ഏഴാം ബഹർ: ഭാഗം 8

ezhambahar

രചന: SHAMSEENA FIROZ

അവൾ പകപ്പോടെ അവൻ കാണിച്ച ഫോട്ടോയിലേക്ക് നോക്കി നിന്നു..അവളുടെ ഭാവം മാറി..ദേഷ്യത്തിന്റെ ഒപ്പം സങ്കടവും കൂടി വരാൻ തുടങ്ങിയിരുന്നു..അവളുടെ മുഖം മങ്ങിയതു അവൻ അറിഞ്ഞു.. "ഏതായാലും ഇപ്പൊ ഞാനിതു ആർക്കും കാണിക്കാനൊന്നും പോകുന്നില്ല...പക്ഷെ ഇങ്ങനെ കുറച്ചെണ്ണം എന്റെ കയ്യിൽ ഇരിക്കട്ടെ...ഒന്നുല്ലേലും നിന്നെ തളർത്തണമെന്ന് തോന്നുമ്പോഴോക്കെ എനിക്ക് ഇത് എടുത്തു കാണിക്കാമല്ലോ..ഡിലീറ്റ് ചെയ്യണോ..വേണമെങ്കിൽ ചെയ്യാം..ലഞ്ച് ബ്രേക്ക്‌ അല്ലേ നെക്സ്റ്റ്..റസ്റ്റ്‌ റൂമിലേക്ക്‌ വാ..ഞാൻ അവിടെ കാണും.. " എന്ന് പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു അവൻ അവിടെ നിന്നും എഴുന്നേറ്റു..അവളൊന്നും മിണ്ടിയില്ല..പകരം പിന്നിലേക്ക് നോക്കി..അവൻ കാണിച്ച ഫോട്ടോ ആരെങ്കിലും കണ്ടോ എന്ന്...ആരുടെയും മുഖത്ത് കണ്ട ഭാവമൊന്നുമില്ല..അവൾ പതിയെ സീറ്റിലേക്ക് ഇരുന്നു.. "ഇപ്പൊ മനസ്സിലായോ മോൾക്ക്‌ ഫോട്ടിയുള്ള സ്ട്രങ്ത് ഞാൻ പറയുമ്പോൾ തേട്ടി നൈൺ ആയതു എന്ത് കൊണ്ടാണെന്ന്..ഞാൻ കണക്കിൽ നിന്നും വിട്ട ഒരാൾ ആരാണെന്നുള്ള സംശയം ഇപ്പൊ തീർന്നു കിട്ടിയല്ലോ..

ഞാൻ നേരത്തെ പറഞ്ഞ ഫ്രണ്ട്‌സ് സിസ്റ്റേഴ്സ് എന്നിങ്ങനെയുള്ള ലിസ്റ്റിൽ ഒന്നും പെടില്ല ഇവൾ..bcz she is my girl.. " നേരത്തെ സംശയം ഉയർത്തിയ പെണ്ണിനോട് അവൻ അഹങ്കാരത്തോടെ പറഞ്ഞു..ശേഷം സ്റ്റൈൽ ആയി പുറത്തേക്ക് നടന്നു..പോകുന്ന പോക്കിൽ ഒന്നു കൂടി അവളെ നോക്കാൻ മറന്നില്ല.. മിസ്സ്‌ അകത്തേക്ക് കയറാൻ നോക്കിയതും ലഞ്ച് ബ്രേക്ക്‌നുള്ള ബെല്ല് നീട്ടി അടിച്ചു..നുസ്ര അപ്പോൾത്തന്നെ എണീറ്റു അവൾക്കു അരികിലേക്ക് വന്നു.. "ടീ...സോറി..ഞാൻ...." നുസ്റയെ മുഴുവനാക്കാൻ അവൾ അനുവദിച്ചില്ല..അതിന് മുന്നെ അവൾ വേണ്ടാന്ന് പറഞ്ഞു കൈ കാണിച്ചു..നുസ്രയ്ക്കു മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ..ഇപ്പോൾ സംസാരിച്ചാൽ അവളുടെ ദേഷ്യം കൂടുകയെയുള്ളൂ..അതോണ്ട് പിന്നീട് സംസാരിച്ചു പിണക്കം മാറ്റാമെന്ന് കരുതി നുസ്ര പുറത്തേക്ക് ഇറങ്ങി.. "എന്താ നിന്റെ ഉദ്ദേശം.." നുസ്ര പോയതും മുന്ന അവൾക്കു അരികിലേക്ക് വന്നു.. "എന്ത് ഉദ്ദേശം.." "എത്ര നാൾ ഇതിങ്ങനെ സഹിക്കാനാ നിന്റെ ഉദ്ദേശം..അവന്റെ തോന്നിവാസങ്ങൾക്ക് അതിര് ഇല്ലാതായിരിക്കുന്നു ഇപ്പോൾ..ദേഷ്യം അവനോടല്ലാ..എന്നോട് തന്നെയാ..അവൻ നിന്നോട് കാണിക്കുന്ന വൃത്തികേട് ഒക്കെ കണ്ടിട്ടും കാണാത്തത് പോലെ നടിക്കേണ്ടി വരുന്നതിന്...

നിന്നെ തൊടുന്ന അവന്റെ കൈ വെട്ടി എടുക്കാൻ പറ്റാത്തതിന്.. കഴിയുന്നില്ല ലൈല..ഇങ്ങനെ നോക്കു കുത്തിയായി നിൽക്കാൻ...നീ സഹിച്ചു നിൽക്കുന്നത് പോലെ എനിക്ക് പറ്റിയെന്ന് വരില്ല..ഇത് തന്നെയാണ് ഇനി മുന്നോട്ടും നടക്കുന്നത് എങ്കിൽ എനിക്ക് നിന്നേ ധിക്കരിക്കേണ്ടി വരും..നിനക്ക് നൽകിയ വാക്ക് തെറ്റിക്കേണ്ടി വരും..." അവളുടെ മറുപടി എന്താണെന്ന് പോലും കേൾക്കാൻ കാത്തു നിന്നില്ല..അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.. അവൾക്ക് എന്ത് ചെയ്യണമെന്നൊന്നും മനസ്സിലായില്ല..മുന്ന അത്രയ്ക്കും ദേഷ്യത്തിലാണ് ഉള്ളത്...അവൾക്ക് നന്നേ പേടി തോന്നുന്നുണ്ടായിരുന്നു..ഇക്കണക്കിനു പോയാൽ അവൻ അമനെ കൊല്ലും..കൊല്ലട്ടെ...ചോദിച്ചു വാങ്ങിക്കുന്നത് അല്ലേ..മനുഷ്യൻമാരുടെ സ്വൈര്യം കളയാൻ വേണ്ടി ഇങ്ങനെ തെമ്മാടിയായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ അവനൊക്കെ...ഭാഗ്യത്തിനു മുന്ന ഒന്നും ചോദിച്ചില്ല..അവൻ ഫോൺ എടുത്തു നീട്ടിയതു എന്തിനാന്നോ അതിൽ കാണിച്ചത് എന്താണെന്നോ ഒന്നും... ലഞ്ച് ബ്രേക്ക്‌ ആണ്..എന്നിട്ടും ഒരൊറ്റ ഒന്നും എണീറ്റു പോയിട്ടില്ല...

ഏതോ വിചിത്ര ജീവിയെ നോക്കുന്നത് പോലെ ഇപ്പോഴും സകല ജന്തുക്കളും തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടതും അവൾക്കു അവനോടുള്ള ദേഷ്യം പകയായി മാറുന്നത് പോലെ തോന്നി..പ്രധാന കാര്യം ഫോട്ടോ തന്നെ..അത് കണ്ട ഞെട്ടൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല.. അപ്പൊ അവനെന്നെ കിസ്സ് ചെയ്തിരുന്നോ.. അവൾക്ക് അത് വിശ്വസിക്കാൻ ആയില്ല..രാത്രിയിൽ നടന്നതൊക്കെ അവൾ ഒന്നു ഓർത്ത് നോക്കി.. ഉണ്ടാകും..കിസ്സ് ചെയ്തിട്ട് ഉണ്ടാകും..എന്തോ ഒന്നു കവിളിൽ തട്ടിയപ്പോഴാണ് ഉറക്കം ഞെട്ടിയത്..അത് അവൻ ആണെന്ന് കണ്ടത് അല്ലാതെ അവനെന്താ ചെയ്തതെന്നോ എപ്പോഴാ വന്നതെന്നോ എത്ര നേരം എന്റെ അടുത്ത് അങ്ങനെ ഇരുന്നെന്നോ ഒന്നും എനിക്ക് അറിയില്ലല്ലോ..ഇനി ഏതൊക്കെ ഫോസിൽ എടുത്തിനെന്നോ ഏതൊക്കെ ഭാഗം എടുത്തിനെന്നോ പോലും അറിയില്ല..അവനായതു കൊണ്ട് വിശ്വസിക്കാനും കഴിയില്ല..നട്ട പാതിരക്ക് ബെഡ്‌റൂമിൽ കയറി വന്നവനാ..ആ അവൻ ഉറങ്ങി കിടന്നിരുന്ന എന്നോട് എന്തൊക്കെ തോന്നിവാസങ്ങൾ കാണിച്ചിട്ട് ഉണ്ടാകും..എന്നാലും കിസ്സ്..എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ..

