ഏഴാം ബഹർ: ഭാഗം 98

ezhambahar

രചന: SHAMSEENA FIROZ

ആ പറഞ്ഞപ്പോഴും അവൾ താജ്നെ കൊള്ളിച്ചു തന്നെ പറഞ്ഞു.. "നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ ഉണ്ടക്കണ്ണി.. ഡാഡിയെ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല..ഇങ്ങ് വാടി.. നട്ട പാതിരായാലും ഉറക്കമില്ല അവൾക്ക്.. " "ഞാൻ വരില്ല..ഞാൻ ഇന്ന് ഗ്രാൻഡ്മ്മയുടെ അടുത്താ കിടക്കുന്നെ.." "അതൊന്നും വേണ്ടാ..ഇങ്ങ് വരാനാ പറഞ്ഞത് നിന്നോട്.. " "ഇല്ല..ഞാൻ വരില്ല.. " തർക്കം പിടിച്ചു പറഞ്ഞിട്ട് സൈനൂട്ടി വേഗം മുംതാസിന്റെ സാരി തുമ്പിൽ പിടിച്ചു നിന്നു.. "നീ ചെല്ല് മോളെ..ഉറക്കം വരുന്നുണ്ടേൽ കിടന്നോ..വെറുതെ ഉറക്കം കളഞ്ഞു ക്ഷീണം പിടിപ്പിക്കണ്ടാ..ഇവളെ ഞാൻ ഉറക്കിക്കോളാം..ഇന്ന് എന്റെ അടുത്ത് കിടന്നോട്ടെ..ചുമ്മാ കരയിപ്പിക്കണ്ട ഇവളെ.. " "അതല്ല ഉമ്മ...ഇവളുടെ സ്വഭാവം അറിയുന്നതല്ലേ..ഒരുറക്കം കഴിഞ്ഞു എണീറ്റിരുന്നു കരയും..മമ്മിടെ അടുത്ത് പോകണമെന്നു പറഞ്ഞല്ലേ ഇരുന്നു മോങ്ങുക..വെറുതെ ഉമ്മാന്റെ ഉറക്കം കൂടെ പോകും... എന്തൊക്കെ പറഞ്ഞാലും ഉറക്കത്തിന്റെ ഇടയിൽ കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ അരികിൽ വേണം ഇവൾക്ക്..വാ സൈനൂ..മമ്മി മുറിയിലേക്ക് പോകുവാ...

കൊറേ നേരം വിളിച്ചോണ്ട് ഇരിക്കാൻ വയ്യടി.." ലൈല അവളെ മയത്തിൽ വിളിച്ചു നോക്കി..പക്ഷെ നോ രക്ഷ..അവൾ വരുന്നില്ലന്ന നിലപാടിൽ തന്നെ ഉറച്ചു നിന്നു.. "പോടി പിശാശ്ശെ..എവിടെ വേണേലും പോയി കിടക്ക്..എങ്ങാനും കരഞ്ഞോണ്ട് മുറിയിലേക്ക് വന്നാൽ അപ്പൊ കാണിച്ചു തരാം നിനക്ക്..നീ വാ മോനേ..ഇവളെ കാത്തു നിന്നാൽ നീയും ഉറങ്ങില്ല ഇന്ന്.." അവൾ സൈനൂട്ടിയെ നോക്കി പേടിപ്പിച്ചിട്ട് റമിയെയും കൂട്ടി പതിയെ മുകളിലേക്ക് കയറിപ്പോയി.. "ഇവളെക്കാൾ കഷ്ടമാ അവളുടെ കാര്യം..ഇന്നും ഒരു മാറ്റവുമില്ല.. ആ പഴയ സ്വഭാവം തന്നെ...മോളും കണക്ക്..ഉമ്മയും കണക്ക്.." ലൈല പോകുന്നതും നോക്കി മുംതാസ് ചിരിയോടെ പറഞ്ഞു.. "എന്താടി നിന്റെ മമ്മി ഇങ്ങനെ.. ഒരിക്കലും നന്നാകില്ലേ അവൾ..? " താജ് സൈനൂട്ടിയെ എടുത്തു പൊക്കിക്കൊണ്ട് ചോദിച്ചു.. "ഡാഡിയുടെ കുഴപ്പമാ..മമ്മയെ നന്നാക്കണമായിരുന്നു.." "അതിന് അവളുടെ അടുത്തേക്ക് ചെന്നാലും മതി..നിനക്കീ ഡാഡിയെ ജീവനോടെ കാണാൻ ആഗ്രഹമില്ലേ..? "

