ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 2

നോവൽ

******

ഗെയിം ഓവർ – ഭാഗം 2

എഴുത്തുകാരൻ: ANURAG GOPINATH

ഏതാണ്ട് മൂന്ന് മണിയോടടുപ്പിച്ച് സേതുനാഥിന്റെ ഫോണ് റിംഗ് ചെയ്തു തുടങ്ങി.
“ഹലോ….” പാതി ഉറക്കത്തില് ഫോണെടുത്ത് കാതോട് ചേ൪ത്തു.
“ഹലോ.. സേതു ..ഞാനാണ് ജീവ൯..”
അയാളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.
വല്ലാത്തൊരു ഭയം ഗ്രസിച്ചതുപോലെ…
സേതു കണ്ണുതുറന്നു..
“ആ…ഹ്..ജീവാ.. പറ…എന്താടോ….”
“സേതു.. അടുത്ത ഫ്ലാറ്റിലെ ഒരു പയ്യന് ഏബല് … നമ്മുടെ
വിക്കിയുടെ സ്കൂളില് പഠിക്കുന്നതാണ്..
അതേ പ്രായം.. അവ൯…..”
“അവ൯?”
സേതു ആശ്ചര്യത്തോടെ ചോദിച്ചു.
“അവനിപ്പോള് ആത്മഹത്യ ചെയ്തു.
ആതാനും സമയം മു൯പ്..
ഇന്നലെ വിക്കി പോയ അതേ സമയത്ത്..
അതേ രീതിയില് മുകളില് നിന്നു താഴേക്ക് ചാടി ….”
“വാട്ട്?”
സേതു ചാടി എഴുന്നേറ്റു കിടക്കയില് ഇരുന്നു…!
അയാള് കിതക്കുന്നുണ്ടായിരുന്നു..
ഭയം അയാളുടെ കണ്ണുകളില് ഗ്രസിച്ചിരുന്നു.
എന്താണിത്?
ടൈം ലൂപ്പൊ? അതൊ മറ്റു വല്ല മാനസിക വിഭ്രാന്തിയൊ??…
സേതുവിന്റെ ഹൃദയം ധൃതഗതിയില് സ്പന്ദിച്ചുകൊണ്ടിരുന്നു.!
അവിടേക്ക് പോകുവാന്തന്നെ സേതു തീരുമാനിച്ചു.
പെട്ടന്നു് തന്നെ മുഖം കഴുകി തന്റെ വീടുപൂട്ടി കാറിന്റെ അകത്തേക്കു പ്രവേശിച്ചപ്പോള് അയാള് മനസ്സിലോ൪ത്തു.. ഇന്നലെ സംഭവിച്ച അതേ കാര്യങ്ങള്!
അതേ സമയം..അതേ ഫോണ് കോള് !
പക്ഷേ അതില് നിന്ന് വിട്ടുനില്ക്കുവാ൯ ആകാത്തതുപോലെ..
കാന്തം തന്റെ ആക൪ഷണകേന്ദ്രത്തിലേക്ക് ഇരുമ്പിനെ എപ്രകാരം ആക൪ഷിക്കുന്നുവോ….അതേപോലെതന്നെ
സില്വ൪ ലൈ൯ എന്ന ഫ്ലാറ്റിലെ ആത്മഹത്യകള് നിത്യസംഭവം പോലെ അയാളുടെ ജീവിതത്തിനെ ഗ്രസിച്ചു തുടങ്ങിയതായി സേതു ഭയപ്പെട്ടു. !
കാറോടിച്ചു പോകുമ്പോള് അയാള് അങ്ങനെ ഒരു സാധ്യതയെ പറ്റിയാണ് ചിന്തിച്ചതും.
താനടക്കമുള്ള കുറച്ചുപേര്ക്ക് സംഭവിച്ചേക്കാവുന്ന വിചിത്രമായ ഒരു അനുഭവത്തിന്റെ തുടക്കമാവുമോ ഇത്?.
പത്തു പതിനഞ്ചു മിനിട്ടില് എത്തേണ്ടുന്ന ഫ്ലാറ്റിലേക്ക് എത്തുവാന് അന്ന് അതിലേറെ സമയം എടുക്കുന്നുണ്ടൊ എന്ന് പോലും സേതു സംശയിച്ചു .
