ഏഴാം ബഹർ: ഭാഗം 59

ezhambahar

രചന: SHAMSEENA FIROZ

"എന്താ ഈ സ്ഥലം നിനക്ക് പരിചയമില്ലേ..? " അവൻ വണ്ടി ഒതുക്കി അവളെ നോക്കി. "അതല്ല..എന്താ ഇവിടേന്നാ..? " "ഇവിടെ എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്.അയാളെ കാണാൻ വന്നതാ..പറഞ്ഞാൽ നീ അറിയും.. സനൂഫ് മാഹിൻ..എന്റെ കുഞ്ഞളിയനാ.. " "നിന്റെ അളിയൻ ആകുന്നതിന് മുൻപേ അവൻ എൻറെ അനിയനാ." "പിന്നെ എന്തിനാടീ പൊട്ടൻ കടിച്ചത് പോലുള്ള ഈ നിൽപും എന്താ ഏതാന്നൊക്കെയുള്ള ചോദ്യവും.. പോയി കൂട്ടിക്കൊണ്ട് വാടി അവനെ.. " "അയ്യടാ.നീ തന്നെ പോയി കൂട്ടിക്കൊണ്ട് വന്നാൽ മതി.. എനിക്കൊന്നും വയ്യാ ആ ഹെഡ് മിസ്സിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ..നീ അന്ന് പറഞ്ഞില്ലേ വലുതാകുമ്പോൾ അവൻ നിന്നെപ്പോലെ ആകുമെന്ന്... എന്നാൽ നീ കേട്ടോ..അതിന് അവൻ വലുത് ആകാൻ ഒന്നും കാത്ത് നിക്കണ്ട നീ..ഇപ്പൊത്തന്നെ നിന്റെ ബാക്കിയാ അവൻ..വേണേൽ നിന്നേം വിറ്റിട്ട് വരും.സംശയം ഒന്നും വേണ്ടാ..HM ന്റെ മുന്നിലേക്ക് ചെല്ല്..അവന്റെ ഗാർഡിയൻ ആണെന്ന് പറഞ്ഞാൽ മതി..അപ്പൊ തുടങ്ങിക്കോളും ആ പെണ്ണും പിള്ള കുത്തും കോമയും ഇല്ലാതെ അവൻ ഇവിടെ കാട്ടി കൂട്ടുന്ന വികൃതികൾടെ നീണ്ട ലിസ്റ്റ് വായിക്കാൻ..തല തെറിച്ചവനെന്നൊക്കെ കേട്ടിട്ടുണ്ട്..

അവനെ പോലെ ഒരുത്തനെ ഞാൻ എന്റെ ഈ ജന്മത്തിൽ വേറെ കണ്ടിട്ടില്ല..വയ്യാത്തോണ്ടാ..തീരെ കപ്പാസിറ്റിയില്ല..പൊന്നു മോൻ തന്നെ അങ്ങ് ചെന്നാട്ടേ കുഞ്ഞളിയനെ കൂട്ടാൻ.. " ലൈല രണ്ടു കയ്യും കൂപ്പി കാണിച്ചു പറഞ്ഞു.. "എങ്ങനെ തല തെറിക്കാതെ നിക്കും...ഒന്നുല്ലേലും ഈ പത്തു പതിമൂന്നു വർഷം നിന്റെ ഒന്നിച്ചാരുന്നില്ലേ സഹവാസം..ആ ഗുണം കാണിക്കാതെ നിക്കുമോ.. ഇവിടെ നിക്ക്..ഞാൻ കൂട്ടിട്ട് വരാം.." താജ് അവൾക്ക് ഇട്ടു നല്ലത് പോലെ ഒന്ന് താങ്ങി സ്കൂൾ ഗേറ്റ്ന് അകത്തേക്ക് പോയി. "തെണ്ടി.പറഞ്ഞത് കേട്ടില്ലേ.. എന്റെ ഒന്നിച്ചു സഹവസിച്ചിട്ടാണെന്ന്.. എന്ന് നിന്നെ പരിചയപ്പെട്ടോ അന്ന് മുതൽ തല തിരിഞ്ഞതാ അവൻ.. ഹ്മ്മ്..കൂട്ട് കൂടി എന്റെ അനിയനെ വഴി പിഴപ്പിച്ചതും പോരാ.. എന്നിട്ടിപ്പോ എന്നെ പറയുന്നോ.. " അവൾ താജ്നെ തെറി വിളിച്ചോണ്ടും പിറു പിറുത്തോണ്ടും ബുള്ളറ്റ്ന് ചാരി നിന്നു. ഇതെവിടെ പോയി..വിളിക്കാൻ പോയവനെയും കാണുന്നില്ലല്ലോ. ഇനി അവനെ നോക്കി ഞാൻ പോകണോ.. പത്തു മിനുട്ട് കടന്നു പോയി. രണ്ടിനെയും കാണാതായപ്പോൾ അവൾ നഖവും കടിച്ചോണ്ട് ഗേറ്റ്ന് അകത്തേക്ക് എത്തി നോക്കി.. വരുന്നത് ഒന്നും കാണുന്നില്ല.. അകത്തേക്ക് നോക്കി മടുത്തപ്പോൾ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..

"ലൈലൂ.." സനു ഓടി വന്നു അവളെ പിന്നിലൂടെ വട്ടം ചുറ്റി പിടിച്ചു.. "വന്നോ.. " അവൾ വേഗം അവന്റെ കൈകൾ അടർത്തി തിരിഞ്ഞു നിന്ന് അവന്റെ കവിളിൽ പിടിച്ചു വലിച്ചു.. "അല്ലടാ..നിന്നെ വിളിക്കാൻ വന്നവൻ എന്ത്യേ..എന്തു കോലമാടാ ഇത്..മുടി വളർന്നു മുഖം പോലും കാണുന്നില്ലല്ലോ പിശാശ്ശെ.. അല്ല..ബാഗും ബാസ്ക്കറ്റുമൊക്കെ എവിടെ.ഇനി നേരെ വീട്ടിലേക്കാ പോകുന്നത്.പോയി എടുത്തിട്ടു വാ..." "ലൈലുൻറെ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം ദാ വരുന്നു.." സനു ഗേറ്റ്ന് അകത്തേക്ക് കൈ ചൂണ്ടി.അവന്റെ ബാഗും ബാസ്കറ്റുമൊക്കെ തൂക്കി പിടിച്ചു വരുന്ന താജ്നെ കണ്ടു അവൾ തൊള്ള തുറന്നു.. "അമ്പട കേമാ..നീ ആള് കൊള്ളാല്ലോ.. " "പിന്നല്ലാതെ..ആ ഭൂതന വായ തുറക്കുമ്പോഴേ ഞാൻ ഓടി രക്ഷപെട്ടു..ജീവൻ രക്ഷ പോരാട്ടത്തിൽ ബാഗ് ഒക്കെ എന്ത്.. അത് അവിടെ വിട്ടിട്ടു പോന്നു.. പാവം താജ്..പെട്ട് പോയി.. " സനു ലൈലയെ നോക്കി ചുണ്ട് മലർത്തി.. "നീ പറയുമ്പോൾ ഞാൻ ഇത്രേം വിചാരിച്ചില്ലടീ..ഇവനെയാണോ നീ എന്റെ ബാക്കി എന്ന് പറഞ്ഞത്.. നിനക്ക് തെറ്റിപ്പോയി..ഇവൻ എനിക്കും മുൻപേ വന്നവനാ.. ഞാൻ ചെയ്ത തോന്നിവാസങ്ങൾക്ക് ഉള്ള വഴക്കു പോലും ഇന്നേ വരെ ഞാൻ കേട്ടിട്ടില്ല..എല്ലാം ഡാഡിയെക്കൊണ്ടും എബിയെക്കൊണ്ടും കേൾപ്പിക്കാറാ പതിവ്..

