ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 8

നോവൽ

******

ഗെയിം ഓവർ – ഭാഗം 8

എഴുത്തുകാരൻ: ANURAG GOPINATH

ജനാലയുടെ പുറത്ത് കാടുപിടിച്ചുകിടന്നമതിലിന്റെ പുറത്ത് ഒരു കറുത്ത സ൪പ്പം പത്തിവിട൪ത്തിനിന്നിരുന്നു..
പിന്നെയത് മെല്ലെ ഇഴഞ്ഞൊരു കല്ലിന്റെ വിടവിലേക്ക് കയറി..
മൂന്നു കുട്ടികളുടെ മരണം നല്കിയ ലഹരിയില്
കെട്ടിടത്തിനകത്ത് അപ്പോഴും മറ്റൊരു കരിനാഗംപോലെ അയാളുടെ നൃത്തം തുട൪ന്നു..

“അക്ബര് താനെന്താണ് ആലോചിക്കുന്നത്?”
തന്റെ മുന്നില് എന്തോ ആലോചിച്ചുകൊണ്ടിരുന്ന അക്ബറിനോട് മോഹന് ചോദിച്ചു.
“ഇല്ല സ൪ ഞാനാലോചിച്ചത് ആ മൂന്നുകുട്ടികളെപ്പറ്റിയാണ്.
വെള്ളി,ശനി,ഞായ൪..അടുത്തടുത്ത
മൂന്നു ദിവസങ്ങള്! മൂന്ന് ആത്മഹത്യകളെന്നുതോന്നിക്കുന്ന കൊലപാതകങ്ങള്. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല സ൪.. the path came to a dead end”
അക്ബര് തെല്ല് നീരസത്തോടെയാണത് പറഞ്ഞത്.
പേപ്പര് വെയ്റ്റെടുത്ത് കയ്യിലിട്ട് ഉരുട്ടിക്കൊണ്ട് മോഹ൯ ചോദിച്ചു:
“ആ സേതു ആളെങ്ങനെ?”
അക്ബര് അതുകേട്ട് ഒന്നു ചിരിച്ചു:
“സേതുവിനെ ആ൪ക്കും സംശയം തോന്നാം.
കാരണം ഈ മൂന്ന് മരണങ്ങള്ക്കും നേരിട്ടോ അല്ലാതെയോ അയാളുടെ സാന്നിധ്യമുണ്ട്.
അയാളാ ഫ്ലാറ്റിലെ സന്ദ൪ശകനുമാണ്.
പക്ഷേ അതീവബുദ്ധിയുള്ള ഒരു ഹൈ ടെക് ക്രിമിനലാണീ സംഭവങ്ങള്ക്കുപിന്നില് .. ഏതായാലും അതു സേതുവല്ല എന്നെനിക്ക് ഉറപ്പുണ്ട് സ൪. പക്ഷേ സേതു എഴുതി പകുതിയാക്കിയ ഗെയിം ഓവ൪ എന്ന കഥയും ഈ സംഭവങ്ങളുമായി എന്തൊ കണക്ഷനുണ്ട്.
കാരണം അതില് പറഞ്ഞതുപോലെയുള്ള ചില സംഭവങ്ങളാണ് ഇന്ന് ഇവിടെ അരങ്ങേറുന്നത്.
നോസ്ററ൪ഡാമസിന്റെ പ്രവചനം പോലെ..
അത് അവിചാരിതമായി സംഭവിക്കുന്നതാവാം..
ഒരുപക്ഷേ സേതുവിന്റെ സമാധാനം നശിക്കാനുള്ള കാരണവും ആ അവിചാരിതമായ സംഭവങ്ങള് തന്നെ!.”
അക്ബര് പറഞ്ഞു.

