❤ Fighting Love ❤: ഭാഗം 15

Fighting Love

രചന: Rizvana Richu

ഫുഡ്‌ കഴിച്ചു റൂമിൽ ചെന്ന നമ്മള് റൂമിൽ കണ്ട കാഴ്ച്ച...  ദേഷ്യം കൊണ്ട് നമ്മക്ക് അടി മുടി തരിച്ചു കേറി... 
ആ  കോന്തൻ വല്യ രാജാവിനെ പോലെ ബെഡിൽ നിവർന്നു കിടക്കുന്നു... താഴെ ഒരു ബെഡ് ഷീറ്റും തലയണയും ഇട്ടിരിക്കുന്നു..

"ഹെലോ ഹബീബ് റഹ്മാൻ...എന്താ ഇത്..." നമ്മള് ഇത്തിരി കലിപ്പോടെ താഴെ ഇട്ടിരിക്കുന്ന ബെഡ് ഷീറ്റിൽ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു... 

"നിന്റെ മൊട്ട കണ്ണ് വർക്ക്‌ ചെയ്യുന്നില്ലേ... ഇല്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം ഇത് ബെഡ് ഷീറ്റും തലയണയും.. ഇനി ഇത് എന്തിനാ എന്ന് കൂടി പറയണമെങ്കിൽ പറയാം... ഇത് നിനക്ക് നിലത്ത് വിരിച്ചു കിടക്കാൻ....  "

"എന്തോ...... എങ്ങനെ.... അയ്യടാ എന്താ ഒരു പൂതി... എന്റെ വീട് എന്റെ റൂം എന്റെ ബെഡ് അവിടെ ഞാൻ കിടക്കും... കൂടെ കിടക്കാൻ ബുദ്ധിമുട്ട് ഉള്ളവർ താഴെ കിടന്ന മതി... " നമ്മള് അതും പറഞ്ഞു ബെഡിൽ ഇരുന്നപ്പോൾ ആ കോന്തൻ ബെഡിൽ നിന്ന് എണീറ്റ് നമ്മളെ നോക്കി പേടിപ്പിച്ചു...

നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കിടന്ന് പുതപ്പ് എടുത്ത് പുതച്ചു... 

"ഒക്കെ എന്നാ നീ ബെഡിൽ കിടക്ക് ഞാൻ നിന്റെ ഉപ്പയോട് വേറെ എവടെയെങ്കിലും കിടക്കാൻ സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചു വരാം..." എന്ന് പറഞ്ഞ് ചെക്കൻ പുറത്തേക്ക് പോവാൻ ഡോർ ലക്ഷ്യം വെച്ച് നടക്കുന്നത് കണ്ടപ്പോൾ നമ്മള് വേഗം ബെഡിൽ നിന്ന് ചാടി എണീറ്റു... 

"അതെ ഉപ്പാന്റെ അടുത്ത് പോവരുത്...." 

"ഞാൻ പോവും... ഉമ്മാമയെ വിളിച്ചു എന്നെ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് നിന്റെ ഉപ്പ അല്ലെ അപ്പൊ എനിക്ക് ഇവിടെ ഉള്ള ബുദ്ധിമുട്ട് ഞാൻ നിന്റെ തന്തയോട് തന്നെ അല്ലെ പറയേണ്ടത്....." ആ കോന്തൻ ഒരു പിരികം പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു...

പടച്ചോനെ ഇത് എങ്ങാനും ഉപ്പയോട് ചെന്ന് പറഞ്ഞാൽ പ്രശ്നം ആവും.. നടുവേദനയും കൈ വേദനയും ഉണ്ട് ഇത് വെച്ച് എങ്ങനെയാ ഞാൻ നിലത്ത് കിടക്കുവ....  

"ഹെലോ ആലോചന ഇപ്പോൾ എങ്ങാനും തീരുമോ..." നമ്മള് നമ്മളെ അവസ്ഥയെ കുറിച്ച് ആലോചിച്ചപ്പോൾ ആണ് ആണ് തെണ്ടിയുടെ വക ഈ ഡയലോഗ്... 

