❤ Fighting Love ❤: ഭാഗം 14

Fighting Love

രചന: Rizvana Richu

ഇങ്ങേർക്ക് ഇത് എന്തു പറ്റി... എന്തിനാ ഇത്ര ദേഷ്യപ്പെട്ടു ഇരിക്കുന്നത്... ആരായിരിക്കും ഫോൺ വിളിച്ചത്... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് ചെക്കൻ റോക്കറ്റ് വിട്ടപോലെ കലിപ്പിൽ എണീറ്റു ഫോണും എടുത്തു പുറത്തേക്കു പോയത്......

കാര്യമായ എന്തോ പ്രോബ്ലം ആണെന്ന് ആ പോക്ക് കണ്ടപ്പോൾ നമ്മക്ക് മനസ്സിലായി...എന്തേലും ആവട്ട് അല്ലേലും ആ കോന്തന്റെ കാര്യം ഓർത്ത് നമ്മള് എന്തിനാ തല പുകക്കുന്നത്... നമ്മളത് വിട്ടു കളഞ്ഞു... 

മരുമോൻ ആദ്യമായി വന്നത് കൊണ്ട് ഉച്ചക്ക് ഉള്ള ഫുഡ്‌ ഒക്കെ അടിപൊളി ആയിരുന്നു... പക്ഷെ നമ്മളെ കെട്ടിയോൻ വളരെ കഷ്ടപ്പെട്ടു ആണ് അത് കഴിച്ചത്... നമ്മള് കൂടി ഒന്നിച്ചു ചേർന്ന് ഉണ്ടാക്കിയത് മൂപ്പർക്ക് കഴിക്കാൻ തീരെ ഇഷ്ടം ഉണ്ടായിരുന്നില്ല.. പിന്നെ ഗതികേട് കൊണ്ട് കഴിച്ചു... എന്നാലും ഓനെ ഇങ്ങനെ ചെയ്യുമ്പോൾ നമ്മക്ക് പ്രതേകം സുഖം തോന്നി.... 

****************

ഇത് എന്തൊരു ബോർ ആണ് പടച്ചോനെ... എന്ത് ചെയ്യാൻ ആണ് രാവിലെ വരെ സഹിക്കുക തന്നെ... പ്രശ്നം ഒന്നും ഉണ്ടാക്കില്ല എന്ന് ആ മാക്രിക്ക് വാക്കും കൊടുത്ത് പോയി.. അല്ലേൽ അവളെ ഈ പ്രകടനത്തിനു അടിച്ച് പല്ല് തെറിപ്പിചേനെ...  നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് ആ മാക്രി റൂമിലേക്ക് വന്നത്... 

"അതെ... ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്...."

"എനിക്ക് വേണ്ട....." നമ്മള് ഓളെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു... 
അപ്പോൾ തന്നെ അവൾ ഡോർ ലോക്ക് ചെയ്തു എന്റെ അടുത്തേക്ക് വന്നു.. ബട്ട്‌ ഞാൻ മൈൻഡ് ചെയ്തില്ല...

"മരിയാതിക്കു എണീറ്റ് വന്നോ.. ഉമ്മ കഷ്ടപെട്ടു ഒക്കെ ഉണ്ടാക്കിയത് നിങ്ങൾക്ക് കഴിക്കാനാ... അത് നിങ്ങൾ കഴിച്ചേ പറ്റു...."

"നീ ആരാടി എന്നോട് കല്പിക്കാൻ... എനിക്ക് വേണ്ട... നീ അല്ലെ ആർത്തി പണ്ടാരം ഒക്കെ വലിച്ചു വാരി കഴിക്ക്..." 

"നിങ്ങൾ അത് വന്നു കഴിച്ചേ പറ്റു.... നിങ്ങളെ പോലെ ഭക്ഷണത്തിനു വില ഇല്ലാത്ത ആൾക്കാർ അല്ല ഇവിടെ... നിങ്ങൾ ഇടയ്ക്കിടെ പറയുന്ന ആ ബേക്കറിക്കാരൻ കഷ്ടപ്പെട്ടു ഉണ്ടാക്കുന്നത്.. അത് പായാക്കി കളയാൻ ഈ സച്ചു സമ്മതിക്കില്ല..." 

"അതിന് നിന്റെ സമ്മതം ആർക്ക് വേണം... എനിക്ക് വേണ്ട... ഞാൻ പറഞ്ഞില്ലല്ലോ ഇതൊക്കെ ഉണ്ടാക്കി വെക്കാൻ..."

