ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 12

നോവൽ

******

ഗെയിം ഓവർ – ഭാഗം 12

എഴുത്തുകാരൻ: ANURAG GOPINATH

അക്ബര് ജോസിനെയും ഈസിയെയും ക്രിസ്റ്റിയെ കാട്ടിക്കൊടുത്തു. എന്നിട്ട് ചോദിച്ചു.
ഇവനെ അറിയുമോ?
അവ൪ ക്രിസ്റ്റിയെ അടിമുടി ഒന്ന് നോക്കി.
എന്നിട്ട് ഒരേ സ്വരത്തില് പറഞ്ഞു .
“ഇത് ക്രിസ്റ്റിയല്ലേ…സാറേ.. ഇവനെ ഞങ്ങ അറിയും”.
അക്ബറിന്റെ കണ്ണുകള് വിട൪ന്നു..
“എങ്ങനെ ….?”
അക്ബര് ചോദിച്ചു.
“ഇവ൯ ഞങ്ങടെ മുത്തല്ലെ?”
ജോസ് പറഞ്ഞു.
“നമ്മട കഞ്ചാവ് പൈലിച്ചായന്റെ മകനാണ് ചിമിട്ട൯..”
“ഉം.. ഇങ്ങ് വാ.. ”
അക്ബര് ജോസിന്റെ കഴുത്തില് പിടുത്തമിട്ടുകൊണ്ട് പറഞ്ഞു ..
“വാ …. ചോദിക്കട്ടെ”
“എന്താണ് സാറെ?”
അക്ബര് അവരെയും കൂട്ടി തന്റെ മേശക്കരികിലെത്തി.
“ഇനി പറ.. അകത്ത് കണ്ടവനെപ്പറ്റി. അവ൯ ആളെങ്ങനെ?”
ഈസി പറഞ്ഞു :
“സാറെ ആള് ജഗ ജില്ലിയാണ് ”
ഇടവും വലവും നോക്കി എന്നിട്ട് രഹസ്യമായി സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു : ” കഞ്ചാവിന്റെ ഇടപാടുണ്ട്. അവന്റെ ആ ആനമയിലൊട്ടകം വില്ക്കുന്ന കടയില്ലേ? അവിടെ. ”
വേണ്ട എന്ന് കൈകൊണ്ട് തടുത്ത ജോസിനോട് ഈസി തട്ടിക്കയറി.
“അങ്ങോട്ടു മാറി നില്ക്കടോ..ഇത് ആണുങ്ങള് തമ്മിലുളള ഡീലിംഗ്സാ അല്ലെ സാറെ.”
ഉം.. അക്ബര് ഒന്ന് അമ൪ത്തിമൂളി..
“അല്ല ഈസി ആ കട ഇവന്റെ സ്വന്തമാണോ?”
“എവിടന്ന്.. ”
ഈസി മുഖം പൊത്തിചിരിച്ചു.. എന്നിട്ട് പറഞ്ഞു
“നമ്മള പൈലിച്ചായന് പള്ളുരുത്തി സ്വന്തമായി വാറ്റുകേന്ദ്രമുള്ള മൈമുനാത്തായിലുണ്ടായ മൊതലാണ് അകത്തുകിടക്കുന്നത്.
ക്രിസ്റ്റി. കാശുകിട്ടിയാലെന്തും അവ൯ കാട്ടും.. ആ കടയില്ലേ അത് ഒരു കിളവ൯ ജൂതന്റെയാ അയാളുടെ പേര്…..”
ഒന്നാലോചിച്ച് കിട്ടാതെയായപ്പോ
“എന്തൂട്ടാടാ അയാട പേര്,?”
എന്ന് ജോസിനോട് ചോദിച്ചു.
“ആ എനിക്കറിഞ്ഞൂട”
ജോസിന് ദേഷ്യം വന്നു.
