ഏഴാം ബഹർ: ഭാഗം 57

ezhambahar

രചന: SHAMSEENA FIROZ

 അവളുടെ നിറമിഴികൾ ചുറ്റിനും അവനെ തേടി.അത് അറിഞ്ഞത് പോലെ അവന്റെ കരം അവളുടെ ചുമലിൽ സ്പർശിച്ചു.അവൾ ഉടനെ തിരിഞ്ഞു നോക്കി.. "നിന്റെ ഡ്രീം ആയിരുന്നില്ലേ ഇത്. ഞാൻ കാരണം അല്ലേ അന്ന് മുടങ്ങി പോയത്..ഊണും ഉറക്കവും ഇല്ലാതെ ദിവസങ്ങളോളം പിന്നാലെ നടന്നു ഉൽഘാടനം വരെ എത്തിച്ചിട്ടും അത് മുടങ്ങി പോയല്ലോന്നുള്ള സങ്കടം ഇനി വേണ്ടാ..ഇന്ന് ഇതിന്റെ ഉൽഘാടനം നടക്കും.ഇന്ന് മുതൽ തന്നെ ഈ ട്രസ്റ്റ്‌ പ്രവർത്തിച്ചു തുടങ്ങും..നിന്റെ ആഗ്രഹം പോലെ ഡാഡ് തന്നെ ഉൽഘാടനം ചെയ്യും..ഇപ്പൊ ഇങ്ങെത്തും നിന്റെ ഫാദർ ഇൻ ലോ.. " അവളുടെ കണ്ണിൽ നിന്നും പുറത്തേക്ക് ചാടിയ കണ്ണ്നീരിനെ അവൻ ചൂണ്ടു വിരൽ വെച്ചു തുടച്ചു നീക്കി.അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.സങ്കടവും സന്തോഷവുമെല്ലാം ഒന്നിച്ച് വരുന്നുണ്ടായിരുന്നു.ഉടനെ അവന്റെ മാറിലേക്ക് വീണു.. "താങ്ക്സ്.. " അവനെ കെട്ടിപ്പിടിച്ചു കണ്ണ് നിറയ്ക്കുന്നതിന്റെ ഇടയിൽ പറഞ്ഞു അവൾ.. "വേണ്ടാ..ഒരു ഐ ലവ് യൂ തന്നാൽ മതി.. " അത് കേട്ടതും അവൾ അപ്പൊത്തന്നെ മുഖം ഉയർത്തി അവനെ കൂർപ്പിച്ചു നോക്കി.അവൻ ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.. "പോടാ.. "

അവൾ അവന്റെ നെഞ്ചിൽ ഇട്ടു കുത്താൻ തുടങ്ങി. "ഒന്നും വേണ്ടാ മോളെ..എന്നും ഈ കുറുമ്പ് കണ്ടാൽ മതി.." അവൻ അവളുടെ അരയിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തു പിടിച്ചു.അവൾ എതിർപ്പ് ഒന്നും കാണിച്ചില്ല.പകരം അടക്കമുള്ള പെണ്ണായി അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു രണ്ടു കൈകൊണ്ടും അവനെ മുറുക്കെ പിടിച്ചു.എന്നിട്ടു താൻ കുടിയിരിക്കുന്ന അവന്റെ വിസ്തൃതമായ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു.അതുവരെ കൊടും വെയിൽ പടർന്നിരുന്ന അന്തരീക്ഷം അവരുടെ പ്രണയത്തിനു അനുകൂലമെന്നോണം ഇളം വെയിലിലേക്ക് മാറി. സൂര്യനൊപ്പം കാറ്റും അവരെ ആശിർവദിച്ചു.ഒരു നേർത്ത തെന്നൽ രണ്ടു പേരെയും തഴുകി അകന്നു.അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവനിലുള്ള പിടി മുറുക്കി.. കോളേജിലെ ഓരോ മൺതരിയും അവരുടെ പ്രണയ നിമിഷത്തെ നാണത്തോടെ നോക്കിക്കണ്ടു.. കുറച്ച് നിമിഷം കടന്നു പോയി.. ഒരു കൂട്ടം ചിരി ഉയർന്നു.ലൈല ഞെട്ടിക്കൊണ്ട് വേഗം മുഖം ഉയർത്തി അവനിൽ നിന്നും അകന്നു മാറി..

