ഏഴാം ബഹർ: ഭാഗം 91

ezhambahar

രചന: SHAMSEENA FIROZ

. "ഇപ്പോഴാണല്ലേ ശെരിക്കും മൂന്നു നക്ഷത്രങ്ങൾ ആയത്..? " അവൾ മാനത്തുന്ന് കണ്ണ് എടുക്കാതെ ചോദിച്ചു.. "ലൈലാ.. " അവൻ വല്ലാത്തൊരു തരം ഞെട്ടലോടെ അവളെ നോക്കി.. മറുപടിയായി അവൾ തല ചെരിച്ചവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..ആ പുഞ്ചിരിയിൽ വേദനയാണെന്ന് അവൻ അറിഞ്ഞു.. പക്ഷെ അവളോട് എന്ത് പറയണമെന്ന് അവന് അറിഞ്ഞില്ല..താൻ നിലയില്ലാ കയത്തിലേക്ക് ആണ്ടു പോകുന്നത് പോലെ തോന്നി അവന്.. അപ്പോഴേക്കും അവൾ സംസാരിച്ചു തുടങ്ങിയിരുന്നു.. "ഞാൻ..ഞാൻ എല്ലാം അറിഞ്ഞു.. ഇന്നല്ല.. നിന്റെ ബർത്ത് ഡേയ് ദിവസം തന്നെ അറിഞ്ഞതാ.. ഉപ്പ പറഞ്ഞിട്ടോ മുന്ന പറഞ്ഞിട്ടോ ഒന്നുമല്ല.. നീയും ഉപ്പയും സംസാരിക്കുന്നത് കേട്ടതാ..അത് കഴിഞ്ഞു നീ ഇന്നലെ മുന്നയോട് ഫോണിൽ സംസാരിച്ചു കരയുന്നതും കേട്ടു.. രാവിലേ നിന്നെ വിളിക്കാൻ മുറിയിലേക്ക് വന്നപ്പോൾ തന്നെ നിന്റെയും മുന്നയുടെയും മുഖം മാറിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാ.. മുന്ന പോയി കഴിഞ്ഞപ്പോൾ നിന്നോട് ഞാൻ കാര്യവും ചോദിച്ചു..

പക്ഷെ ഒന്നുമില്ലന്ന് പറഞ്ഞു നീ എന്നെ സമാധാനപ്പെടുത്തി..അതുകൊണ്ട് ഞാൻ വിശ്വസിച്ചു ഒന്നുമില്ലന്ന്.. നിന്റെ വാക്കുകളിൽ ഞാൻ സമാധാനം കണ്ടെത്തി.. പക്ഷെ എന്റെ ആ സമാധാനം നഷ്ടപ്പെട്ടു പോയത് എപ്പോഴാണെന്ന് അറിയാമോ.. നീയെന്നെ കിസ്സ് ചെയ്തില്ലേ..അപ്പോൾ.. സാധാരണ നിന്റെ ചുണ്ടുകളിൽ നിന്നും ഞാൻ അറിയുന്ന രുചി മധുരമാണ്.. പ്രണയത്തിന്റെ അതി മധുരം.. പക്ഷെ ആ കഴിഞ്ഞ ദിവസം.. അന്ന് ഞാൻ അറിഞ്ഞത് ഉപ്പുരസമാ. നിന്റെ കണ്ണുനീരിന്റെ ഉപ്പുരസം.. പക്ഷെ അപ്പോഴും നീ നിന്റെ കണ്ണുകളിൽ പ്രണയം നിറച്ചു,, നിന്റെ വേദനകളെ ആ പ്രണയത്തിൽ ഒളിപ്പിച്ചു നീയെന്നെ പറ്റിച്ചു കളഞ്ഞു... ഫങ്ക്ഷനൊക്കെ കഴിഞ്ഞു താഴെ എബിയും നുസ്രയും സനുവുമൊക്കെ ഒത്തു കൂടി കളിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുമ്പോൾ നിങ്ങളെ രണ്ടുപേരെയും മാത്രം അവിടെ കണ്ടില്ല..അന്വേഷിച്ചു ഞാൻ മുകളിലേക്ക് വന്നു.. നിങ്ങടെ രണ്ടാളുടെയും മുഖം ഇരുണ്ടു കെട്ടിയിരിക്കുന്നത് കണ്ടു ഞാൻ വീണ്ടും കാര്യം ചോദിച്ചു.. അന്നേരം നീയല്ല..

മുന്ന.. അവനും അതി സമർത്ഥമായി എന്നിൽ നിന്നും കാര്യങ്ങൾ ഒളിച്ചു.. നിങ്ങളെ വിളിച്ചു ഞാൻ താഴേക്ക് ചെന്നെന്നാലും മനസ്സിനൊരു സമാധാനം കിട്ടിയില്ല.. അത് കൊണ്ടാ വീണ്ടും നിങ്ങളെ തിരഞ്ഞു വന്നത്.. അപ്പൊ രണ്ടുപേരും ഉപ്പാന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു..അവിടെ നിന്നു ഞാൻ എല്ലാം കേട്ടു അമൻ..എന്നോടും ഉമ്മാനോടും എല്ലാം തുറന്നു പറയണമെന്ന് പറഞ്ഞു നീ വാശി പിടിച്ചു കരഞ്ഞപ്പോൾ, ഒരിക്കലും ഞാനും ഉമ്മയും ഒന്നും അറിയരുത് എന്ന് ഉപ്പയും മുന്നയെ പോലെ നിന്നോട് ചട്ടം കെട്ടിയതും ഇവിടെ എന്നോടും ഉമ്മനോടും ബിസിനസ്‌ മീറ്റിംഗ് ആണെന്ന് പറഞ്ഞു നിങ്ങള് മുന്നയ്ക്ക് ഒപ്പം ബാംഗ്ലൂർക്ക് പോയതും റമി നിന്റെ കൈകളിൽ കിടന്നു അവസാന ശ്വാസം എടുത്തതും അവന്റെ മയ്യത്തു നിങ്ങള് നാട്ടിലേക്കു കൊണ്ട് വന്നു ഇവിടെ പള്ളിയിൽ ഖബറടക്കം ചെയ്തതും എല്ലാം ഞാൻ അറിഞ്ഞതാ അമൻ.. എന്നിട്ടും ഒന്നും അറിയാത്ത പോലെ നടിച്ചു.. അവനെ ഒരു നോക്ക് കൂടെ കാണാൻ നിന്നോളം അല്ലെങ്കിൽ അതിനേക്കാൾ ഏറെ ആഗ്രഹം എനിക്കുണ്ടായിരുന്നു അമൻ..

