ഗെയിം ഓവർ – PART 6

ഗെയിം ഓവർ – PART 6

നോവൽ

******

ഗെയിം ഓവർ – PART 6

എഴുത്തുകാരൻ: ANURAG GOPINATH

ഏബലും വിവേകും.?
അതെ! അക്ബര് ഒന്നു നടുങ്ങി.
ആ കുട്ടികള് യാതൊരു ഭാവവും കൂടാതെതന്നെ ആ കെട്ടിടത്തിന്റെ ടെറസില്
നില്ക്കുന്നു. !
ഏതാനും നിമിഷങ്ങള്ക്കകം അക്ബറിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവ൪ ക്യാമറയുടെ നേരെ നോക്കി മുഷ്ടി ചുരുട്ടി അവരുടെ തള്ളവിരലുയ൪ത്തി കാട്ടി തമ്പ്സ് അപ്പ് എന്നുകാണിച്ചുചിരിച്ചുകൊണ്ട് താഴേക്ക് ചാടി.!!!
അക്ബര് സ്തംഭിച്ചു ..

“എന്താണിത്! !!!!!! ??”
അയാളുടെ കൈയ്യില് നിന്നും ഫോണ് താഴേക്ക് വീണുപോയി. !
“ഹലോ… അക്ബര് … ഹലോ”…??
മോഹന്റെ ശബ്ദം ഫോണില് നിന്നും പുറത്തുവരുന്നുണ്ടായിരുന്നു.
അല്പസമയത്തേക്ക് അക്ബര് ആ ഇരിപ്പുതുട൪ന്നു. എന്താണിത്!
ഇത്ര അനായാസമായി അവരെങ്ങിനെ മരണത്തെ സ്വീകരിക്കുന്നു?..
ആ കുട്ടികള് എത്ര പെട്ടന്നാണ് അത് ചെയ്യുന്നത്?
സമയം നോക്കി.. സെറ്റ് ചെയ്തുവച്ചതുപോലെ..
അക്ബര് നിലത്തുനിന്നും ഫോണെടുത്തു.
കോള് കട്ടായിപ്പോയിരുന്നു.
അയാള് മോഹനെ വിളിച്ചു.

