ഏഴാം ബഹർ: ഭാഗം 85

ezhambahar

രചന: SHAMSEENA FIROZ

മുംതാസ് ലൈലയുടെ ഇട തൂർന്ന മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ്..താജ് ആ കാഴ്ച ഒരുനിമിഷം നോക്കി നിന്നു.. പരസ്പരം ഓരോന്നു പറഞ്ഞു ചിരിക്കുന്നതിന്റെ ഇടയിൽ പുറത്ത് വണ്ടി വന്നു നിന്ന ശബ്ദം മുംതാസും അവളും കേട്ടിരുന്നില്ല.. വാതിലിൻറെ അടുത്ത് ഒരു ആൾ രൂപം പോലെ തോന്നിയതും ലൈല തല ചെരിച്ചു നോക്കി..താജ് ആണെന്ന് കണ്ടതും അവളൊന്നു ചിരിച്ചു..എന്നിട്ടു എണ്ണ വെക്കുന്നത് കൊണ്ട് മുംതാസ്ന് ബുദ്ധിമുട്ട് ആകണ്ടന്ന് കരുതി തല ശെരിക്കും പിടിച്ചു തന്നെ ഇരുന്നു.. "മമ്മാ...ഡാഡ് വന്നില്ലേ..? " അവൻ അവളെ മൈൻഡ് ചെയ്തില്ല..സോഫയിൽ മുംതാസ്ൻറെ അരികിൽ വന്നിരുന്നു.. "ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു.. ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു ഇപ്പൊ ഒന്ന് പുറത്തേക്ക് ഇറങ്ങിയതേയുള്ളൂ.. " മുംതാസ് എണ്ണ പാത്രത്തിന്റെ അടപ്പ് ഇട്ടു കൊണ്ട് അവനോട് പറഞ്ഞു..വാതിലിൻറെ അരികിൽ വീണ്ടും ഒരു ആൾ രൂപം പോലെ തോന്നി..നോക്കുമ്പോൾ ചിരിച്ചോണ്ട് കയറി വരുന്ന എബിയെ കണ്ടു..

അവൾ വേഗം മടിയിൽ കിടക്കുന്ന ഷാൾ എടുത്തു തലയിലേക്ക് ഇട്ടു കൊണ്ട് നിലത്തുന്ന് എണീറ്റു.. "വിക്രമാദിത്യൻ മാത്രമല്ല.. വേതാളവും ഉണ്ടല്ലോ.." അവൾ പതിവ് ചിരി വിടാതെ എബിയുടെ അരികിലേക്ക് നടന്നു.. "ഇവിടെ സംഭവ ബഹുലമായ ഏതാണ്ട് ഒക്കെ നടന്നെന്നും അതു കാരണം ചിലരൊക്കെ സന്തോഷം കൊണ്ട് നിലത്തൊന്നുമല്ലെന്നുമൊക്കെ പറയുന്നത് കേട്ടു..എന്നാൽ ആ സന്തോഷം നേരിട്ട് ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി വന്നതാണേ ഈ വേതാളം.. " "പോടാ... " എബിയുടെ പറച്ചിലും ആ മുഖത്തെ കളിയാക്കി ചിരിയുമൊക്കെ കണ്ടിട്ട് അവൾ കുറുമ്പോടെ അവന്റെ കൈക്കിട്ട് ഒരെണ്ണം കൊടുത്തു..മുംതാസ്ന് എബിയെ നോക്കാനും സംസാരിക്കാനുമൊക്കെ വല്ലാത്തൊരു പ്രയാസം തോന്നി.. അന്ന് അപമാനിച്ചതോർത്തു കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു... "ഹായ് മമ്മ...ഇവിടെ നിൽപ് ഉണ്ടായിരുന്നോ..ഇവൾ മുന്നിൽ കയറിയത് കൊണ്ട് കണ്ടില്ല കേട്ടോ.. എന്താന്ന് അറിഞ്ഞൂടാ..നല്ല ക്ഷീണം.. മമ്മ പോയി എനിക്ക് ഒരു ഗ്ലാസ്സ് അല്ലേൽ വേണ്ടാ..

ഒരു മൂന്നു ഗ്ലാസ്സ് ജ്യൂസ്‌ എടുത്തിട്ടു വാ..വേണേൽ ഇവനും കൂടെ എടുത്തോ...പക്ഷെ ആദ്യം പറഞ്ഞ മൂന്നെണ്ണവും എനിക്കാണേ..മധുരം ഒട്ടും കുറക്കണ്ട..എനിക്ക് ഷുഗർ ഒന്നുമില്ല.. " മുംതാസ്ൻറെ പ്രയാസം എബിക്ക് മനസ്സിലായിരുന്നു..അതൊക്കെ മാഞ്ഞു പോകാൻ വേണ്ടി അവൻ തുടങ്ങി സ്ഥിരം വെറുപ്പീര്..അവൻ ഒന്നും തന്നെ മനസ്സിൽ വെച്ചിട്ടില്ലല്ലോന്നുള്ളതു മുംതാസ്നെ ആശ്വാസിപ്പിച്ചു.. മനസ്സും മുഖവും ഒരുപോലെ തെളിഞ്ഞു.. എബിക്കൊരു പുഞ്ചിരിയും സമ്മാനിച്ചിട്ട് അടുക്കളയിലേക്ക് നടന്നു..പുറകെ പോകാൻ നിന്ന ലൈലയെ എബി അവിടെത്തന്നെ നിർത്തിച്ചു..താജ്ന് എന്തോ പന്തി കേടു തോന്നിയിരുന്നു.. സംശയത്തോടെ എബിയെ നോക്കി നിന്നതും ഓഫിസിൽ നിന്നും ഒരു കാൾ വന്നു..മാനേജർടെ കാൾ ആയത് കൊണ്ട് കട്ട്‌ ചെയ്യാനോ എടുക്കാതിരിക്കാനോ പറ്റിയില്ല.. കാളും എടുത്തു പുറത്തേക്ക് നടന്നു... "എന്താടാ..? എന്തിനാ പിടിച്ചു നിർത്തിച്ചേ..? കാര്യം പറാ..? " ലൈല എബിയെ തന്നെ നോക്കി.. "ലൈലാ...അത്..അത് ഞാൻ നിന്നോട് എങ്ങനെ പറയാനാ..? "

"എന്താടാ...എന്താണേലും പറാ.. " "നീ അറിഞ്ഞോ..താജ് നിന്നെ ഡിവോഴ്സ് ചെയ്യാൻ പോകുവാ.. " "ഡിവോഴ്സോ...? " ലൈല ഞെട്ടിപ്പോയിരുന്നു..നോട്ടം എബിയിൽ നിന്നും പുറത്ത് നിൽക്കുന്ന താജിലേക്ക് മാറ്റി അവൾ.. "ആാാ...നീ അവനെ നോക്കിയിട്ട് ഒന്നും കാര്യമില്ല..സത്യമാ ഞാൻ പറഞ്ഞത്..ഡിവോഴ്സ് ചെയ്യണമെന്ന് തന്നെയാ അവന്റെ ആഗ്രഹം...പക്ഷെ നടക്കില്ലല്ലോ.. അതിന് അവന്റെ ഡാഡും മമ്മയുമൊന്നും സമ്മതിക്കില്ലല്ലോ.. ആ പണ്ടത്തെ പെൺകുട്ടി നീയാണെന്ന് അറിഞ്ഞത് തൊട്ടു അവൻ ആകെ കലി തുള്ളി നടക്കുവാ..കോളേജിൽ വന്നു ദേഷ്യം മുഴുവനും എന്നോട് തീർത്തു..ദേ കണ്ടോ..എന്റെ ഈ കഴുത്തിന് പിടിച്ചു..നേരെ നോക്ക്.. പിടിച്ചു ഞെക്കിയതിന്റെ പാട് കാണാം.. " എബി കഴുത്തു നിവർത്തി ലൈലയ്ക്ക് കാണിച്ചു കൊടുത്തു.. "തീർന്നില്ല..ഇത് മാത്രമല്ല...എന്റെ കയ്യും കാലും ഒടിച്ചിട്ട് എന്നെ അങ്ങ് മെഡിക്കൽ കോളേജിൽ കിടത്തുമെന്ന് പറഞ്ഞു..പോട്ടേ.. സാരമില്ല..എന്നെ പറഞ്ഞതൊക്കെ സഹിക്കാം.. എന്നാൽ സഹിക്കാൻ കഴിയാത്തത് നിന്നെ പറഞ്ഞതാ..

നീയാണ് ആ പെണ്ണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അവൻ നിന്നെ കെട്ടില്ലായിരുന്നത്രേ..ഇനിയിപ്പോ തലയിൽ ആയില്ലേ.. അനുഭവിക്കുകയേ നിവർത്തിയുള്ളൂന്നും പറഞ്ഞു.. ഇനി ഈ ലോകത്തുള്ളതിൽ വെച്ചു ഒരു തെറി പോലും ബാക്കിയില്ല അവൻ നിന്നെ വിളിക്കാൻ.. എല്ലാം കേട്ടിട്ട് എനിക്ക് സഹിച്ചില്ല.. ആകെ സങ്കടം വന്നു പോയി.. അതാ ഞാൻ ഇപ്പൊ നിന്നോട് എല്ലാം പറയാൻ.. എന്നാലും അവൻ ഇങ്ങനൊക്കെ പറയാൻ പാടുണ്ടോ..ഒന്നുമില്ലേലും നീ അവന്റെ ഭാര്യയല്ലേ..നീ ഒരു ശല്യം ആണെന്നും ആ ശല്യം ഒഴിഞ്ഞു പോകാൻ വേണ്ടി എന്നോട് നിന്നെ കെട്ടിക്കോളാൻ വരെ പറഞ്ഞു..പകച്ചു പോയി ഞാൻ.. " എബി ഒന്നും നോക്കിയില്ല.. അവളെ എരി കയറ്റാൻ വേണ്ടി ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഒന്നിനു നൂറെന്ന കണക്കിൽ വിളമ്പാൻ തുടങ്ങി.. താജ് അപ്പോഴേക്കും ഫോൺ കാൾ കഴിഞ്ഞു അകത്തേക്ക് വന്നിരുന്നു.. എബി പറഞ്ഞതൊന്നും കേട്ടില്ല എങ്കിലും ലൈലയുടെ മുഖം കാണുമ്പോൾ എബി കാര്യമായി പണിതിട്ടുണ്ടെന്നു താജ്ന് മനസ്സിലായി..

