ഗൗരി: ഭാഗം 15

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അക്ഷമനായി ക്വാഷാൽറ്റിക്കു മുന്നിൽ നിൽക്കുന്ന മഹാദേവൻ്റെ മുമ്പിലേക്ക് ക്യാഷാൽറ്റിയുടെ ഡോർ തുറന്ന് ഡോക്ടർ എത്തിയത് ഡോക്ടർ എങ്ങനെയുണ്ട് ശരത്തിന് കുഴപ്പമൊന്നും ഇല്ല പെട്ടന്നുണ്ടായ എന്തോ ഷോക്ക് ആണ് .ബോധം വീണിട്ടുണ്ട് ഡ്രിപ്പ് ഇട്ടിരിക്കുകയാണ് അതു തീരുമ്പോൾ പോകാം. ഡോക്ടർ എനിക്കൊന്നു കാണാൻ പറ്റുമോ? അതിനെന്താ കേറി കണ്ടോളും. താങ്ക്യം ഡോക്ടർ. മഹാദേവൻ്റെ അടുത്തു നിന്ന സുധാകരനേയും ഗീതുവിനേയും നോക്കിയിട്ട് മഹാദേവൻ ഡോർ തുറന്നകത്തേക്കു കയറി. ക്വാൽറ്റിയിൽ കിടക്കുന്ന രോഗികൾക്കിടയിൽ ശരത്തിനെ കണ്ടു പിടിച്ച് ശരത്തിൻ്റെ ബെഡിനരികിൽ എത്തി മഹാദേവൻ മഹാദേവൻ ചെല്ലുമ്പോൾ ശരത്ത് കണ്ണടച്ചു കിടക്കുകയായിരുന്നു. സാർ,... ശരത്ത് കണ്ണു തുറന്ന് മഹാദേവനെ നോക്കി. പേടിപ്പിച്ചു കളഞ്ഞല്ലോ സാർ, ഇപ്പോ എങ്ങനെയുണ്ട്. താൻ പേടിക്കണ്ട എനിക്കു കുഴപ്പം ഒന്നുമില്ല., മഹാദേവാ അവരു പോയോ? ഇല്ല സാർ അവരു പുറത്തുണ്ട്. എനിക്ക് അവരെയൊന്നു കാണണം അതിനെന്താ ഈ ഡ്രിപ്പ് തീർന്നാലുടൻ നമുക്ക് പോകാം. ഉം. ഗായത്രിയും മോളും ഒന്നും അറിഞ്ഞില്ലല്ലോ അല്ലേ.

ഇല്ല സാർ ഞാൻ പറഞ്ഞില്ല മുഖത്ത് വെള്ളം തളിച്ചപ്പോ കണ്ണു തുറന്നതു കൊണ്ട് ഡോക്ടറെ കാണിച്ചിട്ട് വിളിക്കാം എന്നു കരുതി. ഇനി അവരോടൊന്നും പറയണ്ട പറയുന്നില്ല പക്ഷേ സാർ സാറിൻ്റെ ടെൻഷൻ കുറക്കണം അമിതമായ ടെൻഷൻ മൂലമാണ് ഇപ്പോ ഇങ്ങനെ സംഭവിച്ചത്. അതു പിന്നേ മഹാദേവ ഞാൻ കാരണം കാർത്തിക എന്തൊക്കെ അനുഭവിച്ചു. എല്ലാറ്റിനും കാരണം ഞാനല്ലേ എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ സാർ ഇനി അതിനെ കുറിച്ചൊന്നും ഓർക്കണ്ട സാർ ഡ്രിപ്പ് തീർന്നു ഞാൻ നേഴ്സിനെ വിളിക്കാം സിസ്റ്റർ ട്രിപ്പ് തീർന്നതും ശരത്തിനേയും കൂട്ടി മഹാദേവൻ പുറത്തേക്കു വന്നു. സാർ ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ, ചെയറിൽ ഇരുന്ന സുധാകരനും ഗീതുവും ശരത്തിനടുത്തേക്കു വന്നു. ഇല്ല സുധാകരാ മരിക്കാൻ സമയമായിട്ടല്ലന്ന് തോന്നുന്നു. ആവശ്യമില്ലാത്തത് ഒന്നും പറയണ്ട സാർ. നിങ്ങളുവാ എനിക്കു നിങ്ങളോട് സംസാരിക്കാനുണ്ട്. സാറിന് എന്താ പറയാനുള്ളതെന്ന് ആർക്കും മനസ്സിലായില്ല ശരത്ത് കാറിനകത്തേക്കു കയറി. അവരോട് കയറാൻ പറയു മഹാദേവാ എന്നിട്ട് നീ വണ്ടി എടുക്ക് ഔട്ട് ഹൗസിൽ ഇരുന്ന് സംസാരിക്കാം.

