ഏഴാം ബഹർ: ഭാഗം 62

ezhambahar

രചന: SHAMSEENA FIROZ

 "എന്താ നീ ഒന്നും മിണ്ടാത്തത്..? " രാത്രിയിൽ മുന്ന വിളിച്ചു ലൈലയ്ക്ക്..ഫോൺ എടുത്തപ്പാടെ അവൾ നുസ്രയുടെ കാര്യം പറഞ്ഞു. അവൻ തലേ ദിവസത്തെ പോലെത്തന്നെ ആയിരുന്നു. അതേക്കുറിച്ച് ഒന്നും മിണ്ടിയില്ല.. മൗനം പാലിച്ചു.. "എടാ..നിന്നോടാ ചോദിക്കുന്നത്.. എന്താ ഒന്നും മിണ്ടാത്തെ.. ഇന്നലത്തെ പോലെ തിരക്ക് ഉണ്ടെന്നും പറഞ്ഞു വെച്ചിട്ടു പോകാനാണ് ഉദ്ദേശമെങ്കിൽ ഞാൻ പിന്നെ വിളിക്കാൻ ഒന്നും നിക്കില്ല.. ഒരു വരവ് വരും അങ്ങോട്ട്‌.. അറിയാല്ലോ എന്നെ.. " അവൾ വീണ്ടും പറഞ്ഞു.. "ലൈലാ..എനിക്ക് അവളോട്‌ ദേഷ്യമൊന്നുമില്ല..നിന്നോട് അവൾ തെറ്റ് ഏറ്റു പറഞ്ഞെന്നു അറിഞ്ഞപ്പോഴേ എനിക്ക് അവളോടുള്ള ദേഷ്യമൊക്കെ മാറി.. ഞാൻ ക്ഷമിച്ചു എന്ന് പറ.. " "ദേഷ്യമില്ല.ക്ഷമിച്ചു..പക്ഷെ അത് മാത്രം പോരല്ലോ..ഞാൻ വേറൊരു കാര്യം കൂടി പറഞ്ഞല്ലോ..അതേ കുറിച്ച് എന്താ ഒന്നും പറയാത്തത്.. എടാ..അവൾക്ക് വീട്ടിൽ പ്രൊപോസൽസ് നോക്കുന്നുണ്ട്.. നിന്റെ മറുപടി അറിഞ്ഞിട്ട് വേണം അവൾക്ക് നിന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ.. "

"അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ലൈല..ഞാൻ അവളെ അങ്ങനെയൊന്നും കണ്ടിട്ടില്ല.. നിന്നെ കണ്ടത് പോലെയേ കണ്ടിട്ടുള്ളൂ..ഒരു നല്ല ഫ്രണ്ട്‌.. അത്രേയുള്ളൂ മനസ്സിൽ.. " "ശെരി..സമ്മതിച്ചു..ഫ്രണ്ട് ആയി മാത്രേ കണ്ടിട്ടുള്ളു...അത് ഇത്രേം ദിവസത്തെ കാര്യം..പക്ഷെ ഇനി കാണാമല്ലോ..ഫ്രണ്ട് എന്നതിനേക്കാൾ വലിയൊരു സ്ഥാനം നിന്റെ ജീവിതത്തിൽ അവൾക്ക് കൊടുക്കാമല്ലോ.. എടാ..എന്താ അവൾക്ക് ഒരു കുഴപ്പം..നിന്നെ ഒരുപാട് സ്നേഹിക്കുന്നില്ലേടാ..മുഹ്സിത്താക്കും ഉമ്മാക്കുമൊക്കെ അവളെ ഒരുപാട് ഇഷ്ടമാ..എന്ത് കൊണ്ടും നിനക്കും നിന്റെ വീടിനും ചേരുന്ന പെണ്ണാ..ഒന്ന് മനസ്സിലാക്കടാ.. " "ലൈലാ..ഞാൻ.. " അവനു അവളെ എതിർത്തു സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു.. "ആ..നീ തന്നെ.. നിന്നോട് തന്നെയാ ഞാൻ പറയുന്നത്..എടാ..എന്താ നിന്റെ പ്രശ്നം..അവൾ നിന്റെ ഫ്രണ്ട് ആയതോ..ഫ്രണ്ട്നെ ജീവിത പങ്കാളിയായി കാണാൻ പറ്റില്ലന്നോ.. എന്റെ മുന്ന..അപ്പൊ നീയെന്റെ കാര്യമൊന്നു നോക്കിയേ..എന്റെ വിവാഹം കഴിഞ്ഞത് ആരുമായാ..

ഞാൻ ഇപ്പൊ ജീവിക്കുന്നത് ആരുടെ ഒന്നിച്ചാ..എന്റെ ശത്രു ആയിരുന്നവന്റെ കൂടെയാ... എന്നിട്ടും ഞാൻ സന്തോഷത്തിൽ അല്ലേ ഉള്ളത്..അപ്പൊ ഫ്രണ്ട്സ് ആയിരിക്കുന്ന നിങ്ങൾ തമ്മിൽ വിവാഹം കഴിഞ്ഞാൽ എത്ര സന്തോഷത്തോടെ ജീവിക്കാം.. എടാ..ഇത് നിന്റെ ഭാഗ്യമാ...ഒരു പരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരുത്തി ജീവിതത്തിലേക്ക് വരുന്നതിനേക്കാൾ എത്ര നല്ലതാ നീ അറിയുന്ന നിന്നെ അറിയുന്ന ഒരുത്തി വരുന്നത്..തമ്മിൽ നല്ല ധാരണയും സ്നേഹവുമൊക്കെ ഉണ്ടാകുമെടാ..പ്രത്യേകിച്ച് ഒരേ പ്രായക്കാരാകുമ്പോൾ..ഒന്ന് സമ്മതിക്കടാ..നല്ല മുന്നയല്ലേ.. അവളോട്‌ ഇഷ്ടമാണെന്ന് പറയെടാ.. അതിന് വേണ്ടിയാ അവൾ കാത്തിരിക്കുന്നത്.. വേദനിപ്പിക്കല്ലേടാ അതിനെ..പ്ലീസ്.." അവന്റെ മനസ്സ് മാറി കിട്ടാൻ അവൾ അവസാനത്തെ അടവ് തന്നെ എടുത്തു.കെഞ്ചൽ..ഓരോന്നു പറഞ്ഞു കെഞ്ചി കൊണ്ടിരുന്നു. അവൻ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ അവൾ നെഞ്ചത്തടിച്ചു കരഞ്ഞു വരെ കാണിച്ചേനെ.. "എന്റെ കാര്യങ്ങളൊക്കെ നിനക്ക് അറിയുന്നത് അല്ലേ ലൈല..ഞാൻ ഇപ്പൊ ഒരു വിവാഹത്തെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല..എന്റെ ലക്ഷ്യത്തെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ട് ഉള്ളതല്ലേ..പിന്നെന്തിനാ ഇങ്ങനെ..

ഞാൻ എന്നെക്കുറിച്ച് സ്വപ്നം കണ്ടിട്ടില്ല..സ്വപ്നം മുഴുവനും മുഹ്സിയെക്കുറിച്ചാ.അവൾക്ക് നല്ലൊരു ജീവിതം കിട്ടണം.ആ ഒരു ആഗ്രഹമേയുള്ളൂ..ഒപ്പം ഉമ്മാന്റെ സന്തോഷവും..അതിന് വേണ്ടിയാ ഇന്ന് നിങ്ങളെയൊക്കെ വിട്ടു ഇവിടെ വന്നൊരു പ്രയത്നം.പിന്നെ നുസ്ര..അവൾ എല്ലാ സുഖസൗകര്യങ്ങളോടും കൂടെ ജീവിക്കുന്ന പെണ്ണാ..മകന് പെണ്ണ് നോക്കുന്ന പോലെ അല്ല മകൾക്കു ചെറുക്കനെ നോക്കുക.അക്കാര്യത്തിൽ കൂടുതൽ ചിന്തിക്കും വീട്ടുകാർ.കാരണം അവൾ എന്നും ജീവിക്കേണ്ടതാണ് അവിടെയാണ്.ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ നിനക്ക്.. മുഹ്സിയെ സ്വീകരിച്ചത് പോലെ അവർ എന്നെ സ്വീകരിക്കണമെന്നില്ല..നുസ്രയ്ക്ക് ഞാൻ ചേരില്ല ലൈല.. അവൾ ആഗ്രഹിക്കുന്ന സുഖമൊന്നും അവൾക്ക് എന്റെ വീട്ടിൽ കിട്ടില്ല..എനിക്കത് കൊടുക്കാൻ കഴിഞ്ഞെന്നു വരില്ല.. എന്തിനാ വെറുതെ.. വേണ്ടാ..അവൾക്ക് നല്ലൊരു ജീവിതമുണ്ട്.അവളെ പറഞ്ഞു മനസ്സിലാക്കണം നീ..അവൾ പിന്തിരിയും.. " "ദേ ചെറുക്കാ..ഇത്രേം നേരം മുത്തേ തേനേ പാലേന്ന് വിളിച്ച ഈ നാവിന്ന് തന്നെ തെറി കേൾക്കണോ നിനക്ക്..അവളെ പറഞ്ഞു മനസ്സിലാക്കാൻ പറയുന്നു കൊരങ്ങൻ..എടാ..പിന്തിരിയാൻ പറഞ്ഞാൽ അവൾ പിന്തിരിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്..