അതും ഞാൻ ഏറ്റവും വെറുക്കുന്ന അവൻ..ഇന്ന് വരെയ്ക്കും ഒരുത്തനെയും തൊടാൻ അനുവദിക്കാതെ കാത്തു സൂക്ഷിച്ചതു ഈ ചെറ്റയ്ക്കു തൊടാനും ഉമ്മ വെക്കാനുമൊക്കെ ആയിരുന്നോ...അവൾക്ക് സ്വയം വെറുപ്പ് തോന്നി...ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..ഒന്ന് ഉറക്കെ നിലവിളിക്കണമെന്നും പൊട്ടി കരയണമെന്നുമൊക്കെ തോന്നി..കണ്ണിൽ എവിടെയോ നനവ് പടർന്നതും അവൾ വേഗം കണ്ണുകൾ ഇറുക്കി അടച്ചു മനസ്സിനെ നിയന്ത്രിച്ചു നിർത്തി.. ഇല്ലാ..തോൽക്കില്ല..അവനെ കണ്ടിട്ട് തന്നെ കാര്യം... * റസ്റ്റ്‌ റൂമിലെ കസേരയിൽ ചെന്നു ഇരുന്നു അവൻ ഫോൺ കയ്യിലേക്ക് എടുത്തു..തലേന്ന് പിടിപ്പിച്ച അവളുടെ വീഡിയോയും ഫോട്ടോസും ഓപ്പൺ ചെയ്തു നോക്കാൻ തുടങ്ങി...പൂച്ച കുഞ്ഞിനെ പോലെയുള്ള അവളുടെ ഉറക്കവും വെളുത്തുരുണ്ട് നിൽക്കുന്ന ആ കവിൾ തടങ്ങളും എത്ര കണ്ടാലും മതി വരാത്തത് പോലെ അവൻ ഫോട്ടോസ് സൂം ചെയ്തു വീണ്ടും വീണ്ടും നോക്കിയിരുന്നു.. തിളച്ചു മറിയുന്ന മുഖവുമായി അവൾ റസ്റ്റ്‌ റൂമിലേക്ക് കടന്നു വന്നു.. "നീ വരുമെന്ന് എനിക്കറിയാമായിരുന്നു..അതോണ്ടാ വിശന്നു കുടൽ കരിഞ്ഞു മണക്കാൻ തുടങ്ങിയിട്ടും കഫെയിൽ പോകാതെ ഇവിടെ വന്നിരുന്നത്..

.ഉറപ്പ് ഉണ്ടായിരുന്നു മുത്തേ നീ എന്നെ കാണാൻ വരുമെന്ന്..." അവളുടെ സാമീപ്യം അറിഞ്ഞ അവൻ ഫോണിൽ നിന്നും തല ഉയർത്താതെ മുന്നിലുള്ള ടേബിളിലേക്ക് കാൽ രണ്ടും കയറ്റി വെച്ചു പറഞ്ഞു.. "ആവശ്യം എന്റേത് ആയിപോയില്ലേ..പറാ..എന്താ നിനക്ക് വേണ്ടത്.." അവൾ അവന്റെ തൊട്ടു മുന്നിൽ പോയി നിന്നു... "അപ്പൊ നിനക്ക് ആവശ്യം വന്നാൽ നീ എന്നെ തേടി വരും..അല്ലേ..?" അവൻ തല ഉയർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു...അതൊരു പരിഹാസമായി തോന്നി അവൾക്ക്...അവനെ ഒന്ന് രൂക്ഷമായി നോക്കുക അല്ലാതെ അവളൊന്നും പറഞ്ഞില്ല..അവൻ കാലുകൾ എടുത്തു കസേര ചവിട്ടി നീക്കി എഴുന്നേറ്റു.. "എനിക്ക് വേണ്ടതെന്തെന്ന് നിനക്ക് നന്നായി അറിയാം..സോ നിന്റെ ഈ ചോദ്യത്തിനു പ്രസക്തി ഇല്ല മിസ്സ്‌ ലൈലാ ജബീൻ..." "എനിക്കറിയില്ല...ഒന്ന് പറഞ്ഞു തുലയ്ക്ക്..എന്താ നിനക്ക് വേണ്ടതെന്ന്...ആ ഫോട്ടോസ് ഡിലീറ്റ് ചെയ്യാനുള്ള നിന്റെ ഡിമാൻഡ് എന്താ..മുന്നയെ പിന്തിരിപ്പിക്കണോ...സ്ഥാനാർഥി സ്ഥാനത്തു നിന്നും അവന്റെ പേര് വെട്ടി മാറ്റണോ...

എതിരാളികൾ ഇല്ലാതെ ജയിക്കണോ നിനക്ക്...പഴയത് പോലെ കോമ്പറ്റിഷൻ ഒന്നും നടക്കാതെ നിനക്ക് സ്ഥാനത്തു ഇരിക്കണോ...അതാണോ നിന്റെ ഡിമാൻഡ്....?" "ആണെങ്കിൽ...? ആണെങ്കിൽ നീയതു അംഗീകരിച്ചു തരുമോ...ഈ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ ഞാൻ ആവശ്യപ്പെടുന്നത് അതൊക്കെ ആണെങ്കിൽ നീയത് സമ്മതിക്കുമോ..?" "ഒരിക്കലുമില്ല..അങ്ങനൊരു സ്വപ്നം ഉണ്ടെങ്കിൽ ഇപ്പോഴേ ഉപേക്ഷിച്ചു കളഞ്ഞേക്ക് നീ...മുന്നയുടെ പേര് വെച്ചു ഞാൻ കൊടുത്ത nomination പിൻവലിക്കാൻ വേണ്ടിയാണു നിന്റെ ഈ തേർഡ് റൈറ്റ് പരിപാടിയെങ്കിൽ അതൊരിക്കലും നടക്കാൻ പോകുന്നില്ല അമൻ...ഞാനൊരിക്കലും അതിന് വഴങ്ങി തരാൻ പോകുന്നില്ല..." "വേണ്ടാ...വഴങ്ങി തരേണ്ട..Nomination പിൻവലിക്കയും വേണ്ടാ...പക്ഷെ കോളേജ് സിങ്കക്കുട്ടി ലൈലയുടെ നൈറ്റ് ഫോട്ടോസും വീഡിയോസുമൊക്കെ ഇപ്പൊ ഈ നിമിഷം വൈറൽ ആകും..ഏവർക്കും മുന്നിൽ ഞാനും നീയും ശത്രുക്കളാണ്..

മിനുട് നേരം വെച്ചു എന്നോട് അങ്കം വെട്ടുന്ന നിന്നെ ഞാൻ കിസ്സ് ചെയ്യുന്നതും നീ സുഗമായി കിടന്നു തരുന്നതും ഒട്ടും വൈകാതെ തന്നെ ഈ കോളേജ് ചുമരിൽ ഫോട്ടോ ആയും ന്യൂസ്‌ ആയും കിടന്നു ആടാൻ തുടങ്ങും... അറിയട്ടെ എല്ലാവരും..ഏവർക്കും മുന്നിൽ മാത്രമാണ് നിനക്ക് ഞാൻ ശത്രുവെന്ന്...എല്ലാവരുടെയും കണ്ണിൽ പൊടി ഇടാൻ വേണ്ടി മാത്രമാണ് നിനക്ക് എന്നോട് ഈ ദേഷ്യമെന്ന്...അല്ലാത്ത നേരങ്ങളിൽ നിനക്ക് എന്നെ വേണമെന്ന്...നിനക്ക് ബെഡ്‌റൂമിൽ കയറ്റാനും കിസ്സ് ചെയ്യാനുമൊക്കെ ഈ താജ്നെ തന്നെ വേണമെന്ന്...നീ എനിക്ക് വഴങ്ങി കഴിഞ്ഞവളാണെന്ന് ഈ ക്യാമ്പസ്‌ മൊത്തത്തിലൊന്നു അറിഞ്ഞോട്ടെന്ന്...അവിടെ തീരുമെടീ ഇത്രേം ഡേയ്‌സ് എയർ പിടിച്ചു നടന്നു നീ ഉണ്ടാക്കി എടുത്ത നിന്റെ ഡീസൻസിയും വൃത്തിയും വെടിപ്പുമൊക്കെ...ക്ലിയർ ഇമേജിലുള്ള നിന്നെ ബാഡ് ഇമേജിലേക്ക് എത്തിക്കാൻ എനിക്ക് വേണ്ടത് വെറുമൊരു നിമിഷം മാത്രം... അവിടെ തുടങ്ങുമെടി നിന്റെ തോൽവി...

മുന്നയ്ക്ക് വേണ്ടി നീ അഭ്യർത്ഥിച്ചു നടക്കുന്നതിൽ നിന്നും ഒരു വോട്ട് പോലും പിന്നെ അവനു കിട്ടില്ല..അവൻ പൊട്ടും എട്ടു നിലയിൽ..അതും അവനെ കളിക്കളത്തിൽ ഇറക്കിയ നീ കാരണം തന്നെ... ഇത് മുഖേന എനിക്കൊരു നഷ്ടവും സംഭവിക്കാൻ പോകുന്നില്ല...കാരണം ഞാൻ അന്നും ഇന്നും തെമ്മാടിയാണ്..നിന്നേ വീഴ്ത്താൻ നടക്കുന്നവനാണ്...ഈ ഫോട്ടോസ് ഒക്കെ പരസ്യമായാൽ അതെനിക്ക് വിജയം മാത്രമേ നൽകു..കാരണം നീയെനിക്ക് വളഞ്ഞു കഴിഞ്ഞു എന്ന് വരുത്തി തീർക്കുന്നതിന് ഇതിനേക്കാളും വലുതായി എനിക്ക് വേറൊന്നും വേണ്ട മോളെ..." അവൻ അവളെ വെല്ലുവിളിക്കുന്നത് പോലെ പറഞ്ഞു..അവൾക്കൊരു നിമിഷത്തേക്ക് നാവ് അനക്കാൻ കഴിഞ്ഞില്ല..തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.. അവനെ അനുസരിക്കാതെ നിന്നാൽ അവനു വാശിയും ദേഷ്യവും കൂടും...പിന്നെ കണ്ണ് കാണില്ല..സ്വയം ജയിക്കാനും എന്നെ തോല്പിക്കാനും വേണ്ടി അവൻ എന്ത് വേണമെങ്കിലും ചെയ്തെന്ന് ഇരിക്കും..പക്ഷെ ഇങ്ങനൊന്ന്...ആ ഫോട്ടോ മൂന്നാമതൊരാൾ കണ്ടാൽ...? ഓർക്കാൻ കൂടി വയ്യാ.. അവൾക്ക് എവിടൊക്കെയോ ഭയം തോന്നി...നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങി..

