ഏഴാം ബഹർ: ഭാഗം 44

ezhambahar

രചന: SHAMSEENA FIROZ

ക്ലാസ്സിൽ ഇരിക്കുന്ന താജ് മുന്നിൽ നിൽക്കുന്ന മിസ്സിൻറെ വെറുപ്പിക്കലോ അടുത്തിരിക്കുന്ന എബിയുടെ ചളിയോ ഒന്നും കേട്ടില്ല. കണ്ണിലും മനസ്സിലുമെല്ലാം ലൈല മാത്രം നിറഞ്ഞു നിൽക്കുന്നു.. അതും അവൾടെ ബുള്ളറ്റ് റൈഡ്..ആ രൂപമാണ് മനസ്സിൽ. അവളൊരു സംഭവമല്ല,,,സംഭവ പ്രസ്ഥാനമാണെന്ന് തോന്നി അവന്. ഒരു റെയർ പീസ്..അവൾ സ്നേഹിച്ചിരുന്നവൻ ഒരു സൈലന്റ് ടൈപ്പ് ആണെന്നാ അവൾ പറഞ്ഞത്. എങ്ങനെ ലൈല അവന് വളഞ്ഞു. ഒരു പേടിത്തൊണ്ടൻ ആണെങ്കിലും അവൻ ആള് കൊള്ളാം. ഒന്നുമില്ലങ്കിലും അവളെ വളച്ചെടുത്തില്ലേ.മറ്റാർക്കും നേടി എടുക്കാൻ കഴിയാത്തൊരു സ്ഥാനം അവളുടെ നെഞ്ചിൽ നേടി എടുത്തില്ലേ..ഇന്നും അവൾ അവനെ മറന്നിട്ടില്ല.അവളുടെ ഉള്ളിൽ വലിയൊരു നോവാണ് ആ പ്രണയം..അവൻ ഭാഗ്യവാനാ.. അവളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞല്ലോ.. ജീവിച്ചിരിപ്പുണ്ടേൽ ഒന്ന് ചെന്നു കാണാമായിരുന്നു. ആ ഇനി പറഞ്ഞിട്ട് ഒന്നും കാര്യമില്ല. അവളെ റബ്ബ് എനിക്കാ വിധിച്ചത്.

അത് കൊണ്ടാ കൃത്യമായി എന്റെ മുന്നിൽ തന്നെ വന്നു പെട്ടതും ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ഭാര്യ ആയതും.അവളുടെ മനസ്സ് മാറ്റാൻ നോക്കേണ്ടതിന് പകരം അവളുടെ കാമുകനെയൊക്കെ ആലോചിച്ചിരുന്നിട്ടു എന്ത് കാര്യം.. ഏതായാലും മനുഷ്യൻമാരുടെ ഉറക്കം പോയി കിട്ടി.കണ്ടന്നു തൊട്ടേ കണ്ണടയ്ക്കാൻ പറ്റാത്ത അവസ്ഥയാ.. എനിക്ക് തന്നെ അവളെ കിട്ടി കഴിഞ്ഞാൽ എല്ലാം ശെരിയാകുമെന്ന് കരുതി.പക്ഷെ എവിടുന്ന്..അവൾ വീട്ടിലേക്ക് വന്നതിനു ശേഷം മനസ്സ് പോലും ശെരിക്കു നിക്കുന്നില്ല. ഏതു നിമിഷവും കണ്ട്രോൾ പോകുമെന്ന അവസ്ഥയാണ്.ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കാനാണ് ഗോഡ്. ** സമയം കിട്ടുമ്പോൾ ഒക്കെ നുസ്ര മുഹ്സിക്ക് വിളിക്കും.ഒരുപാട് നേരം സംസാരിക്കും.കൂടുതലും മുന്നയുടെ കാര്യം ആയിരിക്കും. രണ്ടു പേരും ഇപ്പോൾ അറിയാത്ത രണ്ടു പെണ്ണുങ്ങൾ അല്ല..ഒരുമ്മാക്ക് പിറന്ന മക്കളെ പോലെയാണ്. അത്രക്കും സ്നേഹവും അടുപ്പവും ഉണ്ട് നുസ്രയും മുഹ്സിയും തമ്മിൽ.നുസ്രയോട് സംസാരിക്കുമ്പോൾ ഒക്കെ മുഹ്സിക്ക് ലൈലയെയാണ് ഓർമ വരുക.പണ്ട് ലൈലയും ഇങ്ങനെ തന്നെയായിരുന്നു.കൂടെ കൂടെ വിളിക്കും.ഒരുപാട് സംസാരിക്കും.

നുസ്ര ഇതുവരെ വീട്ടിലേക്ക് പോയിട്ടില്ല.പക്ഷെ ലൈല ഇടയ്ക്ക് ഒക്കെ പോകുമായിരുന്നു.കളിയും ചിരിയുമായി ഉമ്മാനെയും മുഹ്സിയെയും മാത്രമല്ല, ആ വീടിനെയും അവിടത്തെ ഓരോ വസ്തുക്കളെയും അവൾ ഉണർത്തുമായിരുന്നു.പക്ഷെ ഇപ്പോൾ അതൊന്നുമില്ല.റമി മരണപ്പെട്ടതിന് ശേഷം അവൾ ആകെയൊരു ഒതുങ്ങി കൂടലാണ്. പിന്നെ മുന്നയുടെ ഉമ്മാക്ക് അവളോടുള്ള അകൽച്ചയും. അതൊക്കെ അവളെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പൊ കുറച്ച് ദിവസമായി മുഹ്സി മുന്നയുടെ പിന്നാലെയാണ്. വൈകുന്നേരം അവൻ എത്തിയാൽ അവൾ തുടങ്ങും അവന്റെ മനസ്സ് മാറ്റാനുള്ള ശ്രമം..പക്ഷെ അവൻ അമ്പിനോടും വില്ലിനോടും അടുക്കില്ല.അക്കാര്യം പറയുമ്പോൾ തന്നെ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങും.വീട്ടിൽ മുഹ്സി ആണെങ്കിൽ കോളേജിൽ താജുo എബിയുമാണ്.എപ്പോ നോക്കിയാലും നുസ്രയുടെ കാര്യം പറഞ്ഞോണ്ട് നിക്കും.എബിയോട് മുന്ന നല്ലത് പോലെ ദേഷ്യപ്പെടും. പക്ഷെ എന്ത് കൊണ്ടോ താജ്നോട് അത് സാധിക്കില്ല..ദേഷ്യപ്പെടുന്നതു പോയിട്ട് ഒന്ന് കയർത്ത് സംസാരിക്കാൻ പോലും മുന്നയുടെ നാവ് പൊങ്ങിയിട്ടില്ല.

സ്നേഹത്തിനേക്കാൾ ഏറെ ബഹുമാനമായിരുന്നു താജ്നോട് അവന്.അത് കൊണ്ട് താജ് നുസ്രയുടെ കാര്യം പറയുമ്പോഴോക്കെ അവൻ മറുത്തൊന്നും പറയാതെ കേട്ടു നിക്കും.എന്നിട്ട് താജ് പോയതിനു ശേഷം എല്ലാം ചേർത്തു എബിക്ക് കൊടുക്കും.നുസ്രയും ഒട്ടും കുറച്ചില്ല.ഒഴിവു നേരത്തൊക്കെ മുന്നയെ കാൾ ചെയ്തും മെസ്സേജ് ചെയ്തുമൊക്കെ ശല്യപെടുത്തി കൊണ്ടിരുന്നു.അത് കൊണ്ട് മുന്നയുടെ ഫോണിൽ നുസ്രയുടെ നമ്പർ ബ്ലോക്കിലും റിജെക്ടിലും പെട്ടു.എന്നിട്ടും അവൾ വെറുതെ നിന്നില്ല.ന്യൂ സിം എടുത്തു വീണ്ടും തുടങ്ങി. ** വൈകുന്നേരം ബുള്ളറ്റ്ൻറെ ബാക്ക് സീറ്റിലേക്ക് കയറാൻ നിന്ന നുസ്രയെ താജ് തടഞ്ഞു. ലൈലയും നുസ്രയും ഒരുപോലെ ഞെട്ടി എന്താന്നുള്ള ഭാവത്തിൽ താജ്നെ നോക്കി. "എന്റെ വണ്ടി കേടായി..ഇവള്ടെ പിന്നിൽ ഞാൻ കയറുവാ.. ഒന്നുല്ലേലും ഒരേ വീട്ടിലേക്ക് അല്ലേ." "ങ്ങേ..അപ്പൊ ഞാനോ..ഞാൻ എങ്ങനെ പോകും.. " നുസ്ര അന്തം വിട്ടു താജ്നെ നോക്കി. "നിന്നെ മുന്ന കൊണ്ട് വിടും.. " താജ് തല ചെരിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന മുന്നയെ നോക്കി..