“സാറത് കാര്യാക്കണ്ട് ഈ പൈലി യവന്റെ കൊച്ചാപ്പനാ.. നല്ല ഫാമിലി അല്ലെ സാറെ…
വീണ്ടും വായ് പൊത്തി ചിരിച്ചുകൊണ്ട് ഈസി പറഞ്ഞു.”
ആ നമ്മളെവിടാ പറഞ്ഞു നി൪ത്തിയത്..
കട….. അത് .. ദേ നാവിന്റെ തുമ്പിലുണ്ട് .. ഈസി നാക്ക് തൊട്ട് കാണിച്ചിട്ട് അക്ബറിനോട് പറഞ്ഞു.
അക്ബര് ചോദിച്ചു അലോഷിയാണോ?
എബ്രഹാം അലോഷി?
“ആ അത് തന്നെ! സാറിനെല്ലാവരെയും അറിയാല്ലോ?. സാറൊരു സംഭവം തന്നെയാട്ടൊ!!” ഈസി പറഞ്ഞു.
“അത് അവിടെ നില്ക്കട്ടെ.. ഈ ക്രിസ്റ്റി സംസാരിക്കില്ലെ?”
അക്ബര് ചോദിച്ചു.
“ഇല്ല സാറെ അവ൯ ബധിരനാണ്.. ”
അല്പം സങ്കടത്തോടെയാണ് ഈസി അത് പറഞ്ഞത്..
“സാറെ ഇവ൯ പണ്ടേ ദുരന്തമാണ്.. സംസാരിക്കാത്ത അന്ധ൯ എന്നാണ് ഉദ്ദേശിച്ചത്. ബധിര൯ കണ്ണുകാണാ൯ പാടില്ലാത്തവനു പറയുന്ന പേരാണെന്ന് ഇവനറിഞ്ഞുകൂടാ.. ഇവ൯ മൂന്നാം ക്ലാസ്സ് വരെ പോയിട്ടുള്ളു..” ജോസ് ഈസിയെ കളിയാക്കി.
“നീയോ?, “അക്ബര് ചോദിച്ചു .
“ഞാന് കരപ്പ൯ വന്നേനുശേഷം പോയിട്ടില്ല. നാലാംക്ലാസ്സുവരെ….. എന്നാലും എ.ബി.സി.ഡി ഒക്കെ അറിയാം..”
“അലോഷിയെങ്ങിനെയാണ്?”
നല്ലവനാ സാറെ.. പാവം മോനും മരുമോളും വണ്ടിയിടിച്ച് മരിച്ചു. പിന്നെ ഒരു ചെക്കനുണ്ടായിരുന്നു. എന്തോ വായില് കൊള്ളാത്ത പേരുള്ള. . ആ അതും കുറച്ചുനാള് മു൯പ് മരിച്ചു. ,ഈ ക്രിസ്റ്റിച്ചെക്കനെ വലിയ വിശ്വാസമാ അയാള്ക്ക്.”
പാവം അല്ലെടാ…ഈസി ജോസിനെ നോക്കി..
അവ൯ നാവ് കടിച്ചു..
“വഴക്കിടണ്ടാ.. ഒപ്പിട്ടിട്ട് വേഗം സ്ഥലം വിട്.”
അക്ബര് പറഞ്ഞു.
ഒപ്പിട്ട് തിരിച്ചു നടന്ന ഇരുവരോടും അക്ബര് പറഞ്ഞു…
“മര്യാദയ്ക്കു് നടന്നോണം..”
©©©©©©©®®®®©©©®®®©©®®©
സേതു പറഞ്ഞതെല്ലാം കേട്ടശേഷം അക്ബര് പറഞ്ഞു.
“സേതു താനിങ്ങനെ നെ൪വസാകരുത്.”
താ൯ വണ്ടിയില് നിന്നിറങ്ങി ചുറ്റിലും നടന്നുനോക്കിയോ? ”
“നോക്കി അക്ബര് ”
സേതു പറഞ്ഞു.
“തിരികെയെത്തിയപ്പോഴാണ് സ്റ്റിക്ക൪ പതിച്ചത് കണ്ടത് അല്ലേ??”
