❤ Fighting Love ❤: ഭാഗം 11

Fighting Love

രചന: Rizvana Richu

വെള്ളം ആ കൊന്തന്റെ മുഖത്തേക്ക് ഒഴിച്ചു..
നമ്മള് ഒഴിച്ച ശേഷം ചെക്കനെ നോക്കിയപ്പോൾ നമ്മക്ക്‌ തന്നെ പേടി ആയി.. കണ്ണ് രണ്ടും അടച്ചു പിടിച്ചു ദേഷ്യം കൊണ്ട്‌ മുഖമൊക്കെ വലിഞ്ഞു മുറുക്കി പല്ലൊക്കെ കടിച്ചു പിടിച്ചു നിൽക്കുന്നു.. പടച്ചോനെ ഒരു ആവേശത്തിൽ ഒഴിച്ചതാണ് ഇവൻ എന്നെ ഇപ്പൊൾ പഞ്ഞിക്കിടുമോ.. നമ്മള് അത്‌ ആലോചിച്ചു നിന്നപ്പോൾ ആ കൊന്തൻ പെട്ടന്ന് കണ്ണ് തുറന്നു.. പടച്ചോനെ ഈ നോട്ടത്തിൽ എന്തൊ പന്തികേട് ഉണ്ടല്ലൊ.. നമ്മള് അത്‌ പറഞ്ഞതും ചെക്കൻ അവിടെ ഉണ്ടായ ചായ കപ്പ് എടുത്ത് നമ്മളെ ലക്ഷ്യം വെച്ച് ചായ ഒഴിച്ചു.. അപകടം ആദ്യമേ മനസ്സിലാക്കിയത്‌ കൊണ്ട്‌ നമ്മള് വെഗം കുനിഞ്ഞു.. നമ്മള് വിജയ ഭാവത്തിൽ നമ്മളെ കെട്ടിയൊനെ നൊക്കി ചിരിച്ചപ്പോൾ അങ്ങെരെ അന്തം വിട്ട്‌ നമ്മളെ പുറകിൽ നോക്കി നിൽക്കുകയാണ്.. അങ്ങേരെ നൊട്ടം കണ്ട് നമ്മളും പിറകോട്ട് തിരിഞ്ഞു നൊക്കിയതും നമ്മള് വാ പൊളിച്ചു നിന്നു പൊയി.. ചായയിൽ കുളിച്ചു നിൽക്കുകയാണ് നമ്മളെ നഹല..  നമ്മക്ക് ആണേൽ അത് കണ്ടിട്ട് ചിരി വന്നിട്ട് സഹിക്കാൻ പറ്റുന്നില്ലായിരുന്നു എന്നാലും നമ്മള് ചിരി അടക്കി പിടിച്ചു നിന്നു... നമ്മളെ കെട്ടിയോൻ എന്ന് പറയുന്ന ആ കോന്തൻ ഒരു തോർത്ത്‌ എടുത്ത് മുഖം തോർത്തികൊണ്ട് നമ്മളെ ഒന്ന് തുറിച്ചു നോക്കി റൂമിൽ നിന്ന് പുറത്തേക്കു പോയി... നമ്മള് വേഗം നഹലയുടെ അടുത്തേക്ക് ചെന്നു...
"എന്തേലും പറ്റിയോ..." നമ്മള് ചിരി അടക്കി പിടിച്ചോണ്ട് ചോദിച്ചു..
"ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ.. ഭാഗ്യത്തിനു ചായ ചൂടില്ലായിരുന്നു അത് കൊണ്ട് മുഖത്തിന്റെ ഷേപ്പ് മാറിയില്ല...  എന്നാലും നിങ്ങൾ എന്താ ടോം ആൻഡ് ജെറി കളിക്കുവാണോ..."
"നിന്റെ ഇക്കാക് വട്ടാ...."
