❤ Fighting Love ❤: ഭാഗം 10

Fighting Love

രചന: Rizvana Richu

 "ഹെലോ നിന്നോടാ ചോദിച്ചേ എന്താ ഉദ്ദേശം എന്ന്..." നമ്മള് ഒന്നുകൂടി കുറച്ചു ശബ്ദത്തോടെ ചോദിച്ചപ്പോൾ പെണ്ണ് ചാടി എണീറ്റ് സോഫയിൽ ഇരുന്ന് നമ്മളെ തുറിച്ചു നോക്കി... "നിങ്ങൾക്ക് കണ്ണുകാണാൻ പറ്റില്ലേ ഞാൻ ഇവിടെ കിടന്നു ഉറങ്ങാൻ പോവുന്നു.. " പെണ്ണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. "ആണോ.. ഇത് എന്റെ റൂം ആണ് നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്.. എണീറ്റു പോടീ..." നമ്മളും കലിപ്പോടെ തന്നെ പറഞ്ഞു..

"നിങ്ങള് എന്തിനാ റൂമിൽ കയറി ഫാൻ കംപ്ലയിന്റ് ആക്കിയത്.. അത് പോയി ശെരിയാക്കിതാ എങ്കിൽ ഞാൻ അവിടെ പോയി കിടക്കാം..." "അയ്യടാ... ശെരിയാക്കാൻ നിന്റെ തന്ത ആ ബേക്കറികാരനെ വിളിക്ക്... മരിയാതിക്കു എണീറ്റു പോവുന്നുണ്ടോ നീ..." "ദേ എന്റെ ഉപ്പാക്ക് പറഞ്ഞാൽ ഉണ്ടല്ലോ..." "എന്റെ റൂമിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പറയും നിനക്ക് കേൾക്കാൻ പറ്റില്ലെങ്കിൽ എണീറ്റു പൊയ്ക്കോ..."

"അങ്ങനെ ആണോ എങ്കിൽ ഇനി നിങ്ങൾ ആ ഫാൻ ശരിയാക്കി തരാം എന്ന് പറഞ്ഞാലും ഞാൻ ഇവിടെ തന്നെ കിടക്കും..." പെണ്ണ് ദേഷ്യത്തോടെ നമ്മളെ നോക്കി വലിയ ഡയലോഗ് അടിച്ച് വീണ്ടും ആ സോഫയിൽ കിടന്നു... " നിനക്ക് ഞാൻ കാണിച്ചു തരാടി എന്ന് പറഞ്ഞ് ഞാൻ ബെഡിൽ നിന്ന് എണീറ്റു ആ സോഫ പിടിച്ച് ഉയർത്തി ചെരിച്ചു പിടിച്ച് അപ്പോൾ തന്നെ ആ മാക്രി അതിന്റെ മേലെ നിന്ന് ഉരുണ്ട് താഴേക്ക് വീണു...

നിലത്ത് നിന്ന് നടുവിന് കൈ വെച്ച് കൊണ്ട് അവൾ എന്നെ തന്നെ തറപ്പിച്ചു നോക്കി.. "അപ്പറം പോയി കിടക്കെടി മാക്രി..." എന്ന് ഓളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് നമ്മള് ബെഡിൽ വന്ന് കിടന്നു... അപ്പോൾ തന്നെ ആ കുരിശ് ബെഡിന്റെ സൈഡിൽ വന്ന് കിടന്നു...

"ഡി പുല്ലേ നിന്നോട് പറഞ്ഞത് മനസ്സിലായില്ലേ ഹബീബ് റഹ്മാന്റെ ബെഡിൽ വന്ന് കിടക്കാൻ മാത്രം ആയോ നീ..." നമ്മള് ദേഷ്യത്തോടെ ഇത് പറഞ്ഞപ്പോൾ എന്റെ അടുത്ത് നിന്ന് പുതപ്പ് വലിച്ച് എടുത്ത് പുതച്ചു കിടന്നു.. "ഡീ... വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. പിന്നെ എനിക്കു തന്നെ എന്നെ പിടിച്ചാൽ കിട്ടില്ല.." "ആണോ നിങ്ങൾ അത്ര വലിയ സംഭവം ആണെങ്കിൽ ആ സോഫ ചെരിച്ചു ഇട്ടത് പോലെ ഈ ബെഡും ഇട് അപ്പൊ നമ്മള് ഇവിടെ നിന്ന് പോവാം..

