❤ Fighting Love ❤: ഭാഗം 17

രചന: Rizvana Richu

 രണ്ട് മൂന്ന് തവണ അങ്ങനെ ഞാൻ ഓഫ്‌ ആക്കുകയും ഓള് ഓൺ ആക്കുകയും ചെയ്തപ്പോൾ നമ്മള് കാറിന്റെ ബ്രൈക്കിൽ ആഞ്ഞു ചവിട്ടി.... 

"നിന്റെ തന്ത എനിക്ക് സ്ത്രീധനം ആയി തന്നതല്ല ഈ കാർ... അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നോ.. ഇതിൽ സോങ് വെക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും... കേട്ടോടി മാക്രി...." ഓളെ തുറിച്ചു നോക്കി കൊണ്ട് നമ്മള് അതും പറഞ്ഞ് വീണ്ടും കാർ മുന്നോട്ട് എടുത്തു.... 

"ഡയലാമോ.. ഡയലാമോ... ഡയലാ ഡയലാ ഡയലാമോ...." പെട്ടന്ന് ആ സോങ് കേട്ടു ദേഷ്യത്തോടെ സോങ് ഓഫ്‌ ചെയ്യാൻ പോയപ്പോൾ ആണ് അത് നമ്മളെ കാറിൽ നിന്ന് അല്ലാന്ന് മനസ്സിലായെ... ശബ്ദം കേട്ട ഭാഗത്ത്‌ നമ്മള് നോക്കിയപ്പോൾ ദേ ആ മാക്രി ഓളെ ഫോണിൽ പാട്ട് വെച്ചേക്ക്‌ന്ന്

"ഡീ... കോപ്പേ നീ ഇത് ഓഫ്‌ ആകുന്നുണ്ടോ... "

"അതിന് ഇത് നിങ്ങളെ വീട്ടിൽ നിന്ന് എനിക്ക് തന്നതും അല്ല... ഇത് എന്റെ ഉപ്പ എനിക്ക് വാങ്ങി തന്ന ഫോൺ എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ വെക്കും ചോദിക്കാൻ നിങ്ങൾ ആരാ..." നമ്മളെ കൊഞ്ഞനം കുത്തി ഓള് അത് പറഞ്ഞപ്പോൾ നമ്മള് വീണ്ടും കാറിന്റെ ബ്രൈക്കിൽ ചവിട്ടി..."

****************

"പടച്ചോനെ ഇവൻ എന്തിനാ കാർ നിർത്തിയെ ഇവൻ എന്നെ പഞ്ഞിക്കിടാൻ പോവാണോ...  എന്റെ ദേഹത്തു തൊട്ടാൽ ഇവൻ വിവരം അറിയും..." നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കി...

"നിന്റെ ഉപ്പ വാങ്ങി തന്ന ഫോണിൽ പാട്ട് കേൾക്കണം എങ്കിൽ നീ ഇറങ്ങി ആ റോഡിൽ ഇരുന്ന് പാട്ട് കേട്ടോ... വേണേൽ പാട്ട് പാടുകയും ചെയ്തോ... ആരേലും വന്നു ചില്ലറയും തരും..." 
നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ആ തെണ്ടി പറഞ്ഞപ്പോൾ എന്തേലും എടുത്ത് ഓന്റെ തലക്ക് അടിക്കാൻ ആണ് തോന്നിയത് പിന്നെ അവിടെ ഒന്നും ഇല്ലാത്തോണ്ട് കോന്തൻ രക്ഷപെട്ടു....

"എന്താടി ആലോചിക്കുന്നെ... നീ ഇറങ്ങുന്നോ അതോ മരിയാതിക്കു അടങ്ങി ഇതിനകത്ത് ഇരിക്കുന്നോ... " നമ്മള് ചിന്തിചോണ്ട് നിന്നപ്പോൾ ആ തെണ്ടി വീണ്ടും ഡയലോഗ് അടിച്ചു...