പക്ഷെ വയ്യായിരുന്നു.. അവനെ അങ്ങനൊരു അവസ്ഥയിൽ കാണാനുള്ള ശക്തിയോ ധൈര്യമോ ഒന്നും എനിക്കില്ലായിരുന്നു.. ഒരുപക്ഷെ അവനെ ഞാൻ കണ്ടിരുന്നു എങ്കിൽ ഇനിയൊന്നും താങ്ങാനുള്ള ശക്തിയില്ലാതെ ഈ ജീവിതം തന്നെ ഒടുക്കിയേനെ ഞാൻ...അവനെയോ ഞാൻ മരണത്തിലേക്ക് തള്ളി വിട്ടു.. ഇനി നിന്നെയും കൊല്ലാതെ കൊല്ലാൻ വയ്യായിരുന്നു.. ഞാൻ ഇല്ലെങ്കിൽ നീ ജീവിക്കുമോ അമൻ..? ജീവിക്കുമായിരിക്കും..പക്ഷെ അതൊരു മനസ്സ് മരിച്ച വെറുമൊരു ശരീരം മാത്രമായിട്ടായിരിക്കും.. ഇനി ഒന്നിന്റെ പേരിലും നിന്നെ വിട്ടു പോകില്ലന്നും നിന്നെ വേദനിപ്പിക്കില്ലന്നും നിന്റെ ഉപ്പാക്കും ഉമ്മാക്കും നിന്റെ പിറന്നാളിന്റെ തലേന്ന് ഞാൻ വാക്ക് കൊടുത്തതാ.. ഒരു മകനെ ഞാൻ കാരണം നഷ്ടപ്പെട്ടു. ഇനി നിന്റെ കാര്യത്തിലും ഞാനത് തന്നെ ചെയ്യണമായിരുന്നോ..? പിന്നെ ഉമ്മ..ഒരിക്കൽ തകർന്നു പോയതാ..വീണ്ടും ഞാനാ മാതൃ ഹൃദയത്തെ തകർക്കണമായിരുന്നോ..?റമിയുടെ കാര്യം ഞാൻ ഉമ്മാനെ അറിയിക്കണമായിരുന്നോ..?

ഇല്ല അമൻ.എനിക്കതിനു കഴിയില്ലായിരുന്നു..അതുകൊണ്ടാ.. അത് കൊണ്ടാ ഞാൻ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെ പോലെ നിന്നത്. ഉമ്മ ഒന്നും അറിയാതെ ഇരിക്കാൻ വേണ്ടിയാ..നിന്റെ ആഗ്രഹം പോലെ റമിയെ നീയും ഉപ്പയും അവസാനമായിട്ടൊന്ന് കാണാൻ വേണ്ടിട്ടാ.. അവന്റെ ആഗ്രഹം പോലെ നിന്റെ സാമീപ്യത്തിൽ.. നിന്റെ കൈകളിൽ കിടന്നു അവൻ കണ്ണുകൾ അടച്ചോട്ടേന്ന് കരുതിയാ ബിസ്സിനെസ്സ് മീറ്റിംഗ് എന്നൊരു കള്ളവും പറഞ്ഞു നീ ഉപ്പാനെയും കൊണ്ട് പോകുമ്പോൾ ഞാൻ തടയാതെ നിന്നത്.. എല്ലാം മനസ്സിൽ ഒതുക്കിയത്.. ഉപ്പ എന്തിനാ കൂടെ,, ഇപ്പൊ എന്ത് മീറ്റിംഗാ എന്നൊക്കെയൊരു ചോദ്യം കൊണ്ട് പോലും ഞാൻ നിന്നെ ശല്യം ചെയ്യാതെ നിന്നത്...നിന്റെ മുന്നിൽ കണ്ണുകൾ നിറയാതെ പിടിച്ചു നിന്നത്..നിന്നെ സന്തോഷത്തോടെ പറഞ്ഞയച്ചത്. എല്ലാം കഴിഞ്ഞു പിറ്റേ ദിവസം രാവിലേയാ നീയും ഉപ്പയും വന്നത്.. നിന്നോട് ഞാനൊന്നും ചോദിച്ചില്ല.. നീയൊട്ടു പറഞ്ഞതുമില്ല.. എന്റെ മുഖത്തേക്ക് നോക്കാൻ പോലും വയ്യായിരുന്നു നിനക്ക്..

എല്ലാം മനസ്സിൽ ഉള്ളത് കൊണ്ട് എന്റെയും അവസ്ഥ അതുതന്നെയായിരുന്നു.. നിന്റെ മുന്നിലേക്ക് വരാനോ നിന്റെ മുഖത്തേക്ക് നോക്കാനോ എനിക്ക് കഴിഞ്ഞില്ല.. ഞാൻ അരികിൽ വരുമ്പോൾ നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്ന നിന്റെ പ്രയാസം കാണുമ്പോൾ നെഞ്ച് തകർന്നു പോകും.. അത് കൊണ്ടാ ഈ രണ്ടു ദിവസം നിന്നെ ഞാൻ തനിയെ വിട്ടത്..രാത്രിയിൽ കിടക്കാൻ അല്ലാതെ മറ്റൊന്നിനും അരികെ വരാതെ നിന്നത്.. നിന്റെ മനസ്സിന്റെ ഭാരം കുറയുന്നത് വരെ നീ കരഞ്ഞോട്ടേന്ന് കരുതി.. പക്ഷെ ഈ രണ്ടുദിവസം കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി അമൻ.. ഞാൻ അറിയാത്ത ഒന്നും തന്നെ നിന്റെ ജീവിതത്തിലോ നിന്റെ മനസ്സിലോ ഉണ്ടാകാൻ നീ ആഗ്രഹിക്കുന്നില്ല.. എന്നോട് ഒരു കാര്യം മറച്ചു വെച്ചാൽ നിനക്ക് സമാധാനം കിട്ടില്ലന്ന് ഞാൻ മനസ്സിലാക്കി.. അത് നിന്റെ സ്വസ്ഥത കെടുത്തുകയേയുള്ളൂ.. എന്നാൽ ഇതെങ്ങനെ എന്നോട് പറയുമെന്ന് കരുതി ഉരുകുകയും ചെയ്യുന്നു നീ.. വേണ്ട അമൻ.. നീ വേദനിക്കാൻ പാടില്ല.. അത് കൊണ്ടാ എല്ലാം അറിഞ്ഞ വിവരം ഞാൻ നിന്നോട് ഇപ്പൊ തുറന്നു പറഞ്ഞത്..എന്നോട് ഒന്നും പറഞ്ഞില്ലല്ലോന്ന് ഓർത്തുള്ള നിന്റെ മനസ്സിന്റെ ഭാരം കുറയണം..

