ഏഴാം ബഹർ: ഭാഗം 93

ezhambahar

രചന: SHAMSEENA FIROZ

 "എന്താടാ..? " അവൾ വിളിക്കാൻ ചെല്ലുമ്പോഴും അവൻ കിടക്കുക തന്നെയായിരുന്നു.. അവൾ അരികിൽ ഇരുന്നു പതിയെ ആ അലസമായി കിടക്കുന്ന മുടിയിൽ തഴുകിക്കൊണ്ട് ആർദ്രമായി ചോദിച്ചു.. "ഒന്നുല്ലടീ..ഒരു ചെറിയ തലവേദന.." അവൻ തല അവളുടെ മടിയിലേക്ക് വെച്ചു കിടന്നു.. "വയ്യെങ്കിൽ പിന്നെ ബീച്ചിലേക്ക് പോകാൻ സമ്മതിച്ചതെന്തിനാ.. അപ്പോഴേ വന്നാൽ മതിയായിരുന്നു..വന്നു നല്ലപോലെ ഒന്ന് ഉറങ്ങിയാൽ മതിയായിരുന്നു.. ഇതിപ്പോ ഒരുപാട് കാറ്റു കൊണ്ടില്ലേടാ.." "അതിനുമാത്രമൊന്നും ഇല്ലടി.. ചെറിയൊരു വേദന.. പിന്നെ നീയും അവനും ഒരാഗ്രഹം പറയുമ്പോൾ എനിക്ക് എങ്ങനെയാടീ പറ്റില്ലന്ന് പറയാൻ കഴിയുക..?" "ആഗ്രഹത്തേക്കാൾ വലുത് ആരോഗ്യമാ..വയ്യെങ്കിൽ നിനക്കൊന്നു പറഞ്ഞൂടായിരുന്നോ അമൻ..ഞാനും അവനും ആഗ്രഹമൊക്കെ മാറ്റി വെക്കില്ലായിരുന്നോ.. ഒരു കടൽ അല്ലേ..അത് പിന്നെയും പോയി കാണാമായിരുന്നില്ലേ..? " "എന്റെ മോളെ..നീ 1990 കളിലെ ഭാര്യയുടെ സ്വഭാവം എടുക്കല്ലേ.. അതിനും മാത്രമൊന്നും ഇല്ലെന്നു പറഞ്ഞില്ലേടീ പോത്തേ.. "

അവൻ മലർന്നു കിടന്നു കൈ ഉയർത്തി അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.. "ഔ..നൊന്തു.. " അവൾ മൂക്ക് തൂത്തു മുഖം ചുളിച്ചു.. "ഇന്നലെ രാത്രിയിലെ അത്രയുമോ..? " അവൻ കുസൃതിയായി ചോദിച്ചു.. "ചീ പോടാ.. " അവൾ അവന്റെ കൈക്കിട്ടൊരു തട്ടു കൊടുത്തു.. അവനൊന്നു ചിരിച്ചിട്ട് അവിടെന്നെന്നെ ചെരിഞ്ഞു അവളുടെ വയറ്റിൽ മുഖം അമർത്തി കിടന്നു.. "എന്തെടാ ഫുഡ്‌ വേണ്ടാന്ന് പറഞ്ഞത്.. ഹോസ്പിറ്റൽ പോകണോ..ഉപ്പാനോട് പറയണോ വയ്യെന്ന്..? " അവളുടെ ടെൻഷൻ കുറയുന്നില്ലായിരുന്നു..വീണ്ടും അവന്റെ മുടിയിൽ തലോടി..അവൻ മുഖം ഉയർത്തി അവളെ നോക്കി പേടിപ്പിച്ചു.. "മ്മ്..നീ നോക്കി പേടിപ്പിക്കണ്ടാ.. എന്റെ ടെൻഷൻ പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.. ഹോസ്പിറ്റൽ ഒന്നും വേണ്ടങ്കിൽ വേണ്ടാ.. നീ ഇവിടെ കിടക്ക്.. ഞാൻ ബാം പുരട്ടി തരാം..എന്നിട്ട് കഴിക്കാൻ പോകാം..." അവൾ പതിയെ അവന്റെ തല തലയിണയിലേക്ക് മാറ്റി വെച്ചു ബെഡിൽ നിന്നും എണീറ്റു..എന്നിട്ട് ബാം എടുത്തു കൊണ്ട് വന്നു അവന്റെ നെറ്റിയിൽ പുരട്ടി മൃദുവായി അല്പ നേരം തടവി കൊടുത്തു..