"ഇഷ്ടമല്ല..എനിക്കിഷ്ടമല്ല..നാഴികയ്ക്കു നാല്പത് വട്ടം ഈ മന്ത്രം ജപിക്കുന്നത് കേൾക്കാം.എന്നാലോ തരം കിട്ടിയാൽ റൊമാൻസ്നൊട്ടു കുറവുമില്ല..താജ്നെ ഞങ്ങക്ക് അറിയാം.അവന്റെ കാര്യം ഈ കോളേജ് മൊത്തം പാട്ടും ആണ്.. നിന്നെ അടുത്ത് കിട്ടിയാൽ അവനു പരിസര ബോധം പണ്ടേ ഇല്ല.. പക്ഷെ നീ..നിന്നെക്കുറിച്ചു ഞാൻ ഇങ്ങനെയൊന്നും കരുതിയില്ല മോളെ.. " ചിരിക്കുന്നതിന്റെ ഇടയിൽ തന്നെ എബി ലൈലയുടെ കാലേ പിടിച്ചു വാരി..അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.ഒരു ഭാഗത്തു താജ്..മറ്റേ ഭാഗത്തു ഒരു കുരങ്ങനും രണ്ടു കുരങ്ങത്തികളും. അവരുടെ ആക്കലും ചിരിയുമെല്ലാം എങ്ങനെയെങ്കിലും സഹിക്കാം,എതിർക്കാം.പക്ഷെ പറ്റാത്തത് താജ്നെയാണ്.അവന്റെ ആ ചാരക്കണ്ണ് കൊണ്ടുള്ള അനുരാഗം നിറഞ്ഞ നോട്ടവും ചെറു ചിരി വിരിയുന്ന ചുണ്ടുകളെയുമാണ് നേരിടാൻ പറ്റാത്തത്.അതാണ് അവളിൽ കൂടുതൽ ചമ്മൽ ഉളവാക്കുന്നത്. "എന്നിട്ടും നോട്ടം അവന്റെ മേലെ തന്നെ..ഒരു ഇത്തിരി എങ്കിലും ചമ്മൽ..എവിടുന്ന്..ഒരൊന്നൊന്നര തൊലിക്കട്ടി തന്നെ മോളെ നിനക്ക്.. എന്നാലും ഞാൻ നിന്നെക്കുറിച്ചു ഇത്രേം വിചാരിച്ചില്ല കേട്ടോ.. " എബി അവളെ വിടാനുള്ള ഭാവം ഇല്ലായിരുന്നു..

കാല് മാത്രമല്ല. തലയും കൂട്ടി പിടിച്ചു വാരി. അവൾ ആകെ ചൂളിപ്പോയിരുന്നു. തലയും താഴ്ത്തി പിടിച്ചു നിന്നു. "നീ അവളെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ടാ.. അവളെന്ത്‌ കാണിക്കുന്നുണ്ടേലും അതിനൊരു അന്തസ് ഉണ്ട്.ഇവരുടെ വിവാഹം കഴിഞ്ഞതാ..അപ്പൊ നാലാളുടെ മുന്നിൽ വെച്ചൊന്ന് കെട്ടിപ്പിടിച്ചെന്നു കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.. വെറും ലവേർസ് ആയിട്ടു പോലും നീയും ഇവളും ഇവിടെ കാട്ടി കൂട്ടുന്നതിന് കുറവൊന്നുമില്ലല്ലോ..എന്നിട്ടാണോ ഇവളെ പറയുന്നത്.. " എബിയുടെ ഒന്നിച്ച് കൂടി ചിരിച്ചു മരിച്ചാൽ അതിന് ഉള്ളത് അവൾ പിന്നെ തരുമെന്ന് ഓർത്തത്തും നുസ്ര വേഗം കളം മാറ്റി ചവിട്ടി. അടുത്ത് നിൽക്കുന്ന ജുവലിനെ കാണിച്ചു എബിയെ കളിയാക്കാൻ തുടങ്ങി.. "അത് വിട് നീ..എന്റെയും ഇവളുടെയും കാര്യം പിന്നെ. ഇപ്പൊ താജ്ന്റെയും ലൈലയുടെയും കാര്യമാ ഇവിടെ പറയുന്നത്..അല്ല ലൈല..നുസ്ര പറഞ്ഞു നിങ്ങൾ വിവാഹിതരാണെന്ന്.അതെനിക്കും അറിയാം.പക്ഷെ നീയാ വിവാഹം അംഗീകരിച്ചതാണോ..ഐ മീൻ താജ്നെ നീ നിന്റെ ഹസ്ബൻഡ് ആയി കാണുന്നുണ്ടോ..? "

എബി ലൈലയെ ഉറ്റു നോക്കി.. "അതൊക്കെ ഞങ്ങടെ പേർസണൽ മാറ്ററാ..നാണം ഇല്ലല്ലോ നിനക്ക് അതിലൊക്കെ ഇടപെടാൻ..നീ നിന്റെ കാര്യം നോക്കി പോയെ.. " ലൈല രക്ഷപെടാൻ വേണ്ടി പറഞ്ഞു.. "അയ്യടി മോളെ..അങ്ങനെയായോ.. ഇപ്പൊ ഞങ്ങളൊക്കെ ഔട്ട്‌..നിനക്ക് ഇവൻ മാത്രം മതി അല്ലേ.. നീയും നിന്റെയൊരു പേർസണൽ പ്രോപ്പർട്ടിയും..കൊണ്ടു പോയി ഉപ്പിലിട്ടു വെക്കടീ.." "ആ..വെക്കും.എനിക്ക് ഇവൻ മതി.. ഇവൻ മാത്രം മതി..അതിന് നിനക്ക് എന്താ..മുടക്ക് ഒന്നുമില്ലല്ലോ..കൊറേ നേരമായി തുടങ്ങിയിട്ട്..നുസ്ര പറഞ്ഞത് കേട്ടില്ലേ നീ..ഞങ്ങളുടെ വിവാഹം കഴിഞ്ഞതാ..എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിന് ഒരു അന്തസ് ഉണ്ട്.അല്ലാണ്ട് നിന്നെപ്പോലെ കണ്ടമാനം കയറൂരി വിട്ടത് പോലെയല്ല..ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും.ഇവനെ ചേർന്നു നിൽക്കും.കെട്ടി പിടിക്കും.വേണേൽ കിസ്സും ചെയ്യും.കാണണോ നിനക്കത്..." എബിയുടെ കളിയാക്കൽ അവളിൽ വാശി കയറ്റിയിരുന്നു.വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു

അവൾ എബിയോട്. "ഓ..ചുമ്മാ പറഞ്ഞിട്ട് ഒന്നും കാര്യമില്ല ലൈല.പ്രവർത്തിച്ചു കാണിക്കണം.ഏതായാലും അതിനുള്ള ധൈര്യമൊന്നും നിനക്കില്ല.നിന്നെ ഞങ്ങക്ക് അറിയുന്നത് അല്ലേ.." എബി അവളെ പറഞ്ഞു കൊച്ചാക്കി.. "എന്റെ ധൈര്യം ഞാൻ നിനക്ക് കാണിച്ചു തരാം.ചെയ്യുമെന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് ഞാൻ ചെയ്തിരിക്കും.ഇപ്പൊ കണ്ടോ നീ.. കണ്കുളിർക്കെ കണ്ടോ.. " തോൽക്കാൻ തയാർ അല്ലായിരുന്നു അവൾ.എബിയോട് വീറോടെ പറഞ്ഞിട്ട് താജ്ൻറെ അടുത്തേക്ക് പോയി.താജ് അല്ലെങ്കിൽ തന്നെ രണ്ടിന്റെയും വാക്ക് തർക്കം കണ്ടിട്ട് രണ്ടും ഇത് എന്തിനുള്ള പുറപ്പാടാന്നുള്ള ഭാവത്തിലാ നിൽപ്.ഇതിപ്പോ അവളുടെ നീക്കം കൂടെ ആയതും നീയിതു എന്ത് ഭാവിച്ചാടീന്നുള്ള അർത്ഥത്തിൽ നെറ്റി ചുളിച്ചവളെ നോക്കി.. "അവൻ എന്നെ വെല്ലുവിളിച്ചു. എനിക്ക് തോൽക്കുന്നത് ഇഷ്ടമല്ല.പ്രത്യേകിച്ച് വാശി കയറിയാൽ.ഒന്ന് സഹകരിക്കണം.. ഞാൻ ലൈറ്റ് ആയിട്ട് ഒന്ന് തന്നിട്ട് മാറിക്കോളാം.നീ തിരിച്ചൊന്നും ചെയ്യരുത് എന്നെ.. " അവൾ അവനോട് പതുക്കെ പറഞ്ഞു.അവളുടെ കണ്ണുകൾ കെഞ്ചുന്നത് അവൻ അറിഞ്ഞു. മറുപടിയായി അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.പിന്നെ ഒന്നും നോക്കിയില്ലന്ന് മാത്രമല്ല, ഒരുനിമിഷം പോലും പാഴ് ആക്കിയില്ല.

രണ്ടു കാലും ഉയർത്തി മണ്ണിൽ ഊന്നി പിടിച്ചു നിന്നു അവന്റെ വലത്തേ കവിളിൽ അമർത്തിയൊരു ഉമ്മ കൊടുത്തു.. അവന്റെ കണ്ണുകൾ വിടർന്നു. ശരീരം ആകെ കുളിരു കോരി. അവന്റെ ശരീരത്തിനു വല്ലാതെ മാറ്റം സംഭവിക്കുന്നതിന് മുൻപേ തന്നെ അവൾ അകന്നു നിന്നു.. മൂന്നു കുമ്പളങ്ങ കിട്ടിയാൽ മൂന്നെണ്ണത്തിന്റെ വായിൽ തിരുകി കയറ്റാം.ശ്വാസം അടക്കി പിടിച്ചു അമ്മാതിരി വായും പൊളിച്ചു നിക്കലാണ് എബിയും നുസ്രയും ജുവലും. "വാ അടക്കടാ..കണ്ടല്ലോ എന്റെ ധൈര്യം..ഇനി മേലാൽ എന്നെ കൊച്ചാക്കാൻ വരരുത്.എന്റെ ധൈര്യത്തെ തൊട്ടു കളിക്കരുത്... മതിയെടീ തൊള്ള തുറന്നത്..ഒന്ന് വാ..അഞ്ജലി മിസ്സിനെ കാണണം.." അവൾ എബിയുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു പറഞ്ഞു. എന്നിട്ടു നുസ്രയെയും വലിച്ചു അവിടെന്ന് പോയി.പോകുന്നതിന് മുന്നേ ഒന്ന് തിരിഞ്ഞു താജ്നെ നോക്കാനും ചുമ്മാന്നും കാണിച്ചു സൈറ്റ് അടിച്ചു ചിരിക്കാനും മറന്നില്ല അവൾ..എബിയും ജുവലും ഒരു മിനുട്ട് നേരം പരസ്പരം മുഖത്തോട് മുഖം നോക്കി.ശേഷം താജ്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.. "മോനെ എബിക്കുട്ടാ..നിന്റെ ബുദ്ധിയൊക്കെ കൊള്ളാം.അവളെ വാശി കയറ്റുന്നു..എനിക്കൊരു കിസ്സ് ചെയ്യിപ്പിക്കുന്നു..

