❤ Fighting Love ❤: ഭാഗം 16

Fighting Love

രചന: Rizvana Richu

അവൾ പറഞ്ഞത് വിശ്വസിക്കാൻ പറ്റാത്തത് പോലെ നമ്മള് തിരിഞ്ഞ് നിന്ന് ഓളെ തന്നെ നോക്കി.. 

"എന്താ നീ പറഞ്ഞത്..  " നമ്മള് അതിശയത്തോടെ ഓളെ മിഴിച്ചു നോക്കി ചോദിച്ചു..  
"അതെ സച്ചു... ഞാൻ ഒളിച്ചോടി പോയത് അല്ല എന്നെ തട്ടിക്കൊണ്ട് പോയതാണ്.. " അവൾ സങ്കടത്തോടെയും ദേഷ്യത്തോടും കൂടി പറഞ്ഞു... നമ്മള് ആകെ തലക്ക് അടി കിട്ടിയ ഒരു അവസ്ഥയിൽ ആണ്... നമ്മള് ഓളെ അടുത്തേക്ക് ചെന്നു.. എന്നിട്ട് അവളെ തന്നെ നോക്കി....
" നീ എന്താ സച്ചു ഇങ്ങനെ നോക്കുന്നെ   ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ..."

" നീ പറഞ്ഞത് സത്യമാണോ.. ആര്.. എന്തിന്?

" ഒക്കെ ഞാൻ പറയാൻ സച്ചു.. അന്ന് കല്യാണദിവസം ഞാൻ ബാത്റൂമിലേക്ക് പോയതാ.. ബാത്റൂമിലെ ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനു മുന്നേ പെട്ടെന്ന് പിറകിൽ നിന്നാരോ വന്ന്  മൂക്കും വായയും പൊത്തി പിടിച്ചു.. അതുമാത്രമേ എനിക്ക് ഓർമ  ഉള്ളൂ  പിന്നെ കണ്ണുതുറന്നു നോക്കുമ്പോൾ ആകെ ഇരുട്ടാണ്... എന്നെ ഒരു കസേരയിലിരുത്തിയിട്ട് കസേര യുമായി കൈകൾ കെട്ടി വച്ചിരിക്കുന്നു.. പെട്ടെന്ന് ആ റൂമിലേക്ക് രണ്ടു മൂന്ന് രൂപങ്ങൾ കടന്നുവന്നു... അവരോട് ഒരുപാട് ഞാൻ ചോദിച്ചു നോക്കി എന്തിനാണ് എന്നെ അവിടെ കൊണ്ടുവന്നതെന്ന്.. എനിക്ക് പോകണം എന്ന് പറഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു.. പക്ഷേ അവരെന്നെ തല്ലി.. പക്ഷേ അവർക്ക് ഇടയ്ക്കിടെ ആരുടെയോ കോൾ വരുന്നുണ്ടായിരുന്നു.. അപ്പൊ എനിക്ക് മനസ്സിലായി ആരുടെയോ നിർദ്ദേശപ്രകാരമാണ് എന്നെ  ഇവിടെ കൊണ്ടുവന്നത്.. ലക്ഷ്യം ആ കല്യാണം മുടക്കൽ ആണ് എന്ന് അവരുടെ സംസാരത്തിൽ എനിക്ക് മനസ്സിലായി... പക്ഷേ കല്യാണം മുടങ്ങുമെന്ന അവരുടെ പ്രതീക്ഷയോക്കെ  തകർന്നു നീ ഹബീബിന്റെ  ഭാര്യയായി.. പക്ഷേ എന്നിട്ടും അവരെന്നെ വിട്ടയക്കാൻ തയ്യാറായില്ല.. പിന്നെ അവരെന്നെ ബോംബെയിലേക്ക് കൊണ്ടു പോവാൻ തീരുമാനിച്ചു.. അവിടെനിന്ന് വളരെ കഷ്ടപ്പെട്ടാണ് ഞാൻ രക്ഷപ്പെട്ടത്.. ഇപ്പോഴും അവർ എന്നെ അന്വേഷിച്ചു പിന്നാലെയുണ്ട്... അതുകൊണ്ട് എൻറെ സുരക്ഷയ്ക്ക് വേണ്ടി ഞാൻ തെരഞ്ഞെടുത്ത വേഷമാണിത്.. ഈ ഹിജാബ്....

