ഏഴാം ബഹർ: ഭാഗം 66

ezhambahar

രചന: SHAMSEENA FIROZ

"എംഡിയോ..നീയോ..? " അവൾ എന്തോ തമാശ കേട്ടത് പോലെ ചിരിച്ചു. "എന്താ..അങ്ങനെ ഒന്നു കേട്ടിട്ടില്ലേ...? " "കേൾക്കാത്ത കുറവ് ഒന്നുമില്ല.. പക്ഷെ നീ പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു...അല്ല..നീയെന്താ ഇവിടെ..? നിനക്ക് എന്താ ഇവിടെ കാര്യം..? " "എന്ത് ചോദ്യമാ ഭാര്യേ ഇത്.. എന്റെ ഓഫീസിൽ കയറി വന്നു ഞാൻ എന്താ ഇവിടെന്നും എനിക്ക് എന്താ ഇവിടെ കാര്യമെന്നും ചോദിക്കുന്നത് മാന്നേർസ് ആണൊ....? " "നിന്റെ ഓഫീസോ..കുറച്ച് നേരം ആയല്ലോ നീ തുടങ്ങിയിട്ട്.. എംഡിയാണ് പോലും..ഓഫീസ് ആണ് പോലും..നിന്റെ വട്ടു കാണാനും കേൾക്കാനും സമയമില്ല അമൻ..ഇത് വീട് അല്ല..അവിടെ കാണിക്കുന്ന കുസൃതിയൊന്നും ഇവിടെ വേണ്ടാ.. കളിക്കാൻ നിക്കാതെ മോൻ അങ്ങോട്ട്‌ ഇറങ്ങ്.. അറിയാല്ലോ..ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്യാൻ..തുടങ്ങുമ്പോൾ തന്നെ നീ എന്നെ ചൊറിയാൻ വരല്ലേ.. ഔട്ട്‌ ഔട്ട്‌.. " അവൾ അവനോട് കൈ കൊണ്ട് എണീക്ക് എന്ന് കാണിച്ചു.. മറുപടിയായി അവൻ ഒന്നു ചിരിച്ചു.എന്നിട്ട് ചെയറിന്ന് എഴുന്നേറ്റു..

"അല്ല..സജാദ് എവിടെ..എനിക്ക് അവനെ പിടിച്ചു പുറത്താക്കാൻ പറ്റില്ലാന്ന് കരുതി എനിക്ക് മുൻപേ വന്നു നീ അവനെ ചവിട്ടി പുറത്തിട്ടോ..അവനെ കാണാനാ ഞാൻ വന്നത്.അവന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട് വേണം തുടങ്ങാൻ എന്നാ കരുതിയത്.. ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ചു അവനെ അപമാനിച്ചു വിടാനാ വന്നത് തന്നെ..എന്നിട്ടും അവൻ ഇവിടെ ഇല്ല.. ഇനി വീട്ടിൽ ചെന്നു അടിച്ചു പുറത്താക്കുമ്പോൾ ആരു കാണാനാ..എങ്ങനെ നാണം കെടാനാ അവൻ..." ഉള്ളിലെ എല്ലാ അമർഷവും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.മുഖം ചുമന്നു മുറുകി..അതിന് അവന്റെ മറുപടി ഷെൽഫ് തുറന്നു ഒരു കൂട്ടം ഡോക്യുമെന്റ്സ് അവൾക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കലായിരുന്നു.. "ഇവിടെ വന്നു നീ സജാദ്നെ ചോദിക്കുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..അവൻ എവിടെന്നുള്ള നിന്റെ ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാധ്യതയും എനിക്കില്ല.എന്നെ സംബന്ധിച്ചിടത്തോളം സജാദ് ഈ കമ്പനി എനിക്ക് ഹാൻഡ് ഓവർ ചെയ്ത ഒരു വ്യക്തി മാത്രമാണ്. സോ ഇവിടുന്ന് ഇറങ്ങി പോകേണ്ടത് ഞാൻ അല്ല..നീയാ..ഈ സ്ഥാപനം എന്റേത് ആണെന്നും ഞാൻ ഇതിന്റെ എംഡി ആണെന്നും പറഞ്ഞത് പൂർണ ബോധത്തോടെയാ..

അല്ലാതെ നീ പറഞ്ഞത് പോലെ വട്ടുണ്ടായിട്ടല്ല.. ഞാൻ ഈ പറഞ്ഞത് നിനക്ക് വിശ്വാസം ആയി കാണില്ലന്നു എനിക്കറിയാം..അതിനാണ് ഈ ഡോക്യുമെന്റ്സ് മുന്നിലേക്ക് ഇട്ടു തന്നത്..അങ്ങേയറ്റം നഷ്ടത്തിൽ ഓടി കൊണ്ടിരുന്ന Zaina ഗ്രൂപ്പ്‌സിനെ താജ് ഗ്രൂപ്പ്‌സ് വാങ്ങിച്ചതിന്റെയും കോടികൾ മുതൽ മുടക്കി ഇതിനെ വീണ്ടും അറിയപ്പെടുന്ന ഒരു കമ്പനിയാക്കി മാറ്റിയതിന്റെയും അതിന് വേണ്ടി സൈൻ ചെയ്ത ഡീൽസിന്റെയും പേപ്പേഴ്സ് ആണ് ഇതിൽ.. എഡ്യൂക്കേറ്റഡ് അല്ലേ നീ..വായിച്ചു നോക്ക്..അപ്പൊ മനസ്സിലാകും നിനക്ക്, ഇവിടുന്നു ഇറങ്ങി പോകേണ്ടത് ആരാണെന്ന്.. " അവൻ ഒരു ഭാവ മാറ്റവും ഇല്ലാതെ മുന്നിലുള്ള ഡോക്യുമെന്റ്സിലേക്ക് കൈ കാണിച്ചു.അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല. ഒരുനിമിഷം ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കി നിന്നു..പിന്നെ കൈ താനേ ഡോക്യുമെന്റ്സിലേക്ക് നീണ്ടു.. അത് തുറന്നു മറിച്ചു നോക്കിയ അവൾ സെക്കന്റ്‌ നേരങ്ങൾക്ക് ഉള്ളിൽ ഒരുഗ്ര രൂപിണിയായി മാറി.. "ഇല്ല..ഞാനിത് വിശ്വസിക്കില്ല...നീ നുണ പറയുവാ..ഇതൊക്കെ ഫേക്ക് ആണ്..അല്ലെങ്കിൽ പറ.. അവകാശിയായ ഞാൻ അറിയാതെ ഇതൊക്കെ എങ്ങനെ അവൻ നിനക്ക് കൈ മാറി..എന്റെ അറിവോ സമ്മതമോ ഇല്ലാതെ നിനക്ക് എങ്ങനെ ഈ പ്രോപ്പർട്ടിസ് വാങ്ങിക്കാൻ കഴിയും...