"അപ്പൊ ഡാഡി വല്യ റൗഡിയാണെന്ന് പറഞ്ഞിട്ട്..അതൊക്കെ വെറുതെയാണോ..? " "അതല്ലെടാ ഞാൻ നേരത്തേ പറഞ്ഞത്..അതൊക്കെ എല്ലാരും ചുമ്മാ പറയണതാ.. ഡാഡി പാവമാ.." "പിന്നെന്തിനാ മമ്മി ഡാഡിയോട് ദേഷ്യപ്പെടണേ..ഡാഡിക്ക് സാനിയാന്റിയെ ഇഷ്ടമായത് കൊണ്ടാണോ...? " "എന്റെ മോളെ..വെറുതെ അല്ല നിന്നെ അവള് പറയുന്നത് കുഞ്ഞ് വായിൽ വല്യ വാർത്താനമാണെന്ന്..മിക്കവാറും നീയിങ്ങനെ ഓരോന്നു ചോദിച്ചും പറയിപ്പിച്ചും എന്നെയും നിന്റെ മമ്മിയെയും ഡിവോഴ്സിൽ എത്തിക്കും..ഡാഡിക്ക് സാനിയാന്റിയെ ഇഷ്ടമൊന്നുമല്ല.. സാനിയാന്റിക്ക് ഈ ഡാഡിയെ ആയിരുന്നു ഇഷ്ടം..ഇപ്പോ വേറെ വിവാഹമൊക്കെ കഴിഞ്ഞു പോയി അവൾ..അതൊക്കെ കോളേജിൽ പഠിക്കുന്ന കാലത്തു ചുമ്മാ ഇഷ്ടപ്പെടുന്നതല്ലേ..പക്ഷെ മോൾടെ ഡാഡി സീരിയസ് ആയി ഇഷ്ടപ്പെട്ടു.. ഒരാളെ മാത്രം..അത് നിന്റെ മമ്മയെയാ..ഇപ്പോ എല്ലാം മനസ്സിലായില്ലേ.." എന്നൊക്കെ അവൻ പറഞ്ഞതും അവൾ കീഴ് ചുണ്ട് പുറത്തേക്ക് ഉന്തി പിടിച്ചു ഇല്ലെന്നു തലയാട്ടി.. "പോടീ അവിടെന്ന്..ഇനി വല്ല സംശയവും ചോദിച്ചാൽ അവള് പറഞ്ഞത് പോലെ എടുത്തു താഴെ ഇടും നിന്നെ ഞാൻ..ഒന്നു വേഗം ഉറങ്ങടീ മോളെ..ഉറങ്ങാത്ത നിന്നെയും എടുത്തോണ്ട് മുറിയിലേക്ക് ചെന്നാൽ നിന്നെ മാത്രല്ല..അവളെന്നേം കൂടെ ഗെറ്റ് ഔട്ട്‌ അടിക്കും.."

"ഡാഡിക്ക് മമ്മിയെ പേടിയാ.. അയ്യേ..ഷെയിം ഷെയിം.. " പറഞ്ഞിട്ട് അവൾ നുണക്കുഴി കാണും വിധത്തിൽ കുടു കുടെ ചിരിക്കാൻ തുടങ്ങി..താജ് അപ്പൊത്തന്നെ ഉറങ്ങടീന്നും പറഞ്ഞു കണ്ണുരുട്ടി കാണിച്ചു അവളെ പിടിച്ചു തന്റെ ചുമലിലേക്ക് അമർത്തി കിടത്തി.. "അവളെ ഞാൻ ഉറക്കാം..ഇങ്ങ് താ.. നീ മുറിയിലേക്ക് ചെന്നോ..അവൾക്ക് നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു..പറ്റുമെങ്കിൽ നാളെ ഒന്നു പോയി അവളുടെ ബിപിയും ഷുഗറുമൊക്കെ ചെക്ക് ചെയ്തിട്ടു വാ..ഡേറ്റ് അടുക്കാൻ ഇനിയും രണ്ടാഴ്ചയുണ്ട്.. എന്നാലും ഒരു സമാധാനത്തിന്.. " "മ്മ്..നാളെ പോകാം...മമ്മ ഉറക്കം കളയണ്ട...ഡാഡ് രാവിലേയല്ലേ വരുള്ളൂ..ചെന്നുറങ്ങിക്കോ..ഇവളെ ഞാൻ ഉറക്കിക്കോളാം..ലൈല ഉറങ്ങിയിട്ട് ഉണ്ടാകില്ല..ഇവളെയും നോക്കി ഇരിപ്പാകും..എന്തൊക്കെ പറഞ്ഞാലും അവൾക്ക് ഉറങ്ങാൻ രണ്ടുപേരും അടുത്ത് വേണം.. അതിനാ ആ മുഖം വീർപ്പിക്കൽ പോലും.." താജ് മുംതാസ്നെ മുറിയിലേക്ക് പറഞ്ഞയച്ചു.ശേഷം തലോടിയും തട്ടിയും അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടും ഓരോന്നു മൂളിക്കൊണ്ടുമൊക്കെ ഒരുവിധം സൈനൂട്ടിയെ ഉറക്കി എടുത്തു പതിയെ മുകളിലേക്ക് വിട്ടു. ****