ആ ഞാനാ ഇപ്പം അവിടെ നിന്നു ആ പെണ്ണുങ്ങൾടെ വായിൽ ഇരിക്കുന്നത് മുഴുവനും കേട്ടത്.. ചെവി ചീഞ്ഞു നാറിപ്പോയി.. ഡെട്ടോൾ ഇട്ടു കഴുകണം ഇനി.. നമിച്ചു നിന്നെ ഞാൻ ഇത്രേം കാലം ഇവനെ സഹിച്ചതിന്.. " താജ് സനുവിനെ കടുപ്പിച്ചു നോക്കി.എന്നിട്ട് ലൈലയെ തൊഴുതു കാണിച്ചു.. "ടേക്ക് ഇറ്റ് ഈസി ബ്രോ..ഇതൊക്കെ എന്ത്..ഇതിന്റെ ഒരായിരം ഇരട്ടിയൊക്കെയാ ലൈലു കേട്ടിട്ടുള്ളത്.ചുള്ളിക്കമ്പ് പോലുള്ള ഇവള് പോലും തളർന്നിട്ടില്ല. എന്നിട്ടാണോ താജ് ഈ പറയുന്നത്. അപ്പൊ സത്യത്തിൽ ലൈലൂൻറെ പകുതി പോലും കപ്പാസിറ്റി ഇല്ലാല്ലേ നിങ്ങക്ക്..കാണാൻ മാത്രേ ഉള്ളൂല്ലേ..അകത്ത് ഒന്നൂല്ലല്ലേ.. " സനു താജ്നെ നോക്കി എന്തുവാടെന്നുള്ള അർത്ഥത്തിൽ കൈ മലർത്തി.. "മിണ്ടരുത് നീ..എത്ര എണ്ണത്തിന്റെ ചന്തിക്കാടാ നീ കോമ്പസ് കുത്തി കയറ്റിയത്..ഒരുത്തൻ ഇപ്പൊ അണ്ടർവെയർ വരെ ഇടാൻ പറ്റാത്ത അവസ്ഥയിലാണെന്നാ നിന്റെ HM പറഞ്ഞത്..ആരെടാ നീ..ആടു തോമയുടെ കൊച്ചു മോനോ..? കൊറേ കാലം പിന്നാലെ നടന്നു ദേ ഇവളെ പ്രണയിച്ചു.ആറ്റു നോറ്റു ഇവളെ തന്നെ കെട്ടേം ചെയ്തു.. അതിന് ഞാൻ ഇത്രേം വല്യ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല..നിന്റെ പെങ്ങളെ ആണെങ്കിൽ ഒന്നിനും കൊള്ളില്ല..

നിന്നെ ആണെങ്കിൽ എല്ലാത്തിനും കൊള്ളും..അല്ല..എല്ലാടത്തുന്നും കൊള്ളിക്കും നീ..പിടിക്കടാ നിന്റെ പാക്കും കോപ്പുമൊക്കെ..." താജ് നോക്കിപേടിപ്പിച്ചോണ്ട് ബാഗും ബാസ്കറ്റുമൊക്കെ സനുവിനെക്കൊണ്ട് പിടിപ്പിച്ചു.. "ലൈലൂ.." സനു അപ്പൊത്തന്നെ ലൈലയെ നോക്കി ചിണുങ്ങി. "അവൻ പറഞ്ഞത് കേട്ടല്ലോ.. മിണ്ടരുത് നീ...നീ എത്ര വിളിച്ചിട്ടും ചിണുങ്ങിയിട്ടും കാര്യമില്ല. ഇക്കാര്യത്തിൽ ഞാൻ അവന്റെ ഒന്നിച്ചാ..എത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്നോട് കാണിക്കുന്ന വികൃതിയൊന്നും സ്കൂളിൽ കാണിക്കരുതെന്ന്.അതെങ്ങനെയാ. അനുസരണ പണ്ടേ ഇല്ലല്ലോ.. അതുകൊണ്ട് അനുഭവിച്ചോ.." "നീ പോടീ രാക്ഷസി..ഇപ്പൊ കെട്ടു കഴിഞ്ഞു കെട്ട്യോനൊക്കെ ആയപ്പോ നിനക്ക് എന്നെ വേണ്ടാ..നിങ്ങൾ രണ്ടും ഒറ്റക്കെട്ട്..ഞാൻ തനിച്ച്..അല്ലേ.. " "നിന്നു മുഖം വീർപ്പിക്കാതെ ഇങ്ങോട്ട് കയറെടാ.. " ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു താജ് സനുവിനെ നോക്കി.. "ലേഡീസ് ഫസ്റ്റ്..ആദ്യം ലൈലു കയറ്..എന്നിട്ട് ഞാൻ കയറാം.." "അതുവേണ്ട..നീ നടുക്ക് കയറിക്കോ..പുറകിൽ ഇരിക്കേണ്ട.. വീണു പോകും.." "അയ്യടാ..എനിക്കൊന്നും വയ്യാ നിങ്ങടെ രണ്ടിന്റെയും ഇടയിൽ ഇരുന്നു ശ്വാസം മുട്ടാൻ... നീ തന്നെ അങ്ങ് കയറിയാൽ മതി നടുക്ക്.. ഞാൻ ബാക്കിൽ ഇരുന്നോളാം.. കയറ്..കയറ്.. "

"ഓ..ഒരു ബാക്കും നടുവും..ഒന്ന് കയറുന്നുണ്ടോ രണ്ടും.." ബാക്കും നടുവും പറഞ്ഞു രണ്ടും ഇപ്പോഴേ ഒന്നും കയറില്ലന്ന് കണ്ടതും താജ് ഇരുന്നു അലറി. അവൾക്ക് പിന്നെ പണ്ടേ അവനെ തീരെ പേടി ഇല്ലാത്തത് കൊണ്ടു അവന്റെ അലർച്ച കേൾക്കേണ്ട താമസം വേഗം കയറിയിരുന്നു.. അത് കണ്ടു അയ്യേ ലൈലു പേടിച്ചുന്നും പറഞ്ഞു അവളെ കളിയാക്കി ചിരിച്ചോണ്ട് സനുവും വേഗം കയറി. "നല്ലോണം പിടിച്ചിരിക്ക്.." അവൾ സനുവിനെക്കൊണ്ട് തന്നെ ചുറ്റി പിടിപ്പിച്ചു.അവന്റെ ഇരുത്തം ഓക്കേ ആയെന്നു കണ്ടതും അവൾ കൈ രണ്ടും മുന്നിലേക്ക് ഇട്ടു താജ്ൻറെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു.എന്നിട്ട് വിസ്തൃതമായ അവന്റെ പുറത്ത് മുഖം ചായിച്ചു വെച്ചു.സനുവും കുറച്ചില്ല.സനു മുഖം അവളുടെ പുറത്ത് അമർത്തി വെച്ചു.സനുവും അവളും നോൺസ്റ്റോപ്പ്‌ ആയിരുന്നു. എന്തൊക്കെയോ പറയുന്നു ചിരിക്കുന്നു.ആ പറച്ചിലും ചിരിയുമൊക്കെ നീണ്ടു പോയി ഒടുക്കം വഴക്കിൽ എത്തി.സനു അവളെ താജ്ൻറെ പേരു വെച്ചു കളിയാക്കുന്നത് ആയിരുന്നു അവളുടെ പ്രശ്നം.അവൾ കൈ പിന്നിലേക്ക് ഇട്ടു അവന്റെ തുടയിൽ നുള്ളി പറിക്കാനും മാന്താനുമൊക്കെ തുടങ്ങി. "അടങ്ങി ഇരിക്കടീ..ഇല്ലേൽ ഇവിടെ ഇട്ടേച്ചു പോകും... നേഴ്സറി കൊച്ചാണെന്ന അവളുടെ വിചാരം..വണ്ടിയിൽ ഇരിക്കുമ്പോൾ എങ്കിലും കയ്യും കാലും ഒന്ന് ഒതുക്കി വെക്കടീ.. "

അവരുടെ വഴക്കു ഡ്രൈവിങ്ങിനെ ബാധിക്കാൻ തുടങ്ങിയതും താജ് തല ചെരിച്ചവളെ നോക്കി പേടിപ്പിച്ചു.. "നിനക്ക് ഞാൻ പിന്നെ തരാടാ.. " അവൾ സനുവിന്റെ തുടയിൽ ഒരു കുത്തും കൂടെ വെച്ചു കൊടുത്തു വീർത്തു വന്ന മുഖം താജ്ൻറെ പുറത്ത് അമർത്തി വെച്ചിരുന്നു. "നിനക്ക് താജ്നെ ഇത്രേം പേടിയാണെന്ന് ഞാൻ ഇന്നാ അറിഞ്ഞത്..പുലിക്കുഞ്ഞിനെ താജ് എലി കുഞ്ഞാക്കി അല്ലേ.. " സനു അവളുടെ പുറത്ത് മുഖം അമർത്തി വെച്ചു പറഞ്ഞു ചിരിക്കാൻ തുടങ്ങി.അവൾ അതു മൈൻഡ് ചെയ്തതേയില്ല.ഇനി കയ്യും കാലും അനക്കിയിട്ടു വേണം മുൻപിൽ ഇരിക്കുന്നവൻ പറഞ്ഞത് പോലെത്തന്നെ വഴിയിൽ ഇട്ടേച്ചു പോകാൻ.അതോണ്ട് സനുവിന്റെ തോണ്ടലും മാന്തലുമൊക്കെ അവൾ സഹിച്ചു പിടിച്ചു അടങ്ങി ഒതുങ്ങി ഇരുന്നു.. നീണ്ടു വിശാലമായി കിടക്കുന്ന മണൽ പരപ്പിലാണ് താജ്ൻറെ വണ്ടി വന്നു നിന്നത്.മുന്നിൽ അനന്ത സാഗരം. "ലൈലൂ..കടൽ.." എന്നും പറഞ്ഞു സനു അപ്പൊത്തന്നെ വണ്ടിയിന്ന് ചാടി തുള്ളി ഇറങ്ങി തീരത്തേക്ക് ഓടി.അവളും ഇറങ്ങി.