"നമ്മള് ആദ്യം വിചാരിച്ചത് ഇക്കാക്ക് മാത്രേ ഉള്ളൂ എന്നാ പക്ഷെ അത് നിങ്ങൾക്കും പകർന്നോ എന്ന് എനിക്ക് സംശയുണ്ട്.. എന്തായാലും ഈ റൂമിലേക്ക് കയറുന്നവർ ഒരു ഹെൽമെറ്റ്‌ വെക്കുക എന്ന് പുറത്ത് എഴുതി വെക്കുന്നത് നന്നായിരിക്കും... " പെണ്ണ് പറയുന്നത് കേട്ട് ഇത് വരെ പിടിച്ച് വെച്ച ചിരി ഒക്കെ പുറത്ത് വന്നു.. നമ്മള് ചിരിക്കുന്ന കണ്ടപ്പോൾ അവൾ നമ്മളെ നോക്കി പേടിപിച്ചു.. 
"കോളേജിൽ പോവാൻ റെഡി ആയത് ആയിരുന്നു ഇനി ഇപ്പോൾ വീണ്ടും ആവണം... എന്ന് പറഞ്ഞു അവൾ റൂമിന്ന് പോവാൻ പോയപ്പോൾ നമ്മള് ഓളെ വിളിച്ചു..
"അല്ല നീ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്...."
"ഓ വന്ന കാര്യം പറയാൻ മറന്നു.. ഉമ്മാമ ഇക്കാനെയും നിങ്ങളെയും വിളിച്ചു വരാൻ പറഞ്ഞു അതാ ഞാൻ വന്നെ.. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു...." എന്ന് പറഞ്ഞ് അവൾ റൂമിന് പോയി...
"പാവം പെണ്ണ്..." നമ്മള് മനസ്സിൽ ചിന്തിച്ചു താഴെ ഉമ്മാമയുടെ റൂം ലക്ഷ്യം വെച്ച് നടന്നു... 
നമ്മള് ഉമ്മാമന്റെ റൂമിൽ എത്തിയപ്പോൾ ദേ ഉമ്മാമയുടെ അടുത്ത് നിൽക്കുന്നു നമ്മളെ കെട്ടിയോൻ...  നമ്മള് വാതിലിന്റെ അടുത്ത് നിന്നപ്പോൾ ഉമ്മാമ നമ്മളെ അകത്തേക്ക് വിളിച്ചു.. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നമ്മള് അകത്തേക്ക് ചെന്നു.. ഇടകണ്ണ് ഇട്ട് നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പല്ല് കടിച്ച് പിടിക്കുകയാണ്.. നമ്മള് ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു നോട്ടം വീണ്ടും ഉമ്മാമയിലേക്ക് ആക്കി.. ഉമ്മാമ നമ്മളെ കളി കണ്ടു ചിരിക്കുന്നുണ്ട്.... 
"എന്താ ഉമ്മാമ പറയാൻ ഉള്ളത്... എനിക്ക് ഓഫീസിൽ പോവാൻ ഉള്ളത് ആണ്..." നമ്മളെ കെട്ടിയോൻ ആണ്...
"നീ അതിന് ഇന്ന് ഓഫീസിൽ പോവണ്ട..  ഇന്ന് മാത്രം അല്ല നാളെയും പോവുന്നില്ല... " ഉമ്മാമ പറഞ്ഞു..
"വൈ... എന്തിനാ ഞാൻ പോവാതെ നിൽക്കുന്നത്... എനിക്ക് ഓഫീസിൽ ഇന്ന് ഒരു മീറ്റിംഗ് ഉള്ളത് ആണ്..."
"നീ ഒന്ന് അടങ് ചെറുക്കാ... ഓഫീസിലെ കാര്യം ഷബി നോക്കികോളും ഞാൻ എല്ലാം പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്.. അവൻ നേരത്തെ തന്നെ ഓഫീസിൽ പോവുകയും ചെയ്തു.. "
"എന്തിന് വേണ്ടിയാ ഉമ്മാമ ഇങ്ങനെ ചെയ്തത്.. അത് പറ..."