അക്ബര് ചോദിച്ചു.
“അതെ.. ”
സേതു പറഞ്ഞു.
“ഒകെ..അപ്പോള് അയാള് തന്നെ പി൯തുടരുകയായിരുന്നു സേതു . തന്റെ ചലനങ്ങളെ അയാള് അറിയാന് ശ്രമിക്കുന്നുണ്ടായിരുന്നു .”
അക്ബര് പറഞ്ഞു.
“GAME IS OVERഎന്ന വാക്കുകൊണ്ട് ഈ മരണക്കളി കഴിഞ്ഞെന്നോ.. ടൈംലൂപ്പ് ഓവറാണെന്നോ ആണോ അ൪ത്ഥം?
അതോ അടുത്ത ഇര ഞാനാണെന്നൊ??”
സേതു ചോദിച്ചു.
“ഏയ് ..അതൊന്നുമാവില്ല.
താനീ അന്വേഷണങ്ങളിലുള്പ്പെട്ട വിവരം അവരറിഞ്ഞിരിക്കാം. ഞാന് ചെന്നെത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തില് ഈ കളികള് നിയന്ത്രിക്കുന്നത് ഒരു ജീനിയസ്സാണ്.”
ഞാന് ഇറങ്ങുന്നു അക്ബര്.
” എന്തെങ്കിലും വിവരം കിട്ടിയാല് ഞാന് വിളിക്കാം.”
ആ സേതു.. താ൯ എനിക്കൊരു ഉപകാരം ചെയ്യണം.. തന്റെ പത്രത്തില് നാളെമുതല് ഒരു ഫീച്ച൪ തുടങ്ങണം.. ഒരു ഇ൯വസ്ററിഗേറ്റീവ് ഫീച്ചര്. ഈ കളിയെപ്പറ്റി. ആദ്യത്തെ ആത്മഹത്യമുതലിങ്ങോട്ട് വിശദമായി .. ഒരു മുന്നറിയിപ്പുപോലെ.. അത് നിങ്ങളുടെ കേരളം മുഴുവനുമുള്ള എഡിഷനുകളിലുണ്ടാവണം.. ഓണ്ലൈനിലടക്കം..
ഈ ലേഖനപരമ്പര വന്നാല് തീ൪ച്ചയായും എല്ലാവരും ഒന്ന് അല൪ട്ടാവും.. എനിക്ക് പ്രഷ൪ കൂടും..അത് ഞാന് മാനേജ് ചെയ്തോളാം. പക്ഷേ എല്ലാ രക്ഷിതാക്കളെയും ഒന്ന് ബോധവല്ക്കരിക്കുവാ൯ നമ്മള്ക്ക് സാധിക്കും. അതോടെ ആ ഗെയിം മാസ്റ്റ൪ക്ക് ഭ്രാന്ത് പിടിക്കും… ”
തന്റെ പേനയുടെ ബട്ടണ് അമ൪ത്തി വിട്ടുകൊണ്ട് അക്ബര് പറഞ്ഞു.
“പുകയിട്ട് എലിയെ മാളത്തില് നിന്നും പുറത്തിറക്കും പോലെ അല്ലേ? ഞാനേറ്റു..അക്ബര് ..”
സേതു എഴുന്നേററു പുറത്തേക്കു നടന്നു.
“ആ സേതു ..ഫീച്ചറിന് തന്റെ നോവലിന്റെ പേരാണ് ചേരുക …” അക്ബര് പറഞ്ഞു.
അതെ. അക്ബര് .. അതുതന്നെയാണ് ഞാനും മനസ്സില് ഉദ്ദേശിച്ചിരിക്കുന്നത്.
“𝐆𝐀𝐌𝐄 𝐎𝐕𝐄𝐑”..
®©®©®©®®®®®®®©©©®®®©
മോഹന്റെ റൂം.. അക്ബര് സേതുവിനുണ്ടായ അനുഭവം മോഹനോട് പങ്കുവച്ചു.
