ഏഴാം ബഹർ: ഭാഗം 99

ezhambahar

രചന: SHAMSEENA FIROZ

 "മമ്മീ..സനു വന്നു.. " രാവിലെ വരാന്തയിൽ റമിക്കൊപ്പം ഇരുന്നു ഹോർലിക്സ് കുടിക്കുവായിരുന്നു സൈനൂട്ടി..ഒരാഴ്ച്ചത്തെ ബാംഗ്ലൂർ വാസത്തിനു ശേഷം പോയ പോലെത്തന്നെ ബാഗും കെട്ടുമൊക്കെ തൂക്കിക്കൊണ്ട് വരുന്ന സനുവിനെ കണ്ടു അവൾ ഹാളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "സനൂന്നോ.. അങ്കിൾന്ന് വിളിയെടീ.. എത്രവട്ടം പറഞ്ഞിട്ടുണ്ട് പേരെടുത്തു വിളിക്കരുതെന്ന്.. തീരെ അനുസരണ ഇല്ലാതെയായി നിനക്ക്.. അല്ലേടി കുട്ടി പിശാശ്ശെ.. " സൈനയെ നോക്കി പേടിപ്പിച്ചു കൊണ്ട് സനു കാലിലെ ഷൂ അഴിച്ചു മാറ്റി വരാന്തയിലേക്ക് കയറി.. "സനൂന്ന് തന്നെ വിളിക്കും.. നീ കൊടുത്തതേ നിനക്കും തിരിച്ചു കിട്ടുള്ളു..നിന്നെക്കാൾ എത്ര വയസ്സിനു വലുതാണെടാ ഞാൻ.. ഒരിക്കലെങ്കിലും നീയെന്നെ ബഹുമാനിച്ചിട്ടുണ്ടോ.. ഇല്ലല്ലോ..? അത് കൊണ്ടു ഇവളും നിന്നെ ബഹുമാനിക്കില്ല..ഇവളെ കൊണ്ടു എനിക്ക് ഉള്ള ആകെയൊരു ഉപകാരം ഇതാ..എനിക്ക് തരാൻ കഴിയാതെ പോയത് ഒക്കെ ഇവള് നിനക്ക് നല്ല വൃത്തിയിൽ തന്നെ തരുന്നുണ്ട്..അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ ഇവൾക്ക് ഒപ്പമാ.."

ലൈല വാതിൽക്കലേക്ക് വന്നു കൊണ്ടു പറഞ്ഞു.. "ഇതിപ്പോ പണ്ടെങ്ങോ ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ടത് പോലെ ആയല്ലോ.. പെങ്ങമ്മാരെ ചെയ്തതിൻറെയൊക്കെ കണക്ക് അവരുടെ മക്കൾ കുരിപ്പുകൾ തിരിച്ചു ചോദിക്കുമെന്ന്.. " "പിന്നെ നീയെന്താ കരുതിയത്.. ആ അതൊക്കെ പോട്ടേ.. എന്തായി നിന്റെ മാച്ച്.. പൊട്ടിയോ..? " "അതുപിന്നെ പ്രത്യേകം ചോദിക്കാൻ ഉണ്ടോ..? എട്ടു നിലയിൽ പൊട്ടി.. " സനു വല്യ അഭിമാനത്തോടെ പറഞ്ഞു.. "ഒരു ലേശമെങ്കിലും നാണക്കേട്.. എവിടുന്നല്ലേ അതൊക്കെ..? എടാ..പത്തിരുപതു വയസ് ആയില്ലേ..ഇനിയെങ്കിലും ഇങ്ങനെ കളിച്ചു നടക്കാതെ പ്രായത്തിന്റെ പക്വത കാണിക്കടാ.. എങ്ങാനും ഡിഗ്രി തോറ്റാൽ അടിച്ചു നിന്റെ മോന്തയുടെ ഷേപ്പ് മാറ്റി കളയും ഞാൻ..ഡിഗ്രി സർട്ടിഫിക്കറ്റ്.. അത് മസ്റ്റാ.. അതിൽ കുറഞ്ഞ ഒരു ഇളവും നീ പ്രതീക്ഷിക്കണ്ട.. " "എന്റെ ലൈലൂ..ഇപ്പോ ഞാൻ സെക്കന്റ്‌ ഇയർ ആയിട്ടല്ലേ ഉള്ളു.. ഇനി ഒരു ഇയർ കൂടിയില്ലേ... സപ്പ്ളിയൊക്കെ എഴുതി നമുക്ക് എങ്ങനേലും ഈ ഡിഗ്രി ഒന്നു ശെരിയാക്കാമെന്നേ.."

