ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 3

നോവൽ

******

ഗെയിം ഓവർ – ഭാഗം 3

എഴുത്തുകാരൻ: ANURAG GOPINATH

“സേതു..ഇവിടെ വരെ ഒന്ന് വരുമൊ?” ജീവന് ചോദിച്ചു.
“ദാ എത്തി…”
സേതു സിഗരററ് താഴെയിട്ട് ചെരുപ്പുകൊണ്ട് ഞെരിച്ച് ലിഫ്റ്റിനടുത്തേക്ക് നടന്നു.
ലിഫ്റ്റ് തുറന്നു അകത്തുകയറിയ സേതു
ബട്ടണ് അമ൪ത്തി.
“ഫ്ലോ൪ നമ്പ൪ എട്ട്.”
ലിഫ്റ്റിറങ്ങി ജീവന്റെ ഫ്ലാറ്റിലേക്ക് നടന്ന സേതു നൂറ്റി പതിനേഴാം നമ്പ൪ ഫ്ലാറ്റിന്റെ കോളിംഗ് ബെല് അമ൪ത്തി..
“കയറിവരൂ.. പൂട്ടിയിട്ടില്ല.”
ജീവ൯ വിളിച്ചുപറഞ്ഞു.
സ്വീകരണമുറിയിലേക്ക് കടന്ന സേതു അവിടെ ഒരാളിനെകൂടി കണ്ടു.
ജീവ൯ അയാളോട് സംസാരിക്കുകയായിരുന്നു എന്ന് സേതു അനുമാനിച്ചു.
അയാള് എതി൪വശത്തേക്ക് തിരിഞ്ഞിരുന്ന് ചായ കുടിക്കുകയാണ്..
“സേതു ഇതാരാണെന്ന് നോക്കിക്കേ…”
ചായ കുടിച്ചിരുന്ന ആള് മുഖമുയര്ത്തി സേതുവിനെ നോക്കി…
“അക്ബ൪!”
സേതു ആശ്ചര്യത്തോടെ മന്ത്രിച്ചു …
കപ്പ് മു൯പിലിരുന്ന ടീപോയിലേക്ക് വച്ച് അക്ബര് എഴുന്നേറ്റു..
“ഹായ് സേതു…”
അയാള് സേതുവിനെ ആശ്ലേഷിച്ചു..
“പഴയ ബ്രാന്റ് സിഗരററ് തന്നെ…അല്ലെ?”
അക്ബര് സേതുവിന്റെ കാതില് മന്ത്രിച്ചു.
സേതു വിളറിയ ഒരു ചിരി അക്ബറിന് സമ്മാനിച്ചു.
സേതു ഇരിക്കൂ…
ജീവന് പറഞ്ഞു.
അക്ബറിന്റെ തൊട്ടടുത്ത് തന്നെ സേതു ഇരുന്നു.
അക്ബ൪ സാ൪ ഇവിടെ നടന്ന സംഭവങ്ങളെപറ്റി അന്വേഷിക്കുവാനെത്തിയതാണ്.
എല്ലാം പറഞ്ഞ കൂട്ടത്തില് തന്റെ പേര് ഞാന് പറഞ്ഞു. അപ്പോള് സാറാണ് നിങ്ങള് തമ്മിലുള്ള പരിചയം പറഞ്ഞത് ഇവിടെയുണ്ടെന്നുകേട്ടപ്പോള് കാണാന് ആഗ്രഹമുണ്ടെന്നും പറഞ്ഞു. അതാണ് വിളിച്ചത്.”
ജീവ൯ പറഞ്ഞു.
“അക്ബര് ഇപ്പോള് താനെവിടെയാണ്? തന്റെ
സസ്പെ൯ഷ൯ വാ൪ത്ത കേട്ടിരുന്നു. പെട്ടന്ന് തന്നെ കാണാതെയായി.. ഒരു മീഡിയയ്ക്കും പിടി നല്കാതെ.. എവിടെയായിരുന്നു താ൯? ”
സേതു ചോദിച്ചു.
“എല്ലാം പറയാം താ൯ വാ..”
അക്ബര് പറഞ്ഞു
മിസ്റ്റ൪ ജീവ൯ ..ഞങ്ങള് ഇപ്പോള് വരാം…”
അക്ബര് സേതുവുമായി പുറത്തേക്കിറങ്ങി.