നിങ്ങൾക്ക് അത്ര വല്യ പ്രശ്നം ആണെങ്കിൽ നിങ്ങള് പോയി ആ റൂമിൽ കിടന്നോ.." " എന്റെ വീട്ടിൽ ഞാൻ എവിടെ കിടക്കും എന്ന് നീ പറയണ്ട..." നമ്മള് അതും പറഞ്ഞ് ഒരു തലയണ എടുത്ത് ഓളെ മേത്തു എറിഞ്ഞു.." "ദേ മനുഷ്യ ഇനി എന്നെ ശല്യം ചെയ്‌താൽ ഞാൻ ഒച്ച വെക്കും എന്നിട്ട് എല്ലാരും വന്നാൽ നിങ്ങള് എന്നെ റേപ്പ് ചെയ്യാൻ നോക്കി എന്ന് ഞാൻ വിളിച്ചു പറയും..." ഓള് അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് നമ്മള് ഒന്ന് പതറി..

ഇനി ഈ മാക്രി എങ്ങാനും അങ്ങനെ ചെയ്യോ.. ഇതിന്റെ കാര്യം ആയോണ്ട് വിശ്വസിചൂടാ.. "എന്താ അതിന് ഇത്ര മാത്രം ആലോചിക്കാൻ.. ഇനി റേപ്പ് ചെയ്യാൻ വല്ല പ്ലാനും ചിന്തിക്കുവാണോ.." നമ്മള് ചിന്തിച്ചു നിന്നപ്പോൾ ആ തെണ്ടി ഈ ഡയലോഗും പറഞ്ഞു നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.. " "ഓ പിന്നെ റേപ്പ് ചെയ്യാൻ പറ്റിയ ഒരു സാധനം.. മരിയാതിക്ക് എണീറ്റു പൊടി പുല്ലേ..." എന്ന് പറഞ്ഞ് നമ്മള് ഓളെട്ത്തേക്ക് ചെന്നതും പെണ്ണ് ഉമ്മാ...

എന്ന് വിളിച്ചു കൂവി.. നമ്മള് പിന്നെ ഒന്നും നോക്കീല ഒറ്റ ഓട്ടം ആയിരുന്നു മറ്റേ റൂമിലേക്ക്..." അപ്പൊ ആണ് ACയുടെ റിമോട്ട് ഓർമ വന്നത് നമ്മള് ഒന്നും കൂടി റൂമിൽ ചെന്നു റിമോട്ട് എടുത്ത് റൂമിലെക്ക് തന്നെ പോയി.. ഓളെ നോക്കി ഒന്ന് പേടിപ്പിക്കാനും നമ്മള് മറന്നില്ല.. ഓള് തിരിച്ചു നമ്മളെ ആക്കിയ ഒരു ചിരിയും ചിരിച്ചു.. നമ്മള് റൂമിൽ കയറി ലോക്ക് ചെയ്തു.. ac ഇട്ട് ജനലും അടച്ചു ബെഡിൽ കിടന്നു.. "വെരി ബാഡ് അബി... വെരി ബാഡ്..

