ഏഴാം ബഹർ: ഭാഗം 48

ezhambahar

രചന: SHAMSEENA FIROZ

ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.അന്ന് മുംതാസിന് ഉണ്ടായ അതേ വിധിയാണോ ഇന്ന് ലൈലയ്ക്ക് ഉണ്ടാകാൻ പോകുന്നത്. വക്കീൽ ഒരു തരം ഭീതിയോടെ വണ്ടിയിലേക്ക് കയറി. ❤❤❤❤❤ രാത്രിയിൽ ബുക്ക്‌ തുറന്ന ലൈലയുടെ കണ്ണിൽ ആദ്യം ഉടക്കിയത് അജ്ഞാതൻറെ വരികളാണ്.ഇതിപ്പോ ഒരു ദിവസം പോലും മുടങ്ങാതെ കിട്ടുന്നുണ്ട്. മുടങ്ങാതെ മറുപടിയും വെക്കുന്നുണ്ട്.അതോടൊപ്പം അയാളെ കാണാനുള്ള ആഗ്രഹവും. ആരാണെന്നു അറിയാനുള്ള ആകാംഷ അവളിൽ ദിവസം ചെല്ലും തോറും വർധിച്ചു വന്നു. കണ്ടുപിടിക്കാൻ ശ്രമിക്കും തോറും പരാജയ പെടുവാണ്.ഇതുവരെ അങ്ങനൊരാളെ പറ്റിയോ ഈ വരികളെ പറ്റിയോ ആരോടും പറഞ്ഞിട്ടില്ല.സാധാരണ മുന്നയോട് ഒന്നും ഒളിച്ചു വെക്കാറില്ല.പക്ഷെ ഇത് അവനോട് പോലും പറഞ്ഞിട്ടില്ല. "ആരെ സ്വപ്നം കണ്ടോണ്ട് ഇരിക്കയാടീ. " താജ് വന്നു അവളുടെ അടുത്തിരുന്നു.അവൾ വേഗം പുസ്തകം മടക്കി വെച്ചു.

"ചോദിച്ചത് കേട്ടില്ലേ.. " "ഒന്നുല്ല..ഞാൻ വെറുതെ.. " "വെറുതെ ഒന്നുമല്ല..കാര്യം പറാ.. " ഇവനോട് പറഞ്ഞാലോ.അവളൊരു നിമിഷം ആലോചിച്ചു നിന്നു. വേണ്ടാ..കളിയാക്കും. "പറയെടി..എന്തോ കാര്യമായ ചിന്തയിൽ ആയിരുന്നു.അതീ മുഖം കണ്ടാൽ അറിയാം.കാര്യം പറാ.. " അവൻ വീണ്ടും പറഞ്ഞു. "പറയാം.കളിയാക്കരുത്.. " "അതൊക്കെ കേട്ടു കഴിഞ്ഞു തീരുമാനിക്കാം.." "പോടാ.. " "ഇനി നീ കാര്യം പറയാതെ ഞാൻ പോകില്ല.. " അവൻ ഒന്നൂടെ അവളുടെ അടുത്തേക്ക് ഇരുന്നു. എന്തുകൊണ്ടോ എല്ലാം പറയണമെന്ന് തോന്നി അവൾക്ക്.. ആദ്യമായി കടലാസ് തുണ്ട് കിട്ടിയ അന്ന് തൊട്ടു ഇന്ന് പുസ്തകത്തിൽ കണ്ട വരികൾ വരെയുള്ള എല്ലാം അവൾ അവനോട് പറഞ്ഞു. എല്ലാം കേട്ടു അവനൊരുനിമിഷം ആലോചിച്ചു നിന്നു.ഉടനെ ആ ആലോചന ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി. "എന്തിനാ ചിരിക്കണേ..ഇതാ ഞാൻ പറഞ്ഞെ കളിയാക്കരുത് എന്ന്.. "

അവൾ ഇരുന്നു ചിണുങ്ങി. "ഇതിനൊക്കെ ചിരിക്കാതെ പിന്നെ കരയാൻ പറ്റോ..ഭ്രാന്താ..മുഴുത്ത ഭ്രാന്ത്‌..നിനക്കും നിന്റെ ആ എഴുത്തുകാരനും." "ആയിക്കോട്ടെ..ഭ്രാന്ത് ഒന്നും ഇല്ലാത്ത ഒരുത്തൻ ഉണ്ടല്ലോ എന്റെ ഒന്നിച്ച്..എല്ലാം തികഞ്ഞവൻ.. അതുമതി.. " അവൾ ദേഷ്യത്തോടെ എഴുന്നേറ്റു പോകാൻ ഒരുങ്ങിയതും അവൻ അവളെ കയ്യിൽ പിടിച്ചു നിർത്തിച്ചു. "എന്താ..? " "നില്ല് മുത്തേ..ഞാനൊരു കാര്യം ചോദിക്കട്ടേന്ന്..എന്താ അറിയാനും കാണാനും ഇത്ര തൊര..ഇനി ലൈൻസ് എടുത്തും വെച്ചും അസ്ഥിക്ക് പിടിച്ചോ.ഐ മീൻ വല്ല പ്രേമവും ആണോന്ന്.. " അവൻ അവളുടെ ദേഷ്യം കൂട്ടാൻ വേണ്ടി ചോദിച്ചു.അവൾക്ക് ഒരു കുസൃതി തോന്നി..നാണം നിറഞ്ഞ ഒരു ചിരി മുഖത്ത് വരുത്തി തല താഴ്ത്തി നിന്നു ആണെന്ന് തലയാട്ടി. "വാട്ട്‌..? ആണെന്നോ..? " അവന്റെ ശബ്ദം അറിയാതെ പൊങ്ങിപ്പോയി. "നീ ഒച്ച വെച്ചു എല്ലാരേം അറിയിക്കല്ലേ..ഞാൻ ആരോടും പറഞ്ഞിട്ടില്ല..

നിന്നോട് മാത്രമാ പറഞ്ഞത്.എനിക്കിഷ്ടാ.വെറും ഇഷ്ടമല്ല.നീ ചോദിച്ചത് പോലെ പ്രണയം ആണെന്നാ തോന്നുന്നേ. എന്തോ സ്പെഷ്യൽ ഫീലിംഗ്സ്.. ഇപ്പൊ ഒരുദിവസം എഴുത്ത് ഒന്നും കിട്ടാതെ വന്നാൽ വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലാ.. എങ്ങനെയാ പ്രണയം തോന്നാതെ നിക്കുക..അതുപോലെത്തെ വരികൾ അല്ലേ സമ്മാനിക്കുന്നത്.ഞാൻ പോലും അറിയാതെ എന്നെ അറിയുന്നു.ഇഷ്ടം തോന്നാൻ അതിനേക്കാൾ കൂടുതൽ വേറെന്താ വേണ്ടത്.. " അവളൊരു പ്രണയത്തിൽ അകപ്പെട്ട പെണ്ണിന്റെ വികാരങ്ങളോടെ പറഞ്ഞു. "അടിച്ചു മോന്തയുടെ ഷേപ്പ് മാറ്റി കളയും ഞാൻ.മനുഷ്യൻമാര് ഇവിടെ പിന്നാലെ നടക്കാൻ തുടങ്ങീട്ട് കാലം കൊറച്ചായി.. കണ്ടന്ന് തൊട്ടു പോയി കിട്ടിയതാ ഉറക്കം.അത് ഇതുവരെ തിരിച്ചു കിട്ടീട്ടില്ല..

കെട്ടു കഴിഞ്ഞ പിന്നെ ഉറക്കം മാത്രല്ല.നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയാ.. നീ എൻറെ കണ്മുന്നിൽ വന്നത് മുതൽ ഞാൻ ഞാൻ അല്ലാതെയായി മാറി.ചുമ്മാതെ പോയ എന്നെ പ്രണയത്തിൽ വീഴ്ത്തിയിട്ട് മറ്റൊരുത്തനെ കേറി പ്രേമിക്കാമെന്ന് വിചാരിച്ചോ നീ.. വിടില്ല ഞാൻ.നിന്നേം കൊല്ലും. അവനേം കൊല്ലും..എനിക്ക് കിട്ടാത്തതു മറ്റൊരുത്തന് കിട്ടിക്കൂടെന്ന വാശി അല്ല..നീ എന്റെയാ..എന്റേത് മാത്രമാണെന്ന സ്വാർത്ഥതയാ.. " അവൻ നിന്നു കിതയ്ക്കുകയായിരുന്നു..ഇത്രേം ഇമോഷൻ ആവാൻ ഞാൻ എന്താ പറഞ്ഞത്.അവളൊരു നിമിഷം അവനെ തന്നെ നോക്കി നിന്നു.ആ മുഖത്തെ ദേഷ്യവും ചുവപ്പുമെല്ലാം അവളിൽ ചിരി നിറച്ചു.. അവൾ അവനെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.. "എടീ..കൊലച്ചിരി ചിരിക്കുന്നോ.. " അവൻ അലറിക്കൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ചു..അവൾ ഉപ്പാന്നും വിളിച്ചു കാറാൻ തുടങ്ങി.