താജ് എബിയെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് അവളുടെ അരികിലേക്ക് വന്നതും അവൾ പല്ലും ഞെരിച്ചു അവനെ കൊല്ലുന്ന പോലൊന്നു നോക്കിയിട്ട് കിച്ചണിലേക്ക് വിട്ടു.. "എന്താടാ നീ അവളോട്‌ പറഞ്ഞത്..?" താജ് എബിയുടെ നേരെ തിരിഞ്ഞു.. "വേണ്ടാത്തത് ഒന്നും പറഞ്ഞിട്ടില്ല.. വേണ്ടതേ പറഞ്ഞിട്ട് ഉള്ളു.. " "വേണ്ടതോ.. എന്നിട്ടാണോ അവൾ എന്നെ ദഹിപ്പിച്ചിട്ട് പോയത്..? സത്യം പറയെടാ.. എന്താ നീ അവളോട്‌ പറഞ്ഞത്..? " "നീ പറഞ്ഞതൊക്കെ തന്നെ.. അതിൽ നിന്ന് ഒന്നും കുറച്ചിട്ടില്ല. കൂട്ടിയിട്ടേയുള്ളൂ...നീ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴേ ഞാൻ കാത്ത് നിന്നതാ നിന്നെ ഒന്ന് നൈസ് ആയിട്ടു ഒറ്റാൻ.. " എബി പല്ല് ഇളിച്ചു കാണിച്ചു.. "എടാ..സാമദ്രോഹി.. എന്ത് തെറ്റാടാ ഞാൻ നിന്നോട് ചെയ്തത്.. ഇന്നത്തെ നൈറ്റ് എങ്കിലും ഫസ്റ്റ് നൈറ്റ് ആക്കണമെന്ന് കരുതിയതാ.. രാവിലെ കൂടി അവളോട്‌ അതേ കുറിച്ച് പറഞ്ഞിട്ട് പോയതാ.. എല്ലാം തുലച്ചില്ലേ ടാ പിശാശ്ശെ നീ.." "ഓ..വാട്ട്‌ എ രോദനം അളിയാ... പക്ഷെ കാര്യമില്ല.. നീ എത്ര രോദിയിട്ടും ഒരു കാര്യവുമില്ല മോനേ.. ഞാൻ അവളോട്‌ പറഞ്ഞു കഴിഞ്ഞു..

ഇനിയിപ്പോ തിരിച്ചെടുക്കാൻ പറ്റില്ല.. തിരിച്ചെടുത്താലും അവൾ അത് വിശ്വസിക്കില്ല.. ആഹാ.. എന്ത് സുഖം.. എന്ത് കുളിര്..നിന്റെ ലേറ്റ് ഫസ്റ്റ് നൈറ്റ്‌ കലക്കിയപ്പോ എന്താ സുഖം..ഇതാ എല്ലാരും പറയണേ.. ആരാൻറെയൊക്കെ കുടുംബം കലക്കാൻ നല്ല സുഖമാണെന്ന്.." "എടാ...ഇവിടെ മമ്മയും അവളുമൊക്കെ ഉണ്ടായിപ്പോയി.. ഇല്ലേൽ നിന്റെ അടിയന്ത്രം ഞാൻ ഇപ്പൊ കഴിച്ചേനേ.. നീയും കെട്ടുമല്ലോ.. നിനക്കും വരുമല്ലോ ഫസ്റ്റ് നൈറ്റ്..അന്ന് കാണിച്ചു താരാടാ നിനക്ക് ഞാൻ..നിന്റെ ലാസ്റ്റ് നൈറ്റ് ആക്കി തരും ഞാനത്.. " താജ്ന് ഒന്നാകെ വന്നിരുന്നു..നിന്നു കലി തുള്ളാൻ തുടങ്ങി.. "അയ്യോ.. നീ ഇത്രയ്ക്കും ആക്രാന്തം പിടിച്ചു നിക്കുവാണെന്ന് ഞാൻ അറിഞ്ഞില്ല.. ഇനിയിപ്പോ നീ എന്നെ കടിച്ചു കീറാൻ വന്നിട്ട് കാര്യമില്ല.. ചെന്നു അവളെ കയ്യിൽ എടുക്കാൻ നോക്ക്.. ഒന്ന് സ്വീറ്റ് ആയിട്ട് ലൈലാന്ന് വിളിയെടാ.. ഞാൻ കേറ്റിയ എയർ ഒക്കെ നിന്റെയാ ഒറ്റ വിളിയിൽ തന്നെ പറന്നു പൊക്കോളും..പിന്നെ നിനക്ക് ഇന്ന് മുല്ലപ്പൂവും കയ്യിൽ ചുറ്റി പിടിച്ചു രാത്രി ശുഭ രാത്രി പാടി കളിക്കാം..

അപ്പൊ പറഞ്ഞത് പോലെ.. അടിപൊളി ഫസ്റ്റ് നൈറ്റ്..ആൾ ദി ബെസ്റ്റ് അളിയാ.." "ഒന്ന് ഇറങ്ങി പോകുന്നുണ്ടോ നീ.. ഫസ്റ്റ് നൈറ്റ്‌..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. എല്ലാം ഉണ്ടാക്കി വെച്ചിട്ടു അവന്റെയൊരു കോപ്പിലെ ആൾ ദി ബെസ്റ്റ്.. കൊണ്ട് പോയി പുഴുങ്ങി തിന്നെടാ പട്ടി.. ഫസ്റ്റ് നൈറ്റ്‌ പോയിട്ട് ഒന്ന് തൊടാൻ പോലും ഇന്ന് അവള് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. കണ്ടില്ലേ മുഖം വീർപ്പിച്ചു പോയത്.. ഇന്ന് ഇക്കാര്യവും പറഞ്ഞു ചെന്നാൽ മിക്കവാറും അവളെന്നെ ഒലക്ക വെച്ചടിക്കും. അമ്മാതിരി എരി അല്ലേടാ നീ കയറ്റിയത്.. " "സോറി മുത്തേ.. എന്നെക്കൊണ്ട് ഇതൊക്കെ പറ്റുള്ളൂ.. നിന്റെ ലൈഫ്.. നിന്റെ ഗേൾ.. സോ നീ തന്നെ ഹാൻഡിൽ ചെയ്തോ.. ഞാൻ ചെയ്യാനുള്ളത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. ഇതിൽ കൂടുതൽ ഒന്നും നീ എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട.. " എബി ചിരിച്ചോണ്ട് സോഫയിലേക്ക് വീണു ടീ പോയിൽ കിടക്കുന്ന പത്രവും എടുത്തു മറിച്ചു നോക്കാൻ തുടങ്ങി.. ഒരു പേജ് മറിച്ചു നോക്കിയില്ല..അതിന് മുന്നേ അവൻ കോട്ടു വായ ഇട്ടോണ്ട് പത്രം എടുത്ത അതേ പടി തന്നെ ടീപോയിലേക്ക് തിരിച്ചു വെച്ചു..

താജ് ആകെ ദേഷ്യത്തോടെ വന്നു എബിക്ക് ഒപോസിറ്റ് ഉള്ള സോഫയിലേക്ക് ഇരുന്നു.. താജ്ന്റെ ദേഷ്യം കണ്ടു എബിക്ക് ചിരി പൊട്ടി പൊട്ടി വരുന്നുണ്ടായിരുന്നു.. പക്ഷെ ചിരിച്ചാൽ അത് ആരോഗ്യത്തെ വലിയ തോതിൽ തന്നെ ബാധിക്കുമെന്ന് അറിയാവുന്നോണ്ട് വരുന്ന ചിരിയൊക്കെ എബി അപ്പാടെ വിഴുങ്ങി കളഞ്ഞു.. "ഒന്നേ ഉള്ളോ.. ബാക്കി എവിടെ..? " മുംതാസാണ് ജ്യൂസ്‌ കൊണ്ട് വന്നത്.. ട്രേ നീട്ടുമ്പോൾ തന്നെ എബി ചോദിച്ചു.. "ആദ്യം അത് കുടിക്കടാ.. എന്നിട്ട് വേണേൽ കൊണ്ട് വരാം.. ഇങ്ങനൊരു ആക്രാന്തം പിടിച്ചവൻ.." മുംതാസ്നു പുറകെ കയ്യിൽ സ്നാക്സുമായി വന്ന ലൈല എബിയെ നോക്കി കഷ്ടമെന്നുള്ള അർത്ഥത്തിൽ കൈ മലർത്തി.. "ആക്രാന്തം എനിക്കല്ല മോളെ..ഇവിടെയുള്ള മറ്റു ചിലർക്കാ.. " എബി ഏറു കണ്ണിട്ട് താജ്നെ നോക്കി ലൈലയോട് പറഞ്ഞു.. "ആർക്ക്.. " ലൈലയ്ക്ക് കാര്യം മനസ്സിലായില്ല.. എബിയെ നോക്കി നെറ്റി ചുളിച്ചു.. "അതൊക്കെ നിനക്ക് വൈകാതെ മനസ്സിലായിക്കോളും.. " എബി വീണ്ടും ചിരി ഒതുക്കി പിടിച്ചിരുന്നു..മുംതാസ് ഒരു ചിരിയോടെ എബിയെ നോക്കിക്കോണ്ട് നിന്നു..

അവന്റെയാ ഫ്രീക് ലുക്കും മുഖത്ത് എപ്പോഴും നിറഞ്ഞു നിൽക്കുന്ന ചിരിയും മുംതാസ്നു ഒരുപാട് ഇഷ്ടമായി.. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എബി മുംതാസ്ൻറെ മനസ്സിൽ ഇടം നേടി.. അവൻ എടുത്തു കഴിഞ്ഞു ബാക്കി കിടക്കുന്ന ഒരു ഗ്ലാസ്സ് ജ്യൂസ്‌ എടുത്തു മുംതാസ് താജ്നു നീട്ടി.. "വേണ്ടാ..ഒന്ന് ഫ്രഷ് ആവണം.. ആകെ വിയർത്തിട്ടാ ഉള്ളത്.. കോഫി മതി,,കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും.. " മുംതാസ്നോടു പറഞ്ഞിട്ട് അവൻ അവളെ നോക്കി.. കോഫി നീ തന്നെ കൊണ്ട് വരണമെന്നുള്ള അർത്ഥത്തിലൊരു നോട്ടം..ശേഷം എണീറ്റു മുകളിലേക്ക് പോയി.. എബിയുടെ വെറുപ്പീരു കേൾക്കാൻ ലൈല മാത്രമല്ല,, മുംതാസും കൂടെ ഇരുന്നു..എത്ര ദുഃഖം ഉള്ളവരായാലും എത്ര വല്യ മസ്സിൽ പിടുത്തക്കാരായാലും എബിയുടെ ഒന്നിച്ച് ഇരുന്നാൽ അറിയാതെ ചിരിച്ചു പോകുമെന്ന് തോന്നി മുംതാസ്ന്.അത്രക്കും മനസ്സ് തുറന്നാ അവൻ സംസാരിക്കുന്നതും ചിരിക്കുന്നതും. ചിലപ്പോൾ അവൻ പറയുന്നത് എന്താണെന്ന് അവനു പോലും അറിയില്ല..ഒന്ന് പറയുന്നു.. ചിരിക്കുന്നു..വീണ്ടും പറയുന്നു..