"പറയാം... ഇന്ന് നീയും ഇവളും ഇവളുടെ വീട്ടിലേക്ക് പോവണം.. കല്യാണം കഴിഞ്ഞ് ഇത് വരെ പോയില്ലലോ... സച്ചുന്റെ ഉപ്പ വിളിച്ചിരുന്നു.. എല്ലാരേയും അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചു.. പക്ഷെ ഇപ്പോൾ നമ്മള് ഒന്നും വരുന്നില്ല.. നീയും ഇവളും പോയി രണ്ട് ദിവസം അവരുടെ കൂടെ താമസിച്ചു വാ.. നിങ്ങൾ ഇന്ന് വരും എന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.."
അത് കേട്ടപ്പോൾ നമ്മക്ക് ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു.. നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ആകെ ഷോക്ക് അടിച്ച പോലെ നിൽക്കുകയായിരുന്നു.. ശെരിക്കും അത് കണ്ടാൽ ആരും ഒന്ന് ചിരിച്ചു പോകും.. 
"വാട്ട്‌....." നമ്മള് ചിരിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ അലർച കേട്ടത്.. 
"എനിക്ക് പറ്റില്ല അവിടെ പോയി താമസിക്കാൻ.. ഉമ്മാമാക്ക് നിർബന്ധം ആണേൽ ഞാൻ ഒന്ന് പോയി വരാം പക്ഷെ അവിടെ താമസിക്കില്ല..."
"നീ എന്റെ കൊച്ചുമോൻ ആണേൽ അവിടെ പോവുകയും ചെയ്യും രണ്ട് ദിവസം താമസിക്കുകയും ചെയ്യും... നിന്റെ വാശിയൊക്കെ ഇവിടെ മതി.. ഒരു തെറ്റും ചെയ്യാത്ത അവരെ വിഷമിപ്പിക്കാൻ പറ്റില്ല.. നീ ഞാൻ പറഞ്ഞത് കേട്ടെ പറ്റു..."
"വേറെ എന്ത് വേണേലും പറഞ്ഞോ പക്ഷെ ഇത് എനിക്ക് പറ്റില്ല..."
"ആണോ എങ്കിൽ ഈ ഉമ്മാമ വേഗം അങ്ങ് മരിച്ചു പോവാൻ മോൻ പ്രാർത്ഥിക്ക്.. ജീവനോടെ ഉള്ളപ്പോൾ നിന്റെ തോന്നിവാസം ഇവിടെ നടക്കില്ല... എന്താന്ന് വെച്ചാൽ നീ ചെയ്യു പക്ഷെ എന്റെ വാക്കിനു വില ഇല്ലാത്ത വീട്ടിൽ പിന്നെ ഞാൻ താമസിക്കില്ല..." 
" മതി ഇനി ഒന്നും പറയണ്ട.. ഞാൻ കാരണം ആരും ഇവിടെ നിന്ന് പോവണ്ട.. ഏത് നരകത്തിലേക്ക് ആണേലും ഞാൻ പൊയ്ക്കോളാം... " എന്ന് പറഞ്ഞു നമ്മളെ കെട്ടിയോൻ അവിടെ നിന്ന് ഇറങ്ങി പോയി...
"പടച്ചോനെ ഈ ഉമ്മാമ ഒരു സംഭവം ആണല്ലോ..." നമ്മള് അതും ചിന്തിച്ചു ഉമ്മാമയെ നോക്കിയപ്പോൾ എന്താ എന്നുള്ള ഭാവത്തിൽ എന്നെ തിരിച്ചും നോക്കി... 
"താങ്ക് യു സൊ മച്ച്...  ഉമ്മാമ..." നമ്മള് ഉമ്മാമയെ കെട്ടി പിടിച്ചു ഒരു കിസ്സ് കൊടുത്ത് കൊണ്ട് പറഞ്ഞു.. 
"മോൾ പോയി ഡ്രെസ്സ് ഒക്കെ എടുത്ത് വെക്ക്.." ഉമ്മാമ ചിരിച്ചു കൊണ്ട് അത് പറയേണ്ട താമസം ഉമ്മാമക്ക് ഒരു കിസ്സ് കൂടി കൊടുത്ത് നമ്മള് നമ്മളെ റൂം ലക്ഷ്യം വെച്ച് ഓടി...