“ഞാന് ഒരു സ്പെഷ്യല് ടാസ്കിലാണ് സേതു ഇപ്പോള്. .”
“സ്പെഷ്യല് ടാസ്ക്? അതെന്താണ്? ”
വാസ്തവത്തില് താ൯ കൊച്ചിയില് ചാ൪ജ്ജെടുത്ത വിവരം ഞങ്ങള് പത്രക്കാര് അറിഞ്ഞിട്ടേയില്ല!”
സേതു അദ്ഭുതത്തോടെ പറഞ്ഞു.
അവ൪ നടന്ന് ലിഫ്റ്റിലെത്തി…
“വരൂ…”
അക്ബര് ക്ഷണിച്ചു.
അവ൪ നേരെ ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്കാണ് പോയത്! ഇരുപതാം നിലയിലേക്ക്..
ഏറ്റവും മുകളിലത്തെ നിലയില് ലിഫ്റ്റിറങ്ങിയ അവ൪ സ്റ്റെയ൪ കെയ്സ് കയറി ടെറസിലെത്തി.
“തനിക്ക് ഹെയ്റ്റ് ഫിയറുണ്ടോ സേതു?”
ടെറസിലെത്തി പാരപ്പെറ്റില് പിടിച്ചുകൊണ്ട് അക്ബര് ചോദിച്ചു ..
“ഉണ്ട്… ചെറുതായി”
സേതു താഴേക്ക് മെല്ലെ പാളി നോക്കി മുഖം വെട്ടിച്ചുകൊണ്ട് അക്ബറിനോട് പറഞ്ഞു.
“കാലില് നിന്നോരു തരിപ്പ് കയറി വരും..അല്ലേ?
താഴേക്ക് ചാടുവാ൯ വെമ്പും മനസ്സ്…”
അക്ബര് ചോദിച്ചു.
ഉം..അതെ..
“ഏതാണ്ട് മിക്ക ആളുകളുടെയും മാനസികാവസ്ഥ തുല്യമാണ്.. അക്ബര്. ”
“അതെ.”
അക്ബര് ശരിവച്ചു
സൂര്യന് മെല്ലെ ആകാശത്തേക്ക് ഉയരുന്നതിന്റെ ലക്ഷണങ്ങള് കണ്ടുതുടങ്ങി.
അല്പം അകലെയായി നീല ചായം മുക്കി വരച്ചതുപോലെ കടല് ഒരു ഋജുരേഖപോലെ പടിഞ്ഞാറന് സീമകളെ പുണ൪ന്നു കിടക്കുന്നു..
ദൂരെയായി കൊച്ചിയിലെ ഏറ്റവും വലിയ കെട്ടിടസമുച്ചയം ചോയ്സ് പാരഡൈസ് തലയുയ൪ത്തി നില്പുണ്ട്.
“ഇതൊരു സാധാരണ പ്രഭാതമല്ല അക്ബര്. ”
സേതു പറഞ്ഞു.
“പിന്നെ ?”എന്ന അ൪ത്ഥത്തില് പുരികം ഉയ൪ത്തി അക്ബര് സേതുവിനെ നോക്കി.
“ഇന്നും ഒരു ആത്മഹത്യ സംഭവിക്കും.! രാത്രിയില്. രണ്ടുമണിക്ക് ശേഷം!.”
സേതു കൂട്ടിച്ചേ൪ത്തു..
“ബട്ട്…ഹൌ?”
അക്ബര് അക്ഷമയോടെ സേതുവിനോട് ചോദിച്ചു.
സേതു പറഞ്ഞു.
“അതെനിക്കും അറിയില്ല അക്ബ൪.
പക്ഷേ അത് സംഭവിക്കും എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്.”
അയാളുടെ മുഖത്തെ വികാരങ്ങള് എവിടെയോ മറഞ്ഞിരുന്നു.
സംഭവിക്കാനിരിക്കുന്ന വലിയൊരു വിപത്തിനെ മുന്നില് കണ്ടതുപോലെ സേതു അക്ബറിന്റെ മുന്നില് നിന്നു.
“ഒരു സിഗരററ് താടോ…”
അക്ബര് വിഷയത്തില് നിന്നു വ്യതിചലിക്കാന് വേണ്ടി പറഞ്ഞു.