ചിരിക്കുന്നു..അതിന് തിരിച്ചടിക്കാൻ ലൈലയും..ഒരു ഗ്യാപ് പോലും വിടാതെ അവൾ അവനെ ആക്കുകയും വാരുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു.. "ഞാൻ ഇറങ്ങുവാ...താജ്നെ പോലെ ഫ്രീഡമൊന്നും ഇല്ല എനിക്ക്..മേയർ അങ്കിളിന്റെ അത്രേം ഓപ്പൺ മൈൻഡ് അല്ല എന്റെ അപ്പച്ചൻ..വരച്ച വരയിലാ എന്നെയും ചേട്ടായിമാരെയുമൊക്കെ നിർത്തിയിരിക്കുന്നത്..മണി ആറു കഴിഞ്ഞാൽ ഗേറ്റ് അടക്കും.. ഇപ്പോ പിന്നെ ജുവലിൻറെ കാര്യം വീട്ടിൽ അവതരിപ്പിച്ചതോണ്ട് അപ്പച്ചനെന്നെ സംശയിക്കാനേ നേരമുള്ളു..ഒരു മിനുട്ട് വൈകിയാൽ പറയും ഞാൻ അവളെയും കൊണ്ട് തെണ്ടാൻ പോയതാണെന്ന്..ഹൂ..ഞാൻ ഈ വീട്ടിലൊക്കെ ജനിച്ചാൽ മതിയായിരുന്നു.. " "എന്തിന്..നിനക്കൊരു തെമ്മാടി ആവാനോ..നിന്റെ അപ്പച്ചൻ ഇത്രേം സ്ട്രിക്ട് ആയിട്ട് തന്നെ നീ ഇങ്ങനെ.. അപ്പോ പിന്നെ ഇവിടെ ജനിച്ചു ഇവിടുത്തെ ഉപ്പ തരുന്നതു പോലുള്ള സ്വാതന്ത്ര്യം നിനക്ക് കിട്ടിയിരുന്നു എങ്കിൽ നിന്റെ സ്വഭാവം എന്തായേനെ.. അമനേക്കാൾ വല്യ തല തെറിച്ചവനായി മാറിയേനെ നീ..

അവനെ തന്നെ സഹിക്കാൻ മേലാ ഇവിടെ..അപ്പോഴാ നിന്നെ.. " "എനിക്ക് എന്താ ഒരു കുഴപ്പം..പോ പിശാശ്ശെ അവിടെന്ന്.. " "ആദ്യം അച്ചായൻ പോകാൻ നോക്ക്.. അല്ലേൽ മതില് ചാടെണ്ടി വരും.. മണി ആറു കഴിഞ്ഞു ഏഴ് ആകുന്നു കേട്ടോ.. " "അയ്യോ..ഞാൻ ഇറങ്ങുവാ.. ആ പിന്നെ.. ഞാൻ നേരത്തേ പറഞ്ഞതൊക്കെ വെറുതെയാ.. ഇനി അതിന്റെ പേരിൽ അവനോട് ഉടക്കാൻ നിക്കണ്ട.. " "വെറുതെയൊന്നും അല്ലെന്ന് എനിക്ക് നന്നായി അറിയാം... അത്രയ്ക്ക് ഒന്നും പറഞ്ഞിട്ടില്ലങ്കിലും അവൻ കുറച്ചൊക്കെ പറഞ്ഞിട്ട് ഉണ്ടാകും.. അതെനിക്ക് ഉറപ്പാ.. കാരണം കുഞ്ഞ് നാളിൽ അവനെന്നെ കണ്ണിനു കണ്ടൂടായിരുന്നു.. ഏതു നേരവും എന്നെ പിച്ചിയും തള്ളിയുമൊക്കെ എന്നെ കരയിക്കുന്നത് ആയിരുന്നു അവനു സുഖം..ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു..ഉമ്മയും പിന്നെ എന്റെ ഉപ്പാന്റെ ഒരു ഫ്രണ്ട്‌ ഉണ്ട്.. ഒരു വക്കീൽ..എന്റെ അങ്കിൾ..അദ്ദേഹവും പറഞ്ഞു തന്ന് അറിഞ്ഞതാ ഞാൻ.." "അപ്പൊ നീ അവനോട് ഉടക്കാനുള്ള പരിപാടി തന്നെയാണോ..? "

"ആണല്ലോ.. ഒന്നുല്ലേലും കുഞ്ഞ് നാളിൽ എന്നെ ഒരുപാട് ചെയ്തതല്ലേ..ദേ ഇപ്പം നിന്നോട് എന്നെ കുറിച്ച് എന്തൊക്കെയോ പറയുകയും ചെയ്തു..അതോണ്ട് ഉടക്കാൻ തന്നെയാ തീരുമാനം.. " "അയ്യോ ലൈല..വേണ്ടാ..എന്നെ ഓർത്തിട്ട് എങ്കിലും.. നീ ഉടക്കിയാൽ അനുഭവിക്കുന്നതു ഞാൻ ആയിരിക്കും.. " "സോ സോറി അച്ചായാ..ഇപ്പൊ എനിക്ക് എന്നെക്കുറിച്ച് മാത്രേ ചിന്തയുള്ളൂ.. അതോണ്ട് എബിച്ചായാൻ പോകാൻ നോക്ക്.. ഗേറ്റ്.. ഗേറ്റ്.. മറക്കണ്ട.. ഇപ്പൊ അടക്കും.. വേഗം ചെല്ലാൻ നോക്ക്.. " അവൾ എബിയെ ഉന്തി തള്ളി വണ്ടിയിൽ കയറ്റി.. കർത്താവെ..കാത്തോളണേ.. അവളുടെ കയ്യിൽ നിന്നും അവനെയും അവന്റെ കയ്യിന്ന് എന്നെയും.. എബി കർത്താവിനെ ആഞ്ഞു വിളിച്ചു വണ്ടി എടുത്തു..അവന്റെ പോക്ക് കണ്ടു ലൈല ചിരിച്ചോണ്ട് അകത്തേക്ക് കയറിപ്പോയി.. ** "ഇതാ മോളെ..കൊണ്ട് കൊടുക്ക്.. അവൻ കുളി കഴിഞ്ഞിട്ട് ഉണ്ടാകും... ഇനി കോഫിയും ചോദിച്ചു താഴേക്ക് ഇറങ്ങാൻ ആക്കണ്ട.. " താജ്നുള്ള കോഫി മുംതാസ് ഉണ്ടാക്കിയിരുന്നു.. അവൾ കിച്ചണിലേക്ക് വന്നതും അവളുടെ കയ്യിൽ കൊടുത്തു..അവൾ അതുമായി റൂമിലേക്ക് ചെല്ലുമ്പോൾ അവൻ ബാത്‌റൂമിലാണ്..കുളി കഴിഞ്ഞിറങ്ങിയിട്ടില്ല..അവൾ കോഫി ടേബിളിൽ മൂടി വെച്ചു..

തലയിലെ ഷാൾ എടുത്തു മാറ്റി കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.. വാരിക്കൂട്ടി വെച്ചിരിക്കുന്ന മുടി വിടർത്തിയിട്ട് ചീകാൻ തുടങ്ങി.. അതിന്റെ ഇടയിൽ എപ്പോഴോ കണ്ണുകൾ നെറ്റിയിലെ പാടിൽ ഉടക്കി..വിരലുകൾ നെറ്റിയിലേക്ക് നീങ്ങി..ആ പാടിൽ പതിയെ ഒന്ന് തൊട്ടു..അവൾ അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "എന്നാൽ ആ കണ്ണാടിയുടെ അകത്തേക്ക് കയറി നിക്കെടീ.. " ബാത്രൂം തുറക്കുന്ന ശബ്ദവും അവന്റെ ശബ്ദവും ഒന്നിച്ച് കേട്ടു അവൾ..പക്ഷെ ഒന്നും മിണ്ടിയില്ല.. കണ്ണാടിയിലേക്ക് നോക്കിക്കോണ്ട് തന്നെ നിന്നു.. "ഇന്നലെ വരെ ഉള്ളത് തന്നെയല്ലേ ഇന്നും നിന്റെ മുഖത്തുള്ളത്.. പിന്നെന്താടി ഇങ്ങനെ സൂക്ഷിച്ചു നോക്കാൻ..? " അവൻ തലയും തുവർത്തിക്കൊണ്ട് വന്നു അവളുടെ തൊട്ടു പിന്നിൽ നിന്നു. "അപ്പൊ നീ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല എന്നെ വേദനിപ്പിക്കാൻ.. പണ്ട് തൊട്ടേ നിനക്ക് ഇഷ്ടം ഞാൻ കരയുന്നതാണല്ലേ..? " അവൾ അവനു നേരെ തിരിഞ്ഞു.. അവൾ നെറ്റിയിലെ മുടി ചീകി ഒതുക്കിയിരിക്കുന്നതു കാരണം അവിടെയുള്ള പാട് അവന് വ്യക്തമായി കാണാമായിരുന്നു.. അതുകൊണ്ട് തന്നെ അവൾ ചോദിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കൂടുതൽ നേരം വേണ്ടി വന്നില്ല അവന്..