"ഉമ്മാമ്മ..ഉപ്പാപ്പ വന്നില്ലേ..രാവിലെ വരുമെന്ന് പറഞ്ഞിട്ട്..." രാവിലെ ഉറക്കമുണർന്നു വന്ന റമി താജുദീനെ താഴെ എല്ലാടത്തും നോക്കി..എവിടെയും കാണാതെ വന്നപ്പോൾ ഡേയ്നിങ്ങ് ഹാളിൽ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെക്കുന്ന മുംതാസ്നോട് ചോദിച്ചു.. "ഉപ്പാപ്പ വിളിച്ചിരുന്നു..മീറ്റിംഗ് കഴിയാൻ വൈകിയതോണ്ട് അവിടെന്ന് പുറപ്പെടാനും വൈകി..കുറച്ച് നേരത്തിനുള്ളിൽ ഇങ്ങെത്തും കേട്ടോ..." "നിന്റെ ഉപ്പ എണീറ്റില്ലേ ടാ...ആ കാന്താരിയോ..? " ലൈല കിച്ചണിൽ നിന്നും ഡേയ്നിങ് ഹാളിലേക്ക് വന്നു.. "ഇല്ല..വിളിക്കാൻ നീ വരുവോ.. " സൈനൂട്ടിയെയും കൂട്ടി സ്റ്റെയർ ഇറങ്ങി വരുന്ന താജ് ചോദിച്ചു.. "പിന്നെ നിന്റെ മറ്റവൾ വരുമോ.. ഇത്രേം കാലം നിന്നെ ആരെടാ വിളിച്ചു എണീപ്പിച്ചത്..? രാവിലെ എത്രവട്ടം വിളിച്ചതാ.. അന്നേരം ശല്യം ചെയ്യാതെ പോടീന്നും പറഞ്ഞു എന്നെ പുറത്താക്കിയ ആളാ ഇപ്പോ ചോദിക്കുന്നത്..ഒറ്റ വിളിക്കു എഴുന്നേൽപ്പിക്കാൻ അറിയാത്തത് കൊണ്ടല്ല..ഈ രണ്ടെണ്ണവും നിന്റെ നെഞ്ചിൽ കിടക്കുന്നത് കൊണ്ടാ നീ രക്ഷപെടുന്നത്..ഇവരുടെ ഉറക്കം പോകണ്ടാന്നു കരുതിയ രാവിലേ തന്നെ ഒച്ച വെക്കാത്തത്..

എന്നിട്ടും ഇവന്റെ ഉറക്കം ഞെട്ടി..അല്ലേലും ഇവനെന്നും നേരത്തേ എണീക്കുന്നുണ്ടല്ലോ.." "ഈ മമ്മി ഇന്ന് രാവിലെ തുടങ്ങ്യോ..? " സൈനൂട്ടി ലൈലയെ കൂർപ്പിച്ചു നോക്കി.. "ഞാൻ ഒന്നും പറയുന്നില്ല..ഡാഡിയും മോളും ഇങ്ങോട്ട് വന്നിരിക്ക്..ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെച്ചു..എനിക്ക് നല്ലോണം വിശക്കുന്നുണ്ട്.." "എനിക്ക് കുറച്ച് കഴിഞ്ഞിട്ട് മതി.. ഇപ്പോ സ്റ്റണ്ട് ഉണ്ട് ടീവിയിൽ.. അത് കാണണം.." സൈന വേഗം വന്നു ടീവി on ചെയ്തു സെറ്റിയിലേക്ക് ഇരുന്നു.. "ആ..തുടങ്ങി അവള്..ഇവൾക്ക് എന്താ ഇത്രയ്ക്കു അഹങ്കാരം..എന്ത് പറഞ്ഞാലും അനുസരണയില്ല.. ഇപ്പോ കഴിക്കാൻ ഇരുന്നാൽ എന്താ ഇവൾക്ക്.. എല്ലാരും ഒന്നിച്ചിരുന്നു കഴിക്കുന്നത് അല്ലേ.. " "നീ വെറുതെ സ്‌ട്രെയിൻ എടുക്കണ്ട ലൈല..അവൾക്ക് ഇപ്പോൾ വേണ്ടേൽ വേണ്ടാ..ഞാൻ എടുത്തു കൊടുത്തോളാം പിന്നെ..നീ ഇരിക്ക്.. ഇരുന്നു കഴിക്ക്..വിശന്ന് നിൽക്കണ്ട.. " "വേണ്ടേൽ വേണ്ടാ...അവളെ ഞാനിനി വിളിക്കില്ല..വിശക്കുമ്പോൾ ഇങ്ങോട്ട് വരട്ടേ..നീ വാടാ..മമ്മ വാരി തരാം.." അവൾ ചെയർ നീക്കി റമിയെ എടുക്കാൻ തുടങ്ങിയതും താജ് വേഗം വന്നു തടഞ്ഞു..