എടാ.. ഇതൊക്കെ ലൈറ്റാ..ഇതിനേക്കാൾ സ്ട്രോങ്ങ്‌ ആയി അവളിപ്പോ ഇടയ്ക്ക് ഇടെ എനിക്ക് തരുന്നുണ്ട്.." "അത് എപ്പോഴാ..നീയും അവളും മാത്രം ഉണ്ടാകുന്ന നേരത്ത്.. ആരുടെയും മുന്നിൽ വെച്ചല്ലല്ലോ.. ഇതിപ്പോ ഞങ്ങടെ മുന്നിൽ വെച്ചാ.. വാശി പുറത്താണേലും ഒന്നും ചുമ്മാ പറയുകയും ചെയ്യുകയും ചെയ്യുന്ന ശീലം അവൾക്ക് ഇല്ല.. കിസ്സ് നീ വിട്..അവൾ പറഞ്ഞതൊക്കെ കേട്ടല്ലോ..നിന്നെ മാത്രം മതിയെന്ന്.. എടാ..അവളൊരുപാട് മാറിപ്പോയി..നിന്റെ സ്നേഹത്തിൽ എവിടെയോ അവൾ അടിപതറിപ്പോയി..നിന്റെ വീട്ടിൽ മാത്രമല്ല.. പുറത്തും അവൾ നിന്നെ ഭർത്താവ് ആയി അംഗീകരിക്കുന്നു എന്നതിന്റെ തെളിവാ ഇപ്പൊ കഴിഞ്ഞത്...ആഞ്ഞു പരിശ്രമിച്ചോ താജ്..ഇനിയൊരു കാരണവശാലും ആ മനസ്സ് മാറാൻ നീ അനുവദിക്കരുത്..അതിനുള്ള അവസരം നീ ഉണ്ടാക്കരുത്..നിന്റെ സ്വഭാവം അറിയുന്നത് കൊണ്ടു പറയുവാ.. " "ഇല്ല..എന്റെ ഭാഗത്തു നിന്ന് അങ്ങനൊന്നും ഉണ്ടാകില്ല.. നീ വാ.. സമയം ആകുന്നു.. "

"ലൈല മാത്രമല്ല..താജുo ഒരുപാട് മാറി.. ലൈല അവനെ മാറ്റി എടുത്തു.. ഒരിക്കലും നിർത്തില്ലന്ന് വിചാരിച്ച സിഗരറ്റ് പോലും അവൻ നിർത്തി കളഞ്ഞു..പണ്ട് അവനു മറ്റുള്ളവരുടെ ഇമോഷൻസ് അറിയില്ലായിരുന്നു.. പക്ഷെ ഇപ്പൊ അതറിയാം. അവൻ എല്ലാവരെയും ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യുന്നു.. ഇരുപത്തി നാല് മണിക്കൂറും മസ്സിലും പിടിച്ചു നടന്നവൻ ഇപ്പൊ അല്പമൊക്കെ ചിരിക്കാൻ പഠിച്ചു.. സ്നേഹിക്കുന്നുണ്ടെങ്കിലും അവളെ വേദനിപ്പിക്കുമായിരുന്നു അവൻ.. പക്ഷെ ഇപ്പൊ അതില്ല.. ആ വേദനിപ്പിച്ചതിനൊക്കെ പകരമായി സന്തോഷം നൽകുന്നു..ഇരട്ടി സന്തോഷം..എന്തുകൊണ്ടും ഈ ലോകത്ത് അവന് ചേരുന്ന ഒരേ ഒരു പെണ്ണ് അത് ലൈല തന്നെയാ.. അവനുള്ള അതേ സ്നേഹം അവൾക്കു അവനോടും ഉണ്ട്..അത് അവൾ സമ്മതിച്ചു കൊടുക്കുന്നില്ല.. അതെന്ത് കൊണ്ടാണെന്ന അറിയാത്തത്.. മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നെന്ന് മുന്ന പറഞ്ഞിട്ടുണ്ട്.. ചിലപ്പോ അത് മറക്കാൻ പറ്റാത്തോണ്ടാവും.. എന്തായാലും സാരമില്ല.. രണ്ടിനെയും ഒന്ന് വേഗം ഒരുമിപ്പിക്കണേ കർത്താവെ.. ഒരു കൂടു മെഴുകുതിരി.. അല്ലെങ്കിൽ വേണ്ടാ..ആദ്യം കാര്യം നടത്തി താ.. എന്നിട്ടു ഞാൻ ഓഫർ ചെയ്യാം.. നല്ല കർത്താവല്ലേ.. " താജ് പോകുന്നതും നോക്കി എബി പറഞ്ഞു..

"ഞാൻ വിചാരിച്ചത് ഈ തല മുഴുവനും ചെളിയാണെന്നാ.. ഇപ്പോഴാ അറിഞ്ഞത് ഒടുക്കത്തെ ബുദ്ധിയാണെന്ന്.. " അടുത്ത് നിൽക്കുന്ന ജുവൽ അവനെ നോക്കി ഒരു ചിരി ചിരിച്ചു.. "പൊന്നേ..നീയും കൂടെ ബാക്കി ഉണ്ടാരുന്നുള്ളൂ..ഇപ്പൊ ആ സങ്കടവും തീർന്ന്..വായിൽ വിരൽ ഇട്ടാൽ പോലും കടിക്കാത്ത പെണ്ണായിരുന്നു.. അതെങ്ങനെയാ.. ഇരുപത്തി നാല് മണിക്കൂറും നുസ്ര ചേച്ചി ലൈല ചേച്ചിന്നും പറഞ്ഞു ആ രണ്ടെണ്ണത്തിന്റെ പിന്നാലെ അല്ലേ..അപ്പൊ പിന്നെ ഇങ്ങനെ ആയില്ലങ്കിലെ അത്ഭുതമുള്ളു.. നീ ഒട്ടും കുറക്കണ്ടടീ..ചിരിക്ക്.. നല്ലോണം ചിരിക്ക്.. " "ഞാൻ ചുമ്മാ പറഞ്ഞതാ.. ചേട്ടായി പിണങ്ങാതെ... " "പിണങ്ങിട്ട് ഒന്നുമില്ല മുത്തേ.. തരാന്ന് പറഞ്ഞ സാധനം എവിടെ..? " "എന്ത് സാധനം.. " "ഇന്നലെ വൈകുന്നേരം ചോദിച്ചപ്പോൾ നാളെ തരാമെന്ന് പറഞ്ഞല്ലോ.. അത് എവിടെന്നാ.. എനിക്കിപ്പോ വേണം..വേഗം താ.. പരിപാടി തുടങ്ങാറായി.. പോകണ്ടേ.. " "എനിക്കൊന്നും ഓർമയില്ല.. " "ഇതീ പെണ്ണുങ്ങൾടെ സ്ഥിരം അടവാ..പറഞ്ഞു കൊതിപ്പിക്കും..