നുസ്ര അയ്യോ വേണ്ടാന്ന് പറയാൻ നിന്നതും മുന്ന അങ്ങോട്ട്‌ വന്നു. "എനിക്ക് തിരക്കുണ്ട്..ഞാൻ പോകുവാ..എബി കൊണ്ട് വിടും. അവൻ ചുമ്മാ നിക്കുവല്ലേ.. അവന് വയ്യെങ്കിൽ ലൈലയുടെ ഒന്നിച്ച് തന്നെ പൊക്കോട്ടെ..നീ വണ്ടി റെഡിയാക്കി അത് എടുത്തിട്ടു പോയാൽ മതി..ഭാര്യയുടെ പിന്നിൽ കയറിയാലേ വീടെത്തൂന്നൊന്നും ഇല്ല.. " താജ് പണിയാൻ നോക്കിയതു മനസ്സിലായ മുന്ന തിരിച്ചും പണി കൊടുത്തു.. "അയ്യടാ..എന്നെ നോക്കണ്ട.. എനിക്കൊന്നും വയ്യ ഇവളെ കൊണ്ട് പോകാൻ..എനിക്ക് കൊണ്ട് പോകാൻ വേറെ ആളുണ്ട്.. അതൊരു മിണ്ടാ പൂച്ചയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വേറെ വല്ലവളെയും ബൈക്കിൽ കയറ്റുന്നത് കണ്ടാൽ മോന്ത വീർപ്പിച്ചു വെക്കും.. പിന്നെ ഒന്ന് ശെരിയായി കിട്ടാൻ ഞാൻ രണ്ടു ജോഡി ചെരുപ്പ് തേയ്ക്കേണ്ടി വരും.മാത്രല്ല..ഞാൻ വൈകുന്നേരം അവളെ ബീച്ചിൽ കൊണ്ട് പോകാന്ന് പറഞ്ഞതാ..അതോണ്ട് എന്നെ നോക്കേ വേണ്ടാ..നീ തന്നെ അങ്ങ് കൊണ്ട് വിട്ടാൽ മതി.. " എബി വേഗം രംഗത്തേക്ക് വന്നു.. താജുo എബിയും ഒത്തു ചേർന്നിട്ടാണ്.

എങ്ങനേലും നുസ്രയെ മുന്നയുടെ ബൈക്കിൽ കയറ്റണം. അവരു തമ്മിലുള്ള അകലം ഒന്ന് കുറയണം.അതായിരുന്നു കാര്യം.. പക്ഷെ മുന്ന സമ്മതിച്ചതേയില്ല. ഓരോ ഒഴിവു കിഴിവു പറഞ്ഞോണ്ട് നിന്നു.അതിന്റെ ഒന്നിച്ച് ലൈലയും.താജ് പിന്നിൽ കയറാൻ അവളും സമ്മതിച്ചില്ല. മുന്നയെ പോലെ ഒഴിവു കിഴിവ് ഒന്നും പറഞ്ഞില്ല.നിന്നെ ഞാൻ കയറ്റില്ലടാന്ന് തന്നെ പറഞ്ഞു താജ്നോട്..പിന്നെ താജ് ഒന്നും നോക്കിയില്ല.കയറി ഒരൊറ്റ ഇരുത്തം ഇരുന്നു. എന്നിട്ട് എബിയെ നോക്കി കണ്ണ് കൊണ്ട് പോന്ന് ആങ്ങിയം കാണിച്ചു.എബി അപ്പൊത്തന്നെ ബൈക്കും എടുത്തു പോയി..അത് കണ്ടു മുന്ന വാ പൊളിച്ചു. "നിന്നെ ഞാൻ കൊണ്ട് പോകില്ല. ഇറങ്ങ്.." ലൈല ഇരുന്നു തുള്ളാൻ തുടങ്ങി. "ഒരൊറ്റ ചവിട്ടിനു താഴോട്ട് ഇടണ്ടങ്കിൽ മര്യാദക്ക് വണ്ടി എടുക്ക്.. " അവൻ അവളേക്കാൾ ശബ്ദം എടുത്തു.ചെവിക്കരികിൽ നിന്ന് ആയോണ്ട് അവളൊന്നു നടുങ്ങി. അധികം വാശി പിടിക്കാൻ നിന്നാൽ അവൻ പലിശ ചേർത്തു വീട്ടിന്ന് കണക്ക് തീർക്കുമെന്ന് അറിയുന്നതോണ്ട് വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

സോറിടീ എന്ന ഭാവത്തിൽ നുസ്രയെ നോക്കി വണ്ടി മുന്നോട്ടു എടുത്തു.നുസ്രയ്ക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. മുന്നയുടെ മുഖത്തേക്ക് ഒന്ന് നോക്കി.പിന്നെ തോന്നി നോക്കേണ്ടിയിരുന്നില്ലന്ന്.. അത്രക്കും ദേഷ്യത്തിലാണ്.ബസ്സിന് പോകാമെന്നു കരുതി അവൾ പതിയെ മുന്നോട്ടു നടന്നു..മുന്നയുടെ ബൈക്ക് അവൾക്ക് അരികിൽ വന്നു നിന്നു. "കയറ്.. " അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല.ബൈക്കിന്റെ ഹാൻഡിലിലുള്ള പിടി മുറുക്കി കൊണ്ടിരുന്നു.അവൾ വിശ്വസിക്കാൻ ആകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. "നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലാ..ഒരു പെണ്ണിനെ ഒറ്റക്ക് വിട്ടിട്ടു പോകാൻ മാത്രം ദുഷ്ടൻ അല്ല ഞാൻ..നിന്റെ സ്ഥാനത്തു ഏതൊരു പെണ്ണായാലും ഞാനിത് ചെയ്യും.." അവന്റെ കണ്ണുകളിലും ശബ്‌ദത്തിലും ദേഷ്യം മാത്രം. അവളൊന്നു മിണ്ടിയില്ലന്ന് മാത്രല്ല. അവനെ നോക്കുക കൂടി ചെയ്തില്ല. വേദന നിറഞ്ഞ മനസ്സോടെ ബൈക്കിലേക്ക് കയറി.. അവനെ തട്ടാതെയും മുട്ടാതെയും ഇരുന്നു. ഓവർ സ്പീഡ് ഇല്ലാത്തത് കൊണ്ട് കുഴപ്പമൊന്നും തോന്നിയില്ല. വീടെത്തുന്നതു വരെ മൗനം മാത്രം. അപരിചിതരായ ഏതോ രണ്ടു വ്യക്തികളാണെന്ന് തങ്ങൾ എന്ന് ഫീൽ ചെയ്തു അവൾക്ക്..അവളെ ഇറക്കി അവൻ ബൈക്ക് തിരിച്ചു.

"മുന്നാ.. " അവൾ പെട്ടെന്ന് വിളിച്ചു.അവന്റെ ഭാഗത്തുന്ന് മറുപടി ഒന്നും ഉണ്ടായില്ല. അവൾ അവന്റെ അരികിലേക്ക് ചെന്നു ഹാൻഡിലിൽ വെച്ചിരിക്കുന്ന അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു. "ഇനിയെങ്കിലും ക്ഷമിച്ചൂടെ..ഒന്ന് മനസ്സിലാക്ക് മുന്നാ..ഞാനിനി എന്താ വേണ്ടത്..എത്ര നാളെന്ന് വെച്ചാ ഇങ്ങനെ..ഞാൻ ആഗ്രഹിക്കുന്ന സ്ഥാനം തന്നില്ലങ്കിലും വേണ്ടില്ല. ആ പഴയ സുഹൃത്ത് ആയെങ്കിലും.. പ്ലീസ്.. " അവളുടെ മിഴികളിൽ നിന്നും രണ്ടു തുള്ളി ചുടു നീർ പുറത്ത് ചാടി. "ഒരിക്കൽ നഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ടതാ.. വീണ്ടെടുക്കാൻ പറ്റില്ല..അങ്ങനൊരു പ്രത്യേകതയുണ്ട് വിശ്വാസം എന്ന പദത്തിന്.. ഒരിറ്റു കറ പോലും ഇല്ലാതെ നിന്നെ സ്നേഹിക്കുന്ന അവളെ ചതിച്ച നീ നാളെ എന്നെ ചതിക്കില്ലന്ന് ആര് കണ്ടു.. " അവൻ പുച്ഛത്തോടെ മുഖം തിരിച്ചു..അവൾ നിറ കണ്ണുകളോടെ അവൻ ഗേറ്റ് കടന്നു പോകുന്നതും നോക്കി നിന്നു.. ** കോളേജ് ഗേറ്റ് കടക്കുന്നതു വരെ അവൻ ഡീസന്റ് ആയിരുന്നു.. അതിനിപ്പുറം അവന്റെ കൈ അവളുടെ നടുവിലൂടെ ഇഴഞ്ഞു വയറ്റിലേക്ക് എത്തി..