സില്വ൪ ലൈ൯ ഫ്ലാറ്റിന്റെ പ്രവേശനകവാടത്തിലേക്ക് കാറോടിച്ചുകയറ്റുമ്പോള് ഒരു ചുഴിയിലേക്ക് പ്രവേശിച്ച മനോനിലകൈവരുന്നതായി സേതുവിന് തോന്നി…
അവിടെ ആളുകള് കൂടി നിന്നിരുന്നു.
കാ൪ പാ൪ക്ക് ചെയ്ത് പുറത്തിറങ്ങി ആളുകള് കൂടിനിന്നിടത്തേക്ക് അയാള് നടന്നടുത്തു.
ചെറിയ ചാറ്റല് മഴയുണ്ടായിരുന്നു.
മഴത്തുള്ളികള് സൂചിപോലെ ദേഹത്തെ കുത്തി നോവിച്ചു.
ഇടതുകൈ ഉയ൪ത്തി തലയുടെഭാഗത്തേക്ക് പിടിച്ച് സേതു അവിടെ ആള്ക്കൂട്ടത്തില് പരതി… ജീവ൯.. ജീവനെവിടെ.. ?
അപ്പോഴേക്കും താഴേക്ക് ചാടിയ ഏബലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ഏബലിന്റെ പിതാവ് അവിടെ നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത് കുടപിടിച്ച് അയാളുടെ തൊളില് കൈ വച്ച് ജീവ൯ നില്ക്കുന്നുണ്ടായിരുന്നു.
തുടരെ നടന്ന അപകടങ്ങള് അയാളുടെ മുഖത്തെ വികാരങ്ങളെ ചോ൪ത്തിക്കളഞ്ഞിരിക്കുന്നു.
വല്ലാത്ത ഒരു സിസ്സംഗഭാവം ആ മുഖത്തര ചൂഴ്ന്നുനിന്നു.
തലേരാത്രി താന് അനുഭവിച്ച അതേ വേദനയുളള നിമിഷങ്ങളില് കൂടി കടന്നുപോവുന്ന മറ്റൊരു പിതാവിന്റെ സങ്കടങ്ങള്ക്ക് ജീവ൯ കുടപിടിച്ചുനില്കുന്നതുപോലെ സേതുവിന് തോന്നി. അവരെ സന്ധിക്കുവാനുള്ള ധൈര്യം അയാളില് നിന്നു ചോ൪ന്നിരിക്കുന്നു.
“സാറെ”
സേതു തിരിഞ്ഞു നോക്കി.
സലാം എന്ന സെക്യൂരിറ്റിയാണ്.
“ആഹ്.. താനോ?…”
“എന്താ സാറേ ഇതൊക്കെ?”
സലാം ചോദിച്ചു.
“അറിയില്ല എന്ന് കൈമല൪ത്തലിലൂടെ സേതു അയാളെ അറിയിച്ചു.
“എന്താണ് സംഭവിച്ചത്?”
സേതു അയാളോട് തിരക്കി.
“എന്തുണ്ടാവാ൯..
ഇന്നലത്തെ പോലെ തന്നെ. അതേ സമയം..അതേ കിടപ്പ്.
സഹിക്കുകേല സാറെ.. ഒരു കണ്ണ് തെറിച്ചുപോയി…
വിക്കിമോനും ഈ ഏബലും എത്ര നല്ല കൂട്ടായിരുന്നു…”
അയാള് നെടുവീ൪പ്പിട്ടു…
പെട്ടെന്നു തലയില് ഒരു വെളിച്ചം മിന്നിയത്പോലെ സേതുവിന് തോന്നി..
അയാള് സലാമിനോട് ചോദിച്ചു:-
“വിവേകിന്റെയും ഏബലിന്റെയും വേറെ സുഹൃത്തുക്കളുണ്ടോ ഈ ഫ്ലാറ്റില്?
അതായത് ഒരേ ക്ലാസ്സിലോ സ്ക്കൂളിലോ പഠിക്കുന്നവ൪… ഒരുമിച്ച് നടക്കുന്ന …
ഒന്നാലോചിച്ചേ..പ്ലീസ് ഇക്കാ..”
സലാം ഒന്നാലോചിച്ചു.
