❤ Fighting Love ❤: ഭാഗം 7

Fighting Love

രചന: Rizvana Richu

"അവര് രണ്ട് പേരും ഒരുമിച്ചു അങ്ങനെ ചോദിച്ചപ്പോൾ നമ്മക്ക് ചിരിവന്നു.. നമ്മള് രണ്ടാളെയും നോക്കി കണ്ണ് ഇറുക്കി കാണിച്ചു എന്നിട്ട് ഷാഫിക്കന്റെ അടുത്തേക്ക് ചെന്നു... 
"ഇക്ക ഒന്ന് മാറി നിൽക്ക് നമ്മളെ കെട്ടിയോന് ഉള്ള ഫുഡ്‌ നമ്മള് ഉണ്ടാക്കികോളാം..." ചിരിച്ചു കൊണ്ട് നമ്മള് അത് പറഞ്ഞപ്പോൾ ഷാഫിക്ക ഒന്ന് ഞെട്ടി.. 

"അയ്യോ മോളെ വേണ്ട അബിക്ക് ദേഷ്യം വരും..." ഇക്ക പരിഭ്രമത്തോടെ പറഞ്ഞു...
"അത് ഞാൻ ഉണ്ടാക്കിയത് ആണെന്ന് പറയണ്ട ഇക്കാ..." 
"എന്റെ പൊന്ന് മോളെ അവനു അത് മനസ്സിലാവും..." 

"ഓഹോ... എന്നാ അതൊന്ന് പരീക്ഷിച്ചു നോക്കണ്ടേ... നമ്മള് നോക്കട്ട് നമ്മളെ കെട്ടിയോന്റെ കഴിവ്..." 
"മോളെ അവന് ഞാൻ കൊടുത്ത വാക്ക് ആണ് അത്... തെറ്റിച്ചാൽ മോന് ദേഷ്യം വരും... വിശ്വാസ  വഞ്ചന കുഞ്ഞ് ഒരിക്കലും ക്ഷമിക്കില്ല...  " മൂപര് ആകെ ടെൻഷൻ അടിച്ചു നമ്മളോട് പറഞ്ഞു..

"എന്റെ ഇക്കാ നിങ്ങളൊന്നു മിണ്ടാതെ നിൽക്ക്.. അത്യാവശ്യം നന്നായിട്ട് ഫുഡ്‌ ഉണ്ടാക്കാൻ ഒക്കെ നമ്മള് പഠിച്ചിട്ടുണ്ട്.. സുബഹു നിസ്കരിക്കാൻ എഴുനേൽക്കാതെ നിന്നാൽ ഉമ്മ അന്ന് ഫുൾ കിച്ചണിൽ ജോബ് ചെയ്യിക്കുമായിരുന്നു.. അത് കൊണ്ട് നമ്മള് കുറെ അടുക്കളയിൽ കയറെണ്ടി വന്നിട്ട് ഉണ്ട്.. അത് കൊണ്ട് ഫുഡ്‌ മോശം ആവും എന്നുള്ള പേടി ഒന്നും വേണ്ട.. "
"ഈ കുഞ്ഞിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ പടച്ചോനെ..." ഇക്ക ദയനീയമായി നമ്മളെ നോക്കികൊണ്ട് പറഞ്ഞു... 
"അതാണ്....... അപ്പോൾ മിണ്ടാതെ ഇരിക്..ദോശയും കടലയും അല്ലെ... നമ്മളിത് പൊളിക്കും നോക്കിക്കോ..." നമ്മള് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.. 

"എന്താ ഇവിടെ ഒരു പ്രശ്നം...." ഉമ്മ ചിരിച്ചോണ്ട് അവിടേക്ക് വന്നു.. " 
"ഒന്നും പറയണ്ട അബിടെ ഉമ്മ...  ഈ മോള് അബിക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കും എന്നാ പറയുന്നത്.. അബിടെ സ്വഭാവം അറീലെ അവനു ഇത് മനസ്സിലാവും.. നമ്മളെ ഇവിടെ നിന്ന് പറഞ്ഞു വിടുകയും ചെയ്യും..സാധാരണ ഒരു കുക്കിന് കിട്ടുന്നതിന്റെ ഇരട്ടി എനിക്കു മോന് ശമ്പളം തരുന്നുണ്ട്... അത് കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചു പോവുന്നത്.. പറഞ്ഞു വിട്ടാൽ ഞാൻ എന്ത് ചെയ്യും.... " ഷാഫിക്ക കരയുന്ന ഭാവത്തിൽ ഉമ്മാനെ നോക്കി കൊണ്ട് പറഞ്ഞു... അപ്പോൾ ഉമ്മ എന്നെയും ഇത് വേണോ മോളെ എന്ന ഭാവത്തിൽ നോക്കി.. 

