ഏഴാം ബഹർ: ഭാഗം 94

ezhambahar

രചന: SHAMSEENA FIROZ

"ഇങ്ങനെ നോക്കെത്താ ദൂരത്തു കണ്ണും നട്ടിരിക്കാനാണോ വന്നത്..എന്താടി നീയൊന്നും മിണ്ടാത്തെ..? " ബീച്ചിലെ മണലിൽ തന്റെ ഒപ്പം ഇരിക്കുന്ന ജുവൽ ഒന്നും മിണ്ടാത്തതു കണ്ടു എബി ചോദിച്ചു.. "ഒന്നുല്ലിച്ചായാ...നാളെ എക്സാം തുടങ്ങുവല്ലേ..അതിന്റെ ഒരു ടെൻഷൻ..ഇരുന്നു പഠിക്കേണ്ട നേരത്താ ഈ കറക്കം.. " "ദേ പെണ്ണെ..എടുത്തു തൂക്കി ഈ കടലിൽ മുക്കും നിന്നെ ഞാൻ..മനുഷ്യൻമാരിവിടെ ഇല്ലാത്ത പെടാ പാടു ഒക്കെ പെട്ടു കാര്യങ്ങൾ പെണ്ണുകാണൽ മുതൽ കല്യാണ ഡേറ്റ് കുറിക്കൽ വരെ എത്തിച്ചത് എന്തിനാണെന്ന് അറിയാമോ..? നിന്നേം കൊണ്ട് ഊര് ചുറ്റുമ്പോൾ ആരെയും ഭയക്കണ്ടല്ലോ..ഇപ്പോൾ മനസ്സമ്മതം കഴിഞ്ഞു..ഹാഫ് ലൈസെൻസ് കിട്ടി.. ആ സന്തോഷത്തിലാ ഞാൻ...ഈ കിട്ടുന്ന നേരത്ത് അല്പം റൊമാൻസ് അടിക്കേണ്ടതിന് പകരം അവളുടെയൊരു എക്സാമും ടെൻഷനും...ഇതിനാണോടീ ഇങ്ങോട്ട് വന്നത്..പഠിക്കാൻ ഉണ്ടേൽ ഞാൻ വന്നു വിളിക്കുമ്പോൾ വരണ്ടായിരുന്നല്ലോ..പഠിക്കാൻ ഉണ്ടെന്ന് പറയാമായിരുന്നില്ലേ നിനക്ക്.."

"എബിച്ചായൻ ചൂടാവല്ലേ.. " അവളുടെ മുഖത്തു സങ്കടം നിറഞ്ഞു.. "പിന്നെ ഞാൻ എന്ത് വേണം..നിനക്ക് ഇവിടെ ഇരുന്നു ടാലിയും ബിസ്സിനെസ്സുമൊക്കെ ക്ലാസ് എടുത്തു തരണോ..അതിനെന്നേ കിട്ടില്ല..തന്നെ താൻ അങ്ങ് നോക്ക്..ഞാൻ പോകുവാ..വരുന്നുണ്ടേൽ വാ..കൊണ്ട് വന്നത് പോലെത്തന്നെ വീട്ടിൽ ഇറക്കിയേക്കാം..ഇനി ഞാൻ കാരണം എക്സാമിന് തോറ്റെന്നു വേണ്ടാ.." എബി എഴുന്നേറ്റു കയ്യിലും മുട്ടിലും പറ്റിയിരിക്കുന്ന മണൽ തട്ടി കളഞ്ഞു.. "എബിച്ചായാ..ഞാൻ.. അങ്ങനെയല്ല.. സോറി.. എന്നോട് പിണങ്ങല്ലേ..എനിക്ക് പഠിക്കണ്ട..എബിച്ചായന്റെ ഒപ്പം ഇരുന്നാൽ മതി.. " അവൾ കരയാൻ തുടങ്ങി..എബി ചിരി ഒതുക്കാൻ നന്നേ പാടു പെട്ടു.. അവൻ ഉടനെ തന്നെ കൈ നീട്ടി അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തു പിടിച്ചു.. പെട്ടെന്നായോണ്ട് അവളൊന്നു ഞെട്ടി.. ചുറ്റിനും നോക്കി.. എല്ലാവരും അവരവരുടെതായ ലോകത്താണെന്ന് കണ്ടതും അവൾ നിറഞ്ഞ കണ്ണുകൾ എബിയുടെ മുഖത്തേക്ക് തന്നെ തിരിച്ചു.. "പേടിച്ചു പോയോ..ഈ എബിച്ചായനു ദേഷ്യപ്പെടാനും പിണങ്ങാനുമൊന്നും അറിഞ്ഞൂടെന്ന് നിനക്ക് അറിയില്ലേ.. ആരോട് പിണങ്ങിയാലും നിന്നോട് പിണങ്ങുമോ..? അതിന് കഴിയുമോ..?

