ഏഴാം ബഹർ: ഭാഗം 47

ezhambahar

രചന: SHAMSEENA FIROZ

പിറ്റേന്ന് രാവിലെ തന്നെ എബി താജ്ൻറെ വണ്ടിയും കൊണ്ട് വന്നു. റൂമിലേക്ക്‌ പോയി ലൈലയെ കണ്ടു രണ്ടു ട്രോൾ അടിക്കാനും മറന്നില്ല. നുസ്ര താജ്ന് വിളിച്ചു.വൈകുന്നേരം അല്ലേ ഡിസ്ചാർജ്, ലൈലയ്ക്ക് കൂട്ടിരിക്കാൻ വരട്ടെന്ന് ചോദിച്ചു. താജ് അത് വേണ്ടെന്നു പറഞ്ഞു. വേറൊന്നും കൊണ്ടല്ല.നുസ്ര വന്നാൽ അവൾ അടങ്ങി ഇരിക്കില്ല. വായിട്ടലക്കാൻ തുടങ്ങും.കൂടുതൽ സ്‌ട്രെയിൻ എടുപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.ലൈല രാവിലെ തുടങ്ങി ഡിസ്ചാർജ് വാങ്ങിക്കെന്നും പറഞ്ഞു കയറു പൊട്ടിക്കാൻ.അവൾക്ക് ആകെ വീർപ്പു മുട്ടുന്നുണ്ടായിരുന്നു അവിടെ കിടന്നിട്ട്.പോകാമെന്ന് പറഞ്ഞു ഉപ്പാനോട് ചിണുങ്ങുകയും കരയുകയുമൊക്കെ ചെയ്തു. പക്ഷെ താജ് ഉള്ളത് കാരണം ഒന്നും നടന്നില്ല.അവന്റെ കണ്ണുരുട്ടിയുള്ള നോട്ടം കാണുമ്പോൾ തന്നെ അവൾ ചിണുങ്ങലൊക്കെ അവസാനിപ്പിച്ചു നല്ല കുട്ടിയായി അടങ്ങി കിടക്കും.

എങ്ങനെയൊക്കെയോ ഉന്തി തള്ളി വൈകുന്നേരം ആക്കി.ഉപ്പ ഉള്ളതായിരുന്നു ഏക നേരം പോക്ക്.ഒന്നുല്ലേലും എന്തെങ്കിലുമൊക്കെ പറഞ്ഞു ചിരിക്കാം.ആ പോത്തിനെ പോലെ മസ്സിലും പിടിച്ചിരിക്കില്ല. ഉപ്പ ഡിസ്ചാർജ്ൻറെ കാര്യങ്ങളൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും അവൻ അവളെ താഴേക്ക് കൊണ്ട് പോയി വണ്ടിയിൽ ഇരുത്തിയിരുന്നു. വീടെത്തിയതും അവൾക്ക് ലോകം കൈ വെള്ളയിൽ കിട്ടിയ സന്തോഷം തോന്നി.ചാടി ഇറങ്ങി അകത്തേക്ക് ഓടി. "എടീ..ഓടണ്ട..പതുക്കെ പോ..വീട് ആരും കൊണ്ട് പോകില്ല.." വണ്ടിന്ന് ഇറങ്ങിയ അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. "എനിക്ക് നിന്നെയാ പേടി.തരം കിട്ടിയാൽ വീടല്ല,നാട് വരെ കൊണ്ട് പോകുന്ന ഇനമാ നീ.. " അവളും വിളിച്ചു പറഞ്ഞു. "മിനിമം ഒരാഴ്ച്ച എങ്കിലും റസ്റ്റ്‌ വേണമെന്നാ ഡോക്ടർ പറഞ്ഞത്. ഇതിനെയൊക്കെ ഞാൻ എങ്ങനെ അടക്കി നിർത്താനാ.. " അവൻ തലയ്ക്ക് കൈ കൊടുത്തു നിന്നു. "നിന്റെ ഒരൊറ്റ നോട്ടം മതി അവൾ അടങ്ങാൻ.ഞാൻ ഇന്ന് ഹോസ്പിറ്റലിന്ന് കണ്ടു.. " ഉപ്പ ചിരിച്ചോണ്ട് അകത്തേക്ക് കയറി.

പിന്നാലെ ഒരു ചെറു ചിരിയോടെ അവനും.. 🍁🍁🍁🍁🍁🍁🍁 നിനക്ക് റസ്റ്റ്‌ ആണെടീന്നുള്ള അവന്റെ മിനിറ്റ് മിനുട്ട് വെച്ചുള്ള അലർച്ച കേട്ടു അവൾ പേടിച്ചു ഒരാഴ്ച്ചത്തേക്ക് ലീവ് എടുത്തു.. എന്ന് അവനെ കെട്ടിയോ, അന്ന് തൊട്ടു ലീവ് ആണ്.അവൾ മോന്ത വീർപ്പിച്ചു വെച്ചിരുന്നു.അവൾ മാത്രല്ല, അവനും ലീവ് എടുത്തു ഒരാഴ്ച്ചത്തേക്ക്.ഊണും ഉറക്കവും ഇല്ലാതെ അവളുടെ ഒന്നിച്ച് നിന്ന് അവളെ കെയർ ചെയ്തു കൊണ്ടിരുന്നു.ഒന്ന് അനങ്ങാനോ തിരിയാനോ മറിയനോ ഒന്നിനും സമ്മതിച്ചില്ല.അത്രക്കും നന്നായി അവളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി.സത്യം പറഞ്ഞാൽ ആ ദിവസങ്ങളിൽ അവൾ അറിയുകയായിരുന്നു അവനെ, അവന്റെ സ്നേഹത്തെ.. അവൻ അടുത്ത് നിൽക്കുമ്പോഴും ഓരോന്ന് ചെയ്തു കൊടുക്കുമ്പോഴും അവളുടെ മനസ്സ് എന്തിനെന്ന് ഇല്ലാതെ വേദനിക്കുകയായിരുന്നു. അത് അവൻ നൽകുന്ന സ്നേഹം തിരിച്ചു കൊടുക്കാൻ പറ്റാത്തതിനാലാവാം.

ആ ദിവസങ്ങളിലൊക്കെ ഉപ്പയും വല്യ തിരക്കുകളിൽ ഒന്നും ഏർപ്പെട്ടില്ല. എപ്പോഴും അവൾക്കും അവനും കൂട്ടായി ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.അതിനിടയിൽ എപ്പോഴോ ഉപ്പയും താജുo മനാഫ്ൻറെ കാര്യം സംസാരിക്കുക ഉണ്ടായി.അത് അവൾ കേൾക്കുകയും തനിക്ക് നേരെ ഉണ്ടായ അക്രമം മനാഫ്ന്റേത് ആണെന്ന് മനസിലാക്കുകയും ചെയ്തു.അക്കാര്യം അവൾ താജ്നോട് ചോദിച്ചു.മനാഫ്ൻറെ പേര് കേൾക്കുമ്പോഴേ അവന്റെ കണ്ണുകൾ കുറുകുകയും മുഖം വലിഞ്ഞു മുറുകുകയുമൊക്കെ ചെയ്തു..അത് അവളിൽ പേടിയും വിറയലും സൃഷ്ടിച്ചു.തടി കേടാക്കാൻ തീരെ താല്പര്യം ഇല്ലാത്തത് കാരണം പിന്നെ അവൾ അക്കാര്യം ചോദിക്കാനേ പോയില്ല. ഒരാഴ്ച്ച കൊണ്ട് അവളുടെ ശരീരവും മുഖവും ഒന്നൂടെ തുടുത്തു.അവിടേക്ക് വരുമ്പോൾ ചുള്ളി കമ്പ് പോലെ ഇരുന്നവളാ,ഇപ്പോ ചുമന്നു നല്ല തക്കാളി പോലെ ഇരിക്കുന്നത്..

