ഏഴാം ബഹർ: ഭാഗം 96

ezhambahar

രചന: SHAMSEENA FIROZ

 "ഏതു നേരവും ഒരു കളിയും നടത്തവും മാത്രം..അവൾ എന്താ കൊച്ചു കുഞ്ഞോ..? പോകുമ്പോൾ മമ്മയ്ക്ക് പറഞ്ഞൂടായിരുന്നോ പോകണ്ടന്ന്..അവൾക്ക് എന്താ ഇവിടെ ജോലിയൊന്നുമില്ലേ..? " അവൻ അമർഷത്തോടെ പറഞ്ഞു. "അതിനല്ലേ ഇവിടെ പൗലോസ് ചേട്ടൻ ഉള്ളത്.. പിന്നെ ഞാനും ഉണ്ടല്ലോ..മാത്രമല്ല.. അതിനും മാത്രം ജോലികളൊന്നും ഇല്ലല്ലോ ഇവിടെ.. ഉള്ളത് ഞങ്ങളു ചെയ്യുന്നുണ്ട്..പിന്നെന്തിനാ അവള്.. അവളു കുഞ്ഞല്ലേടാ.. ഈ സമയത്ത് ഒക്കെയല്ലേ ഇങ്ങനെ ഫ്രണ്ട്‌സ്ൻറെ അടുത്ത് പോകാൻ പറ്റുള്ളൂ.. കുറച്ചങ്ങോട്ട്‌ എത്തിയാൽ പിന്നെ ഇങ്ങനെ പറ്റുമോ..? എല്ലാവരും സ്വന്തം കാര്യങ്ങളൊക്കെയായി തിരക്കിൽ ആകില്ലേ..? " "കുഞ്ഞ്.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. ഒരു കുഞ്ഞിനെ ഒക്കത്ത് വെച്ചു നടക്കാനുള്ള പ്രായമായി..എന്നിട്ടും ആ വിവേകവും പക്വതയുമൊന്നും ഇല്ലല്ലോ അവൾക്ക്..എനിക്ക് മൂന്നു മണിക്ക് മീറ്റിംഗ് ഉള്ളതാ.. ഡ്രസ്സ്‌ അയൺ ചെയ്തു വെക്കാൻ പറഞ്ഞിരുന്നു ഞാൻ അവളോട്‌.. ഡാഡ്ൻറെ കയ്യിൽ രണ്ടു മൂന്നു ഫയൽ കൊടുത്തിരുന്നു..

അത് വാങ്ങി വെക്കാനും പറഞ്ഞിരുന്നു.. വല്ലതും ചെയ്തോ അവൾ..? " "ചെയ്തില്ലന്ന് ആരാ പറഞ്ഞത്..? ഡ്രസ്സ്‌ അയൺ ചെയ്തു ബെഡിൽ വെച്ചിട്ടുണ്ട്..മുന്നിൽ തന്നെ എടുത്തു വെച്ചിട്ടും കണ്ടില്ലേ നീയത്..പിന്നെ ഫയൽ..അത് നിന്റെ ബാഗിൽ വെച്ചിട്ടുണ്ട്..എല്ലാതും നിന്നോട് പറയാൻ എന്നെ ഏല്പിച്ചിട്ടാ പോയത്.. എടാ.. നാളെ മുന്ന വരുന്നുണ്ടെന്ന്..അവന് ഇഷ്ടമുള്ള കേക്ക് ഉണ്ടാക്കണം.. നുസ്രയ്ക്ക് അതിന്റെ പാകം അറിഞ്ഞൂടാ..അതാ അവൾ ജെബിയെ വിളിച്ചത്...ജെബി അപ്പൊത്തന്നെ ചോദിക്കുന്നത് കേട്ടു ഇപ്പൊ അമൻ വരും കുറച്ച് കഴിഞ്ഞിട്ട് വന്നാൽ പോരേന്നൊക്കെ...പിന്നെയും നുസ്ര നിർബന്ധിച്ചപ്പോൾ വേഗം പോയിട്ട് വരാം ഉമ്മാന്നും പറഞ്ഞു പോയതാ..അമൻ വരുമ്പോൾ വിളിക്കണമെന്നും പറഞ്ഞു...നീ വന്നത് ഞാൻ കണ്ടില്ല..ഇപ്പൊ ഒച്ച വെക്കുമ്പോഴാ അറിഞ്ഞത്..ഞാൻ വിളിക്കാം അവളെ.. " "വേണ്ടാ..വിളിക്കണ്ട..അവിടെ നിക്കട്ടേ.." "എന്തിനാ താജ് ഇത്രയും ദേഷ്യം..? അവളു ചെയ്യേണ്ടതൊക്കെ ചെയ്തു വെച്ചിട്ടാണല്ലോ പോയത്.. പിന്നെന്താ നിനക്ക്...എപ്പോഴാ നിന്റെ ഈ മുൻകോപമൊക്കെ ഒന്ന് മാറുക..