"അങ്ങനെ നിങ്ങളെ ഔധാര്യം എനിക്ക് വേണ്ട... ഈ സച്ചു ഒന്ന് കൈ കാണിച്ചാൽ ഡ്രോപ് ചെയ്യാൻ ഒരുപാട് ആൾക്കാർ വരും... അല്ലാതെ നിങ്ങളെ ഈ വൃത്തികെട്ട മോന്ത കണ്ടു ബോറടിച്ചു ഇരിക്കാൻ എനിക്ക് വയ്യ..." നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി  കാറിൽ നിന്ന് ഇറങ്ങി..." അപ്പോഴും ആ കോന്തന്റെ മുഖത്ത് പുച്ഛ ഭാവം തന്നെ... പിന്നെ തോറ്റു കൊടുക്കാൻ നമ്മക്ക് ഉദ്ദേശം ഇല്ലാത്തത് കൊണ്ട് നമ്മള് വേഗം ഒരു കാറിനു കൈ കാണിച്ചു... നമ്മള് കൈ കാണിച്ച ഉടൻ ആ കാർ നമ്മളെ മുന്നിൽ വന്നു നിർത്തി.... എന്നിട്ട് കാറിന്റെ ഗ്ലാസ്സ് താഴ്ത്തി... നമ്മള് ഉള്ളിലേക്ക് നോക്കിയപ്പോൾ ദേ ഇരിക്കുന്നു ഒരു ഗ്ലാമർ ചെക്കൻ... നമ്മള് ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ചെക്കൻ ആണേൽ നമ്മളെ കണ്ടപ്പോൾ തന്നെ നമ്മളെ നോക്കി ക്ലോസപ്പിന്റെ പരസ്യം പോലെ ചിരിയാണ്... 

"ഹായ്... എന്നെ ഒന്ന് എന്റെ വീട് വരെ ഡ്രോപ് ചെയ്യുമോ... " നമ്മള് ആ ചെക്കനെ നോക്കി അത് ചോദിച്ചപ്പോൾ തന്നെ.."ഓഹ് തീർച്ചയായും... "എന്ന് ഇളിച്ചോണ്ട് പറഞ്ഞു നമ്മക്ക് കാറിന്റെ ഡോർ തുറന്ന് തന്നു... നമ്മള് നമ്മളെ കെട്ടിയോനെ ഒന്ന് തിരിഞ്ഞ് നോക്കി കാറിൽ കയറി... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ഷർട്ടിന്റെ മുന്നിൽ തൂക്കി ഇട്ടിട്ടുള്ള കൂളിംഗ് ഗ്ലാസ്‌ എടുത്ത് വെച്ച് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് കാറിന്റെ ഗ്ലാസ്സ് മുകളിലേക്ക് ഉയർത്തി... 

"പോടാ ജാഡ തെണ്ടി..." നമ്മള് പിറു പിറുത് കൊണ്ട് കാറിന്റെ ഡോർ അടച്ചു... 

"ഹായ് അയാം നിഷാദ്...." പെട്ടന്ന് നമ്മളെ അടുത്ത് നിന്ന ആ കോന്തൻ പറഞ്ഞു...

"അയാം സയാന..." നമ്മള് തിരിച്ചും പറഞ്ഞു..." 
അപ്പൊഴെക്കും നമ്മളെ കെട്ടിയോന്റെ കാർ നമ്മളെ മുന്നിലൂടെ കുതിച്ചു.... "

"എവിടെക്കാ പോവേണ്ടത്...." 
നിഷാദ് നമ്മളെ നോക്കി ചോദിച്ചപ്പോൾ നമ്മള് വീട്ടിലേക്ക് ഉള്ള റൂട്ട് പറഞ്ഞു കൊടുത്തു...  അവൻ കാർ മുന്നൊട്ട്‌ എടുത്തു... മുന്നിലൊന്നും നമ്മളെ കെട്ടിയോന്റെ കാറിന്റെ പൊടി പോലും കാണാൻ ഇല്ലാ.. അപ്പോഴേക്കും പ്രകൃതി വെളിച്ചത്തെ മാറ്റി നിർത്തി ഇരുട്ടിനെ സ്വീകരിക്കാൻ തുടങ്ങിയിരുന്നു... 

