ഏഴാം ബഹർ: ഭാഗം 87

ezhambahar

രചന: SHAMSEENA FIROZ

 "എന്താടി കാര്യം.." "അത് അമൻ...മുന്ന വിളിച്ചിരുന്നോ നിനക്ക്..? " "ഇല്ല...എന്തേ..? " "ഇല്ലേ..എടാ..എനിക്ക് ആകെ ടെൻഷൻ ആകുന്നു..ഇപ്പൊ രണ്ടു മൂന്നു ദിവസമായി അവനെ വിളിച്ചിട്ട് കിട്ടുന്നില്ല..ഇങ്ങോട്ട് വിളിക്കുന്നുമില്ല അവൻ.. ഓൺലൈനിലും കാണുന്നില്ല.. രാവിലെ വീട്ടിൽ പോയപ്പോ നുസ്രയും പറഞ്ഞു ഇത്.. ഇപ്പൊ വിളിച്ചാലും മെസ്സേജ് അയച്ചാലുമൊന്നും അവനെ കിട്ടുന്നില്ലന്ന്..നേരത്തെ അവിടെന്ന് വന്നപ്പോഴേ നിന്നോട് ഇത് പറയണമെന്ന് കരുതിയതാ.. പിന്നെ രാത്രി വരെ നോക്കാമെന്നു കരുതി..ചിലപ്പോ അവന്റെ കാളോ മറ്റും വരുകയാണെങ്കിലോ.. ഇതിപ്പോ നുസ്ര വിളിച്ചിരുന്നു എനിക്ക്..മുന്നയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പറഞ്ഞിട്ട്.. അവൾ ആകെ ടെൻഷനിലാ..എനിക്കും വല്ലാതെ പേടി തോന്നുന്നു..അവിടെ ഒറ്റയ്ക്ക് അല്ലേ അവൻ..എന്താ ഏതാന്നൊക്കെ ഇപ്പൊ എങ്ങനെയാ ഒന്ന് അറിയുക.." പറയുന്നതിനൊപ്പം അവളുടെ കണ്ണ് നിറയാൻ തുടങ്ങി..അത് ശെരിയാണല്ലോന്ന് അവനും ഓർത്തു..ഇപ്പൊ കുറച്ച് ദിവസമായിട്ട് അവന്റെ വിവരങ്ങൾ ഒന്നുമില്ല..ഇല്ലേൽ എത്ര തിരക്ക് ആണേലും ഒരുദിവസം തന്നെ രണ്ടു മൂന്നുവട്ടമൊക്കെ തനിക്കും അവൾക്കും മാറി മാറി വിളിക്കും.

അങ്ങനെയുള്ള അവനാ.. ഇപ്പോൾ ഇതെന്തുപറ്റി..?? അവൾ പറഞ്ഞത് കേട്ടും ഉള്ളിൽ വരുന്ന ഓരോ ചിന്തകളുമൊക്കെയായി അവനും ടെൻഷൻ കയറി..പക്ഷെ അത് അവളുടെ മുന്നിൽ കാണിച്ചില്ല.. "എടീ..അവിടെ അവന്റെ അവസ്ഥ നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ..? അധികമായി ഫോൺ യൂസ് ചെയ്യാൻ പറ്റില്ല അവന്.. അതിനൊക്കെ ഓരോ ടൈം ഉണ്ട് അവിടെ..ആ ടൈം കിട്ടുന്നത് അവൻ റൂമിൽ എത്തുമ്പോഴാ.. റൂമിലാണേൽ നെറ്റ് വർക്കും കുറവാ..അത് അവൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട്..ഇത്ര ചെറിയ കാര്യങ്ങൾക്കൊക്കെ ഇങ്ങനെ ടെൻഷൻ ആവുന്നത് എന്തിനാ നീ..ഇത് പോലുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളും പറഞ്ഞു കരഞ്ഞു നിലവിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ഞാൻ നിന്നോട്.. അവന് എന്ത് ഉണ്ടാവാനാ ലൈല.. കൊച്ചു കുഞ്ഞ് ഒന്നുമല്ല അവൻ.. അവനെ സൂക്ഷിക്കാൻ അവന് അറിയാം..ഇനിയും നിന്നു കരയാനാണ് ഭാവമെങ്കിൽ ഇവിടെ തന്നെ നിന്നോ..ഞാൻ അകത്തേക്ക് പോകുവാ..നല്ല ഉറക്കം വരുന്നുണ്ടെനിക്ക്.."

അവൻ മുറിയിലേക്ക് നടന്നു. അവളും വരുമെന്നാണ് അവൻ കരുതിയത്..പക്ഷെ അവൾ വന്നില്ല.. അവിടെത്തന്നെ നിന്നു കളഞ്ഞു.. "എടീ...വരുന്നില്ലേ...? " അവൻ തിരിഞ്ഞു നിന്നവളെ വിളിച്ചു..അവൾ ഉവ്വെന്ന് തലയാട്ടി... "എന്നാൽ വാ..വന്നിട്ട് ഒന്നു ഫ്രഷ് ആവ്..അപ്പോൾത്തന്നെ പകുതി ടെൻഷൻ മാറി കിട്ടും...ഞാൻ കാര്യമാ പറഞ്ഞത്..നല്ല ഉറക്കം വരുന്നുണ്ടെനിക്ക്..നീ വേഗം കുളിച്ചിട്ടു വാ..എനിക്ക് ലൈറ്റ് ഓഫ് ചെയ്യണം..അല്ലാതെ തന്നെ ടെൻഷനിലാ നീ..വേണ്ടാത്ത ചിന്തയെ ഉള്ളു ഇപ്പൊ നിന്റെ മനസ്സിൽ..അതിന്റെ ഇടയിൽ ലൈറ്റും ഓഫ് ചെയ്തു ഞാൻ അങ്ങ് ഉറങ്ങിയാൽ പിന്നെ നീ പേടിച്ചോണ്ട് കിടക്കേനണ്ടി വരും..രാവിലെ ആയാലും ഉറക്കം വരില്ല നിനക്ക്..അതുകൊണ്ടാ പറയുന്നത്..വെറുതെ ഓരോന്നോർത്ത് നിക്കാതെ വേഗം പോയി വാ..." ഒടുക്കം അവൻ തന്നെ അവളെ ഉന്തി തള്ളിക്കൊണ്ട് മുറിയിലേക്ക് കൊണ്ട് വന്നു..എന്നിട്ടും അവൾക്ക് ഒരു ഉഷാർ ഇല്ല..ഒന്നു എബിക്ക് വിളിച്ചു നോക്കിയാലോ അല്ലേൽ മുന്നയുടെ ഉമ്മാക്ക് വിളിച്ചു നോക്കിയാലോ എന്നൊക്കെ ഓരോന്നു പറയുന്നുണ്ട്..അവൻ പക്ഷെ ഒന്നിനും സമ്മതിച്ചില്ല.. ആദ്യം നല്ല പോലെ ഒന്നു ഉറങ്ങണം,, അതിന് നീ കുളിച്ചിട്ടു വാന്നും പറഞ്ഞു

ഒരു ടൗവലും മാറ്റാനുള്ള ഡ്രസ്സും എടുത്തു കൊടുത്തിട്ടു അവളെ ബാത്‌റൂമിലേക്ക് കയറ്റുന്ന ജോലിയും അവൻ തന്നെ ചെയ്തു.. അവളോട്‌ അങ്ങനൊക്കെ പറഞ്ഞെങ്കിലും അവന്റെ ഉള്ളിലും ഒരു സമാധാന കുറവ് ഉണ്ടായിരുന്നു.. എബിക്കോ മുന്നയുടെ ഉമ്മാക്കോ വിളിച്ചാൽ നുസ്ര പറഞ്ഞതേ അവരും പറയുള്ളു.. അത് അവളുടെ ടെൻഷൻ വർധിപ്പിക്കും.. അതുകൊണ്ടാ ഒന്നു വിളിച്ചു നോക്കിയാലോന്ന് അവൾ പറഞ്ഞപ്പോൾ അവളെ തടഞ്ഞത്.. അവൻ ആകെ അസ്വസ്ഥതയോടെ ഫോൺ എടുത്തു ബെഡിലേക്ക് ഇരുന്നു.. മുന്നയുടെ നമ്പറിലേക്ക് കാൾ ചെയ്യുകയും മെസ്സേജ് ചെയ്യുകയുമൊക്കെ ചെയ്തു..പക്ഷെ നിരാശ മാത്രമായിരുന്നു ഫലം... ** "എന്താടി...ഇതുവരെ മാറിയില്ലേ നിന്റെ ടെൻഷൻ.." രാവിലെ കോഫിയുമായി വരുമ്പോഴും അവളുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നിരുന്നു..അത് കണ്ടു കോഫി അവളുടെ കയ്യിന്ന് വാങ്ങിച്ചു കൊണ്ട് അവൻ ചോദിച്ചു..അവളൊന്നും മിണ്ടിയില്ല..ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു.. "നിന്നോട് ഞാൻ രാത്രിയിൽ എന്താ പറഞ്ഞത്..മറന്നോ നീ അതൊക്കെ..?"

"ഇല്ല..പക്ഷെ നിന്നെപ്പോലെ സമാധാനിക്കാൻ എനിക്ക് കഴിയുന്നില്ല..എനിക്ക് എന്നല്ല..ഒരു പെണ്ണിനും കഴിയില്ല..നിങ്ങൾ ആണുങ്ങൾ വീട്ടീന്ന് ഇറങ്ങി പോയി തിരിച്ചു വീടെത്തുന്നതു വരെ ആധിയാ ഞങ്ങൾടെ ഉള്ളിൽ.. വരുന്ന നേരം ആയിട്ടും കാണാതിരുന്നാൽ.. വിളിക്കുന്ന നേരം ആയിട്ടും വിളിക്കാതെ ഇരുന്നാൽ.. ആ നേരം ഞങ്ങള് അനുഭവിക്കുന്ന ടെൻഷൻ എത്രയാണെന്ന് പറഞ്ഞാൽ നിങ്ങക്ക് മനസ്സിലാവില്ല... നിങ്ങക്കൊക്കെ എന്തേലും പ്രോബ്ലം വരുമ്പോൾ ആരും ശല്യപ്പെടുത്താതെ നിക്കാൻ വേഗം ഫോൺ സ്റ്റിചഡ് ഓഫ് ചെയ്തു വെച്ചാൽ മതി..ഒരു വിവരവും ഇല്ലാതെ ആകുമ്പോൾ ഇവിടെ കിടന്നു തീ തിന്നുന്നത് ഞങ്ങൾ ആണല്ലോ..നിങ്ങൾ ആണുങ്ങളെ പോലെ ഉറച്ച മനസ്സോ എല്ലാം നേരിടാനുള്ള ശക്തിയോ ഒന്നും ഞങ്ങൾക്ക് ഇല്ല..നുസ്ര ഇന്നലെ രാത്രി വിളിച്ചു പറയുകയും കരയുകയുമൊക്കെ ചെയ്തപ്പോൾ പോയി കിട്ടിയ സമാധാനമാ.. ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല..നീ തന്നെ ഒന്നു നോക്ക്..നീ ഒന്നു പുറത്ത് പോയി കഴിഞ്ഞു നിന്നെ ഒന്നു വിളിച്ചിട്ട് കിട്ടിയില്ലേൽ ഞാൻ എന്തുമാത്രം ടെൻഷൻ അനുഭവിക്കാറുണ്ട്..