"അതെ നിങ്ങൾ അല്ലെ നേരത്തെ എന്നെ തള്ളിയിട്ടത്... എനിക്ക് നടുവേദന ഉണ്ട്... കയ്യും വേദന ഉണ്ട്... നിങ്ങളെ വീട്ടിലെ പോലെ ഒരാൾക്ക് കിടക്കാൻ പാകത്തിന് ഉള്ള സോഫയൊന്നും ഇവിടെ ഇല്ലാ... എനിക്ക് നിലത്ത് കിടക്കാൻ വയ്യ... " നമ്മള് ഇത്തിരി സോഫ്റ്റ്‌ ആയി പറഞ്ഞു നോക്കി... അല്ലാതെ ഒരു രക്ഷയും ഇല്ലാലോ..
നമ്മള് അത് പറഞ്ഞത് തൊട്ട് ആ കോന്തൻ എന്തോ ആലോചനയിൽ ആണ്..

"ഒക്കെ.. ഒരു രോഗിയാണെന്ന് ഉള്ള പരിഗണന വെച്ച് തല്ക്കാലം ഒരു വിട്ടു വീഴ്ച ചെയ്യാം... പക്ഷെ എന്തായാലും ഞാൻ നിലത്ത് കിടക്കും എന്ന് നീ വിചാരിക്കണ്ട..  തല്ക്കാലം വേറെ ഒരു വഴി ഉണ്ട്..." നമ്മള് ആണേൽ ഈ ചെക്കന്റെ ഡയലോഗ് അടി കേട്ടിട്ട് ഇവൻ എന്താ ചെയ്യാൻ പോവുന്നെന്ന് നോക്കി നിൽക്കുകയാണ്... അപ്പൊ ദേ ആ കോന്തൻ ഷെൽഫിൽ നിന്ന് കുറച്ച് ബെഡ് ഷീറ്റും എക്സ്ട്രാ ഉള്ള രണ്ട് തലയണയൊക്കെ വെച്ച് ബെഡിന് നടുവിൽ ഒരു വേലി പോലെ ആക്കി വെച്ച് അതിന്റെ ഒരു ഭാഗത്ത്‌ പോയി ആ കോന്തൻ കിടന്നു... നമ്മള് ഓന്റെ പ്രകടനം ഒക്കെ കണ്ടു ഓനെ തന്നെ നോക്കി നിൽക്കുകയാണ്... 

"എന്താ നോക്കുന്നത്... അത് നിനക്ക് കിടക്കാൻ ഉള്ള സ്ഥലം..." ബെഡിന്റെ മറ്റേ വശം കാണിച്ചു കൊണ്ട് ആ തെണ്ടി പറഞ്ഞു... നല്ല ക്ഷീണം ഉള്ളത് കൊണ്ട് കൂടുതൽ ആ കോന്തനായിട്ട് ഫൈറ്റ് ചെയ്യാതെ നമ്മള് നമ്മളെ ഭാഗത്ത്‌ ചെന്ന് ഇരുന്ന്.... 

"ഹേയ് പിന്നെ ഒരു കണ്ടിഷൻ കൂടി ഉണ്ട്..."നമ്മള് ബെഡിൽ കിടക്കാൻ പോയപ്പോൾ ആണ് ആ കോന്തൻ ഇത് പറഞ്ഞത്...
പടച്ചോനെ ഇനി എന്ത് പുലിവാൽ ആണാവോ എന്ന് കരുതി നമ്മള് ആ കോന്തനെ നോക്കി...

"എന്താ...."

"ഈ അതിര് കടന്ന് നിന്റെ കയ്യോ കാലോ എന്റെ ഭാഗത്ത്‌ വരാൻ പാടില്ല വന്നാൽ ചവിട്ടി താഴെ ഇടും..."

"തിരിച്ചും എനിക്കും അങ്ങനെ ചെയ്യാലോ അല്ലെ..." നമ്മള് തിരിച്ചും ചോദിച്ചു..