"എന്താ ഈ കാണിക്കണേ..എത്രവട്ടം പറഞ്ഞിട്ടുണ്ട് ഡോക്ടർ നിന്നോട് ഇവരെ എടുക്കുന്നത് പോയിട്ട് ഒരു കുഞ്ഞ് വെയിറ്റ് പോലും എടുക്കരുത് എന്ന്..കഴിഞ്ഞയാഴ്ച്ച ഹോസ്പിറ്റലിൽ പോയപ്പോഴും ഡോക്ടർ എല്ലാം വ്യക്തമായി പറഞ്ഞതാ..കഴിയുന്നത്ര കിടക്കാൻ തന്നെയാ പറഞ്ഞത്.. അതേതായാലും കേൾക്കില്ല...തന്നിഷ്ടം കാണിച്ചിട്ട് ഓരോന്നു വരുത്തി വെക്കരുത് ലൈല നീ.." "അതിന് ഇവൻ അത്രയ്ക്ക് വെയ്റ്റ് ഒന്നും ഇല്ലല്ലോടാ.. " "ഇങ്ങോട്ട് പറയാൻ നിക്കണ്ട.. പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി.. അങ്ങോട്ട്‌ ഇരിക്കടീ..എന്നിട്ടു കഴിക്കാൻ നോക്ക്.. " അവൻ ശബ്ദം എടുത്തു പറഞ്ഞു.. പിന്നെ അവളൊന്നും മിണ്ടിയില്ല.. വേഗം ഒരു ചെയർ വലിച്ചു ഇരുന്നു.. "ലൈലുമ്മാക്ക് വയ്യാത്തതാ...കുഞ്ഞ് വാവ ഇരിക്കുവല്ലേ വയറ്റിൽ..അപ്പൊ നിങ്ങളെ ഒന്നും എടുക്കാൻ പറ്റില്ല..അവള് അകത്തു കിടന്നു ചവിട്ടും...അവള് പുറത്ത് വരട്ടേ..എന്നാലേ ഇനി നിന്നെയും ഇവളെയുമൊക്കെ എടുക്കാൻ പറ്റുള്ളൂ ലൈലുമ്മാക്ക്..മനസ്സിലായോ.. " ലാളനയോടെ പറഞ്ഞു കൊണ്ടു താജ് റമിയെ എടുത്തു ചെയറിൽ ഇരുത്തി..