"ശെരിയാക്കിയാൽ നിനക്ക് കൊള്ളാം..ഇല്ലേൽ നീ വിവരം അറിയും..ഇങ്ങ് താ..ഞാൻ എടുക്കാം.. " അവൾ അവന്റെ കയ്യിന്ന് ഒരു ബാഗ് വാങ്ങിക്കാൻ ഒരുങ്ങി. "അയ്യോ..വേണ്ടായേ..എങ്ങാനും താജ് കണ്ടാൽ പിന്നെ ഞാൻ ഇപ്പോഴേ വിവരം അറിയും..നിന്നെക്കൊണ്ട് ഒരു കടലാസ് കഷ്ണം എടുപ്പിക്കാറില്ല താജ്..എന്നിട്ടാ ഈ ബാഗ്... തത്കാലം ഇതൊക്കെ ഞാൻ തന്നെ എടുത്തോളാം..നീ തസി ഉമ്മാനോട് ഫുഡ്‌ എടുത്തു വെക്കാൻ പറാ.. നല്ല വിശപ്പ്..അവിടെത്തെ ഫുഡ്‌ ഒക്കെ കഴിച്ചു വയർ എല്ലാം ഇളകി പോയെന്നാ തോന്നുന്നത്..രണ്ടു ദിവസം ബാത്രൂമിൽ തന്നെയായിരുന്നു...ഓ..എന്റെയൊക്കെ ഒരവസ്ഥയേ.." സനു വയറും തടവി ബാഗും എടുത്തോണ്ട് നേരെ മേളിലേക്ക് വിട്ടു..അവന്റെ പറച്ചിലും ഭാവവുമൊക്കെ കണ്ടു ലൈല ഒന്നു ചിരിച്ചു..ശേഷം അവിടെ തറയിൽ ഇരിക്കുന്ന രണ്ടെണ്ണത്തിനെ നോക്കി.. രണ്ടും ഈ ലോകത്ത് ഒന്നുമല്ല.. മുന്നിൽ ഒരു ലോഡ് ടോയ്‌സ് നിരത്തി വെച്ച് അവരുടെതായ ലോകത്താണ്..അവൾ അവിടെ കിടക്കുന്ന കസേര വലിച്ചു അവർക്ക് അരികിലേക്ക് ഇട്ടു വയറ്റിൽ കൈ താങ്ങി പതിയെ അതിലേക്കു ഇരുന്നു..

**** രാത്രിയിൽ അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൻറെ ഒരറ്റത്തു കിടപ്പാണ്..ഇടത്തേക്ക് ചെരിഞ്ഞു കൈ രണ്ടും മടക്കി കവിളിനടിയിൽ വെച്ചിട്ടാ ഉള്ളത്.. അവളുടെ വീർത്തുന്തി നിൽക്കുന്ന വയർ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. ചെരിഞ്ഞിട്ടാണേലും അല്പം വളഞ്ഞു കെട്ടിയാ കിടപ്പ്..എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു അവളുടെ ആ കിടത്തത്തിന്.. അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. ശേഷം പതിയെ ആ കാൽക്കൽ ചെന്നിരുന്നു.. "ഉറങ്ങിയോ..? " അവൻ അവളുടെ കാലിൽ മൃദുവായി തലോടിക്കൊണ്ട് ചോദിച്ചു.. "എവിടുന്ന്..ചൂട് എടുത്തിട്ടു വയ്യാ.. ഉറക്കം വരണ്ടേ.. ആകെയൊരു അസ്വസ്ഥത.." അവൾ കണ്ണ് അടച്ചു കിടപ്പായിരുന്നു..അവന്റെ ചോദ്യം കേട്ടതും അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ടു എഴുന്നേറ്റിരുന്നു.. "കിടന്നിടത്ത് നിന്നും ഇങ്ങനെ പെട്ടെന്നു എഴുന്നേൽക്കരുതതെന്ന് അറിഞ്ഞൂടെ ലൈല...പതുക്കെ എഴുന്നേറ്റാൽ പോരേ..എന്തേ നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തത്..എല്ലാത്തിലും അശ്രദ്ധയാ നിനക്ക് ഇപ്പോൾ.. "