"അതിന് ഇവിടെ നിങ്ങളെ പോലെ പിശുക്കന്മാർ ഇല്ലാ... വീട്ടിൽ വരുന്നത് ഏത് തെണ്ടി ആണേലും സൽക്കാരിച്ചു വിടുന്നത് ആണ് നമ്മക്ക് ഇഷ്ടം... "

"തെണ്ടി നിന്റെ മറ്റവൻ ആടി... ഞാൻ കഴിക്കില്ല നീ വേണേൽ പോയി കേസ് കൊടുക്ക്... " എന്ന് പറഞ്ഞു നമ്മള് തലയണ നേരെയാക്കി വെച്ച് ബെഡിൽ കിടന്നു... "

"അപ്പൊ നിങ്ങൾക്ക് വരാൻ ഉദ്ദേശം ഇല്ലാ അല്ലെ... ശെരി..." എന്ന് പറഞ്ഞു അവൾ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡെയിൽ ചെയ്തു ചെവിയിൽ വെച്ചു..."

"ഹെലോ.... സച്ചു ആണ്... നഹലയാണോ... ആ സുഖം... ഒന്ന് ഉമ്മാമക്ക് ഫോൺ കൊടുക്കുമോ..." 

"നിന്റെ അടവ് ഒന്നും എന്നോട് വേണ്ട മോളെ അഭിനയിക്കാൻ നീ മിടുക്കി ആണെന്ന് എനിക്ക് അറിയാം അത് കൊണ്ട് വിളിക്കുന്ന പോലെ അഭിനയിച്ചു എന്നെ പറ്റിക്കാൻ നോക്കണ്ടാ... " നമ്മള് ഓളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ചിന്തിച്ചതും ആ മാക്രി ഫോൺ സ്പീക്കറിൽ ഇട്ടു.. 

"ഹെലോ മോളെ....." ഉമ്മാമന്റെ ശബ്ദം നമ്മള് കേട്ടതും നമ്മള് ആകെ ഞെട്ടി പോയി...

"ഹെലോ ഉമ്മാമ സുഖമല്ലേ.... "
"ആ മോളെ എന്തൊക്കെ ഉണ്ട് അവിടത്തെ വിശേഷം..."
"നല്ല വിശേഷം.. എല്ലാരും സുഖമായി ഇരിക്കുന്നു..."
"അബി അവിടെ തന്നെ ഇല്ലേ... ഭക്ഷണം ഒക്കെ കഴിച്ചോ..." 
"ആ ഇവിടെ തന്നെ ഉണ്ട്... ഭക്ഷണം കഴിക്കാൻ പോവുന്നെ ഉള്ളൂ... പിന്നെ ഉമ്മാമ അബിക്ക് നാളെ രാവിലെ...." എന്ന് അവൾ പറയാൻ തുടങ്ങിയതും നമ്മള് ഓടി ചെന്ന് അവളുടെ വായ പൊത്തി പിടിച്ചു... 
എന്നിട്ട് വേഗം ഫോൺ അവളുടെ കയ്യിൽ നിന്ന് വാങി കട്ട്‌ ചെയ്തു....

"ആാാാാ....." അപ്പോഴേക്കും ആ മാക്രി പൊത്തിപിടിച്ച നമ്മളെ കയ്യിൽ കടിച്ചു... കൈ വേദനിച്ചു കൈ കുടഞ്ഞു കൊണ്ട് നമ്മള് ഓളെ നോക്കിയപ്പോൾ ഓള് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... " 

"നീ എന്താടി പട്ടീടെ ജന്മം ആണോ എന്താ വേദന..."
"എന്റെ വായ പൊത്തിപിടിക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്.. നിങ്ങളോട് ആരാ ഫോൺ കട്ട്‌ ചെയ്യാൻ പറഞ്ഞത് എന്റെ ഫോൺ ഇങ്ങു താ.. എനിക്ക് ഉമ്മാമയോട് സംസാരിക്കണം.. " ആ മാക്രി അത് പറഞ്ഞതും അവളുടെ ഫോൺ റിങ്ങ് ചെയ്തു... സ്‌ക്രീനിൽ നോക്കിയപ്പോൾ എന്റെ വീട്ടിലെ നമ്പർ..