ആാാ.. നിനക്ക് തോന്നും ചിലപ്പോ. കാരണം നീ അവളുടെ സ്നേഹം കാണുന്നില്ലല്ലോ..അത് അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നില്ലല്ലോ..നീയിപ്പോ പറഞ്ഞല്ലോ നീ അവൾക്ക് ചേരില്ലന്ന്..നിനക്ക് മാത്രമേ ഇത് തോന്നിട്ടുള്ളൂ..അവൾക്ക് തോന്നിയിട്ടില്ല..അതെന്താന്നറിയോ.. അവൾ സ്നേഹിച്ചത് നിന്നെയാ.. അല്ലാതെ നിന്റെ ചുറ്റുപാടിനെയാ.. എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ സ്നേഹിച്ചത്..അതൊന്നു പോരേ നിനക്ക് അവളുടെ സ്നേഹം സത്യം ആണെന്ന് മനസ്സിലാക്കാൻ..അത് മാത്രമോ..ഇന്ന് മുഹ്സിത്ത എത്ര സന്തോഷവതിയാണ്.അതിന് കാരണം അവൾ അല്ലേടാ.. പിന്നെ നീ ഇപ്പൊ ഒരു വിവാഹമൊന്നും സങ്കൽപിച്ചിട്ടില്ലന്ന്..അതിനാരു പറഞ്ഞു നീ ഇപ്പൊത്തന്നെ അവളെ വിവാഹം കഴിക്കണമെന്ന്..വേണ്ടാ.. ഉടനെ ഒന്നും വേണ്ടാ..എന്ന് നീ നിന്റെ ഉമ്മാന്റെ സ്വപ്നം പൂർത്തികരിച്ചു ആ വല്യ പദവിയിൽ എത്തുന്നോ അന്ന് മതി.. അന്ന് മതി നിങ്ങടെ വിവാഹം.. അവൾ കാത്തിരിക്കും..നിനക്ക് വേണ്ടി അവൾ എത്രനാൾ വേണമെങ്കിലും കാത്തിരിക്കും.. പക്ഷെ നീ അവൾക്ക് അവൾ ആഗ്രഹിക്കുന്ന ഒരു മറുപടി നൽകണം. നൽകും..നീ അവളെ ഇനിയും വേദനിപ്പിക്കില്ല എന്നാ എന്റെ വിശ്വാസം..." അവൾ വീണ്ടും പറഞ്ഞു..മുന്നയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.

മൗനമായി കേട്ടു നിന്നു.. "മുന്നാ..എന്താടാ..വിഷമം ആയോ നിനക്ക്..? നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ടടാ..ഞാൻ ഇനി പറയില്ല.. നിന്നെ നിർബന്ധിക്കില്ല.. " ഈ ചെക്കൻ ഒരു നടയ്ക്കൊന്നും വീഴില്ലന്ന് കണ്ട അവൾ കരച്ചിലും പുറത്തേക്ക് എടുത്തു.. "ഇല്ല..നീ പറഞ്ഞോ.." "എന്ത് പറയാൻ..ഇനി പറയുന്നൊന്നുമില്ല..ഞാൻ തീരുമാനിച്ചു..നുസ്രയുടെ വീട്ടിൽ അവൾ തന്നെ അവതരിപ്പിച്ചോളും.. നിന്റെ വീട്ടിൽ ഞാൻ പറയാം.. അല്ലേൽ വേണ്ടാ..അമൻ പറയും.. തല ഇരിക്കുമ്പോൾ വാൽ ആടണ്ടല്ലോ..നിന്റെ ഉമ്മാക്ക് ഇപ്പൊ ആ പോത്തിനെ മതി..എന്നെ വേണ്ടാ..നുസ്രയുടെ വീട്ടുകാർക്ക് ഒരു എതിർപ്പും ഉണ്ടാകില്ല.അത് ഞങ്ങൾക്ക് ഉറപ്പാ.പിന്നെ നിന്റെ വീട്ടിൽ ഇത് പറയേണ്ട താമസം ഉമ്മയും ഇത്തയും ചാടി തുള്ളിക്കോളും..അപ്പൊ കാര്യങ്ങളൊക്കെ തീരുമാനമായി.. ഇനി നീയൊന്നു വന്നു കിട്ടിയാൽ മതി..കല്യാണം അടുത്ത് വരുകയാണെന്ന കാര്യം മറക്കല്ലേ മോനെ..ലീവ് ഉണ്ടോ ഇല്ലയോ ഒന്നും ഞങ്ങക്ക് അറിയണ്ട..ഉടനെ വന്നോ..അപ്പൊ ശെരി.. വെക്കുവാണേ.. " അവൾ ഫോൺ കട്ട്‌ ചെയ്തു. മനസ്സിന് അല്പ സ്വല്പം സമാധാനം കിട്ടിയത് അവൾ അറിഞ്ഞു.. റബ്ബേ..അവന്റെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ വിത്ത് ഇതിനോടകം മുളച്ചിട്ട് ഉണ്ടാകണേ..

അല്ലാണ്ട് ചുമ്മാ ആരുടെയെങ്കിലുമൊക്കെ നിർബന്ധം കൊണ്ട് അവളെ കെട്ടാമെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.. മനസ്സിൽ നുസ്രയോട് ഇഷ്ടം തോന്നണേ അവന്..ഇല്ലേൽ ഞാനീ വായിട്ടലച്ചതും കണ്ണ് നിറച്ചതുമൊക്കെ വേസ്റ്റ്.. കാത്തോളണേ.. അവൾ മേളിലേക്ക് നോക്കി കെഞ്ചുന്നത് പോലെ കാണിച്ചു നേരെ റൂമിലേക്ക് വിട്ടു.. അല്ലാഹ്..ഒന്ന് കഴിയുമ്പോൾ അടുത്തത്..ഇനി ഈ ടാങ്കർ ലോറിയെ പിടിച്ചു സൈഡിലേക്ക് ഇട്ടിട്ടു ഞാൻ എപ്പം കിടക്കാനാ.. അവൻ ബെഡിൻറെ ഒത്ത നടുക്ക് മലർന്നതു കണ്ടിട്ട് അവൾ മുഖം ചുളിച്ചു..നോക്കി നിന്നിട്ട് കാര്യമില്ല..രാവിലെ വരെ നിക്കലേ ഗതി ഉണ്ടാവൂന്ന് തോന്നിയതും അവൾ ബെഡിൽ കയറി.കൈ തണ്ട മുഖത്ത് വെച്ചിട്ടാ അവൻ കിടന്നിട്ടുള്ളത്.അത് കൊണ്ട് ഉറങ്ങിയതാണോ അല്ലയോന്ന് അവൾക്ക് അറിഞ്ഞില്ല. "അമൻ..നീങ്ങി കിടക്ക്..." അവൾ പതിയെ അവന്റെ കയ്യിൽ തട്ടി.അവൻ മുഖത്തുന്ന് കൈ മാറ്റി അവളെ നോക്കി. "ഉറങ്ങിയില്ലായിരുന്നോ..ഞാൻ വിചാരിച്ചു ഉറങ്ങി കാണുമെന്ന്.. " "ഉറക്കം വന്നില്ല.. " അവൻ നീങ്ങി സൈഡിലേക്ക് കിടന്നു.. "അതെന്താ..?" അവൾ പില്ലോ കവർ ശെരിയാക്കുന്നതിന്റെ ഇടയിൽ അവനെ നോക്കി.. "ഒന്നുല്ല.. " "അത് ചുമ്മാ..എന്തോ ഉണ്ട്..

ഏതായാലും നിന്നെ കാണാൻ തുടങ്ങിയിട്ടു കുറച്ചായല്ലോ.. എന്തോ ഉണ്ടെന്ന് നിന്റെ മുഖം പറയുന്നു..എന്താ അമൻ..വയ്യേ..? " "ഒന്നുല്ലടീ..തലവേദന പോലൊക്കെ.." "തലവേദന തന്നെയാണോ..അതോ സാനിയയെ മിസ്സ്‌ ചെയ്യുന്നോ..? " അവൾ കളിയാക്കി ചോദിച്ചു.. "പോടീ.. " അവൻ തിരിഞ്ഞു കിടന്നു.. അവളോട്‌ കളിക്കാനും ചിരിക്കാനുമൊന്നും വയ്യായിരുന്നു അവന്.മനസ്സ് ആകെ കലങ്ങി മറിയുവായിരുന്നു.എങ്ങനെയെങ്കിലും ഒന്ന് ഉറക്കം വന്നു കിട്ടിയെങ്കിൽ അല്പം സമാധാനം ആയേനെന്നും കരുതിക്കൊണ്ട് കണ്ണുകൾ അടച്ചു.നെറ്റിയിൽ ഇളം ചൂട് അനുഭവപ്പെടുന്നത് അവൻ അറിഞ്ഞു.ഉടനെ കണ്ണുകൾ തുറന്നു നോക്കി..അവളുടെ വിരൽ സ്പർശം ആയിരുന്നു. "വയ്യെങ്കിൽ മരുന്ന് വെക്കാൻ പാടില്ലേ അമൻ..ചുമ്മാ കിടന്നാൽ എങ്ങനെയാ വേദന മാറുകാ..നല്ല മരുന്നാ..ഇന്നാള് ക്ലാസ്സിൽ നിന്നും തലവേദന വന്നപ്പോ നുസ്ര തന്നതാ.. പെട്ടെന്ന് മാറുന്നുണ്ട് വേദന.. " തലയ്ക്കും ചൂട്..അവളുടെ വിരലുകൾക്കും ചൂട്..എന്നിട്ടും എവിടെയൊക്കെയോ തണുപ്പ് അനുഭവപ്പെടുന്നത് അവൻ അറിഞ്ഞു.കണ്ണിമയ്ക്കാതെ അവളെ നോക്കി കിടന്നു. "ഫോണും ലാപ്ടോപ്പുമൊക്കെ യൂസ് ചെയ്യുന്നത് ഒന്ന് കുറയ്ക്ക്.. എന്നാൽ ശെരിയാകും നിന്റെ തലവേദന..ഉറങ്ങിക്കോ..രാവിലേക്ക് മാറിക്കോളും.." മരുന്ന് വെച്ചു കൊടുത്തതിന് പുറമെ അവളാ നെറ്റിയിൽ പതിയെ ഒന്ന് തഴുകുകയും ചെയ്തു..

