ഏഴാം ബഹർ: ഭാഗം 95

ezhambahar

രചന: SHAMSEENA FIROZ

"ഇതേതാ സ്ഥലം..? " അവൾ ഒന്നും മനസ്സിലാകാതെ ചുറ്റിനും നോക്കി.. "നിനക്ക് അല്ലേ മല മുകളിലേക്ക് നടന്നു കയറി അവിടെന്ന് താഴ്വാരത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടം..ഞാനൊരു വട്ടം വന്നിട്ടുണ്ട് ഇവിടെ.. എബിയുടെ ഒന്നിച്ച്..സന്ധ്യാ നേരത്താ ഇവിടെ രസം..ഈ നേരത്താ ഇവിടെ കാറ്റിന് ശക്തിയും തണുപ്പും കൂടുതൽ..അത് കൊണ്ടാ ഈ നേരത്ത് തന്നെ കൊണ്ട് വന്നത്.." "അതിന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലല്ലോ എനിക്ക് ഇങ്ങനൊരു ഇഷ്ടം ഉള്ള കാര്യം.. നീയെങ്ങനെ അറിഞ്ഞു.. " "നിന്റെ ഇഷ്ടങ്ങൾ നീ പറഞ്ഞിട്ട് വേണോ എനിക്ക് അറിയാൻ.. നിന്നു ചോദ്യം ചെയ്യാതെ നടക്കടീ അങ്ങോട്ട്‌.. " പറഞ്ഞിട്ട് മുന്നോട്ടു നടക്കാൻ ഒരുങ്ങിയ അവനെ അവൾ കയ്യിൽ പിടിച്ചു നിർത്തിച്ചു.. "എന്തെടി..? " അവൻ തിരിഞ്ഞു പുരികം ഉയർത്തി നോക്കി.. "എന്നാലും പറയ്..എങ്ങനെ അറിഞ്ഞു.. " "പറഞ്ഞല്ലോ..നീ പറഞ്ഞിട്ട് വേണ്ടാ എനിക്ക് നിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊന്നും അറിയാൻ.. നീ ഉള്ളത് ഈ നെഞ്ചിലാ..

അതുകൊണ്ട് നിന്നെ ഞാൻ അറിഞ്ഞോളും ലൈല..നിന്റെ മനസ്സിൽ എന്താണെന്ന് നീ എനിക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ല.. ഞാൻ കയറുവാ.. വരുന്നുണ്ടേൽ വാ..അല്ലേൽ ഇവിടെ തന്നെ നിൽക്ക്..ഞാൻ പോകുമ്പോൾ കൂട്ടിക്കോളാം.." "ഒറ്റയ്ക്ക് കയറി പോകാൻ ആണേൽ പിന്നെ എന്നെ കൂട്ടി കൊണ്ട് വന്നതെന്തിനാ..തനിയെ അങ്ങ് വന്നു മല കയറി കാഴ്ച കണ്ടു ആസ്വദിച്ചാൽ മതിയായിരുന്നല്ലോ.. വീട്ടിൽ പഠിച്ചോണ്ടിരുന്ന എന്നെ വിളിച്ചു കൊണ്ട് വന്ന് ഇപ്പോ ഇവിടെ നിൽക്കെന്ന്..അല്ലേ..? എന്നെയും കൂട്ടിട്ട് പോടാ തെണ്ടി.. " അവൻ വീണ്ടും മുന്നോട്ടു നടന്നത് കണ്ടിട്ട് അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.. "ഹൂ..നിന്നെയൊക്കെ കൂട്ടിക്കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.. നീ സർപ്രൈസഡ് ആവുമെന്നാ കരുതിയത്..ഹാപ്പി ആകുമെന്നാ വിചാരിച്ചത്..

ഒപ്പം ഒരു റൊമാന്റിക് മൂഡ് ഉണ്ടാകുമെന്നും കരുതി..അതിന് പറ്റിയ പ്ലേസും ആണല്ലോ..പക്ഷെ എവിടുന്ന്.. അവളുടെയൊരു മോന്തയും വർത്താനവുമൊക്കെ കണ്ടില്ലേ.. ഇങ്ങോട്ട് വാടി ചൂലേ.. " അവൻ ദേഷ്യത്തോടെ അവളുടെ അരികിൽ വന്നിട്ടു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മല മുകളിലേക്ക് നടക്കാൻ തുടങ്ങി.. ആ ചൂലേന്നുള്ള വിളി അവളെ ചൊടിപ്പിച്ചു...ഞാൻ ഒറ്റയ്ക്ക് നടന്നോളാമെന്ന് പറഞ്ഞിട്ട് അവന്റെ കൈ തട്ടി മാറ്റി കളഞ്ഞിട്ടു അവന്റെ പുറകെ നടക്കാൻ തുടങ്ങി..അവൾ വാശി കാണിച്ചത് കാരണം അവനും പിന്നെ താണു കൊടുക്കാൻ നിന്നില്ല.. അവളെ മൈൻഡ് ചെയ്യാതെ മുന്നിൽ തന്നെ നടന്നു.. "അമൻ.. " ഒരു പത്തു മിനുട്ട് നടന്നില്ല..അതിന് മുന്നേ അവൾ നടത്തം നിർത്തി അവനെ വിളിച്ചു.. "എന്താടി..? " അവൻ അല്പം മുകളിലേക്ക് എത്തിയിരുന്നു..തിരിഞ്ഞു നിന്നവളെ നോക്കി..

