ഏഴാം ബഹർ: ഭാഗം 38

ezhambahar

രചന: SHAMSEENA FIROZ

"ടീ കരയല്ലേ.. " അവൻ അവളുടെ നെറുകിൽ തലോടി.അവൾ കരച്ചിൽ നിർത്തിയില്ല. മുഖം ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി വെച്ചു എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു. "മാറടീ അങ്ങോട്ട്‌.. എന്റെ ഷർട്ട്‌ നാശം ആക്കാൻ..ഇടുക്കി ഡാം നിന്റെ കണ്ണിൽ ആണോടീ.. " അവൻ അവളെ അടർത്തി മാറ്റി. കരച്ചിലിന്റെ ഇടയിലും അവൾ അവനെ കടുപ്പിച്ചു ഒന്ന് നോക്കി. "നോക്കുന്ന നോട്ടം കണ്ടില്ലേ.. എന്റെ മുന്നിൽ മാത്രേ ഉള്ളു ഈ ചീറ്റപ്പുലി സ്വഭാവം.ബാക്കി എല്ലാത്തിലും പൂച്ച കുഞ്ഞാണല്ലെ.." കൊച്ചുകുട്ടികളെ പോലെയുള്ള അവളുടെ വിതുമ്പി കരച്ചിൽ കണ്ടു അവൻ പറഞ്ഞു. "നിനക്ക് അറിയില്ല..എനിക്ക് അവനേ ഉള്ളു.. എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഈ ലോകത്ത് അവൻ മാത്രേ ഉള്ളു.. അവനെ കൂടെ നഷ്ടപ്പെട്ടാൽ പിന്നെ ഞാൻ എന്തിനാ.. " അവൾ കരഞ്ഞോണ്ട് തന്നെ പറഞ്ഞു..

"ഞാനില്ലേ നിനക്ക്.. " അവൻ അവളുടെ കയ്യിൽ തൊട്ടു. "വേണ്ടാ.. എനിക്ക് ആരെയും വേണ്ടാ.. സനൂനെ മാത്രം മതി. എനിക്കിപ്പോ കാണണം അവനെ.. സനൂനെ നഷ്ടപെടുത്താൻ വയ്യാ എനിക്ക്.. അവനില്ലങ്കിൽ പിന്നെ ഞാനില്ല.. വാപ്പ പറഞ്ഞിട്ടുണ്ട് അവനെ ഒറ്റപ്പെടുത്തരുത്.. ജീവിതത്തിന്റെ ഏതു അവസ്ഥയിലും കൂടെ കൂട്ടണമെന്ന്.. എന്നിട്ടിപ്പോ ഞാൻ എന്താ ചെയ്തത്.. ഞാൻ അവനെ മറന്നെന്നു തോന്നി കാണും അവന്. അതായിരിക്കും ഈ ദേഷ്യം.. ഞാൻ പോകുവാ എന്റെ വീട്ടിലേക്ക്. എന്ത് സംഭവിച്ചാലും സാരമില്ല. എനിക്ക് സനുവിന്റെ ഒന്നിച്ച് നിന്നാൽ മതി. അവൻ ഇല്ലാതെ എനിക്ക് പറ്റുന്നില്ല." "നിന്റെ തലയിൽ എന്താടി ചെളിയോ.. വീട്ടിലേക്ക് പോകുവാണെന്ന്..കയ്യിൽ കിട്ടാൻ കാത്തു നിക്കുവാ അവർ നിന്നെ കടിച്ചു കീറാൻ..അല്ലാതെ തന്നെ നിന്നോട് പകയാണ്. ഇതിപ്പോ ഞാൻ അടിച്ചു തൊഴിച്ചതിന്റെതു വേറെയും കാണും.അതും കൂടെ ചേർത്തായിരിക്കും അവർ നിനക്ക് തരുക..

സനുവിനെ നിനക്ക് നഷ്ടപ്പെട്ടിട്ട് ഒന്നുമില്ല. നഷ്ടപ്പെടാൻ പോകുന്നുമില്ല.. അവൻ അങ്ങനൊക്കെ പറഞ്ഞതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും. നീ ഇവിടെ വന്നതിനു പിറ്റേന്ന് രാവിലെ ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു.സനുവാ ഫോൺ എടുത്തത്..അന്നേരം അവൻ നിന്റെ സനു തന്നെ ആയിരുന്നു. മാറ്റമൊന്നും ഇല്ലായിരുന്നു. ഇപ്പോഴും ഉണ്ടാകില്ല. അവന്റെ ഉമ്മ ഇല്ലേ. ആ താടക.. അവർ അവന്റെ അടുത്തെങ്ങാനും ഉണ്ടാകും. അതായിരിക്കും നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.. അല്ലാണ്ട് വേറെന്താ.. നീ വെറുതെ കൊച്ചു കുട്ടികളുടെ സ്വഭാവം കാണിക്കല്ലേ.. മതി.. കരഞ്ഞത്.. ഉറങ്ങാൻ നോക്ക്.. " അവൻ അവളെ ശകാരിച്ചു.. അവളൊന്നും മിണ്ടാതെ സോഫയിലേക്ക് ചാഞ്ഞിരുന്നു. "ഹലോ.. പൊന്നു മോൾക്ക്‌ ഉറക്കമൊന്നും ഇല്ലങ്കിൽ വേണ്ടാ. എനിക്ക് നല്ല ഉറക്കം വരുന്നു. എണീറ്റു പോടീ.. " "നീ ബെഡിൽ കിടന്നോ. ഞാൻ ഇവിടെ കിടന്നോളാം.. " "വേണ്ടാ.. ഇവിടെ ഞാൻ തന്നെ കിടന്നോളാം.. നീ ചെല്ല്.. ഉറക്കം കളയണ്ട.. " അവൻ പറഞ്ഞു. അവൾ സോഫയിൽ നിന്നും എണീറ്റു ബെഡിലേക്ക് ഇരുന്നു.

"അപ്പൊ കരച്ചിൽ വരുമ്പോൾ നിനക്ക് എന്നെ വേണം അല്ലേ..? " ഒരു ചിരിയോടെ അവൻ അവളെ നോക്കി. അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല. അവനെ തറപ്പിച്ചു ഒന്ന് നോക്കി. "ഇങ്ങനെ നോക്കല്ലെ ടീ.. നെഞ്ചിലേക്കാ വന്നു തറക്കുന്നേ.. നേരത്തെ ഈ നെഞ്ചിലേക്ക് വീണതിന്റെ ചൂട് തന്നെ ഇതുവരെ മാറിട്ടില്ലാ.. ഇങ്ങനെ പോയാൽ മിക്കവാറും എന്റെ കണ്ട്രോൾ പോകും.. അല്ല നീ കളയും. " അവൻ നെഞ്ചിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു. "പോടാ.." അവൾ മുഖം തിരിച്ചു ബ്ലാങ്കറ്റ് എടുത്തു ദേഹത്തേക്കിട്ട് കിടന്നു. അവൻ അപ്പൊത്തന്നെ എണീറ്റു അവളുടെ അടുത്ത് ചെന്നിരുന്നു. അത് കണ്ടു എന്താന്നുള്ള ഭാവത്തിൽ അവൾ അവനെ നോക്കി.. അവൻ അവളുടെ രണ്ടു കവിളിലും കൈ വെച്ചു. "നാളെ കോളേജിലേക്ക് പോകാം. ഇവിടെ തന്നെ ഇരിക്കുന്നത് കൊണ്ടാ നിനക്കീ പ്രശ്നം. നിന്റെ ധൈര്യമൊക്കെ ചോർന്നു പോകുന്നു ലൈല.. " അവൻ ശാന്തനായി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ അവന്റെ കൈകൾ എടുത്തു മാറ്റി. "എന്റെ മനസ്സ് ശെരിയല്ല.. ഞാനില്ല കോളേജിലേക്ക്..നീ പേടിക്കണ്ട..

ഞാൻ പഠിത്തമൊന്നും നിർത്തി കളയില്ല..നിന്നോടുള്ള ദേഷ്യം ഞാൻ ഒരിക്കലും എന്റെ പഠിത്തത്തിനോട് കാണിക്കില്ല.. കുറച്ചു ദിവസം കഴിയട്ടേ. മനസ്സിന്റെ അസ്വസ്ഥതയൊക്കെ മാറുമ്പോൾ ഞാൻ തുടങ്ങിക്കോളാം കോളേജിൽ പോക്ക്.. " "മനസ്സ് ശെരിയല്ല..അസ്വസ്ഥതമാണ്. സമ്മതിച്ചു. പക്ഷെ അതിനൊരു കാരണം വേണമല്ലോ. അതെന്താ.. ഞാൻ നിന്റെ കഴുത്തിൽ മഹർ ചാർത്തിയതോ നിന്റെ മനസ്സിൽ മറ്റൊരാൾ ഉള്ളതോ..?" അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. "രണ്ടും.. " അവൾ പറഞ്ഞു. അവനൊന്നും മിണ്ടിയില്ല. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അവൾ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു. "നിന്നോടുള്ള ദേഷ്യവും വെറുപ്പുമൊക്കെ ഞാൻ മായിച്ചു കളയാം. നിന്നോട് ഒരിക്കലും ക്ഷമിക്കില്ലന്ന് കരുതിയതാ. നീ ചെയ്ത തെറ്റിനുള്ള ക്ഷമ നീ ചോദിച്ചില്ല.പക്ഷെ നിന്റെ ഉപ്പ ചോദിച്ചു. ഒന്നല്ല. ഒരുപാട് വട്ടം. എന്റെ ഉപ്പയേക്കാൾ പ്രായമുണ്ട്. ഞാൻ എന്റെ സ്വന്തം ഉപ്പയായി കാണുകയും ചെയ്തു.

