ഗൗരി: ഭാഗം 12

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഗൗരി കോളിംഗ് മഹാദേവൻ ഗൗരിയുടെ കോൾ അറ്റൻഡ് ചെയ്തു. ഹലോ മഹിയേട്ടാ ഹലോ, ഗൗരി പറയു മഹിയേട്ടൻ എന്താ ഇത്രയും നേരമായിട്ടും വിളിക്കാത്തത്. നേരം വെളുത്തല്ലേയുള്ളൂ ഗൗരി എന്നും ഗൗരിയല്ലേ ഇങ്ങോട് വിളിക്കുന്നത്. മഹിയേട്ടൻ എൻ്റെ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നോ ഏയ്യ് ഞാൻ ശരത്ത് സാറുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇത്ര രാവിലെയോ? ആ സാറിന്വ വേറേ പണി ഒന്നുമില്ലേ സൺഡേ പതിവുള്ളതാണ് പിന്നെ എന്തൊക്കെയാ മഹിയേട്ടാ വിശേഷം. ഞാനൊരു പ്രതിസന്ധിയിലാ ഗൗരി എന്തുപ്പറ്റി മഹിയേട്ടാ എൻ്റെ ഹെൽപ്പ് ആവശ്യമുണ്ടോ. ഇല്ല.തൻ്റെ ഹെൽപ്പ് കിട്ടിയിട്ടും കാര്യമൊന്നും ഇല്ല. എന്താ പ്രശ്നമെന്നു പറ എന്നാൽ അല്ലേ എനിക്ക് സഹായിക്കാൻ പറ്റുമോന്നറിയാൻ പറ്റു. പ്രശ്നമൊന്നും ഇല്ല.തനിക്കവിടെ സുഖമാണോ എന്നോട് മിണ്ടണ്ട എന്തു പറ്റി എൻ്റെ ഗൗരിക്കുട്ടിക്ക്. എന്താ പ്രശ്നമെന്ന് എന്നോട് പറയാൻ പറ്റോ ഇല്ലയോ. പറയാം ഇന്നല്ല മറ്റൊരു ദിവസം ഉം പിണങ്ങിയോ ഇല്ല.

പിന്നെ മഹിയേട്ടാ ഞാൻ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ വിളിച്ചത് എന്താ ഗൗരി എന്തേലും പ്രശ്നമുണ്ടോ അവിടെ? പ്രശ്നമൊന്നുമല്ല Thursday എൻ്റെ സിവിൽ സർവ്വീസിൻ്റെ പരീക്ഷയാണ് മഹിയേട്ടൻ പ്രാർത്ഥിക്കണം. എന്നാൽ ഇന്നു മുതൽ എനിക്ക് വൃതമാണ് വൃതമെടുത്ത് പ്രാർത്ഥിച്ചാൽ ആ കാര്യം നടക്കുമെന്നാണ് അനാഥാലയത്തിലെ സിസ്റ്റർമാർ പറഞ്ഞത്. വ്യതമൊന്നും എടുക്കണ്ട പ്രാർത്ഥിച്ചാൽ മതി. പിന്നെ എനിക്കും കുറച്ചധികം പഠിക്കാനുണ്ട് അതുകൊണ്ട് ഒരാഴചത്തേക്ക് വിളിക്കില്ല ഞാൻ അയ്യോ അങ്ങനെ പറയല്ലേ എന്താ മഹിയേട്ടാ എന്തു പറ്റി ഒന്നും ഇല്ല താൻ നന്നായി പഠിച്ച് പരീക്ഷ എഴുതി വാ ഞാൻ പ്രാർത്ഥിച്ചോളാം. എന്നാൽ ok മഹിയേട്ടാ. ഓക്കെ ഗൗരി . ഗൗരിയുടെ കോൾ കട്ട് ചെയ്ത് ഫോൺപോക്കറ്റിലിട്ടു. ഒരാഴ്ച ഗൗരി വിളിക്കില്ല ആ സൗണ്ട് ഒന്നു കേൾക്കാതെ എങ്ങനെ ഒരാഴ്ച തള്ളിനീക്കും. കാണാതെ മിണ്ടാതെ ഇരുന്നപ്പോൾ ഇത്ര വേദന ഇല്ല ഇപ്പോ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഗൗരിയുടെ കോളിലൂടെയാണ്.