  അവൾ പറയുന്നതൊക്കെ കേട്ടപ്പോൾ ഒരു യക്ഷിക്കഥ കേട്ട് ഭാവമായിരുന്നു നമ്മളെ മുഖത്ത്... 
 " പക്ഷേ നീ എന്തുകൊണ്ടാണ് അവിടെനിന്നും രക്ഷപ്പെട്ട്  വീട്ടിലേക്ക് വരാതിരുന്നത്... സത്യം അറിയുമ്പോൾ ഉപ്പയും ഉമ്മയും നിന്നെ സ്വീകരിക്കുമല്ലോ... നീ വാ നമുക്ക് വീട്ടിലേക്ക് പോകാം.." എന്ന് പറഞ്ഞ് നമ്മള് ഓളെ കയ്യിൽ പിടിച്ചു വലിച്ചു.. 
" നീ എന്താ ആലോചിക്കുന്നത് സൈബ.. എൻറെ കൂടെ വാ.."
" ഇല്ല സച്ചു ഞാനിപ്പോ നിൻറെ കൂടെ വന്ന ശരിയാവില്ല.. ഞാൻ ഇപ്പൊ അങ്ങനെ ചെയ്താൽ നിൻറെ  ജീവനാണ് ആപത്ത്.."

 അവളത് പറഞ്ഞപ്പോൾ നമ്മൾ അതിശയത്തോടെ ഓളെ മുഖത്തേക്ക് നോക്കി..
 "എൻറെ ജീവനോ നീ എന്ത് ഈ പറയുന്നേ.."
 "  അതെ സച്ചു ഞാൻ സത്യമാണ് പറയുന്നത് എന്നെ തട്ടിക്കൊണ്ടുപോകാൻ പറഞ്ഞ ആളെ എനിക്കറിയില്ലെങ്കിലും അയാൾ നിൻറെ ഭർത്താവിന്റെ  വീട്ടിലെ ഒരാളാണെന്ന് എനിക്കുറപ്പാണ്... 

"എന്ത്...... അബിയുടെ വീട്ടിലെ ആളോ..." അവളത് പറഞ്ഞപ്പോൾ നമ്മക്ക് വിശ്വാസിക്കാൻ പറ്റിയില്ല...
"അത് നിനക്ക് എങ്ങനെ മനസ്സിലായി...." നമ്മള് ആ ഞെട്ടലോട് കൂടി തന്നെ ചോദ്യം ആവർത്തിച്ചു...

"അത്... നീ അബിയുടെ ഭാര്യ ആയി എന്ന് എന്നെ പിടിച്ചു കൊണ്ട് വന്ന ആളോട് ഫോണിൽ പറഞ്ഞപ്പോൾ.. നിങ്ങൾ ആ വീട്ടിൽ ആയിട്ടും തടയാൻ പറ്റിയില്ലേ എന്ന്  അയാൾ തിരിച്ചു ചോദിക്കുന്നത് ഞാൻ കേട്ടതാ..." 
ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ആണ് തോന്നിയെ... 

"എന്നെ പറഞ്ഞു വിട്ടാൽ ഒക്കെ എല്ലാവരോടും പറയുമോ എന്നുള്ള ഭയം കൊണ്ടാണ് അവരെന്നെ ബോംബെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.. ഞാനിനി തിരുച്ചു വന്ന് എന്ന്  അവർ അറിഞ്ഞാൽ ആ വീട്ടിൽ താമസിക്കുന്ന നിനക്ക് ആപത്താണ്... അതിനു ഞാൻ സമ്മതിക്കില്ല... അതുകൊണ്ടാണ് എല്ലാരെയും കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും ഞാൻ നിങ്ങളിൽ നിന്നും മറഞ്ഞു നിന്നത്..

 "അപ്പൊ നിൻറെ താമസം... " നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓളെ നോക്കി..
" അവരെ അടുത്തു നിന്ന് രക്ഷപ്പെട്ട് ഓടിയ ഞാൻ ഓടിക്കയറിയത് ഒരു ഓർഫനേജിൽ ആണ്.. അവിടെ ഉള്ള വരോട് ഒക്കെ പറഞ്ഞപ്പോൾ അവർ എന്നോട് അവിടെ താമസിചോളാൻ പറഞ്ഞു..  അവിടെ ഉള്ളവരൊക്കെ സ്നേഹം ഉള്ളവർ ആണ്... ഞാൻ തല്ക്കാലം അവിടെ തന്നെ താമസിക്കാം... നിന്നെ കാണണം.. എല്ലാം പറയണം എന്ന് ഞാൻ കരുതിയത് ആണ്.. ഒരിക്കൽ നിന്റെ ഫോണിൽ ഞാൻ വിളിക്കുകയും ചെയ്തു.. പക്ഷെ നീ ഫോൺ എടുത്തില്ല...  പിന്നെ ഞാൻ വിളിച്ചില്ല പേടി ആയിരുന്നു.. ഞാൻ വിളിച്ചത് ആ വീട്ടിൽ ഉള്ള നമ്മുടെ ശത്രു അറിഞ്ഞാൽ നിന്നെ വല്ലതും ചെയ്യുമോ എന്ന് ഞാൻ പേടിച്ചു... "