ഇതൊക്കെ ചുമ്മാതല്ലേ.. ഈ എബിച്ചായന്റെ ഓരോ നമ്പർ അല്ലേടി മോളെ..അതോണ്ട് എന്റെ പെണ്ണ് ഈ കണ്ണൊക്കെ തുടച്ചു സുന്ദരിയായേ.." അവൻ അവളെ ഒന്നൂടെ തന്നിലേക്ക് അടുപ്പിച്ചു.. "സത്യമാണോ...? " അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു.. "പിന്നല്ലാതെ.. " അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.. അത് അവൾ പ്രതീക്ഷിച്ചിരുന്നില്ല..കണ്ണുകൾ വിടർന്നു.. വേഗം കവിളത്തു കൈ വെച്ചവനെ നോക്കി. "നിന്നു കണ്ണ് മിഴിക്കാതെ കിട്ടിയത് മടക്കി താടി.. " "അയ്യേ..എനിക്ക് ഒന്നും വയ്യാ.. ആൾക്കാരു കാണും..എനിക്ക് നാണമാ.." അവൾ ചിണുങ്ങിക്കൊണ്ട് മുഖം താഴ്ത്തി.. "ദേ..നീ തന്നില്ലേൽ ഞാൻ വീണ്ടും തരും..പക്ഷെ ഇനി കവിളിൽ ആയിരിക്കില്ല..സ്ഥാനം മാറും.. പിന്നെ വേദനിച്ചെന്നു പറഞ്ഞു കരഞ്ഞും മൂളിയിട്ടൊന്നും കാര്യമില്ല..അത് വേണ്ടേൽ വേഗം തന്നോ.. " അവൻ പറഞ്ഞു.. അതിന്റെ പൊരുൾ മനസ്സിലായ അവൾ വേഗം മുഖം ഉയർത്തി അവനെ നോക്കി വേണ്ടാന്ന് തലയാട്ടി.. "ആ..എന്നാൽ താ.."

പിന്നെ അവൾ മടിച്ചില്ല..വേഗം കാലെത്തി നിന്നു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു..അവൻ ചെറു ചിരിയോടെ നോക്കുമ്പോഴേക്കും അവൾ നാണം കൊണ്ട് മുഖം താഴ്ത്തി കളഞ്ഞിരുന്നു.. "നിന്റെ ഈ നാണമൊക്കെ ഞാൻ മാറ്റി എടുത്തോളാം. ഇപ്പോ നീ വാ.. ഇത്തിരി നേരം നടക്കാം.. എന്നിട്ടു കൊണ്ട് വിടാം.. പോയി ചെന്നിരുന്നു നല്ലപോലെ പഠിച്ചോണം കേട്ടോ.. നിനക്ക് നാളെ എക്സാം ആണെന്ന കാര്യം ഞാൻ ഓർത്തില്ലടീ.. " അവൻ അവളുടെ കയ്യിൽ കൈ കോർത്തു ആർത്തിരമ്പി വരുന്ന തിരമാലകളിൽ കാലിട്ടടിച്ചു കൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങി.. "ആാാ..എബിച്ചായാ..ഡ്രസ്സ്‌ നനയുന്നു.. " ഒരു വല്യ തിര വന്നു ദേഹത്തേക്ക് അടിച്ചതും അവൾ വേഗം കൂക്കിക്കൊണ്ട് അവന്റെ കൈ വിട്ടു അവന്റെ പുറകിൽ ചേർന്ന് നിന്നു. അവളുടെ കളി കണ്ടു അവൻ ഒരു ചിരിയോടെ അവളെ പിടിച്ചു ഇപ്പുറത്തെ സൈഡിൽ നിർത്തി കഴുത്തിലൂടെ കയ്യിട്ടു.. "എന്നാൽ പോകാം...വെറുതെ എക്സാമിന് മാർക്ക്‌ കുറക്കണ്ടാ.. നിന്റെ വീട്ടുകാർ എന്നെ പറയും.. റൊമാൻസ് പിന്നീടും ആവാമല്ലോ..