സനു പോയതിന്റെ പിന്നാലെ പോകാൻ നിന്നതും അവൾക്ക് താജ്നെ ഓർമ വന്നു.തിരിഞ്ഞു നോക്കുമ്പോൾ അവൻ കൈ രണ്ടും മാറിൽ കെട്ടി വണ്ടിയിൽ കാലൂന്നി നിക്കുന്നത് കണ്ടു. "നീയെന്താ ഇങ്ങനെ നിക്കുന്നെ.. " അവൾ അവന്റെ അരികിലേക്ക് ചെന്നു. "പിന്നെ എങ്ങനെ നിക്കണം..തല കുത്തണോ.." "അതല്ല..നിക്കാൻ ആണോ വന്നേന്ന്..? " "അല്ലാണ്ട് പിന്നെ..കിടന്നുറങ്ങാൻ ആണോ.. " "പോടാ പട്ടി..നിന്നോട് ഒക്കെ ചോദിക്കാൻ വന്ന എന്നെ തല്ലാൻ ആള് ഇല്ലാഞ്ഞിട്ടാ.. " അവൾ മുഖം കനപ്പിച്ചു തിരിഞ്ഞതും കയ്യിൽ അവന്റെ പിടി വീണു..അവൾ തിരിഞ്ഞതുമില്ല.അവനെ നോക്കിയതുമില്ല.കയ്യിലേക്ക് നോക്കി കൈ കുടഞ്ഞു.അവൻ അപ്പൊത്തന്നെ അവളെ വലിച്ചു ദേഹത്തേക്ക് ഇട്ടു.അവൾ എന്തെങ്കിലുമൊന്നു പറയുന്നതിന് മുന്നേ അവളെ പിടിച്ചു തന്റെ ഇടതു വശത്തേക്ക് നിർത്തി അവളുടെ കയ്യിൽ കൈ കോർത്തു.. "നിക്കാൻ അല്ല..ദേ ഇങ്ങനെ കൈ കോർത്തു നടക്കാനാ വന്നേ..വാ.. " അവൻ അവളെയും ചേർന്നു മുന്നോട്ടു നടന്നു.വീശി അടിക്കുന്ന കാറ്റ് രണ്ടുപേരെയും തഴുകി അകന്നു കൊണ്ടിരുന്നു.കാറ്റ് ശക്തമാകുമ്പോൾ ഒക്കെ അവൾ അവനെ ഒട്ടി ചേർന്നു. "ഇരിക്കാം.." കുറേ ദൂരം നടന്നിരുന്നു.ഇളം വെയിൽ അവളെ ക്ഷീണതയാക്കി.

അവൻ എതിർപ്പ് ഒന്നും പറഞ്ഞില്ല. ആളൊഴിഞ്ഞ ഭാഗത്തു അവളെയും കൂട്ടി ഇരുന്നു.അവൾ ചുറ്റിനും നോക്കി. "നോക്കണ്ട..അവൻ അവിടെയുണ്ട്.." അവളുടെ കണ്ണുകൾ തിരഞ്ഞതു സനുവിനെ ആണെന്ന് അവനു മനസ്സിലായിരുന്നു.അവളൊന്നു ചിരിച്ചു.എന്നിട്ട് കടലിലേക്ക് കണ്ണും നട്ടിരുന്നു. "എന്താ ഇപ്പൊ തോന്നുന്നേ..? " അവൻ ഒരു കൈ അവളുടെ നടുവിലൂടെ ഇട്ടു അവളെ തന്നിലേക്ക് ചേർത്തിരുത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. "എനിക്ക് പാലൈസ് വേണം.ദേ അവിടുണ്ട്.ഞാൻ വരുമ്പോൾ കണ്ടിരുന്നു.. " അവൾ കടലിലേക്ക് ഉള്ള നോട്ടം മാറ്റി അവനെ നോക്കി.എന്നിട്ട് ഒരു ഭാഗത്തേക്ക്‌ കൈ ചൂണ്ടി കാണിച്ചു. "ഓ..ശവം..ആ മൂഡ് അങ്ങ് നശിപ്പിച്ചു..എന്തൊരു unromantic മൂരാച്ചിയാടീ നീ..മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന നീലക്കടൽ..വീശി അടിക്കുന്ന കാറ്റും തിരമാലയും.. ഇളം വെയിൽ അസ്തമിച്ചു സായാഹ്നം പടരുന്ന അന്തരീക്ഷം.. അതിലേറെ അരികിൽ നിന്നോട് ചേർന്നു ഞാൻ.. എന്നിട്ടും നിനക്ക് ഒന്നും തോന്നുന്നില്ലേ..? " "അതല്ലേ പറഞ്ഞെ എനിക്ക് പാൽ ഐസ് വേണമെന്ന്..വയറ്റിന്ന് കൂക്കലും വിളിയും തുടങ്ങി.. വൈകുന്നേരം ക്യാന്റീനിൽ പോകുന്ന സമയം ആയി..അതാ.. " അവൾ മുഖവും ചുളിച്ചു വയറു തടവാൻ തുടങ്ങി.. "എണീറ്റു പോടീ അവിടെന്ന്.. "

അവൻ അവളിൽ നിന്നും കൈ എടുത്തു അവളെ പിടിച്ചു നീക്കിയിരുത്തി.. "ആ പോകുവാ.ഞാൻ ഐസ് വാങ്ങിച്ചിട്ട് വരാം.എനിക്ക് വേണം. സനുവിനും വേണം.അവനും ഇഷ്ടാ.. നിനക്ക് വേണോ..ഒന്നിനു ടെൻ റുപ്പീസ്..അപ്പൊ മൂന്നണ്ണത്തിനു തേർടി റുപ്പീസ്..കാശ് താ.." "ഇതാ..എടുത്തോണ്ട് പോ..അവളും അവളുടെ കോപ്പിലെ പാലൈസും.." അവൻ പോക്കറ്റിന്ന് പേഴ്സ് എടുത്തു അവളുടെ മേലേക്ക് എറിഞ്ഞു ദേഷ്യം കൊണ്ടു മുഖം തിരിച്ചിരുന്നു.അവന്റെ കണ്ണുകളിൽ അലയടിച്ച പ്രണയം അവൾ കണ്ടിരുന്നു.ഒരു വേള ആ കണ്ണുകളിലേക്ക് നോക്കി പോയാൽ താൻ ആ പ്രണയ സാഗരത്തിലേക്ക് വഴുതി വീഴുമെന്നും നിമിഷ നേരങ്ങൾക്ക് ഉള്ളിൽ തന്നെ അതിൽ അലിഞ്ഞു ചേരുമെന്നും അവൾക്ക് അറിയാം.അതുകൊണ്ടാണ് കണ്ടില്ലന്ന് നടിച്ചതും പെട്ടെന്ന് വിഷയം മാറ്റി കളഞ്ഞതും.അവൾ ഒരു ചിരിയോടെ പേഴ്സും എടുത്തു എണീറ്റു പോയി.അവൾ അവിടുന്ന് പോകേണ്ട താമസം, സനു മണലിൽ കാലിട്ടടിച്ചും വെള്ളം തെറിപ്പിച്ചോണ്ടും ഓടി വന്നു താജ്ൻറെ അരികിൽ ഇരുന്നു.താജ് അപ്പൊത്തന്നെ കഴിഞ്ഞോ കളി എന്നും ചോദിച്ചു അവനെ ചേർത്തു പിടിച്ചു.അവൻ ഒന്നും മിണ്ടിയില്ല. മുഖം കനപ്പിച്ചു വെച്ചു.

"നിന്റെ ലൈലൂന് ഉണ്ട് ഈ സ്വഭാവം.ഇപ്പൊ നീയും തുടങ്ങിയോ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മുഖം വീർപ്പിക്കാൻ..എടാ..ഇത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല കേട്ടോ.." താജ് അവന്റെ കവിൾ പിച്ചി എടുത്തു. "ആാാ..വിട്..തൊടണ്ട എന്നെ..ഞാൻ പിണക്കമാ..എന്നോട് ദേഷ്യപ്പെട്ടല്ലോ..മിണ്ടണ്ട..പോ.." സനു പരിഭവത്തോടെ താജ്ൻറെ കൈ തട്ടി മാറ്റി. "അത് കള്ള ദേഷ്യം അല്ലായിരുന്നോ..? ചുമ്മാ നിന്റെ ലൈലൂൻറെ കണ്ണിൽ പൊടി ഇടാൻ.. ഞാൻ അവളെയൊന്നു സന്തോഷിപ്പിച്ചതല്ലേടാ..." "സന്തോഷിപ്പിച്ചതോ..? ലൈലൂനെയോ..? അതെങ്ങനെ..? " സനു ഒന്നും മനസ്സിലാകാതെ താജ്നെ നോക്കി കണ്ണ് മിഴിച്ചു. "എടാ..അനിയൻമാരുടെ കുറുമ്പും കുസൃതിയുമൊക്കെയാ ഏതു ഇത്താത്തമാർക്കും ഇഷ്ടം.. അതുപോലെ തന്നെയാ അവളും.. നിന്റെ വികൃതികളാ അവൾക്ക് ഏറ്റവും ഇഷ്ടം..പക്ഷെ അത് അതിര് കടന്നാൽ ഇഷ്ടക്കേടു വരും.ഒപ്പം വിഷമവും ഭയവുമൊക്കെ.. വികൃതി കാണിച്ചു കാണിച്ചു നീ ചീത്ത കുട്ടി ആകുമോ എല്ലാരും നിന്നെക്കുറിച്ചു മോശം പറയുമോന്നൊക്കെയുള്ള ചിന്തകൾ ഉണ്ടാകും അവളിൽ..