“ഉം….. ആ നൂറ്റി രണ്ടിലെ സ്നേഹമോള് ഇവരുടെ പ്രായമാ.. മൂവരും ഒരുമിച്ചാണ് പോക്കും വരവും… വേറെ ആരുമില്ല സാറെ..”
എന്താണ്. എന്താണ് സംഭവം.?”
“ഏയ് ഒന്നുമില്ല..”
സേതു അല്പം മുന്നോട്ടുനടന്ന് ജീവനെ കൈകള് കൊണ്ട് ആംഗ്യം കാട്ടിവിളിച്ചു..
ജീവ൯ സേതുവിനെ കണ്ട് അടുത്തേക്ക് വരുവാന് ക്ഷണിച്ചു. സേതു രഹസ്യമാണ് ഇവിടേക്ക് വാ എന്ന് വീണ്ടും ആംഗ്യം കാണിച്ചു.
കുട അടുത്തുണ്ടായിരുന്ന ഒരാളിനെ വിളിച്ച് ഏല്പിച്ച് ജീവന് സേതുവിന്റെ അടുത്തേക്കുചെന്നു.
“സേതു… ഇതുകണ്ടോടാ നീ”
അയാള് വിതുമ്പിയതും സേതു ജീവന്റെ വായ കൈകള് കൊണ്ട് പൊത്തിപ്പിടിച്ചു.
“നീ ഒന്നിങ്ങ് വാ”
മറ്റേ കൈ കൊണ്ട് ജീവന്റെ കൈകളില് പിടിച്ച് വലിച്ച് മുന്നോട്ടാഞ്ഞു.
“എവിടേക്ക്..? എന്താ സേതു?”
ജീവ൯ ആരാഞ്ഞു .
“എടോ താ൯ എന്റെ കൂടെ നൂറ്റിരണ്ടാം ഫ്ലാറ്റ് വരെ ഒന്ന് വരണം.
അവിടെ ഇവരുടെ കൂട്ടുകാരി സ്നേഹ എന്നൊരു കുട്ടിയുണ്ട്.
എന്നെ അവളുടെ പേരന്റ്സിനെ ഒന്നു പരിചയപ്പെടുത്തി താ…അത്യാവശ്യമാണ് ”
സേതു അപേക്ഷിച്ചു.
ജീവ൯ ഒന്ന് അമ്പരന്നു:
“എന്താടോ.തനിക്കെന്തെങ്കിലും വിവരം?”
സേതു ക്ഷമകെട്ട് പറഞ്ഞു
“ഒക്കെ പറയാം..നമ്മള്ക്ക് നേരമില്ല.
താ൯ വാ”
പെട്ടെന്നു ഒരു ഇടിവെട്ടി.
അതുവരെ ചിണുങ്ങി ചാറി നിന്ന മഴ തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങി.
കൂടിനിന്നവരൊക്കെ ചിതറി പലയിടങ്ങളിലായി അഭയം തേടി.
ഏബലിന്റെ പിതാവ് സൈമണ് അപ്പോഴും അവിടെ ഇരിക്കുന്നുണ്ടായിരുന്നു..
&&&&&&&&&&&&&&&&&&&
നൂറ്റിരണ്ടാം നമ്പ൪ ഫ്ലാറ്റില് സ്നേഹയുടെ അച്ഛന് ശ്രീനാഥും ജീവനും സേതുവും..
“സെക്യൂരിറ്റിയാണ് പറഞ്ഞത് സ്നേഹ ഏബലിന്റെയും വിവേകിന്റെയും സഹപാഠിയാണെന്നും ഒരുമിച്ചാണ് സ്കൂളില് പോകുന്നതും വരുന്നതുമൊക്കെ എന്നും.”
അതെ..
%അവള് രണ്ടുദിവസങ്ങളായി പനിപിടിച്ചതുകാരണം സ്കൂളില് പോയിരുന്നില്ല.”
ശ്രീനാഥ് പ്രതികരിച്ചു.
“വല്ലാത്തൊരു ഷോക്കിലാണ് അവള്.
ഒരുമിച്ചുണ്ടായിരുന്ന രണ്ട് പേരാണ്… ഇപ്പോള് ….”
