന്ന് വരും.. അമ്മാതിരി വർത്താനമാ ജന്തുന്റെ വായിന്നു വരുന്നത്.. എനിക്കൊന്നുമില്ല.. ഞാനായിട്ട് എൻറെ നിരപരാധിത്വം അവളുടെ മുന്നിൽ തെളിയിക്കാൻ പോകുന്നില്ല.. അവൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ എന്ത് വേണേലും ചെയ്യട്ടെ.. മനസ്സിലാക്കണമെന്ന് തോന്നുമ്പോൾ മനസ്സിലാക്കട്ടെ.. ഞാനെങ്ങും ഇതും പറഞ്ഞു അവളുടെ പിന്നാലെ നടക്കാൻ പോകുന്നില്ല.. ഭ്രാന്ത് അല്ലേ എനിക്ക്.. പോയി പണി നോക്കാൻ പറയെടാ അവളോട്.. പെണ്ണായി പോയത് അവളുടെ ഭാഗ്യം.. ഇല്ലെങ്കിൽ അവളുടെ പരിപ്പ് ഞാൻ എടുത്തേനേ.. " അവന്റെ ദേഷ്യം കൂടിയത് അല്ലാതെ കുറഞ്ഞില്ല.. അവന്റെ സംസാരം കേട്ടു മുന്ന അറിയാതെ ചിരിച്ചു പോയി..

" എന്താടാ.. അവൾക്ക് ഓങ്ങി വെച്ചത് നിനക്ക് വേണോ..? " " വേണ്ടാ.. അത് നീ അവൾക്ക് തന്നെ കൊടുത്തോ.. നിന്റെ തല്ലു വാങ്ങിക്കാൻ അവൾ തന്നെയാ ബെസ്റ്റ്.. " മുന്ന ഇരുന്നു ചിരിക്കാൻ തുടങ്ങി.. അവനൊന്നും മിണ്ടിയില്ല.. മുന്നയെ കടുപ്പിച്ചു ഒന്നു നോക്കുക മാത്രം ചെയ്തു.. " നീയുമായി ഒരു സൗഹൃദം കൊതിച്ചിരുന്നു അവൾ..അതിന് വേണ്ടിയാ കാല് ശെരിക്കും ഓക്കേ ആവാഞ്ഞിട്ട് കൂടി ഇന്ന് വന്നത്.. അപ്പോഴാ ഇങ്ങനെയൊക്കെ.. അതിന്റെയൊരു വേദന.. അത്രേയുള്ളൂ.. ശെരിയാകും.. " മുന്ന പറഞ്ഞു.. അവൻ എന്തോ പറയാൻ ഒരുങ്ങിയതും announce മുഴങ്ങുന്ന ശബ്ദം കേട്ടു.. രണ്ടുപേരും ഒരു നിമിഷം അതിലേക്കു ശ്രദ്ധ കൊടുത്തു.. മുന്നയുടെ ഡിസ്മിസ്സൽ പിൻവലിച്ചതിന്റെതായിരുന്നു.. ആരിൽ നിന്നും അതിനെ കുറിച്ച് ഒരു ചോദ്യവും ഉണ്ടാവാൻ പാടില്ല എന്ന് വിചാരിച്ചു കൊണ്ടു പ്രിൻസി ആ announce ൽ എന്തൊക്കെയോ കാരണങ്ങളും വേറെ ഞഞ്ഞാ പിഞ്ഞാ വർത്താനവും കൂട്ടി ചേർത്തിരുന്നു..

അത് കേട്ടപ്പോൾ തന്നെ മുന്നയ്ക്ക് മനസ്സിലായി അയാൾക്ക്‌ വേണ്ടത് താജ് കൊടുത്തിട്ടുണ്ട് എന്ന്.. മുന്ന നന്ദിയോടെ താജ്ന്റെ മുഖത്തേക്ക് നോക്കി. " ഞാൻ ഉണ്ടാകുമ്പോൾ എങ്ങനെയാ നീയീ കോളേജിൽ നിന്നും പുറത്ത് പോകുക.. പ്രിൻസി എന്നല്ല.. മിനിസ്റ്റർ വിചാരിച്ചാലും കഴിയില്ല അതിന്.. സമ്മതിക്കില്ല ഞാനതിന്.. " താജ് വാശിയോടെ പറഞ്ഞു.. മുന്നയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല. മനസ്സിൽ താജ്നോടുള്ള ഇഷ്ടവും ബഹുമാനവും ഒന്നൂടെ വർധിച്ചു.. " പോയി പറ ആ രാക്ഷസിയോട്.. കൂടെ കൂടിയവരെ ചതിക്കാറില്ല ഈ താജ് എന്ന്..ഏതു അവസ്ഥയിലും ചങ്ക് ഉറപ്പോടെ ചേർത്തു നിർത്തിയിട്ടെ ഉള്ളൂ എന്ന്.. " അതും പറഞ്ഞു കൊണ്ടു താജ് എണീറ്റു പോകാൻ നിന്നു.. "സോ എന്താ നെക്സ്റ്റ് പ്ലാൻ.. മനാഫ്ന് മാത്രമാണോ.. അതോ ഹാരിസിനും കൂടി ഉണ്ടോ റീത്ത്.. " " ഇവിടെ നിന്നും ഒന്നും ചെയ്യാൻ കഴിയില്ല.. പ്രശ്നം ലൈല തന്നെയാ..ഇവിടുന്ന് ഞാൻ രണ്ടിനെയും എടുത്തിട്ടു പെരുമാറിയാൽ അവൾ കരുതും മനാഫ് അവളോട്‌ ഞാനാണ് ഇതിനൊക്കെ പിന്നിൽ എന്ന് പറഞ്ഞതിന്റെ ദേഷ്യം തീർക്കുകയാണ്‌ ഞാനെന്ന്..

അവളെ പേടിച്ചിട്ടൊന്നുമല്ലാ.. എന്നെ പേടിച്ചിട്ടാ..ഞാൻ അവരെ അടിച്ചു തൊഴിക്കുന്നത് കണ്ടാൽ അവൾ ഇടയിൽ കയറി വരും.. ഞാൻ പറഞ്ഞല്ലോ.. ഇനി കണ്ട്രോൾ ചെയ്യാൻ പറ്റില്ല..അവൾക്കുള്ള അടി ഒഴിവാക്കാൻ വേണ്ടിയാ ഞാൻ അവരെ ഇപ്പൊ വിട്ടു കളഞ്ഞത്.. പുറത്തുന്നു എടുത്തോളാം ഞാനാ പന്നികളെ.. " എന്ന് പറഞ്ഞു താജ് അവിടെന്ന് പോയി..മനാഫ്ന്റെയും ഹാരിസ്ന്റെയും പഞ്ഞി കെട്ടി വെച്ച ശരീരം അപ്പോഴേക്കും മുന്ന മനസ്സിൽ കണ്ടിരുന്നു..വീണ്ടും അറിയാതെ ചിരിച്ച് പോയി അവൻ.. 🍁🍁🍁🍁🍁 "ഞാനും മുന്നയും എബിയുമൊക്കെ ഒരുപോലെ പറഞ്ഞിട്ടും നീ വിശ്വസിച്ചില്ല.. ഇപ്പൊ ഈ announcement കേട്ടപ്പോൾ എങ്കിലും നീ വിശ്വസിച്ചോ.. താജ് മുന്നയെ ചതിക്കുകയല്ല ചെയ്തത്.. പകരം ഹെല്പ് ചെയ്യുകയാ ചെയ്തതെന്ന്.. ഇപ്പോഴെങ്കിലും മനസ്സിലായോ നിനക്ക് അക്കാര്യം.. " " മനസ്സിലായി.. നിങ്ങളെയൊക്കെ അവൻ അസ്സല് വിഡ്ഢികളാക്കിയെന്നു മനസ്സിലായി.. നീയും എബിയും പിന്നെ പണ്ടേയ്ക്ക് പണ്ടേ അവന്റെ വാലാണ്.. ഇപ്പൊ മുന്നയും.. മുന്നയെയും കയ്യിൽ എടുത്തു അവൻ.. കഷ്ടം തോന്നുന്നു നിങ്ങളോട് ഒക്കെ.. അവനെ ഇങ്ങനെ കണ്ണും അടച്ചു വിശ്വസിക്കുന്നതിന്..

നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. അവന്റെ പ്ലേ അത്രക്കും പെർഫെക്ട് ആണല്ലോ.. ആരും അറിയാതെ മുന്നയെ കുരുക്കുന്നു.. എന്നിട്ടു എല്ലാവരും അറിയെ മുന്നയെ ആ കുരുക്കിൽ നിന്നും രക്ഷപെടുത്തുന്നു.. Brilliant.. സമ്മതിച്ചു കൊടുക്കാതെ വയ്യ അവനെ.. നിങ്ങളുടെ മനസ്സിൽ ഇപ്പൊ അവനുള്ള സ്ഥാനം ഒന്നൂടെ കൂടിട്ട് ഉണ്ടാകും.. അതുതന്നെയായിരുന്നു അവന് വേണ്ടതും.. അവൻ ആഗ്രഹിച്ചത് നടന്നു.. എന്റെ മനസ്സിലും കയറി പറ്റാമെന്ന് വിചാരിച്ചിട്ട് ഉണ്ടാകും.. മുന്നയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ അവൻ സഹായിച്ചുന്ന് അറിഞ്ഞാൽ എനിക്ക് അവനോട് ഇഷ്ടം തോന്നുമല്ലോ.. പക്ഷെ അവന്റെ പ്ലേ ഞാൻ മനസ്സിലാക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.. അവനെ വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. " "ഹയ്യോ ലൈല.. നിന്നെ ഞാൻ ഉണ്ടല്ലോ.. നിന്റെ തലയിൽ എന്താടീ ചളിയോ.. എന്നെ വിട്.. ഞാൻ പറഞ്ഞത് ഒന്നും നീ കേൾക്കണ്ട.. പക്ഷെ മുന്ന.. അവൻ നിന്നോട് നുണ പറയുമോ.. അതും ഇന്നലെ കിട്ടിയ താജ്നു വേണ്ടി അവൻ നിന്നോട് കള്ളം പറയുമോ ലൈല.. പിന്നെ എബി..എബി പറഞ്ഞതൊക്കെ മുന്ന നിന്നോട് പറഞ്ഞില്ലേ.. എല്ലാം മനാഫ്ന്റെ ബുദ്ധിയാ.. അല്ലാതെ താജ്നു ഒരു പങ്കുമില്ല ഇതിലൊന്നും..."