ഞാൻ നിന്നെ വഴക്ക് പറയുമ്പോൾ അവൾക്ക് സമാധാനം ആകും. അങ്ങനെയെങ്കിലും നീയൊന്നു നന്നാകുമല്ലോന്ന് കരുതും അവൾ..അത് മാത്രല്ല,, ഞാൻ നിന്നെ സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ അവളുടെ മുഖം വീർത്തേനെ.. നിന്നോട് മാത്രമല്ല..എന്നോടും.. നിന്നെ വഴക്കു പറയുന്നതിൻറെ ഇടയിൽ എന്നെ നാല് തെറിയും വിളിക്കും ഞാനാ നിന്നെ വഴി തെറ്റിക്കുന്നേന്നും പറഞ്ഞ്.. " "ഓഹോ..അപ്പൊ അതാണ്..നൈസ് ആയി കാലു മാറിയത് ആണല്ലേ.. അതുപറ..." "അല്ലട മുത്തേ..ഞാൻ എപ്പോഴും നിന്റെ സൈഡ് അല്ലേ..നീ ഒട്ടും കുറക്കണ്ട..തകർത്തങ്ങു പൊക്കോ.. ഞാനുണ്ട് നിന്റെ കൂടെ..ആ HM എന്ത് വേണേലും പറയട്ടെ..നീ അതൊന്നും കാര്യമാക്കണ്ട.. സഹിക്കാൻ പറ്റാതെ വന്നാൽ പറാ.. ഇരുട്ടടി കൊടുക്കാം നമുക്ക്..നീ എന്റെ പിൻഗാമി അല്ലേടാ ചക്കരെ..ജന്മം കൊണ്ടു നീ അവളുടെ ബാക്കി ആണേലും കർമം കൊണ്ടു നീ എന്റെ ബാക്കിയാ..ഭാവിയിൽ നീ എന്നേക്കാൾ വല്യ തെമ്മാടി ആകുമെടാ..ummaaah.. " താജ് സനുവിനെ ഇറുക്കി പിടിച്ചു നെറ്റിയിൽ അമർത്തിയൊരു മുത്തം കൊടുത്തു..

"അയ്യേ...വിട്..നിങ്ങള് ഈ ടൈപ്പ് ആയിരുന്നോ..ചെ..വൃത്തികെട്ടവൻ.. എന്നെ കിട്ടില്ല ഇതിനൊന്നും.. വേറെയാളെ നോക്ക്.. ശെ..ഞാൻ ഡീസന്റ്റാ.. " സനു താജ്നെ പിടിച്ചുന്തി നെറ്റി തുടച്ചു.. "പിശാശ്ശെ..അവൾക്കോ വേണ്ടാ.. ഇപ്പൊ നിനക്കും വേണ്ടേ.. ഒരുദിവസം നീയും അവളുമൊക്കെ ഇപ്പൊ അവഗണിച്ച ഈ ഉമ്മയും ചോദിച്ചോണ്ട് എന്റെ പിന്നാലെ വരുമെടാ ദാരിദ്രവാസികളെ. " താജ് സനുവിനെ നോക്കി പുച്ഛിച്ചു.. "ആാാ..അത് പറയുമ്പോഴാ ഓർമ വന്നേ.. താജ്..എന്താ രണ്ടിന്റെയും അവസ്ഥ..ഐ മീൻ ദാമ്പത്യ ജീവിതമൊക്കെ എങ്ങനെ പോകുന്നു..കിസ്സ് ഒക്കെ കിട്ടാറുണ്ടോ.. " "മ്മ്..പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇടയ്ക്ക് ഒക്കെ ഓരോന്നു കിട്ടും.. അതും വല്യ കനം ഒന്നും കാണില്ല.. " താജ് ഒന്ന് നെടുവീർപ്പിട്ടു.. "അതുമതി..നിങ്ങക്ക് അതുതന്നെ കൂടുതലാ...എപ്പോഴും തന്നാൽ പിന്നെ അവൾക്ക് എന്താ വില.. " "ദേ എന്റെ പള്ളയ്ക്കു ചേർന്നിരുന്നു എനിക്ക് തന്നെ വെച്ചാൽ ഉണ്ടല്ലോ..അവളു വെച്ചു തരുന്ന നുള്ളല്ല.. ഞാനൊന്നു തരും.. പിന്നെ നീ ഒരുമാസത്തേക്ക് തുട അനക്കില്ല.. " "ഇതാ നിങ്ങടെ കുഴപ്പം..ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് ബിപി ഹൈ ആവും..താജ്..ഒന്ന് കൂൾ ആവ്..അത് ലൈലുവാ.. നിങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം പെണ്ണ്..ഈ റെയർ ഐറ്റം എന്നൊക്കെ പറയില്ലേ അത്..

അവളുടെ സ്വഭാവം വെച്ചു ഒന്ന് തൊടാൻ പോലും സമ്മതിക്കേണ്ടാത്തതാ..എന്നിട്ടും അവളു നിങ്ങളെ തൊടാനും പിടിക്കാനുമൊക്കെ സമ്മതിക്കുന്നില്ലേ..നിങ്ങക്ക് കിസ്സ് തരുന്നില്ലേ.. താജ്..നിങ്ങക്ക് ഒരു കാര്യം അറിയാമോ..റമിയെ അവൾ എന്തുമാത്രം പ്രണയിച്ചിട്ടുണ്ട്.. എന്നിട്ടും ഒരുവട്ടം പോലും അവൾ റമിയെയോ റമി അവളെയോ കിസ്സ് ചെയ്തിട്ടില്ല..എന്തിന് കൂടുതൽ.. വേണ്ടാത്ത രീതിയിൽ പരസ്പരം ഒന്നു സ്പർശിച്ചിട്ട് കൂടിയില്ല..റമി അവളുടെ മനസ്സ് അല്ലാതെ ശരീരം കൊതിച്ചിട്ടില്ല..അത് അവൾ എപ്പോഴും പറയുമായിരുന്നു.. അത്രക്കും വിശുദ്ധിയോടെയാ പ്രണയിച്ചത്..ആ കഥകളൊക്കെ കേട്ടാൽ താജ് കരഞ്ഞു പോകും.. താജ്നെ സംബന്ധിച്ചിടത്തോളം റമി അവളുടെ കാമുകൻ അല്ലെങ്കിൽ അവളെ സ്നേഹിച്ച, അവൾ സ്നേഹിച്ചിരുന്ന ഒരുത്തൻ മാത്രമാണ്.പക്ഷെ റമിയെക്കുറിച്ച് കേൾക്കുകയും അറിയുകയും ചെയ്താൽ താജ് പോലും അറിയാതെ താജ് റമിയെ നെഞ്ചിലേറ്റി പോകും.റമിയുടെ മരണത്തെ പറ്റി പറഞ്ഞാൽ താജ്ൻറെ നെഞ്ച് പോലും പിടഞ്ഞു പോകും..എന്റെതും പിടഞ്ഞതാ.. ഞാനും ഒരുപാട് കരഞ്ഞതാ..

ലൈലു ഒരു ഏങ്ങലോടെ നെഞ്ചത്തടിച്ചു കരഞ്ഞു പറയുമ്പോൾ ഞാൻ വിശ്വസിച്ചില്ല.. സത്യം പറഞ്ഞാൽ റമി മരിച്ചു പോയെന്ന് വിശ്വസിക്കാനും ഉൾകൊള്ളാനും കഴിഞ്ഞില്ല.. പതിയെ ഞാനും ആ സത്യം ഉൾകൊണ്ടു..റമി ഇനി ഈ ലോകത്ത് ഇല്ലെന്ന് ഓർത്തിട്ടാണോ അതോ ലൈലൂൻറെ കരച്ചിൽ കണ്ടിട്ടാണോ ഞാൻ കരഞ്ഞത് എന്ന് എനിക്ക് തന്നെ അറിയില്ല.. ദിവസങ്ങളോളം അവളുടെ ഒന്നിച്ച് റൂമിൽ ഇരുന്നു ഞാനും കരഞ്ഞു.. എത്ര നാളായെന്നറിയോ അവളെ ഞാൻ ഇങ്ങനെ ചിരിച്ചു കണ്ടിട്ട്.. ചിരിക്കാറുണ്ട്..പക്ഷെ അത് മനസ്സ് മരണപ്പെട്ടു പോയവളുടെ ചിരിയായിരുന്നു.. പക്ഷെ ഇന്ന് ഞാൻ കണ്ടു..അവളുടെ മുഖത്ത് വിരിയുന്ന ചിരിക്ക് ജീവനുണ്ട്..ആ ചിരി അവളുടെ മനസ്സിന്ന് വരുന്നതാണ്.റമി പോയതിനു ശേഷം അവൾ കടലിന്റെ ഭംഗി ആസ്വദിച്ചിട്ടില്ല..അവളായി തിര തേടി പോകുന്നില്ല.തിര വന്നു അവളുടെ കാലിൽ തൊട്ടാലും അവൾ അത് കാണുന്നില്ല. അറിയുന്നില്ല..ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടമുള്ള കടലിനെ എങ്ങനെ അവൾ മറന്ന് കളഞ്ഞെന്നോർത്ത്..