പിന്നെ ചോദിച്ചാൽ ഒട്ടും തരേമില്ല.. വെറുതെയല്ല നിങ്ങളെയൊക്കെ പെരുങ്കള്ളികൾ എന്ന് പറയുന്നത്.. മോൾക്ക്‌ ഓർമയില്ലേൽ ഞാൻ ഓർമപെടുത്തി തരാം..ഇത്തിരി മുൻപ് ലൈല ഇവിടെ വെച്ചു താജ്നു കൊടുത്തില്ലേ അത്...ഈ താജ്, റൊമാൻസ് എന്നൊക്കെ കേൾക്കുമ്പോഴേ ചൊറിച്ചിൽ ഇളകുന്നവളാ അവൾ..എന്നിട്ടും അവൾ താജ്നു കിസ്സ് കൊടുത്തില്ലേ.. അതും എല്ലാരുടേം മുന്നിൽ വെച്ച്.. നിനക്കാ പ്രശ്നമൊന്നുമില്ല.. ഇവിടിപ്പോ ആരുമില്ല..വേഗം താ.. " അവൻ കവിൾ അവൾക്ക് നേരെ കാണിച്ചു. "എനിക്ക് നാണം ആവുന്നു.. " അവൾ നഖം കടിച്ചു നിന്ന് ചിണുങ്ങി.. "ആ..എന്നാൽ നീ നിന്റെ നാണവും കെട്ടിപ്പിടിച്ചോണ്ട് ഇവിടെ നിക്ക്.. ഞാൻ പോകുവാ.. " "ചേട്ടായി..പിണങ്ങല്ലേ.. ഞാൻ തരാം.." പോകാൻ ഭാവിച്ച അവന്റെ കയ്യിൽ അവൾ പെട്ടെന്ന് പിടിച്ചു.. "എന്നാൽ താ.. " അവനൊരു ചിരിയോടെ അവിടെത്തന്നെ നിന്ന് അവളെ നോക്കി..അവൾ ചുറ്റിനും നോക്കി.ആരും ഇല്ലെന്ന് കണ്ടതും പതിയെ അവന്റെ അടുത്തേക്ക് നീങ്ങി കവിളിൽ ഒരുമ്മ കൊടുത്തു.. വേഗം മാറി നില്ക്കേo ചെയ്തു.. "ഇപ്പൊ മതി കേട്ടോ...വേണുമ്പോൾ ഒക്കെ ചോദിക്കും ഞാൻ.അപ്പൊ ഇങ്ങനെ ഓരോന്നു തന്നാൽ മതി.." അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.അവൾക്ക് വല്ലാതെ നാണം തോന്നുന്നുണ്ടായിരുന്നു.

മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു.. "ഇപ്പൊ ടൈമില്ല..പിന്നെ നാണിക്കാം.പോകാം.ഇല്ലേൽ മൂന്നും കൂടി ഇങ്ങോട്ട് വരും.. വാ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു നടന്നു.. ** "ഈ ഉൽഘാടന ചടങ്ങു നിർവഹിക്കാൻ എന്നേക്കാൾ അർഹമായ കൈകൾ ഉണ്ട് ഇവിടെ.. കോളേജിൻറെ ഭാഗമായി ഒരു ട്രസ്റ്റ്‌ വേണമെന്ന ആശയം കൊണ്ടു വന്നയാൾ.. അവിടുന്നും ഇവിടുന്നുമൊക്കെ കാശും കാര്യങ്ങളും കളക്ടു ചെയ്തു ദിവസങ്ങളോളം കഷ്ടപ്പെട്ട് ഇന്നിത് ഉൽഘാടനം വരെ കൊണ്ടെത്തിച്ചയാൾ..ഒരുവട്ടം മുടങ്ങി പോയതാ ഈ ചടങ്ങ്..ആ വിഷമമൊക്കെ ഇതിലൂടെ മാറട്ടെ.. ആൾ ആരാണെന്നു ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ലൈല..ലൈല അമൻ താജ്.. എൻറെ മരുമകൾ.. അതിലേറെ നിങ്ങടെ കോളേജ് സ്റ്റുഡന്റ്റ്റും കോളേജ് ചെയർമാൻ അമൻ താജ്ൻറെ വൈഫും..ഈ ഉൽഘാടന ചടങ്ങു നിർവഹിക്കാൻ ലൈല എന്നോടൊപ്പം ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.." റിബ്ബൺ കട്ട്‌ ചെയ്യാനുള്ള കത്രിക പ്രിൻസിപ്പൽ സന്തോഷത്തോടെ ഉപ്പാന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ ഉപ്പ ചുറ്റും കൂടി നിൽക്കുന്ന ഏവരോടുമായി പറഞ്ഞു..നുസ്രയും എബിയും അത് കേൾക്കേണ്ട താമസം ലൈല ലൈലാന്ന് വിളിച്ചു ആർക്കാനും കയ്യടിക്കാനുമൊക്കെ തുടങ്ങി. അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല..

സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു കാഴ്ചയൊക്കെ മങ്ങി പോയിരുന്നു.. "എടീ..വിളിക്കുന്നത് കേൾക്കുന്നില്ലേ.. " അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ടു നുസ്ര അവളെ പിടിച്ചു കുലുക്കി..അവളുടെ കണ്ണുകൾ താജിലേക്ക് നീണ്ടു..അവൻ ചെല്ല് എന്ന് കണ്ണുകൾ കൊണ്ടു കാണിച്ചു.. ഒപ്പം കണ്ണ് തുടക്കെന്നും ചിരിക്കെന്നും പറഞ്ഞു..അവൾ അപ്പൊത്തന്നെ കണ്ണ് തുടച്ചു കളഞ്ഞു ചുണ്ടിൽ പുഞ്ചിരി നിറച്ചു.. "ലൈലാ..വരൂ..നിന്റെ ഡ്രീമിന്റെ ഉൽഘാടനത്തിനു നിന്റെ കൈ കൂടെ പതിയട്ടെ.. " പ്രിൻസിപ്പൽ അവളെ വിളിച്ചു ഉപ്പാന്റെ അടുത്തേക്ക് നിർത്തി. സമയം നീണ്ടു പോകുന്നതിനു മുന്നേ ഉപ്പയും മകളും ചേർന്നു ഉൽഘാടന ചടങ്ങു നിർവഹിച്ചു..കയ്യടികൾ ഉയർന്നു..അവളുടെ മാത്രമല്ലാ,, അവിടെ ചുറ്റിനും കൂടി നിൽക്കുന്ന ഓരോ വിദ്യാർത്ഥികളുടെയും സ്റ്റാഫ്‌സിന്റെയും മനസ്സ് നിറഞ്ഞു.. അത്രമാത്രം ഏവരും കൊതിച്ചിട്ട് ഉണ്ടായിരുന്നു അവളുടെ സ്വപ്നം പൂവണിയാൻ.. *** കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു അവൻ സെറ്റിയിൽ നിന്നും എണീറ്റു ചെന്നു വാതിൽ തുറന്നു. നോക്കുമ്പോൾ നുസ്രയാണ് പുറത്ത്.. അവളുടെ കണ്ണും മുഖവുമൊക്കെ കരഞ്ഞു വീർത്തിട്ടുണ്ട്.അവനു ഒന്നും മനസ്സിലായില്ല..വാന്നും പറഞ്ഞു അകത്തേക്ക് വിളിച്ചു. "ലൈല..? "

അവൾ അകത്തേക്ക് കയറി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.. "മേളിലുണ്ട്.കുളിക്കുവാ..? എന്താ നുസ്ര..എന്തെങ്കിലും പ്രശ്നം..?" താജ് സംശയത്തോടെ അവളെ നോക്കി.. "താജ് എന്നോട് ക്ഷമിക്കണം..ഞാൻ അന്ന് ചെയ്ത ചതി ലൈല ഒരിക്കലും അറിയില്ലന്ന് ഞാൻ നിനക്ക് വാക്ക് തന്നിരുന്നു..അത് തെറ്റിച്ചാൽ നിനക്ക് ദേഷ്യം വരുമെന്ന് അറിയാം.നീ എന്ത് ശിക്ഷ വേണേലും തന്നോളു.ഞാൻ സ്വീകരിച്ചോളാം.പക്ഷെ ഇനിയും വയ്യാ..എനിക്ക് വയ്യാ ഇനിയും ഇങ്ങനെ നീറാൻ.എല്ലാം ലൈലയോടു തുറന്നു പറയാനാ ഞാനിപ്പോ വന്നത്.നീ അതിന് സമ്മതിക്കണം.പ്ലീസ്.. " അവളുടെ ശബ്ദത്തിനു വല്ലാത്ത തളർച്ചയുണ്ടായിരുന്നു.ഒപ്പം കണ്ണുകൾ നിറഞ്ഞു തൂകുന്നുമുണ്ട്. "അതിനിപ്പോ എന്താ ഉണ്ടായത്.. എന്താ പ്രശ്നം..അത് പറ നീ..." "ഇക്കാക്കാന്റെ മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തു.വരുന്ന മാസം മുപ്പതിനാ.ഇനി ഒരുമാസം തികച്ചില്ല.എന്റേതു അതിന്റെ ഒന്നിച്ച് തന്നെ വേണമെന്നാ ഉമ്മ പറയുന്നത്.പ്രൊപോസൽസ് നോക്കുന്നുണ്ട്.ഉമ്മയും ഇക്കാക്കയും ഇപ്പൊ അതിന്റെ പിന്നാലെയാ..ഉപ്പ അടുത്ത ആഴ്ച വരും.പിന്നെയുള്ള കാര്യം പറയേ വേണ്ടാ.നല്ല ചെറുക്കനെയും വീട്ടുകാരെയും കിട്ടിയാൽ അത് വെച്ചങ്ങു ഉറപ്പിക്കും.അതിന് മുന്നേ എനിക്ക് മുന്നയുടെ കാര്യം വീട്ടിൽ അവതരിപ്പിക്കണം.