അവൾ ഉ ന്ന് ആക്കിയാൽ അപ്പൊ ഹാജരാകുന്ന മൊതലാണ് ഉപ്പ..അത് ഓർത്തതും അവൻ അവളിലുള്ള പിടി വിട്ടു ചവിട്ടി തുള്ളിക്കൊണ്ട് ബെഡിലേക്ക് ഇരുന്നു. "എന്ത് ഭംഗി നിന്നെ കാണാൻ എൻറെ ഓമലാളെ.... " അവൾ അവനെ നോക്കി എന്തെന്ന് ഇല്ലാതെ ചിരിക്കാൻ തുടങ്ങി.. അവൻ അടിമുടി ദേഷ്യം കൊണ്ട് വിറച്ചു.അവളെ എടുത്തു ചുവരിൽ തേക്കാൻ തോന്നി..എന്നിട്ടും നിയന്ത്രിച്ചു നിന്നു. "നീ ചോദിച്ചപ്പോ പറയാതെ ഇരിക്കാൻ തോന്നിയില്ല..എൻറെ മനസ്സിന് ഒരു സമാധാനവും ആവുമല്ലോന്ന് കരുതി.അതാ എല്ലാം പറഞ്ഞത്.അപ്പോഴാ നിന്റെയൊരു കോപ്പിലെ ചോദ്യം, പ്രേമം ആണോന്ന്..മേലിൽ ചോദിച്ചു പോകരുത് ഇമ്മാതിരി ചോദ്യം. ചോദിച്ചാൽ മറുപടി ഇങ്ങനെ ആയിരിക്കും.പറ്റുമെങ്കിൽ ആ അജ്ഞാതൻ ആരാണെന്നു കണ്ടുപിടിച്ചു താ.ആ ഒരു പ്രതീക്ഷയിലും കൂടിയാ പറഞ്ഞത്.." അവൾ ബെഡിലേക്ക് കയറി കിടന്നു. അവൻ ഒന്നും മിണ്ടിയില്ല.. എണീറ്റു സോഫയിലേക്ക് കിടന്നു. ❤❤❤❤❤❤

ലൈല ഇപ്പൊ കോളേജിലേക്ക് ഉള്ള പോക്കും വരവുമൊക്കെ താജ്ൻറെ ഒന്നിച്ചാണ്.നുസ്ര ആണെങ്കിൽ ഇക്കാക്കാൻറെ ഒന്നിച്ചും.ലൈല കൂടെ വരുന്നത് കാരണം താജ് ഇപ്പൊ കുറച്ച് ഡേയ്‌സ് ആയി ജിപ്സി വിട്ടു ബുള്ളറ്റ് ആണ്. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു നേരെ പാർക്കിങ്ങിലേക്ക് പോകാൻ ഒരുങ്ങിയ അവളെ നുസ്ര തടഞ്ഞു. "താജ് ഗ്രൗണ്ടിലാ.നാളെ മാച്ച് ഉണ്ട്. അതിന്റെ പ്രാക്ടീസാ.." "മാച്ചോ..എന്ത് മാച്ച്..? " ലൈലയ്ക്ക് കാര്യമൊന്നും കത്തിയില്ല. "അവൻ ഹോക്കി പ്ലേയർ ആണെന്ന് നീ അറിയില്ലേ.. " നുസ്ര അവളെ സംശയത്തോടെ നോക്കി.അവൾ ഇല്ലന്ന് പറഞ്ഞു. "കഷ്ടം.ആരും കേൾക്കണ്ട നീ പറയുന്നത്.സ്വന്തം ഭർത്താവിന്റെ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തന്ന് അറിയുന്ന ലോകത്തെ ആദ്യ ഭാര്യ നീ ആയിരിക്കുമെടീ.." നുസ്ര അവളെ കളിയാക്കി.അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല.മുഖം തിരിച്ചു നിന്നു. "നീ മുഖം തിരിച്ചിട്ട് ഒന്നും കാര്യമില്ല.ഒന്നുല്ലേലും എത്ര നാൾ പിന്നാലെ നടന്ന ചെക്കനാ..

അവനെ കുറിച്ച് നിനക്ക് യാതൊന്നും അറിയില്ലന്ന് പറഞ്ഞാൽ പിന്നെ ചിരി വരില്ലേ.കഴിഞ്ഞ വർഷങ്ങളിലെയൊക്കെ സ്റ്റേറ്റ് ചാമ്പ്യനാ അവൻ..ഈ കോളേജിന്റെ അഭിമാനം.." നുസ്ര പറഞ്ഞു.ലൈല അത്ഭുതത്തോടെ നുസ്രയുടെ മുഖത്തേക്ക് നോക്കി. "സത്യമാടി പറഞ്ഞത്.നീ വാ..ഇക്കാക്ക ഇപ്പൊ വരും.അതിന് മുന്നേ നിന്നെ ഗ്രൗണ്ടിൽ ആക്കി തരാം.ഇവിടെ ഒറ്റയ്ക്ക് നിക്കണ്ട.. " നുസ്ര അവളെ ഗ്രൗണ്ടിൽ ആക്കി കൊടുത്തു.അവൾ അവിടെ ഒരു സ്റ്റെപ്പിലേക്ക് ഇരുന്നു ഗ്രൗണ്ട് മൊത്തത്തിൽ കണ്ണോടിക്കാൻ തുടങ്ങി.അവനും എബിയും വേറെ സീനിയർ ബോയ്സുമൊക്കെ ഉണ്ട്. അവൾ ഇരുന്നത് പോലെ അവിടെയും ഇവിടെയുമായി കുറച്ച് ഗേൾസും ഉണ്ട്.അവളുടെ ശ്രദ്ധ അവനിലേക്ക് മാത്രം നീണ്ടു.ഒരു കുട്ടി ട്രൗസറും ബനിയനും ഇട്ടിട്ടാണ് കളി.തുട മുഴുവനും കാണുന്നുണ്ട്. അത് അവൾക്ക് തീരെ പിടിച്ചില്ല. അവൾ പതുക്കെ ചുറ്റിനും നോക്കി.

ഉള്ള പെണ്ണുങ്ങൾടെ ഒക്കെ കണ്ണ് അവന്റെ മേലെയാണെന്ന് കണ്ടതും അവൾക്ക് ഒന്നാകെ വന്നു.പ്രാക്ടീസ് കാണാനുള്ള എല്ലാ മൂഡും പോയി കിട്ടി.പല്ലും വിരലുമൊക്കെ ഞെരിച്ചു ആകെ എരി പിരി പൂണ്ടു കൊണ്ട് ഇരുന്നു.നുസ്ര അവളെ കൊണ്ടാക്കിയതും അവൾ അവിടെ ഇരുന്നു തന്നെ ശ്രദ്ധിക്കുന്നതുമൊക്കെ അവൻ കണ്ടിരുന്നു.അതോണ്ട് കുറച്ച് നേരം പ്രാക്ടീസ് ചെയ്തതിന് ശേഷം നിങ്ങള് കളിക്ക്, ഞാനിപ്പോ വരാമെന്ന് എബിയോട് പറഞ്ഞിട്ട് അവൻ അവളുടെ അടുത്തേക്ക് പോയി. "കഴിഞ്ഞോ..? " അവൾ മോന്ത കനപ്പിച്ചു വെച്ചു ചോദിച്ചു. "ഇല്ല..കുറച്ച് ലേറ്റ് ആകും കഴിയാൻ.നാളെ മാച്ച് ഉള്ളതാ.." അവൻ അവൾക്ക് താഴേയുള്ള സ്റ്റെപ്പിലേക്ക് ഇരുന്നു. "മ്മ്..ഞാനറിഞ്ഞു.. " "എന്നാടി നിന്റെ മുഖത്തൊരു ചിരി കാണുക.എപ്പോ നോക്കിയാലും എയർ ആണല്ലോ.." "ഇതൊക്കെ കണ്ടു ചിരിച്ചോണ്ട് ഇരിക്കാൻ എനിക്ക് വല്ല ഞെരമ്പ് രോഗവും ഉണ്ടാകണം.എന്താ നിന്റെ അവസ്ഥ.പോയി പോയി ബോധവും ഇല്ലാതെ ആയോ.നാണം ആകുന്നില്ലേ നിനക്ക് ഈ കോലത്തിൽ നിക്കാൻ.ബോയ്സ് മാത്രം ആണെങ്കിൽ പോട്ടേ..