“ശരി ..ഞാന് ചോദിച്ചുഎന്നേയുള്ളു. ”
മോഹന് പറഞ്ഞു.
“ആ കുട്ടികളുടെ കമ്പ്യുട്ട൪,ഐപാഡ്, മൊബൈല് ഫോണുകള് ഒക്കെ എത്തിച്ചിട്ടുണ്ട്..
നമ്മുടെ ഐ.ടി സ്പെഷ്യലിസ്ററ് അത് പരിശോധിക്കുകയാണ്.
പിന്നെ ആ കുട്ടികളുടെ സ്കൂള് വരെ പോകണം. നാളെ..
ഇന്ന് സ്കൂള് അവധിയാണ്..”
അക്ബര് എഴുന്നേററു.
“ആ അക്ബര്..താ൯ പോവാന് വരട്ടെ ഒരു അപ്പോയിന്റ്മെന്റുണ്ട് നമ്മള്ക്ക്.
ഇന്നലെ രാത്രിയില് എന്നെ വിളിച്ചിരുന്നു.
ഒരു നമിത സുബ്രഹ്മണ്യം. ”
മോഹ൯ അക്ബറിനോട് പറഞ്ഞു.
“അവരാ ആക്ടിവിസ്റ്റല്ലെ?” അക്ബര് പുരികം ചുളിച്ചു.
“എന്നെ എന്തിന് കാണണം?”
അക്ബര് ചോദിച്ചു..
“എടോ…. അവരിപ്പോ എന്തോ കമ്മീഷന്റെ ചെയ൪പഴ്സണല്ലേ… കുട്ടികളുടെ കമ്മീഷന് …
നമ്മുടെ മന്ത്രിസഭയുടെ തീരുമാനമാണല്ലോ..
ഏതായാലും നീ ഇവിടെ ഇരിക്ക്.. വന്ന് പോകട്ടെന്നെ…”
“ഉം…”എന്ന് ആമ൪ത്തിമൂളിക്കൊണ്ട് അക്ബര് കസേരയുടെ ആംറെസ്റ്റുകളെ ഞെരിച്ചു.
“തനിക്കെന്താണ് അക്ബര് അവരോടിത്ര ദേഷ്യം? ”
മോഹന് ചിരിച്ചു.
“എനിക്കെന്ത് ദേഷ്യം?ലോകത്തിലെ സകല ആണുങ്ങളും ശത്രുക്കളാണെന്നു വിചാരിച്ചുജീവിക്കുന്ന ഇവളുമാരെയൊക്കെ പിന്നെ എന്ത് ചെയ്യണം? പൂവിട്ട് പൂജിക്കണോ? ഞാന് മെയില് ഷോവനിസ്റ്റൊന്നുമല്ല സ൪, പക്ഷേ പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിച്ചുനടക്കുന്ന ഇതുപോലുള്ള കുറച്ച് ഫെമിനിച്ചികളുണ്ട്. അവരോട് പുച്ഛം മാത്രം!
ആകെ ജാഡയാണ് സ൪ മുടിയും പൊക്കി കെട്ടി വലിയൊരു മൂക്കുത്തിയുമിട്ട് കട്ടിഫ്രെയിമുള്ള കണ്ണടയും ധരിച്ചാല് എല്ലാമായി എന്നാണ് ധാരണ.
മേരി വൊൽസ്ടർ ക്രാഫ്റ്റ്,
എലിസബത്ത് സ്റ്റാന്റൺ,
സൂസൻ ബ്രൌണല് ആന്റണി ഇവരെല്ലാം ലോകമറിയുന്ന ഫെമിനിസ്ററുകളാണ്.
അവരെ എനിക്കു ബഹുമാനമാണ് അല്ലാതെ ഇതുപോലെ കിട്ടുന്ന ചീപ്പ് പബ്ലിസിററിക്കുവേണ്ടി നടക്കുന്നവരോടില്ല.
അക്ബര് പറഞ്ഞു.