ഇപ്പോ എക്സാമിന്റെ കാര്യം നോക്കാമല്ലെ.. " കുറച്ചു നേരം നടത്തവും ചിരിയും കളിയുമായി കടന്നു പോയതിന് ശേഷം അവൻ ചോദിച്ചു.. "അതല്ലേ ഞാൻ പറഞ്ഞേ.. എനിക്ക് എബിച്ചായൻറെ ഒന്നിച്ച് ഇരുന്നാൽ മതിയെന്ന്..." "ഒരു കണക്കിന് അതാ ശെരി..എക്സാം എഴുതിയിട്ട് ഇപ്പോ എന്തിനാ..എന്റെ വീട്ടിൽ വന്നു അലക്കലും തുടക്കലുമൊക്കെ ചെയ്യാൻ അല്ലേ.. " പറഞ്ഞിട്ട് എബി ചിരിച്ചു.. "അപ്പൊ എന്നെ ജോലിക്കാരി ആക്കാനാണോ കെട്ടി കൊണ്ട് പോകുന്നത്..? " അവളുടെ മുഖം വാടി.. "പിന്നെ നിന്റെ പറച്ചിലോ.. നേരത്തേ എക്സാമിന്റെ കാര്യവും പറഞ്ഞു മോങ്ങിയവളാ..ഇപ്പോ അവൾക്ക് വീട്ടിൽ പോണ്ടന്ന്.. " എബി അവളെ നോക്കി പേടിപ്പിച്ചു.. അവളൊന്നും മിണ്ടാതെ നിന്നു.. "എന്റെ പെണ്ണെ..നീ ഇത്ര പാവം ആകല്ലേ.. എന്ത് തൊട്ടാവാടിയാ നീ. ഞാൻ ഒന്ന് പറയുമ്പോൾ നിനക്ക് രണ്ടെണ്ണം മടക്കി പറഞ്ഞൂടെടീ.. " അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടു അവളൊന്നു ചിരിച്ചു.. അത് മതിയായിരുന്നു..അവളുടെ ആ ചിരി മാത്രം മതിയായിരുന്നു അവന്.

.എന്നും അത് മാത്രം കണ്ടാൽ മതി..അവൻ അവളെ ചേർത്തു പിടിച്ചു ബൈക്കിന്റെ അരികിലേക്ക് നടന്നു.. *** രാത്രിയിൽ അവൻ മുറിയിലേക്ക് വരുമ്പോൾ അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു പുസ്തകം വായനയിലാണ്..അവനൊരു കുസൃതി തോന്നി..വന്നു അവളുടെ കാലിൻറെ ഭാഗത്തു തലയും തലയുടെ ഭാഗത്ത്‌ കാലും വെച്ചു കിടന്നു.. ഇതെന്താ ഇങ്ങനെ കിടക്കണേ.. ഇവന്റെ തല തിരിഞ്ഞോ..? അവൾ സംശയത്തോടെ തല ചെരിച്ചു നോക്കി..അവൻ താഴെ തന്റെ കാലുകൾക്ക് അരികിൽ മുഖം ബെഡിൽ അമർത്തി വെച്ചു കിടക്കുന്നത് കണ്ടു..കൊച്ചു കുട്ടികളെ പോലെയുള്ള ആ കിടത്തം കണ്ടപ്പോൾ ഒന്നും ചോദിക്കാനോ അവനെ തോണ്ടി ബുദ്ധിമുട്ടിക്കാനോ തോന്നിയില്ല അവൾക്ക്..ഒന്ന് ചിരിച്ചിട്ട് വീണ്ടും പുസ്തകത്തിലേക്ക് ശ്രദ്ധ കൊടുത്തു.. പക്ഷെ അപ്പോഴേക്കും അവൻ കുസൃതി തുടങ്ങിയിരുന്നു.. അവളുടെ കാൽ വെള്ളയിൽ വിരൽ ഓടിക്കുകയും ഇളം റോസ് നിറത്തിൽ വളരെ ഭംഗിയും സോഫ്റ്റുമായിട്ടുള്ള അവളുടെ വിരലുകളെ പതിയെ വലിച്ചു ഞെട്ടി പൊട്ടിക്കുകയും ചെയ്തു... "അമൻ..വിട്..വായിക്കാൻ പറ്റുന്നില്ല..ശ്രദ്ധ പോകുന്നു.. "