വീണ്ടും നീ അവളുടെ മുന്നിൽ തോറ്റു.. വാട്ട്‌ ഹാപ്പെൻഡ് അബി... ആരുടെ മുന്നിലും വാശി വിടാത്ത നിനക്ക് വെറും ഒരു പീറ പെണ്ണിന്റെ മുന്നിൽ എങ്ങനെ തോൽക്കാൻ പറ്റുന്നു.. വെരി ബാഡ്..." നമ്മള് നമ്മളെ തന്നെ കുറ്റ പെടുത്തി കിടന്നു.. ac ഇട്ടത് കൊണ്ട് കിടക്കാൻ സുഖം ആയിരുന്നു എങ്കിലും കൊതുകിന്റെ കടി കൊണ്ട് ഉറങ്ങാനെ പറ്റിയില്ല.. എങ്ങനെയെല്ലോ നേരം വെളുപ്പിച്ചു... പിറ്റേന്ന് രാവിലെ നമ്മള് എണീറ്റ് ഡോറിനു ഒരു മുട്ടൽ കൊടുത്തു അപ്പൊ ആ പണ്ടാരകാലി തുറന്നോ എന്ന് വിളിച്ചു പറഞ്ഞപ്പോൾ നമ്മള് ഡോർ തുറന്ന് എന്റെ റൂമിലേക്ക് കയറി ആ മാക്രി വേഗം ഓടി ബാത്റൂമിൽ കയറേണ്ട എന്ന് കരുതി റൂമിൽ എത്തിയ ഉടൻ നമ്മള് നേരെ ബാത്‌റൂമിലേക്ക് കയറി ****************

നമ്മള് വേഗം കയറും എന്ന് കരുതികൊണ്ട് ആണെന്ന് തോനുന്നു നമ്മളെ കെട്ടിയോൻ വേഗം വെപ്രാളം പിടിച്ച് ബാത്രൂമിൽ ഓടി കയറിയത്.. ശെരിക്കും ആ പോക്ക് കണ്ടപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്... നമ്മള് വേഗം നമ്മളെ റൂമിലേക്ക് പോയി നമ്മളെ ഫ്രഷ് ആവാനുള്ള ഡ്രെസ്സ് ഒക്കെ എടുത്ത് വന്നു.. നമ്മള് വെയിറ്റ് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് കുറെ സമയം എടുത്തു കാലമാടൻ കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങാൻ.. നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ടാണ് മൂപ്പര് ബാത്റൂമിൽ നിന്ന് ഇറങ്ങിയത്..

നമ്മളും വല്യ മൈന്റ് ആകാതെ ബാത്‌റൂമിലേക്ക് കയറി... നമ്മള് പാട്ടും പാടി കുളി തുടങ്ങി സോപ്പ് ഫുൾ തേച്ചു നിന്നപ്പോൾ ആണ് നമ്മളെ കണ്ണിൽ ആ ജീവി പെട്ടത്.. "പടച്ചോനെ കൂറ... ഒന്നിനെയും പേടി ഇല്ലാത്ത എനിക്ക് ഈ ജീവിയെ മാത്രം വലിയ പേടി ആണ്.. പടച്ചോനെ എന്ത് ചെയ്യും ദേഹത്തു ആണേൽ സോപ്പ് ഇട്ടും പോയി.. ഇനി കുളിക്കാൻ നിന്നാൽ ഇത് എങ്ങാനും ദേഹത്തേക്ക് പാറി വന്നാലോ.. നമ്മക്ക് ആകെ ടെൻഷൻ ആയി.. ഒരു കാര്യം ചെയ്യാം നൈറ്റ്‌ ഇട്ട ഡ്രെസ്സ് തന്നെ ഈ സോപ്പിന്റെ മേലെ തന്നെ ഇട്ട് പുറത്തേക്കു ഇറങ്ങാം..

ഇതിനെ ഓടിച്ചിട്ട് ബാക്കി കുളിക്കാം.. നമ്മള് അങ്ങനെ ഒരു തീരുമാനം എടുത്ത് മെല്ലെ ഡ്രെസ്സ് എടുത്ത് ഇട്ടു.. ശബ്ദം ഉണ്ടായാൽ പാറി വരുമോ എന്ന് പേടിച്ച് ആണ് നമ്മള് ഡ്രെസ്സ് ഇട്ടത്.. എങ്ങനെയല്ലോ ആ കാര്യം ചെയ്ത് തീർത്തു നമ്മള് മെല്ലെ ബാത്‌റൂമിന്റെ ഡോറിന്റെ ലോക്ക് തുറന്നു... അപ്പോഴേക്കും ആ കൂറ ഉണ്ടായ സ്ഥലത്തു നിന്ന് പാറി.. "ആാാാാാ......." അത് കണ്ടതും നമ്മള് കണ്ണും പൂട്ടി നില വിളിച്ചു.... " ****************