ഔട്ട് ഹൗസിൽ എത്തിചേർന്ന ഉടൻ മഹാദേവാ നീ നല്ലൊരു കട്ടനിട് എനിക്ക് ഇവരോടൊന്ന് സംസാരിക്കണം അതെന്താ എനിക്ക് കേൾക്കാൻ പറ്റാത്ത കാര്യമാണോ സാറിന് പറയാനുള്ളത്. അങ്ങനെ ഞാൻ പറഞ്ഞോ എന്നാൽ ചായ കുടിച്ചിട്ടാകാം സംസാരം മഹാദേവൻ അടുക്കളയിലേക്ക് പോയി പുറകെ ഗീതുവും മഹിയേട്ടാ എന്തായിരിക്കും സാറിന് സംസാരിക്കാനുള്ളത്. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഗീതു. ഇനി ഗൗരിയേച്ചിയെ വിട്ടുകിട്ടണം എന്നോ മറ്റോ ആണോ അങ്ങനെ വല്ലതും ആണങ്കിൽ ഞാൻ സമ്മതിക്കില്ലാട്ടോ ഇന്ന് അച്ഛൻ പറഞ്ഞപ്പോഴാ അമ്മ ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചതാണെന്ന് മനസ്സിലായത് ഇത്രയും നാൾ അമ്മയോട് ഞങ്ങൾക്ക് ദേഷ്യമായിരുന്നു. ഞങ്ങളുടെ അമ്മ ഒരിക്കൽ പോലും ഞങ്ങളോട് സ്നേഹത്തോട് സംസാരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല .അതിനെല്ലാം കാരണം എനിക്കിന്നാ മനസ്സിലായത്. ചേച്ചിയെ സാറിന് വിട്ടുകൊടുത്താൽ അമ്മ എങ്ങനെ സഹിക്കും ഞാനൊരു തീരുമാനമെടുത്തു ഞാനത് അച്ഛനോടും പറഞ്ഞു. മഹിയേട്ടൻ എനിക്ക് വാക്കു തരണം എന്ത്? എന്ത് തീരുമാനമാ ഗീതു എടുത്തത്. ഗൗരിയേച്ചി ഒരിക്കലും അറിയരുത് ശരത്ത് സാർ ആണ് ഗൗരിയച്ചിയുടെ അച്ഛനെന്ന്.

ഞാൻ പറയില്ല ഗൗരിയേച്ചിയോട് അച്ഛൻ പറയാനും ഞാൻ സമ്മതിക്കില്ല.മഹിയേട്ടനും പറയരുത് എനിക്ക് വാക്കുതാ ഗീതു എന്താ ഈ പറയുന്നത്. നാല് ഗ്ലാസ്സിലേക്കും ചായ പകർന്നു കൊണ്ട് മഹാദേവൻ ചോദിച്ചു. പറയരുത്. പറയണ്ട. എൻ്റെ ഗൗരിയേച്ചിയുടെ അച്ഛൻ സുധാകരനാ ,ഞങ്ങളേക്കാളും അച്ഛന് ഇഷ്ടം ഗൗരി ചേച്ചിയെയാണ്. ഗൗരിയേച്ചിക്ക് ഒരു പനി വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ആളാ ഞങ്ങൾടെ അച്ഛൻ ആ അച്ഛൻ എങ്ങനെ സഹിക്കും ഗൗരിയേച്ചിക്ക് മറ്റൊരവകാശി വന്നാൽ ആ മനുഷ്യനെ കുറിച്ച് മഹിയേട്ടൻ എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഗീതു....... മഹിയേട്ടാ ഇന്ന് ഞാനെൻ്റെ അച്ഛൻ കരയുന്നതു കണ്ടു മഹിയേട്ടൻ ശരത്ത് സാറിനെ കാണാൻ പോയപ്പോൾ എൻ്റെ ഗൗരിയുടെ അച്ഛൻ ഞാനാണന്നും പറഞ്ഞ്. ചങ്കുപൊട്ടി കരയുകയായിരുന്നു ഞാനപ്പഴേ തീരുമാനിച്ചു ഗൗരിയേച്ചിക്ക് ഇനി മറ്റൊരച്ഛൻ വേണ്ടന്ന് ശരത്ത് സാറിൻ്റെ അവസ്ഥ കൂടി നമ്മളൊന്ന് മനസ്സിലാക്കണ്ടെ എന്തിന്? ഞാൻ മനസ്സിലാക്കേണ്ടത് എൻ്റെ അച്ഛൻെറ അവസ്ഥയാ അതു ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാ ഞാൻ ഈ തീരുമാനമെടുത്തത്.