“സ൪…ഇത് കിരണിന് കൊടുക്കണം”
അക്ബര് തന്റെ കൈയ്യിലുണ്ടായിരുന്ന ഡാവിഞ്ചി കോഡ് എന്ന പുസ്തകം മോഹന്റെ കൈയ്യിലേക്ക് കൊടുത്തു.
₹ആ പിന്നെ ആ ലിസ്ററ് വന്നിട്ടുണ്ട്. ആത്മഹത്യചെയ്ത ഒ൯പതു വിദ്യാ൪ത്ഥികളുടെ വിവരങ്ങള് …”
അക്ബ൪ പ്രിന്റ് ചെയ്ത ഒരു ലിസ്ററ് മോഹന്റെ കൈയ്യില് കൊടുത്തു.
“ആ അക്ബര് ..തന്റെയാ ഫെമിനിസ്റ്റ് ചെയ൪പേഴ്സണ് വിളിച്ചു. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദവിവരങ്ങള് നാളെ അവരുടെ മേശപ്പുറത്തു കാണണെമെന്ന്..
സംസാരത്തില്നിന്ന് തന്നെ മാറ്റി ഒരു വനിതാ ഉദ്യോഗസ്ഥയെ ഈ കേസിലേക്ക് കൊണ്ടുവരാനുള്ള ഒരു കരുനീക്കം നടക്കുന്നുണ്ട്. അവ൪ക്ക് മുകളിലുള്ള സ്വാധീനംവച്ച് അത് നടക്കാനും മതി.”
മോഹ൯ പറഞ്ഞു.
“ഒകെ സ൪.. അവര് എന്താണെന്നു വച്ചാല് ചെയ്യട്ടെ ..പക്ഷേ ഈ കളി കളിപ്പിക്കുന്നവന്റെ അവസാനം എന്റെ കൈകൊണ്ടാവും.”
അക്ബര് പറഞ്ഞു.
“ഇനി ഇതിനു പിന്നിലായി വല്ല വിദേശബന്ധവും… ? ”
മോഹ൯ തന്റെ കൈകള് താടിയില് മെല്ലെ തടവിക്കൊണ്ട് ചോദിച്ചു.
“എന്നാലും ആ ആത്മഹത്യകളെ ഡ്രോണ് വഴി ചിത്രീകരിച്ച് നമ്മള്ക്ക് തന്നെ അയച്ചുതരാനുള്ള ചങ്കൂററം .. അത് സമ്മതിക്കണം. ”
ആ ലിസ്റ്റിലുളള കുട്ടികള് തമ്മില് ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ടൊ?
ഇല്ല സ൪.ഇതുവരെയില്ല. ഞാന് അതിനായി ശ്രമിക്കുകയാണ്. ഇന്ന്തന്നെ അത് കണ്ടെത്താ൯ സാധിച്ചേക്കും.. ”
അക്ബര് പറഞ്ഞു.
“ഒകെ സ൪. ഞാന് ആ സില്വര് ലൈനിലെ പേരന്റ്സിനെ ഒന്ന് മീറ്റ് ചെയ്യുന്നുണ്ട്. അതുകൂടി കഴിഞ്ഞ് ഒരു കണ്ക്ലൂഷനിലെത്താം എന്ന് തോന്നുന്നു.”
“അക്ബ൪ തനിക്ക് ആരെയെങ്കിലും സംശയം..?”
“ഉം…ഉണ്ട് സ൪.. പറയാം.. നാളെ രാവിലെ പറയാം ഞാന്. !”
©®©®©®©®®©®®®®®®®®®®®®®
സെല്ലിന്റെയുള്ളില് നിന്നും തങ്കച്ച൯ തന്റെ നെറ്റിയില് പൊടിഞ്ഞ വിയ൪പ്പുതുള്ളികളെ തുടച്ചുകൊണ്ട് പുറത്തു വന്നു. കൂടെ രാജീവും .
ഇരുവരും മുഖത്തോടുമുഖം നോക്കി ചിരിച്ചു.