അവളുടെ ശരീരത്തിനുള്ള മാറ്റം അവൾ അനുഭവിക്കുന്ന മനസുഖത്തിന്റെ ഫലമായിരുന്നു. വ്യക്തമായി പറഞ്ഞാൽ താജുo ഉപ്പയും നൽകുന്ന സ്നേഹത്തിന്റെ ഫലം.റസ്റ്റ്‌ ഒക്കെ കഴിഞ്ഞു ഇന്നാണ് അവളു കോളേജിലേക്ക് പോകുന്നത്. ഉപ്പ അവളെ വണ്ടി എടുക്കാൻ സമ്മതിച്ചില്ല.താജ്ൻറെ ഒന്നിച്ച് പോയാൽ മതി എന്ന് പറഞ്ഞു.ഉപ്പാന്റെ സ്നേഹ ശാസനയ്ക്ക് അവൾ എതിർപ്പോ വാശിയോ ഒന്നും കാണിച്ചില്ല. അനുസരണയുള്ള മോളായി അവന്റെ ഒന്നിച്ച് തന്നെ പോയി കോളേജിലേക്ക്.ക്ലാസ്സിലേക്ക് ചെന്നതും നുസ്ര ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു.രണ്ടു മൂന്നു ദിവസം വീട്ടിൽ ചെന്നു കണ്ടിരുന്നു ലൈലയെ.പക്ഷെ താജ് ഒരുപാട് നേരം ഇരിക്കാനോ സംസാരിക്കാനോ ഒന്നും സമ്മതിച്ചിരുന്നില്ല.ആ മിസ്സിംഗ്‌ ഉണ്ടായിരുന്നു നുസ്രയ്ക്ക്.അതോണ്ട് അതൊക്കെ നല്ല പോലെ തീർക്കാൻ തന്നെ തീരുമാനിച്ചു അവൾ. ലൈലയെയും വലിച്ചു കാന്റീനിലേക്ക് നടന്നു.നുസ്രയുടെ മുഖത്ത് പതിവ് ഇല്ലാത്തൊരു സന്തോഷം ലൈല കണ്ടു. അതെന്താണെന്ന് അപ്പൊത്തന്നെ ചോദിക്കയും ചെയ്തു. "കാര്യമായിട്ടൊന്നുമില്ല.ഇക്കാക്ക വരുന്നുണ്ട്.ഇന്ന് നൈറ്റ് എത്തും.." നുസ്ര പറഞ്ഞു.

"വരുന്നെന്നോ..? പോയിട്ട് അധികമൊന്നും ആയില്ലല്ലോ.. എന്താ ഇത്ര പെട്ടെന്ന്..? " "വരുന്ന സാറ്റർഡേ കസിൻ ബ്രദർൻറെ നിക്കാഹാ..അതിനുള്ള ലാൻഡിങ്ങാ ഇത്.നാട്ടിൽ ഒരു ഇല അനങ്ങിയെന്ന് അറിഞ്ഞാൽ മതി. പിന്നെ ചെക്കന് അവിടെ നിൽപ് ഉറക്കില്ല..അടുത്ത വണ്ടിക്ക് കയറിക്കോളും.സത്യം പറഞ്ഞാൽ ഇക്കാക്കാക്ക് ഗൾഫ് ഒന്നും താല്പര്യമില്ല.എപ്പോഴും ഫാമിലിയെയും ഫ്രണ്ട്‌സ്നെയും പറ്റി ചേർന്നു ഇവിടെ തന്നെ വേണമെന്നാ.പിന്നെ ഉപ്പാക്ക് അവിടെ ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ടാ ഇക്കാക്ക ഫ്ലൈറ്റ് കയറിയത്.ഇനി ഉപ്പ നാട്ടിലേക്കു വന്നാൽ ഇക്കാക്ക പെടും.എല്ലാം ഒറ്റക്ക് നോക്കേണ്ടി വരും.." "ഈ അടുത്ത് ഒന്നും പെണ്ണ് കെട്ടിച്ചേക്കരുത്.പിന്നെ തീരെ പോകില്ല.ഇവിടെ തന്നെ ആയി പോകും.അച്ചി കോന്തൻ ആവാനും സാധ്യത ഉണ്ട്.." ലൈല കളിയാക്കി ചിരിക്കാൻ തുടങ്ങി. "പോടീ..എന്റെ ഇക്കാക്ക പാവമാ.." "പാവം ആയത് കൊണ്ട് തന്നെയാ പറഞ്ഞത്..

ഉശിരുള്ള ആണുങ്ങളൊന്നും പെണ്ണിന്റെ അടിമ ആകില്ല.." "ഒന്ന് മിണ്ടാതെ ഇരിക്ക് ശവമേ.. നിന്നെ താജ് കെട്ടിക്കൊണ്ട് പോയി. അല്ലെങ്കിൽ ഉറപ്പായും ഞാൻ എന്റെ ഇക്കാക്കാനെ നിന്നെ കൊണ്ട് കെട്ടിച്ചേനെ.." "മുത്തേ..കെട്ട് എന്നൊരു വാക്ക് നീ മിണ്ടി പോകരുത്.അത് കേൾക്കുമ്പോൾ തന്നെ നെഞ്ചിനകത്തു പെരുമ്പറയാ.. കാരണം അമ്മാതിരി കെട്ടാ എന്റെ ജീവിതത്തിൽ വീണത്..എന്റെ കെട്ട്യോൻ എന്ന് പറയുന്ന ഒരുത്തൻ ഉണ്ടല്ലോ..അവനെക്കൊണ്ട് ഞാൻ ശെരിക്കും മടുത്തടീ..ഒന്ന് ശ്വാസം വിടണമെങ്കിൽ പോലും എനിക്ക് അവന്റെ അനുവാദം വേണം. ഇല്ലേൽ ഒരു അലർച്ചയാ എന്റെ നേരെ.. " ലൈല നെടുവീർപ്പിട്ടു. "ആ..താജ്നെ പറയുമ്പോഴാ ഓർമ വന്നത്.നീ അറിഞ്ഞോ മനാഫ്ൻറെ കാര്യം.ഇനി നിവർന്നു നിൽക്കുമെന്നതു സംശയമാ.. നട്ടെല്ലിനാ ക്ഷതം..മൂത്രം പോലും ശെരിക്കും പോകുന്നില്ലന്ന് പറയുന്നത് കേട്ടു.." നുസ്ര പറഞ്ഞു.

ലൈലയുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു.അവളുടെ ഓർമയിലേക്ക് ആ വൈകുന്നേരവും ഇരുണ്ട മുറിയുമൊക്കെ കടന്നു കൂടി.അവൾ കിതയ്ക്കാൻ തുടങ്ങി.മുഖം വിയർപ്പ് തുള്ളികളാൽ മൂടപ്പെട്ടു. അവളുടെ ഭാവ മാറ്റവും അസ്വസ്ഥതയും നുസ്രയ്ക്ക് മനസ്സിലായി.ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ നുസ്രയും കേട്ടതാണ്.നുസ്ര കൂൾ എന്നും പറഞ്ഞു അവളുടെ കവിളിൽ അമർത്തി കൈ വെച്ചു അവളെ ചേർത്തു പിടിച്ചു. "നിങ്ങളൊക്കെ വരാൻ ഒരുനിമിഷം വൈകി പോയിരുന്നു എങ്കിൽ... " ലൈല നുസ്രയുടെ ചുമലിൽ മുഖം അമർത്തി കരയാൻ തുടങ്ങി. "ഞങ്ങളൊന്നും അല്ലടി.താജ് ആ.. അവൻ ഉള്ളത് കൊണ്ടാ നീ ഇന്നും ഇങ്ങനെ..നിന്നെ കാണാൻ ഒരുനിമിഷം വൈകിയപ്പോൾ അവൻ അനുഭവിച്ച വേദന എത്രയാണെന്ന് അറിയാമോ നിനക്ക്..ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു ഓടി നടക്കുകയായിരുന്നു.അവന്റെ മാറ്റം കണ്ടു ഞാൻ മാത്രല്ല..