വാ നമുക്ക് ചായ കൊടുക്കാം അവർക്ക് അവരു ചായുമായി ചെല്ലുമ്പോൾ ശരത്തും സുധാകരനും സംസാരിച്ചിരിക്കുകയാണ്. മഹാദേവൻ ചായ കപ്പുകൾ അടങ്ങിയ ട്രേ ടീപ്പോയിൽ വെച്ചു. ചായ കുടിച്ചിട്ടാകാം സാർ ഇനിയുള്ള സംസാരം മഹാദേവൻ സുധാകരനും ശരത്തിനും ഓരോ ചായ കപ്പുകൾ എടുത്തു നൽകി. ഒരു ചായ മഹാദേവനും എടുത്ത് സെറ്റിയിൽ ഇരുന്നു. ഗീതു ചായ എടുക്ക്. മഹാദേവാ ഞാൻ പറയുവാൻ പോകുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ച് കേൾക്കക്കണം. സാർ പറയു . കാർത്തിക ഒത്തിരി കഷ്ടപ്പെട്ടു. ഞാൻ കാരണം അവൾക്ക് അവളുടെ അച്ഛനെ നഷ്ടപ്പെട്ടു. ഒരു പാട് അപമാനം സഹിച്ചു. ചെയ്യാത്ത ജോലികൾ ഇല്ല. അവളുടെ നല്ല ഭാവി തകർത്തത് ഞാനാണ്. എൻ്റെ മോൾക്ക് ജന്മം നൽകി. അവളെ വളർത്തി വലുതാക്കി. ഇന്നവൾ എൻ്റെ മോൾ ഒരു അസ്ലി: കമ്മീഷണറാണ് അതിന് പുറകിൽ ഈ മനുഷ്യൻ്റെ കഷ്ടപ്പാടു ഉണ്ട്. മകളല്ലാതിരുന്നിട്ടും സ്വന്തം മകളായി കണ്ട് അവളെ സ്നേഹിച്ചത് ഈ സുധാകരനാ എൻ്റെ മോളുടെ കണ്ണിൽ അവളുടെ അച്ഛൻ സുധാകരനാണ്.അതുകൊണ്ട് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം.

നിങ്ങൾ അറിഞ്ഞ സത്യങ്ങൾ ഒരിക്കലും എൻ്റെ മോൾ അറിയരുത്. കാർത്തികയെ ഞാൻ ഒരുപാട് വേദനിച്ചു. ഇനി ഞാൻ മൂലം അവൾ വേദനിക്കാൻ പാടില്ല. ഗൗരിയുടെ അച്ഛൻ സുധാകരനാണ് ഇനിയും അങ്ങനെ മതി. ഞാനെൻ്റെ മോളെ ദൂരെ നിന്ന് കൺനിറയെ നോക്കി കണ്ടോളാം അതു പോരെ മഹാദേവാ ഞാൻ എന്താ സാർ പറയുക. നീ ഇപ്പോൾ ഒന്നും പറയണ്ട. നീ ഒരുപകാരം ചെയ്യണം ഞാൻ മരിച്ചു കഴിയുമ്പോൾ എൻ്റെ മോളോട് പറയണം നിർഭാഗ്യവനായ ഈ അച്ഛനെ കുറിച്ച് കേട്ടല്ലോ ഗീതു മോളെ സാർ...... ഗീതു വിഷമിക്കണ്ട പിന്നെ ഈ സാർ വിളി നിർത്തിയിട്ട് അങ്കിൾ എന്നു വിളിച്ചു കൂടെ ഗീതു ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഞാൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അതു ശരത്ത് സാർ പറഞ്ഞിരിക്കുന്നു ' സാർ എന്താ സുധാകരാ ഗൗരിമോളുടെ സ്വന്തം അച്ഛനല്ലേ സാർ ,സാറിന് ആഗ്രഹമില്ലേ മോളു സാറിനേ അച്ഛാ എന്നു വിളിക്കുന്നതു കേൾക്കാൻ . അതിനുള്ള യോഗ്യത എനിക്കില്ല സുധാകരാ കാർത്തിക അവൾക്ക് സുധാകരനെപ്പോലെ സ്നേഹനിധിയായ ഒരു ഭർത്താവില്ലേ ഗൗരിക്ക് തന്നെ പോലെ നല്ലൊരച്ഛനില്ലേ? അതു മതി ഞാൻ സന്തോഷവാനാണ്.