അവൾ ആയത് കൊണ്ടു സഹിച്ചു നിൽക്കുന്നു..വേറെ വല്ല പെണ്ണും ആയിരുന്നെങ്കിൽ എപ്പോഴേ നിന്നെ സഹിക്കാൻ പറ്റുന്നില്ലന്നും പറഞ്ഞു ഇറങ്ങി ഓടിയേനെ ഇവിടെന്ന്.. " "അവളെന്നെ സഹിച്ചോളും.. അവൾക്കേ അതിന് കഴിയൂ.. അങ്ങനെ എളുപ്പം ഇട്ടേച്ചു പോകില്ലന്ന് ഉറപ്പുള്ളതോണ്ടാ കൂടെ കൂട്ടിയത്.. മമ്മയ്ക്ക് അറിയാമല്ലോ.. ഞാൻ എവിടേക്ക് എങ്കിലും ഇറങ്ങുമ്പോഴോ വീട്ടിലേക്ക് വന്നു കയറുമ്പോഴോ ഒക്കെ അവൾ മുന്നിൽ വേണം..അവളെ കാണണം എനിക്ക്..അത് അവൾക്കും അറിയാവുന്നതല്ലേ..? " അവൻ ആകെ എരിപിരി പൂണ്ടു കൊണ്ടു സോഫയിലേക്ക് ഇരുന്നു.. "മ്മ്..നിന്റെ പ്രശ്നം ഇതാണെന്ന് എനിക്ക് മനസ്സിലായിരുന്നു...നീ പോയി ഫ്രഷ് ആയി വാ..ഞാൻ അവളെ വിളിക്കാം..നീ ഫ്രഷ് ആകുമ്പോഴേക്കും അവളെത്തിക്കോളും.." "വേണ്ടന്നല്ലേ പറഞ്ഞത്..അവിടെ നിക്കട്ടെ..വരുമ്പോൾ വരട്ടെ.. " "ഇങ്ങനെ ആയാൽ എങ്ങനെയാ താജ്..ഈ ദേഷ്യമൊക്കെ ഒന്ന് കുറയ്ക്കെടാ.. " "അതല്ല മമ്മ..അവിടെത്തെ ജോലി കഴിയാതെ ഇവിടേക്ക് വന്നാൽ എനിക്കൊരു സ്വസ്ഥത തരില്ല അവള്..

എന്റെ ചെവി തിന്നോണ്ട് നിക്കും..പോയ ജോലി കഴിഞ്ഞിട്ട് വരട്ടേ..ഞാൻ മൂന്ന് മണിക്കേ ഇറങ്ങുള്ളൂ..അപ്പോഴേക്കും വരില്ലേ.." "നീ ഉച്ചക്ക് വരുമെന്ന് അറിയാവുന്നോണ്ട് അവിടെ നിന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ല അവൾക്ക്..ഇപ്പം ഇങ്ങ് വരും.. " "മ്മ്..വരട്ടേ..വന്നിട്ടേ ഞാൻ പോകുന്നുള്ളൂ..മമ്മ ഇവിടെ ഇരിക്ക്..തല അല്പം മസ്സാജ് ചെയ്തു താ..ഇപ്പൊ വെയിലു കൊണ്ടാൽ അപ്പൊ തലവേദന തുടങ്ങുന്നു.. " അവൻ പറഞ്ഞതു കേട്ടു മുംതാസ് അവന്റെ അരികിൽ വന്നിരുന്നു..അവൻ വേഗം മടിയിൽ തല വെച്ചു കിടന്നു.. "ഓഫീസിലേക്ക് അല്ലേ പോകുന്നത്.. നിനക്ക് കാറിൽ പൊക്കൂടെ താജ്.. എന്തിനാ വെയിലു കൊള്ളാൻ വേണ്ടിയിട്ട് ബൈക്കിൽ പോകുന്നത്..അല്ലേൽ ഒരു ഹെൽമെറ്റ്‌ വെക്കണം..അത് എങ്ങനെയാ..ഒന്നും ചെയ്യില്ല.. എന്നിട്ട് തലവേദനയാണെന്ന്.. വെറുതെ അല്ലടാ നിന്നെ അവള് പറയുന്നത്.. " മുംതാസ് അവന്റെ മുടിയിഴകളിലൂടെ വിരലിട്ട് മൃദുവായി മസ്സാജ് ചെയ്തു കൊടുത്തു കൊണ്ടു ശാസനയോടെ പറഞ്ഞു..അവനൊന്നും മിണ്ടിയില്ല.. ഒന്ന് ചിരിച്ചിട്ട് സ്നേഹത്തോടെ മുംതാസ്നെ വട്ടം ചുറ്റി പിടിച്ചു ആ മടിയിൽ മുഖം അമർത്തി കിടന്നു..

മുംതാസ്നു അവനോട് എന്തെന്ന് ഇല്ലാത്ത വാത്സല്യം തോന്നി.. ഒരു കൊച്ചു കുഞ്ഞിനെ തഴുകുന്നത് പോലെ അവനെ തഴുകി കൊണ്ടിരുന്നു.. "ആഹാ..മമ്മയും മകനും ഇവിടെ ഇരിപ്പായിരുന്നോ..അല്ല..ഇവൻ എപ്പോ വന്നു..? " മുറിയിൽ നിന്നും ഹാളിലേക്ക് കടന്നു വന്ന താജുദീൻ അവർക്ക് ഒപോസിറ്റ് ഉള്ള സോഫയിലേക്ക് ഇരുന്നു.. "ശ്..പതിയെ..മയങ്ങി..തലവേദനയാണെന്ന്.." താജ് മടിയിൽ കിടന്നു മയങ്ങിയിരുന്നു.അവൻ ഉണർന്നു പോകുമെന്ന് കരുതി മുംതാസ് ശബ്ദം താഴ്ത്തി പറഞ്ഞു.. "അപ്പൊ മീറ്റിങ്ങോ..പോകുന്നില്ലന്ന് പറഞ്ഞോ..? " താജുദീനും പതുക്കെ ചോദിച്ചു.. "ഇല്ല..മൂന്നു മണിക്കാണത്രേ..വന്നു കയറിയപ്പോൾ തന്നെ ജെബിയെ കണ്ടില്ല..അതിന്റെ ദേഷ്യത്തിൽ ആയിരുന്നു..ഏതായാലും മീറ്റിംഗ് മറക്കില്ല..അപ്പോഴേക്കും ഉണർന്നോളും..." മുംതാസ് പറഞ്ഞു..താജുദീൻ ഒന്ന് ചിരിച്ചു..എന്നിട്ട് എഴുന്നേറ്റു വന്നു മുംതാസ്നെ ചേർന്ന് ഇരുന്നു..കൈ വിരലുകൾ അതിയായ സ്നേഹത്തോടെ അവനെ തലോടി.. ***