വാചകം പൂ൪ത്തീകരിക്കാതെ അയാള് ജീവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
ജീവന്റെ കണ്ണുകള് നിറഞ്ഞുതുളുമ്പിയിരുന്നു…
കസേരയുടെ ആം റെസ്റ്റിലുണ്ടായിരുന്ന ജീവന്റെ കൈകളില് സേതുവിന്റെ കൈകള് അമ൪ന്നു.
സാന്ത്വനത്തിന്റെ സ്പ൪ശം..
“ജീവാ… നീ മുറിയിലേക്ക് പൊയ്ക്കോളു.. ഞാന് വരാം.”
ഒന്നും മിണ്ടാതെ അയാള് ആ ഫ്ലാറ്റുവിട്ട് അയാളുടെ വാസസ്ഥലത്തേക്ക് മടങ്ങി.
സേതു പറഞ്ഞു.
“എനിക്കൊരു സംശയം.. ഇനി ഇത് ബ്ലൂ വെയില് പോലെ എന്തെങ്കിലും ഒരു ഗെയിമിന്റെ ഭാഗമാണൊ?..”
ശ്രീനാഥ് ആരാഞ്ഞു.
പക്ഷേ മിഴികളടച്ച് മുഖം തിരശ്ചീനമായി ചലിപ്പിച്ചുകൊണ്ട്. അല്ല എന്ന് സേതു അയാളെ അറിയിച്ചു.
“അല്ല…മിസ്ററര് ശ്രീനാഥ്.
ബ്ലൂവെയില് മോമോ തുടങ്ങി ഗെയിമുകള് ബന്ധപ്പെട്ട ആത്മഹത്യകളില് കൊല്ലപ്പെട്ട ആളുകളുടെ ശരീരത്തില് തന്നെ അതിനുള്ള തെളിവുണ്ടാകും.
ഇന്റർനെറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഗെയിമാണ് ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് .
അഡ്മിൻ അഥവാ ക്യൂറേറ്റർ നൽകുന്ന അ൯പത് ദിവസത്തേക്ക് നീളുന്ന ചാലഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം. അവസാന ചാലഞ്ച് ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്നാണ് അനുഭവങ്ങളിലൂടെ നമ്മള് മനസ്സിലാക്കേണ്ടത്. തിമിംഗിലങ്ങളുടെ മൃതദേഹങ്ങൾ ചില തീരങ്ങളിൽ അടിയുമ്പോൾ, അത് അവയുടെ ആത്മഹത്യയാണെന്ന് കരുതുന്ന ‘ബീച്ചെഡ് വെയിൽസ്’ എന്ന പ്രതിഭാസത്തിൽ നിന്നാണ് “ബ്ലു വെയിൽ” എന്ന വാക്ക് ഉത്ഭവിച്ചത്..”
സേതു പറഞ്ഞു നി൪ത്തി.
പെട്ടന്നു തന്നെ ഒരു മിന്നായം പോലെ വിവേകിന്റെ മുറിയില് കണ്ട
വിവേകിന്റെ മുറിയില് മേശപ്പുറത്തു കണ്ട DAY 50 എന്ന വാചകം അയാളുടെ ബോധമണ്ഡലത്തില് തെളിഞ്ഞു.
ഒരു നിമിഷം അയാളത് ചിന്തിച്ചു നിശ്ചലനായി.
“അല്ല അതുപോലെ എന്തെങ്കിലും ആണെങ്കില് നമ്മള്ക്ക് ദേഹത്ത് അതിനുള്ള തെളിവുകളുണ്ടാവില്ലെ?”
ശ്രീനാഥ് ചോദിച്ചു.
“സൂചി കൊണ്ട് കൈയ്യിലോ കാലിലോ മുറിവേൽപ്പിക്കുക, മേൽക്കൂരകളിലും, പാലങ്ങളുടെ പിടികളിലും നിൽക്കുക,” അങ്ങനെ ഒക്കെയാണ് കേട്ടിരിക്കുന്നത്.
സേതു ഒന്നു മൂളുകമാത്രം ചെയ്തു.
അയാള് ആ വാചകങ്ങളെപ്പറ്റിയാണ് ആലോചിച്ചത്.
DAY 50….
“ശ്രീനാഥ്. ഞാന് താങ്കളോടൊന്നുപറയാം..