മഹാദേവാ നീ ഇവരെ സ്റ്റാൻഡിൽ കൊണ്ടുപോയി വിട് ഞാനിവിടെ കിടന്ന് ഇത്തിരി നേരം റസ്റ്റ് എടുക്കട്ടേ അകത്തു നടന്ന സംസാരമെല്ലാം കേട്ടുകൊണ്ട് മീനൂട്ടി പുറത്ത് നിന്നത് ആരും അറിഞ്ഞില്ല. ഗൗരിയേച്ചി അച്ഛെൻ്റെ മോളാണന്നോ? അപ്പോ എൻ്റെ സ്വന്തം ചേച്ചിയല്ലേ ഗൗരിയേച്ചി ആ ഓർമ്മ തന്നെ മീനൂട്ടിയിൽ സന്തോഷമുളവാക്കി. സാർ സാറിനെ ഞാൻ വീട്ടിലാക്കാം എന്നിട്ട് പോകാം വേണ്ട താൻ ആദ്യം ഞാൻ പറഞ്ഞതനുസരിക്ക്. മഹിയേട്ടൻ പുറത്തേക്കു വരും മുൻപ് ഇവിടുന്ന് രക്ഷപെടണം മീനൂട്ടി ശബ്ദമുണ്ടാക്കാതെ വേഗം നടന്ന് വീട്ടിലെത്തി. അവിടെ കേട്ട കാര്യങ്ങൾ അമ്മയോട് പറഞ്ഞാലോ? വേണ്ട അമ്മ അറിഞ്ഞാൽ അമ്മക്ക് സങ്കടമാകും വേണ്ട തൽകാലം ആരും അറിയണ്ട ഞാൻ അറിഞ്ഞെന്ന്. സ്കൂൾ വിടുന്ന സമയമായിട്ടും മഹിയേട്ടനെ കാണാത്തതുകൊണ്ടാണ് ഓട്ടോ പിടിച്ച് വന്നത്. ഓട്ടോയിൽ നിന്നിറങ്ങിയപ്പോഴെ കണ്ടു കാർ ഔട്ട് ഹൗസിൻ്റ മുറ്റത്ത് കിടക്കുന്നത്, സ്കൂൾ ബാഗ് പോലും ഊരിവെയ്ക്കാതെ ഓടി വന്നതാ മഹിയേട്ടന് എന്തോ സുഖമില്ലന്നോർത്താ ഓടി വന്നത്.പുറത്തു വന്നപ്പോഴാണ് അച്ഛൻ ഇവിടെ ഉണ്ടന്ന് മനസ്സിലായത്.

അവർ സംസാരിക്കുന്നത് കേട്ടപ്പോൾ വെറുതെ ഒന്ന് ശ്രദ്ധിക്കാൻ തോന്നിയതാ അതു നന്നായി ഗൗരിയേച്ചി അച്ഛൻ്റെ മോളാണന്നറിഞ്ഞപ്പോൾ എന്തിനാ എനിക്കിത്ര സന്തോഷം ഗൗരിയേച്ചിയെ പരിചയപ്പെട്ടപ്പോൾ മുതൽ എന്തോ ഒരു വല്ലാത്തൊരിഷ്ടം തോന്നി ചേച്ചിയോട് ആ ഗൗരിയെ എൻ്റെ സ്വന്തം ചേച്ചിയാണന്ന് ഹാ ഇതിൽപരം സന്തോഷം ഉണ്ടോ '? പക്ഷേ അച്ഛൻ പറഞ്ഞതു കേട്ടപ്പോ സങ്കടായി. സുധാകരേട്ടനേയും ഗീതുവിനേയും ബസിൽ കയറ്റി വിട്ടതിനു ശേഷമാണ് മഹാദേവൻ ഔട്ട് ഹൗസിലേക്ക് വന്നത്. വന്നപ്പോൾ ശരത്ത് സെറ്റിയിൽ കണ്ണുകൾ അടച്ച് കിടക്കുന്നതാണ് കണ്ടത്. മഹാദേവൻ വന്നതറിഞ്ഞ് ശരത്ത് കണ്ണു തുറന്നു. എന്താ മഹാദേവാ ലേറ്റ് ആയത്. താൻ വന്നിട്ട് വീട്ടിൽ പോകാം എന്നു കരുതി. എന്നാൽ എഴുന്നേൽക്ക് ഞാൻ കൊണ്ടുപോയി വിടാം വേണ്ട ഞാൻ പൊയ്ക്കോളാം ഒറ്റക്ക് പോകണ്ട ഞാനും വരാം എന്നും പറഞ്ഞ് മഹാദേവൻ ശരത്തിനൊപ്പം ഔട്ട് ഹൗസിൽ നിന്നിറങ്ങി ഭക്ഷണം കഴിക്കാത്തതിൻ്റേയും വയ്യാത്തതിൻ്റെയും ക്ഷീണമുണ്ട് ശരത്തിന് ഞാൻ പിടിക്കാം സാർ വേണ്ട എനിക്ക് കുഴപ്പമൊന്നും ഇല്ല ശരത്തിനേയും കൊണ്ട് കാർ ശരത്തിൻ്റെ വീട്ടു പടിക്കലെത്തി.