എത്ര ഗേൾസാ ചുറ്റിനും ഉള്ളത്..നോട്ടം കണ്ടാൽ ഇതുവരെ ആണുങ്ങളെ കണ്ടിട്ടില്ലന്ന് തോന്നും.അവരെ പറഞ്ഞിട്ട് എന്തിനാ.ഒന്നര ഇഞ്ചുള്ള ട്രൗസർ ഇട്ടു നടക്കുന്ന നിന്നെ പറഞ്ഞാൽ മതിയല്ലോ.. " അവളുടെ മുഖം ദേഷ്യം കൊണ്ട് മുറുകി.ഒരു മൊട്ടു സൂചി എടുത്തു കുത്തിയാൽ ചോര നാല് ഭാഗത്തേക്ക്‌ ചീറ്റും.അവളുടെ പ്രശ്നം എന്താണെന്ന് അവന് മനസ്സിലായി.ചുണ്ടിൽ ചിരി നിറഞ്ഞു. "നീയോ നോക്കുന്നില്ല.. അവരെങ്കിലും ഒന്ന് നോക്കിക്കോട്ടെ ടീ.." "എന്നാൽ പിന്നെ ആ കുട്ടി ട്രൗസറും വേണ്ടായിരുന്നു..അതൂടെ ഊരി കളാ..നോക്കുന്നവർക്ക് ഒന്നൂടെ സുഖം ആയിക്കോട്ടെ.. " "എനിക്ക് കുഴപ്പമൊന്നുല്ല.. വേണേൽ...... " മുഴുവൻ പറയാൻ സമ്മതിച്ചില്ല അവൾ..അവനെ കൊല്ലുന്നത് പോലെ ഒന്ന് നോക്കി.. "ഔ..കൊണ്ട് മോളെ കൊണ്ടു.. കറക്റ്റ് ഇവിടെ തന്നെ കൊണ്ടു.." ആ നോട്ടം കണ്ടു അവൻ എരിവ് വലിച്ചു നെഞ്ച് തടവി കാണിച്ചു. "പോയി പാന്റ് എടുത്തിടെടാ വൃത്തികെട്ടവനെ.. " അവൾ അവന്റെ നെഞ്ചിൽ ഒരു തള്ള് വെച്ചു കൊടുത്തു.അവൻ പിന്നിലേക്ക് മറിയുന്നത് പോയിട്ട് ഒന്ന് അനങ്ങിയത് പോലുമില്ല..

പകരം അവൾ തള്ളിയ ആ കൈയിൽ തന്നെ പിടുത്തമിട്ട് അവളെ വലിച്ചു മടിയിലേക്ക് ഇട്ടു. പെട്ടെന്ന് ആയത് കൊണ്ട് അവളൊന്നു ഞെട്ടി. മാത്രല്ല.. ചുറ്റിനും ആളും ഉണ്ട്.അവൾ വേഗം എണീറ്റു മാറാൻ നോക്കി. പക്ഷെ അപ്പോഴേക്കും അവന്റെ ഒരു കൈ അവളുടെ നടുവിനെ ചുറ്റിയിരുന്നു. "വിട്.. " അവൾ അവന്റെ നെഞ്ചിൽ കുത്തി. "അടങ്ങ് മോളെ.. ഞാനൊന്നു കാണട്ടെ ഈ ദേഷ്യം.. " അവൻ മറ്റേ കൈ കൊണ്ട് അവളുടെ കയ്യും പിടിച്ചു വെച്ചു അവളെ ഒന്നൂടെ ദേഹത്തേക്ക് ചേർത്തു. അവൻ ആകെ വിയർപ്പിൽ കുളിച്ചിരുന്നു.ആ നനവ് അവളുടെ ശരീരത്തിലേക്കും പടരാൻ തുടങ്ങി. ആ വിയർപ്പും അതിന്റെ ഗന്ധമൊന്നും അവളെ അസ്വസ്ഥത പെടുത്തിയില്ല.പകരം അത് തന്റെ ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ഉണർത്തുന്നതു അവൾ അറിഞ്ഞു..അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് ഓടി നടന്നു.

അവന്റെ നെറ്റിയിലും കവിളുകളിലും താടിയിലും കുഞ്ഞ് കുഞ്ഞ് വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു.പടിഞ്ഞാറേക്ക് സഞ്ചരിക്കുന്ന ചുവന്ന സൂര്യ കിരണങ്ങൾ അവയ്ക്ക് മഴവില്ലിൻറെ തിളക്കം സമ്മാനിക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ചെന്നു നിന്നു.ആ ചാര കണ്ണുകളിൽ അവൾക്ക് തന്നെ കാണാമായിരുന്നു.അവൾ കൗതുകത്തോടെ അതെല്ലാം നോക്കി കണ്ടു.അവന്റെയും അവസ്ഥ മറ്റൊന്ന് അല്ലായിരുന്നു.കണ്ണുകൾ അവളുടെ മുഖത്ത് ഓടി തിരഞ്ഞു നടന്നു.അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ഒലിവിന്റെ ഗന്ധം അവന്റെ നാസികയെ ത്രസിപ്പിച്ചു.എപ്പോഴും അവനിലെ ആണിനെ ഉണർത്തുന്നത് അവളുടെ ചോര ചുണ്ടുകളാണ്.ഇന്നും അത് സംഭവിച്ചു.അവൻ എന്തൊക്കെയോ കൊതിക്കാൻ തുടങ്ങി.ഉടനെ അവളുടെ നടുവിലുള്ള അവന്റെ പിടി മുറുകി.അവളൊന്നു പിടഞ്ഞു. അവന്റെ മുഖം തന്റെ ജീവൻ ഒളിഞ്ഞു നിൽക്കുന്ന അവളുടെയാ ചോര ചുണ്ടുകളെ ലക്ഷ്യമിട്ടു നീങ്ങി.

അവളിൽ നിന്നും എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. "ഈശോയേ.. " ഒരു നിലവിളി ഉയർന്നതും രണ്ടുപേരും ഞെട്ടി പിടഞ്ഞു അടർന്നു മാറി.മുന്നിൽ കണ്ണും പൊത്തി നിൽക്കുന്ന എബിയെ കണ്ടു.അവൾക്ക് എന്ത് ചെയ്യണം എന്നറിഞ്ഞില്ല.താജ്ൻറെ മുഖത്തേക്ക് പോലും നോക്കാൻ കഴിഞ്ഞില്ല.നിന്നു വിയർക്കാൻ തുടങ്ങി. "ഇന്നലേ പറഞ്ഞതാ പബ്ലിക് പ്ലേസിന്ന് വേണ്ട രണ്ടിന്റെയും റൊമാൻസ് എന്ന്...വീട്ടിൽ പോടെയ്..ഇവിടെ കെട്ടു കഴിയാതെ നിക്കുന്ന എന്നെപ്പോലുള്ളവന്മാരൊക്കെ ഉണ്ടെന്നെങ്കിലും ഒന്ന് ഓർക്കടാ.. " "ഞാൻ...ഞാൻ പോകുവാ..പാർക്കിംഗ് ഏരിയയിൽ കാണും.. " എബിയുടെ കളിയാക്കലിനും നാണം കെടുത്തലിനും നിന്നു കൊടുക്കാനുള്ള കപ്പാസിറ്റി ഇല്ലാതെ അവൾ വേഗം സ്ഥലം വിട്ടു.പക്ഷെ എബി വിട്ടില്ല.താജ്നെ കളിയാക്കി കൊല്ലാൻ തുടങ്ങി.