"എനിക്ക് വയ്യാ..ഇങ്ങ് വാ.. " അവൾ കൈ കാട്ടി അവനെ താഴേക്ക് വിളിച്ചു.. "ഒറ്റയ്ക്ക് നടന്നോളാമെന്ന് പറഞ്ഞിട്ട് എന്തുപറ്റി ഇപ്പോൾ..? " "അതല്ലേ പറഞ്ഞത് വയ്യെന്ന്..നടു വേദനിക്കുന്നു..ഇങ്ങ് വാ.. " അവൾ വീണ്ടും വിളിച്ചു..നടുവിനും കയ്യൂന്നിയുള്ള അവളുടെ നിൽപും ആ മുഖ ഭാവവുമൊക്കെ കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി അവൾ മടുത്തെന്ന്.. ദേഷ്യപ്പെടാനോ എതിര് പറയാനോ ഒന്നും നിന്നില്ല.. വേഗം താഴേക്ക് ഇറങ്ങി വന്നു അവളുടെ അരികിലേക്ക് ചെന്നു കൈ നീട്ടി.. "വാ.. " "പിടിക്കാൻ അല്ല..എടുക്കാനാ വിളിച്ചത്..ഇവിടേം വരെ വന്ന സ്ഥിതിക്ക് എനിക്ക് ഏതായാലും മല മുകളിൽ എത്തണം..താഴ് വാരത്തേക്ക് നോക്കി നിൽക്കണം.. എടുക്കടാ..എനിക്ക് വയ്യാഞ്ഞിട്ടല്ലേ.." അവളൊരു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് എടുക്കെന്നുള്ള അർത്ഥത്തിൽ കൈ രണ്ടും നീട്ടി പിടിച്ചു..

"ഓ..ഇങ്ങനൊരു പോത്ത്.. എന്നെ ഒലക്ക വെച്ചടിക്കാൻ ആള് ഇല്ലാഞ്ഞിട്ടാ..നിർത്തി..ഇതോടെ നിർത്തി നിന്നെ ഒരു സ്ഥലത്തേക്ക് കൊണ്ട് വരുന്നത്.. " കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ അവളെ കൈകളിൽ കോരി എടുത്തു.. "ദേഷ്യപ്പെടല്ലേ കണവാ.." അവൾ സ്നേഹത്തോടെ കൈ രണ്ടും അവന്റെ കഴുത്തിലൂടെയിട്ട് പിടിച്ചു.. "ദേഷ്യപ്പെടുകയല്ല.. ഇവിടുന്ന് തൂക്കി താഴേക്ക് എറിയുകയാ വേണ്ടത് നിന്നെ..നീ സനുവിന്റെ ഒപ്പം മല കയറാൻ പോയിട്ടില്ലേ ടീ.. അന്ന് നിനക്ക് ഈ വയ്യായ്ക ഒന്നും ഉണ്ടായിട്ടില്ലല്ലോ.. അവനെക്കാൾ മുന്നേ ആർത്തു വിളിച്ചു നീ മേളിലേക്ക് കയറി പോയെന്നാണല്ലോ അവൻ പറഞ്ഞത്.. " "ഓ.. അപ്പൊ അതുപറ.. ഇപ്പോഴല്ലേ മനസ്സിലായത് എനിക്ക് മല കയറാൻ ഇഷ്ടമാണെന്ന് നീ എങ്ങനെ അറിഞ്ഞെന്ന്..സനു പറഞ്ഞതാണല്ലേ..എന്നിട്ട് എന്തായിരുന്നു ഡയലോഗ്..ഈ നെഞ്ചിലാ നീ ഉള്ളത്..അതുകൊണ്ടു നിന്നെ ഞാൻ അറിഞ്ഞോളും ലൈല എന്ന്..ഇത്രയ്ക്കു കള്ളത്തരം പാടില്ല അമൻ.. " അവൾ മുഖം ചുളിച്ചു.. "സനു പറഞ്ഞിട്ട് അറിഞ്ഞത് നിന്റെ മറ്റവൻ..