"ഇപ്പോ കുറവുണ്ടോ..? " "ഞാൻ എന്താ ഇവിടെ തല പൊട്ടി കിടക്കുവാണോ..? നിനക്ക് എന്താടി പറഞ്ഞാൽ മനസ്സിലാകാത്തെ.. ഇന്ന് ടെൻഷൻ അടിക്കാൻ വേറെ കാര്യമൊന്നും കിട്ടിയില്ലേ.. " "തലവേദനയാണ് പോലും തലവേദന.. എന്നിട്ട് ജന്തൂൻറെ അഹങ്കാരത്തിനൊരു കുറവുണ്ടോന്ന് നോക്കിയേ..വേണേൽ എഴുന്നേറ്റു വാടാ കഴിക്കാൻ..നിന്നെയൊക്കെ വിളിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.. " അവൾ അവനെ കൊല്ലുന്ന പോലെ നോക്കി.. "എനിക്ക് വേണ്ടാ.. " "അതെന്താ..? " "എഴുന്നേൽക്കാൻ മടിയാകുന്നു.. നീ കഴിച്ചുവോ..?" "നീ ഇല്ലാതെയോ..?" പോകാൻ ഒരുങ്ങിയ അവൾ ചിണുങ്ങിക്കൊണ്ട് വന്നു അവനെ ഒട്ടിയിരുന്നു..അവൻ അവളെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു.. സത്യം പറഞ്ഞാൽ ഒന്ന് ഉറങ്ങിയാൽ മതിയെന്നായിരുന്നു അവന്..അത്രക്കും തല വെട്ടി പിളരുന്നുണ്ടായിരുന്നു.. "എനിക്കറിയാം നീ നുണ പറയുന്നതാണെന്ന്..ചെറിയ വേദനയൊന്നുമല്ല..നിനക്ക് നല്ല വേദനയുണ്ട്.. നിന്റെ മുഖം കണ്ടാൽ എനിക്ക് അറിഞ്ഞൂടെ അമൻ..എന്തിനാ ഒളിക്കണേ..

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ സങ്കടപ്പെടുമോന്ന് കരുതി ഒരു കാര്യവും എന്നോട് ഒളിച്ചു വെക്കാൻ പാടില്ലന്ന്..അതിനി എത്ര ചെറുതാണേലും..നീ കിടന്നോ.. എഴുന്നേൽക്കണ്ട...ഫുഡ്‌ ഞാൻ ഇങ്ങോട്ട് കൊണ്ട് വരാം..നീ കഴിച്ചില്ലേൽ എനിക്ക് മാത്രമല്ല. ഉപ്പാക്കും ഉമ്മക്കുമൊന്നും സമാധാനം ഉണ്ടാകില്ല.. " അവൾ പിന്നെ അവനെ ഒന്നും പറയാൻ അനുവദിച്ചില്ല..പതിയെ അവന്റെ കൈകൾ എടുത്തു മാറ്റി കുനിഞ്ഞു അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടെഴുന്നേറ്റ് പോയി..ഒന്ന് രണ്ടു മിനുട്ട്നുള്ളിൽ തന്നെ ഫുഡ്‌മായി വരുകയും ചെയ്തു.. "ഇനി എണീക്ക്..എഴുന്നേറ്റു കയ്യും മുഖവുമൊക്കെ കഴുകി വാ.. വന്നപ്പാടെ ഒന്ന് കുളിച്ചതുമില്ല.. എന്ത് മടിയാടാ നിനക്ക്.. " അവൾ കയ്യിലെ പ്ലേറ്റും ഗ്ലാസ്സും ടേബിളിലേക്ക് വെച്ചിട്ടു അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.. "സത്യം പറയട്ടെ..ഇന്ന് രാവിലെ തൊട്ടാ ഈ മടി..ആകെയൊരു സൈഡ് വലിവ്.." "ആാാ..എനിക്കും തോന്നി രാവിലെ പറഞ്ഞ അധ്വാനത്തിന്റെ ക്ഷീണം മോന് ഇതുവരെ മാറിയിട്ടില്ലന്ന്.. " അവളവനെ മൊത്തത്തിലൊന്നു നോക്കി ആക്കി പറഞ്ഞു..

അവനൊന്നും പറഞ്ഞില്ല.. ചിരിച്ചതേയുള്ളൂ.. അവൾക്ക് ആകെ സങ്കടം വരുന്നുണ്ടായിരുന്നു അവനെ അങ്ങനെ എനർജി ഇല്ലാതെ ഇരിക്കുന്നത് കണ്ടിട്ട്..അതോണ്ട് എടുത്തു കഴിക്ക് എന്ന് പറഞ്ഞു അവനെ ബുദ്ധിമുട്ടിച്ചില്ല..പ്ലേറ്റ് എടുത്തു മടിയിൽ വെച്ചു ഓരോ ഉരുളയായി എടുത്തു അവന്റെ വായിൽ വെച്ചു കൊടുത്തു.. ആദ്യം അവനൊരു പ്രയാസം തോന്നിയിരുന്നു വാങ്ങിക്കാൻ..പിന്നെ അവൾ അതിയായ സ്നേഹത്തോടെ നീട്ടുന്നതു കണ്ടപ്പോൾ തടയാൻ തോന്നിയില്ല..ഓരോ വായും വാങ്ങിച്ചു ആസ്വദിച്ചു തന്നെ കഴിച്ചു..വയറിനൊപ്പം അവന്റെ മനസ്സും നിറഞ്ഞു..അവൻ വെള്ളം കൂടെ കുടിച്ചു കഴിഞ്ഞതും അവൾ ടവൽ കൊണ്ട് അവന്റെ വായ തുടച്ചു കൊടുത്തു.. "ഇനി ഉറങ്ങിക്കോ..ഞാൻ കഴിച്ചിട്ട് വരാം..സനുവിനെ കഴിക്കാൻ പിടിച്ചിരുത്തിയിട്ടാ വന്നത്..ഉപ്പയും ഉമ്മയും ഇരുന്നിരുന്നു..ഞാൻ ഇങ്ങോട്ട് വന്നോണ്ട് ഇപ്പോ എന്നെ നോക്കിയിരിപ്പാവും.." അവൾ പോകാൻ തുടങ്ങിയിരുന്നു.. പെട്ടെന്നാണ് അവൻ കയ്യിൽ പിടിച്ചത്.. "എന്താടാ..? "