മഹാദേവന് തൻ്റെ ചങ്കുപൊട്ടുന്ന പോലെ തോന്നി. ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ എന്നോർത്ത് സമാധാനിക്കാം. അഞ്ചു ദിവസം അഞ്ചു യുഗം പോലെ തോന്നി മഹാദേവന് . ഒന്നിലും ഒരുത്സാഹവം തോന്നിയില്ല. ശരത്ത് സാറും മീനൂട്ടിയും' മാറി മാറി ചോദിച്ചു എന്തു പറ്റിയെന്ന് . മഹിയേട്ടാ എന്താ മീനുട്ടിയുടെ മഹിയേട്ടന് പറ്റിയത്. എപ്പോഴും തമാശ പറഞ്ഞ് എന്നെ ചിരിപ്പിക്കാറുള്ള മഹിയേട്ടൻ മിണ്ടിയിട്ടു തന്നെ എത്ര ദിവസമായി. ഒന്നും പറ്റിയില്ല മീനൂട്ടി. മഹിയേട്ടൻ കള്ളം പറയണ്ട എനിക്കറിയാം എന്തറിയാം മിനുട്ടിക്ക്. മീനൂട്ടിയുടെ മഹിയേട്ടന് എന്തോ ഒരു സങ്കടമുണ്ടന്ന്‌ മഹിയേട്ടൻ സങ്കടപ്പെട്ടിരിക്കുമ്പോൾ എനിക്കും സങ്കടം ആകുന്നു. എന്നാൽ മഹിയേട്ടൻ്റെ കിലുക്കാംപ്പെട്ടി സങ്കടപ്പെടണ്ടാട്ടോ. മഹിയേട്ടന് സങ്കടമൊന്നുമില്ലാട്ടോ മഹിയേട്ടന് അറിയോ ഞാൻ സ്കൂളിലെ എൻ്റെ ഫ്രണ്ട്സിനോടെല്ലാം പറഞ്ഞിരിക്കുന്നത് മഹിയേട്ടൻ എൻ്റെ സ്വന്തം ഏട്ടനാന്നാ . അതെന്തിനാ അങ്ങനെ കള്ളം പറഞ്ഞത്.

ഞാൻ മീനൂട്ടിയുടെ വീട്ടിലെ വെറുമൊരു ഡ്രൈവറല്ലേ. അല്ല അല്ല. മഹിയേട്ടൻ എൻ്റെ സ്വന്തം ഏട്ടനാ ഇനി അങ്ങനെ പറയോ എൻ്റെ വീട്ടിലെ ഡ്രൈവറാണന്ന്? മഹിയുടെ ചെവിയിൽ പിടിച്ചു തിരുമ്മി കൊണ്ട് മീനൂട്ടി ചോദിച്ചു. ഇല്ല മീനാക്ഷി ഇനി പറയില്ല. ചെവിയിൽ നിന്ന് വിട് എനിക്ക് വേദനിക്കുന്നു. വേദനിക്കട്ടെ ഇനി പറയില്ലന്ന് സത്യം ചെയ്യ് വെറുതെ സത്യം ചെയ്താൽ പോര അമ്മയെ പിടിച്ച് സത്യം ചെയ്യ്. അമ്മ ആരാന്ന് അറിയാത്ത ഞാനെങ്ങനെയാ മീനൂട്ടി അമ്മയെ പിടച്ച് സത്യം ചെയ്യുന്നത്. സോറി മഹിയേട്ടാ ഞാനത് ഓർത്തില്ല മീനൂട്ടിയെ പിടിച്ച് സത്യം ചെയ്യ മീനൂട്ടിയാണേ സത്യം .