അവളുടെ നിശബ്ദതയും മാറ്റവും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ആദ്യമായി തന്റെ മുന്നിൽ അവളൊന്നു ഭയന്നത് അവൻ അറിഞ്ഞു..അതായിരുന്നു അവനു വേണ്ടത്...അവന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരി വിരിഞ്ഞു...പക്ഷെ പുറത്തു കാണിച്ചില്ല..ഗൗരവത്തോടെ അവൾക്ക് മുന്നിലേക്ക് നീങ്ങി നിന്നു.. "ഒരിക്കലും എന്റെ മുന്നിൽ ഉത്തരം മുട്ടി നിൽക്കില്ലന്ന് പറഞ്ഞിരുന്നു...മറന്നോ അത്...പെട്ടെന്ന് പറാ..എനിക്ക് പോകാൻ ഉള്ളതാ...എന്ത് വിശപ്പാന്ന് അറിയോ..കൂടുതൽ നേരം എന്നെ ഇവിടെ നിർത്തിച്ചാൽ ഞാൻ നിന്നേ പിടിച്ചു വിഴുങ്ങി എന്നിരിക്കും... എന്നെ നരഭോജി ആക്കരുത്...ഇനി ആ ഒരു പേരും കൂടിയേ നീയെനിക്ക് സമ്മാനിക്കാനുള്ളു.. അതോണ്ട് പെട്ടെന്ന് പറയാൻ നോക്ക്..എന്ത് വേണം...നീ രംഗത്തേക്ക് ഇറക്കിയ അവനെ നീ തന്നെ തിരശീലയ്ക്ക് പിന്നിലേക്ക് വിളിക്കുന്നോ അതോ ഞാൻ പുതിയൊരു ഗെയിമുമായി രംഗത്തേക്ക് ഇറങ്ങണൊ..." അവൻ കണ്ണിമ വെട്ടാതെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

"നീ...നീ ഇത്രേം ചീപ് ആണെന്ന് കരുതീല ഞാൻ..." അവളുടെ ശബ്ദം ഇടറി..സത്യം പറഞ്ഞാൽ കരച്ചിൽ വരുന്നുണ്ടായിരുന്നു..വേറെന്തും സഹിക്കാം..കയ്യിൽ ഇങ്ങനൊരു ഫോട്ടോ വെച്ചു കൊണ്ട് അവൻ എന്ത് പറഞ്ഞാലും എല്ലാവരും അത് വിശ്വസിക്കും..ഞാനൊരു മോശപ്പെട്ടവളാവും..അഭിമാനം നഷ്ടപ്പെട്ടു പോകും എന്നാകുമ്പോൾ ഏതു പെണ്ണിനാ പിടിച്ചു നിൽക്കാൻ കഴിയുക...എന്നിട്ടും അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്നു.. "പിന്നെന്താ മോളെന്നെക്കുറിച്ച് കരുതിയത്... " അവൾക്ക് കരച്ചിൽ ആണെങ്കിൽ അവനു ചിരിയായിരുന്നു..സത്യം പറഞ്ഞാൽ തലകുത്തി മറിഞ്ഞു ചിരിക്കണമെന്നുണ്ട്..പക്ഷെ അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ...കടിച്ചാൽ പൊട്ടാത്ത ഡയലോഗും പറഞ്ഞു എന്നെ വെള്ളം കുടിപ്പിക്കുന്നവളല്ലേ.. "ഒന്നും കരുതിയില്ല.." "ഹാ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ...എന്താ എന്നെക്കുറിച്ച് നീ കരുതി വെച്ചിട്ടുള്ളത്..അതൊക്കെയൊന്നു പറാ..ഒന്നുല്ലേലും എന്റെ പെണ്ണിന്റെ മനസ്സിൽ എന്നെക്കുറിച്ച് എന്തൊക്കെയാണെന്ന് ഒന്ന് അറിഞ്ഞിരിക്കാമല്ലോ... " "എന്റെ മനസ്സിൽ ഒന്നുമില്ല നിന്നെക്കുറിച്ച്...നീയെന്നൊരു വ്യക്തിയേ എന്റെ മനസ്സിൽ ഇല്ലാ..

പിന്നെ അല്ലേ നിന്നെക്കുറിച്ചു കരുതി വെക്കുന്നത്... അതിനും മാത്രമൊന്നുല്ലാ...നീയൊരു ഫ്രോഡ് ആണെന്ന് അറിയാം..നിന്റെ നോട്ടം ശെരിയല്ല..മുഖത്ത് നോക്കാതെയുള്ള സംസാരം കാണുമ്പോൾ നീയൊരു ചീപ് ആണെന്നും മനസ്സിലായിരുന്നു..പക്ഷെ ഇത്രേം ചീപ് ആണെന്ന് കരുതിയില്ല..." അവളുടെ സ്വരം വീണ്ടും കടുത്തു.. "എത്രേം ചീപ്..മനസ്സിലായില്ല..വ്യക്തമായി പറാ..." "എന്തിനാ പറഞ്ഞു തരുന്നത്..നിന്റെ തോന്നിവാസങ്ങളും തെമ്മാടിത്തരങ്ങളും എത്രയാണെന്ന് നിനക്ക് തന്നെ അറിയാവുന്നതല്ലേ....നിനക്ക് ബുദ്ധിമാന്ദ്യമൊന്നും ഇല്ലല്ലോ എല്ലാം ചെയ്തു കൂട്ടിയിട്ട് ഒരു കൂസലുമില്ലാതെ നിന്നു സംസാരിക്കാൻ...നിനക്ക് എല്ലാം നിസ്സാരമാണ്..ശെരിയാ നീ പറഞ്ഞത്..നിനക്കൊരു നഷ്ടവും സംഭവിക്കാനില്ല..കാരണം ജനിച്ചത് തന്നെ തെമ്മാടി ആയിട്ടാണല്ലോ...എല്ലാത്തിനും വളം വെച്ചു തരാനും എന്ത് പ്രശ്നം ഉണ്ടായാലും എളുപ്പത്തിൽ തല ഊരി തരാനും അധികാരത്തിൽ ഇരിക്കുന്ന ഒരു വാപ്പ ഉണ്ടല്ലോ അല്ലേ..?

പെണ്ണൊരുത്തി ഉറങ്ങി കിടക്കുമ്പോൾ വന്നു അവൾ അറിയാതെ ഫോട്ടോസും വീഡിയോസും ഷൂട്ട്‌ ചെയ്തു അതിനെ മറ്റൊരു പേര് നൽകി ലോകം മൊത്തം പ്രചരിപ്പിക്കാൻ നടക്കുന്ന നിന്നെയൊക്കെ ഞാനിനി എന്ത് പേരിലാ അമൻ വിളിക്കേണ്ടത്...ദേഷ്യമല്ല..വെറുപ്പല്ലാ..പകരം സഹതാപം തോന്നുവാ ഇപ്പോൾ നിന്നോട്..നിന്റെയീ ബുദ്ധി മരവിച്ചു പോയ പ്രവർത്തികൾ കണ്ട്.. ഇന്നലെ രാത്രിയിൽ വലുതായി എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ..ദുർബലയായി നിൽക്കുന്ന എന്നെ ചവിട്ടി താഴ്ത്തില്ലന്നോ തളർന്നു നിക്കുന്ന നേരത്ത് എന്നെ തോല്പിക്കാൻ വരില്ലന്നോ അങ്ങനെ എന്തൊക്കെയോ...അതല്ല നിന്റെ ആണത്തമെന്ന്...എന്നിട്ട് എവിടെ അമൻ ഇപ്പോൾ അതൊക്കെ...പറഞ്ഞ വാക്ക് പച്ച വെള്ളം തൊടാതെ വിഴുങ്ങി കളയാൻ മാത്രം തരം താണു പോയോ നീ... പെണ്ണിന്റെ അഭിമാനത്തിൽ തൊട്ടല്ലടാ നാറി കളിക്കേണ്ടത്...ഏവർക്കും മുന്നിൽ അവളുടെ അഭിമാനം നഷ്ടപെടുത്താൻ അല്ലടാ നോക്കേണ്ടത്..