എബി പോലും ഭയന്നു പോയി.ഇത്രേം കാലത്തിനുള്ളിൽ ആദ്യമായിട്ടാ എബി അവനെ അങ്ങനെ കാണുന്നത്..ഹോസ്പിറ്റൽ എത്തുന്നത് വരെ നിന്നെ നെഞ്ചോടു ചേർത്തു പിടിച്ചു ഒരേ കരച്ചിൽ ആയിരുന്നു.സത്യം പറഞ്ഞാൽ നിന്റെ അവസ്ഥ കണ്ടിട്ടല്ല, അവന്റെ അവസ്ഥ കണ്ടിട്ടാ എൻറെ കണ്ണ് നിറഞ്ഞു പോയത്..ഞാൻ അവനെ കുറിച്ച് നല്ലത് ഒന്നും പറഞ്ഞാൽ നിനക്ക് ഇഷ്ട പെടില്ലന്ന് അറിയാം. എന്നാലും പറയുവാ..ഏതോ ജന്മത്തിൽ നീ ചെയ്ത പുണ്യത്തിന്റെ ഫലമാ അവൻ.. പടച്ചോൻറെ കിതാബിൽ നീയും അവനും ഒരുമിക്കേണ്ടവരാ. അല്ലെങ്കിൽ ഒരിക്കലും നിങ്ങൾ തമ്മിൽ കണ്ടു മുട്ടില്ലായിരുന്നു.." കരയുന്ന അവളുടെ മുടിയിൽ തലോടിക്കൊണ്ട് നുസ്ര പറഞ്ഞു. അവൾക്ക് മറുപടി ഒന്നും ഉണ്ടായില്ല.കരച്ചിലിന്റെ ആക്കം കൂടി. "നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലടീ..നീ ഒരാളെ സ്നേഹിച്ചിരുന്നു എന്നും നിന്റെ ലോകം അയാൾ ആയിരുന്നു എന്നും മുന്ന പറഞ്ഞു എനിക്കറിയാം.

അതുപോലെ തന്നെ ഉപ്പനെയും ഉമ്മനെയും നഷ്ടപ്പെട്ടതിന് ശേഷം നീ അനുഭവിച്ച വേദനകളും.അതൊക്കെ അറിയുന്നത് കൊണ്ടാ പറയുന്നത്. ഒരിക്കലും നീ താജ്നെ വിട്ടു കളയരുത്.ഈ ലോകത്ത് അവനെ പോലെ നിന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും മറ്റൊരാൾക്കും കഴിയില്ല.നീ നിന്നെക്കുറിച്ച് ചിന്തിക്കുന്നില്ലങ്കിൽ വേണ്ട.. സനൂനെ കുറിച്ച് എങ്കിലും ചിന്തിക്ക്.നീ സേഫ് ആകുന്നത് അല്ലേ അവന് സന്തോഷം.പഴയത് ഒക്കെ മറന്ന് നീയൊരു ജീവിതം തുടങ്ങുന്നതും കാത്ത് നിക്കുവല്ലേ അവൻ.നീ താജ്ൻറെ വീട്ടിലേക്ക് എത്തുമ്പോൾ തന്നെ അവൻ എന്തോരം സന്തോഷിച്ചു.ഒരു ഡിവോഴ്സ് എന്ന ബലത്തിൽ ആവും നീയിപ്പോ അവിടെ താമസിക്കുന്നത്.നീ താജ്നെയും ആ വീടിനെയും വിട്ടിറങ്ങുമ്പോൾ താജ്നേക്കാൾ വിഷമിക്കുന്നത് സനു ആയിരിക്കും.നല്ലത് പോലെ ചിന്തിക്ക് ലൈലാ.മരണപ്പെട്ട ഒരാൾക്ക് വേണ്ടി സ്വന്തം ജീവിതം കളയണോ നിനക്ക്.. കളയാമായിരുന്നു..നിനക്ക് വേണ്ടി മറ്റൊരാൾ ഈ മണ്ണിൽ ഇല്ല എങ്കിൽ. ഇതിപ്പോ അങ്ങനെ അല്ല.താജ് ജീവിക്കുന്നതു പോലും നിനക്ക് വേണ്ടിയാ..

അവന്റെ ഓരോ ശ്വാസത്തിലും നീയാടീ..എന്നാ നീയിതൊക്കെ ഒന്ന് മനസിലാക്കുക.." നുസ്ര വീണ്ടും അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. "മനസ്സിലാവാഞ്ഞിട്ടല്ല.ദേഷ്യത്തിനും വാശിക്കും അപ്പുറം അവന്റെ ഉള്ളിൽ വലിയൊരു മനസ്സ് ഉണ്ടെന്ന് ഞാൻ എന്നേ അറിഞ്ഞതാ..ആ മനസ്സ് നിറയെ ഞാൻ ആണെന്നും അറിയാം.ഇത്രേം കാലം ഈ നെഞ്ചിന്റെ പിടപ്പ് പ്രാണനു തുല്യം സ്നേഹിച്ചവനെ നഷ്ടപ്പെട്ടതോർത്തിട്ടായിരുന്നു.എന്നാൽ ഇപ്പോ ജീവൻ തന്നു സ്നേഹിക്കുന്നവന് ആ സ്നേഹം തിരിച്ചു കൊടുക്കാൻ പറ്റാത്തതിലാ..എനിക്ക് ആവുന്നില്ല. ചില നേരത്ത് ആ സാമീപ്യം പോലും ഉൾകൊള്ളാൻ ആവുന്നില്ല.. അവൻ അടുത്ത് വരുമ്പോൾ ഒക്കെ എനിക്ക് മറ്റൊരു മുഖം ഓർമ വരുവാ..മറക്കാൻ എനിക്ക് പറ്റണില്ല.അതിന് ശ്രമിക്കാൻ പോലും ആവുന്നില്ല.അപ്പോഴൊക്കെ പതിന്മടങ്ങു ശക്തിയോടെ എന്റെ മനസ്സിലേക്ക് വരുകയാ കഴിഞ്ഞത് ഒക്കെ.