അവൻ അവളെ ശകാരിച്ചു.. "അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ ടാ.. " "ഒന്നും സംഭവിക്കാതെ ഇരിക്കാൻ വേണ്ടിയാ പറയുന്നത്..നിനക്ക് എല്ലാം സില്ലിയാ..എന്റെ ടെൻഷൻ പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല ലൈല..Zaina യും റമിയും മാത്രം മതി,, ഇനിയൊരു കുഞ്ഞ് നമുക്ക് വേണ്ടാന്ന് ഞാൻ പറഞ്ഞത് ഇനി ഒരാളെ കൂടെ ലാളിക്കാനും കൊഞ്ചിക്കാനുമൊന്നും എനിക്ക് മോഹമില്ലാത്തതു കൊണ്ടല്ല.. നിന്റെ വേദന കാണാൻ കഴിയാത്തത് കൊണ്ടാ..ആദ്യ പ്രെഗ്നൻസിയിൽ നീ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിച്ചതാ ലൈല.. ആ ഗർഭ കാലം മുഴുവൻ ഒന്നനങ്ങാൻ കഴിഞ്ഞിട്ട് ഉണ്ടോ നിനക്ക്...എട്ടാം മാസം ബ്ലീഡിങ് കൂടിയിട്ടാ നിന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്..ഉടനെ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു നിന്നെ തിയറ്ററിലേക്ക് കയറ്റി.. അന്ന് ആ ഓപ്പറേഷൻ റൂമിന് പുറത്ത് നിന്ന എന്റെ അവസ്ഥ ഇപ്പോഴും എനിക്ക് ഓർക്കാൻ വയ്യാ..ശ്വാസം വിടാതെയാ നിന്നത്..അകത്തേക്ക് പോകുമ്പോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു

കരഞ്ഞ നിന്റെ മുഖം കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചതാ ഇനി ഇങ്ങനൊരു വേദന നിനക്ക് വേണ്ടാന്ന്..പക്ഷെ നീ വാശി പിടിച്ചും നിർബന്ധം പിടിച്ചും പറഞ്ഞത് കൊണ്ടാ വീണ്ടും.. ആദ്യത്തേതിലേ ഡോക്ടർ പറഞ്ഞതല്ലേ ടീ ഇനി ഒരു കുഞ്ഞിനെ ഗർഭം ചുമക്കുന്നതും പ്രസവിക്കുന്നതുമൊക്കെ നിന്നെ സംബന്ധിച്ചിടത്തോളം റിസ്ക് ആണെന്ന്..എന്നിട്ടും എന്തിനാടി.. ഞാൻ ഓരോ ദിവസവും തള്ളി നീക്കുന്നത് എത്രമാത്രം ടെൻഷനോടെയാണെന്ന് നിനക്ക് അറിയാമോ..? " "എന്തിനാ അമൻ നീയിങ്ങനെ പേടിക്കണേ..എനിക്ക് ഒന്നും സംഭവിക്കില്ല..അന്ന് നീ ഇതിനേക്കാൾ ഏറെ പേടിച്ചതല്ലേ.. എന്നിട്ടു എനിക്ക് എന്തെങ്കിലും സംഭവിച്ചോ.. ഇല്ലാ.. കാരണം റബ്ബിന് അറിയാം നീ ഇല്ലാതെ എനിക്കോ ഞാൻ ഇല്ലാതെ നിനക്കോ ജീവിക്കാൻ കഴിയില്ലന്ന്.. അതുകൊണ്ട് എന്നെ ഒറ്റയ്ക്ക് അങ്ങ് വിളിക്കില്ല..നിന്നെയും കൂട്ടിയേ വിളിക്കൂ..എത്ര വേദന സഹിച്ചാലും എന്തെടാ..ഞാനും നീയും ആഗ്രഹിച്ചത് പോലെയുള്ള രണ്ടു താങ്ക കുടങ്ങളെ തന്നെ കിട്ടിയില്ലേ നമുക്ക്.. ഇരട്ടകൾ ആവണേന്ന് ഞാനും നീയും ഒരുപോലെ കൊതിച്ചു.. അത് തന്നെ റബ്ബ് നമുക്ക് തന്നില്ലേ ടാ..പിന്നെ നീ ചോദിച്ചില്ലേ എന്തിനാ വീണ്ടുമെന്ന്..അങ്ങനെ ചോദിച്ചാൽ എന്റെ സ്വാർത്ഥതയാവാം..