നുസ്ര അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. " sorry nusra.. ഈ വിഷയം നമുക്ക് ഇവിടെ നിർത്താം. കേൾക്കാൻ താല്പര്യം മാത്രമല്ല.. തീരെ സമയവുമില്ല.. ഞാനൊരു സ്ഥലം വരെ പോകുവാ.. നീയെന്റെ ബാഗ് ഒന്നു എടുത്തു കൊണ്ടു താ..ഞാൻ ഇവിടെ ഇരിക്കട്ടെ.. കാലിന് വേദന തുടങ്ങിയെടീ.. " അവൾ മര ചുവട്ടിലേക്ക് ഇരുന്നു കാൽ മുട്ട് ഉഴിയാൻ തുടങ്ങി.. " പോകുകയോ.. എങ്ങോട്ട്..? " "നമ്മുടെ നഗര പിതാവിനെ കാണാൻ.. ട്രസ്റ്റ്‌ inauguration നു ഇൻവൈറ്റ് ചെയ്യാൻ.. " "ഓ.. അപ്പൊ നീയന്നു സീരിയസ് ആയിട്ട് തന്നെയാ പറഞ്ഞത് ഉൽഘാടനം മേയർ ആണെന്ന്.. " "എന്താ സംശയം.. അദ്ദേഹം തൊട്ടാതൊക്കെയും പൊന്നാവുമെന്ന കേട്ടിട്ട് ഉള്ളത്.. അത്രക്കും നല്ലൊരു മനസ്സിന് ഉടമയാണെന്ന്.. നാലാളുകൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്യുകയല്ലേ.. ഉൽഘാടനം അദ്ദേഹം തന്നെ ആവണമെന്നാ എന്റെ ആഗ്രഹം.. നന്മയുള്ള കൈ കൊണ്ടു തുടങ്ങട്ടെ.. എല്ലാം നല്ലതായി ഭവിക്കും.. എന്റെ മാത്രമല്ല.. അഞ്ജലി മിസ്സിന്റെ ആഗ്രഹവും ഇതുതന്നെയാ..

മിസ്സല്ലെ എനിക്ക് എല്ലാവിധ സപ്പോർട്ടുമായി ഉണ്ടായത്.." "മകനെ കണ്ണിനു കണ്ടൂടാ..ഉപ്പാനോട് ഒടുക്കത്തെ സ്നേഹവും ബഹുമാനവും.. ഒരവസ്ഥ നോക്കണേ.. " നുസ്ര രണ്ടു കയ്യും മേൽപോട്ട് ഉയർത്തിക്കൊണ്ട് പറഞ്ഞു.. "ഉപ്പയും മകനും ആണെന്ന് പറയാമെന്നേയുള്ളൂ.. രണ്ടു പേരും തമ്മിൽ മോരും മുതിരയും തമ്മിലുള്ള വ്യത്യാസം ഉണ്ട്.. എങ്ങനെ അത്രേം നല്ലൊരു മനുഷ്യനു ഇങ്ങനെ തല തെറിച്ചു നടക്കുന്ന ഒരു മകനെ കിട്ടി.. അതാ ഇപ്പോഴും മനസ്സിലാവാത്തെ.. " "തല തെറിച്ചു നടക്കുന്നു എന്നല്ലേ ഉള്ളു.. മനസ്സിന് എന്താ കുഴപ്പം.. അദ്ദേഹത്തിന്റെ അതേ മനസ്സ് തന്നെയാ അവന്.. നന്മ നിറഞ്ഞൊരു മനസ്സ്.. " " ആ തെമ്മാടിയെ നന്നാക്കി പറയാൻ കിട്ടുന്ന ഒരവസരവും നീ വിട്ടു കളയണ്ട.. നല്ലോണം മുതലാക്കിക്കോണം.. ഒന്നു എണീറ്റു പോടീ ബലാലെ.. പോയി എന്റെ ബാഗ് എടുത്തോണ്ട് വാ.. " "എന്ത് കാര്യം പറഞ്ഞാലും ഇഷ്ടപ്പെടും.. താജ്നെ കുറിച്ച് നല്ലത് പറഞ്ഞാൽ മാത്രം ഇഷ്ടപ്പെടില്ല.. എന്താടീ നീയിങ്ങനെ.. എപ്പോഴാ നീയൊന്നു നന്നാവുക.. " നുസ്ര പിറു പിറുത്ത് കൊണ്ടു എഴുന്നേറ്റു നടന്നു.. എന്തോ ഓർത്തത് പോലെ പെട്ടെന്ന് തിരിഞ്ഞു ലൈലയെ നോക്കി.. "അല്ലടീ.. ആരൊക്കെയാ പോകുന്നത്..? "

" ഞാനും അഞ്ജലി മിസ്സും.. പിന്നെ ആ ബോട്ടണിയിലെ സ്വരൂപും.. അവൻ ടൗണിലെ ചാരിറ്റി ക്ലബ്ബിൽ മെമ്പർ ആയത് കൊണ്ടു അവന് നല്ല ധാരണയായിരുന്നു ഇതിനെ കുറിച്ച്.. ഓരോന്നു ചെയ്യുമ്പോഴും അവനൊരുപാട് ആശയങ്ങൾ നിരത്തി തന്നു സഹായിച്ചിരുന്നു.. മാത്രമല്ല.. അവനാകുമ്പോൾ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ട്.. സോ മിസ്സ്‌ പറഞ്ഞു അവനെ കൂട്ടി പോകാമെന്ന്.. പ്രിൻസിയും കൂടി വേണമായിരുന്നു..പക്ഷെ വേണ്ടാ.. ആ പരട്ട കിളവനെ കാണുമ്പോൾ തന്നെ എനിക്ക് ഒന്നാകെ വരുന്നു.. എന്തൊക്കെയാ എന്നെ രാവിലെ പറഞ്ഞത്.. പോയി പണി നോക്കട്ടെ കൊരങ്ങൻ.. " അവൾ ഇരുന്നു പ്രിൻസിയെ തെറി വിളിക്കാൻ തുടങ്ങി.. വായിൽ വന്നത് മുഴുവനും വിളിച്ചു കഴിഞ്ഞപ്പോൾ അല്പം സമാധാനം തോന്നി.. ഒന്നു നെടുവീർപ്പിട്ടു കൊണ്ടു നുസ്രയെ നോക്കിയതും നുസ്ര കഴിഞ്ഞോന്നും ചോദിച്ചു ബാഗ് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. അവളൊന്നു അന്തം വിട്ടു കൊണ്ടു നുസ്രയെ നോക്കി. " നോക്കണ്ട.. നീ തെറി വിളിക്കുന്ന സമയം കൊണ്ടു ഞാൻ പോയി എടുത്തു വന്നു.. അയ്യേ.. നിന്റെ വായ ഇത്രേം മോശമായിരുന്നോ.. ഏതു കോളനി പിള്ളേരുടെ ഒന്നിച്ചാടീ നിന്റെ താമസം.. "

" കോളനി പിള്ളേര് എന്തിനാ മുത്തേ.. നീ തന്നെ മതിയല്ലോ.. " "പോടി പട്ടി.. " " ആ പോകുവാ.. പോയി വരട്ടേ പിശാശ്ശെ.. " എന്നും പറഞ്ഞോണ്ട് നുസ്രയുടെ കവിളിൽ പിടിച്ചു പിച്ചി അവൾ അഞ്ജലി മിസ്സിനെയും നോക്കി പതിയെ സ്റ്റാഫ്‌ റൂമിന്റെ ഭാഗത്തേക്ക്‌ നടന്നു.. 🍁🍁🍁🍁🍁 മനാഫ് ആണ് എല്ലാം ചെയ്തു വെച്ചത് എന്നറിഞ്ഞിട്ടും താജ് ഒന്നും അറിയാത്തത് പോലെ നിന്നു.. മനാഫ്നോട് സാധാരണ പെരുമാറുന്നത് പോലെത്തന്നെ പെരുമാറി.. അതുകണ്ടു മനാഫ് വിചാരിച്ചു താജ് ഒന്നും തന്നെ അറിഞ്ഞിട്ടില്ല എന്ന്.. "താജ്.. നീ ഇത്രേം വലിയൊരു വിഡ്ഢി ആണെന്നതു ഞാൻ അറിഞ്ഞതേയില്ല.. " എന്ന് കരുതിക്കൊണ്ട് താജ്നെ നോക്കി അവൻ പരിഹാസ ചിരി ചിരിച്ചു..അപ്പോഴും അവന്റെ ഉള്ള് നിറയെ അമർഷമായിരുന്നു.. മുന്നയ്ക്ക് ഡിസ്മിസൽ കിട്ടാത്തതിന്റെയും താജുo മുന്നയും തെറ്റി പിരിയാത്തതിന്റെയും അമർഷം.. താജ്ന്റെ ഭീഷണി പ്രകാരമാണ് പ്രിൻസി തീരുമാനം മാറ്റിയതെന്നും അവൻ അറിഞ്ഞു.. എല്ലാം കൂടെ ആയപ്പോൾ അവന്റെ കണ്ണിൽ പക ആളി കത്താൻ തുടങ്ങി..അപ്പോഴും അവൻ സന്തോഷിച്ചതു ലൈല താജ്നെ വിശ്വസിച്ചിട്ടില്ല എന്ന കാര്യം ഓർത്തിട്ടായിരുന്നു..തത്കാലം അതുമതിയായിരുന്നു അവന്..

വെടി പൊട്ടിച്ചത് മൂന്ന് പക്ഷിയെ ഉന്നം വെച്ചിട്ടാണ്..മൂന്നും നഷ്ട പെടാതെ ഒരു പക്ഷിയെ എങ്കിലും കിട്ടിയല്ലോ എന്ന് അവൻ സമാധാനിച്ചു. അതും കിട്ടിയത് കൂട്ടത്തിലെ വല്യ പക്ഷിയെ തന്നെ.. വീണ്ടും അവന്റെ മുഖത്ത് വിജയ ചിരി.. താജ് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവന്റെ മുഖത്ത് വിജയ ചിരിയും പരിഹാസ ചിരിയും മാറി മറിയുന്നത് താജ് കണ്ടു.. താജ് അതിനേക്കാൾ ഏറെ ഭംഗിയായി ഒന്നു ചിരിച്ചു.. ആ ചിരി മുന്ന ചോദിച്ചത് പോലെ മനാഫ്നുള്ള റീത്ത് ആയിരുന്നു.. 🍁🍁🍁🍁🍁 വൈകുന്നേരം ചീറി പാഞ്ഞു പോകുകയായിരുന്നു മനാഫ്.. പിന്നിൽ ഹാരിസുമുണ്ട്.. കൊടുങ്കാറ്റു പോലെ മുന്നിലേക്ക് താജ്ന്റെ വണ്ടി കയറുന്നതും താജ് അതിൽ നിന്നും ചാടി ഇറങ്ങുന്നതും മാത്രമേ മനാഫും ഹാരിസും കണ്ടുള്ളു.. പിന്നെ കണ്ടത് കണ്ണിനു മുകളിൽ നക്ഷത്രം മിന്നുന്നതും ചെവിക്കകത്തു ആംബുലൻസ്ന്റെ സൈറൺ മുഴങ്ങുന്നതുമാണ്.. കണ്ണ് അടയുന്നതിനു മുന്നേ ഒന്നു കൂടി നോക്കി രണ്ടുപേരും..താജ്ന്റെ വിശ്വ രൂപം കണ്ടു മുന്നിൽ.. അതോടെ ഉള്ള ബോധവും പോയി കിട്ടി.. 🍁🍁🍁🍁🍁 "എന്റെ മരുമകൾ വന്നിരുന്നു ഇന്നെന്നെ കാണാൻ.. " രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഉപ്പ താജ്നോട് പറഞ്ഞു..