നീ എപ്പോഴും സമാധാനമായി ഇരിക്കണം..ഈ മുഖം ഇങ്ങനെ ഇരുണ്ടു കാണണ്ട എനിക്ക്..എപ്പോഴും ദേഷ്യത്തോടെയും കുസൃതിയോടെയും സന്തോഷത്തോടെയും കാണണം..അതാ എനിക്ക് സമാധാനം..അതാ എന്റെ സന്തോഷം..നീ ചെയ്തത് തെറ്റാണെന്നൊരു തോന്നലോ അങ്ങനൊരു വേദനയോ നിനക്ക് വേണ്ട അമൻ.. നീ ചെയ്തതാ ശെരി.. നീയാ എപ്പോഴും ശെരി.. നിന്നെ പോലെ മറ്റൊരാളും ഇല്ല ഈ ലോകത്ത്..പക്ഷെ.. പക്ഷെ ഞാൻ ചെയ്തത് തെറ്റായി പോയി.. നിന്റൊപ്പം അവൻ എന്നെയും പ്രതീക്ഷിച്ചു കാണില്ലേ.. അവസാന നിമിഷം അവന്റെ അരികിൽ നിന്റൊപ്പം ഞാൻ കൂടെ വേണമെന്നു അവൻ ആഗ്രഹിച്ചു കാണില്ലേ.. എന്നിട്ടും ഞാൻ.. എനിക്ക്.. എനിക്ക് കഴിയാത്തത് കൊണ്ടാ.. ഞാൻ തകർന്നു പോയേനെ.. അതുകൊണ്ടാ.. നിന്നെക്കാൾ മുന്നേ ഈ മനസ്സിൽ സ്ഥാനം നേടിയവനാ.. ജീവനായിരുന്നു.. അത്രയേറെ സ്നേഹിച്ചതാ ഞാൻ.. മരണ കിടക്കയിൽ കാണാൻ കഴിയില്ലായിരുന്നു എനിക്ക്..

പിന്നെ ഞാൻ നിന്റെ ലൈലയായി ഈ ലോകത്ത് ഉണ്ടാകില്ലായിരുന്നു അമൻ. അല്ലാതെ ഞാൻ സ്വാർത്ഥയായിട്ടൊ അവനെ മറന്നത് കൊണ്ടോ അവനെ അവസാനമായൊന്നു കാണാനോ ഒന്നിനും കൊതി ഇല്ലാഞ്ഞിട്ടല്ലാ.. എങ്ങനെയാ ഞാനൊന്നു പറഞ്ഞു തരുക..എനിക്ക്.. എനിക്ക് റമിയെ അത്രക്ക് ഇഷ്ടമായിരുന്നു.. എന്നിട്ടും എനിക്ക് അവനെ കിട്ടിയില്ല.. എന്തിനാ..എന്തിനാ റബ്ബ് അവനെ ഇത്രമാത്രം പരീക്ഷിച്ചത്.. പാവമായിരുന്നില്ലേ.. എനിക്ക്..എനിക്ക് അറിയില്ല.. എന്താ എനിക്കെന്ന് എനിക്കറിയുന്നില്ല അമൻ..അവനെന്നെ വെറുത്തിട്ടുണ്ടാകുമോടാ.. " ഈ രണ്ടു ദിവസം ആരും കാണാതെയും അറിയാതെയും അടക്കി വെച്ച അവളുടെ വേദനയും കണ്ണുനീരുമെല്ലാം ഒരുനിമിഷം കൊണ്ട് പുറത്ത് വന്നു..അവൾ ഉള്ളു പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് വീണു..എല്ലാം അറിഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ പോലും ഈ കഴിഞ്ഞ ദിവസങ്ങൾ അവൾ പൊഴിച്ചില്ലന്നത് അവനെ അത്ഭുതപ്പെടുത്തി കളഞ്ഞു..ആ മനസ്സിന്റെ കരുത്തിനെയും ഈ വീട്ടിലുള്ളവർക്കു വേണ്ടി വിങ്ങി നീറി കഴിഞ്ഞ അവളുടെ ആ അവസ്ഥയെയും അവൻ വേദനയോടെ ഓർത്തു..അവന്റെ നെഞ്ചിലെ ഭാരം വർധിച്ചു..ഒപ്പം തന്നെ അവൾ തന്നെ ഇത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടല്ലോ എന്നത് എവിടെയൊക്കെയോ അവനു ആശ്വാസവും നൽകി..

ആ ആശ്വാസം അവളിലേക്കും കൂടെ പകരാൻ വേണ്ടി അവൻ അവളെ ഇരു കൈകളും കൊണ്ട് പൊതിഞ്ഞു പിടിച്ചു..എന്തോ ഓർത്ത പോലെ പെട്ടെന്ന് അവൾ പിടഞ്ഞു കൊണ്ട് മുഖം അവന്റെ മാറിൽ നിന്നും ഉയർത്തി.. "എങ്കിലും ഒന്നു പറയാമായിരുന്നില്ലേ ടാ.. എന്തിനാ എല്ലാം ഉള്ളിൽ ഒതുക്കി ഇങ്ങനെ നീറിയേ.. മിനിയാന്ന് ഉപ്പ പറഞ്ഞത് മറന്നോ നീ.. ഞാൻ നിന്റെ ഭാര്യയാ..നീ എന്ന മനുഷ്യൻറെ പാതി.. എന്നിട്ടും എന്തെടാ പറയാഞ്ഞേ..മുന്ന വിലക്കിയത് കൊണ്ടോ..? രാവിലേ ഞാൻ ചോദിച്ചപ്പോഴെങ്കിലും പറയാമായിരുന്നില്ലേ.. എന്നാൽ എങ്ങനെയെങ്കിലും ഞാനാ ഫങ്ക്ഷൻ ക്യാൻസൽ ചെയ്യില്ലായിരുന്നോ.. നീ വേദനിക്കുമ്പോൾ അല്ലേടാ ഞാൻ സന്തോഷിച്ചത്.. നീ നിന്നു ഉരുകുമ്പോൾ അല്ലേ ഞാൻ ചിരിച്ചത്.. അറിഞ്ഞിരുന്നു എങ്കിൽ എങ്ങനേലും ഞാനാ ഫങ്ക്ഷൻ ക്യാൻസൽ ചെയ്തേനെ.. എനിക്ക്.. എനിക്ക് അറിയില്ല അമൻ.. നിന്റെ നെഞ്ച് പിടയുമ്പോൾ നോവുന്നത് എനിക്കാടാ.. നീ എന്തുമാത്രം കൊതിച്ചൊരു ദിവസമാ.. അന്ന് തന്നെ നീ കടലോളം വേദനിക്കേണ്ടി വന്നില്ലേ.. ഞാൻ എന്റെ മനസ്സ് നിനക്ക് മുന്നിൽ തുറക്കുന്നതും നോക്കി കാത്ത് നിന്നതല്ലേ നീ.. എന്നിട്ടും സന്തോഷിക്കാൻ കഴിഞ്ഞോ നിനക്ക്..

എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി സന്തോഷം അഭിനയിച്ചു നിൽക്കേണ്ടി വന്നില്ലേ.. അതൊക്കെ ഓർക്കുമ്പോഴാ ടാ സഹിക്കാൻ കഴിയാത്തത്.. ഞാൻ.. ഞാൻ കാരണമല്ലെ നിനക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്..ഞാൻ റമിയുടെ ജീവിതത്തിലേക്ക് കടന്നു ചെന്നതാ എല്ലാത്തിനും കാരണം.. അതുകൊണ്ടാ നീ ഇത്രയ്ക്കും വേദനിക്കേണ്ടി വന്നത്.. ഞാനാ.. ഞാനാ എല്ലാത്തിനും കാരണം... " സത്യം പറഞ്ഞാൽ റമിയെ ഓർത്തിട്ടാണോ അതോ താജ്നെ ഓർത്തിട്ടാണോ തന്റെ മനസ്സ് ഇങ്ങനെ പിടഞ്ഞു നീറുന്നതെന്ന് അവൾക്ക് തന്നെ അറിഞ്ഞില്ല.. ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പുകയും കരയുകയും അവന്റെ ഷർട്ടിൽ അമർത്തി പിടിക്കുകയും മുഖം പൂഴ്ത്തുകയുമൊക്കെ ചെയ്തു അവൾ.. "ലൈല..ഇങ്ങനെ ആവല്ലേ..ഒന്ന് സമാധാനിക്കടീ..സഹിക്കുന്നില്ല.. കണ്ടു നിൽക്കാൻ ആകുന്നില്ല.. ഇങ്ങനൊന്നു കാണാൻ വയ്യാത്തത് കൊണ്ടാ സത്യം മറച്ചു വെക്കാൻ ശ്രമിച്ചത്.. ഞാൻ തുറന്നു പറയാൻ ഒരുങ്ങുമ്പോഴും മുന്നയും ഡാഡും എന്നെ തടഞ്ഞത് നീ ഇങ്ങനെ ആകാതെ ഇരിക്കാനാ ലൈല.. നീ.. നീയൊന്നും ചെയ്തിട്ടില്ല.. നീ കാരണം ഞാനൊരിക്കലും വേദനിച്ചിട്ടുമില്ല.. എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് സുഖമുള്ള വേദനകൾ മാത്രമേ നീയെനിക്ക് തന്നിട്ടുള്ളൂ എന്ന്.. ഒപ്പം ഒരു കടലോളം സ്നേഹവും..

അത് തുറന്നു പറഞ്ഞതും അംഗീകരിച്ചതുമൊക്കെ വൈകിയിട്ട് ആണെങ്കിലും ഞാൻ അതൊക്കെ മുൻപേ തിരിച്ചറിഞ്ഞതല്ലേടീ.. എല്ലാവർക്കും മുന്നിൽ വെച്ചു തന്നെ വേണമെന്നു നിന്റെ ആഗ്രഹമായിരുന്നു.. ശെരിക്കും പറഞ്ഞാൽ ആ വേദനയിൽ പോലും എന്റെ മനസ്സ് എവിടൊക്കെയോ തണുത്തിരുന്നു ലൈല...എന്റെ മനസ്സിന്റെ വേദന ഒരു പരിധി വരെ ശമിപ്പിക്കാനും കുറച്ച് നേരത്തേക്ക് എങ്കിലും ആ വേദനയെ മറക്കാനും നീ കാരണം എനിക്ക് കഴിഞ്ഞു ലൈല.. എപ്പോഴും എന്റെ മനസ്സ് തണുപ്പിക്കാൻ നിനക്ക് ആകുന്നു. എനിക്ക് വേണം ഈ ജീവിത കാലം മുഴുവനും..എന്റേതായിട്ട്.. എന്റേത് മാത്രമായിട്ട്.. റമി.. അവൻ.. അവൻ എനിക്കായി കരുതി വെച്ച നിധിയാ നീ.. ഒന്നിന്റെ പേരിലും നിന്റെ കണ്ണുകൾ നിറയുന്നത് എനിക്കിഷ്ടമല്ല ലൈല.. റമിയും അത് ആഗ്രഹിച്ചിരുന്നില്ല..അത് കൊണ്ടല്ലേ അവൻ നിന്നെ എന്റെ അരികിലേക്ക് എത്തിച്ചത്.. അതുകൊണ്ടല്ലേ ടീ മറ്റൊരുത്തി പോലും സ്ഥാനം നേടാത്ത എന്റെ ഈ നെഞ്ചിൽ നീ സ്ഥാനം ഉറപ്പിച്ചത്..