വീണ്ടും ഈ വയറ്റിൽ നിന്റെ ജീവൻ തുടിക്കണമെന്നൊരു കൊതി.. അതിനെ ചുമക്കണമെന്നൊരു കൊതി.. അതിനേക്കാൾ ഏറെ ആ നേരത്ത് നീയെനിക്ക് നൽകുന്ന അതിയായ സ്നേഹവും സംരക്ഷണവും ഒരിക്കൽ കൂടെ അനുഭവിക്കാൻ ഒരു മോഹം അമൻ..സത്യം പറഞ്ഞാൽ നീ ഇങ്ങനെ ടെൻഷൻ അടിക്കുമ്പോഴും ഞാൻ സന്തോഷിക്കുകയാ ചെയ്യുന്നത്..നിന്റെ ഈ കരുതൽ കണ്ടിട്ട്..യെസ് അമൻ..എന്റെ സന്തോഷത്തിനു അതിര് ഇല്ലാതായിരിക്കുന്നു ഇപ്പോൾ.. " അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു..അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകാൻ തുടങ്ങി.. "കുട്ടികൾ എന്ത്യേ..? " അവൾ മുഖം ഉയർത്തി അവനെ നോക്കി. "Zaina സനൂൻറെ റൂമിലാ..റമിയെ മമ്മ എടുത്തോണ്ട് പോയി.." "എന്തേ കൊണ്ടു വരാഞ്ഞേ.. അവരവിടെ കിടന്നു ഉറങ്ങി പോയാലോ..? " "ഉറങ്ങിക്കോട്ടെ..ഇന്ന് അവിടെ കിടന്നോട്ടെന്ന്.. " "അതെന്തിനാ..? അതൊന്നും വേണ്ടാ..പോയി എടുത്തോണ്ട് വാ..ഇല്ലേൽ എനിക്ക് ഉറക്കം വരില്ല.. " "എടീ ദുഷ്ടേ...മുൻപ് ഈ നെഞ്ചിൽ കിടന്നില്ലേൽ ഉറക്കം വരാത്തവളാ..

