ഏഴാം ബഹർ: ഭാഗം 75

ezhambahar

രചന: SHAMSEENA FIROZ

 "അവൾ വന്നില്ല.. അല്ലേ..? " രണ്ടുപേരും അകത്തേക്ക് കയറുമ്പോൾ തന്നെ ഉപ്പ ചോദിച്ചു.. "ഇല്ലെന്ന് മാത്രമല്ല..വിളിക്കാൻ പോയ ഞങ്ങളുടെ വയറു നിറച്ചിട്ടാ വിട്ടത്.." അവിടെ നടന്നത് ഒക്കെ താജ് വിശദീകരിച്ചു.. "അങ്ങനെ പറഞ്ഞോ അവൾ..? " "യെസ് ഡാഡ്...തിരികെ വരാനുള്ള കണ്ടിഷൻ അതാണ്‌..മമ്മ ഒട്ടും മാറിയിട്ടില്ല..ആ പഴയ മമ്മ തന്നെയാ..രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും..അങ്ങനെ എല്ലാം കൊണ്ടും..ഡാഡ് തോൽക്കണം.. വർഷങ്ങൾക്ക് ഇപ്പുറവും മമ്മ ആഗ്രഹിക്കുന്നത് അതാ.. " "അങ്ങനൊന്നും അല്ല ഉപ്പ.. ഉപ്പ വിളിക്കാൻ ചെല്ലണമെന്നത് ഉമ്മാന്റെ ആഗ്രഹമായിരിക്കും.. ഒരുപാട് വർഷങ്ങൾ ആയില്ലേ പിരിഞ്ഞു നിൽക്കുന്നു..അല്ലാതെ അതിനെ വാശിയായിട്ട് ഒന്നും കാണണ്ട.. " "അവിടുന്ന് തരാൻ വെച്ചത് ഇവിടുന്ന് തരും ഞാൻ.. അത് വേണ്ടേൽ കയറിപ്പോടീ അകത്തേക്ക്.. " താജ് അവളുടെ നേരെ കയ്യോങ്ങി.. "കണ്ടോ ഉപ്പ..എന്തെങ്കിലും ഒരു കാര്യം പറയാൻ പറ്റില്ല..ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് അടിക്കാൻ കൈ പൊക്കും.. ഇങ്ങനെ ഒരു മയവും സ്നേഹവും ഇല്ലാതെയാ ഉമ്മനോടും പെരുമാറിയത്..

അതാ ഉമ്മാക്ക് അത്രയ്ക്ക് ദേഷ്യം വരാൻ..ഉമ്മാനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഉമ്മാന്റെ മുന്നിൽ ഇവനൊന്നു വിട്ടു കൊടുത്തൂടെ.. ഒന്നുല്ലേലും ഉമ്മാന്റെ മകൻ അല്ലേ..അല്ലാണ്ട് മൂത്താപ്പയൊന്നും അല്ലല്ലോ.. ഉപ്പ ഇവന്റെ ഒന്നിച്ച് നിൽക്കരുത്.. എങ്ങനെയെങ്കിലും ഇവനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്..ഉമ്മാനെ ഇവിടേക്ക് കൊണ്ട് വരണം..ഉപ്പ അത് ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കറിയാം..ഇനിയും ഈ അകൽച്ച വേണ്ട..അത്രേ എനിക്ക് പറയാനുള്ളു.. " അവൾ ഉപ്പാനോട് പറഞ്ഞു.. എന്നിട്ട് അവനെ കൊല്ലുന്ന പോലെ ഒന്ന് നോക്കിയിട്ട് മുകളിലേക്ക് കയറിപ്പോയി.. "പോകുമ്പോഴേ പറഞ്ഞത് അല്ലേടാ മമ്മയുടെ അടുത്ത് ഈ സ്വഭാവം കാണിക്കരുതെന്ന്.. " "ഓഹോ..അപ്പോ ഡാഡും അവളുടെ ഭാഗത്താണ്...രണ്ടുപേരും മമ്മയ്ക്ക് ഒപ്പമാണ്..മമ്മ ചെയ്തതിൽ ഒരു തെറ്റും ഇല്ലേ..ഞാനാണോ തെറ്റുകാരൻ...നല്ല മനസ്സോടെ ഞങ്ങൾക്ക് ഒപ്പം വന്ന മുന്നയെ ആക്ഷേപിച്ചില്ലേ..ഒരു കാര്യവും കൂടാതെ അവളെ അടിച്ചില്ലേ.. എന്തിന്..ഞാൻ അണിയിച്ച മഹർ പോലും വലിച്ചു പൊട്ടിക്കാൻ നോക്കിയില്ലേ...അപ്പൊ പിന്നെ ഞാൻ എന്താ വേണ്ടത്.. എല്ലാത്തിനും കയ്യടിച്ചു നിന്നു പ്രോത്സാഹിപ്പിക്കണമായിരുന്നോ.....? "

"നിന്നെ കുറ്റപ്പെടുത്തിയത് അല്ലടാ ഞാൻ..എത്ര കാലമായി അവൾ അവിടെ തനിച്ച്..മുൻപ് ഒക്കെ റമിയുണ്ടായിരുന്നു.. ഇന്ന് അവനില്ല.. ആ വേദന വേറെയും കാണും.. ഇനിയും കൂട്ടിന് ആരോരുമില്ലാതെ അവൾ അവിടെ അങ്ങനൊരു സിറ്റിയിൽ ഒറ്റപ്പെട്ടു കഴിയണ്ടേ ടാ..അതും ഞാനും നീയുമൊക്കെ ഇവിടെ ജീവനോടെ ഉണ്ടായിട്ടും...ഞാൻ തന്നെ പോയി വിളിക്കണമെന്നത് ലൈല പറഞ്ഞത് പോലെ അവളുടെ ആഗ്രഹമൊന്നുമല്ല..വാശിയാ... എന്നോടുള്ള വാശി..പക്ഷെ അതോടൊപ്പം തന്നെ അവളുടെ മനസ്സിൽ അല്പമെങ്കിലും ആഗ്രഹം ഉണ്ടാകില്ലേ ഇവിടെ വന്നു നമ്മൾക്ക് ഒപ്പം താമസിക്കാൻ.. " "എന്തോ..എനിക്കറിയില്ല.. അങ്ങനൊരു ആഗ്രഹമൊന്നും മമ്മയ്ക്ക് ഇല്ലെന്നാ എനിക്ക് തോന്നുന്നത്..ഉണ്ടെങ്കിൽ മമ്മ എന്നോട് അങ്ങനൊന്നും പെരുമാറില്ലായിരുന്നു.. അന്ന് എങ്ങനെയാണോ എന്നോട് പെരുമാറി കൊണ്ടിരുന്നത് അതുതന്നെ വീണ്ടും ആവർത്തിച്ചു.. എത്ര വർഷങ്ങൾ കഴിഞ്ഞു കാണുന്നതാ..എല്ലാം മറന്ന് ഞാൻ വിളിക്കാൻ ചെന്നില്ലേ..ആ സ്നേഹം വേണമെന്ന് ഞാൻ വീണ്ടും കൊതിച്ചില്ലേ..പക്ഷെ മമ്മ തന്നില്ല.. അന്ന് ചെയ്തത് തന്നെ ചെയ്തു.. ഒരുവട്ടം പോലും മോനേന്ന് വിളിച്ചില്ല..എന്തിന്,,സ്നേഹത്തോടെ താജ് എന്നൊരു വിളി പോലും ഉണ്ടായില്ല...