അവൾ തിരിഞ്ഞു നോക്കിയതും അവൻ വേഗം അവളെ വലിച്ചു മടിയിലേക്ക് ഇരുത്തി..അവളൊരു വട്ടം കൂടെ എന്താന്ന് ചോദിക്കുന്നതിന് മുന്നേ അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടക്കാൻ തുടങ്ങിയിരുന്നു. "വയ്യെങ്കിലും ഇതിനൊന്നും ഒരു കുറവും വേണ്ടാ..പൊന്നു മോൻ ഉറക്കം കളയണ്ട..വേഗം കിടക്കാൻ നോക്ക്..ഇന്നലത്തെ ഉറക്കു കൂടെ ഉണ്ട് ഉറങ്ങാൻ.. " അവൾ പറഞ്ഞു.പക്ഷെ അവനതൊന്നും കേട്ടില്ല..കണ്ണുകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി.. പതിയെ കൈ നീട്ടി തന്റെ പല്ലുകളുടെ പാടിൽ വിരൽ ഓടിച്ചു.. "സ്സ്... " അവൾ എരിവ് വലിച്ചു കണ്ണടച്ച് പോയി.. "എന്തെടി..വേദനയുണ്ടോ..? " അവളൊരു ചെറു ചിരിയോടെ ഇല്ലെന്നു തലയാട്ടി.. "ഉണ്ടെങ്കിൽ മരുന്ന് തരാം.." "കാള വാല് പൊക്കുമ്പോഴേ തോന്നി ഇതിനാണെന്ന്..തത്കാലം ഇപ്പോൾ മരുന്ന് ഒന്നും വേണ്ടാ..നിക്ക് വേദനയൊന്നുമില്ല..അഥവാ ഉണ്ടേൽ തന്നെ നീ പറയുന്നത് പോലെ സുഖമുള്ള വേദനയാ..അത് മരുന്ന് വെച്ചു മാറ്റണ്ട എനിക്ക്... വേദനിച്ചോണ്ട് ഇരിക്കട്ടെ..നിന്റെ സ്നേഹത്തിന്റെ അടയാളങ്ങൾ അല്ലേ.."

"അപ്പൊ ഒന്നൂടെ സ്നേഹിച്ചാലോ..?" അവൻ കുറുമ്പോടെ ചോദിച്ചു.. "പോടാ..ഒരുവട്ടം സ്നേഹിച്ചതിൻറെ ക്ഷീണം തന്നെ മാറിട്ടില്ല ഇവിടെ.. അന്നേരമാ അടുത്തത്.. എന്റെ കാര്യമല്ല..നിന്റെ കാര്യമാ പറഞ്ഞത്..കണ്ടില്ലേ അവന്റെയൊരു ഇരുപ്പ്..ആകെ എനർജി ലോസ് ആയിട്ട്.." "ഈ പറഞ്ഞതിന്റെതു നിനക്ക് ഞാൻ പിന്നെ തരാം.ഇപ്പൊ നീ പോയി വേഗം കഴിച്ചിട്ട് വാ...നീ ഇല്ലാതെ ഉറക്കം വരില്ല.. " അവൻ അവളെ കഴിക്കാൻ പറഞ്ഞയച്ചു.. 🍁🍁🍁🍁🍁🍁🍁🍁🍁 രാത്രിയിൽ വാട്സാപ്പ് സ്റ്റാറ്റസ് നോക്കുവായിരുന്നു നുസ്ര.. പെട്ടെന്നാണ് ലൈലയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി വന്നത്..നുസ്ര അത് ഓപ്പൺ ചെയ്തു നോക്കി.. Mine❤ എന്നൊരു ക്യാപ്ഷനിൽ താജ്ൻറെ കഴുത്തിലൂടെ കയ്യിട്ടിരിക്കുന്ന ഒരു സെൽഫിയാണ് സംഭവം..അത് കണ്ടു നുസ്രയുടെ ചുണ്ടിൽ നിന്നും ഒരു ചിരി പൊഴിഞ്ഞു.. ഒപ്പം തന്നെ ഉള്ളിലൊരു നോവും ഉണർന്നു.. മുന്നയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവൾക്ക്.. അവൻ അരികിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി.. സന്ധ്യയ്ക്ക് വിളിച്ചിട്ട് വെച്ചതാണ്..