ഓള് അത് പറഞ്ഞപ്പോൾ ആണ് അന്ന് അറിയാത്ത ഒരു നമ്പറിൽ എനിക്ക് കാൾ വന്നതും എടുക്കാൻ പോയപ്പോൾ കട്ട്‌ ആവുകയും ചെയ്തത് ഞാൻ ഓർത്തത്.. 

"നീ വിഷമിക്കണ്ട സൈബ.. നമ്മളോട് ഈ ചതി ചെയ്തത് ആരായാലും കണ്ടു പിടിച്ചിരിക്കും ഈ സച്ചു... പിന്നെ നീ പറഞ്ഞത് ശെരിയാണ് ഇപ്പൊ ഉപ്പയും ഉമ്മയും ഒന്നും അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്.. അവരോട് എല്ലാം പറഞ്ഞാൽ പിന്നെ അബിയുടെ വീട്ടിൽ എന്നെ താമസിക്കാൻ വിടില്ല...  അത് കൊണ്ട് തല്ക്കാലം നീ പറഞ്ഞത് പോലെ തന്നെ ചെയ്യാം...

"നീ എന്താ ചെയ്യാൻ പോവുന്നത് സച്ചു..."

"അതൊക്കെ നീ കണ്ടോ സൈബ...പാവം പെണ്ണായ സൈബ അല്ല അവിടെ മരുമകൾ ആയി കയറിയത്.. കുരുത്തം കെട്ടവൾ എന്ന് ചെറുതിലെ എല്ലാരും വിളിച്ചു ശീലിച്ച സച്ചു ആണ്.. ചതിച്ചത് ആരായാലും വെറുതെ വിടില്ല.. "

"സച്ചു നീ എടുത്ത് ചാടി ഒന്നും ചെയ്ത് ആപത്ത് വരുത്തി വെക്കരുത്.. നിന്റെ സ്വഭാവം എനിക്ക് അറിയാം.. ദേഷ്യം വന്നാൽ നീ തോന്നുന്നത് ഒക്കെ ചെയ്യും.. "

"പേടിക്കാതെ ഇരിക്ക് നമ്മളെ സൈബ കുട്ടിയെ നമ്മളു സൂക്ഷിച്ചോളാം..എനിക്ക് ഒന്നും സംഭവിക്കില്ല... നീ അവരുടെ കണ്ണിൽ പെടാതെ സൂക്ഷിക്ക്.. എന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട...  ഇപ്പോൾ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി... നീ പൊയ്ക്കോ.. ഞാൻ നിന്നെ വിളിച്ചോളാം... ഇടക്ക് കാണാനും വരാം.. "

"ശെരി... ഉപ്പക്കും ഉമ്മക്കും സുഖം അല്ലെ സച്ചു... അവർ എന്നെ വെറുത്തു കാണും അല്ലെ..." കണ്ണ് നിറഞ്ഞു കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ നമ്മക്കും സങ്കടം വന്നു... നമ്മള് ഓളെ കെട്ടിപിടിച്ചു... 
"അവർ സുഖമായി ഇരിക്കുന്നു... പിന്നെ ഇപ്പോഴുള്ള വെറുപ്പ് ഒക്കെ സത്യം അറിയുമ്പോൾ മാറും... വിഷമിക്കണ്ട..." നമ്മള് ഓളെ കണ്ണ് തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു ഓളെ ആശ്വസിപ്പിച്ചു... 