ഒരിക്കലും മമ്മ എന്നെ സ്നേഹിക്കില്ല.. അത് മമ്മ തീരുമാനിച്ചതാ.. ഇനി ഞാൻ എന്താ വേണ്ടത്..ഒന്നൂടെ പോണോ..ഒന്നൂടെ വിളിക്കണോ.. ചെയ്യാം..ഡാഡ്ന്റെയും അവളുടെയും സന്തോഷത്തിനു വേണ്ടി എത്ര വട്ടം വേണേലും തോറ്റു കൊടുത്തോളം..അത് പക്ഷെ ഞാൻ..ഞാൻ മാത്രം ആയിരിക്കും.. ഡാഡ്നെ ഒരുവട്ടം പോലും മമ്മയ്ക്ക് മുന്നിൽ താഴാൻ അനുവദിക്കില്ല ഞാൻ.. " അവൻ വല്ലാത്ത ദേഷ്യത്തോടെ ഉപ്പാന്റെ മുന്നിൽ നിന്നും പോയി കളഞ്ഞു..ഉപ്പ വിളിച്ചെങ്കിലും അത് കേൾക്കാനോ നിക്കാനോ അവൻ തയാറായില്ല..ഉപ്പാക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. തെറ്റ് മുഴുവനും തന്റേത് മാത്രം ആണെന്ന് തോന്നിപ്പോയി.. അന്ന് അവൾ പോകുമ്പോൾ തിരിച്ചു വിളിക്കുകയോ തടയുകയോ ചെയ്യണമായിരുന്നു.. എന്നാൽ ഇന്ന് ഇങ്ങനൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നു..ഉപ്പാന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. ** "ഇതെന്താ..? " ബാഗിലെ ഡ്രസ്സ്‌ എല്ലാം വാഷ് ചെയ്യാൻ വേണ്ടി എടുക്കുകയായിരുന്നു അവൾ.. അതിന്റെ ഇടയിൽ ഒരു കുഞ്ഞ് ബോക്സ്‌ കണ്ടതും അത് കയ്യിൽ എടുത്തു അവനെ നോക്കി..

"തുറന്നു നോക്ക്.." "എന്താ ഇതിനകത്ത്..? " "അതിനല്ലേ തുറന്നു നോക്കാൻ പറഞ്ഞത്.." "എനിക്ക് ഉള്ളതാ..? " അവളുടെ മുഖത്ത് നൂറു ബൾബ് ഒന്നിച്ച് കത്തിയതിന്റെ പ്രകാശം പരന്നു.ചിരിയോടെ ആ ബോക്സ്‌ തിരിച്ചും മറിച്ചുമൊക്കെ നോക്കി.. "നിനക്ക് ഉള്ളതൊന്നുമല്ല..നൈറ്റ് ഷോപ്പിങ്ങിന് പോയില്ലേ..അന്നേരം കണ്ടു..ഇഷ്ടപ്പെട്ടു..വാങ്ങിച്ചു.." "ഓ..ഞാൻ വിചാരിച്ചു എനിക്ക് ഉള്ള വല്ല ഗിഫ്റ്റും ആയിരിക്കുമെന്ന്.. അല്ല..നീയിതെപ്പോ വാങ്ങിച്ചു.. ഞാൻ കണ്ടില്ലല്ലോ.. " "അല്ലേലും നീയെന്താ കാണാറുള്ളത്...കണ്ണ് മുഴുവനും വേണ്ടാത്ത ഇടത്തേക്ക് അല്ലേ..? " "എന്താ..എന്താ പറഞ്ഞത്.. വേണ്ടാത്ത ഇടത്തേക്കോ.. ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്..ആരുടെ കണ്ണാ വേണ്ടാത്ത ഇടത്തേക്ക് ചെല്ലുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം..എന്റെ കണ്ണ് ഒന്ന് തെറ്റിയാൽ മതി.. അപ്പോ നോക്കിക്കോളും.. " അവൾ ദേഷ്യം കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.. "ഞാൻ എന്താ പറയുന്നത്..നീ എന്താ പറയുന്നത്..നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി.. അതിനുള്ള മറുപടി ഞാൻ പറയുന്നില്ല..

പറഞ്ഞാൽ പിന്നെ നീ എന്റെ മുന്നിൽ എന്നല്ല..ഈ പരിസരത്തേ നിക്കില്ല...നിന്റെ നാണവും മാനവും പോകുന്ന വഴി കാണില്ല..ഞാൻ പറഞ്ഞത് മാളിൽ പോയപ്പോൾ നിന്റെ കണ്ണ് മുഴുവൻ അവിടെ വരേം പോകേo ചെയ്യുന്ന കപ്പിൾസിന്റെയും ലവേർസ്ന്റെയും മേലേ ആയിരുന്നില്ലേന്നാ..? " "അതെങ്ങനെയാ വേണ്ടാത്തത് ആകുന്നത്..അവരെ നോക്കുന്നതിൽ എന്താ കുഴപ്പം..? " "അവരെയൊക്കെ നോക്കി വെള്ളം ഇറക്കുന്നത് എന്തിനാ..അതൊക്കെ നിനക്ക് നിന്റെ ലൈഫിൽ പ്രാക്റ്റികൽ ആക്കിയാൽ പോരേ..?" "ഏതൊക്കെ..? " അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. "പറയുന്നതിനേക്കാൾ നല്ലത് കാണിച്ചു തരുന്നതാ.. ഇപ്പൊ മനസ്സിലാക്കി തരാം നിനക്ക് ഞാൻ ഏതൊക്കെയാണെന്നും എന്തൊക്കെയാണെന്നുമൊക്കെ.. " അവന്റെ മുഖത്ത് കുസൃതി നിറഞ്ഞത് അവൾ കണ്ടു..മടിയിലെ ലാപ്ടോപ് സൈഡിലേക്ക് വെച്ചു എഴുന്നേൽക്കാൻ നോക്കിയ അവനെ അവൾ വേഗം തടഞ്ഞു.. "എന്താടി...മനസ്സിലാകാത്തത് ഒന്നും പിന്നത്തെയ്ക്ക് മാറ്റി വെക്കാൻ പാടില്ല..അപ്പപ്പോൾ തന്നെ ക്ലിയർ ചെയ്യണം..സോ ഞാൻ ഇപ്പൊ ചെയ്തു തരാം.. " "വേണ്ട മോനേ..നീ ക്ലിയർ ചെയ്തു തന്നാൽ അത് ഞാൻ താങ്ങിയെന്നു വരില്ല.. എനിക്കൊന്നും മനസ്സിലാകണ്ടാ.