“കഴിഞ്ഞോ?”
മോഹ൯ ചിരി തുട൪ന്നു..
“ഏതായാലും ഇതൊന്നും അവരോട് കാണിക്കാന് നില്ക്കണ്ട..നീ൪ക്കോലി കടിച്ചാലും അത്താഴം മുടങ്ങും.”
അക്ബര് ഒന്നും മിണ്ടിയില്ല.
“ഞാന് ഇപ്പോള് വരാം”
എന്ന് പറഞ്ഞ് പുറത്തേക്ക് പോയി.
ഏതാനും മിനിട്ടുകള്ക്കകം തിരിച്ചെത്തി.
കുറച്ചുസമയം കഴിഞ്ഞപ്പോള് നമിത എത്തി.
ഒരു മുപ്പതിനടുത്തു പ്രായം വരും. ഉയ൪ത്തിക്കെട്ടിയ മുടിയും കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും വലിയൊരു ഓം എന്നെഴുതിയ മൂക്കുത്തിയും.
മോഹ൯ അക്ബറിന്റെ മുഖത്തേക്ക് നോക്കി.അയാള് നിഗൂഢമായി പുഞ്ചിരിച്ചു
മേഡം വരൂ ഇരിക്കൂ..മോഹന് ഹസ്തദാനം നല്കി അവരെ സ്വീകരിച്ചു.
നമിത അവിടേക്കു പ്രവേശിച്ച് അക്ബറിനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവ൪ മോഹന്റെ മുന്നില് ഇരുന്നു.
“യസ് മേഡം,പറയു..”
മോഹ൯ അവരോട് പറഞ്ഞു.

“സ൪ ഞാന് വന്നത് സില്വര് ലൈ൯ ആത്മഹത്യാപരമ്പരയുമായി ബന്ധപ്പെട്ട് നിങ്ങളുടെ അന്വേഷണപുരോഗതിയെപ്പറ്റി അറിയാനാണ്..കേരളാ സ്റ്റേറ്റ് കൌണ്സില് ഫോ൪ ചൈല്ഡ് വെല്ഫെയ൪ ചെയ൪പഴ്സണ് എന്ന നിലയിലാണ് എന്റെ അന്വേഷണം.
അല്ലാതെ പഴയ ആക്ടിവിസ്റ്റ് നമിതാ സുബ്രഹ്മണ്യം ആയിട്ടല്ല എന്റെ ഈ വരവ്.”
അക്ബറിന്റെ മുഖത്ത് നോക്കിയാണ് അവര് അവസാനവാചകം പറഞ്ഞത്.
“തൃപ്തികരമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു”
അവ൪ കൂട്ടിച്ചേര്ത്തു.
“നോക്കൂ മേഡം ഞങ്ങള് അന്വേഷണം ഊ൪ജ്ജിതമാക്കിയിട്ടുണ്ട്.
വിശദവിവരങ്ങള് ഞാന് പിന്നാലെ അറിയിക്കാം അടുത്തൊരു മരണം തടയുക എന്നതാണ് ഇപ്പോള് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ദാ ഈ അക്ബറിനാണ് അന്വേഷണചുമതല..” അക്ബറിന്റെ നേരെ നോക്കി മോഹ൯ പറഞ്ഞു.
ഓ..ഈ സാറാണോ? എനിക്ക് വിശ്വാസമില്ല സ൪.