എങ്ങനെയാ അദ്ദേഹത്തിന്റെ വേദന കണ്ടില്ലന്ന് നടിക്കുക.. അദ്ദേഹം ഒരു കാര്യം പറയുമ്പോൾ എങ്ങനെയാ പറ്റില്ലന്ന് പറയുക. നിന്നോട് ക്ഷമിക്കാൻ ആവശ്യപ്പെട്ടു.അല്ല.യാചിച്ചു.. എന്റെ മനസ്സിൽ നിന്നോട് ഒരു ദേഷ്യവും ഇല്ല. എല്ലാം ഞാൻ മറന്നു കളയാം. പക്ഷെ ഒരിക്കലും നിന്നെ ഇഷ്ടപെടാനോ സ്നേഹിക്കാനോ നീ ആഗ്രഹിക്കുന്ന ഒരു സ്ഥാനം തരാനോ ഒന്നും എന്നോട് പറയരുത്. നീ എന്നല്ല.. നിന്റെ ഉപ്പ പറഞ്ഞാലും ഞാനത് അനുസരിക്കില്ല. അനുസരിക്കാൻ കഴിയില്ല. സത്യമാ ഞാൻ നിന്നോട് പറഞ്ഞത്. ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു. കുറച്ച് ഒന്നുമല്ല. ഒരുപാട് ഒരുപാട് സ്നേഹിച്ചു. ഒരു ജീവിതം ഉണ്ടെങ്കിൽ അയാളോട് ഒപ്പം ആവണമെന്ന് കൊതിച്ചിരുന്നു. ഏതൊരു പെണ്ണും സ്വപ്നം കാണുന്നത് പോലെ ഒരുപാട് സ്വപ്നം കാണുകയും ചെയ്തിരുന്നു. ഒടുക്കം കിട്ടിയത് തീരാ നോവാണ്.. കണ്മുന്നിൽ കിടന്നു പിടഞ്ഞു അന്ത്യ ശ്വാസം വലിക്കുന്നതും ജീവൻ പൊലിഞ്ഞു പോകുന്നതും കാണേണ്ടി വന്നു.. ആദ്യമൊക്കെ വലിയ സങ്കടം ആയിരുന്നു. വിശ്വസിക്കാനും ഉൾകൊള്ളാനുമൊക്കെ പ്രയാസമായിരുന്നു..

മനസ്സ് തളർന്നു പോയി. ജീവിതത്തിനോട് മടുപ്പും വെറുപ്പും തോന്നിപ്പോയി.. എന്റെ എല്ലാമെല്ലാമായ അവൻ പോയ ലോകത്തേക്ക് തന്നെ പോകാൻ തീരുമാനിച്ചു. പക്ഷെ സനു.. അവനെ തനിച്ചാക്കി ഞാൻ എങ്ങനെയാ.. അവനെ എന്റെ കയ്യിൽ വെച്ചു തന്നിട്ടാ വാപ്പ കണ്ണുകൾ അടച്ചത്.. പിന്നെ മുന്ന.. തളർന്നു പോയപ്പോഴോക്കെ ഉയർത്തെഴുന്നേൽപ്പിച്ചിട്ടേ ഉള്ളു. അവർ രണ്ടുപേരും ഉള്ളത് കൊണ്ടാ ഞാനിപ്പോഴും ഇങ്ങനെ ഉള്ളത്. " അവൾ പറഞ്ഞു നിർത്തി. ഒപ്പം കണ്ണിൽ നിന്നും രണ്ടു തുള്ളി ചുടു നീർ പുറത്ത് ചാടി. തന്റെ കൈക്ക് മുകളിൽ അവൾ വെച്ചിരിക്കുന്ന കൈ അവൻ കവർന്നു. അവളുടെ കണ്ണിൽ നിന്നും ഇറങ്ങിയ കണ്ണീരിനെ തുടച്ചു എടുത്തു. അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. "ആരായിരുന്നു ആൾ..? " അവളുടെ സ്നേഹത്തിന് അവകാശി ആരായിരുന്നു എന്നറിയാനുള്ള ആകാംഷയായിരുന്നു അവനിൽ. "പറഞ്ഞാൽ നീ അറിയില്ല.ഞാൻ ഡിഗ്രി ചെയ്തത് ബാംഗ്ലൂരിലാ. കോളേജിൽ എന്റെ സീനിയർ ആയിരുന്നു കക്ഷി.ഒരു മ്യൂസിക് ലവർ.. ഒരുപാട് പാടും. തോളത്തു എപ്പോഴും ഒരു ഗിറ്റാർ കിടപ്പ് ഉണ്ടാകും..തേനിനേക്കാൾ മധുരം നിറഞ്ഞ അവന്റെ ശബ്ദമാ എന്നെ അവനിലേക്ക് ആകർഷിച്ചതും അടുപ്പിച്ചതും. അവന്റെ പാട്ടാ എന്റെ നെഞ്ച് കവർന്നത്.

പിന്നെ വ്യക്തിത്വം. ഒരു പുരുഷൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ പൂർണ രൂപം..ഞാൻ കണ്ട മിക്ക ചെറുപ്പക്കാർക്കും ദേഷ്യവും വാശിയും കൂടുതൽ ആയിരിക്കും. ധൈര്യവും ചങ്കൂറ്റമായിരിക്കും അവരുടെ പ്രത്യേകത.. ഏതൊരു പെണ്ണും ഇഷ്ട പെടുന്നതും അത് തന്നെയായിരിക്കും. ഇപ്പോ നിന്നെ നോക്ക്. മുന്നയെ നോക്ക്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം. പക്ഷെ ഞാൻ സ്നേഹിച്ചിരുന്നയാൾ അങ്ങനെ ഒന്നും അല്ലായിരുന്നു.. ഞാൻ ഇഷ്ടപ്പെട്ടതും അത് അല്ലായിരുന്നു. ഒരു തൊട്ടാവാടി സ്വഭാവം. പെണ്ണിന്റെ ഹൃദയത്തേക്കാൾ മൃദുവായ ഹൃദയം.. ആ മനസ്സ് നിറയെ സ്നേഹവും നന്മയും മാത്രം. പെണ്ണിനോട് ആദരവും ബഹുമാനവും. ഉമ്മാനെ അനുസരിക്കുന്ന മകൻ. ഒരു വാക്ക് കൊണ്ടു പോലും ഒരാളെയും വേദനിപ്പിക്കാത്തവൻ.. അതിൽ കൂടുതൽ എന്തുവേണം ഒരു പെണ്ണിന്റെ ഹൃദയം കീഴടക്കാൻ.. എളുപ്പം ഞാൻ വീണു പോയി. ഉപ്പന്റെയും ഉമ്മാന്റെയുമൊക്കെ സ്നേഹം നഷ്ടപ്പെട്ടു കഴിയുന്ന കാലം.. സ്നേഹിക്കാൻ ഒരാൾ അടുത്ത് വന്നപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി.

അയാൾ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ നിന്നെ കണ്ടു മുട്ടുക കൂടി ചെയ്യില്ലായിരുന്നു. ഒരു ജീവിതമൊക്കെ ആയി അങ്ങ് ബാംഗ്ലൂരിൽ സെറ്റിൽഡ് ആയി കഴിഞ്ഞേനെ. സനുവിനെ അങ്ങോട്ട്‌ കൊണ്ടു പോകാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം..പക്ഷെ എല്ലാം ഒരൊറ്റ നിമിഷം കൊണ്ടു ഇല്ലാതെയായി.ഇതിനെയൊക്കെ ആയിരിക്കും വിധി എന്ന് പറയുന്നത്..അല്ലേ..? " "ആയിരിക്കും..എനിക്ക് അറിയില്ല. ഞാൻ വിധിയിൽ ഒന്നും വിശ്വസിക്കുന്നില്ല. നമ്മുടെ വിധി നാം തന്നെയാണ് എന്നതാ എന്റെ വിശ്വാസം..പ്രണയത്തിൽ വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്റെ പുറത്താ ഞാൻ നിന്നെ സ്നേഹിച്ചത്.ഞാൻ നിന്നെ ഇഷ്ടപ്പെട്ടതു നിന്റെ മനസ്സിന്റെ ദൃഡത കണ്ടിട്ടാ. ഇപ്പോ മനസ്സിലായി ഞാൻ അറിഞ്ഞ ലൈലയും നിന്റെ ഉള്ളിലുള്ള ലൈലയും രണ്ടും രണ്ടാണെന്ന്..എന്റെ സെലെക്ഷൻ ചീറ്റിപ്പോയി.മനക്കട്ടിയുടെ കാര്യത്തിൽ എന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പെണ്ണ് വേണമെന്നാ ഞാൻ ആഗ്രഹിച്ചത്.. " അവൻ മുഖം ചുളിച്ചു. അത് കണ്ടു അവൾ പൊട്ടിച്ചിരിച്ചു. കുപ്പിവള കിലുക്കത്തിന്റെ ശബ്ദം ആയിരുന്നു ആ ചിരിക്ക്.

അവൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി.ആദ്യമായിട്ടാണ് അവളെ ഇങ്ങനെ കാണുന്നത്. "അപ്പൊ ഞാൻ രക്ഷപെട്ടു അല്ലേ. ഞാൻ നിനക്ക് ചേരുന്നവൾ അല്ലെന്ന് ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായല്ലോ.. താങ്ക് ഗോഡ്.. " "രക്ഷപെട്ടന്നോ.. ആ പൂതിയൊക്കെ നീയങ്ങു കളഞ്ഞേക്ക്.എന്റെ കയ്യിൽ നിന്നും നിനക്കൊരു കാലത്തും രക്ഷയില്ല. എന്റെ മുന്നിൽ നിനക്ക് ധൈര്യം ഉണ്ടല്ലോ. ഞാൻ ഒന്നു പറയുമ്പോൾ പത്തു പറയാനുള്ള ഉശിരുണ്ടല്ലോ. അതുമതി എനിക്ക്.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു.. "ഹേയ് ലൂസ്.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് ഒന്നും തോന്നിയില്ലേ.. " അവളുടെ മുഖത്ത് ദേഷ്യം. "തോന്നി.. നിന്റെ മനസ്സിൽ ഉള്ളയാൾ നിന്റെ സ്നേഹം അനുഭവിച്ചതു പോലെ എനിക്കും അനുഭവിക്കണമെന്ന് തോന്നി. എന്ത് വന്നാലും നിന്നെ ഒരാൾക്കും വിട്ടു കൊടുക്കില്ലന്ന തീരുമാനം എടുക്കാൻ തോന്നി.. " അവന്റെ കണ്ണുകളിൽ അവളോട്‌ ഉള്ള പ്രണയം നിറഞ്ഞു. "നന്നാവില്ലടാ.നീ ഒരുകാലത്തും നന്നാവില്ല.. എന്റെ തലയിൽ ചെളി ആണല്ലോന്ന് ചോദിച്ചല്ലോ.

നിന്റെ തലയിൽ അതുപോലുമില്ല. " അവൾ മുഖം ചുവപ്പിച്ചു മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. അവന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരി വിരിഞ്ഞു.ബ്ലാങ്കറ്റ് അവളുടെ നടു വരെ ഉണ്ടാരുന്നുള്ളൂ. അവൻ അത് വലിച്ചു അവളുടെ ചുമൽ വരെ ഇട്ടു കൊടുത്തു. തലയിൽ പതുക്കെ ഒന്നു തലോടി. അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവനോട് മനസ്സ് തുറന്നു സംസാരിച്ചതിനാൽ ശാന്തമായി കണ്ണുകൾ അടക്കാൻ സാധിച്ചു. അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.അവളെ പറഞ്ഞു സമാധാനിപ്പിച്ചു എങ്കിലും മനസ്സിൽ സനു ഒരു സമാധാന കുറവായിരുന്നു.സനു എന്താ അങ്ങനൊക്കെ പറഞ്ഞത് എന്ന ചോദ്യം തന്നെയായിരുന്നു മനസ്സിൽ. അവളോട്‌ പറഞ്ഞത് പോലെ തന്നെ അന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു.സനുവാണ് ഫോൺ എടുത്തത്. "താജ്..ഞാൻ എല്ലാം അറിഞ്ഞു. ഒത്തിരി സന്തോഷമായി..ലൈലും നിങ്ങളും ഒരുമിച്ചല്ലോ..അവൾ സേഫ് ആയല്ലോ.താങ്ക് യൂ താജ്..സജൂക്കക്കും ആസിഫിനും കണക്കിന് കൊടുത്തല്ലോ..അതിന് ഒരു നൂറുമ്മാ..

പിന്നെ ഇന്നലെ ലൈലൂനോട് സംസാരിക്കുമ്പോൾ ഉമ്മ ഫോൺ തട്ടി പറിച്ചു.ഉമ്മ ഉള്ളത് കൊണ്ടു എനിക്ക് ഫോൺ എടുക്കാനോ അങ്ങോട്ട്‌ ഫോൺ ചെയ്യാനോ ഒന്നും കഴിയില്ല..അടി കൊള്ളാനും വയ്യാ.. ഇന്നലെ വേണ്ടുവോളം കിട്ടി..ലൈലൂനോട് പറയണ്ട..അവൾ വിഷമിക്കും.. അവിടെ നിക്കില്ല..ഇങ്ങോട്ടേക്കു ഓടി വരും.അവളോട്‌ എന്നെക്കുറിച്ച് സംസാരിക്കുകയേ വേണ്ടാ.കേട്ടല്ലോ.ഞാൻ വെക്കുവാ.. ഉമ്മ കണ്ടാൽ എന്നെ ബാക്കി വെച്ചേക്കില്ല. ലവ് യൂ താജ്.. " സനുവിന്റെ അന്നത്തെ മറുപടി താജ്ൻറെ ചെവിയിൽ മുഴങ്ങി കേട്ടു. അവളെ ഇത്രയൊക്കെ സ്നേഹിക്കുന്ന അവൻ എന്തിനാ ഇങ്ങനൊക്കെ പറഞ്ഞേ. എന്തായാലും അവനെ കണ്ടിട്ട് തന്നെ കാര്യം. താജ് മനസ്സിൽ ചിലത് കരുതിക്കൊണ്ട് റൂമിലേക്ക്‌ പോയി. ❤❤❤❤❤ രാവിലെ കണ്ണ് തുറന്ന അവൻ കണ്ടത് നിസ്കാര പായയിൽ ഇരുന്നു ഇരു കൈകളും നാഥനിലേക്ക് ഉയർത്തി തേടുന്ന അവളെയാണ്.. അവൻ ഒരുനിമിഷം അവളെ തന്നെ നോക്കി കിടന്നു. "നിനക്ക് മാത്രമോ.. അതോ എനിക്കു വേണ്ടിയും പ്രാർത്ഥിച്ചോ..? " പായ മടക്കി എഴുന്നേറ്റ അവളോട്‌ അവൻ ചോദിച്ചു. "അയ്യടാ.. എന്താ പൂതി.. നിനക്ക് വേണേൽ നീ പ്രാർത്ഥിക്കണം. അല്ലാണ്ട് ഞാനല്ല.. നിസ്കാരം ഓത്തുമൊന്നും ഇല്ലല്ലേ..

എന്തൊരു ജന്മമാടാ നീ.. " അവൾ അവനെ നോക്കി കൈ മലർത്തി. "ആ..എനിക്ക് ഭക്തിയും വിശ്വാസവുമൊക്കെ അല്പം കുറവാ..നിനക്ക് മുടക്കൊന്നും ഇല്ലല്ലേ.. പോയി ഒരു കോഫി എടുത്തോണ്ട് വാടി. നീ വന്നതിനു ശേഷം പൗലോസ് ചേട്ടൻ റൂമിലേക്ക്‌ വരാറില്ല. കോഫി കുടിക്കാൻ താഴേക്ക് തന്നെ ചെല്ലണം..കെട്ടു കഴിഞ്ഞു ഭാര്യ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..കോഫി പോയി ഒരു ഗ്ലാസ്‌ വെള്ളം പോലും ആ കയ്യേന്ന് കിട്ടീട്ടില്ല.. " അവൻ കോട്ടുവായ ഇട്ടു കൊണ്ടു രണ്ടു കയ്യും നിവർത്തി പൊട്ടിച്ചു. "ഭാര്യ..നിന്റെ കൊട്ടത്തലാ. ദേ.. വെറുതെ രാവിലെതന്നെ എന്റെ വായേന്ന് കേൾക്കരുത്. ആരെടാ നിന്റെ ഭാര്യ.. " അവൾ അവനെ തുറുക്കനെ നോക്കി.. "നീ പറയെടി..നിന്റെ വായയിൽ ഉള്ളത് ഞാൻ കേൾക്കട്ടെ.. അത് കേൾക്കാൻ വേണ്ടി തന്നെയാ കൂടെ കൂട്ടിയത്.. അതില്ലാതെ ഒരു ദിവസം പോലും പറ്റില്ല.. " "പോടാ പട്ടി.. " അവൾ റൂമിന്ന് പുറത്ത് പോയി. കിട്ടണ്ടതു കിട്ടിയപ്പോൾ അവന് സമാധാനമായി.. ഫോൺ എടുത്തു അതിൽ നോക്കാൻ തുടങ്ങി. 🍁🍁🍁🍁

കിച്ചണിൽ ചെന്നു കോഫി എടുത്തു കുടിക്കുമ്പോൾ അവനെ ഓർക്കാതെയിരിക്കാൻ കഴിഞ്ഞില്ല. കുടിച്ചു കഴിഞ്ഞു ഒരു കപ്പ് കോഫി എടുത്തു റൂമിലേക്ക്‌ ചെന്നു. അവനെ നോക്കി. എവിടെയും കണ്ടില്ല. ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.കോഫി ടേബിളിൽ വെച്ചു അവൾ താഴേക്ക് ഇറങ്ങി. അടുക്കളയിൽ പൗലോസ് ചേട്ടന്റെ ഒന്നിച്ച് നിന്നു ഓരോന്നു ചെയ്യാൻ തുടങ്ങി. അയാൾ വേണ്ടാന്ന് പറഞ്ഞു ഒരുപാട് വിലക്കി. പക്ഷെ അവൾ അതൊന്നും കാര്യമാക്കിയില്ല. അവിടെത്തന്നെ നിന്നു പൗലോസ് ചേട്ടനെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. ഒടുക്കം സഹികെട്ടു അയാൾ മാറി നിന്നു.. നന്നായി കുക്ക് ചെയ്യാൻ അറിയാവുന്നതു കൊണ്ട് കുക്കിംഗ്‌ അവൾ ഏറ്റെടുത്തു. പൗലോസ് ചേട്ടൻ ക്‌ളീനിങ്ങിൻറെ ഭാഗം നോക്കി. "ആഹാ.. മോള് രാവിലേ തുടങ്ങിയോ.. " കിച്ചണിലേക്ക് കയറി വന്ന ഉപ്പ അവളുടെ അടുത്തേക്ക് ചെന്നു. "പറഞ്ഞിട്ട് കേക്കണ്ടായോ സാറെ. എന്നെ ഒന്നിനും സമ്മതിക്കുന്നില്ല. ഭക്ഷണം കൊച്ച് ഉണ്ടാക്കിക്കോളാമെന്ന്.. " പൗലോസ് ചേട്ടൻ പരാതി പറഞ്ഞു.

