ഗൗരി: ഭാഗം 13

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

മാസങ്ങൾ കടന്നു പോയി ഗൗരി നാടും വിടും വിട്ടു പോന്നിട്ട് വർഷം ഒന്നു കഴിഞ്ഞു. ഒരു വർഷവും നാല് മാസവും ആയി. ഒരു ദിവസം മഹാദേവൻ്റെ ഫോണിലേക്ക് റഷീദിൻ്റെ കോൾ വന്നു. കാർത്യായനി ചേച്ചി ഗീതുവിൻ്റെ കല്യാണം ഉറപ്പിച്ചു' ശ്രീരാഗിൻ്റെ സുഹൃത്താണ് വരൻ. റഷീദെ ഇതിലെന്തോ ചതിയുണ്ടല്ലോ. അളിയാ. ചതി ഉണ്ടേൽ നിനക്കെന്താ നീ കാരണമാ ഗൗരിയുടെ വിവാഹം മുടങ്ങിയത് എന്നാണ് കാർത്യായനി പറഞ്ഞു നടക്കുന്നത് ചതി ആണേൽ അവരു സഹിച്ചോളും. എന്നാലും അതല്ലല്ലോ അതിൻ്റെ ശരി. നീ സുധാകരൻ ചേട്ടനോട് എന്നെയൊന്ന് വിളിക്കാൻ പറ നീ ഇതിൽ ഇടപെടണ്ട മച്ചാനെ അവരു നോക്കിക്കോളും അവരുടെ കാര്യം നീ സുധാകരേട്ടനോട് ഒന്നു വിളിക്കാൻ പറ ഒരാഴ്ച കഴിഞ്ഞൊരു ദിവസം മഹാദേവൻ ഔട്ട് ഹൗസിൽ ടി.വി യും കണ്ടു കൊണ്ടിരിക്കുമ്പോളാണ് ശരത്ത് അങ്ങോട്ട് വന്നത്. എന്താ മഹാദേവാ ടി.വിയും കണ്ടിരിപ്പാണോ ഇന്നത്തെ പണി .മീനൂട്ടി നിന്നെ തിരക്കുന്നുണ്ടായിരുന്നു അവൾക്ക് പുറത്തു പോകണമെന്നു പറയുന്ന കേട്ടു .

അതിനെന്താ നമുക്ക് പോയേക്കാം അയ്യോ ഞാനില്ല നിങ്ങളുപോയിട്ടു വാ എന്നാലിപ്പോ തന്നെ പോയേക്കാം എന്നും പറഞ്ഞ് മഹാദേവൻ.ടി.വി ഓഫ് ചെയ്യാൻ തുടങ്ങുമ്പോളാണ് മുംബൈ പെൺവാണിഭം. പെൺവാണിഭ കേസിലെ മുഖ്യപ്രതി മലയാളി ശ്രീരാഗിനെയും കൂട്ടുകാരനേയും കോഴിക്കോട് പോലീസ് കമ്മീഷണർ ശ്രീമതി ഗൗരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു മഹാദേവാ ദേ അതു നമ്മുടെ ഗൗരിയല്ലേ. അവൾ കഴിഞ്ഞ ആഴ്ചയല്ലേ കോഴിക്കോട് അസ്സി.. കമ്മീഷനറായി ജോയിൻ ചെയ്തതു് ഗൗരിയെ ടി വി യിൽ കണ്ടതും മഹാദേവൻ ടി.വിയുടെ വോളിയം കുട്ടി വെച്ചിട്ട് സെറ്റിയിൽ ഇരുന്നു. ഒരു വർഷം മുൻപ് കമ്മീഷണർ ഗൗരിയെ വിവാഹം ചെയ്യയ്തു മുംബൈക്ക് കടത്താൻ പ്ലാനിട്ടിരുന്ന ശ്രീരാഗിൻ്റെ ചതി അറിഞ്ഞ് ഗൗരിയുടെ സുഹൃത്താണ് ഗൗരിയെ അന്ന് ശ്രീരാഗിൽ നിന്ന് രക്ഷിച്ചത്. മുംബയിൽ ബിസിനസ്സ് ചെയ്യുന്ന ശ്രീരാഗ് നാട്ടിലെത്തി പല പെൺകുട്ടികളേയും വിവാഹവാഗ്ദാനം നൽകി തൻ്റെ വലയിലാക്കി.