അപ്പൊ അങ്ങകലെ അധികം പരിചയമില്ലാത്ത ഒരു സ്ഥലത്ത് പരിചയമില്ലാത്ത ആൾക്കാരുടെ ഒന്നിച്ച് നിൽക്കുന്ന അവൻ ഒരു നേരം വിളിച്ചില്ലങ്കിൽ ഉണ്ടാകുന്ന അവളുടെ അവസ്ഥ എന്തായിരിക്കും..ഒന്നു ഓർത്ത് നോക്കിയേ നീ..? " അവൾ വല്ലാതെ ആകുലതപ്പെട്ടു കൊണ്ട് പറഞ്ഞു.. "അപ്പൊ നിങ്ങൾ പെണ്ണുങ്ങൾക്ക്‌ മാത്രേ ഉള്ളു ടെൻഷൻ.. നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ ഞങ്ങൾ ആണുങ്ങൾ ടെൻഷൻ അടിക്കാറില്ലേ..എന്താ നീ പറഞ്ഞതിന്റെ അർത്ഥം..ഞങ്ങളു ബോയ്സ്നു ഇമോഷൻസ് ഒന്നും ഇല്ലെന്നോ..ആരോടും സ്നേഹം ഇല്ലെന്നോ.. പറയെടി..? " അവൻ കയ്യിലെ കോഫി കുടിക്കാതെ തന്നെ ടേബിളിലേക്ക് വെച്ചു.. "അമൻ...ഞാൻ അങ്ങനെയല്ല.. അങ്ങനൊന്നും ഉദ്ദേശിച്ചിട്ട് പറഞ്ഞതല്ല.. സങ്കടം കൊണ്ടാ.. മുന്നയുടെ വിവരം ഒന്നുമില്ലന്ന് പറഞ്ഞു ഞാൻ ഇവിടെ ടെൻഷൻ അടിക്കുമ്പോൾ നീ ഇത്രേം കൂൾ ആയിട്ട് നിക്കുന്നതും സംസാരിക്കുന്നതും കണ്ടു പറഞ്ഞതാ.. " അവളുടെ ഒച്ച താണിരുന്നു.. ഒപ്പം കണ്ണും നിറഞ്ഞു പോയി.. "ഓഹോ..അങ്ങനെ..അപ്പൊ ഞാൻ എന്ത് വേണമെന്നാ ഇപ്പൊ..

അവനെ വിളിച്ചിട്ട് കിട്ടുന്നില്ലന്നും പറഞ്ഞിട്ട് നെഞ്ചത്തടിച്ചു കരയണമോ.. അതോ അവന്റെ ഡീറ്റെയിൽസും ഫോട്ടോയും വെച്ചു അവൻ മിസ്സിംഗ്‌ ആണ്, കണ്ടു കിട്ടുന്നവർ കോൺടാക്ട് ചെയ്യണമെന്ന് പറഞ്ഞിട്ട് എന്റെ നമ്പറും വെച്ചു പത്രത്തിൽ പരസ്യം കൊടുക്കണമോ..? " "നീ...നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..അപ്പൊ നിനക്കൊരു വിഷമവുമില്ലേ അവന്റെ വിവരമൊന്നും ഇല്ലാഞ്ഞിട്ട്..? " "ഇല്ലല്ലോ..ഞാൻ എന്തിനാ വിഷമിക്കുന്നത്..അഥവാ വിഷമിക്കണമെന്ന് ഉണ്ടെങ്കിൽ തന്നെ എന്റേതും ചേർത്തു നീ വിഷമിക്കുന്നുണ്ടല്ലോ.. തത്കാലം ഇപ്പൊ അതൊക്കെ മതി.. " "നിനക്ക് എങ്ങനെ ഇങ്ങനൊക്കെ സംസാരിക്കാൻ കഴിയുന്നു.. അപ്പൊ നിനക്ക് അവനോട് ഒരു സ്നേഹവുമില്ലേ.. കാണിച്ചോണ്ടിരുന്ന സ്നേഹമൊക്കെ അഭിനയമായിരുന്നോ..നിന്റെ മനസ്സ് ഇത്രക്കും ഉറച്ചതാണോ അമൻ.. ഹൃദയത്തിനു പകരം കരിങ്കല്ല് ആണോ നിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്നത്.. " അവന്റെയാ നിസ്സാര ഭാവവും സംസാരവുമെല്ലാം അവളെ ഞെട്ടിപ്പിച്ചു കളഞ്ഞിരുന്നു.. മുന്നിൽ നിൽക്കുന്നത് തന്റെ അമൻ ആണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി അവൾക്ക്.. സങ്കടം മാത്രമല്ല..ദേഷ്യവും വന്നിരുന്നു..അവനെ കടിച്ചു മുറിച്ചു കൊല്ലാനുള്ള ദേഷ്യം..

അവന്റെ കോളറിൽ കുത്തി പിടിച്ചു നിന്നു അലറി കരഞ്ഞു കൊണ്ട് ചോദിച്ചു അവൾ ഓരോന്നും..അവൻ പക്ഷെ ഒന്നും മിണ്ടിയില്ല.. ശാന്തനായിരുന്നു..തികച്ചും ശാന്തൻ..മിഴികൾ താഴ്ത്തി അവളുടെ മുഖവും ആ ഭാവങ്ങളും അവളുടെ പ്രവർത്തികളും നോക്കി നിന്നു.. "പറ അമൻ..നിനക്ക് എങ്ങനെ കഴിയുന്നു ഇങ്ങനൊക്കെ ആവാൻ..? ഓരോ നേരത്ത് ഓരോ സ്വഭാവം കാണിക്കാൻ എങ്ങനെ കഴിയുന്നു നിനക്ക്..എനിക്ക് എന്താഗ്രഹം ഉണ്ടേലും സാധിച്ചു തരുമെന്നല്ലേ ഇന്നലെ പറഞ്ഞത്.. എനിക്ക് മുന്നയെ കാണണം..ഉടനെ കാണണം.. ഇപ്പൊത്തന്നെ പോകണം ബാംഗ്ലൂർക്ക്..കൊണ്ട് പോകണം നീയെന്നെ.. " ഒച്ച വെച്ചും കരഞ്ഞും അവൾ തളർന്നു പോയിരുന്നു.. തേങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ മുഖം മുട്ടിച്ചു നിന്നു.. "പോകാം..ഇപ്പൊത്തന്നെ പോകാം.. പക്ഷെ അവനെ കാണാൻ പറ്റുമോ എന്നറിയില്ല..കാരണം അവൻ ഫ്രീയാണോന്ന് എനിക്ക് അറിഞ്ഞൂടാ..ആദ്യം അതറിയണം.. അവനെ വിളിച്ചു നോക്കണം..നീ പോകണമെന്ന് പറഞ്ഞ സ്ഥിതിക്ക് നിന്നെ കൊണ്ട് പോകാതെ ഇരിക്കാൻ എനിക്ക് ആകില്ല...

അതുകൊണ്ട് ഞാൻ അവനെ ഒന്നു വിളിച്ചു നോക്കട്ടേ വന്നാൽ കാണാൻ പറ്റുമോന്ന് ചോദിച്ചിട്ട്.." അവൻ പറഞ്ഞു..അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല...മുഖം ഉയർത്തി അവനെ നോക്കി.. "അപ്പൊ...അപ്പൊ നീ അവനു വിളിച്ചിരുന്നോ...? വിളിച്ചിട്ട് കിട്ടിയോ നിനക്ക്..? " "ഇപ്പൊ ഈ ടെൻഷനും കരച്ചിലുമൊക്കെ മാറാൻ എന്താ വേണ്ടത്..അവന്റെ വിവരം അറിയണം..അത്രയല്ലേ ഉള്ളു.. എന്നാൽ കേട്ടോ.. അവന് നീ കരുതുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല.. ഒരു പ്രശ്നവും ഇല്ല അവിടെ..അവന്റെ ഫോൺ എന്തോ കംപ്ലയിന്റ് ആണ്.. അതുകൊണ്ടാ അങ്ങോട്ട്‌ കാൾ പോകാത്തതും അവന്റെ കാൾ ഇങ്ങോട്ട് വരാത്തതും..ഇതിന്റെ ഇടയ്ക്ക് ഒരു ദിവസം അവനെന്നെ വിളിച്ചിരുന്നു..അതു വേറെ ഒരു നമ്പറിൽ നിന്നാ..രാവിലെ എണീറ്റപ്പോഴാ എനിക്കാ നമ്പറിന്റെ കാര്യം ഓർമ്മ വന്നത്..വിളിച്ചു നോക്കിയപ്പോൾ കിട്ടി..ആദ്യത്തെ റൗണ്ടിൽ തന്നെ അവൻ കാൾ എടുത്തു..അന്നേരമാ അവൻ പറഞ്ഞത് ഫോൺ കംപ്ലയിന്റ് ആണെന്ന്.. രണ്ടു മൂന്നു ദിവസമായി ഫുൾ ബിസി ആയത് കൊണ്ടാണത്രേ ആരെയും വിളിക്കാൻ പറ്റാഞ്ഞത്..

ഞാൻ നുസ്രയുടെ കാര്യം പറഞ്ഞു.. നുസ്രയ്ക്ക് ഞാൻ വിളിച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട് അവൻ.. അവനെക്കാൾ ഏറെ അവളുടെ കാര്യം ഓർത്തിട്ടായിരുന്നില്ലേ നിനക്ക് ടെൻഷൻ..അവൻ വിളിച്ചിട്ട് ഉണ്ടാകും അവൾക്ക് ഇപ്പൊ.. മതിയോ ടെൻഷൻ മാറാൻ ഇത്രയും.. അതോ ഇനി വേറെന്തെങ്കിലും അറിയണോ..? " "സ..സത്യമാണോ നീ ഈ പറഞ്ഞത്.." "അല്ല..നുണ.. കല്ല് വെച്ച നുണ.. വിശ്വാസം വരുന്നില്ലേൽ ഇതാ എടുത്തു നോക്ക് കാൾ ലിസ്റ്റ്.. എന്നിട്ടും വിശ്വാസം ആയില്ലേൽ കാൾ റെക്കോർഡ് തന്നെ എടുത്തു നോക്ക്.. അവൻ സംസാരിച്ചതൊക്കെ കേൾക്കാം.. ഇനി ഞാൻ നുണ പറഞ്ഞതാണെന്ന് വേണ്ടാ.." അവൻ ടേബിളിൽ ഇരിക്കുന്ന തന്റെ ഫോൺ എടുത്തിട്ടു അവളുടെ കയ്യിൽ കൊടുത്തു.. "വേണ്ടാ..എനിക്ക് വിശ്വാസമാ.. " അവൾ കാൾ റെക്കോർഡ് നോക്കുന്നത് പോയിട്ട് കാൾ ലിസ്റ്റ് പോലും നോക്കിയില്ല..ഫോൺ അവന്റെ കയ്യിൽ തന്നെ കൊടുത്തു... "ആാാ...അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. നിനക്ക് എന്നെ വിശ്വാസം ഇല്ലാത്തതല്ലേ..എടുത്തു നോക്കടി...