ഡ്രൈവിങ്ങിൽ ആയിരുന്നതു കൊണ്ട് അവൾ അതത്ര കാര്യമാക്കിയില്ല.. പക്ഷെ മുന്നോട്ടു പോകുന്തോറും അവന്റെ കൈക്ക് ലൈസൻസ് ഇല്ലാതെ ആകുന്നത് അവൾ അറിഞ്ഞു. വയറ്റിൽ ഇക്കിളി പെടുത്തുന്നു. വിരലുകൾ അമർത്തുന്നു. അടി വയറ്റിന്ന് കൈ പതിയെ മുകളിലേക്ക് തെന്നി നീങ്ങുന്നു.. ആകെ അസ്വസ്ഥത അനുഭവപ്പെട്ട അവൾ തല ചെരിച്ചു അവനെ കടുപ്പിച്ചു ഒന്ന് നോക്കി.. അവൻ മനഃപൂർവമായിരുന്നു. ഡ്രൈവിങ്ങിലുള്ള അവളെ അസ്വസ്ഥത പെടുത്തണമെന്ന് ആയിരുന്നില്ല ലക്ഷ്യം.പകരം അവൾക്ക് എനിതിങ് സ്പെഷ്യൽ ഫീൽ ഉണ്ടാകുന്നുണ്ടോന്ന് അറിയാൻ വേണ്ടിയായിരുന്നു.. അവളുടെ ഭാഗത്തുന്ന് ആ നോട്ടം അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. അവൻ രണ്ടും കല്പിച്ചു മറ്റേ കയ്യും കൂടിയിട്ട് വിരലുകൾടെ ഗോഷ്ടിയൊക്കെ അവസാനിപ്പിച്ചു രണ്ടും കയ്യും ചേർത്തു അവളുടെ അടിവയറ്റിൽ തന്നെ വട്ടം ചുറ്റി പിടിച്ചു.എന്നിട്ട് മുഖം അവളുടെ ചുമലിൽ അമർത്തി വെച്ചു. അവന്റെ ചുടു ശ്വാസം അവളുടെ കവിളിനെ തഴുകി നടന്നു.. നെഞ്ചിടിപ്പ് വർധിക്കുന്നതും ശ്വാസഗതി ഉയരുന്നതും അവൾ അറിഞ്ഞു..

ശരീരം ഒട്ടാകെ ഒരു വിറയൽ പോലെ..ഇനി ഒരു സെക്കന്റ്‌ പോലും പിടിച്ചു നിൽക്കാൻ പറ്റില്ലന്ന് ഉറപ്പായി അവൾക്ക്.ഉടനെ ബ്രേക്ക്‌ പിടിച്ചു. "മ്മ്..എന്തുപറ്റി.. " ആ ബ്രേക്ക്‌ പിടിക്കൽ എന്ത് കൊണ്ടാണെന്ന് മനസ്സിലായിരുന്നു അവന്.എന്നിട്ടും അറിയാത്ത പോലെ ചോദിച്ചു. "ഇറങ്ങ്.. " അവൾ ഗൗരവത്തോടെ പറഞ്ഞു. "എന്തിന്..? " "ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിക്കോണം..അല്ലാതെ ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട. " "അതെവിടുത്തെ ന്യായമാ മോളെ.. നീ കാര്യം പറയാതെ ഞാൻ ഇറങ്ങില്ല.. " "നിന്നോട് ഇറങ്ങാനാ പറഞ്ഞത്.. " അവൾക്ക് ഒന്നാകെ വന്നു. "ഇല്ലെന്ന് പറഞ്ഞില്ലേ.. " "ഹൂ..നീയൊന്നു ഇറങ്ങ്..ഞാൻ പറയാം.." "പറ്റില്ല..ആദ്യം കാര്യം പറാ.. എന്നിട്ട് ഇറങ്ങാം.. " "കാര്യം നിനക്കും അറിയാം.. എന്നാലും എന്റെ വായേന്ന് തന്നെ കേൾക്കണമെന്ന് നിർബന്ധമാണെങ്കിൽ ഞാൻ പറയാം..നിന്റെ കണ്ണും കയ്യുമൊന്നും ശെരിയില്ല..മൊത്തം പിശകാ..ഒരുമാതിരി വൃത്തികെട്ട സ്വഭാവം..അടിച്ചു മോന്ത പൊട്ടിക്കാനാ തോന്നുന്നേ.. " "അപ്പൊ മോള് സമ്മതിച്ചു, പിടിച്ചു നിക്കാൻ പറ്റുന്നില്ലന്ന്.. കണ്ട്രോൾ പോകുന്നുണ്ടല്ലേ.. "

"ചീ..അനാവശ്യം പറയുന്നോ.. ഇറങ്ങടാ തെണ്ടി.. നിന്നെപ്പോലെ ഒരു വഷളനെ പിന്നിൽ ഇരുത്താൻ എനിക്കിത്തിരി ബുദ്ധിമുട്ട് ഉണ്ട്.. " "എന്നാൽ നീയും ഇങ്ങോട്ട് ഇറങ്ങ്.. വണ്ടി ഞാൻ എടുക്കാം. നിന്നെ പോലൊരു തല തെറിച്ചവളെ പിന്നിൽ ഇരുത്താൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.." "അയ്യടാ.. ഞാനെങ്ങും ഇറങ്ങുന്നില്ല.. നിന്നോട് ഇറങ്ങാനാ പറഞ്ഞത്.. ബസ്സ് പിടിച്ചു വന്നാൽ മതി. ഒരു എട്ടോ ഒമ്പതോ രൂപ ആകും. നിനക്ക് പിന്നെ കൂടുതൽ ഒന്നും പറഞ്ഞു തരേണ്ടല്ലോ.. " "ഞാൻ ഇറങ്ങില്ല മോളെ.. നീ അതും സ്വപ്നം കണ്ട് ഇരിക്കേണ്ട.. " അവനും വിട്ടു കൊടുത്തില്ല. ആൾക്കാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വേറെ നിവർത്തിയൊന്നും ഇല്ലാതെ അവൾ അവനെ പ്രാകിക്കൊണ്ടും ചീത്ത വിളിച്ചോണ്ടും വണ്ടി എടുത്തു.. അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നിറ പുഞ്ചിരിയോടെ അതൊക്കെ ആസ്വദിച്ചു വീണ്ടും അവളെ വട്ടം ചുറ്റിയിരുന്നു. ** അവൾ മൂളിപ്പാട്ടും പാടി തുള്ളിക്കൊണ്ട് സ്റ്റെയർ കയറി റൂമിന്റെ വാതിൽ തുറന്നതും അവൻ കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ഒരുമിച്ചായിരുന്നു.

ആകെയൊരു കുട്ടി ട്രൗസറാണ് വേഷം.ഒരു ടവൽ പോലും ഉടുത്തിട്ടില്ല. ഒന്നും കാണാനും നേരിടാനുമുള്ള ശക്തി ഇല്ലാത്തത് കാരണം അവൾ വന്ന പോലെന്നെ പോകാൻ ഒരുങ്ങി. അത് കണ്ടു അവൻ വേഗം വന്നു റൂമിന്റെ ഡോർ അടച്ചു..അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. അവൻ അവളുടെ തൊട്ടു പിന്നിൽ അവളെ മുട്ടി മുട്ടിയില്ലന്ന തരത്തിൽ ഉണ്ടായിരുന്നു.. "എ..എന്താ..? " അവൾ ഒരുവിധം ചോദിച്ചു. "എന്ത്.. " അവന് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു. "എന്തെന്നോ..അത് തന്നല്ലേ ഞാനും ചോദിക്കുന്നെ..എന്തിനാ ഡോർ അടച്ചേ..." "പറയുന്നത് എന്തിനാ..കാണിച്ചു തന്നാൽ പോരേ.. " അവൻ കൈ രണ്ടും അവൾക്ക് ഇരുവശത്തായി കുത്തി നിർത്തി.. അവൾ ഒരു വിറയലോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ വലതു കൈ ഭിത്തിയിൽ നിന്നും എടുത്തു അവളുടെ ചുമലിൽ വെച്ചു..അവളുടെ നെറ്റിയിൽ നിന്നും ചെന്നിയിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങി.. അവന്റെ കൈ പതിയെ അവളുടെ മുൻ കഴുത്തിലൂടെ നീങ്ങി ഡ്രസിന്റെ നെക്കിൻറെ അറ്റത്തു ചെന്നു നിന്നു.. "എ..എന്താ ഈ ചെയ്യുന്നേ.. " അവൾ അവന്റെ കയ്യിൽ പിടിച്ചു. "അടങ്ങി നിന്നാൽ ഒന്നും ചെയ്യില്ല.. ഇല്ലേൽ സ്വന്തം ഭാര്യയേ പീഡിപ്പിച്ചെന്ന പേര് വരും എനിക്ക്.. "

