ഗൗരി: ഭാഗം 10

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഞാൻ എങ്ങനെയാണ് സാറിനെ സഹായിക്കേണ്ടത് - എൻ്റെ കാർത്തികയെ കണ്ടെത്താൻ നമുക്കൊരു യാത്ര പോകണം താനും എൻ്റെയൊപ്പം ഉണ്ടാകണം അതിനെന്താ സാർ എന്നാണ് പോകേണ്ടതെന്ന് സാറ് പറഞ്ഞാൽ മതി ഞാൻ റെഡി. ഉടനെ ഉടനെത്തന്നെ പോകണം അടുത്ത ഞായറാഴ്ച പോയാലോ നമുക്ക് വയനാട്ടിലേക്ക് അവളുടെ നാട്ടിലേക്ക്. പോകാം സാർ പക്ഷേ ഒരു കാര്യമുണ്ട് സാറിൻ്റെ കാർത്തിക വർഷങ്ങൾക്കു മുൻപ് ആ നാട് 'വിട്ടു പോയില്ലേ ? നാടു വിട്ടു പോയി എന്നാലും ഒന്നു പോയി അന്വേഷിക്കാം എന്തെങ്കിലും വിവരം കിട്ടിയാലോ.? സാറിന് അവരുടെ അഡ്രസ്സ് അറിയാമോ അറിയാമെങ്കിൽ പറഞ്ഞാൽ ഞാനൊന്ന് അന്വേഷിക്കാം എൻ്റെ കൂട്ടുകാരൊക്കെ അവിടെയുണ്ട് ലോറി ഡ്രൈവർമാരാണ് അവർ. അഡ്രസ്സ് ഒന്നും അറിയില്ല പക്ഷേ കാർത്തികയുടെ അച്ഛൻ്റെ പേര് ദാമോദരൻ എന്നായിരുന്നു.

അച്ഛന് ഷാപ്പിൽ കറി കച്ചവടം ആയിരുന്നു.5 മക്കളിൽ മൂത്ത മോളായിരുന്നു കാർത്തിക അവൾക്കിളയത് 3 പെണ്ണും ഒരാണും അമ്മ സുലോചന നേരത്തെ മരിച്ചു പോയി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അവർ ഷാപ്പിനടുത്ത് പുറംപോക്കിൽ കുടിലുകെട്ടിയാണ് താമസിച്ചിരുന്നത്. ഒരഞ്ചു സെൻ്റ് സ്ഥലം വാങ്ങണമെന്നുള്ളതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം ഞാനും സഹായിച്ച് ഒരഞ്ചു സെൻ്റ് സ്ഥലം വാങ്ങാനിരുന്നപ്പോളാണ് ഇതെല്ലാം സംഭവിച്ചത്. സാറിന് അന്നു വേണമെങ്കിൽ അവരെ കണ്ടെത്താമായിരുന്നു.ഇത്രയും വിവരങ്ങൾ അന്നും സാറിൻ്റെ കൈവശമുണ്ടായിരുന്നല്ലോ.? ഞാൻ അനോഷിച്ചില്ലാന്ന് ആരാ പറഞ്ഞത് ഞാൻ അവളുടെ നാട്ടിൽ ചെന്നതാ അപ്പോഴാ നാട്ടുകാരാ പറഞ്ഞത് അവർ നാടുവിട്ടു പോയെന്ന്. ഞാനൊരു കാര്യം പറയട്ടെ സാർ പറയു മഹാദേവാ, അന്നു നാടുവിട്ടു പോയ കാർത്തിക വിവാഹമെല്ലാം കഴിഞ്ഞ് സ്വസ്ഥമായൊരു കുടുംബ ജീവിതം നയിക്കുകയാണങ്കിൽ. സാർ അവരെ അന്വേഷിച്ചു പോകാതിരിക്കുകയല്ലേ നല്ലത്. മഹാദേവൻ പറയുന്നത് നല്ലതു തന്നെ