നോക്കുന്നത് മാത്രം അല്ല.. അവന് വിളിച്ചും നോക്ക്.. വന്നാൽ കാണാൻ പറ്റുമോന്ന് ചോദിക്ക്.. അവനെ കാണാൻ പോകണ്ടേ നിനക്ക്.. " അവൻ വീണ്ടും ഫോൺ അവളുടെ കയ്യിൽ കൊടുക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു.. "വേണ്ടാ..ഒന്നും വേണ്ടാ..അവന് കുഴപ്പമൊന്നും ഇല്ലെന്നറിഞ്ഞല്ലോ.. അതുതന്നെ സമാധാനം.. ഞാൻ.. എനിക്ക് നിന്നെ വിശ്വാസമാ.. എന്നേക്കാൾ ഏറെ.. പക്ഷെ എനിക്ക് നിന്നെ മനസ്സിലാകുന്നതേയില്ല അമൻ.. എന്തിനാ ഇങ്ങനൊക്കെ.. തുടക്കത്തിൽ തന്നെ പറഞ്ഞാൽ മതിയായിരുന്നല്ലോ.. എന്നെ ഇത്രേം ഒച്ച എടുപ്പിക്കണമായിരുന്നോ.. കരയിപ്പിക്കണമായിരുന്നോ.. എന്തിനാ എപ്പോഴും ഇങ്ങനെ ചെയ്യണേ..കുഞ്ഞിലെ പോലെത്തന്നെ ഇപ്പോഴും ഞാൻ കരയുന്നത് കാണാനാണോ നിനക്ക് ഇഷ്ടം.. " "ആണ്..നീ കരയുന്നത് കാണാനാ എനിക്കിഷ്ടം..പക്ഷെ ഞാൻ കരയിപ്പിക്കുമ്പോൾ മാത്രം..അല്ലാതെ ഈ കണ്ണ് നിറയുന്നത് എനിക്കിഷ്ടമല്ല..അത് കാണുമ്പോൾ ദേഷ്യമാ വരാറ്... നിന്റെ കണ്ണ് നിറയ്ക്കുന്നവരുടെ തല എടുക്കാനുള്ള ദേഷ്യം.. "

അവൻ സ്നേഹത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു.. "പോടാ...എന്നെ കരയിപ്പിച്ചതിനൊക്കെ നാളെ നിന്നോട് എന്റെ മക്കള് കണക്ക് ചോദിക്കും..നോക്കിക്കോ.." അവൾ കുറുമ്പോടെ അവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്തിട്ടു ആ നെഞ്ചിൽ തന്നെ മുഖം അമർത്തി നിന്നു. "നിന്റെ മക്കൾ എന്റെ ആരാടി..? നീ ചുമ്മാ മലർന്ന് കിടന്നാൽ ഒന്നും മക്കൾ ഉണ്ടാകില്ല..അതിന് ഞാൻ കൂടെ വേണം...പിന്നെ നാളെ കണക്ക് ചോദിപ്പിക്കുന്ന കാര്യം പറഞ്ഞല്ലോ..അതിന് മക്കള് വേണം.. ആദ്യം നീ അതിനുള്ള ഏർപ്പാട് നോക്ക്..എന്നിട്ടു മതി വല്യ വായിൽ ഡയലോഗ് അടിക്കുന്നത് ഒക്കെ.. " "ഓ..പൊന്നു മോൻ അതിനുള്ള കാത്തിരിപ്പിൽ ആണല്ലേ..? അപ്പൊ നിന്നോട് കണക്ക് ചോദിക്കാൻ മക്കൾ ഒന്നും വേണ്ടാ..ഞാൻ തന്നെ മതി..നീ വിശന്നു വലഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ.. അതുകൊണ്ട് എത്രേം വേഗം നിന്റെ പട്ടിണി തീർത്തു തരാമെന്നു കരുതിയിരുന്നതായിരുന്നു ഞാൻ.. പക്ഷെ ഇനി അതില്ല.. നിന്റെ മൂക്കിൽ പല്ല് വരുന്നത് വരെ നിന്നെ ഈ നിൽപ് നിർത്തിക്കും ഞാൻ.. ഓരോന്നു കാണിച്ചും പറഞ്ഞും കൊതിപ്പിച്ചു കൊണ്ടേയിരിക്കും നിന്നെ..അതാ നിനക്കുള്ള ശിക്ഷാ..." അവൾ അവനെ പിടിച്ചു ഒരൊറ്റ തള്ള് വെച്ചു കൊടുത്തു..

"എടീ...എന്നാൽ നീ വിവരം അറിയും.. " "ഓ...ഇപ്പൊ അറിഞ്ഞിടത്തോളമൊക്കെ തന്നെ ധാരാളം..ഇനി നീ കൂടുതൽ അറിയിക്കാൻ നിക്കണ്ട..ഞാൻ താങ്ങില്ല..." അവൾ ഒന്നു സൈറ്റ് അടിച്ചു അവനെ കളിയാക്കി ചിരിച്ചോണ്ട് മുറിയിൽ നിന്നും പോയി.. എനിക്കും വരുമെടീ ഒരുദിവസം.. അന്ന് ശെരിയാക്കി തരാം ഞാൻ നിന്റെ ഈ അഹങ്കാരം... അവൾ പോകുന്നതും നോക്കി അവൻ വിളിച്ചു പറഞ്ഞു.. ** "ഇതെന്താ ഇവിടെ..? സനു..സനു എങ്ങാനും വിളിച്ചിരുന്നോ..? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..? " വീട്ടിൽ നിന്നും അതിവേഗത്തിൽ മുന്നോട്ടു കുതിച്ച അവന്റെ ജിപ്സിയിൽ അവളും ഉണ്ടായിരുന്നു..വണ്ടി തന്റെ വീടിനു മുന്നിൽ കൊണ്ട് വന്നു നിർത്തിയതു കണ്ടു അവൾ സംശയത്തോടെ അവനെ നോക്കി.. "വിളിച്ചിരുന്നു..സനു അല്ല..എബി.. എനിക്കും നിനക്കും വേണ്ടപ്പെട്ടവർ എത്തിയിട്ടുണ്ട്... കാണണ്ടേ നിനക്ക് അവരെ..എല്ലാ കണക്കുകളും തീർക്കണ്ടേ... " "അതിനാണോ ഇത്ര ദൃതി പിടിച്ചിട്ട് വന്നത്..? നീ വരുമ്പോഴേക്കും മുറ്റത്തു ഇറങ്ങി നിൽക്കാൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിന്റെ കയ്യിൽ സാധങ്ങൾ എന്തേലും കാണുമെന്ന്.. ഒന്നും പറയാതെ പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി കൊണ്ട് വന്നത് ഇതിനാണോ..? ഇങ്ങോട്ടേക്കാണോ..?

ഉമ്മാനോട് ഒന്നു പറഞ്ഞിട്ട് കൂടിയില്ല.. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടിരുന്നോന്നും അറിയില്ല.. ഇതിപ്പോ എന്നെ അവിടെ കാണാഞ്ഞാൽ ടെൻഷൻ ആവൂലെ.." "അതൊന്നും ഓർത്ത് നീ പേടിക്കണ്ട..മമ്മയ്ക്ക് ഞാൻ മെസ്സേജ് ചെയ്തിട്ടുണ്ട്.. ഇവിടേക്കാണെന്ന് പറഞ്ഞിട്ടില്ല.. ഞാനും നീയും ടൗണിൽ ഉണ്ടെന്നാ പറഞ്ഞത്..ഇവിടെയാണെന്ന് പറഞ്ഞാൽ മമ്മ ഡാഡ്നെ അറിയിക്കും..പിന്നെ ഇത്ര ദൃതിപ്പെട്ടു കൊണ്ട് വന്നത് എന്തിനാന്ന് ചോദിച്ചാൽ ചെയ്യാനുള്ളത് അപ്പപ്പോൾ തന്നെ ചെയ്യണം.. ഒന്നും പിന്നത്തേക്ക് മാറ്റി വെക്കുന്നത് എനിക്കിഷ്ടമല്ല..നീ ഇറങ്ങ്.. എന്നിട്ടങ്ങോട്ട്‌ ചെല്ല്.. ഞാൻ വരാം.." അവൻ അവളെ വീടിനകത്തേക്ക് പറഞ്ഞയച്ചു..പ്രതീക്ഷിച്ച കാഴ്ച തന്നെയാണ് കയറുമ്പോൾ അവൾ കണ്ടത്.. സജാദും ആസിഫും സോഫയിൽ ഇരുന്നു കാലുകൾ മുന്നിലുള്ള ടേബിളിൽ കയറ്റി വെച്ചിട്ടുണ്ട്.. അവർക്ക് മുന്നിൽ മദ്യം വിളമ്പി കൊടുത്തു കൊണ്ട് ആ സ്ത്രീയും.. മൂവരുടെയും സംസാര വിഷയം അവൾ തന്നെയായിരുന്നു.. പറയുന്നത് മുഴുവൻ പകയുടെ കണക്ക്.. എല്ലാം കേട്ടു കൊണ്ട് അവളൊരു പുച്ഛം കലർന്ന ചിരിയോടെ അവർക്ക് മുന്നിലേക്ക് നടന്നടുത്തു.. "നൂറു ആയുസ്സ് ആണല്ലോടീ നിനക്ക്.. പറഞ്ഞു നാവ് എടുത്തില്ല..