. മനസ്സിലായത്രേം തന്നെ ധാരാളം.. അതോണ്ട് എഴുന്നേൽക്കണ്ടാ.. ഇവിടെ തന്നെ ഇരുന്നോ..നിന്റെ ജോലി നോക്ക്..ഞാൻ ഇത് ഒന്ന് നോക്കട്ടെ.. " അവൾ അവനെ അവിടെത്തന്നെ പിടിച്ചിരുത്തി ആ ബോക്സ്‌ ഓപ്പൺ ചെയ്തു.. "Wow...ട്വിൻസ്..നിനക്ക് ഇരട്ട കുട്ടികളെയാണോ ഇഷ്ടം..? " രണ്ടു ഇരട്ടക്കുട്ടികൾ ഒരു ഊഞ്ഞാലിൽ പരസ്പരം ഒട്ടി ചേർന്നിരിക്കുന്നു..അതിൽ ഒരുത്തൻ മറ്റവനെ ചുറ്റി പിടിച്ചു കവിളിൽ കിസ്സ് ചെയ്യുന്നു...അത് കണ്ടപ്പോഴേ അവളുടെ മുഖം വിടർന്നു.. "എന്താ സംശയം..ഞാൻ ജനിച്ചത് ഇരട്ടകളിൽ ഒന്നായിട്ടല്ലേ..അപ്പൊ പിന്നെ ഇരട്ടകളോടു ഇഷ്ടം കാണാതെ നിക്കുമോ.. " അവന്റെ മനസ്സിൽ റമി പഴയതിനേക്കാൾ കൂടുതലായി ജീവിച്ചിരിക്കുന്നുണ്ടെന്നു അവൾക്ക് മനസ്സിലായി..വേദന നിറഞ്ഞ ഒരു ചെറു പുഞ്ചിരി പൊഴിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല അവൾ.. "നിനക്ക് ഇഷ്ടമാണോ ഇരട്ടകളെ..? " അവൻ അവളോട്‌ തിരിച്ചു ചോദിച്ചു.. "ഉവ്വ്..ഇഷ്ടമാ..ട്വിൻസ് ഉണ്ടേൽ ഏതു നേരവും കളിയും ചിരിയും സന്തോഷവുമൊക്കെയായി വീട് ഫുൾ കളർ ആയിരിക്കുമെന്നാ കേട്ടിട്ടുള്ളത്.." "അപ്പോ നമുക്ക് ആദ്യത്തേത് ട്വിൻസ് മതി..അല്ലേ..? " "അതിന് ആദ്യത്തേത് ട്വിൻസ് ആകുമോ..? പറയാനും ആഗ്രഹിക്കാനുമൊക്കെയല്ലേ കഴിയൂ..ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ..?"

"ആകുമോ ഇല്ലയോന്നൊക്കെ ഉള്ളത് അവിടെ നിക്കട്ടെ..അപ്പോ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലേക്ക് ഒക്കെ എത്തി നീ.. അതായത് ഞാൻ ഇനി ഒരുപാട് ഒന്നും കാത്ത് നിൽക്കണ്ടന്ന്..അല്ലേ...?" അവൻ കണ്ണ് എടുക്കാതെ അവളെ നോക്കി.. "അത് പിന്നെ..ഞാൻ..അങ്ങനെയല്ല.." അവന്റെ ചോദ്യവും നോട്ടവുമൊക്കെ ആയതും അവൾ നിന്നു വിയർക്കാൻ തുടങ്ങി.. "ഏതുപിന്നെ..എങ്ങനെ അല്ലെന്ന്.. ഇങ്ങോട്ട് വാടി.. " അവൻ അവളുടെ കയ്യിൽ പിടിച്ചു മടിയിലേക്ക് വലിച്ചിട്ടു..അവൾ ഒന്ന് നോക്കുകയോ എന്തെങ്കിലുമൊന്നു പറയുകയോ ചെയ്യുന്നതിന് മുന്നേ അവൻ ഒരു കൈ കൊണ്ട് അവളുടെ നടുവിനെ വരിഞ്ഞു ചുറ്റി..അവളുടെ നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങിയിരുന്നു.. വർധിച്ച നെഞ്ചിടിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "നീ പറഞ്ഞത് ശെരിയാ..കുട്ടി ആണാണോ പെണ്ണാണോ അതോ ഇനി ഇരട്ടകൾ ആണോ എന്നൊന്നും നമുക്ക് അറിയില്ല..അതൊന്നും നമ്മുടെ കയ്യിൽ അല്ല.. പക്ഷെ നമുക്ക് അറിയുന്നതും ചെയ്യാൻ കഴിയുന്നതുമായ ചിലത് ഉണ്ട്.. " "എന്ത്...? " അവൾ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.. "കുന്തം..എന്നാടി എന്റെ ഡാഡ്നൊരു ചോട്ടാ താജ്നെയും ലിറ്റിൽ ലൈലയെയും കൊടുക്കുക നീ.. "

"ഉപ്പാക്ക് വേണ്ടിയാണോ..അപ്പോ നിനക്ക് വേണ്ടേ..? " "എന്റെ ആഗ്രഹങ്ങൾ നടത്തി തരുന്നത് പോയിട്ട് അതൊന്നും അറിയാൻ ശ്രമിക്കാറു കൂടിയില്ല നീ..ഡാഡ്ന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ നീ വേഗത്തിൽ നടത്തി കൊടുക്കാറുണ്ടല്ലോ.." "അയ്യട മോനേ..ഉപ്പാന്റെ പേരും പറഞ്ഞു കാര്യം എളുപ്പത്തിൽ സാധിക്കാമെന്ന് കരുതിയല്ലേ.. ആദ്യം നീ എന്റെ ആഗ്രഹം സാധിച്ചു താ..എന്നിട്ട് മതി നിന്റെ ആഗ്രഹമൊക്കെ.. " "നിന്നെ എനിക്ക് തീരെ വിശ്വാസമില്ല...എലെക്ഷനിൽ ഞാൻ ജയിച്ചാൽ എന്നെ ഏവരും കേൾക്കെ താജ് എന്ന് വിളിച്ചു തുടങ്ങിക്കോളാമെന്ന് പറഞ്ഞവളാ.. അതൊക്കെ കഴിഞ്ഞിട്ട് കാലം കുറച്ചായി..ഇതുവരെ നീയാ വാക്കു പാലിച്ചിട്ടില്ല..അതുപോലെ ആയാലോ ഇതും..കാര്യം കഴിയുമ്പോൾ നീ എളുപ്പം എനിക്കൊന്നും അറിയില്ലായേന്നും പറഞ്ഞു കൈ മലർത്തി കാണിച്ചാലോ..പറഞ്ഞ വാക്കിന് വില ഇല്ലാത്തവളാ ടീ നീ..ആ നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും.. " "വേണേൽ വിശ്വസിച്ചാൽ മതി.. എനിക്ക് നിർബന്ധമൊന്നുമില്ല.. പിന്നെ എലെക്ഷൻറെ കാര്യം..അന്ന് ഞാൻ എന്താ പറഞ്ഞത്..