ഞാനിനി അങ്ങനെ പറയില്ല. ഇനി വിട്ടേ .ചെവിയിൽ നിന്ന് അങ്ങനെ വഴിക്കു വാ. വ്യാഴാഴ്ച ഇന്നാണ് ഗൗരിയുടെ പരീക്ഷ മഹാദേവൻ രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി ഗൗരിക്ക് വേണ്ടി പ്രാർത്ഥിച്ചു.തിരികെ പാലക്കൽ തറവാടിൻ്റെ മുറ്റത്തെത്തുമ്പോൾ മീനൂട്ടിയും ശരത്തും ഒരുങ്ങി കാറിനടത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്താ മഹാദേവാ പതിവില്ലാതെ ഇന്ന് അമ്പലത്തിൽ പോയത്. പതിവില്ലാത്തതാണ് സാർ പക്ഷേ ഇന്ന് പോകേണ്ട ആവശ്യം വന്നു.അതും പറഞ്ഞ് മഹാദേവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. ശരത്തും മീനൂട്ടിയും കയറി കാർ പാലയ്ക്കൽ തറവാടിൻ്റെ പടി കടന്നു പുറത്തേക്ക് പോയി എന്താ മഹാദേവാ ഞങ്ങളോടും കൂടെ പറയാൻ പറ്റുന്ന കാര്യമാണോ അതിനെന്താ സാർ ഇന്ന് എൻ്റെ ഒരു ഫ്രണ്ട് സിവിൽ സർവ്വീസ് എഴുതുന്നു. സാറും മീനൂട്ടിയും എൻ്റെ ഫ്രണ്ടിന് വേണ്ടി പ്രാർത്ഥിക്കണം' ഓ ഷുവർ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും. ഈ സമയത്താണ് മഹാദേവൻ്റെ ഫോൺ അടിച്ചത്. മഹാദേവൻ ഫോണെടുത്ത് നോക്കി ഗൗരിയാണ്. സാർ ഒരു മിനിറ്റ് .മഹാദേവൻ കാർ സൈഡ് ഒതുക്കി നിർത്തി കോൾ അറ്റൻഡ് ചെയ്തു. ഹലോ മഹിയേട്ടാ ഹലോ ഗൗരി മഹിയേട്ടാ ഇന്നാണ് പരീക്ഷ അത് ഓർമ്മിപ്പിക്കാൻ വേണ്ടി വിളിച്ചതാ. താൻ ഓർമിപ്പിക്കുകയൊന്നും വേണ്ട - എനിക്കറിയാം ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. താൻ ധൈര്യമായി പോയി പരീക്ഷ എഴുതി വരു. മീനൂട്ടി മഹാദേവൻ്റെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങി എന്നിട്ട് ചെവിയോട് ചേർത്തു പിടിച്ചു. ഹലോ ഗൗരിയേച്ചി ഇതു ഞാനാ മീനാക്ഷി .