അവൻ അവളുടെ കൈ തട്ടി കളഞ്ഞു.എന്നിട്ട് അവളുടെ ഡ്രെസ്സിനകത്ത് കിടക്കുന്ന രണ്ടു മാലയും വലിച്ചു പുറത്തേക്ക് ഇട്ടു. മാറിലൂടെ മാല ശക്തിയായി വലിഞ്ഞത് കാരണം അവളിൽ നിന്നും അറിയാതെ ഒരു എരിവ് വലി ഉണ്ടായി.. "എന്തിനാ രണ്ടെണ്ണം..ഒന്ന് പോരേ.. ഒരെണ്ണം ഞാൻ ഇട്ടു തന്ന മഹർ അല്ലേ..അതുമതി..അത് മാത്രം മതി നിന്റെ കഴുത്തിൽ..ഇത് വേണ്ടാ.." അവന്റെ കൈ അവൾക്ക് റമി സമ്മാനിച്ച മാലയുടെ കൊളുത്തിലേക്ക് ചെന്നു.. അവളപ്പോ തന്നെ അവന്റെ കയ്യിൽ പിടിച്ചു.. "നീയെന്റെ കയ്യിന്നു ഒരു പീഡനം ഏറ്റു വാങ്ങിയിട്ടേ അടങ്ങുള്ളൂ.. " അവൻ അവളുടെ കയ്യിലേക്കും ശേഷം മുഖത്തേക്കും നോക്കി. "വേണ്ടാ..അഴിക്കല്ലേ..ഇത് എനിക്ക് വേണം.ഞാൻ തരില്ല.ഇത് ഇല്ലാതെ എനിക്ക് പറ്റില്ല.അന്നൊരു ദിവസം നീയിത് എടുത്തില്ലേ..അന്ന് ഞാൻ ഉറങ്ങിയിട്ടില്ല..പ്ലീസ്..അഴിക്കരുത്.." അവൾ ദയനീയതോടെയും അതിലേറെ യാചനയോടെയും പറഞ്ഞു.അത് കണ്ടില്ലന്ന് നടിക്കാൻ ആയില്ല അവന്..അവൻ കൊളുത്തിലെ പിടിവിട്ടു. "ശെരി..അഴിക്കില്ല..കിടന്നോട്ടേ നിന്റെ കഴുത്തിൽ..നീയൊരുപാട് ഇഷ്ടപ്പെടുന്ന മാലയല്ലേ.പക്ഷെ അതിൽ എന്റെ പേര് വേണ്ടാ.. ഞാൻ തന്ന മഹറിൽ ഉണ്ടല്ലോ എന്റെ പേര്.. താജ്..അതുമതി..

അന്ന് എന്റെ കയ്യിൽ താജ് എന്നുള്ള ലോക്കറ്റ് ഇല്ലാത്തത് കാരണമാ അമൻന്നുള്ളതു തന്നത്.പിന്നെ നീ എന്നെ അങ്ങനെയല്ലേ വിളിക്കാറ്.. ഞാൻ എടുക്കുവാ ആ ലോക്കറ്റ്.. അതിൽ ഉണ്ടായിരുന്ന നിന്റെ ലോക്കറ്റ് തന്നെ തരാം.അത് ഇട്ടോ.." എന്നും പറഞ്ഞു അവൻ ഷെൽഫിൽ നിന്നും അവളുടെ ലോക്കറ്റ് എടുത്തു വന്നു.അവൾ മാല ഊരാൻ ഭാവിച്ചു.അവൻ സമ്മതിച്ചില്ല.. കൈ കൊണ്ട് എടുക്കാൻ പറ്റില്ല.അന്ന് അത്രക്കും മുറുക്കിയാ ഇട്ടു കൊടുത്തത്.അതുകൊണ്ട് നേരെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ലോക്കറ്റ് കടിച്ചു ലൂസ് ആക്കാൻ നോക്കി.അവന്റെ ശ്വാസം അവളുടെ കഴുത്തിനെ മൂടി പൊതിഞ്ഞു..താടി രോമങ്ങൾ നല്ലത് പോലെ ഉരസുകയും ഇക്കിളി പെടുത്തുകയും ചെയ്തു.അവൾ വല്ലാത്തൊരു അവസ്ഥയോടെ നിന്നു. കുറച്ച് നിമിഷം കടന്നു പോയി. അവന്റെ പണിയൊക്കെ കഴിഞ്ഞു അവൻ മുഖം ഉയർത്തി.അവൾ ആകെ വിയർത്തു കുളിച്ചു നിൽക്കുന്നത് കണ്ടു.അവന് കാര്യം മനസ്സിലായി.ചുണ്ടിൽ ചെറു ചിരി നിറഞ്ഞു..അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റിയില്ല.

ആകെയൊരു അസ്വസ്ഥത പോലെ തോന്നി.വേഗം പുറത്തേക്ക് പോകാൻ നോക്കി.അവൻ അവളുടെ കയ്യിൽ പിടിച്ചു.അവളുടെ അസ്വസ്ഥത വർധിച്ചു. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാ മതിയെന്നേ ഉണ്ടാരുന്നുള്ളൂ അവൾക്ക്.അതോണ്ട് കയ്യിന്ന് വിടെന്ന് പറഞ്ഞു.. "താജ് ആൻഡ് ലൈല..ഇപ്പോഴാ ഓക്കേ ആയത്.. " അവൻ അവളുടെ കഴുത്തിലേക്ക് നോക്കി പറഞ്ഞു.അവളും തല താഴ്ത്തി നോക്കി.ഒന്നിൽ താജ്. മറ്റേതിൽ ലൈല.രണ്ടു ലോക്കറ്റും തൊട്ടുരുമ്മി കിടക്കുന്നു.അവൾ ഒന്നും മിണ്ടിയില്ല..അവന്റെ പിടി വിടുവിച്ചു വേഗം പുറത്തേക്ക് ഇറങ്ങി.. പൊന്നു മോളെ..വിടില്ല നിന്നെ ഞാൻ.നിന്റെ ആ കരിങ്കല്ലു പോലെത്തെ ഹൃദയത്തിൻറെ വാതിൽ ഞാൻ തുറക്കും.എന്നിട്ട് അതിന്റെ താക്കോൽ എന്റെ മാത്രം കൈ പിടിയിൽ ഒതുക്കി നിർത്തും. കണ്ടോ നീ.. അവനൊരു കുറുമ്പുള്ള ചിരിയോടെ ടവൽ എടുത്തു തല തുവർത്താൻ തുടങ്ങി. ** രാത്രി ഏറെ നേരം ആയിട്ടും അവളെ കിടക്കാൻ വരുന്നത് കണ്ടില്ല..ഈ പോത്ത് ഇതെവിടെ പോയെന്ന് കരുതി അവൻ താഴേക്ക് ഇറങ്ങി.സോഫയിൽ ഇരിക്കുന്ന ഉപ്പാന്റെ മടിയിൽ തല വെച്ചു കിടന്നു ഉപ്പാന്റെ ചെവി തിന്നുന്നത് കണ്ടു.അമ്മാതിരി കത്തി വെക്കലാണ്.ഉപ്പ ആണെങ്കിൽ എല്ലാത്തിനും മൂളി കൊടുത്തും ചിരിച്ചും അവളുടെ തലയിൽ തഴുകുന്നുണ്ട്.ആരുടെ കുഴിമാടം തോണ്ടാൻ ഉള്ളതാണാവോ ഇത്..?