പെട്ടന്ന് നിഷാദ് കാറിന്റെ ബ്രൈക് ചവിട്ടി...  എന്താ എന്ന് അറിയാൻ നമ്മള് ഓന്റെ മുകത്തേക്ക് നോക്കിയപ്പോൾ ഒരു മിനിറ്റ് എന്ന് പറഞ്ഞു അവൻ കാറിൽ നിന്ന് ഇറങ്ങി... നമ്മള് ഓനെ നോക്കിയപ്പോൾ അവൻ ആരെയോ കാൾ ചെയ്യുകയാണ്... 

"പടച്ചോനെ ഇതിനേക്കാൾ ബേധം ആ തെണ്ടി തന്നെ ആയിരുന്നു... തല്ലു കൂടി എങ്കിലും പോവാമായിരുന്നു... ഇത് ഇപ്പോൾ അതിനെക്കാളും ബോറൻ ആയിപ്പോയി.. ഓനോട്‌ ഉള്ള വാശിക്ക് കയറിയതാ വേണ്ടായിരുന്നു... വീട്ടിൽ എങ്ങാനും അറിഞ്ഞാൽ ആകെ പ്രശ്നം ആവില്ലേ.. ആ തെണ്ടി വീട്ടിൽ പോയി പറയുമോ..." നമ്മക്ക് ടെൻഷൻ ആവാൻ തുടങ്ങി... അപ്പോഴേക്കും ആ ബോറൻ വന്നു കാറിൽ കയറി... 

പെട്ടന്ന് അവന്റെ കാറിന്റെ സ്പീഡ് കൂടി... അപ്പോഴാണ് നമ്മള് ശ്രദ്ധിച്ചത് നമ്മള് പറഞ്ഞു കൊടുത്ത റൂട്ടിൽ അല്ല കാർ സഞ്ചരിക്കുന്നത്... 

"അതെ ഇതിലൂടെ അല്ല പോവേണ്ടത്...." നമ്മള് പരിഭ്രമത്തോടെ ഓനെ നോക്കി പറഞ്ഞപ്പോൾ അവൻ മൈൻഡ് ചെയ്യാതെ ഒന്ന് കൂടി കാറിന്റെ സ്പീഡ് കൂട്ടി.... 

"എടൊ നിന്നോടാ പറഞ്ഞത് ഇതിലൂടെ അല്ല പോവേണ്ടത്..." നമ്മള് അത് പറഞ്ഞു ഓനെ നോക്കിയപ്പോൾ അവൻ വല്ലാത്ത ഒരു ഭാവത്തിൽ ആണ് എന്നെ നോക്കുന്നത്... 

"വണ്ടി നിർത്ത്... എടൊ വണ്ടി നിർത്താൻ.... " നമ്മള് ദേഷ്യത്തോടെ അലറിക്കൊണ്ട് ഓന്റെ കയ്യിൽ പിടിച്ചു വലിച്ചു..." 

"മിണ്ടാതിരിക്കടി.... കൂടുതൽ ബഹളം ഉണ്ടാക്കിയാൽ കൊന്നു കളയും..." എന്ന് പറഞ്ഞ് അവൻ നമ്മളെ തള്ളി മാറ്റി..." 

****************

"വീട് എത്താൻ ആയല്ലോ... ആ മാക്രി ഇല്ലാതെ വീട്ടിൽ കയറാനും പറ്റില്ലല്ലോ..." എന്ന് ചിന്തിച്ചു നമ്മള് കാറിന്റെ ബ്രൈക്കിൽ ചവിട്ടി... 

എത്തേണ്ട ടൈം ആയല്ലോ... ഈ ജന്തു ജീവിതത്തിൽ കയറിയത് തൊട്ട് നമ്മക്ക് കഷ്ടപ്പാട് ആണ്.. എന്തായാലും ഒന്ന് പോയി ആ ജന്തുനെ കൂട്ടി വരാം... എന്ന് മനസ്സിൽ കരുതി നമ്മള് കാർ തിരിച്ചു...