അപ്പോഴേക്കും എഴുന്നള്ളത്ത് നടത്തിയല്ലോ..കണ്ടോടീ നീ.. നീയും നിന്റെ ആ മറ്റവനും കൂടി ജയിലിൽ ആക്കിയതല്ലേ.. ഈ ജന്മത്തിൽ ഇവർ പുറം ലോകം കാണില്ലന്ന് കരുതിയല്ലേ നീ..ഇപ്പൊ നോക്കടി.. പുഷ്പം പോലെ ഇറങ്ങി വന്നത് കണ്ടോ നീ...കൺകുളിർക്കെ കാണാടി നീയെന്റെ മക്കളെ.. അല്ല.. നിന്റെ കാലൻമാരെ.. " അവളെ കണ്ടതും ആ സ്ത്രീ എരിയുന്ന പകയോടെ പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല.. അപ്പോഴും ഒരു ചിരിയോടെ തന്നെ നിന്നു.. "നിന്നെ ഒന്നു വിശദമായി കാണാൻ ഇരിക്കുകയായിരുന്നു ഞങ്ങൾ.. ഏതായാലും കൃത്യ സമയത്താ നീ വന്നത്..അങ്ങോട്ട്‌ വരാൻ ഇരിക്കുന്ന ഞങ്ങടെ ജോലി നീ ഇങ്ങോട്ട് വന്നു എളുപ്പമാക്കി തന്നു..എന്ത് കരുതിയടീ പുല്ലേ നീ..ഈ ജന്മം മുഴുവനും ഞാനാ ഇരുട്ടറയിൽ കഴിയുമെന്നോ..? എന്നെയും ഇവനെയുമൊക്കെ തകർത്തിട്ട് നിനക്ക് ഇവിടെ സുഖമായി ജീവിക്കാമെന്നോ..നിന്റെ തന്തയെയും തള്ളയെയും കുഴി കുത്തി മൂടിയത് പോലെ നിന്നെയും പണ്ടേയ്ക്ക് പണ്ടേ കുഴി കുത്തി മൂടെണ്ടതായിരുന്നു..

പിന്നെ നീ എങ്ങാനും ചത്ത്‌ തുലഞ്ഞു പോയാൽ നിന്റെ പേരിലുള്ള സ്വത്തും അതോടെ തുലഞ്ഞു പോകുമെന്ന് കരുതിയിട്ടാ വെറുതെ വിട്ടത്..ഇനിയിപ്പോ ആ സ്വത്തിന്റെ പേരിൽ നിന്റെ ജീവൻ ബാക്കി വെക്കേണ്ട കാര്യമില്ല.. എല്ലാം നീ തന്നെ കയ്യടിക്കിയില്ലേ.. വിടില്ലടീ നിന്നെ..ജീവിക്കാൻ പോയിട്ട് ജീവനോടെ ഇരിക്കാൻ പോലും സമ്മതിക്കില്ല നിന്നെ ഞാൻ..എല്ലാ കണക്കും ഇന്നത്തോടെ തീരണം..തീർക്കും ഞാൻ.." സജാദ് മുന്നിലെ ടേബിൾ ചവിട്ടി നീക്കി എഴുന്നേറ്റു അവളെ കടിച്ചു കീറാനുള്ള പകയോടെ പറഞ്ഞു.. ആസിഫും അവനൊപ്പം തന്നെ എഴുന്നേറ്റു അവളുടെ മുന്നിലേക്ക് വന്നു നിന്നിരുന്നു.. "അതേടാ..ഇന്നത്തോടെ തീരണം എല്ലാം കണക്കും..തീർന്നില്ലേൽ തീർക്കണം..അതിനാ ഞാനും വന്നിരിക്കുന്നത്..പക്ഷെ എന്റെ കണക്കിൽ ഒരു വിധിയേയുള്ളൂ.. മരണ വിധി.. നിന്റെയൊക്കെ മരണം..അത് മാത്രമാ എന്റെ കണക്ക്..അതിൽ കുറഞ്ഞത് ഒന്നും ഞാൻ നിനക്കായ്‌ കുറിച്ച് വെച്ചിട്ടില്ല..ഇന്നത്തോടെ നിലം പതിക്കണം..ഇനി ഈ ഭൂമിക്കൊരു ശാപമായി വേണ്ടാ നീയൊന്നും... ഉണ്ടാകാൻ പാടില്ല ഈ ലോകത്ത് നീ.." അവളുടെ കണ്ണുകളിൽ കനൽ എരിയുകയായിരുന്നു.. അവന്റെയൊക്കെ മരണം കൊണ്ട് മാത്രം കെടുന്ന കനൽ..

"മരണമോ..ഞങ്ങൾക്കോ..അതും നീ വിധിക്കുന്ന മരണം...ഹഹഹാ... മരണം ആർക്കാണെന്ന് നമുക്ക് കാണാമെടി.. നിന്നെ ഒന്നു മോഹിച്ചതിനല്ലേ..നിന്റെ ദേഹത്ത് ഞാനൊന്നു തൊട്ടതിനല്ലേ അവൻ ഇഞ്ച ചതയ്ക്കുന്നത് പോലെ എന്നെ ചതച്ചിട്ടതും ഇത്രേം കാലം ആ ഇരുമ്പ് അഴിക്കുള്ളിൽ കിടത്തിയതും..അതിന് ഞാൻ അവന് കൊടുക്കുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ നിനക്ക്.. നിന്നെയാ കൊടുക്കുന്നത്..ചത്ത്‌ മരവിച്ചു കിടക്കുന്ന നിന്നെ.. നിന്റെ ജഡം..ഞാൻ കടിച്ചു പറിച്ചു എടുത്തു വികൃതമാക്കി കിടത്തുന്ന നിന്റെ ജഡം..അതാ ഞാൻ അവന് നൽകുന്ന സമ്മാനം...ഫ്രഷ് ആയിരിക്കുമ്പോൾ കിട്ടണമെന്നാ കരുതിയത്..ഇതിപ്പോ ഏതായാലും അവൻ നിന്റെ ദേഹത്തേക്ക് ഇറങ്ങിയിട്ടുണ്ടാകും.. എന്നാലും കുഴപ്പമില്ല..ആ പഴയ അഴകിനും മേനിക്കുമൊന്നും ഒരു കുറവുമില്ല നിനക്ക്..ഇല്ലെന്നു മാത്രമല്ല..ഒന്നൂടെ തുടുത്തിട്ടുണ്ട് നീ.. സജാദേ..നിനക്ക് കണക്ക് തീർക്കാൻ താരാടാ ഞാൻ ഇവളെ..അതിന് മുന്നേ ഞാൻ എന്റെ കൊതി ഒന്നു തീർത്തോട്ടേ.." ആസിഫ് ചുവന്നു കുറുകിയ കഴുകൻ കണ്ണുകളോടെ അവളുടെ ഉടലാകെ കൊത്തി വലിച്ചു.. മുഖത്തു വഷള ചിരി നിറഞ്ഞു.. കൈ അവളുടെ ഇടുപ്പിൽ പിടിക്കാൻ ഉയർന്നു..

പക്ഷെ ആ കൈ അവളുടെ ദേഹത്ത് തൊട്ടില്ല..അതിന് മുന്നേ താജ് അവന്റെ കൈ തണ്ടയിൽ പിടുത്തമിട്ടു.. "എത്രവട്ടം പറഞ്ഞതാടാ ഞാൻ ഇവൾ ഇപ്പൊ ലൈല അല്ല,, ലൈലാ താജ് ആണെന്ന്..ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഇവളുടെ ദേഹത്ത് തൊടാൻ നിനക്കോ ഇവനോ കഴിയുമോ..? അതിന് അനുവദിക്കുമോ ഞാൻ..? " താജ് പിടിച്ച പിടിയാലെ തന്നെ ആസിഫ്ന്റെ കൈ തിരിച്ചു പിന്നിലേക്ക് വളച്ചു.. "ആാാാ... " ആസിഫ് വേദന കൊണ്ട് പുളഞ്ഞു.. "എടാ പന്ന മോനേ...ഇവിടെ വന്നു കളിക്കാൻ മാത്രം ആയോ നീ..? " സജാദ് അലറിക്കൊണ്ട് താജ്ൻറെ നേരെ പാഞ്ഞടുത്തു കൈ ഉയർത്തി വീശി..ആ ആടി മുഖത്തു പതിക്കുന്നതിന് മുന്നേ തന്നെ താജ് ആസിഫ്നെ വിട്ടു സജാദ്ന്റെ കൈ പിടിച്ചു വെച്ചിരുന്നു.. "അലറണ്ടാ മുത്തേ..പതുക്കെ പറഞ്ഞാൽ മതി..എനിക്ക് കേൾക്കാം..ചേട്ടൻ ഇവിടെ നിന്റെ തൊട്ടടുത്തു തന്നെ നിൽക്കുവല്ലേ.. ആ അതൊക്കെ പോട്ടേ..? ജയിൽ വാസമൊക്കെ എങ്ങനെ ഉണ്ടാരുന്നു.. സുഖകരമായിരുന്നില്ലേ..? കയറി വരുമ്പോൾ തന്നെയുള്ള സീൻ ശെരി അല്ലാത്തത് കാരണം അതിൽ കേറി ഇടപെടണ്ടി വന്നു.. ഈ വക വിശേഷങ്ങളൊന്നും ചോദിക്കാൻ പറ്റിയില്ല.. " താജ് പുച്ഛത്തോടെ സജാദ്ൻറെ കൈ വിട്ടു കളഞ്ഞു..

"നല്ല ഭാഷയിലാ പറയുന്നത്.. നിന്റെ വീട്ടിൽ കളിക്കുന്നത് പോലെ ഇവിടെ കളിക്കാൻ നിക്കല്ലേ നീ.. ഇവിടുന്ന് ജയിച്ചു പോകില്ല നീ.. അതിന് കഴിയില്ല നിനക്ക്.. അങ്ങനൊരു കരുതലും വേണ്ടാ. ഇത് സ്ഥലം വേറെയാ.. " ആസിഫ് ഭീഷണിയോടെ താജ്ൻറെ നേരെ വിരൽ ചൂണ്ടി.. "ഇവിടെ എന്നല്ല.. എവിടെ കളിച്ചാലും ഇവൻ ജയിക്കും.. എവിടെ പോയാലും വിജയം ഇവന്റെ ഒപ്പം ഉണ്ടാകും..അതാ ഇവൻ..താജ്..അമൻ താജ്.. നിനക്കൊന്നും ശെരിക്കറിയില്ലടാ ഇവനെ.. നീയൊക്കെ അറിയാൻ പോകുന്നതെ ഉള്ളു.. " ഇപ്രാവശ്യം ആസിഫ്നോട് ഡയലോഗടിച്ചത് താജ് അല്ല.. എബിയാണ്..വളരെ കൂൾ ആയിട്ടു അകത്തേക്ക് കടന്നു വന്ന അവൻ ആസിഫ്ൻറെ വിരൽ കൈക്കുള്ളിലാക്കി ഞെരിച്ചു കളഞ്ഞു.. അത് കണ്ടു താജ് എബിയെ നോക്കി ഒന്നു ചിരിച്ചു..എബിയുടെ വരവിലും ആ ഡയലോഗിലും ലൈല ആകെ വണ്ടർ അടിച്ചിരുന്നു..കണ്ണും മിഴിച്ചു എബിയെ നോക്കി നിന്നു.. അവൻ അന്നേരം എങ്ങനെയുണ്ടെന്ന ഭാവത്തിൽ പുരികം പൊക്കി.. അവൾ അപ്പൊ തന്നെ പൊളിച്ചടക്കടാന്നുള്ള അർത്ഥത്തിൽ തംപ്സ് അപ്പ്‌ കാണിച്ചു.. "എന്നാൽ നമുക്ക് കാണാമെടാ ആരാ ജയിക്കാൻ പോകുന്നതെന്ന്.." സജാദ് തിളച്ചു മറിയുകയായിരുന്നു..