നമ്മള് കുളിച്ചു ഇറങ്ങിയപ്പോൾ ആണ് ഡോറിൽ ആരോ വന്ന് മുട്ടിയത് തുറന്ന് നോക്കിയപ്പോൾ ന്യൂസ്‌ പേപ്പറും ചായയുമായി ഷാഫിക്ക.. നമ്മളെ കയ്യിൽ അത് രണ്ടും തന്ന് ഷാഫിക്ക താഴേക്ക് പോയി ഞാൻ അത് രണ്ടും എടുത്ത് ബെഡിൽ വന്ന് ഇരുന്ന് ന്യൂസ്‌ പേപ്പർ വായിച്ചുകൊണ്ട് ചായ കുടിക്കുമ്പോൾ ആണ് ആ പഹയത്തി നിലവിളിക്കുന്നത് കേട്ടത്.. "പടച്ചോനെ ഇവൾക്ക് ഷോക്ക് വല്ലതും അടിച്ചോ.. " നമ്മള് എന്താ എന്ന് അറിയാൻ വേഗം ബാത്‌റൂമിന് ലക്ഷ്യം വെച്ച് ഓടി കതക് ആഞ്ഞു മുട്ടാൻ ശ്രമിച്ചപ്പോഴേക്കും ഡോർ തുറന്നു...

പ്രതീക്ഷിക്കാതെ തുറന്നത് കാരണം ഞാൻ മുന്നോട്ട് പോയി.. വീഴാതിരിക്കാൻ വേഗം ഒരു കാൽ ബാത്‌റൂമിൽ വെച്ചതും സൂ......... ന്ന് വഴുതി ഞാൻ മുന്നോട്ട് ഒരൊറ്റ പോക്ക് ആയിരുന്നു... മുന്നിൽ നിൽക്കുന്നു ആ മാക്രി.. നമ്മള് ഓളെ മേത്തു പോയി വീണു.. ദേ കിടക്കുന്നു രണ്ടും കൂടി നിലത്ത്... നമ്മള് ഓളെ മേത്തെക്ക് വീണപ്പോൾ പെണ്ണ് കണ്ണ് അടച്ചു വേഗം മുഖം ചെരിച്ചു പിടിച്ചു അത് കൊണ്ട് തന്നെ നമ്മളെ മുഖം നേരെ ഓളെ കഴുത്തിന്റെ അടുത്തേക്ക് ആണ് വന്ന് പതിഞ്ഞത്..

നമ്മളെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞതും പെട്ടന്ന് നമ്മള് ആകെ ഷോക്ക് അടിച്ച ഒരു അവസ്ഥയിൽ ആയിപോയി... നമ്മളെ പോലെ അവളും സ്റ്റക്ക് ആയി കിടക്കുകയായിരുന്നു.. പെട്ടന്ന് തന്നെ നമ്മള് ഞെട്ടലൊക്കെ മാറ്റി ഓളെ മുഖത്തെക്ക് ദേഷ്യത്തോടെ നോക്കിയപ്പോൾ പെണ്ണും നമ്മളെ തുറിച്ചു നോക്കുന്നുണ്ട്.. "എന്തോന്നാടി നോക്കി പേടിപ്പിക്കുന്നത്... എണീറ്റ് പൊടി..." നമ്മള് ഓളെ നോക്കി പറഞ്ഞതും പെണ്ണ് വീണ്ടും നമ്മളെ തുറിച്ചു നോക്കി..."