പിന്നീടാ അറിയുന്നത് റമിയുടെ ഓർമ്മകൾ അവളെ ചുട്ടു പൊള്ളിക്കുന്നുണ്ടെന്ന്..അവൾ തന്നെ പറഞ്ഞു കടൽ ആസ്വദിക്കണമെങ്കിൽ തൻറെ കൂടെ റമി വേണമെന്ന്..റമി ഉണ്ടായിരിക്കുമ്പോൾ ആയിരുന്നത്രേ കടലിന് ഭംഗി.. അത്രപോലും അവൾക്ക് റമിയെ മറക്കാൻ കഴിയില്ലായിരുന്നു. പ്രകൃതിയുടെ ഓരോ സൗന്ദര്യത്തിലും അവൾ റമിയെ കാണുന്നു.കാരണം ഈ പ്രകൃതിയുടെ സൗന്ദര്യം പോലും അവളെ ആസ്വദിക്കാൻ പഠിപ്പിച്ചതു റമിയാ..റമിയുടെ ലൈലയിൽ നിന്നും അവൾക്ക് ഒരിക്കലും ഒരു പിൻവാങ്ങൽ ഉണ്ടാകില്ലന്നാ ഞാൻ കരുതിയത്.പക്ഷെ അവളാകെ മാറിപ്പോയി.വീണ്ടും ആ പഴയ ലൈലയിലേക്ക് സഞ്ചരിച്ചിരിക്കുന്നു..രൂപത്തിൽ മാത്രമല്ല.. ഭാവത്തിലും.ഇന്ന് അവൾ റമിയുടെ ലൈല അല്ല.ആ പഴയ ലൈലയാ..ഞങ്ങടെ ഉപ്പാന്റെ ചുണക്കുട്ടിയാ..വീറുള്ള ലൈലയാ.. എനിക്ക് ഉറപ്പായിരുന്നു താജ് അവളെ മാറ്റി എടുക്കുമെന്ന്.. താജ്ന് മാത്രമേ അവളെ മാറ്റി എടുക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസം സത്യമാ.അതിന്റെ തെളിവാ ഇന്ന് എന്റെ മുന്നിൽ നിൽക്കുന്ന ലൈലു..

ഇപ്പൊ ഞാൻ എത്രമാത്രം സന്തോഷിക്കുന്നു എന്നറിയാമോ താജ്ന്.ഇപ്പൊ എനിക്ക് അവളെക്കുറിച്ച് ഓർത്ത് ഒരു സങ്കടവുമില്ല..എന്നാ താജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്..അന്നാ..അവിടം തൊട്ടാ അവളുടെ ജീവിതം മാറി മറിഞ്ഞത്.. ദീർഘ നാളായി മരുഭൂമി പോലെ ഉറങ്ങി കിടന്നിരുന്ന അവളുടെ മനസ്സിൽ വീണ്ടും വസന്തം തളിർത്തിരിക്കുന്നു..Thank yuuh Thaj..Thank yuhh so much..." സനു കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു നിർത്തി..താജ്ന് മുന്നിലുള്ള കടൽ മങ്ങി കാണാൻ തുടങ്ങി.അത്രക്കും കണ്ണുകളിൽ നനവ് പടർന്നിരുന്നു.. "നിനക്ക്..നിനക്ക് റമിയെ ഒരുപാട് ഇഷ്ടമായിരുന്നോ..എന്നേക്കാൾ ഏറെ..? " താജ് സനുവിന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.നോക്കിയാൽ ആ കുഞ്ഞു മുഖത്ത് തളം കെട്ടി നിൽക്കുന്ന സങ്കടം തന്റെ കണ്ണുകളെ അനുസരണ കേട് കാണിക്കാൻ പ്രേരിപ്പിക്കുമെന്ന് അവനു അറിയാമായിരുന്നു.. "സ്നേഹമല്ലെ..അളന്നു തൂക്കി പറയുന്നത് എങ്ങനെയാ.. എനിക്കറിയില്ല..പക്ഷെ ഒരുപാട് ഇഷ്ടമായിരുന്നു റമിയെ..അത്രതന്നെ ഇഷ്ടമാ ഇന്ന് താജ്നെയും..റമിയെ കുറിച്ച് എന്ത് പറയണമെന്ന് എനിക്ക് അറിഞ്ഞൂടാ..കാരണം അത്രക്കുമുണ്ട് പറയാൻ..ഒന്ന് പറയാം..താജ്ൻറെ നേരെ ഒപോസിറ്റ്..ഒരു കാര്യത്തിൽ മാത്രമല്ല..

എല്ലാ കാര്യത്തിലും..യെസ്..താജ് എങ്ങനെ യാണോ അതിന്റെ നേരെ വിപരീതം..അത്രക്കും പാവമായിരുന്നു..ഒരുപാട് ഒരുപാട്..നേരിൽ കണ്ടിട്ടില്ല.. ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ.. പിന്നെ ഫോണിൽ സംസാരിച്ചിട്ടുണ്ട്..ഒന്നല്ല.. ഒരുപാട് വട്ടം..റമിയുടെ ശബ്ദമാണ് തന്നെ പ്രണയത്തിൽ വീഴ്ത്തിയതെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം അവളെ കളിയാക്കി ചിരിച്ചെന്നോ..ആളെ കാണാതെ ശബ്ദം കേട്ടു മാത്രം ഒരുത്തനെ മനസ്സിൽ കയറ്റിയ നിനക്ക് വട്ടാണ് ലൈലൂന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്..പക്ഷെ പിന്നീട് മനസ്സിലായി അവൾ വീണു പോയതിൽ തെറ്റ് ഒന്നുമില്ലന്ന്.. എന്ത് ഭംഗിയാണെന്നോ റമിയുടെ ശബ്ദം കേൾക്കാൻ..കാതുകളെ അല്ല കവരുക.മനസ്സിനെയാ ആ ശബ്ദം കവർന്നെടുക്കുക..ഫോണിലാ അങ്ങനെ..അപ്പൊ നേരിട്ട് എങ്ങനെ ആയിരിക്കും..എന്ത് മനോഹരം ആയിരിക്കും കേൾക്കാൻ..ഒരുപാട് പാട്ട് ഒക്കെ പാടി തന്നിട്ടുണ്ട് എനിക്ക് ഫോണിലൂടെ.. മരിക്കേണ്ടായിരുന്നു..സജുക്കാക്ക് കൊല്ലേണ്ടായിരുന്നു റമിയെ.. ഇന്നും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ..പാവം..

അല്ലെങ്കിലും നല്ല ആൾക്കാരെയൊന്നും റബ്ബ് ഒരുപാട് കാലം ജീവിക്കാൻ അനുവദിക്കില്ല.. പെട്ടെന്ന് വിളിച്ചു കളയും..പക്ഷെ താജ്..റമി ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ലൈലുവും ഞാനുമൊന്നും താജ്നെ പരിചയപെടില്ലായിരുന്നു. എന്തിന്..കണ്ടുമുട്ടുക കൂടി ഇല്ലായിരുന്നു അല്ലേ..? " "മ്മ്..ഞാനൊരു കാര്യം പറഞ്ഞാൽ നീ നിന്റെ ലൈലൂനോട് പറയുമോ..? " "പറയേണ്ടത് ആണെങ്കിൽ പറയാം.. പറയേണ്ടാത്തതാണെങ്കിൽ പറയില്ല.. " "പറയണ്ട..അവൾ അറിയണം. പക്ഷെ ഇപ്പോഴല്ല.. " "ഓക്കേ..പറയില്ല.. " "നീയിപ്പോ പറഞ്ഞില്ലേ എന്നെ സംബന്ധിച്ചിടത്തോളം റമി അവളുടെ കാമുകൻ അല്ലെങ്കിൽ അവൾ സ്നേഹിച്ച, അവളെ സ്നേഹിച്ച ഒരു പുരുഷൻ മാത്രം ആണെന്ന്..എന്നാൽ അങ്ങനെയല്ല.. ഞാനും അവനും തമ്മിൽ ഒരു ബന്ധമുണ്ട്..ഒരിക്കലും ആരാലും മായിച്ചു കളയാൻ കഴിയാത്തൊരു ബന്ധം..റമിയും ലൈലയും തമ്മിലുള്ള ബന്ധം കാലം എങ്കിലും മായിച്ചു കളയും..ദിവസങ്ങൾ പിന്നിടുന്തോറും അവളാ പ്രണയത്തിൽ നിന്നും മുക്തയായി കൊണ്ടിരിക്കും..