" ഇത് കാരണം എന്തായാലും ഇക്കാനെ പറഞ്ഞു വിടില്ല...  ഇനി എന്തേലും പ്രശ്നം ഉണ്ടായാൽ തന്നെ നമ്മള് നോക്കികോളാം.." നമ്മള് ഇക്കയെ സമാധാനിപ്പിച്ചു നമ്മളെ പണി തുടങ്ങി.. 
ഉമ്മയും പാത്തുമ്മയും ഇക്കയും നമ്മളെ വീരശൂരപരാക്രമം കണ്ടു ചിരിക്കുന്നുമുണ്ട്.. ഇക്ക നമ്മക്ക് ഇക്ക ഉണ്ടാക്കും പോലെ ഉണ്ടാക്കാൻ പറഞ്ഞു തന്ന് സഹായിക്കുന്നും ഉണ്ട്.. 
"ഇതെന്താ ഇവിടെ ഒരു ആൾക്കൂട്ടം... " ഷഹീ ആണ് ഈ ഡയലോഗിന്റെ അവകാശി.. കൂടെ നഹലയും സഹലയും ഉണ്ട്.. മൂന്നു പേരും കോളേജിൽ പോവാൻ റെഡി ആയിട്ട് വന്നിരിക്കുവാ... 
"ഞാൻ ഇപ്പോൾ ഫുഡ്‌ എടുത്ത് വെക്കാം... " അവരെ കണ്ടപ്പോൾ പാത്തുമ്മ ഫുഡ്‌ വിളമ്പി വെക്കാൻ പോയി.. അവർ മൂന്നു പേരും നമ്മളെ അടുത്തേക്ക് വന്നു.. " 
"ഇക്കാക് ഉള്ള ഫുഡ്‌ സച്ചു ആണോ ഉണ്ടാക്കുന്നെ.. ഇക്ക സമ്മതിച്ചോ... " നഹല അതിശയത്തോടെ നമ്മളെ നോക്കി കൊണ്ട് പറഞ്ഞു...
"നിന്റെ ഇക്കാന്റെ സമ്മതം ആർക്ക് വേണം.. ഇന്ന് ഞാൻ ഉണ്ടാക്കിയ ഫുഡ്‌ നിങ്ങളെ പൊന്ന് അബിക്ക കഴിക്കുന്നത് നിങ്ങൾ കണ്ടോ..." നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു.. 
"എന്തൊരു നടക്കാത്ത സ്വപ്നം.." സഹല നമ്മളെ ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. 
"നടക്കുന്നത് ആണോ അല്ലയോ എന്ന് മക്കള് കണ്ടോ... " നമ്മള് അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ചിരിച്ചു...
"ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്..." പാത്തുമ്മ അത് വന്നു പറഞ്ഞപ്പോൾ അവർ മൂന്ന് പേരും ഫുഡ്‌ കഴിക്കാൻ പോയി... 
നമ്മള് വേഗം നമ്മളെ ജോലി അസ്സലായി ചെയ്ത് തീർത്തു.. 
ഫുഡ്‌ സ്പീഡിൽ കഴിക്കാൻ നമ്മളെ ഷഹീക്ക് പ്രത്യേക കഴിവ് ആയത് കൊണ്ട് അവൻ വേഗം കഴിച്ചു കഴിഞ്ഞു... അവന്റെ കാറിൽ തന്നെ കോളേജിൽ പോവേണ്ടത് കൊണ്ട് സഹലയും നഹലയും വേഗം കാലിയാക്കാൻ ശ്രമിക്കുന്നുണ്ട് നമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്... 
"എടി ഇങ്ങനെ കുഞ്ഞി കുട്ടികൾ തിന്നുന്ന പോലെ തിന്നാതെ വേഗം തീർത്തു എഴുന്നേറ്റു വാ..  അല്ലേൽ ഞാൻ തനിച്ചു പോവും പറഞ്ഞേക്കാം..  എന്ന് പറഞ്ഞു ഷഹീർ ഓന്റെ റൂമിലേക്ക് പോയി..  അത് കേട്ടപ്പോൾ അവർ രണ്ട് പേരും ഒന്നുകൂടി സ്പീഡ് ആക്കി.. 