"പോടാ പട്ടി..കറക്റ്റ് സമയത്തു എത്തിക്കോളും പാഷാണത്തിലെ കൃമി..നല്ലൊരു മൂഡിൽ വന്നതായിരുന്നു.അവളെ ഇങ്ങനെ ഒന്ന് കിട്ടണമെങ്കിൽ തപസ്സു ചെയ്യണം.. എങ്ങനെയോ ഒന്ന് അടുത്ത് വന്നതാ..അപ്പോഴേക്കും എവിടുന്നു വന്നെടാ പിശാശ്ശെ നീ..ചെ.." താജ്നു നല്ലപോലെ നിരാശ തോന്നുന്നുണ്ടായിരുന്നു.ആറ്റു നോറ്റു കിട്ടിയ അവസരമാ.അതാ അച്ചായൻ ഇപ്പൊ കളഞ്ഞു കുളിച്ചത്.. പ്രതിഫലമായി രണ്ടു ഇടിയും ചവിട്ടും കൊടുത്തിട്ടു ട്രൗസറിനു മോളിലേക്ക് പാന്റ് വലിച്ചു കയറ്റി താജ് പാർക്കിംഗ് ഭാഗത്തേക്ക്‌ വിട്ടു.ലൈല ഈ ലോകത്ത് ഒന്നുമല്ല. നിന്ന് എന്തൊക്കെയോ ആലോചിക്കുന്നുണ്ടായിരുന്നു.താജ് വന്നതോ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതോ ഒന്നും അറിഞ്ഞില്ല. അവൻ വണ്ടി അവളുടെ മുന്നിലേക്ക് നിർത്തി ഡീന്ന് വിളിച്ചപ്പോഴാണ് ബോധം വന്നത്.ബോധം മാത്രല്ല, ഒപ്പം ഒരു ഞെട്ടലും വിറയലുമൊക്കെ..അവന്റെ മുഖത്തേക്കേ നോക്കിയില്ല.വേഗം വണ്ടിയിലേക്ക് കയറിയിരുന്നു..

ഇപ്പൊ കുറച്ച് ദിവസമായി അകലമൊന്നും കാണിക്കാറില്ല ഇരിക്കുമ്പോൾ.പക്ഷെ ഇന്ന് കാണിച്ചു..അതു കണ്ടു അവൻ തല ചെരിച്ചു അവളെ ഒന്ന് നോക്കി.അപ്പൊത്തന്നെ ആ അകലം ഇല്ലാതെയായി.അവൾ അവനെ ചേർന്നു അവന്റെ ചുമലിൽ കൈ വെച്ചിരുന്നു.ചുണ്ടിൽ മാത്രമല്ല, അവന്റെ കണ്ണുകളിലും ചിരി നിറഞ്ഞു.അവളെ വീട്ടിൽ ഇറക്കിയിട്ട് അവൻ കോളേജിലേക്ക് തന്നെ തിരിച്ചു. 🍁🍁🍁🍁🍁🍁🍁 രാത്രി എട്ടു മണി ആയിട്ടും അവനെ കാണാനില്ല.പ്രാക്ടീസ് ഉള്ളോണ്ട് ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു.അതോണ്ട് അവൾ കുറച്ച് നേരം കൂടി നോക്കി.ഒമ്പതു മണി ആയിട്ടും അവൻ വരുന്നത് കാണുന്നില്ല.അവൾ ഫോൺ എടുത്തു അവന്റെ ഫോണിലേക്ക് വിളിച്ചു.റിങ് പോകുന്നുണ്ട്.കാൾ എടുക്കുന്നില്ല.ഇനി പ്രാക്ടീസിൽ തന്നെ ആകുമോ.അതായിരിക്കോ ഫോൺ എടുക്കാത്തത്..? അവൾക്ക് ആകെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.ഉപ്പ ഉണ്ട്.

ഒരു മീറ്റിംഗ് കഴിഞ്ഞു വന്നുള്ള വിശ്രമത്തിലാണ്.പറഞ്ഞാൽ ഉപ്പ ടെൻഷൻ അടിക്കാൻ തുടങ്ങും.അത് കൊണ്ട് അവൾ എബിയെ വിളിച്ചു നോക്കി.അവൻ രണ്ടു റിങ്ങിൽ ഫോൺ എടുത്തു.പ്രാക്ടീസ് കഴിഞ്ഞോന്നാണ് അവൾ ആദ്യം ചോദിച്ചത്. "നേരത്തെ കഴിഞ്ഞല്ലോ.ഞാൻ വീട്ടിൽ എത്തി അരമണിക്കൂർ ആയി.എന്താ ലൈല.എന്തെങ്കിലും പ്രശ്നം ഉണ്ടോ.." "അമൻ..അമൻ ഇതുവരെ എത്തിയിട്ടില്ല.. " അവളുടെ ശബ്‌ദത്തിൽ ആധി നിറഞ്ഞിരുന്നു.അത് എബിക്ക് മനസ്സിലായി.അവൻ എന്ത് എപ്പോന്നൊന്നും ചോദിച്ചു അവളുടെ ടെൻഷൻ വർധിപ്പിച്ചില്ല.ഞാനൊന്നു നോക്കട്ടെന്നും പറഞ്ഞു ഫോൺ വെച്ചു.അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.കണ്ണ് നിറയാൻ തുടങ്ങിയിരുന്നു.ഒപ്പം കൈകാലുകൾക്ക് ബലം കുറയാനും.നെഞ്ചിൽ വല്ലാത്തൊരു ഭയം തിങ്ങി നിറഞ്ഞു.ഇരിക്കാനും നിക്കാനും വയ്യാ.ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

കുറച്ച് നിമിഷം കടന്നു പോയി.വല്ല വിവരവും ഉണ്ടോന്നു ചോദിക്കാൻ വേണ്ടി എബിയുടെ നമ്പർ വീണ്ടും എടുത്തതും മുറ്റത്തേക്ക് ബുള്ളറ്റ് കയറുന്ന ശബ്ദം കേട്ടു.ഇനി എബി ടെൻഷൻ ആവണ്ടന്ന് കരുതി വേഗം എബിക്ക് വിളിച്ചു ആശ്വാസത്തോടെ അമൻ എത്തിയെന്ന് പറഞ്ഞു.എബിയുടെ മറുപടിക്കൊന്നും കാത്തില്ല.കാൾ കട്ട്‌ ചെയ്തു പുറത്തേക്ക് ഓടി. "എന്താ..എന്താ വൈകിയേ.." അവൻ അകത്തേക്ക് കയറേണ്ട ക്ഷമ പോലും ഉണ്ടായില്ല അവൾക്ക്. ബുള്ളറ്റിന്ന് ഇറങ്ങുന്ന അവനെ ആധിയോടെ നോക്കി. "Nothing..വരുന്ന വഴി വണ്ടി ഒന്ന് ഓഫ് ആയി.. " അവൻ അവൾക്ക് മുഖം കൊടുത്തില്ല.അകത്തേക്ക് കയറിപ്പോയി. ഇത്രേം നേരം മനുഷ്യൻമാര് ഇവിടെ തീ തിന്നുകയായിരുന്നു.ആ വിചാരം പോലുമില്ല.കയറി പോയത് നോക്കിയേ. അവളൊരു നിമിഷം വേദനയോടെ അവൻ പോകുന്നതും നോക്കി നിന്നു.പിന്നെ കിച്ചണിലേക്ക് ചെന്നു അവനുള്ള ഫുഡ്‌ എടുത്തു ഡെയ്നിങ് ടേബിളിൽ വെച്ചു റൂമിലേക്ക് വിട്ടു.

കുടുംബത്തിൽ എന്തോ പരിപാടി നടക്കുന്നത് കാരണം പൗലോസ് ചേട്ടൻ രണ്ടു ദിവസമായി ലീവ് ആണ്.അവൾ നോക്കുമ്പോൾ അവൻ വന്ന അതേ കോലത്തിൽ തന്നെ ബെഡിൽ കണ്ണുകൾ അടച്ചു കിടക്കുന്നുണ്ട്. "നീയെന്താ കുളിക്കാൻ കയറാത്തെ.. ഭക്ഷണം എടുത്തു വെച്ചു.ഫ്രഷ് ആയി വാ.. " അവൾ അടുത്തേക്ക് ചെന്നു. "എനിക്ക് വേണ്ടാ..വിശപ്പില്ല.." അവൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു. "അതെന്താ..കഴിച്ചിട്ടാണോ വന്നത്..?" "അല്ല.." "പിന്നെന്താ വിശപ്പ് ഇല്ലാത്തെ..? " "ഒന്നുല്ല..എനിക്ക് വേണ്ട..ശല്യം ചെയ്യാതെ പോ..?" അവൻ ദേഷ്യത്തോടെ കണ്ണ് തുറന്നു നോക്കി. "വേണ്ടന്ന് പറഞ്ഞാൽ എങ്ങനെയാ.. അത്താഴ പട്ടിണി കിടക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ഉപ്പ..ഇങ്ങ് വാ.. എണീക്ക്..കുളിക്കുന്നത് പിന്നെ കുളിക്കാം..ഇപ്പോ കഴിക്കാം..വാ..."