താജ് എണീറ്റു കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു മീറ്റിങ്ങിന് പോകാൻ റെഡിയായി സ്യൂട്ട് എടുത്തിടുമ്പോഴാണ് അവള് മുറിയിലേക്ക് ഓടി കയറി വരുന്നത്..റൂമിൽ അവൻ ഉണ്ടോ അതോ പോയോ എന്നൊന്നും നോക്കിയില്ല അവൾ..ഇടിച്ചു കയറി വന്നു നേരെ ബാത്‌റൂമിലേക്ക് വിട്ടു.. അവളോട്‌ മിണ്ടണ്ടന്നും അവള് മിണ്ടാൻ വന്നാൽ കുറച്ച് നേരം വെയിറ്റ് ഇട്ടു നിൽക്കണമെന്നുമൊക്കെയാണ് അവൻ കരുതിയത്.. അത് കൊണ്ടാണ് ഗേറ്റ് തുറന്നു അവളും സനുവും വരുന്നതു ജനാല വഴി കണ്ടിട്ടും അവൻ താഴേക്ക് ഇറങ്ങാത്തതും അവളെ മേളിലേക്ക് വിളിക്കാത്തതും..അമൻ ന്ന് വിളിച്ചു കെഞ്ചിക്കോണ്ടു വരുന്നതും കാത്ത് നിൽപ് ആയിരുന്നു അവൻ.. പക്ഷെ അവൾ വന്നപ്പാടെ ബാത്‌റൂമിലേക്ക് പാഞ്ഞു കയറിയതു കണ്ടു അവന്റെ ജാഡയൊക്കെ ഏഴു കടലും കടന്നു പോയി.വേഗം ലൈലാന്നും വിളിച്ചു അവൾക്ക് അരികിലേക്ക് ഓടി.. അവൾ കുനിഞ്ഞു നിന്നു ഓക്കാനിക്കുകയായിരുന്നു.. "എന്താടി..എന്താ പറ്റിയത്..? " അവൻ അവളെ പിടിച്ചു തനിക്ക് നേരെ നിർത്തിച്ചു.. "അത്..അത്... ഞാൻ.. " അവൾക്ക് പറയാൻ കഴിഞ്ഞില്ല.. വീണ്ടും നിന്ന് ഓക്കാനിക്കാൻ തുടങ്ങി..ഒപ്പം ഒരു കൈ കൊണ്ടു നെഞ്ചും തടവുന്നുണ്ട്..അവന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല..

വേഗം അവളുടെ പുറം തടവി കൊടുക്കാൻ തുടങ്ങി..സത്യം പറഞ്ഞാൽ അവളുടെ അവസ്ഥ കണ്ടു അവനു ടെൻഷൻ കയറിയിരുന്നു.. "വാ..ഹോസ്പിറ്റലിലേക്ക് പോകാം.." ഒരഞ്ചു മിനുട്ട് കഴിഞ്ഞതും അവൾ ക്ഷീണത്തോടെ അവന്റെ ദേഹത്തേക്ക് ചേർന്ന് നിന്നു..അവൻ കുറച്ച് വെള്ളം കയ്യിൽ എടുത്തു അവളുടെ വായും മുഖവും കഴുകിച്ചു കൊണ്ടു പറഞ്ഞു. "വേണ്ടാ..അതിനും മാത്രമൊന്നുമില്ല..ഇത് ഗ്യാസ് ആയതാ..പള്ള വേദനിക്കുന്നു.. നുസ്രയുടെ വീട്ടിലെ ചക്ക പഴുത്തു. ഞാനും സനുവും ആർത്തി പിടിച്ചു തിന്നു..മുഹ്സിത്താക്ക് വെച്ചത് കൂടി ഞാൻ കയ്യിട്ടു വാരി..അപ്പോഴേ സനു പറഞ്ഞതാ മുഹ്സിത്താൻറെ കൊതി പിടിക്കുമെന്ന്..അതുപോലെ തന്നെയായി..വയറ്റിലേക്ക് എത്തി അഞ്ചു മിനുട്ട് ആകുന്നതിന് മുന്നേ തികട്ടാനും ഓക്കാനിക്കാനും തുടങ്ങി..അപ്പൊത്തന്നെ ഓടിയതാ അവിടെന്ന്.. " അവൾ നെഞ്ച് തടവുന്നതിൻറെ ഇടയിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു.. "ഓ... ഇങ്ങനൊരു പോത്ത്..നീ എന്താടി വല്ല സോമാലിയയിലും പെറ്റു വീണതാണോ..തിന്നാൻ കിട്ടിയതിനോട് ഒക്കെ ഇങ്ങനെ ആർത്തി കാണിക്കാൻ..നിന്റെ ഈ സ്വഭാവം കണ്ടാൽ എല്ലാരും എന്താ വിചാരിക്കുക..

നിന്നെ ഞങ്ങൾ ഇവിടെ പട്ടിണിക്ക് ഇട്ടിരിക്കുക ആണെന്നല്ലേ.. വെറുതെ മനുഷ്യൻമാരെ പറയിപ്പിക്കാൻ വേണ്ടിയിട്ട്.. " "ഹൂ..നിന്നെപ്പോലെ ഒരു ഭർത്താവ് എനിക്ക് മാത്രേ കാണുള്ളൂ.. ഇവിടെ വയ്യാതെ കിടന്നു പിടക്കുമ്പോഴാ അവൻ നിന്നു കലി തുള്ളുന്നത്.. ഇവിടെ സങ്കടം വന്നിട്ടു മേലാ.." അവൾ നിരാശയോടെ പറഞ്ഞു.. "സങ്കടമോ..എന്തിന്.. കഴിച്ച ചക്ക ദഹിച്ചില്ലന്നോർത്തിട്ടൊ.. ഭാഗ്യം ഓക്കാനിച്ചു നിന്നത്.. എങ്ങാനും ഛർദിച്ചു പോയിരുന്നു എങ്കിൽ ഇവിടെ കിടന്നു നിലവിളിച്ചേനെ നീ.. " അവളുടെ മുഖ ഭാവം കണ്ടതേ അവന്റെ ദേഷ്യമൊക്കെ ആവിയായി പോയി.. നിന്നു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.. "പോടാ.. നിനക്ക് ചിരി.. പക്ഷെ എന്റെ അവസ്ഥ അങ്ങനെയല്ല.. വയ്യാതെ ആയപ്പോൾ ഞാൻ കരുതി.... " അവൾ ബാക്കി പറയാൻ മടിച്ചു.. "എന്ത് കരുതിയെന്ന്..? " അവൻ മനസ്സിലാകാതെ അവളെ നോക്കി നെറ്റി ചുളിച്ചു. "അത് അമൻ.. ഞാൻ.. ഞാൻ കരുതി.. ക്ഷീണമൊക്കെ വന്നപ്പോൾ.. " അവൾ വീണ്ടും പറഞ്ഞു നിർത്തി.. "എന്ത് കരുതിയെന്ന്..കൊറേ നേരം ആയല്ലോ ഇതുതന്നെ പറയുന്നു..