അതല്ലടാ ആണിന്റെ വിജയം..ഒരാൾക്ക് മുന്നിൽ ആണെന്നാൽ പോലും അവളെയും അവളുടെ മാനത്തെയും സംരക്ഷിക്കുന്നവൻ ആണെടാ ആണത്തമുള്ളവൻ....തളർന്നു പോകുന്നവളെ ഇരട്ടി ശക്തിയോടെ ഉയർത്തെഴുന്നേൽപ്പിക്കുന്നവനാണെടാ നട്ടെല്ല് ഉള്ളവൻ..അങ്ങനെ ഉള്ളവനെ ഇഷ്ടമാണെന്നും സ്നേഹം ആണെന്നുമൊക്കെ പറഞ്ഞു പിന്നാലെ നടന്നു പ്രണയിക്കാനുള്ള അർഹതയുള്ളൂ..." അത്രയും പറഞ്ഞു തീരുമ്പോഴേക്കും അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.അവനെ പച്ചക്ക് കടിച്ചു കീറാൻ കഴിഞ്ഞിരുന്നെങ്കിൽ അതും ചെയ്തേനെ അവൾ..അത്രക്ക് ദേഷ്യമുണ്ട് ഉള്ളിൽ..അവളു എങ്ങനെ നിന്നു അട്ടഹസിച്ചിട്ടും അവനൊരു മാറ്റവുമില്ല..പതിവ് കൂസൽ ഇല്ലായ്മ തന്നെ..സത്യം പറഞ്ഞാൽ അവളെ ദേഷ്യം പിടിപ്പിക്കുന്നതും അവളെ വായിന്നു നാല് കേക്കുന്നതും അവനൊരു ഹരമാണ്...അവൻ ഫോൺ എടുത്തു ലോക്ക് മാറ്റി അവൾക്ക് നേരെ നീട്ടി..അവൾ നെറ്റി ചുളിച്ച് അവനെ നോക്കി.. "ഡിലീറ്റ് ചെയ്യെണ്ടേ...ഇന്നാ നീ തന്നെ ചെയ്തോ..." അവൾ വാങ്ങിച്ചില്ല..അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "അയ്..വാങ്ങിക്കടീ...

എന്നിട്ട് അതിൽ നിനക്ക് ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നത് ഒക്കെ ഡിലീറ്റ് ചെയ്തോ...നിനക്ക് വേണമെങ്കിൽ മതി.. " അവളൊന്നു തണുത്തോട്ടേന്ന് കരുതി അവൻ സമാധാനത്തിൽ പറഞ്ഞു..അവൾ മടിച്ചു മടിച്ചു ഫോൺ വാങ്ങിച്ചു...വോൾപേപ്പർ കണ്ടതും ഒരുവിധം കെട്ടടങ്ങി കൊണ്ടിരുന്ന ദേഷ്യം വീണ്ടും ഉച്ചിയിൽ കയറാൻ തുടങ്ങി അവൾക്ക്...നേരത്തെ കാണിച്ച ഫോട്ടോയാണ്..കണ്ടാൽ അവൻ തന്നെ കിസ്സ് ചെയ്യുന്നത് ആണെന്നെ പറയുള്ളു...അവൾ അവനെ നോക്കി..അവനൊന്നു സൈറ്റ് അടിച്ചു കാണിച്ചു.. എത്ര കിട്ടിയാലും മതി ആവില്ലല്ലേ..ഇപ്പോ കാണിച്ചു തരാടാ പട്ടി.. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..അവളുടെ നോട്ടം കണ്ടപ്പോഴേ അവനു കാര്യം കത്തി..കൈ നീട്ടി ഫോൺ പിടിച്ചു വാങ്ങിക്കാൻ നോക്കുന്നതിന് മുന്നെ അവൾ ഒരൊറ്റ ഏറു കൊടുത്തു ഫോൺ തവിടു പൊടിയാക്കി കളഞ്ഞിരുന്നു.. "ഡിലീറ്റ് ചെയ്യുകയല്ല...കൊന്നു കളയുകയാ ചെയ്തെ...ദേ കിടക്കുന്നു നിന്റെ ആപ്പിൾ പപ്പടം പൊടിഞ്ഞതു പോലെ...ഇനിയെങ്ങനെയാ നീ എന്റെ ഫോട്ടോസും നിന്റെ കിസ്സും വൈറൽ ആക്കുന്നതെന്ന് എനിക്കൊന്നു കാണണം..

ഗേൾസ് അറിയാതെ അവരുടെ ഫോട്ടോ എടുക്കുന്ന നിന്റെ ഈ സ്വഭാവം ഇതോടെ നിർത്തിക്കോണം..ഇല്ലങ്കിൽ നിന്നെയും ഞാനിത് പോലെ പാർട്സ് പാർട്സ് ആക്കി കിടത്തും..." "മോളെ ലൈലാ...കറന്റിന്റെ സ്വഭാവമുള്ള നിന്നെയാ ഞാൻ പ്രണയിച്ചു നടക്കുന്നെ...ആ നീ എപ്പോ പൊട്ടി തെറിക്കുമെന്നും എങ്ങനെ നിന്നെ ഒതുക്കി നിർത്തണമെന്നുമുള്ള അത്യാവശ്യം കാര്യങ്ങളൊക്കെ എനിക്ക് അറിയാം...അല്ലാതെ ഞാനീ പണിക്ക് ഇറങ്ങോ..നീ ബുദ്ധി രാക്ഷസി ആണെങ്കിൽ ഞാൻ കുബുദ്ധി രാക്ഷസനാടീ..ഈ ഫോൺ മാത്രമല്ല എന്റെ കയ്യിൽ ഉള്ളത്...ഇതിൽ മാത്രമല്ല ആ ഫോട്ടോ വോൾപേപ്പർ ആയി സെറ്റ് ചെയ്തിരിക്കുന്നത്...ഇപ്പോ പടം കാണുന്നത് പോലെ ലാപ്ടോപ്ൽ കാണുന്നത് നിന്റെ ഈ ഫോട്ടോസും വീഡിയോയുമൊക്കെയാ..." "ഓ..അപ്പൊ പറഞ്ഞു വരുന്നത് ഈ ഫോൺ നഷ്ടമായാലും നിനക്കൊരു പ്രശ്നവും ഇല്ലാന്ന്..ഇതിൽ മാത്രമല്ല നിന്റെ പേക്കൂത്തുകൾ ഉള്ളതെന്ന്...ആയിക്കോട്ടെ...ലാപ്ടോപ്ൽ ഉണ്ടല്ലോ..പോയി എടുത്തു കൊണ്ട് വാ..എന്നിട്ട് നീ പറഞ്ഞത് പോലെ ഫോട്ടോ ആയോ ന്യൂസ് ആയോ അങ്ങനെ നിനക്ക് തോന്നിയ പോലെ ഈ ക്യാമ്പസ്‌ ചുവരിലോ ഗേറ്റിലോ എവിടെ വേണമെങ്കിലും ഒട്ടിച്ചു ചേർക്ക്..

എന്നിട്ടും പോരാന്ന് തോന്നിയെങ്കിൽ കുറച്ചു നിന്റെ ബംഗ്ലാവ് മുറ്റത്തും നിന്റെ വാപ്പാന്റെ മേയർ മന്ദിരത്തിലും എന്ന് തുടങ്ങി ഈ നാട് നീളെ പോസ്റ്റർ ആക്കി ഒട്ടിച്ചേർക്കെടാ...വാപ്പ കാണുന്നതിന് ഒരു തലക്കെട്ടും കൊടുത്തേക്ക്..മകനെ നട്ടപ്പാതിരയ്ക്ക് ഒരു പെണ്ണിന്റെ റൂമിൽ നിന്നും പികൂടിയെന്ന്...അതും കൂടി ആയാൽ പൊളിക്കും...പോയി ചെയ്യടാ..എനിക്കൊരു പേടിയുമില്ല നിന്നെ...കാരണം കുരക്കുന്ന പട്ടി കടിക്കില്ലന്നല്ലേ..." എന്ന് അവൾ പുച്ഛ ഭാവത്തോടെ പറഞ്ഞു തീർന്നില്ല..അതിന് മുന്നെ അവളെ ഞെട്ടിച്ചു കൊണ്ട് അവൻ അവളെ അരയിലൂടെ കയ്യിട്ടു ദേഹത്തേക്ക് ചേർത്തു...അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവൾക്ക് ഒന്ന് ശ്വാസം വിടാൻ പോലും കഴിയാത്ത രീതിയിൽ അവൻ പിടി മുറുക്കി.. "വിട്.. " എന്ന് പറഞ്ഞോണ്ട് അവൾ കോപത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ കണ്ണുകൾ അവന്റെ ചാര കണ്ണുകളിൽ ഉടക്കി നിന്നു.. "നിനക്കെന്നെ പേടിയില്ല..അല്ലേ..?അങ്ങനെയെങ്കിൽ പിന്നെന്തിനാ നേരത്തെ ഈ കണ്ണുകൾ നിറഞ്ഞത്...ശബ്ദം ഇടറിയത്..ഞാൻ അറിഞ്ഞതാ നിന്റെ മാറ്റം..