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിക്കാൻ നോക്കി. അവൻ എണീറ്റില്ല.പകരം കിടന്നിടത്തുന്ന് അറിയാതെ ഒന്ന് പുളഞ്ഞു പോയി. "എന്താ..? " അവളുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞു. "ലൈലാ..ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ വരല്ലേ..വിശപ്പില്ല. വേണ്ടാന്ന് പറഞ്ഞില്ലേ..എന്താ പറഞ്ഞാൽ മനസ്സിലാകാത്തത്.. നിനക്ക് കിടക്കാൻ ആയെങ്കിൽ അത് പറാ..ഞാൻ എണീറ്റു മാറി തരാം. " ഒഴിഞ്ഞു മാറാൻ വേണ്ടി അവൻ വേഗം എഴുന്നേറ്റു പോകാൻ നോക്കി.പക്ഷെ പാഴായി.ഒന്നിനും വയ്യാതെ അവൻ ബെഡിലേക്ക് തന്നെ ചെരിഞ്ഞു പോയി.അവൻ പല്ല് കടിച്ചു പിടിക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ കണ്ണ് നീർ ഊറിക്കൂടി. മുഖത്ത് വല്ലാത്തൊരു ഭാവം. അതൊക്കെ അവളിൽ ഭീതി ഉണർത്തി.അന്നേരമാണ് അവൾ അവന്റെ ഡ്രസ്സ്‌ ശ്രദ്ധിച്ചത്..പ്രാക്ടീസ് ഡ്രസ്സ്‌ അല്ല. രാവിലെ പോകുമ്പോൾ ഉണ്ടായ വേഷത്തിലാണ് അവനിപ്പോ ഉള്ളത്..

സാധാരണ ഷർട്ട്‌ൻറെ ഒരൊറ്റ ബട്ടൺസ് പോലും ഇടില്ല.ബനിയൻ കാണിച്ചു നടക്കും. പക്ഷെ ഇന്ന് ഒന്ന് പോലും വിടാതെ എല്ലാ ബട്ടൺസും ഇട്ടിട്ടുണ്ട്..അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.അത് കണ്ടു അവൻ പെട്ടെന്ന് മുഖം വെട്ടിച്ചു എഴുന്നേൽക്കാൻ ഒരുങ്ങി. പക്ഷെ അപ്പോഴും പറ്റിയില്ല.തളർന്നതു പോലെ ബെഡിലേക്ക് വീഴുകയാണ് ചെയ്തത്.അവൾ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി.അവൻ പോലും പ്രതീക്ഷിക്കാതെ അവൾ അവന്റെ ഷർട്ടിന്റെ ബട്ടൺസ് എല്ലാം വലിച്ചു പൊട്ടിച്ചു. ഒരുനിമിഷം അവൾ പകച്ചു നിന്നു. അവന്റെ നെഞ്ചിൽ അമർത്തി കെട്ടിയിരിക്കുന്ന അവന്റെ യെല്ലോ ബനിയൻ രക്തത്തിൽ കുതിർന്നു ചുവപ്പും കാപ്പിയും മിശ്രമായ കടും നിറം ആയിട്ടുണ്ട്..അവളുടെ കണ്ണിൽ,ചോരയിൽ കുളിച്ചു കിടന്നു ജീവന് വേണ്ടി പിടഞ്ഞ റമിയുടെ മുഖം തെളിഞ്ഞു വന്നു. ആ നിമിഷം തന്നെ അവൾ തളർന്നു ബെഡിലേക്ക് വീണു.

"എടീ.ഒന്നുല്ല.വണ്ടി ഒന്ന് സ്ലിപ് ആയി.അങ്ങനെ പറ്റിയതാ.." സ്വന്തം വേദന പോലും മറന്നു അവൻ.വേഗം അവളുടെ അടുത്തേക്ക് നീങ്ങി.അവൾ തല ഉയർത്തി അവന്റെ കോളറിനു കുത്തി പിടിച്ചു. "നുണ പറയണ്ട.വന്നപ്പോ തൊട്ടു ചോദിക്കുന്നത് അല്ലേ ഞാൻ.ഒന്ന് പറയുന്നുണ്ടോ നീ എന്താ ഉണ്ടായേന്ന്.. " അവളുടെ ശബ്ദം വേദന കൊണ്ട് ഉയർന്നിരുന്നു.അതോടൊപ്പം കണ്ണുകൾ നിയന്ത്രണം ഇല്ലാതെ ഒഴുകാൻ തുടങ്ങി.അവളെ കൂടുതൽ തളർത്താനും കരയിപ്പിക്കാനും വയ്യായിരുന്നു അവന്.അതോണ്ട് ഉണ്ടായതൊക്കെ പറഞ്ഞു. "ഞാൻ..ഞാൻ ഉപ്പാനെ വിളിക്കാം.ഹോസ്പിറ്റലിൽ പോകാം.വാ എണീക്ക്.. " കരച്ചിൽ മാത്രല്ല, ഭയവും പിടി കൂടിയിരുന്നു അവളെ. "വേണ്ട..ഡാഡ്നെ അറിയിക്കണ്ട.. ഇനി ഡാഡ്ൻറെ കരച്ചിൽ കൂടെ കാണാൻ വയ്യാ.. " "എന്ന് പറഞ്ഞാൽ എങ്ങനെയാ.. ബ്ലഡ്‌ പോകുന്നുണ്ടല്ലോ..നീ ഒന്ന് എണീക്ക്..ഹോസ്പിറ്റലിൽ പോകാം.. "

ഓരോന്നു പറയും തോറും അവളുടെ കരച്ചിൽ കൂടിക്കൊണ്ട് വന്നു.അവൻ അപ്പൊത്തന്നെ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. അവളുടെ നെറ്റി അവന്റെ നെഞ്ചിൽ ഇടിച്ചു.അവനൊന്നു എരിവ് വലിച്ചു.അവൾ നിറ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി. "ബ്ലഡ്‌ പൊക്കോട്ടെ..കൂടി പോയാൽ മരിച്ചു പോകും.അത്രല്ലേ ഉള്ളു. അതിന് നീയെന്തിനാ ടെൻഷൻ അടിക്കുന്നെ.. " "നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഉപ്പാക്ക് ആരാ..? " "ആ ടെൻഷനേ ഒള്ളോ.. " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അവളുടെ മറുപടി, വാ ഹോസ്പിറ്റലിൽ പോകാം എന്നൊരു അലർച്ച ആയിരുന്നു. അവൻ അപ്പൊത്തന്നെ അവളുടെ വായ പൊത്തി പിടിച്ചു. "ഒച്ച വെക്കാതെടീ..ഡാഡ് എണീറ്റു വരും.ഹോസ്പിറ്റലിൽ പോകാൻ ഉള്ളത് ഒന്നുല്ല..ഒരു ചെറിയ മുറിവ്. ഇവിടുന്നു ശെരിയാക്കാവുന്നതേയുള്ളൂ.. " എന്നും പറഞ്ഞു അവൻ നെഞ്ചിൽ കെട്ടി വെച്ചിരിക്കുന്ന ബനിയൻ അഴിച്ചു എടുത്തു.

മുറിവിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അത് കാണാനുള്ള ശക്തി ഇല്ലാത്തത് കാരണം അവൾ വേഗം മുഖം തിരിച്ചു കളഞ്ഞു. "നീ കിടന്നോ..ഞാൻ കുളിച്ചിട്ടു വരാം. " അവൻ എഴുന്നേറ്റു..ഉടനെ അവളുടെ കൈ അവന്റെ കയ്യിൽ പിടുത്തമിട്ടു. "വെള്ളം വീണാൽ ബ്ലീഡിങ് കൂടും.. നീ ഇവിടെ ഇരിക്ക്..ഞാൻ മുറിവ് കെട്ടി തരാം.." അവൾ അവനെ പിടിച്ചു ബെഡിലേക്ക് ഇരുത്തി.ചാരാൻ വേണ്ടി തലയിണ കേറ്റി വെച്ചു. പതുക്കെ ഷർട്ട് അഴിച്ചു എടുത്തു. കോട്ടൺ കൊണ്ട് ബ്ലഡ്‌ ഒപ്പി എടുത്തു മുറിവ് ക്ലീൻ ചെയ്തു. ശേഷം മരുന്ന് വെച്ചു അമർത്തി കെട്ടി.ബ്ലഡ്‌ പടർന്ന ഷർട്ടും ബനിയനുമൊക്കെ വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.എന്നിട്ട് ബാത്‌റൂമിലേക്ക് പോയി ഒരു ബക്കറ്റ് വെള്ളം എടുത്തോണ്ട് വന്നു. ഇതെന്തിനാന്നുള്ള അർത്ഥത്തിൽ അവൻ നോക്കി നിൽക്കെ തന്നെ അവൾ ഒരു ടവൽ എടുത്തു വെള്ളത്തിൽ മുക്കി അവന്റെ ശരീരം നനച്ചു കൊടുത്തു. വിയർപ്പിന്റെ ഗന്ധം മാറാത്തതു കൊണ്ട് രണ്ടു മൂന്നു വട്ടം അതാവർത്തിച്ചു.അവൻ അത്ഭുതത്തോടെ കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കിയിരുന്നു. ആ നോട്ടം അവൾ കണ്ടിരുന്നു.