****************

"പടച്ചോനെ പെട്ടു പോയല്ലോ.. ആ
 മാക്രിയുടെ കൂടെ അവളുടെ വീട്ടിൽ ഞാൻ രണ്ട് ദിവസം താമസിക്കാനോ.. അവൾ എനിക്ക് ഇട്ട് പണി തരും എന്നതിന് ഒരു സംശയവുമില്ല...  ആ പണ്ടാരത്തെ കെട്ടിഎടുത്തത് മുതൽ എന്റെ താളമൊക്കെ തെറ്റുകയാണ്.. പിടിച്ചു നിന്നെ പറ്റു.. ഉമ്മാമയെ അനുസരിക്കാതെ നിൽക്കാൻ പറ്റില്ല.. ഉമ്മാമ അറിയാതെ മുങ്ങാൻ ഉള്ള വഴി നോക്കിയേ പറ്റു...  പോവേണ്ട കാര്യം ഓർക്കുമ്പോൾ തന്നെ പിരാന്ത് പിടിക്കുകയാണ്.." നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് സന്തോഷത്തോടെ തുള്ളിചാടി കൊണ്ട് ആ മാക്രി റൂമിലേക്ക് കയറി വന്നത്... 
"ഡീ നിനക്ക് പറഞ്ഞുടെ ഉമ്മാമയോട് വീട്ടിൽ നീ മാത്രം പോയിക്കോളാന്ന്..."
"അയ്യടാ..നിങ്ങള് എന്റെ കൂടെ തന്നെ വേണം എന്ന് ആഗ്രഹം ഉണ്ടായിട്ട് ഒന്നും അല്ല...  നിങ്ങൾ വന്നില്ലേൽ എന്റെ ഉപ്പക്കും ഉമ്മക്കും സങ്കടം ആവും..നിങ്ങളും ഞാനും സന്തോഷമായി ജീവിക്കുകയാണ് എന്നാ ആ പാവങ്ങളുടെ വിചാരം അത് കൊണ്ട് നിങ്ങൾ വന്നെ പറ്റു..."
"ഓഹ് അപ്പൊ അങ്ങനെയാണ് കാര്യം.. അവരുടെ മുന്നിൽ മോശമായി ഇവളോട് പെരുമാറിയാൽ ഇവൾ തന്നെ എന്നെ കൂട്ടി പെട്ടന്ന് ഇങ്ങോട്ട് വന്നോളും..." 
"എന്താ ആലോചിക്കുന്നത്..." നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആ മാക്രി നമ്മളോട് ചോദിച്ചു... 
"ഹേയ് ഒന്നും ഇല്ലാ... "
"എനിക്ക് അറിയാം.. എന്നോട് മോശമായി അവിടെ നിന്ന് പെരുമാറിയാൽ പെട്ടന്ന് ഞാൻ ഇങ്ങോട്ട് തന്നെ വരും അത് കൊണ്ട് അങ്ങനെ ചെയ്യാം എന്നല്ലേ ചിന്തിച്ചത്... പൊന്ന് മോനെ ഇത് സച്ചു ആണ് നിങ്ങൾ മനസ്സിൽ കാണുന്നത് ഞാൻ മാനത്തു കാണും... അങ്ങനെ എങ്ങാനും നിങ്ങൾ ചെയ്താൽ...  നിങ്ങൾ ചെയ്തതിന്റെ ഇരട്ടി ആക്കി ഞാൻ ഉമ്മാമയോട് പറഞ്ഞു കൊടുക്കും.. " അവൾ ഒരു പുച്ഛ ചിരിയോടെ നമ്മളെ നോക്കി പറഞ്ഞു...
"പടച്ചോനെ ഇവൾ മൈൻഡ് റീഡിങ് പഠിച്ചിട്ടുണ്ടോ..." അവൾ നമ്മളെ മനസ്സിൽ ഉള്ളത്  പറഞ്ഞപ്പോൾ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി പക്ഷെ അത് മുഖത്ത് കാണിച്ചില്ലാട്ടോ...