പക്ഷേ എനിക്ക് കാർത്തികയെ ഒരുവട്ടം ഒന്നു കാണണം ദൂരെ നിന്നെങ്കിലും പറ്റുമെങ്കിൽ കാർത്തികയോട് ക്ഷമ ചോദിക്കണം.ഇല്ലങ്കിൽ ഈ ജന്മത്തിൽ അല്ല അടുത്ത ജന്മത്തിലും എനിക്ക് സമാധാനം കിട്ടില്ല ഞാനൊന്നു ശ്രമിച്ച് നോക്കാം സാർ‌ ഈ സമയം മഹാദേവൻ്റ മൊബൈൽ ബെല്ലടിച്ചു.മഹാദേവൻ ഫോണെടുത്തു നോക്കി പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് കട്ട് ചെയ്തു പോക്കറ്റിലിട്ടു. അടുത്ത ഞായറാഴ്ച നമുക്ക് പോകാം അല്ലേ മഹാദേവാ സാർ പറയുന്ന പോലെ വീണ്ടും മഹാദേവൻ്റെ ഫോൺ ബെല്ലടിച്ചു. ആദ്യം വന്ന നമ്പറിൽ നിന്നു തന്നെ ഫോണെടുക്ക് മഹാദേവാ ഇല്ല സാർ സാറു പറഞ്ഞോ കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലിട്ടു കൊണ്ട് മഹാദേവൻ പറഞ്ഞു. ഞാൻ ഇറങ്ങുന്നു മഹാദേവാ തൻ്റെ പണി നടക്കട്ടേ. ശരത്ത് പോകാനായി എഴുന്നേറ്റു. ഞാനി പറഞ്ഞതൊക്കെ തൻ്റെ മനസ്സിലിരുന്നാൽ മതി മീനാക്ഷി ഒന്നും അറിയണ്ട ഇല്ല സാർ ഞാനായിട്ട് ആരോടും പറയില്ല. സാറ് സമാധാനമായിട്ട് പൊയ്ക്കോ ശരത്ത് ഒന്നു പുഞ്ചിരിച്ചിട്ട് പുറത്തേക്കു പോയി. ഞാനുദ്ദേശിച്ച പോലെ സാറൊരു പാവം തന്നെ.

എങ്ങനേലും സാറിൻ്റെ കാർത്തികയെ കണ്ടെത്തണം. വയനാട്ടിലുള്ള തൻ്റെ കൂട്ടുകാരോട് ഒന്നു സൂചിപ്പിക്കാം അവർക്ക് സഹായിക്കാൻ പറ്റിയാലോ.റഷീദിനെ വിളിച്ച് വയനാട്ടിലെ കൂട്ടുകാരുടെ നമ്പർ മേടിക്കാം. മഹാദേവൻ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് റഷീദിൻ്റെ നമ്പർ സേർച്ച് ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ഫോണിലേക്കൊരു കോൾ വരുന്നത്. ആദ്യം വന്ന നമ്പറിൽ നിന്നു തന്നെ മഹാദേവൻ കോൾ എടുത്ത് ഫോൺ ചെവിയോട് ചേർത്തു ഹലോ ഇത് ഗുണ്ടാ മഹാദേവനാണോ .? ഗുണ്ട. നിൻ്റെ തന്തയാടി. ആരാടി നീ എൻ്റെ തന്ത ഗുണ്ട അല്ലാലോ മഹാദേവൻ ഗുണ്ടെ എന്നാൽ നിൻ്റെ അപ്പൂപ്പനായിരിക്കും ഗുണ്ട എൻ്റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ. നീ എന്തു ചെയ്യും ഞാനൊന്നും ചെയ്യില്ല എനിക്ക് എൻ്റെ അപ്പുപ്പനെ കണ്ട് ഓർമ്മയില്ല. നീ ആരാന്ന് പറയടി ചൂലെ ഗുണ്ടാ മഹാദേവൻ പീഢിപ്പിച്ച പാവമൊരു പെൺകുട്ടിയാ ഞാൻ പീഢിപ്പിച്ച പെൺകുട്ടിയോ ഞാനാരേയും ഇതുവരെ പീഡിപ്പിച്ചിട്ടില്ല പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ ഇല്ല.