ഒന്നുമില്ലങ്കിലും ജീവിതത്തിൽ ആദ്യമായി സ്നേഹിച്ച പുരുഷൻ അല്ലേ.. എങ്ങനെയാ മനസ്സിൽ നിന്നും എളുപ്പത്തിൽ മാഞ്ഞു പോകുക.." അവൾ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു നുസ്രയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.പക്ഷെ ആ ശ്രമം പാഴായി പോയി. സ്നേഹിക്കുന്ന പുരുഷൻ തിരിച്ചറിയാതെ പോകുന്നതാണ് തന്റെ വേദന എങ്കിൽ സ്നേഹിച്ച പുരുഷനെ നഷ്ടപ്പെട്ട വേദനയാണ് അവൾക്ക്.അവളുടെ മനസ്സ് എന്ത് മാത്രം നോവുന്നുണ്ടാകും. നുസ്രയുടെ കണ്ണുകളിൽ നിന്നും അവൾക്ക് വേണ്ടി രണ്ടു തുള്ളി മണ്ണിനെ ചുംബിച്ചു.. 🍁🍁🍁🍁🍁🍁 സാധാരണ ഇന്റർവെൽ ടൈമിലും ലഞ്ച് ബ്രേക്കിലും അവൾ കാന്റീനിൽ നിരങ്ങി നടക്കുന്നത് കാണാം.അല്ലെങ്കിൽ ക്ലാസ്സ്‌ വരാന്തയിൽ നിന്ന് ആരോടെങ്കിലുമൊക്കെ സൊറ പറയുന്നത്.അതും അല്ലെങ്കിൽ എവിടേലും നിന്ന് എബിയോടും നുസ്രയോടും കത്തി വെക്കുന്നത്. ഇന്ന് അതൊന്നും കണ്ടില്ലന്ന് മാത്രല്ല, അവളെ തന്നെ കണ്ടില്ല.രാവിലെ വണ്ടിന്ന് ചാടി തുള്ളി ഇറങ്ങിയതാണ്.പിന്നെ കണ്മുന്നിൽ പെട്ടിട്ടില്ല.ഉച്ചക്ക് കാന്റീനിൽ ചെന്നിരുന്ന അവന് ഒരു വസ്തു പോലും ഇറങ്ങിയില്ല.അവൻ എണീറ്റു അവളുടെ ക്ലാസ്സിലേക്ക് പോയി.അവിടെയും കാണാനില്ല. ഈ പിശാശ് ഇതെവിടെപ്പോയി. അവൻ മുക്കും മൂലയും നോക്കാൻ തുടങ്ങി.

ഗേറ്റ്ന് അടുത്തുള്ള വാക ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. "ആരെ വായിനോക്കി ഇരിക്കുവാടീ.. " അവൻ ചെന്നു അവളുടെ അടുത്തിരുന്നു.. "ഇനി വായിനോക്കിട്ടും കാര്യമില്ലല്ലോ.കുറച്ച് മുന്നേ ആയിരുന്നെങ്കിൽ രക്ഷപ്പെട്ടേനേ.. ഇനിയിപ്പോ അതിനുള്ള വഴിയൊന്നും കാണാനില്ല.. " അവൾ ദൂരെക്ക് കണ്ണും നട്ടു പറഞ്ഞു. "ആ ബോധം ഉണ്ടല്ലോ..അതുമതി.. " അവൻ പറഞ്ഞു തീർന്നില്ല.അവൾ തല ചെരിച്ചു അവനെ കനപ്പിച്ചു ഒന്ന് നോക്കി. "എന്തെടി പിശാശ്ശെ.. " "കുന്തം.. " അവൾ മുഖം തിരിച്ചിരുന്നു.. അവൻ നീങ്ങി അവളെ ചേർന്നിരുന്നു കഴുത്തിലൂടെ കയ്യിട്ടു.. "ചേ..എന്താ ഈ കാണിക്കണേ.. ആരേലും കാണും.അങ്ങോട്ട്‌ നീങ്ങിയിരിക്ക്.. " അവൾ അവന്റെ തുട നുള്ളി പറിച്ചെടുത്തു. "അപ്പൊ ആരേലും കാണുന്ന പ്രശ്നമേയുള്ളൂ.. വേറൊന്നും ഇല്ല.." "ഉണ്ട്..വേറെയും പ്രശ്നമുണ്ട്..നീങ്ങിയിരി.. " "നീങ്ങിയല്ല..ചേർന്നാ ഇരിക്കേണ്ടത്.." അവൻ അവളെ തന്റെ ചുമലിലേക്ക് ചേർത്തു..

എന്ത് കൊണ്ടോ അവൾക്ക് അവനോട് ദേഷ്യപ്പെടാൻ തോന്നിയില്ല..മുഖം അവന്റെ ചുമലിലേക്ക് വെച്ചു.. "എന്താ ഈ സ്നേഹത്തിന് പകരം നിനക്ക് കിട്ടുന്നത്.." "നിന്റെ ദേഷ്യം.അതാ എനിക്ക് കിട്ടുന്നത്.അതാ എനിക്ക് വേണ്ടതും.." അവന്റെ കൈ അവളുടെ നെറുകിനെ തലോടി കൊണ്ടിരുന്നു.. അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. "എന്താടി.. " അവളുടെ നോട്ടം കണ്ടു അവൻ ചോദിച്ചു. "നീ എവിടുന്നു പഠിച്ചു ഗുണ്ടായിസം.. " അവനൊന്നു ചിരിച്ചു. "ചിരിക്കണ്ട..കൊല്ലാതെ കൊന്നു അല്ലെ നീ അവനെ.. " "പിന്നെ ഞാനെന്താ വേണ്ടത്..നിന്നെ തൊട്ടവനെ പൂ ഇട്ടു പൂജിക്കണോ.." "എന്ന് ഞാൻ പറഞ്ഞോ..അവനെ കുറിച്ചല്ല..അവന്റെ വീട്ടുകാരെ കുറിച്ച് ഓർക്കണമായിരുന്നു. അവന്റെ ഈ അവസ്ഥ കൊണ്ട് അവരെത്ര ദുഃഖിക്കുന്നുണ്ടാകും.." "ദുഃഖിക്കട്ടെ..മക്കളെ നല്ല രീതിയിൽ വളർത്തണം.ഇല്ലെങ്കിൽ ഇങ്ങനൊക്കെ ഉണ്ടാകും.." അവന് ദേഷ്യം വന്നിരുന്നു.അത് അവൾക്ക് ആ മുഖത്ത് നിന്നു തന്നെ മനസ്സിലായി.പിന്നൊന്നും പറഞ്ഞില്ല..വായയും മൂടിക്കെട്ടി ഇരുന്നു.ഇല്ലങ്കിൽ തല്ലു ഏതു വഴിയാ വീഴുകയെന്ന് പറയാൻ പറ്റില്ല..

"മതി മക്കളെ..റൊമാൻസ് ഒക്കെ വീട്ടിന്ന്..ഇതൊരു പബ്ലിക് സ്പേസ് ആണെന്ന് ഓർമ വേണം രണ്ടിനും. ഒന്നുല്ലേലും കോളേജ് ആണെന്നെങ്കിലും.." ക്ലോസ് അപ്പിന്റെ പരസ്യവും കാണിച്ചോണ്ട് എബി അങ്ങോട്ട്‌ വന്നു.ഒപ്പം നുസ്രയും ഉണ്ട്..അവരെ കണ്ടതും അവൾ വേഗം അവനിൽ നിന്നും നീങ്ങി ഇരിക്കാൻ നോക്കി. താജ് അത് മുൻകൂട്ടി കണ്ട് അവളിലുള്ള പിടി നേരത്തെ മുറുക്കിയിരുന്നു.അവൾ വിടെന്നും പറഞ്ഞു അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.അവൻ ഒട്ടും കൂസാതെ ഇരുന്നു.അവളുടെ കളി കണ്ടു എബിയും നുസ്രയും ചിരിയോട് ചിരി..അവൾക്ക് ആകെ ചമ്മൽ അനുഭവപ്പെട്ടു.മുഖവും ചുളിച്ച് തല താഴ്ത്തി ഇരുന്നു. "വേണ്ട മോളെ..നീ അഭിനയിച്ചു കഷ്ടപ്പെടണ്ടാ..ഞങ്ങളു പോയി തന്നേക്കാം.." എബിയും നുസ്രയും നല്ലത് പോലെ കളിയാക്കി ചിരിച്ചു കൊണ്ട് സ്ഥലം കാലിയാക്കി. "ഇപ്പൊ തൃപ്തിയായില്ലേ നിനക്ക്.. എന്നെ നാണം കെടുത്തിയപ്പോൾ സമാധാനം ആയി കാണുമല്ലോ.. ഇനി കൈ എടുക്ക്.. " അവൾക്ക് ദേഷ്യം വന്നിരുന്നു. "മോളെ..ദേഷ്യം വരുമ്പോൾ നീ നീയാകുന്നു..എന്റേത് മാത്രം ആകുന്നു.. " അവൻ ഇരുന്നു ചിരിക്കാൻ തുടങ്ങി.