എന്താടി കോപ്പേ..ഒന്ന് തെളിച്ചു പറാ..വെറുതെ മനുഷ്യൻമാരെ തീ തീറ്റിക്കാതെ.. " "എന്ത് കരുതാൻ.. നീ എന്താ ബുദ്ദൂസോ..? പ്രെഗ്നന്റ് ആണെന്ന് കരുതി.. അതല്ലാതെ വേറെന്താ കരുതുക.. അപ്പോഴല്ലേ ഇങ്ങനെ കൊതിയും ഓക്കാനവും ക്ഷീണവുമൊക്കെ ഉണ്ടാകുക.. മാത്രവുമല്ല... ഡേറ്റും തെറ്റിയിരുന്നു.. " "എന്നിട്ട്.. എന്നിട്ടിപ്പോ എന്തുപറ്റി..?" അവൻറെ ഉള്ളിൽ സന്തോഷം അലയടിക്കാൻ തുടങ്ങിയിരുന്നു.. ആകാംഷയോടെ ചോദിച്ചു.. "എന്തുപറ്റാൻ.. ഇത് അതൊന്നുമല്ലടാ.. വെറുതെ ഒരാഴ്ച്ച ഡേറ്റ് തെറ്റി എന്നെ കൊതിപ്പിച്ചു.. മിക്കവാറും ഇന്ന് തന്നെ ഞാൻ മെൻസസ് ആകും..പീരിയഡ്സ് ടൈമിൽ വരുന്ന പോലെത്തെ നടുവേദന വരുന്നുടാ..ഇത് ഗ്യാസ് ആയത് തന്നെയാ..നെഞ്ചും വേദനിക്കുന്നു.. " അവൾ വീണ്ടും നിരാശയോടെ പറഞ്ഞു..കണ്ണുകളിൽ എവിടെയോ ഒരു നീർമണി സ്ഥാനം പിടിച്ചിരുന്നു.. "അതിന് നീ സാഡ് ആകുന്നതെന്തിനാ.. അന്ന് നീ അങ്ങനൊക്കെ പറയുമ്പോൾ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു.. പക്ഷെ ഇപ്പോഴേ ഒരു കുഞ്ഞു വേണമെന്ന ആഗ്രഹമൊന്നും എനിക്കില്ല..

കുറച്ചും കൂടെ കഴിയട്ടെന്നാ എന്റെ അഭിപ്രായം..ഒരു one ഇയർ.. അത് കഴിഞ്ഞു മതി.. അപ്പോഴേക്കും നിന്റെ പിജി കോഴ്സ് കംപ്ലീറ്റ് ആകും..ഇല്ലേൽ അത് പകുതിയിൽ വെച്ചു വിട്ടു കളയേണ്ടി വരില്ലേ ലൈല..ഇന്നാളു എന്തോ പറയുമ്പോൾ ഡാഡും ഇതുതന്നെ പറഞ്ഞു.. നീ പിജി കംപ്ലീറ്റ് ചെയ്യട്ടെന്ന്..നിന്റെ വല്യ ആഗ്രഹം ആയിരുന്നില്ലേ അത്..ആദ്യം അത് സാധിക്കട്ടെ.. " അവനും ഒരുപാട് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ അത് പ്രകടിപ്പിച്ചില്ല..അവളുടെ സങ്കടം കൂടുമെന്നറിയാം..അതുകൊണ്ട് ഇപ്പോഴേ വേണ്ടാന്നുള്ള മട്ടിൽ സംസാരിച്ചിട്ട് അവളെ ചേർത്തു പിടിച്ചു നെറുകിൽ ഒരുമ്മ കൊടുത്തു.. പക്ഷെ അവൾക്ക് സമാധാനിക്കാൻ കഴിഞ്ഞില്ല..വേഗം അവനിൽ നിന്നും അകന്ന് മാറി തിരിഞ്ഞു നിന്നു കളഞ്ഞു.. "എന്താടി..? " അവൻ അവളുടെ മുന്നിലേക്ക് കയറി വന്നു.. "നീ പറഞ്ഞില്ലേ എന്റെ ആഗ്രഹത്തേ കുറിച്ച്..അതൊക്കെ പണ്ടാണെടാ.. ജീവിതത്തിൽ ഒറ്റപെട്ടു പോയപ്പോൾ ജയിക്കണമെന്നുള്ള വാശിയിലും സ്വന്തം കാലിൽ നിൽക്കണമെന്നുള്ള സ്വപ്നത്തോടും കൂടി ആഗ്രഹിച്ചതാ..പക്ഷെ ഇന്ന് എനിക്ക് നീയില്ലെ..എനിക്ക് പഠിക്കണ്ടാ.. ജോലിയൊന്നും വേണ്ടാ.. അഥവാ വേണമെങ്കിൽ തന്നെ പിന്നീടും ആവാമല്ലോ.. എക്സാം എഴുതിയാൽ പോരേ..