ഇതേപ്പററി ആധികാരികമായി ഒരു അന്വേഷണം നടത്തുവാനുളള അറിവോ സാങ്കേതികമായ പരിജ്ഞാനമോ എനിക്കില്ല. പക്ഷേ ഈ ആത്മഹത്യകളൊരു തുട൪ക്കഥയാകുവാ൯ നൂറ് ശതമാനം സാധ്യതകള് ഞാന് കാണുന്നുണ്ട്.
സ്നേഹ അവരുടെ സുഹൃത്തായതുകൊണ്ട് തന്നെ നിങ്ങള്ക്കൊരു മുന്നറിയിപ്പു തരുവാനാണ് ഞാന് നിങ്ങളെ തേടി എത്തിയത്.
ദയവായി നാളെ രാത്രിവരെ മകളെ സൂക്ഷിക്കണം..
എന്റെ അറിവുകള് വച്ച് ഇതൊരു ഗെയിമിന്റെ ഭാഗമായി നടന്ന സാധാരണ ആത്മഹത്യകളല്ല.
ഗെയിം ആണെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് നമ്മളെ എല്ലാവരെയും ഒരു ടൈം ലൂപ്പിലേക്ക് അകപ്പെടുത്തിയതാവാം..”
സേതു തുട൪ന്നു.
“ഓരോ ആത്മഹത്യകള്ക്കും ശേഷം ഒരു ഗെയിം ഓവറാണ്.
പിന്നെ അടുത്ത ഇരുപത്തിനാല് മണിക്കൂര് നേരം അടുത്ത ലൂപ്പ് തുടങ്ങുന്നു.
മറ്റൊരാളുടെ മരണവാറന്റുമായി.”
ശ്രീനാഥ് സേതുവിന്റെ വാക്കുകള് അതീവശ്രദ്ധയോടെ കേട്ടിരുന്നു എങ്കിലും അതില് പറഞ്ഞ പലതും അയാള്ക്ക് ഗ്രഹിക്കാനായില്ല.
“അതെന്താണ് മിസ്ററര് സേതുനാഥ് ടൈം ലൂപ്പ്?”
“ഒരു വ്യക്തിയോ അല്ലെങ്കില് വ്യക്തികളോ ആവർത്തിച്ചുള്ള സംഭവങ്ങളുടെ ഒരു ചക്രത്തിൽ കുടുങ്ങിക്കിടക്കുകയും.,
സമയം തന്നെ വളയുകയും സംഭവങ്ങളുടെ അതേ ശ്രേണി വീണ്ടും പ്ലേ ചെയ്യാൻ ലൂപ്പ് ചെയ്യുകയും ചെയ്യുന്നു വീണ്ടും.. വീണ്ടും.
ഈ താൽക്കാലിക വിചിത്ര കാര്യം പുസ്തകങ്ങളുടെയും സിനിമകളുടെയും പേജുകളിലും സ്ക്രീനുകളിലും മാത്രമായി ഒതുങ്ങുന്നില്ല എന്നാണ് ഇപ്പോള് ചില പഠനങ്ങള് തെളിയിക്കുന്നത് മിസ്റ്റ൪ ശ്രീനാഥ്.
ഒരു യഥാർത്ഥ സമയ ലൂപ്പിനുള്ളിൽ ആരെങ്കിലും കുടുങ്ങാൻ സാധ്യതയുണ്ട്
എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്.
അതനുസരിച്ച്, ടൈം ലൂപ്പ് സാധ്യമാണ് എന്ന് മാത്രമല്ല,ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുമുണ്ട് എന്ന് തെളിവുമുണ്ട്.!
𝙶𝙰𝙼𝙴 𝙾𝚅𝙴𝚁 ⷭ ͪ ⷶ ᷮ ͭ ͤ ͬ – 2
ഞാനിതിനെപ്പറ്റി വിശദമായി തന്നെ പഠനം നടത്തിയ ആളാണ്.
ഒരുപാടു പേരുടെ അനുഭവങ്ങള് ശേഖരിച്ചു.
ഇന്ത്യ൯ ഹെറാള്ഡില് ഒരു ലേഖനം തന്നെ ഞാന് എഴുതിയിട്ടുണ്ട്.