അപ്പൊ അതാ ഇറങ്ങി വരുന്നു നമ്മളെ കെട്ടിയോൻ കോന്തൻ...  നല്ല ലൈറ്റ് യെല്ലോ കളർ ഷർട്ടും അതിന്റെ മേലെ ബ്ലാക് കോട്ടും ഒക്കെ ഇട്ട് ചെക്കൻ വരുന്നത് കണ്ടാൽ ആരും ഒന്ന് നോക്കി പോവും.. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം സ്വഭാവം പിച്ചകാരന്റെ അല്ലെ.. 
ആ കോന്തൻ കൈ കഴുകി ഫുഡ്‌ കഴിക്കാൻ ടേബിളിന്റെ അടുത്ത് വന്നു ചെയറിൽ ഇരുന്ന്.. വാച്ച് ഇടയ്ക്കിടെ നോക്കുന്നും ഉണ്ട്... 
"ഷാഫിക്കാ...." ആ കോന്തൻ ഒന്ന് നീട്ടി വിളിച്ചു.. 
നമ്മള് തിരിഞ്ഞ് ഇക്കയെ നോക്കിയപ്പോൾ നെഞ്ചിൽ കൈ വെച്ച് രണ്ട് കണ്ണും അടച്ചു മുകളിലേക്ക് മുഖം ഉയർത്തി പിടിച്ചു പ്രാർത്തിക്കുകയാണ് പാവം... 
"ഇക്കാ..." നമ്മളെ കെട്ടിയോന്റെ രണ്ടാമത്തെ വിളി ഇത്തിരി ബലത്തിൽ ആയിരുന്നു അത് കൊണ്ട് പ്രാർത്ഥന നിർത്തി ഷാഫിക്ക നമ്മളെയൊന്നു ദയനീയമായി നോക്കി ഫുഡ്‌ എടുത്ത് ആ കോന്തന്റെ അടുത്തേക്ക് ചെന്നു... എന്ത് നടക്കും എന്നുള്ള ആകാംഷയിൽ ആണ് എല്ലാരും.. പാത്തുമ്മ കിച്ചണിൽ നിന്ന് മെല്ലെ മെല്ലെ എത്തി നോക്കുന്നുണ്ട്... അടുത്ത് ഇരുന്ന നഹലയും സഹലയും തല കുറച്ച് താഴ്ത്തി പിടിച്ചു എന്നെയും അബിയെയും ഇടകണ്ണ് ഇട്ട് മാറി മാറി നോക്കുന്നുണ്ട്... ഉമ്മ ആണേൽ എന്തോ തിരയുന്ന പോലെ അവിടെ നിന്ന് ചുറ്റിപെറ്റി കളിക്കുന്നും ഉണ്ട്.. ഉമ്മാന്റെ കളി കണ്ടപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റാത്ത പോലെ തോന്നി.. എന്നാലും നമ്മള് സഹിച്ചു പിടിച്ചു... ഇക്ക ആണേൽ ശ്വാസം അടക്കി പിടിച്ചു നിൽക്കുകയും ആണ്.. ഞാൻ മാത്രം നല്ല ഡീസന്റ് ആയി നമ്മളെ കെട്ടിയോനെ നോക്കി തന്നെ നിന്നു... 
കോന്തൻ നമ്മളെ ഒന്ന് നോക്കി പേടിപ്പിക്കുന്നും ഉണ്ട്... 
"മോനെ എനിക്ക് വയ്യായിരുന്നു അത് കൊണ്ട് ഭക്ഷണത്തിനു ഇത്തിരി ടേസ്റ്റ് ഒക്കെ കുറയും..." ഷാഫിക്ക മുൻ‌കൂർ ജാമ്യം എടുത്ത് ഭക്ഷണം വിളമ്പി കൊടുത്തു... ദോശ കഷ്ണം പൊട്ടിച്ചു കറിയിൽ മുക്കി നമ്മളെ കെട്ടിയോൻ വായിലേക്ക് വെച്ചപ്പോൾ പാവം നമ്മളെ ഷാഫിക്ക കണ്ണ് അടച്ചു പിടിച്ചു നിൽക്കുകയാണ്..  ബാക്കി ഉള്ളവർ എന്ത് സംഭവിക്കും എന്ന ആകാംഷയിൽ നമ്മളെ കെട്ടിയോനെ തന്നെ നോക്കുകയാണ്... വായയിൽ ഇട്ട് കഴിക്കാൻ തുടങ്ങിയതും നമ്മളെ കെട്ടിയോൻ ഇക്കയെ ഒന്ന് നോക്കി.... ഇക്ക കഷ്ടപെട്ടു മുഖത്തു ചിരിയൊക്കെ വരുത്തി... 
" ഇത്തിരി ടേസ്റ്റ് മാറി എങ്കിലും നന്നായിട്ടുണ്ട്...." നമ്മളെ കെട്ടിയോൻ ഷാഫിക്കയെ നോക്കി അത് പറഞ്ഞ ഉടൻ ഷാഫിക്ക ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു... ഉമ്മയെ ഞാൻ നോക്കിയപ്പോൾ ഉമ്മയും അത് പോലെ തന്നെ ചെയ്യുക ആണ്...  നഹലയും സഹലയും ചിരി അടക്കി പിടിച്ചു കൊണ്ട് നമ്മളെ ഒന്ന് നോക്കി.. ഞാൻ എന്റെ ചുണ്ടിൽ ഒരു വിരൽ വെച്ച് ചിരിക്കരുത് എന്ന് കാണിച്ചു... 