“അക്ബര് സാറെവിടെ? ”
അവ൪ അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരനോട് ചോദിച്ചു.
“സാര്– മോഹ൯ സാറിന്റെ റൂമിലാണ് . ”
അയാള് മറുപടി പറഞ്ഞു.
ഏതാനും നിമിഷങ്ങള്ക്കകം അക്ബര് എത്തി.
“എന്തായി തങ്കച്ചാ..?”
തങ്കച്ചന് തന്റെ തള്ളവിരല് ഉയ൪ത്തി സാറേ “സക്സസ് എന്ന് പറഞ്ഞു..”
“രാജീവ് സാറ് വിയ൪ത്തല്ലോ..”
അക്ബര് ചിരിച്ചുകൊണ്ട് പറഞ്ഞു ..
“എന്റെ പൊന്നുസാറേ അവനൊരു ജാതി സാധനംതന്നെ..”
രാജീവ് പറഞ്ഞു.
“വല്ലതും കിട്ടിയോ,??
അക്ബര് ചോദിച്ചു.
“കിട്ടി.. സാറെ…”
രാജീവ് മറുപടി പറഞ്ഞു.
“ചെക്കനെ നാളെ കോടതിയില് ഹാജരാക്കണം..തട്ടുകേടൊന്നുമില്ലല്ലോ അല്ലേ,?”
അക്ബര് ചോദിച്ചു ..
“എവിടെ? …പുറത്തൊന്നുമില്ല …..”
തങ്കച്ചന് പറഞ്ഞു.
എന്നിട്ട് അവന്റെ മൊഴി രേഖപ്പെടുത്തിയത് അക്ബറിന് നല്കി.
അക്ബര് പേപ്പറില് കണ്ണോടിച്ചുകൊണ്ട്
“അകത്തോ…” എന്നു ചോദിച്ചു.
തങ്കച്ചന് ഒന്നു ചിരിച്ചു…
“ഞങ്ങളൊരു ചായ കുടിച്ചിട്ട് വരാം സാറെ..”
അക്ബര് പോക്കററില് നിന്ന് നൂറുരൂപ എടുത്ത് നീട്ടി പറഞ്ഞു ..
“തങ്കച്ചാ ആ ചെക്കനും കൂടെ എന്തെങ്കിലും വാങ്ങി കൊട്”
“വേണ്ടസ൪ എന്റെ കയ്യില് ചില്ലറയുണ്ട്.”
അവ൪ നടന്നു..
അക്ബര് ആ റിപ്പോ൪ട്ട് വായിച്ചു തുടങ്ങി.
©®©®®©®®®©©®©®©®©®®
അതില് പറഞ്ഞപ്രകാരം അയാള് അവനെ തേടിയെത്തിയതായിരുന്നു…ഏതാനും ദിവസങ്ങള്ക്കുമു൯പ് ഒരു സായാഹ്നത്തില് …
ജൂതത്തെരുവിന്റെ തിരക്കുകള്ക്കിടയില് നിന്നും ഒരാള് അവന്റെ പുരാവസ്തുക്കള് വില്ക്കുന്ന കടയിലേക്ക് വന്നു. രണ്ടായിരത്തിന്റെ ഒരു കെട്ട് മേശപ്പുറത്തു വച്ച ഒരു കറുത്ത ഗ്ലൌസിട്ട കൈ… അവ൯ ആ കൈയ്യുടെ ഉടമസ്ഥനെ നോക്കി.കറുത്ത തുണികൊണ്ട് മുഖം മറച്ച
ഹെല്മെറ്റ് വച്ച ഒരു രൂപം…. ആ കെട്ടിന്റെ മുകളില് ഒരു കെട്ടുകൂടി വച്ച് അവനെ നോക്കി.
എന്താണ് എന്ന് ക്രിസ്റ്റി ആംഗ്യത്തില് ചോദിച്ചു.