അവള് കാലു കുടഞ്ഞു..പക്ഷെ അവൻ അവളുടെ രണ്ടു കാലും പിടിച്ചു വെച്ചു..ചുരിദാർൻറെ പാന്റ് മുകളിലേക്ക് നീങ്ങുന്നതും കാലിലെ കുഞ്ഞ് രോമങ്ങൾക്കിടയിലൂടെ അവന്റെ ചുണ്ടുകൾ ഇഴയുന്നതും അവൾ അറിഞ്ഞു.കിടന്ന കിടപ്പിൽ തന്നെ ഒന്ന് പിടച്ചു..ആ കട്ട താടി രോമങ്ങൾ കൂടെ അമരാൻ തുടങ്ങിയതും അവൾക്ക് ഇക്കിളി അനുഭവപ്പെട്ടു..വേഗം കാലു വലിച്ചു എഴുന്നേറ്റിരുന്നു.. "എന്താടി..? " അവൻ അവളെ നോക്കി പേടിപ്പിച്ചു.. "ഞാൻ..എനിക്ക് ഇക്കിളി ആവുന്നു.." അവൾ പരവേശത്തോടെ പറഞ്ഞു.. "ഇക്കിളി ആവുന്നോ..ഇപ്പോ മാറ്റി തരാം.. " അവൻ അവളെ വലിച്ചു മടിയിലേക്ക് ഇട്ടു. "എന്താ നിന്റെ ഉദ്ദേശം..? " അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ഇന്നാളു ഞാൻ ചോദിക്കുമ്പോൾ നീ പറഞ്ഞില്ലേ ദുരുദ്ദേശമാണെന്ന്.. അത് തന്നെയാ എനിക്കും.. " പറയലും അവന്റെ കൈ ചുരിദാർൻറെ സ്ലിറ്റിൻറെ ഇടയിലൂടെ അകത്തേക്ക് കയറി..ആ കൈ വയറ്റിൽ അമർന്നതും അവൾ പുളഞ്ഞു പോയി..പിന്നെ അവൻ നുള്ളാനും വിരൽ ഓടിച്ചു കളിക്കാനുമൊക്കെ തുടങ്ങിയതും അവൾക്ക് ഇക്കിളി കൊണ്ട് ചിരി പൊട്ടി.. "വേണ്ട അമൻ..ചുമ്മാതെയിരി.. ഇക്കിളി ആവുന്ന് " എന്നും പറഞ്ഞു അവന്റെ കൈകളിൽ കിടന്നു ഉറക്കെ ചിരിക്കാനും മറിയാനുമൊക്കെ തുടങ്ങി അവൾ..

എന്നാൽ അവളുടെ ആ ചിരിയും കളിയുമൊക്കെ പതിയെ നേർത്തു നേർത്തു വന്നു..അവിടം ചെറു കുറുകലുകൾ സ്ഥാനം പിടിച്ചു..നിമിഷങ്ങൾക്കകം അവൻ തന്റെ പ്രണയത്തെ വീണ്ടും സ്വന്തമാക്കി..അവൻ ആഴ്ന്നിറങ്ങിയതിന്റെ ഫലമായി അവൾ വിയർത്തു കുളിച്ചിരുന്നു.. "കളിച്ചു കളിച്ചു പാദസരം പൊട്ടിച്ചു നീ.. " തളർച്ചയോടെ അവന്റെ മാറിലേക്ക് ചേർന്നു പരിഭവത്തോടെ പറഞ്ഞു അവൾ.. "ഒന്ന് പൊട്ടിയാൽ എന്താ..ഇത് പോലെത്തെ ഒരു നൂറെണ്ണം വാങ്ങിച്ചു തരില്ലേ ഞാൻ നിനക്ക്.. " "നൂറെണ്ണം എന്തിനാ.. എനിക്ക് എന്താ നൂറു കാലുണ്ടോ..? അതോ നീ കെട്ടി നടക്കുമോ എല്ലാതും..? ഒരെണ്ണം മതി..വെള്ളി കൊലുസ് മതി കേട്ടോ ഇനി.. " "അത് നീ സ്വപ്നം കണ്ടാൽ മതി. വാങ്ങിച്ചു തരുന്നുണ്ടേൽ ഇതുപോലെ ഗോൾഡ്ൻറെ സിമ്പിൾ ആയുള്ള ഒരെണ്ണം..അല്ലേൽ നീ ഇടേണ്ട.." "അമൻ.. " അവൾ കെഞ്ചലോടെ വിളിച്ചു.. "വേണ്ടാ..കിടന്നു ചിണുങ്ങണ്ടാ.. ഞാൻ പറഞ്ഞല്ലോ..വെള്ളി കൊലുസും ഇട്ടു കിലുക്കിക്കൊണ്ട് നടക്കാൻ നീയെന്താ നേഴ്സറി കൊച്ചോ..? " "എനിക്കാ കിലുക്കം ഇഷ്ടമുള്ളത് കൊണ്ടല്ലേ.. "