****************

നമ്മള് കുറെ അവന്റെ കൈ പിടിച്ചു വലിച്ചിട്ടും കടിച്ചിട്ടും അവൻ കാർ നിർത്തിയില്ല...  നമ്മള് ഒരുപാട് ശ്രമിച്ചു... പെട്ടന്ന് അവൻ ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാറിന്റെ ബ്രൈക് ചവിട്ടി... അവൻ കാർ നിർത്തിയതും നമ്മള് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി... ഓടാൻ ശ്രമിച്ചതും നമ്മളെ മുന്നിലേക്ക് രണ്ട് മൂന്ന് പേര് വന്നു നിന്നു... നമ്മള് എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ പടച്ചു നിന്നു... എന്നിട്ട് ചുറ്റിലും നോക്കി.... 

"എന്താ മോളെ രക്ഷപെടാൻ നോക്കുവാണോ... " അതിൽ ഒരുത്തൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

"വിടാടാ പട്ടികളെ.... " നമ്മള് ദേഷ്യത്തോടെ അലറി....." 

"വെറുതെ തല്ലു വാങ്ങി ഈ ഭംഗിയുള്ള മുഖത്തു പാട് വരുത്തണ്ട...  എന്ന് പറഞ്ഞു അയാൾ എന്റെ മുഖത്തു തടവാൻ ശ്രമിച്ചു....

"തൊട്ട് പോവരുത്..." നമ്മള് വീണ്ടും അലറി... അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഒരുപാട് ശ്രമിച്ചു എങ്കിലും അവന്റെ എന്റെ കയ്യിലെ പിടുത്തം അത്രയും ബലത്തിൽ ആയിരുന്നു...

അപ്പോഴാണ് കാറിൽ നിന്ന് ആ ചെറ്റ നിഷാദ് ഇറങ്ങി വന്നത്... അവൻ നമ്മുടെ അടുത്തേക് ചിരിച്ചു കൊണ്ട് വന്നു..

"എവിടെ ഞാൻ വിളിച്ചപ്പോൾ തരാം എന്ന് പറഞ്ഞ ക്യാഷ്...." അവൻ എന്നെ പിടിച്ച അയാളോട് അത് ചോദിച്ചപ്പോൾ അയാൾ പോക്കറ്റിൽ നിന്ന് 500 ന്റെ കേട്ട് എടുത്തു അവന്റെ കയ്യിൽ വെച്ചു കൊടുത്തു.... 

"നീ എപ്പോഴും കൊണ്ട് വന്നിട്ടുള്ളവളിൽ സുന്ദരിയാണ് ഇവൾ അത് കൊണ്ട് അത് നീ പറഞ്ഞതിൽ കൂടുതൽ ക്യാഷ് ഉണ്ട്..." അയാൾ നിഷാദിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... 

പണം വാങ്ങി എന്നെ നോക്കി ഒന്ന് പുച്ഛിച്ചു അവൻ ചിരിച്ചപ്പോൾ നമ്മള് ഓന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി... 

"പെണ്ണിനെ വിറ്റു തിന്നുന്ന ആണത്തം ഇല്ലാത്തവനെ... ഈ ചെയ്തതിന് നീ അനുഭവിക്കും..." നമ്മള് ദേഷ്യത്തോടെ ഓനെ നോക്കി അലറിയപ്പോൾ അവൻ നമ്മളെ മുഖത്തേക്ക് ആഞ്ഞടിച്ചു... 

"ആണത്തം എന്താണ് എന്ന് ദേ ഇവർ നിനക്ക് കാണിച്ചു തരും...." എന്ന് നമ്മളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ എന്റെ ഷാൾ കൊണ്ട് തന്നെ അവന്റെ മുഖം തുടച്ചു കൊണ്ട് അവന്റെ കാറിൽ കയറി പോയി...   