അതുകേട്ടു അവളൊന്നു ചിരിച്ചു ഉപ്പാനെ നോക്കി.. "പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. " ഉപ്പ അവളുടെ തലയിൽ തൊട്ടു. "കണ്ടോ പൗലോസ്.. എന്റെ മരുമകൾ എത്ര നല്ല കുട്ടിയാണെന്ന്.. ഒരു മകൾക്കു ജന്മം കൊടുക്കാൻ സാധിച്ചില്ലങ്കിലും എന്താ,ഒരു മകളെ കിട്ടിയല്ലോ എനിക്ക്.. " ഉപ്പ സന്തോഷത്തോടെ പൗലോസ് ചേട്ടനോട് പറഞ്ഞു.പൗലോസ് ചേട്ടന്റെ മുഖത്തും സന്തോഷം നിറഞ്ഞു. "താജ് എവിടെ. എണീറ്റില്ലേ.. " "ഉവ്വ്..കുളിക്കയാന്ന് തോന്നണു.." അവൾ സ്റ്റവിൽ വെച്ചിരിക്കുന്ന പാനിലേക്ക് ശ്രദ്ധ കൊടുത്തു. ഈ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നീയൊരു മരുമകൾ ആയിരിക്കുന്നു.ഇനി അധികം വൈകാതെ തന്നെ നീയൊരു ഭാര്യയും ആയി തീരും. ഉപ്പാന്റെ മനസ്സിൽ പ്രതീക്ഷ നിറഞ്ഞു. 🍁🍁🍁🍁 കുളി കഴിഞ്ഞിറങ്ങിയ അവൻ ടേബിളിൽ കോഫി കണ്ടു. ചുണ്ടിൽ ചിരി നിറഞ്ഞു. എടുത്തു കുടിക്കാൻ ഒരുങ്ങിയതും കോഫിയിലേക്ക് ഒന്നു നോക്കി. വല്ല പാഷാണവും കലക്കി കാണോ.. ഏയ്‌.കൊല്ലാനുള്ള ദേഷ്യമൊന്നും ഉണ്ടാകില്ല. ഒന്നുല്ലേലും ഞാൻ അവളുടെ ഭർത്താവ് അല്ലേ..

കൂടുതൽ ആലോചിക്കാൻ ഒന്നും നിന്നില്ല.എടുത്തു കുടിച്ചു..വേഗം റെഡിയായി ഉപ്പാനോട് ഇറങ്ങാണെന്ന് പറഞ്ഞു വണ്ടിയുടെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി.. ഉപ്പാനോട് പറയുമ്പോൾ അവളും അടുത്ത് തന്നെ ഉണ്ടായിരുന്നു. അവളോട്‌ പറയാൻ ഒന്നും നിന്നില്ലാ. ഉപ്പ വരാന്തയിലേക്ക് ഇറങ്ങി. തന്നോട് പറയാത്തത് കാരണം അവൾ പുറത്തേക്ക് ഇറങ്ങിയില്ല. വാതിൽക്കൽ ഉപ്പാന്റെ പിന്നിലായി നിന്നു.വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന അവന്റെ കണ്ണുകൾ അവളെ തിരയുന്നതു ഉപ്പ അറിഞ്ഞു. അകത്തുള്ള അവളെ എന്തെങ്കിലും കാര്യം പറഞ്ഞു പുറത്തേക്ക് വിളിക്കാമെന്ന് കരുതി ഉപ്പ തിരിഞ്ഞതും തൊട്ടു പിന്നിൽ തന്നെ അവളെ കണ്ടു. "മോള് ഇവിടെ ഉണ്ടായിരുന്നോ..? " "എന്താ ഉപ്പാ..എന്തേലും ആവശ്യം ഉണ്ടോ.? " "ഏയ്‌..ഇല്ല..മോളെ ഇവിടെ കണ്ടിട്ട് തന്നെ ചോദിച്ചതാ.. " "അത് ഉപ്പ.. ഞാൻ.. ഞാൻ ചുമ്മാ.. ഉപ്പ പുറത്തേക്ക് ഇറങ്ങിയപ്പോൾ.. " അവൾ നിന്നു തപ്പാൻ തുടങ്ങി. ഉപ്പാക്ക് ചിരി വരാനും.അവളെ നോക്കി ചിരിച്ചില്ല.അല്പം സൈഡിലേക്ക് നീങ്ങി മുന്നിലേക്ക് തിരിഞ്ഞു താജ്നെ നോക്കി ഒന്നു കണ്ണിറുക്കി ചിരിച്ചു കാണിച്ചു.

അവനും ഉപ്പാനെ നോക്കി ചിരിച്ചു. ശേഷം പിന്നിൽ നിൽക്കുന്ന അവളെ നോക്കി. അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് തന്നെ ആയിരുന്നതു കൊണ്ടു പരസ്പരം കണ്ണുകൾ ഇടഞ്ഞു. പിന്നെ അവൾ അവിടെ നിന്നില്ല. എന്തോ വേണ്ടാത്തത് സംഭവിച്ചത് പോലെ വേഗം അകത്തേക്ക് ഓടിപ്പോയി. താജ് നേരെ പോയത് കോളേജിലേക്ക് അല്ല.സനുവിന്റെ സ്കൂളിലേക്ക് ആയിരുന്നു.ഹെഡ് മിസ്സ്‌ൻറെ സമ്മതം വാങ്ങിച്ചു സനുവിന്റെ ക്ലാസ്സിലേക്ക് ചെന്നു സനുവിനെ പുറത്തേക്ക് വിളിച്ചു. അവൻ താജ്ൻറെ അടുത്തേക്ക് വന്നു. മുഖത്തേക്ക് നോക്കിയില്ല. കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു.. "വാ.. " താജ് അവന്റെ കയ്യിൽ പിടിച്ചു അല്പം മാറി നിന്നു. "എന്നോട് പറാ.. എന്തിനാ അവളോട്‌ അങ്ങനൊക്കെ പറഞ്ഞത്.. നാലു ദിവസം മാറി നിക്കുമ്പോഴേക്കും അവൾ നിന്നെ മറന്നെന്നു തോന്നിയോ നിനക്ക്.? അതോ അവളുടെ നെഞ്ചിലെ സ്നേഹം കള്ളമാണെന്ന് തോന്നിയോ..? " താജ് ചോദിച്ചു തീർന്നില്ല.അതിന് മുന്നേ അവൻ തല ഉയർത്തി നിറ കണ്ണുകളോടെ താജ്ൻറെ മുഖത്തേക്ക് നോക്കി.

താജ് അപ്പൊത്തന്നെ അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു. "എനിക്കറിയാം.നാലല്ലാ നാന്നൂറു ദിവസം അവൾ നിന്നെ വിട്ടു നിന്നാലും നീ അവളെ മറക്കില്ലന്ന്. ഒരിക്കലും വെറുക്കില്ലന്ന്..ഇന്നലെ രാത്രി എന്താ പറ്റിയെ. ഉമ്മ ഉണ്ടായിരുന്നോ അടുത്ത്. " "ഉമ്മ മാത്രല്ല. സജുക്കയും ആസിഫും ഉണ്ടാരുന്നു. അടി വാങ്ങിക്കാൻ വയ്യാ.അതു കൊണ്ടാ.." സനു പറഞ്ഞു.. താജ് അവന്റെ യൂണിഫോം കയറ്റി കയ്യും കാലുമൊക്കെ നോക്കി. എല്ലാടത്തും അടി കൊണ്ട് തിണർത്ത പാട് ഉണ്ടാരുന്നു. ലൈല കണ്ടാൽ ഇതൊക്കെ.. സഹിക്കില്ല അവൾ. താജ്ൻറെ ഉള്ളമൊന്നു പിടഞ്ഞു. "ഇപ്പൊ ഞാൻ പോകുവാ. നാല് മണിക്ക് അല്ലേ ക്ലാസ് കഴിയുന്നത്.അപ്പൊ വരും ഞാൻ.ഇനി നീ നിന്റെ വീട്ടിൽ അല്ല.എന്റെ വീട്ടിലാ.ഇനിമുതൽ നീ അവിടെയാ താമസം.നിന്റെ ലൈലൂന്റെ ഒന്നിച്ച്.കേട്ടല്ലോ. " താജ് സനുവിന്റെ രണ്ടു കവിളിലും കൈ വെച്ചു. സനു അപ്പൊത്തന്നെ ഒരു പുഞ്ചിരിയോടെ താജ്ൻറെ കൈകൾ എടുത്തു മാറ്റി. "ഇല്ല താജ്.ഞാൻ വരില്ല.. എന്നെ അതിന് നിർബന്ധിക്കുകയും വേണ്ടാ.