ഒരു പേപ്പര്തുണ്ട് എടുത്ത് ആ കെട്ടുകള്ക്കു മുകളില് വച്ചു. എന്നിട്ട് ഒ.കെ ആണോ എന്ന് ആംഗ്യഭാഷയില് അവനോട് ചോദിച്ചു.
ക്രിസ്റ്റി ആ പേപ്പര് എടുത്തു വായിച്ചുനോക്കി…
രാത്രിയില് സില്വര് ലൈ൯ ഫ്ലാറ്റിന്റെ മുകളില് ഡ്രോണ് പറപ്പിക്കണം..കൃത്യമായി ടെറസിലേക്ക്..
സമയം 2.00 എ.എം. ടു 2.15 എ.എം..
ഇതായിരുന്നു ആ കുറുപ്പിന്റെ ഉള്ളടക്കം.
ക്രിസ്റ്റിക്ക് സംഗതി മനസ്സിലായില്ലെങ്കിലും പണം കിട്ടുന്ന ഇടപാടാണെന്നുമനസ്സിലായി.. അവ൯ കൈ കൊടുത്തു. അയാള് നടന്ന് ആ തിരക്കിലലിഞ്ഞു. രാത്രിയില് സെക്കന്റ് ഷോക്ക് പോകണം എന്ന് അലോഷിയെ ധരിപ്പിച്ച് ക്രിസ്ററി ബൈക്കുമായി അയാള് പറഞ്ഞപ്രകാരം സില്വര് ലൈനിലെത്തി.
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ⷭ ͪ ⷶ ᷮ ͭ ͤ ͬ -12
അണുവിടതെറ്റാതെ ക്രിസ്റ്റി അയാള് പറഞ്ഞത് അവിടെ ആവ൪ത്തിച്ചു.
എന്തോ ശക്തമായി തറയിലടിച്ചത് അവ൯ കേട്ടു. അപ്പോഴേക്കും ഡ്രൊണ് തിരികെ മടക്കി ക്രിസ്റ്റി മടങ്ങി.
ഇതേ സംഭവം അന്നു പകലും ആവ൪ത്തിച്ചു.
അപ്പോഴേക്കും അവിടെ നടന്ന ആത്മഹത്യകള്
മാധ്യമങ്ങളില് സ്ഥാനം പിടിച്ചിരുന്നു.
അതുകൊണ്ട് തന്നെ അയാള് വന്നപ്പോള് ക്രിസ്റ്റി ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. പക്ഷേ അയാള് തലേന്ന് നല്കിയ തുകയുടെ ഇരട്ടിയാണ് അവന് ഓഫ൪ ചെയ്തത്.. പണം കണ്ടപ്പോള് ക്രിസ്റ്റിയുടെ വെള്ളാരംകണ്ണുകള് വിട൪ന്നു.. അവനാ നോട്ടുകെട്ടുകള് മേശപ്പുറത്തു നിന്നും വാരിനെഞ്ചോട് ചേ൪ത്ത് സമ്മതമാണ് എന്ന് അയാളെ അറിയിച്ചു.
എന്നാല് അടുത്ത ദിവസം അവന് കിട്ടിയ ടാസ്ക് ടെറസിലേക്ക് ഡ്രോണ് പറപ്പിക്കുവാനായിരുന്നില്ല.. ഒരു ഫ്ലോറിലേക്ക് അവിടെ ഒരു ജനാലയിലൂടെ ദൃശ്യം ചിത്രീകരിക്കുവാനായിരുന്നു…
കൃത്യമായി അവനത് ചെയ്തുകൊടുത്തു ..അതാണ് സ്നേഹയുടെ ആത്മഹത്യ..
ഇന്നലെ അവന് കിട്ടിയ നോട്ടുകെട്ടിന്റെ കൂടെയുണ്ടായിരുന്ന ടാസ്ക്കാണ് പോലീസ് വണ്ടിയുടെ ഗ്ലാസ്സ് പൊട്ടിക്കുക എന്നത്.!
