ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 11

നോവൽ

******

ഗെയിം ഓവർ – ഭാഗം 11

എഴുത്തുകാരൻ: ANURAG GOPINATH

അലോഷി തന്റെ ഊന്നുവടിയുടെ പിടിയില് ശക്തമായി പിടിമുറുക്കിക്കൊണ്ട് കഴുകനെ പോലെ അക്ബറിനെയും തങ്കച്ചനെയും നോക്കി.
കുറച്ചു മണിക്കൂറുകള് മു൯പ് അവ൪ കണ്ട സാത്വികമായ ഭാവമായിരുന്നില്ല അപ്പോള് ആ കണ്ണുകളില് അവ൪ കണ്ടത്.
“വക്കീലേ..” അയാള് അക്ബറിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ കൂടെയുണ്ടായിരുന്ന അഭിഭാഷകനെ വിളിച്ചു.
“സാറിന് അതങ്ങ് കൊട്”
അലോഷി പറഞ്ഞു.
“എന്താ വക്കീല് സാറെ…പറഞ്ഞോ”
അക്ബര് ചോദിച്ചു.
“അത് സാറെ ഞങ്ങളാ പയ്യനെ ജാമ്യത്തില് എടുക്കാന് വന്നതാണ് “.
അക്ബര് വലതുകൈയിലെ വിരലുകള് മടക്കി തള്ളവിരല് മാത്രം പൊക്കി സെല്ലിന്റെ അകത്തേക്കു ചൂണ്ടി ചോദ്യഭാവത്തില്
വക്കീലിനെ നോക്കി.
“അതെ. ..ക്രിസ്റ്റി.”
ഇരുകണ്ണുകളും അടച്ച് ഒന്നുചിരിച്ചുകൊണ്ട് വക്കീല് പറഞ്ഞു.
അലോഷി അപ്പോഴും അക്ബറിന്റെ കണ്ണുകളില് നിന്നു നോട്ടം പി൯വലിച്ചിരുന്നില്ല.
“ഏതൊക്കെയാ വകുപ്പ് ?”
വക്കീല് ചോദിച്ചു.
“അതിപ്പോള് ഏതൊക്കെ ചാ൪ത്തണമെന്നാണ് ഞാനും ആലോചിക്കുന്നത്…
ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ്സ് തക൪ത്ത് വധശ്രമം.. കൃത്യനി൪വഹണത്തിനിടെ പോലീസുകാരനെ കയ്യേറ്റം ചെയ്തു.
പിന്നെ അവനാ കൊണ്ടുനടക്കുന്ന ബുള്ളറ്റില്ലെ?
ആ.. ആ വണ്ടി അല്പം പിശകാ.. രാത്രിയില് ഒരുമണി കഴിയുമ്പോ ആ വണ്ടി ഇവനെയുംകൊണ്ട് സില്വര് ലൈ൯ ഫ്ലാറ്റിന്റെ പരിസരത്തേക്കൊരു പോക്കുണ്ട്… ആ കേസില്
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തെളിഞ്ഞാല് പിന്നെ നിങ്ങള് അവനെ അങ്ങ് മറന്നേക്ക്.”
അക്ബര് പറഞ്ഞു.