ഫ്രീ ആയാൽ രാത്രിയിൽ വിളിക്കാമെന്ന് പറഞ്ഞിരുന്നു..ഇതുവരെ വിളിച്ചില്ല..അവൾക്ക് അവന്റെ ശബ്ദം ഇപ്പോൾ കേൾക്കണമെന്ന് തോന്നി..പിന്നൊന്നും നോക്കിയില്ല.. വാട്സപ് ബാക്ക് അടിച്ചു മുന്നയ്ക്ക് കാൾ ചെയ്തു..ആദ്യത്തെ റിങ്ങിൽ ഫോൺ എടുത്തില്ല.. രണ്ടാമത്തെതു തീരാൻ ആകുമ്പോഴാണ് അവൻ ഫോൺ എടുത്തത്.. "എന്താടി...? " "തിരക്കിലാണോ നീ..? " "ഫ്രഷ് ആകുവായിരുന്നു...ഫുഡും കൂടെ കഴിഞ്ഞു വിളിക്കാമെന്ന് കരുതി..നീ കഴിച്ചോ..? " "ഉവ്വ്..എനിക്ക് നല്ലോണം മിസ്സ്‌ ചെയ്യുന്നെടാ..കാണാൻ തന്നെ തോന്നുന്നു..കരച്ചിലൊക്കെ വരുന്നു..താജ്ൻറെ ബർത്ത് ഡേയ്ക്ക് വന്നു അന്ന് തന്നെ പോയില്ലേ.. ഇത്തിരി നേരമേ അടുത്തിരിക്കാനും സംസാരിക്കാനുമൊക്കെ കിട്ടിയുള്ളൂ..ഇനിയെന്നാ ഒന്ന്.. " അവൾ ബാക്കി പറഞ്ഞില്ല..ശബ്ദം ഇടറിയിരുന്നു.. "എനിക്ക് മിസ്സ്‌ ചെയ്യാത്തത് കൊണ്ടാണോ..? സംസാരിക്കാനും നിന്റെ അരികിൽ ഉണ്ടാവാനുമൊന്നും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ..? അവസ്ഥ ഇങ്ങനെ ആയിപോയില്ലേടീ.. നെക്സ്റ്റ് വീക്ക് സാറ്റർഡേയും സൺ‌ഡേയും ലീവ് കിട്ടാൻ ചാൻസ് ഉണ്ട്..ഓടി വന്നേക്കാം അങ്ങോട്ടേക്ക്.." അവൻ പറഞ്ഞു..

അവളൊന്നു മൂളുക മാത്രം ചെയ്തു.. "ഉഷാർ ഇല്ലല്ലോ എന്റെ പെണ്ണിന്.." "സങ്കടം വരുന്നെടാ.. " അവളുടെ കണ്ണ് നിറയാൻ തുടങ്ങി.. "പറഞ്ഞു പറഞ്ഞു എന്നെയും സങ്കടപ്പെടുത്തല്ലേടീ..പിന്നെ ഇവിടെ നിൽക്കാനോ ശ്രദ്ധിക്കാനോ ഒന്നിനും തോന്നില്ല എനിക്ക്.. എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോഴേ മടുത്തോ നിനക്ക്..? " "അങ്ങനൊന്നും വിചാരിക്കല്ലേടാ.. കാണാൻ തോന്നിയത് കൊണ്ടാ.. എന്തോ..ഇപ്പോ അടുത്ത് വേണമെന്നു തോന്നി...നമ്മുടെ നിക്കാഹ് കഴിഞ്ഞ ദിവസവും അന്നത്തെ സന്തോഷവും പിന്നെ നീ പോകുമ്പോൾ ചേർത്തണച്ചു പിടിച്ചതുമൊക്കെ ഓർമ വന്നു പോയി..അതാ.. " "എക്സാം അല്ലേടി വരുന്നത്.. അതിൽ ശ്രദ്ധ കൊടുക്ക്‌..ചുമ്മാ പാസ്സ് ആയാൽ പോരാ..നല്ല മാർക്ക്‌ വേണം..ഓരോന്നു ഓർത്തിരുന്നു സങ്കടപ്പെടണ്ടാ..ഉള്ള നേരം നല്ലപോലെ പഠിക്കാൻ നോക്ക്.. മുഹ്സിക്ക് വിളിക്കാതെ രണ്ടു ദിവസമായി..അവളോട്‌ ഒന്ന് പറഞ്ഞേര്..അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോടീ..?" "ഒരു കുഴപ്പവുമില്ല..

അതോർത്തു നീ വിഷമിക്കയേ വേണ്ടാ..നിന്നോട് എപ്പോഴും പറയുന്നതേ ഇന്നും പറയാൻ ഉള്ളു..നിന്റെ ഇത്താക്ക് ഒരു കുറവും ഞങ്ങൾ ഇവിടെ അറിയിച്ചിട്ടില്ല..പൊന്നു പോലെയാ നോക്കണേ.ഇപ്പോ പിന്നെ സ്നേഹവും കേറിങ്ങും ഒന്നൂടെ കൂടി..അല്ലാണ്ട് തന്നെ ഇത്ത വന്നതിൽ പിന്നെ ഉമ്മാക്ക് എന്നെ വേണ്ടായിരുന്നു..ഇപ്പോ ദേ തീരെ വേണ്ടാ..ഏതു നേരവും ഇത്താൻറെ പുറകെയാ..ഛർദിയുണ്ടെടാ ചെറുതായിട്ട്..വേറൊരു പ്രശ്നവുമില്ല..ഇക്കാക്ക അടുത്ത മാസം പോകുമെടാ.." "ആ..നിഹാൽക്ക പറഞ്ഞിരുന്നു മിനിയാന്ന് വിളിച്ചപ്പോൾ.. വേറെന്താടി..പറാ നിന്റെ കാര്യങ്ങളൊക്കെ..." "പറയാൻ ആണേൽ ഒരുപാട് ഉണ്ടെടാ..ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാൽ നിർത്താനെ തോന്നില്ല.. അതോണ്ട് നീ വെച്ചോ.. കഴിച്ചില്ലന്നല്ലേ പറഞ്ഞത്.. പോയി കഴിക്ക്.. " "എന്നാൽ ശെരിയെടീ..രാവിലെ വിളിക്കാം..മിസ്സ്‌ യൂ.. " "Lov yuhh..ummaah.." ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്ക് മറിഞ്ഞ നുസ്രയുടെ മുഖം തെളിഞ്ഞിരുന്നു..

