ഗൗരി: ഭാഗം 11

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

മീനൂട്ടിയോടൊപ്പം ഷട്ടിൽ കളിച്ച് ക്ഷീണിച്ചവശനായി ആണ് മഹാദേവൻ ഔട്ട് ഹൗസിലെത്തിയത്. വന്ന ഉടനെ തന്നെ ഫോണെടുത്തു നോക്കി. ഇരുപത് മിസ്ഡ്ക്കോൾ അതും ഒരേ നമ്പറിൽ നിന്നു തന്നെ ഇതു ഗൗരിയുടെ നമ്പറാണല്ലോ. വിളിച്ചു സംസരിച്ചു കഴിഞ്ഞിട്ടാണല്ലോ മീനൂട്ടിക്കൊപ്പം കളിക്കാൻ പോയത്‌ എന്തിനായിരിക്കും ഗൗരി വീണ്ടും വിളിച്ചത്. തിരിച്ച് വിളിച്ചു നോക്കാം. മഹാദേവൻ കോൾ വന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചു ഒറ്റ ബെല്ലിൽ തന്നെ ഗൗരി കോളെടുത്തു ഹലോ ഗൗരി മഹിയേട്ടൻ ഇതുവരെ എവിടായിരുന്നു ഞാൻ എത്ര പ്രാവശ്യം വിളിച്ചു. ഞാൻ മീനൂട്ടിക്കൊപ്പം ഷട്ടിൽ കളിക്കാൻ പോവുകയാണന്ന് പറഞ്ഞിട്ടല്ലേ കോൾ കട്ട് ചെയ്തത്. ഫോൺ കളിക്കുന്നിടത്തേക്ക് കൊണ്ടു പോയില്ല അതാണ് വിളിച്ചത് കാണാതിരുന്നത്. ആരാ ഈ മീനാക്ഷി ശരത്ത് സാറിൻ്റെ ഏക മകളാണ് മീനാക്ഷി . അതു ഞാൻ പറഞ്ഞിരുന്നല്ലോ ഈ മീനാക്ഷിക്ക് എന്തു പ്രായമുണ്ട്. പത്താ ക്ലാസിലാണ് പഠിക്കുന്നത്. എന്താ ഗൗരി ഓ പത്താം ക്ലാസ്സിൽ പഠിക്കുന്ന .കുട്ടിയാണോ ഈ മീനാക്ഷി ഞാനോർത്തു വല്യ പെണ്ണാണന്ന്. ഗൗരി എന്തിനാ ഇപ്പോ ഇതൊക്കെ അറിയുന്നത്. ചുമ്മ ഞാൻ വെറുതെ ചോദിച്ചതാമഹിയേട്ടാ. ഉം. വേറെ എന്തെങ്കിലും അറിയാനുണ്ടോ. ഇല്ല എന്നാൽ ഫോൺ വെച്ചേക്കട്ടെ എനിക്കൊന്നു കുളിക്കണം.

ഇത്തിരി നേരം സംസാരിച്ചിട്ട് കുളിച്ചാൽ മതിയോ. മതി എന്താ സംസാരിക്കാനുള്ളതെന്നു വെച്ചാൽ പറയു . മഹിയേട്ടൻ പറ ഞാനിപ്പോ എന്തു പറയാനാ ഗൗരിക്കല്ലേ സംസാരിക്കാനുണ്ടന്ന് പറഞ്ഞത്. അതു പിന്നെ എനിക്ക് പറയാനൊന്നുമില്ല പക്ഷേ എന്തോ പറയണമെന്നുണ്ട് എന്നാൽ പറ ഗൗരി മഹിയേട്ടൻ അന്നു റൂമിൽ വന്നപ്പോ ഞാൻ ഒറ്റക്കല്ലേ ആ റൂമിൽ ഉണ്ടായിരുന്നുള്ളു. എന്നിട്ടു എന്താ എന്നെ ഉപദ്രവിക്കാതെ വിട്ടത്. ഞാനന്ന് തന്നെ ഉപദ്രവിക്കണമായിരുന്നോ. അതല്ല മഹിയേട്ടാ. അന്ന് മഹിയേട്ടൻ എത്ര മാന്യമായിട്ടാ എന്നോട് പെരുമാറിയത്. ഞാനന്ന് തൻ്റെ റൂമിൽ വന്നത് തന്നെ ഉപദ്രവിക്കാനല്ല രക്ഷിക്കൻ അണന്ന് ഞാൻ പലവട്ടം പറഞ്ഞില്ലേ പറഞ്ഞിട്ടുണ്ട് എന്നാലും വീണ്ടും വീണ്ടും മഹിയേട്ടനതു പറയുന്നതു കേൾക്കുമ്പോൾ ഒരു സുഖം മനസ്സിന് . എന്നാലിനി ഞാൻ പറയുന്നില്ല അല്ല മഹിയേട്ടാ ഒരു സംശയം നാട്ടിലെ എല്ലാ പെൺകുട്ടികളേയും മഹിയേട്ടൻ ഇങ്ങനെ രക്ഷിക്കുമോ രക്ഷിക്കുമോന്ന് ചോദച്ചാൽ ആപത്തിൽ ആണന്നു കണ്ടാൽ രക്ഷിക്കും.