അവനൊന്നും പറഞ്ഞിട്ടില്ല എന്നോട്..ഞാൻ ചോദിച്ചിട്ടുമില്ല.. മുറിയിൽ ഒരു ലോഡ് പുസ്തകങ്ങൾ കിടക്കുവല്ലേ നിന്റേത്.. അതിൽ ഏതോ ഒന്ന് തുറന്നു നോക്കിയപ്പോൾ ഒരു നാല് വരികൾക്ക് കീഴെ വരച്ചു വെച്ചിരിക്കുന്നത് കണ്ടു.. അതൊരു മലയുടെ സൗന്ദര്യത്തേ കുറിച്ചുള്ള വരികളായിരുന്നു.. അങ്ങനെ മനസ്സിലായി.. " "അപ്പോഴും കള്ളത്തരം തന്നെയാണേ.. " "മിണ്ടാതെ കിടക്കുന്നതാ നിനക്ക് നല്ലത്.. ഇല്ലേൽ പറഞ്ഞത് പോലെ തന്നെ താഴേക്ക് എടുത്തെറിയും ഞാൻ.. " അവൻ വീണ്ടും കലിപ്പായി. മറുപടിയായി അവളൊന്നു ചിരിച്ചു.. ആ ചിരി ചുണ്ടുകളിൽ നിന്നല്ല.. മനസ്സിൽ നിന്നും വന്നതായിരുന്നു..മനസ്സ് ആഹ്ലാദം കൊണ്ട് തുടി കൊട്ടുകയായിരുന്നു.. ഒരുപാട് കൊതിച്ചതാ ഇങ്ങനൊന്നു വരാൻ..തന്റെ ഉള്ളം അവൻ ഇത്രമാത്രം മനസ്സിലാക്കുമെന്നും ഇത്ര പെട്ടെന്ന് തന്റെ ഓരോ ആഗ്രഹങ്ങളും സാധിച്ചു തരുമെന്നും അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

കണ്ണുകളിൽ അവനനെന്ന വ്യക്തിയോടുള്ള അത്ഭുതത്തിനൊപ്പം പ്രണയവും അലയടിച്ചു..അവളാ കൈകളിൽ കണ്ണിമ വെട്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.. അവന്റെ അലസമായ മുടികളെ കാറ്റ് ഒന്നൂടെ അലസമാക്കിയിട്ടു.. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികൾ അവന്റെ സൗന്ദര്യം വർധിപ്പിച്ചിരുന്നു..ആ ചാര കണ്ണുകളും നുണക്കുഴി കവിളുകളുമാണേൽ പറയേ വേണ്ടാ..അതിലാണ് തന്റെ പ്രാണൻ ഒളിഞ്ഞിരിക്കുന്നതെന്നു വരെ തോന്നിപ്പോയി അവൾക്ക്.. എത്ര നോക്കിയിട്ടും മതി വരുന്നില്ലായിരുന്നു.. വീണ്ടും വീണ്ടും വിടർന്ന കണ്ണുകളോടെ ആ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.. "എന്തെടി.. " "ങ്ങുഹും.. " അവൾ ഒന്നുമില്ലന്ന് തല ചലിപ്പിച്ചു.. "എന്നാൽ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ട് എങ്കിലും നോക്കടി.. " "എന്തേ കണ്ട്രോൾ പോകുന്നുണ്ടോ..?" "പിന്നേയ്.. ഒലക്ക പോകുന്നുണ്ട്.."

"എന്നാൽ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം.. " അവൾ കുസൃതിയോടെ പതിയെ മുഖം ഉയർത്തി അവന്റെ താടിയിൽ ഒരു മുത്തം കൊടുത്തു.. അവനതു തന്നെ ബാധിക്കുന്നതല്ലന്ന രീതിയിൽ മൈൻഡ് ചെയ്യാതെ നിന്നു.. ഓ..മൈൻഡ് ഇല്ല..കാണിച്ചു താരാടാ..എന്നോടാ നിന്റെ കളി.. അവന്റെ കഴുത്തിലൂടെ ഇട്ടു പിടിച്ചിരിക്കുന്നതിൽ നിന്നും ഒരു കൈ പതിയെ എടുത്തു അവൾ അവന്റെ മുഖത്തു ചേർത്തു വെച്ചു..വിരലുകൾ അവന്റെ നെറ്റിയിലൂടെയും കവിളിലൂടെയും കുസൃതിയായി ഓടിച്ചു വിട്ടു.. ഒടുക്കം ചൂണ്ടു വിരൽ അവന്റെ കീഴ് ചുണ്ടിൽ കൊണ്ട് വന്നു നിർത്തി.. അവളൊരു വട്ടം ആ അധരത്തെ തലോടി.. "കൈ എടുക്കടി.. " അവൻ അവളെ നോക്കി പേടിപ്പിച്ചു.. "അപ്പൊ കണ്ട്രോൾ പോകുന്നുണ്ടല്ലേ.. " അവൾ ചിരിയോടെ ചോദിച്ചു.. "അത് നിന്റെ കുഞ്ഞമ്മേടെ മോന്.. ഞാൻ പറഞ്ഞല്ലോ ഇല്ലെന്ന്.. " "പറയുമ്പോൾ ഇല്ലെന്നേ പറയൂ നീ.. പക്ഷെ നിന്നെ എനിക്ക് അറിയുന്നതല്ലേ.. നിന്നെക്കൊണ്ട് സമ്മതിപ്പിക്കും ഞാനത്.. " അവൾ സൈറ്റ് അടിച്ചു കാണിച്ചു.. ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ..??