“സി.ആ൪.പി.സി ഫിഫ്റ്റി…. “വക്കീല് പറഞ്ഞുമുഴുവനാക്കും മു൯പ് അക്ബര് വലതുകൈ വിട൪ത്തി ആ സംസാരം തടഞ്ഞു.
“വക്കീലേ വകുപ്പൊക്കെ പഠിച്ചിട്ട് തന്നെയാണ് അക്ബര് ദേ ഈ കാക്കിയ്ക്കുള്ളിലേക്ക് കയറിയത്. അതുകൊണ്ട് അതുപറഞ്ഞ് വിരട്ടണ്ടാ.. പിന്നെ നിങ്ങളീ പറയുന്ന സെക്ഷന് ഫിഫ്റ്റി വച്ച് മു൯കൂ൪ വാറന്റില്ലാതെ അറസ്ററുചെയ്യുന്നവരെ വിടാനാവും പക്ഷേ ഇവനെ ഞാന് വിടില്ല.കാരണം കേസ് വധശ്രമമാണ്… പിന്നെ മൂന്ന് പതിനഞ്ചു തികയാത്ത കുട്ടികളെ പ്രേരണവഴി ആത്മഹത്യയിലേക്ക് നയിച്ചു… പോരേ? കോടതിയില് ഹാജരാക്കാം..വക്കീല് ലോ പോയിന്റ്സ് ഒക്കെ നല്ലപോലെ തേച്ചുമിനുക്കി വച്ചേക്ക്. ആവശ്യം വരും..”.
“അവസാനവാക്കാണോ?”
ഇത്തവണ ചോദ്യം അലോഷിയില് നിന്നായിരുന്നു.
അക്ബര് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“ആണെങ്കില്? ”
അക്ബര് പരുഷമായി ചോദിച്ചു.
“ആണെങ്കില് സാറ് വിയ൪ക്കും.. അല്പം … ”
അക്ബര് പെട്ടന്ന് എഴുന്നേറ്റ് ഇടതുകൈ മുഷ്ടി ചുരുട്ടി മേശയുടെ പുറത്ത് ഒന്നിടിച്ചു.
“നല്ലവണ്ണം വിയ൪ത്തിട്ട് തന്നെയാണ് ശമ്പളം വാങ്ങുന്നത്.. പിന്നെ ഈ മട്ടാഞ്ചേരിയിലും ഫോ൪ട്ടുകൊച്ചിയിലും കിടന്നുകാണിക്കുന്ന തന്റെ ഷോ ഇങ്ങോട്ടുവേണ്ടാ.. ഇത് ആള് വേറെയാണ്..
വക്കീലേ.. നിങ്ങള് കാ൪ന്നോരെയും വിളിച്ച് സ്ഥലം കാലിയാക്കിക്കോ. അവനെ നാളെ കോടതിയില് ഹാജരാക്കിക്കോളാം.തല്ക്കാലം അവനെ വിടുന്നില്ല. എല്ലാം പറയിപ്പിച്ചിട്ടേ വിടൂ..”
അലോഷി ഒരു പുച്ഛച്ചിരിയോടെ എഴുന്നേററു. നിങ്ങള്ക്ക് അവന്റെ വായില് നിന്നും ഒരു ചുക്കും കിട്ടില്ല… അവ൯ സംസാരിക്കില്ല.
ജന്മനാ അവ൯ ഊമയാണ്.. പിന്നെ സാ൪ ഈ പറഞ്ഞ കേസുകളുമായി അവന് ഒരു ബന്ധവുമില്ല. അത് മറ്റാരെക്കാളും നന്നായി എനിക്കറിയാം. എന്റെ ചെറുമകനും മരിച്ചത് ഇതുപോലെ ഒരു കുരുക്കിലാണ്… എനിക്കും അറിയണം ആരാണിതൊക്കെ ചെയ്യുന്നതെന്ന്..
നാളെ കോടതിയില് കാണാം. പക്ഷേ എന്റെ ചെറുക്കന് ഒരു പോറല് പോലും പറ്റാ൯ പാടില്ല.”
അക്ബര് ഒന്ന് ചിരിച്ചു… എന്നിട്ട് പറഞ്ഞു.
“കാണാം”…
ഒരു ഇടി വെട്ടിക്കൊണ്ട് മഴ വീണ്ടും പെയ്യാന് തുടങ്ങി …
അലോഷിയും വക്കീലും അവിടെനിന്നു പോയി.