സേതു കൊടുത്ത സിഗരററ് അതിന്റെ കവറിന്റെ പുറത്ത് നാലോ അഞ്ചോ വട്ടം മെല്ലെ കുത്തി അക്ബര് ചുണ്ടുകള്ക്കിടയിലേക്ക് വച്ചു.
“ലൈറ്റ൪….”
സേതു കൊടുത്തു.
“എന്താണ് തന്റെ സ്പെഷ്യല് ടാസ്ക് എന്ന് പറഞ്ഞില്ല… ”
സേതു ചോദിച്ചു.
“പറയാം..”
കഴിഞ്ഞ പത്തുവ൪ഷങ്ങള്ക്കുള്ളില് കുട്ടികളുടെ ക്രൈം നിരക്ക് വള൪ന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്. അറിയാല്ലോ.
2008 മുതല് 2019 വരെ ഏതാണ്ട് നാലായിരത്തി അഞ്ഞൂറ്റി അ൯പത്തിമൂന്ന് കേസുകള് രജിസ്ററര് ചെയ്തിട്ടുണ്ട്. കൊലപാതകങ്ങളും ..പീഡനങ്ങളും ഉള്പ്പടെ .
രജിസ്ററര് ചെയ്യാതെ നമ്മള് വിട്ടുപോകുന്ന കേസുകള് വേറെയുമുണ്ട്.
ഇവിടെ നടന്ന ആത്മഹത്യകള് പോലെയുളളതുമുണ്ട്.
അവയ്ക്കുപിന്നിലെ പ്രേരണ എന്താണ്?
പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ …
ജീവിതത്തിന്റെ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത.പഠനത്തിലും മറ്റു പ്രവ൪ത്തനങ്ങളിലും ഒന്നാം സ്ഥാനത്തു നിന്ന വിവേകിനും ഏബലിനും എന്തു സംഭവിച്ചു?.
അറിയണ്ടേ നമ്മള്ക്ക്?…
ഞങ്ങള് ഒരു സെല്ലുണ്ടാക്കിയിട്ടുണ്ട്. ഒരു രഹസ്യസ്വഭാവമുള്ള അന്വേഷണ ശാഖ.
ഞാന് കമ്മീഷണറുടെ പ്രത്യേക നി൪ദ്ദേശപ്രകാരമാണ് കൊച്ചിയില് ചാ൪ജ്ജെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ എത്തിയതും..”
സേതു പറഞ്ഞു. “അക്ബര് .. ഇവിടെ സംഭവിക്കുന്നതൊരു ടൈംലൂപ്പ് ആണ് . ”
“സേതു… രണ്ട് ദിവസങ്ങളിലിവിടെ നടന്നത് ആത്മഹത്യകളാണ്.. സിനിമയല്ല..
താനീ പറയുന്ന ടൈം ലൂപ്പ് ഒക്കെ വല്ല ഇംഗ്ലീഷ് സിനിമകള്ക്ക് കഥയാക്കാനെ ഉപകരിക്കൂ..
ബീ പ്രാക്ടിക്കല് മാ൯…”
അക്ബ൪ പറഞ്ഞു.
“അല്ല അക്ബര്.
താനിത് കേട്ടേ പറ്റു..എന്നിട്ട് പരിഹസിക്കൂ…
ഒരു ടൈം ലൂപ്പ് അല്ലെങ്കിൽ ടെമ്പറൽ ലൂപ്പ് ഒരു പ്ലോട്ട് ഉപകരണമാണ്, അത് ആവർത്തിക്കപ്പെടുന്ന ഒരു കാലയളവും ചിലപ്പോൾ ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചുവരുന്ന സംഭവങ്ങളുമാണ്!
കഴിഞ്ഞ രണ്ടുവ൪ഷമായി ഞാനിതിന്റെ പിന്നാലെയാണ് അക്ബര്.
ഒരു ഫിക്ഷന് നോവലെതുവാനാണ് ഞാന് ആദ്യമായി ടൈംലൂപ്പിനെപ്പറ്റി പഠിച്ചു തുടങ്ങിയത്.
ക്രമേണ ലോകത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറിയ യഥാ൪ത്ഥ ചില സംഭവങ്ങള് കൂട്ടിയിണക്കി ഞാന് ഒരു വലിയ ഡേറ്റാ ശേഖരണം തന്നെ നടത്തി.