"എടാ..നിന്നെ ഇന്ന് ഞാൻ.. " അവൾ അവന്റെ കഴുത്തു ഞെരിക്കാൻ നോക്കി.അവൻ അപ്പൊത്തന്നെ ആ കൈ രണ്ടും പിടിച്ചു വെച്ചു..അവൾ മുഖം ചുവപ്പിച്ച് അവനെ നോക്കിയതും അവൻ അവളെ സ്വാതന്ത്രയാക്കി വാന്നും പറഞ്ഞു എഴുന്നേറ്റു. അവൾ ഒന്നും കഴിച്ചിട്ടില്ലന്ന് അവന് അറിയാമായിരുന്നു. അതോണ്ട് അവളേം കൂട്ടി കാന്റീനിലേക്ക് വിട്ടു.. 🍁🍁🍁🍁🍁🍁 "അവളെയല്ല,അവനെയാ എനിക്ക് ഇനി വേണ്ടത്.എൻറെ ഈ അവസ്ഥയ്ക്ക് പകരമായി എനിക്ക് അവന്റെ ജീവൻ വേണം.." മലർന്നു കിടക്കുന്ന കിടപ്പിൽ നിന്നും ഒന്ന് ചെരിയാൻ പോലും ആവാത്ത മനാഫ്ൻറെ സിരകളിൽ താജ്നോടുള്ള അടങ്ങാത്ത പക ഒഴുകി കൊണ്ടിരുന്നു.അതിന്റെ ഫലമായി അവന്റെ പേശികൾ വലിഞ്ഞു പൊട്ടാൻ തുടങ്ങി. "ഒറ്റയ്ക്ക് അവനെ നേരിടാൻ എനിക്കോ നിനക്കോ ഒരുകാലത്തും കഴിയില്ല.അവനെ തോല്പിക്കാൻ ഒരു വഴിയേ ഉള്ളു..ശത്രുവിന്റെ ശത്രു മിത്രം ആണെന്നല്ലേ ചൊല്ല്.

ഒരാളെ ചെന്നു കാണണം.സഹായം ആവശ്യപ്പെടണം.അയാൾ നമ്മുടെ ഒന്നിച്ച് നിന്നാൽ നമുക്ക് ആ പന്നിയെ എന്നെന്നേക്കുമായി ഇല്ലാതാക്കി കളയാം." ഹാരിസ് എരിയുന്ന കണ്ണുകളോടെ താജ്ൻറെ ഉന്മൂലനം മനസ്സിൽ കണ്ടു. 🍁🍁🍁🍁🍁🍁 ഏറെ നേരം ഉപ്പാന്റെ ഒന്നിച്ചിരുന്നു സമയം കളഞ്ഞിട്ടാണ് അവൾ കിടക്കാൻ വേണ്ടി റൂമിലേക്ക്‌ ചെന്നത്.താജ്നെ അവിടെങ്ങും കണ്ടില്ല. ഇവൻ ഇതെവിടെ പോയി.ഇനി താഴെയാണോ. അവൾ താഴേക്കു പോകാൻ നിന്നതും എന്തോ കണ്ണിൽ ഉടക്കിയത് പോലെ കാലുകൾ നിശ്ചലമായി.അവൾ തിരിഞ്ഞു നോക്കി.സോഫയിലും തറയിലുമൊക്കെ സിഗരറ്റ് പാക്കറ്റ് ഞെരിച്ചിട്ടിരിക്കുന്നുണ്ട്.അവൾക്ക് കണ്ടത് വിശ്വസിക്കാൻ ആയില്ല. അവൾ അതൊക്കെ എടുത്തു നോക്കി.എല്ലാത്തിലും ഫുൾ സിഗരറ്റ് ഉണ്ട്.അധികവും പൊട്ടിച്ചും ഉടച്ചും വെച്ചിട്ടാണ് ഉള്ളത്.അവളുടെ ഉള്ളിൽ സന്തോഷം അലയടിച്ചു.നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ.

അവൻ താഴെയാണെന്ന് കരുതി താഴേക്ക് ഓടാൻ നിന്നതും ബാൽക്കണിയിലൊരു നിഴൽ രൂപം കണ്ടു.പിന്നൊന്നും നോക്കിയില്ല. അങ്ങോട്ടേക്ക് ഓടി.അവൻ കൈ വരിയിൽ കൈ വെച്ചു ദൂരെക്ക് നോക്കി നിൽക്കുകയായിരുന്നു.. "എന്താ വലിക്കാഞ്ഞെ.." അവൾ അവന്റെ അടുത്ത് ചെന്നു നിന്ന് അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു..ആ സ്പർശത്തിൽ അവൻ തല ചെരിച്ചവളെ നോക്കി. "ഒരു മൂഡ് ഇല്ല.." "മൂഡ് ഇല്ലാതെ ആകുമ്പോൾ അല്ലേ എല്ലാരും വലിക്കുക..ഐ മീൻ മൂഡ് ഔട്ട്‌ ആകുമ്പോൾ.. " "എല്ലാരുടെ കാര്യമൊന്നും എനിക്കറിയില്ല.എനിക്ക് വലിക്കണമെങ്കിൽ മൂഡ് വേണം.." അവൻ അവളുടെ കൈയ്യിനടിയിൽ നിന്നും തന്റെ കൈ എടുത്തു രണ്ടു കയ്യും മാറിൽ കെട്ടി നിന്നു. "എന്തിനാ ദേഷ്യം.. " അവന്റെ പ്രവർത്തി കണ്ടു അവൾ ചോദിച്ചു. "ദേഷ്യം വന്നിട്ട്.. " അവൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. "എന്തിനാ ദേഷ്യം വരുന്നേ..എപ്പോ നോക്കിയാലും ദേഷ്യം ആണല്ലോ.. "

അവൾക്കും ദേഷ്യം വന്നിരുന്നു. "ആ..എപ്പോ നോക്കിയാലും ദേഷ്യം തന്നെയാ..അതിന് നിനക്ക് മുടക്ക് ഒന്നും ഇല്ലല്ലോ..കയറിപ്പോടീ.. " അവൻ വീണ്ടും ദേഷ്യപ്പെട്ടു. ഇപ്രാവശ്യം അവൾക്ക് ദേഷ്യമല്ല, സങ്കടം വന്നു പോയി.മുഖം ഇരുണ്ടു കെട്ടി.കണ്ണ് നിറയുമെന്ന് ആയതും വേഗം അകത്തേക്ക് പോകാൻ നോക്കി.. "ടീ.. " ഉടനെ അവന്റെ കൈ അവളുടെ കയ്യിൽ പിടുത്തമിട്ടു..അവൾ തിരിഞ്ഞു നോക്കിയില്ല.അവന്റെ കൈ ഇളക്കാൻ ശ്രമിച്ചു..അവൻ അപ്പൊത്തന്നെ പിടിച്ച ആ പിടിയാലെ അവളെ വലിച്ചു ദേഹത്തേക്കിട്ടു ഒരു കൈ കൊണ്ടു വയറിനെ ചുറ്റി പിടിച്ചു.അവളുടെ പുറം അവന്റെ നെഞ്ചിനെ ചേർന്നു നിന്നു. "ദേഷ്യമാണോ സങ്കടമാണോ..?" അവൻ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു. അവളൊന്നു പുളഞ്ഞതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല. "പറാ..ദേഷ്യമാണോ സങ്കടമാണോ...?" അവന്റെ കൈ അവളുടെ വയറ്റിലേക്ക് ഒന്നൂടെ അമർന്നു. അവളുടെ ശ്വാസമൊന്നുയർന്നു പൊങ്ങി.നെറ്റിയിൽ നിന്നും ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു.നാവോ കയ്യോ കാലോ ഒന്നും അനക്കാൻ പറ്റാത്ത അവസ്ഥ..