സമയം കടന്നുപോയി.. അക്ബറിന്റെ ഫോണ് റിംഗ് ചെയ്തു.
സേതു…
“ഹലോ സേതു..”
“ഹലോ..അക്ബര് ഒരു പ്രധാനപ്പെട്ട വിവരം പറയുവാന് വേണ്ടിയാണ് ഞാന് വിളിച്ചത്..താ൯ തിരക്കിലാണൊ,”?
“തിരക്കിലാ….ണ്…ഒകെ സാരമില്ല പറയ്…”
അക്ബര് പറഞ്ഞു.
“ഞാന് കഴിഞ്ഞ ദിവസങ്ങളില് ഇവിടത്തെ ബ്യൂറോയില് നിന്നും കളക്ട് ചെയ്ത കുറച്ചു വിവരങ്ങള് തനിക്ക് വാട്ട്സ് ആപ്പ് ചെയ്തിട്ടുണ്ട് ..ഒന്ന് നോക്കിക്കേ..പിന്നെ..അക്ബര് ഇന്ന് നാലാമത്തെ ദിവസം.. ഈ ടൈം ലൂപ്പ് അവസാനിച്ചു എന്ന് താ൯ കരുതുന്നുണ്ടോ,?
നമ്മള് കരുതിയതിലും നൊട്ടോറിയസ് ആയ ഒരാളോടാണ് നമ്മള് ഏറ്റുമുട്ടുന്നത്..
ഞാന് അയച്ചതൊന്ന് നോക്കൂ.. എന്നിട്ട് വിളിക്കൂ.”
സേതു പറഞ്ഞു.

അക്ബര് സേതു അയച്ച വാ൪ത്തകള് പരിശോധിച്ചു.
എല്ലാം ആത്മഹത്യകളുടെ വാ൪ത്തകളായിരുന്നു അത്..
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നടന്ന ആത്മഹത്യകള് .!
അതിലേറെ അക്ബറിനെ അദ്ഭുതപ്പെടുത്തിയത് ആ മരണങ്ങളെല്ലാം നടന്നത് ഒരേ സമയത്ത്.. ഏതാണ്ട് ഒരേ പ്രായത്തിലുളള കുട്ടികള് …!
അക്ബര് സേതുവിനെ വിളിച്ചു.
“ഹലോ സേതു… ഈ വാ൪ത്തകളെന്തുകൊണ്ട് അ൪ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോ൪ട്ട് ചെയ്യപ്പെട്ടില്ല? .. ഇതൊരു വലിയ പ്രശ്നമല്ലേ?..
താ൯ പറഞ്ഞത് ശരിയാണെങ്കില് ആ ലൂപ്പില്
നിന്നും പുറത്തു കടക്കാന് എന്തെങ്കിലും മാ൪ഗ്ഗമുണ്ടോ?”
അക്ബര് .. ടൈം ലൂപ്പ് ഭേദിക്കുവാനുള്ള മാ൪ഗ്ഗം
സ്വയം അവബോധത്തിലൂടെ നമ്മൾ ലൂപ്പിലായിരിക്കുന്നു എന്ന് മനസ്സിലാക്കുക എന്നതാണ്.
നമ്മളുടെ നിലവിലുള്ള ആവർത്തിച്ചുള്ള ലൂപ്പുകൾ തിരിച്ചറിയുന്നതിലൂടെ അതിനെ ഭേദിക്കാം …
ഈ നിമിഷത്തിൽ ഞാനൊരു ഒരു ലൂപ്പിൽ ആയിരിക്കുന്നു എന്ന് സ്വയം അംഗീകരിക്കുക. …
ആ ലൂപ്പിന്റെ പാറ്റേൺ തടസ്സപ്പെടുത്താൻ മനസ്സുകൊണ്ട് തീരുമാനമെടുക്കുക. …
ലൂപ്പ് തകർക്കാൻ ശരീരത്തോടൊപ്പം നിൽക്കുവാ൯ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക.. … ചിന്ത മാറ്റുക.
അങ്ങനെ ഒക്കെ ചെയ്യാം.
പക്ഷേ മരിച്ച കുട്ടികളുടെയെല്ലാം ചിന്തകള് മോഷ്ടിക്കപ്പെട്ടിരുന്നു അക്ബര്.
ആകെ ഒ൯പത് കുട്ടികളാണ് മരിച്ചിരിക്കുന്നത്.
അവരെല്ലാം തന്നെ അതീവബുദ്ധിയുള്ളവരായിരുന്നു.. ”
സേതു പറഞ്ഞു നി൪ത്തി.
അക്ബര് ചോദിച്ചു :
“ഇവ൪ തമ്മിലൊരു ബന്ധമുണ്ടാവുമോ?…
താ൯ എനിക്കാ കുട്ടികളുടെ ലിസ്റ്റ് ഒന്ന് ഫോ൪വേഡ് ചെയ്യു…സ്കൂളുകളുടേ പേരും വേണം..”
തരാം.. സേതു ഫോണ് വച്ചു.
അക്ബര് മോഹനെ വിളിച്ചു.
“തിരക്കിലാണോ സ൪…? ഒന്ന് കാണാന് പറ്റുമൊ? അത്യാവശ്യമാണ്..”
“താ൯ വാടോ..” മോഹന് പറഞ്ഞു.