പിന്നെ താനെന്തിനാ എൻ്റെ മുറിയിൽ വന്നത്. ഗൗരി ഗൗരിയാണോ ഇത്. അല്ല ഞാൻ ഗൗരിയല്ല അപ്പോ നിങ്ങൾ എത്ര പേരുടെ മുറിയിൽ പോയിട്ടുണ്ട് പീഢിപ്പിക്കാൻ. ഞാനരുടേയും മുറിയിൽ പോയിട്ടില്ല പീഢിപ്പിക്കാൻ വേണ്ടി. ഒരു പെൺകുട്ടിയെ ഒരു കശ്മലൻ്റെ കൈയിൽ നിന്നും രക്ഷിക്കാൻ വേണ്ടി അവളുടെ മുറിയിൽ പോയിരുന്നു.ഗൗരീ ന്നാ ആ കുട്ടീടെ പേര്. എന്നാൽ ആ ഗൗരിയാ ഞാൻ. ഗൗരി.. താൻ ..തനിക്ക്,. സുഖമാണോ അതെ സുഖമാണ്. മഹാദേവന് സുഖമാണോ സുഖമാണ് ഞാൻ ഞാനിപ്പോ കൊച്ചിയിലാണ് അറിയാം അച്ഛൻ എല്ലാം പറഞ്ഞു. അച്ഛൻ നമ്പർ തന്നിട്ട് എന്താ ഇതുവരെ വിളിക്കാതെ ഇരുന്നത്. വിളിക്കാൻ തോന്നിയില്ല. ഞാൻ വിളിച്ചാൽ തനിക്ക് ഇഷ്ടമായല്ലങ്കിലോ എന്നോർത്തു . വിളിച്ച് നോക്കിയാൽ അല്ലേ അറിയു ഇഷ്ടമാണോ അല്ലയോ എന്ന്. അന്ന് ഞാൻ അങ്ങനെയൊക്കെ ചെയ്തതു കൊണ്ടല്ലേ ഞാൻ മരിക്കാൻ ശ്രമിച്ചതും തൻ്റെ അച്ഛൻ തന്നെ നാടുകടത്തിയതും. കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന് വിശ്വസിക്ക് മഹിയേട്ടാ താൻ താനെന്താ ഇപ്പോ എന്നെ വിളിച്ചത് മഹിയേട്ടാന്ന് പ്രായത്തിൽ മൂത്തവരെ പേരു വിളിക്കരുതെന്ന് എൻ്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഓ അപ്പോ അതാണല്ലേ അങ്ങനെ വിളിച്ചത് ഞാനോർത്തു.

എന്താ മഹിയേട്ടൻ ഓർത്തത് ഓർത്തത് എന്തായാലും അതു ശരിയാ ഞാൻ ഇഷ്ടത്തോടെ വിളിച്ചതു തന്നെയാ. മഹിട്ടോന്ന് ഇനിയും അങ്ങനെ വിളിക്കാനാ എനിക്ക് ഇഷ്ടവും. ഗൗരി സോറി ഗൗരി എന്നോട് ക്ഷമിക്കണം ഞാനന്ന് അങ്ങനെയൊക്കെ ചെയ്തതു.: മഹിയേട്ടൻ എന്നോട് ക്ഷമയൊന്നും പറയണ്ട അച്ഛനെല്ലാം എന്നോടു പറഞ്ഞു. മഹിയേട്ടനോട് നന്ദി പറയാനാ ഞാനിപ്പോ വിളിച്ചത്. സുധാകരേട്ടനാണോ എൻ്റെ നമ്പർ തന്നത്. അതെ പിന്നെ മഹിയേട്ടാ ഇതെൻ്റെ നമ്പറാണ് സേവ് ചെയ്തു വെച്ചോളു. സേവ് ചെയ്യാം ഗൗരി ബാഗ്ലൂർ എന്ത് ചെയ്യുന്നു. ഞാനിവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറി.കൂടെ പി ജിയും ചെയ്യുന്നുണ്ട്. അതു നന്നായി. പഠിച്ച് തൻ്റെ ആഗ്രഹം പോലെ ഒരു കളക്ടറോ കമ്മീഷണറോ ആയി തിരിച്ചെത്താൻ ഞാൻ പ്രാർത്ഥിക്കാം കളിയാക്കല്ലേ മഹിയേട്ടാ കളിയാക്കിയതല്ല ഗൗരി സുധാകരേട്ടൻ പറഞ്ഞു തൻ്റെ സ്വപ്നത്തെ കുറിച്ച്. വളർന്നു വരുന്ന തലമുറയ്ക്ക താനൊരു മാതൃകയാകട്ടെ ആഗ്രഹം ഉണ്ട് നടക്കുമോന്നറിയില്ല മഹിയേട്ടാ ആഗ്രഹം ഉണ്ടേൽ നടക്കും ഗൗരി അതിനു വേണ്ടി കഠിനപ്രയ്നം ചെയ്താ മതി.