"ലൈലാ.. " അവൾ അരികിൽ നിന്നും എണീക്കാൻ നോക്കിയതും അവൻ വേഗം അവളുടെ കയ്യിൽ പിടിച്ചു.. "ആാാ.. " അവൾ എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി.. "എടീ..നല്ല വേദന..ഇത്തിരി നേരം മസ്സാജ് ചെയ്തു താ.. " അവൻ അവളുടെ മടിയിൽ തല വെച്ചു കിടന്നു..അവൾ എതിർത്തില്ല.എന്ത് കൊണ്ടോ ചെയ്തു കൊടുക്കണമെന്ന് തോന്നി.. അലസമായി കിടക്കുന്ന അവന്റെ മുടിയിഴകളിൽ പതിയെ വിരലുകൾ ഇട്ടു മസ്സാജ് ചെയ്യാൻ തുടങ്ങി..അവളുടെ സ്പർശം അവന്റെ തലവേദന മാത്രമല്ല, മനസ്സിന്റെ വേദനയും നീക്കി കൊടുത്തു.. "അമൻ..അങ്ങോട്ട്‌ കിടന്നോ.. " അവന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.അത് കണ്ടു അവൾ അവന്റെ കവിളിൽ തട്ടി.. "എന്തേ..ഉറക്കം വരുന്നുണ്ടോ.. " "ഇല്ല..നിനക്ക് ഉറക്കം വന്നത് കണ്ടു പറഞ്ഞതാ.. " "ആരു പറഞ്ഞു എനിക്ക് ഉറക്കം വന്നെന്ന്..? " അവൻ കണ്ണ് തുറന്നു അവളെ നോക്കി.. "ആരും പറഞ്ഞില്ല..എനിക്ക് അങ്ങനെ തോന്നി.. " "നീ എന്തെടുക്കുവായിരുന്നു താഴെ.. കിച്ചണിൽ ആയിരുന്നോ.. ഞാൻ പറഞ്ഞത് അല്ലേ ജോലിക്ക് ആരെയെങ്കിലും നിർത്താമെന്ന്.. " "അല്ല..മുന്ന വിളിച്ചിരുന്നു..ഞാൻ അവനോട് സംസാരിക്കുവായിരുന്നു.. ജോലി ഒന്നും ഇല്ല അമൻ.. എനിക്ക് ചെയ്യാവുന്നതേയുള്ളൂ..പിന്നെ പൗലോസ് ചേട്ടനു ഉപ്പ വിളിച്ചിരുന്നു..

കാലു വേദനയൊക്കെ മാറി, നാളെ തൊട്ടു വരുമെന്നാ പറഞ്ഞത്.. " "മ്മ്..മുന്ന എന്ത് പറഞ്ഞു.. " അവൻ ചോദിച്ചു.അവൾ ഒന്നും വിട്ടില്ല.സംസാരിച്ചത് മുഴുവനും പറഞ്ഞു.. "അപ്പൊ നിനക്ക് ഉടനെ ഒരു കാൾ വരുമല്ലോ..? " "എനിക്കോ..ആരുടേത്..?" അവൾ മനസ്സിലാവാതെ ചോദിച്ചു.. "ആ..നിനക്ക് തന്നെ..നുസ്ര വിളിക്കും നിനക്കിപ്പോ.." "നുസ്രയോ..എന്തിന്..? " അവൾ നെറ്റി ചുളിച്ചു.. "അവൾക്ക് മുന്ന വിളിച്ചു കാണും ഇപ്പൊ..അത് പറയാൻ വേണ്ടി അവൾ നിന്നെ വിളിക്കും.. " "മുന്നയോ..അവൾക്കോ..അതും ഈ നേരത്ത്..അല്ലാത്ത നേരത്ത് തന്നെ വിളിക്കാത്തവനാ..പിന്നെയല്ലേ ഇപ്പൊ..എടാ..ഞാൻ അവനോട് അത്രയൊക്കെ പറഞ്ഞെന്നത് നേരാ.. അവന്റെ മനസ്സ് മാറുകയും ചെയ്യും.പക്ഷെ അത് ഇത്ര പെട്ടെന്ന് ഉണ്ടാകുമോ..ഇപ്പൊത്തന്നെ അവൻ അവളെ വിളിച്ചു സംസാരിക്കുമോ.. നോ..ചാൻസേയില്ല..അത് മുന്നയാ.. അക്കാര്യം മറക്കണ്ട നീ.." "ഓക്കേ..ബട്ട്‌ നിനക്കിപ്പോ നുസ്ര വിളിക്കും.അതും മുന്ന വിളിച്ചെന്നു പറയാൻ തന്നെ.." അവൻ ഉറച്ചു പറഞ്ഞു.

"ഹാ..ഇല്ലന്നല്ലേ പറഞ്ഞത്..നീ പിന്നെന്തിനാ അതുതന്നെ പറയുന്നത്..മുന്നയെ എനിക്കറിയാം..അതും നിന്നെക്കാൾ നന്നായി..ഈ നേരത്ത് അവൻ വിളിക്കില്ല അവൾക്ക്.." അവളും വിട്ടില്ല..ഉറപ്പിച്ചു തന്നെ പറഞ്ഞു.അവൻ ഒന്ന് ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല.. "എന്തിനാ ചിരിക്കുന്നെ..അവൻ വിളിക്കില്ലന്ന് പറഞ്ഞില്ലേ ഞാൻ.. ഓക്കേ ഫൈൻ..അവൻ ഇപ്പൊ അവൾക്ക് വിളിക്കും.സമ്മതിച്ചു.. പക്ഷെ പോത്ത് പോലെ കിടന്നുറങ്ങുന്നവളാണോ ഫോൺ എടുക്കാൻ പോകുന്നത്.. എടാ..ഞങ്ങൾ ഇവിടെ ഉറങ്ങിയില്ലന്ന് കരുതി അവിടെ അവളും ഉറങ്ങിയില്ലന്നാണോ.. അവളിപ്പോ കൂർക്കം വലി തുടങ്ങിട്ട് ഉണ്ടാകും.." "അതൊന്നും എനിക്കറിയില്ല.. നിന്റെ ഫോണിലേക്ക് ഇപ്പം അവളുടെ കാൾ വരും.. " അവൻ പറഞ്ഞു തീർന്നില്ല.അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. അവൾ അവനെ ഒന്ന് നോക്കി.. എന്നിട്ട് ഫോണിലേക്കും.സ്‌ക്രീനിൽ നുസ്രയുടെ പേര് കണ്ടതും അവൾ കണ്ണും തള്ളി അവനെ നോക്കി.. അവൻ അന്നേരം എടുക്കെന്ന് കാണിച്ചു അവളുടെ മടിയിന്ന് എണീറ്റു കട്ടിലിലേക്ക് ചാരിയിരുന്നു.അവൾ കാൾ അറ്റൻഡ് ചെയ്തു..ഒരു ഹെലോ പറയാനുള്ള ഗ്യാപ് പോലും നുസ്ര അവൾക്ക് കൊടുത്തില്ല.ചാടി കയറി കാര്യം പറഞ്ഞു.അതൂടെ ആയതും ലൈലയുടെ കണ്ണ് ഇപ്പൊ പുറത്തേക്ക് വീഴുമെന്നായി..