“ഹലോ സ൪..”
“അക്ബര് പറയു.. കണ്ടല്ലോ അല്ലെ?” മോഹ൯ ചോദിച്ചു.
“കണ്ടു.” അക്ബര് മറുപടി പറഞ്ഞു.
“എന്തുതോന്നുന്നു?” മോഹന് വീണ്ടും ചോദിച്ചു.
” .. പാവകളെ പോലെ…” അക്ബര് അല്പം അസ്വസ്ഥതയോടെയാണത് പറഞ്ഞത്.
“അതെ… അക്ബര് … ശരിയാണ്. മനസ്സിനെ കീഴടക്കി എന്തും ചെയ്യിപ്പിക്കുക എന്നത് അക്ഷരാര്ത്ഥത്തില് ഇവിടെ ശരിയായിരിക്കുന്നു.” ആ രംഗങ്ങള് തീ൪ത്ത മാനസികമായ ആഘാതത്തിന്റെ അലയൊലികള് കെട്ടടങ്ങിയിരുന്നില്ല മോഹനും.
“ഞാനുമൊരു പിതാവാണ് അക്ബര്. അതേ പ്രായത്തിലുള്ളൊരു മക൯ എനിക്കുമുണ്ടെടോ..
ആരാണിത് ചെയ്യുന്നതെങ്കിലും… അവരെ പിടിക്കണം നമ്മള്ക്ക്.. നിയമത്തിന് മുന്നില് കൊണ്ടുവരണം..”
അക്ബര് എല്ലാം കേട്ടിരുന്നു..
എന്നിട്ട് പറഞ്ഞു:
“സ൪ ഈ കുട്ടികളുടെ വാട്സ് ആപ്പ്,
ഫോണ് കോളുകള് എല്ലാം ട്രെയ്സ് ചെയ്യണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അവരുടെ ആക്ടിവിറ്റീസ്. പിന്നെ അവരുടെ അദ്ധ്യാപകരുടെയും
ട്യൂഷ൯ അദ്ധ്യാപകരുടെയും മൊഴികള് .
പ്രത്യകിച്ചും കണക്ക്,കമ്പ്യൂട്ട൪,മ്യൂസിക് അദ്ധ്യാപകരുടെ മൊഴികള്.”
“ആ ഫ്ലാറ്റിലെ സിസി ടിവി ഫൂട്ടേജുകള് പരിശോധിച്ചൊ?”
മോഹ൯ ചോദിച്ചു.
“യസ് സ൪ അതില് പ്രത്യേകിച്ചൊന്നും കണ്ടില്ല.”
ആ സമയത്തൊരു ഡ്രോണ് .. ആരുടെയും കണ്ണില് പെടാതെ…
എങ്ങനെ? ….”
അക്ബര് പറഞ്ഞു ..
“ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്ക്ക് നമ്മള് ഉത്തരം തേടേണ്ടതുണ്ട് അക്ബര്.”
താ൯ നാളെ രാവിലെ ഏതായാലും വരൂ.. നമ്മള്ക്ക് വിശദമായി ഇതേപ്പററി സംസാരിക്കണം. ആ താ൯ ഒന്ന് റസ്റ്റെടുക്ക് നാളെ കാണാം..?
“എന്നാല് ശരി സ൪.. നാളെ കാണാം..ഗുഡ്നൈറ്റ് സ൪…”
“ഗുഡ്നൈറ്റ് അക്ബര് ”
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴും അക്ബര് ചിന്തയില് തന്നെയായിരുന്നു.
റസിയ അടുത്തുവന്നിരുന്നു.
“എന്താണ് സ൪ ഇത്ര ആലോചന?.. പുതിയ കേസ് വല്ലാതെ തലപുകക്കുന്നുണ്ട് അല്ലെ?”
“ഉം…,” അക്ബര് മൂളി..
“ഞാനൊന്നു പറയട്ടെ? തെറ്റാണെങ്കില് വിട്ടേക്കണം.. ”
“താ൯ പറയെടോ..”
അക്ബ൪ പറഞ്ഞു.

“അക്കു…എനിക്ക് തോന്നുന്നത് ..
ഇത് സിക്കാഡ പോലെ എന്തോ ആണെന്നാണ്..”
അക്ബര് ചിരിച്ചു.
“ഉം അതുമായി.. ആകെ ഡാ൪ക്ക് സീരീസ്സിലൊരു ഇംഗ്ലീഷ്പടം പോലെയായി ഇതിപ്പോ ബ്ലൂവെയില്, മോമോ,ടൈംലൂപ്പ്, ഇപ്പോള് ദേ സിക്കാഡ..”
റസിയ എഴുന്നേറ്റു..
“ഓ ഇതാണ്.. ഒന്നും പറയാത്തത്.. നിങ്ങളു വലിയ ഷെ൪ലക് ഹോംസല്ല.. അങ്ങ് തനിയെ കണ്ട് പിടിക്ക്… ”
“പിണങ്ങിപോവാണൊ?”?
അമ൪ത്തി ഒന്നു മൂളിക്കൊണ്ട് റസിയ രംഗം വിട്ടു..
എടീ ഇക്കു എവിടെ? .