പക്ഷെ എങ്ങനെ..മുന്നയുടെ നിലപാട് മാറാതെ ഞാൻ എങ്ങനെയാ.. അവന്റെ ഇഷ്ടം നേടുന്നത് പോയിട്ട് അവന്റെ മനസ്സിൽ എന്നോടുള്ള ദേഷ്യവും വെറുപ്പും മാറ്റാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.. അങ്ങനെയുള്ളപ്പോൾ എങ്ങനെയാ ഞാൻ അവന്റെ കാര്യം വീട്ടിൽ പറയുക.. എന്റെ വീട്ടുകാർക്കു ഇഷ്ടവും സമ്മതവും ആയിട്ട് കാര്യമില്ലല്ലോ.. അവനും ഇഷ്ടപ്പെടണ്ടെ..അവൻ സമ്മതിക്കണ്ടെ..അവനെ മറക്കാൻ ആവുന്നില്ല..ഞാൻ സ്നേഹിച്ചു പോയി..അവന്റെ പെണ്ണ് ആവാൻ ഒരുപാട് കൊതിച്ചു പോയി.. " പറയുന്നതിനൊപ്പം അവൾ കരയാനും തുടങ്ങി. "ഏയ്‌..നീ കരയാതിരിക്ക്..നീ അവന് വിളിച്ചോ..വിളിച്ചു കാര്യം പറയാരുന്നില്ലേ..? " "വിളിക്കാഞ്ഞിട്ട് ആണോ..ദേ ഇപ്പം കൂടെ ഒരു നൂറു വട്ടം വിളിച്ചു നോക്കി..എടുക്കുന്നില്ല..കട്ട്‌ ചെയ്യുന്നു.ഇക്കാക്കാന്റെ ഫോണിന്ന് വിളിച്ചു.അന്നേരം ഫോൺ എടുക്കുന്നു.പക്ഷെ ഞാൻ ആണെന്ന് അറിയുമ്പോൾ അതും കട്ട്‌ ചെയ്തു കളയുന്നു.ഇപ്പൊ സ്വിച്ച് ഓഫാ.ഞാൻ വിളിച്ചോണ്ട് നിക്കുന്നോണ്ടാവും.." "അവനെ പറഞ്ഞിട്ടും കാര്യമില്ല.നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു.

പെട്ടെന്ന് ഒരുദിവസം നിന്റെ ഭാഗത്തുന്ന് അങ്ങനൊന്നുണ്ടായപ്പോൾ സഹിക്കാൻ കഴിഞ്ഞിട്ട് ഉണ്ടാകില്ല.. ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരിൽ നിന്നും ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കളയും.. ആ വേദനയാണ് ദേഷ്യമായി വരുന്നത്.. വെറുപ്പ് ഒന്നും ഉണ്ടാകില്ല.. അത് വെറുതെ പറഞ്ഞതാ അവൻ.. " "എനിക്ക് അറിയില്ല...ലൈല എനിക്ക് മാപ്പ് തന്നാൽ അവനും തരാമെന്ന അന്ന് പറഞ്ഞത്..അവൻ വാക്ക് പറഞ്ഞാൽ വാക്കാ..അതുകൊണ്ട് എന്റെ മനസ്സ് ഇപ്പൊ പറയുന്നു ലൈലയോട് എല്ലാം തുറന്നു പറയണമെന്ന്.. പ്ലീസ് താജ്..അതിന് അനുവദിക്കണം നീയെന്നെ.. " "അവൾ ഒന്നും അറിയാൻ പാടില്ലന്നും അവളോട്‌ ഒന്നും പറയാൻ പാടില്ലന്നും പറഞ്ഞത് അവൾ തളർന്നു പോകുമോന്നുള്ള ഭയം കാരണമാ..അത് എന്റെ സ്വാർത്ഥതയാ..അവളോടുള്ള എന്റെ സ്നേഹ കൂടുതലാ..പക്ഷെ ഇപ്പൊ ഞാൻ അതൊക്കെ മാറ്റി വെക്കുവാ..കാരണം എന്റെ സ്വാർത്ഥത കൊണ്ടു നിന്റെ ഇഷ്ടവും ജീവിതവുമൊന്നും നിനക്ക് നഷ്ടപ്പെട്ടു പോകാൻ പാടില്ല.. ശെരിയാ..ഇനി മുന്ന നിന്നോട് ക്ഷമിക്കണമെങ്കിൽ അതിന് ലൈല വിചാരിക്കണം.കാരണം നീ തെറ്റു ചെയ്തത് അവളോടാണ്. അവളു തന്നെ സംസാരിക്കണം മുന്നയോട് ഇനി..