അമ്മേ ..... എന്താ മോളെ? അച്ഛന് എന്തോ വയ്യന്ന് തോന്നുന്നു മഹിയേട്ടൻ കാറിൽ നിന്ന് പിടിച്ചാണ് അച്ഛനെ ഇറക്കുന്നത്. എന്താ എന്താ പറ്റിയത് ശരത്തേട്ടന് പൂമുഖത്തേക്ക് ഗായത്രി വന്നു. മഹാദേവൻ സാറിനേയും പിടിച്ചു കൊണ്ട് പൂമുഖത്തേക്ക് കയറാൻ ഒരുങ്ങിയതും. താൻ എങ്ങോട്ടാ ? മേഡം സാറിനെ വീടിനകത്തേക്കിരുത്താൻ താനവിടെ നിന്നാൽ മതി. ഡ്രൈവർ ..വീടിന് മുറ്റം വരെയുള്ളു അവർക്ക് സ്ഥാനം . ഗായത്രി....... എന്താ ? അവൻ ഒരു ഡ്രൈവർ മാത്രമല്ല എനിക്ക് ' ശരത്തേട്ടനും മേൾക്കും അവൻ ഡ്രൈവർ മാത്രമല്ലന്ന് എനിക്കറിയാം പക്ഷേ ഇവൻ എനിക്കൊരു ഡ്രൈവർ മാത്രമാണ്. കണ്ട അനാഥാലയത്തിലൊക്കെ വളർന്ന ഇവനൊക്കെ വല്ല വിവരം ഉണ്ടോ ഇതൊന്നും മനസ്സിലാക്കാനുള്ള വിവരം ശരത്തേ ട്ടനും മോൾക്കും ഇല്ല. അമ്മേ.. മേഡം ഇത് മേഡത്തിൻ്റെ വീടായതു കൊണ്ട് ഞാനൊന്നും പറയുന്നില്ല മീനൂട്ടി അച്ഛനിന്നൊന്ന് തലകറങ്ങി നല്ല ക്ഷീണമുണ്ട് മോള് അച്ഛനെ പിടിച്ച് അകത്തു കൊണ്ടുപോയി കിടത്ത്.: ശരത്ത് സാറിനെ മീനൂട്ടിയെ ഏൽപ്പിച്ച് മഹാദേവൻ തിരിച്ചിറങ്ങി ഔട്ട് ഹൗസിലേക്ക് പോയി. പിറ്റേന്ന് രാവിലെ തന്നെ മഹാദേവൻ ശരത്തിൻ്റെ വീട്ടുമുറ്റത്തെത്തി.