“ഉറങ്ങി …. ഒരു അക്കുവും ഇക്കുവും.. .രണ്ടും.കണക്കാണ്… ”
“ഹ. ഹ നീ ഞങ്ങളുടെ ഡാകിനിയല്ലേ…” അക്ബര് കൈ കഴുകിക്കൊണ്ട് പറഞ്ഞു.
നിങ്ങള് കിടന്നോ എനിക്ക് അല്പം ജോലിയുണ്ട്.
അക്ബര് ലാപ്ടോപ്പ് ഓണാക്കിക്കൊണ്ട് പറഞ്ഞു.
“കുടിക്കാന് കാപ്പി വേണോ?”
“കിട്ടിയാല് കുടിക്കാം.ആ ഫ്ലാസ്കിലെടുത്ത് വച്ചേക്ക് ഞാന് എടുത്തോളാം..”
അക്ബര് ലാപ്ടോപ്പിലെന്തൊക്കെയോ തേടിക്കൊണ്ടിരുന്നു..
സമയം മുന്നോട്ട് നീങ്ങി.
ഫ്ലാസ്കിലെ കാപ്പി കാലിയായി..
കപ്പിലേക്ക് പകരാ൯ തുനിഞ്ഞപ്പോഴാണ് അത് മനസ്സിലായതെന്നുമാത്രം.
റസിയാ… അക്ബര് വിളിച്ചു. മറുപടിയില്ല. അയാള് സമയം നോക്കി.. ഒന്ന് അ൯പത്…
പെട്ടന്ന് ഒരു മെസ്സേജ് വന്നു. വാട്സ്ആപ്പില്
നോക്കിയപ്പോള് സേതുവാണ്.
“Akbar, are you asleep”
അക്ബര് മറുപടി കൊടുത്തു.

“No… ”
“സമയം രണ്ടാവാ൯ ഇനി പത്ത് മിനിട്ടുകളുണ്ട് അക്ബര് ..
സില്വ൪ലൈനിലെ മുറ്റത്ത് ഒരു കുട്ടിയുടെകൂടി രക്തം ചിന്തുമോ? എനിക്ക് ഉറക്കം വരുന്നില്ലെടൊ …..”
സേതുവിന്റെ ശബ്ദസന്ദേശമാണ് അക്ബറിന്റെ ഫോണിലേക്ക് വന്നത്.
അക്ബര് അയാളെ വിളിച്ചു.
“ഹലോ..സേതു..”
“അക്ബര് ..ഉറങ്ങാന് പറ്റുന്നില്ല. തലയ്ക്കകത്ത് വല്ലാത്ത പെരുപ്പ്. ഇനിയുള്ള പത്തുമിനിട്ടിനുശേഷം എന്തോ സംഭവിക്കുമെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നതുപോലെ…”
സേതു പറഞ്ഞു.

ഒന്നും സംഭവിക്കില്ല സേതു അവിടെ നമ്മുടെ ഒരു ടീമുണ്ട്.. ഈ രാത്രി ആ ഫ്ലാറ്റും പരിസരവും അവരുടെ നിരീക്ഷണത്തിലാണ് .
സമയം മെല്ലെ മുന്നൊട്ട് പോയ്ക്കൊണ്ടിരുന്നു..
“സേതു ഞാന് തന്നെ വിളിക്കാം .. അവരെ ഒന്ന് വിളിച്ച് അവിടത്തെ സാഹചര്യം ഒന്ന് നോക്കട്ടെ..”
അക്ബ൪ സേതുവുമായുള്ള സംഭാഷണം കട്ട് ചെയ്ത് ഫ്ലാറ്റില് ഡ്യൂട്ടിയുലുള്ള ഒരു സിവില് പോലീസ് ഉദ്യോഗസ്ഥനായ രാജീവിനെ വിളിച്ചു.
“ഹലോ… രാജീവ് എന്താണ് അവിടത്തെ സിറ്റ്വെഷ൯?”
ആരും പുറത്തിറങ്ങരുതെന്ന് ക൪ശന നി൪ദ്ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ഫ്ലോറിലും ആളുണ്ട്.
പിന്നെ കുട്ടികളുടെ മേലൊരു കണ്ണ് വേണമെന്ന് മാതാപിതാക്കളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്
ഇവിടെ എല്ലാ ഫ്ലാറ്റുകളിലും വെട്ടമുണ്ട് സ൪. ആരെക്കൊണ്ടും വൈദ്യുതിവിളക്കുകളണയ്ക്കാ൯ സമ്മതിപ്പിച്ചിട്ടില്ല.”
“ടെറസില് ആളില്ലേ?”
അക്ബര് ചോദിച്ചു.
“ടെറസില്…. ആരുമില്ല സ൪.. എല്ലാ ഫ്ലോറുകളിലും ആളിനെ ഇട്ടിട്ടുണ്ടല്ലോ അതുകൊണ്ട്………”
അയാള് മറുപടി പറഞ്ഞു …
“എന്ത് മണ്ടത്തരമാണ് രാജീവ് നിങ്ങളീ കാണിക്കുന്നത്.? ഞാന് പറഞ്ഞതല്ലേ ടെറസിലും ആളെ ഇടണമെന്ന്?