ഇവിടെ ഒരുകൂട്ടം ആളുകളാണ് ഒരു ലൂപ്പിന്റെ ഭാഗമായിരിക്കുന്നത്.
ദൌ൪ഭാഗ്യവശാല് ഇപ്പോള് ഞാനും അതിലായെന്ന് തോന്നുന്നു. !..”
അയാള് നിരാശയോടെ മുടിയില് വലിച്ചുകൊണ്ട് പറഞ്ഞു.
അതുകൊണ്ട് അടുത്ത ഇരുപത്തിനാലു മണിക്കൂര് നേരത്തേക്ക് സ്നേഹയുടെമേല് അഥിവശ്രദ്ധ ഉണ്ടാവണം.
കമ്പ്യൂട്ട൪ മൊബൈല് ഇതൊന്നും അവളുടെ കൈകളിലെത്തരുത്.
ദയവായി ഇതൊന്നു കേള്ക്കൂ..”
സേതുവിന്റെ വിവരണം കേട്ട ശ്രീനാഥിന്റെ സിരകളെ ഭയം ഗ്രസിച്ചു.
അയാളുടെ കൈകള് തണുത്തുപോയിരുന്നു.
സേതു യാത്രപറഞ്ഞിറങ്ങി.
ശ്രീനാഥ് തന്റെ മകളുടെ മുറി മെല്ലെ തുറന്നു നോക്കി.
അവള് സുരക്ഷിതയാണ്.
പാവം.! കരഞ്ഞു കരഞ്ഞ് ഉറക്കമായിരിക്കുന്നു.
മഴ ശമിച്ചിരുന്നു.
സേതു താഴെ എത്തി.
സമയം ആറ് മണി.
ദുരിതത്തിന്റെ ഒരു രാവ് കൂടെ ഇരുണ്ടുവെളുക്കും പോലെ അയാള്ക്ക് തോന്നി.
ഒരു സിഗരററ് എടുത്ത് കത്തിച്ച് വലിച്ചു.
അപ്പോളേക്കും സേതുവിന്റെ മൊബൈല് റിംഗ് ചെയ്തുതുടങ്ങി. ആരാണെന്ന് അയാള് നോക്കി.
“ജീവനാണല്ലൊ.?…”
“ഹലോ ജീവാ. പറയ് ഞാന് താഴെയുണ്ടെടോ..”
“സേതു..ഇവിടെ വരെ ഒന്ന് വരുമൊ?” ജീവന് ചോദിച്ചു.
“ദാ എത്തി…”
സേതു സിഗരററ് താഴെയിട്ട് ചെരുപ്പകൊണ്ട് ഞെരിച്ച് ലിഫ്റ്റിനടുത്തേക്ക് നടന്നു.
ലിഫ്റ്റ് തുറന്നു അകത്തുകയറിയ സേതു
ബട്ടണ് അമ൪ത്തി.
“ഫ്ലോ൪ നമ്പ൪ എട്ട്.”
ലിഫ്റ്റിറങ്ങി ജീവന്റെ ഫ്ലാറ്റിലേക്ക് നടന്ന സേതു നൂറ്റി പതിനേഴാം നമ്പ൪ ഫ്ലാറ്റിന്റെ കോളിംഗ് ബെല് അമ൪ത്തി..
“കയറിവരൂ.. പൂട്ടിയിട്ടില്ല.”
ജീവ൯ വിളിച്ചുപറഞ്ഞു.
സ്വീകരണമുറിയിലേക്ക് കടന്ന സേതു അവിടെ ഒരാളിനെകൂടി കണ്ടു.
ജീവ൯ അയാളോട് സംസാരിക്കുകയായിരുന്നു എന്ന് സേതു അനുമാനിച്ചു.
അയാള് എതി൪വശത്തേക്ക് തിരിഞ്ഞിരുന്ന് ചായ കുടിക്കുകയാണ്..
“സേതു ഇതാരാണെന്ന് നോക്കിക്കേ…”
ചായ കുടിച്ചിരുന്ന ആള് അപ്പോള് മുഖമുയര്ത്തി സേതുവിനെ നോക്കി…
“അക്ബ൪!”
സേതു ആശ്ചര്യത്തോടെ മന്ത്രിച്ചു … (തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story