അവൻ കയ്യും മലർത്തിക്കൊണ്ട് അങ്ങോട്ട്‌ ചെന്നു സോഫയിൽ ഇരുന്നു. "ഉപ്പാ... !! " അവൾ അലറിക്കൊണ്ട് കാല് വലിച്ചു.ആ അലർച്ച കേട്ടപ്പോഴെ ഉപ്പാക്ക് മനസ്സിലായി അവൻ വന്നിരുന്നത് അവളുടെ കാലിൽ ആണെന്ന്.. "ഇത്രേം സ്ഥലം ഉണ്ടായിട്ട് നിനക്ക് ഇവിടേ ഇരിക്കാൻ കണ്ടൊള്ളോ.. എണീറ്റു അപ്പുറത്തെങ്ങാനും ഇരിക്കെടാ.. " ഉപ്പ അവനെ നോക്കി പേടിപ്പിച്ചു. അവൻ അത് വക വെച്ചില്ലന്ന് മാത്രല്ല, ഇനിയും ചെയ്യുമെടീന്നുള്ള ഭാവത്തിൽ അവളെ നോക്കി ദഹിപ്പിച്ചു. "എന്റെ കാലിൽ വന്നിരുന്നിട്ടു എന്നെ നോക്കി പേടിപ്പിക്കുന്നോ.. എണീറ്റു പോടാ അവിടെന്ന്.. " അവൾ രണ്ടു കാലും വെച്ചു അവനെ ചവിട്ടി നീക്കി.. അവൻ അപ്പൊത്തന്നെ ആ കാല് രണ്ടും മടിയിലേക്ക് എടുത്തു വെച്ചു. അവൾ വലിക്കാൻ നോക്കിയെങ്കിലും അവൻ സമ്മതിച്ചില്ല.പിടിച്ചു വെച്ചു.. അവൾ ഉപ്പാന്റെ മുഖത്തേക്ക് നോക്കി.ഉപ്പ സാരമില്ലന്നുള്ള അർത്ഥത്തിൽ ഒന്ന് കണ്ണടച്ച് കാണിച്ചു. പിന്നെ അവൾ ദേഷ്യം കാണിക്കാൻ ഒന്നും നിന്നില്ല.കാൽ അവന്റെ മടിയിൽ തന്നെ വെച്ചു..എന്നിട്ട് വീണ്ടും ഉപ്പാന്റെ ചെവി കടിക്കാൻ തുടങ്ങി.എന്താ പറയുന്നത് എന്ന് അവൾക്കൊരു ബോധവും ഇല്ലായിരുന്നു.ഒരു കൊച്ചു കുട്ടിയെ പോലെ ഓരോ കുഞ്ഞ് കുഞ്ഞ് സംഭവങ്ങളെയും എടുത്തു വിസ്തരിക്കുകയായിരുന്നു..

അതിന്റെ ഒപ്പം ചിരിക്കുന്നു.കൈ കൊണ്ടും കണ്ണ് കൊണ്ടും ഓരോന്ന് കാണിക്കുന്നു.ഉപ്പാക്ക് ഒട്ടും മടുപ്പ് തോന്നിയില്ല.പകരം അവളുടെ വായാടിത്തരം മനസ്സിനെ തണുപ്പിച്ചു.താജ്ന് ആണെങ്കിൽ അതൊക്കെ കേട്ടും കണ്ടും ആകെ ചെവി ചൊറിയാനും കോട്ടുവായ ഇടാനും തുടങ്ങിയിരുന്നു.ഉറക്കം തൂങ്ങി വീഴാതെ ഇരിക്കാൻ വേണ്ടി അവൻ അവളുടെ കാലിൽ കളിക്കാൻ തുടങ്ങി.കാൽ വെള്ളയിൽ കളം വരച്ചും ഇക്കിളി പെടുത്തിയും വിരൽ വലിച്ചു പൊട്ടിച്ചും അവളെ ദേഷ്യം പിടിപ്പിച്ചു..അവൾ കൂടെ കൂടെ അവനെ തുറുക്കനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. കാരണം ശ്രദ്ധ മുഴുവനും ഉപ്പാനോട് വായിട്ടലക്കുന്നതിലായിരുന്നു. പിശാശ്..ഇവിടെ ഇങ്ങനൊരുത്തൻ ഉണ്ടെന്ന ഒരു ചിന്തയുമില്ല. അല്ലെങ്കിലും ഇവൾക്ക് അത് പണ്ടേ ഇല്ല.ഡാഡ്നെങ്കിലും വേണ്ടേ.. അതെവിടെന്ന്..ഇവൾ വന്നത് തൊട്ടു ഞാൻ ഔട്ട്‌ അല്ലേ.. ചക്കിക്കൊത്ത ചങ്കരൻ.. അവൻ പിറു പിറുത്തു.അവൾ എന്തായാലും ദേഷ്യപെടുന്നത് പോയിട്ട് ഒന്ന് നോക്കുക കൂടി ചെയ്യില്ലന്ന് അവനുറപ്പായി.ആകെ ബോറടിക്കാൻ തുടങ്ങിയിരുന്നു.

അവളുടെ കാലിലെ കളി വിട്ടു ഫോൺ എടുത്തു അതിൽ തോണ്ടിക്കോണ്ട് ഇരുന്നു. "താജ്..മോള് ഉറങ്ങി..കൊണ്ട് പോയി കിടത്ത്.." കുറേ നേരം കഴിഞ്ഞതും ഉപ്പ പറഞ്ഞു.അവൻ ഫോണിന്ന് നോട്ടം തെറ്റിച്ചു അവളെ നോക്കി.ഉപ്പാന്റെ വയറ്റിലൂടെ വട്ടം ചുറ്റി പിടിച്ചു മുഖം അമർത്തി വെച്ചു കിടന്നിട്ടുണ്ട്.. "പറഞ്ഞത് കേട്ടില്ലേ..? " "എനിക്കൊന്നും വയ്യാ..ഞാൻ പറഞ്ഞോ ഇവളോട് ഇവിടെ വന്നുറങ്ങാൻ..വിളിച്ചെണീപ്പിക്ക്.." "സ്റ്റെയർ കയറാൻ വയ്യെങ്കിൽ ഇവിടെ താഴത്തെ റൂമിൽ കിടത്തിയാൽ മതി.. " "എനിക്ക് വയ്യാ..വിളിക്ക്.. അവളെണീക്കും..ഡാഡ്ന് വയ്യെങ്കിൽ ഞാൻ വിളിക്കാം. അല്ലെങ്കിൽ ആ ജഗ്ഗിലെ വെള്ളം കമിഴ്ത്ത്..അവളുടെ ഉറക്കമൊക്കെ പമ്പ കടന്നോളും.. " "മോനെ..നീയിങ്ങനെയൊരു അവസരത്തിനു വേണ്ടി ആറ്റു നോറ്റു നിക്കുന്നവനാണെന്ന് ഈ ഡാഡ്ന് അറിയാം.അത് കൊണ്ട് കൂടുതൽ ഷോ കാണിക്കണ്ട..എടുത്തു കൊണ്ട് പോയി കിടത്ത്..കഴുത്തു വേദനിക്കും ഇവൾക്ക്.കൊറേ നേരം ആയില്ലേ ഇങ്ങനെ കിടക്കുന്നു. " ഉപ്പ പറഞ്ഞു.പിന്നെ അവൻ അഹങ്കാരം കാണിക്കാൻ ഒന്നും നിന്നില്ല.അവളെ ഇരുകൈകളിൽ കോരി എടുത്തു.അവളൊരു ഇത്തിരി പോന്ന കുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് ഒട്ടി കൈകൾക്കുള്ളിൽ ഒതുങ്ങി കിടന്നു.