ഹലോ മീനാക്ഷി ഹൗ ആർ യു? ഫൈൻ ഗൗരിയേച്ചി. പിന്നെ മഹിയേട്ടൻ ഇന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട് ഗൗരിയച്ചിക്ക് വേണ്ടി - എൻ്റെയും അച്ഛൻ്റേയും പ്രാർത്ഥനയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മീനൂട്ടിയുടെയും എൻ്റെ അച്ഛൻ്റേയും പ്രാർത്ഥന ഉണ്ട്ട്ടോ ഞാൻ മഹിയേട്ടന് കൊടുക്കാം ഫോൺ ഓക്കെ താങ്ക്സ് മീനാക്ഷി welcome ഗൗരിയേച്ചി. മീനൂട്ടി ഫോൺ മഹാദേവന് കൈമാറി. ശരി ഗൗരി ഫോൺ വെച്ചോളു എന്നിട്ട് സമാധാനത്തോടെ ധൈര്യമായി പോയി പരീക്ഷ എഴുതു താൻ ഫ്രീ ആകുമ്പോൾ വിളിക്കു ok മഹിയേട്ടാ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു. ആരാ മഹാദേവാ ഈ ഗൗരി എൻ്റെ നാട്ടുകാരിയാണ് സാർ ഗൗരി. സാറിൻ്റെ ബാഗ്ലൂരിലെ ഓഫിസിൽ ഗൗരി വർക്കു ചെയ്യുന്നുണ്ടന്നുള്ള കാര്യം മഹാദേവൻ മനപൂർവ്വം തന്നെ പറഞ്ഞില്ല ആ കുട്ടിയും താനുമായുള്ള ബന്ധം.? ഒരു ബന്ധവും ഇല്ല സാർ കള്ളം പച്ചക്കള്ളം കള്ളമല്ല സാർ ഉം ഞാൻ വിശ്വസിച്ചു. മീനൂട്ടിയെ സ്കൂളിലാക്കിയ ശേഷം ശരത്തുമായി ഓഫീസിലേക്കുള്ള യാത്രയിൽ. മഹാദേവാ ഗൗരി എന്ന പെൺകുട്ടി, അവളും താനുമായി ഒരു ബന്ധവും ഇല്ലന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. മോൾ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ കൂടുതലൊന്നും ചോദിക്കാതെ ഇരുന്നത്.

പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ. ഒരു ബുദ്ധിമുട്ടും ഇല്ല സാർ പിന്നെ സാർ ഉദ്ദേശിക്കുന്ന പോലൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല. എന്നാലും ഞാൻ പറയാം ഗൗരി ആരാണന്ന്. താൻ പറ എല്ലാം കേട്ടിട്ടു പറയാം ഞാൻ മഹാദേവൻ പറയാൻ തുടങ്ങി ഞങ്ങളുടെ നാട്ടിലെ ഷാപ്പു നടത്തുന്ന കാർത്യായനി ചേച്ചീടെ ആദ്യത്തെ കെട്ടിലെ മോളാണ് ഗൗരി. ഗൗരിയെ കൂടാതെ രണ്ട് പെൺകുട്ടികൾ കൂടിയുണ്ട് കാർത്യായനി ചേച്ചിക്ക്. ചേച്ചീടെ ഭർത്താവ് സുധാകരൻ ചേട്ടൻ. കള്ളു കാർത്യായനി ശ്രീരാഗുമായി ഗൗരിയുടെ കല്യാണം നടത്താൻ തീരുമാനിച്ചതും.ശ്രീരാഗിൻ്റെ മനസ്സിലിരുപ്പും. അത് താൻ അറിഞ്ഞതും. ഗൗരിയുടെ വീട്ടിൽ പോയതും ഗൗരിയുടെ വിവാഹം മുടങ്ങിയതും വീണ്ടും ശ്രീരാഗ് ഗൗരിയെ ഏറ്റെടുക്കാൻ തയ്യാറയതും ഗൗരി മരിക്കാൻ ശ്രമിച്ചതും സുധാകരേട്ടൻ ഗൗരിയെ രക്ഷിച്ച് ആ നാട്ടിൽ നിന്നും ബാഗ്ലൂർക്ക് അയച്ചതും ഗൗരിയുടെ സ്വപനം സിവിൽ സർവ്വീസ് ആണന്നുള്ളതുമായ എല്ലാ കാര്യങ്ങളും ശരത്ത് സാറിനോട് വിവരിച്ചു. ഒരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെ ശരത്ത് കേട്ടിരുന്നു.