"ഞാൻ വെക്കുവാ..സന്തോഷം കൊണ്ട് ഇരിക്കാൻ മേലേ..കൊറേ നാളുകൾക്ക് ശേഷം ഞാൻ സുഖ സുന്ദരമായി ഉറങ്ങാൻ പോകുന്നു. അപ്പൊ ഓക്കേ..ഗുഡ് നൈറ്റ് മുത്തേ.. ummaahh.. " ലൈലയെ ഒന്നും ചോദിക്കാനോ പറയാനോ സമ്മതിച്ചില്ല.ഒരു പുൾ സ്റ്റോപ്പ് പോലും ഇല്ലാതെ ചറ പറാ എന്തൊക്കെയോ പറഞ്ഞിട്ട് നുസ്ര ഫോൺ വെച്ചു..ലൈല ചെവിയിന്ന് ഫോൺ എടുത്തു.എന്നിട്ട് ആകെ കിളി പോയത് പോലെ ഇരുന്നു.. "നുസ്ര വിളിക്കുമെന്ന് ഞാൻ പറഞ്ഞു.വിളിച്ചു.ഇനി വിളിച്ച കാര്യം എന്താ..? ഞാൻ പറഞ്ഞത് തന്നെയല്ലേ..? " താജ്ൻറെ ചോദ്യം ലൈലയുടെ കാതുകളിലേക്ക് എത്തി.അവൾ തല ചെരിച്ചവനെ നോക്കി.അവളുടെ മുഖത്ത് അപ്പോഴും അന്ധാളിപ്പ് ഉണ്ടായിരുന്നു.വേഗം അവന്റെ നേരെ തിരിഞ്ഞിരുന്നു.. "നിനക്ക് എങ്ങനെ അറിയാം ഇതൊക്കെ..മുന്ന അവൾക്ക് വിളിക്കുമെന്ന് നിനക്ക് എന്തായിരുന്നു ഇത്ര ഉറപ്പ്..മുന്ന നിനക്ക് വിളിച്ചിരുന്നോ...അവൾക്ക് വിളിക്കണമെന്ന് നീ പറഞ്ഞോ അവനോട്.." "ഇല്ല..അവൻ എനിക്ക് വിളിച്ചിട്ടുമില്ല..അവൾക്ക് വിളിക്കാൻ ഞാൻ അവനോട് പറഞ്ഞിട്ടുമില്ല..പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു അവൻ അവളെ വിളിക്കുമെന്ന്.കാരണം അവനൊരു ആണാ..നേരും നെറിയും സ്നേഹവും കരുതലും ധൈര്യവും കരുത്തുമൊക്കെയുള്ള ഒരു ആണ്..

അങ്ങനെയുള്ള ആണൊരുത്തന് ഒരിക്കലും സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ കഴിയില്ല.. പ്രത്യേകിച്ച് ഒരു പെണ്ണിനെ..അതും തന്നെ പ്രാണനോളം സ്നേഹിക്കുന്ന ഒരു പെണ്ണിനെ..അത് കൊണ്ടാ ഇപ്പൊ അവൻ അവൾക്ക് വിളിച്ചത്.. നീ പറഞ്ഞില്ലേ എന്നേക്കാൾ നന്നായി നിനക്കറിയാം മുന്നയെ എന്ന്.. ആയിരിക്കും..എന്നേക്കാൾ നന്നായി അറിയുന്നവൾ തന്നെ ആയിരിക്കും നീ...എന്നാലും എനിക്കറിയാം ലൈല..പരിചയപ്പെട്ടിട്ടും അടുത്തിട്ടുമൊന്നും അധിക നാൾ ഒന്നും ആയില്ല..എന്നാലും ആ മനസ്സ് എനിക്കറിയാം.ഒരുപക്ഷെ നിന്നെക്കാൾ ഏറെ..കാരണം ഞാനും അവനെ പോലെ ഒരു ആണാ..ഒരു ആണിന്റെ മനസ്സ് ഒരു പെണ്ണിനെക്കാൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഒരു ആണിന് തന്നെയായിരിക്കും.. പരസ്പരം അടുത്ത് കഴിഞ്ഞതിനു ശേഷം ഒരിക്കലും ഞാൻ അവനെ എന്റെ ഫ്രണ്ട് മാത്രമായി കണ്ടിട്ടില്ല..ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്താ കണ്ടത്.അത് സത്യം ആണെന്ന് അവൻ എനിക്ക് എന്നേ തെളിയിച്ചു തന്നതാണ്.. നീ ഇന്നലെ അവളുടെ കാര്യം പറഞ്ഞപ്പോ തൊട്ടു അവന്റെ മനസ്സ് അസ്വസ്ഥതമാണ്.അതും അവളെ കുറിച്ചോർത്ത്.അവളോടുള്ള ദേഷ്യമൊക്കെ മാഞ്ഞു പോയി പകരം അവിടം സഹതാപവും സ്നേഹവും നിറഞ്ഞു.

അവളെ അന്ന് അത്രയൊക്കെ ഉപദ്രവിച്ചത് അവന്റെ മനസ്സിലേക്ക് ഓടി വന്നു. വേണ്ടായിരുന്നു എന്ന് ഇന്നലെ തൊട്ടു ഒരായിരം തവണ തോന്നുകയും ചെയ്തു.അവളോട്‌ സംസാരിക്കണമെന്നും അന്ന് ശരീരത്തിനും ഇത്രേം നാളും മനസ്സിനും നൽകിയ വേദനയ്ക്കു സോറി പറയണമെന്നും അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു. അന്നേരമാ അവൻ നിനക്ക് വിളിക്കുന്നതും നീ വീണ്ടും അവളുടെ കാര്യം പറയുന്നതും.. ധും..അവൻ വീണു..ആൾറെഡി വീഴാൻ നിന്നവൻ ആയിരുന്നു.നീ ഒരു തള്ള് കൊടുത്തു.വീണില്ല. രണ്ടാമതും തള്ളി..അതിൽ കറക്റ്റ് ആയി മൂക്കും കുത്തി വീണു.. ഇതൊക്കെയാ മോളെ സംഭവിച്ചത്.. ഇതിന്റെയൊക്കെ ഫലമായി അവൻ നുസ്രയ്ക്കു വിളിച്ചു.. സംസാരിച്ചു..അത്രേയുള്ളൂ കാര്യം..ഇതൊക്കെ അറിയാൻ അവന് വിളിക്കുകയോ സംസാരിക്കുകയോ ചെയ്യണ്ട ആവശ്യമൊന്നും ഇല്ല..ആ മനസ്സറിയാനുള്ള കഴിവ് ഉണ്ടായാൽ മതി.. " അവൻ പറഞ്ഞു നിർത്തി..അവൾ അതിശയത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. "ആയില്ല..ഇപ്പൊ വിളിച്ചപ്പോൾ എന്താ ഉണ്ടായേന്നും കൂടി പറഞ്ഞു തരാം.ആദ്യം അവൻ സംസാരിക്കാൻ മടി കാണിച്ചു.. സങ്കടത്തോടെയും അതിലേറെ സന്തോഷത്തോടെയുമുള്ള അവളുടെ മുന്നാന്നുള്ള വിളിയിൽ മൂക്കും കുത്തി വീണവൻ നടുവും തല്ലി തന്നെ വീണു.

നിന്നോട് എനിക്ക് ദേഷ്യമില്ല, വേദനിപ്പിച്ചതിന് സോറി, പഴയത് പോലെ നീയെന്റെ സുഹൃത്ത് തന്നെ ആയിരിക്കും എന്നൊക്കെയായിരിക്കും അവൻ അവളോട്‌ പറഞ്ഞിട്ട് ഉണ്ടാവുക.. ആയിരിക്കും എന്നല്ല..ആണ്...അല്ലേ ഭാര്യേ..? " അവൻ പുരികം പൊക്കി അവളെ നോക്കി..അവൾ കണ്ണിമയ്ക്കാതെ അവനെ നോക്കി ഒരു ഇരുത്തം ആയിരുന്നു.അവൻ വീണ്ടും അല്ലേടിന്ന് ചോദിച്ചതും അവൾ ആണെന്ന് തലയാട്ടി.. "ആാാ..അപ്പൊ രണ്ടിന്റെയും കാര്യത്തിൽ ഏകദേശ തീരുമാനമായി..ആയില്ലേലും ഉടനെ രണ്ടും കൂടി ആക്കിക്കോളും.. അത് കൊണ്ട് നീയിനി അവരുടെ ഇടയിൽ തല ഇടാൻ പോകുകയേ വേണ്ടാ.. കേട്ടോ.. " അവൻ അവളുടെ മണ്ടയ്ക്ക് ഇട്ടൊരു കൊട്ട് കൊടുത്തു.. "ഔ..അതെങ്ങനെയാ ശെരി ആകുക..മുന്ന അവളോട്‌ പറഞ്ഞത് പഴയത് പോലെ ഫ്രണ്ട്‌ ആയിരിക്കും എന്നല്ലേ.. അപ്പൊ എങ്ങനെയാ തീരുമാനം ആകുക.. " അവളുടെ ഒരു കൈ തലയിലേക്ക് പോയി.അവൻ കൊട്ടിയ ഭാഗം ഉഴിഞ്ഞു കൊണ്ടിരുന്നു.മറ്റേ കൈ വായയിലേക്ക് പോയി നഖം കടിക്കാൻ തുടങ്ങി..അവൻ അവളുടെ കയ്യിലേക്ക് നോക്കി.. എന്നിട്ട് മുഖത്തേക്ക് നോക്കി കണ്ണുരുട്ടി കാണിച്ചു..അവൾ വേഗം കൈ വായേന്ന് എടുത്തു മടിയിലേക്ക് ഇട്ടു.. "നിന്റെ തലയിൽ എന്താ ചാണകമാണോ...