പണ്ട് സുമതികൊലക്കേസ് പ്രതിയെ സൈക്കളോജിക്കല് മൂവ് നടത്തി ആത്മഹത്യചെയ്യിച്ച സാറാണ്. ആ൪ക്കറിയാം തല്ലിക്കൊന്ന് കൊണ്ട് കൊക്കയില് നിന്നും താഴേക്കു വലിച്ചെറിഞ്ഞതാണോ അല്ലയോ എന്ന്. സമ്മാനം കിട്ടിബോധിച്ചതല്ലേ അന്ന്.?”
പുച്ഛത്തോടെ അക്ബറിനെ നോക്കി. അക്ബര് ഒന്നും മിണ്ടാതെ കേട്ടിരിക്കുന്നു…
മോഹന് അദ്ഭുതം തോന്നി.. അയാള് നമിതയോട് ചോദിച്ചു.
“മേഡത്തിന് കുടിക്കാന് എന്തെങ്കിലും ….”
അവ൪ കൈ ഉയ൪ത്തി വേണ്ട എന്ന് ആംഗ്യം കാണിച്ചു. ”
ഒകെ സ൪… നാളെ.. നാളെത്തന്നെ എനിക്ക് വിശദമായ അന്വേഷണറിപ്പോ൪ട്ട് കിട്ടണം.കിട്ടിയേ പറ്റു..
അവ൪ വീണ്ടും അക്ബറിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു.
അപ്പോള് ശരി.. ഞാന് ഇറങ്ങുന്നു. ഉച്ചക്ക് സി.എം ആയി ഒരു വീഡിയോ കോണ്ഫറ൯സുണ്ട്…
അവ൪ എഴുന്നേററു.
“വരട്ടെ മിസ്ററര് അക്ബ൪”
അക്ബറിനോട് നമിത പറഞ്ഞു.
“അങ്ങനെയാവട്ടെ മേഡം”
അക്ബര് പ്രതികരിച്ചു.
“എല്ലാം കൂടെ ചേ൪ത്ത് തരുന്നുണ്ട് ഞാന് . ..” അക്ബ൪ പിറുപിറുത്തു ..
മോഹനെ സല്യൂട്ട് ചെയ്ത് അക്ബര് പുറത്തിറങ്ങി. രണ്ടുചെവിയിലും തിരുകിയിരുന്ന പഞ്ഞി എടുത്ത് അവിടെ ഒരു മൂലയില് വച്ചിരുന്ന ചവറ്റുകുട്ടയില് നിക്ഷേപിച്ച് അയാള് മെല്ലെ നടന്നു.

………………………………………………

“സ൪ ഇത് നോക്കൂ…”
മരിച്ച മൂന്നുകുട്ടികളുടെയും മൊബൈല് ഫോണിലെ കോള് ലിസ്റ്റിലെ ഒരു നമ്പറിന്റെ സാന്നിധ്യം ഐടി സ്പെഷ്യലിസ്റ്റ് ഗൌതം അക്ബറിനെ കാട്ടിക്കൊടുത്തു.
പിന്നെ അവരുടെ ബ്രൌസിംഗ് ഹിസ്റററിയിലെ സാമ്യതകള് . കഴിഞ്ഞ അ൯പത് ദിവസങ്ങളായി അവരുടെ മൂന്നുപേരുടെയും ഇന്റ൪നെറ്റ് സ൪ച്ചുകളെല്ലാം ഒരേപോലെയായിരുന്നു!
“ഇതെന്ത് മറിമായം…” ഗൌതം അദ്ഭുതപ്പെട്ടു.
ഓരോ ദിവസവും അവ൪ സ൪ച്ച് ചെയ്തിരിക്കുന്നത് ഓരോ വിഷയങ്ങളാണ്. എല്ലാം ഒരേപോലെ!!!
ഇതെന്തോ ഗെയിംട്രാപ്പാണ് സ൪.. ഗൌതം അഭിപ്രായപ്പെട്ടു..
“ഗൌതം ഇത് ബ്ലൂവെയിലോ മോമോയോ മറ്റോ ആണോ? അക്ബ൪ ചോദിച്ചു.”
“അല്ല .. ഒരിക്കലും അല്ല. അത് മാസ്ററര് നല്കുന്ന ടാസ്കുകളാണ്..ഇത് പക്ഷേ കളിക്കുന്നവരുടെ ബുദ്ധിശക്തി പരീക്ഷിക്കുന്നതരം കളിയാണ്.
സംതിംഗ് ലൈക്ക് സിക്കാഡ”
ഗൌതം പറഞ്ഞു.
“സിക്കാഡ! .” അക്ബര് മന്ത്രിച്ചു.
ഇന്നലെ റസിയയും അതാണ് പറഞ്ഞത്.
അയാളുടെ തലയില് ആ വാചകം അലയടിച്ചുയര്ന്നു.
DAY50 എന്ന വാചകം,
MOM എന്ന ഇ൯ഡിക്കേഷ൯.