ഇപ്പൊ എന്റെ ആഗ്രഹം ഒരു കുഞ്ഞ് വേണമെന്നതാ..നീയും ഉപ്പയും ഉമ്മയുമൊക്കെ അതൊരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം..പക്ഷെ ഞാൻ വിഷമിക്കണ്ടന്ന് കരുതി തുറന്നു പറയുന്നില്ല..അതല്ലേടാ സത്യം.. വേണ്ടാ..പിന്നീടു ഒന്നും അല്ല.. എനിക്കിപ്പോ വേണം.. എനിക്ക് വേണമെടാ.. " അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ശാട്യം പിടിക്കാൻ തുടങ്ങി.. "നീ വിവരം ഇല്ലാത്ത പെണ്ണൊന്നും അല്ലല്ലോ ലൈല.. കൊച്ചു കുഞ്ഞും അല്ല..വാശി പിടിച്ചാൽ കിട്ടുന്നത് ആണോ ഇതൊക്കെ..എന്തായിപ്പോ നിന്റെ പ്രശ്നം..എനിക്കോ നിനക്കോ വല്ല കുഴപ്പവും ഉണ്ടെന്ന് തോന്നുന്നുണ്ടോ നിനക്ക്.. നിനക്കൊരു ഉമ്മ ആകാൻ കഴിയില്ലന്നുള്ള പേടിയുണ്ടോ നിനക്ക്..ഡോക്ടറെ കാണിക്കണമെന്നാണോ നിന്റെ ഈ വാശിയുടെ അർത്ഥം..എന്താടി നിനക്ക്.. അങ്ങനെയൊരു ചിന്തയുടെ പോലും ആവശ്യമില്ല നിനക്ക്..നീ ആഗ്രഹിക്കുന്ന പോലൊരു കുഞ്ഞിനെ തന്നെ നിനക്ക് കിട്ടും..ആയില്ലല്ലോ ടീ..

ഇനിയും എത്ര സമയം കിടക്കുന്നു അങ്ങോട്ട്‌..മാത്രവുമല്ല.. നിനക്ക് അതിനുള്ള പ്രായവും ആയിട്ടില്ല.. കേട്ടല്ലോ.. " അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിലൂടെയും കവിളിലൂടെയും തലോടിക്കൊണ്ട് പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല.. ആ മുഖം വല്ലാതെ മൂടി കെട്ടിയിരുന്നു.. "എത്ര നേരം ആയെന്നോ നീ വരുന്നതും നോക്കി നിക്കുന്നു.. ഞാൻ പോകാൻ തുടങ്ങുവായിരുന്നു.. മറന്നോ ഞാൻ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ കാര്യം.. ഈ മുഖം ഇങ്ങനെ മങ്ങിയിരിക്കുന്നത് കണ്ടു എങ്ങനെയാടി പോകുക ഞാൻ.. ഒന്ന് ചിരിക്കടീ..എപ്പോഴും തരാറുള്ളതു പോലെ കെട്ടിപ്പിടിച്ചിട്ട് ഒരുമ്മ താടി..ഇതിപ്പോ ഇത്രേം നേരം കാത്തിരുന്നതു വെറുതെയാകുന്ന പോലെ ഉണ്ടല്ലോ..ഇങ്ങ് വാ.." അവൻ അവളെ ബാത്‌റൂമിൽ നിന്നും മുറിയിലേക്ക് കൂട്ടി കൊണ്ടു വന്നു..അന്നേരവും അവൾ ഒന്നും മിണ്ടിയില്ല..ഒന്ന് ചിരിക്കുക മാത്രം ചെയ്തു..എന്നിട്ട് അവനെ മുത്തം വെക്കാൻ ഒരുങ്ങി..പെട്ടെന്നാണ് അടിവയറ്റിൽ നിന്നും ഒരു മറിയൽ മറിഞ്ഞതും വായയിലേക്ക് എന്തോ തികട്ടി വന്നതും..ഉടനെ തന്നെ അവൾ വായും പൊത്തി പിടിച്ചു ബാത്‌റൂമിലേക്ക് ഓടി..പിന്നാലെ അവനും.. "ലൈലാ..തീരെ വയ്യടീ.. എന്തിന്റെ കേടായിരുന്നു നിനക്ക്.. വയറ്റേക്ക് പറ്റുന്നത് മാത്രം കഴിച്ചാൽ പോരായിരുന്നില്ലേ..

നീ വാ.. ഹോസ്പിറ്റലിൽ പോകാം.. " ഛർദിച്ചു അവശയായ അവളെ അവൻ തന്നിലേക്ക് ചേർത്ത് പിടിച്ചു..അവളുടെ അനക്കമൊന്നും കാണാഞ്ഞിട്ട് അവൻ മിഴികൾ താഴ്ത്തി അവളെ നോക്കി..അവളുടെ ബോധം മറഞ്ഞിരുന്നു. "ലൈലാ.. " ഞെട്ടറ്റ താമര തണ്ടു പോലെ തന്റെ നെഞ്ചിൽ വീണു കിടക്കുന്നവളെ കണ്ടതും അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി..ആധിയോടെ കവിളിൽ തട്ടി വിളിച്ചു.. അനക്കമൊന്നും ഉണ്ടായില്ല..നിമിഷ നേരം കൊണ്ടു അവൻ അവളെ കൈകളിൽ കോരി എടുത്തു കൊണ്ടു വന്നു ബെഡിൽ കിടത്തി.. അതിന്റെ ഇടയിൽ തന്നെ മമ്മാന്ന് അലറി വിളിക്കുകയും ചെയ്തു.. "ലൈലാ..കണ്ണ് തുറക്കടീ.. " അവൻ വീണ്ടും അവളുടെ കവിളിൽ തട്ടിയും തലോടിയുമൊക്കെ വിളിച്ചു കൊണ്ടിരുന്നു. "എന്താ..എന്താടാ..? " ശബ്ദം കേട്ടു മുറിയിലേക്ക് ഓടി വന്ന മുംതാസ് ബെഡിൽ കിടക്കുന്ന അവളെ നോക്കിക്കൊണ്ട് അവനോട് ചോദിച്ചു.. "അറിയില്ല..കൊറേ ഛർദിച്ചു.. ഇപ്പൊ ദേ തല കറങ്ങി വീഴേo ചെയ്തു..