സംസാരിക്കാൻ തോന്നുമ്പോൾ ഒക്കെ ഇത്തിരി നേരം..ദേ ഇത്തിരി നേരം ഇങ്ങനൊന്നു സംസാരിച്ചാൽ മതി.. ആ ശബ്ദമൊന്നു കേട്ടാൽ മതി.. മനസ്സിലെ നോവ് ഒക്കെ ഏഴു കടലും കടന്നു പൊക്കോളും.. നീയെന്റെ ഭാഗ്യമാണ് മുന്ന.. ഭാവി ജീവിതവും സ്വപ്നം കണ്ടു തലയിണയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ നുസ്രയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. 🍁🍁🍁🍁🍁🍁🍁🍁 "എടാ..!!! " പിന്നിൽ നിന്നുമുള്ള അവളുടെ അലർച്ച കേട്ടു അവൻ വേഗം മുന്നിലേക്ക് തിരിഞ്ഞു വിരലുകൾക്ക് ഇടയിൽ എരിയുന്ന സിഗരറ്റ് പിന്നിലേക്ക് ആക്കി പിടിച്ചു.. "ഒളിപ്പിക്കണ്ടാ..ഞാൻ കണ്ടു.. " അവൾ ദേഷ്യത്തോടെ അവന്റെ അരികിലേക്ക് വന്നു.. "എന്നാൽ പിന്നെ അത് നേരത്തേ പറയണ്ടേ..വെറുതെ വലിക്കാതെ കത്തി തീർന്നു.. " അവൻ പുറകിലേക്ക് വെച്ച കൈ മുന്നിലേക്ക് കൊണ്ട് വന്നു സിഗരറ്റ് ചുണ്ടോട് ചേർത്തു.. "നീ വീണ്ടും തുടങ്ങിയല്ലേ..? " "അതിന് ഞാൻ എപ്പോഴാ നിർത്തിയത്..? " "എപ്പോഴാ നിർത്തിയതെന്നോ..? നീ അന്നേ നിർത്തിയതല്ലേ വലി.. എനിക്ക് വാക്ക് തന്നതല്ലേ.. "

അവൻറെ ചുണ്ടുകളിൽ എരിയുന്ന സിഗരറ്റ്നേക്കാൾ ചൂട് ഉണ്ടായിരുന്നു അവളുടെ ശരീരത്തിനും നോട്ടത്തിനുമൊക്കെ.. നിന്നു തിളച്ചു അവൾ.. "വാക്ക് തന്നതൊക്കെ നിന്നെ കയ്യിൽ എടുക്കാൻ അല്ലേ..എടുത്തു..ഇപ്പോ നീയെന്റെ കയ്യിലാ.. എന്റെ വരുതിയിലാ..ഞാൻ പാടുന്ന പാട്ടിനൊത്ത് ചുവടു വെക്കുന്നവളാ ഇപ്പോ നീ..ഇനിയേതായാലും ഞാൻ സ്‌മോക്ക് ചെയ്‌തെന്ന പേരും പറഞ്ഞു നീയെന്നെ ഉപേക്ഷിച്ചു പോകില്ല..പോയാലും നഷ്ടം നിനക്ക് തന്നെയാ..കാരണം നീ പറഞ്ഞത് പോലെയും ആഗ്രഹിച്ചത് പോലെയും ഒരു കൊച്ചുണ്ടാവാനുള്ള പണിയൊക്കെ ഞാൻ ചെയ്തു കഴിഞ്ഞു..ഗോഡ് അനുഗ്രഹിച്ചാൽ ചിലപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ നീ പ്രെഗ്നന്റ് ആകും..എന്നോട് പിണങ്ങി പോയാൽ അതിനെ നീ ഒറ്റയ്ക്കങ്ങു വളർത്തേണ്ടി വരില്ലേ..അതൊക്കെ റിസ്ക് അല്ലേ മോളെ.." അവൻ നിസ്സാരമായി പറഞ്ഞു.. "യൂ ചീറ്റ്.... " "അലറണ്ട മുത്തേ..ഞാൻ കാര്യമാ പറഞ്ഞത്..ഞാൻ ഇത് നിർത്തിയിട്ട് ഒന്നുമില്ല..എന്നോട് നീയിത് നിർത്താൻ പറഞ്ഞ കാലം തൊട്ടു ഞാൻ പറയാൻ തുടങ്ങിയതാ എനിക്ക് ഒരുകാലത്തും നിർത്താൻ കഴിയില്ലന്ന്..

എനിക്ക് നീ എത്രത്തോളം പ്രാധാനപ്പെട്ടതാണോ അത്രത്തോളം പ്രാധാനമാപ്പെട്ടതാ ഈ സിഗരറ്റും.. " "അന്ന് നീ വേറൊരു കാര്യം കൂടെ പറഞ്ഞിരുന്നു..ഇത് നിർത്താനുള്ള നിന്റെ കണ്ടിഷൻ..എന്താ അത്.. ആ.. ആയിരം എരിയുന്ന സിഗരറ്റ്ൻറെ പുകയെക്കാൾ നല്ലത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്ന്..നിന്റെ കണ്ടിഷൻ ഞാൻ അംഗീകരിച്ചു.. ഇതിപ്പോ ആദ്യത്തേ ചുംബനമൊന്നുമല്ല..എന്നാലും സാരമില്ല..ഞാൻ നിനക്ക് ഡെയിലി ഓരോ കിസ്സ് വീതം തരാം..നല്ല deep ആയിട്ട് തന്നെ..എന്നാൽ നിർത്തുമോ നീയിത്.." "ഇല്ല മോളെ..കാരണം നീ പറഞ്ഞത് തന്നെ..ആദ്യത്തെ കിസ്സ് ആയിരുന്നു എങ്കിൽ നോക്കാമായിരുന്നു.. കേട്ടിട്ടില്ലേ.. ആദ്യ ചുംബനത്തിന് വല്ലാത്ത ലഹരിയാണെന്ന്.. ഇതിപ്പോ സ്ഥിരം നമുക്ക് ഇടയിൽ നടക്കുന്നത് കൊണ്ട് അതിന്റെ ഡിമാൻഡ് ഒക്കെ അങ്ങ് പോയി..