പക്ഷെ ആ ചാര കണ്ണുകളിലേക്ക് ഒരുവേള നോക്കി പോയാൽ പിന്നെ പിന്തിരിയാൻ പ്രയാസമാണ്. അവ തന്നെ അതിൽ അലിയിച്ചു കളയും.ആ ഭയം കാരണം അവളാ നോട്ടം പാടെ കണ്ടില്ലന്നു നടിച്ചു.. എല്ലാം കഴിഞ്ഞതിനു ശേഷം അവൾ ഷെൽഫിന്ന് അവന്റെയൊരു ത്രീ ഫോർത്ത് എടുത്തു കൊടുത്തു. ജീൻസ് മാറ്റി അത് ഇടാൻ പറഞ്ഞു. "താഴേക്കു ഇറങ്ങേണ്ട.ഫുഡ്‌ ഞാൻ ഇങ്ങോട്ട് കൊണ്ട് വരാം." അവൾ താഴേക്ക് പോയി അവനുള്ള ഭക്ഷണം എടുത്തോണ്ട് വന്നു. അവൻ വിശപ്പില്ല, വേണ്ടാന്ന് പറഞ്ഞു.രണ്ടു മൂന്ന് വട്ടം അവൾ കഴിക്കാൻ പറഞ്ഞു.അപ്പോഴൊക്കെ അവന്റെ മറുപടി വേണ്ടന്ന് തന്നെ ആയിരുന്നു.അവൾക്ക് ദേഷ്യം വന്നിരുന്നു.അതോണ്ട് പിന്നെ പറയാൻ ഒന്നും നിന്നില്ല. പിടിച്ചിരുത്തി വായയിലേക്ക് തിരുകി കൊടുത്തു..അവന് വേണ്ടതും അതുതന്നെ ആയിരുന്നു. നിറ പുഞ്ചിരിയോടെ ഓരോ വായയും കഴിച്ചിറക്കി.. അവൾ പ്ലേറ്റും എടുത്തു പോകാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു.

"എന്താ..? " അവൾ അവന്റെ മുഖത്തേക്ക് നോക്കി. "നീ കഴിച്ചോ.. " അവൾ ഇല്ലെന്ന് തലയാട്ടി.. "ഡാഡോ..? " "ഉവ്വ്..ഉപ്പാക്ക് മീറ്റിംഗ് ഉണ്ടായിരുന്നു.അവിടെന്ന് കഴിച്ചിട്ടാ വന്നേന്ന് പറഞ്ഞു.." "അപ്പൊ നീയെന്താ ഇതുവരെ കഴിക്കാഞ്ഞെ.." "നീ വരാതെ..... " മുഴുവൻ പറഞ്ഞില്ല.മടിച്ചു മടിച്ചു നിന്നു. "ഞാൻ വന്നില്ലെങ്കിൽ എന്താ.. ഇവിടുത്തെ ഫുഡ്‌ ഞാൻ കൊണ്ട് പോയിരുന്നോ..? " "വരുന്ന സമയം ആയിട്ടും കാണുന്നില്ല.വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല..എങ്ങനെയാ ഫുഡ്‌ ഇറങ്ങുക..ഇവിടെ തീ തിന്നുകയായിരുന്നു..അത് നിനക്ക് അറിയണോ..? " വന്ന ദേഷ്യത്തിൽ അവൾ അറിയാതെ പറഞ്ഞു പോയി.. നെഞ്ചിലേക്ക് കത്തി ഇറങ്ങിയ വേദനയിൽ ശരീരം ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ആ വാക്കുകൾ അവന്റെ വേദനയെ സംഹരിച്ചു കളഞ്ഞു.അവന്റെ മനസ്സ് നിറഞ്ഞു.. സന്തോഷത്തോടെ അവളെ നോക്കി. ഒപ്പം അവൾ ഇതുവരെ കഴിച്ചില്ലല്ലോന്നുള്ള സങ്കടവും.

അവൻ അവളോട്‌ പോയി കഴിച്ചിട്ട് വരാൻ പറഞ്ഞു.ഭക്ഷണം കഴിക്കലും കിച്ചൺ ക്ലീനിങ്ങുമൊക്കെ കഴിഞ്ഞു അവൾ വരുമ്പോൾ അവൻ ബെഡിന്ന് സോഫയിലേക്ക് മാറി കിടക്കാൻ ഒരുങ്ങുകയാണ്. "വേണ്ടാ.എണീക്കണ്ടാ.നീ ഇവിടെ കിടന്നോ..ഞാൻ സോഫയിൽ കിടന്നോളാം." അവനും വേണ്ടാന്ന് പറഞ്ഞു..പക്ഷെ അവൾ സമ്മതിച്ചില്ല.നിർബന്ധിച്ചു അവനെ അവിടെത്തന്നെ കിടത്തി. അവൾക്ക് തണുപ്പു പറ്റാത്തത് കാരണം ac സ്പീഡ് കുറച്ചിട്ടാണ് എപ്പോഴും ഇടാറ്..പക്ഷെ ഇന്ന് അവൾ സ്പീഡ് കൂട്ടിയിട്ടു.അവന് വിയർപ്പ് തട്ടി അസ്വസ്ഥത ഉണ്ടാവണ്ടന്ന് കരുതിയാണ്.കുറച്ച് നേരം അവന്റെ അടുത്ത് തന്നെ ഇരുന്നു.അവൻ മയങ്ങിയെന്ന് തോന്നിയതും എണീറ്റു ലൈറ്റ് അണച്ചു കിടന്നു. 🍁🍁🍁🍁🍁🍁 "എന്റെ മോനെ..സജൂ...!!" ഹോസ്പിറ്റലിൽ നിന്നുള്ള കാൾ വന്നത് തൊട്ടു ആ സ്ത്രീ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങിയതാണ്.ഇപ്പൊ ഐസീയൂവിന് മുന്നിൽ നിക്കുമ്പോഴും ആ നിലവിളിക്ക് കുറവ് ഒന്നുമില്ല.ശരീരത്തിൽ ഒരു മൊട്ടു സൂചി കുത്തണ്ട സ്ഥലം പോലുമില്ല, ഇഞ്ചി ചതക്കുന്ന പോലെ ചതച്ചിട്ടുണ്ട് താജ് അവനെ.

ഒന്നും പറയാൻ ആയിട്ടില്ല, ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..സനുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.ഇന്നലെ വീട്ടിലേക്ക് താജ്നോളം പ്രായമുള്ള ഒരുത്തൻ സജാദ്നെ അന്വേഷിച്ചു വരുന്നതും താജ്ൻറെ ഉന്മൂലനത്തിനു സഹായം ചോദിക്കുന്നതുമൊക്കെ സനു കേട്ടിരുന്നു.സജാദ്ന് പിന്നെ താജ്നോട് അടങ്ങാത്ത പക ഉള്ളത് കാരണം കണ്ണും ചിമ്മി ഹാരിസ്ൻറെ ഒപ്പം ചേർന്നു. ആസിഫ്നെ ഇതുവരെ പുറത്ത് ഇറക്കാൻ കഴിഞ്ഞിട്ടില്ല.അതൂടെ ചേർത്തു കൊടുക്കണം താജ്ന് എന്നായിരുന്നു സജാദ്ൻറെ മനസ്സിൽ..പക്ഷെ ഇപ്രാവശ്യവും താജ് അവനെ ചതച്ചരച്ചു..പക്ഷെ അതിന്റെ ഇടയിൽ എപ്പോഴോ സജാദ്ൻറെ കയ്യിലുള്ള കത്തി താജ്ൻറെ നെഞ്ചിലേക്ക് ആഞ്ഞു വീശിയിരുന്നു.ഉമ്മ തൊണ്ട കീറി കരയുമ്പോൾ ഞാൻ മാത്രം കരയാതെ നിക്കുന്നത് മോശമല്ലേന്ന് കരുതി സനു സജൂക്കാന്നും പറഞ്ഞു കള്ള കണ്ണീർ ഒലിപ്പിക്കാനും മൂക്ക് ചീറ്റാനും തുടങ്ങി. ഹാരിസിന് കാര്യമായി പരിക്കുകൾ ഒന്നുമില്ല.