ഞാൻ വന്നാൽ പിന്നെ ലൈലുവിനെ നിങ്ങൾക്ക് കിട്ടില്ല. പഴയത് പോലെ അവൾ എന്റെ ഒന്നിച്ച് തന്നെ ആയിരിക്കും. നിങ്ങൾ എന്നൊരാൾ ആ വീട്ടിൽ ഉള്ളത് പോലും അവൾ ചിന്തിക്കില്ല.അവൾ നിങ്ങളിലേക്ക് അടുക്കണമെങ്കിൽ ഞാൻ അവളിൽ നിന്നും അകലം പാലിക്കണം. അവൾക്ക് സ്നേഹം നൽകാൻ അവളുടെ അടുത്ത് ഞാനേ ഉണ്ടാരുന്നുള്ളൂ. അതിപ്പോൾ അവൾക്ക് നഷ്ടപ്പെട്ടു. ആ നഷ്ടത്തിൽ നിങ്ങൾ കയറണം.എപ്പോഴും അവളുടെ ഒന്നിച്ച് തന്നെ നിക്കണം. നിങ്ങൾ അവളെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ അവൾ താനേ നിങ്ങളിലേക്ക് അടുക്കും.മനസ്സ് തുറക്കും.നിങ്ങളെ സ്നേഹിക്കും.. കാരണം അവൾക്ക് അവളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കു വെക്കാൻ വേറെ ആരും അവളുടെ അടുത്തില്ല താജ്. ഇപ്പോൾ തന്നെ അവൾ അല്പമെങ്കിലും നിങ്ങളോട് മനസ്സ് തുറന്നിട്ടുണ്ടാകും. ഉണ്ടാകും എന്നല്ല. ഉണ്ട്. അത് നിങ്ങളുടെ മുഖത്ത് നിന്നും എനിക്ക് മനസ്സിലാകുന്നു താജ്. അവൾ നിങ്ങളെ സ്നേഹിച്ചു തുടങ്ങട്ടെ.

അപ്പൊ ഞാൻ വരും നിങ്ങൾക്ക് ഇടയിലേക്ക്.നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ.. " "പക്ഷെ അതുവരെ നീ ആ വീട്ടിൽ അല്ലേ. എന്ത് ധൈര്യത്തിലാ നീ അവിടെ നിക്കുന്നത്. നിന്നെ അവിടെയാക്കി എനിക്കും അവൾക്കും എങ്ങനെ സമാധാനത്തോടെ ഇരിക്കാൻ പറ്റും." "എന്നെ ഓർത്തു നിങ്ങൾ വിഷമിക്കണ്ട.എന്തായാലും അവരെന്നെ കൊല്ലുകയൊന്നുമില്ല. കിട്ടിയാൽ കുറച്ച് തല്ല്..അത് ഞാൻ സഹിച്ചോളാം.ഒന്നുമില്ലങ്കിലും ഞാൻ അവരുടെ മകൻ അല്ലേ.ആ സ്നേഹം എന്നോട് കാണാതെ നിക്കില്ല. ഉമ്മ എന്നെ ഒന്നും ചെയ്യില്ല.എന്നെ കൂടുതൽ ആയി എന്തെങ്കിലും ചെയ്യാൻ സജൂക്കാനെ അനുവദിക്കയുമില്ല.ഞാൻ ഇപ്പൊ ഉമ്മാന്റെ ഭാഗം ചേർന്നു.. അവർക്കൊക്കെ മുന്നിൽ ലൈലൂൻറെ ശത്രുവായി അഭിനയിക്കുവാ..എന്റെയും ലൈലൂന്റെയും സുരക്ഷയ്ക്ക് അതാ നല്ലത്.സജൂക്കയും ആസിഫും ഒരിക്കലും നിങ്ങളെ വെറുതെ വിടില്ല..നിങ്ങൾ രണ്ടുപേരെയും ജീവിക്കാൻ അനുവദിക്കില്ല. എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു.ഒന്നു സൂക്ഷിച്ചേക്കണേ താജ്..

പിന്നെ ലൈലൂനോട് എന്നെ കാണാൻ വന്ന കാര്യമൊന്നും പറയണ്ട.. എനിക്ക് അവളെ മിസ്സ്‌ ചെയ്യുന്നുണ്ടെന്നോ ഞാൻ അവളെ ഓർത്ത് ഇരിപ്പാണെന്നോ ഒന്നും അവൾ അറിയണ്ട..അറിഞ്ഞാൽ ഒന്നും നോക്കില്ല.എന്റെ അടുത്തേക്ക് ഓടി വരും..അത് വേണ്ട താജ്. പെട്ടെന്ന് അവളെ വീഴ്ത്തിയേക്ക്. എന്നാലേ എനിക്ക് വേഗം നിങ്ങളുടെ അടുത്തേക്ക് വരാൻ പറ്റുള്ളൂ.. " എന്ന് പറഞ്ഞു സനു കുസൃതിയായി ഒന്നു ചിരിച്ചു.താജ്നു എന്ത് പറയണമെന്ന് അറിഞ്ഞില്ല. അവന്റെ കുഞ്ഞ് ശരീരത്തിലെ വല്യ മനസ്സിന് മുന്നിൽ താൻ ഒരുപാട് ചെറുതായി പോകുന്നത് പോലെ തോന്നി.സനുവിനെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു എഴുന്നേറ്റു.സനു അപ്പൊത്തന്നെ lov yuh and miss yuh Taaj എന്നും പറഞ്ഞു അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു നിന്നു.. സനുവിനെ തിരക്കി ടീച്ചർ പുറത്തേക്ക് വന്നു.താജ്നോട് ബൈ പറഞ്ഞു സനു ക്ലാസ്സിലേക്ക് കയറി.എന്തോ ഓർത്ത പോലെ പെട്ടെന്ന് തിരിഞ്ഞു നോക്കി. "എങ്ങാനും അവളെ വേദനിപ്പിച്ചാൽ എനിക്കെന്റെ തീരുമാനം മാറ്റേണ്ടി വരും.ഒരു വരവ് വരും ഞാൻ അങ്ങോട്ടേക്ക്. "

"ഇല്ലടാ..സ്നേഹിച്ചോളാം..ജീവനോളം.." "എന്നാൽ ഓക്കേ. ഇത് പിടിച്ചോ.. " സനു ഒരു ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തു..ശേഷം ബെഞ്ചിൽ പോയിരുന്നു.താജ്ൻറെ മുഖവും മനസ്സും ഒരുപോലെ ശാന്തമായി. പിന്നെ സമയം കളഞ്ഞില്ല.വണ്ടി എടുത്തു കോളേജ് ലക്ഷ്യം വെച്ചു..പകുതി ദൂരം എത്തിയതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.സ്‌ക്രീനിൽ ഡാഡ് എന്ന് കാണിച്ചു.വേഗം അറ്റൻഡ് ചെയ്തു. 🍁🍁🍁🍁🍁🍁 "മോളെ..അർജന്റായി ഒരു മീറ്റിംഗ്..ഞാനൊന്നു ഗസ്റ്റ് ഹൌസ് വരെ പോകുവാ..പെട്ടെന്ന് വരാം..മോള് തനിച്ചല്ല കേട്ടോ ഇവിടെ..പൗലോസ് ഉണ്ട്.അഥവാ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ എന്നെയോ താജ്നെയോ വിളിച്ചാൽ മതി. " ഒരു കാൾ വന്നത് കാരണം താജ് പോയതിനു പുറകെ ഉപ്പയും പോയി.താജ് പോയപ്പോൾ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.പക്ഷെ ഉപ്പ പോയപ്പോൾ ബോർ അടിക്കാൻ തുടങ്ങി.അവൾ വന്നതിനു ശേഷം ഉപ്പ തിരക്കുകളിൽ ഒന്നും ഏർപ്പെട്ടിട്ടില്ല.താജ് ഇല്ലാത്ത നേരങ്ങളിൽ അവൾ ഒറ്റയ്ക്ക് ആവണ്ടന്ന് കരുതി എപ്പോഴും ഒന്നും രണ്ടും പറഞ്ഞു അവളുടെ ഒന്നിച്ച് തന്നെ നിക്കും.അത് കൊണ്ടായിരുന്നു അവൾക്ക് അത്രക്കും ബോറടി.അത് മാറ്റാൻ വേണ്ടി പൗലോസ് ചേട്ടനോട് കത്തി വെച്ചു കൊണ്ടിരുന്നു.

അതിന്റെ ഇടയിൽ തന്നെ ഉച്ച ഭക്ഷണത്തിന്റെ കാര്യവും നോക്കി.എല്ലാം കഴിഞ്ഞപ്പോൾ മടുപ്പ് തോന്നി. വായിച്ചു പകുതിയാക്കിയ നോവൽ പൂർത്തിയാക്കാമെന്ന് കരുതി റൂമിലേക്ക്‌ പോയി.ബാഗിൽ നിന്നും പുസ്തകം എടുക്കുമ്പോൾ പിന്നിൽ നിന്നും ഒരു കാൽ പെരുമാറ്റം കേട്ടു.താജ്ന്റെ ഗന്ധം അല്ലായിരുന്നു അതിന്.പിന്നെയാരാ റൂമിൽ എന്ന് കരുതി അവൾ തിരിഞ്ഞു നോക്കി. "ആസിഫ്.. " അവൾ ഭയത്തോടെ ഉരുവിട്ടു. "അതേ ടീ..ആസിഫ് തന്നെയാ.അപ്പൊ നീയെന്നെ മറന്നിട്ടില്ല അല്ലേ.." അവൻ പുച്ഛത്തോടെ അവളുടെ അടുത്തേക്ക് വന്നു. "നീ..നീയെങ്ങനെ ഇതിനകത്തു കടന്നു..കടക്കടാ പുറത്ത്.. " "ഒച്ച എടുക്കണ്ട മോളെ..നിന്റെ ശബ്ദം കേട്ടു നിന്നെ രക്ഷിക്കാൻ ഇപ്പൊ ഇവിടെ ആരുമില്ല..കെട്ടു കഴിഞ്ഞപ്പോ നീ ഒന്നൂടെ തുടുത്തല്ലോ ടീ..മേയർ ബംഗ്ലാവിലെ ജീവിതം സുഖകരമാണെന്ന് അർത്ഥം.. " അവന്റെ കാമ കണ്ണുകൾ അവളുടെ ശരീര വടിവിൽ തറഞ്ഞു നിന്നു. "അസ്ഥി പൊടിയാൻ പാകത്തിന് നിനക്കൊരു വട്ടം കിട്ടിയത് അല്ലേ. എന്നിട്ടും നിർത്താൻ ആയില്ലേ നിന്റെയീ ആണും പെണ്ണും കെട്ട ജീവിതം.