അവൻ പുരികം ചുളിച്ചവളെ നോക്കി.. അവളുടെ കൈ അവന്റെ ബനിയൻറെ കഴുത്തിൽ വന്നു നിന്നു..പതിയെ അത് താഴേക്ക് വലിച്ചു പിടിച്ചു അവൾ അവന്റെ നഗ്നമായ നെഞ്ചിൽ മുഖം വെച്ചുരസി..കുറുമ്പോടെ ചുണ്ടുകൾ ചേർത്തു..ഒപ്പം പല്ലുകളും താഴ്ത്തി ഒരു കുഞ്ഞ് കടി വെച്ചു കൊടുത്തു.. "ലൈല..അടങ്ങ്..ഓരോന്നു കാണിച്ചു എന്നെ ഇളക്കിയാൽ താഴെ പോകുന്നത് ഞാൻ മാത്രമല്ല.. നീയും കൂടെയായിരിക്കും.. " "അപ്പൊ സമ്മതിച്ചേ കണ്ട്രോൾ പോയെന്ന്.. " "ആ പോയി..ഇപ്പോഴല്ല..നേരത്തേ പോയതാ..നീ വയ്യെന്ന് പറഞ്ഞതോണ്ടാ..ഇല്ലേൽ നേരത്തേ ഇറക്കി നിർത്തി നിനക്ക് ഉള്ളത് അപ്പോഴേ തന്നേനെ ഞാൻ..പിന്നെ ഇപ്പൊ കാണിച്ചത് പോലുള്ള ഗോഷ്ടി ഒന്നും കാണിക്കാൻ നിക്കില്ലായിരുന്നു നീ.. അടങ്ങിയിരുന്നേനെ.. " "ഓ..പിന്നെ... " "എന്തെടി നിനക്കൊരു പുച്ഛം.. കാണിച്ചു തരാണോ ഞാൻ നിനക്ക്.." ചോദിക്കലും അവൻ അവളെ കീഴെ നിർത്താൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. "അയ്യോ..ഞാൻ വെറുതെ പറഞ്ഞതാ..വേണ്ടാ...താഴെ നിർത്തല്ലേ ടാ..നടക്കാൻ മേലാ..

പിന്നെ ഇപ്പൊ നിന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടാനുള്ള കപ്പാസിറ്റിയും ഇല്ല..വീട്ടീന്ന് മതി.. എത്ര വേണേലും തന്നോ.. ഞാൻ വാങ്ങിച്ചോളാം..നല്ല അമൻ അല്ലേ.." അവൾ താഴത്ത് ഇറങ്ങാതെ അവന്റെ കഴുത്തിൽ ഉടുമ്പ് പിടിച്ചത് പോലെ പിടിച്ചു തൂങ്ങി നിന്നു കെഞ്ചാനും സോപ് ഇടാനുമൊക്കെ തുടങ്ങി.. "എന്നാൽ പറയ്..ഇനി അടങ്ങി ഇരിക്കുമോ..അതോ ഉടക്കു കാണിക്കുമോ..?" അവൾ ഇല്ലെന്നു തലയാട്ടി.. "മ്മ്മ്മ്.. " അവൻ അവളെ നോക്കി അമർത്തിയൊന്നു മൂളിയിട്ട് വീണ്ടും മുന്നോട്ടു നടക്കാൻ തുടങ്ങി.. "അമൻ..മടുത്തോ നീ..? " "ഇല്ലടി..നല്ല സുഖമുണ്ട്.. ഒരു എലി കുഞ്ഞിനെയല്ലേ എടുത്തു നടക്കുന്നത്.. എന്ത് മുടിഞ്ഞ വെയ്റ്റാടി നിനക്ക്.. കാണാൻ മാത്രം മുരിങ്ങക്കോല്.. അകത്തു അമ്മിക്കല്ലാണെന്നാ തോന്നുന്നത്.. " "നീ ഈ മലയുടെ അത്രയും തന്നെ ഉണ്ടല്ലോ..എന്നിട്ടാണോ ഈ എന്നെ എടുത്തു നടക്കാൻ പാട്.. " "ചിലക്കാണ്ട് അടങ്ങിയിരിക്കാനാ നിന്നോട് പറഞ്ഞത്.." "എന്തേ..ശ്രദ്ധ തെറ്റി താഴെ പോകുമെന്ന് പേടിച്ചിട്ടാണോ..? എന്നാൽ ആ പേടി എനിക്കില്ല..

ഞാൻ നിന്നെ പിടിച്ചിരിക്കുന്നതിനേക്കാൾ മുറുക്കത്തിൽ നീയെന്നെ പിടിച്ചിട്ടുണ്ട്.. ഞാൻ ചിലപ്പോ പിടി വിട്ടേക്കാം.. പക്ഷെ നീ പിടി വിടില്ല.. എനിക്കൊന്നും സംഭവിക്കാൻ നീ സമ്മതിക്കില്ല.. " പറഞ്ഞിട്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചെവി ചേർത്ത് വെച്ചു..ആ ഹൃദയതാളം കേട്ടു ആ കൈകൾക്കുള്ളിൽ അവളൊരു പൂച്ച കുഞ്ഞിന്റെ അനുസരണയോടും ഒതുക്കത്തോടും കൂടെ കിടന്നു.. അവന്റെ ചുണ്ടിൽ നിന്നും പുഞ്ചിരി പൊഴിഞ്ഞു.. "എന്താ നിന്നു കളഞ്ഞേ..? " ഏറെ നേരം മുന്നോട്ടു നടന്നിരുന്നു അവൻ..പെട്ടെന്ന് നടത്തം നിർത്തിയതും അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "ഇനി അങ്ങ് കൊക്കയിലേക്ക് നടക്കണോ.. സുഖിച്ചു കിടക്കുന്നത് കണ്ടില്ലേ പോത്ത്..മനുഷ്യൻമാരുടെ ഊര ഇളകി..ഇത് ലാസ്റ്റാ.. ഇനി നിന്നേം കൊണ്ട് ഞാനൊരു സ്ഥലത്തേക്ക് വരില്ല. സർപ്രൈസ് തരാമെന്ന് കരുതിയാ കൊണ്ട് വരുന്നത്.. അന്നേരം നീയെനിക്ക് ഇട്ടു എട്ടിന്റെ പണി തരും.. ഇറങ്ങടീ ഒന്ന്.. " "കുറച്ചൂടെ നടക്കടാ..നല്ല സുഖമുണ്ട് ഇങ്ങനെ കിടക്കാൻ.. പ്ലീസ്.. "