"എന്നാൽ നീ കുറച്ച് വെയിറ്റ് ചെയ്. ബേബി ലൈലയ്ക്ക് വാങ്ങിച്ചു കൊടുക്കാം..അവൾ വരാൻ പോകുവല്ലേ.. " "ഉണ്ടാകുന്നത് ബേബി താജ് ആണെങ്കിലോ.. അതിന്റെ കാലിൽ ഇട്ടു കൊടുക്കുമോ നീ കിലുക്കം.. " "എന്നാൽ ബേബി താജുo വന്നോട്ടെ.. എനിക്ക് അതാ ഇഷ്ടം..രണ്ടുപേരും ഒന്നിച്ച് വരട്ടേ ഈ വയറ്റിൽ.. " അവൻ അവളുടെ നഗ്നമായ വയറ്റിലേക്ക് കൈ കൊണ്ട് പോയി.. "വേണ്ടാ..തൊടണ്ട..എനിക്ക് വേണ്ടാത്തത് ഒന്നും എന്റെ മോൾക്കും വേണ്ടാ..ഇനി ഞാൻ പാദസരം ഇടുന്ന പ്രശ്നമില്ല.." അവൾ പിണങ്ങി തിരിഞ്ഞു കിടന്നു..അവൻ വിട്ടില്ല..കുറുമ്പോടെ അവളുടെ പുറം കഴുത്തിലേക്ക് മുഖം താഴ്ത്തി..അവളപ്പോൾ തന്നെ മൂളിക്കൊണ്ട് തിരിഞ്ഞു അവന്റെ നെഞ്ചിൽ അമർന്നു..അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.കൈകൾ അവളെ പൊതിഞ്ഞു..എപ്പോഴോ രണ്ടുപേരും മയക്കത്തിലേക്ക് വഴുതി.. *** "വിടൂന്നേ..കുട്ടികൾ ആരേലും കാണും.." വൈകുന്നേരം കുളിയും അസർ നമസ്കാരവും കഴിഞ്ഞു റൂമിന് പുറത്തേക്ക് വരാൻ നിന്ന മുംതാസ്നെ താജുദീൻ പിടിച്ചു നിർത്തി..മുംതാസ് വാതിൽക്കലേക്ക് നോട്ടമിട്ടു കൊണ്ട് കൈ വലിക്കാൻ നോക്കി.. "ആര് കാണാനാ..താജുo ലൈലയും പുറത്ത് പോയിരിക്കുവല്ലേ..സനു ആണേൽ സ്കൂളിലും പോയി..

" താജുദീൻ മുംതാസ്ൻറെ കയ്യിൽ പിടിച്ചിരിക്കുന്ന പിടിയാലെ തന്നിലേക്ക് വലിച്ചു ചേർത്തു.. "സനു ഇപ്പോൾ വരും..ദേ സമയം നോക്കിയേ..നാലര..ഡ്രൈവർ അവനെ നേരത്തേ കൂട്ടാൻ പോയി.. എക്സാം ആയത് കൊണ്ട് വേഗം വരാൻ സാധ്യതയുണ്ട്.." "അവൻ വരുമ്പോൾ അല്ലേ.. അതുവരെ നീ ഇവിടെ നിൽക്ക്.. കുട്ടികൾ ഹണിമൂണിന് പ്ലാൻ ചെയ്യുന്നുണ്ട്..എക്സാം കഴിഞ്ഞാൽ ഉടനെ പോകും..ഞങ്ങളോടും കൂടെ ചെല്ലാനാ പറഞ്ഞിരിക്കുന്നേ..ഞാൻ എതിർത്തു നോക്കി..പക്ഷെ രണ്ടുപേരും കേൾക്കുന്നില്ല..എന്താ നിന്റെ അഭിപ്രായം.." താജുദീൻ മുംതാസ്നെ കരവലയത്തിനുള്ളിൽ ആക്കി.. "അയ്യടാ..ഹണിമൂണും ആഘോഷിച്ചു നടക്കേണ്ട ഒരു പ്രായം..ഒന്ന് പോ മനുഷ്യാ അവിടെന്ന്..കുട്ടികൾ പോയി വരട്ടേ..നിർബന്ധിച്ചാൽ ഞാൻ പറഞ്ഞു മനസിലാക്കാം..അത് മാത്രമല്ല..ഞങ്ങള് ഇവിടെ ഉണ്ടേൽ സനൂവിനെയും ഇവിടെ നിർത്താമല്ലോ..അല്ലെങ്കിൽ താജ് അവനെയും ഒന്നിച്ച് കൂട്ടും.. അതൊന്നും വേണ്ടാ..താജുo ജെബിയും പോയി വരട്ടേ..ഇതിപ്പോ അവരുടെ സമയമല്ലെ..പിന്നെ സനുവിനെ ഈ വെക്കേഷനിൽ കളിക്കാൻ വിട്ടാൽ ഒന്നും ശെരിയാകില്ല..