"നിന്റെ പല ചിട്ടകളും ഈ സച്ചു തെറ്റിക്കും മോനെ...." നമ്മള് ഉണ്ടാക്കിയ ഫുഡ്‌ അസ്വതിച്ചു കഴിക്കുന്ന നമ്മളെ കോന്തൻ കെട്ടിയോനെ നോക്കി നമ്മള് മനസ്സിൽ പറഞ്ഞു..

"എടി... നീ ഒന്നും ഇനിയും കഴിച്ചു കഴിഞ്ഞില്ലേ... " കയ്യിന്റെ വിരലിൽ ചാവി കറക്കി കൊണ്ട് ഷഹീ അവിടെക്ക് വന്നു... "
"ആ കഴിഞ്ഞു... അവൻ വന്നപ്പോൾ പെട്ടന്ന് തന്നെ അവർ രണ്ട് പേരും ഇരുന്നെടുത്ത് നിന്ന് എഴുനേറ്റു...
"അല്ല....  അബിക്കാ... ഇങ്ങള് നിങ്ങളെ കെട്ടിയോള് ഉണ്ടാക്കിയ ഫുഡ്‌ അടിച്ചു കേറ്റുന്നുണ്ടല്ലോ... ബാബിടെ ഫുഡ്‌ അത്രക്ക് പോളിയാണോ..." ആ..  പൊട്ടൻ അത് പറഞ്ഞപ്പോൾ നമ്മള് എല്ലാരും തലക്ക് കൈ വെച്ചു പോയി....
നമ്മളെ എല്ലാരേയും മുഖത്തെ ഭാവം കണ്ടപ്പോൾ ആണ് ചെക്കന് കാര്യം പിടികിട്ടിയത്... 
പറഞ്ഞു പോയല്ലോ എന്ന ഭാവത്തിൽ നമ്മളെ ഓരോരുത്തരെ അവൻ മാറി മാറി നോക്കി.. നമ്മള് എല്ലാരും ഓനെ കണ്ണുരുട്ടി കാണിച്ചു... 
"പടച്ചോനെ ഈ തെണ്ടിയെ ഇതിനിടയിൽ ആരാ ഇങ്ങോട്ട് കെട്ടിയെടുത്തത്..." നമ്മളിങ്ങനെ ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ..  കലിപ്പ് കയറി പ്ലേറ്റിലേക്ക് തന്നെ നോക്കി പല്ലുകൾ കടിച്ചു പിടിച്ചു ഇരിക്കുകയാണ്.. ഷാഫിക്ക ആണേൽ ഒക്കെ നഷ്ടപെട്ട രീതിയിൽ നമ്മളെ ഒന്ന് നോക്കി... സത്യം പറഞ്ഞാൽ ആ നോട്ടം കണ്ടപ്പോൾ നമ്മളെ ഉള്ളോന്നു പിടഞ്ഞു.. 