ഓ അപ്പോ ഞാനും നാട്ടിലെ പെൺകുട്ടികളിൽ ഒരാളണല്ലേ ഞാനോർത്തു മഹിയേട്ടന് എന്നെ ഇഷ്ടമായതുകൊണ്ടാണന്ന്. ഇഷ്ടമാണല്ലോ ഇഷ്ടമാണ്. നേരാണോ മഹിയേട്ടാ എന്നെ ഇഷ്ടമാണോ ഒരനാഥാലയത്തിൽ വളർന്ന് എനിക്ക് ആരേയും വെറുക്കാൻ പറ്റില്ല ഗൗരി എനിക്ക് എല്ലാവരേയും ഇഷ്ടമാണ്. മഹിയേട്ടാ ഞാനൊരു കാര്യം പറയട്ടെ ഞാൻ ഒരു പാട് ആലോചിച്ചെടുത്ത തീരുമാനമാണ്. പറയു ഗൗരി ഒരു പാട് ആലോചിച്ചെടുത്ത തീരുമാനം ആയതു കൊണ്ട് അതു തെറ്റായ ഒരു തീരുമാനം ആയിരിക്കില്ല അല്ലെങ്കിൽ വേണ്ട മഹിയേട്ടാ പിന്നെ പറയാം ഇപ്പോ മഹിയേട്ടൻ' പോയി കുളിച്ചോ. നാളെ വിളിക്കാം എന്നും പറഞ്ഞ് ഗൗരി കോൾ കട്ട് ചെയ്തു. കോൾ കട്ടായ ഫോണിലേക്കു നോക്കി മഹാദേവൻ അല്പനേരം ഇരുന്നു എന്തായിരിക്കും ഗൗരി പറയാൻ വന്നത്.നാളെ വിളിക്കുമ്പോൾ ആദ്യം അത് പറയിപ്പിയിച്ചിട്ടു തന്നെ കാര്യം' എന്തോ ഗൗരിയോട് സംസാരിച്ചപ്പോ മുതൽ മനസ്സിനൊരു സുഖം. ഗൗരിക്ക് തന്നോട് ദേഷ്യമെന്നുമില്ല. അതു വല്യ ഒരാശ്വാസം തന്നെയാണ് മനസ്സിന് എന്തോ വീണ്ടും ഗൗരിയോട് സംസാരിക്കാൻ തോന്നുന്നു. വേണ്ട ഗൗരി നാളെ വിളിക്കുമല്ലോ അപ്പോ സംസാരിക്കാം.

ഗൗരി നാളെ വിളിക്കുമല്ലോ എന്നോർത്തതും മഹാദേവന് മനസ്സിൽ ഒരു മിന്നലാട്ടം ഉണ്ടായി. ഒരു മൂളിപ്പാട്ടും പാടി മഹാദേവൻകുളിക്കാൻ പോയി കുളി കഴിഞ്ഞിറങ്ങി വന്ന് നല്ലൊരു കട്ടനിട്ടുകുടിച്ചു. ഫോണെടുത്ത് റഷീദിനെ വിളിച്ചു് വയനാട്ടിലെ ചില സുഹൃത്തുക്കളുടെ നമ്പർ വാങ്ങി. അതിലൊരു നമ്പറെടുത്ത് വിളിച്ചു. ലോറി ഡ്രൈവർ സുധീഷിൻ്റ നമ്പറായിരുന്നു അത്. സുധീഷിനെ വിളിച്ച് വീശേഷങ്ങൾ തിരക്കി.തൻ്റെ പുതിയ ജോലിയെ കുറിച്ചൊക്കെ സംസാരിച്ചു സംസാരിച്ച കൂട്ടത്തിൽ ഷാപ്പിലെ കറി കച്ചവടക്കാരനെ കുറിച്ചും മക്കളെകുറിച്ചും സംസാരിച്ചു. അവനറിയില്ല അങ്ങനെയൊരു കുടുംബത്തെ എന്നാലും അന്വേഷിച്ചു പറയാമെന്നും പറഞ്ഞ് കോൾ കട്ട് ചെയ്തു. ബാക്കി രണ്ടു പേരെയും വിളിച്ച് വിശേഷങ്ങൾ കൈമാറിയ കൂട്ടത്തിൽ ദാമോദരൻ ചേട്ടൻ്റെയും കുടുംബത്തിൻ്റെയും വിവരങ്ങൾ കൈമാറി അവരും അന്വേഷിക്കാമെന്ന് ഏറ്റു . ദിവസങ്ങൾ കടന്നു പോയി. ഗൗരി എന്നും രാവിലെയും വൈകിട്ടും വിളിക്കും എത്ര നിർബന്ധിച്ചിട്ടും ഗൗരി എടുത്ത തീരുമാനം എന്താന്ന് പറഞ്ഞില്ല മീനൂട്ടിയായി നല്ലൊരു ആത്മബന്ധം വളർന്നു അവളുടെ കൊഞ്ചലും കലപില സംസാരമൊക്കെ കേട്ടിരിക്കുമ്പോൾ അവളുടെ സ്വന്തം ഏട്ടൻ ആയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.