എന്തൊക്കെ പറഞ്ഞാലും നിന്റെ കിസ്സിനേക്കാൾ ലഹരി ഇതിന് തന്നെയാ..ഇതെത്ര ആയാലും മടുപ്പ് വരുന്നില്ല..വീണ്ടും വീണ്ടും യൂസ് ചെയ്യണമെന്ന് തോന്നും.. " "അതിന്റെ അർത്ഥം എന്നെ മടുത്തെന്നല്ലേ..? " അവൾക്ക് ദേഷ്യം മാത്രമല്ല.. സങ്കടവും വന്നിരുന്നു.. "എന്താ സംശയം.. " അവൻ വീണ്ടും നിസ്സാരമായി പറഞ്ഞു.. എന്നിട്ട് സിഗരറ്റ്ൽ കോൺസെൻട്രെറ്റ് ചെയ്തു.. അവൾക്ക് ഒന്നും വയ്യായിരുന്നു.. അവൻ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന് അവൾക്ക് അറിയാം..എന്നാലും സഹിക്കാൻ കഴിയുന്നില്ലായിരുന്നു.. കണ്ണുകളിൽ നീർമണികൾ ഉരുണ്ടു കൂടി..പിന്നെ അവന്റെ അടുത്ത് നിൽക്കാനോ അവനെ നോക്കാനോ ഒന്നിനും കഴിഞ്ഞില്ല..ഓടി മുറിക്കകത്തേക്ക് പോയി..കരയാൻ അല്ല..അവന്റെ ഡ്രെസ്സും തിങ്സുമെല്ലാം എടുത്തു വലിച്ചെറിയാനാണ്..ഷെൽഫ് തുറന്നു അയൺ ചെയ്തു വെച്ചിരിക്കുന്ന ഒരു കൂട്ടം ഷർട്ടും ബനിയനുമെല്ലാം അലറി കരഞ്ഞോണ്ട് എടുത്തു നിലത്തേക്ക് ഇട്ടു..അടുത്തതായി ടേബിളിലേക്ക് നോട്ടം ചെന്നു..

ഫോണും ലാപ്ടോപും ഫയൽസും ബുക്സുമൊക്കെയായിരുന്നു അവിടെ..ഫോൺ ഒരൊറ്റ തട്ടിനു താഴേക്കിട്ടു ചിതറിപ്പിച്ചു.. പുസ്തകങ്ങളും നാല് ഭാഗത്തേക്ക്‌ തെറിപ്പിച്ചു.. "അടങ്ങടീ.." അവസാനം ലാപ്ടോപ് എടുത്തു എറിയാൻ ഒരുങ്ങിയ അവളുടെ കൈകളെ പിന്നിലൂടെ വന്ന അവൻ പിടിച്ചു വെച്ചു.. "ഇല്ല..അടങ്ങില്ലാ..എനിക്ക് വാക്ക് തന്നതാ നീ ഇനി വലിക്കില്ലന്ന്.. എന്നിട്ടും വലിച്ചു..എന്നെ പറ്റിച്ചു.. വിടെടാ..എനിക്കിനി കാണണ്ട നിന്നെ..എന്നെ തൊടുകയും വേണ്ടാ.." അവൾ കുതറുകയും അലറുകയുമൊക്കെ ചെയ്തു.. "എടീ..അത് നിനക്ക് ഈ സിഗരറ്റ്ൻറെ ടേസ്റ്റും കിക്കുമൊന്നും അറിയാത്തോണ്ടാ..അതൊക്കെ അറിഞ്ഞാൽ നീ എന്നോട് ഇത് നിർത്താൻ പറയില്ല..പിന്നെ നീയും കൂടും ഒരു കമ്പനിക്ക്..അന്നൊരു വട്ടം ഞാൻ അറിയിച്ചു തന്നതല്ലേ ഇതിന്റെ ടേസ്റ്റ്..ഇപ്പോ ഒന്നൂടെ അറിയിച്ചു തരാം.." അവൻ അവളുടെ കയ്യിലുള്ള ലാപ്ടോപ് പിടിച്ചു വാങ്ങിച്ചു ടേബിളിലേക്ക് വച്ചിട്ടു അവളെ തിരിച്ചു തനിക്ക് അഭിമുഖമായി നിർത്തിച്ചു.. "വേണ്ടാ.." അവൻ വലിപ്പിക്കുമെന്ന് കരുതി അവൾ ഭയത്തോടെ പിടഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കി..