മ്യൂസിക് നോട്ടുകള് …
എല്ലാം കൂടി കൂട്ടിവായിക്കുമ്പോ എനിക്ക് അങ്ങിനെ തോന്നുന്നുണ്ട് സ൪.. ഗൌതം തുട൪ന്നു.
പക്ഷേ അതിനേക്കാള് വിചിത്രമായ ഒരു സംഗതിയുണ്ട്.
ഈ കുട്ടികള് ഉപയോഗിച്ചിരുന്ന ഇന്റ൪നെറ്റ് സംവിധാനമുള്ള എല്ലാ ഡിവൈസുകളും അവരുടെ മരണം വരെ മറ്റാരുടെയോ നിയന്ത്രണത്തിലായിരുന്നു.!!!
അവരെന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നതുപോലും ഏതോ ഒരു അജ്ഞാതമായ ശക്തിയാണ്. അത് ഇവിടെയാകാം..അതല്ലെങ്കില് വിദേശത്തുനിന്നുമാവാം..
നമ്മുടെ നാട്ടില് നടക്കുന്ന എ.ടി.എം കവ൪ച്ചകളും പിന്നെ ഇതുപോലെയുള്ള ഗെയിം ട്രാപ്പുകളും അങ്ങനെ അങ്ങനെ ..
ഇതിന്റെയൊക്കെ തുമ്പുതേടി പോയാലെത്തുന്നത് അറിയപ്പെടാത്ത ഏതെങ്കിലും രാജ്യത്തായിരിക്കും.

നമ്മുടെ കൈയ്യിലിരിക്കുന്ന ഈ മള്ട്ടിമീഡിയ ഫോണുകളെല്ലാം നല്ല ഒന്നാംതരം ചാരന്മാരാണ് സ൪.
നമ്മള് പോലുമറിയാതെ നമ്മളെ വില്ക്കുന്ന ചാരന്മാ൪.
ക്യാമറ ഓണോ ഓഫോ ആയാലും വിശ്വസിക്കാ൯ പാടില്ല.
ബോ൪ഡിംഗ് പാസ്സുകള് ഉയ൪ത്തി കാട്ടി ചിലര് ഫോട്ടോ ഇടാറുണ്ട് ഫെയിസ് ബുക്കില്. അത് വലിയ അപകടമാണെന്ന് എത്രപേര്ക്കറിയാം??
പിന്നെ സമ്മാനം ലഭിച്ചു ബാങ്കിന്റെ ഒ.ടി.പി നമ്പ൪ പറയു എന്നൊക്കെ പറഞ്ഞ് വരുന്ന കോളുകളിലെത്രപേ൪ കുടുങ്ങിപ്പോകാറുണ്ട്.!
സ്വകാര്യ ചിത്രങ്ങള് ഒന്നും ഒരു ഫോണിലും സേഫല്ല. പിന്നെ നമ്മള് ഇ൯സ്റ്റാള് ചെയ്യുന്ന
ഗെയിമുകളും ആപ്ലിക്കേഷനുകളും .. അവ൪ ചോദിക്കുന്ന ടേംസ് ആ൯ഡ് കണ്ടീഷന്സ് എത്രപേര് വായിച്ചുനോക്കാറുണ്ട്? വെറുതെ അക്സപ്റ്റ് ചെയ്തുവിടാറല്ലെ പതിവ്? എല്ലാവരും? ??”
ഗൌതം അക്ബറിനോട് പറഞ്ഞു.
“നീ പറഞ്ഞയ് ശരിയാണ് ഗൌതം.. ഈ കുട്ടികള്ക്ക് എവിടെയോ പിഴച്ചിരിക്കുന്നു..”
അക്ബര് പുറത്തേക്ക് നോക്കി.
ആകാശം ഇരുണ്ടുതുടങ്ങി. മഴമേഘങ്ങള് നിറഞ്ഞ് തണുത്തകാറ്റ് വീശാ൯ തുടങ്ങി.
“സ൪ മറ്റേ ലിസ്റ്റ് വന്നിട്ടുണ്ട്”
തങ്കച്ച൯. ഒരു കെട്ട് പേപ്പറുമായി എത്തി.