"നീ കഴിക്കുന്നില്ലേ.. " താജ് ഇരിക്കാതെ പോകാൻ തുടങ്ങിയത് കണ്ടു ലൈല ചോദിച്ചു.. "ഇല്ല..നീ കഴിച്ചോ..ഞാൻ സൈനയുടെ ഒപ്പം ഇരുന്നോളാം.. ഇല്ലേൽ വാശി പിടിക്കാൻ തുടങ്ങും.. " താജ് ചെന്നു സോഫയിൽ സൈനൂട്ടിക്കൊപ്പം ഇരുന്നു..അവൾ അപ്പൊത്തന്നെ ടീവിയിലെ സ്റ്റണ്ട് നോക്കി അത് നോക്ക് ഡാഡി.. ഇത് നോക്ക് ഡാഡി.. ഡാഡിയെ പോലെ ഇല്ലേന്നൊക്കെ പറയാൻ തുടങ്ങി.. താജ് എല്ലാം മൂളികേട്ടും ചിരിച്ചുമൊക്കെ ഇരുന്നു. **** "ഗ്രാൻഡ്പ്പ വന്നു.. " ചായ കുടിയും കഴിഞ്ഞു റമി തന്റെ വയലിൻ എടുത്തു ഇരുന്നതേയുള്ളൂ.. അപ്പോഴേക്കും പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു സൈന സെറ്റിയിൽ നിന്നും ചാടി തുള്ളി ഇറങ്ങി.. "അത് മേയർടെ വണ്ടിയല്ല മോളെ.. കളക്ടർടെ വണ്ടിയാ..ഇവൻ ഇന്ന് പോയില്ലേ.. " വിൻഡോ കർട്ടൻ നീക്കി പുറത്തേക്ക് നോക്കിയ ലൈല പറഞ്ഞു.. "മുന്ന അങ്കിൾ ആയിരുന്നോ.. ഞാൻ വിചാരിച്ചു ഗ്രാൻഡ്പ്പ ആയിരിക്കുമെന്ന്.." സൈന നിരാശയോടെ മുഖം ചുളിച്ചു സെറ്റിയിലേക്ക് തന്നെ ഇരുന്നു.. മുന്നയാണെന്നു കേട്ടതും റമിയുടെ മുഖം വിടർന്നു..മുന്നയെന്നാൽ ജീവനാണ് അവന്..മുന്നയ്ക്കും തിരിച്ചു അങ്ങനെ തന്നെ..

പക്ഷെ സൈനയ്ക്ക് മുന്നയോട് അത്ര കാര്യമില്ല..എബിയോടാണ് കൂടുതൽ ഇഷ്ടം..എബി വന്നാൽ അവളുടെ കുറുമ്പ് ഒന്നൂടെ കൂടും.. റമി വേഗം വയലിൻ ടേബിളിലേക്ക് വെച്ചിട്ടു പുറത്തേക്ക് ഓടി.. "ആരിത്..നമ്മുടെ ബേബി സിങറോ.. ഉപ്പയും ഉമ്മയുമൊക്കെ എവിടെടാ.. " റമിയെ കണ്ടതും മുന്ന അവനെ വാരി എടുത്തു..മുന്ന ആളാകെ മാറിയിട്ടുണ്ട്..ആ പഴയ ക്ലീൻ ഷേവ് ഒന്നുമല്ല ഇപ്പോൾ..കട്ടി മീശയും നന്നായി ട്രിo ചെയ്തു നിർത്തിയിരിക്കുന്ന താടിയുമൊക്കെയായി അന്നത്തെതിനേക്കാൾ ലുക്കും ഗ്ലാമറുമൊക്കെയാണ്.. "ഇവിടെ ഉണ്ടെടാ..നീയിന്നു പോയില്ലേ...കളക്ട്രെറ്റിനു മാത്രമായി വല്ല അവധിയും ഉണ്ടോ ഇന്ന്.." പുറത്തേക്ക് ഇറങ്ങി വന്ന താജ് ചോദിച്ചു.. "കളിയാക്കല്ലേ മോനേ... കളക്ട്രെറ്റിലേക്ക് പോകുന്ന വഴി തന്നെയാ..പെമ്പറോന്നത്തി പ്രസവിച്ചു കിടപ്പല്ലേ... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു ഇവിടെ ആക്കിയിട്ടു ആ പോയത് തന്നെയാ ഞാൻ..തിരക്ക് കാരണം അതിന് ശേഷം അവളുടെ അടുത്തേക്ക് ഒന്നു വരാൻ പറ്റിയിട്ടില്ല....പെണ്ണ് ആകെ പിണക്കത്തിലാ..