എന്റെയീ മുഖത്ത് നോക്കി നിനക്ക് ദേഷ്യപ്പെടാം,വെല്ലുവിളിക്കാം,അട്ടഹസിക്കാം,പച്ചക്ക് തെറി വിളിക്കാം..വേണമെങ്കിൽ എന്റെ ഈ ചെകിടത്തേക്ക് രണ്ടെണ്ണം പൊട്ടിക്കേo ചെയ്യാം..എന്നാലും കള്ളം പറയാൻ പറ്റില്ല ലൈല..എന്റെ മുഖത്ത് നോക്കി നിന്റെ ചുണ്ടുകൾ നുണ പറഞ്ഞെന്നാലും നിന്റെ ഈ കരിനീല മിഴികൾ അതിന് അനുവദിക്കില്ല...നിന്റെ കണ്ണുകൾടെ ഓരോ ചലനവും പിടപ്പും എന്തെന്ന് എനിക്കറിയാം...നിന്റെ ഫീലിംഗ്സ് എന്താണെന്ന് എനിക്ക് അറിയാം..ഞാൻ നേരത്തെ ആ ഫോട്ടോ കാണിച്ചപ്പോഴും അതൊക്കെ എല്ലാരേയും കാണിക്കുമെന്ന് പറഞ്ഞപ്പോഴും ഒരുനിമിഷത്തേക്ക് ആണെങ്കിലും നീ ഒന്ന് ഭയന്ന് പോയിരുന്നു..വാശി കയറി ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു കളയുമോന്നുള്ള തോന്നൽ നിനക്ക് ഉണ്ടായിരുന്നു...അന്നേരം നിന്റെയീ കൺകോണിൽ നനവ് പടർന്നതു ഞാൻ വ്യക്തമായി കണ്ടതാ...എല്ലാം ഞാൻ അറിയുന്നുണ്ട്..മനസ്സിലാക്കുന്നുണ്ട്.എന്നിട്ടും അറിയാത്തതും മനസ്സിലാവാത്തതും നിന്റെ മനസ്സ് മാത്രമാണ്...അത് എന്നെക്കൊണ്ട് കഴിയാഞ്ഞിട്ടല്ലാ...ഞാൻ ശ്രമിക്കാഞ്ഞിട്ടാണ്..നിന്റെ ഉള്ളിൽ എന്താണെന്ന് ചികഞ്ഞു നോക്കാൻ ഞാൻ വന്നിട്ടില്ല ഇന്നുവരെ...

കാരണം അതിന്റെ അകത്തു എന്താണെന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല..അതിന്റെ അകത്തുള്ള നിന്റെ കഥയോ കാര്യങ്ങളൊ ഒന്നും എനിക്ക് വേണ്ട താനും..പക്ഷെ നിന്റെ ആ കരുത്തുറ്റ മനസ്സ് അതെനിക്ക് വേണം..ഇഷ്ടമാണ് പ്രേമമാണ് ജീവനാണ് നീ എന്നെ സ്നേഹിച്ചില്ലങ്കിൽ ഞാൻ ചത്തു കളയുമെന്നൊക്കെ പറഞ്ഞു ഒരുമാതിരി പൈങ്കിളി കാമുകൻമാരെയൊന്നും പോലെ ഞാൻ നിന്റെ പുറകെ വരുന്നില്ലല്ലോ...എനിക്ക് ഇഷ്ടമാണ്..എനിക്ക് വേണം നിന്നെ...നിന്റെയീ വെടിക്കെട്ട് പോലെത്തെ വായ കേട്ടു ശീലമായിപ്പോയി..ഇതിനി എന്നും അങ്ങോട്ട്‌ കേൾക്കണം..ഇല്ലങ്കിൽ പരമ ബോർ ആയിരിക്കും..അതിന് വേണ്ടിയാ നിന്നെ എനിക്ക് വേണംന്ന് പറഞ്ഞെ..അല്ലാതെ ഒടുക്കത്തെ ഒലിപ്പീരും റൊമാൻസ്മൊക്കെ കാണിച്ചു എപ്പോഴും ദേ ഇതുപോലെ എന്റെ നെഞ്ചത്തേക്ക് ഇങ്ങനെ ചേർത്ത് വെക്കാനൊന്നുമല്ല.. എന്ന് കരുതി ഈ ഭദ്രകാളി ലുക്ക് ഒക്കെ മാറ്റി ഇപ്പോ തന്നെ നീ എന്നെ ഇഷ്ടപെടണമെന്ന് ഞാൻ പറയില്ല...ഒരിക്കലും നിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി ഞാൻ മാറുകയുമില്ല..നിന്നെ ആകർഷിക്കാൻ വേണ്ടി ഒരു നല്ല കാര്യവും ചെയ്യേമില്ല...

പക്ഷെ നീ ഇഷ്ടപ്പെടും എന്നെ...ഈ തെമ്മാടിയായി നടക്കുന്ന താജ്നെ തന്നെ നീ പ്രണയിക്കും ലൈലാ..ഞാൻ ഇല്ലാതെ ഒരു ജീവിതം പോയിട്ട് ഒരുനിമിഷം പോലും നിനക്ക് പറ്റില്ല...അങ്ങനൊരു അവസ്ഥ ഉണ്ടാകും...നീയില്ലാതെ ഞാനില്ല താജ് എന്ന് നീ പറയും ലൈലാ...നോക്കിക്കോ...ആ ദിവസമൊന്നും ഇനി വിദൂരത്തല്ലാ..." അവൻ അവളിലുള്ള പിടി വിട്ടു..അവളൊരു നിമിഷം മരവിച്ചു നിന്നു..എന്തൊക്കെയാ അവൻ പറഞ്ഞതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.. ഒന്ന് മാത്രം കാതിൽ മുഴങ്ങി കേൾക്കുന്നു... *എല്ലാം അറിയുന്നുണ്ട്...മനസിലാക്കുന്നുണ്ട്..എന്നിട്ടും അറിയാത്തതും മനസ്സിലാവാത്തതും നിന്റെ മനസ്സ് മാത്രമാണ്...* അതിന് എനിക്ക് ഒരു മനസ്സ് ഉണ്ടെങ്കിൽ അല്ലേ നിനക്ക് മനസ്സിലാക്കാൻ പറ്റുള്ളൂ...മനസ്സ് മരിച്ച വെറുമൊരു ശരീരം മാത്രമാണ് ഞാനെന്നു നീ അറിയുന്നില്ല അമൻ...എന്റെയീ മനസ്സ് കൈവശം വെച്ചിരിക്കുന്നവൻ എന്നിൽ നിന്നും ഒരുപാട് അകലത്തിൽ ആകുമ്പോൾ ഈ മനസ്സിന് എങ്ങനെയാ ഒരു തുടിപ്പ് ഉണ്ടാകുക..

അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി..വീണ്ടും അവളുടെ കണ്ണിൽ തിളക്കം..അത് കണ്ണീരാണെന്ന് മനസ്സിലാക്കാൻ അവനു കൂടുതൽ സമയം വേണ്ടി വന്നില്ല..പക്ഷെ എന്തിനാണ് ആ കണ്ണുകൾ നിറയുന്നതെന്ന് മാത്രം അറിയുന്നില്ല..അവൻ വീണ്ടും അവളിലേക്ക് അടുത്തു.. "ഒന്നൂടെ പറഞ്ഞേക്കാം...ഞാൻ നിന്നോട് ദേഷ്യപ്പെടും..നാണം കെടുത്തും..വേദനിപ്പിക്കും..തോല്പിക്കാൻ നോക്കും..ഭീഷണി പെടുത്തും..കരയിക്കും..വേണ്ടി വന്നാൽ അണപ്പല്ലു തെറിക്കാൻ പാകത്തിന് രണ്ടെണ്ണം ഈ കവിളു നോക്കി പൊട്ടിച്ചെന്നും ഇരിക്കും..നിനക്ക് എന്നോട് എന്തു വേണമെങ്കിലും ആവാമെന്ന് ഞാൻ നേരത്തെ പറഞ്ഞത് പോലെത്തന്നെ എനിക്ക് നിന്നോടും അങ്ങനെ എന്ത് വേണമെങ്കിലും ആവാം... എന്നുകരുതി വേറെ ആരെയെങ്കിലും അതിനു അനുവദിച്ചാൽ ഉണ്ടല്ലോ...? എന്റെ അല്ലാതെ വേറെ ആരുടെയെങ്കിലും മുന്നിൽ ഇതുപോലെ കണ്ണും നിറച്ചു ശബ്ദം താഴ്ത്തി നിന്നാൽ പള്ളയ്ക്ക് കത്തി കേറ്റി കളയും ഞാൻ...കേട്ടോടീ... "

അവന്റെ ശബ്ദം വല്ലാതങ്ങു ഉയർന്നു.അത് മുഴുവൻ അവൾക്കുള്ള താക്കീതു മാത്രമായിരുന്നു..ഒപ്പം അവൾ തന്റേതു മാത്രമാണെന്ന സ്വാർത്ഥതയും മറ്റൊരാളുടെയും മുന്നിൽ അവൾ തോറ്റു പോകരുതെന്ന വാശിയും.. അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല..അവന്റെ സംസാരത്തിൽ എപ്പോഴോ മനസ്സിലെ നോവ് ഉണർന്നിരിക്കുന്നു...റമിയെ മാത്രം ഓർമ വരുന്നു...താജ് പറയുന്നത് മുഴുവനും കേട്ടു നിന്നെങ്കിലും മറുത്തൊരു അക്ഷരം പോലും മിണ്ടിയില്ല അവൾ.. "ഞാൻ ഇവിടെ നിന്റെ മുൻപിൽ വടി പോലെ നിക്കുമ്പോൾ നീ ഇതാരെയാടീ സ്വപ്നം കാണുന്നെ. " അവളുടെ ഭാഗത്തുന്ന് മറുപടി ഒന്നും വരാത്തത് കാരണം വീണ്ടും അവന്റെ ശബ്ദം പൊങ്ങി.. "ആരെയുമില്ല.. " "എന്നാൽ പോകാൻ നോക്ക്...ബ്രേക്ക്‌ കഴിയാറായി..പോയി ലഞ്ച് കഴിക്കാൻ നോക്ക്...അല്ലേൽ വേണ്ടാ...ഇന്നൊരു ചേഞ്ച്‌ ആവട്ടെ...എന്റൊപ്പം വാ...ഞാൻ വാങ്ങിച്ചു തരാം..പുറത്തുന്ന് കഴിക്കാം... " "എനിക്കൊന്നും വേണ്ടാ...വേണേൽ നിന്റെ മറ്റവളെ കൂട്ടി പോ..അഷ്‌ടിക്ക് വകയില്ലാത്തവളൊന്നുമല്ല ഞാൻ...അതോണ്ട് എനിക്ക് ലഞ്ച് വാങ്ങിച്ചു തന്നു ബുദ്ദിമുട്ടണമെന്നില്ല നീ..."