"ഇവളോട് ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ലാ.. അടവ് മാറ്റി പിടിക്കണം... 
"ഞാൻ അങ്ങനെയൊന്നും ചിന്തിചില്ല പക്ഷെ എനിക്ക് നാളെ ഓഫീസിൽ പോയെ പറ്റു.. ഇന്ന്  നിന്റെ കൂടെ വരാം അവിടെ താമസിക്കാം പക്ഷെ നാളെ രാവിലെ ഞാൻ അവിടെ നിന്ന് ഓഫീസിൽ പോവും.. ഈവിനിംഗ് എന്നിട്ട് ഞാൻ അവിടെ വരാം എന്നിട്ട് നാളെ തന്നെ തിരിച്ചു ഇങ്ങോട്ട് വരാം... ഉമ്മാമയോട് എന്തേലും കള്ളം ഞാൻ  പറഞ്ഞോളാം പക്ഷെ നീയും എന്നെ സപ്പോർട്ട് ചെയ്തു പറയണം.. പ്ലീസ്..." നമ്മള് നല്ലോണം വിനയം അഭിനയിച്ചു കൊണ്ട് പറഞ്ഞു... നമ്മളത് പറഞ്ഞപ്പോൾ പെണ്ണ് എന്തോ ആലോചിച്ചു നിൽക്കുകയാണ്...
"പടച്ചോനെ പ്ലാൻ ഏറ്റു കാണുമോ.." നമ്മള് അത് ചിന്തിച്ചപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു...
"നിങ്ങളെ അഭിനയം കണ്ടു വിശ്വസിച്ചിട്ടൊന്നും ഇല്ലാ..  എന്നാലും നിങ്ങൾ ഇപ്പോൾ പറഞ്ഞത് ഞാൻ അനുസരിക്കാം... പക്ഷെ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട് അത് നിങ്ങളും അംഗീകരിക്കണം എങ്കിൽ ഞാൻ നിങ്ങളെ കൂടെ നിൽക്കാം.. 
അവൾ അത് പറഞ്ഞപ്പോൾ എന്താ എന്നുള്ള ഭാവത്തിൽ ഓളെ ഒന്ന് നോക്കി... 
"എന്താ പറഞ്ഞോളൂ... "
"എന്റെ വീട്ടിൽ എത്തിയത് മുതൽ തിരിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ എന്നെ ഒരുപാട് സ്നേഹിക്കുന്ന കെട്ടിയോൻ ആയി ഒന്ന് അഭിനയിക്കണം..." 
"പൊടി പുല്ലേ അഭിനയത്തിൽ ആണേൽ പോലും ഒരു പെണ്ണിനെയും അബി സ്നേഹിക്കില്ല...  "
"ആണോ എങ്കിൽ ഉമ്മാമ പറഞ്ഞപോലെ രണ്ട് ദിവസം ഫുൾ നമ്മൾ അവിടെ താമസിക്കും.. പിന്നെ എന്നോട് സ്നേഹം അഭിനയിചില്ലേലും ദേഷ്യം നിങ്ങൾക്ക് കാണിക്കാൻ പറ്റില്ല.. ഞാൻ ഉമ്മാമയോട് പറഞ്ഞു കൊടുക്കും.. വേണേൽ എന്റെ വീട്ടുകാരെ കൊണ്ടും പറയിപ്പിക്കും.. എന്ത് വേണമെന്ന് നിങ്ങൾ ആലോചിക്ക്.. ഞാൻ പറഞ്ഞത് പോലെ കേട്ടാൽ നിങ്ങളെ ഉമ്മാമയും ഹാപ്പി എന്റെ വീട്ടുകാരും ഹാപ്പി.. അല്ലേൽ ആരും ഹാപ്പി ആവില്ല...  " 
ആലോചിച്ചപ്പോൾ അതാണ് എനിക്കും നല്ലത് എന്ന് തോന്നി..