"എങ്കിൽ ഞാൻ പോവാ... ലാമി എന്നെ അന്വേഷിക്കുന്നുണ്ടാവും... നീ സൂക്ഷിച്ചു പോ.." എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് ഫാൻസി ലക്ഷ്യം വെച്ച് നടന്നു... ഫാൻസിയുടെ മുന്നിൽ നമ്മളെ വണ്ടിയുണ്ട് പക്ഷെ ലാമിയുടെ പൊടി പോലും അവിടെ എങ്ങും ഇല്ലാ... നമ്മള് ഫോൺ ഓളെ വിളിക്കാൻ വേണ്ടി നോക്കിയപ്പോൾ ലാമിയുടെ 15 മിസ്സ്‌ കാൾ...  
പടച്ചോനെ ഫോൺ സൈലന്റ് ആയിരുന്നോ.. ഓള് എന്നെ അന്വേഷിച്ചു പോയത് ആയിരിക്കും.. ഇന്ന് ഓളെ പൂരപ്പാട് കേൾക്കാം.. എന്ന് മനസ്സിൽ ചിന്തിച്ചു നമ്മള് പിറകോട്ട് തിരിഞ്ഞതും ദേ നമ്മളെ പിറകിൽ നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് ലാമി.... നമ്മള് ഓളെ മുഖത്ത് നോക്കി ഒരു മാതിരി ഇളി പാസാക്കി..

"എവിടെ ആയിരുന്നു കോപ്പേ നീ.. അന്വേഷിക്കാത്ത സ്ഥലം ഇല്ലാ... ഞാൻ വിചാരിച്ചു ഏതേലും ഒരുത്തന്റെ കൂടെ പോയി എന്ന്...." 

"ഓ പിന്നെ കെട്ടിയ ഒരുത്തനെ കൊണ്ട് തന്നെ പൊറുതി മുട്ടി നില്ക്കാ.. അപ്പോഴാണ് ഇനി വേറെ ഒരുത്തന്റെ കൂടെ പോവുന്ന്... " നമ്മള് ഓളെ നോക്കി മുഖം കോട്ടി കൊണ്ട് പറഞ്ഞു...

"പിന്നെ നീ എവിടെ പോയതാ പുല്ലേ..."

"എവിടെയും ഇല്ലാ.. എന്റെ പഴയ ഒരു ഫ്രണ്ടിനെ കണ്ടു... അവളോട് സംസാരിക്കുകയായിരുന്നു..."

"ഏത് ഫ്രണ്ട്...." ഓള് നമ്മളെ നോക്കി നെറ്റി ചുളിച്ചു... "

"നിനക്ക് എന്റെ ഇതൊക്കെ ഫ്രണ്ടിനെ അറിയാം... ചോദ്യം കേട്ടാൽ വിചാരിക്കും എല്ലാരേയും അറിയാന്ന്... നിന്റെ കമ്മല് വാങ്ങി തീർന്നെങ്കിൽ ചെലക്കാണ്ട് വണ്ടി എടുക്ക്.. ലേറ്റ് ആയി വീട്ടിൽ പോവാം..." നമ്മള് അത് പറഞ്ഞപ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തി വണ്ടിയിൽ കയറി ഇരുന്നു.. ഓളെ കളി കണ്ടു ഇളിച്ചോണ്ട് നമ്മളും കയറി.... 

തിരിച്ചു വീട്ടിൽ എത്തണ വരെ വണ്ടിയിൽ ഇരുന്ന് നമ്മളെ ചിന്ത മുഴുവൻ സൈബയെ കണ്ടതും അവൾ പറഞ്ഞ കാര്യങ്ങളും ആയിരുന്നു...  ശെരിക്കും മനസ്സിലെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല...  കല പില ആക്കിക്കൊണ്ട് നിൽക്കണ നമ്മള് വണ്ടിയിൽ ഒന്നും മിണ്ടാതെ ഇരിക്കണ കണ്ടപ്പോൾ...  നിനക്ക് എന്താ പറ്റിയെ എന്ന് ലാമി ഒരുപാട് ചോദിച്ചു... തല വേദന ആണെന്ന്  അവളോട് കള്ളം പറഞ്ഞ് നമ്മള് പിടിച്ചു നിന്ന്... 