അത്രേം ദേഷ്യവും അകലവും കാണിച്ചു കൊണ്ടിരുന്നവൻ ഇത്ര പെട്ടെന്ന് അതൊക്കെ മറന്ന് അവളെ വിളിച്ചു സോറി പറയുകയും സംസാരിക്കുകയും ഉണ്ടായെങ്കിൽ പിന്നെന്തു കൊണ്ട് ബാക്കി ഒന്നും ഉണ്ടായിക്കൂടാ.. എടീ പൊട്ടിക്കാളി..അവന്റെ മനസ്സിൽ അവൾ കയറിക്കൂടി.. ഇപ്പൊ വിളിച്ചപ്പോ തന്നെ അത് പറയാൻ പറ്റുമോ അവന്.. നാണക്കേട് അല്ലെ അവന്.. അതുകൊണ്ടാ ആ ഫ്രണ്ട് എന്ന വേർഡ്‌ യൂസ് ചെയ്തത്.. ഇന്ന് ഇപ്പൊ വിളിച്ച ഈ വിളി അങ്ങോട്ട്‌ സ്ഥിരം ആയിക്കോളും..അവൻ പോലും അറിയാതെ അവൻ തന്റെ മനസ്സ് അവൾക്ക് കൊടുത്തോളും.. അക്കാര്യത്തിൽ ഇനി ഒരു സംശയവുമില്ല.. ഇനി അവൾ വീട്ടിൽ അവതരിപ്പിച്ചാൽ മാത്രം മതി.. അവന് ഉടനെ വിവാഹം പറ്റില്ലന്നല്ലേ പറഞ്ഞത്.. ഏതായാലും നിഹാലിന്റെയും മുഹ്സിയുടെയും കല്യാണം വരുവല്ലേ..അപ്പൊ അന്ന് തന്നെ ഒരു എൻഗേജ്മെന്റ്റോ നിക്കാഹോ അങ്ങനെ എന്തെങ്കിലും നടത്തട്ടേ.. വാക്കിലൂടെയല്ല.. ഒരു ചടങ്ങിലൂടെ തന്നെ ഉറപ്പിച്ചു വെക്കാമല്ലോ.. നുസ്രയുടെ വീട്ടുകാർക്ക് അതൊരു സമാധാനവും ആയിരിക്കും.. കാര്യത്തിൽ നിഹാൽ അവൾക്ക് മൂത്തത് തന്നെയാ..പക്ഷെ സാധാരണ അനിയത്തിമാരെ വിവാഹം കഴിപ്പിച്ചു കൊടുത്തതിന് ശേഷമല്ലെ ഇക്കാക്കമാർ വിവാഹം ചെയ്യാറുള്ളൂ..

സോ നുസ്രയുടെ വീട്ടുകാർക്ക് ഫാമിലിയിൽ നിന്നും മറ്റുമൊക്കെ ആ ചോദ്യം കേൾക്കേണ്ടി വരും.എന്തെ മകൻറെ കല്യാണം കഴിഞ്ഞിട്ടും മകളുടെത് കഴിഞ്ഞില്ലന്ന്...??ഉറപ്പിച്ചു വെച്ചാൽ അവർക്ക് ധൈര്യമായി പറയാമല്ലോ അവളുടെ കാര്യം ഉറപ്പിച്ചതാണെന്ന്..നുസ്ര വീട്ടിൽ കാര്യം അവതരിപ്പിക്കട്ടേ.. എന്നിട്ട് ഞാൻ സംസാരിക്കാം നിഹാലിനോട്.മുന്നയുടെ വീട്ടിലും പറയാം..നാളത്തെ കഴിഞ്ഞു ഒന്നവിടം വരെ പോയി വരാം..എന്ത് പറയുന്നു.. " അവൻ അവളുടെ അഭിപ്രായം തിരക്കി.അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ല. അതാണ് സത്യം.അവൻ എല്ലാരേ കുറിച്ചും ഇത്രമാത്രം ചിന്തിക്കുന്നുണ്ടെന്നു അവൾക്ക് ഇപ്പോഴാ മനസ്സിലായത്.അറിയും തോറും അടുക്കുംതോറും അവനൊരു അത്ഭുതമായി മാറുന്നത് അവൾ അറിഞ്ഞു.ആനന്ദ കണ്ണീർ പൊടിയുന്ന കണ്ണുകളോടെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "എന്തെടി ഒന്നും മിണ്ടാത്തെ.. " അവളുടെ മനസ്സ് നിറഞ്ഞെന്ന് അവനു മനസ്സിലായിരുന്നു.പക്ഷെ ആ ഭാവമൊന്നും കാണിച്ചില്ല. "ഒന്നുല്ല.. " അവൾ കണ്ണടച്ച് കാണിച്ചു.. "എന്നാൽ കിടക്കാൻ നോക്ക്..നേരം ഒരുപാട് ആയി..നിന്റെ വിരൽ ചൂട് പതിഞ്ഞോണ്ടാന്ന് തോന്നുന്നു നല്ല ഉറക്കം വരുന്നെനിക്ക്.. "

അവൻ ഒരു സൈഡിലേക്ക് കിടന്നു സൈറ്റ് അടിച്ചു കാണിച്ചു.. അവൾ കുറുമ്പോടെ അവനെ നോക്കി.. "ഇരുന്നു വായി നോക്കാതെ ലൈറ്റ് ഓഫ് ചെയ്യടീ.. " "പോടാ.. " ലൈറ്റ് അണച്ചു അവളും ഒരു ഭാഗത്തു കിടന്നു.. ** രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ അവൻ കണ്ടത് തന്നെ പറ്റിചേർന്നു കിടക്കുന്ന അവളെയാണ്.അവന്റെ കൈയിൽ തല വെച്ചു ആ കൈ തന്നെ ചുറ്റി പിടിച്ചു കിടന്നിട്ടാണ് അവളുടെ ഉറക്കം.ഇതിപ്പോ എപ്പോഴും ഇങ്ങനെ തന്നെയാണ്. രാത്രി കിടക്കുമ്പോൾ അങ്ങേ തലയിൽ ഉണ്ടാകും.രാവിലെ നോക്കുമ്പോൾ ഇങ്ങേ തലയിൽ അവനെ ഒട്ടിയിട്ടുണ്ടാകും.. അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. മിഴികൾ താഴ്ത്തി കുറച്ച് നേരം അവളെ നോക്കി കിടന്നു.എന്നിട്ട് അവളുടെ ഉറക്കം ഞെട്ടാത്ത വിധത്തിൽ പതിയെ കൈ എടുത്തു എഴുന്നേറ്റു. ഇന്നലെ രാത്രി തന്നെ എല്ലാം തുറന്നു പറയണമെന്ന് ആയിരുന്നു.പക്ഷെ നീ അകന്ന് പോകുമോന്നുള്ള ചോദ്യമാ എന്റെ മനസ്സിൽ.അതിനേക്കാൾ ഏറെ നീ തകർന്നു പോകുമോ എന്ന്..രണ്ടും സഹിക്കാൻ വയ്യടീ..നീ ഇല്ലാത്ത ഒരു ജീവിതം പോയിട്ട് ഒരു ദിവസം പോലും സങ്കല്പിക്കാൻ വയ്യാ..പക്ഷെ എത്ര നാളാ ഇങ്ങനെ.. തളർന്നു പോകരുത്.പിടിച്ചു നിൽക്കാൻ കരുത്ത് ഉണ്ടാകണം.. ഉടനെ എല്ലാം നീ അറിയും..ഇനി എത്രയും പെട്ടെന്ന് തന്നെ നീ നിന്റെ ലക്ഷ്യം പൂർത്തികരിക്കും.അതും ഈ ഞാൻ വഴി.

.അന്ന് നിന്റെ മുഖത്ത് ഒരു ആശ്വാസം ഉണ്ടാകും..എന്റെ റമിയുടെ ആഗ്രഹം ഞാൻ നിറവേറ്റിയല്ലോന്നുള്ള ഒരു ആശ്വാസം..കണ്ണുകളിൽ നിന്നും രണ്ടു തുള്ളി പൊടിയും. അതിൽ സന്തോഷവും വേദനയും ഇടകലർന്നിരിക്കും.ആ വേദന കാണണ്ട എനിക്ക്..സന്തോഷം.. അതുമതി..അതിന് വേണ്ടിയാ എല്ലാം തുറന്നു പറയാൻ ഒരുങ്ങുന്നത്..നീ എന്നെ വിട്ടു പോകരുത് എന്ന് തന്നെയാ ആഗ്രഹം.പക്ഷെ നിർബന്ധിക്കില്ല.. എന്റെ റമിയെ ജീവനോളം സ്നേഹിച്ചില്ലേ നീ..ഇന്നും സ്നേഹിക്കുന്നില്ലേ..അത് പോരേ ഈ ജന്മം മുഴുവനും എനിക്ക് സന്തോഷിക്കാൻ..ലവ് യൂ.. അവൻ മുഖം കുനിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. കണ്ണുകൾ നിറഞ്ഞിരുന്നു. അത് അവളുടെ കവിളിനെ പുണരുമോന്ന് പേടിച്ചു വേഗം തുടച്ചു കളഞ്ഞു.. അവൻ എണീറ്റു പോകാൻ നോക്കി.. പക്ഷെ പറ്റിയില്ല..ബനിയനിൽ അവളുടെ കൈ വിരലുകൾ അമർന്നിരുന്നു.അവന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർപ്പ് മാഞ്ഞു പോയി.ശരവേഗത്തിൽ തിരിഞ്ഞു അവളെ നോക്കി.. ഇല്ല..ഉണർന്നിട്ടില്ല..ഉറക്കിൽ തന്നെയാണ്..എല്ലാം അവൾ കേട്ടെന്നാണ് കരുതിയത്.. അവന്റെ ശ്വാസം നേരെ വീണു.. അവളുടെ വിരലുകൾ അടർത്തി മാറ്റാൻ നോക്കി.പക്ഷെ അവൾ മുറുക്കി പിടിച്ചിട്ടായിരുന്നു ഉള്ളത്.