കള്ളമാ.. പച്ച കള്ളമാ നീ പറയുന്നതും കാണിക്കുന്നതും.." "ഓക്കേ ഫൈൻ..നീ വിശ്വസിക്കണ്ട.. നീ വിശ്വസിച്ചത് കൊണ്ട് എനിക്ക് ഇവിടെ പ്രോഫിറ്റ് വർധിക്കാൻ ഒന്നുമില്ല. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് എന്നോടല്ല.. നിന്റെ ആങ്ങളയോടു പോയി ചോദിക്ക്.. എനിക്കിത് കൈ മാറിയ ആ സജാദ്നോട്..ഏതായാലും എല്ലാ ഫോർമാലിറ്റിസും കംപ്ലീറ്റ് ചെയ്തിട്ടാ ഞാൻ ഈ കമ്പനി വാങ്ങിച്ചത്..അഡ്വക്കറ്റ് പേപ്പർസും ഉണ്ട്..അതൊന്നു പോരേ നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനും വിശ്വസിക്കാനും..നീ ഇങ്ങോട്ട് കയറി വരുമ്പോൾ മാനേജറും സ്റ്റാഫ്‌സുമൊക്കെ നിന്നെ ബഹുമാനിച്ചു മാഡം എന്ന് അഭിസംബോധന ചെയ്തപ്പോൾ നീ എന്താ കരുതിയത്,,അത് നിന്നോടുള്ള ബഹുമാനം ആണെന്നോ..? എന്നാൽ കേട്ടോ..അത് എന്നോടുള്ള റെസ്‌പെക്ടാ..അവരുടെ ബോസ്സ് ആയ എന്റെ ഭാര്യയാ നീ..ആ റെസ്‌പെക്ടാ അവർ നിന്നോട് കാണിച്ചത്.ഞാൻ പറഞ്ഞിരുന്നു എന്റെ വൈഫ്‌ വരുമെന്ന്..അതാ ആ മാഡം വിളിയുടെ അർത്ഥം.. മനസ്സിലാകുന്നുണ്ടോ എന്റെ ഭാര്യയ്ക്ക്.." "ചതിച്ചു..സജാദ് മാത്രമല്ല..നീയും ചതിച്ചു എന്നെ..അവന്റെ ഒപ്പം ചേർന്നു നീയും എന്നെ ചതിച്ചു കളഞ്ഞു..എന്തിന് വേണ്ടിയാ..പ്രോപ്പർട്ടിസ് ആയിരുന്നോ..ചോദിച്ചാൽ മതിയായിരുന്നല്ലോ..

നിനക്ക് വേണമെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇത് എപ്പോഴേ താജ് ഗ്രൂപ്പ്‌സിന് തന്നേനെ...എനിക്ക് വേണ്ടായിരുന്നു..ഞാൻ കാത്തു നിൽക്കില്ലായിരുന്നു ഇങ്ങനൊരു ദിവസത്തിനു വേണ്ടി..നിറഞ്ഞ മനസ്സോടെ നിനക്ക് തരുമായിരുന്നല്ലോ.. ഇത്..ഇതിപ്പോ..വഞ്ചിച്ചു നേടി നീ.. മനോഹരമായി ചതിച്ചു കളഞ്ഞു നീയെന്നെ..." അവളുടെ കണ്ണുകളിലെ പ്രതീക്ഷകൾ മങ്ങി മറഞ്ഞു.പകരം അവിടെ മിഴിനീർ കണങ്ങൾ ഉരുണ്ടു കൂടി.വാക്കുകൾക്ക് വല്ലാതെ ഇടർച്ച സംഭവിച്ചിരുന്നു. താൻ പൂർണമായും തളർന്നു പോകുന്നത് അവൾ അറിഞ്ഞു.. വീഴാതെ ഇരിക്കാൻ വേണ്ടി മുന്നിലെ ചെയറിൽ വിരലുകൾ അമർത്തി..എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിന്നു അവൾ.. "ലൈലാ... " കയറി വരുമ്പോൾ തന്നെ ഒരു ഷോക്ക് കൊടുക്കണമെന്നാ കരുതിയത്.അത് നടന്നു.അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.ഗൗരവം ഉപേക്ഷിച്ചു കളഞ്ഞു അവളുടെ അരികിലേക്ക് വന്നു. "വേണ്ടാ..വിളിക്കരുത് നീ എന്നെ അങ്ങനെ..കാണണ്ട എനിക്ക് നിന്നെ.. നീ ഇത്രേം വല്യ ചതിയൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..

ഇപ്പോഴെങ്കിലും അറിയിച്ചു തന്നല്ലോ..അല്ലെങ്കിൽ ഞാൻ.. ഞാൻ ഇനിയും നിന്നെ വിശ്വസിച്ചേനെ.. എനിക്ക് മറ്റു ചിലതും നഷ്ടപ്പെട്ടു പോയേനെ.. I hate you.. " അവൾ കയ്യിലെ ഡോക്യുമെന്റ്സ് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..പിന്നെ ഒരുനിമിഷം പോലും അവിടെ നിന്നില്ല..വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് ഇറങ്ങിപ്പോയി.. ** മുന്നിലും പിന്നിലുമുള്ള വാഹനങ്ങൾ ഒന്നും അവൾ കണ്ടില്ല..കണ്ണ് നിറയെ കണ്ണീരും മനസ്സ് നിറയെ വേദനയും ദേഷ്യവും പകയും വെറുപ്പുമൊക്കെ ആയിരുന്നു..ചീറി പാഞ്ഞു കൊണ്ട് അവൾ താജ് ബംഗ്ലാവിൻറെ ഗേറ്റ്നു മുന്നിൽ എത്തി.സെക്യൂരിറ്റിക്ക് നേരെ കാത് പൊട്ടി തെറിപ്പിക്കുന്ന ഹോണടിയായിരുന്നു അവൾ.. അവളുടെ ചുമന്നു മുറുകിയ മുഖം കണ്ടു അയാൾ തന്നെ ഭയന്നു പോയി.അര സെക്കന്റ്‌ പോലും തികയ്ക്കാതെ ഗേറ്റ് ഓപ്പൺ ചെയ്തു. "എന്താ..എന്താ മോളെ..? " വല്യ ശബ്ദത്തോടെ കാർ വന്നു നിന്നതും അതിനേക്കാൾ ശബ്ദത്തോടെ ഡോർ അടഞ്ഞതും കേട്ടു ഉപ്പ പുറത്തേക്ക് ഇറങ്ങി വന്നു..