.നെഞ്ച് വേദനിക്കുന്നു ഗ്യാസ് ആണെന്നൊക്കെയാ പറഞ്ഞത്..മമ്മ ഡാഡ്നോട് വണ്ടി എടുക്കാൻ പറാ.. ഹോസ്പിറ്റലിലേക്ക് പോകാം.." "നീ ഇങ്ങനെ ടെൻഷൻ ആകാതെ താജ്..ഗ്യാസ്ന്റേത് ആണെങ്കിൽ തല കറക്കമൊന്നും ഉണ്ടാകില്ല..നീ കുറച്ച് വെള്ളം എടുത്തേ.. " പറഞ്ഞു കൊണ്ടു മുംതാസ് അവളുടെ അരികിൽ വന്നിരുന്നു.. താജ് ദൃതിപ്പെട്ടു ജഗ്ഗിൽ ഇരിക്കുന്ന വെള്ളം എടുത്തു മുംതാസ്ൻറെ കയ്യിൽ കൊടുത്തു.. "മോളെ... " മുംതാസ് അല്പം വെള്ളം അവളുടെ മുഖത്തേക്ക് തളിച്ചു കൊണ്ടു വിളിച്ചു..അവൾ ഒരു ഞെരക്കത്തോടെ പതിയെ കണ്ണുകൾ തുറന്നു.ആ മിഴികൾക്ക് പോലും വല്ലാത്ത ക്ഷീണം ഉണ്ടെന്ന് തോന്നി അവന്.സങ്കടത്തോടെ അവളെ നോക്കി നിന്നു.. "എന്താ മോൾക്ക്‌..? " മുംതാസ് വാത്സല്യത്തോടെ അവളുടെ കവിളിലും മുടിയിലുമൊക്കെ തലോടിക്കൊണ്ട് ചോദിച്ചു.. "അറിഞ്ഞൂടാ ഉമ്മാ.. നല്ല ക്ഷീണം.. വയറ്റിലൊക്കെ എന്തോ പോലെ.. " അവൾ പറഞ്ഞു..ആ മുഖത്തു പതിവ് ഇല്ലാത്തൊരു ക്ഷീണം ഉള്ളത് മുംതാസ് ശ്രദ്ധിച്ചു..ഒപ്പം മസാലയുടെ സ്മെല് പറ്റുന്നില്ലന്ന് പറഞ്ഞു

അവൾ രണ്ടു ദിവസമായി കിച്ചണിൽ അധികം നിൽക്കാത്തതും മുംതാസ് ഓർത്തു.. ഒരു ചിരിയോടെ അവളുടെ വയറ്റിൽ തഴുകി..അവൾ അപ്പൊത്തന്നെ വിശ്വാസം വരാതെ മിഴികൾ വിടർത്തി ആണോ ഉമ്മാന്നുള്ള അർത്ഥത്തിൽ മുംതാസ്നെ നോക്കി..മുംതാസ് ചുണ്ടിലെ ചിരി കളയാതെ അതേയെന്ന് തല കുലുക്കി. "എന്താ മമ്മാ..ഇങ്ങനെ നോക്കിയും തൊട്ടും ഇരിക്കാൻ അല്ല ഞാൻ മമ്മയെ വിളിച്ചത്..ഇവളെയൊന്നു പിടിച്ചു താഴേക്ക് ഇറക്ക്..ഹോസ്പിറ്റലിൽ പോകാം.. ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല... ഇനി മമ്മയ്ക്കും വരാൻ വയ്യേ..ഡോക്ടറെ ഇങ്ങോട്ട് വിളിക്കണോ ഞാൻ.. " "എന്റെ താജ്..നീയൊന്ന് അടങ്ങ്.. തത്കാലം ഇപ്പൊ ഹോസ്പിറ്റലിലേക്കും പോകണ്ട.. ഡോക്ടറെ വിളിക്കയും വേണ്ടാ.. നീയൊന്നു മെഡിക്കൽ സ്റ്റോർ വരെ പോയാൽ മതി.. " എന്ന് പറഞ്ഞു തുടങ്ങി മുംതാസ് അവനോട് കാര്യം വ്യക്തമാക്കി.. അവന് സന്തോഷം കൊണ്ടു ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..വീണ്ടും ഉള്ളിൽ പ്രതീക്ഷകൾ ഉണർന്നു.. അവളുടെ അവസ്ഥയും അതുതന്നെ. മുഖത്തു അത്ഭുതവും സന്തോഷവും സങ്കടവുമെന്നു വേണ്ട എന്തൊക്കെയോ ഭാവങ്ങൾ..

അത് കണ്ടപ്പോൾ വരുന്ന റിസൾട്ട്‌ പോസിറ്റീവ് ആവണേന്ന് അവൻ മനസ്സിൽ അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു..ഇപ്പൊ വരാമെന്ന് അവളോടും മുംതാസ്നോടും പറഞ്ഞിട്ട് വേഗം കീ എടുത്തു താഴേക്ക് പോയി.. "നിനക്കിതു വേണം..ഇതതു തന്നെയാ.. കൊതി പിടിച്ചതാ..ഞാൻ അപ്പോഴേ പറഞ്ഞതല്ലേ..കേട്ടില്ലല്ലോ..മുഹ്സിത്താൻറെയിലു കയ്യിട്ടതു പോട്ടേ..എനിക്ക് തന്നതിലും കയ്യിട്ടു വാരിയില്ലേ നീ.." താജ് താഴെ താജുദീനോട് അവൾക്ക് വയ്യെന്ന് പറയുന്നത് സനു കേട്ടിരുന്നു..താജുദീന് മുന്നേ മുറിയിലേക്ക് ഓടി കയറി വന്നു അവൻ അവളെ നോക്കി നിനക്ക് ഇതൊന്നും പോരടീന്നുള്ള അർത്ഥത്തിൽ പറഞ്ഞു.. "നീ പോടാ..അടുത്തത് നിനക്കാ... എനിക്ക് ഛർദി മാത്രേ വന്നുള്ളൂ.. നിനക്ക് വയറിളക്കം കൂടെ വരും.. നോക്കിക്കോ.. " ലൈല കിടന്നിടത്ത് നിന്നു തന്നെ സനൂനെ നോക്കി ദഹിപ്പിച്ചു.. "അയ്യടി മോളെ..അതിന് ഞാൻ നിന്നെപ്പോലെ ആക്രാന്തം പിടിച്ചു കഴിച്ചിട്ടില്ല.എന്റെ വയറിൽ ഒതുങ്ങുന്നതേ കഴിച്ചിട്ട് ഉള്ളു... ക്ഷീണിച്ചു വീണിട്ടും അവളുടെ അഹങ്കാരത്തിനൊരു കുറവുണ്ടോന്ന് നോക്കിയേ..