"നിന്റെ ഭീഷണി കെട്ടു പേടിച്ചിട്ടൊന്നും അല്ല..  ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ഉമ്മാമയുടെ സന്തോഷത്തിനു വേണ്ടി നിന്റെ ഡിമാൻഡ് ഞാൻ അംഗീകരിക്കുന്നു... " നമ്മള് ഇത്തിരി കലിപ്പോടെ തന്നെ പറഞ്ഞു...  
"എന്നാ വേഗം റെഡി ആയിക്കോ.. ഞാൻ ഡ്രെസ്സ് പാക്ക് ചെയ്തോളാം..." എന്ന് പറഞ്ഞ് അവൾ അവളുടെ പണി തുടങ്ങി..  നമ്മള് വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് താഴേക്ക് പോയി... 

*****************

ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്ത്... എന്ത് ഡ്രെസ്സ് ആണ് ഇപ്പോൾ ഇടുക എന്ന് ഷെൽഫ് തുറന്ന് വെച്ച് ആലോചിച്ചു നിൽക്കുമ്പോൾ ആണ് പിറകിൽ നിന്ന് നമ്മളെ ആരോ മോളെ എന്ന് വിളിച്ചത്..  തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു.. സ്നേഹ പുഞ്ചിരിയോടെ നമ്മളെ അമ്മായിയമ്മ...  
ഉമ്മ നമ്മളെ അടുത്തേക്ക് വന്നു... ഉമ്മാന്റെ കയ്യിൽ എന്തോ ഒരു കവറും ഉണ്ട്..
"ഇതാ മോളെ ഇത് ഇട്ട് കൊണ്ട് മോൾ വീട്ടിലേക്കു പോവണം.. 
"എന്താ ഉമ്മ ഇത്..." 
"ഇത് ഇങ്ങനെ ഒരു ചടങ്ങ് വരുമ്പോൾ സൈബക്ക് കൊടുക്കാൻ വേണ്ടി ഞാൻ വാങ്ങിയതാ പക്ഷെ മോൾക്കാണ് ഇടാൻ ഉള്ള ഭാഗ്യം..." കയ്യിൽ ഉണ്ടായ കവർ എന്റെ കയ്യിൽ വെച്ച് തന്നു കൊണ്ട് ഉമ്മ പറഞ്ഞു..
ഞാൻ അത് വാങ്ങി തുറന്നു നോക്കിയപ്പോൾ നല്ല ഭംഗിയുള്ള സാരി... നല്ല മെറൂൺ കളർ..  സിംപിൾ ആണെങ്കിലും ആരായാലും ഒന്ന് കണ്ണ് വെക്കും ആ സാരിയിൽ..  ഏറ്റവും അത്ഭുതം എന്താ എന്ന് വെച്ചാൽ എന്റെ ഇഷ്ട കളർ കൂടി ആണ് അത്... കൂടെ തന്നെ വേറെ ഒരു ജ്വാല്ലറി  ബോക്സ്‌ കൂടി ഉണ്ട്...  അത് കയ്യിൽ എടുത്ത് ഞാൻ ഉമ്മാനെ ഒന്ന് നോക്കി.. ഉമ്മ നല്ല പുഞ്ചിരി പാസ്‌ ആക്കുന്നുണ്ട്.. നമ്മള് വീണ്ടും നോട്ടം ആ ബോക്സിലേക്ക് മാറ്റി.. woww..അത് തുറന്നതും അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ഭംഗിയുള്ള മാല...  കൂടെ മാച്ച് കമ്മൽ..  പിന്നെ വളകൾ...  ഞാൻ വീണ്ടും ഉമ്മയെ നോക്കി..
"എല്ലാം നീ അണിയണം... "
"താങ്ക്സ് ഉമ്മാ..."