മുന്നയെക്കാൾ ഒരു വോട്ട് എങ്കിലും നിനക്ക് കൂടുതൽ കിട്ടണമെന്നാ.. അത് കിട്ടിയോ..ഇല്ലല്ലോ..അതോണ്ട് അക്കാര്യം വിട് നീ..നിന്നെപ്പോലെ തന്നെ ഞാനും പറഞ്ഞ വാക്കിന് വിലയുള്ള കൂട്ടത്തിലാ.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ പറയുന്നതൊക്കെ ഞാൻ പാലിക്കാറുണ്ട്..വിശ്വാസം ഉണ്ടേൽ മതി..എന്റെ ആഗ്രഹം സാധിച്ചു താ..എന്നാൽ നിന്റെ ആഗ്രഹവും ഞാൻ സാധിച്ചു തരാം.." "അപ്പോ മമ്മ ഇവിടേക്ക് വന്നില്ലെങ്കിൽ ഒരിക്കലും നീയെന്നെ പൂർണമായും അംഗീകരിക്കില്ലന്ന്.. എനിക്കൊപ്പം ഒരു ജീവിതം തുടങ്ങില്ലന്ന്..അല്ലേ..? " "എന്ന് ഞാൻ പറഞ്ഞോ..? ജീവിതത്തിൽ ഒരു നല്ല കാര്യം സംഭവിക്കുമ്പോൾ മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയുമൊക്കെ അനുഗ്രഹം വേണമെന്നേ ഏതൊരാളും ആഗ്രഹിക്കുകയുള്ളൂ..അല്ലാതെ ശാപം വേണമെന്നല്ല..നിന്റെ ഉമ്മ പണ്ടേ എന്നെ ശപിച്ചിട്ട് ഉണ്ടാകും. ഈ ലോകത്ത് ആരെക്കാളും മറ്റെന്തിനേക്കാളും വെറുത്തിട്ടും ഉണ്ടാകും...കാലം മായിച്ചു കളയാത്തതായി ഒന്നും തന്നെ ഇല്ലല്ലോ..അപ്പോ ഇതും മായിച്ചു കളയുമെന്ന് കരുതി..പക്ഷെ വർഷങ്ങൾ പിന്നിട്ടു ഞാൻ വീണ്ടും ഉമ്മാന്റെ മുന്നിലേക്ക് ചെല്ലുമ്പോൾ ഞാൻ നിന്റെ മഹറിന് അവകാശിയായിരിക്കുന്നു..

ഉമ്മാന്റെ മനസ്സിൽ ഉറങ്ങി കിടന്നിരുന്ന എന്നോടുള്ള വെറുപ്പ് പതിന്മടങ്ങു ശക്തിയോടെ ഉണർന്നിട്ടുണ്ട് ഇപ്പോൾ.. അറിഞ്ഞോ അറിയാതെയോ ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നു കയറി..ഇനി സ്വയം വേദനിച്ചു കൊണ്ടും നിന്നെ വേദനിപ്പിച്ചു കൊണ്ടും ഈ വീട്ടിന്നോ നിന്റെ ലൈഫിൽ നിന്നോ ഇറങ്ങി പോകാൻ എനിക്ക് വയ്യാ..നീ സ്നേഹിക്കുന്ന നിന്റെ പെണ്ണായിട്ട്, നീ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയായിട്ട്, നിന്റെ സ്വപ്നങ്ങളൊക്കെ പൂർത്തികരിച്ചു തന്ന് മരണം വരെ നിന്നോടൊപ്പം ജീവിക്കണമെന്ന മോഹമാ എനിക്കിപ്പോൾ..അതിന് നിന്റെ ഉമ്മാന്റെ വെറുപ്പ് അല്ല സമ്പാദിക്കേണ്ടത്..സ്നേഹമാ.. എന്നാലേ നമുക്ക് സന്തോഷത്തോടെ ഒരു പുതു ജീവിതം തുടങ്ങാനും അത് ജീവിച്ചു തീർക്കാനും കഴിയുകയുള്ളൂ..എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ അഹങ്കാരിയാണെങ്കിലും നിനക്ക് ജന്മം നൽകിയ നിന്റെ സ്വന്തം ഉമ്മയാ അത്..ആ ഹൃദയം നൊന്താൽ അത് എന്നെയും നിന്നെയും സാരമായി തന്നെ ബാധിക്കും..ഉമ്മ ഇവിടെ വേണം.. നമുക്ക് ഒപ്പം.. ഉപ്പാക്ക് നഷ്ടപ്പെട്ടു പോയ ആ പഴയ ജീവിതം നീ ഉപ്പാക്ക് തിരികെ കൊടുക്കണം.. ഉപ്പാന്റെ മനസ്സിലെ കുറ്റബോധവും വേദനകളും സങ്കടങ്ങളുമൊക്കെ അതോടെ ഇല്ലാതെയാകും..

ഇനിയും വെറുമൊരു വാശി പുറത്ത് നിന്റെ ഉപ്പാന്റെ സന്തോഷം തല്ലി കെടുത്തണോ നിനക്ക്..നീ ആഗ്രഹിക്കുന്ന നിന്റെ ജീവിതം തന്നെ ഇല്ലാതെ ആക്കണോ നിനക്ക്.. നല്ലപോലെ ആലോചിക്ക്.. " അവൾ അവന്റെ കവിളിൽ ഒന്നു തട്ടിയിട്ടു എണീറ്റു പോകാൻ ഒരുങ്ങിയതും അവന്റെ പിടി അവളിൽ വീണു.. "ഏതായാലും എന്നെ ഉപദേശിച്ചു ഇത്രേം എനർജി കളഞ്ഞില്ലേ.. അതിന് ഞാൻ എന്തെങ്കിലും തരണ്ടേ നിനക്ക്..അത് മാത്രമല്ല..എന്റെ ആഗ്രഹം സാധിച്ചു തരാമെന്നൊരു വാക്കും തന്നു നീ.. അതൊന്നുറപ്പിക്കണ്ടേ..അതിനും കൂടി ഉള്ളത് തന്നെ തരാം.. " എന്ന് പറഞ്ഞിട്ട് അവൻ എണീറ്റു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു..അവൾക്ക് കാര്യം മനസ്സിലായി..വേണ്ടാന്ന് പറഞ്ഞു അവന്റെ നെഞ്ചിനിട്ട് കുത്തുന്നതിന് മുൻപേ അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു കഴിഞ്ഞിരുന്നു..ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി അവൾക്ക്.. "ഇത് ഞാൻ കുറച്ച് ദിവസം മുൻപേ കരുതി വെച്ചതാ..എന്നെ ഉപദേശിക്കുന്നതിന് ഒരു കയ്യും കണക്കും ഇല്ല നിനക്കിപ്പോ..