അതാ പോകുന്ന വഴി കയറാമെന്നു കരുതി വേഗം വീട്ടിന്നു ഇറങ്ങിയത്..അപ്പൊ ആ കൂട്ടത്തിൽ ഇവിടെ കയറി ഈ തൊട്ടാവാടിയെയും നമ്മുടെ കാന്താരിയെയുമൊന്നു കാണാമെന്നു കരുതി..എവിടെ സൈനൂട്ടി.." "അകത്ത് ഇരിപ്പുണ്ട്..എബി ആയിരുന്നു എങ്കിൽ ഇപ്പോ ചാടി തുള്ളി പുറത്തേക്ക് വന്നേനെ...നീ ഇവനെ കൂടുതൽ കൊഞ്ചിക്കുന്നെന്ന് പറഞ്ഞു എപ്പോഴും ലൈലയോട് പരാതി പറയുന്നത് കേൾക്കാം.. ഇന്നിപ്പോ ഡാഡ്നെ കാണാത്തത്തിന്റെ ദേഷ്യവുമുണ്ട്.. രാവിലെ എത്താമെന്നാ പറഞ്ഞത്.. മീറ്റിംഗ് വൈകിയത് കാരണം ഉച്ചയൊക്കെ ആവും വരാൻ..നീ വാ...ലൈല ഇന്നലേം കൂടെ നിന്നെ ചോദിച്ചതേയുള്ളൂ.. " താജ് മുന്നയെയും വിളിച്ചു അകത്തേക്ക് നടന്നു.. "കളക്ടർ സാറിനു ഇന്ന് തിരക്ക് ഒന്നുമില്ലേ..നുസ്ര പിണങ്ങി കാണും..അതാ ഇന്ന് ഈ വഴിക്ക്..അല്ലേ..?? ഞാൻ ഇന്നലെ പോയിരുന്നു.. അന്നേരം പറഞ്ഞു അവൾ കുഞ്ഞിനെ നോക്കാൻ പോലും വരുന്നില്ല ദുഷ്ടൻ എന്ന്.. " മുന്ന അകത്തേക്ക് വന്നതും ലൈല പതിയെ സെറ്റിയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി.. "വേണ്ടാ..ഇരുന്നോ..ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ലൈലാ..എപ്പോഴാ ഹോസ്പിറ്റലിൽ പോകേണ്ടത്..? " "ഇനി പെയിൻ വരുമ്പോൾ കൊണ്ടു പോയാൽ മതിയെന്നാ പറഞ്ഞത്.. പക്ഷെ ഇന്ന് ഒന്നു പോണം..

രണ്ടു ദിവസമായി നല്ല ക്ഷീണമാ ഇവൾക്ക്.." മറുപടി താജ് പറഞ്ഞു.. "മോന് പേര് നോക്കിയോ മുന്നാ.. എപ്പോഴാ പേര് ഇടുന്നത്.. " ലൈല ചോദിച്ചു.. "അവളും മുഹ്സിയും കൂടെ കൊറേ എണ്ണം നോക്കി വെച്ചിട്ടുണ്ട്.. അവൾക്ക് ഇഷ്ടമുള്ളത് പറയട്ടെ.. അത് വിളിക്കാം.. അല്ല.. സൈന എന്ത്യേ.. കണ്ടില്ലല്ലോ..? " "കിച്ചണിലാ..അവിടെ ഉമ്മാന്റെയും പൗലോസ് ചേട്ടന്റെയും ചെവി കടിച്ചു തിന്നുന്നുണ്ടാകും..നീ ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം.. " "വേണ്ടാ...അമ്മായിമ്മ അസ്സല് വിരുന്നു ഒരുക്കിയിട്ടുണ്ടായിരുന്നു.. ദേ വയറു നോക്കിയേ..ഫുള്ളാ.." "അതൊന്നും കുഴപ്പമില്ല.. എന്റെ ഒരു ഗ്ലാസ്‌ കോഫി കുടിക്കാനുള്ള സ്ഥലമൊക്കെ നിന്റെ വയറ്റിൽ കാണും.. " അവൾ ചിരിച്ചോണ്ട് പറഞ്ഞു.. ശേഷം കിച്ചണിലേക്ക് നടന്നു.. റമി മുന്നയുടെ കയ്യിന്ന് ഇറങ്ങി ലൈലയുടെ പിന്നാലെ വിട്ടു.. താജുo മുന്നയും സെറ്റിയിലേക്ക് ഇരുന്നു..ഓരോന്ന് പറഞ്ഞു സംസാരിക്കാൻ തുടങ്ങി... "ഇവനോ..? " കുറച്ച് നേരം കടന്നു പോയിരുന്നു.. പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു താജ് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