"എന്റെ ഫോൺ ഇങ്ങുതാ... ഉമ്മാമ ആയിരിക്കും... "
"ഉമ്മാമ തന്നെയാ പക്ഷെ ഫോൺ തരില്ല... "
"മരിയാതിക്കു ഫോൺ തന്നോ എന്ന് പറഞ്ഞ് ആ മാക്രി നമ്മളെ നേർക്ക് വന്നപ്പോൾ നമ്മള് കൈ ഉയർത്തി പിടിച്ചു... 

"തരില്ലടി മാക്രി..." 
എന്റെ കയ്യിന്നു അത് തട്ടിഎടുക്കാൻ പെണ്ണ് പല പണിയും നോക്കി... 

*****************

മോളെ സച്ചു ശക്തി ഉപയോഗിച്ച് നിനക്ക് ഫോൺ കിട്ടില്ല... നീ ബുദ്ധി ഉപയോഗിക്ക്...  നമ്മള് നമ്മളോട് തന്നെ ഇത് ആലോചിച്ചു നിന്നു ആ കോന്തനെ നോക്കിയപ്പോൾ ഇവൾ എന്താ ചിന്തിക്കുന്നെ എന്ന ഭാവത്തിൽ നമ്മളെ  നോക്കുന്നുണ്ട്... പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓടി ചെന്ന് ആ കോന്തനെ കെട്ടി പിടിച്ചു... നമ്മളെ ആ പിടുത്തം ചെക്കൻ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് നമ്മള് പിടിച്ചപ്പോൾ തന്നെ ആ കോന്തന്റെ കയ്യിന്നു നമ്മളെ ഫോൺ താഴേക്ക് വീണു...  നമ്മള് അപ്പൊ തന്നെ ഓന്റെ മേത്തു നിന്ന് പിടി വിട്ടു നമ്മളെ ഫോൺ വീണെടുത്തെക്ക് ലക്ഷ്യം വെച്ച് കുതിച്ചതും ആ തെണ്ടി വേഗം കാൽ നീട്ടി പിടിച്ചു..  ദേ കിടക്കുന്നു നമ്മള് കയ്യും കുത്തി വീണ് നിലത്ത്.... 

"ഉമ്മാ....." വീണ വേദനയിൽ നമ്മള് അറിയാതെ അലറി പോയി... ആ തെണ്ടി ആണേൽ അലാക്കിലെ ചിരിയാണ്... നമ്മളെ കണ്ണിൽ നിന്ന് ഒക്കെ കണ്ണീർ ഒഴുകുന്നുണ്ട്... 

"മോളെ.... മോളെ...." അപ്പോഴാണ് നമ്മളെ ഉമ്മ കതക് തട്ടി വിളിച്ചത്... അപ്പോൾ തന്നെ ആ കോന്തൻ നമ്മളെ എടുത്ത് ബെഡിൽ ഇരുത്തി നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഡോർ തുറന്നു...

"എന്താ മോനെ എന്ത് പറ്റി... സച്ചുന്റെ നിലവിളി അല്ലെ കേട്ടത്... " ഉമ്മ വെപ്രാളം പിടിച്ചു ചോദിച്ചു.. കൂടെ നമ്മളെ ഉപ്പയും ലാമിയും ഉണ്ട്...  
നമ്മള് എല്ലാരെയും ദയനീയമായി നോക്കി..