ഞാൻ പോകുവാ.. നീ ഇനിയും ഛർദിക്കും.. " സനു മുഖം തിരിച്ചു കളഞ്ഞിട്ടു വന്നത് പോലെത്തന്നെ വെളിയിലേക്ക് പോയി..താജുദീൻ കാര്യം ഏകദേശം ഊഹിച്ചിരുന്നു.. ഒരു ചിരിയോടെ സനൂനെ നോക്കിയിട്ട് അവൾക്ക് അരികിലേക്ക് വന്നു നിന്നു.. "ഹോസ്പിറ്റലിൽ പോകണോ മോളെ..? " "വേണ്ടുപ്പാ..അതിനും മാത്രമൊന്നും ഇല്ലാ.. " അവൾ പുഞ്ചിരിച്ചു.. "ഇതാ...വേഗം പോയി നോക്ക്.. " ഒരു പത്തു മിനുട്ട് പോലും തികഞ്ഞില്ലായിരുന്നു..അതിന് മുന്നേ താജ് പ്രെഗ്നനൻസി കിറ്റുമായി വന്നു..മുംതാസ് അത് വാങ്ങിച്ചു അവളുടെ കയ്യിൽ കൊടുത്തു.എന്നിട്ട് നോക്കിയിട്ട് വാന്നും പറഞ്ഞു ബാത്‌റൂമിലേക്ക് അയച്ചു..ശേഷം താജ്നെ അവിടെ നിർത്തിച്ചിട്ട് താജുദീനെയും കൂട്ടി മുറിക്ക് പുറത്തേക്ക് ഇറങ്ങി.. "എന്താടി..നോക്കിയില്ലേ..? " അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നതും നോക്കി അക്ഷമനായി നിക്കുവായിരുന്നു അവൻ.. അവൾ ഡോർ തുറന്നതും വേഗം അവൾക്ക് അരികിലേക്ക് വന്നു കൊണ്ടു ചോദിച്ചു.. അവൾ ഉവ്വെന്ന് തലയാട്ടി..അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു..

അത് കണ്ടതും അവന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു പോയി.. "ലൈലാ.. " "ഞാൻ..." അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..കരയാൻ തുടങ്ങി.. മറ്റെന്തും കണ്ടു നിൽക്കാം.. സഹിച്ചു നിൽക്കാം..പക്ഷെ ആ കണ്ണുനീർ മാത്രം കാണാനോ സഹിക്കാനോ കഴിയില്ലായിരുന്നു അവന്..ഉടനെ കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തണച്ചു പിടിച്ചു. "സാരല്യടീ..സമയം ആയിട്ടില്ലന്ന് കരുതിയാൽ മതി..വിഷമിക്കണ്ട..മമ്മയോട് ഞാൻ പറഞ്ഞോളാം.. " അവൻ അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു.. "ഞാൻ..ഞാൻ സന്തോഷം കൊണ്ടാ.." അവൾ അപ്പോൾത്തന്നെ അവനിൽ നിന്നും അടർന്നു മാറിയിട്ട് കയ്യിലെ പ്രെഗ്നനൻസി കിറ്റ് അവന് നേരെ നീട്ടി..അവൻ അത് വാങ്ങിച്ചു നോക്കി..അതിൽ റിസൾട്ട്‌ പോസറ്റീവ് ആണെന്ന് കണ്ടതും അവന്റെ ഉള്ളിൽ ഒരു ആനന്ദ സാഗരം തന്നെ ഉടൽ എടുത്തു..ഉടനെ ആഹ്ലാദത്തോടെ എടീന്നും അലറി വിളിച്ചു കൊണ്ടു അവളെ എടുത്തുയർത്തി വട്ടം കറക്കാൻ തുടങ്ങി.. "അമൻ..വേണ്ടാ..താഴെ നിർത്ത്..ഇപ്പൊ ഞാൻ നിന്റെയാ പഴയ ലൈലയൊന്നുമല്ല..ഞാൻ പ്രെഗ്നനന്റാ.

.ഇങ്ങനെ പൊക്കാനും വട്ടം കറക്കാനൊന്നും പാടില്ല..താഴെ ഇറക്കടാ.. " "പ്രെഗ്നനൻറെന്നല്ല..പത്തു പെറ്റാലും നിന്നോട് ഞാൻ ഇങ്ങനൊക്കെ തന്നെ ആയിരിക്കും..അന്നും ഇന്നും ഇനി എന്നും നീ എനിക്ക് എന്റെ ലൈല തന്നെയാ..ആ പഴയ പൊട്ടി തെറി പെണ്ണ് തന്നെയാ..അതുകൊണ്ട് എപ്പോഴും ഞാൻ നിന്നോട് ഇതുപോലെ തന്നെ ആയിരിക്കും.." "വേണ്ടാ..വിടെടാ..തല കറങ്ങുന്നു.." അവൾ അവന്റെ മുടി പിച്ചി വലിച്ചു മൂളാനും മോങ്ങാനുമൊക്കെ തുടങ്ങി..അവൻ അപ്പൊത്തന്നെ ഒരു ചിരിയോടെ അവളെ താഴെ ഇറക്കി നിർത്തി.. "ഞാൻ ഉമ്മാനോട് പറഞ്ഞിട്ട് വരട്ടേ.. സനു എന്നെ കളിയാക്കിയിട്ടാ പോയത്..അവനെയും ഞെട്ടിക്കണം.. " അവൾ വല്ലാത്ത ആവേശത്തോടെ താഴേക്ക് പോകാൻ ഒരുങ്ങി..ഉടനെ കയ്യിൽ അവന്റെ പിടിവീണു.. "ആാാ..തുടങ്ങി..ഇനി ഇതും ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണോ നിനക്ക്..ഇനി മുതൽ ഇങ്ങനെ പെട്ടെന്നു പിടിക്കാനും വലിക്കാനുമൊന്നും പാടില്ല അമൻ.. കാരണം ഞാൻ പ്രെഗ്നനന്റാ.. "