എബിയെ ചവിട്ടാൻ വേണ്ടി കാലുയർത്തി.. ആ സ്പോട്ടിൽ തന്നെ താജ്ൻറെ കാലും ഉയർന്നിരുന്നു.. അതും സജാദ്ൻറെ നെഞ്ചിൻകൂട് ചവിട്ടി കലക്കാൻ.. അംഗം തുടങ്ങിയെന്ന് ലൈലയ്ക്ക് മനസ്സിലായി..അവൾ എല്ലാം താജ്നും എബിക്കും വിട്ടു കൊടുത്തിട്ടു ഒരു ചിരിയോടെ കൈ രണ്ടും പിണച്ചു കെട്ടി ഒരു കാഴ്ചക്കാരിയായി അവിടെ ചുവരും ചാരി നിന്നു..താജ് ഒരു കൊടുംങ്കാറ്റ് ആയി മാറിയത് അവൾ അറിഞ്ഞു.. അവനൊപ്പം തന്നെ എബിയും... സജാദ്ന്റെയും ആസിഫ്ന്റെയും നിലവിളി സെക്കന്റ്‌ കണക്കിന് ഉയർന്നു കൊണ്ടിരുന്നു.. അത് അവളെ കൂടുതൽ സന്തോഷപ്പെടുത്തി.. വല്ലാത്തൊരു തരം ഉന്മാദത്തോടെ അവൾ അവരുടെ വേദനയും തൊണ്ട പൊട്ടിയുള്ള അലർച്ചയും ആസ്വദിച്ചു കൊണ്ടിരുന്നു.. പെട്ടെന്നാണ് അവൾക്ക് ആ സ്ത്രീയുടെ കാര്യം ഓർമ്മ വന്നത്.. അവൾ ചുറ്റിനും നോക്കി.. അവർ സ്റ്റോർ റൂമിൽ നിന്നും ഒരു ഇരുമ്പ് വടിയെടുത്തു പതുങ്ങിക്കൊണ്ട് വരുന്നത് കണ്ടു..അവരുടെ ലക്ഷ്യം താജ് ആണെന്ന് അവൾക്ക് മനസ്സിലായി... "ആഹാ...ഇതെങ്ങോട്ടാ വടിയും കോലുമൊക്കെയായിട്ട്.. അവിടെയൊരു അടിപൊളി സ്റ്റണ്ട് നടക്കുന്നത് കണ്ടൂടെ..അത് ആസ്വദിച്ചു നിൽക്കേണ്ടതിന് പകരം ഇടയിൽ കയറി നശിപ്പിക്കാൻ പോകുന്നോ..?

നിങ്ങൾക്ക് ഉള്ളത് വേറെ കരുതി വെച്ചിട്ടുണ്ട്.. ചുമ്മാ അതിന്റെ ഇടയിൽ കയറി അവർക്ക് കിട്ടാനുള്ളതിൽ നിന്നും വാങ്ങിച്ചു കൂട്ടല്ലേ.. എന്റെ കെട്ട്യോൻ ആയത് കൊണ്ട് പറയുകയല്ല.. ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല.. മുന്നിൽ നിൽക്കുന്നത് ആണാണോ പെണ്ണാണോ വയസ്സിനു മൂത്തതാണോ ചെറുതാണോ എന്നൊന്നും നോക്കില്ല..ആഞ്ഞു പെരുമാറി കളയും..അസ്ഥി പൊടിയുന്നത് വരെ പെരുമാറും..അതോണ്ട് വെറുതെ സാഹസത്തിനു മുതിരണ്ടാ...എളെമ്മ വാ.. ഇവിടെ ഇരിക്ക്.. " അവൾ അവരുടെ മുന്നിൽ കയറി നിന്നു അവരുടെ കയ്യിന്ന് ആ ഇരുമ്പ് വടി പിടിച്ചു വാങ്ങിച്ചിട്ട് അവരെ പിടിച്ചു അവിടെയുള്ള ചെയറിൽ ഇരുത്തിച്ചു.. "എടീ...വിടെടി എന്നെ..എന്റെ സജൂ..മോനേ..." അവർ അവളെ കൂട്ടാക്കിയില്ല.. എഴുന്നേറ്റു പോകാൻ തുടങ്ങി.... "ദേ തള്ളേ.. പറഞ്ഞത് കേട്ടു മര്യാദക്ക് ഇവിടെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം.. ഇല്ലേൽ അമൻ ആയിരിക്കില്ല നിങ്ങളെ എടുത്തിട്ടു പെരുമാറുന്നത്.. ഞാനായിരിക്കും..ഇത് കണ്ടോ.. നിങ്ങൾ എടുത്തോണ്ട് വന്ന ഈ ഇരുമ്പ് വടി വെച്ചു തന്നെ പെരുമാറി കളയും ഞാൻ.. ദയവു ചെയ്തു എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്.. ഞാൻ പറഞ്ഞല്ലോ..നിങ്ങൾക്ക് ഉള്ളത് വേറെ കരുതി വെച്ചിട്ടുണ്ട്..

അതിന് മുന്നേ വെറുതെ ഇത് വാങ്ങിച്ചു കൂട്ടണ്ട.. " ഇപ്രാവശ്യം ആ സ്ത്രീ ഒന്നും മിണ്ടിയില്ല..എല്ലാം കണ്ടും കേട്ടും ഭയന്നു പോയിരുന്നു..അവളെ അനുസരിച്ചു അവിടെ തന്നെ ഇരുന്നു കളഞ്ഞു.. "നീയൊക്കെ എന്താടാ കരുതിയത്.. നിന്റെയൊക്കെ ഭാഗ്യം തെളിഞ്ഞതു കൊണ്ടാ പുഷ്പം പോലെ ജയിലിൽ നിന്നും ഇറങ്ങി വന്നതെന്നോ..എന്നാൽ കേട്ടോടാ.. ഞാനാ നിങ്ങളെ ഇറക്കിയത്.. എന്തിനാണെന്ന് അറിയാമോ..? എന്റെ പക തീർക്കാൻ.. ഇവളുടെ പക തീർക്കാൻ.. ഞാൻ ആരാണെന്നു അറിയാമോ നിനക്ക്..? നീയൊക്കെ ഒരു കടലാസ് തുണ്ട് പറിച്ചെടുക്കുന്ന ലാഘവത്തോടെ പറിച്ചു എടുത്തു കളഞ്ഞൊരു ജീവൻ ഇല്ലേ..ഒരു പാവം ചെറുക്കൻറെ ജീവൻ..റമീൻ.. ഓർമ്മയില്ലേ നിനക്ക് അവനെ.. ഇവളെ സ്നേഹിച്ചെന്ന ഒരൊറ്റ കാരണത്തിന് നീ ക്രൂരമായി കൊന്നു കളഞ്ഞ ആ റമിയുടെ കൂട പിറപ്പാടാ ഞാൻ..എന്റെ സഹോദരനെയാ നീ അന്നാ വണ്ടിയ്ക്ക് അടിയിലേക്ക് തള്ളി കളഞ്ഞത്..ഇവളുമായി എനിക്കുള്ള ബന്ധം എന്റെയും ഇവളുടെയും വിവാഹത്തിനു ശേഷം ഉണ്ടായതാണെന്നാണോ നീ വിചാരിച്ചിരിക്കുന്നത്.വെറുമൊരു ഭാര്യാ ഭർതൃ ബന്ധം മാത്രമേ ഞങ്ങൾക്ക് ഇടയിൽ ഉള്ളു എന്നാണോ നീ കരുതിയിരിക്കുന്നത്..

എന്നാൽ ഇത് കൂടെ കേട്ടോടാ നീ.. നീയും നിന്റെ ഈ തള്ളയും ഇവനുമൊക്കെ വർഷങ്ങൾക്ക് മുന്നേ രണ്ടു കൊലപാതകങ്ങൾ നടത്തിയില്ലേ.. ഇവളുടെ ഉപ്പ യൂസുഫ് മാഹിനെയും ഉമ്മ സൈനബയെയും..ആ യൂസുഫ് മാഹിൻറെ അനന്തരവനാടാ ഞാൻ.. അദ്ദേഹത്തിന്റെ ഒരേയൊരു പെങ്ങളുടെ മകൻ..അവരോട് നീ ചെയ്ത കൊടും ക്രൂരതകളുടെ കണക്ക് ചോദിക്കാൻ പിറവി കൊണ്ടവനാ ടാ ഞാൻ...ഇവളുടെ രക്ഷകൻ മാത്രമല്ല.. നിങ്ങളുടെ അന്തകൻ കൂടിയാ ഞാൻ...എന്റെ റമിയുടെ ജീവന് പകരമായി.. എന്റെ മമ്മ ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ അങ്കിളിന്റെയും ആന്റിയുടെയും ജീവന് പകരമായി, ഇവളോട് ചെയ്ത ഉപദ്രവങ്ങൾക്ക് പകരമായി നിന്റെ ജീവൻ എനിക്ക് വേണം.. എടുക്കുവാ ഞാൻ നിന്റെ ഈ നശിച്ച പ്രാണൻ.. മരണത്തിൽ കുറഞ്ഞൊരു ശിക്ഷയുമില്ല നിനക്ക്.." തന്റെ മർദനത്തിൽ നിലത്തു ചോര വാർന്നൊലിച്ചു കിടന്നു പിടയുന്ന സജാദ്ൻറെ കഴുത്തിൽ താജ്ൻറെ ബൂട്ടിട്ട കാൽ അമർന്നു..ആ അവസ്ഥയിലും സജാദും ആസിഫും ആ സ്ത്രീയും താജ് പറഞ്ഞത് കേട്ടു ഞെട്ടിയിരുന്നു..