"തീർച്ചയായും എന്ന് പറഞ്ഞു ആ കോന്തൻ മറു വശത്തെക്ക് ചെരിഞ്ഞു കിടന്നു... നമ്മളും അതെ പോലെ ചെരിഞ്ഞു തന്നെ കിടന്നു...  കയ്യോ കാലോ അപ്പുറത്തെക്ക് പോയാൽ ചവിട്ടി കിട്ടും എന്ന് പേടിച്ചു ഉറങ്ങാൻ പോലും ശെരിക്ക് പറ്റുന്നില്ല...  ഇടയ്ക്കിടെ ആ കോന്തനെയും നോക്കി ചവിട്ട് കൊടുക്കാൻ എന്തേലും ഒരു അവസരം കിട്ടിയാലോ... എവിടെ ചെക്കൻ നേരത്തെ കിടന്ന പോലെ തന്നെ നല്ല ഉറക്കിലാണ്...

****************

എങ്ങനെയെങ്കിലും ഒന്ന് നാളെ ആയി കിട്ടിയാമതിയായിരുന്നു എന്നാ ഇന്നലെ ഫുൾ ചിന്തിച്ചത്... അത് കൊണ്ട് രാവിലെ എണീറ്റ് നമ്മള് വേഗം റെഡി ആയി...  

"അല്ല മോൻ പോവാൻ റെഡി ആയോ...." ഓളെ ഉപ്പ നമ്മളെ അടുത്തേക്ക് വന്നു പറഞ്ഞു...

"യാ.... എനിക്ക് ഓഫീസിൽ പോയിട്ട് അത്യാവശ്യം ഉണ്ട്... ഞാൻ ഈവിനിംഗ് സച്ചുനെ കൂട്ടാൻ വരും.. ഉപ്പ എവിടെ പോവാൻ ഇറങ്ങിയതാ ബേക്കറിയിലെക്കാണോ.." 

"അതെ മോനെ... മോൻ വാ ഭക്ഷണം കഴിച്ചിട്ട് പോവാം..."

"ഒക്കെ...." ഞാൻ ഓളെ ഉപ്പാന്റെ കൂടെ ഹാളിലേക്ക് ചെന്നു... അപ്പോഴേക്കും ഉമ്മയും നമ്മളെ കെട്ടിയോൾ എന്ന് പറയുന്നവളും ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിട്ടുണ്ട്... " നമ്മള് വേഗം ഫുഡ്‌ കഴിച്ചു പോവാൻ വേണ്ടി ഇറങ്ങി... 
"ഉപ്പയും കൂടെ വന്നോളൂ ഞാൻ അവിടെ ഡ്രോപ് ചെയ്യാം..." നമ്മള് ഓളെ ഉപ്പാനോട് പറഞ്ഞപ്പോൾ ഓളെ ഉപ്പയും നമ്മളെ കൂടെ പുറത്തേക്കു ഇറങ്ങി...  
ഓഹ്... അവിടെ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം... ഒരു ഡേ കൂടി ഇങ്ങനെ ഇവിടെ താമസിച്ചു എങ്കിൽ എന്നെ വല്ല മെന്റൽ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നേനെ.. സ്നേഹം അഭിനയിക്കാൻ പെട്ടൊരു പാട്.... നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ തന്നെ തറപ്പിച്ചു നോക്കുന്നുണ്ട്... 

****************

പണ്ടാരക്കാലന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ സഹിക്കുന്നില്ല...  കുറച്ചു കൂടി പണി കൊടുക്കായിരുന്നു.. സാരില്ല ഇനിയും ടൈം ഉണ്ടല്ലോ..." നമ്മള് അതും കരുതി തല്കാലം ആശ്വസിച്ചു... ഈവിനിംഗ് വരാം എന്ന് പറഞ്ഞു ആ കോന്തൻ പോയി കൂടെ നമ്മളെ ഉപ്പയും... 
അപ്പോഴാണ് ലാമി നമ്മളെ അടുത്തേക്ക് ഓടി വന്നത്....

"എടി നിന്റെ കെട്ടിയോൻ പോയോ...."
"ആ..  പോയി... എന്താ...."

"നമുക്ക് ഇന്ന് പുറത്ത് ഒന്ന് ചുറ്റാൻ പോയാലോ... നമ്മള് മുന്നേ പോവാറില്ലേ... "

"ആ പോവാം... ഞാൻ റെഡി... പക്ഷെ ഉമ്മ സമ്മതിക്കോ..." 