"എന്റെ മേത്തു കേറി കിടന്നിട്ട് എന്നോട് എണീക്കാൻ പറയുന്നോ.. ആദ്യം നിങ്ങൾ എണീറ്റ് പോ മനുഷ്യ.... " ഓള് അത് പറഞ്ഞത് കേട്ടപ്പോൾ നമ്മള് ഓളെ മേത്ത് നിന്ന് കൈ നിലത്ത് കുത്തി എഴുനേൽക്കാൻ നോക്കിയതും സോപ്പ് വെള്ളം ആയത് കൊണ്ട് വഴുതി വീണ്ടും അവളുടെ മേത്തു തന്നെ വീണു... "കാലമാട നിങ്ങളെന്താ ആനയെ ആണോ തിന്നുന്നത്.. എന്തൊരു മുടിഞ്ഞ ഭാരം ആണ്... ഞാൻ ഇപ്പോൾ സ്റ്റിക്കർ ആവും... എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിൽ പിടിച്ച് തള്ളിയപ്പോൾ കൂടെ നമ്മളും എഴുന്നേൽക്കാൻ ശ്രമിച്ചു...

നമ്മള് എണീറ്റ് ഓളെ ഒന്ന് നോക്കി.. "എന്തിനാടി കോപ്പേ നീ വിളിച്ചു കൂവിയത്..." "അത് ഒരു കൂറയെ കണ്ടിട്ടാ..." "കൂറയെ കണ്ടിട്ടോ... പോത്ത് പോലെ ഉള്ള നീ എന്തിനാ ചെറിയ കൂറയെ പേടിക്കുന്നത് പുല്ലേ..." "ചെറുതായാലും എനിക്ക് പേടിയാ..." "എന്നിട്ട് കൂറ എവിടെ..." "അതൊക്കെ അതിന്റെ പാട്ടിനു പോയി... " മുഖം കൊട്ടി കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ നമ്മള് ഓളെ നല്ലോണം നോക്കി പേടിപ്പിച്ചു..

"നോക്കി പേടിപ്പിക്കാതെ ഇറങ്ങി പോ മനുഷ്യാ.. എനിക്ക് കുളിക്കണം..." നമ്മളെ മുഖത്തു നോക്കി ചിരി അടക്കി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു... "നീ എന്തിനാ പുല്ലേ ചിരിക്കൂന്നേ.." "ഒന്നുമില്ല നിങ്ങളൊന്നു പോവുന്നുണ്ടോ.. അല്ലേൽ ഞാൻ ഇപ്പോൾ തന്നെ കുളിക്കാൻ തുടങ്ങും..." നാണവും മാനവും ഇല്ലാത്തോളാ... ചെയ്ത് കളയും... എന്ന് നമ്മക്ക് തോന്നിയത് കൊണ്ട് നമ്മള് ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.. നമ്മളെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് അവൾ ബാത്‌റൂമിന്റെ ഡോർ ക്ലോസ് ചെയ്ത് ലോക്ക് ചെയ്തു..

. "ഈ മാക്രി എന്താ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ഇളിക്കുന്നത് എന്ന് ചിന്തിച്ചു പിറകോട്ടു തിരിഞ്ഞു നോക്കിയതും നമ്മളെ മുന്നിലുള്ള ആളെ കണ്ടു നമ്മള് ഒന്ന് ഞെട്ടി... നമ്മളെ നോക്കി ഒരു വളിച്ച ചിരിയോടെ നിൽക്കുന്നു നമ്മളെ അനിയൻ കോന്തൻ ഷഹീ.. "നീ എന്താടാ ഇവിടെ..." നമ്മള് ചമ്മിയത് മുഖത്തു കാണിക്കാതെ ഓനോട്‌ ചോദിച്ചു.. "ഒന്നുമില്ല നമ്മള് ബാബിയുടെ നിലവിളി കേട്ടു വന്നതാ.. പക്ഷെ ഇപ്പോയല്ലേ കാര്യം പിടി കിട്ടിയത് കൊച്ചു കള്ളാ.. "