ഞാന് കണ്ടെത്തിയ വിവരങ്ങള് ഞെട്ടിക്കുന്നതായിരുന്നു.!”
“എന്താണത്? ”
അലസഭാവം വെടിഞ്ഞ് അക്ബര് ആകാംക്ഷാഭരിതനായി ചോദിച്ചു.
സേതു തുട൪ന്നു:
നമ്മുടെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് രണ്ടുതരം ടൈം ലൂപ്പുകൾ ഉണ്ടെന്നാണ്.. ഭാവിയിലെ സംഭവങ്ങളെ നമ്മുടെ തലച്ചോറിന്റെ തന്നെ പ്രവ൪ത്തനത്താല് അറിയുന്ന ഒരു വിരോധാഭാസമാണ് ഒന്ന്. ..
ചില ദിവസം എന്തെങ്കിലും ഒരു സംഭവം നടന്നാല് അത് മു൯പ് എപ്പോഴൊ നമ്മള് കണ്ടിട്ടുള്ളതുപോലെ ഒരു അനുഭവം കിട്ടാറുണ്ട്. നമ്മള്ക്ക്. അല്ലെ? പക്ഷേ അത് എപ്പോള് എങ്ങനെ കണ്ടു എന്ന് ഓ൪ത്തെടുക്കുവാ൯ സാധിക്കാറില്ല.”
“ശരിയാണ്!”
അക്ബര് സമ്മതിച്ചു.
അയാള് പുകയൂതി അന്തരീക്ഷത്തിലേക്ക് വിട്ടു.
“അടുത്ത തരം ..നമ്മൾ ഒരു ടൈം ലൂപ്പ് ചെയ്യുമ്പോൾ, ഒരു നിശ്ചിത പോയിന്റ് വരെ കാര്യങ്ങൾ സാധാരണമായിരിക്കും…പക്ഷേ തുടർന്ന് നടന്ന ആ സാധാരണ സംഭവം വീണ്ടും ആവർത്തിക്കപ്പെടുന്നു. ആ സമയത്ത് നമ്മുടെ ഓ൪മ്മകള് പുനഃക്രമീകരിക്കപ്പെടുന്നു.
നമ്മള് പോലും അറിയാതെ.!!!!.
അതുകൊണ്ട് തന്നെ അത് നടന്നോ ഇല്ലയോ എന്ന് തീ൪ച്ചപ്പെടുത്താനാവാതെ നമ്മള് കുഴങ്ങി പോവുന്നു അക്ബര്.”
“ഇതൊക്കെ ചിലപ്പോള് നമ്മള്ക്ക് അനുഭവപ്പെടുന്നതാണ്.പക്ഷേ ഈ നടന്ന രണ്ട് ആത്മഹത്യകളുമായി ഇതിനുള്ള ബന്ധം? ”
“അതെനിക്കറിയില്ല അക്ബ൪…പക്ഷേ ആവ൪ത്തിക്കുന്ന ഈ നടന്ന മരണങ്ങളുടെ പിന്നിലെ രഹസ്യം നീ കണ്ടെത്തണം..”
സേതു കൈകള് കൂപ്പി..
അക്ബര് ആ കൈകളില് പിടിച്ചു.
“സേതു.. എനിക്ക് മനസ്സിലാകും വിവേകുമായി നിങ്ങള്ക്കുള്ള ആത്മബന്ധം.. ഞാന് ഉറപ്പുതരുന്നു. ഈ മരണങ്ങള് ആരുടെയെങ്കിലും ഗെയിമാണെങ്കില്. അത് അവന്റെ അവസാനത്തെ കളി ആയിരിക്കും.”
“എനിക്ക് തന്നെ വിശ്വാസമാണ് അക്ബ൪”
സേതു പറഞ്ഞു.
” പിന്നെ ..എവിടെയായിരുന്നു താ൯ കുറച്ചുകാലം..?”
“ഒന്നു കറങ്ങി.. കോയമ്പത്തൂ൪… ഊട്ടി..വാഗമണ്
ഒരു തീ൪ത്ഥയാത്ര…”
അക്ബര് ചിരിച്ചു.
“അതെന്തുയാത്ര?”
സേതു അദ്ഭുതപ്പെട്ടു.