അതിനുള്ള സാഹചര്യം .. ഗ്ലാസ് പൊട്ടിക്കാനുപയോഗിക്കേണ്ട വസ്തു രീതി..അങ്ങനെ എല്ലാം അയാള് തന്നെയാണ് അവന് പഠിപ്പിച്ചു കൊടുത്തത്..
അക്ബര് റിപ്പോ൪ട്ട് വായിച്ച് കണ്ണടച്ച് അല്പസമയം ഇരുന്നു..
അയാളുടെ തലയ്ക്കുചുറ്റും ഒരായിരം ചോദ്യങ്ങള് മിന്നി മറഞ്ഞു.
“അതെ.. ക്രിസ്റ്റി ഒരു ഇരമാത്രമാണ്..ചൂണ്ടക്കൊളുത്തില് കൊരുത്ത് എനിക്കുമുന്നിലിട്ട ഇര..
ക്രിസ്റ്റിക്ക് ഡ്രോണുപയോഗിക്കാ൯ സമ൪ത്ഥനാനെന്ന് നന്നായി അറിയുന്നൊരാള് …
ഊമയായ അവനെ തന്നെ ഉപയോഗിച്ചാല് സംഗതി ഏറെക്കുറെ സുരക്ഷിതമായി ചെയ്യാം..
പിന്നെ അവനില് നിന്ന് പോലീസിന് എന്തെങ്കിലും തുമ്പ് കിട്ടണമെങ്കില് തന്നെ സമയമെടുക്കും എന്ന് നന്നായി മനസ്സിലാക്കിയ ഒരാള് ….
അതുകൊണ്ട് തന്നെയാണ് അവനെ മനപ്പൂര്വ്വം വണ്ടിയുടെ ഗ്ലാസ്സുപൊട്ടിക്കാ൯ ഉപയോഗിച്ച് മുന്നിലേക്കിട്ടുതന്നത്.
കാരണം ക്രിസ്റ്റിയുടെ പിന്നാലെ പോയി പാഴാകുന്ന ഓരോ നിമിഷവും അയാള്ക്ക് മറ്റെന്തോ ചെയ്തു തീ൪ക്കുവാനുണ്ട്…
ഒരുപക്ഷേ മറ്റൊരു സഹായിയെ അയാള് കണ്ടെത്തിയിരിക്കാം…”
അക്ബര് ചിന്തയിലാണ്ടു.
ക്രിസ്റ്റി തന്റെ കസ്ററഡിയിലുള്ളപ്പോള് തന്നെയാണ് സേതുവിന്റെ കാറില് ആരോ സ്റ്റിക്ക൪ പതിപ്പിച്ചത്.”

“സാ൪…” തങ്കച്ചനും രാജീവും തിരിച്ചെത്തി.
അക്ബര് ചിന്തയില് നിന്നുണ൪ന്നു.
“തങ്കച്ചാ ഈ ക്രിസ്റ്റിയെ ഫോട്ടോ എടുക്കാ൯ പഠിപ്പിച്ച ഏതെങ്കിലും ഒരു സ്റ്റുഡിയോയോ ക്യാമറാമാനോ ഉണ്ടെങ്കില് അവനെ പൊക്കണം .സമയമില്ല നമ്മള്ക്ക് …. അവനെ ഒന്നൂടൊന്ന് കുടഞ്ഞുനോക്ക് .”
അക്ബര് പറഞ്ഞു.
“ഒകെ സ൪..” അവ൪ അകത്തേക്കു കയറി..
അഞ്ചുമിനിട്ടു കഴിഞ്ഞ് പുറത്തു വന്ന് തങ്കച്ചന് പറഞ്ഞു ..
“സാറെ കിട്ടി. ഒരു ലാസ൪ .. ഷൂട്ട് ആന്റ് കട്ട് സ്റ്റുഡിയോ ഫൊ൪ട്ടുകൊച്ചി.,”
“ഒന്നും നോക്കണ്ട തൂക്കിയേക്ക്.” അക്ബര് പറഞ്ഞു …

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

Share this story