"അത് ഇവൾ ഒന്ന് വഴുതി വീണു..." ആ തെണ്ടിയുടെ മറുപടി കേട്ടു നമ്മക്ക് ഒലക്ക എടുത്ത് ഓന്റെ തലക്ക് ഒന്ന് കൊടുക്കാനാ തോന്നിയത്... 
"എന്താ മോളെ സൂക്ഷിച്ചു നടക്കണ്ടെ... എന്തേലും പറ്റിയോ..." ഉമ്മ നമ്മളെ അടുത്ത് വന്നു ഇരുന്ന് പറഞ്ഞു... 
"ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ ആണ് ഉമ്മാ... എനിക്ക് കൈ വേദനിച്ചിട്ടു വയ്യ... " 
"ഹോസ്പിറ്റലിൽ പോണോ..." 
"വേണ്ട ഉപ്പാ..."
"എന്നാ നീ ആ കൊഴമ്പ് ഇട്ടു ഒന്ന് തടവി കൊടുക്ക്..." ഉപ്പ ഉമ്മനോടും അത് പറഞ്ഞതും ഉമ്മാ വേഗം അത് എടുക്കാൻ പോയി... നമ്മള് ആ കോന്തന്റെ മുഖത്തു നോക്കിയപ്പോൾ ആ തെണ്ടി നമ്മളെ നോക്കി കളിയാക്കി ചിരിക്കുകയാണ്... കൂടുതൽ കിണിക്കണ്ട തെണ്ടി നിനക്കുള്ള പണി ഞാൻ തരാം... എന്ന് മനസ്സിൽ കരുതി ലാമിയെ നോക്കിയപ്പോൾ നമ്മളെ കളിയിൽ നമ്മളെ കെട്ടിയോൻ നമ്മക്ക് തന്ന പണി ആണെന്ന് ഏകദേശം മനസ്സിലാക്കി നമ്മളെ നോക്കൂ ഇളിചോണ്ട് നിൽക്കുകയാണ് ഓളും... നമ്മള് ഓളെ നല്ലോണം നോക്കി പേടിപ്പിച്ചു... അപ്പോഴാണ് നമ്മളെ ഉമ്മാ കൊഴമ്പു  കൊണ്ട് വന്നത്.... 

" കൈ നീട്ടി പിടി പെണ്ണെ..." ഉമ്മാ നമ്മളെ അടുത്ത് വന്നു ഇരുന്ന് പറഞ്ഞു... 

"നിങ്ങൾ എന്തിനാ തടവി തരുന്നത്.. എനിക്ക് കുഴമ്പ് ഇട്ടു തരാൻ എന്റെ ഇക്ക ഉണ്ട്... അല്ലെ ഇക്കാ...." നമ്മള് ഇളിച്ചു കൊണ്ട് അത് പറഞ്ഞു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ തീരെ പ്രതീക്ഷിക്കാത്തത് കേട്ടതിന്റെ ഞെട്ടലിൽ ആണ് ചെക്കൻ...  " 

"അബിയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ ഞാൻ തടവി തരാം..."

"വേണ്ട ഇക്കാക് ഇത് നല്ലോണം അറിയാം.. ഇക്ക ഇത് പഠിക്കാൻ ഒക്കെ പോയിട്ടുണ്ട്... അല്ലെ ഇക്കാ... ഉമ്മ അത് എന്റെ ഇക്കാന്റെ കയ്യിൽ കൊടുക്ക്..." 

"ഈ പെണ്ണിന്റെ ഒരു കാര്യം...." എന്ന് പറഞ്ഞ് ഉമ്മാ അത് ആ കോന്തന്റെ നേരെ നീട്ടി...

"എന്നാ ഇതാ മോൻ തന്നെ തടവി കൊടുക്ക്..." ഉമ്മാ അത് പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി ഞാൻ വേഗം അവിടെയും ഇവടെയും നോക്കുന്ന പോലെ ആക്ട് ചെയ്തു.. 