"ചതിയനാ...കൊടും ചതിയൻ.. വിശ്വാസം നേടി എടുത്തു അവനെന്നെ പറ്റിച്ചു കളഞ്ഞു.. എന്നെ ചതിച്ചു നേടിയത് ഒക്കെ സുഖമായി അനുഭവിക്കാമെന്നു കരുതി എങ്കിൽ തെറ്റി അവന്.. സുഖിക്കാൻ അനുവദിക്കില്ല ഞാൻ അവനെ..കൊല്ലും..കൊന്നു കായലിൽ തള്ളും ഞാൻ..." അവളൊരു ഭ്രാന്തിയെ പോലെ അകത്തേക്ക് പാഞ്ഞു കയറി കണ്ണിൽ കണ്ടതും കയ്യിൽ കിട്ടിയതുമൊക്കെ എറിഞ്ഞുടച്ചു അലറാൻ തുടങ്ങി.. "മോളെ ആരുടെ കാര്യമാ നീ പറയുന്നത്..എന്താ..എന്തുപറ്റി നിനക്ക്..ഓഫീസിലേക്ക് അല്ലേ പോയത്..എന്താ ഉണ്ടായേ..നിന്റെ ശത്രുക്കൾ അവിടെ നിന്നും പടി ഇറങ്ങിയില്ലേ..ഇറക്കിയില്ലേ നീ അവരെ.. " അവളുടെ അവസ്ഥ കണ്ടു ഉപ്പ ഒന്നു വല്ലാതെയായി.അടുക്കാൻ പോലും പേടി തോന്നി.പക്ഷെ കാര്യം മനസ്സിലാകാത്തത് കാരണം അരികിലേക്ക് ചെന്നു ചോദിച്ചു.. "ഉപ്പാന്റെ മകനാ എന്റെ ശത്രു.. അവനാ..അവനാ എന്റെ ശത്രു.. അവനെന്നെ വഞ്ചിച്ചു..അവന് അറിയാമായിരുന്നു എല്ലാം.. എന്നിട്ടും...ഇല്ല..സമ്മതിക്കില്ല ഞാൻ.. എന്നെ പറ്റിച്ചു നേടിയത് ഒന്നും ഒരുപാട് നാൾ കയ്യടക്കി വെക്കാൻ അനുവദിക്കില്ല ഞാൻ.. ഞാൻ ഇവിടുന്ന് പോകാതെ ഇരിക്കാൻ വേണ്ടിയാണു അവൻ ഇത് ചെയ്തത് എന്ന് എനിക്കറിയാം..വിടില്ല.. കൊല്ലും ഞാൻ അവനെ..ഉറപ്പായും കൊന്നിരിക്കും.. " ഒന്നും ബാക്കി വെച്ചില്ല..സകലതും നശിപ്പിച്ചു കൊണ്ടിരുന്നു അവൾ.. താജ് കാര്യമായി എന്തോ ഒപ്പിച്ചിട്ട് ഉണ്ടെന്ന് ഉപ്പാക്ക് മനസ്സിലായി.

ഫോൺ എടുത്തു അവനെ വിളിച്ചു കാര്യം ചോദിച്ചു.. "എന്നാൽ എന്റെ മോൻ വേഗം ഇങ്ങോട്ട് വാ..അവളെ അടക്കാൻ എനിക്ക് കഴിയുന്നില്ല..എല്ലാം ഉണ്ടാക്കി വെച്ചിട്ടു അവിടെ ഇരുന്നു സുഖിക്കുന്നോ നീ..വേഗം വന്നിട്ട് കിട്ടാൻ ഉള്ളതൊക്കെ നേരിട്ട് അങ്ങ് വാങ്ങിക്ക്..എന്നെ ഒന്നു ഒഴിവാക്കി താടാ..അടുത്തേക്ക് ചെല്ലാൻ തന്നെ പേടി തോന്നുന്നുണ്ട്.." കാര്യങ്ങളൊക്കെ കേട്ടു കഴിഞ്ഞതും ഉപ്പ പറഞ്ഞു.. "സുഖിക്കുകയൊന്നും അല്ല.ഞാൻ ഡ്രൈവിങ്ങിലാ.ഇപ്പം അങ്ങെത്തും. വെച്ചോ..പേടി ഉണ്ടെന്ന് അല്ലേ പറഞ്ഞത്.അടുത്തേക്ക് ചെല്ലണ്ട..ആ ഫ്രോഡ്നു ജന്മം കൊടുത്തില്ലേന്നും ചോദിച്ചു അവളു ചിലപ്പം ഡാഡ്ൻറെ തലമണ്ട അടിച്ചു പൊട്ടിക്കാൻ ചാൻസ് ഉണ്ട്.." അവൻ കാൾ കട്ട്‌ ചെയ്തു.രണ്ടു മിനുട്ട് ആകുന്നതിനു മുൻപേ വീടെത്തി.അവൾ എല്ലാതും കൂടെ ഉപ്പാന്റെ നെഞ്ചത്തേക്ക് ആയിരിക്കും തീർക്കുക എന്ന് അറിയാമായിരുന്നു.അത് കൊണ്ടാ അവൻ അവൾ ഇറങ്ങിയതിന് പിന്നാലെ തന്നെ ഇറങ്ങിയത്.. "എന്ത് പണിയാ നീ കാണിച്ചത്.. അവളെ അറിയിക്കാമായിരുന്നു നിനക്ക്..അങ്ങോട്ട്‌ ചെല്ല്..

എല്ലാം വ്യക്തമായി പറഞ്ഞു കൊടുക്ക്‌.. അവളെ ഒന്നു സമാധാനിപ്പിക്കടാ.. ഇല്ലേൽ ഇന്ന് ഇവിടെ ചിലത് ഒക്കെ നടക്കും..ഭാഗ്യത്തിന് അവളിപ്പോ ഡിവോഴ്സ്ൻറെ കാര്യം മിണ്ടാറില്ല..നീയായി അങ്ങനൊരു അവസരം ഉണ്ടാക്കല്ലേ താജ്..." അവനെ കണ്ടതും ഉപ്പ വേഗം അവന്റെ അരികിലേക്ക് വന്നു.. അവൻ നാലു ഭാഗത്തേക്കും നോക്കി.അവസ്ഥ കണ്ടു അത്ഭുതമൊന്നും തോന്നിയില്ല.വീട് കത്തിച്ചു കളയുമെന്നാ കരുതിയത്. ഏതായാലും അത്രക്ക് ഒന്നുമില്ല.. നിലത്തു വീണും ഉടഞ്ഞും കിടക്കുന്നതിൽ അവന്റെ ഫോട്ടോസ് ആയിരുന്നു കൂടുതലും.അത് കണ്ടു അവൻ ചിരിച്ചു പോയി.അവളെ നോക്കി.സെറ്റിയിൽ ചുരുണ്ടു മുഖം കാൽ മുട്ടിൽ അമർത്തി വെച്ചിരിക്കുന്നത് കണ്ടു.അതിലും അത്ഭുതമൊന്നും തോന്നിയില്ല. ദേഷ്യവും സങ്കടവും വരുമ്പോഴുള്ള സ്ഥിരം ഇരുത്തമാണ് അത്. "ഇങ്ങനെ ഇരുന്നു മോങ്ങാൻ മാത്രം എന്താടി നിനക്ക്..എന്റെ പ്രിയ പൊണ്ടാട്ടിക്ക് ബെർത്ത്‌ ഡേ ഗിഫ്റ്റ് തരാൻ വേണ്ടി ഞാൻ Zaina ഗ്രൂപ്പ്‌സ് അങ്ങ് വാങ്ങിച്ചു.. സന്തോഷിക്കുകയല്ലേ വേണ്ടത്.." അവൻ വന്നു അവളുടെ അടുത്തിരുന്നു.