അപ്പോഴാണ് നമ്മളെ കെട്ടിയോൻ ഇക്കയെ ഒന്ന് നോക്കിയത്... ആ നോട്ടം കണ്ടാൽ ആരായാലും ഒന്ന് പകച്ചു പോവും... ഈ കോന്തൻ എന്താ.. ഷാ അനസിന്റെ " ചെകുത്താനെ പ്രണയിച്ച മാലാഖ" എന്ന നോവലിലെ ഹുനൈസ് മുഹമ്മദിനെ അഭിനയിച്ചു കാണിക്കുകയാണോ... "

"ഇവൻ പറഞ്ഞത് ശെരിയാണോ ഇക്കാ..." നമ്മള് ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ ചോദ്യം ഷാഫിക്കന്റെ നേർക്കു വന്നത്... ഇക്ക ആണേൽ ഒന്നും പറയാൻ കിട്ടാതെ പകച്ചു നിൽക്കുകയാണ്... 
"ചോദിച്ചത് കേട്ടില്ലേ... ഇത് ഇക്ക അല്ലെ ഉണ്ടാക്കിയത്...." ഇരുന്നെടുത്ത് നിന്ന് എഴുനേറ്റ് കാൽ കൊണ്ട് കസേര ചവിട്ടി തെറിപ്പിച്ചു കൊണ്ട് അങ്ങേര് ഷാഫിക്കയോട് ദേഷ്യപെട്ടപ്പോൾ അല്ല എന്ന രീതിയിൽ ഇക്ക തലയാട്ടി കാണിച്ചു.. ഇതിനിടയിൽ ഷഹീർ നഹലയെയും സഹലയെയും കൂട്ടി മെല്ലെ മുങ്ങി.. 

" മോനെ... സച്ചു മോളു വാശിപിടിച്ചപ്പോൾ ഇക്ക സമ്മതിച്ചു പോയതാ.. മോൻ എന്നോട് ക്ഷമിക്കണം... " ഇക്ക അബിയോട് അപേക്ഷ രീതിയിൽ പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി.. ആ കണ്ണിൽ നമ്മളെ ചുട്ടു കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്... നമ്മള് ഇതൊക്കെ എന്ത് എന്ന രീതിയിൽ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

"വിശ്വാസ വഞ്ചന കാണിക്കുന്നവരെ അബിക്ക് ഇഷ്ടമല്ല..  അങ്ങനെ ഉള്ളവരെ അബി കൂടെ കൂട്ടാറും ഇല്ലാ... നാളെ മുതൽ നിങ്ങൾ ഇങ്ങോട്ട് വരണം എന്നില്ല...  " എന്ന് പറഞ്ഞു നമ്മളെ ഒന്ന് നോക്കി കൊണ്ട് അങ്ങേര് കൈ കഴുകി പുറത്തേക്കു പോവാൻ ഇറങ്ങിയപ്പോൾ ഷാഫിക്ക നിറഞ്ഞ കണ്ണ്കളോടെ നമ്മളെ ഒന്ന് നോക്കി..... 
" പടച്ചോനെ ഞാൻ കാരണം ഷാഫിക്ക..  ഇനി എന്ത് ചെയ്യും..." നമ്മള് ചിന്തിച്ചു...