ഒരാഴ്ചപ്പെട്ടന്ന് കടന്നു പോയി ഞായറാഴച്ച രാവിലെ ശരത്ത് ഔട്ട് ഹൗസിലെത്തി. മഹാദേവാ നമ്മളിന്നു പോകുവല്ലേ വയനാട്ടിലേക്ക്. സാർ എൻ്റെ കൂട്ടുകാരെ വിളിച്ചു - ഞാൻ ഈ ദാമോദരൻ്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. അവർക്കറിയില്ല.ദാമോദരൻ്റെ കുടുംബത്തെ കുറിച്ച് അവർ അന്വേഷിച്ചു പറയാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ ആ നാട്ടുകാരല്ലേ അവർ അന്വേഷിക്കുന്നതല്ലേ ബുദ്ധി. ഒരു പരിചയവും ഇല്ലാത്ത നമ്മൾ അവിടെ പോയി എന്ത് അന്വേഷിക്കാനാണ് അതു ശരിയാ മഹാദേവാ നമുക്ക് വെയിറ്റ് ചെയ്യാം അല്ലേ അതല്ലേ സാർ അതിൻ്റെ ശരി. എന്നാൽ അങ്ങനെയാകട്ടെ പിന്നെ മഹാദേവാ അടുത്ത ആഴ്ച 'ഞാൻ ബാഗ്ലൂർക്ക് പോവുകയാണ്. കമ്പനി ആവശ്യത്തിന് തൻ്റെ ശ്രദ്ധയും കരുതലും മീനൂട്ടിയുടെ മേലുണ്ടാകണം. പിന്നെ താനൊന്ന് ശ്രദ്ധിച്ചേക്കണം ഗായത്രിക്ക് ഒരു ശ്രദ്ധയും ഇല്ല. ഞാൻ ശ്രദ്ധിച്ചോളാം ആ സമയത്താണ് മഹാദേവൻ്റെ ഫോൺ ബെല്ലടിച്ചത്. മഹാദേവൻ ഫോണെടുത്ത് നോക്കി. സുധീഷ് വയനാട് മഹാദേവൻ കോൾ അറ്റൻഡ് ചെയ്തു. അളിയാ പറയു എന്തെങ്കിലും വിവരം കിട്ടിയോ?

ചെറിയൊരു വിവരം കിട്ടി മച്ചാനേ ഫോൺ മാറ്റിപ്പിടിച്ചിട്ട് മഹാദേവൻ ശരത്തിനോടായി പറഞ്ഞു. വയനാട്ടിൽ നിന്നാണ് മച്ചാനേ നീ കേൾക്കുന്നില്ലേ നീ പറയടാ അളിയാ മഹാദേവൻ ഫോൺ ലൗഡ് സ്പീക്കറിലിട്ടു. എടാ ഇവിടെ അടുത്തു തന്നെയാ ദാമോദരനും കുടുംബവും താമസിച്ചിരുന്നത്.ഷാപ്പിലെ കറി കച്ചവടം ആയിരുന്നു ദാമോദരന് 4 പെൺകുട്ടികളും ഒരാൺകുട്ടിയുമായി പുറമ്പോക്കിലെ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. മക്കളെന്നു വെച്ചാൽ ജീവനായിരുന്നു ദാമോദരന് ഉണ്ടായിരുന്ന കിടപ്പാടം വിറ്റാണ് മാറാരോഗം പിടിപ്പെട്ട ഭാര്യയെ ചികിത്സിച്ചത്.അങ്ങനെയാണ് പുറമ്പോക്കിൽ താമസം തുടങ്ങിയത്. മൂത്തമോൾ കാർത്തികയ്ക്ക് ദൂരെ ഒരു നാട്ടിൽ ഒരു കമ്പിനിയൽ പണി കിട്ടിയപ്പോൾ ദാമോദരൻ സന്തോഷിച്ചു അങ്ങനെ കമ്പിനിയിൽ പണിക്കുപോയ മകൾ ഒരുന്നാൾ കയറി വന്നത് ഗർഭിണി ആയിട്ടാണ്.ഇതറിഞ്ഞ ദാമോദരൻ ആത്മഹത്യ ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന കാർത്തിക തൻ്റെ കാമുകനെ തേടി അന്വേഷിച്ചു ചെന്നങ്കിലും അയാൾ അവളെ ചതിച്ചിട്ടു നാടുവിട്ടിരുന്നു' തിരികെയെത്തിയ കാർത്തിക അച്ഛൻ്റെ ജോലി ഏറ്റെടുത്തു.