ഇനി മേലിൽ ഇതെന്നല്ലാ,, ഒരുകാര്യത്തിനും എന്നെ അഡ്വൈസ് ചെയ്യാൻ വരരുത്.. വരണമെന്ന് തോന്നുമ്പോൾ ഇതോർത്താൽ മതി..ഓർക്കും നീ.. മറ്റെന്തു മറന്നാലും ഇപ്പൊ കിട്ടിയ ഈ സമ്മാനം നീ മറക്കില്ല..എന്നാൽ മോള് അങ്ങോട്ട്‌ ചെല്ല്.. ഒരുപാട് ഡ്രസ്സ്‌ ഒക്കെ വാഷ് ചെയ്യാനുള്ളതല്ലേ... " "പോടാ പട്ടി.. " അവളുടെ മുഖം വീർത്തിരുന്നു.. ഇട്ടിരിക്കുന്ന ഷാൾ കൊണ്ട് തന്നെ ചുണ്ട് അമർത്തി തുടച്ചു അവനെ ചുട്ടു കൊല്ലുന്ന പോലൊരു നോട്ടം നോക്കിയിട്ട് ഡ്രസ്സ്‌ എല്ലാം എടുത്തു അവൾ വെളിയിലേക്ക് പോയി.. എന്നോടാ നിന്റെ കളി.. വേണ്ടാ വേണ്ടാന്ന് വെക്കുന്നതാ..ചോദിച്ചു വന്നാൽ പിന്നെ ഞാൻ എന്താ ചെയ്യുക... അവനൊരു ചിരിയോടെ ബെഡിലേക്ക് ഇരുന്നു ലാപ്ടോപ് എടുത്തു മടിയിൽ വെച്ചു ജോലി തുടർന്നു.. ** "എന്താടാ നിന്റെ മമ്മ ഇങ്ങനെ.. ഇപ്പോഴും ഒരു മാറ്റവും ഇല്ലാ ല്ലേ..? ഞാനൂടെ വരണമായിരുന്നു.. എന്നാൽ ഇപ്പൊ കാര്യങ്ങളൊക്കെ പുഷ്പം പോലെ റെഡിയായിട്ട് ഉണ്ടാകുമായിരുന്നു.. " "എന്നാൽ മമ്മയുടെ കൈക്ക് പണി കൂടിയേനെ.. "

"Eayy..don't underestimate the power of common boy.. നിനക്ക് എന്നെ ശെരിക്കറിയാഞ്ഞിട്ടാ.. എടാ.. നീ കരുതുന്ന പോലൊന്നുമല്ല ഞാൻ.. ഞാനേ.. ഞാനൊരു സംഭവമാ.. ഈ അടിച്ചു പിരിഞ്ഞു നാലു ഭാഗത്തായി താമസിക്കുന്ന കുടുംബക്കാരെയൊക്കെ യോജിപ്പിക്കാൻ എനിക്ക് നല്ല കഴിവാ..അക്കാര്യത്തിൽ ഞാൻ മാസ്റ്റർ ഡിഗ്രിയാണെന്ന എന്റപ്പൻ പറയാറ്..അതിന് കാരണവും ഉണ്ട്.. അപ്പച്ചന്റെ ഒടുക്കത്തെ പിശുക്ക് കാരണം കുടുംബത്തിൽ എപ്പോഴും കലപിലയാണെന്നേ.. ഞാൻ ഇടപെട്ടാ എല്ലാം ശെരിയാക്കുന്നത്.. ഇപ്പൊ മനസ്സിലായോ നിനക്ക് എന്നെ.. " എബി വല്യ സംഭവം പോലെ പറഞ്ഞു കോളർ പൊക്കി കാണിച്ചു.. "അതിന് നിന്റെ കുടുംബത്തിൽ എന്റെ മമ്മയെ പോലൊരു ഐറ്റം.. ഉണ്ടോ..ഇല്ലല്ലോ..? എടാ..ഇത് ടൈപ്പ് വേറേതാ.. എന്നേക്കാൾ വല്യ തെമ്മാടിയായിരുന്നു എന്റെ ഡാഡ്..ആ ഡാഡ്നു പോലും മമ്മയെ മെരുക്കാൻ കഴിഞ്ഞിട്ടില്ല.. പിന്നെയാണോ എനിക്ക്... " "നീയെന്ന പ്രോഡക്റ്റ്ൻറെ പ്രൊഡ്യൂസർ അല്ലേ.. ആാാ..അതോണ്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല..ഇങ്ങനൊക്കെ സംഭവിച്ചതിൽ എനിക്കൊരു അത്ഭുതവും തോന്നുന്നില്ല.. " എബി നെടുവീർപ്പിട്ടു.. "പോടാ.. " "എന്നോട് മുഖം തിരിച്ചിട്ട് ജയിക്കാമെന്ന് വിചാരിക്കണ്ട നീ..

അതുകൊണ്ടൊന്നും പ്രയോജനമില്ല മോനേ..അതൊക്കെ പോട്ടേ..നീ ഇനിയുള്ള കാര്യങ്ങൾ പറാ.. എപ്പോഴാ നമ്മുടെ മേയർനെയും കൂട്ടി മമ്മയെ വിളിക്കാൻ പോകുന്നത്..? " "അതിന് നിന്നോടാരു പറഞ്ഞു ഞാൻ ഡാഡിയെയും കൂട്ടി പോകുമെന്ന്....? " "ആരും പറഞ്ഞില്ല..പക്ഷെ നിന്നെ എനിക്ക് അറിയുന്നതല്ലേ..നിന്റെ ഡാഡ്ന്റെ ആഗ്രഹങ്ങളൊക്കെ നീ പണ്ടേ സാധിച്ചു കൊടുക്കാറുണ്ട്.. പിന്നെ ലൈല..അവളുടെതും അങ്ങനെ തന്നെയാണ്..അവളു പറയാതെ തന്നെ നീ അവളെ അറിയാറുണ്ട്..രണ്ടുപേരുടെയും ആഗ്രഹം അറിഞ്ഞിട്ടും അത് അറിഞ്ഞില്ലന്ന് നടിക്കാനും അവരുടെ സന്തോഷം ഇല്ലാതെയാക്കാനും നിനക്ക് കഴിയില്ല..അവർക്ക് വേണ്ടി നീ നിന്റെ വാശി മാറ്റി വെയ്ക്കും.. അതെനിക്ക് ഉറപ്പാ താജ്.. " എബി പുഞ്ചിരിയോടെ പറഞ്ഞു.. താജ് ഒന്നും മിണ്ടാതെ നിന്നു.. "എന്തിനാ നീയിങ്ങനെ മൂഡ് ഔട്ട്‌ ആകുന്നത്..മമ്മയ്ക്ക് മുന്നിൽ ഡാഡ് തോറ്റു പോകുമെന്ന് ഓർത്തിട്ടൊ.. എടാ..ഒന്നു തോറ്റു പോയാലും വേണ്ടില്ല..നിന്റെ മമ്മ ഇനി അങ്ങോട്ടുള്ള കാലം തന്റെ അരികിൽ വേണമെന്നാ ഉപ്പ ആഗ്രഹിക്കുന്നത്..ഉപ്പാക്ക് ബാംഗ്ലൂർക്ക് പോകുന്നതിലോ മമ്മയെ കൂട്ടി കൊണ്ട് വരുന്നതിലോ ഒരു കുഴപ്പമോ എതിർപ്പോ ഒന്നും ഇല്ല..പിന്നെ നിനക്ക് എന്താടാ..