പക്ഷെ ഞാനോ..രക്തബന്ധത്തിനേ കാലം പോലും മായിച്ചു കളയില്ല.. അവൻ എന്റെ ചോരയാ..അവന്റെ സിരകളിൽ ഓടിയതും എന്റെ സിരകളിൽ ഓടുന്നതും ഒരേ രക്തമാ..ഒരേ ഉപ്പാക്കും ഉമ്മാക്കും പിറന്ന രണ്ടു മക്കളാ ഞങ്ങൾ..ഒരു മിനുട്ടിൻറെ വ്യത്യാസത്തിൽ പിറന്ന ഇരട്ട കുട്ടികൾ..രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന സഹജാത ഇരട്ടകൾ.." സനു നടുങ്ങിപ്പോയി.മുഖത്ത് പലതരം ഭാവങ്ങൾ മിന്നി മറഞ്ഞു. വിശ്വാസം വരാതെ താജ്നെ നോക്കി. "നോക്കണ്ട..സത്യമാ ഞാൻ പറഞ്ഞത്.. " "അപ്പൊ...അപ്പൊ അവൾ തേടി കൊണ്ടിരിക്കുന്നതു താജ്നെയാണോ..? " സനുവിന് അപ്പോഴും വിശ്വാസം ആകുന്നില്ലായിരുന്നു. "മ്മ്..അതേ...അവൾ തേടി കൊണ്ടിരിക്കുന്ന ആ മാലയുടെ അവകാശി ഞാൻ തന്നെയാ..അത് എന്റെ ഡാഡ്ൻറെതാ..ആ മാല കണ്ടപ്പോഴേ ഒരു സംശയം ഉണ്ടായിരുന്നു.പക്ഷെ അതിൽ എന്ത് ഇരിക്കുന്നു.ഒരാളെ പോലെ ഏഴു പേര് ഉണ്ടാകുമെന്നാ..പിന്നെയല്ലേ ഒരു മാല.അത് കൊണ്ടു അത് അവിടെ വിട്ടു.പിന്നെ ആ ലോക്കറ്റ് കണ്ടു. അത് നിന്റേത് ആണെന്ന് അവൾ നുണ പറഞ്ഞു.മനസ്സ് ആകെ കലങ്ങി മറിഞ്ഞു.ആ ലോക്കറ്റ് എന്നെ എന്തൊക്കെയോ ഓർമ്മപ്പെടുത്തി. അവൾ ഒരാളെ സ്നേഹിച്ചിരുന്നു എന്നല്ലാതെ അയാളുടെ പേര് പോലും എനിക്കറിയില്ലായിരുന്നു. മനഃപൂർവം ചോദിക്കാത്തതായിരുന്നു.എനിക്ക് അവളുടെ പഴയ കാലമൊന്നും വേണ്ടായിരുന്നു.

അവളെ മാത്രം മതിയായിരുന്നു.പക്ഷെ ആ ലോക്കറ്റ് എന്നെ വല്ലാതെ അസ്വസ്ഥത പെടുത്തിയപ്പോൾ ഞാൻ ചോദിച്ചു. അവൾ പേര് പറഞ്ഞു..ആ നിമിഷം തകർന്നു പോയി ഞാൻ..എല്ലാം അറിയാൻ വേണ്ടി അന്ന് തന്നെ ബാംഗ്ലൂർക്ക് പോയി.മുന്ന പറഞ്ഞു തന്നു അവളുടെയും അവന്റെയും ജീവിതത്തിൽ സംഭവിച്ചത് എല്ലാം.. സത്യം പറഞ്ഞാൽ ശ്വാസം പോലും നിലച്ചു പോയ അവസ്ഥ.അവിടെന്ന് ഇങ്ങോട്ട് എങ്ങനെ പിടിച്ചു നിന്നെന്ന് എനിക്ക് തന്നെ അറിയില്ല." "താജ്...താജ്ൻറെ ഉള്ളിൽ ഇത്രയും വേദന ഉണ്ടായിരുന്നോ..?" സനു പതിയെ അവന്റെ കവിളിൽ തൊട്ടു.. "വേദന..എന്റെ വേദനയെക്കുറിച്ച് ഞാൻ ഓർക്കുന്നില്ലടാ..എല്ലാം അറിഞ്ഞാലുള്ള അവളുടെ അവസ്ഥ എന്താകും എന്നോർത്തിട്ടാ ഈ വേദന.അവൾ തകർന്ന് പോകുമോന്നുള്ള ഭയമാ എനിക്ക്.. എന്റെ പ്രണയം എനിക്ക് സ്വന്തമാകാൻ, അതിലേറെ എന്റെ റമിയുടെ ആഗ്രഹം നിറവേറ്റാൻ അവളുടെ മനസ്സ് പിടിച്ചടക്കുവാനുള്ള ശ്രമത്തിലാ ഞാൻ ഇപ്പൊ.പക്ഷെ എല്ലാം അറിയുന്ന നാൾ,,എല്ലാത്തിനും ഒടുക്കം അവൾ എടുക്കുന്ന തീരുമാനം എന്താകും...ഒരിക്കലും റമിയുടെ സ്ഥാനത്തു എന്നെ കാണാൻ കഴിയില്ല എന്നാണെങ്കിലോ..?

വയ്യടാ..അവളെ പിരിയുന്നതു ഓർക്കാൻ കൂടെ വയ്യാ..അവൾ ഇല്ലാതെ ഒരുനിമിഷം പോലും എനിക്ക് ഇല്ല ഈ മണ്ണിൽ.ഒരു വാശി പുറത്താ പ്രണയിച്ചതും സ്വന്തമാക്കണമെന്നൊക്കെ ആഗ്രഹിച്ചത്..എന്റെ നേർക്ക് നേർ നിന്ന ഒരേ ഒരു പെണ്ണ് അത് അവളാ.. ആ അവളെ ഒന്ന് തോല്പിക്കണം.. അത്രേ ഉണ്ടാരുന്നുള്ളൂ..പക്ഷെ ഇപ്പൊ..അവൾ ഇല്ലാത്തൊരു ജീവിതം മരണത്തിനു മാത്രമേ നൽകാൻ പറ്റുള്ളൂ എന്നൊരു അവസ്ഥയാ..അവൾ എന്റെ ജീവനാണ്, പ്രാണനാണ്, അവൾ ഇല്ലങ്കിൽ ഞാൻ ഇല്ലന്നൊക്കെ കാമുകൻമാരും ഭർത്താക്കന്മാരുമൊക്കെ പറയുമ്പോൾ അതിനെയൊക്കെ അസ്സൽ ഒലിപ്പീരായും പെൺകോന്തൻമാരായും കണ്ടവനാ ഞാൻ..കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പൈങ്കിളിയല്ല പകരം വാശിയായിരുന്നു..പക്ഷെ ഇന്ന് ഞാൻ മാറിയിരിക്കുന്നു..ഞാൻ പോലും അറിയാതെ അവൾ എന്നെ മാറ്റി എടുത്തിരിക്കുന്നു..എന്റെ ശ്വാസത്തിലാടാ അവൾ അലിഞ്ഞു ചേർന്നിരിക്കുന്നത്.എപ്പോഴും അവൾ എന്റെ ഒന്നിച്ച് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.അവളുടെ ആ നോട്ടം..ദേഷ്യം..കുറുമ്പ്.. കളി.. ചിരി..എന്നും വേണം എനിക്ക് അതൊക്കെ.ഒരുമിനുട്ട് പോലും അകന്ന് ഇരിക്കാൻ പറ്റുന്നില്ല.

ഓരോന്നു പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നത് അവൾടെയാ റബ്ബർൻറെ സ്വഭാവം കാണാനാ.. ഒന്ന് തൊട്ടാൽ മതി..അപ്പൊ തെറിക്കും..ഉടനെ ഒന്ന് നോക്കിയാൽ മതി..അപ്പൊ അടങ്ങിക്കോളും..അത്രമാത്രം അവളിപ്പോ എന്നോട് അടുത്തിട്ടുണ്ട്..അസ്സലൊരു കാന്താരി.സമയം പോകാൻ അവൾ അടുത്ത് ഉണ്ടായാൽ മതി. നിനക്ക് അറിയാത്ത ഒരു കാര്യം കൂടെ ഉണ്ട്.നുസ്രയ്ക്കു പറ്റിയ ഒരു വിവരക്കേടിന്റെ ഫലമായാ അന്ന് എനിക്ക് അവളെ വിവാഹം ചെയ്യേണ്ടി വന്നത്.നുസ്രയ്ക്കു മുന്നയോടുള്ള പ്രണയം.അതാ നുസ്രയെ അന്ന് അങ്ങനെയൊന്നു ചെയ്യാൻ പ്രേരിപ്പിച്ചത്..എല്ലാവരും അത് അറിഞ്ഞു.ലൈലയോട് മാത്രം ഒളിച്ചു വെച്ചു.അത് ലൈലയെ പേടിച്ചിട്ടല്ല.അവൾ തളർന്നു പോകേണ്ടന്ന് കരുതിയാ.പക്ഷെ ഇന്നലെ നുസ്ര വന്നു തന്റെ തെറ്റ് അവളോട്‌ ഏറ്റു പറഞ്ഞു.അവൾ നുസ്രയോട് ക്ഷമിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.പക്ഷെ അതത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. ക്ഷമിക്കുക മാത്രമല്ല..നുസ്ര ക്ഷമ ചോദിക്കുമ്പോൾ അവൾ കരയുകയാ ചെയ്തത്..നിന്റെ മനസ്സ് അറിയാതെ പോയത് ഞാനാ..എന്റെ ഭാഗത്താ തെറ്റ് എന്നും പറഞ്ഞു അവൾ സോറി പറയാൻ തുടങ്ങി..എന്തു പാവമാടാ നിന്റെ ലൈലു..മനസ്സിൽ ഒന്നുമില്ല.. ദേഷ്യമില്ല..