കാശ് എറിഞ്ഞു കൂടെ കൂട്ടിയ ഗുണ്ടകളെയും സജാദ്നെയും താജ് എടുത്തിട്ടു പെരുമാറുന്നത് കാണുമ്പോൾ തന്നെ ഹാരിസ് ജീവനും കൊണ്ട് ഓടിയതാണ്.അത് കണ്ടു താജ് അവനെ കയ്യിലുള്ള ഹോക്കി സ്റ്റിക്ക് വെച്ച് എറിഞ്ഞിരുന്നു..ആ ഏറിന്റെ ഫലം ആയുള്ള കാല് ഒടിയൽ മാത്രമേ പറയത്തക്ക വിധത്തിൽ ഹാരിസിന് സംഭവിച്ചിട്ട് ഉള്ളു..വണ്ടി പോലും അവിടെ വിട്ടു ഓടിയതാണ്.ആ ഓട്ടം നിന്നത് വീടിനു മുന്നിലാണ്.ഇന്നത്തോടെ ഹാരിസ് ഒരു കാര്യം തീരുമാനിച്ചു. മനാഫ് അല്ല,അവന്റെ ഉപ്പ പറഞ്ഞാലും ഇനി താജ്ന് നേരെ കളിക്കാൻ നിക്കില്ലന്ന്.. 🍁🍁🍁🍁🍁🍁 രാവിലെ അവളുടെ കുളിയും നിസ്കാരവുമൊക്കെ കഴിഞ്ഞിട്ടും അവൻ എണീറ്റില്ല.അവൾ അടുത്തേക്ക് ചെന്നു.മറു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടന്നു നല്ല ഉറക്കമാണ്. അവൾ പതുക്കെ അവനെ പിടിച്ചു മലർത്തി കിടത്തി.അടുത്തിരുന്നു നെഞ്ചിന് മുകളിലേക്ക് ഉള്ള ബ്ലാങ്കറ്റ് താഴ്ത്തിയിട്ടു. രാത്രിയിൽ അവൻ പറഞ്ഞ പേരുകൾ ഇപ്പോഴും അവളുടെ ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ട്. സജാദും ഹാരിസും.. അതിൽ ഹാരിസ് എന്ന പേര് അവളെ തെല്ലു പോലും ഭയ പെടുത്തിയില്ല.

പക്ഷെ സജാദ്.. അവളുടെ കണ്ണിനു മുന്നിൽ പഴയത് ഒക്കെ തെളിഞ്ഞു വന്നു.. വല്ലാത്തൊരു ഭയം ഉള്ളിൽ ഉറഞ്ഞു കൂടി. "ഞാൻ കാരണം നീയും.." അവൾ വേദനയോടെ അവന്റെ നെഞ്ചിൽ തഴുകി. "എന്നെ നെഞ്ചിലേറ്റുന്നവരെ കാത്ത് കിടക്കുന്നത് ഇതാണ് അമൻ.ഇനി ഒരുവട്ടം കൂടി പ്രണയിച്ചു തോൽക്കാൻ വയ്യാ.വീണ്ടുമൊരു പ്രണയ നൊമ്പരം ഏറ്റു വാങ്ങാൻ വയ്യാ.റമിയുടെ അതേ വിധി ആയിരിക്കും നിനക്കും. ഒരുമ്മാൻറെ മുഴുവൻ ശാപവും എന്റെ തലയ്ക്കു മുകളിൽ ഉണ്ട്.. ആകെയുള്ള ഒരു മകന്റെ ജീവനാ ഞാൻ കുരുതി കൊടുത്തത്.ഇനി നിന്റെ ഉപ്പാനോടും അത് ആവർത്തിക്കാൻ എനിക്ക് കഴിയില്ല. നിന്റെ ഉപ്പാന്റെ ശാപം കൂടെ ഏറ്റു വാങ്ങാൻ എനിക്ക് കഴിയില്ല. ശപിക്കില്ലായിരിക്കും.പക്ഷെ വേദനിക്കും.ഞാനാ മനസ്സിൽ മരുമകൾ അല്ല,മകളാണ്. അങ്ങനെയുള്ള ആ മനസ്സ് ഞാൻ കാരണം പിടഞ്ഞു പോകാൻ പാടില്ല.മറന്നേക്കൂ അമൻ എന്നെ.. അല്ല.അമൻ അല്ല.താജ്..നിന്റെ ഈ ഗർവിനും സ്റ്റൈലിനും ചേരുന്ന പേര് അതാ.താജ് ആയിരിക്കണം.എന്നും നിന്റെ ഉപ്പാന്റെ താജ് ആയി ഇരിക്കണം നീ.."

നിറ കണ്ണുകളോടെ അവൾ അവന്റെ മുറിവേറ്റ ഇടത്തെ മാറിലേക്ക് മുഖം ചേർത്തു.പതിയെ അവിടം കവിൾ വെച്ചുരസി ചുണ്ടുകൾ അമർത്തി.. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ പതിച്ചു.അവളുടെ സ്വരം അവനെ ഉണർത്തിയില്ല.പക്ഷെ ആ ചുംബനത്തിന്റെയും കണ്ണുനീരിന്റെയും ചൂട് അവനെ ഉറക്കിൽ നിന്നും ഉണർത്തി. "തത്കാലം നിന്നെ താങ്ങാനുള്ള ശക്തി ഇപ്പൊ ഈ നെഞ്ചിന് ഇല്ല.നല്ല വേദന..മാറി കിടക്ക് മോളെ.." അവൻ അവളുടെ നെറുകിൽ തലോടി.അവൾ അനങ്ങിയില്ല. മുഖം ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് അമർത്തി.അവളുടെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകുന്ന കണ്ണുനീർ അവന്റെ നെഞ്ചിനെ നനയിച്ചു കൊണ്ടിരുന്നു.അവൻ അപ്പൊത്തന്നെ അവളെ ചേർത്തു പിടിച്ചു മറിഞ്ഞു കിടന്നു.അവൾ അടിയിലും അവൻ മേളിലുമായി. പെട്ടെന്നുള്ള മറിയലിൽ അവന് നെഞ്ചിലെ മുറിവിൽ വേദന അനുഭവപ്പെട്ടു.പക്ഷെ കാര്യമാക്കിയില്ല.

അവനു പ്രധാനം അവൾ ആയിരുന്നു. "എന്താ നിനക്ക്.. " അവൻ അവളുടെ കവിളിൽ കൈ വെച്ചു. "എന്തിനാ എന്നെ സംരക്ഷിക്കുന്നത്. അതു കൊണ്ടല്ലേ നിനക്കിപ്പോ ഇങ്ങനെ.. " അവൾ വിതുമ്പി. "നീയെന്റെ ജീവനാ..സ്വന്തം ജീവനെ ആരാ സംരക്ഷിക്കാതെ നിക്കുക.." അവൾക്ക് മറുപടി ഒന്നും ഉണ്ടായില്ല.വേദന കാരണം അവന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല.മുഖം താഴ്ത്തി പിടിച്ചു.അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. "ഒരുവട്ടമെങ്കിലും ഈ കണ്ണ് എനിക്ക് വേണ്ടി നിറഞ്ഞല്ലോ..അതുമതി.. നിന്റെ ഉള്ളിൽ എവിടെയോ ഞാൻ സ്ഥാനം പിടിച്ചെന്ന് മനസ്സിലാക്കാൻ ഇതുമാത്രം മതി എനിക്ക്.." അവൻ എണീറ്റു പോയി.അവൾ അപ്പോഴും വേദനയിൽ ആയിരുന്നു. മനസ്സിന്റെ സഞ്ചാരം ഏത് ദിശയിലേക്ക് ആണെന്ന് പോലും അറിയുന്നില്ല.എത്ര നാൾ ഇവിടെ ഇങ്ങനെ..??? അവൾ കണ്ണ് തുടച്ചു എണീറ്റു അവനുള്ള കോഫി എടുത്തോണ്ട് വന്നു.