ഇങ്ങനൊരു അവതാരം തങ്ങൾക്കു മുന്നിലേക്ക് കടന്നു വരുമെന്ന് സ്വപ്നത്തിൽ പോലും അവർ മൂവരും നിനച്ചിരുന്നില്ല.. "താജ്..വേണ്ടടാ...മതിയെടാ..ചത്ത്‌ പോകും.. " എബി അവനെ തടയാൻ ശ്രമിച്ചു.. "ചാവാൻ തന്നെയാ..." താജ് ഒരു അസുരനായി മാറിയിരുന്നു.. അവന്റെ കണ്ണുകളിൽ ഒരല്പം പോലും ദയയില്ലായിരുന്നു..കുഞ്ഞ് നാളിൽ തന്നെ പിരിഞ്ഞു പോകുമ്പോൾ കാറിൽ ഇരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കുന്ന റമിയുടെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ.. സജാദ്ന്റെ കഴുത്തിലുള്ള അവന്റെ കാൽ അമർന്നു കൊണ്ടിരുന്നു..മോനേ സജൂന്നുള്ള ആ സ്ത്രീയുടെ നിലവിളി ആ വീടാകെ പ്രകമ്പനം കൊണ്ടു.. എന്നിട്ടും അവരെ അനങ്ങാനോ സജാദ്ൻറെ അടുത്തേക്ക് ഓടി വീഴാനോ അവൾ സമ്മതിച്ചില്ല.. അന്ന് റമി വീണ് പിടയുമ്പോൾ താൻ തൊണ്ട പൊട്ടി നിലവിളിച്ചതും അവനെ അവസാനമായി ഒന്നു തൊടാൻ പോലും അനുവദിക്കാതെ സജാദ് തന്നെ ബലമായി വലിച്ചിഴച്ചതും മാത്രമായിരുന്നു അവളുടെ മനസ്സിൽ..ഉള്ളിലെ പക വീണ്ടും വീണ്ടും ആളുന്നത് അവൾ അറിഞ്ഞു..

വല്ലാത്തൊരു സന്തോഷത്തോടെ അവൾ ആ സ്ത്രീയുടെ വേദന നോക്കി കണ്ടു.. "ലൈലാ..നീയെങ്കിലും ഒന്നു പറാ ഇവനോട്..കൊല്ലണ്ടാ.. പ്ലീസ്.. ഇവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല...നിങ്ങളുടെ ജീവിതം തകരാതിരിക്കാനാ.. ഈ പന്നികളെ കൊന്നിട്ട് വേണോ നിങ്ങൾക്ക് നിങ്ങളുടെ സ്വസ്ഥത കളയാൻ.. ഇവരങ്ങു ചത്തിട്ടു പോകും.. പിന്നെ അതിന്റെ നൂലാ മാലകളൊക്കെ അനുഭവിക്കുന്നത് നിങ്ങൾ ആയിരിക്കും..മാത്രമല്ല.. അങ്ങനെ ഒറ്റയടിക്ക് ചാകേണ്ടവരല്ല ഇവർ.. ഇഞ്ചിഞ്ചായി വേണം ചത്തൊടുങ്ങാൻ..അതല്ലേ നീയും ആഗ്രഹിച്ചത്..അത് കൊണ്ടാ പറയുന്നത്..ഒന്ന് താജ്നെ തടയ്.." എബി ലൈലയുടെ അടുത്ത് വന്നു പറഞ്ഞു..അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. എന്തോ ഉറപ്പിച്ചതു പോലെ താജ്ന്റെ അരികിലേക്ക് ചെന്നു അവനെ തടഞ്ഞു.. "വേണ്ടാ..കൊല്ലണ്ട..എബി പറഞ്ഞത് പോലെ അങ്ങനെ ഒറ്റയടിക്ക് ചാകേണ്ടവരല്ല ഇവർ..നീ വാക്ക് തന്നതാ എനിക്ക്, ഞാൻ ആവശ്യപ്പെടുന്ന നേരത്തു ഇവരെ എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു തന്നോളാമെന്ന്.. എന്റെ പക പോക്കാൻ എനിക്ക് വിട്ടു തന്നോളാം ഇവരെ എന്ന്..

ഇപ്പൊ ഞാൻ ആവശ്യപ്പെടുകയാ.. എനിക്ക് വേണം ഇവരെ..ശവമായിട്ടല്ല.. ഇങ്ങനെ നൊന്തു നീറുന്ന ശരീരമായിട്ട്..ചാവണം ഈ രണ്ടു രാക്ഷസൻമരും.. അത് പക്ഷെ ഇപ്പോഴല്ല.. ഇങ്ങനെയല്ല..നരകിച്ചു ചാവണം..ജീവിതം മടുത്തു വെറുത്തു ചാവണം..അതാ ഞാൻ ഇവർക്ക് വിധിക്കുന്ന ശിക്ഷ.. " അവൾ വല്ലാത്തൊരു തരം പകയോടെ താജ്നോട് പറഞ്ഞിട്ട് ചുറ്റിനും നോക്കി.. നേരത്തേ ആ സ്ത്രീ കൊണ്ട് വന്ന ഇരുമ്പ് വടി കസേരയ്ക്ക് ചുവട്ടിൽ വീണു കിടക്കുന്നത് കണ്ടു..അവൾ അത് എടുത്തു കൊണ്ട് വന്നു സജാദ്ൻറെ ദേഹത്തേക്ക് ആഞ്ഞു പ്രഹരിക്കാൻ തുടങ്ങി..അവന്റെ കയ്യും കാലും ഒടിഞ്ഞു തൂങ്ങുന്നത് വരെ അവൾ അത് തുടർന്നു.. "ഇങ്ങനെ...ഇങ്ങനെ വേണം നീ ജീവിക്കാൻ..ഒന്നു നീണ്ടു നിവർന്നു നിൽക്കാനോ ഇരിക്കാനോ കഴിയാതെ ഈ കിടപ്പ് കിടക്കണം നീ..എഴുന്നേൽക്കാൻ കഴിയാതെ കിടന്നിടത്ത് നിന്നും ഇഴയണം നീ..ഒരു പുഴുവിനെ പോലെ ഇഴഞ്ഞു നീക്കണം നീ ഇനിയുള്ള നിന്റെ നാളുകൾ..യാചിക്കണം നീ.. ഒരുതുള്ളി വെള്ളത്തിന്.. ഒരുമണി ഭക്ഷണത്തിന്..തെരുവിൽ കൈ നീട്ടി യാചിക്കണം..ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കാതെ ഒരു പുഴുത്ത പട്ടിയെ പോലെ വ്രണപ്പെട്ടു ചാകണം നീ..കണ്മുന്നിൽ നരകം കാണണം നീ.

. ഞാൻ കരഞ്ഞതിന്റെ നൂറ് ഇരട്ടി കരയണം നീ..ഈ ജീവിതത്തിൽ നീ ചെയ്തു കൂട്ടിയതിനൊക്കെ അനുഭവിക്കടാ നീ.. " അവൾ ഒന്നൂടെ ആഞ്ഞു വീശി അവന്റെ മുഖത്തേക്ക്.. ഒടുക്കം കിതച്ചു കൊണ്ട് കയ്യിലെ ഇരുമ്പ് വലിച്ചെറിഞ്ഞു.. "തൂക്കി എടുത്തു വെളിയിൽ കളയെടാ ഈ %&@#@ മോനേ... " താജ് പറയേണ്ട താമസം എബി സജാദ്നെ വലിച്ചിഴച്ചു കൊണ്ട് പോയി ഗേറ്റ്ന് വെളിയിലേക്ക് തള്ളി.. "ഇനി ഇവനെയോ...കൊണ്ട് പോകുകയല്ലേ..? " എബി കയ്യിൽ പറ്റിയ രക്തം തുടച്ചു കൊണ്ട് നിലത്തു കിടന്നു ഞെരങ്ങി പുളയുന്ന ആസിഫ്നെ നോക്കി.. എന്നിട്ടു ഒരു ചിരിയോടെ താജ്നെയും.. "ഇവൻറെ കയ്യും കാലും കെട്ടി വണ്ടിയിൽ കൊണ്ടിട്..ഞാൻ ഇവന് വേണ്ടി ഒരു സ്പെഷ്യൽ ഗിഫ്റ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്..ഇവനൊരു സർജറി അത്യാവശ്യമാ.. പെണ്ണുങ്ങളെ കാണുമ്പോൾ ഇവന് ഉണ്ടാകുന്ന ആ തിളപ്പ് ഉണ്ടല്ലോ.. അതൊന്നു മാറിക്കോട്ടേ.. ഇവന്റെയാ ശൗര്യം ഒന്ന് അടങ്ങിക്കോട്ടേ..ആ നോവു കൂടെ അറിയട്ടെ ഇവൻ..അറിയണം.. അതിന് വേണ്ടി ഒരു ചിന്ന ഓപ്പറേഷൻ...എവിടെയാ എന്താന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..മ്മ്..കൊണ്ട് പൊക്കോ...വേണേൽ ആ വായിലേക്ക് ഒരു പ്ലാസ്റ്ററും തിരുകിക്കോ..ഏതു സമയത്താ തൊണ്ട പൊട്ടിക്കുക എന്ന് പറയാൻ കഴിയില്ല..

ആ പുറത്തുള്ള ശവത്തെയും എടുത്തോ..വഴിയിൽ എവിടേലും ഓടയിൽ കളഞ്ഞാൽ മതി.. " "ശെരിടാ...ഇനി അവന്റെ കാര്യവും ഇവന്റെ കാര്യവുമൊക്കെ ഞാൻ നോക്കിക്കോളാം...നീ പറഞ്ഞത് പോലെത്തന്നെ ചെയ്തോളാം.. അതിൽ വല്ല കൂടുതലും വരുത്തുന്നത് അല്ലാതെ ഒരു കുറവും വരുത്തില്ല ഞാൻ ഇവന്..പിന്നെ ഇതാ..നീ പറഞ്ഞ സാധനം.." എബി പോക്കറ്റിൽ നിന്നും ഒരു ചെറിയ പാക്കറ്റ് എടുത്തു താജ്നെ ഏല്പിച്ചു..എന്നിട്ടു ആസിഫ്ൻറെ കയ്യും കാലുമൊക്കെ കെട്ടി അവനെയും വലിച്ചു വെളിയിലേക്ക് പോയി.. "ആ മൂലയിൽ ചുരുണ്ടിരിക്കാതെ എണീറ്റു ഇങ്ങോട്ട് വാ തള്ളേ.. വേഗം വന്നാൽ വേഗം കാര്യം തീർക്കാം..ഒരുപാട് താമസിപ്പിക്കാനും ബലം പിടിക്കാനുമൊക്കെ നോക്കിയാൽ നിങ്ങൾക്ക് തന്നെയാ നഷ്ടം..ഇപ്പൊ ആ രണ്ടെണ്ണം ഇവിടെ കിടന്നു ചോര തുപ്പിയില്ലേ.. അതു പോലെ തുപ്പും നിങ്ങളും..അത് വേണ്ടേൽ വേഗം ഇങ്ങോട്ട് വാ..ദാ..ഇത് കണ്ടോ.. ഈ സിറിഞ്ചു വെച്ചു ചെറിയ ഒരു ഇൻജെക്ഷൻ..നിങ്ങൾക്ക് വേണ്ടി ജർമനിയിൽ നിന്നും പ്രത്യേകം വരുത്തിച്ചതാ..മക്കളെ പോലെ കിടന്നു പുളയണ്ടാ..വേദന അറിയാതെ ചാവാം..അതും ഇപ്പൊത്തന്നെ അല്ല.. പതുക്കെ.