പറഞ്ഞോ..അവളോട്‌ എല്ലാം പറഞ്ഞോ.പക്ഷെ തളർത്തരുത്.ഇപ്പൊ ഒന്ന് ശെരിയായി വരുന്നതേയുള്ളൂ.. അവളെ കരയുന്ന ലൈലയായിട്ട് എനിക്ക് വേണ്ടാത്തോണ്ടാ.. അവളുടെ കണ്ണ് നിറയുന്നത് എനിക്ക് കാണാൻ വയ്യാ.അത് ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നില്ല..അത് കൊണ്ടാ.. ചെന്നോ.. " താജ് പറഞ്ഞു.നുസ്രയ്ക്ക് എന്തു ചെയ്യണമെന്ന് അറിഞ്ഞില്ല.ഒരു ഭാഗത്തു ലൈല, എല്ലാം അറിഞ്ഞാൽ അവൾ തളർന്നു പോകും.ചിലപ്പോ തന്നോടുള്ള ഫ്രണ്ട്‌ഷിപ്പേ വേണ്ടാന്ന് വെക്കും. മറുഭാഗത്തു താൻ.. ഒന്നും പറഞ്ഞില്ലേൽ തന്റെ പ്രണയം എവിടെയും തൊടാതെ പോകും.. അത് തനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.അവളൊരു നിമിഷം മുകളിലേക്ക് പോകണോ വേണ്ടയോന്നുള്ള ശങ്കയാലെ നിന്നു.. പക്ഷെ അപ്പോഴേക്കും " നീയോ.. എപ്പോ വന്നെടീ.." എന്നും ചോദിച്ചോണ്ട് ലൈല സ്റ്റെയർ ഇറങ്ങി ഹാളിലേക്ക് വന്നിരുന്നു.. നുസ്ര ഒന്നും മിണ്ടിയില്ല.പകരം താജ്നെ നോക്കി.അവൻ കണ്ണുകൾ കൊണ്ടു പറയ് എന്ന് കാണിച്ചു. നുസ്ര തലകുലുക്കി.. "എന്തെടി നിന്നു കഥകളി കളിക്കുന്നെ..അല്ല..നീയെന്താ പതിവ് ഇല്ലാതെ ഈ നേരത്ത്..നോട്സ് വല്ലതും വേണോ..? വിളിച്ചാൽ മതിയായിരുന്നല്ലോ..ഞാൻ കൊണ്ടു തരില്ലായിരുന്നോ..അല്ലെങ്കിൽ ദേ ഇവന്റെ കയ്യിൽ കൊടുത്തു വിട്ടേനെ.. "

"ലൈല..അതല്ല..എനിക്ക്..എനിക്കൊരു കാര്യം പറയാൻ.. " നുസ്രയ്ക്ക് പറയാൻ കഴിഞ്ഞില്ല. സങ്കടം കൊണ്ടു വാക്കുകൾ മുറിഞ്ഞു പോയി.അന്നേരമാണ് ലൈല അവളുടെ മുഖം ശ്രദ്ധിക്കുന്നത്.ആ മുഖം ഇരുണ്ടു കെട്ടിയിരിക്കുന്നത് ലൈല അറിഞ്ഞു.ഉടനെ നുസ്രയുടെ കയ്യിൽ പിടിച്ചു. "എന്താടാ...എന്താ മുഖമൊക്കെ വല്ലാണ്ട്..എന്തേലും പ്രശ്നമുണ്ടോ.." ലൈലയുടെ ശബ്ദത്തിൽ ആധി നിറഞ്ഞിരുന്നു.ഇനിയും പറയാതെ ഇരിക്കാൻ നുസ്രയ്ക്കു വയ്യായിരുന്നു.അവൾ മനസ്സിന്റെ ഭാരം ഇറക്കി വെക്കാൻ തന്നെ തീരുമാനിച്ചു...തന്റെ തെറ്റ് അവൾ ലൈലയോട് ഏറ്റു പറഞ്ഞു. "എന്താ...എന്താ നീ പറഞ്ഞത്.." എല്ലാം കേട്ടു കഴിഞ്ഞു വിശ്വാസം വരാതെ അതിലേറെ ഞെട്ടലോടെ ലൈല നുസ്രയെ നോക്കി.. "സത്യമാ..സത്യമാ ഞാൻ പറഞ്ഞത്. നീ കരുതുന്നത് പോലെ നിന്നെ ചതിച്ചതു താജ് അല്ല..ഞാനാ..ഞാനാ അന്നത് ചെയ്തത്..കാരണവും ഞാൻ പറഞ്ഞല്ലോ..മുന്നയോടുള്ള ഇഷ്ടകൂടുതൽ കൊണ്ടു ചെയ്തു പോയതാ.ഒപ്പം താജ്നു നിന്നെ കിട്ടണമെന്നും ഞാൻ ആഗ്രഹിച്ചു.." നുസ്ര വീണ്ടും പറഞ്ഞു.ലൈല ഒന്നും മിണ്ടിയില്ല..മൗനമായി കണ്ണീർ വാർക്കുകയായിരുന്നു. "ലൈലാ.." നുസ്ര വേദനയോടെ അവളുടെ ചുമലിൽ തൊട്ടതും അവൾ വേഗം പിന്നിലേക്ക് നീങ്ങി കളഞ്ഞു.. "എടീ.. " അവർക്ക് ഇടയിൽ താൻ ഇടപെടാൻ സമയം ആയെന്നു തോന്നിയതും അതുവരെ ഒന്നും മിണ്ടാതെ രണ്ടുപേരെയും നോക്കി നിന്ന താജ് ലൈലയുടെ അരികിലേക്ക് ചെന്നു.. അവൾ അപ്പൊത്തന്നെ സങ്കടം സഹിക്കാൻ പറ്റാതെ വായും പൊത്തി പിടിച്ചു കരഞ്ഞോണ്ട് ഓടിപ്പോയി റൂമിൽ കയറി വാതിൽ അടച്ചു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story