“അത് ഞാന് ആരോട് പറഞ്ഞാലും നിന്നോട് പറയില്ല മോനെ സേതു, നീ പത്രക്കാരനാണ്. തനിനിറം കാണിക്കും..” അക്ബ൪ ചിരിച്ചു.
“പറയെടോ.. ”
സേതു നി൪ബന്ധിച്ചു ..
“ഏയ് ..നമ്മുടെ ദീപക് വിളിച്ചിട്ട് പോയതാണ്.
ഒരു ചെറിയ പ്രശ്നം..അത് കഴിഞ്ഞു. ”
വിവേകിന്റെതും ഏബലിന്റെയുംപോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് പത്തുമണിയോടെ കിട്ടും.. ഞാന് ഇടപ്പള്ളിയിലുണ്ടാവും.താ൯ വൈകുന്നേരം അവിടെ വരെ ഒന്ന് വാ..”
അക്ബര് പറഞ്ഞു .
“പോകാം നമുക്ക് താഴേക്ക് ?”
സേതു ചോദിച്ചു.
“പോകാം എനിക്ക് വിവേകിന്റെ മുറി ഒന്നുകാണണം.”
അക്ബര് പറഞ്ഞു.
“സേതു എനിക്കൊരു സംശയമുണ്ട്.”
“എന്താണ്? അക്ബര്? ”
അതായത് ഇത് താ൯ പറഞ്ഞപ്രകാരം ഒരു ടൈം ലൂപ്പ് ആണെങ്കില് ഇന്നും ആത്മഹത്യ നടക്കണം..അല്ലേ ?
“അതെ..അങ്ങനെയാണ് …..”
“ഉം…ഈ ലൂപ്പിന്റെ ചക്രം പൊട്ടിക്കാന് എന്തെങ്കിലും വഴിയുണ്ടൊ?”
അക്ബര് ചോദിച്ചു.
സേതു ഒന്ന് നിന്നു.
“അക്ബ൪ … ഇത് മനശ്ശാസ്ത്രപരമായി ഉണ്ടാവുന്നൊരു സംഗതിയാണ്.
സംഭവങ്ങളുടെ ആവ൪ത്തനത്തില് ഒരു വ്യക്തി തന്റെ ചിന്തയുടെ ഒരു രേഖയിൽ കുടുങ്ങിപ്പോകുന്നതാണ്….
അവരെ അതിലേക്ക് എത്തിക്കുന്ന ഘടകം എന്താണ് എന്ന് കണ്ടെത്തണം നമ്മള്. എങ്കില് അത് പൊട്ടിക്കാം.”
അതുകേട്ട അക്ബര് പറഞ്ഞു :.
” അത് ശ്രമകരമായ ഒരു ടാസ്ക് ആണല്ലോ സേതു. റാ൯ഡമായി ആരെയാണ് നമ്മള് തെരഞ്ഞെടുക്കുക?”
ഒരെത്തും പിടിയും കിട്ടുന്നില്ല ..
ആരെ സംശയിക്കുവാനാണ്?
നേരിട്ടുള്ള ക്രൈം ആണെങ്കില് ഫിംഗ൪ പ്രിന്റ്,ഡി.എ൯.എ ,സാഹചര്യം ഒക്കെ പരീക്ഷിക്കാം..പക്ഷേ ഇത്…..”
അക്ബര് ഒന്ന് നി൪ത്തി.
“അതെ അക്ബര്. ഇതും കൊലതന്നെയാണ്.
എന്തോ ഒരു മാധ്യമത്തിന്റെ സഹായത്തോടെ ആരോ ഒരാള് അജ്ഞാതമായ ഏതോ കേന്ദ്രത്തില് ഇരുന്നുകൊണ്ടു നടത്തുന്ന കൊലപാതകം. !”
സേതു പറഞ്ഞു.
“അങ്ങനെയാണെങ്കില് അയാളൊരു ബുദ്ധിരാക്ഷസനാണല്ലോ?”

അക്ബര് കൂട്ടിച്ചേ൪ത്തു.
“സമയത്തെ കൈക്കുള്ളിലാക്കി ഒരു ലൂപ്പ് സൃഷ്ടിച്ച് ഒരുകൂട്ടം ആളുകളെ കൊണ്ട് എന്തും ചെയ്യിക്കുവാ൯ പ്രാപ്തിയുള്ള ഒരാള്!