“ആ…എവിടെ?”
ആ നഗരത്തിലെ റോയല് എ൯ഫീല്ഡുകളുടെ ഉടമസ്ഥരുടെ ലിസ്റ്റായിരുന്നു അത്.
” നേവി ഗ്രീ൯ കളറാണ് നമ്മള്ക്ക് വേണ്ടത്”
അക്ബര് പറഞ്ഞു.
“ആ വട്ടം വരച്ചിട്ടുള്ളതെല്ലാം നേവിഗ്രീനാണ് സ൪.”
തങ്കച്ചന് ചൂണ്ടിക്കാട്ടി.
“ഒരുകാര്യം ചെയ് താ൯ ആ രാജീവിനോട് പറ ഈ ലിസ്ററില് കാണുന്ന നേവിഗ്രീ൯ കളറുള്ള ബുള്ളറ്റുകളുടെ ഉടമസ്ഥരെപ്പറ്റി ഒരു അന്വേഷണം നടത്താ൯.”
അക്ബര് ലിസ്ററ് തിരികെ തങ്കച്ചന് കൊടുത്തു.
തങ്കച്ചാ താ൯ അത് കൊടുത്തിട്ട് വാ..
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ⷭ ͪ ⷶ ᷮ ͭ ͤ ͬ -8
നമ്മള്ക്കാ സില്വര് ലൈ൯ ഫ്ലാറ്റുവരെ പോകാം.
ജെറിയെ ഒന്ന് കാണണം..
ഫ്ലാറ്റിലെ മ്യൂസിക് ടീച്ച൪.
പിന്നെ ആ കുട്ടികളുടെ രക്ഷിതാക്കളെയും.
“വണ്ടിയിറക്കട്ടെ? ” തങ്കച്ച൯ ചോദിച്ചു.
“ഉം… “അക്ബര് മൂളി..
ഞാനീ ലിസ്ററ് രാജീവിനെ ഏല്പിപ്പിച്ചുവരാം..
തങ്കച്ചന് പോയി…

…………………………………
“നല്ല മഴ അല്ലേ സാറെ…”
വണ്ടിയോടിച്ചുകൊണ്ട് തങ്കച്ചന് പറഞ്ഞു.
അക്ബര് ഒന്നും പറഞ്ഞില്ല.
എന്താണ് സ൪…എന്തുപററി?
“ഒന്നുമില്ല തങ്കച്ചാ.ഇന്ന് നാലാമത്തെ ദിവസമാണ്. കഴിഞ്ഞ മൂന്നുരാത്രികളിലായി നടന്ന മൂന്ന് മരണങ്ങള് ..
ഇന്നും ആവ൪ത്തിക്കുമോ?.. ഒരു പിടുത്തവും തരാത്ത കേസാണല്ലോ ഇത്..”
അക്ബര് പറഞ്ഞു.
സാറിങ്ങനെ പറയരുത്. ഒരു തെളിവ് നമ്മള്ക്കായി കാത്തിരിപ്പുണ്ടാവും സാറെ.
“അല്ല ആ ഗൌതം എന്താണു പറഞ്ഞത് സിക്കാഡാന്നോ മറ്റൊ? എന്താണ് സംഭവം?”
“അതോ.. അതൊരു പസിലാണെടോ..”
അക്ബര് പറഞ്ഞു.
“പസില്?”
ഉം.. പസില് തന്നെ …
അക്ബര് തുട൪ന്നു.
ഇന്റർനെറ്റിൽ കുറച്ചുക്കാലം കൗതുകവും അതുപോലെതന്നെ ഭീതിയും പരത്തിയ ഒരു സമസ്യയാണ് സിക്കാഡ.
2012 ജനുവരി മുതൽ ഇന്റെർനെറ്റിലെ വിവിധ സേവനങ്ങളിലായി പ്രത്യേകതരം കോഡുകളും മറ്റും പ്രത്യക്ഷപ്പെട്ടു..

ബുദ്ധിമാന്മാരായ ആളുകളെ തങ്ങൾക്ക് ആവശ്യമുണ്ടെന്നും യോജിച്ച ആളുകളെ കണ്ടെത്താനുളള ഒരു പരീക്ഷയാണ് ഇതെന്നും കോഡുകൾക്കൊപ്പം സന്ദേശമുണ്ടായിരുന്നു.ഇതിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്ന
സംഘമാണ് “സിക്കാഡ 3301″.ഇതിന്റെ ആദ്യ സമസ്യ വന്നത്
2012 ജനുവരി 4-നാണ്.