"ഓ..ഇനിയിപ്പോ ഏതു നേരവും വായിൽ ഇതുതന്നെ ആയിരിക്കും.. നീ പ്രെഗ്നന്റ് ആണെന്ന് നിനക്ക് മാത്രല്ല.. എനിക്കും അറിയാം.. അതോണ്ട് അതിങ്ങനെ എടുത്തെടുത്തു പറയേണ്ട കാര്യമില്ല.. " "ശെരി..പറയുന്നില്ല..ഇപ്പൊ എന്തിനാണാവോ ഈ പിടിച്ചു നിർത്തിച്ചത്..കാര്യം അറിഞ്ഞാൽ കൊള്ളാമായിരുന്നു.. " "മമ്മയോട് ഒക്കെ ഞാൻ പറഞ്ഞോളാം.. ഞാൻ വിളിച്ചോണ്ട് വരാം..നീ താഴേക്ക് ഇറങ്ങണ്ടാ.. " "അയ്യോ..വേണ്ടായേ..ഇത്രയ്ക്കു ഒന്നും കേയറിങ് വേണ്ടാ ട്ടൊ.. ഞാൻ തന്നെ പൊക്കോളാം.. " "നീ പോകുന്നില്ല..പറഞ്ഞത് അങ്ങോട്ട്‌ കേട്ടാൽ മതി..അവിടെ ഇരിക്കടീ.. " അവൻ ഒച്ച എടുത്തു..പിന്നെ അവളൊന്നും പറയാൻ നിന്നില്ല..വേഗം പോയി ബെഡിലേക്ക് ഇരുന്നു..അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.. "അതേയ്..വരുമ്പോൾ ഒരു ഗ്ലാസ്സ് ജ്യൂസ്‌ എടുത്തോ..നല്ല ക്ഷീണം.. പിന്നെ മധുരം അല്പം കൂടുതൽ ഇരുന്നോട്ടെ..ഐസ് വേണ്ടാ...ചെറുതായിട്ട് തൊണ്ട വേദനയുണ്ട്.. " "വെറുതെയല്ല പ്രെഗ്നന്റ് ആകാൻ ഇത്രേം തിരക്ക് കാണിച്ചത്...എന്നെ ജോലിക്കാരൻ ആക്കാൻ വേണ്ടിയാണല്ലേ..? " "പിന്നെ മോനെന്താ കരുതിയത്.. ഒന്ന് പോടാ അവിടെന്ന്.. ഞാൻ നിന്നെ ജോലിക്കാരൻ ഒന്നും ആക്കിയിട്ടില്ല..പക്ഷെ നിന്റെ പ്രവർത്തി അതുപോലെത്തതാ.."

"ഏതു പോലെത്തേത്.? എടീ.. നീ പ്രെഗ്നന്റ് ആകാൻ ആഗ്രഹിച്ചത് പോലെത്തന്നെ ഞാനും ആഗ്രഹിച്ചു എത്രയും പെട്ടെന്നു നിന്റെ വയറ്റിൽ ഒരു ജീവന്റെ തുടിപ്പ് ഉണ്ടാകണമെന്ന്..അത് എനിക്ക് ഒരു ബേബിയെ ഉടനെ കിട്ടുമെന്നുള്ള സന്തോഷം കൊണ്ടു മാത്രമല്ല.. പ്രെഗ്നന്റ് ആയിരിക്കുന്ന നിന്നെ കെയർ ചെയ്യാനുള്ള ആഗ്രഹത്തോടു കൂടിയാ..സ്വന്തം ഭാര്യയ്ക്ക് വിശേഷം ഉണ്ടെന്ന് അറിയുമ്പോൾ ഏതൊരു ഭർത്താവും ആഗ്രഹിക്കുന്ന ആദ്യത്തെ കാര്യം അവളെ ഒരു കുറവും കൂടെ കെയർ ചെയ്യണമെന്നും അവളെ എപ്പോഴും സന്തോഷപ്പെടുത്തണമെന്നും അവളുടെ എല്ലാ മോഹങ്ങളും നിറവേറ്റി കൊടുക്കണമെന്നുമൊക്കെയാ.. അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.. " താഴേക്ക് പോകാൻ തുടങ്ങിയ അവൻ തിരിച്ചു അവളുടെ അടുത്തേക്ക് തന്നെ വന്നിരുന്നു.. അത് കൂടെ കേട്ടതും അവളുടെ സന്തോഷത്തിനു അതിര് ഇല്ലെന്നായി..ചിരിച്ചോണ്ട് ആണോ കണവാന്നും ചോദിച്ചു അവന്റെ മേലേക്ക് ചാഞ്ഞു അവനെ കെട്ടിപ്പിടിച്ചു..അതിന് കാത്ത് നിന്നെന്ന പോൽ അവന്റെ കൈകളും അവളെ ഇറുകെ പിടിച്ചു..ചുണ്ടുകൾ അവളുടെ പുറം കഴുത്തിലേക്ക് താണു..അവനു ഏറ്റവും പ്രിയമുള്ള ആ കാപ്പി മറുകിൽ ചേർന്നു..അവളൊന്നു കുറുകിക്കൊണ്ട് ഒരു കുഞ്ഞു പക്ഷിയെ പോലവന്റെ നെഞ്ചിൽ അമർന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story