വീട്ടിൽ ആണുങ്ങൾ ഇല്ലാതെ നിക്കുമ്പോൾ അല്ലടാ കയറി വരേണ്ടത്..തെരുവിൽ കിടക്കുന്ന നായയ്ക്ക് പോലും ഉണ്ടാകുമല്ലോ നിന്നെക്കാൾ അന്തസ്.ത്ഫൂ.. " അവളുടെ മുഖത്തു അവനോടുള്ള അറപ്പും വെറുപ്പും നിറഞ്ഞു. "അവൻ ഉണ്ടാകുമ്പോൾ വന്നിട്ട് എന്തിനാടീ..നിന്നെ തൊടുന്നത് പോയിട്ട് ഒന്നു കാണാൻ കൂടി കഴിയില്ലല്ലോ..അതു കൊണ്ടാ നിന്റെ കെട്ട്യോൻ എന്ന് പറയുന്ന ആ നായയും അവന്റെ തന്തയും ഇല്ലാത്ത നേരം നോക്കി ഞാൻ ഇവിടേക്ക് കയറി വന്നത്.. ഞാൻ ആശിച്ചു മോഹിച്ചു നടന്ന ശരീരമാ നീ.ഒരുവട്ടം പോലും ഞാൻ രുചിച്ചു നോക്കിയില്ല..കാത്തു കാത്തു നിന്നതാ..അപ്പോഴേക്കും നീ മറ്റൊരുത്തന്റെ കയ്യിലേക്ക് എത്തി.. സഹിക്കുമോ എനിക്ക്..നിനക്കൊരു കാര്യം അറിയാമോ..എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി..അവൻ എന്നെ അടിച്ചു ഒടിച്ചതിനേക്കാൾ എനിക്ക് പക നിന്നെ എനിക്ക് കിട്ടാത്തതിലാ.എനിക്ക് വേണം നിന്നെ.കൊതി തീരുവോളമൊന്നും വേണ്ടാ.ഒരു പത്തു മിനുട്ട്.അത്ര മതി.അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം..ഇല്ലങ്കിൽ.. "

അവൻ ഭീഷണിയുടെ സ്വരം മുഴക്കി. "ഞാൻ വെറും ലൈല ആയിരിക്കുമ്പോൾ നിനക്ക് എന്നെ തൊടാൻ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ ഇപ്പോൾ.. ഇപ്പോൾ ഞാനൊരു ഭാര്യയാ..എന്റെ കഴുത്തിലൊരു മെഹർ ഉണ്ട്..നിന്നെപ്പോലെ ആണും പെണ്ണും കെട്ടവനല്ല,,നട്ടെല്ലുള്ള ഒരുത്തൻ ചാർത്തി തന്നതാ.. താജ് എന്ന പേരിലുളള ഈ മാല എന്റെ കഴുത്തിൽ കിടക്കുന്ന കാലത്തോളം നിനക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലടാ.. " അവൾ ധൈര്യത്തോടെ പറഞ്ഞു. "നിന്റെ അഹങ്കാരം ഇന്ന് ഞാൻ തീർത്തു തരാമെടീ.. " അവൻ ഒരു സിംഹത്തെ പോലെ അവളുടെ മേലേ ചാടി വീണു. അവൾ കുതറി അവനെ മുന്നിലേക്ക് തള്ളി.അവൻ അനങ്ങിയില്ല.. അവൾ വിടെന്നും പറഞ്ഞു അലറിയതും ശബ്ദിച്ചു പോകരുത് എന്ന് പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു. അവൻ അവളുടെ മുടി കുത്തിൽ പിടിച്ചു ബെഡിലേക്ക് വലിച്ചു ഇഴക്കാൻ നോക്കിയതും അവൾ കാല് ഉയർത്തി അവന്റെ തുടയിൽ ശക്തിയായി ചവിട്ടി.വേദന കാരണം അവളിലുള്ള അവന്റെ പിടി അയഞ്ഞു. പിന്നെ അവൻ എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന് മുന്നേ അവൾ പിടഞ്ഞു എണീറ്റു പുറത്തേക്ക് ഓടി.നിക്കടീന്ന് അലറിക്കൊണ്ട് അവനും പുറത്തേക്ക് ഓടിയെങ്കിലും മുന്നിലേക്ക് വന്നതിനേക്കാൾ വേഗത്തിൽ അവൻ പിന്നിലേക്ക് പതിച്ചു.

ഘോരമായ ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി.. ചുവരിനു താഴെ വീണു കിടക്കുന്ന ആസിഫിനെയും മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന താജ്നെയും കണ്ടു.അവളുടെ കണ്ണുകളിലെ ഭീതി മാറി ആശ്വാസം പടർന്നു. "ഈ വീടിന് മുന്നിൽ cc ടീവി ക്യാമറ ഫിറ്റ്‌ ചെയ്തിരിക്കുന്നതു താജ് ബംഗ്ലാവിന്റെ ഷോ കാണിക്കാനോ അതോ നിന്റെ പതിനാറാം അടിയന്തിരത്തിന്റെ ഫോട്ടോ ഷൂട്ടേജ് പിടിക്കാനോ അല്ല.. എന്റെ വാപ്പ ഒരു മേയർ ആയത് കൊണ്ടാ..പദവിയിൽ ഇരിക്കുന്ന എന്റെ വാപ്പാക്ക് ശത്രുക്കൾ ഏറെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാ.. പക്ഷെ ഇതിപ്പോ വാപ്പാന്റെ ശത്രുവല്ല..ഈ എൻറെയുമല്ലാ.. എന്റെ ഭാര്യയുടെതായിപ്പോയി.. എൻറെ പെണ്ണിനെ തൊട്ടാൽ ഞാൻ എങ്ങനെയാടാ വരാതെ നിക്കുവാ.? " താജ്ൻറെ മുഖം ചുമന്നു വിറച്ചു. മുഷ്ടി ചുരുണ്ടു മുറുകി.. താജ്ൻറെ ചവിട്ടു കൊണ്ട വീഴ്ചയിൽ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.ആസിഫ് ആ ചോര തുടച്ചു കൊണ്ടു എഴുന്നേറ്റു നിന്നു താജ്നെ പുച്ഛിച്ചു.. "നിന്റെ പെണ്ണോ..ഏതു വകയിലാടാ ഇവൾ നിന്റെ പെണ്ണ്.. നിന്റെ കൈ കൊണ്ടു നീയൊരു മാല ഇവൾക്ക് കെട്ടി കൊടുത്തെന്നു കരുതി ഇവൾ നിന്റെ പെണ്ണാകുമോ..നീ ഇവളെ സ്വന്തമാക്കിയത് ചതിയിലൂടെ ആണെന്ന് എനിക്ക് നന്നായി അറിയാം..

ഇവൾക്ക് നിന്നോട് ഒരു തരി പോലും ഇഷ്ടമില്ല,,പകരം വെറുപ്പാണെന്നും നീ ഭീഷണി പെടുത്തിയാണ് ഇവളെ കല്യാണം കഴിച്ചു ഇവിടെ പാർപ്പിച്ചിരിക്കുന്നതെന്നും എനിക്കറിയാം..ഭർത്താവ് ആണ് പോലും ഭർത്താവ്..എന്നാൽ പറയെടാ.. നിങ്ങൾ തമ്മിലൊരു ജീവിതം തുടങ്ങിയോ..ദേഹത്ത് ഒന്ന് തൊടാൻ ഇവൾ നിന്നെ സമ്മതിച്ചിട്ട് ഉണ്ടോ..ഇല്ല.. പിന്നെന്തു ധൈര്യത്തിലാടാ നീ പറഞ്ഞത് നിന്റെ പെണ്ണാണെന്ന്..ഉളുപ്പ് ഉണ്ടോടാ നിനക്ക്..? ഞാൻ ഏതായാലും ഇവളെ മോഹിച്ചിട്ടേ ഉള്ളു. ചതിച്ചിട്ടില്ല.. " ആസിഫ് പറഞ്ഞു.താജ് അവനെ നോക്കി ഒന്ന് ചിരിച്ചു.ശേഷം തന്റെ പുറകിൽ നിന്നു ആസിഫിനെ നോക്കി ദഹിപ്പിക്കുന്ന ലൈലയിലേക്ക് നോട്ടം പതിപ്പിച്ചു.അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ചേർത്തു..പെട്ടെന്ന് ആയത് കൊണ്ടു അവളൊന്നു ഞെട്ടി.എന്താന്നുള്ള ഭാവത്തിൽ നോക്കാനുള്ള സമയം പോലും താജ് അവൾക്ക് കൊടുത്തില്ല.അതിന് മുന്നേ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ ചോര ചുണ്ടുകളിലേക്ക് ചുണ്ടുകൾ ചേർത്തു..അവന്റെ പിടുത്തത്തിൽ അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല..പകരം അവളുടെ നഖം അവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..അവൻ അതൊന്നും വക വെച്ചില്ല..