"മരുമകളോ..?" അവൻ പുരികം ചുളിച്ച് ഉപ്പാനെ നോക്കി.. "മനസ്സിലായില്ലേ.. നിന്റെ പെണ്ണ്.. ലൈല.. എന്റെ ഭാവി മരുമകൾ.." "എന്തിന്..? " അവൻ അന്തം വിട്ടു ചോദിച്ചു.. "എന്തിനെന്നോ..? അപ്പൊ നീയാ കോളേജിൽ ഒന്നുമല്ലെ.. " "അല്ല.. ഞാൻ അവിടെന്ന് ടിസി വാങ്ങിച്ചു പോന്നു.. ഇപ്പൊ അതിന്റെ തൊട്ടടുത്ത കോളേജിലാ.. ഡാഡ് അറിഞ്ഞില്ലേ അത്.. " " ടിസി വാങ്ങിച്ചത് ആയിരിക്കില്ല.. നിന്റെ സ്വഭാവത്തിനു തന്നതു ആയിരിക്കും.." അയാൾ ഇരുന്നു ചിരിക്കാൻ തുടങ്ങി.. "ഓ ഡാഡ്.. ഒന്നു നിർത്തുന്നുണ്ടോ ഈ വളിച്ച കോമഡി.. അല്ലാതെ തന്നെ ദേഷ്യം തലയിൽ കയറി ഇരിക്കുവാ.. ഇനി അതിന്റെ ഒന്നിച്ച് ഡാഡ് കൂടി ട്രോളാൻ വരരുത്.. സ്വന്തം പിതാവിനെ പഞ്ഞിക്കിടുന്നതിനേക്കാൾ വല്യ കുറ്റമാ നഗര പിതാവിനെ പഞ്ഞിക്കിട്ടാൽ ഉണ്ടാകുക.. തത്കാലം എനിക്കിപ്പോ ജയിലിൽ പോയി കിടക്കാൻ ആഗ്രഹമില്ല.. അതോണ്ട് അടങ്ങി ഇരിക്ക്..." അവൻ ദേഷ്യത്തോടെ പ്ലേറ്റ് നീക്കി വെച്ചു എഴുന്നേറ്റു..അയാളും കഴിച്ചു മതിയാക്കി എഴുന്നേറ്റു അവന്റെ പിന്നാലെ ചെന്നു.. " എന്താ ദേഷ്യത്തിനു കാരണം.. അവൾ നിന്നെ മനസ്സിലാക്കാത്തതോ.. കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.. എബി വിളിച്ചിരുന്നു കുറച്ചു മുന്നേ..

നിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലന്ന് പറഞ്ഞാ എനിക്ക് വിളിച്ചത്..ഫോൺ അടുത്ത് തന്നെ ഉണ്ടായിട്ടും അത് അറ്റൻഡ് ചെയ്യാതെ റിമോട്ടും എടുത്തു ചാനൽ മാറ്റി കളിക്കുന്നത് കണ്ടു നിന്നെ.. അപ്പൊത്തന്നെ തോന്നി നിന്റെ മൂഡ് ശെരിയല്ലന്ന്.. അത് കൊണ്ടു എബിയോട് ചോദിച്ചു ഇന്നത്തെ പ്രശ്നം എന്താന്ന്.. അവൻ കുത്തും കോമയും വിടാതെ പറഞ്ഞു തന്നു.. " "ഞാൻ അവളെ സ്നേഹിക്കുന്നു എന്നത് ശെരി തന്നെ.. എന്നുകരുതി അവളെന്നെ തിരിച്ചു സ്നേഹിക്കുന്നില്ലന്നും മനസിലാക്കുന്നില്ലന്നും പറഞ്ഞു എനിക്ക് നെഞ്ചത്തടിച്ചു കരയാൻ പറ്റില്ല.. സ്നേഹിക്കുമ്പോൾ സ്നേഹിക്കട്ടേ. മനസ്സിലാക്കുമ്പോൾ മനസ്സിലാക്കട്ടേ.. എനിക്കൊരു പ്രശ്നവുമില്ല.. ഡാഡ് തന്നെയല്ലേ പറഞ്ഞിട്ട് ഉള്ളത് പെണ്ണിന്റെ മുന്നിൽ തോൽക്കാനോ അവൾക്ക് വേണ്ടി വേദനിക്കാനോ പാടില്ല എന്ന്.. " അവൻ പറഞ്ഞു..അയാൾ ഒന്നും പറഞ്ഞില്ല.. എന്ത് കുന്തം പറഞ്ഞിട്ടും കാര്യമില്ല അവനോട്.. മനസ്സിലാക്കില്ല പോത്ത്.. വെറുതെ എനർജി കളയാമെന്നേയുള്ളൂ. അയാൾ കൈ കഴുകി സോഫയിൽ ചെന്നിരുന്നു.. അവനും ചെന്നു അടുത്തിരുന്നു. " എന്തിനാ അവൾ വന്നേ.. " " വെറുതെ ചോദിച്ചത് അല്ല നിന്നോട് ഞാൻ..

നീയാ കോളേജിൽ തന്നെയാണോ.. എലെക്ഷൻ കഴിഞ്ഞില്ലല്ലോ.. നിലവിലുള്ള ചെയർമാൻ അല്ലെ.. എന്നിട്ടും നിന്റെ കോളേജിൽ എന്താ നടക്കുന്നെന്ന് നിനക്ക് അറിയില്ലേ.. അത് പോട്ടെ.. ആ കോളേജിലെ ഒരു സ്റ്റുഡന്റ്റ് എന്ന നിലയിൽ എങ്കിലും..? എടാ.. നിങ്ങടെ കോളേജിൽ പുതുതായി ഒരു ട്രസ്റ്റ്‌ രൂപം കൊണ്ടില്ലെ.. അതിന്റെ inauguration നു ക്ഷണിക്കാനാ അവൾ വന്നത്.. ഞാനാ ഉൽഘാടനം.. അവളുടെ ആഗ്രഹമാണെന്ന്, ആദ്യമായി അവൾ തുടങ്ങി വെച്ച കാര്യത്തിന് ഞാൻ ഉൽഘാടനം നിർവഹിക്കണമെന്ന്.. " "ഓ.. അപ്പൊ അതാണ്.. അവളന്ന് ചോദിച്ചിരുന്നു ഈ പ്രോഗ്രാമിന്റെ ഉൽഘാടനം ആരാണെന്നു അറിയാമോന്ന്.. അവളു തന്നെ പറയാൻ വന്നതാ. അപ്പോഴേക്കും അവൾക്ക് ഫോണോ അങ്ങനെ എന്തോ വന്നു അതവിടെ വിട്ടു.. അല്ലെങ്കിലും ആരാ അതൊക്കെ ഓർത്ത് നടക്കുന്നെ.. അവളായി അവളുടെ പാടായി.. " "അത്രേ ഒള്ളോ.. " "അത്രേമല്ലാതെ പിന്നെന്താ ഒള്ളെ..? " "പിന്നെന്താ ഒള്ളെന്ന് ഡാഡ്നു നന്നായി അറിയാം.. ഈ ദേഷ്യം പോലും നിനക്ക് അവളോടുള്ള അടങ്ങാത്ത സ്നേഹമല്ലെ താജ്.. ഏതായാലും നിന്റെ സെലെക്ഷൻ എനിക്കിഷ്ടമായി.. നിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പെണ്ണാ അവൾ..

സൗന്ദര്യത്തിൽ മാത്രമല്ല.. സ്വഭാവത്തിലും..നല്ല ധൈര്യമുള്ള കുട്ടിയാ..പക്ഷെ താജ്.. നീ പറഞ്ഞത് പോലെ പൊട്ടിത്തെറിയൊന്നുമല്ല ആള്.. അടക്കം ഒതുക്കം വിനയം.. ഒരു പെൺകുട്ടി എങ്ങനെ ആവണമെന്നതിന്റെ പൂർണ രൂപം.. അക്കാര്യത്തിലാ നിങ്ങൾ തമ്മിലൊരു ചേർച്ച കുറവ്.. " "ഡാഡ് ഇത് ആരെ കുറിച്ചാ പറയുന്നത്.. അവളെ കുറിച്ച് തന്നെയാണോ.. അടക്കവും ഒതുക്കവുമുള്ള പെണ്ണ്.. അവളോ.. ഡാഡ്നു ആള് മാറിപ്പോയി.." "ഇല്ലടാ..ആളൊന്നും മാറിയിട്ടില്ല.. അവൾ introduce ചെയ്തിരുന്നു.. പിന്നെ അവളെ ഞാൻ ഇതിന് മുൻപ് കാണാത്തതൊന്നുമല്ലല്ലോ..സ്ഥിരമായി രാത്രിയിൽ നിന്റെ ലാപ്ടോപ് ഓഫ്‌ ചെയ്യുന്ന ജോലി എനിക്കാ താജ്.. " അയാൾ ഒരു ചിരിയാലെ പറഞ്ഞു. ആ ചിരി തനിക്കിട്ടുള്ള എട്ടിന്റെ താങ്ങലാണെന്ന് അവന് മനസ്സിലായി..ലാപ്ടോപ്ന്റെ വോൾപേപ്പർ അവളുടെ ഫോട്ടോയാണ്‌.. "താജ്..എന്റെ മരുമകളായി എനിക്ക് അവൾ മതി.. അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ഒന്നു കൊണ്ടും അവളെ വിട്ടു കളയരുത്.. അതേ എനിക്ക് നിന്നോട് പറയാനുള്ളു.. " "ഓ..അമ്മായി അപ്പനും മരുമകളും കട്ട കമ്പനി..ഞാനിപ്പോഴും കോർട്ടിൽ കയറിയിട്ടില്ല.. ഒരൊറ്റ കൂടി കാഴ്ച കൊണ്ടു അവൾ ഡാഡ്നെ കയ്യിൽ എടുത്തോ..? "

"എന്താ സംശയം.. കയ്യിൽ എടുത്തു എന്ന് തന്നെ പറയാം.. എനിക്കിഷ്ടപ്പെട്ടു അവളെ.. എത്രേം വേഗം എന്റെ മരുമകളായി കൊണ്ടു വരണം അവളെ ഇവിടേക്ക്.. പറഞ്ഞത് മനസ്സിലായോ നിനക്ക്.. ഇനിയെങ്കിലും ഒന്നു നന്നാവാൻ നോക്കെടാ.. എന്നാലേ അവളെ നിനക്ക് കിട്ടൂ.. " അയാൾ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു എഴുന്നേറ്റു പോയി.. അയ്യടി മോളെ.. എന്നെ പറ്റില്ല നിനക്ക്. എന്റെ വാപ്പാനെ പറ്റും അല്ലേടി ഭൂതനേ.. കാണിച്ചു തരാടീ നിനക്ക്.. അവൻ ഫോൺ എടുത്തു അവൾക്ക് വിളിച്ചു.. അവൾ കട്ട്‌ ചെയ്തു കളഞ്ഞു. അത്രക്കായോ നീ.. അവൻ വിടാനുള്ള ഭാവം ഉണ്ടായില്ല. വീണ്ടും വിളിച്ചു.. ഒരു റിങ് ഫുൾ ആയില്ല.. അതിന് മുന്നേ അവൾ കട്ട്‌ ചെയ്തു. അവനു ദേഷ്യം വരാൻ തുടങ്ങി.. കാൾ റിഡയൽ ചെയ്തു വെച്ചു.. കട്ട്‌ ചെയ്യും തോറും അവളുടെ ഫോണിലേക്ക് കാൾ വന്നോണ്ട് നിന്നു.. ഒന്നാകെ ദേഷ്യം കയറിയ അവൾ ഫോൺ സ്വിച്ചഡ് ഓഫ് ചെയ്തു വെച്ചു.. കോപ്പേ.. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറുന്നോ.. സ്വിച്ചഡ് ഓഫും ചെയ്തു വെച്ചു സുഖായി കിടന്നുറങ്ങാമെന്ന് വിചാരിച്ചോ നീ.. എന്റെ ഉറക്കം കളഞ്ഞിട്ടു അങ്ങനെയിപ്പം നീ ഉറങ്ങണ്ടടീ.. ശെരിയാക്കി തരാം നിന്നെ.. 💙💙💙