ആകെയൊരു തരിപ്പും വിറയലും പോലെ.അവളുടെ ശരീരത്തിനു സംഭവിക്കുന്ന മാറ്റം അവൻ അറിഞ്ഞു.സത്യം പറഞ്ഞാൽ അവനത് നിരീക്ഷിക്കുകയും ആസ്വദിക്കുകയുമായിരുന്നു.ഏറെ നേരം പിടിച്ചു വെച്ചു അവളെ അസ്വസ്ഥത പെടുത്തണ്ടന്ന് കരുതി അവൻ അവളിലുള്ള പിടി വിട്ടു അവളെ തിരിച്ചു തനിക്ക് അഭിമുഖമായി നിർത്തിച്ചു.. അവൾ വല്ലാത്തൊരു അവസ്ഥയോടെ അവന്റെ മുഖത്തേക്ക് നോക്കി. "കെട്ട്യോൾ മറുപടി ഒന്നും പറഞ്ഞില്ല.. " അവൻ അവളുടെ രണ്ടു ചുമലിലും കൈ വെച്ചു. "രണ്ടും അല്ല..ദേഷ്യവും അല്ല.. സങ്കടവുമല്ല.സന്തോഷമാ..അത് പറയാനാ വന്നത്.. " "എന്തിനാ അത്രക്കൊക്കെ സന്തോഷം..?" "നീ വലി നിർത്തിയത് കൊണ്ട്.. " "നിർത്തിയെന്നോ.?ആര് പറഞ്ഞു..?" "ആരും പറഞ്ഞില്ല..സിഗരറ്റ് ഒക്കെ പൊട്ടിച്ചു തറയിൽ ഇട്ടേക്കുന്നത് കണ്ടു.. " "അതിന്റെ അർത്ഥം വലി നിർത്തിയെന്നാണോ..? " "അതേ..അതു തന്നെയാ..ഇനി എപ്പോഴും സിഗരറ്റ് അവിടെ കിടക്കണം.നിന്റെ കയ്യിലോ പോക്കറ്റിലോ കണ്ടാൽ ഉണ്ടല്ലോ..? "

അവൾ ഭീഷണി പോലെ അവന്റെ നേർക്ക് വിരൽ ചൂണ്ടി. "കണ്ടാൽ..? " അവൻ അവളുടെ വിരൽ കൈക്കുള്ളിലാക്കി. "കണ്ടാൽ ഒന്നുല്ല.. ദേ..ഇവിടുന്നൊരൊറ്റ തള്ള്.. മലർന്നടിച്ചു കിടക്കും താഴെ.. പിന്നെ വലി പോയിട്ട് വലിക്കാൻ നീ പോലും കാണില്ല.. " എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ ചെറുതായി ഒന്ന് തള്ളി. മതിൽ കെട്ടിന്റെ ഉറപ്പിലും ബലത്തിലുമുള്ള കൈ വരി മുന്നിൽ ഉള്ള ധൈര്യത്തിലാണ് അവളാ തള്ള് കൊടുത്തത്..പക്ഷെ അവൾ നോക്കി നിൽക്കെ അവൻ പിന്നിലേക്ക് മറിഞ്ഞു. "അമൻ....!!" ആ സെക്കന്റ്‌ൽ തന്നെ അവളുടെ നിലവിളി ഉയർന്നു.. "അപ്പൊ സ്നേഹമൊക്കെ ഉണ്ടല്ലേ.." കൈവരിയിൽ പിടിച്ചു ബാലൻസ് ചെയ്ത അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.. "സ്നേഹം..മണ്ണാങ്കട്ട..എങ്ങാനും നീ താഴെ പോയാൽ ഞാൻ അങ്ങ് ജയിലിൽ കിടക്കേണ്ടി വരും.. കൊലപാതക കേസിന്..തത്കാലം എനിക്കിപ്പോ ഇവിടുത്തെ വാസം മടുത്തിട്ട് ഒന്നുമില്ല..

ആവശ്യത്തിനേക്കാൾ ഏറെ സുഖമുണ്ട്..ഗോതമ്പുണ്ട തിന്നാനുള്ള ഒരാഗ്രഹവും ഇല്ല.." സത്യത്തിൽ അവൾ നന്നേ പേടിച്ച് പോയിരുന്നു.പക്ഷെ അവൻ കളിപ്പിച്ചതിലുള്ള ദേഷ്യത്തിൽ ഒരു ഭാവ മാറ്റവും കാണിക്കാതെ പറഞ്ഞു. "എടീ.. " "എടി തന്നെയാ..എടനൊന്നുമല്ല.. പോടാ അവിടെന്ന്.. " "ആഹാ..അത്രക്ക് ആയോ നീ.. " എന്നും പറഞ്ഞു അവന്റെ കൈ പൊങ്ങിയതും അവൾ ജീവനും കൊണ്ട് അകത്തേക്ക് ഓടി.. 🍁🍁🍁🍁🍁🍁 ബെഡിൽ ഇരുന്നു കാര്യമായി ഫോണിൽ നോക്കുകയായിരുന്നു അവൻ..അവൾ റൂമിലേക്ക്‌ കയറി അവന്റെ അടുത്തേക്ക് വന്നു.അവൻ ഫോണിൽ നിന്നും നോട്ടം മാറ്റിയത് ഒന്നുമില്ല.അതിലേക്കു തന്നെ നോക്കിയിരുന്നു.അത് കണ്ടു അവളൊന്നു ചുമച്ചു.അപ്പോഴും അവന് മൈൻഡ് ഒന്നുമില്ല.ശ്രദ്ധ മുഴുവനും ഫോണിൽ തന്നെ. എങ്ങനെയാ ചോദിക്കാ ഇപ്പോൾ. ചോദിച്ചാൽ തന്നെ തരുമോ..? അവൾ നഖവും കടിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "എന്താ..എന്തെങ്കിലും വേണോ..? " അവൻ ഫോണിൽ നിന്നും കണ്ണ് എടുക്കാതെ തന്നെ ചോദിച്ചു..