നിന്റെ ഉപ്പാക്ക് വേണ്ടി ജീവിക്കുന്നവനല്ലേ നീ..ഉപ്പാന്റെ ആഗ്രഹം നടത്തി കൊടുക്ക്‌..ഒപ്പം നിന്റെ പെണ്ണിന്റെയും.. സാധാരണ ഭാര്യമാരെ പോലെ അത് വേണം ഇത് വേണമെന്നൊന്നും പറഞ്ഞു അവളു നിന്നോട് വാശി പിടിച്ചിട്ടില്ല.. ഇതിപ്പോ ഇങ്ങനൊരു കാര്യം..ഒന്നു ചിന്തിക്കുക കൂടി ചെയ്യാതെ അത് സാധിച്ചു കൊടുക്കുകയാ നീ വേണ്ടത്.. കാരണം അവൾ സ്വാർത്ഥമായ ഒരു കാര്യം അല്ലടാ നിന്നോട് ആവശ്യപ്പെട്ടത്.. നിന്റെ ഉമ്മാനെ തിരികെ കൊണ്ട് വരണമെന്നാ.. എന്താ അതിന്റെ അർത്ഥം.. അവൾക്ക് വേണ്ടത് നിന്നെ മാത്രമല്ലാ..നിന്റെ കുടുംബത്തേയും കൂടിയാ..അവരുടെ സന്തോഷമാ.. എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു ജീവിതമാ അവൾ മോഹിക്കുന്നത്.. അത് മാത്രമോ..റമിക്കു അവൾ വാക്ക് കൊടുത്തത് അല്ലേ..അത് പാലിക്കാൻ കഴിയാതെ വരുമോന്നുള്ള സങ്കടവും വേദനയുമൊക്കെ അവളെ പിടി കൂടുമെടാ..അതോണ്ട് ഇക്കാര്യത്തിൽ നീ നിന്റെ വാശി മാറ്റി വെക്കണം..എന്തൊക്കെ പറഞ്ഞാലും നിന്റെ മനസ്സിൽ നിന്റെ ഉമ്മാക്ക് വല്യ സ്ഥാനം തന്നെ ഉണ്ടെന്ന് എനിക്കറിയാം..പക്ഷെ നിന്റെ വാശി അത് സമ്മതിച്ചു തരുന്നില്ല..ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ നിന്റെ വാശി നിന്നെ അനുവദിക്കുന്നില്ല.. പിന്നെ ലൈല പറഞ്ഞതൊക്കെ നീ എന്നോട് പറഞ്ഞല്ലോ..

അതൊക്കെ നല്ലപോലെ ഓർത്ത് വെച്ചു കൊണ്ട് വേണം തീരുമാനം എടുക്കാൻ..ഇല്ലേൽ കയ്യിൽ കിട്ടിയത് വായിലേക്ക് എത്തിയില്ലന്ന അവസ്ഥയാകും നിന്റേത്..അവളേ പറഞ്ഞാൽ പറഞ്ഞതാ..പിന്നെ നിന്റെ അരികിലേക്ക് പോലും നോക്കണ്ട നീ അവളെ.. " എബി നല്ലത് പോലെ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. ഒടുക്കം ലൈലയുടെ കാര്യം പറഞ്ഞിട്ട് ഒരു കിണിയും.. താജ്നു അത്രേം മതിയായിരുന്നു.. വന്ന ദേഷ്യം മുഴുവനും എബിയുടെ കാലിനിട്ടു ആഞ്ഞു ഒരു ചവിട്ടു ചവിട്ടി തീർത്തു.. ** "വരുന്നില്ലന്നോ..? അതെന്താ..? മമ്മയ്ക്ക് ഇഷ്ടപ്പെടില്ലന്ന് കരുതിയാണോ..? " "ഏയ്‌..അതൊന്നും അല്ല അമൻ.. ഉപ്പയും നീയും പോയാൽ മതി.. അതാ അതിന്റെയൊരു ശെരി.. " "തത്കാലം നീയെന്നെ ശെരിയും തെറ്റുമൊന്നും പഠിപ്പിക്കാൻ നിക്കണ്ട..നീയും വരണം..വന്നേ പറ്റൂ.. " "വാശി പിടിക്കല്ലേ അമൻ..എനിക്ക് ഡേറ്റ് ആയി..തലകറക്കവും നടുവേദനയുമൊക്കെ രാവിലെ തുടങ്ങി..ട്രാവൽ ചെയ്യാൻ വയ്യാ.. അവിടെത്തുമ്പോൾ ഛർദിച്ചു ഒരുവിധം ആകും..പിന്നെ നിനക്ക് എന്നെ താങ്ങാനേ നേരം കാണുള്ളൂ.. അതോണ്ടാ..? "

അവൾ ഷെൽഫിൽ നിന്നും അവന്റെ ഷർട്ട്‌ എടുത്തു അയൺ ചെയ്യാൻ ഒരുങ്ങി..അവനപ്പോ തന്നെ അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ചു തന്നോടടുപ്പിച്ചു.. "വേണ്ടാ..നുണ പറയണ്ട.. എനിക്കറിയാം നിന്നെ.. മമ്മയ്ക്ക് ഇഷ്ടപ്പെടില്ലന്ന് കരുതിയിട്ടു തന്നെയാ നീ.. " "അല്ല..വയ്യാഞ്ഞിട്ടാ..സത്യം..ഒന്നു വിശ്വസിക്ക്..നീ വിട്ടേ.. നടുവേദനിച്ചിട്ട് വയ്യാ.. " അവൾ അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി.പക്ഷെ അവൻ വിട്ടില്ല..കൂടുതൽ അമർത്തി പിടിച്ചു ഒന്നൂടെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്.. "എന്നാൽ എന്റെ തലയിൽ തൊട്ടു സത്യം ചെയ്.. " അവൻ അവളുടെ കൈ എടുത്തു തന്റെ തലയിൽ വെച്ചു..അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല..മുഖത്ത് പതർച്ച നിറഞ്ഞു..ഉടനെ കൈ പിൻവലിക്കാൻ നോക്കി.. പക്ഷെ അവൻ അനുവദിച്ചില്ല.. "പറഞ്ഞത് സത്യം ആണേൽ സത്യം ചെയ്യടി.." "റബ്ബേ..ഈ ചെറുക്കൻ..നീ എന്താ അമൻ കൊച്ചു കുട്ടികളെ പോലെ.. സത്യമൊന്നും ചെയ്യില്ല..പറഞ്ഞത് സത്യമാ..വിശ്വസിക്കാൻ പറ്റുവാണേൽ വിശ്വസിക്ക്.. " അവൾ കൈ വലിച്ചു എടുത്തു.. "എന്നാൽ ശെരി..വിശ്വാസമാ.. പക്ഷെ മമ്മയുടെ ആ പെരുമാറ്റവും അടിയുമൊക്കെ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ട് ഉണ്ടെന്ന് എനിക്കറിയാം ലൈല...