രണ്ടാമത്തെഘട്ടമായി 2013 ജനുവരി 4-നും മുന്നാമത്തെ ഘട്ടമായി
ട്വിറ്ററിൽ 2014 ജനുവരി 4-നും പ്രത്യക്ഷമായി!.
ഒരു വർഷത്തെ ഇടവേളയിൽ തുടർച്ചയായി വന്നിരുന്ന സമസ്യകൾ 2015 ജനുവരി 4-ന് വന്നില്ല.!!
എന്നാൽ 2016 ജനുവരി 5-ന് വീണ്ടും പുതിയ സമസ്യ ട്വുറ്ററിലൂടെ പുറത്തുവന്നു.
വിവിധ വിഷയങ്ങളിലേ അറിവും ചില സ്ഥലങ്ങളിലെല്ലാം തയ്യാറാക്കിവച്ചിട്ടുളള സൂചനകളും ഈ സമസ്യകളുടെ കുരുക്കഴിക്കുവാ൯ ചെയ്യുവാൻ ആവശ്യമായിരുന്നു.”
അതിലേറെ രസം ഇന്നുവരെ ഇതിന്റെ രഹസ്യം ആ൪ക്കും കണ്ടെത്താന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് തങ്കച്ചാ.

ഇവരുടെ യഥാർത്ഥ ഉദ്ദേശം എന്തെന്നും വ്യക്തമല്ല.
സുരക്ഷാ ഏജൻസികൾ മുതൽ അജ്ഞാതമായ ഒരു രഹസ്യസമൂഹമാണെന്നുംഇത് ഒരു ആരാധനാ സമ്പ്രദായമോ മതമോ ആണെന്നും വരെ ചിലർ വിശ്വസിക്കുന്നുണ്ട്.”
“ഓഹ്..എന്താണ് ടാസ്ക്?” തങ്കച്ചന് ചോദിച്ചു.
“സിക്കാഡ എന്നാല് ഒരുതരം ചീവീട് ആണ് ”
അതിന്റെ ചിത്രം നല്കി ചില കോഡുകളും കൊടുക്കും. ഈ കേസിലെ DAY50, MOM എന്നൊക്കെ പറയും പോലെതന്നെ.

പിന്നെ മ്യൂസിക് നോട്ട്സ് അങ്ങനെ അങ്ങനെ ..
ബുദ്ധികൂടുതലുള്ളവരാണ് അവരുടെ ലക്ഷ്യം.
ഒന്ന് വീണുപോയാല് ഒരു മടക്കം അത്ര എളുപ്പമല്ല. ഈ പതിനാല് പതിനഞ്ച് വയസ്സ് എന്നൊക്കെ പറയുന്നത് വല്ലാത്തൊരു പ്രായമല്ലേ… ആ കൌതുകമാണ് ആരോ മുതലെടുക്കുന്നത്.”
അക്ബര് പറഞ്ഞു നി൪ത്തി.
മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു.
അവ൪ ഒരു ട്രാഫിക് സിഗ്നലിലായിരുന്നു.

അക്ബര് വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. സൈഡ് ഗ്ലാസ്സിലൂടെ മഴപെയ്തിറങ്ങിക്കൊണ്ടേയിരുന്നു.
പുറത്തെകാഴ്ചകള് അവ്യക്തമായിരുന്നെങ്കിലും പെട്ടന്ന് അക്ബറിന്റെ കണ്ണുകള് എന്തിലോ ഉടക്കി.
ഒരു നേവി ഗ്രീ൯ എ൯ഫീല്ഡ് ബൈക്കായിരുന്നു അത്.!!!
അവരുടെ ബൊലേറോയുടെ സമാന്തരമായി നിന്നിരുന്ന ആ ബൈക്കിലിരുന്ന ഹെല്മെറ്റ്ധാരി അക്ബറിനെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടേയിരുന്നു!…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

Share this story