വെറുപ്പ് ഇല്ല..ഒന്നും മനസ്സിൽ വെച്ചു നടക്കാൻ അവൾക്ക് അറിഞ്ഞൂടാ.അവളുടെ ആ മനസ്സിന്റെ നന്മ..അതൊന്നു പോരേടാ ഈ ജന്മം മുഴുവനും അവളെ ഈ നെഞ്ചിൽ കൊണ്ടു നടക്കാൻ..സത്യമാ പറഞ്ഞത്.. എന്റെ പ്രാണനാ നിന്റെ ലൈലൂ.. ആരെടാ അങ്ങനൊരു പെണ്ണിനെ മോഹിക്കാതെ..എന്റെ ആദ്യത്തേയും അവസാനത്തേയും പ്രണയമാ അവൾ..ഇന്ന് എന്റെ ഭാര്യയും..അവളുടെ സന്തോഷം..അതൊന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.. എപ്പോഴും അവളുടെ ചിരി കണ്ടാൽ മതി..അതുമാത്രം മതി എനിക്ക്..അതിന് വേണ്ടി ഞാൻ എന്തും ചെയ്തോളാം.അതൊരു ഒഴിഞ്ഞു മാറ്റം ആണെങ്കിൽ പോലും.." "താജ് ഇങ്ങനെ വിഷമിക്കാതെ.. അവൾക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ച് താജ്നെ.കാരണം താജ് അവളുടെ മനസ്സിൽ ഉണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും അവൾ അത് തുറന്നു പറയുകയും സമ്മതിച്ചു തരുകയും ചെയ്യും. അതിനുള്ള ഏക തടസ്സം റമിയുടെ ഓർമ്മകളാ..അല്ലാതെ മറ്റൊന്നുമില്ല. താജ് തന്നെ പറഞ്ഞല്ലോ..അവളും റമിയും തമ്മിൽ ഉണ്ടായിരുന്ന പ്രണയ ബന്ധം കാലം മായിച്ചു കളയുമെന്ന്..കളയും.. ഉറപ്പാ.. താജ്ൻറെ സ്നേഹവും സംരക്ഷണവുമെല്ലാം ഒരുപാട് കിട്ടുമ്പോൾ അവൾ റമിയെ പൂർണമായും മറന്നോളും.അത് ഉറപ്പാണ് താജ്..അവസാനം നോ എന്നൊരു തീരുമാനം അവൾ എടുക്കില്ല എന്ന് തന്നെയാ എന്റെ മനസ്സ് പറയുന്നത്..വിഷമിക്കല്ലേ താജ്..നമ്മൾ തെമ്മാടികൾ ഇങ്ങനെ കരയാൻ പാടുണ്ടോ...?"

താജ്ൻറെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.സനു അത് കുസൃതി പറഞ്ഞും കാണിച്ചും തുടച്ചു കൊടുത്തു.എന്നിട്ട് വിഷയം മാറ്റാൻ വേണ്ടി പെട്ടെന്ന് ഓർമ്മ വന്ന മറ്റൊന്ന് അവനോട് ചോദിച്ചു. "അല്ല താജ്.. ഞാൻ അന്ന് വിളിച്ചു പറഞ്ഞ കാര്യം ലൈലൂനോട് പറഞ്ഞോ നിങ്ങൾ.. " "ഇല്ല..പറഞ്ഞില്ല..പറഞ്ഞാൽ പിന്നെ അതിന്റെ പിറകെ ഇറങ്ങും.. മുഴുവൻ കേൾക്കാൻ ഒന്നും നിക്കില്ല..കരയാനും പൊട്ടി തെറിക്കാനുമൊക്കെ തുടങ്ങും.. ഇപ്പൊ ശാന്തയായി ഇരിക്കുന്നവൾ ഒരു ഉഗ്രരൂപിണി ആയെന്നു വരാം.. ചിലപ്പോ അവളൊരു കൊലപാതകം തന്നെ ചെയ്തെന്നും വരാം.എനിക്ക് വയ്യ മോനെ ഒന്നും കാണാനും കേൾക്കാനും.കോളേജുo കാര്യങ്ങളുമൊക്കെ കഴിഞ്ഞു ആകെ കിട്ടുന്നത് ഇത്തിരി നേരമാ..ആ നേരം എനിക്ക് വേണം അവളെ.. കരച്ചിലും പിഴിച്ചിലും ഒന്നും ഇല്ലാതെ എന്നോട് മാത്രം അങ്കം വെട്ടുന്ന എന്റെ പെണ്ണായിട്ട്... " "അപ്പൊ ഞാൻ അന്ന് അത്രയൊക്കെ പറഞ്ഞിട്ടും താജ് അതിന് വേണ്ടി ഒന്നും ചെയ്തില്ലേ..? " സനുവിന്റെ മുഖത്ത് ആധി നിറഞ്ഞിരുന്നു.. "നീ ടെൻഷൻ അടിക്കേണ്ടടാ..ഞാൻ അത് നിസ്സാരമാക്കി കളഞ്ഞെന്നാണോ നിന്റെ വിചാരം.. വേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്..നീ ചുമ്മാ അതൊന്നും ഓർക്കേണ്ട.. " "അതല്ല താജ്..അവളോട്‌ പറയാതെ.. അധിക കാലമൊന്നും മറച്ചു വെക്കാൻ പറ്റില്ല..

ഉടനെ അവൾ ഇത് അറിയും..അന്നേരം അവളുടെ പ്രതികരണം എന്തെന്ന് എനിക്ക് ഊഹിക്കാൻ കൂടെ വയ്യാ..താജ് പറഞ്ഞത് സത്യമാ..അവളൊരു കൊലപാതകി ആവും.മിക്കവാറും അവളു ചെയ്യുന്ന കൊലപതാകത്തിനു ഇരയാകുന്നത് നിങ്ങൾ ആയിരിക്കും..എന്തിനാ മറച്ചു വെച്ചേന്നും ചോദിച്ചു അവൾ നിങ്ങളോട് പൊട്ടി തെറിക്കും..അത് വേണോ താജ്..?" "പെട്ടി തെറിക്കട്ടേ..അടക്കി നിർത്താൻ എനിക്ക് അറിയാം.. എന്തായാലും അവൾക്ക് നഷ്ടം വരുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല.. ഇനി ചെയ്യേമില്ല..അതൊക്കെ പോട്ടേ..നിന്റെ ലൈലു എന്ത്യേ.. ഐസ് വാങ്ങിക്കാൻ ആണെന്നും പറഞ്ഞ് പോയിട്ട് മണിക്കൂർ ഒന്നായല്ലോ.. " "പേടിക്കണ്ട..ആരെയും വായിനോക്കി നിക്കേമില്ല.. ആരുടെയും ഒന്നിച്ച് ഒളിച്ചോടി പോവേമില്ല..അക്കാര്യത്തിൽ വിശ്വസിക്കാം...താജ്നെ പോലെ അല്ല.. " സനു പല്ല് ഇളിച്ചു കാണിച്ചു. "നീ എന്റെ കയ്യിന്ന് വാങ്ങിക്കും.. പോടാ അവിടെന്ന്..പോയി അവളെ നോക്കിട്ട് വാ.. " "നോക്കി പോവോന്നും വേണ്ടാ..ദേ വരുന്നുണ്ട് ഐസും നക്കിക്കൊണ്ട്.." സനു ഒരു ഭാഗത്തേക്ക്‌ കൈ ചൂണ്ടി കാണിച്ചു. "പ്രേമിക്കുമ്പോൾ ഞാൻ വിചാരിച്ചു ഇവള് ഒടുക്കത്തെ പെർഫെക്ട് ആണെന്ന്..ഇപ്പോഴല്ലേ അറിയുന്നത് ഇതിന്റെ നെട്ടും ബോൾട്ടുമൊക്കെ കംപ്ലീറ്റ് ലൂസ് ആണെന്ന്.. "

