ഗൗരി: ഭാഗം 1

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അങ്ങോട് മാറു സുധാകരാ , അവളുടെ അമ്മക്ക് സമ്മതമാണല്ലോ രണ്ടാനച്ഛനായ നീയാണല്ലോ തടസ്സം. വാതിലിനു മുന്നിൽ രണ്ടു കൈയും വിരിച്ചു പിടിച്ചു നിന്ന സുധാകരനെ തള്ളി മാറ്റി മഹാദേവൻ അകത്തേക്കു കയറി. എൻ്റെ മോളു പാവമാ സാറേ അവളെ ഉപദ്രവിക്കല്ലേ സുധാകരൻ കൈകൂപ്പി മഹാദേവൻ്റെ മുന്നിൽ കെഞ്ചി. എനിക്കവളെ ഉപദ്രവിക്കാനൊന്നും പ്ലാനില്ല സുധാകരാ അവളു സഹകരിച്ചാൽ പൂ പറിച്ചെടുക്കുന്ന ലാഘവത്തോടെ ഞാനെൻ്റെ കാര്യം നടത്തി പൊയ്ക്കോളാം അങ്ങനെയാണങ്കിൽ അവൾക്കും സുഖം എനിക്കും സുഖം അല്ല മറിച്ചാണങ്കിൽ അവളിന്നു കഷ്ടപ്പെടും പിച്ചിച്ചീന്തും ഞാനവളെ. ഇല്ല മഹാദേവാ ഞാനതിന് സമ്മതിക്കില്ല നിൻ്റെ സമ്മതം ആർക്കു വേണം നീ ഒന്നു പോടെ പെറ്റ തള്ള സമ്മതിച്ചു രണ്ടാനച്ഛൻ മാറി അവിടെങ്ങാനും നിൽക്കുന്നതാ നിങ്ങൾക്കു നല്ലത്.

ഇല്ല എനിക്ക് അങ്ങനെ മാറി നിൽക്കാൻ പറ്റില്ല അവളെൻ്റെ പൊന്നുമോളാ കരഞ്ഞുകൊണ്ട് സുധാകരൻ മഹാദേവൻ്റെ കാലിൽ പിടിച്ചു ഞാൻ കാലു പിടിക്കാം മഹാദേവാ എൻ്റെ മോളെ ഉപദ്രവിക്കരുത് ' സുധാകരനെ പിടിച്ചു ആഞ്ഞൊരു തള്ളു കൊടുത്തു മഹാദേവൻ .സുധാകരൻ മുറ്റത്തേക്കു തെറിച്ചു പോയി ഈ സമയം മഹാദേവൻ അകത്തു കയറി അകത്തു കയറിയ മഹാദേവൻ കണ്ടത് ഇടതും വലതുമായി തൻ്റെ കുഞ്ഞനുജത്തിമാരേ ചേർത്തു പിടിച്ചു നിൽക്കുന്ന ഗൗരിയെയാണ് മഹാദേവൻ മെല്ലെ നടന്നു അവർക്കരികിലെത്തി . അനിയത്തിമാരേ രണ്ടു പേരേയും ഗൗരിയിൽ നിന്ന് അടർത്തിമാറ്റി അവരേയും പുറത്താക്കി എന്നിട്ടാ വാതിലുകൾ വലിച്ചടച്ച് ഗൗരിയുടെ അടുത്തേക്ക് നടന്നടുത്തു. പേടിച്ചു പോയോ നി മറുപടി ഒന്നും പറയാതെ നിന്ന ഗൗരിയുടെ കണ്ണുകൾ മുറിയിൽ ഇരിക്കുന്ന ഫ്ലവർ വേയസിലായിരുന്നു.