*****************

പടച്ചോനെ പെട്ടു പോയല്ലോ... ഇതിപ്പോൾ വാങ്ങാതിരിക്കാനും പറ്റില്ല... എടി പട്ടി നിനക്ക് ഞാൻ കുഴമ്പ് ഇട്ടു തരണം അല്ലെ കാണിച്ചു തരാം... എന്ന് മനസ്സിൽ പിറു പിറുത്ത് കൊണ്ട് നമ്മള് മുഖത്തു ഒരു ചിരി ഒക്കെ വരുത്തിച്ചു ഓളെ ഉമ്മാന്റെ കയ്യിന്ന് അത് വാങ്ങി... എന്നിട്ട് ഓളെ നോക്കി പേടിച്ചു കൊണ്ട് നമ്മള് ഓളെ അടുത്ത് പോയി ഇരുന്നു..
"ഉമ്മാ എവിടെക്കാ പോവുന്നെ... ഇക്ക ചെയ്യുന്നത് നോക്കി പഠിക്ക് ഉപ്പാക്ക് ആവിശ്യം വരുമ്പോൾ ചെയ്ത് കൊടുക്കാലോ...  റൂമിന് പോവാൻ പോയ ഓളെ ഉമ്മനോടും ആ മാക്രി പറഞ്ഞ് അത് കേട്ടപ്പോൾ തന്നെ ഓളെ ഉമ്മാ അവിടെ തന്നെ നിന്നു.
പണ്ടാരം എല്ലാരും റൂമിൽ നിന്ന് പോയാൽ ഇത് ഇവളെ തല വഴി ഒഴിക്കാം എന്ന് കരുതിയതാ അല്ലേലും ഈ പെണ്ണ് ഞാൻ മനസ്സിൽ കാണുമ്പോൾ മാനത്തു കാണും.. എന്ന് മനസ്സിൽ കരുതി നമ്മള് ഓളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.. നമ്മള് ഓളെ നോക്കി പല്ല് കടിച്ചു പിടിച്ചു കുപ്പിയിൽ ഉള്ള കുഴമ്പ് നമ്മളെ കയ്യിലെക്ക് ഒഴിച്ചു..അപ്പോഴേക്കും ആ മാക്രി ചിരിച്ചു കൊണ്ട് കൈ നമ്മളെ മുന്നിലേക്ക് നീട്ടി.. കൈ പിടിച്ചു ഒടിക്കാൻ ആണ് തോന്നിയത് പിന്നെ ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു നിന്നു.. എന്നിട്ട് രണ്ടും കല്പിച്ചു ഓളെ കയ്യിൽ കുഴമ്പ് ഇട്ടു കൊടുക്കാൻ തുടങ്ങി... ഓളെ കസിൻ ആണേൽ അലാക്കിലെ ചിരിയാണ് നമ്മക്ക് ആണേൽ നാണക്കേട് തോന്നിയിട്ട് വല്ലാത്തൊരു അവസ്ഥ... 
റഹ്മാൻ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ എംഡി ഹബീബ് റഹ്മാൻ ദേ ഒരു പെണ്ണിന് കുഴമ്പ് ഇട്ടു കൊടുക്കുന്നു.. പടച്ചോനെ ഇതൊന്നും ആരും അറിയാതിരിരുന്നാൽ മതിയായിരുന്നു...  നമ്മള് ഇങ്ങനെ നമ്മളെ ഗതികെടിനെ കുറിച് ഓർത്ത് ആ മാക്രിയെ നോക്കിയപ്പോൾ ഓള് നമ്മളെ കളിയാക്കി നല്ലോണം ഇളിക്കുന്നുണ്ട്... 

***************
പാവം നമ്മളെ തള്ളിയിട്ടപ്പോൾ ഒട്ടും പ്രതീക്ഷിചില്ല ഇങ്ങനെ ഒരു പണി കിട്ടും എന്ന്... മോനെ ഇത് സച്ചു ആണ്  എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും... നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ ആണ് ആ തെണ്ടി നമ്മളെ കയ്യിലെ പിടുത്തം മുറുക്കിയത്... 
"ആാാാാ...." വേദന കരണം അറിയാതെ നമ്മള് അലറിപോയി... കണ്ണിൽ നിന്ന് പൊന്നീച്ച പാറിയ പോലെ തോന്നി... "

"എന്താ മോളെ വേദനിചോ... ഇങ്ങനെയൊക്കെ ചെയ്താലേ പെട്ടന്ന് ശെരിയാവു.. പെട്ടന്ന് മാറും കേട്ടോ മോള് കരയണ്ട... " നമ്മളെ കെട്ടിയോന്റെ ഈ ഡയലോഗ് കേട്ടതും നമ്മക്ക് തലക്ക് അടി കിട്ടിയ പോലെ ആണ് തോന്നിയത്...
പടച്ചോനെ മോളെ എന്നോ... എനിക്ക് വട്ടായത് ആണോ അതോ ഇവന് വട്ടായതാണോ... നമ്മള് ഇത് ആലോചിച്ചപ്പോൾ ആ തെണ്ടി വീണ്ടും പിടുത്തം മുറുക്കി...
"ആാാാ....."

"എന്താ മോളെ ഇപ്പോഴും വേദന ഉണ്ടോ..." 
ദേ വീണ്ടും മോളെന്നു... പടച്ചോനെ ഇവൻ രണ്ടും കല്പ്പിച്ചുആണ്.. അഭിനയത്തിൽ ഇവൻ എന്നെ കടത്തി വെട്ടും എന്നാ തോന്നുന്നത്.. ഇനി ഇവന് ഇങ്ങനെ കൈ നീട്ടി കൊടുത്താൽ മോളെ സച്ചു നിന്റെ കയ്യുടെ പണി ഇവൻ തീർക്കും.... 