"അതെന്താ..ഐസ് തിന്നുന്നവർ വട്ടൻമാരാണോ.." സനു മനസ്സിലാകാതെ താജ്നെ നോക്കി.. "അല്ല..പക്ഷെ നിന്റെ ലൈലു ആണ്.. മുഴുപിരി ലൂസാ അവൾക്ക്.. ഒന്ന് ശെരിക്കും നോക്കെടാ.. " താജ് സനുവിന്റെ തല പിടിച്ചു അവളു വരുന്ന ഭാഗത്തേക്ക്‌ തിരിച്ചു.. വലത്തേ കയ്യിൽ ഒരു ഐസ് ഉണ്ട്. അത് നക്കി നക്കി നുണഞ്ഞോണ്ടാ വരുന്നത്.ടേസ്റ്റ് ആസ്വദിക്കുന്നത് കാരണം നടത്തം ആനയെയും കടത്തി വെട്ടും.പയ്യെ പയ്യെ ഒരടി രണ്ടടി.അത്ര തന്നെ..ചുണ്ടിലേക്ക് വെക്കുന്ന ഐസ് മുഴുവനും വായിലേക്ക് അല്ല.പുറത്തേക്കാ വീഴുന്നത്.ആകെ ഐസിൽ കുളിച്ചു നാറി പെണ്ണ്.അതാണേൽ ആ കൈ വെച്ചു തന്നെ മുഖവും ദേഹവുമൊക്കെ തുടക്കുന്നുമുണ്ട്. മറ്റേ കയ്യിൽ രണ്ടു ഐസ് ഉണ്ട്. അതിന്റെ കാര്യം ആണേൽ പിന്നെ പറയേ വേണ്ടാ.കൈ താഴ്ത്തി പിടിച്ചിട്ട് ഉള്ളത് കാരണം ഐസ് മുഴുവനും അലിഞ്ഞു പോയി കോലു മാത്രമേ ബാക്കിയുള്ളൂ. "ശെരിയാ...ഇവളുടെ മുഴു പിരിയും പോയി.." അവളുടെ വരവു കണ്ടു താജ് മാത്രമല്ല.സനുവും തലയ്ക്കു കൈ കൊടുത്തു പോയി.. "എന്തെടാ ഇങ്ങനെ നോക്കുന്നെ.. ഇതാ ഐസ്...കഴിക്ക്..നല്ല ടേസ്റ്റ് ഉണ്ട്.. " അവൾ അവരുടെ അരികിലേക്ക് എത്തി.ഐസ് രണ്ടും അവർക്ക് നേരെ നീട്ടി.

.രണ്ടുപേരും ഒന്നും മിണ്ടിയില്ല.പരസ്പരം ഒന്ന് നോക്കി.ശേഷം അവളെ തുറുക്കനെ നോക്കാൻ തുടങ്ങി. "എന്തെ നോക്കുന്നെ..കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.വേണേൽ പിടി.." അവൾ ഒന്നൂടെ കൈ നീട്ടി പിടിച്ചു. "അതിന് ഇതിൽ എവിടെടീ ഐസ്.. " താജ് അവളെ നോക്കി കണ്ണുരുട്ടി. അന്നേരമാ അവൾ അവർക്ക് നീട്ടിയ ഐസിലേക്ക് നോക്കുന്നത്. അയ്യോ..ഇതെപ്പോ പോയി..ഞാൻ അറിഞ്ഞില്ലല്ലോ. അവൾ അമളി പറ്റിയത് പോലെ രണ്ടാളെയും മാറി മാറി നോക്കി ഒന്ന് പല്ല് ഇളിച്ചു കാണിച്ചു. "പിശാശ്ശെ..മുഴുവനും അലിയിച്ചു കളഞ്ഞിട്ട് ഇപ്പം ഇളിക്കുന്നോ.. നിനക്ക് ഇത്തിരി വേഗം വന്നാൽ എന്തായിരുന്നു...അന്ന നടയ്ക്കുള്ള പ്രാക്ടീസ് ആയിരുന്നോ നീ." സനു മുഖം ചുളിച്ചു.. "അയ്യടാ..ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ വരും..നിനക്ക് അലിഞ്ഞതു പോരാ ഫുൾ തന്നെ വേണമെങ്കിൽ നീ പോയി വേറേതു വാങ്ങിച്ചു കഴിക്ക്..അല്ല..ഇതു മതിയെങ്കിൽ ദാ പിടിക്ക്..എന്തായാലും എന്റേത് അലിഞ്ഞൊന്നുമില്ല.ഞാൻ നല്ല പോലെ കഴിച്ചു.ഇനിയും ബാക്കിയുണ്ട്.. ഞാൻ കഴിക്കട്ടെ..നീ ഇതൊന്നു പിടിക്ക്.."

അവൾ തൻറെ ഐസ് വായിലേക്ക് വെച്ചു മറ്റു രണ്ടു ഐസ് സനുവിന്റെ കയ്യിലേക്ക് വെച്ചു കൊടുക്കാൻ തുനിഞ്ഞതും താജ് വേഗം അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ തന്റെ മടിയിലേക്ക് ഇട്ടു.കയ്യിലുള്ള ഐസ് മുഴുവനും അവള് തന്റെ ദേഹത്തേക്കും കൂടെ തേച്ചു തന്നേം കൂടെ നാറ്റിക്കുമെന്ന് ഉറപ്പുള്ളതോണ്ട് അവൾ മടിയിലേക്ക് വീഴുമ്പോഴേ അവൻ ഒരു കൈ കൊണ്ടു അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചിരുന്നു.അവൾ കുതറുന്നതിന് മുൻപേ അവളുടെ കയ്യിലുള്ള രണ്ടു ഐസും എടുത്തു അവൻ സനുവിന് കൊടുത്തു.. "എനിക്ക് വേണ്ടാ.. നീ കഴിച്ചോ.. ഇവിടെ ഇരുന്നല്ല..കുറച്ച് അപ്പുറത്തിരുന്ന്..ഇത് പോരെങ്കിൽ വേറേതു വാങ്ങിക്കോ.." അവൻ സനുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.എന്നിട്ട് അവളുടെ ടോപ് സൈഡിലേക്ക് മാറ്റി അവളുടെ ജീൻസിന്റെ പോക്കറ്റിൽ തപ്പാൻ തുടങ്ങി. വായിൽ ഐസ് ഉള്ളത് കാരണം അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.കൈ രണ്ടും ആണെങ്കിൽ അവൻ പിടിച്ചു വെച്ചിട്ടാ ഉള്ളേ. അവന്റെ കൈ സ്ഥാനം തെറ്റി എവിടൊക്കെയോ കൊള്ളാൻ തുടങ്ങിയതും അവൾ പുറത്തേക്ക് തള്ളി വന്ന കണ്ണും വെച്ചു വേണ്ടാന്നും അവിടെ അല്ലന്നുമൊക്കെ കാണിക്കാനും തലയാട്ടാനുമൊക്കെ തുടങ്ങി.. "എവിടെടീ പേഴ്സ്..? "

അവൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ തല തിരിച്ചു പുറകിൽ ആണെന്ന് കാണിച്ചു.അവൻ കൈ ഇടാൻ നോക്കിയതും അവൾ വേണ്ടാന്ന് തലയാട്ടി.അവനൊന്നു ചിരിച്ചു സനുവിനെ നോക്കി.. "സനു..ഒന്ന് എടുത്തേ.. " "ആാാ.. " അതുവരെ രണ്ടിനെയും നോക്കി ചിരിച്ചോണ്ട് ഇരുന്ന സനു വേഗം തലയാട്ടി അവളുടെ ബാക്ക് പോക്കറ്റിൽ കയ്യിട്ടു പേഴ്സ് എടുത്തു.. "എന്നാൽ നിങ്ങള് തുടങ്ങിക്കോ.. ഞാൻ അങ്ങോട്ട്‌.. " സനു പേഴ്സും കറക്കിക്കൊണ്ട് എണീറ്റു താജ്നെ നോക്കി കണ്ണ് ഇറുക്കി ചിരിച്ചു..അവൾ അപ്പൊത്തന്നെ തല ചെരിച്ചു പോവല്ലേടാന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.പക്ഷെ അപ്പോഴേക്കും അവൻ ഓടി എത്തേണ്ട സ്ഥലത്ത് എത്തിയിരുന്നു.. അവൾ തല തിരിച്ചു ദയനീയമായി താജ്നെ നോക്കി.അവന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞിരുന്നു.ഇന്ന് ഇവിടെ വല്ലതുമൊക്കെ സംഭവിക്കുമെന്ന് അവന്റെ ആ മുഖവും കള്ളചിരി നിറഞ്ഞ ചുണ്ടുകളും അവളോട്‌ വിളിച്ചു പറഞ്ഞു.അവൾ മുഖം ചുളിച്ചു അവൻ പിടിച്ചു വെച്ചിരിക്കുന്ന കൈ രണ്ടും കുടഞ്ഞു.അവന്റെ പിടി മുറുകി. കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു.അവളുടെ വായിൽ വെച്ചിരിക്കുന്ന ഐസ് അലിഞ്ഞു ചുണ്ടിന്ന് താടിയിലേക്ക് ഇറങ്ങി സ്കാഫിലേക്ക് ഉറ്റി വീഴുന്നുണ്ട്.. അവന്റെ കുസൃതി നിറഞ്ഞ ആ ചാര കണ്ണുകൾ അവളുടെ മധുരം ഒഴുകുന്ന ചുണ്ടുകളിൽ തറഞ്ഞു നിന്നു.അവൾ നെഞ്ചിടിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story