. വർഷങ്ങളോളം ഒരേ കിടപ്പ് കിടന്നു ജീർണ്ണിച്ചു ജീർണ്ണിച്ചു ചാകാം.. നല്ല സുഖമുള്ള മരണമാ..ഇവളുടെ ഉമ്മ മരിച്ചില്ലേ..അതുപോലെ.. " ആകെ ഭയന്ന് വിറച്ചു ഒരു മൂലയ്ക്ക് ചുരുണ്ടു കൂടിയിരിക്കുന്ന ആ സ്ത്രീയെ നോക്കി കയ്യിലെ സിറിഞ്ച് കാണിച്ചു കൊണ്ട് താജ് പുച്ഛത്തോടെ പറഞ്ഞു..അതൂടെ ആയതും അവരുടെ ഭയം ഒന്നൂടെ വർധിച്ചു. വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പിന്നിലേക്ക് വലിഞ്ഞു വീണ്ടും ചുരുണ്ടു അവർ.. "എടീ..സമയം പോകുന്നു.. എനിക്ക് വയ്യ ഇതും പിടിച്ചോണ്ട് ഇവിടെ ഇങ്ങനെ നിൽക്കാൻ..പോയി ഇങ്ങോട്ടേക്കു വലിച്ചു ഇടെടീ ആ രാക്ഷസിയെ.. അല്ലേൽ വേണ്ടാ.. ഇതാ..നീ ചെയ്തോ.. ഈ ധർമം ഞാൻ നിന്നെ ഏല്പിക്കുന്നു..ഇത് നീയാ ചെയ്യേണ്ടത്..ചെല്ല്.. " അവൻ സിറിഞ്ചിലേക്ക് മരുന്ന് കയറ്റി..ശേഷം അത് അവളെ ഏല്പിച്ചു.. അവളൊരു വിജയ ചിരിയോടെ അതുമായി ആ സ്ത്രീയുടെ അടുത്തേക്ക് നടന്നടുത്തു. അവർക്ക് ഇനിയും പിന്നിലേക്ക് ഇഴയാൻ സ്ഥലമില്ലായിരുന്നു.. ചുവരിലേക്ക് ചേർന്നിരുന്നു.. "വേ..വേണ്ടാ...ഒന്നും ചെയ്യരുത്.. ഞാനിനി ഒരു തെറ്റും ചെയ്യില്ല..

എന്നെ വെറുതെ വിടണം...മാപ്പ് നൽകണം..ഞാൻ..എനിക്ക്.. എനിക്ക് തെറ്റ് പറ്റിപ്പോയതാ.. മാപ്പ്..എല്ലാത്തിനും മാപ്പ്.." അവരുടെ തൊണ്ട വറ്റി വരണ്ടിരുന്നു.. അതിന്റെ ഇടയിലും അവർ ഓരോന്നു പറഞ്ഞു കൊണ്ട് അവൾക്ക് മുന്നിൽ കൈ കൂപ്പി കാണിച്ചു.. ഒപ്പം തന്നെ അവളുടെ കാലിലേക്ക് വീഴുകയും ചെയ്തു.. പക്ഷെ അവൾ അതൊന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല.. മനസ്സ് നിറയെ ഉപ്പാന്റെയും ഉമ്മാന്റെയും മുഖമായിരുന്നു..ഇനിയൊരു യാചനയ്ക്കുള്ള സമയം പോലും അവൾ അവർക്ക് നൽകിയില്ല.. രണ്ടു കയ്യും പിടിച്ചു വെച്ചു ഇൻജെക്ഷൻ എടുക്കാൻ ഒരുങ്ങി.. "ലൈലൂ...വേണ്ടാ.. " പെട്ടെന്നുള്ള സനുവിന്റെ ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി.. വാതിൽക്കൽ യൂണിഫോമും ധരിച്ചു ബാഗുമായി നിൽക്കുന്നതു കണ്ടു..സ്കൂൾ കഴിഞ്ഞു വരുന്ന വരവാണ്..അവന്റെ മുഖത്തെ ഭാവം എന്തെന്ന് അവൾക്ക് അറിഞ്ഞില്ല..അവൻ വേണ്ടാന്ന് പറഞ്ഞത് കൊണ്ട് ചെയ്യാനും ആയില്ല..അവരുടെ കയ്യിലുള്ള അവളുടെ പിടി അയഞ്ഞു.. "ഇവരോടുള്ള സ്നേഹം കൊണ്ടോ അതോ ഇവരെ ജീവനോടെ കാണാനുള്ള കൊതി കൊണ്ടോ ഒന്നുമല്ല വേണ്ടാന്ന് പറഞ്ഞത്... ഞാൻ വന്നിട്ട് അല്പ സമയമായി.. എബി പോകുന്നത് കണ്ടിരുന്നു..

ഇപ്പൊ താജ് പറഞ്ഞതും കേട്ടു.. ഇതു കുത്തി വെച്ചാൽ ഒറ്റയടിക്ക് ചാവില്ലന്നല്ലേ പറഞ്ഞത്.. അത് കൊണ്ടാ ഞാൻ നിന്നെ തടഞ്ഞത്..ഇവിടെ കിടന്നു പുഴുത്ത് നാറും ഇവർ.. അന്നേരം ബുദ്ധിമുട്ട് നമുക്ക് തന്നെയാ..ആരാ നോക്കുക ഇവരെ.. ഇവിടെ കിടന്നു ചീഞ്ഞു നാറിയാൽ ആരാണ് വൃത്തിയാക്കുക.. അതുകൊണ്ട് വേണ്ടാ..എന്നുകരുതി ഇവിടെ ജീവിക്കാനും അനുവദിക്കണ്ട... ഇനിയുള്ള കാലം ജയിലിൽ കഴിഞ്ഞോട്ടേ..അതാ ഇവർക്ക് പറ്റിയ സ്ഥലം..നന്നാകാൻ ഒരവസരം കൊടുത്തില്ലന്ന് വേണ്ടാ.. ശിഷ്ട കാലം ഭിക്ഷ എടുത്തു ജീവിക്കെന്നും പറഞ്ഞു സജൂക്കാനെ തള്ളിയത് പോലെ തെരുവിലേക്ക് തള്ളാമായിരുന്നു ഇവരെയും.. പക്ഷെ വേണ്ടാ..ഇവരു പുറത്തുണ്ടെങ്കിൽ അത് നമുക്ക് ആപത്താ..വിശ്വസിക്കാൻ കഴിയില്ല..എത്ര തച്ചുടച്ചാലും വീണ്ടും ഉയരുന്ന പത്തിയാ ഇവർക്ക്..ഏതു സമയത്ത് വേണേലും ഉയർത്തെഴുന്നേറ്റെന്ന് വരാം...പിന്നെ ഒരിറ്റു ദാക്ഷണ്യം നൽകാമെന്നും കരുതി.. ഒന്നുമില്ലേലും ഇവരുടെ വയറ്റിൽ പിറന്ന് പോയില്ലേ ഞാൻ.. "

സനു ലൈലയുടെ അരികിലേക്ക് വന്നു ആ സ്ത്രീയെ നോക്കി ദഹിപ്പിച്ചു.. "മോ..മോനേ.. സ..സനൂ.. ഞാ..ഞാൻ നിന്റെ ഉമ്മയാ..." അവർ അവസാന വഴിയെന്ന പോലെ സനുവിന്റെ മുന്നിൽ ഇരുന്നു കരഞ്ഞു.. "ഉമ്മയോ..ആര്..നിങ്ങളോ..? എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് അത് പറയാൻ.. ആ വാക്ക് ഉച്ചരിച്ചു പോകരുത് നിങ്ങൾ.. നിങ്ങളുടെ വൃത്തികെട്ട നാവ് കൊണ്ട് മൊഴിഞ്ഞു ആ വാക്കിന്റെ പവിത്രത കളയരുത് നിങ്ങൾ.. എന്റെ ഉപ്പാനെ കൊന്നു കളഞ്ഞ നിങ്ങളെയാണോ ഞാൻ എന്റെ ഉമ്മയായി കാണേണ്ടത്.. നിങ്ങളെയാണോ ഞാൻ അങ്ങനെ വിളിക്കേണ്ടത്..നിങ്ങൾ ഉമ്മയായിരുന്നു.. സജൂക്കാക്ക് മാത്രം.. സജൂക്കാനെ മാത്രമേ നിങ്ങൾ സ്നേഹിച്ചിട്ടുള്ളൂ.. എന്നെ എന്നും വേദനിപ്പിച്ചിട്ടേയുള്ളൂ.. സജുക്ക എന്നെ വേദനിപ്പിക്കുമ്പോൾ നോക്കി നിന്നിട്ടേ ഉള്ളു നിങ്ങൾ.. ഈ ലോകത്ത് ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.അത് നിങ്ങളുടെ വയറ്റിൽ ജനിച്ചു പോയെന്നതാ.. എന്താ നിങ്ങള് കരുതിയത്.. ഞാൻ ലൈലൂനെ മറന്നു അവളെ എന്റെ ശത്രുവായി കണ്ടു നിങ്ങളെ സ്നേഹിച്ചു നിങ്ങളുടെ മകൻ ആയി മാത്രം ജീവിക്കുകയാണെന്നോ..

ഹ്മ്മ്.. തെറ്റി നിങ്ങൾക്ക്..അത്ര പെട്ടെന്നു മറന്നു കളയുമോ ഞാൻ എന്റെ ലൈലൂനെ.. നിങ്ങളുടെ വയറ്റിൽ ജനിച്ചെന്നെ ഉള്ളു...അല്ലാതെ നിങ്ങളുടെ സ്വഭാവം പഠിച്ചിട്ടില്ല ഞാൻ.. എന്നെ വളർത്തി വലുതാക്കിയ എന്റെ ലൈലൂനെ ഞാൻ മറന്നിട്ടില്ല.. ഇവളെൻറെ ഇത്ത മാത്രമല്ല.. ഉമ്മയും ഉപ്പയുമൊക്കെയാ.. അത്രയേറെ ലാളിച്ചും സ്നേഹിച്ചുമാ ഇവളെന്നെ വളർത്തിയത്..ഇവളെ കണ്ടാ ഞാൻ പഠിച്ചത്.. ഇനിയെങ്കിലും ഇവൾക്ക് സമാധാനം കിട്ടണം..എനിക്കും ഇവൾക്കും സന്തോഷത്തോടെ ജീവിക്കണം..അതിന് നിങ്ങളെ കൊല്ലുകയാ വേണ്ടത്..പക്ഷെ അത്രയ്ക്കങ്ങു ചെയ്യുന്നില്ല.. ഒന്നുമില്ലേലും ജന്മം നൽകിയ സ്ത്രീയായി പോയില്ലേ..സ്വന്തം വിധിയെയും മകനെയും മകൻറെ വിധിയെയും ഓർത്ത് വിലപിക്ക് നിങ്ങൾ...ഇനി ഞാനില്ല നിങ്ങൾക്ക് കൂട്ടിന്..ഞാൻ എന്റെ ലൈലൂന്റോപ്പം പോകുവാ... പോലീസ്നെ വിളിക്കു ലൈലൂ...ഉള്ളതും ഇല്ലാത്തതുമായ എല്ലാം കേസും തലയിൽ ചുമത്ത്.. ഇനി ഈ ജന്മത്തിൽ പുറം ലോകം കാണരുത്.. " സനുവിന്റെ കണ്ണുകളിൽ ഒരിറ്റു സ്നേഹം പോലും ഇല്ലായിരുന്നു..