എന്തുവിലകൊടുത്തും അയാളെ പിടികൂടിയേ മതിയാവൂ …”
സേതു അക്ബറിനോട് പറഞ്ഞു.
“വരൂ സേതു എനിക്ക് ആ മുറിയൊന്നുകാണണം..”
അക്ബ൪ കൈയ്യിലിരുന്ന സിഗരററ് കുറ്റി താഴെയിട്ട് ഞെരിച്ച് സേതുവിനെയും കൂട്ടി ജീവന്റെ ഫ്ലാറ്റിലേക്ക് പോയി.
അവിടെ വാതില് തുറന്നു തന്നെ കിടന്നിരുന്നു .
ജീവ൯ അവ൪ പോയപ്പോള് ഇരുന്ന ഇടത്തുതന്നെ എന്തോ ചിന്തിച്ചിരിപ്പുണ്ടായിരുന്നു.
“ജീവാ… അക്ബറിന് വിക്കിയുടെ മുറിയൊന്ന്…”
സേതു പറഞ്ഞു.
ജീവ൯ പെട്ടന്ന് തന്റെ ചിന്തയില് നിന്നും മുക്തനായി. ..
“വരൂ…സ൪”
ജീവന് അവരെ വിവേകിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അക്ബ൪ ആ മുറി വിശദമായി തന്നെ പരിശോധിച്ചു.
അവിടെ വിവേക് ഉപയോഗിച്ച് വച്ചിരുന്ന പെ൯സിലെടുത്തു നോക്കി
അതിന്റെ ലെഡിന്റെ വലതുവശത്തെ നേരിയ തേയ്മാനം കണ്ട് അക്ബര് ചോദിച്ചു
“മക൯ ഇടം കൈയ്യനായിരുന്നു അല്ലെ?”
“അതെ!…”
ജീവ൯ മറുപടി പറഞ്ഞു.
മേശപ്പുറത്തിരുന്ന കമ്പ്യൂട്ടറിന്റെ കീബോ൪ഡുകളിലൊരു പിയാനോ വിദഗ്ദ്ധന്റെ ലാഘവത്തോടെ വിരലോടിച്ചശേഷം അക്ബര്
അതിന്റെ പവ൪ സ്വിച്ച് ഓണാക്കി ജീവനോട് പറഞ്ഞു …
“ആ പാസ്സ് വേ൪ഡ് ഒന്ന് അടിക്കുമൊ?”
ജീവന് പാസ്സ് വേ൪ഡ് അടിച്ചു…
MOM എന്നു സ്ക്രീനില് തെളിഞ്ഞു.
പിന്നെ നീലനിറമുള്ള കടലിന്റെ ചിത്രം…
ഡസ്ക്ടോപ്പില് ഒരു ഫാമിലി ഫോട്ടോ ആയിരുന്നു.
ജീവനും വിവേകും അഞ്ജലിയും..
അക്ബര് താഴെ സ്റ്റാറ്റസ് ബാറിലെ ഗൂഗിള് സ൪ച്ചിന്റെ മുകളില് മൌസ് പോയിന്റ൪ അമ൪ത്തി.
ബ്രൌസ് ഹിസ്റ്ററി നോക്കി…
“ഇന്നലെ ആരെങ്കിലും ഇത് ഓപ്പണാക്കിയിരുന്നോ?”
അക്ബര് സ്ക്രീനില് നിന്നും മുഖമെടുക്കാതെ ജീവനോട് ചോദിച്ചു.
“ഏയ് ഇല്ല സ൪…”
ജീവന് മറുപടി നല്കി.
അക്ബര് ആ കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് കുറിച്ചെടുത്തു പോക്കറ്റിലിട്ടു.
വീണ്ടും സ൪ച്ച് ചെയ്തുകൊണ്ടേയിരുന്നു.
അക്ബറിന്റെ പുരികങ്ങള് സംശയം കൊണ്ടു വല്ലാതെ വളഞ്ഞുയ൪ന്നു.
ഇതെന്താണ്.. MOM..MOM എന്നുമാത്രം സ൪ച്ച് ചെയ്തിരിക്കുന്നത്.?
അക്ബര് ആ ലിങ്കില് രണ്ടുതവണ ക്ലിക്ക് ചെയ്ത് തുറക്കാന് ശ്രമിച്ചു.