ട്യൂഷന് വിടണം.. പഠനത്തിൽ തീരെ ശ്രദ്ധ ഇല്ല അവന്.. നല്ലോണം പുറകോട്ടാ..ആ കാര്യത്തിൽ മാത്രം ജെബിയുടെ ഇത്തിരി പോലും കഴിവ് കിട്ടിയിട്ടില്ല അവന്.." "സാരല്ല്യ..കുഞ്ഞല്ലേ..അവന് ഇഷ്ടമുണ്ടെങ്കിൽ മാത്രം ട്യൂഷന് വിട്ടാൽ മതി..നിർബന്ധിച്ചു വിടണ്ട.. ഇവിടെ ഇരുന്നു പഠിക്കാമല്ലോ.. ഇവിടെ ഞാനും നീയും താജുo ലൈലയുമൊക്കെ എഡ്യൂക്കേറ്റഡ് അല്ലേ..അവന് വേണ്ട കാര്യങ്ങൾ നമ്മള് പഠിപ്പിച്ചു കൊടുത്താൽ മതിയല്ലോ.." "നിങ്ങളു ഒറ്റ ഒരുത്തനാ കുട്ടികളെ വഷളാക്കുന്നത്..ഇവിടെ ഇരുന്നാൽ അവൻ പഠിക്കില്ല..കാണുന്നില്ലേ ഇരുപത്തി നാല് മണിക്കൂറും കളിയും ടീവി കാണലും ഗെയിമുമൊക്കെയാ..ലൈല പേടിപ്പിച്ചു നിർത്തുന്നത് കൊണ്ട് ഇപ്പോ ഫുട്ബോൾ കളിക്കാൻ പോകുന്നില്ല..ഇല്ലേൽ ഏതേലും വരമ്പത്തെ ചെളിയിന്ന് തൂക്കി കൊണ്ട് വരേണ്ടി വന്നേനെ അവനെ..ഇന്ന് എക്സാം ആയിട്ട് കൂടെ അവനൊന്നു ബുക്ക്‌ തുറക്കുന്നത് നിങ്ങളൊന്നു കണ്ടോ.. ലൈല രാവിലേ ഇവിടെ കിടന്നു അലറുന്നുണ്ടായിരുന്നു അവനോട്.. വേണ്ടാ..അവൻ ട്യൂഷന് പൊക്കോട്ടെ..അതാ നല്ലത്...