അവൻ പതുക്കെ സ്റ്റെയർ കയറി റൂമിലേക്ക് ചെന്നു അവളെ ബെഡിലേക്ക് കിടത്തി. എന്നെ സ്നേഹിച്ചില്ലേലും എന്താ..? ആ സ്നേഹവും ചേർത്തല്ലേ നീ ഡാഡ്ന് കൊടുക്കുന്നത്..ഡാഡ്നെ തേടി വരാൻ ഒരാൾ ഉണ്ട്. ഒരുപക്ഷെ ഇനി അയാൾ വന്നില്ലങ്കിലും എനിക്ക് പേടിക്കാൻ ഇല്ല..നീ ഉണ്ടല്ലോ എന്റെ ഡാഡ്ന്.. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.. ** "ഹൂ..നാശം..ചൊറിഞ്ഞിട്ട് വയ്യാ.. " ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോൾ തന്നെ അവൻ കണ്ടത് കണ്ണാടിയുടെ മുന്നിൽ നിന്ന് കവിളും കഴുത്തുമൊക്കെ തലങ്ങും വിലങ്ങും ചൊറിയുന്ന ലൈലയെയാണ്.. "ഇതാ മോളെ പറയുന്നത്.. വല്ലപ്പോഴുമൊക്കെ ഒന്ന് കുളിക്കണമെന്ന്.. ഇല്ലേൽ ഇങ്ങനെ ചൊറിച്ചിലും മാന്തലുമൊക്കെ ഉണ്ടാകും " അവൻ അവളുടെ അടുത്തേക്ക് വന്നു. "മിണ്ടി പോകരുത്..അല്ലാതെ തന്നെ നീ കാരണം സ്വസ്ഥത ഇല്ല.. എല്ലാം കഴിഞ്ഞു.. ഇത് മാത്രേ ബാക്കി ഉണ്ടാരുന്നുള്ളൂ.. ഇപ്പൊ ഇതും കൂടെ ആയി.. " "ഞാനോ..ഞാൻ എന്ത് ചെയ്തൂന്നാ.." അവന് അവൾ പറഞ്ഞത് മനസ്സിലായില്ല.. "എന്ത് ചെയ്തൂന്നോ..ദേ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ..നിന്റെ ഈ താടി ഇല്ലെ..അത് ഒരൊറ്റ....... "

മുഴുവൻ പറഞ്ഞില്ല.അമളി പറ്റിയത് പോലെ അവൾ പെട്ടെന്ന് നിർത്തി കളഞ്ഞു.. "എന്താ.. " അവൻ പുരികം ചുളിച്ചു.. "ഒ..ഒന്നുല്ല..ഒന്ന് മാറിയേ അങ്ങോട്ട്‌.." അവൾ അവനെ മറി കടക്കാൻ നോക്കി.പക്ഷെ അപ്പോഴേക്കും അവൻ അവളെ പിടിച്ചു നിർത്തിയിരുന്നു. "നുണ പറയണ്ട..എന്തോ ഉണ്ട്..അത് നിന്റെ മുഖത്ത് കാണുന്നുണ്ട്.. എന്താ കാര്യം..പറാ.. " "ഒന്നുല്ലന്ന് പറഞ്ഞില്ലേ.. " അവൾക്ക് ദേഷ്യം വന്നിരുന്നു. "ദേഷ്യം പിടിപ്പിക്കല്ലേ മുത്തേ.. ഇനി ചോദിക്കാൻ ഒന്നും നിക്കില്ല.. കൈ ഒടിച്ചു വെക്കും. " അവൻ അവളുടെ കയ്യിലെ പിടി മുറുക്കി.. അവൻ വേദനിപ്പിക്കുമെന്ന് ഉറപ്പായതും പറയാമെന്നും പറഞ്ഞു അവൾ അവന്റെ പിടി വിടുവിച്ചു. "അത്..അത് മുഖത്തും കഴുത്തിലുമൊക്കെ അലർജി..ആകെ ചൊറിഞ്ഞിട്ട് വയ്യാ.. " "അത് മനസ്സിലായി.. കാരണം എന്താന്നാ ചോദിച്ചത്.. " "വേറെന്താ..നിന്റെ താടി..അത് തറച്ചിട്ടാ.." അവൾ മുഖം വീർപ്പിച്ചു പറഞ്ഞു. "എന്തൊരു ജന്മമാടി നീ.. എന്റെ സിഗരറ്റ് അലർജി..എന്റെ താടി അലർജി.. നിനക്ക് അലർജി ഇല്ലാത്ത എന്തേലും ഉണ്ടോടീ.. " "എനിക്ക് നിന്നെ തന്നെ അലർജിയാ.. പിന്നല്ലേ നിന്റെ സിഗരറ്റും താടിയുമൊക്കെ.. " അവളുടെ മുഖം ചുമന്നു.അല്ലാതെ തന്നെ ചുമന്നു തുടുത്ത കവിളാണ്.

ഇപ്പൊ ചൊറിച്ചിലും തിണർപ്പും ദേഷ്യവുമൊക്കെയായി അത് ഒന്നൂടെ കൂടി എന്ന് മാത്രം.അവളുടെ ആ മുഖവും പറച്ചിലുമൊക്കെ കേട്ടു അവൻ അറിയാതെ ചിരിച്ചു പോയി. "എന്തിനാ ചിരിക്കുന്നെ..? " അവൾ കവിള് ചൊറിയുന്നതിന്റെ ഇടയിലും അവനെ നോക്കി കണ്ണുരുട്ടി. "ഞാനൊന്നു കവിളിലേക്കും കഴുത്തിലേക്കും മുഖം അടുപ്പിച്ചപ്പോൾ നിന്റെ അവസ്ഥ ഇങ്ങനെയായി.അപ്പൊ നമ്മുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞാലുള്ള നിന്റെ അവസ്ഥ എന്തായിരിക്കും..ദേഹം മുഴുവൻ ചൊറിയാനേ നേരം കാണുമല്ലോ.. " "ചീ..വൃത്തികേട് പറയുന്നോ.. പോടാ പട്ടി അവിടെന്ന്.. " "അല്ലടി..ഇത് അലർജി തന്നെയാണോ..ഇൻഫെക്ഷൻ ഒന്നും അല്ലല്ലോ അല്ലേ..? ഹോസ്പിറ്റലിൽ പോകണോ.. " "വേണ്ടാ..ഇത് മാറിക്കോളും. ഇങ്ങനൊക്കെ ഉണ്ടാകുമെന്ന് എന്റെ ക്ലാസ്സിലെ ഒരു പെണ്ണ് പറഞ്ഞു. അവൾ മാരീഡാ.. " "ഓഹോ..അപ്പൊ നീ നമ്മുടെ റൊമാൻസ് ഒക്കെ ക്ലാസ് മുഴുവനും പാടി നടക്കുവാല്ലേ.. " "ദേ..അല്ലാതെ തന്നെ ദേഷ്യം വന്നിട്ട് വയ്യാ..ഇരക്കി വാങ്ങിക്കരുത് നീയെന്റെ കയ്യിന്ന്..

പാടി നടക്കാൻ ഞാനും നീയും തമ്മിൽ എന്താ ഉള്ളത്..ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല..ഇനി ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല.ഞാൻ ഇരുന്നു ചൊറിയുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞതാ..കല്യാണം കഴിഞ്ഞാൽ ഇങ്ങനൊക്കെ ഉണ്ടാകുമെന്ന്.ഭർത്താവിന്റെ താടി മുടിയൊക്കെ ചില സ്ത്രീകളിൽ ആദ്യമൊക്കെ അലർജി ഉണ്ടാക്കുമെന്ന്..പിന്നീട് ശെരിയായിക്കോളുമെന്ന്.." "നീ തന്നെ പറഞ്ഞു നമുക്ക് ഇടയിൽ ഒന്നും ഇല്ലെന്ന്..പിന്നെങ്ങനെയാ നിനക്കിത് വന്നത്.." "അതാ എനിക്കും അറിയാത്തത്. എന്റെ ബലമായ സംശയം നിന്നെയാ..ഞാൻ ഉറങ്ങുമ്പോൾ നീ എന്നെ വല്ലതും..... " മുഴുവൻ പറഞ്ഞില്ല.. സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. "ആടി..വല്ലതുമല്ല.സകലതും ചെയ്തു..മുഖവും കഴുത്തുമല്ലാ.. ബാക്കിയുള്ള സ്ഥലവും കൂടി നീയിപ്പോ ചൊറിയാൻ തുടങ്ങും.." അവൻ ദേഷ്യത്തോടെ പറഞ്ഞു.അത് കേട്ടു അവളൊന്നു ചിരിച്ചു. "ചിരിക്കുന്നോ..? " "ചൊറിഞ്ഞിട്ട് നിക്കാനും ഇരിക്കാനും മേലാ..മരുന്ന് വല്ലതും ഉണ്ടേൽ താ.. " അവൾ കവിളും കഴുത്തുമൊക്കെ മാറി മാറി ചൊറിഞ്ഞു കൊണ്ട് അവന്റെ മുന്നിൽ ചിണുങ്ങി. "ഷെൽഫിൽ ക്രീം വല്ലതും കാണും..എടുത്തു തേക്ക്.. " അവൻ ഷർട്ട് ഊരി എറിഞ്ഞു സോഫയിലേക്ക് ഇരുന്നു ഫോണിൽ നോക്കാൻ തുടങ്ങി.