"ആരെടാ..? " മുന്നയും പുറത്തേക്ക് നോക്കി.. "ആര് പിന്നെ...എബിയാ.. " താജ് എണീറ്റു പുറത്തേക്ക് പോയി.. ഒപ്പം മുന്നയും.. "എന്തെടാ..നീയും ഇന്ന് ഫ്രീയാണോ..? " താജ് എബിയോട് ചോദിച്ചു.. "അയ്യോ..അല്ലേലും ഞാൻ എപ്പോഴാ ബിസി ആയിട്ടുള്ളത്..?? ഈ ബാങ്ക് ജീവനക്കാരനൊക്കെ എന്നാ തിരക്കാടാ ഉള്ളത്..?? തിരക്കും കാര്യങ്ങളുമൊക്കെ നിങ്ങള് ബിസ്സിനെസ്സ്കാർക്കും കളക്ടർമാർക്കുമൊക്കെയല്ലേ.. " "കൊള്ളിക്കല്ലേ മോനേ..." "ഇല്ല മുത്തേ..കളക്ടർ ഇന്ന് ലീവ് ആണോ..? " "അല്ലടാ..പോകുന്ന വഴിയാ.. താജ്..ഞാൻ ഇറങ്ങുവാ..ഇപ്പൊത്തന്നെ ലേറ്റ് ആയി...പോട്ടേ ടാ അച്ചായാ.. " രണ്ടുപേരോടും പറഞ്ഞിട്ട് മുന്ന ദൃതിപ്പെട്ടു ഇറങ്ങി.. "എന്തോ..ഇവനോട് ഇപ്പോൾ സ്നേഹത്തേക്കാൾ ഏറെ ബഹുമാനമാ..അത് അവന്റെ പദവിയോടല്ല..അവന്റെ കരുത്തുറ്റ മനസ്സിനോടാ...ഒരുപാട് പ്രയത്നിച്ചിട്ട് ഒടുക്കം നേടിയില്ലേ അവൻ...അവന് പോസ്റ്റിങ്ങ്‌ കിട്ടി ആദ്യമായി ജോയിൻ ചെയ്ത ദിവസം ഓർമ വരുന്നു ഇപ്പോൾ..അന്ന് അവന്റെ ഉമ്മാന്റെ കണ്ണുകളിൽ കണ്ട തിളക്കവും സന്തോഷവുമൊന്നും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലടാ..മക്കൾ ആയാൽ അവനെ പോലെ ആകണം..ഉമ്മാക്ക് വേണ്ടിയല്ലേ എല്ലാം...ഉമ്മ ആഗ്രഹിച്ചത് നേടി കൊടുത്തിട്ടല്ലേ അവൻ കല്യാണം പോലും കഴിച്ചത്.. "

മുന്നയുടെ ഔദ്യോഗിക വാഹനം ഗേറ്റ് കടന്നു പോകുന്നതും നോക്കി എബി പറഞ്ഞു..മറുപടിയായി താജ് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു മുന്നയോടുള്ള മതിപ്പ്.. "എന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്..കയറുന്നില്ലേ അച്ചായാ.. " സീറ്റ്‌ ഔട്ടിലേക്ക് ഇറങ്ങി വന്ന ലൈല ചോദിച്ചു.. "ഇല്ല ലൈലാ..ഞാൻ ഇവനോട് ബാങ്ക്ന് അടുത്തുള്ള ഒരു പ്ലോട്ട്നെ കുറിച്ച് പറയാൻ വന്നതാ.. പോകുവാ...പോയിട്ട് അല്പം ദൃതിയുണ്ട്.. " "ഇപ്പോ പോകുന്നത് ഒക്കെ കൊള്ളാം..പക്ഷെ പിന്നെ ഈ വഴിക്ക് വന്നു പോകരുത്..വന്നാലും അകത്തോട്ടു കയറ്റില്ല..ഞാനല്ല കേട്ടോ..അകത്തു ഒരാൾ ഇരിപ്പുണ്ട്..വന്നിട്ട് ഇത്രേം നേരം ആയിട്ടും സൈനൂട്ടിയെ ചോദിച്ചില്ലന്നും വിളിച്ചില്ലന്നുമൊക്കെ പറഞ്ഞു ഇവിടെ മുഖം വീർപ്പിച്ചു ഇരിപ്പാ..ഒന്നു വന്നു എന്റെ കൊച്ചിനോട് മിണ്ടിയിട്ട് പോടാ.. " "കർത്താവെ..ഇവിടെ നിന്നു ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ അത് മറന്നു..എന്റെ സൈനൂട്ടിയോട് മിണ്ടാതെ പോകാൻ പറ്റുമോ..എവിടെ നുണച്ചി പാറു.. "