അവനൊരു കുസൃതി തോന്നി.മുഖം താഴ്ത്തി അവളുടെ കഴുത്തിൽ താടി വെച്ചുരസി ഇക്കിളി പെടുത്തി. അവൾ ഒന്ന് പുളഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.ആ കിടത്തത്തിൽ അവന്റെ ബനിയനിലെ പിടി വിട്ടിരുന്നു അവൾ.. ചക്ക പോത്ത്..സുനാമി വന്നാലും അറിയില്ല.. അവൻ അവളെ നോക്കി ചിരിച്ചോണ്ട് എണീറ്റു ടൗവലും എടുത്തു ബാത്‌റൂമിലേക്ക് കയറി.. ** "താജ്..നീ എന്തെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ..എന്നോട് പറയാത്തതോ ഞാൻ അറിയാത്തതോ ആയിട്ടുള്ള എന്തെങ്കിലും ഉണ്ടോ ടാ നിന്റെ ഉള്ളിൽ..? " കുറച്ച് ദിവസമായി എബി താജ്നെ ശ്രദ്ധിക്കുന്നു.പഴയത് പോലെ തന്നെയാണ് അവൻ എങ്കിലും അവന്റെ ഉള്ളിൽ എന്തോ ഉണ്ടെന്ന് എബിയ്ക്കു തോന്നിയിരുന്നു. ഉച്ചയ്ക്ക് പാർക്കിംഗ് ഏരിയയിൽ ഇരുന്നു ഓരോന്നു സംസാരിക്കുന്നതിന്റെ ഇടയിൽ എബി താജ്നോട് ചോദിച്ചു..എബി അറിയാത്ത ഒരു രഹസ്യവും താജ്ന് ഇല്ല.കുഞ്ഞു നാളിൽ റമി പോയി ഒറ്റപ്പെട്ടിരിക്കുന്ന നേരത്താണ് അവന് എബിയെ ഫ്രണ്ട് ആയി കിട്ടുന്നത്.അന്ന് തൊട്ടു ഇന്ന് വരെയ്ക്കും എല്ലാം കാര്യങ്ങൾക്കും ഒന്നിച്ച് നിന്നിട്ടേയുള്ളൂ.അവന്റെ ഉപ്പ കഴിഞ്ഞാൽ അവനെ മനസ്സിലാക്കിയ ആദ്യത്തെ ആൾ. അതായിരുന്നു എബി..

ഫ്രണ്ട്നേക്കാൾ ഏറെയായി അവനെ ഉപദേശിച്ചു നന്നാക്കാനും നേർ വഴിക്ക് നയിക്കാനും നോക്കുന്നവൻ. കുഞ്ഞു നാളിലെ അവന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും അവൻ പറഞ്ഞു തന്നെ എബിക്ക് അറിയാം. അതുകൊണ്ട് അവന് മനസ്സിൽ ഉള്ളത് എബിയോട് മറച്ചു വെക്കാൻ തോന്നിയില്ല. ചോദിക്കാൻ കാത്ത് നിന്നെന്ന പോലെ മനസ്സിൻറെ ഭാരമെല്ലാം എബിക്ക് മുന്നിൽ ഇറക്കി വെച്ചു.. റമിയെക്കുറിച്ചു താജ് ഒരുപാട് പറഞ്ഞിട്ടുണ്ട് എബിയോട്. എന്നെങ്കിലും നിന്നെ തേടി അവൻ വരുമെന്നായിരുന്നു എബി പറയാറ്. പക്ഷെ ഇപ്പോൾ.. എബി നടുങ്ങി പോയി.. ലൈലയുടെ ആദ്യ പ്രണയം റമി ആയിരുന്നു എന്നും റമി ഇന്ന് ജീവനോടെ ഇല്ലെന്നതും എബിയെ പാടെ തളർത്തി കളഞ്ഞു. പക്ഷെ അതിനൊപ്പം ഒരു ആശ്വാസവും ഉണ്ടായിരുന്നു എബിക്ക്.. മുന്നയുടെ കൈകളിൽ റമി അവളെ ഏല്പിച്ചത് താജ്ന്റെ കൈകളിലേക്ക് എത്തിക്കാനാണെന്ന ആശ്വാസം..എബിക്ക് സങ്കടം കാരണം ഒരുപാട് വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. പക്ഷെ താജ് തളർന്നു പോകരുത് എന്ന് കരുതി ഒന്നും രണ്ടുമൊക്കെ പറഞ്ഞു അവനെ സമാധാനിപ്പിക്കുകയും അവന്റെ മനസ്സിന്റെ നൊമ്പരങ്ങൾ കുറച്ച് കൊടുക്കുകയും ചെയ്തു.. "ലൈലയുടെ ബർത്ത്ഡേയാ ഈ വരുന്ന സാറ്റർഡേ.. " കുറച്ച് നേരം കഴിഞ്ഞു പോയിരുന്നു.

താജ് പെട്ടെന്ന് വന്ന ഓർമയിൽ പറഞ്ഞു. "കൊള്ളാല്ലോ..ഒരു ഗോൾഡൻ ചാൻസാ കിട്ടിയിരിക്കുന്നത്.. നിനക്ക് സന്തോഷിക്കാനും അവളെ സന്തോഷിപ്പിക്കാനും.. " എബി ആഹ്ലാദത്തോടെ പറഞ്ഞു.. "സന്തോഷം...ഇവിടെ ടെൻഷൻ അടിച്ചിട്ട് മേലാ..അപ്പോഴാ സന്തോഷിക്കുന്നത്.. " "അയ്യോ..ടെൻഷനോ..അതെന്തിന്.. അവൾക്ക് വയസ്സ് കൂടിപ്പോയി പെട്ടെന്ന് കിളവി ആകുമോന്ന് പേടിച്ചിട്ടോ..? " എബി ചോദിച്ചു തീർന്നില്ല, താജ് അവനെ കനപ്പിച്ചു ഒന്ന് നോക്കി.. "അയ്യടാ...നോക്കണ്ട..ഞാനൊന്നും പേടിക്കില്ല.നിന്റെ വർത്താനം കേട്ടാൽ ഇതിന്റെ അപ്പുറവും ചോദിക്കും നിന്നോട്..ഭാര്യയുടെ ബെർത്ത് ഡേ വരുമ്പോൾ ടെൻഷൻ അടിച്ചു നടക്കുന്ന ലോകത്തെ ആദ്യത്തെ ഭർത്താവ് നീ ആയിരിക്കും.പറയുമ്പോൾ കള്ളം പറയരുത് അല്ലോ..ഇന്നാട്ടിലെ സകല കെട്ട്യോൻമാർക്കും അപമാനമാ നീ..അതിൽ ഒരു സംശയവും ഇല്ല..അവളുടെ വിധി.. അല്ലാണ്ട് എന്ത്.. " എബി നെടുവീർപ്പിട്ടു.. "തെണ്ടി..അടിച്ചു നിന്റെ പല്ല് ഞാൻ താഴെ ഇടും.അവൾക്ക് എന്ത് ഗിഫ്റ്റ് കൊടുക്കുമെന്ന് ഓർത്തിട്ടാ ടെൻഷൻ..അല്ലാണ്ട് നീ വാചകം അടിക്കുന്ന പോലൊന്നുമല്ലാ.. " താജ് എബിക്ക് നേരെ കയ്യോങ്ങി.. "ഓ..അതാണോ..അപ്പൊ ഗിഫ്റ്റ് ആണ് നിന്റെ പ്രശ്നം അല്ലേ..? " എബി താടി ചൊറിഞ്ഞു..

"അതല്ലേ ഞാൻ പച്ച മലയാളത്തിൽ പറഞ്ഞത്.." "ചൂടാവല്ലേടാ..വഴിയുണ്ട്.. " "വഴിയും കുഴിയൊന്നും വേണ്ടാ.. എന്ത് ഗിഫ്റ്റ് കൊടുക്കും.. അത് പറഞ്ഞു താാാ.. " "സിമ്പിൾ..ഒരു സാരി വാങ്ങിച്ചു കൊടുക്ക്‌..തുക്കട ഒന്നുമല്ല.. അത്യാവശ്യം ഗ്രാൻഡഡ് തന്നെ.. പെണ്ണല്ലേ വർഗം..ഡ്രസ്സ്‌നോട് താല്പര്യം ഇല്ലാതെ നിക്കില്ല.. ഇഷ്ടപ്പെടും..ഗിഫ്റ്റ് മാത്രല്ല.. നിന്നെയും.. " എബി വല്യ കാര്യം പോലെ പറഞ്ഞു കൊടുത്തു.. "ദേ..അടിച്ചു പല്ല് താഴെ ഇടുമെന്നെ ഞാൻ പറഞ്ഞുള്ളൂ..നീ അതെന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്.. " താജ് എബിയെ നോക്കി ദഹിപ്പിച്ചു. "ശെടാ..ഇതെന്തു കൂത്ത്..ഒരു സാരി വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞത് അത്ര വല്യ തെറ്റാണോ..ഗ്രാൻഡഡ് വാങ്ങിക്കാൻ പറഞ്ഞതാണോ പ്രശ്നം.എന്നാൽ വേണ്ടാ..തുക്കട തന്നെ വാങ്ങിച്ചോ.. " "എടാ..വിവരം ഇല്ലാത്ത തെണ്ടി.. ഈ ജന്മത്തിൽ ഞാൻ ഇനി അവൾക്ക് സാരി വാങ്ങിച്ചു കൊടുക്കില്ല..അത് ഞാൻ അന്നേ തീരുമാനിച്ചതാ..ആദ്യമായി ഞാൻ സാരി വാങ്ങിച്ചു കൊടുത്തതും അത് ഉടുത്തോണ്ട് അവൾ കോളേജിലേക്ക് വന്ന ദിവസവും ഞാൻ മറന്നിട്ടില്ല..അന്ന് എന്താ സംഭവിച്ചത് എന്ന് നിനക്കും അറിയാമല്ലോ..അന്നാ ജീവിതം തന്നെ മാറി മറിഞ്ഞത്.. അതുകൊണ്ട് സാരി വേണ്ടാ.. " "അന്നെന്താ സംഭവിച്ചത്..നിങ്ങളുടെ വിവാഹം നടന്നു.