തൻ്റെ ആവശ്യം കഴിയുമ്പോൾ പെൺവാണിഭ സംഘത്തിന് കൈമാറുകയാണ് പതിവ്.കമ്മീഷണർ ഗൗരിയുടെ അനിയത്തിയെ തൻ്റെ കൂട്ടുകാരനു വേണ്ടി വിവാഹം ആലോചിച്ചത് ശ്രീരാഗ് തന്നെയാണ് ഇന്ന് വിവാഹപന്തലിൽ വെച്ചാണ്. ശ്രീരാഗിനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തതു കൂടുതൽ വിവരങ്ങൾ കമ്മിഷണർ ഗൗരിയിൽ നിന്നും കുടുംബാഗങ്ങളിൽ നിന്നും ചോദിച്ചറിയാം അന്ന് മേഡത്തിനെ രക്ഷിച്ച സുഹൃത്തിൻ്റെ പേര് എന്നാണ്. മഹാദേവൻ. ലോറി ഡ്രൈവറാണ്. ശ്രീരാഗ് ഇങ്ങനെ ഒരു വ്യക്തിയാണന്ന് അന്ന് അറിഞ്ഞിട്ടും എന്തേ താങ്കളും സുഹൃത്തും പ്രതികരിക്കാതെ ഇരുന്നത്.എന്താണ് പോലീസിൽ അറിയാക്കാതെ ഇരുന്നത്. ശ്രീരാഗ് മദ്യലഹരിയിൽ പറയുന്നത് മഹാദേവൻ കേട്ടതാണ്.പിന്നെ മുംബയിലുള്ള മഹാദേവൻ്റെ ചില സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞ വിവരങ്ങളാണ്. സമൂഹത്തിൽ മാന്യനായ ഒരു വ്യക്തിക്കെതിരെ ഗുണ്ട എന്ന പേരിൽ അറിയപ്പെടുന്ന ലോറി ഡ്രൈവർ തെളിവുകളില്ലാതെ ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ.പോലീസ് വിശ്വസിക്കുമോ.? തന്നെ വിവാഹം ചെയ്തു ചതിക്കാനിരുന്ന ശ്രീരാഗിനെ എന്തുകൊണ്ടാണ് വീണ്ടും തൻ്റെ വീട്ടുകാർ വിശ്വസിച്ചത്.

ശ്രീരാഗിൻ്റെ ഫ്രണ്ടിന് അനിയത്തിയെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതിച്ചത്. ഗ്രീരാഗിൻ്റെ ചതിയെ. കുറിച്ച് എനിക്കും മഹാദേവനും എൻ്റെ അച്ഛനും അനിയത്തി ഗീതുവിനും അറിയാമായിരുന്നു.എന്നാൽ ഞങ്ങൾ അറിഞ്ഞതായി നടിച്ചില്ല ശ്രീരാഗിനെതിരെയുള്ള തെളിവുകൾ ശേഖരിച്ചതിന് ശേഷം അവൻ്റെ നാട്ടിൽ വെച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച് അവനെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾക്കൊരു വാശി ഉണ്ടായിരുന്നു. അതിനു വേണ്ടി ഞങ്ങളൊരുക്കിയ കെണിയാണ് ഈ വിവാഹം. നിങ്ങളുടെ അമ്മ കാർത്യായനി ചേച്ചിക്ക് ശ്രീരാഗിനെ വിശ്വാസമായിരുന്നു എന്ന് നാട്ടുകാരിവിടെ പറയുന്ന കേട്ടല്ലോ? ഞങ്ങളുടെ അമ്മക്ക് ശ്രീരാഗിനെ വിശ്വാസമായിരുന്നില്ല. ശ്രീരാഗി പണം കണ്ടു കണ്ണ് മഞ്ഞളിച്ച് പോയതാ. താൻ കഷ്ടപ്പെട്ടതു പോലെ തങ്ങളുടെ മക്കൾ കഷ്ടപെടരുത് എന്നോർത്ത് പണക്കാരനായ മരുമകനെ സ്വപ്നം കണ്ടു പറ്റിയതാണ് അമ്മ അറിഞ്ഞിരുന്നില്ല ശ്രീരാഗിൻ്റെ ചതി. കാർത്യായനി ചേച്ചിക്ക് എന്താ പറയനുള്ളത് എന്നു നമുക്ക് നോക്കാം. കാർത്യായനിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞതും ശരത്ത് ചാടി എഴുന്നേറ്റു