എബി സീറ്റ് ഔട്ടിലേക്ക് കയറി അകത്തേക്ക് നടന്നു.. പറഞ്ഞത് പോലെത്തന്നെ പെണ്ണ് മുഖവും കനപ്പിച്ചു ഇരിപ്പായിരുന്നു.. എബി അടുത്തേക്ക് ചെന്നു വിളിച്ചെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യുകയോ അവനെ തൊടാൻ സമ്മതിക്കുകയോ ഒന്നും ചെയ്തില്ല.. പക്ഷെ എബി വിട്ടില്ല.. ഓരോന്നു പറഞ്ഞു അവളെ തോണ്ടിയും ചൊറിഞ്ഞുമൊക്കെ പെട്ടെന്നു തന്നെ മയപ്പെടുത്തി എടുത്തു.. പിന്നെ അവൾ എബിയുടെ അടുത്തുന്ന് മാറിയതേയില്ല..ലൈല വിളിക്കുന്നത് പോലെ അച്ചായാന്നാ അവൾ എബിയെ വിളിക്കുക..അത് കേൾക്കാനാ അവനു ഇഷ്ടവും.. ഓരോന്നു സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ലൈല ജുവലിനെയും കൊച്ചിനെയും ചോദിച്ചു..ജുവലിൻറെ പിജി കൂടെ കഴിഞ്ഞതിനു ശേഷമാണ് രണ്ടിന്റെയും കെട്ടു നടന്നത്.. ഇപ്പോൾ രണ്ടു വയസ്സ് പ്രായമുള്ള ഒരു മോളുണ്ട്..ഏയ്‌ഞ്ചൽ.. എല്ലാരുടെയും ചിഞ്ചൂട്ടി.. "അല്ല..സനു എപ്പോഴാ വരുവാ.. ഇപ്രാവശ്യമെങ്കിലും ജയിക്കുമോ അവൻ.. " പോകാൻ തുടങ്ങിയതും പെട്ടെന്നു വന്ന ഓർമയിൽ എബി ലൈലയോട് ചോദിച്ചു. "ഇല്ല.. ജയിക്കില്ല..

തോൽക്കുമെന്നു അവനു തന്നെ അറിയാം.. എന്നിട്ടും മാച്ച് ആണ് കോച്ചാണുന്നൊക്കെ പറഞ്ഞു ഇങ്ങനെ ചാടി ഇറങ്ങി പോകുന്നത് അത്രേം ദിവസത്തെ ക്ലാസ്സ്‌ പോയി കിട്ടുമല്ലോന്ന് പറഞ്ഞിട്ടാണ്.. ഇതിപ്പോ ചെന്നൈയിലാ.. നാളെ രാവിലെ ഇങ്ങെത്തും.. തോറ്റു തൊപ്പി ഇട്ടതിൻറെ ലഡുവും ആയിട്ടായിരിക്കും ചെക്കൻ വരുക.." "നിന്റെ അല്ലേ അനിയൻ.. അതോണ്ട് അവന്റെ കാര്യത്തിൽ ഇനി കൂടുതൽ പറഞ്ഞിട്ടോ പ്രതീക്ഷിച്ചിട്ടൊ ഒന്നും കാര്യമില്ല.. " എബി അവൾക്കിട്ട് വെച്ചു.. "എന്റെ അനിയൻ തന്നെയാ..പക്ഷെ കണ്ടു പഠിച്ചത് നിന്നെയൊക്കെ അല്ലേ.. " "പോ പിശാശ്ശെ.. അല്ല ലൈല.. നിനക്ക് സുഖമല്ലേ.. ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ..? "

"ഇപ്പോഴാണോ ചോദിക്കുന്നത്.. വന്നിട്ട് എത്ര നേരമായി.. പോകാൻ ഇറങ്ങി.. ഇപ്പോഴാ അവനു എന്റെ സുഖ വിവരം അന്വേഷിക്കാൻ തോന്നിയത്.. " ലൈല മുഖം കനപ്പിച്ചു. "അതിന് നിന്നെ കണ്ടാൽ സുഖ കുറവുണ്ടെന്ന് തോന്നണ്ടേ.. ഫുൾ എനർജി അല്ലേ.. അതോണ്ടല്ലേ ചോദിക്കാത്തത്.." "തെണ്ടി.. പിന്നെ എന്തിനാ ഇപ്പോ ചോദിച്ചത്.. പോടാ അവിടെന്ന്.. " ലൈല മുഖം തിരിച്ചിട്ട് അകത്തേക്ക് കയറിപ്പോയി..എബി രണ്ടു മൂന്നു വട്ടം അവളെ വിളിച്ചെങ്കിലും അവൾ മൈൻഡ് ചെയ്തില്ല.. "പിണങ്ങിയോ അവൾ.. ഇതിപ്പോ zaina യെ മെരുക്കുന്നതിനേക്കാൾ കഷ്ടം ആണല്ലോടെയ്.. " "സാരമില്ല..പതിവ് ഉള്ളതല്ലേ ഇത്.. കാര്യമാക്കണ്ടാ.. നീ ചെല്ല്.. പോയിട്ട് കാര്യങ്ങൾ ഉള്ളതല്ലേ.... " "ശെരിടാ..നാളെയോ മറ്റും വരാം.." എബി പോയതും താജ് അകത്തേക്ക് നടന്നു.. ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story