"ദേ.. ഇനി പറയാൻ ഒന്നും നിക്കില്ല.. എടുത്തു ഒരേറായിരിക്കും.. ഇറങ്ങടി ഇങ്ങോട്ട്.. " അവൻ കലിപ്പോടെ അവളെ താഴെ ഇറക്കി നിർത്തി.. "പോടാ.. " അവൾ മുഖം തിരിച്ചു കളഞ്ഞു.. എന്നിട്ട് അവനെ മൈൻഡ് ചെയ്യാതെ ഒരു ഭാഗത്തേക്ക്‌ നോക്കി നിന്നു.. അന്നേരമാ മല മുകളിലേക്ക് എത്തിയെന്ന കാര്യം അവൾക്ക് ഓർമ വന്നത്.. അവളുടെ കണ്ണുകൾ താഴേക്ക് നീണ്ടു..പച്ച താഴ്വാരം അതി മനോഹരമായി കിടക്കുന്നു.. അത് മനസ്സിനെ ഒന്നൂടെ കുളിരണിയിച്ചു കളഞ്ഞു..അവൾ പതിയെ തല ചെരിച്ചു അവനെ നോക്കി..ഒരു ചെറു ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു..ആ ചിരി കണ്ടപ്പോഴേ അവളുടെ എയർ ഒക്കെ ഏഴു കടലും കടന്നു പോയി.. " I LOVE YOU AMAN.. " അവനെ നോക്കിയൊന്നു ചിരിച്ചിട്ട് അവളാ മല മുകളിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു.. ആ ശബ്ദം അന്തരീക്ഷത്തിൽ തട്ടി പ്രതിഫലിച്ചു വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. അത് കേട്ടതും അവളൊരു കൊച്ചു കുഞ്ഞിനെ പോലെ ഉറക്കെ ചിരിച്ചിട്ട് ഒരറ്റത്തുന്ന് മറ്റേ അറ്റത്തേക്ക് ഓടി ചെന്നു അവിടെ നിന്നു വീണ്ടും വിളിച്ചു പറഞ്ഞു..

" I LOVE YOU AMAN.. LOVE YOU SO MUCH... " വീശി അടിച്ചു വരുന്ന കാറ്റു അവളെ മുത്തമിട്ട് കടന്നു പോകുന്നതിനൊപ്പം അവളുടെ വസ്ത്രങ്ങളെ പാറി പറത്താൻ തുടങ്ങി..അവൾ തലയിലൂടെ ചുറ്റി ഇട്ടിരിക്കുന്ന ഷാൾ എടുത്തു വിടർത്തി പുറകിലേക്ക് ഉയർത്തി പിടിച്ചു..കാറ്റു അതിനെ പറത്തി കൊണ്ട് പോകാൻ ശ്രമിക്കും തോറും അവൾ അതിലുള്ള പിടി മുറുക്കി..പെട്ടെന്നാണ് അവന്റെ കൈകൾ വന്നു അവളെ പൊതിഞ്ഞു പിടിച്ചതും മുഖം അവളുടെ ചുമലിലേക്ക് ചേർത്തു വെച്ചതും. അവൾ അപ്പൊത്തന്നെ കയ്യിലെ ഷാൾ പറത്തി കളഞ്ഞു.. എന്നിട്ട് ഒരു ചിരിയോടെ അവന്റെ കൈകൾക്കുള്ളിൽ നിന്നു തന്നെ തിരിഞ്ഞു അവനു അഭിമുഖമായി നിന്നു.. "എനിക്ക് സർപ്രൈസ് തരാൻ നീ ഒരുപാട് ഒന്നും കഷ്ടപ്പെടണ്ടാ.. Bcoz You are the Best Surprise of My Life..Yes Aman..നിന്നെക്കാൾ വല്യ ഒരത്ഭുതവും എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടില്ല.. ഈ ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല..ഞാൻ ഇത്രത്തോളം നിന്നോട് അടുത്തു..നിന്നിൽ അലിഞ്ഞു ചേർന്നു..എന്നിട്ടും ഇപ്പോഴും നീയെനിക്ക് ഒരു അത്ഭുതമാ അമൻ..അടുക്കും തോറും വീണ്ടും വീണ്ടും അത്ഭുതമായി മാറി കൊണ്ടിരിക്കുന്നാ ഒന്നാ അമൻ നീയെനിക്ക്..."