ഇപ്പോ നോക്കിയേ..എന്നെ വേണ്ടാ... എത്ര നാളായെടീ ഞാനും നീയും മാത്രമായി ഇങ്ങനെ കുറച്ച് നേരം... ഇപ്പോ ഒരു കിസ്സ് പോലും നേരാവണ്ണം തരുന്നില്ല.. ഞാനൊന്നടുത്തേക്ക് വരുമ്പോൾ കുട്ടികൾ കാണുമെന്ന് പറഞ്ഞിട്ട് പിടിച്ചൊരു തള്ളും ഉന്തുമൊക്കെയാ പോത്ത്.. ഇന്നൊരു ദിവസം ഞാനൊന്നു സ്നേഹിക്കട്ടേ ടീ നിന്നെ.." "അയ്യോടാ..അതിന് നീ അവരെ മാത്രം മാറ്റി കിടത്തിയിട്ടു കാര്യമില്ല..ഇവിടെ ഒരാള് ഇരിപ്പുണ്ട്..മറന്നോ നീയത്.. ഇവൾക്ക് ഇഷ്ടപ്പെടില്ല..ദേ ചവിട്ടാൻ തുടങ്ങി.." "ഓ..ഇതിങ്ങനെ പോയാൽ ഞാനെന്നും പട്ടിണി ആവുമല്ലോടീ.. ഡാഡിടെ ചക്കര വാവൂസല്ലേ..ഒരു ഇത്തിരി നേരം മമ്മിയെ ഡാഡിക്ക് താടാ.. " അവൻ കുനിഞ്ഞു മുഖം താഴ്ത്തി അവളുടെ വയറിൽ കവിൾ ചേർത്തൊന്ന് ഉരസുകയും ചുംബിക്കുകയും ചെയ്തു.. അവളൊരു ചിരിയോടെ അവന്റെയാ ഭാവങ്ങളൊക്കെ നോക്കി കൊണ്ടിരുന്നു... "ചിരിക്കേണ്ട..നിനക്കും ഉണ്ടെടി.. " അവൻ കുസൃതിയോടെ മുഖം ഉയർത്തി..ഏറ്റു വാങ്ങിക്കാൻ തയാറായത് പോലെ അവൾ ചിരിയോടെ തന്നെ ഇരുന്നു..

അവന്റെ മുഖം അവളുടെ ചുണ്ടുകളിലേക്ക് അടുത്തു.. നിമിഷങ്ങൾക്കകം അവനാ ചോര ചുണ്ടുകളെ സ്വന്തമാക്കി കളഞ്ഞു.. "ഇനി ഉറങ്ങിക്കോ..ചുമ്മാ ഇരുന്നു ഉറക്കം കളയണ്ട..എന്റെ മോളൂസിന് ഉറങ്ങാൻ നേരം ആയിട്ടുണ്ടാകും..അല്ലേടി വാവേ.." അവൻ വീണ്ടും അവളുടെ വയറ്റിൽ ചുണ്ടുകൾ ചേർത്തു.. "ഉറപ്പിച്ചോ മോളൂട്ടിയാണെന്ന്..? " "ഞാനാണോ ഉറപ്പിച്ചത്..? നീയല്ലേ.. നീയല്ലേ മിനുട്ട് നേരം വെച്ചു പറയുന്നത് മോളൂട്ടീയാണെന്ന്.. " "അത് വെറുതെ ടാ..സൈനൂട്ടിയെ ദേഷ്യം പിടിപ്പിക്കാൻ പറയണതല്ലേ...എനിക്ക് ആരായാലും മതി..മോൻ ആയാലും കുഴപ്പമില്ല..മോളായാലും കുഴപ്പമില്ല..എന്റെ കുഞ്ഞ് വാവ ഒരു ബുദ്ധിമുട്ടും കൂടാതെ പെട്ടെന്നൊന്ന് ഇങ്ങ് വന്നാൽ മതി.. " "മ്മ്...മതി..കിടന്നോ..നേരം വൈകുന്നു.. " "ആയില്ല..ഞാനൊന്നു കുളിച്ചിട്ടു വരട്ടേ..ചൂട് സഹിക്കാൻ പറ്റണില്ല.. " പറഞ്ഞിട്ട് അവൾ കെട്ടി വെച്ചിരിക്കുന്ന മുടി അഴിച്ചിട്ടു.. "കുളിക്കാനോ..ഈ നേരത്തോ.. വേണ്ടാ..നീ കിടക്ക്..Ac ഫുൾ സ്പീഡിൽ ആണല്ലോ ഉള്ളത്..ചൂട് ഒന്നും എടുക്കില്ല.." "നീയിത് കണ്ടോ..ആകെ വിയർത്തൊലിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story