.നീയും അവളും ഒരുമിച്ച ദിവസം അല്ലേ അന്ന്.. ആ ദിവസം കൊണ്ട് നിനക്കോ അവൾക്കോ നഷ്ടം സംഭവിച്ചില്ല.. പകരം നല്ലതേ സംഭവിച്ചിട്ടുള്ളൂ. അപ്പൊ പിന്നെ ഗിഫ്റ്റ് ആയി സാരി ചൂസ് ചെയ്യുന്നതിൽ എന്താ കുഴപ്പം..ബെർത്ത് ഡേ ദിവസം നല്ലത് എന്തെങ്കിലും നടന്നാലോ..ഐ മീൻ അവൾ നിന്നെ പ്രൊപോസ് ചെയ്താലോ.. " "എന്നാലും വേണ്ടാ...ആ ദിവസം കൊണ്ട് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. ശെരി തന്നെ.. പക്ഷെ അവൾ ഒരുപാട് കരയുകയും വേദനിക്കുകയുമൊക്കെ ചെയ്ത ദിവസമാ..അവൾക്ക് ഇഷ്ടം അല്ലാത്തതാ അന്ന് നടന്നത്.. സോ സാരി വേണ്ടാ.. ഉറപ്പിച്ചു.. വേറെന്തെങ്കിലും പറാ.. " "എന്നാ പിന്നെ നെക്ക്ലസോ ബ്രേസ്ലെറ്റോ അങ്ങനെ എന്തേലും കൊടുക്ക്‌.. ഇഷ്ടം ആകും.. കാരണം നേരത്തെ പറഞ്ഞത് തന്നെ.. പെണ്ണല്ലേ ടാ..ആഭരണങ്ങളോട് താല്പര്യം കാണാതെ നിക്കില്ല..ഇനി നീ മുട്ടു ന്യായങ്ങളൊന്നും പറയാൻ നിക്കണ്ട..ഇത് ഫിക്സ് ചെയ്തു.. ഒരു ഡയമണ്ട് നെക്ലെസ് വാങ്ങി പൊതിഞ്ഞു വെച്ചോ..സാറ്റർഡേ കൊടുക്കാം.. " "പൊന്നു മോനെ..ഞാൻ നിന്നോട് ഒന്നും ചോദിച്ചിട്ടില്ല..വിട്ടേര്.. " താജ് കൈ കൂപ്പി കാണിച്ചു.. "അതിന് ഞാൻ വേണ്ടാത്തത് വല്ലതും പറഞ്ഞോ..? " എബി കണ്ണ് മിഴിച്ചു.. "ഇല്ല..വേണ്ടത് മാത്രേ പറഞ്ഞുള്ളു.. എടാ പൊട്ടാ..അവളെ നിനക്ക് അറിയാത്തത് ഒന്നുമല്ലല്ലോ..

പേരിനു മാത്രമാ അവൾ പെണ്ണ്.. അല്ലാതെ ഒരു പെണ്ണിന്റെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ ഒന്നും അവൾക്ക് ഇല്ല..അവൾക്ക് ഈ ഡ്രസ്സ്‌ ഓർണമെന്റ്സിലൊന്നും ഒരു ക്രേസും ഇല്ലടാ..ആ ടോപ്പും പാന്റും ഇടുന്നത് തന്നെ നാണം മറക്കണമല്ലോന്നും പറഞ്ഞാ.. അന്ന് മുഹ്സിയുടെ എൻഗേജ്മെന്റ്നു അല്ലാതെ അതിന് മുൻപോ ശേഷമോ നീ അവളെ അതു പോലൊരു ഡ്രെസ്സിലോ അതുപോലെ അണിഞ്ഞു ഒരുങ്ങിയോ കണ്ടിട്ടുണ്ടോ..അത് അന്ന് നുസ്ര വാങ്ങിച്ചു കൊടുത്തതാ..കൊടുക്കുമ്പോൾ തന്നെ പറഞ്ഞു എൻഗേജ്മെന്റ്നു അത് ഇട്ടിട്ടു വന്നാൽ മതിയെന്ന്.. നുസ്രയെ നിരാശ പെടുത്തണ്ടന്ന് കരുതിയ അന്നവളത് ഇട്ടത് തന്നെ..അല്ലാതെ അവൾക്ക് വേണമായിട്ട് ഒന്നുമല്ല.. അന്ന് ഞാൻ ബുള്ളറ്റാ എടുത്തത്..കാറോ മറ്റും ആയിരുന്നു എങ്കിൽ അവളന്നു വീടെത്തുന്നതിന് മുന്നേ അതൊക്കെ ഊരി കളഞ്ഞേനെ..അതാ അവളുടെ അവസ്ഥ... " "അപ്പൊ നെക്ലെസും നടക്കില്ലല്ലേ.. വേണ്ടാ..അവൾക്ക് ഇഷ്ടം അല്ലാത്തത് ഒന്നും കൊടുക്കണ്ട.. അവൾക്ക് നിന്നോട് ഇപ്പൊ ഉള്ള ഇഷ്ടം കൂടെ പോയി കിട്ടും..അവൾ നിന്നിൽ നിന്നും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണോ അത് കൊടുക്കടാ ഗിഫ്റ്റ് ആയിട്ട്..അവളോട്‌ അത് ചോദിക്കുകയൊന്നും വേണ്ടാ.. അവളുടെ മനസ്സ് നിനക്ക് അറിഞ്ഞൂടെ..

അത് വെച്ചു കൊടുക്ക്‌ ഒരു ഉഗ്രൻ ഗിഫ്റ്റ്..താൻ പറയാതെ തന്നെ തന്റെ മനസ്സ് അറിഞ്ഞു അവൻ തന്നല്ലോന്നും പറഞ്ഞു അവൾക്ക് ഒരുപാട് സന്തോഷം ആകുകയും ചെയ്യും അപ്പോൾ.. എങ്ങനെയുണ്ട് ബുദ്ധി.." എന്നും പറഞ്ഞു എബി താജ്നെ നോക്കി പുരികം പൊക്കി. "ബുദ്ധിയൊക്കെ കൊള്ളാം..നിന്റെ ഈ ബുദ്ധി വെച്ചു ഞാൻ അവൾക്ക് കൊടുക്കേണ്ടത് ഡിവോഴ്സ് ആയിരിക്കും..കാരണം ഈ വരുന്ന അവളുടെ പിറന്നാൾ ദിനത്തിൽ അവളെന്നിൽ നിന്നും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അതായിരിക്കും.. അതുമാത്രം.. " "താജ്...?" എബിക്ക് വിശ്വാസം വന്നില്ല.മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു.. "അതേടാ..ഞാൻ പറഞ്ഞിട്ടില്ലേ അവളുടെ പ്രോപ്പർട്ടിസിന്റെ കാര്യം.അത് മുഴുവനും അവൾക്ക് സ്വന്തമാകുന്ന ദിവസമാ ഈ വരുന്ന അവളുടെ പിറന്നാൾ ദിവസം..അതായത് അവൾക്ക് ഇരുപത്തി ഒന്ന് വയസ്സ് പൂർത്തി ആകുന്ന ദിവസം..അവൾ ഇത്രേം നാളും കാത്തിരുന്നതിന് ഈയൊരു ദിവസത്തിനു വേണ്ടിയാ..അതുവരെ അവൾക്കൊരു ആശ്രയം വേണമായിരുന്നു..അവൾക്ക് ചുറ്റുമുള്ള ചെകുത്താൻമാരിൽ നിന്നൊരു സംരക്ഷണം.. അതായിരുന്നു അവൾക്ക് എന്റെ വീട്..അതായിരുന്നു ഇത്രേം ദിവസത്തെ എന്റെ വീട്ടിൽ എന്റെ ഒപ്പമുള്ള അവളുടെ ജീവിതം...