"അത് എനിക്ക് ചെറിയ ഷോപ്പിംഗ് നടത്താനും ഉണ്ട് നമുക്ക് അത് പറയാം വെറുതെ ചുറ്റാൻ പോവാ എന്ന് പറയണ്ട... " 

"എടി കോപ്പേ അപ്പൊ നീ ഇന്നും കോളേജിൽ പോണില്ലേ... "
"ഇന്ന് എനിക്ക് ലീവ് ആടി... അതല്ലേ പോവാന്ന് പറഞ്ഞത്..." 

"എന്നാ ഒക്കെ നീ റെഡി ആയിക്കോ.. ഞാൻ ഒന്ന് ഉമ്മാനെ പറഞ്ഞു സമ്മതിപ്പിച്ചു വരാം..." നമ്മള് അത് പറഞ്ഞപ്പോൾ തന്നെ പെണ്ണ് റെഡി ആവാൻ തുള്ളിചാടി റൂമിലേക്ക് പോയി... ഞാൻ നേരെ കിച്ചണിലേക്കും ഉമ്മാനെ സമ്മതിപ്പിക്കാൻ..  കുറെ വായിട്ടലച്ചപ്പോൾ ഉമ്മാ സമ്മതിച്ചു... കൂടെ ഒരുപാട് ഉപദേശങ്ങളും.. ഒക്കെ കേട്ടപോലെ ഭാവിച്ചു നമ്മള് പോയി റെഡി ആയി വന്നു.. 
നമ്മള് റെഡി ആയി മുറ്റത്തെക്ക് വന്നപ്പോൾ അവളുടെ ആക്റ്റീവയിൽ ഹെൽമെറ്റ് ഇട്ടു അവള് എന്നെയും വെയിറ്റ് ചെയ്ത് ഇരിക്കുകയാണ്... നമ്മള് തുള്ളിചാടി ഓളെ വണ്ടിന്റെ ബാക്കിൽ കയറി ഇരുന്ന് നമ്മളെ സവാരി തുടങ്ങി.... 

"ലാമി.... ലാമി.... വണ്ടി നിർത്ത്...." നമ്മള് ഓളെ ഷോൾഡറിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..

"ഒന്ന് അടങ്ങി നിൽക്ക് പോത്തേ... പിടിച്ചു കുലുക്കാതെ ഞാൻ നിർത്താം..." എന്ന് പറഞ്ഞു അവള് ബ്രൈകിൽ ചവിട്ടി...

"എന്താടി...." പിറകോട്ടു മുഖം തിരിച്ചു ആ മാക്രി ചോദിച്ചു...

"ദേ നോക്കിയെ ഉപ്പിലിട്ട നെല്ലിക്ക... "

"ഓ ഇതിനാണോ.. എന്നെ പിടിച്ചു ഉന്തിയിടാൻ നോക്കിയേ തെണ്ടി... "

"നിനക്ക് അറിയാലോ ഉപ്പിലിട്ടത് കണ്ടാൽ നമ്മളെ കണ്ട്രോൾ പോവും എന്ന്.. എനിക്ക് വേണം ഞാൻ ഇപ്പോൾ വാങി വരാം... നിനക്ക് വേണോ... " നമ്മള് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് പറഞ്ഞു... 

"എനിക്ക് വേണ്ട... നീ വാങ്ങി വാ..." 
ഓൾക് വേണ്ട പറഞ്ഞപ്പോൾ നമ്മള് വേഗം ഓടി പോയി ഒരു നെല്ലിക്ക വാങ്ങി.. പോയ സ്പീഡിൽ തന്നെ തിരിച്ചും ഓടി വന്ന് വണ്ടിയിൽ കയറി..
നെല്ലിക്കയിൽ ഒരു കടിയും കടിച്ചു ഒരു കണ്ണ് ഇറുക്കി കാണിച്ചു ഇളിച്ചു കൊണ്ട് നമ്മള് ലാമിയോട് വണ്ടി വിട്ടോ എന്ന് പറഞ്ഞു...  
പിന്നെ കുറച്ചു ദൂരം കൂടി പോയി സ്ഥിരമായി മുമ്പ് നമ്മള് പോവാറുള്ള മമ്മദ്ക്കന്റെ കൂൾ ബാറിൽ കയറി നല്ല ഐസ്ക്രീം കഴിച്ചു ... അവിടെ നിന്ന് വിട്ടു നേരെ പോയത് ഒരു ഫാൻസിയിൽ ആണ്.. അവിടെ നമ്മളെ ലാമി കാര്യമായ തിരച്ചിൽ ആണ് ഒരു ബ്ലാക്ക് കമ്മലിന്... 