അപ്പോഴേക്കും അവൻ കുളി കഴിഞ്ഞു റെഡി ആകുകയായിരുന്നു. "എങ്ങോട്ടാ..?" അവൾ കോഫി നീട്ടിക്കൊണ്ട് ചോദിച്ചു. "എങ്ങോട്ടാന്നോ..മാച്ച് ഉള്ള കാര്യം മറന്നോ നീ.ഏഴര മണിക്ക് കോളേജിൽ എത്തണം. ഇപ്പൊത്തന്നെ ലേറ്റ് ആയി.." അവൻ കോഫി വാങ്ങിച്ചു ഒരു സ്വിപ് കുടിച്ചു. "നീ പോകുന്നുണ്ടോ..വയ്യാതെ എങ്ങനെയാ..?" "പോകാതെ പറ്റില്ല.." "എന്ന് പറഞ്ഞാൽ എങ്ങനെയാ.. സ്വന്തം ബോഡിയെക്കാളും ഹെൽത്തിനേക്കാളും വലുതാണോ മാച്ച്.." "നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ ഇറങ്ങുവാ.." അവൻ കപ്പ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. "ആ..പൊക്കോ..ഞാനിപ്പോ ഉപ്പാനെ വിളിക്കും.ഇന്നലെ രാത്രി തല്ലുണ്ടായതും നിനക്ക് കുത്ത് കൊണ്ടതും ഞാൻ പറയും. തെളിവിന് നിന്റെ നെഞ്ചു മാത്രല്ല, വേസ്റ്റ് ബിന്നിലുള്ള ഷർട്ടും ബനിയനുമൊക്കെ എടുത്തു കാണിക്കും." "ഓ..നീ പറയോ..? " "ആ..പറയും.നീ പോയാൽ ഞാൻ പറയും." "പറയോ നീ.. " അവൻ വല്ലാത്തൊരു നോട്ടത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി. "ഇ..ഇല്ല..ഞാൻ പറയില്ല..നീ പൊക്കോ.."

ആ നോട്ടം പന്തി അല്ലാത്തത് കാരണം അവൾ വേഗം താഴേക്ക് വിട്ടു..ഒരു ചിരിയോടെ അവനും. "ബുള്ളറ്റ് എടുക്കാൻ ഒന്നും നിക്കണ്ട. ടൈം ആകുമ്പോൾ പറഞ്ഞാൽ മതി. ഡ്രൈവർ കൊണ്ട് വിടും കോളേജിലേക്ക്..ഞാൻ പോട്ടേ.. " അവൻ ജിപ്സി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പറഞ്ഞു..അവൾ ശെരിയെന്ന് തലയാട്ടി. "ഒരു ആൾ ദി ബെസ്റ്റ് താടി.. " "ഞാൻ എങ്ങും തരില്ല.പറഞ്ഞത് അനുസരിക്കാതെ പോകുന്നത് അല്ലേ.." "അപ്പൊ ഞാൻ വിജയിക്കണ്ടന്നാണോ..? " "എന്ന് ഞാൻ പറഞ്ഞോ..? വിജയിക്കാൻ ആൾ ദി ബെസ്റ്റ് ഒന്നും വേണ്ടാ.കോൺഫിഡൻസ് ഉണ്ടായാൽ മതി..പോകുന്ന വഴിയിൽ ഹോസ്പിറ്റലിൽ കാണിക്കണം.ഇല്ലേൽ നീ ജയിക്കില്ല.. ഞാൻ പ്രാകും നീ തോൽക്കാൻ.." "തോൽക്കാൻ നിന്റെ പ്രാക്ക് ഒന്നും വേണ്ടാ..എനിക്ക് എന്നിൽ വിശ്വാസ കുറവ് ഉണ്ടായാൽ മതി.." അവൻ പറഞ്ഞു..കൊടുത്തത് അതേ പോലെ തിരിച്ചു തന്നതാണെന്ന് അവൾക്ക് മനസ്സിലായി.അവൾ അവനെ തുറുക്കനെ നോക്കി.

"നോക്കി കൊല്ലാതെ പിശാശ്ശെ.. പോയി വരാം.." അവന്റെ ജിപ്സി ഗേറ്റ് കടന്നു പോയി. 🍁🍁🍁🍁🍁🍁 നുസ്ര എന്നും എബിയോട് മുന്നയുടെ കാര്യം ചോദിക്കും. അവൻ വിളിച്ചിരുന്നോ, ഹാപ്പി ആയിരിക്കുന്നോ എന്നൊക്കെ. എബി ഒന്നും മറച്ചു വെക്കില്ല. മുന്നയുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കും.സത്യം പറഞ്ഞാൽ നുസ്രയ്ക്ക് ആകെയുള്ള ഒരാശ്വാസം അതായിരുന്നു.. ഒരിക്കൽ മുന്നയെ കുറിച്ച് സംസാരിച്ചു സംസാരിച്ചു അവർ മുഹ്സിയുടെ കാര്യത്തിലേക്ക് എത്തി.. അവൾക്ക് വരുന്ന കല്യാണ ആലോചനകളൊക്കെ സ്വർണത്തിന്റെയും സമ്പത്തിന്റെയും പേരിൽ മുടങ്ങി പോകുന്നു എന്നും അതോർത്തു മുന്ന എപ്പോഴും വേദനപെടുകയാണെന്നും എബി നുസ്രയോട് പറഞ്ഞു.. മുഹ്സിക്ക് എപ്പോഴും വിളിക്കും. സംസാരിക്കും.എന്നാൽ ഒരുവട്ടമെങ്കിലും അവൾ സ്വന്തം വിഷമമോ വീട്ടുകാരുടെ വിഷമമോ കഷ്ട പാടുകളോ ഒന്നും പറഞ്ഞിട്ടില്ല. എന്നും സന്തോഷത്തോടെയാ സംസാരിക്കാറ്..സുഖമാണെന്ന് മാത്രമേ ഇന്നുവരെ പറഞ്ഞിട്ട് ഉള്ളു. അവൾ ഒരുപാട് സഹിക്കാനും ക്ഷമിക്കാനും കഴിവുള്ള ഒരു പെണ്ണാണെന്ന് നുസ്രയ്ക്ക് മനസ്സിലായി..നുസ്രയുടെ മനസ്സിൽ ചിലത് ഒക്കെ രൂപം കൊണ്ടു. 🍁🍁🍁🍁🍁🍁🍁

"ഇവൾ ഇതെവിടെ പോയി.ഫോൺ ബെല്ല് അടിക്കുന്നത് കേൾക്കുന്നില്ലേ.." അവളുടെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കേട്ടിട്ടു അവൻ ബാൽക്കണിയിൽ നിന്നും റൂമിലേക്ക്‌ വന്നു.ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു.. ഓ..വെറുതെ അല്ല.. അവൻ ഫോൺ എടുക്കാൻ നോക്കി. പക്ഷെ റിങ് കേൾക്കുന്നത് അല്ലാതെ ഫോൺ എവിടെയും കണ്ടില്ല.. ഈ പോത്ത് ഫോൺ എവിടെയാ വെച്ചിരിക്കുന്നെ.. അവൻ ചുറ്റിനും നോക്കി.ബാഗിൽ നിന്നുമാണെന്ന് മനസ്സിലായി. വൈകുന്നേരം വന്നവൾ ഈ സമയം ആയിട്ടും ബാഗിന്ന് ഫോൺ എടുത്തിട്ടില്ല..ഇതിന്റെയൊക്കെ ഒരവസ്ഥ..അവൻ ബാഗ് തുറന്നു ഫോൺ എടുത്തു.അപ്പോഴേക്കും കാൾ നിന്നിരുന്നു.അവൻ കാൾ ലിസ്റ്റ് എടുത്തു നോക്കി. മുന്നയായിരുന്നു വിളിച്ചത്.അവൾ ഇറങ്ങുമ്പോ പറയാമെന്ന് കരുതി അവൻ ഫോൺ ടേബിളിൽ വെച്ചു പോകാൻ നിന്നതും സിബ്ബ് തുറന്ന അവളുടെ ബാഗിൽ നിന്നും പേനയും പെൻസിലുമൊക്കെ പുറത്ത് ചാടുന്നതു കണ്ടു. അതൊക്കെ അകത്തേക്ക് തന്നെ കയറ്റി സിബ്ബ് ഇടാൻ ഒരുങ്ങിയതും എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവനാ സിബ്ബ് വലിച്ചു തുറന്നു. അതിനുള്ളിൽ കിടക്കുന്ന ലോക്കറ്റ് കണ്ടു അവനൊരു നിമിഷം തരിച്ചു നിന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story