അവളുടെ കാട്ടി കൂട്ടലൊക്കെ സനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. വന്നപ്പോ മുതൽ മുഖം കടന്നൽ കുത്തിയത് പോലെയാണ്.. കളിക്കാനോ അടിപിടി ഉണ്ടാക്കാനോ ഒന്നിനും വന്നില്ല.. അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നപ്പോഴും വല്യ റെസ്പോൺസ് ഒന്നും ഇല്ലായിരുന്നു.. തലവേദനയാണെന്ന് പറഞ്ഞു മിണ്ടാതെ കിടക്കുകയും ഇരിക്കുകയുമൊക്കെ ചെയ്തു.. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഒരായിരം വട്ടം ചോദിച്ചു. ഒന്നുല്ലടാന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്നത് അല്ലാതെ വായേന്ന് വേറെ ഒരക്ഷരം പോലും പുറത്തേക്ക് വീണിട്ടില്ല.. അവൾ കട്ട്‌ ചെയ്തത് താജ്ന്റെ കാൾ ആണെന്ന് സനു കണ്ടിരുന്നു. അവൾ ബാത്‌റൂമിൽ പോയ തക്കം നോക്കി അവൻ ഫോൺ എടുത്തു on ചെയ്തു താജ്നു വിളിച്ചു കാര്യം അന്വേഷിച്ചു..താജുo ഒന്നുല്ലന്ന് പറഞ്ഞു. സനു വീണ്ടും വീണ്ടും ചോദിച്ചപ്പോൾ താജ്നു പറയാതെ നിക്കാൻ ആയില്ല. ഉണ്ടായത് മുഴവൻ ചറ പറാന്ന് പറഞ്ഞു കൊടുത്തു..ഞാൻ അവളോട്‌ സംസാരിക്കാമെന്ന് പറഞ്ഞു സനു ഫോൺ വെക്കാൻ ഒരുങ്ങിയതും വണ്ടിയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നി സനു ചോദിച്ചു നിങ്ങൾ ഇപ്പം എവിടെയാ എന്ന്.. "ഞാൻ വണ്ടിയിലാ.. പത്തു മിനുട്ടിനുള്ളിൽ അവിടെ എത്തും..

നീയാ മറ്റേ റൂമിന്റെ ഡോർ ഒന്നു തുറന്നു വെക്ക്.. നിന്റെ റൂം ലോക്ക് ചെയ്യുകയും വേണ്ടാ.. " അവൻ പറഞ്ഞു.. സനു ഓക്കേന്നും പറഞ്ഞു കാൾ കട്ട്‌ ചെയ്തു.. ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടതും വേഗം ഫോൺ ഓഫ് ചെയ്തു പഴയ പടി വെച്ചു.. അവൾ കയ്യും മുഖവുമൊക്കെ തോർത്തിയതിനു ശേഷം ബെഡിലേക്ക് വന്നു കിടന്നു.. സനു കിടന്നൊന്നുമില്ല. ഒരു ബുക്കും എടുത്തു വായിച്ചോണ്ട് ഇരുന്നു. " ടാ.. കിടക്കുന്നില്ലേ.. " " ഇല്ല.. ഉറങ്ങി പോയാലോ..? " " എന്താ.. ഉറങ്ങി പോയാലോന്നോ.. അപ്പൊ ഉറങ്ങാൻ വേണ്ടി അല്ലേ നീ കിടക്കാറ്.. " കിടന്ന അവൾ പെട്ടെന്ന് എഴുന്നേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു.. അപ്പോഴാ എന്താ പറഞ്ഞതെന്ന ബോധം അവന് വന്നത്.. അവൻ സ്വയം തലയ്ക്കൊരു കൊട്ടും കൊടുത്തു അവളെ നോക്കി.. "അത് ലൈലൂ..ഞാൻ വായിക്കുന്നത് കണ്ടൂടെ.. അപ്പൊ കിടന്നാൽ ഉറങ്ങി പോവൂലെ.. ഉറങ്ങി പോയാൽ പിന്നെ എങ്ങനെയാ വായിക്കുക.. അതാ ഞാൻ പറഞ്ഞെ ഉറങ്ങി പോയാലോ എന്ന്.. "

" എന്താടാ നിനക്കൊരു കള്ളലക്ഷണം.. സത്യം പറയെടാ.. " അവന്റെ അന്തവും കുന്തവും ഇല്ലാത്ത വർത്താനം കേട്ടു അവൾ അവനെ മൊത്തത്തിലൊന്നു നോക്കി. "ഹൂ.. മനുഷ്യൻമാരെ ഒന്നു നന്നാവാനും സമ്മതിക്കില്ലേ.. ആദ്യമായാ ഒന്നു വായിക്കണമെന്നും ബുക്ക്‌ എടുക്കണമെന്നുമൊക്കെ തോന്നിയത്.. അപ്പോഴേക്കും വന്നോളും നിരുൽസാഹപെടുത്താൻ.. നിനക്ക് ഉറങ്ങണമെങ്കിൽ നീ ഉറങ്ങിക്കോ. അല്ലാണ്ട് എന്നെ അതിന് പ്രേരിപ്പിക്കുകയല്ല വേണ്ടത്.. കേട്ടോടീ ഭൂതനേ.." "പാതിരാത്രിയിൽ പുസ്തകവും എടുത്തു നന്നാവാൻ ഇറങ്ങിയേക്കുന്നു.. കണ്ടാലും മതി മൊതലിനെ.. പോടാ പട്ടി.. നിനക്ക് വേണേൽ ഉറങ്ങിയാൽ മതി. എനിക്കെന്താ.. " അവൾ മുഖവും തിരിച്ചു തിരിഞ്ഞു കിടന്നു. ആ സമയം അവൻ പതിയെ റൂമിൽ നിന്നും ഇറങ്ങി മറ്റേ റൂമിന്റെ ലോക്ക് എടുത്തു വന്നു.. അളിയാ.. ഉറക്കം വന്നിട്ട് മേലാ.. നിങ്ങൾ എവിടെ.. ഈ അണ്ണാച്ചി ഇപ്പം ഉറങ്ങും. പിന്നെ എനിക്ക് പേടിയാകും.. സനു കണ്ണും തിരുമ്പി ഇരുന്നു വിചാരിച്ചു തീർന്നില്ല..അതിന് മുന്നേ താജ് അവന്റെ മുന്നിലേക്ക് എത്തി.. അവൻ സന്തോഷം കൊണ്ടു തുള്ളി ചാടി ബ്രോന്നും വിളിച്ചു താജ്നെ വയറിലൂടെ ചുറ്റി പിടിച്ചു..

ഭൂമി കുലുങ്ങുന്നത് ആണോന്ന് വിചാരിച്ചു അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കിയതും ഹിമാലയം പോലെ മുന്നിൽ നിൽക്കുന്ന താജ്നെ കണ്ടു.. സനു തുള്ളി ചാടിയത് ആണെങ്കിൽ അവൾക്ക് ചവിട്ടി തുള്ളാൻ തോന്നി.. ബെഡിൽ നിന്നും തുള്ളിക്കൊണ്ട് ഇറങ്ങി സനുവിനെ അവനിൽ നിന്നും പിടിച്ചു മാറ്റി ബെഡിലേക്ക് തള്ളി. എന്നിട്ടു അവന്റെ നേരെ തിരിഞ്ഞു. "എന്തിനാ വന്നത്.. " അലറണമെന്ന് ഉണ്ടായിരുന്നു. ഒച്ച എടുക്കാൻ പറ്റാത്തത് കൊണ്ടു പല്ല് കടിച്ചു പിടിച്ചു അമർത്തി ചോദിച്ചു. " നിന്നെ കാണാൻ.. അല്ലാതെന്തിന്.. " അവൻ ബെഡിലേക്ക് ഇരിക്കാൻ നോക്കി. അവൾ സമ്മതിച്ചില്ല. " ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ കാണണ്ടന്ന്.. എന്റെ മുന്നിലേക്ക് വന്നു പോകരുത് എന്ന് പറഞ്ഞിട്ടില്ലേ.. " "നീയല്ലേ പറഞ്ഞുള്ളു..വരില്ലന്നും എനിക്ക് കാണണ്ടന്നും ഞാൻ പറഞ്ഞില്ലല്ലോ.. എനിക്ക് കാണണം.. ഞാൻ വിളിച്ചിരുന്നല്ലോ.. ഫോൺ കട്ട്‌ ചെയ്തു കളഞ്ഞത് എന്തിനാ.. എടുത്തിരുന്നു എങ്കിൽ ഞാനിപ്പോ വരില്ലായിരുന്നല്ലോ.. " അവൻ അവളെ മുന്നിന്ന് പിടിച്ചു മാറ്റി ബെഡിൽ ഇരുന്നു.. എന്നിട്ടു വാടാന്നും പറഞ്ഞു സനുനെ അടുത്ത് ചേർത്തിരുത്തി. "കോളേജിലോ എനിക്ക് നീ കാരണം സ്വസ്ഥതയില്ല..

വീട്ടിലും ഇല്ല ഇപ്പൊ കുറച്ചു നാളായി.. എപ്പോഴും വലിഞ്ഞു കയറി വന്നോളും.. അതെങ്ങനെയാ സപ്പോർട്ട് ചെയ്യാൻ ഇവിടെ ഓരോന്നു ഉണ്ടല്ലോ.. ഞാനൊന്നും പറയുന്നില്ല.. ഞാൻ പറയുമ്പോഴാ നിനക്ക് വാശി കൂടുന്നത് എന്നെനിക്കറിയാം.. എന്തു വേണേലും ചെയ് രണ്ടും കൂടി. " എന്ന് പറഞ്ഞു രണ്ടാളെയും നോക്കി ദഹിപ്പിച്ചു കൊണ്ടു അവൾ ബെഡിന്റെ മറ്റേ അറ്റത്തു കയറി കിടന്നു.. "ലൈലൂ.." സനു അവളെ തൊട്ടു വിളിച്ചതും അവൾ പോടാന്നും പറഞ്ഞു സനുവിന്റെ കൈ തട്ടി മാറ്റി.. "ലൈലു പിണങ്ങി. " സനു വിഷമത്തോടെ താജ്നെ നോക്കി.. അതുകണ്ടു താജ് ഇപ്പൊ ശെരിയാക്കി തരാമെന്നു പറഞ്ഞു ടീന്നും വിളിച്ചു അവളുടെ ചന്തി നോക്കി ഒരെണ്ണം കൊടുത്തു.. അവൾക്ക് എഴുന്നേറ്റു താജ്ന്റെ ചെവിക്കല്ലു പൊട്ടും വിധത്തിൽ തെറി വിളിക്കാൻ തോന്നിയെങ്കിലും സഹിച്ചു പിടിച്ചു.. പുതപ്പ് എടുത്തു തലവഴി വലിച്ചു കയറ്റി കുറച്ചു കൂടെ സൈഡിലേക്ക് നീങ്ങി കിടന്നു. "അവളു പോയി പണി നോക്കട്ടെ.. നിനക്ക് ഞാനില്ലേ.. നമുക്ക് ഇവളുടെ കുറ്റം പറഞ്ഞോണ്ട് ഇരിക്കാമെന്നേ.." സനുവിന്റെ വിഷമം മാറാൻ വേണ്ടി അവൻ പറഞ്ഞു..