നമ്മളെ നോക്കി ഇളിച്ചു കൊണ്ട് അവൻ പറഞ്ഞു.. "എന്ത് പിടി കിട്ടീന്ന്... " നമ്മള് കലിപ്പോടെ ചോദിച്ചു.. "നമ്മളെ മുന്നിൽ കീരിയും പാമ്പും പോലെ റൂമിൽ എത്തിയാൽ ചക്കരയും ഈച്ചയും പോലെ അല്ലെ.. എന്നാലും ഇത്രയും സ്ഥലം ഉണ്ടായിട്ട് ആണോ ബാത്റൂമിൽ.. " കാലമാടൻ അതും പറഞ്ഞു ഒരേ ചിരി ചിരിച്ചു... "അയ്യേ നീ കരുതും പോലെ ഒന്നും അല്ല... " "കള്ളം പറയുന്നതിന് മുന്നേ മൂക്കിൽ ഉള്ള ആ സോപ്പിന്റെ പത തുടച്ചു കള.. "

അവൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ആകെ വല്ലാതെ ആയിപോയി.. ഓളെ പണ്ടാര കൂറ കൊണ്ട് മനുഷ്യൻ നാണം കേട്ടു... വെറുതെ അല്ല ആ മാക്രി എന്നെ നോക്കി ഇളിച്ചത് സോപ്പ് പത മുഖത്തു കണ്ടത് കൊണ്ടാവും.." "എന്താ ആലോചിക്കുന്നത്..നമ്മള് പോയി തരണോ..." "എടാ നീ വിചാരിച്ചപോലെ അല്ല കൂറയെ കണ്ട് അവൾ നില വിളിച്ചപ്പോൾ.. നമ്മള് എന്താന്ന് നോക്കാൻ.. " " അതിന് നിങ്ങളെന്തിനാ വെപ്രാളപ്പെടുന്നത് സ്വന്തം വൈഫ്‌ അല്ലെ..."

ചെക്കൻ വീണ്ടും നമ്മളെ നോക്കി ഇളിചോണ്ട് പറഞ്ഞു... "പോടാ വൈഫ്‌ അല്ല നിന്റെ അമ്മായിയമ്മ ആണ് മരിയാതിക്ക് പൊക്കോ അല്ലേൽ നീ എന്റെ കയ്യീന്ന് വാങ്ങിക്കും..." "നമ്മള് പൊയ്ക്കോളാമെ... " എന്ന് പറഞ്ഞ് പോവാൻ പോയപ്പോൾ നമ്മള് ഓനെ ഒന്ന് വിളിച്ചു.. ചെക്കൻ അവിടെ നിന്ന് നമ്മളെ തിരിഞ്ഞു നോക്കി.. "അതെ ഇതൊന്നും നീ ആരോടും പറയരുത്.. " നമ്മള് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു.. "എന്ത് പറയരുത് എന്ന്..." "ഇപ്പോൾ നീ കണ്ടത് ഒന്നും..."

"എന്ത് കണ്ടത്..." മനസ്സിലാവാത്ത പോലെ പറയുന്നത് കേട്ടപ്പോൾ നമ്മള് ഓനെ ഒന്ന് നോക്കി പേടിപ്പിച്ചു..." "ഓ... ഇത്... ആലോചിക്കാം.. ചിലപ്പോൾ നമ്മള് അറിയാതെ പറഞ്ഞ് പോവും നമ്മക്ക് അങ്ങനെയൊരു ശീലമുണ്ട്..." " നീ അല്ലെ.. ഫ്രണ്ട്‌സുമായി ടൂർ പോവണം എന്ന് പറഞ്ഞത് എത്രയാ ക്യാഷ് വേണ്ടത് എന്ന് വെച്ചാൽ ഓഫീസിൽ നിന്ന് ചെന്ന് വാങ്ങിക്കോ ഞാൻ വിളിച്ചു പറഞ്ഞേക്കാം..." നമ്മള് അത് പറഞ്ഞതും ചെക്കന്റെ മുഖം ഒരുമാതിരി ഭാവം ആയിരുന്നു..