"എടി... നീ എന്തുവാ കാണിക്കുന്നേ... നിനക്ക് ആ കമ്മൽ തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം..."  നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓളെ നോക്കി ചോദിച്ചു..

"എന്റെ പൊന്ന് സച്ചു... ഞാൻ കുറച്ച് ഡേ മുമ്പ് വന്നപ്പോൾ ആ ബ്ലാക്ക് കമ്മൽ കണ്ടതാ അത് അത്രയും ഇഷ്ടായിന്.. പക്ഷെ അന്ന് എന്റെ കയ്യിൽ ക്യാഷ് കുറവായത് കൊണ്ട് ഞാൻ വാങ്ങിയില്ല..  ഇന്ന് ഇവിടെ വരാൻ കരണം തന്നെ ആ കമ്മൽ വാങ്ങാനാ.. പക്ഷെ അത് ഇവിടെ കാണാൻ ഇല്ലാ.. " അവള് സങ്കടത്തോടെ പറഞ്ഞു... 

"സാരില്ലടാ അത് പോലെ ഉള്ളത് ഇനിയും ചിലപ്പോൾ വരും... നമുക്ക് അത് പിന്നെ വാങ്ങാം നീ ഇപ്പോൾ വേറെ എന്തേലും എടുക്ക്..." നമ്മള് ഓളെ ആശ്വസിപ്പിച്ചു.. നമ്മള് അത് പറഞ്ഞപ്പോൾ മുഖത്തു സങ്കടഭാവം കാണിച്ചു അവൾ വീണ്ടും കമ്മൽ സെലക്ട്‌ ചെയ്യാൻ തുടങ്ങി... 

പെട്ടന്ന് ആണ് രണ്ട് കണ്ണുകൾ നമ്മളെ തന്നെ നോക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടത്.. നമ്മള് നോക്കുന്നത് കണ്ടപ്പോൾ ആ രൂപം പെട്ടന്ന് മറഞ്ഞു... 
നീ സെലക്ട്‌ ചെയ്ത് വെക്ക് ഞാൻ ഇപ്പോൾ വരാം എന്ന് ലാമിയോട് പറഞ്ഞു നമ്മള് ഫാൻസിയിൽ നിന്ന് പുറത്തേക് ഇറങ്ങി... 

അപ്പൊ നമ്മളെ നോക്കിയ രൂപത്തെ നമ്മള് വീണ്ടും കണ്ട്... നമ്മളെ കണ്ടപ്പോൾ ആ രൂപം മെല്ലെ നടന്ന് നീങ്ങാൻ തുടങ്ങി... പിറകിലെ ഞാനും നടന്നു... 
ആ രൂപത്തെ പിന്തുടർന്ന് നടന്നപ്പോൾ  പെട്ടന്ന് അത് നമ്മളെ മുന്നിൽ നിന്ന് മായ്ഞ്ഞു... നമ്മള് ചുറ്റും നോക്കിയപ്പോൾ അവിടെയൊന്നും ഒരു മനുഷ്യ ജീവി പോലും ഇല്ലാ... അടച്ചു പൂട്ടിയ രണ്ട് മൂന്ന് പഴയ ഫാക്ടറികൾക്ക് ഇടയിൽ ഞാൻ മാത്രം... നമ്മളെ മനസ്സിൽ അറിയാതെ ഭയം വന്ന് നിറയാൻ തുടങ്ങി... നമ്മളെ നെഞ്ചിടിപ്പ് നമ്മക്ക് തന്നെ കേൾക്കാമായിരുന്നു.. 
പെട്ടന്ന് പിറകിലൂടെ ആ രൂപം വന്നു നമ്മളെ ഷോൾഡറിൽ കൈ വെച്ച്... നമ്മള് ആകെ പേടിച്ചു പോയി എങ്കിലും പടച്ചോനെ നല്ലോണം പ്രാർഥിച്ചു കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഹിജാബിനുള്ളിൽ നമ്മള് നേരത്തെ നമ്മളെ തന്നെ നോക്കി നിന്ന ആ രണ്ട് കണ്ണുകൾ കണ്ടു.. പരിജയമുള്ള രണ്ട് കണ്ണുകൾ..  നമ്മള് ആ കണ്ണിലേക്കു തന്നെ നോക്കി നിന്നു.. അപ്പൊ ആ രൂപം മുഖത്തെ ഹിജാബ് മുകളിലേക്ക് ഉയർത്തി..  ആ മുഖം കണ്ടതും നമ്മളെ ചുണ്ടുകൾ അറിയാതെ പറഞ്ഞു പോയി...