ആസിഫ് കാൺകെ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു.കുറച്ച് നേരം അത് തുടർന്നു.പതിയെ അവളെ വേർപെടുത്തി.അവൾക്ക് ഒന്നും മനസ്സിലായില്ല..ശ്വാസം നിലച്ചു പോയ അവസ്ഥയായിരുന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.ആസിഫ് കണ്ടാൽ തോൽവിയായി മാറുമെന്ന് കരുതി മുഖം തിരിച്ചു നിന്നു..ആസിഫ്ൻറെ മുഖത്ത് ദേഷ്യവും പകയും ഒരുപോലെ മിന്നി മറഞ്ഞു.ഭ്രാന്ത് ഇളകുന്നത് പോലെ തോന്നിയ അവൻ അലറിക്കൊണ്ട് കൈ ഭിത്തിയിലേക്ക് ആഞ്ഞടിച്ചു. "മതിയോ നിനക്ക്..ഇവൾ എന്റെ പെണ്ണാണെന്ന് തെളിയിക്കാൻ ഇത്രയും മതിയോ.. ഇവൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു എങ്കിൽ ഇവളെന്നെ എതിർത്തേനെ..ഇവൾ എതിർത്തില്ല.ആസ്വദിച്ചു നിൽക്കുകയാ ചെയ്തെ.നിന്നെ സമ്മതിക്കുമോ ഇവൾ ഇങ്ങനെ. ഇങ്ങനെ പോട്ടെ.. ഒന്ന് തൊടാൻ സമ്മതിക്കുമോ..ഇല്ല.ഒരിക്കലുമില്ല.. എനിക്ക് മാത്രമല്ല. നിനക്കും നന്നായി അറിയാം അത്.. ഇപ്പോഴെങ്കിലും മനസ്സിലായോ ടാ നിനക്ക് ഇവൾക്ക് എന്നെ ഇഷ്ടമാണെന്ന്. ഇവളുടെ സമ്മത പ്രകാരം തന്നെയാ ഞാൻ ഇവളെ വിവാഹം ചെയ്തതെന്നും എന്റെ ഭാര്യയായി ഇവൾ ഇവിടെ താമസിക്കുന്നതെന്നും...ഇനിയെങ്കിലും നീ ഇവളെ മണപ്പിച്ചു നടക്കുന്നത് ഒന്ന് നിർത്ത്..

നിന്റെ ജീവിതം വേസ്റ്റ് ആയി പോകുമെന്ന് കരുതിയല്ല.. എന്റെ സമയം വേസ്റ്റ് ആകുന്നത് ഓർത്തിട്ടാ..എത്രയെന്ന് വെച്ചാ നിന്റെ പരിപ്പ് എടുക്കുക.. എന്റെ മുന്നിൽ നിൽക്കുന്നത് പോയിട്ട് എന്റെ കയ്യിന്ന് തല്ലു വാങ്ങിക്കാനുള്ള യോഗ്യത പോലും നിനക്കില്ല..കടക്കടാ പന്നി പുറത്ത്.. " താജ് അവന്റെ കുത്തിനു പിടിച്ചു സ്റ്റെയറിന്ന് താഴേക്കു തള്ളി.അവൻ ഒരു നിലവിളിയോടൊപ്പം ഉരുണ്ടു കെട്ടി നിലം പതിച്ചു.അന്ന് ലൈലയെ സ്റ്റെയർൽ നിന്നും തള്ളി ഇട്ടതായിരുന്നു താജ്ൻറെ മനസ്സിൽ അന്നേരം..ദേഷ്യം തീർന്നില്ല.. താഴേക്ക് ചാടി ഇറങ്ങി വീണു കിടക്കുന്ന അവന്റെ തല വലിച്ചു ഇഴച്ചു സ്റ്റെയറിന്റെ കയ്യിലേക്ക് ഇടിച്ചു..വായിൽ നിന്നും ചോര തുപ്പുന്നതിനൊപ്പം തന്നെ അവന്റെ തല പൊട്ടി ചോര ഒഴുകാൻ തുടങ്ങി..എന്നിട്ടും താജ്ൻറെ ദേഷ്യം കെട്ടടങ്ങിയില്ല..കാല് ഉയർത്തി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടാൻ ഒരുങ്ങിയതും "താജ് നോ" എന്നും പറഞ്ഞു ഉപ്പ കിതച്ചു കൊണ്ടു മെയിൻ ഡോർ കടന്നു അകത്തേക്ക് വന്നു..താജ് കാൽ പിൻവലിച്ചു ഉപ്പാനെ നോക്കി. ഉപ്പയാണ് ഗസ്റ്റ് ഹൗസിൽ നിന്നും ക്യാമറ ദൃശ്യം കണ്ടു താജ്നെ വിവരം അറിയിച്ചത്.. "ഡാഡ്..പോലീസിനെ വിളിക്ക്.. ഇവനൊരു ക്രിമിനൽ ആണ്.

പീഡനം, പെണ് വാണിഭം എന്നിങ്ങനെ നിരവധി കേസ് ഉണ്ട് ഇവന്റെ പേരിൽ.ക്യാഷ് എറിഞ്ഞാ എല്ലാത്തിൽ നിന്നും ഊരിയത്.. പക്ഷെ ഇനി അത് ഉണ്ടാകരുത്. മേയർ ഭാവനത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന പേരിൽ കംപ്ലയിന്റ് ചാർജ് ചെയ്..അത് മാത്രമല്ല. മറ്റെന്തെക്കെ കേസ് പെന്റിങ്ങിൽ ഉണ്ടോ, അതൊക്കെ ഇവന്റെ തലയിലേക്ക് കെട്ടി വെക്കാൻ പറ SI യോട്.. ഇനി ഈ ജന്മത്തിൽ ഇവൻ പുറം ലോകം കാണരുത്.. " താജ്ന്റെ ശബ്ദം വല്ലാതെ പൊങ്ങിയിരുന്നു.. ഉപ്പ അപ്പോൾത്തന്നെ പോലീസ്നെ വിളിച്ചു.അഞ്ചു മിനുട്ടിനുള്ളിൽ പോലീസ് വരുകയും ആസിഫ്നെ തൂക്കി എടുത്തു കൊണ്ടു പോകുകയും ചെയ്തു.. പൗലോസ് ചേട്ടൻ എല്ലാം കണ്ടു ഭീതിയോടെ നിന്നു. "അവൻ എങ്ങനെയാ അകത്തു കടന്നത്..സെക്യൂരിറ്റിയെ വിളിക്ക്.. " താജ് പൗലോസ് ചേട്ടനോട് ആഞ്ജാപിച്ചു..അവന്റെ ദേഷ്യം കണ്ടു പൗലോസ് ചേട്ടൻ പേടിച്ച് പോയി.വേഗം സെക്യൂരിറ്റിയെ വിളിച്ചു വന്നു. "എന്തിനാ തന്നെ ഇവിടെ നിർത്തിയിരിക്കുന്നത്..എന്തിനാ മാസാമാസം ശമ്പളം എണ്ണി വാങ്ങിക്കുന്നത്.." താജ്ന്റെ ശബ്ദം സെക്യൂരിറ്റിയുടെ നേരെ ഉയർന്നു. "അത് സാർ..അവൻ വന്നത് ഞാൻ കണ്ടിരുന്നില്ല. വീട്ടിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു.റോഡിലെ വണ്ടിയുടെ ശബ്ദത്തിൽ ഒന്നും കേൾക്കാത്തതു കാരണം ഞാൻ അല്പം മാറി നിന്നിരുന്നു.. പിന്നെ വീടിനകത്തേക്ക് കടക്കുമ്പോൾ ഇവിടെ പൗലോസ് ചേട്ടൻ ഉണ്ടാരുന്നില്ലേ.. "

"വീട്ടിലേക്ക് ആരൊക്കെ വരുന്നു എന്ന് നോക്കേണ്ടത് അടുക്കളക്കാരന്റെ ജോലിയല്ല.. കാവൽക്കാരൻറെ ജോലിയാണ്..അതിന് കഴിയില്ലങ്കിൽ പിന്നെന്തിനാ താനിവിടെ. നിർത്തിക്കോ. ഇനി തന്റെ സേവനം ഇവിടെ ആവശ്യമില്ല. You're Dismissed.. " അവന്റെ ശബ്ദം ഉറച്ചതായിരുന്നു. "താജ്.. " "നോ ഡാഡ്..ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ ഇല്ലാത്തവരെ തീറ്റി പോറ്റേണ്ട കാര്യം നമുക്കില്ല. എനിക്ക് വലുത് അവളാ..അവളുടെ സുരക്ഷയാ.. ഡാഡ് ആ visual കണ്ടിരുന്നില്ല എങ്കിലോ.. ഞാൻ എത്താൻ ഒരുനിമിഷം വൈകിയിരുന്നെങ്കിലോ.. സംരക്ഷിക്കാനാ ഞാൻ കൂടെ കൂട്ടിയത്.അല്ലാതെ മരണത്തിലേക്ക് തള്ളി ഇടാൻ അല്ല.. എന്നെ ഇഷ്ടം അല്ലാതെ ഇരുന്നിട്ടും അവൾ ഇവിടെ കടിച്ചു തൂങ്ങി നിക്കുന്നത് എന്തിനാ..സ്വന്തം വീട്ടിൽ സേഫ് അല്ലാത്തത് കൊണ്ടല്ലേ..സോറി ഡാഡ്..ഇയാൾ ഇനി ഇവിടെ വേണ്ടാ.. ഇയാളുടെ അശ്രദ്ധ മൂലമാ ഇന്ന് എനിക്ക് അവളുടെ സമ്മതം ഇല്ലാതെ അവളുടെ ഉള്ളിലെ സ്ത്രീയിൽ തൊടേണ്ടി വന്നത്.. " അവൻ മുകളിലേക്ക് കയറിപ്പോയി. ഉപ്പാക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.. പകുതി മാസമേ ആയിരുന്നുള്ളൂ. പക്ഷെ മുഴുവൻ ശമ്പളവും കൊടുത്തു സെക്യൂരിറ്റിയെ പിരിച്ചു വിട്ടു. 🍁🍁🍁🍁🍁