നിന്നെ എന്റെ മുന്നിലേക്ക് പറഞ്ഞയച്ചതു റമിയാ.. അതല്ലേടീ അത്ര പെട്ടെന്ന് എനിക്ക് നിന്നോട് ഇഷ്ടം തോന്നാൻ.. ആ റമി നിന്നെ എങ്ങനെയാടീ വെറുക്കുക.. നിന്റെ റമിയല്ലേ..എന്നും നീ സന്തോഷത്തോടെ വേണമെന്നെ ആഗ്രഹിച്ചിട്ടുള്ളൂ.. ഒരുപക്ഷെ മുന്നയെ പോലെത്തന്നെ നീ ഒന്നും അറിയരുത് എന്ന് തന്നെയായിരിക്കും അവനും ആഗ്രഹിച്ചിട്ട് ഉണ്ടാകുക..കാരണം നീ തകരുന്നതു അവന് ഇഷ്ടമല്ലടീ.. ഞാൻ.. ഞാൻ കണ്ടു.. അവസാനമായിട്ട്..എന്റെയാ ആഗ്രഹം റബ്ബ് നിറവേറ്റി തന്നു.. ഡാഡ്.. ഡാഡും കണ്ടു.. ഈ നിമിഷം വരെ ഡാഡ്നെ സമാധാനിപ്പിക്കാൻ എനിക്ക് ആയിട്ടില്ല.. പാവം.. എങ്കിലും പിടിച്ചു നിൽക്കുന്നുണ്ട്.. മമ്മ ഒന്നും അറിയാതെ ഇരിക്കാൻ നെഞ്ച് പിളരുമ്പോഴും ചിരിക്കുന്നുണ്ട്... അങ്ങനെ വേണം നീയും...മന കരുത്തുള്ള പെണ്ണായിട്ട് തന്നെ വേണം എനിക്ക് നിന്നെ.. നീ.. നീയെന്റെ സന്തോഷമാ. എന്റെ പ്രാണനാ..എന്റെ ജീവിതമാ..ഞാൻ എല്ലാം മറക്കുന്നതും ഓർക്കുന്നതും നിന്നിലൂടെയാ....ഞാൻ നൽകുന്ന കുഞ്ഞു കുഞ്ഞ് നോവുകളിൽ മാത്രം വേദനിച്ചാൽ മതി നീ..

മറ്റൊന്നിനും വേണ്ടി വേദനിക്കരുത്.. അത് സഹിക്കുന്നില്ലടീ.. " അവളെ പൊതിഞ്ഞിരിക്കുന്ന അവന്റെ കൈകൾക്ക് ബലം കൂടി.അത് അവളെ മുറുകെ പുണർന്നു..ഉള്ളിലെ വേദന മാറുന്നത് വരെ അവൾ അവന്റെ നെഞ്ചിലേക്ക് ആർത്തു പെയ്തു കൊണ്ടിരുന്നു..അതിന് സമ്മതമെന്ന പോൽ അവൻ അവളെ നെഞ്ചിലേക്ക് ചേർത്തണച്ചു തന്നെ പിടിച്ചു..ശേഷം പതിയെ മിഴികൾ ആകാശത്തേക്ക് ഉയർത്തി.. " എന്റെ പെണ്ണിനെ നല്ലോണം നോക്കിക്കോണേടാ.. " കൂട്ടം ചേർന്നു നിൽക്കുന്ന മൂന്നു നക്ഷത്രങ്ങളിലൊന്ന് അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. മറുപടിയായി അവനും തന്റെ കണ്ണുകൾ ചിമ്മി.. 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ദിവസങ്ങൾ കടന്നു പോയി.. വീട്ടിൽ സനുവിന്റെ കളി ചിരികൾ നിറഞ്ഞു നിൽക്കുന്നത് കാരണം താജുo ലൈലയും ഉപ്പയും തങ്ങളുടെ മനോ വേദനകളിൽ നിന്നും പതിയെ മുക്തരായി വന്നു.. പിന്നെ സ്റ്റഡി ലീവ് ആയത് കൊണ്ട് കമ്പയിൻ സ്റ്റഡി എന്ന പേരും പറഞ്ഞു നുസ്ര വരും വീട്ടിലേക്ക്.. പേര് മാത്രമാണ് സ്റ്റഡിയെന്ന്.. വന്നാൽ ഫുൾ കളിയാണ്..

പഠിത്തമില്ല.. സനുവിന്റെ ഒപ്പം ഇരുന്നു ഒരേ ചെസ്സും ഡബിൾ എടുത്തു ലുഡോയുമാണ്.. ലൈല കൂടി ഇരിക്കുന്നുണ്ടെങ്കിൽ മുംതാസ്നെയും കൂടെ കൂട്ടി നാല് പേരായി തന്നെ കളിക്കും.. ഇടയ്ക്ക് ഒരുദിവസം എബിയും വന്നു വീട്ടിലേക്ക്.. തന്റെ മനസ്സമ്മതം ക്ഷണിക്കാനാണ്.. നുസ്രയുടെ വീട്ടിലും കൂടെ ക്ഷണിച്ചു വൈകുന്നേരം വരെ ഇരുന്നിട്ടാണ് അവൻ പോയത്.. അന്നത്തെ ദിവസം കളിയും ചിരിയും എന്നത്തേതിനേക്കാളും കൂടുതലായിരുന്നു.. "എന്താടി ഇത്..? " ഒരുദിവസം രാത്രി മുറിയിലേക്ക് കയറി ചെന്ന അവൻ അവളുടെ കോലം കണ്ടു കണ്ണ് മിഴിച്ചു.. "സാരി..കണ്ടിട്ട് മനസ്സിലായില്ലേ...? " "അത് മനസ്സിലായി.. എന്തിനാണെന്നാ ഇപ്പൊ.. എങ്ങോട്ട് പോകാനാ.. എന്താ എവിടേലും വല്ല ഫാഷൻ ഷോയ്ക്കും വിളിച്ചോ നിന്നെ..? " "എന്തിനാ ഏതിനാന്നൊക്കെ ഞാൻ നിനക്ക് പറഞ്ഞു തരാം..അതിന് മുന്നേ നീയിത് പറാ.. എങ്ങനെയുണ്ട്.. കൊള്ളാവോ..? " അവൾ ഒരു കൈ ഇടുപ്പിൽ വെച്ചു, മറ്റേ കയ്യിൽ സാരി തുമ്പ് എടുത്തു അവന്റെ മുന്നിലൂടെ കറക്കിക്കൊണ്ട് ചോദിച്ചു..