ഒരു സാധാരണ ക്രിമിനലിനോടല്ല നമ്മള് കളിക്കുന്നത്. ഇതൊക്കെ ചെയ്തു കൂട്ടുന്നവന്റെ റെയ്ഞ്ച് എന്താണെന്ന് തനിക്കൊന്നും അറിയില്ല…താ൯..
താ൯ എവിടെയാണിപ്പോള്? ”
“ഞാനിവിടെ ഫ്ലാറ്റിന്റെ എ൯ട്ര൯സില് … ”
അയാള് പറഞ്ഞു.
“ഓഹ് ..ഒന്നു വേഗം ടെറസിലേക്ക് പോടോ..രണ്ടര വരെ അവിടത്തന്നെകാണണം..
എന്തെങ്കിലും സംശയാസ്പദമായി കണ്ടാല് എന്നെ അറിയിക്കണം. ആകാശത്ത് ഡ്രോണ് പോലെ എന്തെങ്കിലും കാണുന്നുണ്ടൊ എന്നും പറയണം. ഇനി അഥവാ കണ്ടാല് ഒന്നും നോക്കണ്ട… റിവോള്വ൪ ലോഡല്ലെ?”
“അതെ..സ൪.. ”

“ദെ൯ ക്യുക്. …ടെറസിലെത്തിയിട്ട് എന്നെ വിളിക്ക്…. വേഗം…..രാജീവ് ”
ആ പോലീസ് ഓഫീസ൪ അക്ഷരാര്ത്ഥത്തില് പറക്കുകയായിരുന്നു…
അയാള് ഓടി ലിഫ്റ്റിലേക്ക് കയറി..
ഏതാനും നിമിഷങ്ങള്ക്കകം രാജീവ് ആ വലിയ ബഹുനിലക്കെട്ടിടത്തിന്റെ മുകളിലെത്തിച്ചേ൪ന്നു.
ഫോണെടുത്ത് അക്ബറിനെ വിളിച്ചു.
“ഹലോ….സ൪ ..”
ഹലോ.. പറയ് രാജീവ് അവിടെ ആരെങ്കിലുമുണ്ടോ?
“ഇവിടെ…. ഇല്ല സ൪.. ആരുമില്ല…”
“ശരിക്ക് നോക്കിക്കെ….”
ഇല്ല സ൪.. ആരുമില്ല..

ഒകെ… ഡ്രോണോ അങ്ങനെ എന്തെങ്കിലും? …
അയാള് അന്തരീക്ഷത്തില് ആകെവീക്ഷിച്ചു.
“ഏയ്..ഇല്ല സ൪… ”
അക്ബര് പെട്ടെന്ന് എന്തോ ഒന്നു ചെവിയോ൪ത്തു …
ഏയ് നില്കൂ .. താനെന്തെങ്കിലും സംഗീതം കേള്ക്കുന്നുണ്ടൊ?…
രാജീവ് ഫോണ് തന്റെ ചെവിയില് നിന്നും മാറ്റി അന്തരീക്ഷത്തിലേക്ക് കാതോ൪ത്തു.
എന്തോ ഒരു ശബ്ദം അയാളും കേട്ടു.
ഫോണ് ചെവിയോട് ചേ൪ത്തുവച്ച് രാജീവ് പറഞ്ഞു :-
“സ൪ എന്തോ ഒരു … വയലി൯ സംഗീതം പോലെ. വ്യക്തമല്ല.. ഏതോ ഫ്ലോറില് നിന്നുമാണ് അതെന്ന് തോന്നുന്നു… ഉറക്കം വരാന് വേണ്ടി ആരോ കേള്ക്കുകയാവാം…”
“താ൯ ഒന്നുകൂടി ആ ഫോണൊന്ന് മാറ്റിപ്പിടിച്ചു കേള്പ്പിക്കുമോ എനിക്കാ പാട്ടൊന്നു കേള്ക്കുവാനാണ്…”
അക്ബര് രാജീവിനോട് പറഞ്ഞു.
രാജീവ് ഫോണ് ഒന്നുകൂടി മാറ്റി ലൌഡ് സ്പീക്കറിലിട്ടു.
അക്ബര് കാതോ൪ത്തു..
ഇപ്പോള് അല്പം വ്യക്തമായി അത് കേള്ക്കുവാ൯ സാധിക്കുന്നുണ്ട്.
ശ്വാസം പിടിച്ചുകൊണ്ട് അക്ബര് കാതോ൪ത്തു:

“Angels have no thoughts
Of ever returning you
Would they be angry
If I thought of joining you
Gloomy is Sunday
With shadows I spend it all
My heart and I
Have decided to end it all
Soon there’ll be candles
And prayers that are said I know
Let them not weep
Let them know that I’m glad to go…

“ഓ……..! ”
അക്ബറിന്റെ സിരകളില് മഞ്ഞിന്റെ തണുപ്പ് നിറഞ്ഞു. അ൪ദ്ധനിമിഷത്തേക്കെങ്കിലും കണ്ണുകളിലിരുട്ടു നിറഞ്ഞു..
അവിടെ എന്തോ സംഭവിക്കും എന്നയാള്ക്ക് തോന്നി.
രാജീവ് … കേള്ക്കുന്നുണ്ടൊ?…
“സ൪. പറയു..”
“ആ പാട്ട് കേള്ക്കുന്നത് എത്രാമത്തെ നിലയിലാണെന്നും ഏത് മുറിയില് നിന്നുമാണെന്നും കാവല് നില്ക്കുന്നവരോട് ചോദിക്ക്.. ഞാന് ഇതാ വരുന്നു. ”
“സ൪…ഒരു നിമിഷം ..ദാ ഒരു ഡ്രോണ്! ”
വേഗത്തില് ഒരു ഡ്രോണ് അയാളുടെ തലയ്ക്കു മുകളില് കൂടി പറന്നുപോയി…
“വാട്ട്!!”
“അതെ സ൪ അത് താഴെനിന്നാണ് വന്നത്…”
“പക്ഷേ ആരും ചാടിയിട്ടില്ല സ൪..”
അയാള് താഴേക്ക് നോക്കി പറഞ്ഞു.
ഒകെ..ഒകെ..ഞാന് ഇതാ എത്തി.

താനാ പാട്ട് വന്ന മുറി ഏതാണെന്ന് കണ്ടുപിടിക്ക്…”
അക്ബ൪ പറഞ്ഞു.
തന്റെ ഫോണ് കട്ട് ചെയ്തു വേഗം ഡ്രസ്സ് മാറി.
പാതിയുറക്കത്തില് റസിയ ചോദിച്ചു :
“എങ്ങോട്ട ഇത്ര തിടുക്കത്തില്? ”
അതൊക്കെ ഞാന് വന്നിട്ട് പറയാം..
നീ വാതില് അടച്ച് അകത്തുനിന്ന് പൂട്ടിയേക്കൂ വാ…എണീക്ക് അയാള് പുറത്തിറങ്ങി..
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ⷭ ͪ ⷶ ᷮ ͭ ͤ ͬ -6
റസിയ ഉറക്കച്ചടവോടെ അക്ബറിന്റെ പിന്നാലെ വന്ന് വാതില് പൂട്ടി..
…………………………………………………………

മിന്നല് പോലെയാണ് അക്ബറിന്റെ വാഹനം പാഞ്ഞത്.. സില്വ൪ ലൈനിലേക്ക് പതിനഞ്ചുമിനിട്ടിന്റെ യാത്രയേയുണ്ടായിരുന്നുള്ളു അക്ബറിന്.
പോവുന്ന വഴിയില് അക്ബര് രാജീവിനെ വിളിക്കുന്നുണ്ടായിരുന്നു.”ഹലോ രാജീവ്”
എന്തായി? എവിടെയാണ് കണ്ടെത്തിയോ?”
“സ൪… ഇല്ല ഞങ്ങള് തിരയുകയാണ്..”
രാജീവ് പറഞ്ഞു. .
അപ്പോളേക്കും അക്ബ൪ അവിടേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു.
സില്വ൪ ലൈനിന്റെ കല്ലുപാകിയ മുറ്റത്തേക്ക് രണ്ടു ടയറുകളും അമ൪ന്നുരഞ്ഞാണ് ആ വണ്ടി നിന്നത്.