ഗൗരി ,മഹാദേവൻ ഗൗരിയുടെ അരികിലായി നിന്നുകൊണ്ട് വിളിച്ചു. ഗൗരിയുടെ കണ്ണുകൾ ഫ്ലവർ വേയസിൽ തന്നെ ആയിരുന്നു ആ നിമിഷവും. തൻ്റെ ദേഹത്തു ഇയാളുടെ കൈ വീഴുന്ന ആ നേരം ഫ്ലവർ വേയസ് കൈയിൽ എടുക്കാൻ പാകത്തിന് ഗൗരി അതിനടുത്തേക്കു നീങ്ങി നിന്നു. മഹാദേവൻ അവളുടെ അടുത്തേക്ക് വന്നു പേടിക്കണ്ട ഞാനിവിടെ വന്നത് നിന്നെ ഉപദ്രവിക്കാനല്ല മറ്റു ചിലർ നിങ്ങളെ ഉപദ്രവിക്കാതിരിക്കാനാണ്. ഗൗരി വിശ്വാസം വരാതെ മഹാദേവൻ്റെ മുഖത്തേക്ക് നോക്കി. വിശ്വസിക്കാം ഒരുപകാരം നീ ചെയ്യണം,. നി ഈ മുറിയിൽ കിടന്നു ബഹളം വെയ്ക്കണം ഇപ്പോ .ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതാണന്ന് പുറത്തു നിൽക്കുന്നവർ അറിയണം പ്രത്യേകിച്ച് നിൻ്റെ അമ്മ. മഹാദേവൻ എന്തൊക്കെയാ ഈ പറയുന്നതെന്ന് ഗൗരിക്ക് മനസ്സിലായില്ല നിന്നോട് ഞാൻ പറഞ്ഞതുപോലെ ചെയ്യടി സംസാരിച്ചു നിൽക്കാൽ നേരമില്ല ഗൗരി അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയാണ് എടി പുല്ലേ നിന്നോടല്ലേടി ഒച്ച വെയ്ക്കാൻ പറഞ്ഞത് ഈ മഹാദേവൻ ഇതുവരെ പെൺകുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ടില്ല എന്നേ കൊണ്ടത് ചെയ്യിക്കരുത്.

കൈയും കെട്ടി അതു പറഞ്ഞ മഹാദേൻ്റെ ക്ഷമ നശിച്ചു ഒന്നും മിണ്ടാതെ നിൽക്കുന്ന ഗൗരിയെ കണ്ടപ്പോ മഹാദേവൻ ഗൗരിയുടെ മുടികുത്തിനു പിടിച്ചു വട്ടം കറക്കി ഭിത്തിയോടു ചേർത്തുനിർത്തി തൻ്റെ ബലിഷ്ടമായ കൈ കൊണ്ടു ഗൗരിയുടെ കവിളിൽ കുത്തി പിടിച്ചു എന്നിട്ട് മുഖം ഗൗരിയുടെ മുഖത്തോടു ചേർത്തു പറഞ്ഞു. നിനക്ക് വിശ്വാസം ആയില്ലന്ന് എനിക്കറിയാം ഞാനിപ്പോ എന്തിനാ ഇങ്ങനെ ചെയ്യുന്നേ എന്നു നിനക്ക് വഴിയേ മനസ്സിലാകും. ഒച്ച വെച്ചാൽ നിനക്ക് നല്ലത്. അല്ലങ്കിൽ ഞാനിപ്പോ ഇവിടുന്ന് ഇറങ്ങി പോകും ബാക്കിയെല്ലാം നീ അനുഭവിച്ചോ . മഹാദേവൻ ഗൗരിയെ വിട്ടിട്ട് വാതിലിനടുത്തേക്കു നീങ്ങി മഹാദേവൻ ആളൊരു പോക്കിരി ആണങ്കിലും ആ സമയം മഹാദേവനെ അനുസരിക്കാനാണ് ഗൗരിക്ക് തോന്നിയത്. ഗൗരി ഉച്ചത്തിൽ നിലവിളിച്ചു രക്ഷിക്കണേ ,അച്ഛാ അമ്മേ മഹാദേവൻ തിരിഞ്ഞു നോക്കുമ്പോൾ മുടിയെല്ലാം അഴിച്ചിട്ട് വസ്ത്രമെല്ലാം വലിച്ചു കീറി കാറികൊണ്ടു നിൽക്കുന്ന ഗൗരിയെയാണ് കണ്ടത്.