സനു അപ്പൊത്തന്നെ ഓക്കേന്നും പറഞ്ഞു അവനെ ഒന്നൂടെ പറ്റി ചേർന്നു ഇരുന്നു അവളു എണീറ്റു ആ തിരുവായ ഒന്നു തുറക്കാൻ വേണ്ടി അവളെ തലങ്ങും വിലങ്ങും കുറ്റം പറയാൻ തുടങ്ങി.. എന്തെന്തായിട്ടും അവൾ അനങ്ങിയില്ല.. രണ്ടു കൈ കൊണ്ടും ചെവി അമർത്തി പിടിച്ചു കിടന്നു.. "എന്തെടാ നിന്റെ പെങ്ങൾ ഇങ്ങനെ.. കെട്ടി കഴിഞ്ഞാൽ ഇതിനെയൊക്കെ ഞാൻ എങ്ങനെ സഹിക്കാനാ.. " "അതിനൊരു വഴിയുണ്ട്.. പറയട്ടെ.." "പറയട്ടെന്നോ.. പറയെടാ.. " "നിങ്ങൾക്ക് കെട്ടാതെ നിന്നാൽ പോരേ ഇവളെ.. " "പിന്നെ എനിക്ക് എന്തിനാ ഇവളെ.. ഇങ്ങനെ നോക്കി ഇരിക്കാനോ..? " അവൻ കലിപ്പിൽ ചോദിച്ചു. "അല്ല.. കെട്ടീട്ട് എന്തിനാ ഇപ്പൊ..? " " ഈ രാക്ഷസിക്ക് ഒരു ജൂനിയർ രാക്ഷസി വേണ്ടേ.. അതിനാ ഞാൻ ഇവളെ കെട്ടുന്നേ.." " ജൂനിയറോ..? " സനു ഒന്നും മനസ്സിലാവാതെ നഖവും കടിച്ചോണ്ട് ചോദിച്ചു. "ഈ പിശാശ്.. അല്ലെങ്കിൽ ഞാൻ വാ തുറക്കുന്നതിന് മുന്നേ കാര്യങ്ങൾ ഊഹിച്ചു എടുക്കുന്നവനാ ഇപ്പൊ നഖവും തിന്നോണ്ട് ഇരിക്കുന്നത്.. എടാ പോത്തേ.. നിന്നെ അമ്മാവനെന്നു വിളിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ.. നിനക്ക് കളിക്കാനും കളിപ്പിക്കാനുമൊക്കെ ഒരു ബേബി വേണ്ടേ ടാ..

അതിനാ ഞാൻ ഇവളെ കെട്ടുന്നേ.. " " ഓ.. അങ്ങനെയോ.. അതിന് കെട്ടിയ ഉടനെ ബേബി ഉണ്ടാവുമോ.." സനു വീണ്ടും സംശയത്തോടെ ചോദിച്ചു.. " മുത്തേ.. നീ ഉറങ്ങിക്കോ. അതാ എനിക്കും നിനക്കും നല്ലത്.. " "അയ്യേ.. അറിയില്ലങ്കിൽ അത് പറഞ്ഞാൽ പോരേ.. എന്നെ ഉറക്കാൻ നോക്കണോ.. എനിക്കൊന്നും പറഞ്ഞു തരണ്ട. ഞാൻ ബയോളജിയിൽ പഠിക്കുന്നുണ്ട്.. നിങ്ങക്ക് അറിയോന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയതാ.. ഒന്നും അറിയില്ലല്ലെ.. ലൈലു പറഞ്ഞത് ശെരിയാ.. പത്തടി പൊക്കം മാത്രമേയുള്ളൂ. പത്തു പൈസയ്ക്ക് വിവരമില്ല.. " സനു പറഞ്ഞു. അതുകേട്ടു താജ്ന്റെ അന്തം പോയി.. " മൊട്ടെന്ന് വിരിഞ്ഞിട്ടില്ല. അതിന് മുന്നേ ചെറുക്കന്റെ വായിന്നു വരുന്ന വർത്താനം നോക്കിയേ..നിന്നെക്കാൾ ബെറ്റർ നിന്റെ പെങ്ങൾ തന്നെയാടാ.. ദേഷ്യം വരുമ്പോൾ വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയുന്ന ഒരു കുഴപ്പം മാത്രമേ ഉള്ളു ഇവൾക്ക്.. അല്ലാത്ത സമയങ്ങളിൽ ആള് ഡീസന്റ്റാ ഇവൾ.. ഞാൻ വിചാരിച്ചു ഇവളെ സഹിക്കുന്നതിന് നിനക്കാ ഓസ്കാർ തരണ്ടത്..ഇതിപ്പോ ഇവൾക്കാ കൊടുക്കേണ്ടത് നിന്നെ സഹിക്കുന്നതിന്.. " എന്ന് താജ് പറഞ്ഞതും സനു താജ്നെ നോക്കി കണ്ണുരുട്ടി കാണിക്കാൻ തുടങ്ങി..

അത് കണ്ടു താജ് ഇരുന്നു ചിരിക്കാനും.. "ഹെലോ..എന്താ ഉദ്ദേശം..ഇവിടെ ഇരുന്നു ഇങ്ങനെ ചിരിച്ചു നേരം വെളുപ്പിക്കാനോ.. പോകുന്നൊന്നുമില്ലേ.. " " പോകണം.. " എന്ന് പറഞ്ഞു താജ് അവളെ നോക്കി.. "എന്നാൽ പൊക്കോ.. അവൾ ഉറങ്ങിയെന്നാ തോന്നുന്നേ.. ഒരുറക്കം കഴിഞ്ഞു എണീക്കുന്ന ശീലമുണ്ട് അവൾക്ക്.. അതിന് മുന്നേ പൊക്കോ.. അവളെ ഇനിയും ദേഷ്യം പിടിപ്പിക്കണ്ടാ.. " "മ്മ്..പോകുവാ.. നീയൊന്നു വിളിച്ചേ അവളെ.. " താജ് പറഞ്ഞത് കേട്ടു സനു അവളെ ഒന്നു തട്ടി വിളിച്ചു.. അനക്കമൊന്നുമില്ല..താജ് എണീറ്റു അവളുടെ അടുത്ത് ചെന്നിരുന്നു.. പതുക്കെ പുതപ്പ് മാറ്റി നോക്കി.. പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടിയുള്ള അവളുടെ കിടത്തം കാണുമ്പോൾ തന്നെ അവന് മനസ്സിലായി അവൾ ഉറക്കത്തിലേക്ക് വീണിട്ടുണ്ടെന്ന്.. കുറച്ചു നേരം ആ മുഖത്തേക്ക് നോക്കിയിരുന്നു.. "താജ്.. കിസ്സ് ചെയ്യാൻ തോന്നുന്നുണ്ടോ.. " അവന്റെ ഇരുത്തവും നോട്ടവുമൊക്കെ കണ്ടു സനു ഒരു ചിരിയാലെ ചോദിച്ചു.. "മ്മ്.. ഉണ്ട്.. " അവൻ അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാതെ തന്നെ പറഞ്ഞു. "എന്നാൽ ചെയ്തോ. ഞാൻ പറയില്ല അവളോട്‌.. " "വേണ്ടാ.. ഒന്നല്ല.. ഒരു നൂറ് കിസ്സിനുള്ള ചാൻസ് ഒത്തു കിട്ടിയിട്ടുണ്ട്..

പക്ഷെ ഞാനെങ്ങും അവസരം ഉപയോഗിച്ചിട്ടില്ല.. ആദ്യമായി അവളെ ചുംബിക്കുന്നത് അവളുടെ സമ്മതത്തോടെ ആയിരിക്കണമെന്ന് ആഗ്രഹമുണ്ട്.." താജ് അവളുടെ പുതപ്പ് ശെരിക്കും ഇട്ടു കൊടുത്തു കൊണ്ടു പറഞ്ഞു.. ഉള്ളിൽ താജ്നോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ വല്ലാത്തൊരു തരം ബഹുമാനമായി മാറുന്നത് സനു അറിഞ്ഞു.. ഒന്നും മിണ്ടിയില്ല.. താജ്ന്റെ പിന്നിലൂടെ കയ്യിട്ടു മുറുക്കെ ചുറ്റി പിടിച്ചു Lov yuu Taaj എന്ന് പറഞ്ഞു.. താജ് അപ്പൊത്തന്നെ കൈ പിന്നിലേക്ക് ഇട്ടു സനുവിനെ വലിച്ചു മടിയിലേക്ക് ഇരുത്തി.. "ഇവൾക്ക് കാലു വേദന കുറവുണ്ടോ.? " പുതപ്പിന് മുകളിലൂടെ തന്നെ അവളുടെ കാല് മുട്ടിൽ ഒന്നു പതിയെ ഉഴിഞ്ഞു കൊണ്ടു അവൻ സനുവിനോട് ചോദിച്ചു. "കുറവുണ്ട്.. അത് കൊണ്ടല്ലേ ഇന്ന് കോളേജിലേക്ക് വന്നത്.. " "വരണ്ടായിരുന്നു.. " "എന്താ..? " "ഒന്നുല്ല..ഡോർ ലോക്ക് ചെയ്തു കിടന്നോ.. ഞാൻ പോകുവാ.. മറ്റേതും ലോക്ക് ചെയ്തോ.. തുറന്നു വെക്കണ്ടാ. " അവൻ പറഞ്ഞു. സനു ശെരിയെന്നു തലയാട്ടി കൊണ്ടു അവന്റെ മടിയിൽ നിന്നും മാറിയിരുന്നു. അവൻ പോയതും മറ്റേ വാതിൽ പുറത്തുന്നു ലോക്ക് ചെയ്തു റൂമിലേക്ക്‌ വന്നു..ശേഷം ഡോറും കുറ്റിയിട്ട് ലൈറ്റും അണച്ചു ബെഡിലേക്ക് കിടന്നു.