എല്ലാം കേട്ട ശേഷം ശരത്ത് അല്ലാ മഹാദേവാ ഇതിലൊരു പ്രണയം, മണക്കുന്നുണ്ടല്ലോ മോനെ സാറിന് വെറുതെ തോന്നുന്നതാ എനിക്ക് അങ്ങനെ ഒന്നും ഇല്ല. നിനക്കല്ലായിരിക്കും പക്ഷേ' ആ കുട്ടിക്ക് ഗൗരിക്ക് നിന്നോട് പ്രണയമാണ് മോനെ പ്രണയം തമാശ പറയാതെ സാർ. തമാശയല്ല മഹാദേവാ താൻ നോക്കിക്കോ നീ പറയാൻ നോക്കിയിരിക്കുകയാ ആ കുട്ടി .ഈ മണ്ടനാണങ്കിൽ അതു മനസ്സിലാക്കുന്നുമില്ല. വേണ്ട സാർ അനാഥയായ എനിക്ക് എന്തർഹതയാണ് ഉള്ളത് ആ കുട്ടിയെ പോലെ ഒരു കുട്ടിയെ പ്രണയിക്കാൻ. എനിക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ല ഓഫിസിലെത്തിയതറിഞ്ഞില്ല. ശരത്ത് ഓഫീസിൽ കയറി പോയതും. മഹാദേവൻ ഓഫീസിനടുത്തുള്ള പള്ളിയിലേക്ക് പോയി. ഉച്ചവരെ പള്ളിയിൽ ചിലവഴിച്ചു.തിരികെ കാറിൽ വന്നിരുന്നു. രാവിലെ സാർ പറഞ്ഞതെല്ലാം ഒന്നൂ കൂടി ഓർത്തെടുത്തു. സാർ പറഞ്ഞത് സത്യമായിരിക്കുമോ ഗൗരിക്ക് എന്നോട് പ്രണയമാണോ. ഏയ്യ് ആയിരിക്കില്ല ഗൗരി അതാഗ്രഹിച്ചാൽ പോലും താൻ സപ്പോർട്ട് ചെയ്യരുത്. ഗൗരി ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്. അവളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു പയ്യനെ വേണം അവൾ പ്രണയിക്കാൻ.

താൻ ആരാ ഒരനാഥൻ താനൊരിക്കലും ഗൗരിക്ക് ചേർന്നവൻ അല്ല. സാർ പറഞ്ഞതു ശരിയാണങ്കിൽ ഇനി ഗൗരി ഫോൺ വിളിക്കുമ്പോൾ കോൾ എടുക്കാതെ ഇരിക്കുന്നതായിരിക്കും നല്ലത്. ഓരോന്നോർത്ത് മഹാദേവൻ കാറിൽ ചാരിയിരുന്ന് മയങ്ങി പോയി. ശനിയാഴ്ച മീനൂട്ടിക്ക് ക്ലാസ്സില്ല രാവിലെ തന്നെ മീനൂട്ടി ഔട്ട് ഹൗസിലെത്തി. മഹിയേട്ടാ ഇന്ന് എന്താ പരിപാടി. ഒന്നുമില്ല എന്താ മീനൂട്ടി നമുക്കൊന്ന് പുറത്തു പോയാലോ പോയേക്കാം എന്നാൽ ഞാൻ വേഗം ഒരുങ്ങി വരാം മിനുട്ടി പോയ ഉടനെ ഗൗരിയുടെ കോൾ വന്നു ഫോൺ ബെല്ലടിച്ചത് അറിഞ്ഞിട്ടും മഹാദേവൻ കോൾ എടുത്തില്ല ഫോൺ സൈലൻ്റാക്കി പോക്കറ്റിലിട്ടു - ഒരുങ്ങിയിറങ്ങി.മീനൂട്ടിയെകൊണ്ട് ബീച്ചിലും പാർക്കിലും മാളിലും കറങ്ങി ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടി. ഫോൺ പോക്കറ്റിൽ നിന്നെടുത്ത് ടേബിളിൽ വെച്ചു. ഡ്രസ്സ് മാറി കുളി കഴിഞ്ഞിറങ്ങി വന്നു് വെറുതെ ഫോണെടുത്തു നോക്കി. നൂറ്റി അൻപതോളം മിസ്ഡ് കോൾ ഗൗരിയുടെത്. മഹാദേവൻ തൻ്റെ ശപഥം മറന്നു. ഫോണെടുത്ത് ഗൗരിയുടെ നമ്പർ ഡയൽ ചെയ്തു....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story