. "എന്റേത് നീ എനിക്ക് വാങ്ങിച്ചു തരുന്നോ.." മുഖം ഉയർത്തലും ജ്വലിച്ചു കൊണ്ട് ചോദിക്കലും അവന്റെ കവിളത്തേക്ക് കൈ ആഞ്ഞു പതിപ്പിക്കലുമെല്ലാം ഒപ്പത്തിനൊപ്പമായിരുന്നു അവൾ.. "എടീ...വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറുന്നോ.... " അവനു ദേഷ്യം വന്നിരുന്നു.. എഴുന്നേറ്റു നിന്നു കൈ അവളുടെ മുഖത്തേക്ക് വീശിയതും ഉപ്പ വന്നു തടഞ്ഞു.. "താജ്..എന്താ നീ ഈ കാണിക്കുന്നേ.. ഇവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിക്കാൻ അല്ലേ ഞാൻ നിന്നോട് പറഞ്ഞത്.. എന്നിട്ട് നീ ഇവളെക്കാൾ ദേഷ്യം പിടിക്കുന്നോ.. രണ്ടു പേരും ഒരുപോലെ ആയാൽ എങ്ങനെയാ..നീ ചെയ്തത് നല്ല കാര്യമാ..തെറ്റാണെന്ന് ഒരിക്കലും ഞാൻ പറയില്ല.പക്ഷെ നീ ഒന്നും ഇവളോട് ചോദിക്കുകയോ പറയുകയോ അറിയിക്കുകയോ ചെയ്തില്ല.അതിന്റെ ദേഷ്യമാ ഇവൾക്ക്..ഇവൾ സമ്മതിക്കില്ലന്ന് കരുതിയ നീ ഇവളോട് ഒന്നും പറയാതെ നിന്നത്.അതിലും ഞാൻ നിന്റെ ഭാഗത്തു തെറ്റു കാണുന്നില്ല. പക്ഷെ ഇപ്പോ ഓഫീസിലേക്ക് വന്നപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞു വ്യക്തമാക്കി കൊടുക്കാമായിരുന്നില്ലേ നിനക്ക്.. അതൊന്നും ചെയ്യാതെ ഓരോന്നു പറഞ്ഞു നീ ഇവളെ ദേഷ്യം പിടിപ്പിച്ചു..അത് കൊണ്ടല്ലേ ഇവള് ഇപ്പോ ഇങ്ങനെ.."

"ഡാഡ് ഒന്നും പറയണ്ട..ഡാഡ് ഒറ്റ ഒരാളാ ഇവളെ തലയിൽ എടുത്തു വെച്ചു നടന്നു ഇത്രേം അഹങ്കാരിയാക്കിയത്.സ്നേഹവും സ്വാതന്ത്ര്യവും അമിതമായി കൊടുത്തതിന്റെ പ്രശ്നമാ ഇത്.. നാഴികയ്ക്ക് നാല്പത് എന്ന കണക്കിൽ ഇവള് പറഞ്ഞല്ലോ ഞാൻ ചതിയൻ ആണെന്നും ചതിച്ചെന്നുമൊക്കെ..എന്ത് അറിഞ്ഞിട്ടാ ഇവള് പറഞ്ഞത്..എന്ത് ചതിയാ ഞാൻ ഇവളോട് കാണിച്ചത്..എന്നാൽ ശെരി ഞാൻ ചതിച്ചു.പക്ഷെ അതെന്തിനാ.. ഈ ചതിയൻ ഇല്ലെങ്കിൽ ഇപ്പൊ കാണാമായിരുന്നു zaina ഗ്രൂപ്പ്‌സ് AK കൺസ്ട്രക്ഷൻസിന്റെ കയ്യിൽ കിടന്നു അമ്മാനം ആടുന്നത്.. ഒരു ആയുഷ്കാലം മുഴുവൻ എടുത്തു നിന്റെ ഉപ്പ നിനക്ക് വേണ്ടി പടുത്തുയർത്തിയ ലോകം നീ തിരിച്ചു പിടിക്കാൻ ചെല്ലുമ്പോഴേക്കും അത് നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയേനെ..അത് ഉണ്ടാവാതെ ഇരിക്കാനാ നീയിപ്പോ പറഞ്ഞ ഈ ചതിയുടെ മുഖം മൂടി ഞാൻ എടുത്തിട്ടത്.. നിന്റെ കയ്യിൽ എന്ത് ഉണ്ടെടി അതൊക്കെ നിന്റേത് ആണെന്ന് തെളിയിക്കാൻ..നിന്റെ ഉപ്പ പണ്ട് എങ്ങോ എഴുതി വെച്ച ഒരു വില്പത്രമോ..എന്നാൽ നീ കേട്ടോ.. സജാദ് ഉണ്ടാക്കിയ വ്യാജ ഡോക്യുമെന്റ്സിന് അതിനേക്കാൾ ശക്തി ഉണ്ടായിരുന്നു..അവനു എല്ലാം കൈ വിട്ടു പോകാനുള്ള നേരം അടുത്തപ്പോൾ അവൻ കിട്ടുന്ന വിലയ്ക്ക് നിന്റെ കമ്പനി ഹാൻഡ് ഓവർ ചെയ്യാൻ തീരുമാനിച്ചു..

സനുവാ ഇക്കാര്യം എന്നെ അറിയിച്ചത്..AK ഗ്രൂപ്പ്‌സ് പറഞ്ഞതിനേക്കാൾ കൂടുതൽ വില ഞാൻ പറഞ്ഞു നിന്റെ കമ്പനിക്ക്. പക്ഷെ ഞാനാണ്, എന്റെ കമ്പനിയാണ് വാങ്ങിക്കുന്നത് എന്നറിഞ്ഞാൽ അവൻ തരില്ലെന്ന് അറിയാവുന്നോണ്ട് എന്റെ മാനേജരെ ബോസ്സ് എന്ന വ്യാജേനെ വിട്ടു കാര്യങ്ങൾ നടത്തി..അവൻ സൈൻ ചെയ്തതിനു ശേഷം മാത്രമാണ് ഞാൻ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്... " "അപ്പൊ എന്റെ പ്രൊപർട്ടീസിന് നീ അവനു ക്യാഷ് കൊടുത്തോ.. അവനെ ജയിക്കാൻ അനുവദിച്ചോ..?" അവൾ ചോദിക്കുകയല്ലായിരുന്നു.. അലറുകയായിരുന്നു..രണ്ടു കൈ കൊണ്ടും അവന്റെ കുത്തിനു പിടിച്ചു നിന്നു അലറി ചോദിച്ചു അവൾ.. "മൂന്നു നേരം അരി ഭക്ഷണമാ ഞാൻ കഴിക്കുന്നത്.അല്ലാതെ പിണ്ണാക്ക് അല്ല..കോടികൾ പോയിട്ട് ഒരു ചില്ലി കാശ് കൊടുത്തിട്ടില്ല ഞാൻ അവന്..ഇപ്പം അങ്ങ് ഇരുട്ടറയിൽ കിടന്ന് അഴി എണ്ണുന്നുണ്ട്..വ്യാജ ഡോക്യുമെന്റ്സ് ഉണ്ടാക്കിയതിനും അത് വിറ്റു കാശ് ഉണ്ടാക്കാൻ നോക്കിയതിനും.." അവൻ പുച്ഛത്തോടെ അവളുടെ കൈകൾ എടുത്തു മാറ്റി കോളർ വലിച്ചു ഷർട്ട്‌ ശെരിയാക്കി ഇട്ടു..