"ഞാൻ എന്തേലും ചോദിച്ചാൽ ഉടക്കിത്തരം മാത്രേ പറയുള്ളുന്ന് വല്ല നേർച്ചയും നേർന്നിട്ട് ഉണ്ടോ നീ...ഒരു അഷ്‌ടിക്ക് വകയുള്ളോള് വന്നിരിക്കുന്നു..അതു ഞാൻ കണ്ടു ഇന്നലെ..കുട്ടി പാന്റും കുപ്പായവും ഇട്ടു കിടക്കുന്ന വീട്ടിലെ മോഡേൺ വേലക്കാരി..അതല്ലേ നീ അവിടെ..." എന്ന് അവൻ ചോദിച്ചതും അവളൊന്നു ഞെട്ടി..തന്റെ ബാക്ക് ഗ്രൗണ്ടും വീട്ടിലെ അവസ്ഥയുമൊക്കെ അവൻ അറിഞ്ഞോ എന്ന് കരുതി... "എന്തെടി നോക്കുന്നെ...വീടും വീട്ടിലെ ഡ്രെസ്സും കണ്ടാൽ പറയും അവിടത്തെ രാജകുമാരിയാണെന്ന്...ബെഡ്‌റൂമും കോളേജിലേക്ക് വരുന്ന കോലവും കണ്ടാൽ പറയും നീ അവിടത്തെ വേലക്കാരിയാണെന്ന്...അതോണ്ടാ ഫുഡ്‌ ഓഫർ ചെയ്തെ...അല്ലാണ്ട് നിന്നോടുള്ള പ്രേമം മൂത്തിട്ട് ഒന്നുമല്ല.. " "അല്ലല്ലോ...അതോണ്ട് നീ ഒറ്റയ്ക്ക് ചെന്നു വിഴുങ്ങിയാൽ മതി..എന്നെ തീറ്റിക്കാൻ വരണ്ട...എനിക്കറിയാം എപ്പോ കഴിക്കണം എവിടെന്ന് കഴിക്കണമെന്നൊക്കെ...നീ നിന്റെ കാര്യം നോക്കി പോ..."

"ജാഡ തെണ്ടീ..നിന്നെ ഒരുദിവസം എന്റെ കയ്യിൽ കിട്ടുമെടീ..അന്ന് തീറ്റിച്ചോളാം നിന്നെ ഞാൻ..." "ആയിക്കോട്ട്...കാത്തിരുന്നാലും മതി നീ..ഇപ്പൊ കിട്ടും..ഒന്ന് പോടാ മരപ്പട്ടി അവിടെന്ന്..." അവൾ അവനെ നോക്കി മുഖം തിരിച്ചു കൊണ്ട് പോകാൻ നോക്കി..എന്തോ ഓർത്ത പോലെ പെട്ടെന്ന് തിരിഞ്ഞു നിന്ന് അവനെ നോക്കി.. "ഏതു ഡയലോഗാ പറയാൻ മറന്നേ..വേഗം പറഞ്ഞിട്ട് പോ..." "അപ്പൊ...അപ്പൊ നീ ശെരിക്കും എന്നെ കിസ്സ് ചെയ്തിരുന്നോ..." മടിച്ചു മടിച്ചു ആണേലും സംശയം തീർക്കാൻ വേണ്ടി അവൾ ചോദിച്ചു. "ഒരൊറ്റ ചവിട്ടങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ...ഇന്നലെ രാത്രി തന്നെ ഞാൻ പറഞ്ഞതാ കാണാൻ തോന്നിട്ടാ വന്നേന്ന്..അല്ലാതെ നിന്നെ പിടിച്ചു കിസ്സ് ചെയ്യാനോ കെട്ടിപ്പിടിക്കാനോ വേണ്ടിയൊന്നും വന്നതല്ലന്ന്...ഇനി അതോർത്തു നടന്നും തലയും മേലുമൊന്നും ചൂടാക്കണ്ട..അല്ലാതെ തന്നെ നിന്നെ തൊട്ടാൽ പൊള്ളുന്നുണ്ട്...അത്രക്കും ഹോട്ടാ നീ... ഞാൻ ചുമ്മാ മുഖം അടുപ്പിച്ചു എടുത്ത ക്ലിക്കാ അത്..നിന്നെ കാണിക്കാൻ...ഒന്ന് ഒതുക്കാൻ...

ഏതായാലും കുറച്ചു നേരത്തേക്ക് ആണേലും അത് നടന്നു..ആദ്യമായി നിന്റെയീ കണ്ണുകളിൽ കരിമഷിയുടെ തിളക്കം അല്ലാതെ മിഴിനീരിന്റെ തിളക്കം ഞാനിന്നു കണ്ടു..അത് മതി മോളെ...അതിനേക്കാൾ വല്യ സന്തോഷമൊന്നും എനിക്കിനി വേറെ കിട്ടാൻ ഇല്ലാ...സന്തോഷം കൊണ്ട് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ട്..ആ ഫോട്ടോ ഫേക്ക് ആണെന്ന് അറിഞ്ഞതിൽ നിനക്ക് വിഷമം ഉണ്ടെങ്കിൽ ഞാനത് റിയൽ ആക്കി തരാം...ഇപ്പൊ ഈ നിമിഷം തരാം ഒരു കിസ്സ്..കവിളത്തല്ല..വേറെ എവിടെയെങ്കിലും...അതാവുമ്പോൾ നല്ല കനത്തിൽ തന്നെ കിട്ടും നിനക്ക്...എന്ത് പറയുന്നു...ഓക്കേ അല്ലേ... " "Yuuuuuhhh... " അവനെ നോക്കി പല്ല് ഞെരിച്ച് നിലത്തേക്ക് നാല് ചവിട്ടങ്ങു ആഞ്ഞു ചവിട്ടിക്കൊണ്ട് അവള് അവിടെന്ന് ഇറങ്ങിപ്പോയി.. "ടീ വെടക്കേ...ആ ഫോട്ടോസ് ഒന്നും ഞാൻ ഡിലീറ്റ് ചെയ്യില്ല..കാണണമെന്ന് തോന്നുമ്പോഴോക്കെ എടുത്തു നോക്കാമല്ലോ..എപ്പോഴും മതില് ചാടി വരാൻ പറ്റില്ലല്ലോ..."

അവൾ പോകുന്നതും നോക്കി അവൻ വിളിച്ചു പറഞ്ഞു.. "ഡിലീറ്റ് ചെയ്യണ്ട...ഇപ്പൊ ഫോൺ മാത്രേ പോയുള്ളു..ഇനി വൈകാതെ അവൾ നിന്റെ വീട്ടിൽ കയറി വന്നോളും..ബാക്കിയുള്ള തിങ്സും കൂടി പൊടി പൊടി ആക്കി കളയാൻ..." അവൻ പറയുന്നതും കേട്ടു കൊണ്ട് അങ്ങോട്ടേക്ക് വന്ന എബിയുടെ കണ്ണിൽ താഴെ ചിന്നി ചിതറി കിടക്കുന്ന ഫോൺ ഉടക്കിയതും എബി ആദ്യമൊന്നു അന്തം വിട്ടു പിന്നെ അവനെ നോക്കി കളിയാക്കി പറഞ്ഞു.. "നീ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നോ..പട്ടി..ഇവിടെ നടന്നത് ഒക്കെ ഒളിഞ്ഞു കാണുകയായിരുന്നോ.." "അയ്യോ...പാപം പറയരുത്...കർത്താവു പോലും പൊറുക്കുകേല നിന്നോട്...ഞാൻ നീ ഉദ്ദേശിച്ച ആ ടൈപ്പേയല്ല..നല്ല അസ്സല് ലവേർസ്ന്റെ റൊമാൻസ് പോലും ഞാനിത് വരെ ഒളിഞ്ഞു നോക്കിട്ടില്ല..പിന്നെ അല്ലേ കീരിയും പാമ്പും പോലെയുള്ള നിങ്ങളെ ഒളിഞ്ഞു നോക്കുന്നത്..എനിക്കെന്താ തലയ്ക്കു ഓളമല്ലെ നിങ്ങടെ കത്തി കുത്ത് ഒളിഞ്ഞു വന്നു നോക്കാൻ..ഇവിടെ ഒരു റൊമാൻസിനുമുള്ള ചാൻസും ഇല്ലെന്ന് എനിക്ക് അറിഞ്ഞൂടെ...പിന്നെ ഞാനാ പണിക്ക് നിക്കോ... " "റൊമാൻസ് എന്നാൽ കട്ട ഒലിപ്പീരും കെട്ടിപ്പിടിക്കലുമൊന്നുമല്ല..