"മതി ഇക്കാ നമ്മളെ വേദന കുറവുണ്ട്..." നമ്മള് ബുദ്ധി പരമായി കരുക്കൾ നീക്കി... 

" വേണേൽ കുറച്ച് കൂടി തടവാം മോളെ.. "ചെക്കൻ വീണ്ടും ഒടുക്കത്തെ അഭിനയം... 
പിന്നെ ഒന്നും നോക്കിയില്ല മതി എന്ന് പറഞ്ഞു നമ്മള് കൈ പിറകൊട്ട് വലിച്ചു...." 

"എന്നാ മോൻ കൈ കഴുകി വാ അപ്പോഴേക്കും ഞാൻ ഫുഡ്‌ എടുത്ത് വെക്കാം..." എന്ന് പറഞ്ഞ് നമ്മളെ ഉമ്മ പോയി..." നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു അങ്ങേര് ബാത്‌റൂമിലേക്കും...

"എന്തോന്നാടി ഇത്...." ശബ്ദം കേട്ട ഭാഗത്തു നോക്കിയപ്പോഴേക്കും ദേ നിൽക്കുന്നു ഇളിച്ചു കൊണ്ട് ലാമി...

" ഇതൊക്കെ എന്ത്.. നീ ഇനിയും കാണാൻ കിടക്കുന്നെയുള്ളൂ... എന്ന് പറഞ്ഞു ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.... 

"ഹ്മ്മ്മ് നടക്കട്ടെ...." എന്ന് പറഞ്ഞു പെണ്ണ് റൂമിൽ നിന്ന് പോവാൻ പോയതും നമ്മള് ഓളെ പിറകിൽ നിന്ന് വിളിച്ച്...

"എടി കാലമാടത്തി നീ എങ്ങോട്ടാ പോവുന്നെ..." 

"ഫുഡ്‌ കഴിക്കാൻ... " ഓള് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

"എടി കണ്ണിചോര ഇലാത്തവാളേ എന്നെയും കൂട്ടി പൊടി..." നമ്മള് ഓളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞ്... എന്നെ നോക്കി ഇളിച്ചു കൊണ്ട് അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. 

"നിനക്ക് നടുവും വേദന ഉണ്ടോ..." 

"ആടി ഉണ്ട്... പണ്ടാരക്കാലൻ അമ്മാതിരി പണി അല്ലെ തന്നത്...."

"എന്നാ പിന്നെ നിനക്ക് നടുവും തടവിപ്പിചൂടായിരുന്നോ..." ഓള് ഇളിചോണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ആരോഗ്യ മുള്ള കൈ കൊണ്ട് ഓളെ പുറത്ത് ഇട്ടു ഒരു കുത്ത് കൊടുത്തു... " വേദന കൊണ്ട് പെണ്ണ് അല്ലാഹ് എന്ന് നിലവിളിച്ചു പോയി....

"നിന്റെ ഒരു കൈ അല്ലടി രണ്ട് കയ്യും ഒടിഞ്ഞു പോവണമായിരുന്നു..." പുറം തടവിക്കൊണ്ട് ഓളത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു.. 

ഇത്ര ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ട് അവസാനം ആ തെണ്ടി വന്നു ഇരുന്ന് നല്ലോണം ഫുഡും കഴിച്ചു... എന്നിട്ട് അവസാനം ഉമ്മനോടും സൂപ്പർ ടേസ്റ്റ് ആണെന്ന് കമെന്റും ചെയ്തിട്ടാ ആ തെണ്ടി എണീറ്റ് പോയത്... കൈ വേദനിച്ചിട്ടു ആണേൽ എനിക്ക് ശെരിക്കും കഴിക്കാനും പറ്റിയില്ല അപ്പോഴാ ഓന്റെ ഒരു കോപ്പിലെ ഡയലോഗ്... അപ്പൊ അടുത്തുള്ള കറി അവന്റെ തലവഴി ഒഴിക്കാൻ ആണ് നമ്മക്ക് തോന്നിയത്... പിന്നെ ഉപ്പയും ഉമ്മയും ഉള്ളോണ്ട് എന്നെ തന്നെ കണ്ട്രോൾ ചെയ്ത് ഞാൻ നിന്ന്... 

ഫുഡ്‌ കഴിച്ചു റൂമിൽ ചെന്ന നമ്മള് റൂമിൽ ചെന്നപ്പോൾ കണ്ട കാഴ്ച...... നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കേറി...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story