"നീ എന്റെ മോൾ അല്ലെ... നിനക്ക് ഇതൊക്കെ തരുന്നത് ഉമ്മാക്ക് സന്തോഷം ആണ്... " എന്ന് പറഞ്ഞു ഉമ്മ നമ്മളെ കെട്ടിപിടിച്ചപ്പോൾ അറിയാതെ നമ്മളെ കണ്ണുകൾ നിറഞ്ഞു പോയി.. നമ്മള് ഉമ്മാ കാണാതെ അത് തുടച്ചു മാറ്റി...
"വേഗം റെഡി ആയിക്കോ... അവന്റെ സ്വഭാവം അറിയാലോ ദേഷ്യം വന്നാൽ പിന്നെ വാൾ എടുത്തോണ്ട് വരും..." ഉമ്മ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ നമ്മക്കും ചിരി വന്നു..
"ഉമ്മാ അതിന് എനിക്ക് സാരി ഉടുക്കാൻ അറിയില്ല...  "
"അതിനെന്താ ഞാൻ ഉടുത്തു തരാം.." 
പിന്നെ വേഗം ഉമ്മാ നമ്മളെ സാരി ഉടുപ്പിച്ചു തന്നു.. നമ്മള് വേഗം മാലയും കമ്മലും വളയും ഒക്കെ ഇട്ട് പെട്ടന്ന് തന്നെ റെഡി ആയി... റെഡി ആയി കഴിഞ്ഞപ്പോൾ ഉമ്മ നമ്മളെ തന്നെ നോക്കി നിൽക്കുന്നു.  
"എന്താ ഉമ്മാ ഇങ്ങനെ നോക്കുന്നെ..."
"ശെരിക്കും സുന്ദരി ആയിട്ടുണ്ട്.. നിനക്ക് ചേരും എന്ന് ഉറപ്പായിരുന്നു പക്ഷെ ഇത്ര നന്നായി ചേരുന്നു ഞാൻ പോലും പ്രതീക്ഷിചില്ല...  "
അത് കേട്ടപ്പോൾ ശെരിക്കും ഒന്ന് സുഗിച്ചു... നമ്മള് ഉമ്മനോടും കെട്ടി പിടിച്ചു താങ്ക്സ് പറഞ്ഞ് ബാഗും എടുത്ത് ഇറങ്ങി... താഴെ ഹാളിൽ എത്തിയപ്പോൾ സനയും നഹലയും ടീവി കാണുന്നു... 
"Wow... സൂപ്പർ സച്ചു... സാരി അടിപൊളി..." നഹല ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഓ അപ്പൊ സാരി മാത്രേ അടിപൊളി ഉള്ളൂ..." നമ്മള് ഒരു പിരികം പൊക്കി കൊണ്ട് ചോദിച്ചു..."
"നിങ്ങള് അല്ലേലും സൂപ്പർ അല്ലെ..."
"ഹ്മ്മ്മ് ഹ്മ്മ്... ആയിക്കോട്ടെ..." നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു... 
"നീ ഇന്ന് കോളേജിൽ പോയില്ലേ.."
" ഇല്ലാ.. രണ്ടാമത് കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും.. ഷഹീക്കയും സഹലയും പോയി.. പിന്നെ പോവണ്ട എന്ന് വെച്ചു... അവൾ അത് പറഞ്ഞപ്പോൾ രാവിലത്തെ അവളെ കോലം ഓർത്ത് നമ്മള് ചിരിച്ചു.. 
"ആഹാ... പോവാൻ റെഡി ആയോ..." അവിടെക്ക് നമ്മളെ പൊന്ന് ഉമ്മാമ കൂടി എത്തി..
"ആ ഉമ്മാമ റെഡി ആയി... " അപ്പൊ ആണ് പുറത്ത് നിന്ന് ഒരേ കാർ ഹോൺ കേട്ടത്.. 
"വേഗം പൊക്കോ നേരത്തെ ആയി അവൻ അതിനകത്തു കയറി ഇരിക്കുന്ന് " ഉമ്മാമ ചിരിച്ചോണ്ട് പറഞ്ഞു...