അവിടെ ആകുമ്പോൾ പേടി ഉണ്ടാകും അവന്.." "ശെരി..നിന്റെ ഇഷ്ടം പോലെ..എന്നാലും നിന്റെ ഈ ചിട്ടകൾക്കൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ.. " താജുദീൻ കുസൃതിയായി മുംതാസ്ൻറെ നെറ്റിയിൽ നെറ്റി മുട്ടിച്ചു..മുംതാസ് ഒന്ന് ചിരിച്ചു.. ആ ചിരി കണ്ടതും താജുദീന് തങ്ങളുടെ പഴയ പ്രണയ കാലം ഓർമ വന്നു..മുംതാസ്നെ ഒന്നൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു.. "അയ്യോ...ഞാനൊന്നും കണ്ടില്ലായേ.." വാതിൽക്കൽ നിന്നുമുള്ള സനുവിന്റെ അലർച്ച കേട്ടു രണ്ടുപേരും പെട്ടെന്ന് അകന്ന് മാറി.. നോക്കുമ്പോൾ അവൻ കണ്ണ് മാത്രം പൊത്തി പിടിച്ചു ഒരു ഇളിയോടെ നിൽക്കുന്നുണ്ട്.. "നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.. " മുംതാസ് താജുദീനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് വേഗം സനുവിന്റെ അരികിലേക്ക് ചെന്നു.. "എക്സാം എങ്ങനെ ഉണ്ടാരുന്നു.. ഈസി ആയിരുന്നോ..? " മുംതാസ് ചോദിച്ചു.. അത് കേട്ടു സനു കണ്ണിൽ വെച്ചിരിക്കുന്ന കൈ എടുത്തു മാറ്റി മുംതാസ്നെ നോക്കി മുഖം ചുളിച്ചു അല്ലെന്ന് തലയാട്ടി.. "പഠിക്കാഞ്ഞിട്ട് അല്ലേ..രാവിലേ അവൾ എന്തുമാത്രം വിളിച്ചു നിന്നെ എഴുന്നേറ്റു പഠിക്കെന്നും പറഞ്ഞിട്ട്.. എഴുന്നേറ്റോ നീ..ഒരു ബുക്ക്‌ എങ്കിലും എടുത്തു തുറന്നു നോക്കിയോ..ഈ ബാഗ് വരെ സെറ്റ് ആക്കി തന്നത് അവളല്ലേ.. "

മുംതാസ് സനുവിന്റെ തോളിൽ നിന്നും ബാഗ് ഊരി വാങ്ങിച്ചു കൊണ്ട് ചോദിച്ചു.. "ലൈലൂനോട് ഞാൻ എന്ത് പറയും.. എന്റെ ക്യുഎസ്ടിയൻ പേപ്പറും കയ്യിൽ എടുത്തു പിടിച്ചു ഓരോന്നിന്റെയും ആൻസർ ചോദിക്കും അവളെന്നോട്...ഇതിന് എന്താ എഴുതിയത് അതിന് എന്താ എഴുതിയതെന്നൊക്കെ പറഞ്ഞ്.. ശെരിക്കും പറഞ്ഞു കൊടുത്തില്ലേൽ അവളെൻറെ ചന്തിക്ക് നുള്ളു വെച്ചു തരും.." "വേണം നിനക്കത്..അവളെ അനുസരിച്ചാൽ എന്താ..നിനക്ക് വേണ്ടിയല്ലേ പറയണേ.. " "തസിയുമ്മാ.. " അവൻ നിന്നു ചിണുങ്ങി.. "ഇല്ലടാ..അവള് നിന്നെ ഒന്നും ചെയ്യില്ല..ഞാൻ പറയാം അവളോട്‌ അവനെല്ലാം നല്ലപോലെ എഴുതിയിട്ടുണ്ട്, വന്നപ്പാടെ ഞാൻ ക്യുഎസ്ടിയൻസ് എല്ലാം അവനോട് ചോദിച്ചെന്ന്..പോരേ.." അവൻ സന്തോഷത്തോടെ മതിയെന്ന് തലയാട്ടിക്കൊണ്ട് മുംതാസ്നെ വട്ടം പിടിച്ചു നിന്നു.. "ചെല്ല്..ചെന്നു ഫ്രഷ് ആയി വാ.. ഞാൻ നിനക്ക് കഴിക്കാൻ എടുത്തു വെക്കാം..ഡ്രസ്സ്‌ എടുക്കുമ്പോൾ ഷെൽഫ് ഒന്നും വലിച്ചു വാരി ഇട്ടേക്കരുത്..