അവൾ വല്ലാത്തൊരു തരം ആഹ്ലാദത്തോടെ പറഞ്ഞു. "ശെരിക്കും.. " അവന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരിയുണ്ടായിരുന്നു.. "ആാാ..ശെരിക്കും.. സത്യമാടാ പറഞ്ഞത്..വിശ്വസിക്കാനായി ദേ ഇത് പിടിച്ചോ.." അവൾ പെരു വിരലിൽ ഊന്നി നിന്നു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു..ചുണ്ടുകൾ അടർത്തി മുഖം മാറ്റാൻ ഒരുങ്ങിയ അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തതു പെട്ടെന്നായിരുന്നു.. "ചീ..പോടാ...ഇതിനാണോ വന്നത്.." അവൻ തന്റെ ചുംബനത്തിന്റെ അവശേഷിപ്പ് അവളുടെ ചുണ്ടുകളിൽ നിന്നും തുടച്ചെടുത്തതും അവൾ കുറുമ്പോടെ അവന്റെ കവിളിൽ ഒരു തട്ടു വെച്ചു കൊടുത്തു.. "പിന്നെന്തിനാണാവോ..? ഞാൻ ഇതിന് തന്നെയാ കൊണ്ട് വന്നത്.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു.. "അയ്യട മോനേ..ആ പൂതിയൊക്കെ ദേ ഈ കാറ്റിൽ അങ്ങ് പറത്തി കളഞ്ഞേക്ക്..നോക്കടാ എന്ത് കാറ്റാണെന്ന്..നീ വിട്ടേ..ഞാനൊന്നു ഇവിടുന്ന് ആർത്തു വിളിക്കട്ടെ.. " അവൾ അവന്റെ പിടി വിടുവിച്ചു വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഓടാനും ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ചിരിക്കാനും തുടങ്ങി..

ഇടയ്ക്ക് ഒക്കെ അവനെ നോക്കുന്നു..ഇങ്ങ് വാന്നും പറഞ്ഞു അവനെ അടുത്തേക്ക് വിളിക്കുന്നു.. എന്നിട്ട് വീണ്ടും രണ്ടു കയ്യും വിടർത്തി പിടിച്ചു അടിച്ചു വീശി വരുന്ന കാറ്റിനെ ഏറ്റു വാങ്ങിക്കുകയും അതിന്റെ തണുപ്പ് ആസ്വദിക്കുകയും ചെയ്യുന്നു.. അവൻ ആണേൽ ഒരു സൈഡിൽ നിന്നു അവളുടെ ഫോട്ടോ എടുക്കുകയും അവളുടെ എക്സ്പ്രഷൻസ് ഒക്കെ വീഡിയോ പിടിക്കുകയുമൊക്കെ ചെയ്തു.. ഒപ്പം അവളുടെ അരികിലേക്ക് വന്നിട്ടു അവളെ ചേർത്തു പിടിച്ചു ഒരുപാട് സെൽഫിയും എടുത്തു.. "മതി..നേരം ഇരുട്ടുന്നു..വാ.. പോകാം.. " തമ്മിൽ കൈ കോർത്തു പിടിച്ചുള്ള നിൽപും നടപ്പും സംസാരവും ചിരിയും മലയുടെ സൗന്ദര്യം ആസ്വദിക്കലുമൊക്കെയായി നേരം കടന്നു പോയിരുന്നു.. അവൻ അവളെയും കൂട്ടി പോകാൻ ഒരുങ്ങി.. "ആയില്ല അമൻ...കുറച്ച് നേരം കൂടെ കഴിയട്ടെ..എനിക്ക് മതിയായില്ലാ.. എന്തോ.. മനസ്സിന് ഒരു പ്രത്യേക സുഖവും സന്തോഷവുമൊക്കെ തോന്നുന്നു..ഒരു പത്തു മിനുട്ട് കൂടെ..പ്ലീസ്.. " അവൾ ചിണുങ്ങലോടെ പറഞ്ഞു.. "വേണ്ടാ..ഇപ്പൊത്തന്നെ ഒരുപാട് കാറ്റു കൊണ്ടു.

നാളെ എക്സാമാ നിനക്ക്..വല്ല പനിയോ ചുമയോ മറ്റും വന്നാൽ മമ്മ എന്നെ വെറുതെ വിടില്ല..ഇതിപ്പോ നിന്റെ ആഗ്രഹം മനസ്സിലാക്കി അത് സാധിച്ചു തരാൻ കൊണ്ടു വന്നതാ..നിന്നെ സന്തോഷിപ്പിക്കാൻ കൊണ്ടു വന്നതാ..അത് കഴിഞ്ഞു..ഇനി പോകാം...ചെറിയ കാറ്റ് കൊണ്ടാൽ തന്നെ വയ്യാണ്ടാകുന്നവളാ..മതി ലൈല.. പോകാം..ഇനി കൊഞ്ചാൻ നിക്കണ്ട..വാ.." അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി..അവൾക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു പോകാൻ..മനസ്സില്ലാ മനസ്സോടെ അവന്റെ ഒപ്പം നടന്നു.. പെട്ടെന്നു അവൻ നടത്തം നിർത്തി.. അവൾ എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി.. "ഈ മുഖം വീർത്ത് കണ്ടാൽ എങ്ങനെയാടി വലിച്ചു കൊണ്ടു പോകാൻ തോന്നുവാ.. ഒരു പത്തു മിനുട്ട്.. അതിൽ കൂടുതൽ പറയരുത്.." അവൻ അവളുടെ കയ്യിലെ പിടി വിട്ടു.. "Thank yuh muthe.. Ummaah.. " അവൾ സന്തോഷം കൊണ്ടു അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ ഒരുമ്മ കൊടുത്തു..അവനൊരു ചിരിയോടെ അവളുടെ നെറുകിൽ തലോടി..അവൾ ഒന്നൂടെ അവനെ മുറുകെ പിടിച്ചു.. "എന്തെടി..ഈ കെട്ടിപ്പിടിച്ചു നിൽക്കാൻ ആണോ പോണ്ടാന്ന് പറഞ്ഞു ചിണുങ്ങിയത്.. " അവൾ തന്നിൽ നിന്നും അടർന്നു മാറാത്തതു കണ്ടു അവൻ അവളെ പിടിച്ചു മാറ്റി ആ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