"എന്നാ ഞാൻ പോയി വരാം എന്ന് പറഞ്ഞു എല്ലാരെയും നോക്കിയപ്പോൾ ദേ രണ്ടു കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നു.. വേറെ ആരും അല്ല നമ്മളെ സന തന്നെ...
"പടച്ചോനെ ഇതിന്റെ ദേഷ്യം ഇനിയും മാറീലെ.. ഒരു തമാശ പറഞ്ഞതിന് ഇത്ര ദേഷ്യമോ.. ഇനി വേറെ വല്ല കാരണവും ആയിരിക്കുമോ.. " നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് ആ കോന്തൻ വീണ്ടും ഹോൺ അടിച്ചത്.. എന്തായാലും പിണക്കം ഒക്കെ ഇനി വന്നിട്ട് മാറ്റാം എന്ന് കരുതി നമ്മള് എല്ലാരോടും യാത്ര ചോദിച്ചു പുറത്തേക്കു ഇറങ്ങി... നമ്മളെ കെട്ടിയോൻ ക്ഷമനശിച്ചു കാറിൽ കലിപ്പ് കേറി ഇരിക്കുകയാണ്... നമ്മളെ കണ്ടപ്പോൾ തന്നെ ചെക്കൻ നോക്കി പേടിപ്പിക്കാൻ തുടങ്ങി...
"നിനക്കൊക്കെ ഒരുങ്ങി വരാൻ എന്താ രണ്ട് മണിക്കൂറോ... നിന്റെ സമയം വരെ വെയിറ്റ് ചെയ്ത് നിൽക്കാൻ ഞാൻ നിന്റെ ജോലിക്കാരൻ ഒന്നും അല്ല... " നമ്മള് കാറിൽ കയറി ഇരുന്നപ്പോൾ തന്നെ ചെക്കൻ ദേഷ്യത്തോടെ പറഞ്ഞു... 
"പിന്നെ എന്തിനാ കാത്തു നിന്നത് പൊയ്ക്കൂടായിരുന്നോ... "  നമ്മള് പുച്ഛിച്ചു കൊണ്ട് പറഞ്ഞു...
"അത്..... അത്.... അത് പിന്നെ.... നിന്നെ കെട്ടിഎടുക്കാതെ നിന്റെ വീട്ടിലേക്കു പോവാൻ പറ്റില്ലാല്ലോ.." നമ്മളെ ചോദ്യത്തിനു മുന്നിൽ ഒന്ന് പതറി എങ്കിലും ചെക്കൻ പറഞ്ഞു ഒപ്പിച്ചു.. 
"ആണോ എങ്കിൽ കൂടുതൽ ഡയലോഗ് അടിക്കാതെ വണ്ടി എടുക്ക്.." നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ കലിപ്പ് കേറി നമ്മളെ നോക്കി പല്ല് കടിച്ച് പിടിച്ചു... 
"ദേഷ്യപ്പെട്ടിട്ടൊന്നും കാര്യം ഇല്ലാ മോനെ.. ഇത് വേറെ ജന്മം ആണ്... പോവാൻ പോവുന്നത് ഈ സച്ചുന്റെ വീട്ടിലേക്കു ആണ്.. സച്ചുനെ നീ മനസ്സിലാക്കാൻ പോവുന്നെ ഉള്ളൂ..." നമ്മള് ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് നമ്മളെ കെട്ടിയോനെ നോക്കി ഇളിച്ചു കാണിച്ചു..."

*****************

" ജയിച്ചു എന്ന് നീ കരുതി ഇപ്പോൾ ചിരിചോ.. പക്ഷെ ഈ അബി ആരാണെന്നു നീ ശെരിക്കും മനസ്സിലാക്കാൻ പോവുന്നെ ഉള്ളൂ. അപ്പോൾ നീ കരഞ്ഞു കൊണ്ട് രക്ഷപ്പെട്ടു ഓടും... " നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന ഓളെ നോക്കി നമ്മള് മനസ്സിൽ പറഞ്ഞു കൊണ്ട് കാർ മുന്നോട്ട് എടുത്തു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story