വയ്യാത്തത് അല്ലെങ്കിലും നീയിപ്പോ എനിക്കും ഡാഡ്നുമൊപ്പം വരില്ലായിരുന്നു.. " "നീ ഇത് എന്തൊക്കെയാ പറയണേ.. അതൊന്നും അല്ലെന്ന് ഞാൻ പറഞ്ഞില്ലേ..നീ ഉപ്പാനെയും കൂട്ടി പോകാമെന്നു സമ്മതിച്ചല്ലോ.. അതുതന്നെ ധാരാളം എനിക്ക്.. അപ്പോ തന്നെ മനസ് നിറഞ്ഞതാ.. ഒന്നങ്ങോട്ട്‌ മാറി നിക്കടാ..അയൺ ബോക്സ്‌ നല്ലോണം ഹീറ്റായി.. സ്മെല്ലും വരുന്നില്ലേ നിനക്ക്.. " അവൾ അവനെ പിടിച്ചു നീക്കി നിർത്തിയിട്ട് ഷർട്ട്‌ അയൺ ചെയ്യാൻ തുടങ്ങി.. "മമ്മ ഇവിടേക്ക് വരുന്നത് ഓർത്ത് നീ ഒരുപാട് സന്തോഷിക്കുന്നുണ്ട്.. പക്ഷെ അതിന്റെ ഇരട്ടി നീ ഭയപ്പെടുന്നുണ്ട്..എന്തിനാ ഈ അഭിനയം..നീ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും നിന്റെ മനസ് ഞാൻ അറിയും ലൈല..നിന്റെ ഈ മുഖം പറഞ്ഞു തരും എനിക്ക് നിന്റെ ഉള്ളം.. " "ഞാൻ എന്തിനാ ഭയക്കുന്നത്..ഉമ്മ എന്നോട് ദേഷ്യ പെടുന്നുമെന്ന് കരുതിയിട്ടൊ..എന്നെ അടിക്കുമെന്ന് കരുതിയിട്ടൊ..എന്നാൽ കേട്ടോ.. അതൊന്നും എനിക്ക് പുതിയ സംഭവങ്ങളല്ലാ..ഇതിന് മുൻപ് എത്രയോ കിട്ടിയിട്ടുണ്ട്..നിന്റെ കയ്യിന്ന് കിട്ടിയ കാര്യം അല്ലാട്ടോ.. എന്റെ വീട്ടീലെ കാര്യമാ പറഞ്ഞത്..അവിടുന്ന് അനുഭവിച്ചതിന്റെ പകുതിയുടെ പകുതി പോലും ഇവിടുന്നു അനുഭവിക്കണ്ടി വരുമെന്ന് എനിക്ക് തോന്നുന്നില്ല..

അതോണ്ട് എനിക്ക് ഒരു ഭയവും ഇല്ലാ.. " "അതല്ല ഞാൻ പറഞ്ഞത്..മമ്മ നിന്നെ ഇവിടുന്ന് പുറത്താക്കുമോന്നുള്ള ഭയം ഇല്ലേ നിനക്ക്..എന്നെ വിട്ടു പോകേണ്ടി വരുമോന്നുള്ള ഒരു ചോദ്യം ഇല്ലെ നിന്റെ ഉള്ളിൽ..? " "അങ്ങനെ പോകേണ്ടി വന്നാൽ അതെന്റെ വിധിയാണെന്ന് കരുതി സമാധാനിക്കും ഞാൻ.. " "എന്നാൽ കൊല്ലും നിന്നെ ഞാൻ.. " "പിന്നെന്തിനാ ചോദിക്കണേ.. ഉമ്മ അത് ചെയ്താലും നീ അത് ചെയ്യുമോ..എന്നെ പോകാൻ അനുവദിക്കുമോ നീ.. " "ഇല്ല..ഒരിക്കലുമില്ല..അതിന് വേണ്ടിയല്ല കൂടെ കൂട്ടിയതും നെഞ്ചിൽ കൊണ്ട് നടക്കുന്നതും.. ജീവിതത്തിൽ ഒരുപാട് വേദനകളും പീഡനങ്ങളും സഹിച്ചവളാ നീ.. നീ അധികമൊന്നും പറഞ്ഞിട്ടില്ല.. പക്ഷെ മുന്ന എല്ലാം പറഞ്ഞിട്ടുണ്ട് എന്നോട്..നിന്നോളം സഹിച്ച ഒരു പെണ്ണും ഈ ലോകത്ത് വേറെ ഉണ്ടാവില്ല..സ്വന്തം അഭിമാനം പോലും ഏതു നിമിഷവും നഷ്ടപ്പെടുമെന്ന ഭയത്തിലാ നീ ആ വീട്ടിൽ ഓരോ ദിവസവും തള്ളി നീക്കിയത്..ഒന്നും സഹിക്കാൻ നിൽക്കാതെ എല്ലാം വിട്ട് എറിഞ്ഞു ദൂരെക്ക് പോകാമായിരുന്നു നിനക്ക്. പക്ഷെ നീ അത് ചെയ്തില്ല.നിന്റെ ഉപ്പാന്റെ വിയർപ്പ് നിനക്ക് തിരികെ വേണമായിരുന്നു.നിന്റെ സനുവിനെ നിനക്ക് വേണമായിരുന്നു..നിന്നെപ്പോലെ നീ മാത്രം ലൈല..

നിന്റെ കഴുത്തിൽ മഹർ കെട്ടുന്നതിന് മുൻപേ ഞാൻ സനുവിന് വാക്ക് കൊടുത്തിരുന്നു നിന്റെ കണ്ണുകൾ നിറക്കില്ലന്ന്.. അഥവാ നിറയുന്നുണ്ടേൽ അത് ഞാൻ നൽകുന്ന കുഞ്ഞ് കുഞ്ഞ് വേദനകൾ കൊണ്ടു മാത്രമായിരിക്കുമെന്ന്..അല്ലാതെ മറ്റൊരാൾ കാരണവും നിന്റെ കണ്ണുകൾ നിറയുകയോ നീ വേദനിക്കുകയോ ചെയ്യില്ല ലൈല.. അതിന് ഞാൻ ആരെയും അനുവദിക്കില്ലാ..അതിനി മമ്മ ആയാൽ പോലും.. " അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.അവൾ അവനെ കെട്ടിപ്പിടിച്ചു ആ മാറിൽ അമർന്നു നിന്നു..കണ്ണുകൾ നിറഞ്ഞിരുന്നു. അത്പക്ഷേ സങ്കടം കൊണ്ടല്ല. സന്തോഷം കൊണ്ടാണ്.ഇവനെ പോലൊരുത്തനെ റബ്ബ് എനിക്ക് തന്നല്ലോന്ന് ഓർത്തുള്ള സന്തോഷം.. ** "എടീ...ഇറങ്ങുവാ..അതിന് മുൻപേ കാര്യമായിട്ട് എന്തേലുമൊന്നു കിട്ടിയിരുന്നേൽ കൊള്ളാമായിരുന്നു.. " ഫോൺ പോക്കറ്റിലേക്ക് ഇട്ടു താഴേക്ക് ഇറങ്ങുന്നതിന് മുന്നേ അവൻ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി.. "എന്ത്..? " അവൻ എടുക്കാൻ മറന്ന കീ, ഹോൾഡറിൽ നിന്നും എടുത്തു ചൂണ്ടു വിരലിലിട്ട് കറക്കിക്കൊണ്ട് അവൾ അവന്റെ അരികിലേക്ക് വന്നു..