"കൊള്ളും..മിക്കവാറും നീയെന്റെ കയ്യിന്ന് കൊള്ളും..പറയെടി.. എന്തിനാ ഇപ്പൊ ഈ കോലം കെട്ടിയത്.. വല്ല നൈറ്റ് റൈഡുമാണ് പ്ലാൻ ആണെങ്കിൽ പൊന്നു മോളെ.. അതങ്ങു മാറ്റി വെച്ചോ.. പുറത്ത് നല്ല ചാറ്റലാ. കാലം തെറ്റിയുള്ളതായത് കൊണ്ട് പനി പിടിക്കാൻ ചാൻസ് കൂടുതലാ.. അതോണ്ട് ഈ ഉടുത്തതൊക്കെ വേഗം വലിച്ചു മാറ്റിയിട്ട് കിടന്നുറങ്ങാൻ നോക്ക്.. അവളുടെയൊരു ഫാഷൻ പരേഡ്.." അവൻ അവളെ നോക്കി പേടിപ്പിച്ചിട്ട് ബട്ടൺസ് ഇടാത്ത തന്റെ ഷർട്ട്‌ ഊരി ഹാങ്ങറിലേക്ക് ഇട്ടു.. "എടാ.. തെണ്ടി.. നീയല്ലേ പറഞ്ഞേ ഞാൻ സാരിയിൽ ഹോട്ട് ആണെന്ന്.. നിന്റെ കണ്ട്രോൾ പോകുമെന്ന്.. എന്നിട്ടെവിടെടാ.. " അവൾക്ക് ദേഷ്യം വന്നിരുന്നു.. മുഖം കൂർപ്പിച്ചവനെ നോക്കി.. "എന്താ..? " അവന് മനസ്സിലായില്ല.. ആകെ അന്തം പോയിരുന്നു.. "കുന്തം.. " അവൾ മുഖം തിരിച്ചു കളഞ്ഞു. "അതല്ല പോത്തേ.. എന്താ ഉദ്ദേശമെന്നാ..? " അവൻ അവളുടെ മുന്നിൽ വന്നു നിന്നു. "ദുരുദ്ദേശമാ..ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ..അപ്പൊ നിനക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിക്കാമെന്ന് കരുതി.." "ഫസ്റ്റ് നൈറ്റോ..ഞാൻ അറിയാതെയോ..?" അവന്റെ ബാക്കിയുള്ള അന്തം കൂടെ പോയി കിട്ടി.. "ഇതിലൊക്കെ എന്ത് അറിയാൻ ഇരിക്കുന്നു..ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തത് മറന്നോ നീ..

അത് വെച്ചു നോക്കുമ്പോൾ അന്ന് രാത്രിയിൽ തന്നെ നടത്തേണ്ടതായിരുന്നു ഫസ്റ്റ് നൈറ്റ്.. പിന്നെ സാഹചര്യം ഒത്തു വരാത്തത് കൊണ്ട് അന്ന് നടന്നില്ല...വീണ്ടും ദിവസങ്ങൾ കടന്നു പോയി.. ഇപ്പോൾത്തന്നെ ടൂ ലേറ്റാ അമൻ.. എന്റെയും നിന്റെയും വിവാഹം കഴിഞ്ഞു എത്ര കഴിഞ്ഞിട്ടാ മുഹ്സിത്താൻറെതു കഴിഞ്ഞത്.. ഇത്താക്കായല്ലോ ഇപ്പൊ രണ്ടുമാസം.. അതോണ്ട് എനിക്കും വേണം.. " "എന്തുവേണമെന്ന്.. നിനക്ക് എന്താ വട്ടോ..നേരത്തേ ഞാൻ താഴേക്ക് പോകുന്നത് വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ.. ഇതിപ്പോ എന്താടി പറ്റിയത്.. ഹോസ്പിറ്റലിൽ പോകണോ നിനക്ക്.. " "അയ്യോ.. ഞാൻ എന്താ പറയുന്നത്.. നീ എന്താ ചോദിക്കുന്നത്.. എടാ.. മുഹ്സിത്താൻറെ കാര്യം അറിഞ്ഞപ്പോൾ തസി ഉമ്മ ഒരുപാട് സന്തോഷിക്കുന്നതു കണ്ടു..അപ്പൊ ഞാൻ തസി ഉമ്മാനോട് പറഞ്ഞു പോയി എത്രയും പെട്ടെന്ന് ഒരു ചോട്ടാ താജ്നെയോ ലിറ്റിൽ ലൈലയെയോ തരാമെന്ന്.. ഉമ്മ എന്നോട് ഒന്നും ചോദിച്ചിട്ടൊന്നുമില്ല.. പക്ഷെ എനിക്ക് എന്തോ.. അങ്ങനെ വേണമെന്നു തോന്നി.. അതേ അമൻ..

എനിക്ക് വേണം..ഒരു കൊച്ചു കുറുമ്പനെയോ കുറുമ്പിയെയോ ഉടനെ വേണം എനിക്ക്... നിന്റെ ആഗ്രഹവും അതാണെന്ന് എനിക്കറിയാം.. " "എന്റെ ആഗ്രഹം നിനക്ക് എങ്ങനെ അറിയാം..? ഞാൻ പറഞ്ഞോ നിന്നോട് എനിക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെന്ന്..? എനിക്കില്ല.. സത്യമായിട്ടും ഇപ്പൊ അങ്ങനൊരു ആഗ്രഹം എനിക്കില്ല.. കുറച്ച് കഴിയട്ടെ..മമ്മയോട് അങ്ങനൊക്കെ പറയാൻ നിന്നോട് ആരാ പറഞ്ഞത്.. അടുത്തയാഴ്ച്ച എക്സാമാ നിനക്ക്.. എനിക്കും ആണ്.. ആദ്യം അതിൽ ശ്രദ്ധ കൊടുക്ക്..എന്നിട്ടു മതി ബാക്കിയൊക്കെ.. " "അപ്പൊ.. അപ്പൊ നിനക്ക് ആഗ്രഹം ഇല്ലേ.. നമുക്ക് ഇടയിലേക്ക് ഒരു കുഞ്ഞ് വരണമെന്നൊന്നും ഇല്ലേ നിനക്ക്.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി..? " അവളുടെ ശബ്ദം ഇടറിയിരുന്നു.. കൺകോണിൽ നനവ് പടർന്നു.. "കല്യാണം കഴിഞ്ഞിട്ട് നാളു ഒരുപാട് ആയി എന്നത് സത്യം തന്നെയാ..പക്ഷെ ആ വിവാഹത്തേയും എന്നെയുമൊക്കെ നീ അംഗീകരിച്ചതു കുറച്ച് ദിവസങ്ങൾക്ക് മുന്നേ അല്ലേ.. പിന്നെ ഇതുവരെ നമുക്ക് ഇടയിൽ യാതൊന്നും തന്നെ നടന്നിട്ടുമില്ല.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കുഞ്ഞിന്റെ കാര്യമൊന്നും ചിന്തിക്കുന്നില്ല.. ആയില്ലല്ലോ.. ഇനിയും ഉണ്ടല്ലോ ഒരുപാട് സമയം.. മമ്മയോട് പറഞ്ഞത് നീയല്ലേ..