“തങ്കച്ചാ ഞാന് മോഹ൯ സാറിനെ ഒന്ന് കാണാന് പോവാണ്.. താ൯ അവനെ ഒന്ന് വാറ്റി പുഴുങ്ങി എടുക്ക്.. ആ…പിന്നെ..പാട് പുറത്ത് കാണരുത്.. ആ രാജീവിനെയും കൂട്ടിക്കോ അയാള് മ്യൂട്ടഡ് ആയ ആളുകളെ ചോദ്യം ചെയ്യാന് മിടുക്കനാണ്. ”
അക്ബ൪ തങ്കച്ചനോട് പറഞ്ഞു.
“അത് ഞാനേറ്റു സാറെ..”
തങ്കച്ചന് പറഞ്ഞു.
“ആ പിന്നേ … അക്രമം ആദ്യമേ അങ്ങ് അഴിച്ച് വിടണ്ടാ ചെക്കനാണ്…കേട്ടോ..”
“ഒകെ സ൪.. ”
സല്യൂട്ട് അടിച്ചുകൊണ്ട് തങ്കച്ച൯ പറഞ്ഞു.

അക്ബ൪ മോഹന്റെ ക്യാബിനിലേക്ക് കടന്നിരുന്നു.
മോഹ൯ സ്നേഹയുടെ പോസ്ററ്മോ൪ട്ടം റിപ്പോ൪ട്ട് വായിക്കുകയായിരുന്നു.
“പറയെടോ എന്താണ് സംഭവം..? പുതിയ വാ൪ത്തകളെന്തെങ്കിലും?”
“സ൪ .. ഇതൊന്നു നോക്കൂ…
അക്ബര് തനിക്ക് സേതു അയച്ചുതന്ന വിവരങ്ങള് മോഹനെ കാണിച്ചു.
“ഇതൊക്കെ….?”
ഇത്രയും സംഭവങ്ങള് നടന്നത് കഴിഞ്ഞ കുറച്ച്
ആഴ്ചകളിലാണ്..ഒറ്റപ്പെട്ട സംഭവങ്ങളായതിനാലാവാം ആരാലും ശ്രദ്ധിക്കപ്പെടാതെപോയത്..
പക്ഷേ ഇപ്പോഴീ നടന്ന മൂന്നു മരങ്ങള് .. അതിനോടുചേ൪ത്തുവായിച്ചേ പറ്റൂ സ൪..”
അക്ബര് താനീ ലിസ്ററില് പറഞ്ഞ കുട്ടികള് തമ്മില് എന്തെങ്കിലും ബന്ധം? പല ജില്ലകളില് പല സ്കൂളുകളില് പല വിഭാഗങ്ങളില്പ്പെട്ട കുട്ടികളല്ലേ ഇവ൪?
അതെ സ൪.. ആകെ ഇവരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്നുപറയാവുന്നത് ഇവ൪ എല്ലാവരും ബ്രില്യ൯റ് സ്റ്റുഡ൯സ് ആയിരുന്നു എന്നതുമാത്രമാണ്.! അല്ലാതെ നോക്കിയാല് ഇതൊരു റാ൯ഡം സെലക്ഷന് മാത്രമാണ് സ൪.”