"സോറി ലൈലൂ.. നിനക്ക് ഇഷ്ടം അല്ലാത്തത് ചെയ്യുന്നതിന്.. പക്ഷെ എനിക്ക് ഇഷ്ടമാ താജ്നെ.. പാവമാ.. നീ ഉറങ്ങി കിടക്കുവായിരുന്നിട്ടു പോലും നിന്നെ ഒന്നു തൊട്ടിട്ടു കൂടിയില്ല.. " എന്ന് പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു അവളെ പറ്റിച്ചേർന്നു കിടന്നു.. 💜💜💜💜 "പൊന്നാങ്ങളയുടെയും കാമുകന്റെയും അവസ്ഥ കണ്ടല്ലോ.. അടുത്തത് നിനക്കാ.. താജ്ന്റെ ലിസ്റ്റിൽ പെണ്ണാണെന്നോ ആണാണെന്നോ ഒന്നുമില്ല.. തെറ്റ് ചെയ്തവരൊക്കെ ഒരു പോലെയാ.. ശിക്ഷ മസ്റ്റാ.. അത് വേണ്ടാ എങ്കിൽ ഇപ്പൊ ഈ നിമിഷം നീ പോയി ലൈലയോട് പറയണം എന്താ നടന്നതെന്ന്.. താജ്നു ഒരു പങ്കും ഇല്ലെന്ന് പറയണം. അതുമാത്രം പോരാ.. എത്ര പേരുടെ മുന്നിൽ വെച്ചാണോ നീ മുന്നയെ തെറ്റ് കാരനായി മുദ്ര കുത്തിയത് അത്രേം ആളുകളുടെ മുന്നിൽ വെച്ചു നീ പറയണം മുന്ന ഒരു തെറ്റും ചെയ്തിട്ടില്ലന്ന്.. എല്ലാവരെയും സത്യം ബോധിപ്പിക്കണം..അഞ്ചേ അഞ്ചു മിനുട്ട് സമയം തരാം.. നീ സത്യം വെളി പെടുത്താൻ തയാറല്ല എങ്കിൽ പിന്നെ ഇവിടെ നടക്കുന്നത് എന്തായിരിക്കുമെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല.. അറിയാമല്ലോ താജ്നെ.. " രാവിലെ ഹിബയുടെ ക്ലാസ്സിലേക്ക് ചെന്നു അവളെ പുറത്തേക്ക് വിളിപ്പിച്ചു കൊണ്ടു എബി പറഞ്ഞു.

അവൾ ആകെ പേടിച്ച് വിറക്കാൻ തുടങ്ങി.. ഇന്നലെ മുതൽ താജ്ന്റെയും ലൈലയുടെയും മുന്നിൽ ചെന്നു പെടാതെ നടക്കുകയാണ്‌.. ആ സംഭവത്തിനെ കുറിച്ച് എന്തേലും ചോദിക്കുമോന്ന് കരുതി.. പിന്നെ ഇക്കാക്കയും മനാഫും ഇവിടെ തന്നെ ഉണ്ടല്ലോന്നുള്ള ധൈര്യത്തിലാ നിന്നത് തന്നെ. ഇപ്പൊ അവരില്ല.. ഒരു മൊട്ടു സൂചി കുത്തേണ്ട സ്ഥലമില്ല ശരീരത്തിൽ. അങ്ങനെ പഞ്ഞിക്കിട്ടിന് താജ് രണ്ടാളെയും.. അവൾക്ക് ഓരോന്ന് ഓർക്കും തോറും പേടി കൂടി കൂടി വരാൻ തുടങ്ങി.. "പെട്ടെന്ന് പറാ.. എന്തുവേണം.. ഞാൻ പോയി താജ്നോട് പറയട്ടെ നീ അടി വാങ്ങിക്കാൻ തയാറാണെന്ന്.. " "വേണ്ടാ. ഞാൻ പറഞ്ഞോളാം.. ലൈലയോട് മാത്രമല്ല.. എല്ലാവരോടും.. " അവൾ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. "അതാണ്.. അപ്പൊ പേടിയുള്ള മോളാണ്.. ആങ്ങളയെ പോലെത്തന്നെ.. " എബി അവളെ പുച്ഛത്തോടെ ഒന്ന് നോക്കി താജ്ന്റെ അടുത്തേക്ക് ചെന്നു. 🍃🍃🍃🍃 എബി ഓഫീസിലേക്ക് പോയി.. പ്രിൻസിയോട് സമ്മതം ചോദിക്കാൻ ഒന്നും നിന്നില്ല..

ആൾ സ്റ്റുഡന്റസ് ആൻഡ് സ്റ്റാഫ്‌സ് താഴെ സ്റ്റേജ്ന് മുന്നിൽ ഒത്തു ചേരണമെന്ന് announce ചെയ്തു.. അവന്റെ ചെയ്ത്ത് കണ്ടു പ്രിൻസി കണ്ണട താഴ്ത്തി വെച്ചു അവനെ ഒന്ന് തുറിച്ചു നോക്കി.. "സാറും വരണേ.. " എന്ന് പറഞ്ഞു അവനൊന്നു ഇളിച്ചു കാണിച്ചു വേഗം സ്ഥലം വിട്ടു. ❤❤❤❤ ഏവർക്കും മുന്നിൽ തല താഴ്ത്തി നിന്നു കൊണ്ടു ഹിബ പറയുന്ന കാര്യം കേട്ടു ലൈല സ്തംഭിച്ച് പോയി.. കൂടുതൽ നേരം അവിടെ നിന്നില്ല. വേഗം ക്ലാസ്സിലേക്ക് ചെന്നു. അതുകണ്ടു നുസ്ര അവൾക്ക് പിന്നാലെ പോയി. "ഇതു താജ്ന്റെ നെക്സ്റ്റ് ഡ്രാമയാണെന്ന് കരുതിയാണോ മുഴുവൻ കേൾക്കാൻ നിക്കാതെ ഓടി പോന്നത്.. " നുസ്ര ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. നുസ്രയെ ഒന്ന് നോക്കുക മാത്രം ചെയ്തു. " ഇനിയെങ്കിലും നീ താജ്നെ വിശ്വസിക്കുമോ.. താജ് അറിഞ്ഞു കൊണ്ടല്ല ഇന്നലെ നടന്നത് ഒന്നും എന്ന് ഇപ്പോഴെങ്കിലും ബോധ്യമായോ നിനക്ക്..മുന്നയും ഞാനും എബിയുമൊക്കെ ഒരുപോലെ പറഞ്ഞതല്ലെ എല്ലാം മനാഫ്ന്റെ പ്ലേ ആണെന്ന്.. എടീ.. ആ ഹിബ ആരാണെന്നു അറിയുമോ നിനക്ക്.. മനാഫ്ന്റെ ലൈനാ.. മാത്രമല്ല.. ഒരു ഹാരിസ് ഉണ്ടല്ലോ.. താജ് ഇന്നാളൊരു ദിവസം അടിച്ചു കൊല്ലാനാക്കിയ ഒരുത്തൻ..

അവന്റെ സിസ്റ്ററും കൂടിയ.. എല്ലാം കൂടി ഒത്തു ചേർന്നു കളിച്ചതാ.. താജ്നോടുള്ള വൈരാഗ്യം തീർത്തതാ.. പിന്നെ മുന്നയും മനാഫ്മായി ഒരു ചെറിയ ഉടക്ക് ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞതാ അത്.. നിന്നോട് പറയരുതെന്ന് മുന്ന പറഞ്ഞിരുന്നു. അത് കൊണ്ടാ ഇതുവരെ പറയാതെ നിന്നത്.. മനാഫ് എല്ലാം കൂടെ ചേർത്തു ചെയ്തതാ.. ആൾറെഡി മുന്നയോടും താജ്നോടും ദേഷ്യമാ അവന്. ഇപ്പോ പിന്നെ മുന്നയും താജുo ഫ്രണ്ട്‌സ് ആയില്ലേ. അതാ കൂടുതൽ ദേഷ്യം.. ഇനിയും നീ താജ്നെ അവിശ്വസക്കല്ലേ ടീ.. മുന്ന പോലും അവനെ മനസിലാക്കുന്നു.. പിന്നെ നിനക്കെന്താ അതിന് കഴിയാത്തത്..? ഇനിയൊക്കെ നിന്റെ ഇഷ്ടം. നിന്നോട് ഇനി ഇക്കാര്യം സംസാരിക്കേണ്ടന്ന് വിചാരിച്ചതാ.. പക്ഷെ അറിയാതെ പറഞ്ഞു പോകുന്നു.. സോറി ടാ.. " എന്ന് പറഞ്ഞു നുസ്ര അവളുടെ അടുത്ത് നിന്നും മാറി പോയി.. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..എന്തിനെന്ന് ഇല്ലാതെ മനസ്സ് വേദനിക്കാൻ തുടങ്ങിയിരുന്നു.. താജ്നെ കാണണമെന്നും ക്ഷമ ചോദിക്കണമെന്നൊക്കെ തോന്നി.

പക്ഷെ എന്ത് പറഞ്ഞാ മുന്നിലേക്ക് ചെല്ലുക.. രണ്ടു തല്ലു കൊടുത്തത് ആയിരുന്നു എങ്കിൽ അവൻ മറന്നേനെ.. ഇതിപ്പോ ഞാൻ പറഞ്ഞ വാക്കുകളൊക്കെ അവൻ മറന്നിട്ടുണ്ടാകുമോ.. പറഞ്ഞത് ഒന്നും തിരിച്ചു എടുക്കാൻ ആവില്ലല്ലോ.. എന്ന് മുതലാ ലൈല നീയിങ്ങനെ ചിന്തിക്കാതെ സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും തുടങ്ങിയത്.. എത്ര വട്ടം എല്ലാരും പറഞ്ഞു. എന്നിട്ടും കേൾക്കാനോ വിശ്വസിക്കാനോ കൂട്ടാക്കിയില്ല.. എല്ലാരും പോട്ടെ.. അവൻ തന്നെ ഇന്നലെ വന്നു പറഞ്ഞു. എന്നിട്ടും കേട്ടില്ല. സാധാരണ അവൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ നിന്നാൽ അവൻ ഒച്ച വെക്കലും ബലം പ്രയോഗിച്ചു പിടിച്ചു നിർത്തലുമൊക്കെ ഉണ്ട്. പക്ഷെ ഇന്നലെ അതൊന്നും ഉണ്ടായില്ല.. "ലൈലാ... " അവളുടെ ചുമലിൽ മുന്നയുടെ കര സ്പർശം ഏറ്റു.. അവൾ വേഗം കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി.. "സാരമില്ല.. പോട്ടെ.. ഇപ്പോഴെങ്കിലും നിനക്ക് കാര്യങ്ങൾ മനസ്സിലായല്ലോ.. " അവളുടെ ഇരുണ്ടു കെട്ടിയ മുഖത്ത് നിന്നും അവളുടെ മനസ്സ് വായിച്ചു എടുത്തു കൊണ്ടു മുന്ന പറഞ്ഞു. " മുന്നാ.. ഞാൻ.. ഞാൻ വിചാരിച്ചു അവനു ഇപ്പോഴും നിന്നോട് ദേഷ്യം ഉണ്ടായിരിക്കുമെന്ന്.. അത് കൊണ്ടാ ഞാൻ അവനെ..? "

അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു.. "ഇവിടെ നിന്നു കണ്ണ് നിറച്ചിട്ട് കാര്യമില്ല.. ചെല്ല്.. ചെന്നു താജ്നെ കണ്ടു സോറി പറഞ്ഞിട്ട് വാ.. അറിഞ്ഞു കൊണ്ടു നീയൊരു തെറ്റും ചെയ്യില്ലന്ന് എനിക്ക് മാത്രമല്ല, താജ്നും അറിയാം..അവൻ നിന്നെ മനസ്സിലാക്കും.. തെറ്റ് നിന്റെ ഭാഗത്താ ലൈല..ആരെയും കേൾക്കാൻ നീ തയാറായില്ല. അറ്റ്ലീസ്റ്റ് കാര്യങ്ങൾടെ കിടപ്പ് വശം മനസ്സിലാക്കാൻ പോലും ശ്രമിച്ചില്ല.. അതുകൊണ്ട് നീ സോറി പറഞ്ഞെ പറ്റു.. കരഞ്ഞത് കൊണ്ടു കാര്യമില്ല.. മനസ്സിന്റെ ഭാരം കുറയണമെങ്കിൽ താജ്നോട് സംസാരിക്കുക തന്നെ വേണം..ചെല്ല്.. ക്ലാസ്സിലേക്ക് പോകുന്നത് കണ്ടിരുന്നു അവനെ.. " മുന്ന പറഞ്ഞു.പോകണോ വേണ്ടയോന്ന് ആലോചിക്കാൻ ഒന്നും നിന്നില്ല. വേഗം ക്ലാസ്സിന്ന് ഇറങ്ങി താജ്നെയും നോക്കി നടന്നു. ഒപോസിറ്റ് ബിൽഡിങ്ങിന്റെ വരാന്തയിലൂടെ നടക്കുന്നത് കണ്ടു അവനെ..നേരെ അവന്റെ പിന്നാലെ വെച്ചു പിടിച്ചു.. ഇന്ന് പോയിട്ട് നാളെ ആയാൽ പോലും അവന്റെ അടുത്തേക്ക് എത്തില്ല.. അമ്മാതിരി നടത്തമാണ് അവന്റെത്.. അവൾ രണ്ടും കല്പിച്ചു അമൻന്ന് വിളിച്ചു.. ഒന്ന് തിരിഞ്ഞു നോക്കുന്നത് പോയിട്ട് അവന്റെ നടത്തത്തിന്റെ സ്പീഡ് പോലും കുറഞ്ഞില്ല.. കേട്ടു കാണില്ലന്ന് വിചാരിച്ചു അവൾ വീണ്ടും വിളിച്ചു..

അവൻ ആദ്യമേ കേട്ടിരുന്നു.. കേട്ടത് മാത്രമല്ല.. അവിടെന്ന് തൊട്ടേ അവൾ പിന്നാലെ വരുന്നത് കാണുകയും ചെയ്തിരുന്നു.. മൈൻഡ് ഒന്നും ചെയ്തില്ല. പക്ഷെ ആളൊഴിഞ്ഞ ഒരു ക്ലാസ്സിലേക്ക് കയറി ഇരുന്നു.. രണ്ടു മിനുട്ട് കഴിയുമ്പോൾ കിതച്ച് കൊണ്ടു അവളും അവിടേക്ക് വന്നു.. അവൻ ഇരുന്നതിന്റെ കുറച്ചപ്പുറത്തായി ഇരുന്നു നെഞ്ചും തടവി ശ്വാസം എടുത്തു വിടാൻ തുടങ്ങി.. അതുകണ്ടപ്പോൾ അവനൊരു അസ്വസ്ഥത തോന്നി. എന്നാലും അവളെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല.. "അമൻ.. " കിതപ്പ് ഒക്കെ കഴിഞ്ഞതിന് ശേഷം അവൾ അവനെ നോക്കി പതുക്കെ വിളിച്ചു.. "എന്തുവേണം..? " അവന്റെ ശബ്ദത്തിൽ നീരസം. "സോറി..നിന്നെ തെറ്റിദ്ധരിച്ചതിന്.. " അവൾ മടിച്ചു മടിച്ചു കൊണ്ടു പറഞ്ഞു.. "അതിന് ഞാൻ എപ്പോഴാ ശെരിയായിട്ടുള്ളത്.. എപ്പോഴും തെറ്റ് തന്നെയല്ലേ ഞാൻ.. അതുകൊണ്ട് ഈ സോറിയുടെ ആവശ്യമില്ല.. നിനക്ക് പോകാം. " "അങ്ങനെ അല്ല അമൻ.. തെറ്റ് പറ്റിപ്പോയി.. അതാ ക്ഷമ ചോദിക്കാൻ.. ഇന്നലെ ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു..

ദേഷ്യം വന്നപ്പോ അറിയാതെ.. ഇനി തിരിച്ചെടുക്കാൻ പറ്റില്ലന്ന് അറിയാം.. ക്ഷമിക്കണം.. " "ഇതിപ്പോ സ്ഥിരം ആയല്ലോ തെറ്റ് പറ്റലും ക്ഷമ ചോദിക്കലും.. " അവന്റെ മുഖത്ത് പരിഹാസം. "പിന്നെന്താ ചെയ്യുക.. തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുകയല്ലാതെ വേറെന്താ വേണ്ടത്.. " അവന്റെ പരിഹാസം അവൾക്ക് ഇഷ്ടപ്പെട്ടില്ല.. " തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കണം. പക്ഷെ ആ ക്ഷമയുടെ ബലത്തിൽ വീണ്ടും തെറ്റ് ചെയ്യുകയല്ല വേണ്ടത്.. തെറ്റ് ആവർത്തിക്കാതെ ഇരിക്കാൻ നോക്കണം.. എന്നാൽ മാത്രമേ ക്ഷമ ചോദിക്കലിനു അർത്ഥമുള്ളു.. അല്ലാതെ തെറ്റ് ക്ഷമിക്കപ്പെട്ടു തരുമ്പോൾ അത് അടുത്ത തെറ്റിനുള്ള അവസരമായി കാണരുത്. " അവൻ പറഞ്ഞു. അവളൊന്നും മിണ്ടിയില്ല. അവൻ ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി.. ഇനി കൂടുതൽ നേരം ഇവിടെ ഇരിക്കാതെ വേഗം പോകാൻ നോക്കുന്നത് ആണ് തടിക്കു നല്ലത്.. ദേഷ്യം ആറട്ടേ.. അപ്പൊ വന്നു സംസാരിക്കാം.. അവൾ പതിയെ എഴുന്നേറ്റു പോകാൻ നിന്നതും അവൻ വേഗം അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. പ്രതീക്ഷിക്കാത്തതായോണ്ട് ബാലൻസ് ചെയ്യാൻ പറ്റിയില്ല.കറക്റ്റ് ആയി അവന്റെ മടിയിലേക്ക് വീണു അവൾ..

അവൻ അവളെ പിടിച്ചു ശെരിക്കും ഇരുത്തി ഒരു കൈ കൊണ്ടു വട്ടം ചുറ്റി.. വിടെന്നും പറഞ്ഞു ഇരുന്നു പിടക്കാനും അലറാനുമൊക്കെ തോന്നി അവൾക്ക്. പക്ഷെ ഒന്നും ചെയ്തില്ല. ചെയ്തിട്ടു കാര്യമില്ല. അവൻ വിടില്ല. വെറുതെ അവനെ വാശി കയറ്റി അവന്റെ കയ്യിൽ നിന്നും വേദന വാങ്ങിക്കാമെന്നേയുള്ളൂ. "എന്തെടി തൊണ്ട പൊട്ടിക്കാത്തെ.." അവളുടെ അടങ്ങിയുള്ള ഇരുത്തം കണ്ടു അവൻ ചോദിച്ചു. "എനിക്കൊന്നും വയ്യാ വേദനിക്കാൻ." അവൾ പറഞ്ഞു. അതുകേട്ടു അവനൊന്നു ചിരിച്ചു.. പതിയെ മുഖം അവളുടെ ഷോൾഡറിൽ കുത്തി വെച്ചു.. അവളുടെ വയറ്റിലൂടെ ഒരു മിന്നൽ പിണർപ്പ് പാഞ്ഞു പോയി.. "എനിക്കറിയാമായിരുന്നു എല്ലാം അറിയുമ്പോൾ നീ എന്നെ കാണാൻ വരുമെന്ന്..എന്നോട് ക്ഷമ ചോദിക്കുമെന്ന്.. കാരണം തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കാതെ നിൽക്കാൻ നിനക്ക് ആവില്ല.. നിന്റെ മനസ് അതിനു അനുവദിക്കില്ല.. ഞാൻ ക്ഷമിച്ചിരിക്കുന്നു.. ഞാനൊന്നും മനസ്സിൽ വെച്ചിട്ടില്ല.. നീയും വെക്കണ്ടാ. മനസ്സിന്റെ ഭാരം കൂട്ടണ്ട.. " അവൻ പതുക്കെ പറഞ്ഞു.. അവന്റെ ചുടു ശ്വാസം കവിളിനെ തട്ടി ഉരസുന്നതും ആ ചൂട് തന്റെ ശരീരത്തിനെ വല്ലാതെ ചൂട് പിടിപ്പിക്കുന്നതും അവൾ അറിഞ്ഞു.

അസ്വസ്ഥതയോടെ മുഖം ചെരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ ചാര കണ്ണുകളാണ് ആദ്യം കണ്ടത്.. നോട്ടം പിൻവലിക്കാൻ കഴിയാത്തത് പോലെ അവളാ കണ്ണുകളിലേക്ക് ഒരുനിമിഷം നോക്കിയിരുന്നു.. അവന്റെ വിരലുകൾ അവളുടെ കവിളിലൂടെ സഞ്ചരിക്കാൻ തുടങ്ങി..ചുണ്ടുകളിലേക്ക് എത്തി നിന്നതും അവൾ എവിടുന്നോ വന്ന ബോധത്തിൽ അവന്റെ കൈ തട്ടി മാറ്റുകയും എഴുന്നേറ്റു പോകാൻ നോക്കുകയും ചെയ്തു.പക്ഷെ അവൻ വിട്ടില്ല.. അവളെ അമർത്തി ഇരുത്തി വീണ്ടും വിരൽ ചുണ്ടുകളിൽ കൊണ്ട് പോയി വെച്ചു പതിയെ കീഴ് ചുണ്ടിനെ തടവാൻ തുടങ്ങി. "സനു ചോദിച്ചു ലൈലൂനെ കിസ്സ് ചെയ്യാൻ ധൈര്യം ഉണ്ടോ എന്ന്.. ഉണ്ടെന്ന് പറഞ്ഞു അവനോടുള്ള വാശിയിലാ ആദ്യം നിന്റെ ചുണ്ടിൽ കിസ്സ് ചെയ്തത്.. പക്ഷെ അപ്പോഴേക്കും കിക്ക് പിടിച്ചു പോയി.. ഒരു കിസ്സിനു വേണ്ടി ചുണ്ട് അടുപ്പിച്ച ഞാൻ നാലഞ്ചണ്ണം കഴിഞ്ഞാ ചുണ്ട് അടർത്തിയത്.. താങ്ക്സ്.. ഒരു പാവ കുഞ്ഞിനെ പോലെ കിടന്നു തന്നതിന്.. ആ കിക്ക് ഇപ്പോഴും മാറിയിട്ടില്ല..ആ ഫീൽ പറഞ്ഞാൽ നിനക്ക് മനസ്സിലാകുകയുമില്ല.. " "You bloody..." അവൾ അവന്റെ കൈ തട്ടി മാറ്റി.. ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങിയിരുന്നു..