"അടങ്ങി നില്ലടീ..നിന്നു പിടച്ചാൽ അന്നത്തെ പോലെ പുക തരിപ്പിൽ കയറുമേ..പിന്നെ എന്നെ പറഞ്ഞിട്ട് കാര്യമില്ല.." "വേണ്ട അമൻ..നീ വലിച്ചോ..എത്ര വേണേലും വലിച്ചോ..എനിക്ക് പേടിയാ..ചുമയ്ക്കും..നെഞ്ച് വേദനിക്കും.." അവൾ കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു..അത് കണ്ടു അവൻ നിന്നു ചിരിക്കാൻ തുടങ്ങി.അപ്പോഴാ അവൾക്ക് കാര്യം മനസ്സിലായത്..അവൾ അവന്റെ കയ്യിലേക്ക് നോക്കി..സിഗരറ്റ് ഇല്ല..അത് കുറച്ച് മാറി തറയിൽ കിടന്നു എരിയുന്നുണ്ട്.. "യൂ.." അവൻ തന്നെ പേടിപ്പിച്ചതാണെന്ന് കണ്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി..മറുപടി പറഞ്ഞത് അവനൊരു തീവ്ര ചുംബനത്തിലൂടെയായിരുന്നു..അവളുടെ വെളുത്തുരുണ്ട കവിളിൽ കുത്തി പിടിച്ചു അവളുടെ ചുണ്ടുകളിലേക്ക് ചുണ്ടുകൾ ചേർത്തു വെച്ചു..ആദ്യം അവൾ അവന്റെ നെഞ്ചിനിട്ടു കുത്തി എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് അത് അടങ്ങി..സിഗരറ്റ്ൻറെ സ്മെല് അവളുടെ മൂക്കിലേക്ക് തുളഞ്ഞു കയറുകയും വായിലേക്ക് പടരുകയും ചെയ്തു..പക്ഷെ അത് അവളെ അസ്വസ്ഥത പെടുത്തിയില്ല..

അതിന് മുന്നേ അവൾ അവന്റെ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീണിരുന്നു.. കൈ വിരലുകൾ അവന്റെ ദേഹത്ത് മുറുകി..കാലുകൾ എപ്പോഴോ അവന്റെ കാലുകൾക്ക് മീതെ കയറി..കൊതി തീരുന്നത് വരെ അവനാ ചോര ചുണ്ടുകളെ നുകർന്നെടുത്തു..അധരങ്ങൾ അടർത്തി മാറ്റുമ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.. "ഇപ്പോ മാറിയോ ദേഷ്യം..? " അവൻ പതിയെ അവളുടെ കണ്ണുകളിലേക്ക് ഊതി വിട്ടു.. അവൾ പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു..ഒന്നും മിണ്ടിയില്ല.. മുഖം കനത്തിരുന്നു..അവനെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് പോകാൻ തുടങ്ങി.. "നില്ലടീ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു..പക്ഷെ അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല..ആ മൗനം അവനെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.. അവൻ പതിയെ അവളുടെ വട്ട മുഖം കൈകളിൽ എടുത്തു..ആ മിഴികളിൽ എവിടെയോ നീർമണികൾ തിളങ്ങുന്നതു അവൻ കണ്ടു..അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുകളിലും ചേർന്നു.. ഇരു കണ്ണിലും മാറി മാറി മുത്തമിട്ടു അവൻ..

"മിണ്ടാതെ നിക്കല്ലേടീ..നെഞ്ച് വേദനിക്കുന്ന പോലെ.. " "നെഞ്ച് വേദന എനിക്കാ..എനിക്ക് വാക്ക് തന്നതല്ലേ ഇനി സിഗരറ്റ് കൈ കൊണ്ട് തൊടില്ലന്ന്..എനിക്ക് അലർജി ആയത് കൊണ്ട് മാത്രമല്ല.. അത് നിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഉറപ്പുള്ളതോണ്ടല്ലേ നിർത്താൻ പറഞ്ഞത്..നിനക്ക് എന്തേലും പറ്റിയാൽ പിന്നെ എനിക്കാരാ..വലിക്കുന്നവർക്ക് എന്താ..പെട്ടെന്നങ്ങു മേൽപ്പോട്ട് കെട്ടി എടുത്താൽ മതി..ബാക്കിയുള്ളവരുടെ കാര്യം അറിയണ്ടല്ലോ..എനിക്ക് ഇഷ്ടമല്ല.. എനിക്ക് ഇഷ്ടമല്ലന്ന് അറിഞ്ഞിട്ടും നീ വലിച്ചില്ലേ..അതാ എനിക്ക് സഹിക്കാൻ കഴിയാത്തത്.. " അവൾ കരയാൻ തുടങ്ങിയിരുന്നു.. "ഇല്ലടീ..വലിച്ചിട്ടില്ല..കൊറേ നാളായില്ലേ ഇപ്പം വലിക്കാതെ.. അപ്പൊ ഒരെണ്ണം വലിക്കണമെന്ന് തോന്നി..പുകച്ചു ചുണ്ടിലേക്ക് വെച്ചതേയുള്ളൂ..അപ്പോഴേക്കും നീ വന്നു.ദേ അവിടെ നോക്ക്.. തറയിൽ കിടക്കുന്നു.. അപ്പൊത്തന്നെ കളഞ്ഞതാ..ഒരു പുക എടുത്തു വിട്ടതേയുള്ളൂ..ഒരു രസത്തിനാടി.. അല്ലാണ്ട് എനിക്കിപ്പോ അതില്ലാണ്ട് പറ്റാത്ത അവസ്ഥയൊന്നുമല്ല.. വെറുതെയാ..കരയല്ലേ ടീ..