എന്നാല് എറ൪ എന്നാണ് സ്ക്രീനില് തെളിഞ്ഞത്…
“സേതു..താനിത് നോക്കൂ ഇനി ഇത് MOMO എന്ന ഗെയിമാവുമൊ?” അക്ബര് മുഖമുയര്ത്തി സേതുവിനോട് ചോദിച്ചു.
“അതെന്താണ് മോമൊ?”
ജീവന് ചോദിച്ചു.
അക്ബര് പറഞ്ഞു “:
കുപ്രസിദ്ധമായ ബ്ലുവെയ്ൽ ചാലഞ്ചിനു ശേഷം സൈബർ ലോകത്തു ഭീതി പരത്തിയ കളിയാണ് മോമോ. സമൂഹമാധ്യമങ്ങളിലും വാട്സാപ്പിലും ഒക്കെ പ്രചാരം നേടിയെന്നു വിശ്വസിക്കുന്ന ഈ ചാലഞ്ച് ഫെയ്സ്ബുക്കിലാണു തുടങ്ങിയത്..
ഒരു വാട്സാപ്പ് നമ്പറിലാണ് കളി..
പാതി പക്ഷിയുടെയും പാതി സ്ത്രീയുടെയുമായ രൂപമാണ് മോമോയുടെത്. കണ്പോളകളില്ലാത്ത വലിയ കണ്ണുകള്.
കുട്ടികള്ക്ക് കൌതുകവും ഭയവുമുണ൪ത്തുന്ന രൂപം.ജാപ്പനീസ് ശില്പി മിഡോറി ഹയാഷിയുടെ
മദ൪ ബേ൪ഡ് ബൈ ലിങ്ക് ഫാക്ടറി എന്ന രൂപമാണ് അത്!.
മോമോ ചിത്രമുള്ള വാട്സാപ്പിലൂടെ അയയ്ക്കുന്നത് അപകടകരങ്ങളായ ചാലഞ്ചുകളാണ്. ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കുക… ആത്മഹത്യയിലൂടെ മൊമോയെ കാണാനാകുമെന്നാണ് വാഗ്ദാനം.
മോമോയുടെ നമ്പറിൽ നിന്ന് കോൾ വന്നാൽ കേൾക്കുക വേദന സഹിക്കാനാകാതെ, നിർത്താതെ ആരോ കരയുന്ന ശബ്ദമാണ്.!
അക്ബര് പറയുന്നത് ഭീതിയോടെയാണ് ജീവ൯ ശ്രവിച്ചത്.
“പക്ഷേ ജീവ൯ എനിക്കുറപ്പില്ല.ഇത് അതുതന്നെ ആണോ എന്ന്.
കാരണം പഠനത്തില് മികവുകാണിക്കുന്ന വിവേക് ഒരിക്കലും MOMO എന്ന പേര് MOM എന്ന് തെറ്റിക്കില്ല.
ഇത് …… എനിക്കെന്തോ…”
അക്ബര് തന്റെ സംശയം അവരെ അറിയിച്ചു.
അക്ബര് താനിത് കണ്ടോ?
സേതു അവിടെ ഉണ്ടായിരുന്ന റൈറ്റിംഗ് പാഡിലെ DAY 50 എന്ന വാചകം അക്ബറിനെ കാണിച്ചു.
അക്ബര് അത് കുറെ സമയം നോക്കി ഇരുന്നു…
അക്ബര് അവിടെയാകെ ഒന്നുകൂടി പരിശോധന നടത്തി.
അവിടെ തൂക്കിയിട്ടിരുന്ന കലണ്ടറിന്റെ മു൯പേജുകള് മെല്ലെ മറിച്ചു..
ഏതാണ്ട് അ൯പത്തിയൊന്ന് ദിവസങ്ങള്ക്ക് മു൯പ് ഒരു ദിവസത്തിന്റെ ചതുരത്തില് പേനകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നു.
“DAY 1
“MIND ON ME”
അക്ബറിന്റെ കണ്ണുകള് ആ വാചകത്തിലുടക്കി.
mind on me….
MOM.!!!!!!!! അതെ….
അതുതന്നെ!!!
ആ വാചകത്തിന്റെ ചുരുക്കപ്പേരാണ് MOM!… (തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story