ഡോർ ബെല്ലടിച്ച് കാത്തു നിന്നു. ഗായത്രിയാണ് വന്നു വാതിൽ തുറന്നത്. മേഡം സാറിന് എങ്ങനെയുണ്ടന്ന് അറിയാൻ വന്നതാ. നിൻ്റെ കൈയിൽ ഫോൺ ഇല്ലേ വിളിച്ച് വിവരം തിരക്കിയാൽ പോരെ? രാവിലെ തന്നെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. മേഡത്തിന് ബുദ്ധിമുട്ടായോ? സോറി താനൊരു കാര്യം ഓർക്കുന്നതു നല്ലതാ താനിവിടുത്തെ ഡ്രൈവറാ ആ സ്ഥാനത്തു നിന്നാ മതി താൻ എനിക്കറിയാം മേഡം ഞാനിവിടുത്തെ ഡ്രൈവറാണന്ന്.മേഡം കൂടെ കൂടെ ഓർമിപ്പിക്കണമെന്നില്ല. എന്നാൽ താൻ പോകാൻ നോക്ക് മഹിയേട്ടാ..... കേറി പോടി അകത്ത് നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ആ അലവലാതിയെ അങ്ങനെ വിളിക്കരുതെന്ന് ഞാനിനിയും വിളിക്കും മഹിയേട്ടാന്ന് മഹിയേട്ടൻ എനിക്ക് എൻ്റെ സ്വന്തം ഏട്ടനാ നിൻ്റെ അച്ഛൻ്റെ ആദ്യത്തെ കെട്ടിലെ മോനാന്നോ അവൻ നിൻ്റെ സ്വന്തം ഏട്ടനാകാൻ. അമ്മേ ഒരച്ഛന് പിറക്കണമെന്നൊന്നുമില്ല സ്വന്തം ഏട്ടനാകാൻ. ആദ്യം നല്ല പിള്ള ചമഞ്ഞ് സ്നേഹിച്ച് വശത്താക്കും അപ്പോ തോന്നും നല്ലവനാന്നും സ്വന്തം ഏട്ടനാന്നൊക്കെ പിന്നെ കാണാം തനി സ്വഭാവം. ചതിച്ച് പോകുമ്പോളറിയാം മഹിയേട്ടൻ .

ഇവിടെ വന്നിട്ട് ഇത്ര നാളായി വന്ന നാളു തൊട്ട് എനിക്ക് മഹിയേട്ടനെ അറിയാം - നന്നായി ഞാൻ മനസ്സിലാക്കിയിട്ടു തന്നാ കൂട്ടുകൂടിയത്. തന്തയും തള്ളയും ആരാന്ന് അറിയാതെ അനാഥാലയത്തിൽ വളർന്ന ഇവനെ നീ എന്തു കണ്ടുമനസ്സിലാക്കിയെന്നാ? അന്തസ്സുണ്ടോ? കുടുംബ മഹിമയുണ്ടോ? ഒന്നും ഇല്ല മാഡം ഞാൻ കുറെ നേരമായി മിണ്ടാതെ കേട്ടു നിൽക്കുന്നു. ശരത്ത് സാറിനേയും മോളേയും ഓർത്താണ് ഞാനൊന്നും മിണ്ടാത്തത്. മോളെ മീനാക്ഷി അച്ഛനിപ്പോ എങ്ങനെയുണ്ട്.? അച്ചൻ എണീറ്റിട്ട് വീണ്ടും കിടന്നെന്നാ തോന്നണ്. ഞാൻ അച്ഛനെ വിളിക്കാം വേണ്ട മോളെ മോൾക്കിന്ന് ക്ലാസ്സ് ഇല്ലേ.? ഉണ്ട് മഹിയേട്ടാ എന്നാൽ പിന്നെ കാണാം. ശരി മഹിയേട്ടാ മഹി അവിടെ നിന്നും ഇറങ്ങി ഔട്ട് ഹൗസിലെത്തി. എന്താ ആ സ്ത്രി അങ്ങനെ? കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ വേദനയാണോ? ആയിരിക്കാം അല്ലേ. ശരത്ത് സാർ സ്നേഹിച്ച കാർത്തിക ക്ക് നല്ല ശാന്ത സ്വഭാവമായിരുന്നു എന്നല്ലേ പറഞ്ഞത്. പക്ഷേ ഇപ്പഴത്തെ കള്ളു കാർത്യായനി ആരേയും കൂസാത്ത ആണിൻ്റെ സ്വഭാവമല്ലേ അതിൻ്റെ കാരണം ഇന്നല്ലേ മനസ്സിലായത് അതുപോലെ ആയിരിക്കും ഈ മാഡത്തിനും സംഭവിച്ചത്. രണ്ടു ദിവസം കൊണ്ട് ശരത്ത് പഴയ സ്ഥിതിയിലെത്തി. ഒരു ദിവസം ഓഫീസിലേക്കുള്ള യാത്രയിൽ സാർ എന്താടാ സാർ സാറിൻ്റെ കാർത്തികയെ കണ്ടു പിടിച്ചില്ലേ? ഉവ്വ് അതു പോലെ നമുക്കാ വിഷ്ണുവിനെ ഒന്ന് അന്വേഷിച്ച് കണ്ടു പിടിച്ചാലോ? ങേ?.(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story