അവളുടെ സാമ്രാജ്യം അവൾക്ക് സ്വന്തം ആകുന്ന നാൾ അവൾ എന്റെ വീട് വിട്ടിറങ്ങും.ഒപ്പം എന്റെ ജീവിതത്തിന്നും.." "എടാ..എന്തൊക്കെയാ നീ ഈ പറയുന്നത്..പോകുകയോ..അവളോ..? അതും നിന്റെ ജീവിതത്തിന്ന്.. അതിന് നീ സമ്മതിക്കുമോ അവളെ..? " താജ് പറയുന്നത് ഒക്കെ എബിയുടെ മനസ്സിനെ അസ്വസ്ഥത പെടുത്തി.. "മ്മ്..സമ്മതിക്കും.അവൾ ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടാൽ ഞാൻ അത് കൊടുക്കും.ഒന്നിനും അവളെ നിർബന്ധിക്കില്ലന്ന് ഞാൻ അവൾക്ക് കൊടുത്തിട്ടുണ്ട്..അത് ഞാൻ തെറ്റിക്കില്ല..സത്യമാ..അവളെ നിർബന്ധിക്കാൻ എനിക്ക് ആവില്ല.. കാരണം ആ മനസ്സിൽ ഉള്ളത് റമിയാ..എന്റെ റമി..അവന്റെ ഓർമ്മകളെ കൊന്നിട്ട് എനിക്കൊരു ജീവിതം വേണ്ടാ..അതിന് എനിക്ക് കഴിയില്ല..അവന്റെ ഓർമകളിൽ ജീവിക്കുന്നതാണു അവൾക്ക് സന്തോഷം എങ്കിൽ അങ്ങനെ തന്നെ ജീവിച്ചോട്ടെ അവൾ..തടയില്ല ഞാൻ ഒരിക്കലും..അതിന് മുന്നേ അവളുടെ ബർത്ത് ഡേ..ഗിഫ്റ്റ്നെ കുറിച്ച് നീയിനി ആലോചിച്ചു തല പുണ്ണാക്കുകയൊന്നും വേണ്ടാ.. അവൾക്ക് കൊടുക്കേണ്ട ഗിഫ്റ്റ് എന്താണെന്ന് എനിക്കറിയാം.. അവൾക്ക് കൊടുക്കാൻ ഒരു ഗിഫ്റ്റെ ഉള്ളു എന്റെ കയ്യിൽ..അതുതന്നെ കൊടുത്തോളാം ഞാൻ " താജ്ൻറെ സ്വരം ഉറച്ചതായിരുന്നു..

ഒപ്പം തീരുമാനങ്ങളും.. "അത് വേണോ ടാ..?" അവന്റെ മനസ്സിൽ എന്താണെന്ന് എബിക്ക് മനസ്സിലായിരുന്നു.. ആധിയോടെ അവന്റെ ചുമലിൽ കൈ വെച്ചു ചോദിച്ചു.. "വേണം..ഇതുമാത്രമല്ലാ..വേറൊരു ഗിഫ്റ്റ് കൂടെ ഉണ്ട് അവൾക്ക് എന്റെ വക..a shocking gift.." "ഷോക്കിങ്ങ് ഗിഫ്റ്റോ..?" ഇപ്രാവശ്യം എബിക്ക് കാര്യം മനസ്സിലായില്ല..നെറ്റി ചുളിച്ചു താജ്നെ നോക്കി.. "Yes..." താജ് കണ്ണടച്ച് കാണിച്ചു..എന്നിട്ട് കാര്യം പറഞ്ഞു.. "ഈശോയെ...എന്ത് പണിയാ നീ കാണിച്ചത്..?" താജ് പറഞ്ഞതൊക്കെ കേട്ടു എബി നെഞ്ചത്ത് കൈ വെച്ചു പോയി.. "നീ നേരത്തെ പറഞ്ഞില്ലേ.. ഭാര്യയുടെ ബർത്ത് ഡേ വരുമ്പോൾ ടെൻഷൻ അടിച്ചു നടക്കുന്ന ലോകത്തെ ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും എന്ന്.. അതൊന്നു മാറ്റി പറയേണ്ടി വരും.. ഭാര്യയുടെ പിറന്നാൾ ദിവസം ഭാര്യയുടെ കൈ കൊണ്ട് മരണപ്പെടുന്ന ലോകത്തെ ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും എന്ന് പറയുന്നതാവും ഇനി കൂടുതൽ ഉചിതം.." "മുത്തേ..അപ്പൊ നീ പരലോകം മുന്നിൽ കണ്ടിട്ട് തന്നെയാണോ ഈ കളിക്ക് ഇറങ്ങിയത്.. " "പിന്നെ ഞാൻ എന്ത് വേണമായിരുന്നു..അന്ന് അതേ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.. അത് തന്നെയായിരുന്നു ഞാൻ ചെയ്യേണ്ടതും.. സോ ചെയ്തു.. അവളുടെ കണ്ണിൽ ഞാൻ ചെയ്തത് തെറ്റായിരിക്കാം

.പക്ഷെ എന്റെ കണ്ണിൽ ഇത് ശെരിയാണ്.. ഞാൻ ചെയ്തതിൽ ഒരു തെറ്റും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.." "എടാ..തെറ്റ് ഒന്നുമില്ല..തെറ്റുണ്ടെന്നു ആരാ പറഞ്ഞത്.. ശെരിയാ..നൂറു വട്ടം ശെരിയാ നീ ചെയ്തത്.. പക്ഷെ അവളോട്‌ ഒന്ന് പറയാമായിരുന്നു.. അവളെക്കൂടെ ഒന്ന് അറിയിക്കാമായിരുന്നു.. ഇതിപ്പോ കാര്യം അറിയുമ്പോൾ അവൾ നിന്നെ കുത്തിനു ഞെക്കി പിടിച്ചു കൊല്ലാൻ തന്നെയാ ചാൻസ്.. നല്ലൊരു ദിവസം ആയിട്ട് വേണോടാ..ഒരുഗ്രൻ പൊട്ടി തെറി ഉണ്ടാകും അവളുടെ ഭാഗത്തുന്ന്.. കാര്യമൊന്നും ചിന്തിക്കാൻ നിക്കില്ല അവൾ..വായിൽ വരുന്നത് ഒക്കെ പറയേം തോന്നുന്നത് ഒക്കെ ചെയ്യേം ചെയ്യും..ഒടുക്കം എല്ലാം കഴിയുമ്പോൾ ആയിരിക്കും കാര്യം ചിന്തിക്കുക..ഞാൻ പറഞ്ഞു തരണ്ടല്ലോ നിനക്ക് അവളുടെ സ്വഭാവം... " "പറയാൻ തോന്നിയില്ല..പറഞ്ഞാൽ അവൾ എന്നെ അനുസരിക്കുകയോ എന്റെ തീരുമാനത്തിനു യോജിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു..പിന്നെ ഒന്നുല്ലേലും ഞാൻ താജ് അല്ലേ ടാ.. ആ തല തെറിച്ചവളുടെ കെട്ട്യോൻ.. അവളെ ഞെട്ടിക്കുന്നതിൽ അല്ലേടാ എനിക്ക് ത്രില്ല്.. എന്തൊക്കെ പറഞ്ഞാലും അവൾക്ക് ഷോക്ക് കൊടുക്കുന്നതും അവളെ ദേഷ്യം പിടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമൊക്കെ തന്നെയാ എനിക്കിഷ്ടം... അവളെ അടക്കാൻ എനിക്കറിയാം മോനെ.. "

താജ് ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.. "ഉവ്വ്..നീ അടക്കും..അതിന് മുന്നേ അവൾ നിന്റെ ശവം അടക്കും.. " എബി താജ്നെ ഇരുത്തി നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു.. "വല്ലതും പറയുന്നുണ്ടേൽ ഉറക്കെ പറയെടാ.. " താജ് അവനെ നോക്കി പേടിപ്പിച്ചു.. "അല്ല..ഇനി അപ്പൊ അവൾ നിന്നെ വിട്ടു പോകില്ലല്ലോന്ന് ചോദിക്കുവായിരുന്നു.. " "അതിന് വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്..എന്നാലും അവളുടെ ഡിസിഷൻ എന്താകുമെന്ന് എനിക്ക് അറിഞ്ഞൂടാ..എല്ലാം വരുന്നിടത്തു വെച്ചു കാണാം.. " താജ് ഒരു നെടുവീർപ്പോടെ പറഞ്ഞു... "അതൊക്കെ നീ കണ്ടോ..അതിന് മുന്നേ എനിക്കൊരു ജ്യൂസ്‌ വാങ്ങിച്ചു താ.. നിന്നെ ആശ്വാസിപ്പിച്ചിട്ട് എന്റെ എനർജിയൊക്കെ തീർന്നു.. " "ദുരന്തം...വാ ഇങ്ങോട്ട്.. " എന്നും പറഞ്ഞു താജ് എണീക്കണ്ട താമസം എബി ചാടി തുള്ളി എണീറ്റു നടക്കാൻ ഒരുങ്ങി.അതുകണ്ടു താജ് അവനെ കഷ്ടംന്നുള്ള അർത്ഥത്തിൽ നോക്കിയതും അവൻ ഇളിച്ചു കാണിച്ചു..താജ് അപ്പൊത്തന്നെ അവന്റെ പള്ളയ്ക്കു ഇട്ടൊരു കിഴുക്ക് വെച്ചു കൊടുത്തു അവന്റെ തോളിലൂടെ കയ്യിട്ടു നടന്നു.. *** വൈകുന്നേരം അവളെ വീട്ടിൽ കൊണ്ട് വിട്ടിട്ടു അവൻ ടൗണിലേക്ക് പോയി.ഒരു ചെറിയ ആവശ്യം ഉണ്ടായിരുന്നു.അത് കഴിഞ്ഞു കിട്ടിയ ഉടനെ തന്നെ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.പൗലോസ് ചേട്ടൻ ഇന്നലേ വന്നിരുന്നു.അവനെ കണ്ടതും കോഫി എടുക്കാൻ പോയി..കുളിച്ചിട്ടു വരാമെന്നും പറഞ്ഞു അവൻ മേളിലേക്ക് കയറി.. റൂം തുറന്നതും അവളെയും അവളുടെ ചെയ്ത്തും കണ്ടു അവൻ കണ്ണും തള്ളി നിന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story