സന്തോഷം അവൻ അടക്കി പിടിച്ചു നിൽക്കുകയായിരുന്നു.. "അല്ലേലും എനിക്കു അറിയാ ഇക്ക സ്നേഹം ഉള്ള ആളാണെന്ന് ഇനി നമ്മള് ആരോടും പറയില്ലാട്ടൊ..." അവൻ ചിരിച്ചോണ്ട് അത് പറഞ്ഞ് റൂമിൽ നിന്ന് പോയി.. അവൻ പോയതും നമ്മളെ കെട്ടിയോള് എന്ന് പറയുന്നവൾ നീരാട്ടും കഴിഞ്ഞ് ഇറങ്ങിവന്നു.. **************** നമ്മള് കുളി കഴിഞ്ഞ് വരുമ്പോൾ നമ്മളെ കെട്ടിയോൻ നമ്മളെ തന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. നമ്മള് മൈൻഡ് ആകാതെ പോവാൻ പോയപ്പോൾ ആണ്

"നിൽക്കെടി അവിടെ എന്ന് ഒരു അലർചർച്ച കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ ചുട്ടു കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നമ്മളെ കെട്ടിയോൻ... "എന്താ..." "എന്താ നിന്റെ ഉദ്ദേശം..." "നിങ്ങൾക്ക് വട്ടാണോ എപ്പോഴും എന്തിനാ നിങ്ങൾ എന്റെ ഉദ്ദേശം ചോദിക്കുന്നത്..." " വട്ട് നിന്റെ തന്തക്ക്...." "ദേ എന്റെ ഉപ്പയെ പറഞ്ഞാൽ ഉണ്ടല്ലോ..." " പറയും.... നിന്നെ കൊണ്ട് എന്റെ അനിയന്റെ മുന്നിൽ ഞാൻ നാണം കെട്ടു.. നിന്നോട് ആരാ കൂറയെ കണ്ട് നിലവിളിക്കാൻ പറഞ്ഞത്...

ഇനി കൂറ ഉണ്ടായിനോ എന്ന് പോലും എനിക്ക് ഇപ്പോൾ സംശയം ഉണ്ട് എന്നെ നാണം കെടുത്താൻ നീ മനപ്പൂർവം ചെയ്തത് ആവും..." "പിന്നേ... എനിക്ക് വേറെ പണി ഇല്ലാലോ.. അല്ലേലും നിങ്ങൾ എന്തിനാ എന്നോട് ചൂടാവുന്നത്... ഞാൻ കുളിക്കുന്നെടുത്ത് ചാടി കേറി വരാൻ നിങ്ങളോട് ആരാ പറഞ്ഞത്..." "ഷോക്ക് അടിച്ചു എന്ന് വിചാരിച്ചു ആണ് ഞാൻ വന്നത്..." "എനിക്ക് ഷോക്ക് അടിച്ചാൽ നിങ്ങൾക്ക് എന്താ.." "അയ്യടാ നിന്നോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല എന്റെ റൂമിൽ നിന്ന് ആയാൽ ഞാൻ അല്ലെ സമാധാനം പറയേണ്ടത് അത് കൊണ്ടാ..."

"എനിക്ക് എന്തായാലും നിങ്ങള് സമാധാനം പറയണ്ട പോരെ കൊരങ്ങാ..." "എന്താടി വിളിച്ചത്... കൊരങ്ങൻ നിന്റെ തന്ത ആ ബേക്കറിക്കാരൻ..." " ദേ നിങ്ങളോട് ഞാൻ കുറെ പറഞ്ഞു എന്റെ ഉപ്പയെ പറയരുത് എന്ന്..." "പറയും ഇനിയും പറയും നീ എന്താ ചെയ്യുക എന്ന് കാണണം അല്ലോ... കുരങ്ങൻ നിന്റെ തന്ത ബേക്കറിക്കാരൻ.." നമ്മളെ ഉപ്പാനെ വീണ്ടും വിളിച്ചപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല.. അടുത്ത് ടേബിളിൽ വെള്ളം ഒഴിച്ച് വെച്ച ഗ്ലാസ് കയ്യിൽ എടുത്ത് ആ കോന്തന്റെ മുഖത്തെക്ക് ഒഴിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story