ഗുണ്ടാ മഹാദേവൻ്റെ പ്രാർത്ഥന എന്നും ഉണ്ടാവും ആരു പറഞ്ഞു മഹിയേട്ടൻ ഗുണ്ട ആണന്ന് എല്ലാവരും അങ്ങനെയല്ലേ പറയുന്നത്. ഇത്തിരിമുൻപ് ഗൗരിയും അങ്ങനെയല്ലേ വിളിച്ചത്. സോറി മഹിയേട്ടാ ഞാൻ ചുമ്മ ഒരു രസത്തിന് മഹിയേട്ടനെ ഒന്നു ചൊടിപ്പിക്കാൻ വിളിച്ചതാ ഇനി വിളിക്കില്ല പുതിയ നാട് പുതിയ ജോലി അവിടെ മഹിയേട്ടനെ അറിയുന്ന ആരും ഇല്ല ഗുണ്ട മഹാദേവൻ എന്ന ഉച്ചരിക്കാൻ അവിടെ ആരും ഇല്ല ആ പേരു മാഞ്ഞു പോകും മാഞ്ഞു പോകണം അതാണ് എൻ്റെ ആഗ്രഹവും. മഹിയേട്ടന് കൊച്ചിയിൽ എന്താ ജോലി. മീനാക്ഷി ഗ്രൂപ്പ് ഓഫ് കമ്പനി MD മി. ശരത്തിൻ്റെ പേഴ്സണൽ ഡ്രൈവറാണ് മഹിയേട്ടാ ഇതൊരു അത്ഭുതമാണല്ലോ. എൻ്റെ കമ്പനിയുടെ പേരും മീനാക്ഷി ഗ്രൂപ്പ് ഓഫ് കമ്പനി എന്നാണ്MD യുടെ പേര് ശരത്ത് എന്നും രണ്ടാഴ്ച മുൻപ് ശരത്ത് സാർ ഇവിടെ വന്നിട്ടുണ്ടായിരുന്നല്ലോ. അപ്പോഴാണ്, സാർ ബിസിനസ്സ് ആവശ്യത്തിനായി ബാഗ്ലൂർ പോയ കാര്യം മഹാദേവൻ ഓർത്തത്. ഗൗരി രണ്ടു കമ്പനികളുടേയുംMDഒരാൾ തന്നെയാണ്.

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ മഹിയേട്ടാ താൻ പറഞ്ഞില്ലേ അന്നു സംഭവിച്ചതെല്ലാം നല്ലതിനായിരുന്നെന്ന്. ഇപ്പോ എനിക്കും തോന്നുന്നു എല്ലാം നല്ലതിനായിരുന്നെന്ന് ഈ സമയത്താണ് ഔട്ട് ഹൗസിൻ്റെ പടി കയറി മീനൂട്ടി അങ്ങോട്ട് വന്നത്. മഹിയേട്ടാ..... ..: ഞാനിവിടെയുണ്ട് മീനൂട്ടി ആരാ മഹിയേട്ടാ അവിടെ വന്നത് ശരത്ത് സാറിൻ്റെ മോളാ മീനാക്ഷി മഹിയേട്ടാ വാ നമുക്ക് ഷട്ടിൽ കളിക്കാം എന്നാൽ ശരി ഗൗരി ഞാൻ മീനാക്ഷിക്കൊപ്പം ഷട്ടിൽ കളിക്കാൻ പോവുകയാ. ഈ മീനാക്ഷിക്ക് എത്ര വയസുണ്ട് മഹിയേട്ടാ ഗൗരി അവിടെ നിന്നും ചോദിച്ചതും മഹാദേവൻ കോൾ കട്ട് ചെയ്തു. മീനാക്ഷി മഹിയേയും കൂട്ടികൊണ്ട് ഷട്ടിൽ കളിക്കാൻ പോയി. കട്ടായ ഫോണും കൈയിൽ പിടിച്ച് വിഷമിച്ചു നിൽക്കുകയാണ് ഗൗരി...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story