നീ തന്നെ എങ്ങനെങ്കിലും സോൾവ് ചെയ്..." "പിന്നെ എപ്പോഴാ നിനക്ക് വേണ്ടത്.. മൂക്കിൽ പല്ല് വരുമ്പോഴോ..? ഉമ്മാനോട് ഞാൻ പറഞ്ഞോളാമെടാ.. നിനക്ക് ഇക്കാര്യത്തിൽ ഒരു താല്പര്യവുമില്ലന്ന് തന്നെ പറയും.. ഉപ്പാനോടും പറയും.. പറഞ്ഞു നിന്നെ നാണം കെടുത്തും.. ഇതെന്നല്ലാ.. ഇനി ഒരു കാര്യത്തിനും ഞാൻ നിന്റെ അടുത്തേക്ക് വരില്ല.. നീയും വന്നു പോകരുത്.. ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല നിന്നെ ഞാനിനി.. നോക്കിക്കോ.. ലൈലയാ പറയണേ.. " അവൾക്ക് സങ്കടവും ദേഷ്യവുമൊക്കെ വന്നിരുന്നു.. ഉടുത്തിരിക്കുന്ന സാരി ചുമലിൽ നിന്നും വലിച്ചൂരി എറിഞ്ഞു.. ശേഷം അരയിൽ നിന്നു കൂടെ വലിച്ചൂരി എടുത്തു സാരി നിലത്തേക്കിട്ടു.. അവനെ നോക്കിയതേയില്ല.. നൈറ്റ് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി ചെന്നു ഷെൽഫ് തുറന്നു..പെട്ടെന്നാണ് അവളുടെ വെളുത്തു പഞ്ഞിക്കെട്ട് പോലുള്ള വയറിലൂടെ അവന്റെ കൈകൾ ചുറ്റിയത്.. "സത്യമാണോ..? " അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് അവൻ ചോദിച്ചു.. അവന്റെയാ ഒരു സ്പർശം മതിയായിരുന്നു അവളുടെ ദേഷ്യം കെട്ടടങ്ങാൻ..എന്തൊക്കെയോ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു അവൾക്ക്..

പക്ഷെ അത് പുറത്ത് കാണിച്ചില്ല..അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി..അവൻ കൂടുതൽ മുറുക്കി പിടിച്ചു.. "പറയെടി..സത്യമാണോ പറഞ്ഞത്..?" "എന്ത്..? " അവൾ തല ചെരിച്ചവനെ കടുപ്പിച്ചു നോക്കി.. "മമ്മയോട് അങ്ങനെ പറഞ്ഞത്..? നിനക്കൊരു ബേബിയെ വേഗം വേണമെന്നത്..? " "അല്ല..ചുമ്മാ രസത്തിനു പറഞ്ഞതാ..വിടെടാ..മതി.. നിന്റെ തൊടലും പിടിക്കലുമൊക്കെ.. ഇനി ഈ ജന്മത്തിൽ എന്റെ ദേഹത്ത് തൊടാൻ നിന്നെ ഞാൻ അനുവദിക്കില്ല..ഇനി നീയെത്ര ആഗ്രഹം പറഞ്ഞു വന്നാലും ഞാനൊന്നിനും ഇല്ല.. എനിക്ക് വേണ്ടാ..നിന്റെ ബേബിയെ മാത്രമല്ല..നിന്നെയും.. " അവൾ ബലം പിടിച്ചു അവന്റെ കൈകൾ എടുത്തു മാറ്റി നൈറ്റ് ഡ്രസ്സും കൊണ്ട് പോകാൻ തുടങ്ങി.. പക്ഷെ അപ്പോഴേക്കും അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് ചേർത്തിരുന്നു. "ഇതൊക്കെ കാണുമ്പോഴാ മോളാ കണ്ട്രോൾ പോകുന്നെ.. " അവൻ പറഞ്ഞത് കേട്ടു അവൾ സ്വന്തം ദേഹത്തേക്ക് നോക്കി.. ബ്ലൗസും പാവാടയും മാത്രമാണ് വേഷം..

പക്ഷെ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. അവനെ നോക്കാതെ മുഖം തിരിച്ചു നിന്നു.. "ശരീരത്തിന്റെ കാര്യമല്ല പറഞ്ഞത്.. നിന്റെ ഈ പത്തു മുഴം നീളമുള്ള നാക്കിൻറെയാ.. ഈ ദേഷ്യത്തിന്റെയാ..ഇതൊക്കെ കാണുമ്പോഴാ ടീ ശെരിക്കും ചോര തിളപ്പ് ഉണ്ടാകുന്നത്.. " അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു പിടിച്ചു.. അവൾ അവനെ തുറുക്കനെ നോക്കി.. മറുപടിയായി അവനൊന്നു ചിരിച്ചു.. അതിന്റെ അർത്ഥം എന്തെന്ന് അവൾക്ക് മനസ്സിലായില്ല.. അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. അവന്റെ ചൂണ്ടു വിരൽ അവളുടെ നെറ്റിയിൽ അമർന്നു.. പതിയെ അത് അവിടെന്ന് ഇഴഞ്ഞു കവിളിലേക്ക് എത്തുകയും പിന്നീട് ചുണ്ടിൽ എത്തി നിൽക്കുകയും ചെയ്തു.. ആ വിരൽ വെച്ചു അവൻ അവളുടെ തുടുത്ത അധരത്തെ ഒരുവട്ടം തലോടി.. വീണ്ടും തലോടാൻ തുടങ്ങിയതും അവൾ അവന്റെ കൈ തട്ടി മാറ്റി.. "വേണ്ടാ..എനിക്ക് ഇനി വേണ്ടാന്ന് പറഞ്ഞില്ലേ.. എപ്പോഴും നീ ഇങ്ങനെയാ.. ഞാൻ ഒരുപാട് ഇഷ്ടത്തോടെയും സ്നേഹത്തോടെയും ആഗ്രഹത്തോടെയുമൊക്കെ ഒരു കാര്യത്തിന് വേണ്ടി നിന്റെ അടുത്തേക്ക് വരുമ്പോൾ എപ്പോഴും നീയിങ്ങനെയാ...ലോകത്ത് എവിടെയുമില്ലാത്ത ജാഡ ഇട്ടു നിൽക്കും..