"അപ്പൊ നീ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല ഇങ്ങനെ തല തെറിച്ചു നടക്കാൻ.. ജനിച്ചു വീണപ്പോഴേ എന്റെ കൈക്ക് പണി ഉണ്ടാക്കാൻ തുടങ്ങിയതാണല്ലേ നീ.. " അവൻ അവളെ തന്നെ നോക്കി നിന്നു..അവളൊന്നും മിണ്ടിയില്ല.. കുളിക്കാൻ പോകാൻ ടവൽ എടുക്കാൻ വേണ്ടി തിരിഞ്ഞു നിന്നു ഷെൽഫ് തുറന്നു..അവന്റെ കൈ അവളുടെ വയറിനെ വട്ടം ചുറ്റി.. പെട്ടെന്നായത് കൊണ്ട് അവളൊന്നു പിടഞ്ഞു..തല ചെരിച്ചവനെ തറപ്പിച്ചൊന്ന് നോക്കിയിട്ട് കൈ മുട്ട് കൊണ്ട് അവന്റെ വയറ്റേക്ക് ശക്തിയായി കുത്തിയെങ്കിലും അവൻ അനങ്ങിയില്ല..പകരം മറുപടിയായി മുഖം അവളുടെ മുടി ഇഴകളിലേക്ക് അമർത്തി. "ഔ..എന്ത് മണമാടീ ഈ എണ്ണയ്ക്ക്.. ഒരു പ്രത്യേക ഫീൽ തരുന്നു.. " അവൻ അവളുടെ തല മുടിയിൽ തേച്ചിരിക്കുന്ന കാച്ചിയ എണ്ണയുടെ മണം ആസ്വദിച്ചു കൊണ്ട് പറഞ്ഞു.. അവൾ കണ്ണാടിയിലേക്ക് നോക്കി.. അവൻ രണ്ടു കണ്ണും അടച്ചു മുടിയിലേക്ക് മുഖം അമർത്തിയാ നിന്നിട്ടുള്ളത്..അവൾക്കും എന്തോ ഒരു പ്രത്യേക ഫീൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.. പക്ഷെ അത് പുറത്ത് കാണിച്ചില്ല.. വിട് എന്നുള്ള അർത്ഥത്തിൽ വീണ്ടും കൈ മുട്ട് കൊണ്ട് അവനെ കുത്തി.. "ഒന്നടങ്ങി നിക്കടീ..ഞാനീ ഗന്ധം ഒന്ന് ആസ്വദിച്ചോട്ടെ മോളെ.. മൂക്കിലേക്ക് ഇങ്ങനെ തുളച്ചു കയറുവാ.... "

ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടച്ചിരുന്ന അവൻ മറ്റേ കയ്യും കൂടി അവളുടെ വയറിലൂടെ തന്നെ ഇട്ടു അവളെ പൊതിഞ്ഞു തന്റെ കൈകൾക്കുള്ളിൽ ഒതുക്കി നിർത്തി. "അതിനു നിനക്ക് കാച്ചിയ എണ്ണയോ അതിന്റെ സ്മെല്ലോ ഒന്നും ഇഷ്ടമല്ലല്ലോ..എണ്ണ വെച്ച ദിവസങ്ങളിൽ നീ എന്നെ നിന്റെ അടുത്തേക്ക് പോലും അടുപ്പിക്കാറില്ലല്ലോ തല നാറുന്നെന്നും പറഞ്ഞിട്ട്.. " "അതിന് എനിക്ക് അറിയില്ലായിരുന്നല്ലോ ഇതിന് ഇത്രക്കും നല്ല സ്മെൽ ഉണ്ടെന്ന്.. " "ആാാ..അറിയില്ല..നിനക്ക് എല്ലാം അലർജിയല്ലേ..അറിയണമെങ്കിൽ ആസ്വദിക്കണം..എന്നാലേ എല്ലാത്തിന്റെയും ഗന്ധവും സുഖവുമൊക്കെ അറിയാൻ പറ്റുള്ളൂ..അപ്പോഴേ എല്ലാം ഇഷ്ടപ്പെടാൻ തോന്നുള്ളൂ..ഇതെന്തു നല്ലത് കണ്ടാലും അതെനിക്ക് അലർജിയാണെന്നും പറഞ്ഞു അടുത്തുന്ന് തന്നെ മാറ്റി കളയും.. ആകെ എനർജി ഉണ്ടാരുന്നത് സിഗരറ്റ് മാത്രം ആയിരുന്നല്ലോ.. " "നീ അക്കാര്യം ഓർമിപ്പിക്കല്ലേ.. എനിക്ക് വലിക്കാൻ തോന്നും.. എങ്ങനൊക്കെയോ മറന്നു വരുവാ.. നീയായിട്ട് ആ ശീലം വീണ്ടും ഉണ്ടാക്കരുതെനിക്ക്...

പിന്നെ നിർത്തിപ്പിക്കാൻ നിന്നെ കൊണ്ടും ആയെന്നു വരില്ല..ഇപ്പൊ നീയൊന്നു അടങ്ങ്..ഇത്തിരി നേരം...ഇത്തിരി നേരം എനിക്ക് വേണം ഇങ്ങനെ.. " അവന്റെ മുഖം ഒന്നൂടെ അവളുടെ മുടിയിലേക്ക് അമർന്നു..ഒപ്പം കൈകൾ വയറ്റിലും.. "അങ്ങനെയിപ്പോ നീ ആസ്വദിക്കണ്ട.. ഇത്തിരി നേരമല്ല..ഇത്രേം ദിവസം ഞാൻ ഇവിടെ തന്നെ ഉണ്ടാരുന്നല്ലോ..ഈ എണ്ണ ഉമ്മ വന്നതിനു ശേഷമോ ഉമ്മാക്ക് എന്നോട് സ്നേഹം തോന്നിയതിന് ശേഷമോ ഒന്നും തേക്കാൻ തുടങ്ങിയതല്ല ഞാൻ..പണ്ട് തൊട്ടേ യൂസ് ചെയ്യുന്നത് ഇത് തന്നെയാ.. ഞാൻ ഇവിടെ വന്നിട്ട് ഇത്രേം നാളായില്ലേ..എന്നിട്ട് ഈ ദിവസങ്ങളിലൊക്കെ നീ ഇത് ആസ്വദിച്ചോ..ആസ്വദിക്കണമെന്ന് തോന്നിയോ നിനക്ക്.. ഇല്ലല്ലോ.. അതോണ്ട് അധികം ഒലിപ്പിക്കാൻ നിക്കാതെ മോൻ അങ്ങോട്ട്‌ മാറി നില്ല്... ദേ കോഫി കൊണ്ട് വെച്ചിട്ടുണ്ട്..ചൂട് ആറുന്നതിനു മുന്നേ എടുത്തു കുടിക്കാൻ നോക്ക്..

.എനിക്കൊന്നും വയ്യ തണുത്താൽ ചൂട് ആക്കി എടുത്തോണ്ട് വരാൻ.. " അവൾ ടവലും എടുത്തു അവന്റെ പിടി വിടുവിച്ചു പോകാൻ ഒരുങ്ങി..പക്ഷെ അവൻ വിട്ടില്ല.. അവളുടെ കയ്യിൽ പിടിച്ചു അവിടെത്തന്നെ നിർത്തിച്ചു.. "എന്താ..? " അവൾ മുഖം ചുളിച്ചു.. "അതാ എനിക്കും ചോദിക്കാൻ ഉള്ളത്..എന്താ.. എന്താ നിനക്ക്.. എന്തിനാ ദേഷ്യം.. എബി അങ്ങനൊക്കെ പറഞ്ഞതിനാണോ..?" "ആാാ..അതിന് തന്നെയാ.. ബാക്കിയൊക്കെ പോട്ടേ..ഞാൻ നിനക്കൊരു ശല്യമാണെന്ന് പറഞ്ഞില്ലേ നീ..അവനോട് എന്നെ കെട്ടിക്കോളാൻ പറഞ്ഞില്ലേ..? " "എടീ...അതൊക്കെ അവൻ ചുമ്മാ പറഞ്ഞതാ..എന്റെ പെണ്ണിനെ ഞാൻ അങ്ങനൊക്കെ പറയോ..അങ്ങനെ വേറൊരാൾക്ക് കൊടുക്കുമോ ഞാൻ..അതിനാണോ ഇക്കണ്ട കാലമൊക്കെയും പുറകെ നടന്നു സ്വന്തമാക്കിയത്.." "വേണ്ടാ..നീ ഒന്നും പറയണ്ട..എബി വെറുതെ പറഞ്ഞതൊന്നും അല്ല.. നീ അങ്ങനൊക്കെ പറഞ്ഞിട്ട് ഉണ്ടാകും.. നിന്നെ എനിക്ക് അറിയുന്നതല്ലേ.. ഒന്നുല്ലേലും ഇത്തിരി പോന്ന കാലത്ത് തന്നെ എന്നെ ശത്രുവായി കണ്ടവനല്ലേ നീ..

എന്നെ ഒരുപാട് നോവിച്ചവനല്ലേ..അതോണ്ട് കൂടുതൽ വിശദീകരണമൊന്നും വേണ്ടാ എനിക്ക്..നീ വിട്ടേ.. എനിക്ക് കുളിക്കണം.. " അവൾ വീണ്ടും അവന്റെ പിടി വിടുവിക്കാൻ നോക്കി.പക്ഷെ അവൻ അവളെ പിടിച്ചിരിക്കുന്ന പിടിയാലെ തന്നെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു.. പെട്ടെന്നായത് കൊണ്ട് അവളൊന്നു വിറച്ചു.. അവന്റെ മുഖത്തെ ഭാവം ദേഷ്യമാണെന്ന് അവൾ അറിഞ്ഞു..ഒപ്പം ആ ചാര കണ്ണുകൾ തന്റെ മുഖത്താകെ ഓടി നടക്കുന്നതും അവൾ അറിഞ്ഞു.. അവന്റെ ദേഷ്യം താങ്ങാം.. പ്രണയവും താങ്ങാം..പക്ഷെ രണ്ടും ഒന്നിച്ച് വന്നാൽ താങ്ങാൻ കഴിയാറില്ല..അവൾ പിടയ്ക്കുന്ന മിഴികളോടെ വേണ്ടാന്ന് തലയാട്ടി.. പക്ഷെ അവൻ അത് കണ്ട ഭാവം പോലും നടിച്ചില്ല..അവളുടെ ദേഹത്തേക്ക് അമർന്നു നിന്നു.. "അമൻ..വേണ്ടാ..ഞാൻ..ഞാൻ കുളിച്ചിട്ടില്ല...." "അതിന്...അതിനെന്താ..? " അവൻ പുരികം ചുളിച്ചു.. "അത്..അതൊന്നുല്ല..നീ കുളിച്ചതല്ലേ..ഞാൻ ആകെ വിയർത്തിട്ടാ ഉള്ളേ..നീയും കൂടെ നാറും..അതോണ്ടാ...മാറി നിന്നേ.. " "നാറിക്കോട്ടേ..അതിനെന്താ ഇപ്പൊ കുഴപ്പം.. " "ദേ..നീ ചുമ്മാ കളിക്കാൻ നിക്കല്ലേ.. ഒന്ന് മാറങ്ങോട്ട്‌.. " "കളിക്കാൻ നിന്നാൽ എന്താ.. വേറാരോടും അല്ലല്ലോ..നിന്നോട് അല്ലേ..എന്റെ ഭാര്യയോടല്ലേ.. "