"നിന്നോടാരാ അവനെ നിയമത്തിന് വിട്ടു കൊടുക്കാൻ പറഞ്ഞത്..അത് വേണമെങ്കിൽ എനിക്ക് എപ്പോഴേ ആകാമായിരുന്നു.അത് ഞാൻ ചെയ്യാതെ ഇരുന്നത് ഭയന്നിട്ട് അല്ല.. ഏതു കോടതി ശിക്ഷ വിധിച്ചാലും അതൊക്കെ ചെറുതായി പോകുകയേയുള്ളൂ അവന്.. അവന് ശിക്ഷ വിധിക്കേണ്ടത് ഞാനാ.. എന്റെ കോടതിയാ..തന്നതിന്റെ ഇരട്ടി വേദന കൊടുക്കണം എനിക്ക് അവന്..ഞാൻ കരഞ്ഞതിനേക്കാൾ ചങ്ക് പൊട്ടി കരയണം അവൻ... ഞാൻ കണ്ട ഭൂമിയിലെ നരകം അവനും കാണണം..അതിന് വേണ്ടിയാ..അതിന് വേണ്ടി മാത്രമാ ഞാൻ കാത്തു നിന്നത്.എല്ലാം അറിയാമായിരുന്നില്ലേ നിനക്ക്.. എല്ലാം പറഞ്ഞത് അല്ലേ ഞാൻ നിന്നോട്..എന്നിട്ടും നീ എന്തിന് ഇത് ചെയ്തു.." "അവൻ അവിടെ ഗോതമ്പ് ഉണ്ട തിന്നു സുഖിക്കണമെന്നൊന്നും എനിക്ക് ഒരാഗ്രഹവും ഇല്ല.. എന്നാലും കുറച്ച് നാൾ കിടക്കട്ടെ.. ഒന്നുമില്ലങ്കിലും ഒരു തെറ്റും ചെയ്യാതെ മുന്നയെ മാസങ്ങളോളം ജയിലിൽ കിടത്തിയത് അല്ലേ.. അവിടത്തെ വാസവും ഇരുട്ടുമൊക്കെ എത്രത്തോളം അസഹനീയമാണെന്ന് അവനും കൂടെ ഒന്നറിയട്ടേ..

ഇത് മുന്നയോടു ചെയ്തതിന്റെ ശിക്ഷ.അത്രമാത്രം.. അല്ലാതെ എനിക്ക് അവനെ മൂന്നാമതും ഇഞ്ച ചതയ്ക്കുന്നത് പോലെ ചതയ്ക്കാനോ തൂക്കി എടുത്തു നിന്റെ മുന്നിലേക്ക് ഇട്ടു തരാനോ അറിയാഞ്ഞിട്ടല്ല..എന്ന് നിനക്ക് നിന്റെ പക തീർക്കാൻ അവനെ വേണമെന്നു പറ..അന്ന് നിന്റെ മുന്നിലേക്ക് ഇട്ടു തരും ഞാൻ അവനെ..അത്രേം കാലം കിടക്കട്ടെ ശവം അവിടെ.." അവളുടെ നെഞ്ചിലെ വേദന മാറി. ദേഷ്യം കെട്ടടങ്ങി..പക്ഷെ കണ്ണുകൾ തോർന്നില്ല.പെയ്തു കൊണ്ടേയിരുന്നു.. "സത്യമാ മോളെ ഇവൻ പറഞ്ഞത്. ഇവൻ നിന്നെ ചതിച്ചിട്ടില്ല. ഒരിക്കലും ചതിക്കുകയുമില്ല. നിനക്ക് നഷ്ടം വരുന്ന ഒന്നും തന്നെ ഇവൻ ചെയ്തില്ലല്ലോ..എല്ലാം നിന്റെ നല്ലതിന് വേണ്ടിയല്ലേ.. ഇനിയും അങ്ങനെയെ ഉണ്ടാകുള്ളൂ..നീ ഇവിടുന്നു പോകാതെ ഇരിക്കാൻ വേണ്ടിയാണ് നിന്റെ സ്വത്തുക്കളൊക്കെ ഇവൻ സ്വന്തമാക്കി കളഞ്ഞത് എന്ന് നീ നേരത്തെ പറഞ്ഞല്ലോ..എന്നാൽ കേട്ടോ..അങ്ങനെ ഒന്ന് ഇല്ല മോളെ.. നിനക്ക് അവകാശപ്പെട്ടത് ഒന്നും ഇവനോ ഞാനോ അങ്ങനെ ആരും കയ്യടക്കി വെക്കില്ല.എല്ലാം നിന്റേത് തന്നെയാ..നിന്റെ പേരിൽ തന്നെയാ ഉള്ളത്.താജ് ഗ്രൂപ്പ്‌സും zaina ഗ്രൂപ്പ്‌സും ഇപ്പോൾ രണ്ടല്ല മോളെ.. ഒന്നാ..രണ്ടും നിനക്ക് അവകാശപ്പെട്ടതാ..പിന്നെന്തിനാ ഈ സങ്കടം..