*******
അവൻ പോയ ഉടൻ തന്നെ അവർ മൂന്നു പേരും സച്ചുവിനെ വലിചിഴച്ചു അടുത്തുള്ള ഒരു ചെറിയ കാട്ടിലെക്ക് കൊണ്ട് പോയി.... 

****************

നമ്മള് ആ മാക്രി അന്വേഷിച്ചു കറക്കം തുടങ്ങിയിട്ട് കുറച്ച് ടൈം ആയി... ഇവൾ ഇനി അവന്റെ കൂടെ തന്നെ അങ്ങു പോയോ.. പെണ്ണ് ആയത് കൊണ്ട് പറയാൻ പറ്റൂല... " നമ്മള് അത് ചിന്തിച്ചു നിന്നപ്പോ ആണ് നമ്മളെ കണ്ണിൽ ഒരു കാർ പെട്ടത്... നമ്മള് ആ കാറിന്റെ അടുത്ത് ചെന്ന് നമ്മളെ കാർ നിർത്തി... കാറിന്റെ അടുത്ത് ഒരുത്തൻ  നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്ത് മുഖം കഴുകുന്നുണ്ട്.. നമ്മള് കാറിൽ നിന്ന് ഇറങ്ങി ഒന്നുകൂടി ആ കാറിന്റെ നമ്പർ നോക്കി... ഇത് തന്നെ ആ മാക്രി കയറിയ കാർ...  അവൾ കൈ കാണിച്ചു കാർ നിരത്തിയപ്പോൾ തന്നെ നമ്മള് കാറിന്റെ നമ്പർ നോക്കിയിരുന്നു... 
നമ്മള് ആ കാറിന്റെ അടുത്ത് നിന്നവന്റെ അടുത്തേക്ക് ചെന്നു...

"ഹേയ്....തന്റെ കാറിൽ ഒരു പെണ്ണ് കയറിയില്ലേ അവൾ എവിടെ...." നമ്മള് അത് ചോദിച്ചപ്പോൾ അവന്റെ മുഖത്തു ഒരു ഞെട്ടൽ നമ്മള് ശ്രദ്ധിച്ചു... 

*****************
"ഏ... ഏ.. ഏത് പെണ്ണ്... എന്റെ കാറിൽ ഒരു പെണ്ണും കയറിയില്ല.. എന്ന് പറഞ്ഞു അവൻ കാറിൽ കയറാൻ പോയപ്പോൾ തന്നെ അബിക്ക്  എന്തോ പന്തികേട് തോന്നി... അവൻ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറാൻ പോയപ്പോൾ അബി കാൽ കൊണ്ട് ചവിട്ടി ആ ഡോർ അടച്ചു... നിഷാദിന്റെ  മുഖത്തു ഭയം കൊണ്ട് നിറഞ്ഞു... "അവൾ എവിടെ...." അബി അവന്റെ കോളറയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു... ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നപ്പോൾ നിഷാദിന്റെ കണ്ണിൽ ഭയം കൊണ്ട് നിറഞ്ഞു....
"എനിക്ക് അറിയില്ല....  " അവൻ വിറക്കുന്ന ചുണ്ടുകൾ കൊണ്ട് പറഞ്ഞതും അബി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... ചവിട്ടിന്റെ ശക്തിയിൽ നിഷാദ് പുറം അടിച്ചു നിലത്തേക്ക് വീണു... അവിടെ ഉള്ള ആൾക്കാർ ഒക്കെ അവരുടെ ചുറ്റും കൂടി... അബി അതൊന്നും ശ്രദ്ധിക്കാതെ നിലത്ത് വീണുകിടക്കുന്ന അവനെ ഷോൾഡർ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു നിരത്തി...

"പറയടാ അവൾ എവിടെ....." അവൻ വീടും ചോദിച്ചു... മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ കൈ പത്തി മടക്കി അവൻ നിഷാദിന്റെ മൂക്കിന് ലക്ഷ്യം വെച്ചു കുത്തി... അവന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി... ഒന്നുകൂടി അബി അവന്റെ മൂക്കിന് ലക്ഷ്യം വെച്ചു കുത്താൻ പോയപ്പോൾ നിഷാദിന്റെ ചുണ്ടുകൾ അറിയാതെ പറഞ്ഞു.... 