അക്ബര് പറഞ്ഞു.
“നിങ്ങള് പിടികൂടിയ ആ പയ്യനെ ചോദ്യം ചെയ്തിട്ട് എന്തെങ്കിലും? …”
അക്ബര് ഒന്ന് ചിരിച്ചു.
അവ൯ ഊമയാണ് “കമ” എന്നൊന്ന് മിണ്ടീട്ടില്ല.
പക്ഷേ കൊണ്ടുവന്ന് ചൂടാറും മു൯പേ ഇറക്കാന് ആളെത്തി.ആ അലോഷിയും പിന്നെ നമ്മുടെ കരുണ൯ വക്കീലും..”
“ഏത് ഉണ്ടവുഴുങ്ങി കരുണനോ? കാശുകുറെ പൊടിയുമല്ലൊ.. കരുണനാളൊരു താപ്പാനയാണ്..”
മോഹ൯ ഫ്ലാസ്ക് തുറന്ന് കപ്പിലേക്ക് ചായ പക൪ന്നുകൊണ്ട് പറഞ്ഞു .
“താപ്പാന….” അക്ബര് ഉരുവിട്ടു.
“ഒക്കെ കള്ളക്കൂട്ടങ്ങളാണ് ..”
ഞാനാ കുട്ടികളുടെ ലിസ്ററ് എല്ലാ സ്റ്റേഷനിലേക്കും അയച്ചിട്ടുണ്ട്.എന്തെങ്കിലും ഒരു കണക്ഷന് കിട്ടാതിരിക്കില്ല.
സ൪ ആ കുട്ടികളുടെ ബുദ്ധിശക്തി പരീക്ഷിക്കാന് ആരൊ കൊടുത്ത ചില ടാസ്ക്കുകളാണ് അവരെ മരണത്തിലേക്ക് നയിച്ചത്.
അത് ബ്ലൂവെയിലോ, മോമോയോ പോലെ ഒരു മണ്ട൯ ഗെയിമല്ല… സിക്കാഡ പോലെ ഒരു ബ്രില്യ൯റ് ഗെയിം തന്നെയാണ്.. ഓരോ ഗെയിം ഓവറും ഓരോ ആത്മഹത്യകളും…!
അക്ബര് പറഞ്ഞു.
“സിക്കാഡ ഏതോ രഹസ്യ ഗ്രൂപ്പിന്റെ കളിയല്ലേ? അപ്പോള് ഇതിനു പിന്നിലും ഒരു ഗ്രൂപ്പ് ഉണ്ടാവുമെന്നാണോ താ൯ പറഞ്ഞുവരുന്നത്?”
മോഹന് ചോദിച്ചു.
“ഇന്റർനെറ്റിലെ പരിഹാരിക്കാനാകാത്ത അഞ്ച് നിഗൂഢതകളിൽ ഒന്നാണ് സിക്കാഡ.
The internet mystery that has the world baffled”
പരിഹരിക്കാന് അങ്ങേയറ്റം വിഷമകരമായ പസിലുകള് ബുദ്ധിപരമായി ചിന്തിക്കുന്നവരെ ഒന്ന് പിടിച്ചിരുത്തും.. ഇവിടെ അതിലൂടെ അവരുടെ ചിന്തകള് സ്വന്തമാക്കി ആരൊ ഒരാള് ..അല്ലെങ്കില് ഒരു സംഘടന .. ആ കുട്ടികളെ മരണത്തിലേക്ക് പോകാ൯ നി൪ബന്ധിക്കുന്നു.” അക്ബര് പറഞ്ഞു.
“അതെ! നമ്മള് കണ്ടതല്ലേ ആ വീഡിയോ ഫയലുകള്! … ” മോഹ൯ ഓ൪ത്തെടുത്തു.
“സ൪… ”
അക്ബര് എഴുന്നേററു ..
“ആ പിന്നെ ഷെ൪ലകിന് ഈയിടെയായി ഇത്തിരി മറവി കൂടുന്നില്ലേ എന്നൊരു സംശയം ..
എന്റേതല്ല…കിരണാണ് പറഞ്ഞത്.
താ൯ എന്തോ ബുക്ക് ഇതുവരെ എത്തിച്ചില്ല എന്ന് പറഞ്ഞു .
“ഓഹ് ..ഞാന് മറന്നതല്ല സ൪.. വണ്ടിയിലെടുത്തുവച്ചതാണ് തരാം..”
“ഏത് ബുക്കാണ്? ”
മോഹ൯; ചോദിച്ചു.
“ഡാവിഞ്ചി കോഡ്”
അക്ബര് പറഞ്ഞു.
“ഒകെ.. സ൪. ”
അക്ബര് പുറത്തിറങ്ങി.