"എങ്ങനെയുണ്ട് ഷാഫിക്ക...  ഞാൻ പറഞ്ഞില്ലേ.. നിങ്ങളെ ഞാൻ നമ്മളെ കെട്ടിയോനെ കൊണ്ട് തന്നെ പുറത്ത് ആക്കിക്കും എന്ന്... നിങ്ങൾക്ക് എന്റെ കാര്യം നോക്കാൻ പറ്റില്ല അല്ലെ.. രാവിലെ എനിക്ക് ഞാൻ ചായ കൊണ്ട് തരാൻ നിങ്ങളെ കൊണ്ട് പറ്റില്ലാ എന്ന് നിങ്ങൾ പറഞ്ഞ നിമിഷം മുതൽ ഞാൻ തീരുമാനിച്ചത് ആണ് എന്റെ ഭർത്താവിനെ കൊണ്ട് തന്നെ നിങ്ങളെ പുറത്താക്കിക്കും എന്ന്.. അത് കൊണ്ടാണ് നിങ്ങളെ ഭീഷണി പെടുത്തി ഞാൻ ഫുഡ്‌ ഉണ്ടാക്കിയത്.. ഇപ്പോൾ ഞാൻ ജയിച്ചു.. നിങ്ങൾ തോറ്റു... " നമ്മള് രണ്ടും കല്പിച്ചു നമ്മളെ വായിൽ കിട്ടിയത് ഒക്കെ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പുറത്തേക്ക് നടന്ന നമ്മളെ കെട്ടിയോൻ ഒന്ന് അവിടെ ബ്രൈക് ഇട്ട പോലെ നിന്നു.. നമ്മളെ ഡയലോഗ് കേട്ടപ്പോൾ ഉമ്മയും ഷാഫിക്കയും പാത്തുമ്മയും  അന്തം വിട്ട് നമ്മളെ നോക്കുകയാണ്... നമ്മളെ ശബ്ദം ഇത്തിരി കൂടിയത് കൊണ്ട് സനയും ഷഹബാസ്ക്കയും ഉമ്മാമയും രണ്ടു അമ്മായിമാറും ഒക്കെ എന്താണെന്നു അറിയാൻ അവിടെക്ക് വന്നു... 

"ഇനി മേലാൽ ഇങ്ങോട്ട് കണ്ടു പോവരുത്... " എന്നും കൂടി നമ്മള് ഷാഫിക്കയോട് ഇത്തിരി കലിപ്പ് ഭാവത്തിൽ പറഞ്ഞു നമ്മള് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ...  പുറത്തേക്കു പോവാൻ ഇരുന്ന നമ്മളെ കെട്ടിയോൻ പെട്ടന്ന് തിരിഞ്ഞു നിന്നു...

" ഇക്കാ... രാത്രി ചപ്പാത്തി മതി എനിക്കു ഫുഡ്‌..." എന്ന് പറഞ്ഞു ഇക്കയെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് നമ്മളെ കെട്ടിയോൻ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി... " 

"യസ്...... എന്ന് പറഞ്ഞു നമ്മള് ചിരിച്ചു തുള്ളി ചാടുന്ന കണ്ടപ്പോൾ ഷാഫിക്ക നമ്മളെ പൊട്ടൻ നോക്കുന്ന പോലെ നോക്കുന്നുണ്ട്... ഉമ്മയും പാത്തുമ്മയും ആണേൽ ഒരേ ചിരിയാണ്.. ഉമ്മാമയും സനയും ഷഹബാസ്ക്കയും സംഭവം ഒന്നും മനസ്സിലാവാതെ നോക്കുകയാണ്.. 