"സൈബ.... "

നമ്മളത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. 
അവളെ പെട്ടന്ന് കണ്ട ഷോക്കിൽ ആയിരുന്നു നമ്മള്... എങ്കിലും തന്റെ കൂടപ്പിറപ്പിനെ കുറെ ദിവസം കഴിഞ്ഞ് കണ്ട സന്തോഷവും... 

"സച്ചു....." അവൾ ചെറിയ സ്വരത്തിൽ എന്റെ പേര് വിളിച്ച് കൊണ്ട് എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു... നമ്മക്ക് ഒരുപാട് സന്തോഷം തോന്നി.. തിരിച്ചു അവളെയും ചേർത്ത് പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് അന്ന് കല്യാണദിവസം നാണക്കേട് കൊണ്ട് തല താഴ്ത്തി നിന്ന നമ്മളെ ഉപ്പന്റെയും കരഞ്ഞു അവശയായ നമ്മളെ ഉമ്മാന്റെയും മുഖം നമ്മക്ക് ഓർമ വന്നത്.. നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കയറി.. അവളെ എന്റെ ശരീരത്തിൽ നിന്ന് പിടിച്ചു തള്ളി മാറ്റി.. നമ്മളെ തള്ളലിൽ ബാലൻസ് കിട്ടാതെ അവൾ നിലത്ത് വീണു... 

"സച്ചുവോ... ഏത് സച്ചു... നാണമുണ്ടോ നിനക്ക് എന്റെ മുന്നിൽ വന്നു നിൽക്കാൻ... " 

"സച്ചു ഞാൻ പറയുന്നത് ഒന്ന്...." 

"വേണ്ട...  സ്നേഹ ബന്ധത്തിന് ഒരു വിലയും കല്പ്പിക്കാത്ത നിന്റെ നാവിൽ നിന്ന് വരുന്ന ഒന്നും എനിക്ക് കേൾക്കണ്ട...  നീ എന്നെ കുറിച്ച്  ഓർക്കേണ്ട.. പക്ഷെ നമ്മളെ ഉപ്പനെയും ഉമ്മനെയും നീ ഓർത്തില്ല...  ചതിചില്ലേ... നാണം കെടുത്തിയില്ലേ..എന്നിട്ട് ഇപ്പോൾ കണ്ണീർ ഒളിപ്പിച്ചു വന്നിരിക്കുന്നു... ഇപ്പോൾ അത് സച്ചുന്റെ മാത്രം ഉപ്പയും ഉമ്മയും ആണ്.. നീ നമ്മക്ക് മരിച്ചു... നിന്നെ കൂട്ടി പോയവന് ഇപ്പോൾ നിന്നെ വേണ്ടാതെ ആയെങ്കിൽ എവിടെഎങ്കിലും പോയി ചാവ്..." ദേഷ്യം കൊണ്ട് അവളെ തിരിച്ചു ഒരു അക്ഷരം പോലും പറയാൻ സമ്മതിക്കാതെ മനസ്സിൽ ഉള്ളത് ഒക്കെ നമ്മള് പറഞ്ഞ് തീർത്തു... 

നമ്മള് പറയുന്നതൊക്കെ കണ്ണ് നീര് ഒലിപ്പിച്ചു  അവൾ കേട്ടു നിന്നു... 

"ഇനി നമ്മുടെയൊന്നും കണ്മുന്നിൽ പോലും നീ വന്ന് പോവരുത്..." എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് അവൾ വിളിച്ച് പറയുന്നത് കേട്ടു നമ്മള് ഞെട്ടി തരിച്ചു കൊണ്ട് ബ്രൈക് ഇട്ട പോലെ അവിടെ നിന്ന് പോയി...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story