വീട്ടിൽ എത്തിയിട്ടും നമ്മളെ മനസ്സ് ഇപ്പോഴും അവിടെ ആണ്.. എന്നാലും അബിയുടെ വീട്ടിലെ ആരായിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്..
നമ്മള് എല്ലാരുടെയും മുഖം ഒന്ന് കണ്ണ് അടച്ചു മനസ്സിൽ ഓർത്തെടുത്തു... ഇല്ലാ ആരെയും ഒരു സംശയവും തോന്നുന്നില്ല..  അവിടെ അബിയുടെ കല്യാണം മുടക്കാൻ ആരാണ് ശ്രമിക്കുക..  സംശയിക്കാൻ ആണേൽ ആദ്യം സംശയിക്കേണ്ടത് നമ്മളെ കെട്ടിയോനെ തന്നെ ആണ്.. കല്യാണത്തിനു ഒട്ടും ഇഷ്ടമല്ലാതെ നിന്നത് ആ കോന്തന് ആണ്... പക്ഷെ അതിന് വേണ്ടി ഇത്ര ക്രൂരമാവാൻ അവനു പറ്റുമോ.. പക്ഷെ അങ്ങനെ എങ്കിൽ വീണ്ടും അവൻ എന്നെ  കല്യാണം കഴിക്കേണ്ട കാര്യം ഇല്ലാലോ.... " ഇങ്ങനെ ഓരോന്ന്  ആലോചിച്ചു നമ്മക്ക് ആകെ വട്ടായി... ഒരു പിടിയും ഇല്ലാ... 

പക്ഷെ എന്ത് വന്നാലും ആരാണ് എന്ന് കണ്ടു പിടിക്കണം... മുന്നിലേക്ക് വരുന്ന ശത്രുവിനേക്കാൾ അപകടം ആണ് മറഞ്ഞു നിൽക്കുന്ന ശത്രു.. കണ്ടു പിടിച്ചേ പറ്റു..

നമ്മള് ഇതൊക്കെ തന്നെ ആലോചിച്ചു നിന്നത് കൊണ്ടാണോ എന്ന് അറിയില്ല പെട്ടന്ന് സമയം കടന്ന് പോയ പോലെ തോന്നി... 

ഒരു 5 മണി ആയപ്പോൾ തന്നെ ആ കോന്തൻ നമ്മളെ കൂട്ടാൻ വേണ്ടി വന്നു.. നമ്മള് അപ്പോഴേക്കും ഒക്കെ പാക്ക് ചെയ്ത് റെഡി ആയി നിന്നിരുന്നു.. നമ്മള് ഉമ്മനോടും ലാമിയോടും യാത്ര പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ആ കോന്തന്റെ കാറിൽ കയറി ഇരുന്നു...

പിന്നെ ഈ ജന്തുവിന്റെ കൂടെ കാറിൽ പോവുന്നത് മരിച്ച വീട്ടിൽ പോയ ഫീൽ ആണ്... 

*****************

ഈ മാക്രി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്... ഇനി വീണ്ടും വിശക്കുന്നു എന്ന് പറയാൻ ആണോ... ഈ മാക്രിക്ക് എന്നെ കാണുമ്പോൾ വിശക്കാൻ തുടങ്ങും... 

"അതെ ഇതിൽ സോങ്‌സ് ഒന്നും ഇല്ലേ..."  നമ്മള് അത് ചിന്തിച്ചപ്പോൾ ആണ് മാക്രി ഈ ഡയലോഗ് വിട്ടത്...

"ഉണ്ട് എന്താ...." നമ്മള് ഒരു പിരികം പൊക്കി ഓളെ നോക്കി കൊണ്ട് മറുപടി കൊടുത്ത്...

"എന്നാ അത് ഓൺ ആക്ക്‌... എനിക്ക് ബോർ അടിക്കുന്നു... "

"നിന്റെ ബോറടി മാറ്റൽ അല്ല എന്റെ പണി..."

"അതിന് ഞാൻ നിങ്ങളോട് പാടാൻ അല്ലാലോ പറഞ്ഞത്..." എന്ന് ഡയലോഡ് അടിച്ചു അവൾ സോങ് വെച്ചു... 
"ഡാഡി മമ്മി...... ഡാഡി മമ്മി... ഡാഡി മമ്മി വീട്ടിൽ ഇല്ലാ... " പെട്ടന്ന് ആ സോങ് കേട്ടതും നമ്മള് ഞെട്ടി പോയി... ഓളെ ഒന്ന് നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഇളിക്കുകയാണ്... അപ്പൊ തന്നെ ഞാൻ പാട്ട് ഓഫ്‌ ചെയ്തു... നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ഓള് പിന്നെയും ഓൺ ആക്കി...രണ്ട് മൂന്ന് തവണ അങ്ങനെ ഞാൻ ഓഫ്‌ ആക്കുകയും ഓള് ഓൺ ആക്കുകയും ചെയ്തപ്പോൾ നമ്മള് കാറിന്റെ ബ്രൈക്കിൽ ആഞ്ഞു ചവിട്ടി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story