"ങ്ങുഹും.. " അവൾ അല്ലെന്ന് തലയാട്ടി വീണ്ടും അവന്റെ നെഞ്ചിലേക്ക് ചേരാൻ തുടങ്ങിയതും അവൻ അപ്പൊത്തന്നെ അവളെ പിടിച്ചു നീക്കി നിർത്തി.. "തണുപ്പ് പിടിച്ചു.. അല്ലേ..? " അവൻ അവളെ കനപ്പിച്ചു നോക്കി.. അവൾ ഇല്ലെന്നു തലയാട്ടി.. "ഇല്ലേ..? " അവൻ കടുപ്പിച്ചു ചോദിച്ചതും അവൾ വേഗം ഉവ്വെന്ന് തലയാട്ടി.. "പിന്നെന്തിന്റെ സൂക്കേടാ നിനക്ക്.. പോകാന്ന് പറഞ്ഞതല്ലേ ഞാൻ..? " "ദേഷ്യപ്പെടല്ലേ.. ആദ്യമായിട്ട് വരുവല്ലേ.. ഇനി നീയെന്നെ കൊണ്ടു വരുമോന്നും അറിഞ്ഞൂടാ.. എനിക്ക് ഒരുപാട് ഇഷ്ടായി ഇവിടം.. അതുകൊണ്ടാ.. പോകാനേ തോന്നുന്നില്ല.. " "ഇങ്ങ് വാ..എന്നാൽ എന്റെ ജാൻസി റാണിക്ക് ഞാൻ ഇവിടൊരു കൊട്ടാരം പണിതു തന്നാലോ..? " അവൻ അവളെ ചേർത്തു പിടിച്ചു.. "കളിയാക്കാതെ പോടാ അവിടെന്ന്.." അവൾ അവന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു..അവൻ പറഞ്ഞത് പോലെ അവൾക്ക് ആകെ തണുപ്പ് കയറാൻ തുടങ്ങിയിരുന്നു.. ഷാൾ നേരത്തേ പറത്തി കളഞ്ഞത് കാരണം ദേഹത്ത് പുതക്കാൻ ഒന്നുമില്ല കയ്യിൽ..അവൾ കൈ രണ്ടും കൂട്ടി പിടിച്ചു നിന്നു.പെട്ടെന്നാണ് അവൻ തന്റെ ഷർട്ട്‌ ഊരി അവളെ പുതപ്പിച്ചു ഇട്ടു കൊടുത്തത്..

അവൾ മിഴികൾ വിടർത്തി അവനെ നോക്കി..അവൻ അന്നേരം തന്നെ അവളെ മാറിലേക്ക് ചേർത്തു പിടിച്ചു..എന്നിട്ട് അവളെയും കൊണ്ടു ഒരു സൈഡിൽ ഇരുന്നു കാലു രണ്ടും താഴേക്ക് നീട്ടിയിട്ടു..അവൾ മുഖം അവന്റെ മാറിൽ നിന്നും ഉയർത്തി ചുമലിൽ ചേർത്തു വെച്ചു.കൈകൾ അവനെ വട്ടം പിടിച്ചു..മല മുകളിലെ ആ സന്ധ്യയിൽ പരസ്പരം പ്രണയത്തോടെ ഒന്നു ചേർന്നിരുന്നു അവർ.. *** ദിവസങ്ങൾ ആരെയും കാത്ത് നിന്നില്ല..വീണ്ടും ശര വേഗത്തിൽ പോയി കൊണ്ടിരുന്നു...അതിന്റെ ഇടയിൽ എല്ലാവരുടെയും എക്സാം തകൃതിയായി തന്നെ കഴിഞ്ഞു പോയി..ക്ലാസ്സ്‌ അവസാനിച്ചതു കാരണം താജ് പിന്നെ മുഴുവനായും കമ്പനി കാര്യങ്ങളിലേക്ക് തിരിഞ്ഞു..എന്നും ഓഫിസിൽ പോകും..ഇപ്പൊ എപ്പോഴും ഓഫിസും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്..അത് കാരണം പ്ലാൻ ചെയ്ത ഹണിമൂൺ വരെ ക്യാൻസൽ ചെയ്യേണ്ടി വന്നു..ലൈലയ്ക്ക് അതിൽ ഒരു സങ്കടവും തോന്നിയില്ല..കാരണം ദൂര യാത്രകളൊന്നും അവൾക്ക് വല്യ ഇഷ്ടമല്ലായിരുന്നു..മാത്രമല്ല..