ദയ..ഒരല്പം ദയ..അതുമാത്രം.. അതും ജന്മം തന്ന സ്ത്രീയാണല്ലോന്ന് ഓർത്തുള്ള ഒരുതുള്ളി ദയ..അതുമാത്രം അവശേഷിച്ചിരുന്നു.. അവൻ പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി.. ഒന്നുമില്ലെങ്കിലും സ്വന്തം ഉമ്മയല്ലേ..കണ്മുന്നിൽ കിടന്നു മരിക്കുന്നത് കാണാൻ അവൻ ആഗ്രഹിക്കുന്നുണ്ടാകില്ല..അവൾ താജ്ന്റെ അരികിലേക്ക് ചെന്നു.. അവൾ ആവശ്യപ്പെടുന്നതിന് മുന്നേ അവൻ ഫോൺ എടുത്തു എബിയുടെ കസിൻ ബ്രദറായ സ്ഥലം എസ് ഐ മാനുവലിന് കാൾ ചെയ്തിരുന്നു..പതിനഞ്ചു മിനുട്ട്നുള്ളിൽ രണ്ടു വനിതാ പോലീസുമായി മാനുവൽ വന്നു... ആ സ്ത്രീ ഇരുന്നിടത്ത് നിന്നും അനങ്ങാനോ അവരുടെ ഒപ്പം പോകാനോ കൂട്ടാക്കിയില്ല..അവർ പക്ഷെ വലിച്ചിഴച്ചു കൊണ്ട് പോയി.. "എബി എല്ലാം പറഞ്ഞിട്ടുണ്ട് എന്നോട്..ഇതിന്റെ പേരിൽ നിങ്ങൾക്ക് ആർക്കും ഒരു പ്രശ്നവും വരില്ല..വരാതെ ഞാൻ നോക്കിക്കോളാം..നിങ്ങളുടെ സന്തോഷകരമായ ജീവിതം കാണാൻ വേണ്ടിയാ ഞാൻ ഇതിനൊക്കെ കൂട്ട് നിന്നത്..സോ എത്രയും പെട്ടന്ന് എനിക്കാ ഹാപ്പിനെസ്സ് കാണണം..

ഇതോടെ എല്ലാ തടസ്സങ്ങളും തീർന്നില്ലേ..വിഷ് യൂ എ ഹാപ്പി ലൈഫ്..പിന്നെ ഈ ഫ്ലോറിലുള്ള ബ്ലഡ്‌ ഒക്കെ ഒന്ന് തുടച്ചു കളഞ്ഞേക്ക് കേട്ടോ.. " പോകുന്നതിനു മുന്നേ മാനുവൽ തന്റെ കൂളിംഗ് ഗ്ലാസ്സ് അഴിച്ചു മാറ്റി താജ്ൻറെ ഷോൾഡറിൽ ഒന്ന് തട്ടി സൈറ്റ് അടിച്ചു കാണിച്ചു..താജുo ഒട്ടും കുറച്ചില്ല..തിരിച്ചും അടിപൊളിയായിട്ട് ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു.. ലൈല പിന്നെ കൂടുതൽ ആലോചിച്ചു നിന്നില്ല..തറയിലെ ബ്ലഡ്‌ ഒക്കെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തിട്ടു കയ്യും കാലുമൊക്കെ വാഷ് ചെയ്തു വന്നു..ശേഷം സനുവിനോട് അത്യാവശ്യം വേണ്ടപ്പെട്ട സാധനങ്ങൾ എടുക്കാൻ പറഞ്ഞു..വീടും ഗേറ്റും പൂട്ടി താജ്ൻറെ തോളോടു ചേർന്ന് മറ്റേ കയ്യിൽ സനുവിന്റെ കയ്യും പിടിച്ചു വണ്ടിയ്ക്ക് അരികിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളം എന്തിനെന്ന് ഇല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു.. ** "എല്ലാം കഴിഞ്ഞില്ലേ...നിന്റെ ഉള്ളിലെ കനൽ അണഞ്ഞില്ലേ.. സന്തോഷമായില്ലേ എന്റെ വൈഫിക്ക്.. " തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൻ ചോദിച്ചു.. "മ്മ്..സന്തോഷമായി..ഉള്ളിലെ ചൂട് മുഴുവൻ ആറിയിരിക്കുന്നു.. ഒരു തണുപ്പു തോന്നുവാ ഇപ്പോൾ.. " "എന്നിട്ടു ആ തണുപ്പും സന്തോഷവുമൊന്നും നിന്റെ മുഖത്തു കാണുന്നില്ലല്ലോ.. എന്തുപറ്റി..ഇനി എന്താടി പ്രശ്നം..?

അവിടെന്ന് വണ്ടിയിൽ കയറിയിട്ട് ഇത്ര നേരമായി..നിനക്കൊന്നു വാ തുറന്നാൽ എന്താ.. ഞാൻ തന്നെ തുടങ്ങിയിട്ട് വേണോ..? " അവൻ അവളെ കലിപ്പിച്ചു നോക്കി... "അതല്ലടാ..ഞാനാ ആസിഫ്നെ കുറിച്ചോർത്തതാ..അവന് കൊടുത്ത ശിക്ഷ അധികമായിട്ടൊന്നുമില്ല.. പക്ഷെ അറിഞ്ഞാൽ കേ സ് ആവൂലെ.. പ്രശ്നം ആകില്ലേ ടാ.. " അവൾ ആകുലതപ്പെട്ടു.. "ആര് അറിയാൻ.. ആരും ഒന്നും അറിയില്ല...എല്ലാം വളരെ കെയർ ഫുൾ ആയിട്ടാ ഏർപ്പാട് ചെയ്തിരിക്കുന്നത്...ഇനി നീയായിട്ട് ആരോടും പറയാതെ നിന്നാൽ മതി.." "ഞാനോ..ഞാൻ ആരോട് പറയാൻ..? " അവൾ അവനെ കൂർപ്പിച്ചു നോക്കി.. "പെണ്ണുങ്ങൾടെ നാക്ക് അല്ലേ.. എപ്പോ എവിടെ എന്ത് വീഴുമെന്ന് പറയാൻ കഴിയില്ല.. " അവൻ ചിരിച്ചു.. "പോടാ.. " അവൾ അവന്റെ കൈക്കിട്ട് ഒരെണ്ണം കൊടുത്തു.. "അല്ലടി..എന്റെ കുഞ്ഞളിയന് ഇതെന്തു പറ്റി.. ആകെ ശോക മൂകം ആണല്ലോ..? " അവൻ പറഞ്ഞപ്പോഴാ അവളും അക്കാര്യം ശ്രദ്ധിച്ചത്..പിന്നിൽ സനു ഉണ്ടെന്നറിയാൻ തിരിഞ്ഞു നോക്കണം. അല്ലാതെ അവന്റെ ഒരു ആട്ടമോ അനക്കമോ കേൾക്കാനില്ല..

"എന്തെടാ..എന്തുപറ്റി..അവരെ ഓർത്തിട്ടാണോ..? " അവൾ ചോദിച്ചു. "ഒന്ന് പോയെ അവിടെന്ന് എന്റെ മൂഡ് കളയാതെ.. ഞാൻ ഈ സന്തോഷം എങ്ങനെ സെലിബ്രെറ്റ് ചെയ്യുമെന്ന് ആലോചിക്കുവായിരുന്നു.. " "നീയാണെടാ യാഥാർഥ മകൻ.. " താജ് ഉറക്കെ ചിരിച്ചു.. "ചിരിക്കേണ്ട..എനിക്ക് ട്രീറ്റ് വേണം.. താജ്ൻറെ കൂടെ എനിമീസ് അല്ലേ അവർ.. എല്ലാരെയും നശിപ്പിച്ചില്ലേ.. അതോണ്ട് എനിക്ക് ഉറപ്പായും ഇന്ന് ട്രീറ്റ്‌ വേണം.. വണ്ടി ഫൈവ് സ്റ്റാർലേക്ക് വിട്.. " "എടാ..നാട് മൊത്തം കൊറൊണയാ.. കുളിക്കാണ്ടും കഴുകാണ്ടുമൊന്നും ഒരൊറ്റ വസ്തു കഴിക്കാൻ പാടില്ലെന്ന് അറിഞ്ഞൂടെ.. കഴിക്കുന്നത് പോയിട്ട് ഒന്ന് തൊടാൻ പോലും പാടില്ല.. ഞാൻ ജീവിച്ചു തുടങ്ങിയിട്ടില്ല മോനേ.. അതിന് മുന്നേ തന്നെ നീ എന്നെ മേൽപ്പോട്ട് എടുക്കാനുള്ള പണി നോക്കല്ലേ. " താജ് പറഞ്ഞത് കേട്ടു സനു ഓന്നും പറഞ്ഞു മുഖം തിരിച്ചിരുന്നു.. ലൈല ആണേൽ ചിരിക്കാനും തുടങ്ങി.. "ചിരിച്ചോ മോളെ..പക്ഷെ ഈ ചിരിക്ക് അധിക കാലം ആയുസ്സ് ഇല്ല..അറിയാല്ലോ എന്നെ...നിന്റെ എല്ലാ ഡിമാൻഡ്സും കഴിഞ്ഞു.. " അവൻ പറഞ്ഞത് കേട്ടു അവളുടെ ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു.. അത് കണ്ടു അവൻ ഊറി ചിരിച്ചു.. അവൾ ആണേൽ പിന്നെ അവന്റെ ഭാഗത്തേക്കേ നോക്കിയില്ല. എത്രയും പെട്ടെന്നു മറ്റന്നാൾ ആയി കിട്ടിയാൽ മതിയെന്ന പ്രാർത്ഥനയോടെ പുറത്തേക്കും നോക്കി ഇരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story