സേതു പത്രം ഓഫീസില് നിന്നും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.. മഴ ശമിച്ചിട്ടുണ്ട്.

വാഹനങ്ങള് കടന്നു പൊയ്ക്കൊണ്ടിരുന്നു.. സേതു എന്തൊക്കെയോ ആലോചിച്ച് വളരെ യാന്ത്രികമായിട്ടാണ് സേതു വണ്ടിയോടിച്ചിരുന്നത് പതിയെ…. പെട്ടന്നു എന്തോ ശക്തമായി തന്റെ വണ്ടിയില് വന്നുതട്ടിയതുപോലെ അയാള്ക്കുതോന്നി..
പതിയെപോവുകയായിരുന്നതിനാല് വണ്ടി അയാള് റൊഡിന്റെ സൈഡിലേക്ക് ഒതുക്കി. ഒരു ബ്രേക്കിടലില് ആ വണ്ടി ഇരമ്പിനിന്നു.
സേതു പുറത്തിറങ്ങി. വണ്ടിയുടെ ചുറ്റും നടന്നു നോക്കി.
ഇല്ല..ഒന്നും കാണുന്നില്ല. ഇനി തനിക്കു തൊന്നിയതാണോ?
അയാള് ഒന്നാലോചിച്ചു…
സേതു വണ്ടിയില് കയറി.
സ്റ്റാ൪ട്ടാക്കി… അപ്പോഴാണ് അത് ശ്രദ്ധയില് പെട്ടത്.. സ്റ്റിയറിംഗിനുപുറത്ത് ഒരു സ്റ്റിക്ക൪!
“THE GAME IS OVER ”
സേതു പരിഭ്രമത്തോടെ ചുറ്റും നോക്കി.
യാത്രക്കാര് ഒഴുകുകയാണ് റോഡിലൂടെ..
അതാരാണ്? താന് പുറത്തിറങ്ങിയ സമയത്ത് വണ്ടിയില് വന്ന് സ്റ്റിക്ക൪ പതിച്ചത്?.അതും.ഇത്രയും വേഗത്തില് .. അയാള് അക്ബറിനെ വിളിച്ചു.
“അക്ബര് ഞാന് ഇവിടെ സ്റ്റേഡിയത്തിനടുത്തുണ്ട്. ഇപ്പൊള്ഒരു സംഭവമുണ്ടായി.. .
സേതു നടന്നതത്രയും അക്ബറിനോട് പറഞ്ഞു.
അക്ബര് പറഞ്ഞു.
“സേതു തനിക്ക് ബുദ്ധിമുട്ടില്ലെങ്കിലിവിടം വരെ ഒന്നു വാ..”
“ഒകെ..അക്ബര് ഞാനിതാ എത്തി. ഒരു പതിനഞ്ചു മിനിട്ട്. ”
സേതു പറഞ്ഞു.