എന്നാൽ അന്തിയാകുമ്പോൾ അവളേയും അനിയത്തിമാരേയും തേടി പകൽ മാന്യൻമാർ അവളുടെ കുടിലിൻ്റെ വാതിക്കൽ മുട്ടാൻ തുടങ്ങി. തനിക്കുണ്ടായ അനുഭവം തൻ്റെ അനിയത്തിമാർക്കുണ്ടാവരുത് എന്നോർത്തായിരിക്കും അവൾ അവരേയും കൂട്ടി ഈ നാടുവിട്ടത്. ഒരു ദിവസം രാവിലെ കറിയുമായി ഷാപ്പിൽ എത്താത തു കൊണ്ടാണ് ഷാപ്പുകാരൻ അവളെ തിരക്കി അവളുടെ കുടിലിൽ എത്തിയത് എന്നാൽ അവരെ അവിടെ കണ്ടില്ലന്നു മാത്രമല്ല പിന്നീടൊരിക്കലും അവരെ കണ്ടിട്ടില്ല ആ നാട്ടുകാർ ഇത്രയും എൻ്റെ അച്ഛൻ പറഞ്ഞറിഞ്ഞ വിവരങ്ങളാണ് സുധീഷേ ഒരു പാട് നന്ദി ഉണ്ടട്ടോ ഞാൻ പിന്നെ വിളിക്കാടാ ശരി അളിയാ മഹാദേവൻ കോൾ കട്ട് ചെയ്തു ശരത്തിൻ്റെ മുഖത്തേക്കു നോക്കി. എല്ലാം കേട്ട് പകച്ചിരിക്കുകയാണ് ശരത്ത്. സാർ മഹാദേവൻ ശരത്തിനെ തട്ടി വിളിച്ചു മഹാദേവാ അവൾ ഞാൻ കാരണം എന്താക്കെ അനുഭവിച്ചു. എൻ്റെ കുഞ്ഞ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ മഹാദേവാ ഞാൻ കാരണം അവളുടെ അച്ഛൻ ........ ഇപ്പോ കരഞ്ഞിട്ടു ഒരു കാര്യവും ഇല്ല സാർ അന്ന് ആലോചിക്കണമായിരുന്നു. താനും എന്നെ കുറ്റപ്പെടുത്തുകയാണോ ഇല്ല സാർ ഞാനൊന്നും പറയുന്നില്ല.

എൻ്റെ കുഞ്ഞിനെ അവൾ പ്രസവിച്ചിട്ടുണ്ടാകുമോ അതോ നശിപ്പിച്ചു കാണുമോ.? ആ കുട്ടിക്ക് അവൾ ജന്മം കൊടുത്തിട്ടുണ്ടങ്കിൽ ? അതു ആൺകുട്ടിയോ അതോ പെൺകുട്ടിയോ.? ഇപ്പോൾ ആ കുട്ടിക്ക് 23 വയസ് കഴിഞ്ഞിട്ടുണ്ടാകും. എനിക്ക് എൻ്റെ കാർത്തികയെ കണ്ടെത്തണം എങ്ങനെ കണ്ടെത്തും അതൊന്നും എനിക്കറിയില്ല താൻ താൻ കണ്ടു പിടിച്ചു തരണം എൻ്റെ കാർത്തികയേയും എൻ്റെ കുഞ്ഞിനേയും എൻ്റെ സമ്പാദ്യം മുഴുവനും തരാം തനിക്ക് ഞാൻ ശ്രമിക്കാം സാർ എനിക്കു സാറിൻ്റെ സമ്പാദ്യം ഒന്നും വേണ്ട. ശ്രമിച്ചാൽ പോര മഹാദേവാ എനിക്കു കണ്ടെത്തിത്തരണം ശരത്ത് മഹാദേവൻ്റെ ഇരു കൈകളും കൂട്ടി പിടിച്ച് പൊട്ടി കരഞ്ഞു. കളിപ്പാട്ടത്തിനായി കരയുന്ന ഒരു കൊച്ചു കുട്ടിയെ പോലെ. ആ സമയത്താണ് മഹാദേവൻ്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത് ശരത്തിൻ്റെ കൈകൾ വിടുവിച്ച് മഹാദേവൻ ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story