അവളപ്പോ തന്നെ വായേന്ന് കയ്യും താഴ്ത്തി വേണംന്ന് പറഞ്ഞു അവന്റെ അടുത്തേക്ക് നിന്നു. "എന്താ..? " അവൻ ഫോൺ മാറ്റി വെച്ചു അവളുടെ മുഖത്തേക്ക് നോക്കി. "എനിക്കൊന്നു ലാപ്ടോപ് വേണമായിരുന്നു.ഒരു പ്രൊജക്റ്റ്‌ ചെയ്യാനാ .." "അതിനെന്താ.താഴെ ഡാഡ്ൻറെ റൂമിൽ ഉണ്ട്..അതെടുത്തോ.." "ഞാൻ നോക്കി..അത് ഉപ്പാന്റെ കയ്യിലാ..urgent ആയി രണ്ടു മൂന്നു മെയിൽ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു.." "എന്നാൽ അത് കഴിയുന്നത് വരെ വെയിറ്റ് ചെയ്.." "അതെന്തിനാ..നിന്റെ കയ്യിൽ ഇല്ലെ..അത് താ..എനിക്ക് വെയിറ്റ് ചെയ്യാനൊന്നും വയ്യാ.നാളെ submit ചെയ്യണം.ഇപ്പോഴേ ഉറക്കം വന്നിട്ട് മേലാ.." "എന്റേത് തരില്ല.അതെന്റെ പേഴ്സണലാ.അത് മറ്റാരും യൂസ് ചെയ്യുന്നത് എനിക്കിഷ്ടമല്ലാ.." അവൻ ജാഡ കാണിച്ചു. "എടാ..ഒന്ന് താ..അത്യാവശ്യം ആയത് കൊണ്ടല്ലേ.. " അവൾ ദേഷ്യപെടാൻ ഒന്നും നിന്നില്ല.പകരം കെഞ്ചാൻ തുടങ്ങി. അവൾക്ക് അത്രക്കും അത്യാവശ്യമായിരുന്നു..അവളുടെ ആ ഭാവമായിരുന്നു അവന് കാണേണ്ടത്.ചുണ്ടിൽ ചിരി നിറഞ്ഞു.കബോർഡിൽ ഉണ്ട്,

എടുത്തോന്ന് പറഞ്ഞു ശ്രദ്ധ വീണ്ടും ഫോണിലേക്ക് തിരിച്ചു.. "ഇത് ലോക്ക് ആണല്ലോ.പാസ്സ് വേർഡ്‌ എന്താ.. " ലാപ്ടോപ് തുറന്ന അവൾ ചോദിച്ചു.. "Laila.. " "ആ പറാ.. " "വിളിച്ചത് അല്ല..പാസ്‌ വേർഡാ.." എന്ന് പറയുമ്പോഴും അവന്റെ ശ്രദ്ധ ഫോണിൽ തന്നെ..അവളൊരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കിപ്പോയി..പെട്ടെന്ന് അവൻ ഫോണിന്ന് കണ്ണ് എടുത്തു അവളെ നോക്കി..കണ്ണുകൾ പരസ്പരം ഇടഞ്ഞു.അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. പരിഭ്രമത്തോടെ നോട്ടം പിൻവലിച്ചു കളഞ്ഞു.അത് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു .ലാപ്ടോപ്പിന്റെ വോൾപേപ്പർ കണ്ടതും അവളുടെ പരിഭ്രമമൊക്കെ മാഞ്ഞു പോയി നല്ല അസ്സല് ദേഷ്യം ഇരച്ച് കയറി അവനെ കൂർപ്പിച്ചു നോക്കി.. ശെരിയാക്കി താരാടാ നിന്നെ ഞാൻ. അവളുടെ നോട്ടം ലാപ്ടോപ്പിലേക്ക് തിരിഞ്ഞു.. 🍁🍁🍁🍁🍁🍁 ഫോണിലുള്ള കളിയൊക്കെ കഴിഞ്ഞു അവൻ കിടക്കാൻ വേണ്ടി ഒരുങ്ങിട്ടും അവൾ അവിടെന്ന് എണീറ്റിട്ടില്ല.

ലാപ്ടോപ്പും കയ്യിൽ വെച്ചു തലകുത്തി മറിയുന്നുണ്ട്. ഇരുത്തം മൂട്ടിൽ തീ കൊണ്ട പോലെയാണ്.മുഖം ആണെങ്കിൽ ആകെ എരിപിരി പൂണ്ടു ചുക്കിയും ചുളിഞ്ഞും ഇരിക്കുന്നുണ്ട്.. അതൊക്കെ കണ്ടപ്പോഴേ അവനൊരു കാര്യം കത്തി,, അവളുടെ പ്രൊജക്റ്റ്‌ വർക്ക്‌ എവിടെയും എത്തിട്ടില്ലന്ന്.. കുറച്ചും കൂടി കഴിഞ്ഞാൽ അവളാ ലാപ്ടോപ് എടുത്തെറിയും. സ്വഭാവം അതാണ്.. അവൻ എണീറ്റു അവളുടെ അരികിലേക്ക് ചെന്നു. "നാശം പിടിക്കാൻ..പോയി തുലയ്.." അവൾ ലാപ്ടോപ് എടുത്തെറിഞ്ഞു. അത് അവനെ കണ്ടിട്ട് ഒന്നുമല്ല. അത്രക്കും മടുത്തു പോയിരുന്നു അവൾ.. "ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ..ദേഷ്യം വരുമ്പോൾ കയ്യിൽ കിട്ടിയത് ഒക്കെ എടുത്തെറിയാൻ നീ ആരെടീ,, സീരിയലിലെ നായികയോ..നിന്റെ സ്വഭാവം അറിയുന്നത് കൊണ്ടാ ഞാൻ ആദ്യം തരാൻ മടിച്ചത്.." ലാപ്ടോപ് നിലത്തേക്ക് എത്തുന്നതിന് മുന്നേ അവൻ കുനിഞ്ഞു കയ്യിൽ ഒതുക്കിയിരുന്നു.അത് സോഫയിലേക്ക് വെച്ചതിന് ശേഷം അവൻ അവളുടെ നേരെ കയ്യോങ്ങി. "പിന്നെ ഞാനെന്താ വേണ്ടത്..രണ്ടു മണിക്കൂർ ആയി അതും പിടിച്ചിരിക്കാൻ തുടങ്ങിട്ട്.. നിന്നെക്കാൾ കഷ്ടമാ നിന്റെ ലാപ്ടോപ്.ചുക്കിനും കൊള്ളില്ല, ചുണ്ണാമ്പിനും കൊള്ളില്ല.

വെറുതെ മനുഷ്യൻമാരുടെ ടൈമും എനർജിയും വേസ്റ്റ് ചെയ്യാൻ വേണ്ടി.. " അവളുടെ മുഖത്ത് ദേഷ്യവും സങ്കടവുമെല്ലാം ഒരുപോലെ മിന്നി മറഞ്ഞു.. "എടീ..ആദ്യം നീ ഈ ദേഷ്യമൊന്നു മാറ്റി വെക്ക്..എന്നോട് പെരുമാറുന്നത് പോലെത്തന്നെ പെരുമാറരുത് എല്ലാത്തിനോടും..നീ വിചാരിക്കുമ്പോഴേക്കും കാര്യം നടന്നു കിട്ടില്ല.. കുറച്ചൊക്കെ ബുദ്ധിമുട്ടണം..പരിശ്രമിക്കണം.. എന്നാലേ നടക്കുള്ളൂ.അല്ലാതെ മൂക്കത്ത് ശുണ്ഠിയും വെച്ചിരുന്നിട്ടു കാര്യമില്ല..ഞാൻ വിചാരിച്ചു എന്നെ കാണുമ്പോൾ മാത്രേ ഒള്ളൂ ഈ മോന്ത വീർക്കൽ എന്ന്.. ഇതിപ്പോ ഏതു നേരത്തും ഗ്യാസ് സിലിൻഡർ പോലെ ആണല്ലോ ടീ.. " "ദേ..അല്ലാതെ തന്നെ ചൂട് പിടിച്ചിട്ടാ ഒള്ളെ..ഇനി നീ അതിലേക്കു തീ ഇടാൻ വരരുത്.." അവളുടെ അവസ്ഥ അവനു മനസ്സിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളൂ.സോഫയിലേക്ക് ഇരുന്നു ലാപ്ടോപ് എടുത്തു മടിയിൽ വെച്ചു അവൾ ചെയ്തോണ്ട് ഇരുന്ന വർക്കിലേക്ക് നോട്ടമിട്ടു.രണ്ടു സെക്കന്റ്‌ തികയുന്നതിന് മുന്നേ അവൻ തല ചെരിച്ചു അവളെ ഒന്ന് ഇരുത്തി നോക്കി. "എന്താ..? " "കുഴപ്പം എന്റെ ലാപ്ടോപ്നു അല്ല. നിന്റെ തലയ്ക്കാ..ഒരു ഡാറ്റാ പോലും മര്യാദക്ക് എൻറെർ ചെയ്യാൻ അറിഞ്ഞൂട അല്ലേ.. നീയൊക്കെ എങ്ങനെയാടീ MSc വരെ എത്തിയത്.. " അവൻ പറഞ്ഞു.