അവൾ ഷെൽഫ് തുറന്നു.രണ്ടു മൂന്നു ക്രീമുണ്ട്. അവനോട് ചോദിക്കാൻ ഒന്നും നിന്നില്ല.ഒന്ന് ചൊറിച്ചിൽ മാറി കിട്ടിയാൽ മതിന്നേ ഉണ്ടാരുന്നുള്ളൂ. ഒരെണ്ണം തുറന്നു കവിളിലും കഴുത്തിലുമൊക്കെ വാരി തേച്ചു. അവൾ അത് തിരിച്ചു വെച്ചു ഷെൽഫ് അടച്ചതും അവൻ ഇരുന്നു ചിരിക്കാൻ തുടങ്ങി. "എന്താടാ..ഞാൻ ഇവിടെ തുണി ഇല്ലാണ്ട് നിക്കൊന്നുമല്ലല്ലോ ഇങ്ങനെ ഇരുന്നു കിണിക്കാൻ.. " അവന്റെ ചിരി കണ്ടു അവൾ കലി തുള്ളി. "ഇതിനേക്കാൾ ഭേദം അതായിരുന്നു. എങ്ങനെയാടീ നീ MSc ക്ക് എത്തിയത്.ഒരു ക്രീമോ മരുന്നോ ഒക്കെ യൂസ് ചെയ്യുമ്പോൾ അത് എന്തിനുള്ളതാണെന്ന് നോക്കണമെന്ന സാമാന്യ ബോധം പോലും നിനക്കില്ലേ.. അത് പൊള്ളലേറ്റാൽ തേക്കുന്നതാ.. അല്ലാതെ ചൊറിച്ചിലിനു തേക്കുന്നത് അല്ല.. ഒപോസിറ്റ് എഫക്ട് വരും.സ്കിൻ ഡാർക്ക്‌ ആവും.ചുളുക്ക് വീഴും.. " എന്നൊക്കെ അവൻ പറഞ്ഞു തീർന്നില്ല.അതിന് മുന്നേ അവൾ നെഞ്ചത്തും കൈ വെച്ചു റബ്ബേന്നും വിളിച്ചോണ്ട് ബാത്‌റൂമിലേക്ക് ഓടി. പുറത്തേക്ക് ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണ കോഴിയെ പോലെ നനഞ്ഞു കുതിർന്നിട്ടുണ്ട്. ഒരൊന്നൊന്നര കഴുകലാണ് അവൾ കഴുകിയതെന്ന് അവനു മനസ്സിലായി.അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.

അതും ഇരുന്നും കിടന്നും നിന്നുമൊക്കെ തലങ്ങും വിലങ്ങും ചിരിയോട് ചിരി. "ഇനിയെന്താ.. " അവൾ മുഖം ചുളിച്ചു. "എടീ..നീയിത്ര മണ്ടിയാണോ.. ഞാൻ എന്തേലും പറഞ്ഞെന്നു കരുതി.. അപ്പൊ എന്നെ വിശ്വാസം ഒക്കെ ഉണ്ട് മോൾക്ക്‌..അല്ലേ..അത് ചൊറിച്ചിലിന്റെ തന്നെയാ.. നിനക്ക് എന്നെ വിശ്വാസം ഇല്ലല്ലോ.. നീ ഉറങ്ങുമ്പോൾ ഞാൻ എന്തൊക്കെയോ ചെയ്തെന്നല്ലേ പറഞ്ഞത്.അതിന്റെ പണി തന്നതാ." അവൻ ചിരി ഒതുക്കിക്കൊണ്ട് പറഞ്ഞു. അവൾക്ക് ദേഷ്യം വന്നില്ല. പകരം സങ്കടമായിരുന്നു. സത്യം പറഞ്ഞാൽ അത്രക്കും ചൊറിഞ്ഞിട്ട് വയ്യായിരുന്നു. അപ്പോഴാ അവന്റെ ഓരോ പണി.അവളൊന്നും മിണ്ടിയില്ല.ടവലും എടുത്തു ബാത്‌റൂമിലേക്ക് പോകാൻ നോക്കി. അവളുടെ മുഖം ഇരുണ്ടു കെട്ടിയത് അവൻ അറിഞ്ഞു. അപ്പൊത്തന്നെ അവളുടെ കയ്യിൽ പിടിച്ചവിടെ നിർത്തിച്ചു. "ഇനി ക്രീം ഒന്നും തേക്കണ്ടാ.ഞാൻ തന്ന ചൊറിച്ചിൽ അല്ലേ.. ഞാൻ തന്നെ മാറ്റി തരാം.." അവൻ പറഞ്ഞു.. അവൾക്ക് കാര്യം മനസ്സിലായില്ല. എന്താന്നുള്ള ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.അവനപ്പോ തന്നെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ വലത്തേ കവിളിൽ അമർത്തിയൊരു ചുംബനം നൽകി. അവളുടെ കണ്ണുകൾ വിടർന്നു.

ആകെ നനഞ്ഞു കുതിർന്നിട്ടും ശരീരം ചൂട് പിടിച്ചത് അവൾ അറിഞ്ഞു.. അനങ്ങിയില്ല.ഒരു നിമിഷം അങ്ങനെ തന്നെ നിന്നു.. "ഒന്നൂടെ തരട്ടെ.. " അവൻ അവളുടെ ഇടത്തെ കവിളിൽ തഴുകി..അന്നേരമാണ് അവൾക്ക് ബോധം വന്നത്..വേഗം പിന്നിലേക്ക് നീങ്ങി കളഞ്ഞു.അത് കണ്ടു അവനൊരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ നെറുകിൽ തൊട്ടു.. "പോയി ചേഞ്ച്‌ ചെയ്തിട്ടു വാ.. കുറവില്ലങ്കിൽ ഹോസ്പിറ്റലിൽ പോകാം.. " അവളൊന്നു തലയാട്ടുക മാത്രം ചെയ്തു.എന്നിട്ട് വേഗം ബാത്‌റൂമിലേക്ക് കയറി.. അവൻ അവളുടെ ഓരോ കളിയും ഓർത്ത് ചിരിച്ചോണ്ട് സോഫയിലേക്ക് മറിഞ്ഞു.. ** "മറ്റൊന്നിനെയും തൊട്ടുരുമ്മി കൊണ്ടല്ല സ്നേഹം നില നിൽക്കുന്നത്.അത് കലർപ്പില്ലാത്ത കൂട്ട് കെട്ടില്ലാത്ത ഏകാന്തമായ ഒന്നാണ്, അത് ശുദ്ധമാണ്. അതിന് മറ്റൊരു പാഠവും പഠിക്കേണ്ടതില്ല.. എടീ..എന്താടി ഇത്..വായന നിർത്തി എഴുത്ത് തുടങ്ങിയോ നീ..നോട്ട് പുസ്തകത്തിൽ കട്ട സാഹിത്യം എഴുതി വെച്ചേക്കുന്നു.." നോട്സ് പകർത്തി എഴുതാൻ വേണ്ടി ലൈലയുടെ പുസ്തകം എടുത്ത നുസ്ര അതിന്റെ ഫ്രന്റ്‌ പേജിൽ എഴുതി വെച്ചിരിക്കുന്ന വരികൾ കണ്ടു ലൈലയെ നോക്കി കണ്ണ് മിഴിച്ചു.ലൈലയ്ക്ക് കാര്യം കത്തി.

അവളപ്പോ തന്നെ നുസ്രയുടെ കയ്യിൽ നിന്നും ആ പുസ്തകം വാങ്ങിച്ചു. "പെണ്ണെ..അതിങ്ങ് താ..എനിക്ക് കുറച്ച് എഴുതാൻ ഉണ്ട്..എന്റെ നോട്സ് ഒന്നും കംപ്ലീറ്റ് അല്ല. " നുസ്ര അവൾക്ക് നേരെ കൈ നീട്ടി. "ഒന്നും കംപ്ലീറ്റ് അല്ല അല്ലേ.അപ്പൊ നീ വേറേത് എടുത്തോ.ഇതിൽ എനിക്ക് ഇത്തിരി എഴുതാൻ ഉണ്ട്.." "നോട്സോ..അതോ സാഹിത്യോ.. ഇത് മറ്റേതാ.നിനക്ക് അസ്ഥിക്ക് പിടിച്ചു..ഇതാ പറയുന്നേ ഒരുപാട് വായിക്കാൻ പാടില്ലന്ന്..അത് എങ്ങനെയാ..നേരം കിട്ടുമ്പോൾ ഒക്കെ ഓടുവല്ലേ ലൈബ്രറിയിലേക്ക്.. " "പൊന്നേ..നീയിപ്പോ വേറെ ഏതെങ്കിലും എടുത്തു അത് നോക്കി എഴുത്..ഇത് ഞാൻ കുറച്ച് കഴിഞ്ഞിട്ട് തരാം.." ലൈല അവിടെന്ന് എണീറ്റു ഏറ്റവും പിന്നിൽ ഒഴിഞ്ഞ ബെഞ്ചിൽ ചെന്നിരുന്നു.. "ഇതിന്റെയൊക്കെ ഒരവസ്ഥ നോക്കണേ അല്ലാഹ്.." നുസ്ര രണ്ടു കയ്യും മലർത്തി.എന്നിട്ട് വേറൊരു നോട്ട് എടുത്തു അത് നോക്കി നോട്സ് കംപ്ലീറ്റ് ചെയ്യാൻ തുടങ്ങി. ലൈല ആലോചനയിൽ ആയിരുന്നു.ആരാ എന്താ എന്തിന് വേണ്ടിയാണോ എന്നൊന്നും അറിയില്ല.പക്ഷെ കാണാമറയത്തു നിന്നുള്ള ഈ വരികൾ ഇപ്പൊ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. ആദ്യമൊക്കെ ദേഷ്യമായിരുന്നു..