തന്റെ ഉള്ളിലെ സ്ത്രീയിൽ നിന്നും എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയത് അവൾ അറിഞ്ഞു. അവൻ അങ്ങനെ ചെയ്യുമെന്ന് കരുതിയതേയില്ല. അവനെ എതിർക്കാനും കഴിഞ്ഞില്ല. അവൾ തളർച്ചയോടെ ഭിത്തിയിലേക്ക് ചേർന്നു. "ലൈലാ.. " അവൻ അവളുടെ അടുത്തേക്ക് വന്നു.അവൾ മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. "നിന്നെ തളർത്തണമെന്ന് കരുതി ചെയ്തതല്ല..നിന്നിൽ എന്റെ ബലം കാണിച്ചതുമല്ലാ.അവൻ അങ്ങനൊക്കെ പറഞ്ഞപ്പോൾ.. തോറ്റു പോകാതെ നിക്കാൻ വേണ്ടി." അവൻ എങ്ങനൊക്കെയോ പറഞ്ഞു. അവൾക്ക് സഹിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.കരഞ്ഞു കൊണ്ടു റൂമിലേക്ക്‌ ഓടി..അവൻ പിന്നാലെ പോകാൻ ഒന്നും നിന്നില്ല. ആദ്യ ചുംബനം അവളുടെ സമ്മതത്തോടെ ആവണമെന്ന് ഉണ്ടായിരുന്നു.അതിന് വേണ്ടിയാ എത്രയോ അവസരം കിട്ടിയിട്ടും ഒന്നും ഉപയോഗിക്കാതെ അവളുടെ മനസ്സ് മാറാൻ വേണ്ടി കാത്തു നിന്നത്. പക്ഷെ ഇന്ന് പറ്റിപ്പോയി. ആസിഫ്ന്റെ മുന്നിൽ തോൽക്കാൻ പറ്റില്ലായിരുന്നു.ജയിക്കാൻ ആ ഒരു വഴിയേ കണ്ടുള്ളു..ആ ഇനി പറഞ്ഞിട്ട് കാര്യമില്ല..കണ്ടവന്റെ പെണ്ണൊന്നും അല്ലല്ലോ. എന്റെ പെണ്ണ് തന്നെയല്ലേ.എന്നായാലും ഇതൊക്കെ സംഭവിക്കും.ഇതിത്തിരി നേരത്തെ ആയെന്നേയുള്ളൂ..

ആ പോത്ത് അടങ്ങി നിന്നു തരുമെന്ന് കരുതിയതല്ലാ. ഇതിപ്പോ നല്ല പോലെ നിന്നു തരുകയും ചെയ്തു, പിന്നെ reaction ഒന്നും ഉണ്ടാവേം ചെയ്തില്ല.. അവനൊരു ചിരിയോടെ അവിടെ കിടന്ന സെറ്റിയിലേക്ക് ഇരുന്നു.. 🍁🍁🍁🍁🍁 അവന് ചിരി ആയിരുന്നു എങ്കിൽ അവൾക്ക് കരച്ചിൽ ആയിരുന്നു. സന്ധ്യ ആകുന്നത് വരെ റൂമിൽ ഇരുന്നു ഒരൊറ്റ കരച്ചിൽ തന്നെ. എന്തെന്തായിട്ടും അവളുടെ മനസ്സിൽ നിന്നും ആ രംഗം മായുന്നതേയില്ല. പ്രാണനു തുല്യം സ്നേഹിച്ച റമിയെ പോലും ഒരുവട്ടം കിസ്സ് ചെയ്യാൻ അനുവദിച്ചിട്ടില്ല..പ്രണയത്തിന്റെ എല്ലാ വിശുദ്ധിയും ഉണ്ടായിരുന്നു. എന്നിട്ടാ ഇവൻ. അണിയിച്ചു തന്ന മഹറിന്റെ ബലത്തിൽ ആയിരിക്കും.ഓർക്കും തോറും അവൾക്ക് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി..ചുണ്ട് അമർത്തി തുടച്ചു.മുടി പിച്ചി ചീന്തി.തലയിലെ ഷാൾ വലിച്ചെറിഞ്ഞു.. ബാത്‌റൂമിലേക്ക് കയറി ഷവർ on ചെയ്തു..മനസ്സ് പോയിട്ട് ശരീരം പോലും തണുത്തില്ല..ഏറെ നേരം അതിനടിയിൽ നിന്നു നനഞ്ഞു.. ആകെ മരവിച്ചതു പോലെ വെളിയിലേക്ക് ഇറങ്ങി തുവർത്താതെയും വേഷം മാറാതെയും അതുപോലെതന്നെ ബെഡിലേക്ക് കിടന്നു. 🍁🍁🍁🍁🍁

ഉച്ചക്ക് റൂമിൽ കൂടിയതിന് ശേഷം അവളെ വെളിയിലേക്ക് കണ്ടില്ല.. ഇന്നത്തെ സംഭവം ഓർത്ത് അവൾ ആകെ മൂഡ് ഔട്ട്‌ ആയിരിക്കുമെന്ന് കരുതി ഉപ്പ അവളെ വിളിച്ചു ഡിസ്റ്റർബ് ചെയ്യുകയൊന്നും ചെയ്തില്ല.താജ് ആണെങ്കിൽ അവൾ ഏതു നിമിഷവും പൊട്ടി തെറിക്കാമെന്ന് പേടിച്ച് അവളുടെ ഭാഗത്തേക്കേ പോയില്ല..രാത്രി ഭക്ഷണം കഴിക്കാനും അവളെ താഴേക്ക് കണ്ടില്ല..ഉപ്പ അവനോട് അവളെ വിളിച്ചോണ്ട് വരാൻ പറഞ്ഞു..അവൻ എതിർപ്പ് ഒന്നും പറഞ്ഞില്ല.റൂമിലേക്ക്‌ ചെന്നപ്പോൾ കണ്ടത് ആകെ നനഞ്ഞു വിറച്ചു കിടക്കുന്ന അവളെയാണ്. "ടീ.. " അവൻ അടുത്ത് ചെന്നിരുന്നു.. അവൾക്ക് അനക്കമൊന്നും ഉണ്ടായില്ല. ആകെ മരവിച്ചതു പോലെ ഒരു കിടത്തം ആയിരുന്നു. "എന്ത് അവസ്ഥയാടീ ഇത്. എന്നോടുള്ള ദേഷ്യത്തിനാണോ ഈ കിടപ്പ്.ദേഷ്യമൊക്കെ പിന്നെ തീർക്കാം.ഇപ്പൊ നീ എണീക്ക്.. ഒന്നും കഴിച്ചില്ലല്ലോ.. ഉപ്പ കഴിക്കാൻ വിളിക്കുന്നു.വാ.. " അവൻ അവളുടെ കവിളിൽ തട്ടി.. അവളൊന്നു മൂളി തിരിഞ്ഞു കിടന്നു.അവൻ അപ്പൊത്തന്നെ അവളുടെ ഇരു ഷോൾഡറിലും പിടിച്ചു അവളെ മലർത്തി കിടത്തി.

"നീ ആരെടീ..കുമ്പ കർണൻറെ കൊച്ചു മോളോ.. ഞാൻ കിസ്സ് ചെയ്തത് നിനക്ക് ഇഷ്ടപ്പെട്ടില്ല. അതല്ലേ കാര്യം.. കുഴപ്പമില്ല. എനിക്കിഷ്ടപ്പെട്ടു. ഞാൻ നല്ലോണം സുഖിച്ചു. ദേ ആ ലഹരി ഇപ്പോഴും മാറിട്ടില്ല.. " അവൻ അവളുടെ ചുണ്ടുകളിൽ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു.. അവൾക്കൊരു മാറ്റവുമില്ല.അതേ കിടപ്പ് തന്നെ.. "എടീ.. കഴിക്കുന്നില്ലങ്കിൽ വേണ്ടാ.. എണീറ്റു ഡ്രസ്സ്‌ എങ്കിലും മാറ്റീട്ട് കിടക്ക്.. " അവൻ അലറി..എന്നിട്ടും അവൾക്ക് ഉറക്കം ഞെട്ടിയില്ല. തിരിഞ്ഞു കിടന്നു സുഗമായി ഉറങ്ങാൻ തുടങ്ങി. ഈ കോപ്പ്.. ഇനി വിളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.. ഒന്ന് കിസ്സ് ചെയ്തതെന്ന് കരുതി നിന്റെ കാലു പിടിക്കാൻ ഒന്നും എന്നെ കിട്ടില്ല.. കഴിക്കുന്നില്ലങ്കിൽ വേണ്ടാ.ആർക്കാ നഷ്ടം.പക്ഷെ നിന്നെ ഇങ്ങനെ കിടത്താൻ എനിക്ക് പറ്റില്ല.. എങ്ങാനും പനി പിടിച്ചാൽ നഷ്ടം എനിക്ക് തന്നെയാ.. നിന്റെ എനർജി ലോ ആകുന്നത് എനിക്കിഷ്ടമല്ലാ. അവൻ ലൈറ്റ് ഓഫ് ചെയ്തു. ബ്ലാങ്കറ്റ് എടുത്തു അവളുടെ കഴുത്തു വരെ പുതപ്പിച്ചു. എന്നിട്ട് പണി തുടങ്ങി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story