മഹാദേവ ദേ നോക്ക് എൻ്റെ കാർത്തു എൻ്റെ കാർത്തിക നമ്മളിത്ര നാൾ അന്വേഷിച്ചു നടന്ന എൻ്റെ കാർത്തു. അപ്പോ ഗൗരി ഗൗരിയാണോ എൻ്റെ മോൾ സാർ സാറെന്താ പറഞ്ഞത് കാർത്യായനി ചേച്ചി ആണോ കാർത്തിക അങ്ങനെയെങ്കിൽ കാർത്തിക എങ്ങനെ കാർത്യായനി ആയി. ഗൗരി അവളുടെ അച്ഛനല്ല സുധാകരേട്ടൻ. ഗൗരിയുടെ 'രണ്ടാനച്ഛനാണ് സുധാകരേട്ടൻ. അന്ന് കാർത്തിക ഗർഭിണി ആയിരുന്നൂലോ. ആ കുട്ടിയാ ഗൗരി എൻ്റെ മോള് .മഹാദേവാ ഒരുങ്ങ് നമുക്ക് ഇപ്പോ തന്നെ പോകണം ഗൗരിയുടെ നാട്ടിലേക്ക്. സാർ ഇങ്ങനെ കിടന്ന് ധൃതി പിടിക്കാതെ. സാർ ഇപ്പോ അങ്ങ് ഓടിചെന്നാൽ രണ്ടും കൈയും നീട്ടി കാർത്യായനി ചേച്ചിയോ ഗൗരിയോ സാറിനെ സ്വീകരിക്കും എന്ന് കരുതണ്ട. ഗൗരിയോട് ഞാൻ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. എന്നിട്ടുമതി മഹാദേവാ എൻ്റെ മോൾ എൻ്റെ കൺമുന്നിൽ വന്നിട്ടും എനിക്കു മനസ്സിലായില്ലല്ലോ. അന്ന് ഗൗരിക്ക് സിവിൽ സർവീസ് കിട്ടിയ അന്നു തന്നെ കാണാൻ വന്നപ്പോൾ എൻ്റെ മോൾ എൻ്റെ വീട്ടിലല്ലേ ഒരാഴ്ച താമസിച്ചത് എന്നിട്ടും ഞാൻ അറഞ്ഞില്ലല്ലോ. മഹാദേവാ ഞാനൊരു മഹാപാപിയാണടാ സ്നേഹിച്ച പെണ്ണിനെ സംരക്ഷിക്കാൻ കഴിവില്ലാത്തവൻ.

അവളുടെ മുന്നിൽ ഞാനൊരു ചതിയനാ സ്നേഹിച്ച് ചതിച്ച് ഒരു കുഞ്ഞിനേയും സമ്മാനിച്ചിട്ട് കടന്നുകളഞ്ഞവൻ നീ പറഞ്ഞതു സത്യമാ ഞാനോടി അങ്ങോട്ട് ചെന്നാൽ കാറി തുപ്പും അവളെൻ്റെ മുഖത്ത് സാറിപ്പോ ഇതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. ഇന്ന് അങ്ങോട് ഓടാൻ കാണിക്കുന്ന ധൈര്യത്തിൻ്റെ പകുതി ധൈര്യം അന്ന് കാണിക്കണമായിരുന്നു. സാറിപ്പോ എടുത്തു ചാടി ഒന്നും ചെയ്യണ്ട സാറിന്ന് ഒരു ഭർത്താവും മീനൂട്ടിയുടെ അച്ഛനുമാണ് ഞാൻ എന്താ ഇപ്പോ ചെയ്യുക. ഇപ്പോ ഒന്നും ചെയ്യണ്ട സാർ ആഗ്രഹിച്ച പോലെ കാർത്തു എവിടെ ഉണ്ടന്ന് അറിഞ്ഞില്ലേ.? സാറിൻ്റെ മോളേയും തിരിച്ചറിഞ്ഞില്ലേ ഇനി ആരും ഒന്നും അറിയാതെ ഇരിക്കുന്നതാണ് നല്ലത് അതെങ്ങനെ ശരിയാകും മഹാദേവാ ഗൗരി എൻ്റെ മോളാ എനിക്കവളെ വേണം മഹാദേവാ സാർ ഒന്നോർക്കണം ഗൗരി ഇപ്പോ വെറുമൊരു പെണ്ണല്ല അസ്സി: കമ്മീഷണറാണ്. അതെല്ലാം എനിക്കറിയാം. മഹിയേട്ടാ....... മഹിയേട്ടാ..:..: മീനാക്ഷി വരുന്നുണ്ട് എന്നാൽ ഞാൻ ഇറങ്ങുന്നു മഹാദേവാ താൻ മോളേയും കൂട്ടി പുറത്തു പോയി വാ മഹിയേട്ടനിതുവരെ ഒരുങ്ങിയില്ലേ ദാ ഇപ്പോ വരാം.