അതൊക്കെ പൈങ്കിളിയാണ്..അതീ താജ്നു ചേരില്ല..പ്രത്യേകിച്ച് എന്റെ പെണ്ണ് അവൾ ആയതു കൊണ്ട്..." "എടാ...ഈ പ്രേമം എന്നാൽ കുറച്ചൊക്കെ പൈങ്കിളിയാണ്...അതു നിനക്ക് അറിയാഞ്ഞിട്ടാ..ഇരുപത്തി നാല് മണിക്കൂറും ഇങ്ങനെ മസ്സിലും പിടിച്ചു നിന്നു യുദ്ധം ചെയ്തോണ്ട് നിന്നാൽ ഒരിക്കലും നിന്റെ പ്രേമം സെറ്റ് ആവില്ല...ഫീലിംഗ്സ് ഉണ്ടാവണമെടാ... " "ആർക്ക്...എനിക്കോ.. " "ഹിയ്യോ...ദുരന്തം..നിനക്കല്ല പോത്തേ..അവൾക്ക്..അവൾക്ക് നിന്നോട് ഫീലിംഗ്സ് ഉണ്ടാവണമെന്നാ..നിന്നെ കാണുമ്പോൾ,,നീ അടുത്ത് ചെല്ലുമ്പോൾ,, നീ തൊടുമ്പോൾ ദേഷ്യവും വെറുപ്പും അല്ലാതെ മറ്റെന്തെങ്കിലുമൊക്കെ തോന്നണം അവൾക്ക്...ഒരു പേടി,തണുപ്പ്,വിറയൽ എന്നിങ്ങനെയൊക്കെ...അങ്ങനെ തോന്നിപ്പിക്കണം നീ..അതിലാ നിന്റെ മിടുക്ക്..അല്ലാണ്ട് ഇങ്ങനെ അവളെ ഭീഷണി പെടുത്തിയും വെല്ലുവിളിച്ചും നടക്കുന്നതിലല്ല..പിന്നെ നിന്റെ ഫീലിംഗ്സ്..അതു ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണ്ടല്ലോ..

നിനക്ക് എന്തായാലും അവളോട്‌ ചില ഫീലിംഗ്സ് ഉണ്ടല്ലോ...ആ ഫീലിംഗ്സ് തന്നെ അല്ലേ നിനക്ക് അവളോടുള്ള പ്രണയം... " എബി എന്തോ വലുതായി പറയുന്നത് പോലെ പറഞ്ഞു.. "ഫീലിംഗ്സോ...എന്ത് ഫീലിംഗ്സ്..എനിക്ക് അവളോട്‌ ഒരു ഫീലിംഗ്സും ഇല്ലാ...നീ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി..സാധാരണ പ്ലസ് ടൂ ഡിഗ്രി ലെവൽ ബോയ്സ്നെ പോലെ..പെണ്ണിനെ കാണുമ്പോൾ ചുണ്ട് തുടിക്കണം, നെഞ്ച് പിടക്കണം, ശ്വാസ ഗതി വർധിക്കണം, കണ്ണിൽ അവൾ മാത്രം ആകണം അങ്ങനെയൊക്കെ അല്ലേ...അതിന് നീ വേറെ ആളെ നോക്ക്..ഈ താജ്നെ കിട്ടില്ല.. എനിക്ക് അവളെ ഇഷ്ടാണ്...എനിക്ക് വേണം അവളെ..അല്ലാണ്ട് വേറൊന്നും എനിക്ക് തോന്നിട്ടില്ല..വേറൊന്നും അറിയില്ല..ഇനി തോന്നേം വേണ്ടാ..അറിയേം വേണ്ടാ... " അവൻ പറഞ്ഞത് കേട്ടു എബി പകച്ചു പണ്ടാരം അടങ്ങിപ്പോയി.. "എന്ത് ശോകമാണ് അളിയാ നിന്റെ അവസ്ഥ...നിന്നെപ്പോലൊരു കാമുകൻ നീ ഒന്നേയുണ്ടാവുള്ളൂ ഈ ലോകത്ത്...സ്നേഹിക്കുന്ന പെണ്ണിനോട് ഒരു ഫീലിങ്ങും ഇല്ലെന്ന്..ഇതുവരെ ഒന്നും തോന്നീട്ടില്ലന്ന്...പ്രണയത്തിന്റെ ഒരു എബിസിഡി പോലും അറിയാത്ത നീയൊക്കെ പിന്നെ എന്ത് അറിഞ്ഞിട്ടും കണ്ടിട്ടുമാടാ പ്രണയിക്കാൻ പോയെ...

നിന്നോട് ഒക്കെ പറഞ്ഞു തന്ന എന്നെ വേണം പറയാൻ... " "അതിന് നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചിരുന്നോ പറഞ്ഞു തരാൻ...?" "ഇല്ലാ...നിനക്ക് ഉപകാരപ്പെട്ടോട്ടേന്ന് കരുതി പറഞ്ഞു തന്നതാ...അവളെ വളയ്ക്കാൻ സഹായിച്ചില്ലന്ന് വേണ്ടല്ലോ.. " "നേരത്തെ കാല് വെച്ചു ചെയ്തു തന്ന സഹായം തന്നെ ധാരാളം..അത് വെച്ചു ഞാൻ തൃപ്തിപ്പെട്ടു...അവളെ വളക്കാനും മെരുക്കാനും എനിക്ക് ആരുടെയും സഹായം വേണ്ടാ...അവളുടെ സ്നേഹം പിടിച്ചു പറ്റാൻ എനിക്ക് ആരുടെയും ഉപദേശമൊന്നും വേണ്ടാ...കേട്ടല്ലോ..അനുസരിക്കില്ല ഞാൻ.. " "എടാ...പക്ഷെ ഇപ്പൊ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ..നീ അവൾക്ക് നേരെ ഫോൺ നീട്ടുന്നതു ഞാൻ വരാന്തയിൽ നിന്നും കണ്ടിരുന്നു..അപ്പോൾത്തന്നെ ഊഹിച്ചു നീ രാത്രിയിൽ എന്തെങ്കിലും വേല ഒപ്പിച്ചു കാണുമെന്ന്.. ക്ലാസ്സിന്ന് ഇറങ്ങി നീ നേരെ ഇവിടേക്ക് വരുന്നതും കണ്ടു..അതിന്റെ പിന്നാലെ തന്നെ അവളും...അവളുടെ വരവ് അത്ര പന്തിയായി തോന്നിയില്ല..അപ്പൊത്തന്നെ ഊഹിച്ചതാ ഇവിടെ വലുതായി തന്നെ വല്ലതും നടക്കുമെന്ന്... അന്നേരം തന്നെ നിങ്ങടെ രണ്ടിന്റെയും പിന്നാലെ വെച്ചു പിടിക്കാൻ നിന്നതായിരുന്നു..

അപ്പോഴാ ആ മനാഫ് എന്നെയും വലിച്ചു എംഎ ഭാഗത്തേക്ക്‌ പോയെ... അതോണ്ട് ഇവിടെ നടന്നത് എന്താണെന്ന് ഒന്നും കാണാൻ പറ്റിയില്ല..പക്ഷെ ഇപ്പൊ ഇവിടുന്നു ഇറങ്ങിപ്പോയ അവളുടെ പോക്കും നിന്റെയീ ഫോണിന്റെ കോലവും കണ്ടപ്പോൾ ഞാൻ കാണാതെയും നീ പറയാതെയും തന്നെ ഞാൻ ഊഹിച്ചു ഇവിടെ അരങ്ങേറിയതു എന്തൊക്കെ ആണെന്ന്.. അവളെ വേണമെന്ന് നീ തന്നെ പറയുന്നു..ആ നീ തന്നെ അവൾ നിന്നെ വെറുക്കാനുള്ള കാര്യങ്ങൾ ചെയ്തു കൂട്ടുന്നു..നല്ലത് ഒന്നും ചെയ്തില്ലങ്കിലും സാരല്യ..നീ അവളോടുള്ള നിന്റെയീ പെരുമാറ്റമൊന്നു ചേഞ്ച്‌ ചെയ്യടാ...അല്ലങ്കിൽ ഒന്നും നടക്കില്ല..ഈയൊരു വർഷം കൂടിയേ ഇനി നമ്മൾ ഇവിടെയുള്ളൂ..അതു കഴിഞ്ഞാൽ വിട പറഞ്ഞു ഇറങ്ങണം...പിന്നെ അവളെ സ്വന്തമാക്കുന്നത് പോയിട്ട് നിനക്ക് അവളെയൊന്നു കാണാൻ കൂടി കിട്ടിയെന്നു വരില്ല..അതോണ്ടാ പറയുന്നേ...ഉള്ള നേരം നോക്കി അവളെയൊന്നു സെറ്റ് ആക്കാൻ നോക്കടാ..നിനക്ക് അവളോടുള്ള ഈ ഭ്രാന്തമായ സ്നേഹം കണ്ടു പറയുന്നതാ..." എബി പറഞ്ഞു നിർത്തി..അവന്റെ ഈ സ്വഭാവം കൊണ്ട് അവനു അവളെ നഷ്ടപ്പെട്ടു പോകുമോന്നുള്ളൊരു വേവലാതിയുണ്ടായിരുന്നു എബിക്ക്..അതവനു മനസ്സിലായി..

എങ്കിലും നിലപാട് മാറ്റാൻ അവൻ തയാറല്ലായിരുന്നു.. "നല്ലതൊന്നും ചെയ്തിട്ട് അവളെന്നേ ഇഷ്ടപ്പെടണ്ട..ഇഷ്ട പെടുന്നുണ്ടെങ്കിൽ അതീ താജ്നെ ആയിരിക്കണം..അല്ലാതെ അവൾക്ക് വേണ്ടി മാറിയ താജ്നെ ആയിരിക്കരുത്... അങ്ങനെ എനിക്കൊരു മാറ്റം സംഭവിച്ചാൽ അവൾ ആദ്യം എന്നോട് ചോദിക്കുന്നത് എന്തായിരിക്കുമെന്ന് അറിയോ നിനക്ക്.. ഇന്നലെ കണ്ട എനിക്ക് വേണ്ടി നീയിന്നു മാറിയിട്ട് ഉണ്ടെങ്കിൽ നാളെ മറ്റൊരുത്തിയെ കാണുമ്പോൾ അവൾക്ക് വേണ്ടി നീ വീണ്ടും മാറില്ലന്ന് ആര് കണ്ടു എന്നായിരിക്കും അവൾ എന്നോട് ചോദിക്കുക... ആയിരിക്കും എന്നല്ല..അതേ ചോദിക്കുള്ളൂ..നിനക്ക് അറിയില്ല അവളെ..ഞാൻ അറിഞ്ഞ അത്രയൊന്നും അറിഞ്ഞിട്ടില്ല നീ അവളുടെ നാക്കിന്റെ പവർ.. അതൊക്കെ പോട്ടെ...നേരത്തെ അവളുടെ ക്ലാസ്സിന്ന് അത്ര വേഗം ഇറങ്ങി പോയത് എന്തിനാ..നിന്റെ മറ്റവൾ പെറാൻ കിടന്നിട്ടുണ്ടായിരുന്നോ..." "കാരണം നീയിപ്പോ പറഞ്ഞത് തന്നെ..അവളുടെ നാക്കിന്റെ പവർ...നീ താങ്ങുന്നത് പോലെ അതു താങ്ങാൻ എനിക്ക് പറ്റുന്നില്ല..നിനക്കെ കഴിയു അതിന്...നിനക്കേ അതിനുള്ള കപ്പാസിറ്റിയുള്ളൂ..