ഉച്ചക്ക് നിന്റെ മുറിയിൽ കയറിയ അവൾ ഒരു രണ്ടുമണിക്കൂർ നേരത്തേ കഠിന പ്രയത്നത്തിനു ശേഷമാ അതിനെ ഒരു മുറിയാക്കി എടുത്തത്..അറിയാല്ലോ അവളുടെ സ്വഭാവം..നീ വീണ്ടും അതൊക്കെ തല തിരിച്ചു വച്ചാൽ അവൾ നിന്നെ വെറുതെ വിട്ടേക്കില്ല..ചന്തിയ്ക്ക് മാത്രല്ല..തുടയ്ക്കും കിട്ടും നുള്ള്.." മുംതാസ് പറഞ്ഞു..സനു അതൊക്കെ ഒരു ചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ വിട്ടിട്ടു സ്റ്റെയർ കയറി പോകാൻ ഒരുങ്ങി.. "അല്ല..എവിടെയാ രാക്ഷസി... ഇല്ലേൽ ഗേറ്റ്ൻറെ അടുത്തേക്ക് എത്തുമ്പോൾ തന്നെ അവളുടെ ശബ്ദം കേൾക്കുന്നത് ആണല്ലോ..ഇന്ന് അനക്കം ഇല്ലല്ലോ..? " എന്തോ ഓർത്ത പോലെ സനു പെട്ടെന്നു തിരിഞ്ഞു നിന്നു ചോദിച്ചു.. "അവളും താജുo പുറത്ത് പോയിരിക്കാ...നീ ചെല്ല്..കുളിച്ചു മാറ്റിയിട്ടു വാ.. " പറഞ്ഞിട്ട് മുംതാസ് കിച്ചണിലേക്ക് നടന്നു..സനു ആണേൽ മേളിലേക്കും പോയി.. **** "വീട്ടിന്ന് ഇറങ്ങിയിട്ടു ഒന്നര മണിക്കൂർ കഴിഞ്ഞല്ലോ.. ഇനിയെങ്കിലും പറയെടാ എങ്ങോട്ട് ആണെന്ന്..എന്റെ ക്ഷമ നശിച്ചു.." ബുള്ളറ്റിൽ താജ്ൻറെ പുറകിൽ ആയി അവനെ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന ലൈല അക്ഷമയോടെ ചോദിച്ചു.. "ഒരര മണിക്കൂർ കൂടെ.. " "ഇനിയും അരമണിക്കൂറോ..? നോ.. പറ്റില്ല..ഇപ്പോൾത്തന്നെ ഞാൻ മടുത്തു..എന്ത് റോഡാ ഇത്..

ആകെ കല്ലും മണ്ണുമൊക്കെ ഇളകിയിട്ട്.. മനുഷ്യൻറെ ഊപ്പാടും ഇളകി..ഇനി വയ്യ അമൻ..എങ്ങോട്ടാന്നെങ്കിലും ഒന്ന് പറഞ്ഞൂടെ നിനക്ക്..മഗ്‌രിബ് കൊടുക്കുന്നതിനു മുന്നേ വീടെത്താന്ന് പറഞ്ഞിട്ടല്ലേ ഇറങ്ങിയത്.. ഇതിപ്പോ തന്നെ മഗ്‌രിബ് ആവാറായല്ലോ.. " കാറ്റും പൊടിയും കൊണ്ടുള്ള ഒരുപാട് നേരത്തേ ഇരുത്തം അവളെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിരുന്നു.. "ഞാൻ ഒരു സ്ഥലത്തേക്ക് വിളിക്കുമ്പോഴോ കൊണ്ട് പോകുമ്പോഴേ ഏതാ എന്താ എങ്ങോട്ടാന്നൊന്നും ചോദിക്കുന്നത് എനിക്കിഷ്ടമല്ലന്ന് അറിയാമല്ലോ.. നീ എത്ര ചോദിച്ചാലും ഞാനത് പറയില്ലന്നും നിനക്ക് അറിയാം.. ഇപ്പൊ സ്ഥലം എത്തും..അപ്പൊ അറിയും നീ..അതല്ല നീ മടുത്തു, ഇനി എന്റെ ഒപ്പം വരാൻ പറ്റില്ലന്നാണെങ്കിൽ ഇവിടെ ഇറങ്ങിക്കോ.." അവൻ ദേഷ്യപ്പെട്ടു.. പിന്നെ അവളൊന്നും മിണ്ടിയില്ല..മുഖം അവന്റെ തോളിൽ അമർത്തി വെച്ച് ഇരുന്നു..അത് കണ്ടു അവനൊന്നു തല ചെരിച്ചു നോക്കി..ചുണ്ടിൽ ചെറു ചിരി നിറഞ്ഞു.. "എടീ..ഇറങ്ങ്..സ്ഥലമെത്തി.. " പറഞ്ഞത് പോലെ ഒരര മണിക്കൂർ കൂടെ മുന്നോട്ടു സഞ്ചരിച്ചതിന് ശേഷം അവൻ വണ്ടി നിർത്തി അവളെ വിളിച്ചു.. "ഇതേതാ സ്ഥലം.. " ഇറങ്ങിയ അവൾ ഒന്നും മനസ്സിലാവാതെ ചുറ്റിനും നോക്കി.. പക്ഷെ അവളുടെ കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story