അവൾ എത്രയൊക്കെ മാറാൻ പറഞ്ഞെങ്കിലും പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ അനങ്ങിയില്ല...പകരം വീണ്ടും വീണ്ടും അവളിലേക്ക് അമർന്നു നിന്നു കൊണ്ട് കണ്ണുകൾ അവളുടെ മുഖത്തേക്ക് തന്നെ പതിപ്പിച്ചു..ആ ചാര കണ്ണുകളിൽ അലയടിക്കുന്ന തന്നോടുള്ള അടങ്ങാത്ത പ്രണയം അവൾ വ്യക്തമായി കണ്ടു.. അവ തന്നെ കൊത്തി വലിക്കുകയാണെന്ന് അവൾ അറിഞ്ഞു..ഒരുനിമിഷം ആ നോട്ടത്തിനു മുന്നിൽ പതറി നിന്നു പോയി.. "കുളിച്ചു സുന്ദരിയായി നിൽക്കുമ്പോൾ മാത്രമല്ല എനിക്ക് നിന്നോട് പ്രണയം...അഴകോടെയും വാസനയോടെയും നിൽക്കുമ്പോൾ മാത്രമല്ല എനിക്ക് നിന്നെ വേണ്ടത്.. എപ്പോഴും വേണം..ഏതു അവസ്ഥയിലും ഏതു കോലത്തിലും എനിക്ക് നിന്നെ വേണം..നീ ജോലിയൊക്കെ കഴിഞ്ഞു വിയർത്തു നിൽക്കുമ്പോഴും ഉണ്ടെടീ എനിക്ക് നിന്നോട് പ്രണയം..അന്നേരമാ കൂടുതൽ തോന്നുന്നത്...ആ നേരത്താ ഫീലിംഗ്സ് വർധിക്കുന്നത്..നിന്റെ ശരീരത്തിൽ പൊടിയുന്ന ഓരോ വിയർപ്പ് തുള്ളികൾ പോലും എനിക്ക് ഉള്ളതാ..അതിന്റെ പോലും അവകാശി ഞാനാ.."

അവൻ പറഞ്ഞു കഴിയലും മുഖം അവളുടെ കഴുത്തിലേക്ക് താഴ്ത്തലും ഒരുമിച്ചായിരുന്നു.. കഴുത്തിലുട നീളം അവന്റെ ചുണ്ടുകൾ ഒഴുകി നടക്കുന്നതും ഓരോ വിയർപ്പ് തുള്ളികളെയും അവൻ സ്വന്തമാക്കുന്നതും അവളൊരു തളർച്ചയോടെ അറിഞ്ഞു..ചില ഇടങ്ങളിൽ ചുണ്ടുകൾക്കൊപ്പം അവന്റെ പല്ലുകളും ആഴ്ന്നിറങ്ങി.. വെള്ളത്തിൽ നിന്നും കരയിലേക്ക് എടുത്തിട്ട ഒരു സ്വർണ മത്സ്യത്തെ പോലെ പുളഞ്ഞു പോയി അവൾ..കൈ വിരലുകൾ അവന്റെ നഗ്നമായ പുറം ഭാഗത്തിൽ അള്ളി പിടിച്ചു..കുറച്ച് നിമിഷം കടന്നു പോയി..അവനൊരു കുസൃതി ചിരിയോടെ മുഖം ഉയർത്തി.. അവളുടെ മുഖം രക്ത വർണ്ണമായി മാറിയിരുന്നു..അവൻ നോക്കിയതും നാണത്താൽ അവളുടെ മിഴികൾ താണു.. ചുണ്ടിൽ എവിടെയോ ചിരി നിറഞ്ഞിരുന്നു.. "നിന്നു നാണിക്കാതെ പോയി കുളിച്ചിട്ടു വാടി..നാറിട്ട് പാടില്ല.. " അവൻ മൂക്ക് ചുളിച്ചു.. "പോടാ പട്ടി..നിന്നോട് ഞാൻ പറഞ്ഞോ നാറുന്ന എന്നെ വന്നു ഉമ്മ വെക്കാൻ..ഞാൻ അപ്പോഴല്ലേ പറഞ്ഞതല്ലേ..അന്നേരം വല്യ ഡയലോഗ് അടിച്ചല്ലോ..

ഇനി വാ നീ എന്റെ അടുത്തോട്ട്..അപ്പൊ കാണിച്ചു തരാം ഞാൻ.. " അവൾ അവനെ പിടിച്ചു തള്ളി മാറ്റി.. "കാണിക്കുമ്പോൾ നല്ല വൃത്തിയിൽ തന്നെ കാണിച്ചു തരണേ.. " അവൻ സൈറ്റ് അടിച്ചു.. "ചീ.." അവൾ മുഖം തിരിച്ചു കളഞ്ഞിട്ടു ബാത്രൂമിൽ കയറി വാതിൽ വലിച്ചടച്ചു..അവനൊരു ചിരിയോടെ ഒരു ടവൽ എടുത്തു ദേഹത്തേക്ക് ഇട്ടു അവൾ കൊണ്ട് വെച്ച കോഫിയും എടുത്തു ബാൽക്കണിയിലേക്ക് നടന്നു.. ** രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൻ മേളിലേക്ക് കയറിയില്ല..അവളോട്‌ കബോർഡിൽ ഇരിക്കുന്ന രണ്ടു മൂന്നു ഫയൽ താഴേക്ക് എടുത്തു കൊണ്ട് വരാൻ പറഞ്ഞു..എന്നിട്ട് താഴെ സെറ്റിയിൽ ഇരുന്നു തന്നെ അത് നോക്കാൻ തുടങ്ങി..അതിന്റെ ഇടയിൽ തന്നെ താജുദീനോടും മുംതാസ്നോടും ഓരോന്ന് സംസാരിക്കുകയും ചെയ്തു.. അവൻ റൂമിലേക്ക് പോകാത്തത് കാരണം അവളും പോയില്ല..മൂന്നു പേരും ഒന്നിച്ചിരിക്കുന്നത് കണ്ടു അവളും വന്നു അവർക്ക് ഇടയിലേക്ക് കയറി മുംതാസ്ൻറെ തോളിലേക്ക് തല വെച്ചിരുന്നു.. മുംതാസ് പിന്നെ സംസാരം അവളോട്‌ ആയി..

പഴയ ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുകയും ഇടയ്ക്ക് ഒക്കെ അവളെ തലോടി കൊണ്ടിരിക്കുകയും ചെയ്തു.. കുറച്ച് സമയം കഴിഞ്ഞതും താജുദീനും മുംതാസും കിടക്കാൻ വേണ്ടി മുറിയിലേക്ക് പോയി..അവൾ എണീറ്റു താജ്ൻറെ അരികിൽ ഇരുന്നു..പക്ഷെ അവൻ അവളോട് സംസാരിക്കുന്നത് പോയിട്ട് അവളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല..മുഴുവൻ ശ്രദ്ധയും കയ്യിൽ ഇരിക്കുന്ന ഫയലിലും മടിയിൽ ഇരിക്കുന്ന ലാപ്ടോപിലും ആയിരുന്നു.. അവൾക്ക് മടുത്തിരുന്നു..നേരത്തേ ഉറക്കം വരാൻ തുടങ്ങിയതാ..പിന്നെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ടാ ഉറക്കം സഹിച്ചു പിടിച്ചു നിന്നത്.. അവൾ പിന്നെ അവനെ നോക്കാനൊന്നും നിന്നില്ലാ..എണീറ്റു മുറിയിലേക്ക് പോയി..പതിനഞ്ചു മിനുട്ട്നുള്ളിൽ അവൻ വർക്ക്‌ ഒക്കെ തീർത്തു മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ ബെഡിൻറെ ഒരു സൈഡിൽ മറു ഭാഗത്തേക്ക് ചെരിഞ്ഞു കിടപ്പാണ്.. "എടീ... " അവൻ അരികിൽ ചെന്നിരുന്നു കാലിൽ തൊട്ടു..കണ്ണടച്ചാ അവളുടെ കിടപ്പ്..അവന്റെ വിളിയിൽ തന്നെ അവൾ കണ്ണ് തുറന്നു മലർന്നു കിടന്നു അവനെ നോക്കി..

"ഉറക്കം ആയോ..? " അവൻ അവളുടെ രണ്ടു കാലും എടുത്തു മടിയിൽ വെച്ചു കാൽ പാദത്തിൽ തലോടി.. "മ്മ്...ഉറക്കം വന്നു...കഴിഞ്ഞോ നിന്റെ വർക്ക്‌..? " "ഉവ്വ്..കഴിഞ്ഞു..നീ ഒന്ന് എണീറ്റെ.. " "എഴുന്നേൽക്കാനോ...എന്തിന്.. ഞാൻ ഉറക്കം വന്നിട്ടാ കിടന്നത്.. എന്തോ ഇന്ന് നേരത്തെ ഉറക്കം വരാൻ തുടങ്ങിയതാ.. " "ഒരുറക്കവുമില്ല..അഥവാ ഉണ്ടേൽ തന്നെ അങ്ങനെയിപ്പോ നീ ഉറങ്ങണ്ട..എന്റെ ഉറക്കം കളഞ്ഞിട്ടു കാലങ്ങളായി നീ..രാവിലെ ഞാനൊരു കാര്യം പറഞ്ഞിരുന്നു.. അതിലൊരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ഇനി നിന്റെ ഉറക്കവും കിടത്തവുമൊക്കെ.. " അവൻ അവളുടെ കാലു രണ്ടും എടുത്തു ബെഡിലേക്ക് തന്നെ ഇട്ടു എഴുന്നേറ്റിട്ടു അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി.. "അമൻ...ഞാൻ.. " "അതെ...നീയാ.. നീ തന്നെ വേണം ഇതിനൊരു തീരുമാനം ഉണ്ടാക്കാൻ...എപ്പോ നോക്കിയാലും ചിരിയും കളിയും തീറ്റയും ഉറക്കവും..വേറൊരു ചുക്കിനും കൊള്ളില്ല നിന്നെ.. ഇന്നത്തോടെ നിന്റെ എല്ലാ പേടിയും വിറയലുമൊക്കെ ഞാൻ തീർത്തു തരാം.. "