"അപ്പോൾ മോളെന്നോട് ചായ തരാത്തത് കൊണ്ട് പകരം വീട്ടിയത് ആണല്ലേ..." ഷാഫിക്ക നമ്മളെ നോക്കി അത് ചോദിച്ചപ്പോൾ നമ്മള് ഒരു പിരികം പൊക്കി ഇക്കയെ ഒന്ന് തറപ്പിച്ചു നോക്കി..
" ഒറ്റ കുത്ത് തന്നാൽ ഉണ്ടല്ലോ...  നിങ്ങൾ എന്താ ഇക്ക ഇങ്ങനെ.... എന്റെ ഇക്കാ.. ഞാൻ ഫുഡ്‌ ഉണ്ടാക്കിയ ദേഷ്യത്തിൽ ഇക്കയെ ഇവിടെ നിന്ന് പറഞ്ഞു വിടാൻ തീരുമാനിച്ചത് എന്നോടുള്ള വാശിക്ക് കൂടിയാണ്.. എന്നെ തോല്പിക്കാൻ..  പക്ഷെ ഇക്കയെ പുറത്താക്കാൻ വേണ്ടി ഞാൻ ശ്രമിച്ചത് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ജയിക്കാതിരിക്കാൻ ഇക്കയെ പറഞ്ഞു വിടണ്ട എന്ന് നമ്മളെ കെട്ടിയോൻ തീരുമാനിച്ചു.. അതിന് വേണ്ടി അല്ലെ ഇക്ക ഞാൻ ഇത്ര കഷ്ടപ്പെട്ട് പെട്ടന്ന് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി ഡയലോഗ് പറഞ്ഞു തകർത്ത് അഭിനയിച്ചത്... അല്ലാതെ ഇക്കയെ പുറത്താകിയിട്ട് എനിക്കു എന്ത് കിട്ടാനാ.. " നമ്മള് ചിരിച്ചോണ്ട് ഇത് പറഞ്ഞപ്പോൾ ആണ് മൂപ്പരെ മുഖത്തു ഒരു ചിരി വന്നത്... 
"ഇപ്പോൾ എങ്ങനെയുണ്ട് ഞാൻ ഉണ്ടാക്കിയത് നമ്മളെ കെട്ടിയോൻ കഴിക്കുകയും ചെയ്തു നിങ്ങള് സേഫ് ആവുകയും ചെയ്തു.. എങ്ങനെയുണ്ട്... "നമ്മളെ ഒന്ന് കണ്ണ് ഇറുക്കി ഇളിചോണ്ട് പറഞ്ഞു.. 
"എന്നാലും എന്റെ മോളെ എന്റെ ജീവൻ ഒരു നിമിഷം അങ്ങ് പോയി..." നെഞ്ചിൽ തടവിക്കൊണ്ട് ഇക്ക പറഞ്ഞു..
"കുളമാക്കിയത് ആ ഷഹീർ ആണ്.. എന്നിട്ട് അവൻ മുങ്ങി അവൻ ഉള്ളത് വന്നിട്ട് കൊടുക്കാം.." 
"അതൊക്കെ നമ്മക്ക് കൊടുക്കാം ഇപ്പോൾ നമുക്ക് ഫുഡ്‌ കഴിക്കാം ഒരുപാട് കഷ്ടപെട്ടത് അല്ലെ... " ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ചിരിചോണ്ട് നിൽക്കുകയാണ് ഉമ്മ..  കൂടെ ഉമ്മാമയും ഉണ്ട്.. ഉമ്മാമക്ക് ഒക്കെ ഇപ്പോയാണ് കാര്യം പിടികിട്ടിയത്.. 
നമ്മള് അവരെ നോക്കി തിരിച്ചും ഒരു ഇളി പാസാക്കി കൊടുത്ത് ഫുഡ്‌ കഴിക്കാൻ പോയി.. 

***************

"വീട്ടിലേക്ക് വരേണ്ടവൾ തന്നെയാ വന്നത് അല്ലെ ഉമ്മ..  അബിക്ക് മാച്ച് ആണ് സച്ചു.. ഇവളെ കൊണ്ട് നമ്മള് വിചാരിച്ചത് ഒക്കെ നടത്തി തരാൻ പറ്റും... " 

"അതെ മോളെ ഇവൾ മിടുക്കിയ.. നമ്മളെ ആഗ്രഹം ഒക്കെ നടക്കും...."

****************
ഭക്ഷണം കഴിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ നോക്കി ഉമ്മയും ഉമ്മാമായും എന്തോ സ്വകാര്യം പറയുന്നത് നമ്മള് കണ്ടത്... നമ്മള് എന്താ എന്നുള്ള ഭാവത്തിൽ പിരികം പൊക്കി കാണിച്ചപ്പോൾ..  ഒന്നും ഇല്ലാ എന്ന് കണ്ണ് രണ്ടും അടച്ചു ഷോൾഡർ പൊക്കി ഉമ്മയും കാണിച്ചു.. 

ഭക്ഷണം കഴിച്ചു റൂമിലെക്ക് പോവാൻ മുകളിലേക്ക് തുള്ളിചാടി കയറി പോവുമ്പോൾ ആണ് താഴേക്ക് ഇറങ്ങി വന്ന ആളുമായി നമ്മള് കൂട്ടി മുട്ടിയത്.. വീഴാൻ തുടങ്ങിയ എന്നെ അരയിലൂടെ കയ്യിട്ട് എന്നെ പിടിച്ചു നിർത്തി.. പിടിച്ച ആളെ മുഖത്തേക്ക് നമ്മള് ഒന്ന് തറപ്പിച്ചു നോക്കി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story