"ഞാൻ പറയാം........" 

****************

കാട്ടിനകത്തേക്ക് അവർ സച്ചുവിനെ വലിച്ചു കൊണ്ട് പോയി കുറച്ച് ദൂരം എത്തിയപ്പോൾ അവർ അവളെ തള്ളി നിലത്തേക്ക് ഇട്ടു... പുറം അടിച്ച് അവൾ നിലത്ത് വീണു....

"ആാാാാ....." വീണ വേദന കരണം അവൾ അലറി... 
അവർ മൂന്നു പേരും അവളുടെ അടുത്തേക്ക് നടന്നു അടുത്തപ്പോൾ അവൾ കിടന്നെടുത്ത് നിന്ന് ഇഴഞ്ഞു പിറകിലോട്ട് നീങ്ങി... അതിൽ ഒരാൾ അവളുടെ ദേഹത്തേക്ക് കിടക്കാൻ ലക്ഷ്യം വെച്ച് കുനിഞ്ഞതും അവൾ അവളുടെ കാലു കൊണ്ട് അയാളുടെ വയറിൽ ആഞ്ഞു ചവിട്ടി... അയാൾ ബാലൻസ് കിട്ടാതെ പിറകോട്ടു മറിഞ്ഞു.. ബാക്കി ഉള്ള രണ്ടു പേരുടെ ശ്രദ്ധ ആ വീണ ആളിലേക്ക് പോയ നിമിഷം അവൾ നിലത്ത് ഉള്ള ഒരു വടി എടുത്ത് എഴുനേറ്റ് നിന്നു... 

"എടി......." രണ്ടാമത്തെ ആള് അവളുടെ അടുത്തേക് പോവാൻ ശ്രമിച്ചതും അവൾ കയ്യിലെ വടി വെച്ച് അയാളുടെ തലയ്ക്കു ലക്ഷ്യം വെച്ച് വീശി..... 

"ടക്ക്‌ക്ക്‌........" തലക്ക് അടി കിട്ടിയതും അയാൾ നിലത്തേക്ക് വീണു... അവൾ വീണ്ടും ആ വടി ഉപയോഗിച്ച് മൂന്നമത്തെ ആളെ നോക്കി വീശി എങ്കിലും അയാൾ അയാളുടെ കൈ കൊണ്ട് ആ വടി പിടിച്ചു നിർത്തി... അപ്പോഴേക്കും വയറിനു ചവിട്ട് കൊണ്ട ആള് എണീറ്റു വന്ന് അവളുടെ മുഖം ലക്ഷ്യം വെച്ച് അയാളുടെ കൈ വീശി അടി കിട്ടിയപ്പോൾ അവൾ നിലത്തേക്ക് വീണു... അപ്പോൾ തന്നെ വടി പിടിച്ചു വെച്ച ആള് അവളുടെ രണ്ടു കൈ കളും നിലത്ത് അമർത്തി വെച്ച് പിടിച്ചു... അവളെ തല്ലി ഇട്ട ആള് അവളുടെ കാലുകളിൽ അയാളുടെ കാൽ മുട്ട് കുത്തി വെച്ച് ഇരുന്നു....

"Noooo........... " അവൾ അവിടെ നിന്ന് അലറി... അയാൾ അവളെ നോക്കി അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അവളുടെ ശരീരത്തിലേക്ക് കിടക്കാൻ ശ്രമിച്ചതും ആരുടേയോ ചവിട്ട് കൊണ്ട് അയാൾ ദൂരെക്ക് തെറിച്ചു വീണു.... അപ്പോൾ തന്നെ അവളെ കയ്യിൽ പിടിച്ച ആള് അവളുടെ കയ്യിലെ പിടിവിട്ടു... അവൾ തിരിഞ്ഞ് നോക്കിയതും അവിടെ ഉള്ള ആളെ കണ്ട്  അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു...."അബി..........."......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story