സാ൪.. ആ വിളികേട്ട് അക്ബര് മുഖമുയ൪ത്തി.
“ഉം? എന്താടാ?”
സ്ഥലത്തെ രണ്ട് പ്രധാന കള്ളന്മാരായിരുന്നു.ആ വിളിയുടെ പിന്നില്. ജോസും , ഈസിയും.
“എന്താണ് സാറന്മാ൪ക്ക് വേണ്ടത്?”
അക്ബര് ചോദിച്ചു.
“സാറെ ഒപ്പിടാ൯ വന്നതാ!”
ജോസു പറഞ്ഞു.

“ഇന്ന് തിങ്കളാഴ്ചയാണല്ലോ.. “അവ൯ തലചൊറിഞ്ഞു.
രാജീവേ. ഇവന്മാരെ ഒന്ന് ഒപ്പിടീച്ച് വിട്..
തിരുമുടിഞ്ഞ കള്ളന്മാരാണ് രണ്ടും..
അക്ബ൪ ഇരുവരെയും അടിമുടി നോക്കിയിട്ട് രാജീവിനോട് പറഞ്ഞു.
പൊതുവേ അല്പം തടിച്ച ഈസി കൈകള് പിണച്ച് നെഞ്ചില് പിടിച്ചു. “എന്താണ് സാറെ…ഇങ്ങനെ നോക്കുന്നത്?”
എടാ പാതിരാത്രിയില് നി൪ത്തിയിട്ട വണ്ടികളില്
നിന്നും പെട്രോള് മോഷണമല്ലെ രണ്ടിന്റേയും തൊഴില്?”
“അത് സാറെ.. “ഈസിയും ജോസും പരുങ്ങി.
“വാ ഒരു കാര്യമുണ്ട്”
അക്ബര് സെല്ലിനടുത്തേക്ക് നടന്നു.

ഈസിയും ജോസും അക്ബറിന്റെ കാലില് വീണു..എന്റെ പൊന്നുസാറേ ഞങ്ങളെ ഉപദ്രവിക്കല്ലേ… ഇപ്പോ പണിയെടുത്താണ് കഴിയുന്നത്.”
അക്ബര് അവരെ പിടിച്ച് എഴുന്നേല്പിച്ചു..
“അത് കള..കഴിഞ്ഞ രാത്രിയിലും പെട്രോള് മോഷണത്തിന്റെ പരാതി വന്നിട്ടുണ്ട്.
ഇപ്പോള് അതിനല്ല ഞാന് വിളിച്ചത്.
ഒരാളെ കാണിച്ചു തരാം വല്ല പരിചയവുമുണ്ടോ എന്ന് പറ… ”
“ഓഹ് ” അവ൪ ശ്വാസം വിട്ടു…
അക്ബര് അവരെയും കൂട്ടി സെല്ലിനുള്ളിലേക്ക് കയറി.
അവിടെ തങ്കച്ചനും രാജീവും ക്രിസ്റ്റിയോട് ആശയവിനിമയം നടത്താ൯ ശ്രമിക്കുകയായിരുന്നു .
അക്ബര് ജോസിനെയും ഈസിയെയും ക്രിസ്റ്റിയെ കാട്ടുക്കൊടുത്തു. എന്നിട്ട് ചോദിച്ചു.
ഇവനെ അറിയുമോ?
അവ൪ ക്രിസ്റ്റിയെ അടിമുടി ഒന്ന് നോക്കി.
എന്നിട്ട് ഒരേ സ്വരത്തില് പറഞ്ഞു .
“ഇത് ക്രിസ്റ്റിയല്ലേ…സാറേ.. ഇവനെ ഞങ്ങ അറിയും”.
അക്ബറിന്റെ കണ്ണുകള് വിട൪ന്നു..
“എങ്ങനെ ….?”
അക്ബര് ചോദിച്ചു.
തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

Share this story