അവൾ അവന്റെ അടുത്തേക്ക് നീങ്ങി ലാപ്ടോപ്പിലേക്ക് നോക്കി..എത്ര കണ്ണോടിച്ചിട്ടും മിസ്റ്റേക്ക് ഒന്നും കണ്ടില്ല.ഉറക്കം അസ്ഥിക്ക് പിടിച്ചിട്ടു അവളുടെ മണ്ട പ്രവർത്തിക്കുന്നില്ലന്നു അവന് മനസ്സിലായി.അതോണ്ട് പിന്നെ ഒന്നും പറയാൻ നിന്നില്ല.അവൾ ചെയ്തു വെച്ചതിലുള്ള മിസ്റ്റേക്ക് കറക്റ്റ് ചെയ്തു ലാപ്ടോപ് അവളുടെ മടിയിലേക്ക് വെച്ചു. "നോക്ക്..ഇപ്പൊ ഓക്കേ ആയില്ലേന്ന്..?" അവൾ ലാപ്ടോപ്പിലേക്ക് നോക്കി.ശേഷം അത്ഭുതത്തോടെ അവന്റെ മുഖത്തേക്കും. "ആ റിസൾട്ട്‌ കോളം കൂടെ ഫിൽ ചെയ്.. എന്നിട്ട് എടുത്തു വെച്ചു കിടക്കാൻ നോക്ക്.. ഉറക്കം കളയണ്ട.. " അവൻ എണീറ്റു.. പെട്ടെന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചു.അവൻ എന്താന്നുള്ള ഭാവത്തിൽ അവളെ നോക്കി. "താങ്ക്സ്.. " അവളുടെ മുഖം തെളിഞ്ഞിരുന്നു. "എനിക്ക് വേണ്ടാ.. " "ജാഡ തെണ്ടി..വേണ്ടെങ്കിൽ വേണ്ട.. പോയി പണി നോക്ക്.. " അവൾ ദേഷ്യത്തോടെ അവന്റെ കൈ വിട്ടു.ആ ദേഷ്യം കണ്ടതും എണീറ്റ അവൻ അപ്പൊത്തന്നെ സോഫയിലേക്ക് വീണു അവളെ പറ്റിച്ചേർന്നു ഇരുന്നു. "എന്താ.. " അവൾ അവനെ തുറിച്ചു നോക്കി. "നിന്റെ ദേഷ്യം കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു. "ആണോ..എന്നാലേ മോൻ ചുറ്റുമുള്ളതൊന്നും കാണണ്ട..

തത്കാലം ഇപ്പൊ ഇത് മാത്രം കണ്ടാൽ മതി.ബാക്കി കൂടെ ഫിൽ ചെയ്തു താ..ഉറക്കം വന്നിട്ട് മേലാ.." അവൾ ലാപ്ടോപ്പ് അവന്റെ മടിയിലേക്ക് വെച്ചു..അവൻ എതിർപ്പ് ഒന്നും പറഞ്ഞില്ല..ഒരു പുഞ്ചിരിയോടെ അത് ഫിൽ ചെയ്യാൻ തുടങ്ങി.അവൾ ആണെങ്കിൽ അവിടെ ഇരുന്നു തന്നെ ഉറക്കം തൂങ്ങാനും..ഒടുക്കം തല താണ് താണ് അവന്റെ ചുമലിലേക്ക് വീണു.അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു മറ്റേ കൈ കൊണ്ട് വർക്ക്‌ തുടർന്നു.. ഏകദേശം അരമണിക്കൂർ എടുത്തു അത് കംപ്ലീറ്റ് ചെയ്യാൻ..ഒടുക്കം ലാപ്ടോപ് ഓഫ് ചെയ്തു എടുത്തു വെക്കാൻ ഒരുങ്ങിയതും എന്തോ കണ്ണിൽ ഉടക്കിയതു പോലെ അവൻ ഒന്നൂടെ ലാപ്ടോപ്പിലേക്ക് നോക്കി. എന്നിട്ട് ഉറങ്ങി കിടക്കുന്ന അവളുടെ മുഖത്തേക്കും.അവന്റെ ചുണ്ടിൽ സുന്ദരമായൊരു ചിരി വിടർന്നു.. അതോടൊപ്പം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ നെറുകിലേക്ക് അമർന്നു.വോൾപേപ്പർ ചേഞ്ച്‌ ചെയ്തിട്ട് ഉണ്ടായിരുന്നു അവൾ..

അന്നത്തെ കിസ്സിങ് എന്ന് തോന്നിക്കുന്ന ഫോട്ടോ മാറ്റി ജിപ്സിക്ക് മുകളിൽ ഇരിക്കുന്ന അവന്റെ ഒരു സ്റ്റൈലൻ ഫോട്ടോയാണ് അവൾ സെറ്റ് ചെയ്തത്..ആ ഫോട്ടോയ്ക്ക് മുകളിൽ തെമ്മാടി എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. അതായിരുന്നു അവന്റെ ആ ചിരിക്ക് പിന്നിൽ.. 🍁🍁🍁🍁🍁🍁 വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന വഴിയിൽ സനു വക്കീൽ അങ്കിളിനെ കണ്ടു..അവനെ കണ്ടതും അങ്കിൾ ആദ്യം ചോദിച്ചത് ലൈലയെ കുറിച്ചാണ്..കൊറേ നാളായി അവളെ കാണാതെ എന്നും ഫോൺ വിളിച്ചാൽ കിട്ടുന്നുമില്ല എന്നും പറഞ്ഞു.സനു ഒന്നും മറച്ചു വെച്ചില്ല.താജ്നെ കുറിച്ചും അവളോടുള്ള അവന്റെ പ്രണയത്തെ കുറിച്ചും ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിഞ്ഞതും അവളിപ്പോ അവിടെ ആണെന്നും അങ്ങനെ എല്ലാ കാര്യങ്ങളും പറഞ്ഞു.അദ്ദേഹം എല്ലാം ഒരു നടുക്കത്തോടെ കേട്ടു നിന്നു.ഏറ്റവും കൂടുതൽ ഞെട്ടിച്ചത് താജ് എന്ന പേരും മേയർ ബംഗ്ലാവ് എന്ന വീടുമാണ്. നിമിഷങ്ങൾക്ക് ഉള്ളിൽ അദ്ദേഹത്തിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story