അവൻ അവളെ പിടിച്ചെണീപ്പിച്ചു തന്റെ ദേഹത്തേക്ക് വലിച്ചു ചേർത്തു ഒരു കൈ കൊണ്ട് അവളെ നടുവിലൂടെ ചുറ്റിപിടിച്ചു.. യാ അല്ലാഹ്..ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് കൊടുക്കാൻ വെച്ചത് ഇന്ന് എങ്ങനെയാ കൊടുക്കുക.. എന്ത് പറഞ്ഞാ ഇന്ന് ഈ പോത്തിന്റെ കയ്യിൽ നിന്നൊന്നു തടി തപ്പുക.. "എന്താടി ആലോചിക്കുന്നേ.. ഇന്ന് എന്ത് മുടക്ക് പറയാമെന്നാണോ..? " "അമൻ..അത്..എനിക്ക്.. " അവൾ എന്ത് പറയണമെന്നറിയാതെ നിന്നു വിയർത്തു.. "എന്താടി..ഇന്നും നിനക്ക് പറ്റില്ലേ.. ഇന്നും പീരിയഡ്സ് ആണോ നീ..? " അവൾ ആണെന്ന് തലയാട്ടി.. "ഓഹോ...അപ്പൊ നിനക്കിത് ആഴ്ചയ്ക്കാഴ്ച്ചയ്ക്കാണോ..എല്ലാം കൊണ്ടും നീയൊരു റെയർ ഐറ്റം ആണല്ലോ മോളെ.. " "ചേഹ്...വൃത്തികേടു പറയാതെ.. " അവൾ മുഖം ചുളിച്ചു അവന്റെ നെഞ്ചിനിട്ടൊരു കുത്ത് വെച്ചു കൊടുത്തു.. "ഓ...ഞാൻ പറഞ്ഞാൽ വൃത്തികേട്.. നീ പറഞ്ഞാൽ നല്ലത്..അല്ലേ..? എന്താടി നിന്റെ പ്രശ്നം.. ഞാൻ പറഞ്ഞത് മറന്നിട്ടില്ലല്ലോ നീ.. അധികമങ്ങ് വെയ്റ്റ് ഇട്ടു നിന്നാൽ നിന്റെ സമ്മതത്തിനും സന്തോഷത്തിനുമൊന്നും കാത്ത് നിൽക്കില്ല..

എനിക്ക് വേണ്ടതൊക്കെ ഇങ്ങോട്ട് എടുക്കും ഞാൻ..അന്നേരം നീ എന്ത് പറഞ്ഞിട്ടും മോങ്ങിയിട്ടും കാര്യമില്ല.." "ശേ...അങ്ങനൊന്നും അല്ല അമൻ.. എനിക്ക്...എനിക്കൊരു ലക്ഷ്യം കൂടെ പൂർത്തികരിക്കാൻ ഉണ്ട്.. അതൂടെ കഴിഞ്ഞിട്ട് മതിയെന്നാ.. എന്നാലേ എനിക്ക് നിന്നോട് ഒപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയൂ..എന്റെ മനസ്സിലുള്ള പക തീരണം..കാലാ കാലങ്ങളായി ഈ നെഞ്ചിൽ എരിയുന്ന അഗ്നി അണയണം..എല്ലാം കെട്ടടങ്ങിയാൽ മാത്രമേ എനിക്ക് മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയുകയുള്ളൂ.." വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്നൊരു കാര്യം അവൾ അവനോട് സൂചിപ്പിച്ചു.. അവൾ വ്യക്തമായി പറയേണ്ടി വന്നില്ല.. ആ കണ്ണുകളിൽ ആളി കത്തുന്ന തീയും ആ മുഖത്തെ രൗദ്ര ഭാവവും മതിയായിരുന്നു അവന് കാര്യം മനസ്സിലാക്കാൻ...അവൻ അവളിലുള്ള പിടിവിട്ടു അവളെ അടർത്തി നിർത്തിയിട്ട് ഫോൺ എടുത്തു എബിക്ക് വിളിച്ചു.. "സജാദ്നെയും ആസിഫ്നെയും ജയിലിൽ നിന്നും ഇറക്കണം..

എത്രയും പെട്ടെന്നു തന്നെ.. അതിനുള്ള കാര്യങ്ങൾ നോക്ക്.. " "അതാരെടാ.. " "നിന്റെ വല്യപ്പച്ചൻറെ രണ്ടു കൊച്ചു മക്കൾ..ഞാൻ സീരിയസ് ആയിട്ടൊരു കാര്യം പറയുമ്പോൾ തമാശിക്കാൻ നിക്കരുത് എന്ന് ഒരു നൂറു വട്ടം പറഞ്ഞിട്ട് ഉള്ളതാ നിന്നോട്.. " "സോറി അളിയാ..അതെന്തിനാന്നാ ഉദ്ദേശിച്ചത്..പെട്ടെന്ന് നാവ് ചതിച്ചു പോയി.. " "എന്തിനാ ഏതിനാന്നൊക്കെ നീ പിന്നീട് അറിഞ്ഞോളും.. ഇപ്പൊ നീ പറഞ്ഞത് ചെയ്..." "ഓക്കേ ടാ.. " മറുപുറത്തുന്ന് എബിയുടെ ഉറച്ചുള്ള മറുപടി വന്നു.. "അതെന്തിനാ എബിയോട് പറഞ്ഞത്..നിനക്ക് ചെയ്യാൻ ഉള്ളതല്ലേ ഉള്ളു..നിനക്ക് തന്നെ പുറത്ത് ഇറക്കിയാൽ പോരേ അവരെ.. " താജ് കാൾ കട്ട്‌ ചെയ്തു ഫോൺ ബെഡിലേക്ക് ഇടുമ്പോൾ അവൾ ചോദിച്ചു.. "എനിക്ക് തന്നെ ചെയ്യാൻ കഴിയും.. പക്ഷെ ഞാൻ എന്ത് ചെയ്താലും അത് ഡാഡ് അറിയാതെ നിക്കില്ല.. ഡാഡും മമ്മയും ഇപ്പൊ സന്തോഷത്തോടെ ഒന്ന് ജീവിച്ചു വരുകയാ..അതിന്റെ ഇടയിൽ എന്നെ കൊണ്ടുള്ള ടെൻഷൻ വേണ്ടാ..ഞാൻ അവരെ ജയിലിൽ നിന്നും ഇറക്കുന്നതു ഡാഡ് അറിഞ്ഞാൽ അതിന് സമ്മതിക്കില്ല.. അവർ അവിടെത്തന്നെ കിടന്നോട്ടെന്ന് പറയും..അത് ഞാൻ പ്രശ്നങ്ങളിലൊന്നും ചെന്നു ചാടരുത് എന്ന് കരുതിയിട്ടാ..

പക്ഷെ എനിക്ക് അങ്ങനെ വെറുതെ വിടാൻ പറ്റുമോ ആ പന്നികളെ...ഇതിപ്പോ എബിയോട് പറഞ്ഞത് കൊണ്ട് ഇറക്കുന്ന കാര്യം അവൻ നോക്കിക്കോളും..ഇവിടുത്തെ സ്ഥലം എസ് ഐ അവന്റെ കസിൻ ബ്രദറാ..അത് കഴിഞ്ഞുള്ള കാര്യം നമുക്ക് നോക്കാം.." "അമൻ..നിനക്ക് എന്നോട് ദേഷ്യമുണ്ടോ..? " അവൾ അവന്റെ അരികിലേക്ക് വന്നു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. "എന്തിന്..ദേഷ്യപ്പെടാനുള്ള കാര്യമൊന്നും അല്ലല്ലോ നീയിപ്പോൾ എന്നോട് ആവശ്യപ്പെട്ടത്..പിന്നെ എനിക്ക് എന്തിനാ നിന്നോട് ദേഷ്യം..? " "അതല്ല...ഞാൻ...ഞാൻ ഇന്നും നിന്നെ.. " അവൾ മുഴുവൻ പറഞ്ഞില്ല.. എന്ത് കൊണ്ടോ അവനെ ഇനിയും നിരാശ പെടുത്തുന്നതിൽ സങ്കടം തോന്നുന്നുണ്ടായിരുന്നു അവൾക്ക്.. "ഓ...അത്..സാരമില്ല മോളെ.. ദിവസങ്ങൾ ഇനിയും കിടക്കുവല്ലേ അങ്ങോട്ട്‌...ഞാൻ എടുത്തോളാം നിന്നെ..പിന്നെ നീ പറഞ്ഞതിലും കാര്യമുണ്ട്..കാര്യമുണ്ടെന്നു മാത്രമല്ല..അതാ ശെരി..ആദ്യം ശത്രുക്കളെ നശിപ്പിക്കണം.. അത് കഴിഞ്ഞാൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളൂ..ഇല്ലേൽ ഏതു നിമിഷം വേണമെങ്കിലും നമ്മുടെ സന്തോഷം തകർക്കാൻ അവർ നമുക്ക് ഇടയിലേക്ക് വന്നെന്നു വരും..പിന്നെ അവർ നിന്റെ മാത്രം അല്ലല്ലോ..

എന്റേം കൂടെ ശത്രുക്കൾ അല്ലേ..നിന്നെ ഞാനീ ജീവിതത്തിൽ കണ്ടുമുട്ടിയില്ല എങ്കിലും അവരെനിക്ക് ശത്രുക്കൾ തന്നെ ആകുമായിരുന്നു..എന്റെ റമിയെയാ അവർ ഇല്ലാതെ ആക്കിയത്..എന്റെ മമ്മ ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ അങ്കിളിനെയും ആന്റിയെയുമാ അവർ കൊന്നൊടുക്കിയത്..അങ്ങനെയുള്ള അവരെ വെറുതെ വിടുമോ ഞാൻ.." അവന്റെ മുഖവും കൈകളുമെല്ലാം വലിഞ്ഞു മുറുകിയിരുന്നു..വരുന്ന ദേഷ്യമെല്ലാം അവൻ വിരലുകൾ ഞെരിച്ചു നിയന്ത്രിച്ചു..ശേഷം ചെന്ന് ബെഡിലേക്ക് ഇരുന്നു.. റമിയെ ഓർത്തതും പറഞ്ഞതും കൊണ്ടാവാം മനസ്സ് നന്നേ വേദനിക്കുന്നുണ്ടായിരുന്നു..അത് മാറി കിട്ടാൻ വേണ്ടി അവൻ ഫോൺ എടുത്തു ശ്രദ്ധ അതിലേക്കു കൊടുത്തു..ലൈല വന്നു അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചിട്ട് ബെഡിലേക്ക് ഇട്ടു.. "എന്തെടി..? " അവൻ മുഖം ഉയർത്തി അവളെ നോക്കി.. അവൾ ഒന്നുമില്ലന്ന് ചുമൽ കൂച്ചി..അത് കണ്ടു അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് വീണ്ടും ഫോൺ എടുത്തതും അവൾ അതുതന്നെ ആവർത്തിച്ചു..