എന്നെ ഉപദേശിക്കാനും നന്നാക്കാനും അയാൾ ആരാണെന്ന ചോദ്യമായിരുന്നു മനസ്സ് നിറയെ.. പിന്നെ ഒളിച്ചു കളി.അതായിരുന്നു വല്യ ദേഷ്യം.പക്ഷെ ഇപ്പൊ ദേഷ്യമൊന്നുമില്ല..ഈ വരികളൊക്കെ ഇഷ്ടപെടാൻ തുടങ്ങിയിരിക്കുന്നു.അതൊരു പക്ഷെ അർത്ഥവത്തായ വരികൾ സമ്മാനിക്കുന്നതു കൊണ്ടാകാം. അവഗണിക്കാൻ തോന്നുന്നില്ല.. *ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു. അല്ലെങ്കിൽ നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്* മറുപടിയായി അവൾ കുറിച്ച് വെച്ചു രണ്ടു വരി.. ** "എടീ..എന്താ നിന്റെ മനസ്സിൽ.. ഞാനൊരു തെമ്മാടിയാണെന്നോ. അത് അല്ലാതെ വേറൊന്നും തോന്നീട്ടില്ലേ..? " അവൻ വന്നു ടീവി കാണുന്ന അവളുടെ അടുത്ത് ഇരുന്നു. "ഉവ്വല്ലോ..തോന്നീട്ടുണ്ടല്ലോ..തെമ്മാടിയാണെന്ന് മാത്രല്ല.നീയൊരു വായിനോക്കി ആണെന്നും വൃത്തികെട്ടവനാണെന്നുമൊക്കെ തോന്നീട്ടുണ്ട്.." അവൾ ടീവിയിൽ നിന്നും കണ്ണ് എടുക്കാതെ തന്നെ പറഞ്ഞു. "വായിനോക്കിയോ..അതെപ്പോ..? എന്ത് വൃത്തികേടാടി ഞാൻ കാണിച്ചത്..അനാവശ്യം പറഞ്ഞാൽ അടിച്ചു കണ്ണ് പൊട്ടിച്ചു കളയും.." "ഇതാ നിന്റെ കുഴപ്പം.സത്യം പറഞ്ഞാൽ ഇഷ്ടപെടില്ല. അപ്പോഴേക്കും ദേഷ്യം പിടിക്കും..

ചുമ്മാ വേദനിപ്പിച്ചു കളയും..ഞാനൊന്നും പറയുന്നില്ല..എണീറ്റു പോ.. " അപ്പോഴും അവളുടെ ശ്രദ്ധ ടീവിയിൽ തന്നെയായിരുന്നു.അത് അവന്റെ ദേഷ്യം കൂട്ടി.അവൻ അവളുടെ കയ്യിന്ന് റിമോട്ട് പിടിച്ചു വാങ്ങിച്ചു ടീവി ഓഫ് ചെയ്തു. "എന്താ നിനക്ക് വേണ്ടത്.. " അവൾ ദേഷ്യത്തോടെ അവന്റെ നേരെ തിരിഞ്ഞിരുന്നു. "പറാ..എന്ത് വൃത്തികേടാ ഞാൻ കാണിച്ചത്.. " "നീ ഇന്നലെ നുസ്രയുടെ കയ്യിൽ പിടിച്ചില്ലേ.. കൈ പോട്ടേ.. കവിളിൽ തൊട്ടില്ലേ..അത് വൃത്തികേടല്ലേ. നിന്നെ സംബന്ധിച്ചിടത്തോളം അവളൊരു അന്യ പെണ്ണാ.അപ്പൊ അങ്ങനൊന്നും പെരുമാറാൻ പാടില്ല.. " "ഏതായാലും നിനക്ക് എന്നെ വേണ്ടാ.അവളെങ്കിലും ഒന്ന് അടുത്ത് പെരുമാറിക്കോട്ടേ..അതിന് നിനക്കെന്താ..അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാകും.അത് കൊണ്ടല്ലേ അങ്ങനെ പെരുമാറിയത്.. " "അയ്യടാ..ഇഷ്ടപ്പെടാൻ പറ്റിയൊരു മൊതല്..ചുമ്മാ ഓരോന്ന് പറയല്ലേ..അവൾക്ക് ആൾറെഡി ആളുണ്ട്..ഐ മീൻ അവളൊരു പ്രണയത്തിലാ.. " "എന്ന് അവൾ നിന്നോട് പറഞ്ഞോ.?" താജ് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. "ഉവ്വ്..ഒരു ദിവസം പറഞ്ഞു ഒരാളെ ഇഷ്ടം ആണെന്ന്. ആളാരാണെന്നൊന്നും പറഞ്ഞില്ല. ഉള്ളിലുള്ള ഇഷ്ടം അയാളോട് തുറന്നു പറഞ്ഞിട്ടില്ലന്നും പറഞ്ഞു.

ആരാ കക്ഷിയെന്നു നിർബന്ധിച്ചു ചോദിച്ചപ്പോൾ അങ്ങനൊന്നുമില്ല, ചുമ്മാ പറഞ്ഞത് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. " അവൾ പറഞ്ഞു. നുസ്ര ഇവള്ടെ ബെസ്റ്റ് ഫ്രണ്ട്‌.മുന്ന ആണെങ്കിൽ അതിനേക്കാൾ വല്യ ഫ്രണ്ട്.എന്നിട്ടും അവർക്കിടയിൽ ഉള്ള പുക ഇവൾക്ക് ഇതുവരെ അറിയില്ല.ഈ പോത്ത് ഇത്രേം മണ്ടൂസ് ആണെന്ന് ഞാനിപ്പോഴാ അറിയുന്നത്. അവൻ അവളെ നോക്കി മനസ്സിൽ ചിരിക്കാൻ തുടങ്ങി. "എന്താ നോക്കുന്നെ.. " "നിന്റെ ചന്തം നോക്കിയതാടി.." "അയ്യോടാ..നുസ്ര കാണും അപ്പുറത്ത്..ചെന്നു നോക്ക്.." "നീയല്ലേ പറഞ്ഞെ അവൾക്ക് ആൾറെഡി ഒരാൾ ഉണ്ടെന്ന്.. " "അതൊക്കെ നിനക്കൊരു വിഷയമാണോ.. "

"ആണെങ്കിലും അല്ലെങ്കിലും എനിക്ക് അവളെയൊന്നും വേണ്ടാ.. നിന്നെ മതി.നിന്നെ മാത്രം.." അവൻ അവളുടെ നടുവിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു. "ആ പരിപ്പ് ഒക്കെ വാങ്ങി വെച്ചേരെ..കൂടി പോയാൽ ഒന്നോ രണ്ടോ മാസം.അപ്പോഴേക്കും എന്റെ ഡിവോഴ്സ് റെഡിയാക്കി തന്നോണം.." അവളവന്റെ കൈ എടുത്തു മാറ്റി..അവൻ അപ്പൊത്തന്നെ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. "ഈൗ...വിട്..നിന്റെ ഈ സ്വഭാവമാ എനിക്ക് പിടിക്കാത്തത്.ഒന്ന് നന്നായി സംസാരിച്ചാൽ അപ്പോഴേക്കും ഒട്ടാൻ വന്നോളും.. എണീറ്റു പോടാ പിശാശ്ശെ.. " അവളവന്റെ നെഞ്ചിൽ ഇട്ടടിച്ചു. "പോകുന്നത് ഒക്കെ പൊക്കോളാം. പക്ഷെ അതിന് മുന്നേ ഒരു കാര്യം. നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നല്ലോ.. മറന്നോ നീയത്..? " അവൻ അവളുടെ നെറ്റിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു.. "എന്ത് കരാർ..? " അവൾ പുരികം ചുളിച്ചു അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story