അകത്തുനിന്ന് ഗൗരിയുടെ കരച്ചിൽ കേട്ട ഗീതുവും നീതുവും അച്ഛനരികിലേക്ക് ചെന്നു. അച്ഛാ ആ മഹാദേവൻ നമ്മുടെ ചേച്ചിയെ പൊട്ടിക്കരഞ്ഞുകൊണ്ട് ഗീതു അച്ഛനെ കെട്ടിപിടിച്ചു. ആരങ്കിലും എൻ്റെ കുഞ്ഞിനെ ഒന്നു രക്ഷിക്കു സുധാകരൻ അവിടെ കൂടിയിരുന്നവരോടു കെഞ്ചി ആരും സുധാകരൻ്റെ കരച്ചിൽ കണ്ടതായി നടിച്ചില്ല അകത്തേക്കു പോയിരിക്കുന്നത് മഹാദേവനാണ്. ആ ഓർമ്മ തന്നെ എല്ലാവരിലും ഭയം ഉളവാക്കി. ഈ സമയത്താണ് സുധാകരൻ്റെ വീട്ടുമുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്. ആ നാട്ടിലെ പ്രമാണിയായ അശോകൻ മുതലാളിയുടെ ഇളയ പുത്രനായ ശ്രീരാഗിൻ്റെ കാറാണ് കാറിൽ നിന്നും ശ്രീരാഗും പിന്നാലെ ഗൗരിയുടെ അമ്മ കാർത്ത്യായനിയും ഇറങ്ങി വീടിനു മുന്നിലെ ആൾക്കൂട്ടം കണ്ട് കാർത്യായനി ഒന്നു പകച്ചു. എന്താ എന്താ ഇവിടെ കാർത്ത്യായനി സുധാകരൻ്റെ അടുത്തുചെന്നു ചോദിച്ചു. എന്താന്നോ എന്നെ കൊണ്ടു ഒന്നും പറയിപ്പിക്കരുത്.

എന്താ ഉണ്ടായെ എന്നു പറ മനുഷ്യ നിങ്ങള് നീ നീയല്ലേ കള്ളും കൊടുത്ത് കാശും വാങ്ങി ആ മഹാദേവനെ ഇങ്ങോട്ടു പറഞ്ഞു വിട്ടത് എന്നിട്ട് ഒന്നും അറിയാത്ത മട്ടിൽ വന്നിരിക്കുന്നു. നിങ്ങളെന്താ മനുഷ്യ ഈ പറയുന്നത് ഞാൻ മഹാദേവനെ ഇങ്ങോട്ടു പറഞ്ഞു വിട്ടന്നോ അതെ എൻ്റെ കൈയിൽ നിന്ന് കാശും വാങ്ങി എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് കാർത്ത്യായനിയാ കള്ളുകാർത്ത്യായനി വാതിൽ തുറന്ന് പുറത്തേക്കു വന്ന മഹാദേവൻ്റെ വാക്കുകൾ കേട്ട് ശ്രീരാഗിൻ്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. പുറത്തേക്കിറങ്ങി വന്ന മഹാദേവൻ ഗ്രീരാഗിൻ്റെ നേരെ കണ്ണിറുക്കി കാണിച്ചിട്ട് ആരേയും കൂസാതെ വീടിൻ്റെ പടികളിറങ്ങിപ്പോയി. മഹാദേവൻ പോയതും കാർത്ത്യായനി ഓടി വീടിനകത്തു കയറി മുറിയുടെ മൂലയിൽ എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഇരിക്കുന്ന ഗൗരിയെ കണ്ട് കാർത്ത്യായനിയുടെ കണ്ണിൽ ഇരുട്ടു കയറി. തുടരും നിങ്ങളു സപ്പോർട് തരും എന്ന വിശ്വാസത്തിൽ ഞാൻ അടുത്ത കഥയുമായി വന്നേ അഭിപ്രായം പറയണേ

Share this story