സനുവും കൂടി എന്നോർത്തപ്പോൾ കണ്ണിൽ നനവ് ഊറി കൂടി. അവൻ കാണണ്ടന്ന് കരുതി വേഗം മുഖം തിരിച്ചു എഴുന്നേറ്റു പോകാൻ നോക്കി.. അവൻ പിടി മുറുക്കിയതല്ലാതെ അയച്ചില്ല.. "വിട്.." അവൾ ദേഷ്യത്തോടെ പറഞ്ഞു. "പോരാ..ഈ ദേഷ്യമൊന്നും പോരാ.. " അവൻ പിടി മുറുക്കി കൊണ്ടിരുന്നു. "വിട്.. വിടാനാ പറഞ്ഞത്.. " ദേഷ്യം കരച്ചിലായി മാറി.. പിന്നെ അവൻ ബലം കാണിക്കാൻ ഒന്നും നിന്നില്ല.. പിടി വിട്ടു. അവന്റെ പിടിത്തത്തിൽ അവൾക്ക് വയർ വേദനിക്കുന്നുണ്ടായിരുന്നു. വയറും തടവിക്കൊണ്ട് എഴുന്നേറ്റു മാറി അവന് മുഖം കൊടുക്കാതെ മുന്നോട്ടു നടന്നു.വെറുതെ പോകുന്നത് എങ്ങനെയാന്ന് കരുതി തിരിഞ്ഞു നിന്നു മുന്നിൽ കിടക്കുന്ന ഡെസ്ക് അവന്റെ നേരെ ചവിട്ടി വിട്ടു..അതുകണ്ടു അവൻ വേഗം എഴുന്നേറ്റു മാറി..ഡസ്ക് അവൻ ഇരുന്നിരുന്ന കസേരയിലേക്ക് മറിഞ്ഞു വീണു. കറക്റ്റ് എന്റെ നെഞ്ചത്തേക്ക് തന്നെ ആണല്ലേടീ പുല്ലേ ചവിട്ടി വിട്ടത്.. എന്ന് വിചാരിച്ചു കൊണ്ടു അവൻ അവളെ നോക്കി..അവൾ നിന്നിടത്ത് പൊടി പോലും ഉണ്ടായില്ല. എന്നാലും അവന്റെ മനസ് തണുത്തിരുന്നു.. അവളുടെ ദേഷ്യവും കരച്ചിലും കണ്ടതാവാം അതിന് കാരണം..

അവൾ കരയുന്നത് ഇഷ്ടമല്ല. എന്നാലും ഇങ്ങനെ ഓരോന്നു പറഞ്ഞു അവളെ കരയിപ്പിക്കുന്നത് അവനൊരുപാട് ഇഷ്ടമാണ്. ഗോഡ്.. സനുവിനെ കാത്തോളണേ.. 💚💚💚💚 വീട്ടിൽ എത്തിയതും റൂമിൽ കയറി വാതിൽ അടച്ചു. സനു ബാത്‌റൂമിൽ ആയിരുന്നു.. ഡോർ ചവിട്ടി പൊളിക്കാനാണു തോന്നിയത്.. നഷ്ടം അവന് മാത്രമല്ല തനിക്കും കൂടിയാണെന്ന് ഓർത്ത് ഡോറിന് ആഞ്ഞു മുട്ടാനും തട്ടാനുമൊക്കെ തുടങ്ങി. "എന്താ..? " അവൻ തോർത്തും ഉടുത്തു വാതിൽ തുറന്നു കൊണ്ടു അവളെ ഒന്ന് മൊത്തത്തിൽ നോക്കി. "അർജന്റാ..നീയൊന്നു പുറത്തേക്ക് ഇറങ്ങ്.. " "എന്ത് അർജന്റ്..നിന്റെ വയർ ഇളകിയോ.. " "ഇല്ല.. നിന്റേത് ഇളക്കാനാ..നീ ഇറങ്ങേണ്ട.. നിന്നെ ഞാൻ ഇറക്കിക്കോളാം.. " എന്നും പറഞ്ഞു അവൾ അവനെ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു.. അവനൊന്നു എന്താ കാര്യമെന്ന് ചോദിക്കാനുള്ള സമയം പോലും അവൾ കൊടുത്തില്ല.. അതിന് മുന്നേ തുടങ്ങി അവന്റെ കണ്ണും കാതും പൊട്ടുന്ന തരത്തിൽ തെറി വിളിക്കാൻ..

അത് കൊണ്ടൊന്നും ദേഷ്യം തണുക്കാതെ വന്നപ്പോൾ അടുത്ത് കിട്ടിയ അവന്റെ ബാറ്റും ബോളും കളർ പെൻസിലും ഡ്രോയിങ്ങ് ബുക്കുമൊക്കെ എടുത്തു എറിഞ്ഞു.. എന്നിട്ട് ഒടുക്കം എന്തൊക്കെയോ പറഞ്ഞു കരയാനും..ആ കരച്ചിലിന്റെ ഇടയിൽ ഉണ്ടായിരുന്നു അവളുടെ പ്രശ്നം എന്താന്ന്.. അതുകേട്ടു സനു ഇരുന്നു ചിരിക്കാൻ തുടങ്ങി.. "തെണ്ടി..എല്ലാം ഉണ്ടാക്കി വെച്ചിട്ട് ചിരിക്കുന്നോ.. " അവൾ കരച്ചിൽ നിർത്തി വീണ്ടും കലി തുള്ളാൻ തുടങ്ങി. "ഞാനെന്തു ഉണ്ടാക്കി വെച്ചൂന്നാ.. എൻറെ ലൈലൂ.. നീ ഇത്രേം വലിയ മണ്ടൂസാണോ.. അയ്യേ.. താജ് പറയുമ്പോഴേക്കും നീ വിശ്വസിച്ചു കളഞ്ഞോ.. സത്യം പറഞ്ഞാൽ വിശ്വസിക്കില്ല. നുണ പറഞ്ഞാൽ അപ്പോഴേക്കും വിശ്വസിച്ചു കളയും..ഇതാ നിന്റെ പ്രശ്നം.. ഇപ്പൊ എന്ത് പറഞ്ഞാലും മുഖം വീർപ്പിക്കലും കരച്ചിലും.. എവിടുന്ന് പഠിച്ചു നീയിതൊക്കെ.. എവിടെ പോയി നിന്റെ തന്റേടവും ധൈര്യവുമൊക്കെ.. താജ് നിന്നെ കിസ്സ് ചെയ്തെന്നു പറയുമ്പോൾ നീ കരയുകയല്ല വേണ്ടത്.. രണ്ടു കിസ്സ് അധികം കൊടുത്തു നീ വമ്പൻ പ്രതികാരം ചെയ്യണം.. " സനു പറഞ്ഞു..അവൾ എടാന്നും വിളിച്ചു അവനെ കടുപ്പിച്ചു ഒന്ന് നോക്കി. "ഇങ്ങനെ നോക്കി പേടിപ്പിച്ചു നീ ഉള്ള എനർജി കൂടെ കളയണ്ട..

താജ് നിന്നെ ഒന്നും ചെയ്തിട്ടില്ല.. താജ് ആ ടൈപ്പ് അല്ല..നിന്നെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ.. ഇനി ആ ടൈപ്പ് ആണെങ്കിൽ തന്നെ ഞാൻ സമ്മതിക്കുമോ നിന്റെ അനുവാദം ഇല്ലാതെ നിന്നെ അങ്ങനൊക്കെ ചെയ്യാൻ.. ഇല്ല ലൈലൂ..അവൻ നിന്നെ ഒന്ന് തൊട്ടിട്ടു പോലുമില്ല.. ഒന്ന് വിശ്വസിക്ക് " എന്നും പറഞ്ഞു രാത്രിയിൽ ഉണ്ടായതൊക്കെ സനു അവൾക്ക് പറഞ്ഞു കൊടുത്തു..എന്നിട്ടു കുളിക്കാൻ സമ്മതിക്കാതെ പുറത്തേക്ക് വലിച്ചിട്ടതിന് അവളെ ചീത്ത വിളിച്ചോണ്ട് ബാത്‌റൂമിലേക്ക് കയറി പോയി.. പട്ടി..മനുഷ്യൻമാരു ഇവിടെ നീറി നീറി ചത്തേനെ ഇപ്പോൾ..നിന്നെ ഞാൻ ശെരിയാക്കി തരാടാ മിസ്റ്റർ കാട്ടു പോത്തേ എന്നും വിചാരിച്ചു കൊണ്ടു അവൾ ഫോൺ എടുത്തു താജ്നു വിളിച്ചു.. എന്താടിന്ന് തികച്ചു ചോദിക്കാൻ അവനെ അനുവദിച്ചില്ല അവൾ..അതിന് മുൻപേ തുടങ്ങി തൊണ്ട ഇട്ടു പൊട്ടിക്കാൻ. "എടാ.തെണ്ടി..പട്ടി..നാറി.. എന്തൊക്കെയാ നീ പറഞ്ഞത്..കിസ്സ് ചെയ്തെന്നോ.. അതും നാലും അഞ്ചും എണ്ണം..

നീ പറഞ്ഞതൊക്കെ വെള്ളം തൊടാതെ ഞാനങ്ങു വിഴുങ്ങി കളഞ്ഞെന്നാണോ നീ വിചാരിച്ചത്.. അതിനെന്റെ പട്ടിയെ കിട്ടും.. ഏതായാലും നിന്റെ മനസ്സിൽ ഇരുപ്പ് ഒക്കെ കൊള്ളാം.. പക്ഷെ അതൊന്നും എന്റെ അടുത്ത് നടക്കാൻ പോകുന്നില്ല..എന്റെ ചുണ്ടിൽ കിസ്സ് ചെയ്‌തെന്ന്.. ചീ.. വൃത്തികെട്ടവനെ.. നാണം ഉണ്ടോടാ നിനക്ക് ഒരു പെണ്ണിനോട് അങ്ങനൊക്കെ പറയാൻ.. അന്നേരം അവിടെ ഡസ്ക് മാത്രമേ കിട്ടിയുള്ളൂ.അതുകൊണ്ട് നീ രക്ഷപെട്ടു. വെട്ടു കത്തി എങ്ങാനും കിട്ടി ഇരുന്നെങ്കിൽ നിന്നെ ഞാൻ പീസ് പീസ് ആക്കിയേനെ....... " എന്ന് തുടങ്ങി വായിൽ വന്നതും വരാത്തതുമായ സകലതും വിളിച്ചു പറഞ്ഞു അവൾ.. ഒരു ഗ്യാപ് പോലും കൊടുത്തില്ല.. ഏകദേശം അരമണിക്കൂറോളം നീണ്ടു അത്. അവൻ കട്ട്‌ ചെയ്തു പോയിനോന്ന് പോലും നോക്കിയില്ല അവൾ.. ഒടുക്കം കിതക്കാൻ തുടങ്ങിയപ്പോഴാണ് നിർത്തിയത്. ഇപ്പോഴാണ് സമാധാനമായത്. അവളൊന്നു നെടു വീർപ്പിട്ടു ഫോൺ സ്വിച്ചഡ് ഓഫ് ചെയ്തു ബെഡിലേക്ക് എറിഞ്ഞു.. ഒപ്പം തന്നെ ക്ഷീണം കാരണം അവളും ബെഡിലേക്ക് മറിഞ്ഞു നാളെത്തെ എലെക്ഷന്റെ കാര്യവും ചിന്തിച്ചു കൊണ്ട്.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story