"എന്താടി നിനക്ക്..? " ഇപ്രാവശ്യം അവന്റെ ഒച്ച ഉയർന്നിരുന്നു..അവളൊന്നും മിണ്ടിയില്ല.. പക്ഷെ മറുപടിയായി അവന്റെ മടിയിലേക്ക് വന്നിരുന്നു രണ്ടു കയ്യും അവന്റെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചിട്ടു മുഖം അവന്റെ കവിളോട് ചേർത്ത് ഇരുന്നു.. "എന്താടി..? " അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.. "ങ്ഹും..വെറുതെ.. " "വെറുതെയായിട്ടാണോ കണ്ണ് നിറഞ്ഞത്..കാര്യം പറാ.. " തന്റെ കവിളിലേക്ക് ഒരുതുള്ളി പതിഞ്ഞതു അവൻ അറിഞ്ഞിരുന്നു.. പതിയെ അവളുടെ മുടി ഇഴകളിലൂടെ കയ്യിട്ടു കഴുത്തിൽ പിടിച്ചു അവളുടെ മുഖം തന്റെ കവിളിൽ നിന്നും അടർത്തി എടുത്തു.. "ഞാൻ...ഞാൻ സന്തോഷം കൊണ്ടാ.. ഒടുക്കം ഞാൻ തസി ഉമ്മാന്റെ അടുത്ത് തന്നെ എത്തിയില്ലേ.. ഒരുപാട് അലഞ്ഞിട്ടാണേലും ഞാൻ നിന്നെ കണ്ടെത്തിയില്ലേ.. ഞാൻ.. ഞാൻ നിനക്ക് സ്വന്തമായില്ലേ.. ഒരുകാലത്തു എന്റെ ഉപ്പ ആഗ്രഹിച്ചിരുന്നതു ഇതല്ലേ.. എനിക്ക്.. എന്റെ സന്തോഷം എത്രയാണെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ.. "

"എന്തൊരു ജന്മമാടി നീ.. സന്തോഷം വന്നാലും കരച്ചിൽ..സങ്കടം വന്നാലും കരച്ചിൽ..കണ്ണ് നിറയ്ക്കാനും മൂക്ക് ഒലിപ്പിക്കാനും ആണേൽ അങ്ങോട്ട്‌ മാറിയിരിയെടീ.. വെറുതെ എന്നേം കൂടെ നാറ്റിക്കാൻ.. " "പോടാ.. " അവൾ കണ്ണ് തുടച്ചിട്ട് ഒരു ചിരിയോടെ അവന്റെ കഴുത്തിലൂടെയുള്ള പിടി ഒന്നൂടെ മുറുക്കിയിട്ട് അവന്റെ ചുമലിലേക്ക് തല വെച്ചിരുന്നു.. അവന്റെ മുഖത്തു കുസൃതി നിറഞ്ഞു..ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു..മറ്റേ കൈ അവളുടെ ചുരിദാറിന്റെ സ്ലിറ്റിന്റെ ഇടയിലൂടെ കടത്തി..അവന്റെ വിരലുകൾ വയറിലൂടെ ഇഴഞ്ഞു നടന്നു ഇക്കിളി പെടുത്താൻ തുടങ്ങിയതും അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി.. പക്ഷെ അവൻ അനുസരിച്ചില്ല.. വീണ്ടും കുസൃതിയോടെ വിരലുകൾ ഓടിച്ചു ഇക്കിളി പെടുത്താൻ തുടങ്ങി.. "ദേ...വേണ്ടാ...എനിക്ക് ഇക്കിളി ആവുന്നു.. " അവൾ ചിരിച്ചോണ്ട് അവന്റെ കൈ പിടിച്ചു വെച്ചു..എന്നിട്ടും അവൻ വിട്ടില്ല..മറ്റേ കൈ കൊണ്ട് തൊട്ടും തലോടിയും നുള്ളിയുമൊക്കെ അവളെ കൂടുതൽ ഇക്കിളി പെടുത്തിക്കൊണ്ട് നിന്നു..ഒപ്പം താടി വെച്ചുള്ള കളിയും തുടങ്ങി..

അവളുടെ തുടുത്ത കവിളിലും പൊന്നിൻ നിറമുള്ള കഴുത്തിലുമൊക്കെ അവൻ താടിയും ചുണ്ടും വെച്ചുരസി.. അവൾക്ക് ചിരി ഒതുക്കാനേ കഴിഞ്ഞില്ല..ആകെ ഇക്കിളി കൊണ്ട് അവൾ അവന്റെ മടിയിൽ കിടന്നു കിലു കിലെ ചിരിക്കാൻ തുടങ്ങി.. ഒരുനിമിഷം അവന്റെ മനസ്സിൽ ആ പഴയ കുറുമ്പി പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു..റമി എന്തേലും കാണിക്കുമ്പോഴും കളിപ്പിക്കുമ്പോഴും അവൾ ചിരിച്ചോണ്ട് ഇരുന്ന അതേ ചിരി.. വർഷങ്ങൾക്ക് ഇപ്പുറവും അവളുടെ ആ ചിരിയ്ക്ക് ഒരു മാറ്റവും ഇല്ലെന്ന് തോന്നി അവന്.. അന്ന് കണ്ണിനു മുന്നിൽ കണ്ടൂടാത്ത മുഖമായിരുന്നു.. പക്ഷെ ഇന്നീ മുഖം തന്റെ പ്രാണനാണ്.. ഓരോന്ന് ഓർത്തതും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. "എന്താ...എന്താ ഇങ്ങനെ നോക്കണേ..? നോക്കുന്നത് മാത്രം അല്ലല്ലോ.. ചിരിക്കുന്നും ഉണ്ടല്ലോ.. എന്താ കാര്യം.. " അവൾ നെഞ്ചിൽ കൈ വച്ചു ഒരുവിധം ചിരി അടക്കിക്കൊണ്ടവനോട് ചോദിച്ചു.. അവൻ ഒന്നുമില്ലന്ന് തലയാട്ടി.. "അത് ചുമ്മാ..എന്തോ ഉണ്ട്.. എന്താണെന്ന് പറയ്.. "

അവൾ അവന്റെ കവിളിൽ കൈ ചേർത്തു വെച്ചു വീണ്ടും ചോദിച്ചതും അവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.. അവൻ വന്നു മേലേക്ക് വീണതും അവളൊരു നിമിഷം ശ്വാസം വിടാതെ കിടന്നു.. നെഞ്ചിടിപ്പ് ഉയർന്നിരുന്നു.ആ കരിനീല മിഴികൾ പരൽ മീനെ പോലെ പിടച്ച് കൊണ്ട് അവന്റെ മുഖത്താകെ ഓടി നടന്നു.. ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിനു സംഭവിക്കുന്ന ഓരോ മാറ്റങ്ങളും അവനൊരു ചിരിയോടെ നോക്കി കണ്ടാസ്വദിച്ചു..പതിയെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..എഴുന്നേറ്റു മാറാൻ ഒരുങ്ങിയ അവനെ അവൾ വലിച്ചു തന്റെ മേലേക്ക് തന്നെ ഇട്ടു.. അവൻ എന്തെടീന്നുള്ള ഭാവത്തിൽ നോക്കിയതും അവൾ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചിട്ട് അവനേം കൊണ്ട് ഒരൊറ്റ മറിയൽ മറിഞ്ഞു.. "ചെറുപ്പത്തിൽ എന്നെ കണ്ണിനു കണ്ടൂടാത്ത നിനക്ക് എങ്ങനെ വലുതായപ്പോ എന്നോട് ഇത്രക്ക് സ്നേഹം വന്നു..അന്ന് നിന്റെ പുറകെ വന്നാലും എന്നെ മൈൻഡ് ചെയ്യാത്ത ആളായിരുന്നല്ലോ.. പിന്നെ എങ്ങനെ വലുതായപ്പോ നീ എന്റെ പുറകെ ആയി..? " അവൾ അവന്റെ നെറ്റിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് വന്നു പെട്ടെന്നു കവിളിനു കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു..

"ആൻസർ ഈസ്‌ സിമ്പിൾ.. അന്ന് നീ ഇങ്ങനൊന്നും ആയിരുന്നില്ല.. തടിച്ചുരുണ്ടു ഒരു ആനക്കുട്ടി പോലെ ഉണ്ടാരുന്നു.. അപ്പൊ എനിക്ക് അറിയില്ലായിരുന്നു വലുതാകുമ്പോൾ നീ ഇത്ര നല്ലൊരു ഫിഗർ ആയി മാറുമെന്ന്.. അന്നത്തേതു വെച്ചു നീ ഇപ്പൊ ഒരു ആഫ്രിക്കൻ ആനയായിരുന്നു ആവേണ്ടത്..ഇത്രേം ബ്യൂട്ടിയും സ്ട്രക്ചറുമൊക്കെ വെക്കുമെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ നിന്റെ പുറകീന്ന് മാറുകയേ ഇല്ലായിരുന്നു..എപ്പോഴേ നിന്നെ വളച്ചൊടിച്ചേനേ മോളെ.... " "ആനക്കുട്ടി നിന്റെ മറ്റവൾ.. ആ സാനിയ.. പോയി വിളിയെടാ.. എന്ത് പറഞ്ഞാലും അവന് വേണ്ടത് ബോഡിയും സ്ട്രക്ചറും ഫിഗറുമൊക്കെയാ.. വൃത്തികെട്ടവൻ. " അവൾക്ക് ദേഷ്യം വന്നിരുന്നു.. മുഖം തിരിച്ചു കളഞ്ഞിട്ടു അവന്റെ ദേഹത്തുന്ന് എഴുന്നേറ്റു മാറാൻ ഒരുങ്ങിയതും അവൻ അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് തന്നെ വലിച്ചിട്ടു.. അവൾ എന്തെങ്കിലും ഒന്ന് പറയുകയോ വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് മുൻപേ അവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു അവളുടെ മുഖം തന്റെ മുഖത്തേക്ക് താഴ്ത്തിയിരുന്നു.. അവൾക്ക് കാര്യം മനസ്സിലായി..വേഗം മുഖം വെട്ടിക്കാൻ നോക്കി.. പക്ഷെ അപ്പോഴേക്കും തന്റെ ജീവൻ ഒളിഞ്ഞിരിക്കുന്ന ആ ചോര ചുണ്ടുകളെ അവൻ കവർന്നെടുത്തു കഴിഞ്ഞിരുന്നു..