കരയാതെ ഇരിക്ക്.നിന്റെ ബർത്ത്ഡേ അല്ലേ..നിനക്കൊരു ഷോക്ക് തരണം.അത്രേ ഇവൻ കരുതിയിട്ടുള്ളൂ..ഇനി ഒച്ചയോ വഴക്കോ ഒന്നും വേണ്ടാ.. ചെല്ല്..ചെന്നു മുഖമൊക്കെ കഴുകി ഇതൊക്കെ മാറ്റിയിട്ട് വാ.." ഉപ്പ അവളെ റൂമിലേക്ക് പറഞ്ഞയച്ചു.. "നിന്നോടും കൂടെയാ പറഞ്ഞത്.. ഇനി ഒച്ചയും വഴക്കുമൊന്നും വേണ്ടാ..പിറന്നാളിന് പടക്കം പൊട്ടിക്കലുണ്ടെന്നു കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്..പക്ഷെ ഇതു പോലൊരെണ്ണം ആദ്യമായിട്ടാ.. ഷോക്ക് ഒക്കെ കൊടുക്കുന്നത് നല്ലതാ.അത് പക്ഷെ ആളും തരവും നോക്കിട്ട് വേണം.ഇല്ലേൽ ഇത് പോലെ ഇരിക്കും..ഏതായാലും കാര്യങ്ങളൊക്കെ നന്നായി കിട്ടി.. നിനക്ക് ഒരെണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു.അതു അവൾ നികത്തി തന്നു..അവളെ congrts ചെയ്യാൻ മറന്നു.ആ സാരല്യ..പിന്നെ ചെയ്യാം.." ഉപ്പാക്ക് വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു.. "അവളെന്നെ തല്ലിയിട്ട് ഉണ്ടെങ്കിൽ അതിന്റെ മരുന്നും എനിക്ക് അവളുടെ അടുത്ത്ന്ന് വാങ്ങിക്കാൻ അറിയാം..വല്ലാതെ അങ്ങ് കിണിക്കാൻ നിക്കണ്ട.. കുഴിയിലേക്ക് നാലു നീട്ടാൻ ആയെന്ന ഓർമ്മ വേണം.."

അവനു ഒന്നാകെ വന്നിരുന്നു. ഉപ്പാനെ കൊല്ലുന്ന പോലെ നോക്കിയിട്ട് മോളിലേക്ക് കയറിപ്പോയി..അവൾ ബാത്‌റൂമിലേക്ക് ഒന്നും പോയിട്ടില്ല..തലയും താഴ്ത്തി പിടിച്ചു ഒരു ഇരുത്തമാണ് ബെഡിൽ.. "ഞാൻ ചോദിച്ചാൽ നിറഞ്ഞ മനസ്സോടെ എല്ലാം എനിക്ക് തരുമായിരുന്നു എന്ന് പറഞ്ഞവളാണൊ ഈ കുത്തിയിരുപ്പ് ഇരിക്കുന്നത്.. എന്താ...നിന്റേത് ഒന്നും എന്റേത് ആവാൻ പാടില്ലേ..അത് നീ ഇഷ്ടപ്പെടുന്നില്ല.." അവൻ അവൾക്ക് മുന്നിൽ മുട്ടു കുത്തിയിരുന്നു അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി.. "എന്നാലും...എന്നോട് ഒന്ന് പറയാമായിരുന്നു.." അവളുടെ സങ്കടവും തീർന്നിരുന്നു. ഇപ്പോ ആ മുഖത്തും ശബ്ദത്തിലും പരിഭവം മാത്രം നിറഞ്ഞു നിൽക്കുന്നു. "പറഞ്ഞാൽ നീ സമ്മതിക്കുമായിരുന്നോ..?" "ഇല്ല..." "ആാാ..അത് കൊണ്ടാ പറയാതെ ഇരുന്നത്.." അവൾ ഒന്നും മിണ്ടിയില്ല.എണീറ്റു ബാത്‌റൂമിലേക്ക് പോയി.. ഇപ്പോഴേ അവസ്ഥ ഇത്..ഇനി ആ ബോക്സ് തുറന്ന് നോക്കുമ്പോൾ എന്തൊക്കെ കാണണം..ഇതുപോലെ പൊട്ടി തെറി ആയാലും വേണ്ടില്ല. കരച്ചിൽ ആകാതെ നിന്നാൽ മതിയായിരുന്നു..

അവൻ നെടുവീർപ്പിട്ടു. ** "കോഫി... " വൈകുന്നേരം സെറ്റിയിൽ കിടന്ന് ഫോണിൽ കളിക്കുന്ന അവന്റെ മുന്നിലേക്ക് അവൾ കപ്പ് നീട്ടി. "കോഫി..നിന്റെ അണ്ണാക്കിലേക്ക് തന്നെ കമിഴ്ത്തടീ..ഇവിടെ നേരാവണ്ണം വായ തുറക്കാൻ മേലാ.അന്നേരമാ അവളുടെയൊരു കോഫി..എടുത്തോണ്ട് പൊക്കോ. അതാ നിനക്ക് നല്ലത്.." "വേണ്ടങ്കിൽ വേണ്ടാന്ന് പറഞ്ഞാൽ പോരേ..എന്നെ കടിച്ചു കീറാൻ വരുന്നത് എന്തിനാ..?" "ഇല്ലടി..നിന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാം..." "ഓ..നീയിപ്പോ തരാത്തത് ഒന്നും അല്ലല്ലോ.." അവൾ പതുക്കെ പറഞ്ഞു.. "നിന്നു പിറു പിറുക്കാതെ വായ തുറന്നു പറയെടി.." "ഞാൻ വായ തുറന്നാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം..നിനക്ക് കോഫി വേണോ വേണ്ടയോ..? " "വേണ്ടന്നല്ലേ പറഞ്ഞത്..." അവൻ മുഖം തിരിച്ചു കളഞ്ഞു. അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു..അവന്റെ കവിളിലേക്ക് നോക്കി.ചെറുതായി തിണർത്തിട്ടുണ്ട്.കപ്പ് ടീപോയിലേക്ക് വെച്ചിട്ടു പതിയെ വന്നു അവന്റെ തല ഭാഗത്തു ഇരുന്നു ആ കവിളിൽ കൈ വെച്ചു. അവൻ അപ്പൊത്തന്നെ അവളുടെ കൈ തട്ടി കളഞ്ഞിട്ടു എഴുന്നേറ്റിരുന്നു.

"അമൻ..സോറി..ദേഷ്യം വന്നപ്പോ പറ്റി പോയതാ..അറിയാതെയാ.. " അവൾ അവന്റെ അരികിലേക്ക് നീങ്ങി വന്നു അവന്റെ കൈ കവർന്നു. "അറിയാതെയോ..നീയോ..ദേ നിന്റെ കവിളു ചുവക്കണ്ടെങ്കിൽ വേഗം എഴുന്നേറ്റു പൊക്കോ.. അറിയാതെ പറ്റാൻ നീ എന്തെടി ഉറക്കത്തിൽ ആയിരുന്നോ.? നിന്റെ കൈ എടുത്തു ഞാൻ അല്ലേ എന്റെ കവിളത്തേക്ക് അടിച്ചത്.. അവളുടെയൊരു കോപ്പിലെ സോറി..പോടീ അവിടെന്ന്.. " അവൻ കലിപ്പോടെ കൈ വലിച്ചു എടുത്തു.. "ആ..അറിഞ്ഞിട്ട് തന്നെയാ.. എന്തിനാ തല്ലു കിട്ടുന്നത് വരെ നിന്നെ..അതിന് മുൻപേ കാര്യങ്ങൾ എല്ലാം പറയാമായിരുന്നല്ലോ.. നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ട് അല്ലേ.. നീ ചോദിച്ചു വാങ്ങിച്ചതാ...നിന്റെ കയ്യിൽ ഇരുപ്പിന് കിട്ടിയതാ.. അതോണ്ട് വെറുതെ കലി ഇളകിയിട്ട് കാര്യമില്ല.. " "അടിച്ചു ചെകിടു പൊട്ടിച്ചിട്ടിപ്പോ ഇരുന്നു ന്യായം പറയുന്നോ.. നിന്നെയൊക്കെ ഞാൻ എന്താടി പിശാശ്ശെ വേണ്ടത്..അറിയാം വയ്യാഞ്ഞിട്ടു ചോദിക്കുവാ..ഇരുമ്പ് ആണോ നിന്റെ കൈ..അണപ്പല്ലു തെറിച്ചു പോയ പോലെത്തെ വേദന..കവിളു തൊടാൻ മേലാ.. "