വേഗം ഒരുങ്ങി മീനാക്ഷിയേയും കൂട്ടി പുറത്തെല്ലാം ചുറ്റി സന്ധ്യ മയങ്ങിയ നേരത്താണ് തിരിച്ചെത്തിയത്. വന്ന ഉടനെ ഗൗരിയെ വിളിച്ച് വിശേഷങ്ങൾ തിരക്കി. ഗൗരി നാളെ അച്ഛനോടും ഗീതുവിനോടും ഇങ്ങോട്ടൊന്ന് വരാൻ പറയണം എന്താ മഹിയേട്ടാ എന്തിനാ അവരു വരുന്നത്. ശരത്ത് സാറിൻ്റെ ഓഫീസിൽ ഒരു ജോലിയുടെ ആവശ്യത്തിനാ ഒരൊഴിവ് ഉണ്ട് അതിനെ കുറിച്ച് സംസാരിക്കാനാണ്. ശരി മഹിയേട്ടാ നാളെ ഞാനവരെ അങ്ങോട്ടു പറഞ്ഞു വിടാം ഞാനും കൂടെ വരണോ . വേണ്ട വേണ്ട. അവരെയിങ്ങു പറഞ്ഞ് വിട്ടിട്ടു അസി.. കമ്മീഷണർ തൻ്റെ ജോലി ചെയ്യ്. എന്നാൽ ok പിറ്റേന്ന് 10 മണിയോടു കൂടി സുധാകരനൊപ്പം ഗീതുവും മീനാക്ഷി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുന്നിലെത്തി. അവരു വന്നതു കണ്ട് മഹാദേവൻ അവരേയും കൂട്ടി ഔട്ട് ഹൗസിലേക്ക് പോയി.

കുശലന്വേഷണങ്ങൾക്ക് ശേഷം മഹാദേവൻ സുധാകരേട്ടനോട് ചോദിച്ചു. സുധാകരേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ എന്നോട് എല്ലാം തുറന്നു പറയണം എന്താ മഹാദേവാ നിനക്ക് എന്താണ് അറിയേണ്ടത്. കാർത്യായനി ചേച്ചിയെ കുറിച്ചാണ് എനിക്ക് അറിയേണ്ടത്. കാർത്യായനിയെ കുറിച്ച് എന്തറിയാൻ നിനക്കവളെ അറിയുന്നതല്ലേ. കാർത്യായനി ചേച്ചിയെ എനിക്കറിയാം എനിക്കറിയേണ്ടത് കാർത്തികയെ കുറിച്ചാണ്.കാർത്തിക എങ്ങനെ കള്ളു കാർത്യായനി ആയി. വയനാട്ടിൽ നിന്ന് സഹോദരങ്ങളുമായി ഒളിച്ചോടിയ കാർത്തികയെ കുറിച്ചാണ് എനിക്കറിയേണ്ടത്. മഹാദേവൻ ഇതെല്ലാം എങ്ങനെ അറിഞ്ഞു. അതൊക്കെ അറിഞ്ഞു. എനിക്കറിയില്ല മഹാദേവാ സുധാകരേട്ടന് അറിയാമെന്ന് ൻ്റെ കണ്ണുകൾ പറയുന്നുണ്ട്- എന്നോടല്ലേ പറയുന്നത് ഞാൻ പറയാം മഹാദേവാ എന്നാൽ പറ ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story