പറയുന്നതൊന്ന് കേൾക്ക്..ഒരു രസത്തിനാണെന്ന് പറഞ്ഞില്ലേ.. " "വേണ്ടാ..നീ ഒന്നും പറയണ്ട...എനിക്കൊന്നും കേൾക്കണ്ട.. " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..? എനിക്ക് ദേഷ്യം വരും ലൈല.. " "തെറ്റ് ചെയ്തതും പോരാ..എന്നിട്ടിപ്പോ ദേഷ്യം വരുമെന്നോ..എന്നാൽ ദേഷ്യപ്പെട്.. രണ്ടടി കൂടെ താ..അതൊക്കെയല്ലേ നിനക്ക് അറിയുള്ളു..മറ്റെന്തും ഞാൻ സഹിക്കും..വാക്ക് തന്നു പറ്റിച്ചു കളഞ്ഞാൽ വെറുതെ വിടില്ല നിന്നെ ഞാൻ.. " അവൾ അവന്റെ കോളറിനു കുത്തി പിടിച്ചു.. "ലൈല..ഞാൻ പറഞ്ഞില്ലേ..ഞാനിത് സ്ഥിരം ആക്കിയിട്ട് ഒന്നുമില്ല..ഒരു രസത്തിന്..അത്രേയുള്ളൂ..കണ്ടപ്പോൾ ഒന്ന് പഴയത് പോലെ പുകയ്ക്കണമെന്നു തോന്നി.. അത്രേയുള്ളൂടീ..നീയൊന്ന് സമാധാനിക്ക്.." "എന്നാൽ സത്യം ചെയ്..എന്റെ തലയിൽ തൊട്ടു സത്യം ചെയ്..ഇനി ഒരിക്കലും നിന്റെ ഈ കൈകൾ സിഗരറ്റ്ൽ തൊടില്ലന്ന്..നിനക്ക് എന്തിനും ഏതിനും ഞാൻ ഉണ്ടല്ലോ..പിന്നെന്തിനാ സിഗരറ്റ്.. " "സത്യം..എന്റെ ഈ ചീറ്റപ്പുലിയാണെ സത്യം..ഇനി ജീവനുള്ളിടത്തോളം സിഗരറ്റ്ൽ തൊടില്ല..അഥവാ എപ്പോഴെങ്കിലും വലിക്കണമെന്ന് തോന്നിയാൽ ഞാൻ നിന്നോട് പറയാം..അന്നേരമൊക്കെ നീ നേരത്തേ പറഞ്ഞത് പോലെ deep ആയിട്ടൊരു കിസ്സ് തന്നാൽ മതി..

ഇല്ലേൽ ഇത്തിരി മുൻപ് എടുത്തത് പോലെ ഞാൻ ഇങ്ങ് എടുത്തോളാം എന്റെ കൊതി തീരുന്നത് വരെ.. " അവൻ അവളുടെ തലയിൽ തൊട്ടു സത്യം ചെയ്തു..ശേഷം അവളുടെ കവിളിൽ പിടിച്ചൊന്ന് പിച്ചി..അവളുടെ മുഖം തെളിഞ്ഞു.. ചുണ്ടിൽ എവിടെയോ ചിരി വിടരാൻ തുടങ്ങി.. "മതിയോ എന്റെ ഭാര്യയ്ക്ക്.. ഇപ്പോ സമാധാനമായോ..? " അവൾ ചിരിച്ചോണ്ട് ഉവ്വെന്ന് തലയാട്ടി.. "ചിരി നോക്കിയേ അവളുടെ.. ഒരൊറ്റ കുത്ത് വെച്ചു തരാനാ തോന്നുന്നത്..ഇതാ കല്യാണം കഴിഞ്ഞവന്മാരൊക്കെ പറയുന്നത് ഒന്ന് കെട്ടിയാൽ ജീവിതം നായ നക്കിയതിനു തുല്യമാണെന്ന്.. പണ്ട് ജീവിച്ചത് പോലെ സ്വാതന്ത്ര്യമില്ല.. സ്വന്തം ഇഷ്ടങ്ങൾക്ക് സ്ഥാനമില്ല.. എല്ലാം ഭാര്യയുടെ ഇഷ്ടം നോക്കണം.. അവളുടെ താല്പര്യം നോക്കണം..ഹൂ എങ്ങനെ ജീവിക്കാനാ..എങ്ങനെയാടി നിന്നെ ഞാൻ ഈ ജീവിത കാലം മുഴുവൻ സഹിക്കുക.. " "സഹിക്കണം..പിന്നെ തലയിൽ എടുത്തു വെക്കുമ്പോൾ നീയെന്താ കരുതിയത്.." "ഒരു റേയർ പീസ് ആണെന്ന് അറിഞ്ഞിരുന്നു..അതുകൊണ്ട് തന്നെയാ തലയിലേക്ക് എടുത്തു വെച്ചത്..നിന്നെപ്പോലെ ഒരുത്തി.. അല്ല നീ കൂടെ ഉണ്ടെങ്കിൽ തന്നെ ജീവിതം സുഖമാ..നേരം പോക്കിന് വേറൊന്നും വേണ്ടാ മോളെ.." അവൻ അവളെ ചേർത്തണച്ചു പിടിച്ചു നെറുകിൽ മുകർന്നു.. അവളൊരു ചിരിയോടെ അവനെ വട്ടം പിടിച്ചു നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story