തീരെ താല്പര്യമില്ലാത്ത മട്ടിൽ സംസാരിക്കും..ഒരു തരി പോലും ഇഷ്ടമോ സ്നേഹമോ ഇല്ലാതെ തുറന്നടിച്ചു തന്നെ പറയും നീ വേണ്ടാന്നും ഇഷ്ടമല്ലന്നുമൊക്കെ.. അന്നേരം എനിക്ക് എന്തുമാത്രം ഫീൽ ആകാറുണ്ടെന്നറിയാമോ..? എപ്പോഴെങ്കിലും ഞാൻ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ..? മറ്റുള്ളവരാരും എന്നെ നോവിക്കാനോ കരയിക്കാനോ പാടില്ല.. നിനക്ക് അതാവാം.. എന്തുവേണമെങ്കിലും എത്ര വേണമെങ്കിലും ആവാം..അല്ലേ..? " അവൾക്ക് സങ്കടം സഹിക്കുന്നില്ലായിരുന്നു.. കരഞ്ഞു കൊണ്ട് ചോദിച്ചു. "ഇല്ലേ..? നീയെന്നെ ഇങ്ങനെ ചെയ്തിട്ടില്ലേ..ഉണ്ട്..എത്രയോ വട്ടം.. ബാക്കിയൊക്കെ പോട്ടേ.. ഇക്കാര്യം പറഞ്ഞു തന്നെ ഞാൻ എത്രവട്ടം നിന്റെ അരികിൽ വന്നിട്ടുള്ളതാ..അപ്പോഴൊക്കെ നീ ഓരോ മുടക്കു പറഞ്ഞു എന്നെ ഒഴിവാക്കിയിട്ടില്ലേ..? " "അപ്പൊ നീ.. നീ ഇപ്പോൾ അതിന് പകരം വീട്ടുന്നതാണോ..? " "എന്താ സംശയം...ഞാൻ ആഗ്രഹിച്ചപ്പോൾ ഒന്നും നീ തന്നില്ലല്ലോ.. ഇനിയിപ്പോ നീ ആഗ്രഹിക്കുമ്പോൾ തരാൻ എനിക്കും മനസ്സില്ല.. " അവൻ പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ അവൾ മുഖം പൊത്തി പിടിച്ചു കരയാൻ തുടങ്ങി.. "രണ്ടു തെറിയാ പ്രതീക്ഷിച്ചത്..അസ്ഥാനത്ത് കയറി അവൾ കരച്ചിൽ തുടങ്ങി.. എടീ.. നിർത്തടീ.. "

അവൻ അവളുടെ മുഖത്തുന്ന് കൈ എടുത്തു മാറ്റാൻ നോക്കി.. പക്ഷെ അവൾ ബലം പിടിച്ചു നിന്നു.. കരച്ചിലിന്റെ ആക്കം കൂടി.. അവൻ വീണ്ടും കൈ എടുത്തു മാറ്റാൻ നോക്കിയതും അവൾ അപ്പാടെ തന്നെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. "ഞാൻ..എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊ ആഗ്രഹമില്ലാഞ്ഞിട്ടൊ ഒന്നുമല്ല.. നിനക്ക് സർപ്രൈസ് തരണമെന്ന് കരുതിയിട്ടാ.. നിന്നോട് മനസ്സ് തുറന്നതിന് ശേഷം മതിയെന്ന് കരുതിയിട്ടാ..വിവാഹം കഴിഞ്ഞത് ആരും അറിയാതെയല്ലേ.. അപ്പോൾ ഒരു ജീവിതം തുടങ്ങുന്നത് എല്ലാവരും അറിഞ്ഞിട്ട് വേണമെന്നു കരുതി.. അല്ലാതെ ഞാൻ നിന്നെ ഒഴിവാക്കിയതൊന്നുമല്ല..എനിക്കതിനു കഴിയില്ല..നിന്നെ ഒഴിവാക്കിയിട്ട് എനിക്ക് എന്ത് കിട്ടാനാ..പിന്നെ നീ തന്നെയല്ലേ എനിക്ക് സമയം തന്നത്..മനഃപൂർവം ഞാൻ നിന്നെ വേദനിപ്പിച്ചിട്ടില്ല.. " അവൾ കരഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു..അവന് ഇനിയും ചിരി സഹിക്കാൻ കഴിയില്ലായിരുന്നു.. ഉറക്കെ ചിരിക്കാൻ തുടങ്ങി..അത് കണ്ടതും അവളുടെ കരച്ചിൽ ഏഴു കടലും കടന്നു പോയി..

വീണ്ടും ദേഷ്യം കയറി.അവന്റെ നെഞ്ചിൽ പിടിച്ചു ശക്തിയായി ഒരുന്തു വെച്ചു കൊടുത്തിട്ടു അവനെ കൂർപ്പിച്ചു നോക്കി.. "എന്റെ മോളെ..നീ ഈ കാര്യത്തിന് വേണ്ടി ഇങ്ങനെ ആക്രാന്തം പിടിച്ചു നടക്കുവാണെന്ന് ഞാൻ അറിഞ്ഞില്ല.. ഇങ്ങ് വാ.. ഏതായാലും ഒരുപാട് ആഗ്രഹത്തോടെ അണിഞ്ഞു ഒരുങ്ങി നിന്നത് അല്ലേ.. ഞാൻ ആയിട്ട് നിന്റെ ആഗ്രഹം മുടക്കിയെന്ന് വേണ്ടാ..വാ..പരാതിയൊക്കെ തീർത്തു തരാം..നീ വിചാരിച്ചതിലും മേലെയുള്ള ഒരു ഫസ്റ്റ് നൈറ്റ് തന്നെ എന്റെ പൊണ്ടാട്ടിക്ക് ഞാൻ തരാം..ഇങ്ങ് വാ മുത്തേ.. " അവൻ അവളെ കയ്യിൽ പിടിച്ചു തന്നിലേക്ക് വലിച്ചു ചേർത്തു.. "അയ്യോ.. അതൊക്കെ ചേട്ടനു വലിയ ബുദ്ധിമുട്ടാകില്ലേ..തത്കാലം ഞാൻ എന്റെ ആഗ്രഹങ്ങളൊക്കെ മറന്നു.. ഇനി വേണ്ടാന്ന് ഞാൻ പറഞ്ഞല്ലോ.. എന്റെ മൂഡ് ഒക്കെ പോയി.. നീ വിട്ടേ..എനിക്കിത് മാറ്റണം.എന്നിട്ടു കിടന്നുറങ്ങണം. ഉറക്കം വന്നിട്ടു മേലാ.. " അവൾ അവനെ തള്ളി മാറ്റി ഡ്രെസ്സിങ്ങ് റൂമിലേക്ക് പോകാൻ തുടങ്ങി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story