വണ്ടി ഓഫാക്കി അകത്തേക്ക് പാഞ്ഞഅക്ബര് ലിഫ്റ്റിലേക്ക് കയറിക്കൊണ്ട് രാജീവിനോട് വിളിച്ചു ചോദിച്ചു :
“കിട്ടിയോ?”
“യസ് സ൪ ഫ്ലോ൪ നമ്പ൪ : അഞ്ച്
ഫ്ലാറ്റ് നൂറ്റിരണ്ട് ഞങ്ങള് ഇവിടെയുണ്ട് സ൪..
ആരും വാതില് തുറക്കുന്നില്ല.
അകത്തുനിന്നും പാട്ട് കേള്ക്കുന്നുണ്ട്..”
രാജീവ് മറുപടി പറഞ്ഞു.
“വേഗം..അവരെ വിളിക്ക്. ഞാനിതാ എത്തീ.”
രാജീവ് ശക്തമായി കതകിലിടിച്ചു…
വാതില് തുറന്നു.

“എന്താണ് സ൪” എന്ന് ചോദിച്ചുകൊണ്ട് ഗൃഹനാഥ൯ പ്രത്യക്ഷപ്പെട്ടു.
“ആരാ ആ പാട്ട് വച്ചത്? ”
അത്.. മോളുടെ മുറിയില് നിന്നുമാണ്.
“എന്നിട്ട് മകളെവിടെ വിളിക്ക് ”
“എന്താണ് എന്താ പ്രശ്നം.. അയാളുടെ ഭാര്യ അപ്പോഴേക്കും അവിടേക്ക് വന്നു.”
“ഏയ് ഒന്നുമില്ലടി നീ മോളെ ഒന്ന് വിളിക്ക്..”
ആ സ്ത്രീ ” മോളേ “എന്ന് വിളിച്ച് അകത്തേക്കു പോയി ..
അപ്പോഴേക്കും അക്ബര് അവിടെ എത്തിക്കഴിഞ്ഞിരുന്നു.
അയാള് കിതച്ചുകൊണ്ട് ഓടി ആ വാതില്ക്കലേക്കെത്തി.
“എവിടെ? “അക്ബര് രാജീവിനോട് ചോദിച്ചു.
പാട്ട് ഇവിടന്നു തന്നെയാണ്..

അപ്പോഴും ഒരു ബ്ലൂടൂത്ത് സ്പീക്കര് വഴി മുറിയില് ആ ഗാനം ഒഴുകുന്നുണ്ടായിരുന്നു.
“അവള് ബാത്റൂമിലാണ് ശ്രീയേട്ടാ..”
മകളെ വിളിക്കുവാ൯ പോയ അമ്മ മടങ്ങി വന്നു.
ബാത്റൂമില് നിന്ന് പൈപ്പ് തുറന്ന ശബ്ദം കേള്ക്കുന്നുണ്ട് .
എന്താണ് താങ്കളുടെ പേര്?
അക്ബര് ഗൃഹനാഥനോട് തിരക്കി.
“ശ്രീനാഥ്” അയാള് മറുപടി പറഞ്ഞു…
“എന്താണ് സ൪ ഇതിന്റെയൊക്കെ അ൪ത്ഥം.?
കാലത്തെ ഒരു ജേ൪ണലിസ്റ്റ് വന്ന് എന്തൊക്കെയോ പറഞ്ഞ് ഭയപ്പെടുത്തി. മകളെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പു നല്കി.
ഇപ്പോള് നിങ്ങള്! എന്താണിത്?”
“ആരാണ് സേതുനാഥ് ആണൊ?”
അക്ബര് ചോദിച്ചു.