അതിനേക്കാൾ നല്ല കാഴ്ചകളും സന്തോഷങ്ങളുമൊക്കെ അവൾക്ക് ഇവിടെ കിട്ടുന്നുണ്ട്..എത്ര തിരക്ക് ആണേലും അവൻ അവളെ മറക്കാറില്ല..അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ പോലും അവൾ പറയാതെ തന്നെ അവൻ സമയം കണ്ടെത്തി സാധിച്ചു കൊടുക്കുമായിരുന്നു..അതുകൊണ്ട് അവൾക്ക് ഭൂമിയിലെ സ്വർഗം അത് അവൾ ജീവിക്കുന്ന ആ വീട് തന്നെയായിരുന്നു..പരസ്പരമുള്ള ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി അവളുടെ ജീവിതം താജ്ൻറെ ഒപ്പം പഴയതിനേക്കാൾ കളർ ആയി തന്നെ മുന്നോട്ടു പോയി..പിന്നെ നമ്മുടെ എബിച്ചായന്റെയും കുഞ്ഞളിയൻ സനുവിന്റെയും കാര്യമൊന്നും ഒട്ടും മാറിച്ചല്ലായിരുന്നു...ലൈഫ് ഹാപ്പിയോടു ഹാപ്പി..സനു വീട്ടിൽ ലൈലയ്ക്കും മുംതാസ്നുമൊപ്പവും എബി പുറത്ത് ജുവലിൻറെ ഒപ്പവും ഓരോ ദിവസവും അടിപൊളിച്ചു കൊണ്ടിരുന്നു..എന്നാലും സനുവിൻറെ ട്യൂഷൻറെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലായിരുന്നു..മടി പിടിച്ചിരിക്കുന്ന അവനെ ലൈല ഉന്തി തള്ളി പറഞ്ഞു വിടും..എബിച്ചായൻ ആ ടൈമിൽ തന്നെ അപ്പച്ചൻറെ നിർബന്ധം പ്രകാരം ബാങ്ക് കോച്ചിങ്ങിനും അതിന്റെ എക്സാമിനുമൊക്കെ പോകാൻ തുടങ്ങി.

കുടുംബത്തിൽ എല്ലാവരും നല്ല നിലയിൽ ഉള്ളവരാണ്.അത് കൊണ്ടു അവനും നല്ലൊരു ജോലി വേണമെന്ന് അവന്റെ അപ്പച്ചന് നിർബന്ധമായിരുന്നു..അവന് ആദ്യമൊക്കെ ഒരു മടി തോന്നിയെങ്കിലും ജുവലിനെ കെട്ടുമ്പോഴേക്കും ഒറ്റ കാലിൽ നിൽക്കാനുള്ള കപ്പാസിറ്റി വേണമെന്ന ആഗ്രഹത്തോടെ അവൻ സന്തോഷമായി തന്നെ ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്നു.. ആകെയൊരു സങ്കടം നുസ്രയുടെയും മുന്നയുടെയും കാര്യത്തിലാണ്.. രണ്ടാഴ്ച കൂടുമ്പോഴോ അല്ലെങ്കിൽ ഓരോ മാസം കൂടുമ്പോഴോ ഉള്ള ലീവിന് അവൻ ഓടി വരും അവളെ കാണാൻ..എന്നാലും കുഴപ്പമില്ല.. ഫോണിലൂടെ അവർ പരസ്പരം പ്രണയിച്ചു കൊണ്ടിരുന്നു.. ഒപ്പം ഒരു കാത്തിരിപ്പും..വിവാഹമെന്ന സുദിനത്തിനുള്ള കാത്തിരിപ്പ്.. *** "ലൈലാ.. " ഒരുദിവസം ഓഫീസിൽ നിന്നും ഉച്ചക്ക് വന്ന അവൻ അവളെ മുറിയിൽ എവിടെയും കാണാഞ്ഞിട്ട് സ്റ്റെയറിൽ നിന്നും താഴേക്ക് നോക്കി ഉറക്കെ വിളിച്ചു.. അവളെ മേളിലേക്ക് കാണുന്നത് പോയിട്ട് അവളുടെ ഒരു മറുപടി പോലും വന്നില്ല.. അവൻ വീണ്ടും ഉറക്കെ വിളിച്ചു.. "ലൈലാ.. " ഇപ്രാവശ്യവും മറുപടി ഉണ്ടായില്ല.. "എവിടെ പോയി കിടക്കുവാടീ നീ.. " അവൻ ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി വന്നു.. "എന്തിനാടാ ഒച്ച വെക്കണേ.. " അവന്റെ ശബ്ദം കേട്ടു മുംതാസ് കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നു.. "അവൾ എവിടെ..? " "നുസ്രയുടെ വീട്ടിൽ പോയി..ദേ ഇപ്പൊ ഒരു പത്തു മിനുട്ട് മുൻപ് പോയതേയുള്ളൂ.. "....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story