അവൻ കവിളത്ത് കൈ വെച്ചു എരിവ് വലിച്ചു. "അതിനല്ലേ സോറി പറഞ്ഞത്.." "അതുകൊണ്ട് പോകുമോടീ എന്റെ വേദന..?" "പിന്നെ ഞാൻ എന്ത് വേണം.. പറ്റിപ്പോയി..സോറി.. " "ആാാ..ഏതായാലും രണ്ടു വട്ടം സോറി പറഞ്ഞില്ലേ..അപ്പൊ പിന്നെ സ്വീകരിക്കാതെ നിക്കുന്നത് എങ്ങനെയാ...അതോണ്ട് വരവ് വെച്ചോളാം..പക്ഷെ മരുന്ന് വേണം.. നീ അടിച്ച കവിളിൻറെ വേദന മാറാനുള്ള മരുന്ന് നീ തന്നെ തരണം..." "മരുന്നോ..എന്ത് മരുന്ന്.. " അവൾക്ക് മനസ്സിലായിരുന്നു. പക്ഷെ ഒന്നും മനസ്സിലാവാത്ത പോലെ ചോദിച്ചു.. "പൊട്ടൻ കളിക്കല്ലേ..നേരത്തെ തരാൻ വെച്ചത് ഞാൻ ഇപ്പോ തരും നിനക്ക്.." അവൻ അവളെ നോക്കി ദഹിപ്പിച്ചു. അവൾ അപ്പൊത്തന്നെ അവന്റെ മുഖം പിടിച്ചു തിരിച്ചു വെച്ചു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.അവന്റെ കണ്ണുകൾ വിടർന്നു.വിശ്വാസം വരാൻ ആകാതെ തല ചെരിച്ചവളെ നോക്കി. "മതിയോ മരുന്ന്..?" അവൾ ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.. "എടീ.." അവന്റെ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു.അവളെ പിടിച്ചു ദേഹത്തേക്ക് അടുപ്പിക്കാൻ നോക്കി. "അയ്യടാ.." അവളൊരു തള്ള് വെച്ചു കൊടുത്തു വേഗം എണീറ്റു..എന്നിട്ട് കോഫി എടുത്തു അവനു നീട്ടി. "വേദനമാറിയല്ലോ..ഇനി കുടിക്കാമല്ലോ.."

"കുടിക്കാതെ തന്നെ വയറു നിറഞ്ഞു മോളെ.." "ആഹാ..എന്താ ഒലിപ്പീര്..തത്കാലം കേൾക്കാൻ സമയമില്ല.ഉപ്പാക്ക് കോഫി കൊടുത്തില്ല..ഒന്ന് പിടിക്കടാ.." "എനിക്കും ഇങ്ങോട്ട് തന്നെ എടുത്തോ മോളെ..റൂമിലേക്ക് വേണ്ടാ..ഞാൻ ഇവിടെ തന്നെ ഉണ്ട്.." പുറകിൽ നിന്നും ഉപ്പാന്റെ ശബ്ദം കേട്ടു. റബ്ബി..ഉപ്പ കണ്ടു കാണുമോ..? ശേ.. നാണക്കേട്.. അവൾ സ്വയം തലയ്ക്കടിച്ചു.എന്ത് ചെയ്യണമെന്നു അറിഞ്ഞില്ല.. കോഫി അവനെക്കൊണ്ട് പിടിപ്പിച്ചു. ഉപ്പാനെ നോക്കി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഓടെടാ ഓട്ടമെന്ന പോലെ കിച്ചണിലേക്ക് വിട്ടു.. "മരുന്ന് വാങ്ങിക്കുമെന്നു പറഞ്ഞപ്പോൾ അത് ഇത്ര പെട്ടെന്ന് വാങ്ങിക്കുമെന്നു കരുതിയില്ല.. ഞാൻ കണ്ടു.. " ഉപ്പ ഒരു ആക്കി ചിരിയോടെ അവന്റെ അരികിൽ വന്നിരുന്നു. "നാണം ഇല്ലേ മേയറെ ഒളിഞ്ഞു നോക്കാൻ..? " "പിന്നെ..ഇത് നിന്റെ ബെഡ്‌റൂം അല്ലേ..മെയിൻ ഹാളിൻറെ ഒത്ത നടുക്ക് ഇരുന്നു ഓരോന്ന് കാണിച്ചു കൂട്ടിയതും പോരാ ഇപ്പോ നാണം ഇല്ലാത്തത് എനിക്കായോ..? " "ഓ ഡാഡ്.വല്ലപ്പോഴുമെയുള്ളൂ..

അല്ലാതെ സ്ഥിരം ഒന്നും ഇല്ല ഇത്.. ഡാഡ്ന് അറിയാത്തത് ഒന്നും അല്ലല്ലോ അവളെ..ഏതു നിമിഷവും അവളു ഡിവോഴ്സ് ചോദിച്ചു വരാം.." "ഇല്ലടാ..അതൊന്നും ഉണ്ടാകില്ല..അതിന്റെ തെളിവ് അല്ലേ ഇതൊക്കെ..നീ സമാധാനമായിരിക്ക്.." ഉപ്പ അവന്റെ കവിളിൽ തട്ടി.. പക്ഷെ അവന് സമാധാനിക്കാൻ ആയില്ല.വരാൻ പോകുന്ന അവളുടെ അവസ്ഥയെയും തീരുമാനത്തേയും കുറിച്ചോർത്ത് ഇരുന്നു. ** "പിന്നെ അമൻ..എനിക്ക് തന്ന ഷോക്ക്നുള്ള മറുപടി ഈ അടിയിൽ മാത്രം ഒതുങ്ങിയെന്ന് നീ വിചാരിക്കണ്ട..നിനക്കൊരു ഷോക്ക് ഞാൻ കരുതി വെച്ചിട്ടുണ്ട്..ഉടനെ നിന്നെ ഞാൻ ഞെട്ടിക്കും.. " ഉപ്പ കോഫി കുടി കഴിഞ്ഞു എണീറ്റു പോകുന്നത് വരെ അവൾ മറിഞ്ഞും തിരിഞ്ഞുമൊക്കെ നിന്നു.അവനെ കിസ്സ് ചെയ്തത് ഉപ്പ കണ്ടു കാണുമോന്നുള്ള നാണക്കേട് ആയിരുന്നു.ഉപ്പ പോയതും അവൾ വീണ്ടും അവന്റെ അരികിലേക്ക് വന്നു. "ഞെട്ടിക്കുകയോ..എന്നെയോ..അതും നീ...ഭാര്യ നല്ലോണം തമാശ പറയുന്നുണ്ടല്ലോ.. " "തമാശയൊന്നുമല്ല അമൻ.. സീരിയസാ..നീ എനിക്ക് നൽകിയ സന്തോഷങ്ങൾക്കും സമ്മാനങ്ങൾക്കും പിന്നെ നിന്റെ ഈ സ്നേഹത്തിനും പകരമായി നിനക്കൊരു ഗിഫ്റ്റ് ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്..സത്യമാ..നീ ഞെട്ടും.. അത് മാത്രമല്ല..വണ്ടർ അടിക്കേo ചെയ്യും..