“ആ അതെ.. ആ ജീവന്റെ സുഹൃത്ത്.”
അയാള് മറുപടി പറഞ്ഞു.
“എന്തിനാണ് അയാള് നിങ്ങളെ കാണാന് വന്നത്?”
അക്ബര് വീണ്ടും ചോദിച്ചു.
“അതോ ..എന്റെ മകള് സ്നേഹയും ആത്മഹത്യചെയ് ഏബലും വിവേകും സുഹൃത്തുക്കളായത്കൊണ്ട് എന്തോ ടൈം ലൂപ്പോ മറ്റോ ഉണ്ടാവും അവളെയും സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു.. ”
അയാള് അസഹ്യതയോടെ പറഞ്ഞു.
“അവളിപ്പോഴാ മുറിയിലേക്ക് പോയത്. ഞാനും ഭാര്യയും മകളും ഒരുമിച്ചുണ്ടായിരുന്നു കുറച്ചു മു൯പ് വരെ.”

“മകള് വയലിനോ കീബോ൪ഡോ എന്തെങ്കിലും വായിക്കുമൊ?”
അക്ബര് ചോദിച്ചു.
“ഇല്ല എന്താണ് സ൪?”
അയാള് ചോദിച്ചു.
“ഏയ് ഒന്നുമില്ല.”

പെട്ടന്ന് അയാളുടെ ഭാര്യ അവിടേക്ക് ഓടികിതച്ചെത്തി.
“ശ്രീയേട്ടാ അവള് വിളിച്ചിട്ട് വിളി കേള്ക്കുന്നില്ല.!”
അക്ബര് അത് കേട്ടപാതി ഒറ്റ കുതിപ്പിന് ആ മുറിയിലേക്ക് പാഞ്ഞു.
രണ്ട് വട്ടം ബാത്റൂമിന്റെ കതകില് കൈകൊണ്ട് തട്ടി .
അനക്കമില്ല.

അകത്ത് പൈപ്പില് നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേള്ക്കാം.
അക്ബര് ഒറ്റയിടിക്ക് ആ കതക് തുറന്നു.
ഹൃദയഭേദകമായ ഒരു കാഴ്ചയാണ് അക്ബറിനെ വരവേറ്റത്.
ആ കാഴ്ചകണ്ട് അയാള് തരിച്ചുനിന്നു.
അകത്ത് വീണുകിടക്കുന്ന സ്നേഹ.. ഇടതുകൈത്തണ്ടയിലെ വെയി൯ കട്ട് ചെയ്തിട്ടുണ്ട് . ആ മുറിവായില് നിന്നും ധാരയായി ഒഴുകിപരന്ന രക്തത്തില് കുളിച്ചുകിടക്കുകയാണ് സ്നേഹ.
ആ കാഴ്ച കണ്ട് “മോളേ ” എന്നൊരു നിലവിളിയോടെ ആ അമ്മ ബോധരഹിതയായി നിലംപതിച്ചു.
അക്ബര് സ്നേഹയെ കോരിയെടുത്തു..
ജീവന്റെ തുടിപ്പുകള് വിട്ടുമാറിയിട്ടില്ല എന്നയാള്ക്കുതോന്നി.
“രാജീവേ വണ്ടിയെടുക്ക് ജീവനുണ്ട്”
അത് കേട്ടതും രാജീവ് പാഞ്ഞു …
കൂടെ അക്ബറും അവളെ താങ്ങിയെടുത്ത് ലിഫ്റ്റിലേക്ക് ഓടി..

അപ്പോഴും ആ സ്പീക്കറില് നിന്നും മരണത്തിന്റെ തണുപ്പുള്ള ഗാനം പുറത്തേക്ക് പടരുന്നുണ്ടായിരുന്നു…
Dreaming, I was only dreaming
I wake and I find you asleep
In the deep of my heart here
Darling I hope
That my dream never haunted you
My heart is tellin’ you
How much I wanted you
Gloomy Sunday

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

Share this story