എത്ര കിട്ടിയാലും ഉളുപ്പ് ഇല്ലാതെ വീണ്ടും വീണ്ടും ചെന്നു വയറു നിറച്ചും വാങ്ങിക്കുന്നതു നിനക്കൊരു ശീലമായി..എന്നെക്കൊണ്ട് ഒന്നും വയ്യായെ..അവളുടെ ശബ്ദം ഉയർന്നപ്പോഴേ എന്റെ നെഞ്ചത്തൂടെ റോക്കറ്റ് പോയതാ...അതോണ്ടാ ഇറങ്ങി ഓടിയെ..അതൊക്കെ പോട്ടെ..നീ കഴിച്ചില്ലല്ലോ..നിന്നെ നോക്കി നിന്നു എന്റെ കുടൽ കരിഞ്ഞു പോയെന്നാ തോന്നുന്നേ..ഇനി പുറത്തു പോകാൻ ടൈമില്ല..ക്യാന്റീനിന്ന് കഴിക്കാം..വേഗം വാ.. " എബി അവനെയും കൂട്ടി ക്യാന്റീനിലേക്ക് നടന്നു.. ** "മുക്കാൽ ഭാഗം വോട്ടും അവൻ ഗ്ലാമർൽ പിടിക്കുമെന്നാ തോന്നുന്നേ...ഗ്ലാമർ മാത്രല്ല..ഇപ്പൊ സംസാരവും പെരുമാറ്റവുമൊക്കെ ഇത്തിരി മയത്തിൽ ആയിട്ടുണ്ട്..നേരത്തെ ഇവിടെ വന്നപ്പോൾ എന്തായിരുന്നു വിനയം.." അവളുടെ പിണക്കമൊക്കെ തീർന്നതിന് ശേഷം എന്തോ പറയുന്ന കൂട്ടത്തിൽ നുസ്ര അവളോട് പറഞ്ഞു.. "മയം..വിനയം..എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട..ആ മയവും വിനയവുമൊക്കെ കണ്ടിട്ട് ആയിരിക്കും അല്ലേ അവൻ എണീക്കടീന്ന് പറയുമ്പോൾ എഴുന്നേറ്റു ഓടിയത് നീ.." അവൾ ദേഷ്യത്തോടെ പറഞ്ഞു.. "മുത്തേ..സോറി..സോറി...ഇപ്പൊ പിണക്കം തീർന്നു കിട്ടിയതേയുള്ളൂ..നീ വീണ്ടും പിണങ്ങല്ലേ പ്ലീസ്.. അവന്റെ പേര് പറയുമ്പോൾ തന്നെ നിനക്ക് ദേഷ്യം വരുമെന്ന് അറിയാം.. നിന്നോട് അവനെക്കുറിച്ച് പറയരുതെന്ന് തന്നെയാ ആഗ്രഹം..

നിന്നോടുള്ള സംസാരത്തിൽ അവന്റെ പേര് കൊണ്ട് വരരുതെന്ന് എത്ര വട്ടം വിചാരിച്ചാലും അറിയാതെ വന്നു പോകുന്നെടീ..സത്യം പറഞ്ഞാൽ നിന്നെ കാണുമ്പോൾ എനിക്ക് താജ്നെ തന്നെയാ ഓർമ വരുന്നെ..അതോണ്ടാ... " "എന്നെ കാണുമ്പോൾ അവനെ ഓർമ വരാൻ ഞാൻ എന്തെടി അവന്റെ കെട്ട്യോളോ.. " "അല്ല..ലവർ.." "ഹംകേ..ആ നാറിക്ക് കൊടുത്തതിന്റെ ബാക്കി ഇനി നിനക്കായിരിക്കും കിട്ടാ..അത് വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.." "എടീ...ലൈല മോളെ..നിന്നെ ദേഷ്യം പിടിപ്പിക്കാനും ചില നേരത്തെ നിന്റെ ദേഷ്യം കാണാനും നല്ല ഭംഗിയാ..വെറുതെ അല്ല അവൻ നിന്നെ ഇങ്ങനെ വന്നു ചൊറിയുന്നേ...സത്യം ആണെടീ..വെളുത്ത കവിളൊക്കെ ചുമന്നു വന്നു കാണാൻ നല്ല രസമുണ്ട് നീ ദേഷ്യം പിടിക്കുമ്പോൾ..." നുസ്ര അവളുടെ കവിളിൽ പിടിച്ചു പിച്ചി...ശേഷം അവളെ നോക്കിയിരുന്നു ചിരിക്കാൻ തുടങ്ങി.. "എണീറ്റു പോ പോത്തേ..അങ്ങനെ നീയിപ്പോ എന്റെ ഭംഗി ആസ്വദിക്കണ്ട..

എന്റെ അടുത്ത് ഇരിക്കേo വേണ്ടാ...അവൻ വന്നൊന്നു എണീക്കടീന്ന് പറയുമ്പോൾ എണീറ്റു പോയി മുന്നിൽ ഇരുന്നവളല്ലേ..ഇനിയും അവിടെ തന്നെ ഇരുന്നാൽ മതി..പോ..എന്റെ അടുത്ത് ഇരിക്കണ്ട... " അവൾ നുസ്രയെ പിടിച്ചു ഉന്തി സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു.. "ഇല്ല..ഞാൻ പോവില്ല..അടുത്ത പീരീഡ് ആ ആന്റപ്പനാടീ...ഫസ്റ്റ് ബെഞ്ചിൽ ഇരുന്നാൽ ശെരിയാകില്ല..അയാളുടെ തുപ്പൽ പെരുമഴ സഹിക്കാൻ വയ്യാഞ്ഞിട്ട..കഴിഞ്ഞ ലാബ് ക്ലാസിനു തന്നെ ഫ്രന്റ്ൽ ഇരുന്നിട്ട് എനിക്ക് മതിയായതാ...പ്ലീസ് ടീ..ഞാൻ ഇവിടെ ഇരുന്നോട്ടേ...ഇനി അവൻ എന്നല്ല..ഈ ബെഞ്ചുണ്ടാക്കിയവൻ വന്നു എണീക്കാൻ പറഞ്ഞാലും ഞാൻ ഇവിടുന്നു എഴുന്നേൽക്കില്ലന്നല്ല..ഒന്ന് അനങ്ങുക കൂടിയില്ല. " എന്നൊക്കെ പറഞ്ഞു നുസ്ര അവളോട്‌ കെഞ്ചാൻ തുടങ്ങി..അത് കേട്ടു അവൾക്ക് ചിരി വരാനും..അവളുടെ ചിരി കണ്ടതും നുസ്ര ചാടി കയറി അവളുടെ അടുത്ത് ഇരുന്നു അവളെ കെട്ടിപ്പിടിച്ചു.. **

കോളേജിൽ നടന്ന ഓരോ കാര്യങ്ങളും ഓർത്ത് കൊണ്ടാണ് അവൾ വീട്ടിലേക്ക് എത്തിയത്...കൊട്ടാരം പോലെത്തെ ആ വീട്ടു മുറ്റത്തു വീട്ടിലെ രണ്ട് കാറും ബൈക്കും കൂടാതെ വേറൊരു ബൈക്കും കൂടി ഉണ്ടായിരുന്നു...അതാരുടെയാണെന്ന ഒരു തോന്നൽ അവൾക്ക് ഉണ്ടായെങ്കിലും അയാൾ ആവരുതേന്നുള്ള പ്രാർത്ഥനയോടെ അവൾ അകത്തേക്ക് കയറി.. ഹാളിൽ മുഴുവനായും ഒന്ന് കണ്ണോടിച്ചു വിട്ടെങ്കിലും ആരെയും കണ്ടില്ല..അവൾ മുകളിലേക്ക് കയറി പോകാൻ നോക്കി.. "വന്നോ...എത്ര നേരമായി മോളെ ഇവിടെ നിന്നെയും കാത്തു ഇരിക്കുന്നു...എന്നിട്ടാണോ ഒന്ന് നോക്കാതെ കൂടി പോകുന്നേ.." പിന്നിൽ നിന്നും ഒരു പുരുഷ ശബ്ദം ഉയർന്നു..ആ ശബ്ദത്തിന്റെ ഉടമ ആരെന്നു അവൾക്ക് മനസ്സിലായി..ഉള്ളിൽ എവിടെയോ ഭീതി ഉണർന്നു..അവൾ തിരിഞ്ഞു നോക്കി.. "ആസിഫ്... " പേടിയോടെ അവളുടെ ചുണ്ടുകൾ ഉരുവിട്ടു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story