ആദ്യം അവൾ വിടെന്നുള്ള അർത്ഥത്തിൽ അവന്റെ നെഞ്ചിനിട്ടു രണ്ടു കുത്ത് കൊടുത്തെങ്കിലും പിന്നീട് അവൾ അടങ്ങി..അവളും ആ ചുംബനത്തിൽ ലയിച്ചു പോയിരുന്നു..ദീർഘ നേരം കഴിഞ്ഞതും അവൻ കിതച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു.. പക്ഷെ അപ്പോഴേക്കും അവളാ ചുണ്ടുകളെ ഏറ്റെടുത്തിരുന്നു..കുറച്ച് നിമിഷം കടന്നു പോയി..ശ്വാസം നിലച്ചു പോകുമെന്ന് തോന്നിയപ്പോഴാണ് അവൾ അവന്റെ ചുണ്ടുകളെ അടർത്തിയത്.. രണ്ടുപേരും വിയർത്തിരുന്നു. അവൾ തളർച്ചയോടെ അവന്റെ ചുമലിലേക്ക് മുഖം ചായിച്ചു.. "ഒരൊറ്റ കിസ്സിൽ ഇങ്ങനെ തളർന്നാൽ എങ്ങനെയാ മോളെ.. ഇനി അങ്ങോട്ട്‌ എന്തൊക്കെ കിടക്കുന്നു.. " അത് കേട്ടതും അവളൊരു ചിരിയോടെ മുഖം അവന്റെ ചുമലിലേക്ക് പൂഴ്ത്തി കളഞ്ഞു.. അവൻ അപ്പൊത്തന്നെ ഉറങ്ങിക്കോന്നുള്ള അർത്ഥത്തിൽ അവളെ ചുറ്റി പിടിച്ചു..അത് മനസ്സിലാക്കിയ പോൽ അവൾ മുഖം ഉയർത്തി അവൾക്ക് ഏറ്റവും ഇഷ്ടമുള്ള അവന്റെയാ നുണക്കുഴി കവിളിലും നെറ്റിയിലും ഓരോ മുത്തം കൊടുത്തിട്ടു അവന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നു..

അവന്റെ ഒരു കൈക്ക് ഒപ്പം മറ്റേ കയ്യും അവളെ വട്ടം ചുറ്റി.. പരസ്പരം ചൂടെറ്റ് എപ്പോഴേ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി.. *** "ഇതെങ്ങോട്ടാ ഇത്ര നേരത്തേ.. " രാവിലെ അവൾ കോഫിയുമായി വരുമ്പോഴേക്കും അവന്റെ കുളി മാത്രമല്ല, ഒരുക്കവും കഴിഞ്ഞിരുന്നു..അത് കണ്ടു അവൾ കോഫി അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.. "കോളേജിലേക്ക്...അല്ലാതെ എങ്ങോട്ട്..നിനക്ക് കോളേജുo കാര്യങ്ങളൊന്നും വേണ്ടാന്ന് പറഞ്ഞിട്ട് എനിക്കങ്ങനെ പറ്റുമോ..?" അവൻ കോഫി വാങ്ങിച്ചു ഒരു കവിൾ കുടിച്ചു.. "രാവിലെതന്നെ നുണ പറയാതെ അമൻ..ഒമ്പതരയ്ക്ക് തുടങ്ങുന്ന കോളേജിനു ഇവിടുന്നു പത്തരയ്ക്ക് ഇറങ്ങുന്ന നീയാ ഈ പറയുന്നത്..വിശ്വസിക്കാൻ വേറെ ആളെ നോക്ക്...എങ്ങോട്ടാ..വേഗം പറഞ്ഞോ..ഇന്നും മാച്ച് ഉണ്ടോ..? " "ഇല്ലാ...വേറൊരു കാര്യത്തിന് പോകുവാ..വന്നിട്ട് പറയാം.. " അവൻ രണ്ടു കവിൾ കൂടെ കുടിച്ചിട്ട് കപ്പ് അവളുടെ കയ്യിൽ എടുത്തു.. "ഇന്നും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നിക്കില്ലല്ലോ..അതോണ്ട് ഇത് മുഴുവനും കുടിച്ചിട്ട് പോയാൽ മതി.. "

അവൾ കപ്പ് വീണ്ടും അവന് കൊടുക്കാൻ ഒരുങ്ങിയതും അവൻ അത് തടഞ്ഞു അവളുടെ കയ്യിൽ തന്നെ പിടിപ്പിച്ചു.. "ബാക്കി നീ കുടിച്ചോ..ഭർത്താവ് കുടിച്ചതിന്റെയും കഴിച്ചതിന്റെയും ബാക്കി ഭാര്യയ്ക്ക് ഉള്ളതാണെന്നല്ലേ.. എന്നുവെച്ചാൽ എന്റേത് നിനക്ക് ഉള്ളതാ..ഞാൻ പകുതിയാക്കുന്നത് ഒക്കെ മുഴുവൻ ആക്കേണ്ടതു നിന്റെ ജോലിയാ...സോ കുടിക്ക് ഭാര്യേ..ഞാൻ പോയിട്ട് വരാം.." അവൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. "എങ്ങോട്ടേക്കാണെന്ന് പറഞ്ഞിട്ട് പോടാ.. " അവൻ ഫോണും കീയും എടുത്തു റൂമിന് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയതും അവൾ മുഖം ചുളിച്ചോണ്ട് അരികിലേക്ക് ചെന്നു.. "വന്നിട്ട് പറയാമെന്നല്ലേ പറഞ്ഞത്.. ദൂരെക്കൊന്നും അല്ല..അടുത്തേക്കാ.. ഇപ്പൊ ഏഴര..ഒരു എട്ടരയ്ക്കുള്ളിൽ എത്തും.. കഴിക്കാൻ കാത്ത് നിക്കണ്ട...ഡാഡ്ന്റെയും മമ്മയുടെയും ഒന്നിച്ചിരുന്നു കഴിച്ചോ..ഞാൻ ചിലപ്പോ പുറത്തുന്ന് കഴിക്കും.. " അവൻ അവളുടെ കവിളിൽ തട്ടി.. അവൾ ശെരിയെന്ന് തലകുലുക്കി..

അവൻ പോയതും അവൾ കിച്ചണിലേക്ക് ചെന്നു പൗലോസ് ചേട്ടന്റെ ഒപ്പം ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ കൂടി.. മുംതാസ് കിച്ചണിലേക്ക് വന്നെങ്കിലും അവൾ മുംതാസ്നെ ഒരൊറ്റ ജോലി പോലും ചെയ്യാൻ സമ്മതിച്ചില്ല.. ഉമ്മ പോയി അവിടിരുന്നോന്നും പറഞ്ഞിട്ട് വന്നപോലെ തന്നെ മുംതാസ്നെ ഹാളിലേക്ക് പറഞ്ഞയച്ചു.. പുറത്ത് പോകാൻ ഉള്ളത് കാരണം താജുദീൻ വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നു..ഒപ്പം മുംതാസും ഇരുന്നു.. മുംതാസ് വിളമ്പാൻ തുടങ്ങിയതും അവൾ വേഗം വന്നു രണ്ടുപേർക്കും വിളമ്പി കൊടുത്തു...മുംതാസ് ഒരു പ്ലേറ്റ് അവൾക്കും എടുത്തു വെച്ച് അവളോടും ഇരിക്കാൻ പറഞ്ഞു.. അവനും അതുതന്നെയാണ് പറഞ്ഞത്..ഉപ്പാക്കും ഉമ്മാക്കും ഒപ്പം ഇരുന്നോ, തന്നെ കാത്ത് നിൽക്കണ്ടന്ന്..പക്ഷെ എന്തു കൊണ്ടോ അവൾക്ക് ഇരിക്കാൻ തോന്നിയില്ല..പുറത്തുന്ന് കഴിച്ചിട്ടേ വരൂന്ന് പറഞ്ഞാലും അവൻ കഴിക്കുന്നത് കുറവാണ്..എത്ര വൈകിയാലും വീട്ടിൽ വന്നു തന്നെ കഴിക്കും.ഇല്ലേൽ കഴിക്കാതിരിക്കും.. ഓരോന്ന് ഓർത്തതും അവൾക്ക് ഇരിക്കാൻ തോന്നിയില്ല..

"അമൻ ഇപ്പം വരും..ഞാൻ അവന്റൊപ്പം ഇരുന്നോളാo " എന്ന് പറഞ്ഞിട്ട് താജുദീനെയും മുംതാസ്നെയും ഒരുവിധം ഓക്കെ ആക്കി..താജുദീൻ ദൃതി ഉണ്ടെന്ന് പറഞ്ഞു വേഗം കഴിച്ചെണീറ്റിട്ട് പോയി.. മുംതാസും എണീറ്റു.. പുറത്ത് അവന്റെ വണ്ടി നിൽക്കുന്ന ശബ്ദം കേട്ടതും അവൾ വാതിൽക്കൽ ചെന്നു നോക്കി.. അവൻ എന്തിനാണെന്ന് പോയതെന്ന് കണ്ടതും അവൾ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി അവന്റെ അരികിലേക്ക് ഓടി.. തുടരും.. ആരും പേടിക്കണ്ട മക്കളെ.. താജ്ൻറെ ബർത്ത് ഡെയ് ഞാൻ മറന്നിട്ടൊന്നുമില്ല.. നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റോടെ തന്നെ കൊണ്ട് വരും ഞാൻ അവന്റെ ബർത്ത് ഡേയ്.. അപ്പൊ ഇനിയൊരു ട്വിസ്റ്റ്‌ കൂടെ..ഒപ്പം അല്പം റൊമാൻസ്, കളി, ചിരി.. അങ്ങനെ എൻഡിങ്ങിലേക്ക് കടക്കാം കേട്ടോ.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story