"നിന്റെ തല..? " "എന്റെ തല എനിക്ക് വേണ്ടേ..? " "അത് ഉണ്ടായിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ..കാൽ അണയ്ക്ക് ഇല്ല വിവരം.. " അവൻ പിറു പിറുത്തു.. "എന്താ..കേട്ടില്ല..? " "കേൾക്കാത്തതു തന്നെയാ നല്ലത്.. എന്നെ മിസ്സ്‌ ചെയ്യുമോന്ന് ചോദിക്കുന്നില്ല.ഇല്ലന്നെ നീ പറയൂ.. പക്ഷെ എനിക്ക് മിസ്സ്‌ ചെയ്യും.. ആ മിസ്സിംഗ്‌ ഒഴിവാക്കാൻ എന്തേലും ഒന്നു താ..വല്യ കടുപ്പത്തിൽ ഒന്നും വേണ്ടാ..ലൈറ്റ് ആയിട്ട് ഒരെണ്ണം.. സ്ട്രോങ്ങ്‌ ആയിട്ടു പോയി വന്നിട്ടു വാങ്ങിച്ചോളാം ഞാൻ..നീ തന്ന വാക്ക് നീ മറന്നാലും ഞാൻ മറക്കില്ല മോളെ.. " അവൻ രണ്ടു കയ്യും അവളുടെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.അവൾ തലകുലുക്കി ചിരിച്ചോണ്ട് കാലെത്തി നിന്നു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൻ അപ്പൊത്തന്നെ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. "നെറ്റിയിൽ നൽകുന്ന ചുംബനത്തിനു ഒരു അർത്ഥമുണ്ട്. അത് വെറും സ്നേഹം മാത്രമല്ല..ഒരു സത്യമാ.. വാക്കാ.. ഒരിക്കലും ആർക്കും വിട്ട് കൊടുക്കില്ലന്ന സത്യ സന്ധ്യമായ വാക്ക്.. " "എന്നാൽ കവിളിൽ നൽകുന്ന ചുംബനത്തിനും അർത്ഥമുണ്ട്.." "അപ്പോ ആ അർത്ഥം വെച്ചിട്ടാണോ തന്നത്..?പറാ..കേൾക്കട്ടേ.. എന്താ അതിന്റെ അർത്ഥം.." "ആവോ..എനിക്ക് അറിയില്ല..

അർത്ഥം മാത്രമല്ല..അതിനു അർത്ഥം ഉണ്ടോന്ന് പോലും അറിഞ്ഞൂടാ.. ഞാൻ ചുമ്മാ പറഞ്ഞതാ... ഇതുതന്നെ വിരലിൽ നിന്നിട്ടാ തന്നത്.നെറ്റിയിൽ തരണേൽ ഞാൻ സ്റ്റൂളിൽ കയറേണ്ടി വരും..എന്ത് മുടിഞ്ഞ ഹൈറ്റാ നിനക്ക്.." "നീ ഹൈറ്റ് കുറഞ്ഞതിന് ഞാൻ എന്ത് പിഴച്ചെടീ.." "ദേ നല്ലൊരു കാര്യത്തിന് ഇറങ്ങുന്നത് കൊണ്ട് മാത്രം ഞാനൊന്നും പറയുന്നില്ല..ഇല്ലേൽ നിന്റെ കാത് അടപ്പിച്ചേനെ ഞാൻ.." "നീയിനി എന്നെ മൂക്കിൽ കയറ്റിയാലും ശെരി,,ഞാൻ പറഞ്ഞത് കാര്യമാ..നീ ഹൈറ്റ് കുറവ് തന്നെയാ.." "ആയിക്കോട്ടെ..ഞാൻ ഹൈറ്റ് കുറവാ..നിനക്ക് വേണ്ട ഹൈറ്റ് ഒന്നും ഞാനില്ല..ശെരി..സമ്മതിച്ചു.. നീ കണ്ണ് പൊട്ടൻ ഒന്നും ആയിരുന്നില്ലല്ലോ..നിനക്ക് ഞാൻ മാച്ച് അല്ലെങ്കിൽ പിന്നെന്തിനാ എന്റെ പുറകെ വന്നത്..ഓരോന്നു പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇങ്ങോട്ട് കെട്ടി കയറി വന്നത് ആണെന്ന്..നിന്റെ ഈ പത്തടി പൊക്കത്തിനും കരിങ്കല്ല് പോലെത്തെ ബോഡിക്കും സ്യൂട്ട് ആകുന്ന കൊറേ എണ്ണം ഉണ്ടായിരുന്നല്ലോ കോളേജിൽ..

അവരുടെ ആരുടെയെങ്കിലും പിന്നാലെ പോയാൽ മതിയായിരുന്നല്ലോ.. " അവളുടെ കവിളും മൂക്കുമൊക്കെ ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു.. "എടീ..പെണ്ണുങ്ങൾ ഹൈറ്റ് ഉണ്ടെങ്കിൽ പിന്നെന്തിനു കൊള്ളാം.. വീണ്ടും പറയുവാ..നീ ഹൈറ്റ് കുറവാ..പക്ഷെ എനിക്ക് മാച്ച് അല്ല നീയെന്നു ഞാൻ പറഞ്ഞോ.. എനിക്കിഷ്ടം നിന്റെ അത്രേമുള്ള,, എന്റെ നെഞ്ചിൽ ഒതുങ്ങുന്ന നിന്നെപ്പോലെയുള്ള പെണ്ണിനെയാ..പോലെ അല്ല..നിന്നെ തന്നെയാ..കേട്ടോടി ഭാര്യേ.. " അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു.. "മ്മ്..കേട്ടു കേട്ടു..നിന്നു നേരം കളയണ്ട..ഇറങ്ങാൻ നോക്ക്..ഇതാ.. " അവൾ കീ അവന്റെ കയ്യിൽ കൊടുത്തു.. "ഞാൻ പോയിട്ട് നിനക്ക് എന്താടി ഇവിടെ കാര്യം..എന്നെ പറഞ്ഞയക്കാനുള്ള തിരക്ക് കണ്ടോ പോത്തിന്റെ..? " "എനിക്ക് ഉണ്ട് ഒരാനമുട്ട പുഴുങ്ങാൻ..ഒന്ന് പോടാ അവിടെന്ന്..തിരക്ക് എനിക്കല്ല..

ഉപ്പാക്കാ..അതും ബാംഗ്ലൂർക്ക് എത്താൻ..രാവിലെ എഴുന്നേറ്റു കുളിച്ചു റെഡിയായി നിക്കുവാ ആള്..അവിടെ ഹാളിൽ നിന്നെയും കാത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..പത്തു പതിനെട്ടു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയസഖിയേ കാണാൻ പോകുവല്ലേ..തിരക്ക് കാണാതെ നിക്കുമോ.. " അവൾ കുറുമ്പോടെ ചിരിച്ചു.. "എടീ..കളിയാക്കി കളിയാക്കി നീയെന്റെ ഡാഡ്നെയും കളിയാക്കാൻ തുടങ്ങിയോ.. " "ഓ.. നിന്റെ ഡാഡ് എന്റെ ആരും അല്ലല്ലോ..നിന്നു കണ്ണുരുട്ടാതെ പോകാൻ നോക്കെടാ.. " അവൾ അവനെ ഉന്തി തള്ളി താഴേക്ക് ഇറക്കി.. "മോളെ..പോയിട്ട് വരാം...പൗലോസ് ഉണ്ട്..ബോറടിക്കുന്നുണ്ടേൽ നുസ്രയെയോ മുഹ്സിയെയോ വിളിച്ചോ..ഇല്ലേൽ മോള് അങ്ങോട്ട്‌ പൊക്കോ..സൂക്ഷിക്കണം കേട്ടോ.. " ഉപ്പ വാത്സല്യത്തോടെ അവളെ ഒന്ന് തഴുകിയിട്ടു കാറിൽ കയറി.. "Miss you.. " അവൻ ഒന്നൂടെ അവളെ ചേർത്തു പിടിച്ചിട്ടു നെറുകിൽ മുത്തം കൊടുത്തു..കാർ ഗേറ്റ് കടന്നു പോകുന്നത് വരെ അവൾ നോക്കി നിന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story