ആകെ കിളി പോയി നിൽക്കുന്ന നിന്നെ എനിക്ക് കാണണം അമൻ.. " "ഓഹോ..അത്രക്ക് ഒക്കെ ഉണ്ടോ.. എന്ത് ഗിഫ്റ്റാ..എന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടാനുള്ള വല്ലതും ആണേൽ വേണ്ടാ..പ്ലാനിങ് ഒക്കെ ഇപ്പോഴേ നിർത്തിക്കോ.. " "ശവം..എന്ത് പറഞ്ഞാലും നല്ലത് ചിന്തിക്കില്ല..ബുദ്ധി ഇല്ലാത്തവൻ.. ഒന്ന് ഞാൻ പറയാം..ഈ ലോകത്ത് നിന്നെ സന്തോഷിപ്പിക്കാനും അത്ഭുതപ്പെടുത്താനും ഞെട്ടിപ്പിക്കാനുമൊക്കെ എനിക്കെ കഴിയൂ..എനിക്ക് മാത്രം.. " അവൾ മുഖം തിരിച്ചു കളഞ്ഞു പോകാൻ ഒരുങ്ങിയതും കയ്യിൽ അവന്റെ പിടി വീണു.. "മ്മ്..എന്താ..? " അവൾ കനത്തിൽ ചോദിച്ചു.. "നീയൊരു ഗിഫ്റ്റ് പ്ലാൻ ചെയ്യുന്നുണ്ടെന്നു അറിഞ്ഞോണ്ട് ഇനി അതെന്താണെന്ന് അറിയാതെ ഒറക്കം പോലും വരില്ല..അതോണ്ട് ഗിഫ്റ്റ് എന്താണെന്ന് പറഞ്ഞിട്ട് പോടീ.. " "കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ മുത്തേ..നീ പേടിക്കണ്ട..നിന്റെ കൈക്കു പണി ഉണ്ടാക്കുന്ന ഗിഫ്റ്റ് ഒന്നും ഞാൻ തരില്ല..നീ കൈ വിട്ടേ..ഞാൻ റൂമിലേക്ക്‌ പോകുവാ.നീ തന്ന ഗിഫ്റ്റ് ഓപ്പൺ ചെയ്യാനാ..

ഇന്നലെ തൊട്ടു അത് പൊട്ടിക്കാതെയും നോക്കാതെയും ഒരു സമാധാനവും ഇല്ല..ഒന്ന് ഇന്നായി കിട്ടിയാൽ മതി എന്നായിരുന്നു..നീ പറഞ്ഞോണ്ട ഇത്രേം നേരം സഹിച്ചു നിന്നെ.. സത്യം പറയട്ടെ അമൻ..നെഞ്ച് ഇങ്ങനെ പട പട മിടിക്കുവാ.. അയാൾ ആരാ എവിടാ എന്താന്നൊക്കെ അറിയാനും കാണാനുമൊക്കെ അത്രക്കും ആകാംഷയുണ്ട്...റമി പുകഴ്ത്തിയത് കുറച്ച് ഒന്നും അല്ലല്ലോ.അപ്പൊ ആ ക്വാളിറ്റിസ് ഒക്കെ ഉണ്ടോന്നു നോക്കണ്ടേ.. എന്റെ റമിയുടെ നാടും വീടുമൊക്കെ ഞാൻ കാണാൻ പോകുവാ..എന്റെ റമിയുടെ ചോര തന്നെയല്ലേ.അത് കൊണ്ട് നല്ലവൻ ആയിരിക്കും.എന്നെ മനസ്സിലാക്കും. ബോക്സ് ഇങ്ങോട്ട് കൊണ്ട് വരണോ..അല്ലേൽ വേണ്ടാ..നീ റൂമിലോട്ട് വാ.. " അവൾ അവന്റെ പിടി വിടുവിച്ചു സന്തോഷത്തോടെ തുള്ളി ചാടിക്കൊണ്ട് മേളിലേക്ക് പോയി. അവന്റെ നെഞ്ചിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു.

ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി.ഒരുവേള അവളെ തടഞ്ഞാലോന്ന് വരെ ചിന്തിച്ചു പോയി.പക്ഷെ എന്തിന്.. എത്രനാൾ മറച്ചു വെക്കാൻ സാധിക്കും. വരുന്നിടത്തു വെച്ചു കാണാമെന്നു കരുതി അവൻ എഴുന്നേറ്റു റൂം ലക്ഷ്യമിട്ടു നടന്നു.അകത്തു കടക്കുമ്പോൾ തന്നെ കണ്ടു ആകെ മരവിച്ചത് പോലെ നിൽക്കുന്ന അവളെയും ഗിഫ്റ്റ് കൊടുത്ത ആൽബം നിലത്തു വീണു കിടക്കുന്നതും.. "ലൈലാ.. " അവന്റെ ശബ്ദത്തിൽ വേദനയും ആധിയുമൊക്കെ ഒരുപോലെ കലർന്നിരുന്നു.പതിയെ അവളുടെ ചുമലിൽ തൊട്ടു..ആ സ്പർശത്തിൽ അവളൊന്നു ഞെട്ടി വിറച്ചു. യാന്ത്രികമായി തിരിഞ്ഞു നിന്നവനെ നോക്കി. "എ..എല്ലാം അറിയാമായിരുന്നു അല്ലേ..? " അവളുടെ മുഖത്ത് ഒരു ഭാവവും ഇല്ല.ശബ്ദത്തിനു ഇടർച്ചയില്ല.ആ കണ്ണുകളിൽ ഒരുതുള്ളി മിഴിനീർ പോലും രൂപം കൊണ്ടില്ല. അതൊക്കെ അവനെ അത്ഭുതപ്പെടുത്തി കളഞ്ഞു.. "മ്മ്..അറിയാമായിരുന്നു.. " അവൻ പറഞ്ഞു തീർന്നില്ല.അവൾ ബോധം മറഞ്ഞു നിലം പതിച്ചു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story